Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, January 27, 2011

സീറോ മലബാര്‍ മലയാളികള്‍ക്ക് സംഭവിച്ചതെന്ത്?

Dr. Kochappi
By Dr . Kochappi . S .S .L .C ., Ph .D .

കുറച്ചു ദിവസങ്ങളായി നമ്മുടെ പ്രിയപ്പെട്ട ബ്ലോഗില്‍ ഉരുത്തിരിയുന്ന സംഭവ വികാസങ്ങള്‍ വീക്ഷിക്കുന്ന തിരക്കില്‍ രണ്ടക്ഷരം കുറിക്കാന്‍ വിട്ടുപോയി. ഇന്ന് കുറിക്കാന്‍ വലിയ മൂഡ്‌ ഉണ്ടായിട്ടൊന്നുമല്ല, എങ്കിലും ആവശ്യം സൃഷ്ടിയുടെ മാതാവ് എന്ന ചൊല്ല് ഓര്‍ത്തപ്പോള്‍ എന്തെങ്കിലും കുറിക്കാമെന്നു കരുതി. വെറും പച്ച ആയതിനാല്‍ പുതിയ ideas ഒന്നും ഉരുത്തിരിയുമെന്നു ഞാന്‍ കരുതുന്നില്ല.
നേരം കെട്ട നേരത്ത് , എന്റെ സ്വന്തം ഭാര്യ എരുമ ശോശാമ്മ ഉറങ്ങാന്‍ ചെല്ലാത്തതിനു വഴക്ക് കൂടി , എന്നെ ചീത്ത വിളിച്ചിട്ട് ഉറങ്ങാന്‍ പോയ സമയത്ത് എന്തെങ്കിലും എഴുതാന്‍ ഒരു മൂഡും ഇല്ല. എന്നിരുന്നാലും നാട്ടില്‍ നിന്നും ഇവിടെ വിസിറ്റിനു വന്നിരിക്കുന്ന പ്രസിദ്ധ ജേര്‍ണലിസ്റ്റ് ആയ ശ്രീമാന്‍ ജയിംസ് കോട്ടൂരിന്റെ അഭ്യര്‍ഥനയെ മാനിച്ച് ഞാന്‍ ഒന്ന് ട്രൈ ചെയ്യാമെന്ന് വിചാരിച്ചു. സാര്‍ , താങ്കളുടെ ഒരു അഭ്യര്‍ത്ഥന എന്റെ " ജീവിതം - ആടിത്തീര്‍ക്കാന്‍ കഴിയാത്ത ഒരു നിഴല്‍ നാടകം എന്ന ലേഖനത്തിനു താഴെ 67 ആമത്തെ കമന്റ്‌ ആയി വന്നത് ഞാന്‍ ശ്രദ്ധിച്ചു, താങ്കളുടെ email address തന്നിട്ട് contact ചെയ്യുവാനുള്ള request ഉം ആയി. സത്യം പറയട്ടെ , സാറിനെ പോലെയുള്ള അതുല്യ പ്രതിഭകളും ആയി നേരിട്ട് ബന്ധപ്പെടാനുള്ള യാതൊരു യോഗ്യതയും എനിക്കില്ല. വിദ്യാഭ്യാസം കൊണ്ടും പ്രതിഭാ ശക്തി കൊണ്ടും ഞാന്‍ തീര്‍ത്തും താഴേക്കിടയില്‍ ഉള്ളവന്‍. ജീവിച്ചു വന്ന സാഹചര്യങ്ങളും പാലിച്ചു പോന്ന ആചാരാനുഷ്ഠാനങ്ങളും ഒരു സുപ്രഭാതത്തില്‍ തകിടം മറിയുന്നത് കണ്ടപ്പോഴുണ്ടായ ധാര്‍മിക രോഷത്തില്‍ നിന്നും ആണ് ആദ്യമായി എഴുതാന്‍ ആരംഭിച്ചത്. എന്റെ ആദ്യത്തെ write up വെളിച്ചം കണ്ടത് പോലും സീറോ മലബാര്‍ വോയിസിലൂടെ ആണ്. അതിനു ഞാന്‍ അവരോട് ആയുഷ്ക്കാലം കടപ്പെട്ടിരിക്കുന്നു. ബ്ലോഗിലൂടെ ആണ് ഞാന്‍ മനസ്സിലാക്കിയത് എനിക്ക് എന്തെങ്കിലും ഒക്കെ എഴുതാന്‍ സാധിക്കുമെന്ന്. ഇവര്‍ തന്ന പ്രോല്‍സാഹനം എന്നെ അറിയപ്പെടുന്ന ഒരു കോമാളിയും പള്ളി അധികാരികളുടെ പേടി സ്വപ്നവും ആക്കി എന്നു ഞാന്‍ പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല. എന്റെ വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ ഞാന്‍ ഇന്ന് വരെ കള്ളം പറഞ്ഞിട്ടില്ല. ഔദ്യോഗിക വിദ്യാഭ്യാസ യോഗ്യത S .S .L .C . ആണെങ്കിലും എനിക്ക് Ph .D . എന്നൊരു ഡിഗ്രി കൂടിയുണ്ട്. പത്താം തരം കഴിഞ്ഞു സെമിനാരിയില്‍ ചേര്‍ന്ന ഞാന്‍ അവിടെ വച്ച് ചില ദൌര്‍ഭാഗ്യ സാഹചര്യങ്ങളുടെ പേരില്‍ പുറത്താവുകയും വടക്കേ ഇന്ത്യയില്‍ ചെന്നു പെട്ട എനിക്ക് ഒരു Ph .D . തരമാകുകയും ചെയ്തു എന്നുള്ളത് ഒരു സത്യം മാത്രം . Late 60 's ല്‍ ആണ് ഇത് സംഭവിച്ചത്. പിന്നീട് അമേരിക്കയില്‍ എത്തി എങ്കിലും ജീവിതത്തില്‍ വലിയ വിജയം ഒന്നും വരിക്കാനായില്ല. ഇപ്പോള്‍ സകുടുംബം ഭാര്യയും രണ്ടു പെണ്‍ മക്കളും ആയി ന്യു യോര്‍ക്കില്‍ ജീവിക്കുന്നു.

