Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, May 9, 2011

ബ്ലോഗ്‌ എഴുതുന്നവനെ ദൈവം ശിക്ഷിക്കുമോ?..ഇല്ല...എന്റെ തെറ്റിദ്ധാരണ മാറി.

ഡോ . കൊച്ചാപ്പി. S.S.L.C., PhD

 കുറച്ചു നാളുകളായി വിശ്രമത്തില്‍ ആയിരുന്നു.

Wife Beating shit out of Dr Kochappi
ബ്ലോഗില്‍ എഴുതുന്നവരെ ദൈവം ശിക്ഷിക്കും എന്ന് അച്ചന്മാരും മെത്രാനും ഒക്കെ പറഞ്ഞത് ശരിയാണെന്ന് തോന്നി . അല്ലെങ്കില്‍ പിന്നെ എനിക്കിങ്ങനെ സംഭവിക്കുമോ?

...എന്റെ ഭാര്യ എരുമയുമായി വളരെ സ്നേഹത്തില്‍ ആരംഭിച്ച ഒരു നര്‍മ്മ സംഭാഷണം, വഴി തെറ്റി വാക്കു തര്‍ക്കത്തിലെത്തി അവസാനം അവളുടെ ചവിട്ട് ഏറ്റു നിലത്തു വീണത്‌ മാത്രം ഓര്‍മ്മയുണ്ട്.നിലത്തു വീണു കിടന്ന ഞാന്‍ ഒരു കാര്യം കൂടി കണ്ടു. കഴിഞ്ഞ ക്രിസ്മസ്സിനു ഞങ്ങളുടെ പള്ളിയിലെ , എന്റെ ആരാധിക ആയ, ഞാന്‍ പേര് ചോദിക്കാന്‍വിട്ടുപോയ, സുന്ദരിയും സല്‍ഗുണ സമ്പന്നയും ആയ ആ നേഴ്സ് പ്രാക്ടീഷനര്‍ എനിക്ക് സമ്മാനിച്ച windows 7 ന്റെ laptop , എന്നില്‍ നിന്നും ഒരു കൈപ്പാട് അകലെ നിലത്തു വീണു കിടക്കുന്നു.
അതെത്തിപ്പിടിക്കാന്‍ കൈ നീട്ടിയ എന്റെ കയ്യില്‍ എരുമ ശോശാമ്മ ചവിട്ടി എന്ന് മാത്രമല്ല, ആ laptop അവള്‍ തൊഴിച്ചു ദൂരേക്ക്‌ തെറിപ്പിക്കുകയും ചെയ്തു. ഞാന്‍ ബ്ലോഗ്‌ എഴുതുകയായിരുന്നു സഹോദരങ്ങളെ. അന്നേരമാണ് തൊഴിയില്‍ വരെ എത്തിയ ആ അനിഷ്ട സംഭവം അരങ്ങേറിയത്. അപ്പോള്‍ നിങ്ങള്‍ പറ , ബ്ലോഗ്‌ എഴുതുന്നവനെ ദൈവം ശിക്ഷിക്കുമോ ഇല്ലയോ?....ശിക്ഷിക്കുമെന്നാണ് പെട്ടെന്ന് എനിക്ക് തോന്നിയത്. പക്ഷെ ഒരു നല്ല കാര്യത്തിന് വേണ്ടി, സമൂഹത്തില്‍ നടമാടുന്ന തിന്മകള്‍ തിരുത്താന്‍ വേണ്ടി, പുരോഹിത വര്‍ഗ്ഗത്താല്‍ വീണ്ടും വീണ്ടും ക്രൂശിക്കപ്പെടുന്ന യേശു നാഥന് വേണ്ടി അല്‍പ സമയം ബ്ലോഗ്‌ എഴുതാന്‍ സമയം കണ്ടെത്തിയാല്‍ അത് തികച്ചും ഒരു പ്രേഷിത വേല ആയിരിക്കും , ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും എന്ന് പിന്നീടുള്ള എന്റെ അനുഭവങ്ങള്‍ തെളിയിക്കുന്നു. 

പക്ഷെ എഴുതുന്നത്‌ സത്യസന്ധവും , നീതിയുക്തവും, മനസാക്ഷിക്ക് നിരക്കുന്നതും ആയിരിക്കണം. വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ഒരു വേദി ആയി ബ്ലോഗിനെ കാണരുത്. ആരെയും പേരെടുത്തു പറഞ്ഞു അസഭ്യ വര്‍ഷങ്ങള്‍ ചൊരിഞ്ഞ് ,നിന്ദ്യമായ രീതിയില്‍ വേദനിപ്പിക്കുകയും അരുത്. പാപികളോട് അല്ലെ യേശു നാഥന്‍ കൂടുതല്‍ കരുണ കാണിച്ചത്. സ്നേഹ പൂര്‍വ്വം, അവരെ തിരുത്താന്‍ ശ്രമിക്കുക. 

തൊഴി ഏറ്റ എന്റെ എളി വെട്ടിപ്പോയിരിന്നു. പിന്നീടു ശോശാമ്മയും അവളുടെ ആങ്ങളമാരും മുന്‍കൈ എടുത്ത് എന്നെ നാട്ടില്‍ കോട്ടക്കലില്‍ തിരുമ്മിക്കാന്‍ കൊണ്ടുപോയി. മൂന്നു മാസം നാട്ടില്‍ ആയിരുന്നു. അത് കൊണ്ട് ഞാന്‍ എന്റെ ഭാര്യയോടു ക്ഷമിച്ചു. അല്ലാതെ വേറെ നിവൃത്തി ഇല്ലാതെ വന്നു. അല്ലെങ്കില്‍ ആങ്ങളമാരുടെ ചവിട്ടും കൊള്ളേണ്ടി വന്നേനെ . ക്ഷമ ആട്ടിന്‍ സൂപ്പിന്റെ ഗുണം ചെയ്യുമെന്നാണല്ലോ. ഇവിടെ തിരിച്ചെത്തിയ ശേഷം എല്ലാ ലോക ചിന്തകളും ഉപേക്ഷിച്ചു വിശ്രമ ജീവിതത്തിലായിരുന്നു . തൊഴി കൊണ്ടതില്‍ പിന്നെ അല്‍പ്പം അല്‍ഷൈമേഴ്സ് പിടിപെട്ടിട്ടുണ്ടോ എന്നൊരു സംശയം. എന്റെ ഭാര്യ എപ്പോഴും എന്നോട് പറയുന്നതാണ് , എനിക്കപ്പിടി മറവി ആണെന്ന്. കഴിഞ്ഞ ദിവസം , അവള്‍ എന്റെ ഭാര്യ ആണെന്ന കാര്യം മറന്ന്, അവളെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും ശ്രമിച്ചപ്പോള്‍ അവള്‍ വീണ്ടും പറഞ്ഞു. " നിങ്ങള്‍ക്ക് ഭയങ്കര മറവി ആണ്, ഭാര്യ ആണ് ഞാന്‍ എന്നോര്‍ത്തെങ്കില്‍ നിങ്ങള്‍ ഇതിനു തുനിയുമായിരുന്നോ " എന്ന്. ഷോക്കടിച്ചപോലെ ഞാന്‍ ഞെട്ടിത്തരിച്ചു പിറകോട്ടു മാറി. സത്യമാണ് കേട്ടോ, എനിക്ക് സുബോധം നന്നായി ഉണ്ടായിരുന്ന കാലത്ത് ഞാന്‍ അവളെ ഒട്ടും സ്നേഹിച്ചിട്ടില്ല . കലഹിച്ചു കഴിയുന്ന ഭാര്യാ ഭര്‍ത്താക്കന്മാരെ നിങ്ങളോട് ഒരു വാക്ക്. നിങ്ങള്‍ പരസ്പരം സ്നേഹിക്കുകയും, സ്നേഹ പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുകയും വേണം. ഈ ചെറുപ്പവും , ഈ ജീവിതവും തന്നെ എത്ര നാള്‍ നീളുമെന്ന് ആരറിയുന്നു. ഉള്ള കാലം നന്നായി വിനിയോഗിക്കൂ . അങ്ങിനെ വളരെ നാളുകളായി കലഹിച്ചു കഴിഞ്ഞ ഞാനും എന്റെ ശോശാമ്മയും സ്നേഹത്തില്‍ ഒന്നിച്ചു. ബ്ലോഗ്‌ എഴുതിയത് കൊണ്ടല്ലേ ഇതൊക്കെ സംഭവിച്ചത്!..ബ്ലോഗ്‌ എഴുതിയതിനെ തുടര്‍ന്നുണ്ടായ കുരിശുകള്‍ സന്തോഷത്തോടെ സഹിച്ചപ്പോള്‍ എല്ലാം നേരെ ആയി....

