ഗാര്ലാണ്ടില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കുരിശു വിവാദത്തിന്റെ ഗൌരവം സീറോ മലബാര്‍ സഭാ നേത്രുത്ത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സഭാ ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട പ്രകടനത്തിന്റെ വാര്‍ത്ത വായിച്ചല്ലോ. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ തിരഞ്ഞെടുപ്പിനായി അങ്ങാടിയത്ത് അടക്കമുള്ള എല്ലാ മെത്രാന്മാരുടെയും സിനഡ് കൂടുന്ന സമയത്ത് തന്നെയായിരുന്നു പ്രസ്തുത പ്രകടനം. എന്നാല്‍ ഈ അപൂര്‍വാവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ അതിന്റെ സംഘാടകര്‍ക്ക് കഴിഞ്ഞില്ല എന്നാണു ഞങ്ങളുടെ അഭിപ്രായം.
ഏത് പ്രസ്ഥാനത്തിനാകട്ടെ, സമൂഹത്തിനാകട്ടെ, ഇടവകക്കാകട്ടെ, അധികാര കേന്ദ്രങ്ങളില്‍ , പ്രത്യേകിച്ച് അവ ദൂര ദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ , അവരെ പ്രതിനിധീകരിക്കുവാന്‍ എജെന്റ് മാരെ ആശ്രയിക്കുന്നതില്‍ കാര്യമായ അപാകത ഞങ്ങള്‍ കാണുന്നില്ല. എന്നാല്‍ ഇക്കുറി ഗാര്‍ലാണ്ടിലെ ഞങ്ങളുടെ സഹോദരര്‍ക്ക് അമളി പറ്റി എന്ന് ഞങ്ങള്‍ ഖേദപൂര്‍വ്വം അഭിപ്രായപ്പെടുന്നു. ഗാര്‍ ലാണ്ട് കാര്‍ അവരെ കേരളത്തില്‍ പ്രതിനിധീകരിക്കുവാന്‍ തിരഞ്ഞെടുത്തവര്‍ , ആ പ്രകടനത്തെ അവരുടെ സ്വന്തം സ്വാര്‍ത്ഥ താല്പ്പര്യങ്ങല്‍ക്കായി ഹൈജാക്ക് ചെയ്തു കൊണ്ട് പോകുകയാണ് ചെയ്തത്. അനുഭവസമ്പത്തിന്റെ കുറവ് കൊണ്ട് സംഭവിച്ചതാകാം. ഗാര്‍ലാണ്ടിനും ക്രൂസിഫിക്സിനും വേണ്ടി മുദ്രാവാക്യം വിളിച്ചു ഇഷ്യു പുറത്തു കൊണ്ടുവരുന്നതില്‍ ഒരു പരിധി വരെ അവര്‍ക്ക് കഴിഞ്ഞു എങ്കിലും ക്രൂസിഫിക്സിന്റെ ശത്രുക്കള്‍ക്ക് അതൊരു വെടിമരുന്നായി എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.
മേല്‍പ്പറഞ്ഞ പ്രകടനത്തിലെ പ്രശ്നങ്ങളില്‍ പ്രധാനമായത് കത്തോലിക്കാ സഭാ വിരുദ്ധരായ ചിലരാണ് അതിനു നേതൃത്വം നല്‍കിയത് എന്നാണ്. JICC എന്ന ഏതോ ഒരു സംഘടനയെ ഗാര്‍ ലാന്ഡ് പ്രശ്നത്തിന്റെ കൂടെ ഇട്ടു കൂട്ടിക്കുഴച്ചതു ഒട്ടുംതന്നെ ഔചിത്യ പരമായിരുന്നില്ല. അക്ക്രൈസ്തവരും സഭാ വിരോധികളും ആയ ആളുകള്‍ കൊടി പിടിക്കാനും മുദ്രാവാക്യം വിളിക്കാനും ഉണ്ടായിരുന്നു എന്നാണ് ദ്രിക്സാക്ഷികള്‍ ഞങ്ങളോട് പറഞ്ഞത്. ക്രൂസിഫിക്സിനു വേണ്ടിയുള്ള യുദ്ധത്തില്‍ സീറോ മലബാര്‍ വോയ്സ് ഗാര്ലാണ്ടിലെ സഹോദരരോട് ഒത്തു ഒറ്റക്കെട്ടായി നില്‍ക്കുന്നു. പോരാടുന്നു. എന്നാല്‍ അതിനു സഭാവിരുദ്ധരെ കൂട്ടുപിടിക്കാന്‍ ഞങ്ങള്‍ ഒരിക്കലും തയ്യാറല്ല.