ഇനി കാര്യത്തിലേക്ക് കടക്കാം . സാറിന്റെ ഏറ്റവും latest കമന്‍റു കണ്ടതില്‍ അമേരിക്കന്‍ മലയാളികളെ പറ്റി വളരെ പരിതാപ കരമായ ഒരു ചിത്രം ആണ് വരച്ചു കാണിച്ചിരിക്കുന്നത്. സാറിനെ കുറ്റം പറയുക അല്ല, ഞാനും അമേരിക്കയില്‍ വരുന്നതിനു മുന്‍പ് എനിക്ക് അമേരിക്കയെ പറ്റി ഉണ്ടായിരുന്ന ചിത്രത്തില്‍ നിന്നും ഘടക വിരുദ്ധമായ ഒരു രൂപമാണ് ഇവിടെ എത്തിയപ്പോള്‍ കിട്ടിയത്. അമേരിക്കയില്‍ എല്ലാം സായിപ്പന്മാര്‍ ആണെന്നും അവിടെ എത്തിയ മലയാളികള്‍ എല്ലാം കോട്ടും സൂട്ടും ഇട്ട് സായിപ്പിനെപ്പോലെ ഇംഗ്ലീഷ് പറയുന്ന വിദ്യാ സമ്പന്നരും ആധുനിക സംസ്കാരത്തിന്‍റെ പ്രണേതാക്കളും ആണെന്നുമല്ലേ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മലയാളിയുടെ സങ്കല്‍പ്പം. ലോകം ഇത്ര പുരോഗമിച്ചിട്ടും , മീഡിയ ഇത്ര വികസിച്ചിട്ടും , മലയാളികള്‍ക്ക് എന്തേ ഇന്നും സത്യത്തിനോടു പൊരുത്തപ്പെടാന്‍ ഇത്ര വൈമുഖ്യം?............അമേരിക്ക എന്നു കേട്ടാല്‍ , അവിടെ ഒന്നു എത്തിപ്പെടാന്‍ ഏതു മാര്‍ഗ്ഗവും സ്വീകരിക്കാന്‍ തയ്യാറുള്ള ചെറുപ്പക്കാരല്ലേ ഇന്നും നമ്മുടെ നാട്ടില്‍ ഉള്ളത്? താങ്കള്‍ ഇവിടെ മൂന്നാമത്തെ visit ആണെന്നല്ലേ പറഞ്ഞത്. എന്ത് തോന്നുന്നു?..ഇവിടെ മലയാളികള്‍ survival നായി ചക്ര ശ്വാസം വലിക്കുന്നതായി തോന്നിയോ?....Atleast ഒരു 90 % പേരെങ്കിലും.

ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇവിടെ ഫാമിലിയില്‍ ആരെങ്കിലും file ചെയ്തു വരുന്ന മലയാളികളില്‍ മുക്കാല്‍ പങ്കും under qualified ആണ്. ഇനി qualified ആയിട്ടുള്ളവര്‍ ഉണ്ടെങ്കിലും ഏതോ വിധത്തിലുള്ള ഒരു അപകര്‍ഷതാ ബോധം അവരെ ഇവിടത്തെ മുഖ്യ ധാരയില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. അത് ചിലപ്പോള്‍ അവരുടെ english accent ന്റെ പ്രശ്നമാകാം , ഇവിടത്തെ സംസ്കാരത്തോട് യോജിച്ചു പോകാനുള്ള വിമുഖത ആകാം , ഇനി ഒന്നുമല്ലെങ്കില്‍ സ്വന്തം കുടുംബത്തിലെ ഭാര്യാ ഭര്‍തൃ പ്രശ്നങ്ങള്‍ ആവാം. frustration തീര്‍ക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം എന്ന് പറയുന്നത് മലയാളികള്‍ മാത്രം ഒന്നിച്ചു കൂടുന്ന പള്ളി അങ്കണങ്ങള്‍ ആണ്. മറ്റു ക്രൈസ്തവ വിഭാഗങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും അതിലേക്കു ഞാന്‍ കടക്കുന്നില്ല. ഇവിടെ ചിക്കാഗോ രൂപത വരുന്നതിനു മുന്‍പ് തന്നെ മലയാളി കത്തോലിക്കരുടെ ഇടയില്‍ അല്‍പ്പന്മാര്‍ ആളുകളിക്കുന്നതിന്റെ പേരില്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. രൂപത വന്നപ്പോള്‍ ശക്തമായ ഒരു നേതൃത്വം , വിഘടിച്ചു നില്‍ക്കുന്ന വിഭിന്ന സീറോ മലബാര്‍ ന്യുക്ളിയസുകളെ ഒരു കുടക്കീഴില്‍ കൊണ്ട് വരുമെന്നും , അങ്ങിനെ നമ്മുടെ പാരമ്പര്യവും സംസ്കാരവും പരിരക്ഷിക്കാം എന്നു പ്രതീക്ഷിക്കുകയും സന്തോഷിക്കുകയും ചെയ്തവര്‍ക്ക് അമ്പേ തെറ്റി. കാരണം 70 കളിലും, 80 കളിലും 90 കളുടെ ആദ്യ പകുതിയിലും അമേരിക്കയില്‍ കുടിയേറിയ സീറോ മലബാര്‍ മലയാളികള്‍ , 90 കളുടെ രണ്ടാം പകുതിയില്‍ കേരളത്തില്‍ ബഹുമാനപ്പെട്ട പവ്വത്തില്‍ തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തിയ ക്ലാവര്‍ കുരിശു വല്‍ക്കരണം എന്ന ഏകപക്ഷീയവും , വിശ്വാസങ്ങള്‍ക്കും , പാരമ്പര്യങ്ങള്‍ക്കും , അനുഷ്ഠാനങ്ങള്ക്കും നിരക്കാത്തതും ആയ തോന്ന്യാസത്തെ പറ്റി തികച്ചും അജ്ഞരാണ്. രൂപത ഉണ്ടായി രണ്ടു മൂന്ന് കൊല്ലം കാര്യങ്ങള്‍ എല്ലാം വളരെ ഉണര്‍വോടും ഉത്സാഹത്തോടും കൂടി മുന്നോട്ടു നീങ്ങി. ഇവിടത്തെ വിശ്വാസികള്‍ വെറും പൊട്ടന്മാരും , പൊങ്ങികളും ആണെന്നും , സ്ഥാന മാനങ്ങള്‍ വച്ചു നീട്ടി , ചൊക്കട നേതാക്കന്മാരെ കയ്യില്‍ എടുത്താല്‍ ഏതു തോന്ന്യാസവും ഇവിടെ അടിച്ച് ഏല്‍പ്പിക്കാം എന്നും മനസ്സിലാക്കിയ, കേരള സീറോ മലബാര്‍ സഭയെ കാര്‍ന്നു തിന്നിരുന്ന ഇത്തിള്‍ കണ്ണിയായ ക്ലാവര്‍ വിഭാഗം , തങ്ങളുടെ ദൂതനായി Rev . കടുപ്പിലിനെ ചാന്‍സലര്‍ എന്ന പദവിയും കൊടുത്ത് അമേരിക്കയിലേക്ക് അയക്കുന്നു. അതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. അതിനു മുന്‍പ് തന്നെ ഇവിടെ ബിഷപ്പ് ആകുമെന്ന് ധാരണ ഉണ്ടായിരുന്ന , ഇവിടത്തെ സീറോ മലബാര്‍ പ്രസ്ഥാനത്തിന്റെ തല തൊട്ടപ്പന്‍ എന്നറിയപ്പെട്ടിരുന്ന ബഹു: കണ്ടത്തില്‍ക്കുടി അച്ചനെ കര്‍ദ്ദിനാള്‍ മാര്‍ വിതയത്തിലിന്റെ നോമിനി ആയിരുന്നിട്ടും രാത്രിക്ക് രാത്രി കാലു വാരി പവ്വത്തിലിന്റെ ബിനാമി ആയി ബഹു: അങ്ങാടിയത്തിനെ മെത്രാനായി വാഴിച്ചു. അതോടെ ക്ലാവര്‍ വാദികള്‍ക്ക് കാര്യങ്ങള്‍ എല്ലാം സുഗമം ആയി. പിന്നീട് അങ്ങോട്ടുള്ള ചരിത്രം,അഴിമതിയുടെയും, പണാപഹരണത്തിന്റെയും , പോരാട്ടത്തിന്റെയും , കാലു വാരലിന്റെയും, തൊഴുത്തില്‍ കുത്തിന്റെയും ,ചെളി വാരി എറിയലിന്റെയും കുതികാല്‍ വെട്ടിന്റെയും എന്ന് വേണ്ട , ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും തറകള്‍ കളിക്കുന്ന third rate political game നേക്കാള്‍ കഷ്ടമായ രാഷ്ട്രീയമാണ് കഴിഞ്ഞ 6 ,7 വര്‍ഷങ്ങളായി ഇവിടെ അരങ്ങേറുന്നത്. പയറ്റില്‍ ആരൊക്കെ ആണ് ബലിയാടുകള്‍ ആയത്?... ക്രൂശിതനായ യേശു ക്രിസ്തു, സാധാരണക്കാരായ അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍, വിശ്വാസം സംരക്ഷിക്കാന്‍ , ആടുകള്‍ക്ക് വേണ്ടി സ്വ ജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറായ Fr . Saji യെ പോലുള്ള ഇടയന്മാര്‍..........ആരൊക്കെ ആണ് ഇതിന്റെ ഗുണഭോക്ത്താക്കള്‍?.... ക്ലാവര്‍ ഒരു ബിസിനസ് ആക്കി അതില്‍ നിന്നും പണം കൊയ്ത് സ്വന്തം കീശ വീര്‍പ്പിച്ച ചാന്‍സലര്‍ അച്ചന്‍ , ഫ്ലോറിടായിലെ കാമദേവന്‍ സല്‍ക്രിയ സക്കെവൂസ് , പിന്നെ താളത്തിനു തുള്ളിയെങ്കിലും, വലിയ benefit ഉണ്ടാക്കാന്‍ കഴിയാത്ത Fr .ബ്ലാ ബ്ലാ ബ്ലാ, ചാന്തു പൊട്ട് എന്നറിയപ്പെടുന്ന വിനോദിനി, പിന്നെ ചില അല്‍മായ കരിങ്കാലികളും . ഇതില്‍ ഏറ്റവും ഊമ്പല്‍ പറ്റിയതാര്‍ക്കാ?... സാക്ഷാല്‍ അങ്ങാടിയത്തിനു തന്നെ...കടുപ്പില്‍ അച്ചന്റെ വാക്ക് കേട്ട് , സര്‍വ മണ്ടത്തരങ്ങളിലും ചെന്ന് ചാടിയ മെത്രാനച്ചന്‍ , കഴുത്തിനൊപ്പം ചെളിയില്‍ പൂണ്ടു എന്ന് മനസ്സിലാക്കിയ Fr . കടുപ്പില്‍ , കാലുവാരി , മെത്രാനെ മൂക്കറ്റം ചേറില്‍ ഉപേക്ഷിച്ചിട്ട് മുങ്ങുകയാണ് . അതാണ്‌ കടുപ്പന്റെ മിടുക്ക്. ആപത്തില്‍ ഉപേക്ഷിച്ച സഹായി, ശത്രുവിനേക്കാള്‍ ദുഷ്ടന്‍ അല്ലെ?....