 എന്റെ മനസ്താപവും ക്ഷമാ പണവും ഒക്കെ കണ്ടപ്പോള്‍ , എന്റെ നഷ്ടപ്പെട്ടു എന്ന് കരുതിയ laptop സ്നേഹപുരസരം അവള്‍ എനിക്ക് തിരിച്ചു തന്നു. ഇന്ന് മദേഴ്സ് ഡേ അല്ലെ?...എത്ര പേര്‍ തങ്ങളുടെ അമ്മമാരെയും, അവരവരുടെ കുട്ടികളുടെ അമ്മയെയും ,അതായത് സ്വന്തം ഭാര്യയേയും വിഷ് ചെയ്യുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു?.....സമ്മാനങ്ങള്‍ ഒന്നും കൊടുക്കാന്‍ ഞാന്‍ പറയുന്നില്ല. അതൊക്കെ ഇവിടത്തെ ബിസ്സിനസ് സംസ്കാരത്തിന്റെ ബഹിര്‍സ്ഫുരണവും മുതലെടുപ്പും ആണ് . എങ്കിലും സ്നേഹ പൂര്‍ണമായ ഒരു സംസാരവും, ആശംസകളും...അത് ആയിരം സമ്മാനങ്ങളെക്കാള്‍ വിലമതിക്കും..... .അങ്ങിനെ വളരെ നാളുകള്‍ കൂടി സ്വന്തം ഭാര്യയുടെ സ്നേഹത്തിന്റെ മധുര സ്പര്‍ശം ഏറ്റു നിര്‍വൃതിയുടെ നിറ കോടിയില്‍ എത്തിപ്പെട്ട എനിക്ക് ഒരു മധുര സ്മേരവും സമ്മാനിച്ചു അവള്‍ night duty ക്ക് പോയി. ഇനി ഈ രാത്രി എനിക്ക് സ്വന്തം. കയ്യിലോ laptop ഉം. പട്ടിണി കിടന്ന കൊച്ചു കുട്ടിക്ക് ബിസ്ക്കറ്റ് കിട്ടിയ പരുവത്തിലാണ് ഞാന്‍. laptop തുറന്ന് ആദ്യം പോയത് നമ്മുടെ പ്രിയപ്പെട്ട സീറോ മലബാര്‍ വോയിസില്‍ ആണ് . മറവി പിടികൂടിയിട്ടുണ്ടെങ്കിലും ആ കാര്യം അങ്ങിനെ മറക്കാന്‍ പറ്റുമോ?...

തുറന്നതെ കിട്ടിയ ചൂടന്‍ വാര്‍ത്ത ന്യു ജേഴ്സിയിലെ പാട്ട പെറുക്കികളെ പറ്റിയാണ്. കന്നാസും കടലാസ്സും. പള്ളിക്ക് ഫണ്ട് കൂട്ടാന്‍ കളിച്ചു വച്ചു പൊളിഞ്ഞു പോയ ഒരു സ്റ്റേജ് ഷോ യെ പറ്റിയുള്ള ആത്മ വിലാപം. ന്യു ജേഴ്സിക്കാര്‍ എന്നെ പണ്ട് കണ്ണുരുട്ടി പേടിപ്പിച്ചതായത് കൊണ്ട് അവര്‍ക്ക് അത് തന്നെ സംഭവിക്കണം എന്ന് ഞാന്‍ ആദ്യം ചിന്തിച്ചെങ്കിലും, പിന്നീട് അത് വളരെ ചീപ്പ് ആയ ചിന്തയാണെന്നു സ്വയം ബോധ്യപ്പെട്ടു. ഞാനും കേട്ടായിരുന്നു വളരെ ബോറന്‍ ഷോ ആയിരുന്നു എന്ന്. ഈ കന്നാസിലെ കലാകാരന്മാരോട് ഒരു ചോദ്യം: ഇത്രയും പണം ചിലവാക്കി ഒരു പള്ളിക്കാര്‍ നിങ്ങളെ ഇവിടെ ഒരു സ്റ്റേജ് ല്‍ കയറ്റിയപ്പോള്‍ , അവരോടു ഒരു സാമാന്യ നീതി എങ്കിലും പുലര്‍ത്തണ്ടേ?... പ്രത്യേകിച്ചും സാമാന്യ ജനങ്ങള്‍ വളരെ അധികം ആദരിക്കുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നിങ്ങളെ പോലെ ഉള്ള പേര് കേട്ട കലാകാരന്മാരുടെ കയ്യില്‍ നിന്നും ഇതുപോലെ ഒരു പിഴവ് പറ്റിയപ്പോള്‍ , പറഞ്ഞിരുന്ന തുകയുടെ പകുതി എങ്കിലും സംഘാടകര്‍ക്ക് തിരിച്ചു കൊടുക്കേണ്ടത് നിങ്ങളുടെ അന്തസ്സിനു ചേര്‍ന്ന ഒരു പ്രവൃത്തി ആയെ ലോകം കാണൂ. ഇല്ലെങ്കില്‍ നിങ്ങള്‍ വെറും പിച്ചക്കാര്‍ ആണെന്ന് നിങ്ങളുടെ ആരാധകര്‍ തന്നെ വിധി എഴുതുന്ന കാലം അതി വിദൂരമല്ല.

അങ്ങിനെ laptop ലൂടെ പലതും തപ്പി നടന്നപ്പോഴാണ് മൂന്നു മാസം മുന്‍പ് ഞാന്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍ തൊഴി കൊള്ളാന്‍ ഇടയായ ബ്ലോഗിന്‍ ശകലം എന്റെ ശ്രദ്ധയില്‍ പെട്ടത്. ന്യു ജേഴ്സിക്കാരുടെ കൊട്ടി ഘോഷിച്ച സ്റ്റേജ് പരിപാടി പൊളിഞ്ഞ ഈ അവസരത്തില്‍, നമ്മുടെ പള്ളിയിലെ അതിലും താര മൂല്യമുള്ള മീരാ കാസിമിന്റെ പരിപാടി പൊളിഞ്ഞാല്‍ ഉള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കൂ. ഇവിടെ കത്തിക്കുത്ത് അല്ലാത്തതെല്ലാം നടക്കും. ഇത്തരുണത്തില്‍ ഇതിന് അനുബന്ധമായി അന്ന് ഞാന്‍ തൊഴി കൊള്ളാന്‍ ഇടയായ ബ്ലോഗും ചേര്‍ക്കുന്നു.

