Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, June 5, 2011

ചിക്കാഗോ വിശേഷങ്ങള്‍

മീര ജാസ്മിന്‍ കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന ഫോട്ടോ മി. ടോം വര്‍ക്കി എഴുതിയ കഴിഞ്ഞ പോസ്റ്റില്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ ചില വായനക്കാര്‍ വിമര്‍ശിച്ചു. അവരുടെ വികാരത്തെ എങ്ങനെയെങ്കിലും വൃണപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണം. ഒന്ന് തുമ്മുമ്പോഴേക്കും തെറിച്ചു പോകുന്ന മൂക്കാണ് ചിലരുടെതെന്നു ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. 

സത്യം പറഞ്ഞാല്‍ സാധാരണ ഒരു ഞായറാഴ്ച നമ്മുടെ പള്ളിയില്‍ പോകുന്ന ആര്‍ക്കും ഇതിലൊക്കെ വലിയ വലിയ സീനുകള്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നുള്ളത് വെറുമൊരു സത്യം മാത്രം. നമ്മുടെ ചില സുന്ദരിക്കൊച്ചമ്മമാരുടെ വേഷവിധാനങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഈ നടി വളരെ ശാലീനമായി വസ്ത്ര ധാരണം ചെയ്തിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. പിന്നെ ആ കിടപ്പിന്റെ ആംഗിള്‍ അങ്ങനെയായതിനു ആ പാവം മീരപ്പെങ്കോച്ചു  എന്ത് പിഴച്ചു. ദൈവം തമ്പുരാന്‍ കണ്ടു കനിഞ്ഞു നല്കിയതല്ലേ. വിളക്ക് തെളിച്ചു പറക്കീഴില്‍ വയ്ക്കരുതെന്നല്ലേ ബൈബിള്‍ ല്‍ പറഞ്ഞിരിക്കുന്നത്. പള്ളിയുടെ സീലിങ്ങില്‍ വച്ചിരിക്കുന്ന കാമെറകളില്‍ക്കൂടി നേരെ കീഴ്പ്പോട്ടു നോക്കുമ്പോള്‍ പള്ളി മുറിയിലിരിക്കുന്ന അച്ഛന്‍ കാണുന്നതും ഏതാണ്ട് ഇതേ സീന്‍ ആണ് എന്ന കാര്യം ആരും മറക്കേണ്ട. 

ചിക്കാഗോ വികാരി ഫാ ആന്റണി തുണ്ടത്തിലിനു വൈകാതെ  സ്ഥാനചലനം ഉണ്ടാകുമെന്ന ഒരു കരക്കമ്പി കേട്ടു. എത്ര വിശ്വസനീയമാണിത് എന്ന് അറിയില്ല. ചിലപ്പോള്‍ ചിലരുടെ അതിമോഹം കൊണ്ട് ആശിച്ചു പോകുന്നതാകാം. ഏതായാലും ഒരു കാര്യം സത്യമാണ്. പത്തു കൊല്ലത്തോളം ചിക്കാഗോയില്‍ പാറക്കല്ല് പോലെ ഉറച്ചിരുന്ന വ്യക്തിയാണ്. വേര് വളരെ ആഴത്തില്‍ ഇറങ്ങിയിട്ടുണ്ടെന്നുള്ളതിനു സംശയം വേണ്ട. 

എഴുപതുകളിലും എണ്‍പത് കളിലും അവധി കഴിഞ്ഞു നാട്ടില്‍ നിന്നും വരുന്ന നമ്മള്‍ , അമ്മയുണ്ടാക്കിയ അച്ചാറും കുടം പുളിയും കസ്റ്റംസ് നെ വെട്ടിച്ചു കടത്തി കൊണ്ട് വരുന്ന പോലെയാണ് നമ്മുടെ ബിഷപ്‌ അങ്ങാടിയത്ത് ഇപ്പോള്‍ . അദ്ദേഹം ഓരോ കാരണത്തിന് നാട്ടില്‍ പോയി തിരിച്ചു പോരുമ്പോളും ഓരോ അച്ചന്മാരെ കൂടെ കൊണ്ടുവരുന്നത് ഒരു പതിവാക്കിയിരിക്കയാണ്. 