8 comments:

Anonymous said...

We need the article about decree on top.That shows the kallatharam of Bishop.

Anonymous said...

This is an article without an issue oriantaion.The other one is a Bull.Keep it at the Top guysss.

Anonymous said...

കൊച്ചാപ്പി ചേട്ടന്‍ കൊട്ടൂരിനു എഴുതിയ ഇടയ ലെകനം വായിച്ചു. നമ്മുടെ ബിഷപ്പ് ണ്ടെ ഇടയ ലേകനം ഇനി ജീവിതത്തില്‍ കാണാം എന്ന് തോനുന്നില്ല.കാരണം പറയുന്നതല്ല ചെയ്യുന്നത്, എഴുതുന്നതല്ല പറയുന്നത്.കൊപ്പേല്‍ പള്ളിക്ക് വേണ്ടി എഴുതിയത് മുഴുവന്‍ രേകകള്‍ ആയതു കൊണ്ട് ഇനി അങ്ങാടിയതിന്ടെ ഇടയ ലേകനം ഒന്നും പ്രേതിഷിക്കണ്ട. ഏതായാലും കൊച്ചാപ്പി ചേട്ടന്ടെ ഇടയ ലേകനം എങ്കിലും കാണാന്‍ പറ്റിയതില്‍ സന്തോഷം ഉണ്ട്

Anonymous said...