എല്ലിന്‍ കഷണത്തിന് വേണ്ടിയുള്ള കടിപിടിയില്‍ പല പട്ടികള്‍ക്കും കടിയേറ്റു പരിക്ക് പറ്റിയിരിക്കുകയാണ്. ഞാന്‍ നിങ്ങളുടെ പള്ളിയിലെ പൊളിട്ടിക്സില്‍ നിന്നൊക്കെ ഒഴിവായി സ്വസ്ഥമായി ജീവിക്കാമെന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ്, എന്റെ അരുമ ശിഷ്യന്‍ കുഞ്ഞാപ്പി ആ ഞെട്ടിക്കുന്ന ആ വാര്‍ത്തയുമായി എന്നെ ഫോണില്‍ വിളിച്ചത്. കൊച്ചാപ്പി ചേട്ടാ , അടിയന്തിരമായി ഒന്ന് കാണണം , മീരാ കാസിമിന്റെ പരിപാടിക്ക് മിനിമം 1000 ഡോളര്‍ കൊടുക്കാത്ത കുടുംബക്കാരെയൊക്കെ ബാവാ പിതാവും , ഊശാന്‍ തമ്പുരാനും കൂടി പള്ളിയില്‍ നിന്നും പുറത്താക്കാന്‍ പോകുന്നെന്ന്.!....ഹോ!..........അടിമുടി കിടുങ്ങിപ്പോയി........അപ്പോള്‍ ത്രി മൂര്‍ത്തികളില്‍ മൂന്നാമനും, ശക്തനും, പരമ ശിവനെപ്പോലെ മൂന്നാം തൃക്കണ്ണ് ഇടയ്ക്കിടയ്ക്ക് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നവനുമായ സാക്ഷാല്‍ പൌലോദക്കുദിശ തമ്പുരാന്‍ എവിടെപ്പോയി?............കേട്ടറിഞ്ഞ കാര്യം സത്യമാണെങ്കില്‍ , വളരെ മോശമായിപ്പോയി . പൌലോദക്കുദിശ തമ്പുരാനെ , രാമപുരം ചന്തയിലെ ഏതാനും റൌഡികള്‍ ചേര്‍ന്ന് , തല്ലിച്ചതച്ചു ഇഞ്ച പരുവത്തിലാക്കി പൊരി വെയിലത്ത് ഉണങ്ങാന്‍ ഇട്ടിരിക്കുക ആണത്രേ!...
 
പൌലോദക്കുദിശ തമ്പുരാനെ അമേരിക്കയില്‍ വന്ന കാലം തൊട്ട് എനിക്കറിയാം. 24 മണിക്കൂറും holy spirit ന്റെ അടിമത്വത്തില്‍ ആണെങ്കിലും മനസുകൊണ്ട് മറ്റു പല തെണ്ടികളെക്കാളും നല്ലവനാണ്. ഇത്തിരി പൊങ്ങച്ചക്കാരന്‍ ആണെങ്കിലും , ആ പൊങ്ങച്ചത്തിന്റെ പേരില്‍ എത്രയോ പേര്‍ അയാളെക്കൊണ്ട് മുതലെടുത്തിരിക്കുന്നു. ഇക്കൊല്ലത്തെ രാമപുരം കുഞ്ഞച്ചന്റെ തിരുന്നാളിന് അയാള്‍ തോരണം തൂക്കിയില്ലായെന്നു പറഞ്ഞ് ഇതുപോലെ തല്ലി ചതയ്ക്കേണ്ട കാര്യം വല്ലതും ഉണ്ടായിരുന്നോ?............ഇതിനു മുന്‍പുള്ള എല്ലാ പെരുന്നാളുകള്‍ക്കും പരിപാടികള്‍ക്കും യാതൊരു പ്രതിഫലവും വാങ്ങാതെ സ്വന്തം പോക്കറ്റില്‍ നിന്ന് പോലും പൈസയെടുത്ത്‌ സാമാന്യ ജനങ്ങള്‍ക്ക്‌ സാധിക്കാത്ത , ദീപാലങ്കാരവും , തോരണവും, ചെണ്ടമേളവും ഒക്കെ നടത്തിയിരുന്ന ഈ അവശ കലാകാരനെ ഇത് പോലെ തല്ലി അവശനാക്കിയതില്‍ നിന്നും , സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രബുദ്ധനായ നേതാവെന്നു സ്വയം എഴുതി ,മലയാളം പത്രത്തില്‍ എപ്പോഴും ഫോട്ടോ സഹിതം കൊടുക്കുന്ന , രാമപുരം കാരനായ ആ ഏഴാം കൂലി നേതാവിനും, അയാളുടെ വിലാസ ലോലുപയായ ഭാര്യക്കും ഒഴിഞ്ഞു മാറാനാവുമോ?....... ഞാന്‍ ഉള്‍പ്പെട്ടിരുന്ന ഹെംസ്റ്റഡിലെ പ്രബുദ്ധരായ സീറോ മലബാര്‍ സമൂഹത്തിന് ഈ മൂന്നാം കിട നേതാവിനെക്കാള്‍ പ്രയോജനം ഉണ്ടായിരിക്കുന്നതും , ഇനി ഉണ്ടാകാന്‍ പോകുന്നതും ഈ അവശ കലാകാരനെ കൊണ്ടാണെന്ന് ഓര്‍മ്മയിരിക്കട്ടെ. അല്പം പൊക്കി വിട്ടാല്‍ മതി , സ്വന്തം കുടല്‍ മാലയെടുത്തും തോരണം ചാര്‍ത്താന്‍ ഒരു മടിയും കാണിയ്ക്കാത്ത സാക്ഷാല്‍ പൌലോദക്കുദിശ തമ്പുരാന്‍!.........എന്നെ പുറത്താക്കാന്‍ സഹായിച്ചു പിന്നീട് സ്വയം പുറത്തായ ഈ പൌലോദക്കുദിശ തമ്പുരാനോട്‌ എനിക്ക് ഇന്നും സ്നേഹമേ ഉള്ളു. കാരണം അയാള്‍ തല്ലിപ്പൊളി ആണ് എങ്കിലും, നല്ല ഒരു മനസ്സിന്റെ ഉടമ ആണ്.....ആ പൌലോദക്കുദിശ തമ്പുരാനെ പുറത്താക്കിയ വിടവില്‍ ഇപ്പോള്‍ കയറിക്കൂടിയിരിക്കുന്ന ആളാണോ ഈ അരി വയ്പ്പുകാരന്‍ ചാക്കോ?...........കൊടുത്താല്‍ കൊല്ലത്തും കിട്ടും !...എന്നെ പുറത്താക്കാന്‍ മുന്‍കൈ എടുത്ത ബാവ പിതാവും , ഊശാന്‍ തമ്പുരാനും , കൊടുപ്പന്‍ നാട് നീങ്ങിയതോടെ സ്വയം പുറത്തായില്ലേ?.........ആ വിടവ് നികത്തുന്നത് ആരാണ് , പഴയ കൈക്കാരന്‍ കാട്ടു ജാതിക്കാരന്‍ യാക്കോബോ?......
ഇങ്ങിനെ ഒക്കെ ഇരുന്നാലും , സാമാന്യം നല്ല sense of humor ഉം , എഴുതാനുള്ള കഴിവും ദൈവം കനിഞ്ഞനുഗ്രഹിച്ചു നല്‍കിയ , അജ്ഞാതനായ എന്റെ ഒരു ഇടവക സഹോദരന്‍ എഴുതിയ "മക്കത്തായവും , മരുമക്കത്തായവും" എന്ന ലേഖനം കലക്കി കട്ടിലൊടിച്ചു എന്ന് പറയാം.......ഞാന്‍ കൃതാര്‍ത്ഥനായി മക്കളെ , കൃതാര്‍ത്ഥനായി!........... ഞാന്‍ കരഞ്ഞു വിളിച്ചിട്ട് , ഈ നല്ലവരായ ബ്ലോഗു ചേട്ടന്മാര്‍ ന്യു യോര്‍ക്ക് കാര്‍ക്ക് കനിഞ്ഞനുഗ്രഹിച്ച , നമ്മുടെ സ്വന്തം പേജ് നിങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ സന്തോഷമുണ്ട്. എഴുതണം...ആരും എഴുതാന്‍ മടിക്കരുത്...പക്ഷെ എഴുതിയതിനെ ഖണ്ഡിച്ചു കൊണ്ട് ആരെങ്കിലും എതിരഭിപ്രായം എഴുതിയാല്‍ ക്ഷുഭിതര്‍ ആകുകയും ചെയ്യരുത്. എല്ലാവര്‍ക്കും ഒരുപോലെ അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടല്ലെ ഇത്?.. ഈ ലേഖനത്തിലെ , രാമപുരംകാരി ഭൂലോക അമിട്ട് എന്ന് ഉദ്ദേശിച്ചത്, പൌലോദക്കുദിശ തമ്പുരാന്‍ സാംസ്കാരിക നേതാവിന്റെ അടി കൊണ്ട് നിലത്തു വീണു കിടന്നപ്പോള്‍ , സാരി മുട്ടിനു മുകളില്‍ പൊക്കി കുത്തി , വീണു കിടന്ന തമ്പുരാനെ കാലു പൊക്കി ചവുട്ടിയ , വിലാസ ലോലുപയായ , തരുണിയെ ആണോ?........ഏതായാലും തമ്പുരാന്‍ ബോധം കെട്ടു പോയത് നാഭിക്ക് ചവിട്ടു കൊണ്ടിട്ടാണെന്നും , അല്ല , ചവിട്ടു കൊള്ളുന്നതിനിടയില്‍ , വിലാസ ലോലുപയുടെ മറയില്ലാത്ത അന്ധകാര പരപ്പ് കണ്ടു പേടിച്ചിട്ട്‌ ആണെന്നും ഇടവകക്കാര്‍ക്കിടയില്‍ രണ്ടു പക്ഷമുണ്ട്.
 