സീറോ മലബാര്‍ വോയ്സ് സഭാ വിരുദ്ധരല്ല. പ്രത്യുത സഭയുടെ പുനരുദ്ധാരണം: അതാണ് ഞങ്ങളുടെ മോട്ടോ. അധികാര ദുര്‍വിനിയോഗം, അഴിമതി തുടങ്ങിയവ സഭയുടെ ഏത് തലത്തില്‍ കണ്ടാലും ഞങ്ങള്‍ നിര്‍ദയം പ്രതികരിക്കും. അത് സഭാ വിരുദ്ധമായി പല അധികാരികളും വ്യഖ്യാനിചെക്കാം. അതില്‍ ഞങ്ങള്‍ക്ക് ഭയമില്ല.
ഇക്കാര്യത്തില്‍ ഗാര്ലാണ്ടിലെ ഞങ്ങളുടെ സഹോദരര്‍ക്ക് വലിയ ഒരമളിയാണ് പറ്റിയത്. അതുകൊണ്ട് തന്നെ മേലാല്‍ ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ ഉത്തര വാദിത്വപ്പെട്ടവര്‍ പ്രതിന്ജാബധരായിരിക്കണം. കേരളത്തിലെ ഇപ്പറഞ്ഞ സഭാ സാമൂഹിക നേതാക്കന്മാര്‍ താപ്പാനകള്‍ ആണെന്ന കാര്യം ഒരിക്കലും മറക്കരുത്. അവരെ കണ്ണുമടച്ചു വിശ്വസിച്ചു ഓരോന്ന് ചെയ്‌താല്‍ ഇതായിരിക്കും ഫലം. ഈ പ്രകടനത്തിന്റെ കടിഞ്ഞാന്‍ പിടിക്കാന്‍ ഒന്നോ രണ്ടോ പേര്‍ ഗാര്‍ലാന്‍ഡില്‍ നിന്നും അവിടെ ചെന്നിരുന്നെങ്കില്‍ ഈ പ്രശനം ഒഴിവാക്കാമായിരുന്നു. ഗാര്‍ ലാന്ഡ് വിഷയത്തെ ചൊല്ലി നടത്തിയ ഒരു പ്രകടനത്തില്‍ മറ്റു സംഘടനകളുടെ മുദ്രാവാക്യങ്ങള്‍ ഒരിക്കലും വരരുതായിരുന്നു. അനാവശ്യവും അപരിചിതവുമായ പതാക കള്‍ക്ക് ആ പ്രകടനത്തില്‍ സ്ഥാനമില്ലായിരുന്നു. കൊപ്പെലുകാരും ഇതുപോലെ ഒരു പ്രകടനം സംഘടിപ്പിച്ചിരുന്നല്ലോ. അന്ന് അവിടെ നിന്നും ചില പ്രവര്‍ത്തകര്‍ കാശ് മുടക്കി നാട്ടില്‍ പോയി എല്ലാം നേരിട്ട് ഓര്‍ഗനൈസ് ചെയ്തു . അതായിരുന്നു കൊപ്പേല്‍കാരുടെ വിജയം.
