Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, February 2, 2011

കുരിശില്‍ മരിച്ച് ഉയര്‍ത്ത യേശുനാഥന്‍ വീണ്ടും ക്രൂശിക്കപ്പെടുന്നു.

By Dr . Kochappi , S . S . L . C ., Ph . D.

യേശുനാഥന്‍ കുരിശില്‍ മരിച്ച് ഉത്ഥാനം ചെയ്തെന്നത് ഒരു വിശ്വാസ സത്യം മാത്രമല്ല, പിന്നെയോ ഒരു ചരിത്ര സത്യവും കൂടി ആണെന്ന് പല പല ചരിത്രകാരന്മാരും തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ചു , കുരിശില്‍ തറക്കപ്പെട്ടു മരിച്ച് അടക്കപ്പെട്ടു , പാതാളങ്ങളില്‍ ഇറങ്ങി മരിച്ചവരുടെ ഇടയില്‍ നിന്നും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു
,സ്വര്‍ഗ്ഗത്തിലേക്ക് എഴുന്നള്ളി സര്‍വശക്തനായ പിതാവിന്റെ വലതു ഭാഗത്തിരിക്കുന്നു, എന്ന് എല്ലാ മലയാളം കുര്‍ബ്ബാനയിലും വിശ്വാസ പ്രമാണം ചൊല്ലുന്ന സീറോ മലബാര്‍ മലയാളികള്‍ , എന്നും വൈകുന്നേരം സന്ധ്യാ പ്രാര്‍ത്ഥനക്ക് കൊന്ത ചൊല്ലുവാന്‍ ഭാഗ്യം ചെയ്ത സീറോ മലബാര്‍ മലയാളികള്‍ ( എനിക്കാ ഭാഗ്യം ഇല്ല , കാരണം ഭാര്യ പെന്തിക്കോസുകാരി ആയതു കൊണ്ട് പരിശുദ്ധ കന്യാ മറിയത്തെ വീട്ടില്‍ കേറ്റില്ല. കൊന്തയുടെ മഹത്വം ഓര്‍ത്തു അറിയാതെ ചിന്തിച്ചു പോയതാ. കൊന്തയുടെ തുടക്കത്തിലും ഉണ്ടല്ലോ വിശ്വാസ പ്രമാണം.) , പലപ്പോഴും ചെയ്യുന്നത് എന്തെന്ന് ചിന്തിക്കാറുണ്ടോ?. അറിഞ്ഞോ അറിയാതെയോ , അജ്ഞത കൊണ്ടും അഹങ്കാരം കൊണ്ടും , യേശു നാഥന്‍ കുരിശില്‍ മരിച്ചു എന്ന വിശ്വാസ സത്യത്തെയും ചരിത്ര സത്യത്തെയും , നിഷേധിക്കുകയല്ലേ , ഈ ക്ലാവര്‍ കുരിശിനെ ആരാധിക്കുക വഴി ചെയ്യുന്നത്?...പിതാവായ ദൈവത്തിന്റെ വലത്തു ഭാഗത്തിരിക്കുന്ന പുത്രന്‍ തമ്പുരാന്റെ പരിശുദ്ധമാകും അള്‍ത്താരയില്‍ കത്തോലിക്കാ സഭയുടെ ചരിത്ര നിഘണ്ടുവില്‍ ഒരിടത്തും കാന്മാനില്ലാത്ത ക്ലാവര്‍ കുരിശു വച്ച് ആരാധിച്ച് അവിടത്തെ അപമാനിക്കുക വഴി , യേശു നാഥന്‍ വീണ്ടും കുരിശില്‍ ഏറ്റപ്പെടുന്നു . ഒരിക്കല്‍ ക്രൂശിതനായ മനുഷ്യ പുത്രന്‍ , താന്‍ ആര്‍ക്കു വേണ്ടി ക്രൂശിതനായോ, അവരാല്‍ തന്നെ വീണ്ടും വീണ്ടും ക്രൂശിക്കപ്പെടുന്നു !... പത്തു കല്‍പ്പനകളില്‍ ഒന്നാം പ്രമാണത്തിന്റെ വ്യക്തവും നഗ്നവുമായ ലംഘനമല്ലേ ഇത്?...നിന്റെ ദൈവമായ കര്‍ത്താവ്‌ ഞാന്‍ ആകുന്നു, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്, എന്ന തിരുവെഴുത്തുള്ളപ്പോള്‍ കര്‍ത്താവിനെ പ്രതിഷ്ഠിച്ച് ആരാധിക്കേണ്ട ബലിവേദിയുടെ മദ്ധ്യത്തില്‍ വച്ചിരിക്കുന്നത് എന്താ?................... ക്ലാവര്‍ കുരിശ് !...... അപ്പോള്‍ ഞങ്ങള്‍ ആരാധിക്കേണ്ടത് എന്തിനെയാ?...ക്ലാവര്‍ കുരിശിനെ അല്ലെ?........ഇതിനൊരു മറു ചോദ്യം പൊങ്ങി വന്നേക്കാം!...പരിശുദ്ധ കന്യാമറിയത്തെയും പുണ്യാല്മാക്കളെയും അല്ത്താരയില്‍ വച്ചിരിക്കുന്നതോ?....എന്റെ ഭാര്യ പെന്തിക്കോസുകാരി എരുമ ശോശാമ്മ ചോദിക്കുന്ന ചോദ്യമാണ്. പക്ഷെ നമ്മള്‍ അവരെ വണങ്ങുന്നല്ലേ ഉള്ളു ആരാധിക്കുന്നില്ലല്ലോ!... അതുപോലെ ആണോ മുഖ്യസ്ഥാനത്ത്, ആരാധനക്കേറ്റം യോഗ്യമായ ബലിവേദിയുടെ മദ്ധ്യ സ്ഥാനത്തു തന്നെ കര്‍ത്താവായ ദൈവം ഇല്ലാത്ത ഒരു ക്ലാവറും വച്ചു ബലി അര്‍പ്പിക്കുന്നത്?............. ചിന്തിച്ചു നോക്കൂ!..എനിക്ക് തിയോളജിയില്‍ അല്ല ഡോക്ടറേറ്റ്, എന്നാലും സാമാന്യ ബുദ്ധി അഥവാ common sense വച്ചു ചിന്തിച്ചു പോയതാ...... ക്ലാവര്‍ കുരിശിനും ശീലക്കും എതിരായും , സീറോ മലബാര്‍ രൂപത ഉണ്ടായപ്പോള്‍ , " വിളവുകള്‍ ഏറെ , വേലക്കാരോ ചുരുക്കം, അതിനാല്‍ വിളവിന്റെ നാഥന്‍ ആയ ദൈവമായ കര്‍ത്താവിനോട് അപേക്ഷിപ്പിന്‍" എന്ന തിരു വചനത്തെ വളച്ചൊടിച്ച് മുന്തിയ വിളവായ ഡോളര്‍ കൊയ്യാന്‍ കടല്‍ താണ്ടിയും കള്ള വണ്ടി കേറിയും അമേരിക്കയിലെത്തി , വിളവിനിടയില്‍ ക്ലാവര്‍ കുരിശെന്ന എന്ന കള വിതച്ചു , വിതക്കാരന്റെ ഉപമയെ വ്യഭിചരിച്ച ചില്ല കള്ള പാതിരി മാര്‍ക്കും , അവരുടെ ആസനം മുത്തികളും അടിവസ്ത്രം കഴുകികളും ആയ , ദൈവത്തിന്റെ സ്വന്തം ആളുകള്‍ എന്ന് സ്വയം ഉല്‍ഘോഷിക്കുന്ന , കള്ളനു കഞ്ഞി വെച്ച ചില തെമ്മാടികള്‍ക്കും എതിരായി എന്തൊക്കെയോ ആപ്പോഴത്തെ മനോധര്‍മ്മം പോലെയും , ആല്‍മാവില്‍ ഉരുത്തിരിഞ്ഞ ധാര്‍മ്മിക രോഷത്തിന്റെ പേരിലും എഴുതിയതിന്, എന്റെ രക്തത്തിന് വില ചോദിച്ചു ചിലരൊക്കെ തെരുവില്‍ ഇറങ്ങിയിട്ടുണ്ട് . നമുക്ക് വേണ്ടി കുരിശില്‍ മരിച്ച , മനുഷ്യ കുലത്തെ മുഴുവന്‍ സ്നേഹിച്ച യേശു നാഥന്റെ പീഡാ സഹനങ്ങളെ അനുസ്മരിപ്പിക്കുന്ന , രക്ഷയുടെ അച്ചാരമായ, കുരിശു രൂപത്തെ പിഴുതെറിഞ്ഞ് , ചില കാട്ടു കശ്മലന്‍ മാരും, കഴുത്തറപ്പന്‍മാരും കല്‍ദായ ഗോത്ര വര്‍ഗ്ഗത്തിന്റെ കൂടോത്ര ചിഹ്നമായ ക്ലാവറിനെ കര്‍ത്താവിന്റെ തിരു അള്‍ത്താരയില്‍ സ്ഥാപിച്ച്, നമ്മുടെ ദിവ്യ നാഥനെ ഇന്നും നിരന്തരം ക്രൂശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു എങ്കില്‍ , അവിടുത്തെ എളിയ ദാസനായ ഈ കൊച്ചാപ്പിക്കു കിട്ടുന്ന അവഹേളനം എത്രയോ നിസ്സാരം.!...സര്‍വ ചാരാചരങ്ങളുടെയും നാഥനും , സകലത്തിന്റെയും അധിപനുമായ അങ്ങ്, അവിടുത്തെ ദ്രോഹിച്ചവരോട് നിരുപാധികം ക്ഷമിച്ചത്‌ പോലെ , ഈ അടിയനും അല്പമെങ്കിലും ക്ഷമിക്കാനുള്ള മനോധൈര്യം തരണമേ കര്‍ത്താവേ!....