ഏതു രാമപുരം കാരി ആണെങ്കിലും , അച്ചനുമായി ബന്ധപ്പെട്ടു പുറത്തു വന്നിരിക്കുന്ന ആരോപണങ്ങള്‍ ആര്‍ക്കും ഭൂഷണമായി തോന്നുന്നില്ല. അച്ചനും ഇടവകക്കാര്‍ക്കും!...സത്യമാണോ ഇത്?........എനിക്ക് ഈ അച്ചനെ പറ്റി ഉണ്ടായിരുന്ന ഒരു ധാരണ ഇതല്ലായിരുന്നു!...........ഞാന്‍ പള്ളി കമ്മറ്റിയില്‍ നിന്നും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്നതിനു മുന്‍പ് , അച്ചനെ ഒരു വിധം നന്നായി പഠിച്ചിരുന്നു. മറ്റു ചെറുപ്പക്കാരായ വൈദിക വേഷധാരികളില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വ്യക്തിത്വം. .കാണാന്‍ സുന്ദരനെങ്കിലും , മുന്‍പ് ആരോ എഴുതിയതുപോലെ, അഴിഞ്ഞാട്ടക്കാരികളുടെ പ്രലോഭനങ്ങളില്‍ ഒന്നും വീഴാതെ , കൊടും കാറ്റിനെയും , പേമാരിയെയും അതി ജീവിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന ഒരു വന്മരം പോലത്തെ മനസ്സ്... ഏതു പ്രതി സന്ധിയിലും ഭാവ ഭേദം വരാത്ത കുളിര്‍മയേറിയ മുഖ പ്രസാദം.............ഇതിനു മുന്‍പ് ഇരുന്ന അച്ചന് ഈ അച്ചനുമായി എന്തെങ്കിലും ഒരു comparison ഉണ്ടോ?......ഇത് ഒരു വര്‍ഷം മുന്‍പുള്ള കാര്യം. ബാവ പിതാവിന്റെയും ഊശാന്‍ തമ്പുരാന്റെയും പൂര്‍ണ സഹായത്താലും , പൌലോദക്കുദിശ തമ്പുരാന്റെ ഭാഗിക അനുഗ്രഹത്താലും എന്നെ പള്ളിയില്‍ നിന്നും, പള്ളി കമ്മറ്റിയില്‍ നിന്നും പുറത്താക്കിയതിനു പ്രത്യേകം നന്ദി!... ഇപ്പോള്‍ വളരെ മന:സമാധാനവും സ്വസ്ഥതയും ഉണ്ട്. ഈ ബാവാ പിതാവും , ഊശാന്‍ തമ്പുരാനും കൂടി ആണോ അച്ചനെ ഈ ഭൂലോക അമിട്ടിന്റെ ആസന നടയില്‍ കുടിയിരുത്തിയത് ?.............അങ്ങേരും ഒരു മനുഷ്യ ജീവിയല്ലേ?.....ഇണയും തുണയുമില്ലാത്ത ഒരു ഏകാന്ത പഥികന്‍!.......അപ്പോള്‍ ഭര്‍തൃ മതികളും , മാതൃ ദീപങ്ങളും ആയ കുഴഞ്ഞാട്ടക്കാരായ കൂത്തിച്ചികള്‍ അച്ചനെ വളച്ചു കാര്യലാഭത്തിന് ഉപയോഗിച്ചാല്‍ ഇതും ഇതിലപ്പുറവും കേള്‍ക്കേണ്ടി വരും. ഈ കുഴഞ്ഞാട്ടക്കാരെ തടയേണ്ടതും അച്ചനെ പ്രലോഭനങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടതും ഒരു പരിധി വരെ ഇടവകക്കാരുടെ കൂടി ധര്‍മ്മം ആണ്...എന്തിനാണ് നമ്മള്‍ എല്ലാവരും ഞായാറാഴ്ച , മറ്റു പണികള്‍ ഉണ്ടായിരുന്നിട്ടും കെട്ടിയെടുത്ത്‌ ഈ പള്ളിയിലേക്ക് എഴുന്നള്ളുന്നത്?..........മീരാ കാസിമിന്റെ കാലുപൊക്കിക്കളി കാണാനോ?.........അതും പള്ളിയുടെ ചിലവില്‍ !.. എന്ന് വച്ചാല്‍ ഇടവകക്കാര്‍ കൊടുക്കുന്ന പണം കൊണ്ട്.!.... പള്ളിക്ക് പണം ഉണ്ടാക്കണമെങ്കില്‍ വേറെ ഏതെല്ലാം മാര്‍ഗമുണ്ട്. നാട്ടില്‍ നിന്നും വന്ന് ഇവിടെ താരമേനിയും നഗ്നതയം തുല്യാതുല്യം പ്രദര്‍ശിപ്പിച്ചു കാശ് പിടുങ്ങാന്‍ പള്ളി വഴി ഒരു ഏര്‍പ്പാട് ഉണ്ടാക്കുന്നത്‌ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതാണോ ?....ആരാണ് ഇതിന്റെ ഇടയില്‍ നിന്ന് കാശ് പിടുങ്ങാന്‍ ശ്രമിക്കുന്നത്?.....

ന്യു ജേഴ്സി ബ്ലോഗുകാരന്‍ പറഞ്ഞത് പോലെ ആളുകള്‍ക്ക് സിനിമാ നടികളെയും വെടികളെയും കാണുമ്പോള്‍ ഉള്ള ഇളക്കം ഇപ്പോഴും നിലനില്‍ക്കുന്നു എന്നുള്ളത് തികച്ചും നാണക്കേടുതന്നെ . മാംസ വില്പ്പനക്കാരായ അഴിഞ്ഞാട്ടക്കാരെയും അവരുടെ പിമ്പുകളായ സ്പോണ്‍സര്‍ മാരെയും കൂട്ട് പിടിച്ചു , പള്ളിയില്‍ വരുന്ന ബലിയാടുകളുടെ ബലഹീനതയെ ചൂഷണം ചെയ്ത്‌ , അവരുടെ രക്തം ഊറ്റിക്കുടിച്ച് ആരാധനാലയങ്ങള്‍ക്കു ഫണ്ട് കൂട്ടുന്ന നടപടി , തികച്ചും ലജ്ജാകരം!...ജറുസലേം ദേവാലയത്തില്‍ നിന്നും യേശു നാഥനാല്‍ പുറത്താക്കപ്പെട്ട വച്ചു വാണിഭക്കാരും നിങ്ങളും തമ്മില്‍ എന്ത് വ്യത്യാസം.?..........

