Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, May 9, 2011

ഞാന്‍ പാപം ചെയ്തു

 എല്ലാവര്‍ക്കും മദേഴ്സ് ഡേ യുടെ ആശംസകള്‍ !... നാട്ടിലുള്ള , മനസ്സില്‍ ഇതേവരെ കളങ്കം വീണിട്ടില്ലാത്ത, പുരോഹിതര്‍ പാപ ചിന്തയില്ലാത്ത വിശുദ്ധ ജന്മങ്ങള്‍ ആണെന്ന് ഇന്നും അന്ധമായി വിശ്വസിക്കുന്ന , നിഷ്കളങ്കയായ എന്റെ അമ്മയെ വിളിച്ചു ഞാന്‍ ആശംസകള്‍ നേര്‍ന്നു.
വിവാഹിതന്‍ അല്ലാത്തത് കൊണ്ട് ഭാര്യ എന്ന മാരണത്തിനു മംഗളങ്ങള്‍ നേരുകയോ, സമ്മാനങ്ങള്‍ കൊടുക്കുകയോ ചെയ്യേണ്ടി വന്നില്ല. അത്രയും സമാധാനം. എന്നെ മനസ്സിലായില്ലേ?.. ഞാന്‍ ആണ് "പാട്ട പെറുക്കികള്‍ ന്യു ജേഴ്സിക്കാരുടെ പോക്കറ്റും പെറുക്കി" എന്ന ബ്ലോഗ്‌ എഴുതിയത്. അതിന് അത്ര നല്ല പ്രതികരണം കിട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, എങ്കിലും അത് വോയിസിന്റെ ഫ്രണ്ട് പേജ് ല്‍ വരുമെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ബ്ലോഗ്‌ ഓണേഴ്സ് എനിക്ക് നല്‍കിയ ശക്തമായ പ്രോത്സാഹനത്തിനു പ്രത്യേകം നന്ദി.
വളരെ പ്രതീക്ഷയോടെ ആണ് ഇന്ന് ഞാന്‍ പള്ളിയില്‍ എത്തിയത്... ഗാര്‍ ഫീല്‍ട്‌ പള്ളിയിലെ ബഹുമാനപ്പെട്ട വികാരിയുടെ മുന്നില്‍ കുമ്പസാരിച്ചു സമസ്ത അപരാധങ്ങളും ഏറ്റു പറയാമെന്നുള്ള ധാരണയില്‍. അപ്പോഴതാ വികാരി നിന്ന് കുര്‍ബ്ബാന ചൊല്ലുന്നു. പിന്നെ ചിന്തിച്ചപ്പോള്‍ തോന്നി, ഒരു പാപി , വേറെ ഒരു പാപിയുടെ അടുക്കല്‍ പാപങ്ങള്‍ ഏറ്റു പറയുന്നതില്‍ എന്തര്‍ത്ഥം?...പൊട്ടക്കണ്ണന്‍ പൊട്ടക്കണ്ണനെ വഴികാണിക്കുന്നതു പോലെ. എങ്കിലും അച്ചന്റെ പ്രസംഗം കലക്കി. ഞാന്‍ ഒരു സ്ത്രീ വിദ്വേഷി ആണെന്ന് ആരും ദയവായി മുന്‍വിധി എഴുതരുത്. എത്രയോ മാതാക്കള്‍ പിതാവിനെപ്പോലെ സ്വന്തം മക്കളെ പരിപാലിക്കുന്നു എന്നും എത്രയോ പിതാക്കള്‍ , മാതാക്കളെ പോലെ സ്വന്തംകുഞ്ഞുങ്ങള്‍ക്ക്‌ സ്നേഹവും പരിപാലനയും നല്‍കുന്നു എന്നുമുള്ള അച്ചന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ , അമേരിക്കയെ സംബദ്ധിച്ചിടത്തോളം എത്രയോ ശരി!...ഇവിടെ പല കുടുംബങ്ങളിലും ഞാന്‍ മനസ്സിലാക്കിയത് അനുസരിച്ചു വീട്ടിലെ മാപ്പിള ഭാര്യ തന്നെയാ. തീരുമാനങ്ങള്‍ വരുമ്പോള്‍ അവള്‍ക്കാണ് മുന്‍‌തൂക്കം. ഭര്‍ത്താവ് വെറും മൂടുതാങ്ങി. ചില exceptions കണ്ടേക്കാം. എന്നിരുന്നാലും 90 % കുടുംബങ്ങളുടെയും കാര്യത്തില്‍ അതാണ് സത്യം. മലയാളം ശരിയായി എഴുതാന്‍ അറിയില്ലാത്ത ഏതോ ഒരു ചേട്ടന്‍ എന്നോട് സ്വയം തൊഴില്‍ കണ്ടെത്താതെ , പോയി പെണ്ണ് കെട്ടാന്‍ ആഹ്വാനം ചെയ്തല്ലോ. ഈ വക ജാതികളെ മേയ്ക്കുന്നതില്‍ ഭേദം സ്വയം തൊഴില്‍ കണ്ടെത്തുന്നത് തന്നെയാ എന്റെ ചേട്ടോ!...