ക്രൂസിഫിക്സ് അനുകൂലികള്‍ക്ക് പറ്റിയ ഈ തിരിച്ചടി താല്‍ക്കാലികം മാത്രം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അനുഭവങ്ങളില്‍ നിന്നും പഠിച്ചു അത്യധികം ഊര്‍ജതയോടെ ഒരുമിച്ചു നിന്ന് മുന്നേറുവാന്‍ ഗാര്‍ലാണ്ടിലെ സഹോദരര്‍ക്ക് കഴിയട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
25 comments:
കുറെ ആസനം താങ്ങികളെ തല്ലിക്കൂട്ടി പള്ളി ഭരണം കൈപിടിയില്‍ ഒതുക്കി ക്ലാവേര്‍ കുരിശും ശീലയും പുറം വാതിലില്‍ കൂടി കൊണ്ടുവരുവാന്‍ നോക്കുന്ന കടുപ്പന്‍, വിനോദിനി ,സാകറിയ ,ജോജി കത്തനാര്‍ മാരുടെ കളി
ഗാര്‍ലന്‍ഡിലെ കുരിശുവാദികളെ താറടിക്കുവാന്‍ കരുതിക്കൂട്ടി ഇത് ചെയ്തത് അല്ലെങ്കില്‍ ചെയ്യിപ്പിച്ചത് ക്ലാവറിന്‍റെ പിറകില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉപജാപക സംഘമാണെന്ന് മനസ്സിലാക്കുവാന്‍ സാമാന്യ ബുദ്ധി മതി ഏതൊരാള്‍ക്കും.നാട്ടില്‍
നടക്കുന്ന എല്ലാ തെമ്മാടിത്തരങ്ങളും കുരിശുവാധികളുടെ തലയില്‍ കെട്ടിവെച്ചു അവരെ താറടിച്ചു കാണിക്കുവാന്‍ ശ്രമിക്കുന്ന എല്ലാ ക്ലാവരുകാരും ഒന്നോര്‍ക്കുക.അവരിതിനൊക്കെ ഒരു കാലത്ത് മറുപടി പറയേണ്ടി വരും.ഈ കാണിച്ച പ്രതിഷേധ പ്രകടനത്തിന്‍റെ മുന്‍പില്‍ നില്‍ക്കുന്ന ഒരു മാന്യന്‍ കഞ്ഞിരിപ്പള്ളിക്കാരന്‍ ഒന്നാന്തരം ക്ലാവരുവാധിയാണ്.ഇത്തരം കൊമാളിത്തരങ്ങളില്‍ കൂടി കോപ്പെലില്‍ തുടങ്ങിയ കുരിശു യുദ്ധം ഗാര്‍ലണ്ടില്‍ അവസാനിപ്പിക്കുമെന്ന് ഒരു ക്ലാവരുകാരനും വിചാരിക്കേണ്ട.അങ്ങിനെ സ്വപ്നം കാണുക കൂടി വേണ്ട.സിനഡ് ഇലക്ഷനില്‍ ഒരു ക്ലാവരു മെത്രാന്‍ അതിമെത്രാനായി തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ അമേരിക്കയിലെന്നല്ല എല്ലാ സിറോ മലബാര്‍ രൂപതകളില്‍ നിന്നും ക്ലാവര് എന്ന് പറയുന്ന സാധനം മാറ്റപ്പെടുമെന്നതില്‍ ആര്‍ക്കും യാതൊരു സംശയവും വേണ്ട.ഗാര്‍ലന്‍ഡിലെ കുരിശുവാധികള്‍ക്ക് മറ്റൊന്നുംചെയ്തില്ലെങ്കിലും വെറുതെ പൈസ കൊടുക്കാതിരുന്നാല്‍ തന്നെ കടിഞ്ഞാന്‍ കയ്യില്‍കിട്ടുമെന്നു ഞങ്ങള്‍ പറഞ്ഞു തരേണ്ട കാര്യമുണ്ടോ?എന്തെങ്കിലുമൊക്കെ പോക്രിത്തരങ്ങള്‍ കാണിച്ചിട്ട് അതെല്ലാം കുരുശു വിശ്വാസികളുടെ തലയില്‍ കേട്ടിവെയ്ക്കുവാന്‍ നോക്കുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്ന പരിപാടിയല്ല.