ഇത്തവണ സിനഡ് കഴിഞ്ഞു വന്നപ്പോളും അദ്ദേഹം ആ പതിവ് മുടക്കിയില്ല. കാഞ്ഞിരപ്പിള്ളി രൂപതയില്‍ നിന്നും അദ്ദേഹം ചിക്കാഗോ രൂപതിയിലേക്ക് ഒരു പുരോഹിതനെ കടമെടുത്തു കൊണ്ട് വന്നിട്ടുണ്ട്. പേര് ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി. ഏറിയാല്‍ ഒരു മൂന്നു  വര്‍ഷം ചിക്കാഗോ രൂപതയില്‍ സേവനം ചെയ്യാനേ അദ്ദേഹത്തിനു പ്ലാന്‍ ഉള്ളൂ എന്ന് പറയപ്പെടുന്നു. അതിനകം ഗ്രീന്‍ കാര്‍ഡ് തരപ്പെടുത്താം എന്നായിരിക്കും അദ്ദേഹത്തിന്‍റെ പ്രത്യാശ. 

പള്ളി കണ്‍സ്ട്രക്ഷന്‍ തുടര്‍ച്ച: അച്ഛനും കമ്മിറ്റിക്കാര്‍ക്കും  ഇനി കുറെ നാളേക്ക് കുശാലായി. ചിക്കാഗോ കത്തീദ്രല്‍ പള്ളി നിര്‍മ്മാണത്തിന്റെ തുടര്‍ച്ചയായി പാര്‍ക്കിംഗ് ലോട്ടിന്റെ നിര്‍മ്മാണം തുടങ്ങി. മുക്കുവര്‍ക്ക് ചാകര പോലെയാണ് നമ്മുടെ അധികാരികള്‍ക്കും മേലാളന്മാരുക്കും നിര്‍മ്മാണ പദ്ധതികള്‍ . ജനങ്ങളുടെ പണം എടുത്ത് ഇടത്തും വലത്തും വീശുമ്പോള്‍ കിട്ടുന്ന ആ സുഖം! അത് ഒന്ന് വേറെ തന്നെ.

പാര്‍ക്കിംഗ് ലോട്ട് നിര്‍മ്മാണം 
ചിത്രയുടെ ഗാനമേള നടത്തിയിട്ട് രണ്ടര ലക്ഷം ഡോളര്‍ ഇതിനായി സമാഹരിച്ചു എന്ന് അന്നൊക്കെ പറഞ്ഞു കേട്ടു. അതെവിടെപ്പോയി എന്നൊരു പിടിയുമില്ല. ഇപ്പോള്‍ പാര്‍ക്കിംഗ് ലോട്ടിനു വേണ്ടി അച്ഛന്‍ വേറൊരു അപ്പീല്‍ നടത്തി. 

അപ്പീല് കേട്ട പാടെ പലരും  ബാങ്കിലേക്ക് ഓടി. അമ്പത് തുടങ്ങി, നൂറും നൂറ്റന്‍പതും  കൊടുത്ത സാധാരണക്കാരും മുന്നൂറും അഞ്ഞൂറും കൊടുത്ത മണ്ടന്മാരും ധാരാളം ഉണ്ട്. വക്കച്ചനും കത്ത്രിക്കുട്ടിയും ആയിരം എടുത്ത് വീശി "വിഡ്ഢി ചക്ര" കരസ്ഥമാക്കിയപ്പോള്‍ , ഏതോ ഒരു മനീഷും ദീപയും രണ്ടായിരം ഡോളര്‍ കൊടുത്ത് "മണ്ടശിരോമണിപ്പട്ടം" സ്വന്തമാക്കി.

ഈ പണമൊക്കെ കീശയില്‍ വീണശേഷം അച്ഛന്‍ മഹാ ഹാപ്പിയാണ് . പഞ്ഞിക്കാ പൊട്ടിയ പോലുള്ള അദ്ദേഹത്തിന്‍റെ ആ ചിരി മുഖത്തു നിന്നും ഇതുവരെ  മാഞ്ഞിട്ടില്ല. 

ഈയിടെ സ്ഥാനമൊഴിഞ്ഞ പാരിഷ് കൌണ്‍സിലില്‍  സേവനം ചെയ്തു ഇപ്പോള്‍ വിരമിച്ച ഒരു എക്സ് മെമ്പര്‍ പറയുകയായിരുന്നു. മീറ്റിംഗ് കളില്‍ വാ തുറക്കാന്‍ അച്ഛന്‍ അദ്ദേഹത്തിന്‍റെ ചുരുക്കം ചില വിശ്വസ്തരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ എന്ന്. ഈ വ്യക്തിക്കും അതുപോലെ മറ്റു പലര്‍ക്കും  ക മ എന്ന്  വാ തുറന്നു മിണ്ടുവാനുള്ള അവസരം ഒരിക്കലും കിട്ടിയിരുന്നില്ല. 