28 comments:

Anonymous said...

ഗുണ്ടായിസവും, മുദ്രാവാക്യം വിളിയും നിങ്ങളുടെ കുത്തകയല്ല
എന്നോര്‍തോണം! 92 - നു ശേഷം വന്ന, ഇന്നലത്തെ മഴയ്ക്ക് മുളച്ച ചില
കൂണുകള്‍ അതിലെ ഇതിലെ നിന്ന് വീര വാദം അടിക്കുനത്
ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിടുണ്ട് !


നിങ്ങളുടെ ഒക്കെ പിള്ളേര് വേദപാഠം പഠിക്കുവാന്‍ വരുന്ന സ്ഥലമാണ്‌!
കണ്ടു കെട്ടും ഒക്കെ പെരുമാറിയാല്‍ നിങ്ങള്‍ക്ക് കൊള്ളം


ചുമ്മാ പെന്നുംപിള്ളയുടെ മുന്‍പില്‍ ആളാകാന്‍ നോക്കുന്ന ശുംഭന്‍ മാര്‍ക്കു
ഒരു മുന്നറിയിപ്പ്! ഒരുത്തന്‍ ഇതിലെ നടന്നു vedio പിടിച്ചത് നിങ്ങള്‍
കണ്ടതാണല്ലോ ! ഇപ്പോള്‍ വീഡിയോ പോയിട്ട് അവന്റെ പോടീ പൊലുമില്ല!

എടാ ക്ലാവേര്‍ വാദികളെ അമേരിക്ക ലാദനെ പിടിച്ചത് ആരോടും അനുവാദം ചോദിക്കാതെ ആണ് , അതുപോലെ എല്ലാ കാര്യങ്ങളും എല്ലാ ക്ലാവേര് വാടികലോടും പറഞ്ഞു അനുവാദം വങ്ങേണ്ട ആവശ്യം ഞങ്ങള്‍ക്ക് ഇല്ല . സമയാ സമയങ്ങളില്‍ നടക്കേണ്ടത്‌ നടത്തും അത് ചിലപ്പോള്‍ നിന്റെ ഒക്കെ മൂക്കിനു മുന്‍പില്‍ കൂടെ ആയിരിക്കും അപ്പോള്‍ നീയൊക്കെ ജോജി അടക്കം നോക്കിനിന്നു കണ്ണും മിഴിച്ചു ഓടിഒളിക്കും .അതുകൊണ്ട് അതികം ഞെ ലിയേണ്ട കാര്യം ഇല്ല ഓക്കേ മണ്ടന്മാരെ ! അതികം വാചാം അടിക്കേണ്ട. മൌനം വിദ്വാനു ഭൂഷണം ഓക്കേ !


നീയൊക്കെ എന്ത് ഉലതും എന്നാണു വിചാരിച്ചത് 92 -കഴിഞ്ഞു വന്നവരെ നീ ഒ൦ക്കെ ഒന്നും പുളുതുകയില്ല ഓര്‍മയില്‍ ഇരിക്കട്ടെ .

Anonymous said...

കൊച്ചാപ്പി ചേട്ടാ നന്ദി നന്ദി ! മടുത്തു നോക്കിയിരുന്നു മടുത്തു ! കൊചാപ്പിചെട്ടന്‍ നീണാള്‍ വാഴട്ടെ ! ആ സ്വരം ഒന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ കൊതിചിരിക്കുക ആയിരുന്നു എല്ലാ ആശുപത്രി നേര്സുമാരും ! ഞങ്ങളുടെ ബ്രേക്ക് ടൈം ടൈം അങ്ങനെ ചേട്ടന്‍ വളരെ ഉല്ലാസ പ്രദം ആക്കുന്നു നന്ദി ! നന്ദി ഞാന്‍ എങ്ങനെ ചൊല്ലേണം കൊചാപ്പിചെട്ടാ ! കൊചാപ്പിചെട്ടന്റെ വാക്കുകള്‍ക്കു

Anonymous said...

പൈനാപ്പിള്‍ പെണ്ണെ നിന്റെ മുഖ സ്രീയിലായിരം മുള്ളുകള്‍ വിരിഞ്ഞു
നിന്റെ നൃത്തം എത്ര മനോഹരം
അതിനാണോ നീ ക്ലാവേര്‍ മീറ്റിംഗില്‍
വന്നു ചാ ചാട്ടം ചാടിയത്

Anonymous said...

Who is your reporter?We have sympathy to you Mr.Bloger.Simply showing some car parked in front of a community and say that it is a meeting.You guys were kicking in Coppell and you just a looser in Garland.You need some true guys from Garland.This is Bullshitt.Wake up from your sleep.

Anonymous said...

ഡോ . കൊച്ചാപ്പി. S.S.L.C., PhDചേട്ടോ,
ക്ലാവര്‍ ചേട്ടന്‍റെ എഴുപതുകളിലെ തുടക്കം.


ഏതോ അറബി ഹോളി ലാന്‍ഡില്‍ നിന്നും കൊണ്ടുവന്ന വിശുദ്ധ രൂപങ്ങള്‍ വില്‍ക്കുവാനായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ക്ലാവര്‍ കുരിശില്ല എന്ന് പറയരുത്. എഴുപതുകളിലെ ക്ലാവര്‍ കുരിശിലല്ലേ,
ക്രൂശിതരൂപത്തിന്‍റെ തലക്ക് മുകളിലും വലുത്തേ കൈയുടെ അറ്റത്തും ഇടത്തേ കൈയുടെ അറ്റത്തും ക്ലാവര്‍ കുരിശിന്‍റെ മോടലു തന്നേ! പെട്ടന്ന് ക്രൂശിതരൂപത്തില്‍ നിന്ന് ദൈവത്തേ എടുത്തുമാറ്റിയാല്‍ ദൈവ വിസ്വാസികളായ ജനങ്ങള്‍ എതിര്‍ക്കുമെന്ന് അറിയാവുന്നതുകൊണ്ട്, കുരിന്‍റെ അറ്റത്ത് മാത്രം ക്ലാവര്‍ രോഗം പിടിപെട്ടു. പതുക്കേ പതുക്കേ കുരിശില്‍ നിന്ന് ദൈവത്തേ മാറ്റി മൊത്തതനല് ക്ലാവര്‍ കുരിശ് ആക്കി മാറ്റി. പൊതുജനങ്ങള്‍ക്ക് മനസിലായി ഇതോരു കളളിയാണെന്ന്. അതുകൊണ്ട് എഴുപതുകളിലെ ക്ലാവര്‍ ക്രൂശിതരൂപം തിരികേ കൊണ്ടുവന്നുന്നുളളു. ക്ലാവര്‍ മാഷിന് ക്ലാവര്‍ കുരിശ് മതി.അതല്ലാതേ ക്രൂശിതരൂപം വേണ്ട. ചിക്കാഗോയായാലും എവിടെയായലും കളളന്‍മാര്‍ക്ക് ക്ലാവര്‍ മതി!

Anonymous said...

Tyrons and autocrats create fear and insecurity in us, use anything the can to control us or submit ourselves to them This is true in religion and politics. It's not ifrom bible and we do not have a god who punishes us for everything as they say.On the other hand we have god who loves us unconditionally.

Anonymous said...

www.syromalabarsound.blogspot.com

Anonymous said...

syromalabarsound- കണ്ട ചിത്രം അടിപൊളി. ഈ തരത്തിലുളള ക്ലാവര്‍ ചിത്രം കിട്ടാനുണ്ടോ?
എങ്ങും കിട്ടിയില്ലങ്കില്‍,ക്ലാവര്‍ അച്ഛന്‍മാരെ സമീപിക്കുക.

Anonymous said...