This is absolute nonsense.There is no christian organization exist in Kerala with this name JICC.No idiots can belive that Hindus displaying a protest for christians in front of Synod and in front of media from across India.Whoever wrote this article should be an idiot or ignorant about the facts.Whatever it's the blog owner should be very careful in publishing such articles without validating.You should be faithful to its readers.
You dumb IDIOTS
I completely concur with Voice's points.
The actions in Kerala was totally irresponsible. Who the hell ask you to organize such events without merits and without credible parties.
I am a Crucifix supporter however I am a catholic. I don't like to argue or talk against my Vicar or Bishop. I don't see that as a respectful thing. I still fight because I feel it's the RIGHT thing.
But just for "Getting things Done" - Don't ever do anything like this again.
You need to apologize to the rest of the people here
Real Catholic
Chicago.
Nathew 7:21
21 "Not everyone who says to Me, 'Lord, Lord,' will enter the kingdom of heaven, but he who does the will(10 commandments) of My Father who is in heaven will enter. 22 "Many will say to Me on that day, 'Lord, Lord, did we not prophesy in Your name,(we put crucifix and marthoma cross every where we can) and in Your name cast out demons, and in Your name perform many miracles ?' 23 "And then I will declare to them, 'I never knew you; DEPART FROM ME, YOU WHO PRACTICE LAWLESSNESS.'
all these things are worthless to him,if you don't obey god(bible),and his ambassadors.
with love
കല്‍ദായ, പിതാവാക്കന്‍മാരുടെയും അവരുടെ കാര്‍ന്നവന്‍മാരുടെ കുടുബ മഹിമ നോക്കാതേയാണല്ലോ പിതാക്കന്‍മാരാക്കിയത്!
കാക്കനാട് ബിഷപ് ഹൌസിനു മുന്പില്‍ നടന്ന ചിക്കാഗോ കല്‍ദായകള്‍ക്ക് എതിരായുളള ശക്തയേറിയ ധര്നയും ഗാര്‍ ലാന്‍ഡില്‍ നടക്കുന്ന കല്‍ദായ വല്കരനതിനും ചിക്കാഗോ രൂപതയുടെ അതിക്രമാങ്ങല്കും എതിരായി നടന്ന ധര്‍ണ സഭാ നേതൃത്വത്തിന്റെയും കത്തോലിക്കാ വിശ്വാസികളുടെയും മനസ്സില്‍ വീണ്ടു വിചാരത്തിനു ഉള്ള ഒരു ചോദ്യ ചിന്നം കാണിച്ചു തരുന്നു.
അങ്ങാടിയത്ത് ബിഷപ്പ്, അള്‍ത്താരയില്‍ നിന്നുകൊണ്ട് പച്ച്ക്ക് ഒരു മടിയും കൂടാതേ പരസൃമായി എന്ത് നുണകളും വിളിച്ചുപറയാന്‍ തേയാറാണ് കല്‍ദായ വല്കരനതിനുവേണ്ടി!
ഫാ.സജി, കല്‍ദായ വല്കരനതിനെതിരായതുകൊണ്ട് പെസഹ വൃഴ്ച്ച നാട്കടത്തി. കളള കേസ് ചുമത്തി! അങ്ങാടിയത്ത് ബിഷപ്പിന്‍റെ കുടുബ മഹിമ നോക്കാതേയാണല്ലോ പിതാവാക്കിയത്! അങ്ങാടിയത്ത് പിതാവിന്‍റെ അപ്പന്‍ എങ്ങനേ മരിച്ചു! പവ്വത്തിന്‍റെ കുടുബ മഹിമ നോക്കാതേയാണല്ലോ പിതാവാക്കിയത്! പവ്വത്തില്‍ പിതാവിന്‍റെ അപ്പനും അമ്മയും സീറോമലബാറായിരുന്നോ, അതോ അമ്മ മലങ്കരയായിരുന്നോ?