അച്ഛന്റെ പാദസേവ ചെയ്യാനല്ലാതെ ഏതു സമൂഹത്തെ ഉദ്ധരിക്കാം എന്ന് കരുതിയാണ് ഈ സഹോദരന്‍ പാരിഷ് കൌണ്‍സിലില്‍ ഇടിച്ചു കയറിയത് എന്ന് മനസ്സിലാകുന്നില്ല. അച്ഛന്റെ കാലു പിടിച്ചു കയറിക്കൂടുന്നവര്‍ അവസാനം വരെ അദ്ദേഹത്തിന്‍റെ പാദം സേവിക്കുകയും വേണം എന്ന് അദ്ദേഹം വാശി പിടിച്ചാല്‍ അതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു?

14 comments:

Anonymous said...

beware ladies

മീര ജാസ്മിന്‍ കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന ഫോട്ടോ

പള്ളിയുടെ സീലിങ്ങില്‍ വച്ചിരിക്കുന്ന കാമെറകളില്‍ക്കൂടി നേരെ കീഴ്പ്പോട്ടു നോക്കുമ്പോള്‍ പള്ളി മുറിയിലിരിക്കുന്ന അച്ഛന്‍ കാണുന്നതും ഏതാണ്ട് ഇതേ സീന്‍ ആണ് എന്ന കാര്യം ആരും മറക്കേണ്ട.

Anonymous said...

ഇന്ന് കൊപ്പ്ല് പള്ളില് വാടകയ്ക്ക് എടുത്ത അച്ഛന് ഒരു മിന്നല്‍ കണ്ടു പേടിച്ചു.
പെട്ടന്ന് അച്ഛന് തല വെട്ടിച്ചു തിരിഞ്ഞു നോക്കി .
അതാ മുറ്റത്ത്‌ ഒരാള്‍ കാമറ യുമായി നില്‍ക്കുന്നു .
അച്ഛന്‍ ഞടുങ്ങി എന്ത് പറയണം എന്നറിയാതെ .
ഫോട്ടോ എടുത്ത ആള്‍ പേടിക്കണ്ട അച്ചോ എന്ന് .
ഹേയ് എനിക്ക് ഒരു പേടിയും ഇല്ല ഞാന്‍ പണ്ട്
പട്ടാളത്തിന്റെ കൂടെ വരെ കിടന്നിട്ടുണ്ടുപോലും എന്ന് അച്ചന്‍
രണ്ടു മൂന്നു ആഴ്ച മുന്‍പ് കുരിശിനെ അവഹേളിച്ചു
പറഞ്ഞതാണ് പുള്ളിയെ പിന്നെയും വിളിക്കാന്‍
വര്‍ഗീസ്‌ അച്ഛന് അധേഹത്തില്‍ കണ്ട ഒരു ക്വാളിറ്റി .
അന്ന് അദ്ദേഹം കൊപ്പേല്‍ പള്ളിയുടെ മൈകും
ജനങ്ങളുടെ ചെവിയും തകര്തിട്ടാണ് പോയത്
അസല്‍ ക്ലാവേര്‍ രോഗി തന്നെ .
വേറെ ആരെയും കൊപ്പെളിലെ അച്ഛന്‍ മിണ്ടികൂല
സൈഡില്‍ നിന്ന് മൌനം പാലിക്കാം കളികള്‍ കാണാം .
അത്ര തന്നെ മാറ്റത്തിന്റെ ഇരമ്പല്‍ ഇനി എന്നാവും കേള്‍ക്ക
ശിവ ശിവ കലികാലം അല്ലാതെ എന്ത് പറയാന്‍ !
ധ്യാനം കഴിഞ്ഞു വന്നാലും മാറ്റം ഉണ്ടാകുമോ ആവോ ?
പാലം കുലിങ്ങിയാലും കേളന്‍ {കിളവന്‍ } കുലുങ്ങുമോ ?
എല്ലാം കാത്തിരുന്നു കാണാം !

Anonymous said...

പള്ളിയുടെ സീലിങ്ങില്‍ വച്ചിരിക്കുന്ന കാമെറകളില്‍ക്കൂടി നേരെ കീഴ്പ്പോട്ടു നോക്കുമ്പോള്‍ പള്ളി മുറിയിലിരിക്കുന്ന അച്ഛന്‍ കാണുന്നതും ഏതാണ്ട് ഇതേ സീന്‍ ആണ് എന്ന കാര്യം ആരും മറക്കേണ്ട.

