Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, January 16, 2011

ഫാ. ആന്റണിയുടെ ഇന്നത്തെ പ്രസംഗം കേട്ടവരെല്ലാം കൂട്ടത്തോടെ തല ചൊറിയുന്നു

ഇന്നത്തെ പ്രസംഗത്തിലും ചിക്കാഗോ വികാരി ഫാ. ആന്റണി തുണ്ടത്തില്‍ ആരുടെയോ കീഴ്നാഭിക്കിട്ടു തൊഴിച്ചു.


സ്നാപക യോഹന്നാനെപ്പറ്റിയായിരുന്നു ഇന്നത്തെ പ്രസംഗം. മരുഭൂമിയില്‍ പ്രസംഗിച്ചു നടന്ന സ്നാപക യോഹന്നാനോട് ജനങ്ങള്‍ ചോദിച്ചുവത്രേ, താങ്കള്‍ വരാനിരിക്കുന്ന ക്രിസ്തുവാണോ? യോഹന്നാന്‍ എളിമയോടെ പറഞ്ഞു, "അല്ല, ഞാന്‍ ക്രിസ്തുവല്ല. അവനു വേണ്ടി വഴിയൊരുക്കാന്‍ വന്നവനാണ്. അവന്‍റെ ചെരിപ്പിന്‍റെ വള്ളി അഴിക്കുവാന്‍ പോലും ഞാന്‍ യോഗ്യനല്ല."

അവിടെ നിന്നങ്ങോട്ട്‌ പിടിച്ചു ഫാ ആന്റണി. എന്തൊക്കെയാണോ അദ്ദേഹം പറഞ്ഞു കൂട്ടിയതെന്നു അദ്ദേഹത്തിന് പോലും പിടിയുണ്ടാകുമെന്നു തോന്നുന്നില്ല. അദ്ദേഹം പറഞ്ഞതിന്‍റെ ചുരുക്കം ഇതാണ്:

"സ്നാപകയോഹന്നാന്‍ താന്‍ ക്രിസ്തുവാണോ എന്ന് ചോദിച്ചവരോട് ഉള്ള സത്യം പറഞ്ഞു. ഇവിടെയോ, ജനങ്ങള്‍ ഇല്ലാത്ത കഴിവ് ഉണ്ടെന്നു കാണിക്കുന്നു. അര്‍ഹതയില്ലാത്തിടത്തു കയറിപ്പറ്റാന്‍ ശ്രമിക്കുന്നു. താന്‍ ആരാണെന്ന ബോധം ആര്‍ക്കുമില്ല. ഞാന്‍ , ഞാന്‍ , എന്നെ ഇവിടുത്തെ കുറെ ആളുകള്‍ കൂടി, ഞാന്‍ ബിഷപ്പാണെന്നു പറഞ്ഞാല്‍ ഞാന്‍ ബിഷപ്പാകുമോ? ജനങ്ങള്‍ ഞാന്‍ പോപ്പാണെന്നു പറഞ്ഞാല്‍ അത്‌ കേട്ടു ഞാന്‍ പൊങ്ങിയാല്‍ പോപ്പാകുമോ? ഞാന്‍ ബിഷപ്പും ആകില്ല. പോപ്പും ആകില്ല. ഞാന്‍ ആരാ? ഞാന്‍ ആരാ? ഞാന്‍ വെറും ഒരു പുരോഹിതന്‍ . അല്ലാതെ ബിഷപ്പാനെന്നു ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ ബിഷപ്പാകില്ല. ഞാന്‍ ബിഷപ്‌ ആകുമോ? നിങ്ങള്‍ പറ? അത്‌ ഞാന്‍ മനസ്സിലാക്കണം. അത്‌ ഞാന്‍ മനസ്സിലാക്കണ്ടേ? അല്ലാതെ ഞാന്‍ ബിഷപ്പാണെന്നു ആരെങ്കിലും പറഞ്ഞു ഞാന്‍ പൊങ്ങിയാല്‍? ഞാന്‍ ബിഷപ്‌ ആകുമോ? ഇല്ല. അതംഗീകരിക്കണം. അതിന് എളിമ വേണം. ഞാന്‍ ഒരു സാധാരണ പുരോഹിതന്‍റെ, ഇപ്പോള്‍, ചുരുങ്ങിയത് സമയത്ത് ദൈവനിശ്ചയം അനുസരിച്ച് ഒരു പുരോഹിതന്‍റെ ജോലി ചെയ്യുന്നു..........." ഇങ്ങനെ പോയി വികാരിയച്ചന്‍റെ പ്രസംഗം.

ഭക്തജനങ്ങള്‍ ഇത് കേട്ടു ഒരേ സ്വരത്തില്‍ ഭക്തിയോടെ തല ചൊറിഞ്ഞു കൊണ്ടിരുന്നു.