മാര്‍ക്കം കൂടിയ കുടുബത്തിലല്ലാതേ ആരേയും പിതാക്കന്‍മാരാക്കത്തതുകൊണ്ടുണ്ടായ ദൂഷഫലമാണ് സീറോ മലബാര്‍ കത്തോലിക്ക സഭയേ, കല്‍ദായ ആക്കി നശിപ്പിക്കല്ലേ, നശിച്ച വര്‍ഗമേ!
മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ തിരഞ്ഞെടുപ്പിനായി അങ്ങാടിയത്ത് അടക്കമുള്ള എല്ലാ മെത്രാന്മാരുടെയും സിനഡ് കൂടുന്ന സമയത്ത് തന്നെയായിരുന്നു പ്രസ്തുത പ്രകടനം.
മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുവാന്‍ വേണ്ടി ഇന്ന് കാക്കനാട് (എറണാകുളം) തുടങ്ങിയ സിനഡിന് മുന്‍പില്‍!
അങ്ങാടിയത്ത് മെത്രാന്‍, എന്തിന് മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുവാന്‍ വേണ്ടി കാക്കനാട് (എറണാകുളം] പോയി!
അങ്ങാടിയത്ത് മെത്രാന് മേജര്‍ ആര്‍ച്ച് ബിഷപ്പുമായി യാതോരു ബന്തം ഇല്ല എന്നല്ലേ, ഇത്ര കാലം പറഞ്ഞുകൊണ്ട് നടന്നത് അമേരിക്കയില്‍, പിന്നേ എന്തിന് പോയി!
അങ്ങാടിയത്ത് മെത്രാന്, പോപ്പ്മായി നേരിട്ട് ബന്തം ഒളളു എന്നത് പച്ചകളളം എന്നുളളതും, കര്‍ദിനാളായിട്ട് ബന്തം ഇല്ല എന്നുളളതും, അങ്ങാടിയത്ത് മെത്രാന്‍റെ ജെനങ്ങളോടുളള കളളം പറച്ചില്‍ ഇനിയെങ്കിലും നിറുത്തികൂടെ!
IF YOU DON'T WANT TO SPEND MONEY FOR CHURCH BUILDING,
JOIN WITH US. WE ARE NOT REALLY AGAINST MARTHOMAS CROSS,OUR HIDEN AGENDA IS USE ALL FACILITIES,WITHOUT GIVING A SINGLE PENNY. IF THE AUTHORITIES WERE SUPPORTING CRUCIFIX,WE (GROUP STANDS FOR CRUCIFIX)MAY FIGHT FOR MARTHOMA CROSS. THAT IS THE ONLY WAY I CAN KEEP MY MONEY WITH ME.
ENGANEYUNDU PUTTHEE.
Enthayalum why this Klavar vathi from Pala with BJP flag supporting garland?
This is funny and too funny.So who did all this?Klavar Gang?
Comments on
Anonymous said...
ഗാര്‍ലാണ്ട് പള്ളയില്‍ കുരിസ്സു ധരിച്ചു വന്നവന്ടെ കായക്കു പിടിച്ചവനെ വെറുതെ വിടുല്ലാ
------------------------
Brother,
Who told you he was wearing cross.He was wearing the idols of two thives(one in front and one atback), he lost the real crucifix some where from his life.
പാലായിലുള്ള ക്ലാവര്‍ വാദിയും കൃഷ്ണന്‍ കുട്ടി നായരും പുല്ലെപാട് ദിനെസനും എന്തിനു ഈ സമരത്തില്‍ വന്നു എന്ന് ഏതു മണ്ടനും മനസിലാകും.ഇത് ക്ലാവര്‍ വതികളുടെ കളിയാണ്.ഇതിനു തക്കതായ മറുപടി ഞങ്ങള്‍ ഗാര്‍ ലാണ്ടുകാര്‍ കൊടുത്തിരിക്കും.ഇനി മണ്ടന്മാരായ നേതാക്കന്മാര്‍ പറയണ എല്ലാ മണ്ടതരങ്ങല്കും ഞങ്ങളെ കിട്ടില്ല.നാട്ടില്‍ പൊക്കോളാം പൊക്കോളാം എന്ന് നൂര് പ്രാവശ്യം പറഞ്ഞതാ.അതെങ്ങിന പറയണത് ഒന്ന് ചെയ്യണത് വേറൊന്നു.എല്ലാര്ക്കും നേതാവകണം.അതാണ് ഇപ്പോളത്തെ പ്രശ്നം
WHO THE HELL IS BEHIND THIS DRAMA?WHO ORGANISED THIS DHARNA? HOW COME A POLITICAL PARTY STAND FOR CRUCIFIX IN GARLAND?WHAT THEY GOT TO DO?AND WHAT THE FU--K THEY TALK ABOUT CHURCH PROPERTIES ARE FOR PUBLIC.WHO THE HELL IN GARLAND LEAD THIS?DONT THEY HAVE ANY OTHER JOB?IS IT REALLY CONDUCTED BY GARLAND PEOPLE?