എന്നെ കുളിപ്പിച്ചു കിടത്താന്‍ ഇറങ്ങിയവിരില്‍ ഏറ്റവും പുതിയതാണ് ഈ ചിക്കാഗോ സുന്ദരി എന്ന പുരുഷ ലിംഗമുള്ള നപുംസകം!....അവള്‍/അവന്‍ എനിക്കൊരു സൌജന്യം തന്നു. ഒരു last name !...കണ്ടന്‍ !.. കൊച്ചാപ്പി കണ്ടന്‍!...എനിക്ക് ലാസ്റ്റ് നെയിം ഉണ്ടല്ലോ!.. Dr . ജോസഫ്‌ മാത്യു എന്നാണെന്റെ മുഴുവന്‍ പേര്. കൊച്ചാപ്പി ഓമന പ്പേരും ! ..കാര്യം അറിയുന്നതിന് മുന്‍പ് കയറു പറിക്കല്ലേ!..കയറുരഞ്ഞു കവ നീറും!.... സുന്ദരി എഴിതിയ comment ചുവടെ ചേര്‍ക്കുന്നു.
Anonymous said...
ഞാനൊരു ചിക്കാഗോ സുന്ദരി ആണ്. കൊചാപി ചേട്ടന്റെ പേരിനൊരു കുറവുണ്ട്. ഒരു ലാസ്റ്റ് നെയിം ഇല്ല. ഞാനൊരു പേര് തരുന്നു.
കണ്ടന്‍ . എങ്ങനുണ്ട്. ?
Dr. കൊച്ചാപ്പി കണ്ടന്‍
January 29, 2011 12:21 PM