ആറ്ദിവസം റസ്റ്റ്‌ എടുക്കുന്ന സമയം ഈ അച്ഛനും എന്തെങ്കിലും ഒരു എന്റെര്‍തൈന്മേന്റ്റ് വേണ്ടേ ? ഈ അച്ഛനും നിങ്ങളെ പോലെ മജ്ജയും മാംസവും ചോരയും നീരും ഒക്കെ ഉള്ള ഒരു മനുഷ്യന്‍ അല്ലെ അവരും ബലഹീനര്‍ അല്ലയോ ? അവരെ ഒന്നും കാണാന്‍ കൂടി നിങ്ങള്‍ സംമാതിക്കാതിരുന്നാല്‍ എന്തായിരിക്കും സ്ഥിതി ? ആനകള്‍ക്ക് എന്താ മദം പോട്ടുന്നുന്നത് ? അങ്ങനെ വല്ലതും നിങ്ങള്‍ ആഗ്രഹിക്കുന്നോ ? അതിലും നല്ലത് ആ ക്യാമറയില്‍ കൂടി എന്തെങ്കിലും കണ്ടു ശമിക്കുന്നെങ്കില്‍ അതല്ലേ നല്ലത് . അങ്ങനെ ആകുന്നതില്‍ എന്താ തെറ്റ് ? ബിശോപിന്റെ അനുവാദം അതിനും കാണുമല്ലോ ? നിങ്ങള് ചേഞ്ച്‌ ചെയ്യാന്‍ നോക്ക് മക്കളെ ഇത് പഴയ കാലം ഒന്നും അല്ല പിന്നെ ഇത് അമേരിക്കയും ! ഇവിടെ കാണാത്ത പലതും അവര്‍ വാതിലും ജെനലും തുറന്നിട്ടാല്‍ അല്ലെങ്കില്‍ ടീ വീ ഒനാക്കിയാല്‍ കിട്ടും പിന്നെ മിണ്ടാണ്ടിരിക്കുന്നതല്ലേ നമ്മള്‍ക്ക് നല്ലത് !

Anonymous said...

കൊപ്പെളില്‍ അച്ഛനിട്ട് പാര വച്ചവന്‍ അച്ചന്മാര് നന്നാവാന്‍ ഉള്ള പ്രാര്‍ത്ഥന ചെല്ലാന്‍ മുന്‍പില്‍ ! ഇവനൊക്കെ ജനിച്ച ചങ്ങനാശ്ശേരിയില്‍ ഇതുപോലെയും പോത്തിന് തോലികട്ടിയോ ?

ഒരു പ്രാര്‍ത്ഥന ഗായികന്‍ കഴുകന്‍ ട്രാവെല്‍സ് ! കഷ്ടം !

Anonymous said...

എല്ലാവരും ഇനി പര്‍ദ്ദ ഇട്ടോണ്ട് പള്ളിയില്‍ വരിക ! കാമറ വെച്ചവനും അച്ഛനും ഒന്ന് കാണട്ടെ ! വെറുതെ അല്ല കന്യ സ്ത്രീകള്‍ പര്‍ദ്ദ ഇടാന്‍ കാരണം ! ഏതോ വിവരം ഉള്ള ദൈവ ഭക്തന്‍ എല്ലാം മുന്‍കൂട്ടി കണ്ടു ! യേശുവേ സ്തോത്രം ! അതായിരിക്കും സ്ത്രീകള്‍ എല്ലാവരും തലയില്‍ തുണി ഇടണം ദേവാലയത്തില്‍ വരുമ്പോള്‍ എന്ന് വേദ പുസ്തകത്തില്‍ പറയാന്‍ കാരണം .

ഈ പുരോഹിത വര്‍ഗം നമ്മളെ നേര്‍ വഴിക്ക് നടതൂല !

പിപ്പിലാഥന്‍ said...

Comments on
Anonymous said...
സഭാധികാരികള്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ അതിന്‍റെ പാപം അവര്‍ വഹിക്കട്ടെ. നമ്മള്‍ പറയുന്നത് നടപ്പില്‍ വരികയും അത് തെറ്റായിപോവുകയും ചെയ്താല്‍ എല്ലാ പാപവും നമ്മള്‍ വഹിക്കെണ്ടാതായി വരും.

