Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, July 10, 2011

മണികള്‍ മുഴങ്ങുന്നതാര്‍ക്കു വേണ്ടി?

-George Mathew, Tampa, FL

അമേരിക്കയിലെ ക്നാനായ പള്ളികളില്‍ കൂട്ട അടിയാണ്. സ•നസ്സുള്ളവര്‍ക്കിടയിലല്ലേ സമാധാനമുണ്ടാകൂ. ഒരു വശത്ത് സംഘടന അഥവാ എന്‍ഡോഗമി വേണമെന്നു മാത്രം വാദിക്കുന്നവര്‍. (ഈ സംഘടനക്കാര്‍ ശുദ്ധ ക്നാനായ്ക്കാര്‍ക്ക് മാത്രമേ അംഗത്വം നല്‍കൂ). മറുവശത്ത് ബ. മുത്തോലത്തച്ചന്റെ നേതൃത്വത്തില്‍ പള്ളി പക്ഷക്കാര്‍. ഇവര്‍ ക്നാനായ പള്ളിക്കാരാണെന്നവകാശപ്പെടുന്നുണ്ടെങ്കിലും റോമിന്റെ ശാസനമനുസരിച്ച് ഈ ക്നാനായ പള്ളികള്‍ ബിഷപ്പ് അങ്ങാടിയത്തിന്റെ കീഴിലുള്ള സീറൊ-മലബാര്‍ റീത്തില്‍ പെടുന്ന ചിക്കാഗൊ രൂപതയുടെ കീഴില്‍ വരുന്നവയും, കോട്ടയം രൂപതയ്ക്കൊ അതിന്റെ മെത്രാനൊ യാതൊരു അധികാരവും ഇല്ലത്തവയുമാകുന്നു.
(ഇതോടൊന്നിച്ചു ചേര്‍ന്നിട്ടുള്ള ഉത്തരവ് കാണുക). ഈ ക്നാനായ പള്ളികളില്‍ പോയി ആര്‍ക്കും കുര്‍ബ്ബാന കാണുകയും ഭാഗഭാക്കാവുന്നതുമാണ്. ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് ആര്‍ക്കും ഈ ചര്‍ച്ചില്‍ മെംബര്‍ഷിപ്പ് കൊടുക്കുന്നില്ലെന്നു മാത്രം. (അതിന്റെ പിന്നില്‍ എന്തോ നിഗൂഡതയുണ്ടെന്ന് ശ്രുതി).
പക്ഷേ, വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന് കേട്ടിട്ടില്ലേ? പണമുണ്ടെങ്കില്‍ ചരിത്രം വരെ മാറ്റിയെഴുതപ്പെടും. പള്ളിപണിക്കായി വലിയ ഒരു സംഖ്യ മുത്തോലത്തച്ചന്റെ കൈയ്യിലേക്കൊ അല്ലെങ്കില്‍ നാട്ടില്‍നിന്നു വിശാസികളെ സന്ദര്‍ശിക്കാനെത്തുന്ന മതമേലദ്ധ്യക്ഷ•ാരുടെ കൈകളിലേക്കൊ സംഭാവനയായി നല്‍കൂ. ഈ സംഭാവന കൊടുക്കുന്നവര്‍ ഏതു തരത്തിലുള്ള കത്തോലിക്കനുമാവട്ടെ, അവന്‍ അല്ലെങ്കില്‍ അവള്‍ സമുദായത്തിലെ ഉത്തുംഗ ശ്രേണിയിലെത്തും. അവര്‍ക്കു പള്ളിയില്‍ യാതൊരു തടസ്സങ്ങളുമുണ്ടായിരിക്കില്ല. അവര്‍ക്കു വേണ്ടതെല്ലാം ലഭിക്കും. അങ്ങനെ ക്നാനായക്കാരും ക്നാനായക്കാരല്ലാത്തവരെ പുറത്തുനിന്നു വിവാഹം കഴിച്ചവരുടേയും ധാരാളം പണം ചിക്കാഗൊ സീറൊ-മലബാര്‍ രൂപതയിലേക്ക് ഒഴുകുന്നുണ്ട്.