ഈ കണ്ടന്‍ എന്നത് കൊണ്ട് എന്താണ് അര്‍ഥം ആക്കിയത് പോലും?....കണ്ടന്‍ പൂച്ച എന്ന് കേട്ടിട്ടുണ്ട്. വേറൊന്നിനും കണ്ടന്‍ ഉപയോഗിക്കുന്നതായി അറിവില്ല, ചില താഴ്ന്ന ജാതിക്കാരുടെ പേരല്ലാതെ... കണ്ടന്‍ കോരന്‍..എന്നൊക്കെ പോലെ..ഞാന്‍ താണ ജാതി അല്ലാട്ടോ എന്റെ ചിക്കാഗോ സുന്ദരി.!!...ഇനി കണ്ടന്‍ പൂച്ചയെപ്പോലെ നല്ല ശിമിട്ടുള്ള ആണ്‍ കുട്ടിയായിട്ടാണ് സുന്ദരി എന്നെ തെറ്റിദ്ധരിച്ചത് എങ്കില്‍ .......മോളെ, പശുവും ചത്തു മോരിലെ പുളിയും പോയി!......കൊച്ചാപ്പിക്കു വയസ്സ് അറുപതായി... വേറെ ആളെ നോക്ക്!....ഈ പ്രായത്തില്‍ സുന്ദരി എന്നൊക്കെ കേട്ടാല്‍ ആന്ത്ര വായു ഇളകും. ഇനി കോപ്പെലിലെ പോലെ അച്ചന്മാര്‍ക്ക് തുടയും ബ്രസ്റ്റും സ്ഥിരമായി ദാനം ചെയ്യുന്ന വല്ല ക്ലാവര്‍ കൃമിയും ആണോ ആവോ ? തീറ്റി പണ്ടാരങ്ങളായ അച്ചന്‍മാര്‍ ആണെങ്കില്‍ കയ്യിലെടുക്കാന്‍ വളരെ എളുപ്പമാ......ഞാന്‍ അച്ചന്‍ ആയില്ലാ കേട്ടോ!...അച്ചന്‍ പട്ടത്തിനു പഠിക്കാന്‍ പോയതെ ഉള്ളു...പന്നിയെയും പോത്തിനെയും മല്‍സരിച്ച് തീറ്റിച്ചു തീറ്റിച്ചു ഒരു അച്ചനെ ഹാര്‍ട് അറ്റാക് പിടുപ്പിച്ചു കിടത്തിയ , ഇടവകയിലെ മത്സര ബുദ്ധിയുള്ള മഹിളാ മണികളെ പറ്റി കേട്ടിട്ടുണ്ട് . അത് പോലെ ആരെയും കിട്ടാഞ്ഞിട്ടാണൊ കൊച്ചാപ്പിയെ പരീക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നെ. പോയി വേറെ വല്ല പണിയും നോക്കടി കൊച്ചെ!......