കുഴി കുഞ്ഞിന്റെ വീടാണോ ക്ലാവേര്‍ വാദികളുടെ ഒളിത്താവളം കുഞ്ഞു ഇപ്പോഴും അറിവില്‍ ശിശു തന്നെ പൈനാപ്പിള്‍ പെണ്ണിന്റെ നിര്‍ത്ഥം ഉണ്ടായിരുന്നോ ? ജോജി മോനെ ഇഷ്ടായി കാണും അല്ലെ ?

Anonymous said...

കഴിഞ്ഞ ദിവസം മാതാവിന്റെ റോള്‍ എത്രയോ മനോഹരമായി സ്റ്റേജില്‍ അവതരിപ്പിച്ചു പക്ഷെ അത് കാണാന്‍ അച്ഛന്‍ വന്നില്ല എന്നാല്‍ ഗാര്‍ ലാന്‍ ടില്‍
‍ എത്രയോ മ്ലേച്ചമായ ഡാന്‍സ് സ്റ്റേജില്‍ അവതരിപ്പിച്ചപ്പോള്‍ ഈ അച്ഛന്‍ മാര്‍ കണ്ണും മിഴിച്ചു സ്റെജിന്റെ
താഴെ കണ്ടത് എത്രയോ ഭയാനകം !
ഇവര്‍ നമ്മുടെ കുട്ടികളെ എന്താണ് പഠിപ്പിക്കുന്നത്‌ ?

Anonymous said...

ക്ലാവേര്‍ മുന്‍പില്‍ എന്തും ചെയ്യാം എന്നാല്‍ കുരിശു രൂപം ഉള്ള സ്റ്റേജില്‍ എന്താ ചെയ്ക ?

അതുകൊണ്ടല്ലേ കുരിശുരൂപം സ്റ്റേജില്‍ കറുത്ത തുണികൊണ്ട് മൂടുന്നത് ആ പെടികൊണ്ടാണ് കുരിശുരൂപം എങ്ങും വയ്ക്കാത്തത് !

Anonymous said...

ഗാര്ലണ്ടിലും ഒരുത്തന്‍ കുരിശു രൂപം വിറ്റു ഡോളര്‍ കൊയ്യുഉന്നു അവന്‍ ക്ലാവേരിന്റെ വലിയ രോഗി ഡോളര്‍ വേണേല്‍ അവനും കുരിശു വിക്കണം ചിക്കാഗോ യില്‍ കുരിശു വില്‍ക്കാന്‍

തുടങ്ങിയതില്‍ അതിശയ പെടേണ്ട കാര്യം ഇല്ല ! ഒരു ക്ലാവേര്‍ രോഗിയുടെ ബിസ്സിനെസ്സിലും കുരിശിനെ വനങ്ങുന്നവര്‍ ഇടപെടാതിരുന്നാല്‍ ഇവന്മാര്‍ പൊടിയും തട്ടി വീട്ടില്‍ പോയി ഇരുന്നുകൊല്ലും!

Anonymous said...

www.syromalabarsound.blogspot.com is giving a sexy photo.Can you publish like this photos.It is so interesting.


NALLA RASAM KAANAAN

Anonymous said...

www.syromalabarsound.blogspot.com is giving a sexy photo.Can you publish like this photos.It is so interesting.


NALLA RASAM KAANAAN

Anonymous said...

ww.syromalabarsound.blogspot.com is giving a sexy photo.Can you publish like this photos.It is so interesting.

ഈ ചിത്രം, ഷടിയുടെ പിന്നില്‍ മാത്രമോ അതോ മുന്നിലും ക്ലാവര്‍ ഉണ്ടോ?

Anonymous said...

ഈ കോണാന്‍ ശീലയിലും ക്ലാവറോ?

Anonymous said...

പ്രിയ കൊച്ചപി ചെട്ട,
ഒത്തിരി നാളുകള്‍ ആയല്ലോ കണ്ടീട്ടു . സുഹമാണോ ? ബാര്യെടെ തോഴി കൊണ്ട് മറവി രോഗം ബാതിച്ചു എന്ന് കേടതില്‍ സങ്കടം ഒണ്ടേ . എങ്കിലും എഴിതിലെ ഹാസ്യത്തിനും അതില്‍ ഉള്‍കൊണ്ട സാരാംശതിനും ഒരു കൊറവും വന്നില്ല. കൊച്ചപി ചേട്ടന്‍ കീജയ് . പിന്നേ പഴയ ശത്രുവായ ശൌണ്ട് കാരന്‍ ചെടന്റെ ബ്ലോഗിന് താഴെ തന്നെ അവന്റെ പരസ്യം കെട്ടിയത് ഒട്ടും ശരിയായില്ല. അതും വ്രത്തികെട്ട, കാണാന്‍ അറയ്ക്കുന്ന ഒരു പെണ്ണിന്റെ ഷടി ഇട്ട ആസനം. ഞാന്‍ വലിയ കാര്യ മായി പോയി നോക്കീപ്പം കാണുന്നത്, ഈ വ്രത്തികെട്ട കാണിച്ച. ഇതാണോ മതപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണ ഒരു സൈറ്റില്‍ കാണിക്കണേ? ഇതെന്നാ XXX സൈടോ? ഇത് അവര്‍ വോഇസിനേം , കൊച്ചപി ചേട്ടനേം അപമാനിച്ചത. നല്ലൊരു തിരിച്ചടി കൊടുക്കണം.

Anonymous said...

You guys criticizing everybody. Are you all perfect? You made a big deal on Achan calling "koppe". Everything you call him on this blog....? Hippocrats!!!!

Where is Pentacost Tom Varkey?
How come he didn't teach you the "Words..."

"........ ivaril papam cheyyathavar kalleriyatee...."

Don't pick and choose Bible words to prove you are always right...

Anonymous said...

ഒരു കത്തോലികാനെ കത്തോലികാന്‍ ആക്കുന്നത് അവന്റെ വിശ്വാസ സത്യം ആണ് ആ വിശ്വാസ പ്രമാണത്തില്‍ പറയുന്നു അകാസതിന്റെയും ഭൂമിയുടെയും എല്ലാത്തിന്റെയും സൃഷ്ടാവ് ദൈവമാണ് അവനില്‍ നാം വിശ്വസിക്കുന്നു ഈ പുത്രന്‍ കന്യകമാരിയത്തില്‍ നിന്നും പിറന്നു പില്ലതോസിന്റെ കൈകളില്‍ എല്പിക്കപെട്ടു മരിച്ചു അടക്കപെട്ടു മൂന്നാം ദിവസം ഉയിര്‍ത്തു എഴുന്നേറ്റു സ്വര്‍ഗത്തിലേക്ക് എഴുന്നള്ളി സര്‍വ ശക്തനായ പിതാവിന്റെ വലതു ഭാഗത്ത്‌ ഇരിക്കുന്നു എല്ലാ കത്തോലികാനും ഈ സത്യം വിശ്വസിക്കുന്നു പോപും ലോകത്തുള്ള എല്ലാ ബിശോപ്പുമാരും അച്ചന്മാരും കന്യസ്തൃകളും അല്‍മായരും ഇതില്‍ വിശ്വസിക്കുന്നു ഇതിനു ഒരു വ്യത്യാസവും ഇല്ല എന്നാല്‍ കേരളത്തില്‍ കുറെ ബിശോപ്മാരുംഅച്ചന്മാരും {വിരലില്‍ മാത്രം എണ്ണാവുന്ന } ഈ സത്യം വളച്ചു ഓടിച്ചു താമരകുരിഷില്‍ എല്ലാം എന്ന് പറഞ്ഞു ആ കുരിശു അല്ത്താരയില്‍ വച്ച് പൂജിക്കാന്‍ ആള്‍ക്കാരെ നിര്‍ബന്ദിച്ചു അവരുടെ തലയില്‍ ഈ സ്സ്സ്ധനം കേട്ടിവക്കുന്നു അതിനുവേണ്ടി എന്ത് തെമ്മാടിത്തരവും ഇവര്‍ സഭയില്‍ അഴിച്ചുവിടുന്നു ഈ താമരകുരിശാണോ ദൈവത്തെ ദൈവം ആക്കിയത് ഇപ്പോള്‍ അവര്‍ ഉതാനം ചെയ്ത ക്രിസ്തു ഈ കുരിശില്‍ എന്ന് പറയുന്നു അമേരിക്കയില്‍ ഈ കുരിശു ചിലവാകില്ല പോപിനു തൂങ്ങപെട്ട കുരിശു ആകാം എങ്കില്‍ എല്ലാ കത്തോലിക്കനും ഈ കുരിശു മഹത്വപെട്ടത്‌ താന്നെ. പോപിന്റെ വത്തിക്കാനില്‍ ഈ കുരിശു എടുത്തു മാറ്റിയാല്‍ ഞങ്ങളും സമ്മതിക്കാം അല്ലാത്തിടത്തോളം കാലം ഈ താമരകുരിശു ഒരു പള്ളിയുടെ അല്താരയിലും സമ്മതിക്കൂല .പോപിന്റെ പ്രത്യേക അറിയിപ്പില്കൂടി മാത്രം . . കുരിശു മാത്രം മഹത്വപെട്ടത്‌ .താമരക്ക്‌ യാതൊരു പ്രസക്തിയും അല്ത്താരയില്‍ ഇല്ല .ഇത് സത്യം .ഈ സത്യം വളച്ചു ഓടിക്കേണ്ട ആവശ്യം ഇല്ല .ഉയിര്‍ത്ത ക്രിസ്തുവില്‍ തന്നെ വിശ്വാസം അത് താമരയില്‍ പ്രത്യക്ഷ പെടുന്നത് ആണ് പ്രശ്നം .
CAN YOU TAKE IT ? THEN SLOWLY UNDERSTAND & SWALLOW IT.THEN ONLY
THERE WILL BE PEACE & HARMONY !