എനിക്കൊരാശയം!...അച്ചോ, ഞാന്‍ ബൈബിളില്‍ അത്ര പാണ്ഡിത്യം ഉള്ള ആളൊന്നും അല്ല, പക്ഷെ ബൈബിളില്‍ എവിടെയോ പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. "ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച ഉണ്ടാക്കുന്നതില്‍ ഭേദം , കഴുത്തില്‍ തിരികല്ല് കെട്ടി കടലില്‍ ചാടുന്നതാണെന്ന്". അച്ചോ, നമ്മുടെ കന്നാസും കടലാസും ഷോ കണ്ടപ്പോള്‍ എനിക്ക് ഇടര്‍ച്ച ഉണ്ടായി. ഞാന്‍ പാപം ചെയ്തു. എനിക്ക് ഇടര്‍ച്ച ഉണ്ടാക്കിയത് ആ തടിച്ചി ആണെങ്കിലും , അതിന് കാരണക്കാരായത് നമ്മുടെ കൈക്കാരന്മാര്‍ തന്നെ. അവരോടു കഴുത്തില്‍ തിരികല്ല് കെട്ടി കടലില്‍ പോയി ചാടാന്‍ പറയാമോ.......അച്ചന് ഇതില്‍ പങ്കുണ്ടോ?. ഉണ്ടെങ്കില്‍ തന്നെയും അച്ഛന്‍ കടലില്‍ ചാടെണ്ടാ . ഞങ്ങള്‍ക്ക് നാഥന്‍ ഇല്ലാതെ വരും...........ഒന്ന് ചോദിച്ചോട്ടെ . ഈ പള്ളിക്ക് പണം ഉണ്ടാക്കാന്‍ ഈ വക വ്യഭിചാര പ്രവൃത്തികളില്‍ ഏര്‍പ്പെടണമോ?...മ്ലേച്ച വികാരത്തോടെ ആ തടിച്ചിയെ വീക്ഷിച്ചപ്പോള്‍ ഞാന്‍ മനസ്സുകൊണ്ട് അവളുമായി വ്യഭിചാരം ചെയ്തു എന്നാണു ബൈബിള്‍ വ്യാഖ്യാന പ്രകാരം എനിക്ക് മനസ്സിലാകുന്നത്‌. അത് കൊണ്ടാണ് ഞാന്‍ ഇന്ന് കുമ്പസാരിക്കാന്‍ തയ്യാറായി വന്നതും. ഇത് പോലെ എത്രയോ പേര്‍ ആ ഷോ കണ്ടിട്ട് മനസ്സ് കൊണ്ട് വ്യഭിചാരം ചെയ്തിട്ടുണ്ടാവണം . ഷോ യുടെ ഇടയില്‍ എന്റെ പിറകില്‍ ഇരുന്നു കുമ്മാട്ടിക്കളി കളിച്ച ആ മധ്യ വയസ്കന്‍ മനസുകൊണ്ട് വ്യഭിചാരം ചെയ്തതിനു പുറമേ സ്വന്തം ഭാര്യയോടും തെറ്റു ചെയ്തില്ലേ?.. ഇത് പോലെ എത്രയെത്ര ഉദാഹരണങ്ങള്‍. അച്ചോ , ഇനിയെങ്കിലും ഇതൊന്നു നിറുത്തിക്കൂടെ ?....ഈ മേനിക്കൊഴുപ്പു കാണിച്ചു കാശ് പിടുങ്ങുന്ന പരിപാടി. അതിന്റെ പേരില്‍ പാപം ചെയ്യുന്നവരുടെ പാപ ഭാരവും കൂടി അച്ഛന്‍ എന്തിനു തലയില്‍ ഏറ്റണം ?...

4 comments:

TREASURES IN THE HOLY BIBLE said...

Treasures in the Holy Bible:
The treasures in the Holy Bible are almost as in the parable in which Jesus said: (Read in your Holy Bible) Mathew 13:44.
Mathew 13:44. "The kingdom of heaven is like a treasure buried in a field, which a person finds AND HIDES AGAIN, and out of joy goes and sells all that he has and buys that field.

As in the above Jesus said parable, when persons ((including some church leaders; some priests and/or some others)) find the treasures in the Holy Bible, those persons hide them; misinterpret them; say it is or make it illegal to get or use it; and/or teach others that it is a sin to get it or to use it without those persons’ permissions. Because they want to keep it for themselves for financial gains; power over others; higher positions than others and/or other selfish reasons.

God has given brains to you also. Beware of those above persons who are like “”prodigal son’s older brother”” & read Holy Bible praying to Holy Spirit in compliance with the Word of God in the verse John 14:26.

Some of the treasures in the Holy Bible are given below:
John 16:23
John 6:53+56
Mathew 26:26-28
Luke 22:19-20
Acts 2:46
Revelation 1:5-6((all baptized persons r priests))

Ephesians 4:11 ((No ones were selected as priests, because all baptized persons are priests, according to Rev. 1:5-6))
Mathew 25:31-46
Mathew 25:14-30
Mathew 28:20
http://3847.brinkster.net/t27.htm

Syro Malabar Sound said...

swimsuits.


have a look at it guys.....

Anonymous said...

www.syromalabarsound.blogspot.com

Anonymous said...

www.syromalabarsound.blogspot.com is giving a sexy photo.Can you publish like this photos.It is so interesting.


NALLA RASAM KAANAAN