-------------------
സഭാധികാരികള്‍ പറയുന്നത് മുഴുവന്‍ കേട്ടാല്‍ പിന്നെ അമേരിക്ക കോടതി വഴി എണ്ണൂറ്റി അമ്പതു മില്യണ്‍ ഡോളര്‍ കൊടുത്തത് വലിയ നഷ്ടം ആയിപോയല്ലോ . സഭാടികാരികള്‍ പറയുന്നത് മുഴുവന്‍ കേട്ടാല്‍ അഭയ കേസ് വേണ്ടല്ലോ . സഭാധികാരികള്‍ പറയുന്നത് മുഴുവന്‍ കേട്ടാല്‍ എറണാകുളത് അച്ഛനെയും ബിശോപിനെയും കുര്ബാനചോല്ലാന്‍ മുടക്കിയതും തെറ്റായി പോയല്ലോ .അങ്ങനെ പുറത്തു പറയാന്‍ കൊള്ളാത്ത എത്ര എത്ര പുറത്തുവരാത്ത കഥകള്‍ ഇന്നും നീരികൊണ്ടിരിക്കുന്നു. അങ്ങനെ സഭാധികാരികള്‍ പറയുന്നത് മുഴുവന്‍ കേട്ടാല്‍ പിന്നെ സ്വര്‍ഗം നമുക്ക് മാത്രം ആയിപോകുമല്ലോ ചേട്ടാ ?

--------
अरे मेरे प्यारी बच्चे कालिदास ( പ്രിയപ്പെട്ട മകനെ കാളിധാസാ ) മകനെ എടുത്തുചാട്ടം കൊണ്ടു , ഇവിടെയും നിനക്ക് പിഴച്ചിരിക്കുന്നു. സഭാനേത്രുത്വം(Cardilals and Bishops) പറഞ്ഞതുപോലെ ജീവിച്ചിരുന്നുവെങ്കില്‍ (താങ്കള്‍ പരാമര്‍ശിച്ച അച്ചന്മാരും ബിഷോപ്പും) ഇതുപോലുള്ള അബദ്ധങ്ങളില്‍ ചെന്ന് ചാടുകയില്ലയിരുന്നല്ലോ. അനുസരണക്കേട്‌ സംഭാവിക്കുന്നിടത്ത് പാപവും വരും . ഏറ്റവും നല്ലതും ,ആദ്യത്തെതുമായ ഉദാഹരണം ഉല്പത്തി പുസ്തകത്തില്‍ തന്നെ നോക്കു. ആദ്യമാതപ്പിതാക്കളുടെ അനുസരണക്കേടിന്റെ ഫലമാണ് ഇപ്പോള്‍ നമ്മള്‍ ഇങ്ങനെ ആയിപ്പോയത്. ആയതിനാല്‍ എടുത്തുച്ചാട്ടാംകൂടാതെ വളരെ സംയമനത്തോടുകൂടി കാര്യങ്ങള്‍ മറ്റുള്ളവരുടെ കോണുകളില്‍ നിന്നുകൂടി വീക്ഷിക്കാന്‍ ശ്രമിക്കുക . ഇതെനിക്കും ബാധകമാനെന്നരിയം മകനെ , എനിക്കും നിനക്കും മാത്രമല്ല ഏല്ലാവര്‍ക്കും ബാധകമാണ്.
സ്നേഹത്തോടെ ഗുരു പിപ്പിലാഥന്‍.

Anonymous said...

പട്ടാളത്തേ പേടിയില്ലയേങ്കിലും ഇന്ന് കൊപ്പ്ല് പള്ളില് വാടകയ്ക്ക് എടുത്ത അച്ഛന് കേമറയുടെ ഒരു മിന്നല്‍ കണ്ടു പേടിച്ചു വിറച്ചു.


ഇന്ന് കൊപ്പ്ല് പള്ളില് വാടകയ്ക്ക് എടുത്ത അച്ഛന് ഒരു മിന്നല്‍ കണ്ടു പേടിച്ചു.
പെട്ടന്ന് അച്ഛന് തല വെട്ടിച്ചു തിരിഞ്ഞു നോക്കി .
അതാ മുറ്റത്ത്‌ ഒരാള്‍ കാമറ യുമായി നില്‍ക്കുന്നു .
അച്ഛന്‍ ഞടുങ്ങി എന്ത് പറയണം എന്നറിയാതെ .
ഫോട്ടോ എടുത്ത ആള്‍ പേടിക്കണ്ട അച്ചോ എന്ന് .

പട്ടാളത്തേ പേടിയില്ലയേങ്കിലും ഈ അച്ഛന്‍ കേമറേയാണോ അതോ കേമറ എടുത്ത ആളേ കണ്ടട്ടാണോ പേടിച്ചത് എന്നും അറിയുകയില്ല!
ഏതായാലും ഈ ക്ലാവറ് വാടക അച്ഛന്‍റെ തലക്ക് പിടിക്കാന്‍ ഒരു നല്ല വൈദികനേ കണ്ടുപിടിച്ചില്ലങ്കില് വിറയുടെ അസുഖം വന്നേക്കാം!