THIS IS NOT EVEN IN KAKANAD ST THOMAS MOUNT.LOOK AT THE THARA BJP FLAG BEHIND THEM.THIS LOOK LIKE SOME BUS STOP AND IT WAS A TRICK TO FOOL GARLAND LEADERS.WAKEUP GAARLAND MANDANS
അങ്ങാടിയത്ത്,വിനോദിനി ,സാകറിയ ,ജോജി കത്തനാര്‍മാര്‍
രാഷ്ട്രീയം കളിക്കാനും
പാര വക്കാനും
കൃസിത റുപം എടുത്തു കളയാനും
ക്ലാവരിനെ വന്നിക്കാനും മാത്രം സമയം ഉള്ള
ഡോളര്‍ തീനികള്‍ ആയ അച്ചന്മാര്‍
ഗാര്‍ ലാണ്ടിലെ ചേട്ടന്മാരെ നിങ്ങള്ക് പറ്റുന്ന പണി മിണ്ടാതെ ഇരിക്കുക.വന്നു ക്ലാവര്‍ കുരിസിനെ തൊട്ടു മുത്തുക.എന്നിട്ട് വീട്ടില്‍ പോയി എല്ലാരും കൂടെ നേതാവാകാന്‍ തല്ലുണ്ടാക്കുക.എന്തായാലും വലിയ വീമ്പിളക്കുന്ന നേതാകന്മാര്‍ അടിയില്‍ കൂടെ പാര പണിതു നാട്ടില്‍ പോകാന്‍ തെയാറായ ആളുകളെ പിന്തിരിപ്പിച്ചതിന്റെ രഹസ്യം ഇപ്പൊ പിടി കിട്ടി.പുറമേ ക്രൂസിത റുപം.ഉള്ളില്‍ ക്ലാവര്‍.
just a symbol!!!!!
ഈ ക്ലാവര്‍ കുരിശു, ഏതോ ഒരു ശില്പിയുടെ ഭാവനയില്‍ ഉദിച്ച ഒരു കുരിശല്ലേ?!?!
അതായത്, താമരയും പിന്നെ അതുപോലെ തന്നെയുള്ള ചിത്രപ്പണികളും മിനുക്കുപണികളും ചെയ്ത് ആ കുരിശു ഭംഗിയാക്കാന്‍ എന്ത് കൊണ്ടും ആ ശില്പി ശ്രമിച്ചിരിക്കണം.
ആ ശില്പി ഒരു കല്ലുപണിക്കരാനോ, കൊത്ത്പണിക്കരാനോ, ആശാരിയോ, കൊല്ലനോ ആകാം.
എന്ന് വിചാരിച്ചു ഞാന്‍ ആ ശില്പിയെ അവഹേളിക്കുകയല്ല.
നല്ല ഒരു കലാരൂപമായി ഞാന്‍ അതിനെ കാണുന്നു. that's all just a symbol.
powethil thanks for designing the symbol cross claver cross persian cross....