Tom Varkey said...

Tom Varkey Said …
Be Inspired by Kochappi Chettan – Tom Varkey
Dear Kochappi Chetta, it is such a refreshing sight to see you return to the blog. For a second, I thought one of those quotation people recruited by the claver gangs that I hear so much about got the best out of you. Sort of like how they tried to make Bishop Jacob Thoomkuzhy to drink some ‘funny tasting wine’ mixed with the wine used for the Holy Mass. But I’m so glad that you have risen from your long slumber with renewed enthusiasm and even a new and improved sense of humor which your admires have missed for the past few months. As far as I am concerned, your presence in the blog is what ‘payasam’ is for an ‘Ona Saddhya’. Anyway, welcome back.
Now on a more sober note, don’t ever think for a second that God will punish those who write in the blog. After all, look at Simeon of Cyrene who helped Jesus to carry the cross on His journey towards Calvary. Not only he was blessed, but his two sons, Alexander and Pope (about whom we hear in theWay of the Cross) were also saved by Jesus as a reward for helping Jesus to carry His cross as we read in the Bible. If Jesus saved his two sons spiritually and thus blessed Simeon for carrying a beam of the Cross on behalf of Jesus, certainly He will bless each of us who stands up for the Crucifix in ways that we may ever even imagine. Then, of course sometimes as I wrote in response to the parishioner in Garland, sometimes our wives may turn against us for standing up for the Crucifix. But that shouldn’t persuade us to stop our fight for the Crucifix because of the supreme importance of the Crucifix in our places of worship. I pointed to the parishioner in Garland what Paul says in 1 Cor. 7:29: “Brothers, the time is short. Therefore, from now on, let those who have wives live as though there are none …” If our wives turn against us for our stand on the Crucifix, we are supposed to ignore their opposition and continue our fight for the Crucifix as Paul tells us here in a broader context. But we should continue to love them as Christ loved the church (even being ready to die for her).
The reason why I say this is this. You may know that the favorite book of Jesus in the Old Testament was the book of Deuteronomy since He quoted from it more often than from any other Book of the Old Testament. There is a reason why He did this. This book contains the theme of both the New Testament and the Old Testament which is contained in Dt. 6:5: “Love the LORD your God with all your heart, soul and strength.” This is our supreme commandment and our primary duty in life. And to love the Crucifix is to love God and Jesus Christ. If we forget this, as we read about Judas in Mt. 27, we will certainly meet the same fate as Judas Iscariot who betrayed Jesus for 30 pieces of silver. May not be that we will end our lives in a piece of rope; but it will be worse. We WILL be doomed for all eternity if we do not love God with all our heart and soul and strength. It doesn’t matter how many claver crosses you have installed in churches in the U.S. or anywhere else. That is why we have to stand up for the Crucifix even if our wives beat us up into pulp for our stand towards the Crucifix. After all Peter, the first Pope tells us in 1 Pet. 2:20-21: “If you are reviled for doing good, it is pleasing to God. Christ also suffered this way to give us an example for us to follow. We are called for this.”

Binsamma RN, NY said...

Dr Kochappi Chetta, great article. I enjoyed it very much kochappi chetta. Please write this kind of posts more. I can never have enough, if you know what I mean!

Anonymous said...

You guys criticizing everybody. Are you all perfect? You made a big deal on Achan calling "koppe". Everything you call him on this blog....? Hippocrats!!!!

ഇവിടെ കൊപ്പേല്‍ എന്നാ പള്ളി ഉണ്ടാക്കിയ അച്ഛനെ നിനക്ക് ഓര്‍മ്മയുണ്ടോ ആ അച്ഛന്‍തെറി പറഞ്ഞു എന്ന് പറഞ്ഞു ബിശോപിന്റെ മുന്‍പില്‍ നിന്ന് ഒരുത്തന്‍ അവഹേളിച്ചു എന്നിട്ട് ആ അച്ഛനെ കൊണ്ട് അവന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി ക്ഷമ പറയിച്ചു അച്ഛന്‍ ആരെയും തെരിവിളിച്ചില്ല ഒരു ദേവാലയം ഉണ്ടാക്കാന്‍ മുന്‍കൈ എടുത്തു അത്രമാത്രം ഇത് ഒക്കെ നടന്നപ്പോള്‍ നീ എവിടെ ആയിരുന്നു ഏതു മാളത്തില്‍ ഒളിച്ചിരിക്കുവായിരുന്നു ആ അച്ഛനെ നാടുകടതിയപ്പോള്‍ നീ എവിടെയോ നിന്ന് ചിരിച്ചപ്പോള്‍ നിന്റെ നാവു ഇറങ്ങി പോയാരുന്നോ സത്യം അറിഞ്ഞിട്ടു സംസാരിക്കുക ! നീ എന്തിന്മാണ് ഇപ്പോള്‍ വേദം ഊതുന്നത്‌ ?

യോഹന്നാന്റെ കാര്യം പറഞ്ഞപോലെ നീയും അവന്റെ കൂടെ ഉണ്ടായിരുന്നല്ലോ എന്നിട്ട് നീ ഇപ്പോള്‍ അച്ചന്മാര്‍ക്ക് ഓശാന പാടുന്നോടാ അപ്പോള്‍ നീയല്ലേ അസ്സല്‍ ഹിപ്പോ ക്രാറ്റ് !

Anonymous said...

ഗാര്‍ ലാന്‍ ഡിലെ ഒരു അമ്മച്ചിക്കും രണ്ടു വല്ലിയമ്മചിക്കും ഒരു മരുമോള്‍ക്കും എല്ലാ കുരിശു വിശ്വാസികള്‍ക്കും ഒരു ഹരമാണ് കൊചാപ്പിചെട്ടന്‍ . ഈശോയെ കൊച്ചാപ്പി ചേട്ടനെ കാതുകൊള്ളനെ ആ എരുമയുടെ അടിയില്‍ നിന്നും ! ആ എരുമ ചവിട്ടിയാല്‍ മൂന്നു മാസം ആശുപത്രിയില്‍ പിന്നെ വേറെ വല്ലതും ചെയ്‌താല്‍ ഈശോയെ ഓര്‍ക്കാന്‍ കൂടി വയ്യ !
GOD BLESS HIS HEART .