ഹോ!....മോശം മോശം!....എന്തൊരു മോശം!....ഈ കോപ്പിലെ കോപ്പന്മാര്‍ Fr . ബ്ലാ ബ്ലാ ബ്ലായെപ്പറ്റി എന്തെല്ലാം നാറിത്തരങ്ങള്‍ ആണ് എഴുതുന്നത്? .....ഇത്രയും പ്രായമുള്ള വളരെ സീനിയര്‍ ആയിട്ടുള്ള അങ്ങേക്ക് retire ചെയ്ത് ശേഷിക്കുന്ന ജീവിത കാലം വല്ല സുകൃത ജപവും ചൊല്ലി സ്വസ്ഥമായിട്ട് ഇരുന്നു കൂടെ?...എന്തിനു ഈ പിള്ളാരോട് മല്ലിടുന്നു....അവന്മാര്‍ നിസ്സാരക്കാരൊന്നും അല്ലാ കേട്ടോ, നല്ല ചുണക്കുട്ടന്‍മാരാ ചുണക്കുട്ടന്മാര്‍!... മെത്രാനെ വരെ മൂത്രമൊഴിപ്പിച്ച ജാതികളാ....അവര്‍ വെറും വഴക്കാളികളും ഇല്ലാവചനം പറയുന്നവരും ഒക്കെ ആണെന്ന് പറഞ്ഞാല്‍ ആരു വിശ്വസിക്കും?...അവരുടെ ഉശിരിന്റെ മുകളില്‍ നിങ്ങളുടെ ഈ കൊട്ടകളി ഒന്നും നടപ്പാവില്ല. എന്തെങ്കിലും അരുതായ്ക ഇല്ലാതെ ഇത്രയും പേര്‍ ഇതിനു മാത്രം ഒച്ച വയ്ക്കില്ലല്ലോ...ഇത്തിരി തീയില്ലാതെ ഒട്ടും പുക വരില്ലല്ലോ!... അയ്യയ്യോ ! ...അത് കൂടിപ്പോയി!....ആ പ്രയോഗത്തിനു അല്‍പ്പം standard കൂടിപ്പോയി!...നിങ്ങളെപ്പോലെ ഉള്ള നാണമില്ലാതെ , ആസനത്തില്‍ നിന്നും അരയാല് പടര്‍ന്നു പന്തലിച്ച് , ആ പ്രദേശം മുഴുവന്‍ തണല്‍ ഏകുന്ന പാകത്തില്‍ നില്‍ക്കുന്നവര്‍ക്ക് ചേര്‍ന്ന പ്രയോഗം, അതല്ല!.."ഇത്തിരി എങ്കിലും തൂറാതെ ഒട്ടും നാറ്റം വരില്ലല്ലോ!"...തറകള്‍ക്ക് പറ്റിയ പ്രയോഗം തന്നെ!...പണ്ട് കാരണവന്മാര്‍ ആളുകളുടെ standard അനുസരിച്ചാണ് പഴമൊഴി ഉണ്ടാക്കിയിരിക്കുന്നത് . അല്ലെങ്കില്‍ പിന്നെ ഒരേ അര്‍ത്ഥം വരുന്ന രണ്ടു പഴമൊഴികളുടെ ആവശ്യം ഇല്ലല്ലോ!......അച്ചന്‍ രൂപത ഉണ്ടായതിനു ശേഷം വിളവു കൊയ്യാന്‍ വേണ്ടി പവ്വത്തില്‍ പിതാവ് അയച്ചത് അല്ലല്ലോ!...പണ്ടുതൊട്ടേ ഇവിടെ സുഖമായി വിളവു കൊയ്തിരുന്ന ആളല്ലേ?.....എനിക്ക് നല്ല പരിചയം പോരാത്തത് കൊണ്ട് ഒരു സംശയം ചോദിച്ചതാ...സെമിനാരിയില്‍ എന്റെ ഒത്തിരി സീനിയര്‍ ആയിരിക്കും. പണ്ട് തൊട്ടെ ഇവിടെ കൊയ്യുകയും മെതിക്കുകയും ചെയ്തിരുന്ന ആളാണെങ്കില്‍ , ഇന്നലെ ജനിച്ച ഈ ക്ലാവര്‍ വാദികളുടെ കൂടെ എന്തിനു കൂടി?....അതും എന്റെ അറിവ് ശരിയാണെങ്കില്‍ ഒരു എറണാകുളം രൂപതക്കാരന്‍!...കൂടുതല്‍ വിളവു കൊയ്യാന്‍ തരാം എന്ന് അങ്ങാടിയത്ത് പിതാവും കടുപ്പില്‍ അച്ചനും പറഞ്ഞോ?... കടുപ്പില്‍ അച്ചന്‍ നാട് നീങ്ങി!.. ഇനിയെങ്കിലും മതിയാക്കാറായില്ലെ ഈ കസേരകളി , എന്റെ വറുഗീസച്ചാ?.............ഇനി അച്ചന്‍റെ ആടുകള്‍ ആരോപിക്കും പോലെ കോഴി പ്രശ്നം ആണെങ്കില്‍ അവര്‍ എത്ര തുക വേണമെങ്കിലും മുടക്കി ഒരു endowment അച്ചന്‍റെ പേരില്‍ ഏര്‍പ്പെടുത്തും!... അന്നന്ന് വേണ്ട ആഹാരമായ കോഴിക്കാലും തുടയും ബ്രസ്റ്റും മുടങ്ങാതെ കിട്ടാന്‍ ആ തുക കൊണ്ട് , ഒരു "വര്‍ഗീസച്ചന്‍ മെമ്മോറിയല്‍ കോഴി സ്കോളര്‍ഷിപ്പ് " ....... എന്താ ആലോചിക്കുന്നോ?...ഇത്രയും സീനിയറായ അങ്ങയെ , വഴിയെ പോകുന്ന തുപ്പനും തൂറനും , കഞ്ഞിയും , കപടനും ഒക്കെ മുഖത്തു തുപ്പുന്നതിന്റെ വിഷമം കൊണ്ട് പറഞ്ഞു പോയതാ...അച്ചനു വിഷമം തോന്നിയെങ്കില്‍ ഈ കൊച്ചാപ്പിയോടു മാപ്പാക്കണം!...ഒന്നുമല്ലെങ്കിലും നമ്മള്‍ രണ്ടും ഒരേ പുഴയില്‍ നീന്തി തുടങ്ങിയതല്ലേ, ഞാന്‍ ഇടയ്ക്കു വച്ചു മുങ്ങിപ്പോയി എന്ന് മാത്രം!...

പുതു മഴ പെയ്തപ്പോള്‍ ഊത്ത കേറിയത്‌ എല്ലാം പൂളോന്മാര്‍ എന്ന പോലെ, ഈ ചിക്കാഗോ രൂപതയില്‍ പുതുമഴ പെയ്തപ്പോള്‍ കടല്‍ കടന്നു ഊത്തയായി കേറിവന്ന മീനുകള്‍ എല്ലാം , നരകത്തില്‍ കേടികള്‍ ആയ ക്ലാവര്‍ വാദികള്‍ ആണല്ലോ തമ്പുരാനെ!...ഈ garland പള്ളിയില്‍ ഇരിക്കുന്ന ജീന്‍സും സാന്റോ ബനിയനും ഇടുന്ന ആ സാധനത്തിനെ എവിടുന്നു കിട്ടി?....അതും പാലായുടെ product ആണോ?.... എന്റെ ഒക്കെ ചെറുപ്പത്തില്‍ പാലായില്‍ പാന്റിട്ട ഒരു പരിഷ്കാരിയെ പോലും കണ്ടിട്ടില്ല...പുറപ്പെട്ടു പോയ ഞാന്‍ ആദ്യമായി നാട്ടില്‍ വന്നപ്പോള്‍ , വടക്കേ ഇന്ത്യയില്‍ നിന്നും കടം മേടിച്ച ഒരു കാല്‍ സ്രായിയും ആയിട്ടാണ് പാലാ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയത്‌. അന്ന് pants ഇട്ട ഞാനെന്ന ഈ സായിപ്പിനെ കാണാന്‍ ജനം തടിച്ചു കൂടി , traffic വരെ block ആയി. Traffic block മാറ്റാന്‍ ഓടിയെത്തിയ Kerala police പോലും എന്നെ കണ്ട് അന്ധാളിച്ചു ബഹുമാന പുര:സ്സരം നിന്നു പോയി. കാരണം അവര്‍ ഇട്ടിരുന്നത് പാള പോലത്തെ നിക്കര്‍ ആയിരുന്നു. ഇപ്പോഴല്ലേ പോലീസിനു pants കിട്ടിയത്!...ഇക്കാലത്ത് അത് പോയിട്ട് അച്ചന്മാര്‍ വരെ ബെര്‍മൂടയും ജീന്‍സും ആണ് ഇടുന്നത് ...കുഞ്ഞാടുകള്‍ എന്ന് നിങ്ങള്‍ വിളിക്കുന്ന , ബലിയാടുകളുടെ മുന്‍പിലെങ്കിലും കുറച്ചു ഡീസന്റ് ആയിക്കൂടെ ?... അതോ കൊച്ചു നിക്കറും , ജീന്‍സും ഒക്കെ ഇട്ടു shine ചെയ്‌താല്‍ വല്ല തരുണികളും ഒതുക്കത്തില്‍ വലയില്‍ വീഴുമെന്ന ചിന്ത ഉണ്ടോ?...നിങ്ങളെ പറ്റി പൊതു ജനം , സ്ത്രീകള്‍ ഉള്‍പ്പെടെ എന്ത് മോശമായി ചിന്തിക്കുന്നു എന്ന് പോലും മനസിലാക്കാന്‍ കഴിവില്ലാത്ത കഴുതകള്‍!.........