ഗാര്‍ലന്‍ഡിലെ കുരിശുവാധികള്‍ക്ക് മറ്റൊന്നുംചെയ്തില്ലെങ്കിലും പൈസ കൊടുക്കാതിരുന്നാല്‍ തന്നെ കടിഞ്ഞാന്‍ കയ്യില്‍കിട്ടുമെന്നു പറഞ്ഞു തരേണ്ട കാര്യമുണ്ടോ?
remember this, this happened few months back in Coppell...
" കോപ്പേല്‍ വികാരി ഫാ. വര്‍ഗീസിന്‍റെയും അരമനയിലെ (കു)പ്രസിദ്ധ സാമ്പത്തിക വിദഗ്ദ്ധന്മാരുടെയും തീരുമാനം വിജയിച്ചാല്‍ താമസിയാതെ കോപ്പേല്‍ പള്ളിയങ്കണത്തില്‍ നിന്നും ഉയരുക Praise the Lord അല്ല. മറിച്ചു അല്ലാഹൂ അക്ബര്‍ വിളിയും ബാങ്ക് വിളിയും ആയിരിക്കും.
കോപ്പേല്‍പള്ളിയോടനുബന്ധിച്ചുള്ള ക്ലാസുമുറികളും ഹാളും പ്രതിമാസം 15 ,000 ഡോളറിന് ഏതോ ഒരു മുസ്ലിം സംഘടനക്കു വാടകയ്ക്ക് കൊടുക്കുവാന്‍ അധികാരികള്‍ തീരുമാനിച്ചിരിക്കുന്നതായി പറയപ്പെടുന്നു.
മുസ്ലീങ്ങളോട് ഞങ്ങള്‍ക്ക് വിരോധമൊന്നുമില്ല. അതേസമയം ക്രിസ്തു/യഹൂദ മതങ്ങളെ നശിപ്പിച്ചു ഇസ്ലാം സ്ഥാപിക്കാന്‍ പ്രതിജ്ഞാ ബദ്ധരായ ഒരു സമൂഹത്തിന് അവരുടെ സന്ദേശം പ്രചരിപ്പിക്കുവാനുള്ള ഒരു വേദിയായി നമ്മുടെ ദേവാലയത്തെ മാറ്റുന്നതിനോട് ഞങ്ങള്‍ അങ്ങേയറ്റം വിയോജിക്കുന്നു.
കത്തോലിക്കരുടെ ഏക ദിനപ്പത്രമായ ദീപിക ഹാരിസ് എന്ന് മുസല്‍മാനു വിറ്റ് കാശാക്കിയ കാഞ്ഞിരപ്പള്ളിയിലെ മഹാകള്ളനെ അനുകരിക്കാനാണ് നമ്മുടെ സഭാ നേതൃത്വം ശ്രമിക്കുന്നത്. "
now to the reality
അധികാര ദുര്‍വിനിയോഗം, അഴിമതി തുടങ്ങിയവ സഭയുടെ ഏത് തലത്തില്‍ കണ്ടാലും ഞങ്ങള്‍ നിര്‍ദയം പ്രതികരിക്കും.
അത് സഭാ വിരുദ്ധമായി പല അധികാരികളും വ്യഖ്യാനിചെക്കാം. അതില്‍ ഞങ്ങള്‍ക്ക് ഭയമില്ല.
ക്രൂസിഫിക്സിനു വേണ്ടിയുള്ള യുദ്ധത്തില്‍ സീറോ മലബാര്‍ വോയ്സ് ഗാര്ലാണ്ടിലെ സഹോദരരോട് ഒത്തു ഒറ്റക്കെട്ടായി നില്‍ക്കുന്നു.
പോരാടുന്നു.
എന്നാല്‍ അതിനു സഭാവിരുദ്ധരെ കൂട്ടുപിടിക്കാന്‍ ഞങ്ങള്‍ ഒരിക്കലും തയ്യാറല്ല.