ഗാര്‍ല്ലഡ് പളളിയില്‍ ഇപ്പോഴും ഞായറാച്ചകളില്‍ രണ്ട് കുര്‍ബ്ബാന!
കൊപ്പേല്‍ പള്ളിയില്‍, ഫാ.സജിയുളളപ്പോള്‍ ഞായറാച്ചകളില്‍ മൂന്ന് കുര്‍ബ്ബാന!
വര്‍ഗീസ്‌ അച്ഛന്‍, കൊപ്പേല്‍ പള്ളിയില്‍ ഞായറാച്ചകളില്‍ രണ്ട് കുര്‍ബ്ബാന ആയിരുന്നു, ഇപ്പോഴാണെങ്കില് ഞായറാച്ചകളില്‍ മൂന്ന് കുര്‍ബ്ബാന! ഈ കൂട്ടത്തില്‍,വര്‍ഗീസ്‌ അച്ഛന്‍റെ ശബ്ളം വെട്ടികുറക്കുന്നുണ്ടോ?

Anonymous said...

വര്‍ഗീസ്‌ അച്ഛന്‍, കൊപ്പേല്‍ പള്ളിയില്‍ ഞായറാച്ചകളില്‍ രണ്ട് കുര്‍ബ്ബാന ആയിരുന്നു, ഇപ്പോഴാണെങ്കില് ഞായറാച്ചകളില്‍ ഒരേ ഒരു കുബാന മാത്രം ബാക്കി സമയം കോടതിയും കാര്യങ്ങളും ആയി വളരെ തിരക്കിലാണ് !

Anonymous said...

വര്‍ഗീസ്‌ അച്ഛന്‍, കൊപ്പേല്‍ പള്ളിയില്‍ ഞായറാച്ചകളില്‍ രണ്ട് കുര്‍ബ്ബാന ആയിരുന്നു, ഇപ്പോഴാണെങ്കില് ഞായറാച്ചകളില്‍ ഒരു കുര്‍ബാന മാട്രംമായി വെട്ടികുറച്ചു . ശമ്പളം വെട്ടി കുറയ്ക്കുമോ ? ധ്യാനത്തിന് പോകുന്നു എന്ന് പറഞ്ഞു മുങ്ങിയ വര്‍ഗീസ്‌ അച്ചന്‍ അതാ കൊപ്പെളിലെ കോടതിയില്‍ !

ഒരുത്തനോട്‌ കേസ് കേസിന്റെ വഴിക്ക് പോകട്ടെ നീ അനുഭവിച്ചോ എന്ന് പറഞ്ഞ അച്ഛന്‍ ഇപ്പോള്‍ വേറൊരു കേസിന് വക്കാലത്ത് പറയാന്‍ ധ്യാനത്തില്‍ നിന്നും ചിക്കാഗോ ദ്രിട്ടോ യിറ്റില്‍ നിന്നും രാവിലെ പറേന്നു കൊപ്പെളില്‍ എത്തി യിരിക്കുന്നു കോഴിക്കാലിന്റെ ഒരു ശക്തിയെ ! ദ്യാനം എന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു കോടതിയില്‍ ! ഇനി എത്ര കോടതി ഈ വയസ്സാം കാലത്ത് കയറേണ്ടി വരും ! കൊപ്പേല്‍ ജനത്തെ ഒട്ടികൊടുക്കാന്‍ തുറുങ്കില്‍ അടക്കാന്‍ അതാ ഒരു അജപലകാന്‍ വന്നിരിക്കുന്നു ! ഈ പേരും കൊപ്പെലിന്റെ ചരിത്ര പുസ്തകത്തില്‍ ഒന്നാം സ്ഥാനത് തന്നെ ആയിരിക്കും .

Anonymous said...

മാറ്റത്തിന്റെ ഇടിമുഴക്കം !