ഇയിടെ എന്റെ സ്വന്തം തട്ടകമായ ന്യു യോര്‍ക്കിലെ ഹെംസ്റ്റഡ് പള്ളിയിലെ സംഭവ വികാസങ്ങളെ പറ്റി ഒന്നും എഴുതുന്നില്ല എന്ന ഒരേ പരാതി......... ഒരു വീരന്‍ അക്കമിട്ടു എന്നോട് ചില ചോദ്യങ്ങള്‍ വരെ ചോദിച്ചു. വഴക്കൊന്നും ഇല്ലാ കെട്ടോ. അവരുടെ പരാതി , ഞാന്‍ അവരോടെല്ലാം ബ്ലോഗില്‍ എഴുതാന്‍ ആഹ്വാനം ചെയ്തത്, പലരും അത്യാവേശത്തോടെ പൊതു ശത്രുവായ ക്ലാവറിനും ശീലക്കും എതിരെ എഴുതുന്നതിനു പകരം, പരസ്പരം ചെളി വാരി എറിയുന്ന തിരക്കില്‍ എത്തിച്ചു വത്രേ . എടാ മക്കളെ നിങ്ങള്‍ പള്ളി വാങ്ങുന്നതിന് മുന്‍പ്, ഇതുപോലെ പരസ്പരം കടിച്ചു കീറാന്‍ തുടങ്ങിയാല്‍ , പള്ളി വാങ്ങിക്കഴിയുമ്പോള്‍ , മെത്രാനും ശിങ്കിടികളും കൂടി ആരും അറിയാതെ ക്ലാവര്‍ കൊണ്ടുവന്നു നിങ്ങളുടെ പിന്‍ഭാഗത്ത് അടിച്ചു കേറ്റിയിട്ട് ശീല ഇട്ടു മൂടും , പറഞ്ഞേക്കാം!... പിന്നെ അന്നേരം വേദന കൊണ്ട് വാ പൊളിച്ചിട്ട്‌ കാര്യമൊന്നുമില്ല.... എന്നോട് ചോദിച്ച ചോദ്യങ്ങളുടെ ചില പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

1 . കൊച്ചാപ്പി ചേട്ടന് nurse മാരോട് ഇത്ര ആരാധന വരാന്‍ കാരണം , RN ആണെന്ന് ചേട്ടന്‍ അവകാശപ്പെടുന്ന ശോശാമ്മ ചേച്ചി വെറും nurse 's aid ആണെന്ന് കേള്‍ക്കുന്നു, ശരിയോ?
2 .ചേട്ടന്റെ മൂത്ത മകള്‍ പൊന്നുവും ഇളയ മകള്‍ ചിന്നുവും തമ്മില്‍ ബ്ലോഗില്‍ കണ്ട കണക്കനുസരിച്ച് 14 വയസിന്റെ വ്യസ്ത്യാസം ഉണ്ട്. ഇതിനിടയില്‍ നിങ്ങള്‍ പിണങ്ങി വേറെ താമസം ആയിരുന്നു എന്ന് കേട്ടതില്‍ വല്ല വാസ്തവവും ഉണ്ടോ?
3 .ചേട്ടന്‍ ഒരു ഞരമ്പ് രോഗി ആണോ?
4 . Heampstead പള്ളിയില്‍ നിന്നും പിണങ്ങി മാറി നില്‍ക്കുന്നത്, ചേട്ടന്‍ പറഞ്ഞ പള്ളി മേടിക്കുന്നതിനെ കമ്മറ്റിയിലെ മറ്റു real estate agents എതിര്‍ത്തത് കൊണ്ടും , അങ്ങിനെ കമ്മീഷന്‍ തട്ടാനുള്ള ചാന്‍സില്‍ നിന്നും ചേട്ടനെ തട്ടിത്തെറിപ്പിച്ചതിനാല്‍ ആണെന്നും പറഞ്ഞു കേള്‍ക്കുന്നു. അല്ലാതെ പള്ളി പറമ്പില്‍ കയറിയാല്‍ ഇടിച്ചു മക്കാറാക്കും എന്ന ഭീഷണി ചേട്ടന്റെ നമ്പര്‍ ആണോ?
5 . ഇനി അവസാനത്തെ ചോദ്യം. ചേട്ടന്‍ ഒരു Ex - seminarian ആണെങ്കില്‍ എന്ത് കൊണ്ട് മറ്റു ex - seminarians നെ പോലെ ശുദ്ധ തെണ്ടിത്തരം കാണിക്കുന്നില്ല, why ?. ഏറ്റവും പുതിയ statistics അനുസരിച്ച് അമേരിക്കയിലെ സകല സീറോ മലബാര്‍ പള്ളികളിലും നടമാടുന്ന തെണ്ടിത്തരങ്ങള്‍ക്ക് പിന്നില്‍ ഒരു ex - seminarian എങ്കിലും ഉണ്ട്. ഉപ്പിലിട്ടതിനു ഇത്രയും ഉറ ഉണ്ടെങ്കില്‍ ഉപ്പിന്റെ ഉറ എന്തായിരിക്കും?...എന്ന് വച്ചാല്‍ ഒരു ex - seminarian ഇത്രയും തെണ്ടിത്തരം കാണിക്കാന്‍ മുതിരുന്നുവെങ്കില്‍ , സെമിനാരിയില്‍ പഠിച്ചിറങ്ങുന്ന ദുഷ്ടനായ ഒരു അച്ചന്‍ എന്തെല്ലാം തെണ്ടിത്തരങ്ങള്‍ കാണിക്കും?...