ഇതില്‍ ഏറ്റവും ഊമ്പല്‍ പറ്റിയതാര്‍ക്കാ?... സാക്ഷാല്‍ അങ്ങാടിയത്തിനു തന്നെ...കടുപ്പില്‍ അച്ചന്റെ വാക്ക് കേട്ട് , സര്‍വ മണ്ടത്തരങ്ങളിലും ചെന്ന് ചാടിയ മെത്രാനച്ചന്‍ --------------കൊച്ചാപ്പി ചേട്ടന്‍ മുകളില്‍ എഴുതിയതിനോട് എനിക്ക് യോജിപ്പില്ല. കാരണം 1984 ല്‍ മുതല്‍ ഈ ബിശോപ്പ് നെ അറിയാം. ജേക്കബ്‌ അച്ഛന്‍ അമേരിക്കയില്‍ വന്നത് തന്നെ കേരളത്തില്‍ താമര കൃഷി എല്ലാ രുപതക്ളിലും വളരുല്ല എന്ന് മനസ്സിലാക്കി, അമേരിക്കയില്‍ ഉള്ള എല്ലാ രുപതകളിലയും മലയാളികളെ മൊത്തം , താമരയുടെ കിഴില്‍ ആക്കുവാന്‍ വേണ്ടി, നിയോകിച്ച്‌ പവത്തില്‍ പിതാവ് പറഞ്ഞു വിട്ടതാണ് ഈ ബിശോപ്പിനെ.അതിനു വേണ്ടിയും കൂടി ആണ് ചിക്കാഗോ രൂപത തുടങ്ങിയതും അത് കൊണ്ടാണല്ലോ കാല് വാരി ബിശോപ്പ് ആയതും.

Anonymous said...

It is heard Kaduppan is going to become a vicar in a church near palai.It is also heard he is going to be a preacher.This is the joke of this century.

A looter is going to preach the word of God?

Thamasa!Big Thamasa!!!!!!!!

Anonymous said...

കൊച്ചാപ്പി ചേട്ടാ, ബിഷപ്പിന്‍റെ ഡിക്രീയില്‍ ഉള്ള സീല്‍ പോലും താമരകുരിസ്സു ആണ്. എന്നിട്ടാണ് ആരെയും അടിച്ചല്പ്പിക്കാന്‍ നോക്കിയില്ല എന്ന് ബിഷപ്പ് പറയുന്നത്.

Anonymous said...

D.V.D.കിട്ടിയത്!

അതില്‍ അങ്ങാടിയത്ത് പിതാവിന്‍റെ നുണകള്‍ പറഞ്ഞുളള പ്രസംഗം വളരെ ഇഷ്ടപെട്ടു!
അങ്ങാടിയത്ത് പിതാവ് പറഞ്ഞിരിക്കുന്നത്---ഞാന്‍ ആരേയും ബലമായി ക്ലാവര്‍ കുരിശും ശീലയും പളളിയില്‍ വക്കുവാന്‍ നിര്‍ബന്ധിച്ചിട്ടില്ല!പണ്ടും ഇല്ല!ഇപ്പോഴും ഇല്ല!