മാറ്റത്തിന്റെ കൊടുംക്കാറ്റുകള്‍ ഗള്‍ഫിലും കുവൈറ്റിലും ദോഹയിലും ഖാത്തരിലും കുരിശു രൂപം മാറ്റി വലിയ തടിയില്‍ മാര്‍ത്തോമാ കുരിശു ആയി രൂപന്ന്തര പെട്ട് അത് വലിയ കോണ്‍ക്രീറ്റ് ഭിത്തിയില്‍ അടിച്ചുറപ്പിച്ചാല്‍ ഈ കത്തോലിക്കാര്‍ ആയ ഞങ്ങള്‍ക്ക് സ്വര്‍ഗത്തിലേക്ക് ഉള്ള പാസ്പോര്‍ട്ട് കിട്ടുന്ന ഒരു പ്രഘോഷണം അല്ലെ ബൈബിള്‍ പ്രേഘോഷിക്കെണ്ടിടതു പകരം പ്രധാനം ചെയ്യുന്നത് ? ഇതുകൊണ്ട് സാധാരണ ക്കാരായ ഞങ്ങള്ള്‍ക്ക് എന്ത് പ്രേയോചനം ? കുരിശുരൂപം കണ്ടാല്‍ പെട്ടന്ന് ദൈവത്തെ മനസ്സില്‍ ഒര്മാവരികയും അവന്റെ വേദന നമ്മുടെ വേദന യുമായി താരതമ്യ പെടുത്തുമ്പോള്‍ ഒന്നും അല്ലാതെ ആകുകയും സമാധാനത്തോടെ ദൈവവും ആയി സംസാരിക്കുവാന്‍ പറ്റുകയും ചെയ്യുന്നു . ആ യേശുക്രിസ്തു വഹിച്ച കുര്ശു നമ്മുടെ കുരിശുകലെക്കാള്‍ എത്രയോ ലോലം ! അതെ സമയം ആ മാര്‍ത്തോമ തടി കണ്ടാല്‍ ഏതോ പ്രേതാലയത്തിലേക്ക് നോക്കുമ്പോള്‍ ഉള്ള അനുഭൂതി ഉണ്ടാകുകയും എന്തൊക്കെയോ കഥ കളി കാണാന്‍ പോയ പോലെ ഉള്ള ഒരു മടുപ്പും തോന്നുന്നു .ഇതുകൊണ്ട് നമ്മള്‍ എന്ത് നേടി ? ഇവിടെ എന്താണ് സംഭവിക്കുന്നത്‌ ? ആര്‍ക്കെങ്കിലും ഈ തടികണ്ടാല്‍ എന്തെങ്കിലും ഭക്തി തോന്നുമോ ? ഏതോ പണിക്കന്റെ {ശില്പിയുടെ} തടിയേല്‍ ഉള്ള അവന്റെ കലാവിരുത് അത്രമാത്രം ! ഇതുകൊണ്ട് നമ്മള്‍ക്ക് ദൈവത്തിങ്കലേക്കു അടുക്കുവാന്‍ അല്ലെങ്കില്‍ ഒരു പാവപെട്ടവനോട് അനുകമ്പ തോന്നുവാന്‍ ഈ തടി പ്രചോദനം നല്‍കുമോ ? എന്തിനു കുരിശുരൂപം മാറ്റി ഈ തടികഷണം അല്ത്താരയില്‍ പ്രേതിഷ്ട്ടിക്കുന്നു ? ഓരോ വലിയ വ്യക്തികളുടെയും സംസാരം പ്രവര്‍ത്തനം നമ്മെ പുതിയ മനുഷ്യര്‍ ആക്കി മാറ്റുന്നു . ഒരു സിംപലും നമ്മ്മേ മാറ്റത്തിലേക്ക് നയിക്കില്ല ! കോറോള കാറില്‍ ബെന്‍സ് സിമ്പല്‍ വെച്ചാല്‍ എങ്ങിനിരിക്കും ? ബെന്‍സ് സിമ്പല്‍ കോറോ ള യില്‍ വച്ചാലും അത് ചേരില്ല , അതുമാത്രമേ കുരിശുരൂപം മാറ്റി മാര്‍ തോമ തടി വച്ചാല്‍ സംഭവിക്കുക ! മദര്‍ തെരേസ നടത്തിയ പ്രവര്‍ത്തനം ലോക ജനതയെ കണ്ണ് തുറപ്പിച്ചു ,മദര്‍ തെരേസ യുടെ സാരിക്ക് വില മൂന്നു രൂപമാത്രം , അവര്‍ക്ക് ലോകം മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ ശിസ്രൂഷകര്‍ , ഒരു സിംപലും ആരും കണ്ടില്ല . കമ്മ്യൂണിസ്റ്റ്‌ നേതാക്കലുപോലും ആ അമ്മ യെ