Anonymous said...

അമേരിക്കയില്‍ വന്നിട്ട് ആദ്യമായി ഒരു നല്ല പ്രോഗ്രാം കണ്ടു യാതൊരു vulgarityയും ഉണ്ടായിരുന്നില്ല ഇങ്ങനെ വേണം പ്രോഗ്രാം നടത്താന്‍. ഇത് സീറോ മലബാര്‍ പള്ളികള്‍ക്ക് ഒരു മാതൃക ആകട്ടെ ഇനിയും ഇതുപോലുള്ള പ്രവര്‍ത്തനം ട്രസ്റ്റ്‌ നടത്തുക .
കാശ് ഉണ്ടാക്കാന്‍ vulgarity ആവശ്യം ഇല്ലാ എന്ന് ഇത് തെളിയിച്ചു കാര്ടിനലിന്റെ അനുഗ്രഹം ട്രസ്റ്റ്‌ നു ഉണ്ട് എന് മനസ്സിലആയി .

ഇതിന്റെ സംഗാടകരെ എത്ര അനുമോടിചാലും മതിയാവില്ല എല്ലാ കുട്ടികള്‍ക്കും മാതാ പിതാക്കന്മാര്‍ ഒന്നിച്ചു കാണാന്‍ പറ്റിയ ഒരേ ഒരു അവസരം ആയിരുന്നു ആ കാഴ്ചകള്‍!

Thank You Guys.


ഇങ്ങനത്തെ ഒരു ഷോ സീറോ മലബാര്‍ പള്ളിയില്‍ സ്വപ്നം കാണാന്‍ പറ്റുമോ ? അച്ചന്മാര്‍ക്ക് ഇഷ്ടപെടുമോ ?

Anonymous said...

തോമ മാര്‍ഗം വായിച്ചാല്‍ അച്ചന്മാര്‍ ഇത്രക്കും അധം പതിച്ചോ എന്ന് അതിശയിച്ചു പോകുന്നു ! തരാം താഴ്ന്ന രീതിയില്‍ ഉള്ള സംസാര ശൈലി ആരെയു വെറുപ്പിക്കുന്ന അഹമ്ഗാര സംസാരം. വിഷ വിത്തുകള്‍ സീറോ മലബാര്‍ ജനങ്ങളില്‍ പാകുന്നു ഇതിന്റെ തിരിച്ചടി ഉടനെ ദൈവം തരും തീര്‍ച് അച്ഛനായാലും ബിഷപ്പ് ആയ്യാലും . സ്നേഹത്തില്‍ ഒന്നിപ്പിക്കേണ്ട ആല്ല്ക്കാര്‍ ജനങ്ങളെ തമ്മില്‍ അടിപ്പിച്ചു ചെന്നാ യെ പോലെ രക്തം വലിച്ചു കുടിക്കുന്നു ! കഷ്ടം !

അതാണ്‌ എന്നെ ഇത് എഴുതിപ്പിക്കാന്‍ ഇടയാക്ക്കിയത് !

Real Catholic said...

From Real Catholic

Research Notes - You can add this under the new article.

After few google searches, How much should be the cost for the parking lot?

To me - 75K or less.

Option 1
Use just gravel on the ground and use that as the parking space. The cost will be 10K or less.

Option 2
Use Surface Parking with high graded land cloth and Asphalt. The cost will be around 35K or less.

Option 3
Concrete Parking Lot - This is the high end and the cost must be less than 75K.

From expert research from internet

The most important construction cost consideration is the added expense associated with subterranean construction, which, unlike above-ground structures with open sides, requires excavation, mechanical ventilation, and automatic fire sprinklers. The added cost for these items typically approaches $10 per square foot. Depending upon soil conditions, shoring may be required for subterranean construction, adding another $5 per square foot in construction costs. As Exhibit 1 demonstrates, the cost of an underground parking structure typically exceeds that of a comparable above-ground structure by more than 50 percent. In most circumstances, subterranean parking structures should be ruled out as too expensive.
Exhibit 1: Parking development costs

Parking structures Surface
lots
Above grade Below grade
Construction cost
(per square foot) $18.00-22.00 $28.00-37.00
$3.00-5.00
Indirect costs (per
square foot) $4.50-5.50 $7.00-9.25
$0.75-1.25
Total cost (per
square foot) $22.50-27.50 $35.00-46.25
$3.75-6.25

Area per car in
square foot 300-350 300-350 300-350
Total cost per car $6,750-9,625 $10,500-16,187
$1,125-2,187


Dollars and Sense

Parking spaces, whatever the form, are not cheap. Wardell estimates that in a large project, a parking lot costs approximately $900 per space to build. Underground parking is out-of-sight: $10,000 to $12,000 dollars per space. That is more than most church budgets can handle, but Wardell says a church in Richmond, Virginia, solved that problem by joining forces with a local synagogue and building a parking garage between the two facilities.

Reference: http://www.christianitytoday.com/cbg/2001/janfeb/3.24.html?start=3

Anonymous said...

അങ്ങടിയത് പിതാവേ- മൗനം വിദ്വാന് ഭൂഷണം, അതി മൗനം മൂഡലക്ക്ഷണം

Anonymous said...

പ്രിയപ്പെട്ട കൊച്ചാപ്പി ചേട്ടന്‍ അറിയുവാന്‍,
കൊച്ചാപ്പി ചേട്ടന് ഇനി ഇപ്പോള്‍ ഒരു വാനനിരീക്ഷണ കേന്ദ്രത്തിന്റെ കുറവ് മാത്രമേ ഉള്ളൂ. NASA ല്‍ തല്‍കാലം vacancy ഇല്ല എന്ന് പറഞ്ഞു. കൊച്ചാപ്പി ചേട്ടന്‍ തുമ്പയിലെ വാനനിരീക്ഷണ കേന്ദ്രത്തില്‍ മുന്‍പ് ജോലി ചെയ്തിരുന്നോ? ഉണ്ടെങ്കില്‍ NASA ല്‍ apply ചെയ്യുമ്പോള്‍, തുമ്പയിലെ പഴയ എക്സ്പീരിയന്‍സ് resume ല്‍ എഴുതാന്‍ മറക്കരുത് കേട്ടോ. ഇനി അത് കിട്ടിയില്ലെങ്കില്‍ തന്നെ വിഷമിക്കേണ്ട. തട്ടിന്‍ പുറത്തു നിന്നും മക്കളുടെ പഴയ telescope സങ്ങടിപ്പിച്ചു തരാം. backyard ല്‍ ഒരു tent ഉണ്ടാക്കി വാനനിരീക്ഷണം നടത്തുന്നതോടൊപ്പം ചിക്കാഗോ നിരീക്ഷണവും കൂടിയാകാം. പിന്നെ പോരാത്തതിനു കുറച്ചു നല്ല ഉരുളന്‍ കല്ല്‌ കൂടി അടുത്ത് വച്ചേക്കണം. എന്തിനാനന്നോ, ആരെങ്കിലും ക്ലാവരും ശീലയും കൊണ്ട് നടപ്പുണ്ടെങ്കില്‍ തലക്കിട്ടു നല്ല ഉന്നം നോക്കി ഒരൊറ്റ ഏറു കൊടുത്താല്‍ ഈ ക്ലവേര്‍ സൂക്കേട്‌ പോയി കിട്ടുകയും ചെയ്യും. അങ്ങനെ വാനനിരീക്ഷണം കൊണ്ട് പല ഗുണങ്ങലുന്ടെന്നു മനസ്സിലായില്ലേ! In addition to that മീരാ കാസിമിന്റെ കാലുപൊക്കിക്കളി ....FREE. Ha ha ha....