അഞ്ചാമത്തെ ചോദ്യം എനിക്കിഷപ്പെട്ടു. വളരെ നല്ല ഒരു point ആണ് അദ്ദേഹം ചൂണ്ടി കാട്ടിയിരിക്കുന്നത് .

ഒന്ന് ആലോചിച്ചു നോക്കൂ!...മിക്ക പള്ളികളിലെയും പ്രശ്നങ്ങളുടെ തുടക്കവും തുടര്‍ച്ചയും , സെമിനാരി ചാടിയ ആര്‍ക്കും വേണ്ടാത്ത , ഒന്നിനും കൊള്ളാത്ത , ദൈവ ശാപം ഏറ്റു വാങ്ങിയിട്ടുള്ള , ആണും പെണ്ണും കെട്ട ഈ ശിഖണ്ഡികള്‍ അല്ലെ?.....ഞാന്‍ സെമിനാരി ചാടിയതല്ല, ആഗ്രഹം ഉണ്ടായിരുന്നിട്ടും ചില രാഷ്ട്രീയ കളികളുടെ പേരില്‍, പെണ്ണ് കേസ് ആരോപിച്ച് എന്നെ പുറത്താക്കിയതാണ് . ഞാനും ഗുണം പിടിച്ചില്ല, എങ്കിലും മറ്റ് എക്സ് സെമിനാരി തെണ്ടികള്‍ കാണിക്കുന്ന വൃത്തികേടുകള്‍ ഒന്നും ഞാന്‍ കാണിക്കാറില്ല......ഇവരുടെ ഒക്കെ വിചാരം എന്താണ്?...ഇവരുടെ ചിന്ത എന്താണ്?..രണ്ടോ നാലോ വര്‍ഷം സെമിനാരിയില്‍ പോയി ചെരച്ചെന്നു വിചാരിച്ച് എന്തു തോന്ന്യാസവും ചെയ്യാനുള്ള ലൈസന്‍സ് ദൈവം തമ്പുരാന്‍ അറിഞ്ഞു കല്‍പ്പിച്ചു കൊടുത്തിരിക്കുകയാണെന്നോ?...ബാക്കി പള്ളിയില്‍ വരുന്നവരെല്ലാം പാപികള്‍ ആണെന്നോ?.... ഇവരില്ലെങ്കില്‍ പള്ളിയില്‍ വരുന്ന പാപികള്‍ ഒന്നും രക്ഷ നേടില്ലാ എന്നോ ? ഞങ്ങളുടെ ഹെംസ്റ്റഡ് പള്ളിയിലും ഉണ്ട് ഈ ഇനത്തില്‍ പെട്ട കുറെ എണ്ണം !.... അല്ലാ!....എന്തിന് ഇവിടെ മാത്രം ?...പ്രമാദമായ കോപ്പെലില്‍ ആരാ കുഴപ്പക്കാര്‍?..കുഴപ്പം ഉള്ള പള്ളികളില്‍ എല്ലാം ആരാ കുഴപ്പക്കാര്‍?...........സെമിനാരിയുടെ മുള്ള് കമ്പിയിട്ട മതില് ചാടി , കാലും , തുടയും തട്ട് മുട്ടും ഒക്കെ ഉരഞ്ഞു ചോര വന്ന , ശാപം കിട്ടിയ ex - seminarians !...മുണ്ട് ആണല്ലോ മിക്ക സെമിനാരിയിലും വേഷം . അടി വസ്ത്രം ധരിക്കുന്ന പതിവും ഇല്ല!...അപ്പോള്‍ മുള്ളുവേലി ചാടുമ്പോള്‍ എല്ലാം ഉരയും!...അന്ന് ഉരഞ്ഞു നീറിയതിന്റെ പ്രതികാരം ആണോ ഈ സമൂഹത്തിനോടു ചെയ്യുന്ന ദ്രോഹം?...ഒന്ന് ഒഴിവായി തരാമോ?.......നിങ്ങളെക്കൊണ്ട് ഈ സീറോ മലബാര്‍ സമൂഹത്തിന് ഒരു ഉപകാരവും ഇല്ല....അഭിഷിക്തന്‍ ആകാന്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍ തിരസ്കൃതന്‍ ആയതല്ലേ? ...അതിന്റെ അര്‍ത്ഥം നിങ്ങളെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല എന്നാണ് !... വഴി മാറൂ, please !..... ഇത് ചൂണ്ടിക്കാണിച്ച എന്റെ ഇടവകയിലെ സഹോദരന് അഭിനന്ദനങ്ങള്‍ !... മോനെ ഒരു കാര്യം ? ചോദിക്കട്ടെ. നീ കല്യാണം കഴിച്ചതാണോ? എന്റെ മൂത്ത മകളുടെ പ്രായം ചോദിച്ചത് കൊണ്ടാ...അവളെ ഇതുവരെ കെട്ടിക്കാന്‍ സാധിച്ചിട്ടില്ല!........ നിനക്ക് പറ്റു കേലെങ്കില്‍ ഒരു നല്ല ചെറുക്കനെ കണ്ടു പിടിച്ചു തരാമോ?.. പുര നിറഞ്ഞു നില്‍ക്കുന്ന ഒരു പെണ്‍ കൊച്ചിന്റെ തന്തയുടെ മന:പ്രയാസം അനുഭവിച്ചിട്ടുള്ളവര്‍ക്ക് അല്ലേ അറിയൂ!...
ഇയ്യിടെ ഞാന്‍ കാണിച്ച ഒരു വലിയ അബദ്ധം ആണ് അടുത്ത കാലത്ത് ന്യു ജെഴ്സിയിലുള്ള ഗാര്ഫീല്‍ട് പള്ളി വരെ ഒന്ന് പോയത്..ഹോ!.. ഇങ്ങിനെ ഉണ്ടോ മനുഷ്യര്‍!... ഒരു വക സ്വഭാവം!..അവര്‍ക്കിപ്പോള്‍ കൊച്ചാപ്പി എന്ന് കേള്‍ക്കുന്നത് തന്നെ ചതുര്‍ത്ഥിയാ!... ആരോ പള്ളിപ്പിരിവിനെപറ്റിയും കണക്ക പിള്ളയുടെ കള്ളക്കളികളെ പറ്റിയും എഴുതിയതിനു കൊച്ചാപ്പിക്കു കുറ്റം!...ഞാന്‍ ഒരിക്കല്‍ നിങ്ങളുടെ പേജിലെ Follower ആയിരുന്നു. ഇപ്പോള്‍ എന്നെ പെടുത്താന്‍ പണ്ടാരം എന്ന പേരില്‍ വേറൊരുത്തന്‍ Follower ആയി sign up ചെയ്തിട്ടുണ്ട്!...അപ്പോള്‍ ഞാന്‍ പയ്യെ വലിഞ്ഞു.... ഇനി നിങ്ങളുടെ പള്ളിയിലേക്ക് ഉടനെ എങ്ങും ഞാനില്ല... എന്ന് വിചാരിച്ചു തോന്ന്യാസം കാണിക്കാന്‍ തുടങ്ങിയാലുണ്ടല്ലോ ഞാന്‍ അവിടെ വീണ്ടും വരും. തല്‍ക്കാലത്തേക്ക് വിട!..എന്നെ പറ്റി ന്യു ജേഴ്സിയിലെ ഒരാളുടെ കമന്റു കണ്ടോ!....
gabat said...