കാപ്പി കുടിക്കാന്‍ താഴോട്ട് പോകുമ്പോള്‍ ഇത്തമ്മ ചോദിച്ചു, മനുഷ്യന്റെ തലക്കെന്തു പറ്റി? താഴെ തട്ടുകട നടത്തിക്കൊണ്ടിരുന്ന കൊച്ചമ്മമാര്‍ അപ്പോളും തല ചൊറിയുകയായിരുന്നു. കാപ്പി കുടിക്കുന്ന എല്ലാവരും ഇത് തന്നെ സംസാരം. അച്ഛന്‍ ആര്‍ക്കിട്ടാണ് ഇന്ന് പണി കൊടുത്തത്. പാരിഷ് കൌണ്‍സിലില്‍ കേറിപ്പറ്റാന്‍ പലരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെന്നു അറിയാമല്ലോ. അതില്‍ ഏതു വിഡ്ഢിക്കിട്ടാണ് അച്ഛന്‍ താങ്ങുന്നത്? പാരിഷ് കൌണ്‍സിലില്‍ തനിക്കിഷ്ടപ്പെടാത്ത കഴിവില്ലാത്ത ആരും കയറരുതെന്ന് അച്ഛനു നിര്‍ബന്ധമുണ്ട്. അച്ഛന് വിശ്വാസവും അച്ഛനോട് ദാസ്യതുല്യമായ കീഴ്വഴക്കവും അനുസരണയുമുള്ള കഴിവില്ലാത്തവര്‍ മാത്രം മതി പാരിഷ് കൌണ്‍സിലില്‍. അക്കാര്യത്തില്‍ അച്ഛന് വളരെ നിര്‍ബന്ധമുണ്ട്.

പക്ഷെ ആര്‍ക്കിട്ടാണ് അച്ഛന്‍ പണി കൊടുത്തതെന്ന് ഏതാണ്ടൊരു ഐഡിയ നിങ്ങളുടെ എളിയ ലേഖകനുണ്ട്. അത്‌ കടുപ്പനിട്ടുള്ള ഒരു പണിയായിരുന്നില്ലേ? ഫാ. ആന്റണി ബിഷപ്‌ ബിഷപ്‌ എന്ന് എടുത്തെടുത്തു പറഞ്ഞ കേട്ടപ്പോള്‍ എന്‍റെ മനസ്സില്‍ മിന്നിമറഞ്ഞത്‌ കടുപ്പന്റെ കൊച്ചു രൂപമാണ്. തൊപ്പിയും വടിയും സ്വപ്നം കണ്ടു രൂപത കുത്തിവാരി തോട്ടങ്ങള്‍ വാങ്ങുന്ന വിരുതന്‍ കടുപ്പന്‍ .

കടുപ്പന്‍ കീരിയാണെങ്കില്‍ തുണ്ടന്‍ മൂര്‍ഖന്‍ ആണെന്നറിയാത്തവര്‍ ആരുണ്ട്‌.

5 comments:

Anonymous said...

He reminded averyone to be humble. What is wrong with that? What is wrong with you people? Has humility left you completely that you are incapable to understand a simple message?

By the way I am not a priest, kapyar, trustee, or committee member. I'm just a low level but ancient catholic from kerala.

Anonymous said...

ചിക്കാഗോ വികാരി ഫാ. ആന്റണി പ്രസംഗച്ചതിന്‍റെ മറ്റോരു കാരൃം പിടികിട്ടി!

"ഫാ. ആന്റണി ഈ ബിഷപ്‌ ബിഷപ്‌ എന്ന് എടുത്തെടുത്തു പറഞ്ഞ കേട്ടപ്പോള്‍ എന്‍റെ മനസ്സില്‍ മിന്നിമറഞ്ഞത്‌ കടുപ്പന്റെ ആ കൊച്ചു രൂപമാണ്. തൊപ്പിയും വടിയും സ്വപ്നം കണ്ടു രൂപത കുത്തിവാരി തോട്ടങ്ങള്‍ വാങ്ങുന്ന വിരുതന്‍ കടുപ്പന്‍."

അത്‌ കേട്ടു അങ്ങാടിയത്ത് പിതാവ് കടുപ്പന്‍ പൊങ്ങിയാമാതിരി പൊങ്ങിയാല്‍, കര്‍ദിനാളാകുമോ? പോപ്പാകുമോ?

Anonymous said...

Fr. Roy Kaduppil എന്ന ഈ മൂത്ത കളളനേ നാടുകടുത്തുന്നതിന് മുബ്, ചിക്കാഗോ രൂപതയുടെ പണകിഴി,ഏതേല്ലാം വഴിക്ക് അടിച്ചുമാറ്റി എന്ന് അറിയാതേ Fr. Roy Kaduppil ന്‍റെ January-31[Monday]-2011 ഒളിച്ചോട്ടം അത്രക്ക് ശരിയാണേന്ന് തോന്നുനില്ല,Mar Jacob Angadiath പിതാവേ!

Anonymous said...

I heard Fr.Antony's speech and I think he was talking about some people who gave their names for parish council who do not do anything in their wards.There is one person a lady in that list who did not go for one prayer meeting in the last few years and did not even let carol singers come to her house.This person was trying to get into the parish council for the last few years. Why only blame achan? Think about the tholikkatty of people like this.

Anonymous said...

It is none other than kaduppan.Kaduppan was behind bringing costly stones from Kerala and he looted money .So Thundan hit back.That is all.