കത്തോലിക്ക സഭയുടെ പാരമ്പര്യമനുസരിച്ച് ആരെയും സഭയില്‍ ചേര്‍ക്കുന്നതിന് സഭാ നേതൃത്വത്തിന് മടിയില്ല. പണവും സ്ഥാനവും ഉള്ളവരെ നല്ലതുപോലെ ആദരിക്കും. കലാകാര•ാരേയും എഴുത്തുകാരേയും കമ്മ}ണിസ്റുകാരേയും തെമ്മാടിക്കുഴിയില്‍ അടക്കും. 2012- ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പിലേക്ക് മല്‍സരിക്കാന്‍ ഒരുമ്പെടുന്ന ന}ട് ഗിങ്ങ്രിച്ചിന്റെ കഥ കേള്‍ക്കൂ. രണ്ടൂ പ്രാവശ്യം വിവാഹമോചനം നേടിയശേഷം ഒരു കത്തോലിക്ക യുവതിയെ മൂന്നാമത് വിവാഹം കഴിക്കാനായി കത്തോലിക്ക സഭയിലേക്കു മാറിയ ഗിങ്ങ്രിച്ചിനെ സ്വീകരിക്കാന്‍ അമേരിക്കയിലെ കത്തോലിക്ക സഭക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. 10 കത്തോലിക്ക പുരോഹിത•ാരും ഒരു ആര്‍ച്ച് ബിഷപ്പും ചേര്‍ന്നാണ് ആ വിവാഹം നടത്തിക്കൊടുത്തത്. ധാര്‍മീകതയും നീതിയും കാത്തു രക്ഷിക്കണമെന്ന മൌലികഘടകം ഇന്ന് കത്തോലിക്കാസഭയില്‍ ഒരു വിഷയമേ ആകുന്നില്ല.