ആദരിക്കുകയും അനുസരിക്കുകയും ചെയ്തു ! അങ്ങനെ ഒരു മാറ്റം ഈ കുരിശും കൊണ്ട് ഇതിന്റെ ശില്‍പികള്‍ ആഗ്രഹിക്കുന്നുവോ അതോ ഉള്ള വിശ്വാസം ഈ തടികഷണം കൊണ്ട് നശിപ്പിക്കുമോ ? ഈ തടി ആരെയെങ്കിലും മാനസാന്തരപെടുതുമോ അതോ ഇവിടെ നിന്നും ഓടി പോകാന്‍ ഇടയാക്കുമോ ? വ്ഗ്രഹങ്ങള്‍ ദൈവം തച്ചുടക്കാന്‍ പറഞ്ഞു നമ്മുടെ പിതാക്കന്മാര്‍ ഇങ്ങിനുള്ള വിഗ്രഹങ്ങള്‍ അല്യ്താരയില്‍ പ്രതിഷ് ട്ടിക്കാന്‍ പറയുന്നു യെശയ് ക്രിസ്തുവിന്റെ രൂപം എടുത്തു കളയുവാന്‍ ഓര്‍ഡര്‍ കൊടുക്കുന്നു നമ്മള്‍ എവിടേക്ക് പോകുന്നു ബാല്‍ കാണിച്ച അതെ പണി നമ്മുടെ അജപാലക നേതാക്കള്‍ നമ്മളില്‍ നിന്നും ആഗ്രഹിക്കുന്നു ഇത് ദൈവത്തിനു ചേര്‍ന്നതോ ? ചിന്തിക്കുക പ്രാര്‍ത്തിക്കുക പ്രവര്‍ത്തിക്കുക . ഇതുപോലുള്ള അന്ജതകള്‍ കത്തോലിക്കാ സഭയില്‍ നിന്നും തുടച്ചുമാറ്റുക .

Anonymous said...

ഖത്തര്‍ ദോഹ കുവൈറ്റ്‌ എന്നെ സ്ഥലങ്ങളില്‍ പ്രേതിഷ്ടിച്ച മറ തോമ കുരിശു കണ്ടാല്‍ കഥ കളിരൂപം പോലുണ്ട് . തോമ മറന്ന തടി എന്ന് എങ്കില്‍ പിന്നെയും കേള്‍ക്കാന്‍ ഒരു രേസം ഉണ്ടായിരുന്നു .
ഇത് അതും അല്ല ഇതും അല്ല എന്ന പോലെ ഉണ്ട് . മൊത്തം കന്ഫു ഷന്‍ . കന്ഫുസിഒസ് കുരിശു എന്ന് വിളിച്ചാലോ ?

Anonymous said...

അതാ വര്‍ഗീസ്‌ അച്ഛന്‍ ധ്യാനം ബഹിഷ്കരിച്ചു അതിലും ഭയങ്കര വാക്ക് വാദത്തിനു കൊപ്പേല്‍ കോടതിയിലേക്ക് ! അച്ഛന്‍ കൊപ്പെളില്‍ വന്ന അന്ന് മുതല്‍ കോടതിയും കേസും ആയി . ഫയലുകള്‍ മുക്കിയവര്‍ പുതിയ ഫയലുകള്‍ തുറക്കുന്നു ! പാണ്ടിച്ചി മുന്‍പില്‍ ബാക്കി കള്ളന്മാര്‍ പിറകെയും ഓശാന പാടാന്‍ അച്ഛനും കൂട്ടിനു !

ഇനിആരു മഹറോന്‍ ചെല്ലും ? ഇതിനാണോ നുണയും പറഞ്ഞു കൊപ്പെളില്‍ നിന്നും മുങ്ങിയത് ? കണ്ണ് പൊട്ടന്‍ മുടന്തനെ നയിക്കുന്നു ! പിന്നെ എങ്ങിനെ ശരി ആകും ?

Anonymous said...

ഞായര്‍ ആഴ്ച ഒരു കുര്‍ബാന കൂടിയാല്‍ രണ്ടു മണിക്കൂര്‍ ജോലി എല്ലാ ദിവസവും മുക്കാല്‍ മണിക്കൂര്‍ കുര്‍ബാന ആകെ മൊത്തം കൂട്ടിയാല്‍ ഏഴു മണിക്കൂര്‍ ജോലി . ശമ്പളം മണി ക്കൂരില്‍ ന്ര്സിനെക്കായിലും പത്തു ഇരട്ടി എങ്ങനെ ഉപേക്ഷിക്കും ജോലി തൂങ്ങി കിടക്കുക ചാകും വരെ !

ഗുരു പിപ്പിലാഥന്റെ അപ്പന്‍ said...

മൈ ഡീയര്‍ Mone, ഗുരു പൈപ്പില്ലാഥ, MON എന്തുകൊണ്ടാനന്നറിയില്ല ബൈബിളില്‍ പാണ്ടിത്യം ഉള്ള ആളായിട്ടും എഴുതുന്നതിനു ഒരു സ്തിരതയില്ലല്ലോ! അല്ലേലും ന്യൂ യോര്‍ക്ക്‌കാര്‍ അങ്ങേനെയാണ്. പൊതുവേ തന്തോന്നികള്‍ ആണ്.