കുരിശു വിശ്വാസികളും അച്ഛനും കൂടി പള്ളികള്‍ പണിയുന്നു ക്ലാവേര്‍ അച്ഛന്‍ വന്നു ഭരണം നടത്തി അത് പ്രേതാലയം ആക്കുന്നു ആള്‍ക്കാരെ വിശ്വാസികളെ അകറ്റുന്നു . ദൈവം വസിക്കേണ്ട ദേവാലയം ചെകുത്താന്റെ ആലയം എന്നാ പ്രേതാലയമാകുന്നു
ദൈവത്തെ മാറ്റി ചെകുത്താന്‍ പ്രതീകം താമര കേറ്റുന്നു . അതോടെ ആള്‍ക്കാരെ ചെകുത്താന് വിക്കുന്നു
സ്നേഹത്തില്‍ കഴിഞ്ഞിരുന്ന സമൂഹത്തെ വിരട്ടി ഓടിക്കുന്നു ചെന്നായ് തന്നെ ഭരിക്കുന്നു
This is all about power and money. They like to use some unique symbol so that they can separate themselves from pope and other Catholics. Look at Cnanaya. They have maintained many traditions and now they are unique and no one can touch their leaders. Money and power stays in them and everyone goes through them to heaven or hell
Hey Garland Folks
We are making clear one thing here. We are NOT against Bishop or Vicars. We are just against their policies on the Claver Cross and w are against their financial irresponsibility.
Voice - Please do NOT publish any abusive language against any vicars here including Fr Jojy. Fr Jojy is simply standing and supporting on an ideology which he thinks right and he is perhaps using his power to implement his theories. To me – There is nothing wrong in it. He is right in his own ways.
Now – People – Wake Up..
"Claver Cross" - There could be some religious meaning towards to that cross. However it may not have many merits within the biblical beliefs. Please understand that the Some Bishop and Priests are behind it because there is a meaning towards that cross. The simple point Bishop and priests do not realize that the normal Catholics are NOT religious are them to understand or visualize their "Heavenly" imaginations.
So let's stop cursing and abusing the priests here. Let's run a "Jesus Way" fight where we demand crucifix because that emerge our beliefs and that's the BEST for the entire USA community. Let's ask our superiors NOT to split people based on the "Newly Invented Claver Cross".
Voice is doing an amazing job fighting against the bad elements in the society. I took some time to realize that and I joined the wagon too.
It’s time to believe in our Jesus Christ and fight our way in his way. Not in a “Devil’s way”.
So I humbly request you to be a “Real Catholic” in any fights you pursue…
Real Catholic
Chicago.
Thats a good idiea.Ini angane paranju thadi thappam.
Ettukaalimamoonj.
To be frank-1
To be frank, the recent reports of the ‘syromalabarvoice’ on the prayer-dharna, held at Kakkanad on May 23, 2011, have resulted in greatly impairing its credibility. The first report on May 23rd said that the prayer-dharna was led by Catholics from various parishes of the Chicago diocese. The very next day, it reported that it was conducted by an anti-church quotation agency called JICC, as assigned by some Garland people! Again, the following day it came out with yet another version and said that the Garland people were not involved at all in the episode! It is obvious to all that each report contradicted the other.
It looks as if the reporter had no idea at all about the program. He should have at least inquired about who the leaders were and what the objectives were. He shouldn’t have gone for such wild guess-work. The credibility of the blog itself has been much diluted due to this and the truth was crucified in this process.
To be frank-2
First of all, the Joint Christian Council (JCC) which conducted the program is not an anti-church organization. It was formed about three years ago as a common platform of several independent Christian groups working in different parts of Kerala. All of them are functioning as corrective forces within the church. Their common aim is to get the proposed Church Act (Kerala Christian Church Properties and Institutions Trust Bill) enacted and implemented. And, they are going vigorously with various programs such as conventions, corner meetings, leaflet distributions, bill-boards, and even advertisement campaigns in newspapers and magazines. The impact of JCC is reflected even in the recent Kerala assembly election. Knowing nothing about the JCC, the syromalabarvoice reporter has concluded that it is as anti-Christian and quotation agency! Indeed, very sad.
My request to the syromalabarvoice is to learn lessons from such experiences and turn to the path of media-ethics based on the truth.
Chacko Kalarickal (Author ‘Edayan’ –a Noval for Catholic reformation)
Post a Comment