Enthiru Kochappi, ninakkonnum nattellillale, varunnundade njanum, ninakkonum veetil vere paniylle, poyi ninte pennine nokkada, kossava

January 27, 2011 5:15 PM



സീറോ മലബാര്‍ സമൂഹത്തിന് ഏറ്റവും കൂടുതല്‍ ദ്രോഹം ചെയ്ത കടുപ്പന്‍ വിട ചൊല്ലി. ഇനിയുള്ള ദ്രോഹി ഞാനാണെങ്കില്‍ എനിക്ക് വിരമിക്കാന്‍ സന്തോഷമേ ഉള്ളു, എന്റെ തിരോധാനം അമേരിക്കയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ഐക്യത്തിന് നിധാനം ആകുമെങ്കില്‍!...............


6 comments:

Anonymous said...

അമേരിക്കയില്‍ സീറോ മലബാര്‍ സഭക്ക് ഒരു രൂപതയും വേണ്ട മെത്രാനും വേണ്ട . നിലവിലുള്ള അങ്ങാടി ജേക്കബ്‌ മെത്രാനെയും , തന്‍റെ കീഴിലുള്ള എല്ലാ വൈദികരെയും അമേരിക്കയില്‍നിന്ന് തിരിച്ചുവിളിക്കുവാന്‍ എറണാകുളം നേതൃ സ്ഥാനത്തോട് ഞങ്ങള്‍ താഴ്മയായി അപേക്ഷിക്കുകയാണ് . പകരം ഞങ്ങള്‍ക്ക് ദൈവകൃപനിറഞ്ഞ അച്ചന്മാരെ മാത്രംമതി . സീറോ മലബാര്‍ കത്തോലിക്കാ സഭ പഴയതുപോലെ മുന്ബോട്ടു നയിക്കാന്‍ തയാറുള്ള വൈദികരെ പുരോഹിതരെയാണ് ഞങ്ങള്‍ക്ക് വേണ്ടത് . പല ദുര്‍ഘട സന്ദര്ഭങ്ങലിളുടെ ഇക്കണ്ടാനാല്‍മുഴുവാന്‍ ഞങ്ങള്‍ ഇഴഞ്ഞുനീങ്ങി . ഇനി വയ്യാ . സഭയെ മുടിപ്പിക്കുവാനും വിശ്വാസികളെ തമ്മിലടിപ്പിക്കുവാനും അവരുടെ വിശ്വാസങ്ങളെ ചൂഷണംചെയ്തു ഇന്നോളം കാണാത്ത മറ്റൊരു വിശ്വാസരീതിയോടു ഞങ്ങള്‍ക്ക് യോചിച്ചുപോകാന്‍ സാദിക്കില്ല .

Anonymous said...

ജേക്കബ്‌ അച്ഛന്‍ അമേരിക്കയില്‍ വന്നത് തന്നെ തമാരകൃഷിക്ക് വേണ്ടി മാത്രമാണ്.- കേരളത്തില്‍ താമര കൃഷി എല്ലാ രുപതക്ളിലും വളരുല്ല എന്ന് മനസ്സിലാക്കി, അമേരിക്കയില്‍ ഉള്ള എല്ലാ രുപതകളിലയും മലയാളികളെ മൊത്തം , താമരയുടെ കിഴില്‍ ആക്കുവാന്‍ വേണ്ടി
ആണ്. അത് കൊണ്ടാണല്ലോ അമേരിക്കയിലെ ആദ്യത്തെ പള്ളി (garland പള്ളി) യില്‍ താമര വിതച്ചതും, ചിക്കാഗോയില്‍ താമരയും വിരിയും, പാതിരാത്രിയില്‍ വിരിയിച്ചതും,കോപ്പേല്‍ പള്ളി ഉഴുതു മറച്ചതും.