എന്നിട്ടാണോ,പിതാവും പുത്രനായ കളള കടുപ്പനും കൂടി പാതിരാത്രിയില്‍ ആരും അറിയാതേ കെട്ടി തൂക്കിയതും. രാവിലെ ചിക്കാഗോയിലെ ജെനങ്ങള്‍ എതിര്‍ത്തിട്ടും ബലമായി അവരെ തടഞ്ഞതോ,കോപ്പലിലേ പഴയ വാടക പളളിയില്‍ സജിയച്ഛന്‍റെ മുന്നില്‍ വച്ച് കോപ്പലിലേ ജെനങ്ങളോട് എതിര്‍ത്തതോ,ഈ കാരണത്താല്‍ സജിയച്ഛനേ വിടുവാന്‍ വന്നത്,അല്ല അല്ല ഒരിക്കിലും ഇല്ല! ഞാന്‍ മനസില്‍ പോലും വിചാരിച്ചിട്ടില്ല എന്ന് പറഞ്ഞ്,സജിയച്ഛനേ Fire ചെയുവാന്‍ കൊണ്ടുവന്ന Letter ജെനങ്ങളേ പേടിച്ച് അങ്ങാടിയത്ത് പിതാവ് കാലിന്‍റെ ഇടയില്‍ തിരികിതോ!ഇത് ജെനങ്ങള്‍ കണ്ടു, പിതാവ് അറിഞ്ഞില്ല. അതിനുശേഷം ക്ലാവര്‍ കുരിശും ശീലയും പളളിയില്‍ വേണ്ട എന്ന് ജെനങ്ങളും,അങ്ങാടിയത്ത് പിതാവ് വേണമെന്ന് വഴക്ക് കൂടിയതും പിന്നീട് ജെനങ്ങള്‍ ബഹളം വെച്ചപ്പോള്‍ ഫാ.വിനോദം,അങ്ങാടിയത്ത് പിതാവും ഓടിയപ്പോള്‍ വടിയും,തോപ്പിയും വരെ എടുക്കുവാന്‍ പറ്റാതേ വന്നതുപോലും പിതാവ് ഇത്രക്ക് പെട്ടന്ന് മറന്നുപോയോ! ഫാ.സജിയേ കോപ്പലില്‍ നിന്ന്, ഒരു കാരൃം ഇല്ലാതേ ഓടിച്ചുവിട്ടതും,കോപ്പലിലേ ജെനങ്ങളോട് ഇത്രയും കാലം ശണ്ട കൂടിയതും ക്ലാവര്‍ കുരിശിനും ശീലക്കും അല്ലാതേ പിന്നേ എന്തിനാണ് ഒന്ന് പറഞ്ഞുതരാമോ നുണകളും ഗൂണ്ടയസവും ചെയിന്ന അങ്ങാടിയത്ത് പിതാവേ! San Francisco യിലുളള പളളിയില്‍ ജെനങ്ങളേ മുഴുവന്‍പേരെയും വിഡികളാക്കി,ക്ലാവര്‍ ക്രിഷി മാത്രം വെച്ച് കുര്‍ബ്ബാനചൊന്നതോ?
നുണയേ,നുണയന്‍മാരല്ലാതേ ആരും നേരാണ് എന്ന് പറയാറില്ല!
പിന്നേയും ഒരു കാരൃംകൂടി എഴുതുവാന്‍ ആഗ്രഹിക്കുകയാണ്....പിതാവ് പറഞ്ഞ കാരൃം തന്നേ! ഇത് ചിക്കാഗോ രൂപതയിലുളള എല്ലാവരും നാട്ടിലേ പല രൂപതകളില്‍ നിന്ന് വന്നവരാണേങ്കിലും ചിക്കാഗോ രൂപതയേ അനുസരിക്കണമെന്ന്!
ഒരു ചോദൃം?
അങ്ങാടിയത്ത് പിതാവ് എന്താ,പാലയേയും ചെങ്ങനാശേരിയേയും കാഞ്ഞിരിപളളിയേയും ക്ലാവര്‍ കുരിശിനും ശീലക്കും കുണ്ടിതിരിഞ്ഞുളള പ്രാര്‍ത്ഥനയും മാത്രം ചിക്കാഗോ രൂപതയുടേയോ, കര്‍തിനാളായ വര്‍ക്കിവിതയത്തിന്‍റേതോ,പറയു അങ്ങാടിയത്ത് പിതാവേ!പാലകാരനായ അച്ഛന്‍ വത്തിക്കാനില്‍ പോയി പഠിച്ച് San Francisco യിലുളള പളളിയിലുളള അള്‍ത്താരയില്‍ ക്ലാവര്‍ ക്രിഷി മാത്രം വെച്ചതോ!

Anonymous said...

ഞാനൊരു ചിക്കാഗോ സുന്ദരി ആണ്. കൊചാപി ചേട്ടന്റെ പേരിനൊരു കുറവുണ്ട്. ഒരു ലാസ്റ്റ് നെയിം ഇല്ല. ഞാനൊരു പേര് തരുന്നു.
കണ്ടന്‍ . എങ്ങനുണ്ട്. ?
Dr. കൊച്ചാപ്പി കണ്ടന്‍