Anonymous said...

The Eastern CATHOLIC Churches, in full union with the Roman Church, follow the same practices and theology as their Orthodox counterparts. In general, while these Eastern Churches have no problem theologically with the Crucifix, their theology focuses on the Resurrected Christ, especially in celebrating the Divine Liturgy (e.g. Mass). These Churches are supposed to have a Cross without the Corpus, from the time of the Apostles. While some have been latinized (influenced through pressure and co-ersion) to follow Latin practices in the past, the Church has now recognized the authenticity and beauty of the East as true forms of worship - the Pope has stated on numerous times that the East should remove latinizations and return to authentic Tradition. This bishop is absolutely correct in what he is asking, these parishoners being wholly Latinized, do not even realize the gravity of their mistake.

Anonymous said...

ഒന്ന് ആലോചിച്ചു നോക്കൂ!...മിക്ക പള്ളികളിലെയും പ്രശ്നങ്ങളുടെ തുടക്കവും തുടര്‍ച്ചയും , സെമിനാരി ചാടിയ ആര്‍ക്കും വേണ്ടാത്ത , ഒന്നിനും കൊള്ളാത്ത , ദൈവ ശാപം ഏറ്റു വാങ്ങിയിട്ടുള്ള , ആണും പെണ്ണും കെട്ട ഈ ശിഖണ്ഡികള്‍ അല്ലെ?.....ഗര്‍ഭംകലക്കി കാവാലം!......ഇവരുടെ ഒക്കെ വിചാരം എന്താണ്?...ഇവരുടെ ചിന്ത എന്താണ്?..രണ്ടോ നാലോ വര്‍ഷം സെമിനാരിയില്‍ പോയി ചെരച്ചെന്നു വിചാരിച്ച് എന്തു തോന്ന്യാസവും ചെയ്യാനുള്ള ലൈസന്‍സ് ദൈവം തമ്പുരാന്‍ അറിഞ്ഞു കല്‍പ്പിച്ചു കൊടുത്തിരിക്കുകയാണെന്നോ?...ബാക്കി പള്ളിയില്‍ വരുന്നവരെല്ലാം പാപികള്‍ ആണെന്നോ?.... ഇവരില്ലെങ്കില്‍ പള്ളിയില്‍ വരുന്ന പാപികള്‍ ഒന്നും രക്ഷ നേടില്ലാ എന്നോ ? ഞങ്ങളുടെ ഗാര്‍ലാന്‍ഡ്‌ പള്ളിയിലും ഉണ്ട് ഈ ഇനത്തില്‍ പെട്ട കുറെ എണ്ണം !.... അല്ലാ!....എന്തിന് ഇവിടെ മാത്രം ?...പ്രമാദമായ കോപ്പെലില്‍ ആരാ കുഴപ്പക്കാര്‍?..കുഴപ്പം ഉള്ള പള്ളികളില്‍ എല്ലാം ആരാ കുഴപ്പക്കാര്‍?...........സെമിനാരിയുടെ മുള്ള് കമ്പിയിട്ട മതില് ചാടി , കാലും , തുടയും തട്ട് മുട്ടും ഒക്കെ ഉരഞ്ഞു ചോര വന്ന , ശാപം കിട്ടിയ ex - seminarians !...മുണ്ട് ആണല്ലോ മിക്ക സെമിനാരിയിലും വേഷം . അടി വസ്ത്രം ധരിക്കുന്ന പതിവും ഇല്ല!...അപ്പോള്‍ മുള്ളുവേലി ചാടുമ്പോള്‍ എല്ലാം ഉരയും!...അന്ന് ഉരഞ്ഞു നീറിയതിന്റെ പ്രതികാരം ആണോ ഈ സമൂഹത്തിനോടു ചെയ്യുന്ന ദ്രോഹം?...ഒന്ന് ഒഴിവായി തരാമോ?.......നിങ്ങളെക്കൊണ്ട് ഈ സീറോ മലബാര്‍ സമൂഹത്തിന് ഒരു ഉപകാരവും ഇല്ല....അഭിഷിക്തന്‍ ആകാന്‍ തിരഞ്ഞെടുക്കപ്പെട്ടവന്‍ തിരസ്കൃതന്‍ ആയതല്ലേ? ...അതിന്റെ അര്‍ത്ഥം നിങ്ങളെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല എന്നാണ് !... വഴി മാറൂ, please !.....

Anonymous said...

There is real shortage of priests in Kerala and India . Why the hell do they migrate to US?

yes said...

My name is james kottoor. I am not here to enter into a dispute with anyone. I feel distressed to see that our SMC is bitterly divided into two camps fighting each other and against the clergy who are supposed to take care of us like the good shepherd. In this situation what I think that all of us need to be enlighted by the Lord Jesus who is to be a baond of unity among us if we truly believe in him and want to follow his foot steps. Therefore I suggest that we all spend some time in prayer asking for light from him so that we all may see, desire, think, listen, speak and do ALL AND ONLY what He wants each of us to.

Lord that I may see today all
that YOU want me to see, and ONLY
what you want me to see today;

Lord that I may desire today all
that YOU want me to desire, and ONLY
what you want me to desire today;

Lord that I may think today all
that YOU want me to think, and ONLY
what you want me to think today;

Lord that I may listen today all
that YOU want me to listen, and ONLY
what you want me to listen today,

Lord that I may speak today all
that YOU want me to speak, and ONLY
what you want me to speak today;

Lord that I may do today all
that YOU want me to do, and ONLY
what you want me to do today;

Lord that I may be fully docile to YOUR guidance in seeing, desiring, thinking, listening, speaking and
doing all throughout this day. Amen.