ക്നാനായക്കാരല്ലാത്തവരെ വിവാഹം കഴിച്ച ക്നാനായക്കാര്‍ നല്‍കുന്ന പണവും ചിക്കാഗൊയിലെ ക്നാനായ സഭ മേലധ്യക്ഷന്‍ സംഭാവനയായി വാങ്ങുമ്പോള്‍ മറ്റുള്ള ക്നാനയക്കാര്‍ക്ക് ചൊറിച്ചുലുണ്ടാവുക സ്വഭാവികം. അതിന്റെ ഫലമായി അവരോട് വൈരാഗ്യം വര്‍ദ്ധിക്കുകയും സംഘടനയെ കൂടുതല്‍ ബലവത്താക്കാന്‍ ശുദ്ധരക്തമുള്ള(?) ക്നാനായ മക്കള്‍ ശ്രമിക്കുകയും ചെയ്യും. അപ്പോള്‍ സംഭവിക്കുന്നതെന്താണ്? ഗ്യാസ് സ്റേഷനുകളില്‍ പ്ളേബോയ് മാഗസിന്‍ വിറ്റുകിട്ടിയ കാശ് വെളുപ്പിക്കാന്‍ വലിയ ഓഡിറ്റോറിയങ്ങള്‍ പണിയുന്നതിന് കൈയ്യഴിച്ചു സംഭാവന നല്‍കുകയും, ഹാളുകള്‍ക്കുള്ളില്‍ വിവിധതരം ഡാന്‍സുകള്‍, കള്ളുകുടി, ഗാംബ്ളിങ്ങ് തുടങ്ങിയവ നടത്തി പഞ്ചേന്ദ്രിയങ്ങളെ സുഖിപ്പിച്ച് പള്ളിക്കാര്‍ക്കെതിരെ രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു. സംഘടനയുടെ പോക്ക് കണ്ടാല്‍ തോന്നും അവര്‍ (ക്നാനായക്കാര്‍) മാത്രം അമേരിക്കയില്‍ ജീവിച്ചാല്‍ മതിയെന്ന്. മറ്റുള്ളവരൊന്നും മനുഷ്യരല്ലെന്നും അവര്‍ക്കാര്‍ക്കും ഇവിടെ ജീവിക്കാന്‍ അനുവാദമില്ലെന്നും തോന്നിപ്പോകുന്ന വൈകൃതങ്ങളായ മാനസിക വ്യാപാരങ്ങളിലാണ് ഈ സംഘടനാനേതാക്കള്‍ ഇന്ന് ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. അങ്ങനെ പള്ളിയും സംഘടനയും കീരിയും പാമ്പും പോലെ.ഈ ശത്രുത ഇന്ന് ഡാളസ്, റ്റാമ്പ, ന|യോര്‍ക്, ഡിട്രോയിറ്റ്, സാന്‍ അന്റോനിയൊ എന്നു തുടങ്ങിയ ഇടവകകളില്‍ വളരെ ശ്രദ്ധേയമാണ്. എന്താണ് സാന്‍ അന്റോനിയോയില്‍ സംഭവിച്ചത്? 21 ക്നാനായ കുടുംബങ്ങളുള്ള സാന്‍ അന്റോനിയോയിലെ 16 കുടുംബങ്ങളും പള്ളിപണിയെ എതിര്‍ത്തെങ്കിലും അതൊന്നും വകവയ്ക്കാതെ ക്നാനായ സഭാ നേതൃത്വം പള്ളിപണി പൂര്‍ത്തിയാക്കി. അഹോരാത്രം കഷ്ടപ്പെടുന്ന ഈ 21 കുടുംബങ്ങളുടേയും തോളില്‍ പള്ളിയേയും പട്ടക്കാരനേയും സംരക്ഷിക്കേണ്ട ചുമതല വന്നു പെട്ടിരിക്കുകയാണ്. ഭൂരിപക്ഷത്തെ മാനിക്കാതെ സഭാ നേതൃത്വവും ശിങ്കിടികളും കൂടി റ്റാമ്പായില്‍ പള്ളി മേടിച്ചപ്പോള്‍ ശുദ്ധരക്തമുള്ളവര്‍ക്കുമാത്രം അംഗത്വം നല്‍കുന്ന സംഘടന, പള്ളിയേക്കാലും വലുപ്പമുള്ള ഓഡിറ്റോറിയം പണിതീര്‍ത്ത് മീര ജാസ്മിന്റെ കാബറെ ഡാന്‍സും നടത്തി. എന്തെങ്കിലും സംഭവിച്ച് നിര്‍ദ്ധനത്വം പ്രഖ്യാപിക്കേണ്ടി വന്നാല്‍ സഭാനേതൃത്വം കൈ കഴുകും. വിശ്വാസികള്‍ അവതാളത്തിലുമായി. ഈപ്പറഞ്ഞ രീതിയിലാണ് അമേരിക്കയിലെ സഭാനേതൃത്വം ഇപ്പോള്‍ അമേരിക്കയില്‍ ഓടിനടന്ന് പള്ളി പണിയുന്നത്.

ഇതിനു പിന്നില്‍ പലരും പറയുന്ന ന്യായം വളരെ രസാവഹമാണ്. ചിക്കാഗൊയില്‍ ക്നാനായ രൂപത ഉണ്ടാകും. അതുണ്ടാകണമെങ്കില്‍ 20 പള്ളികളെങ്കിലും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകണം. അപ്പോള്‍ ക്നാനായ ബിഷപ്പിനു മാത്രമായി വൈദീകവൃത്തിക്കുള്ള അധികാരം (ലരരഹലശെമശെേരമഹ ഷൌൃശറെശരശീിേ) വടക്കേ അമേരിക്കയില്‍ ഉണ്ടാകും. ഇങ്ങനെ പോകുന്നു സ്വപ്നങ്ങള്‍.. പക്ഷേ, റോമിന്റെ നിലവിലുള്ള നിയമമനുസരിച്ച് ഇതൊന്നും നടക്കാന്‍ പോകുന്ന കാര്യങ്ങളല്ല. നിയമമനുസരിച്ച് ഇപ്പോള്‍ നിലവിലുള്ള ക്നാനായ പള്ളികള്‍ ചിക്കാഗൊ സീറൊ-മലബാര്‍ ബിഷപ്പിന്റെ അധികാര പരിധിക്കുള്ളില്‍ വരുന്നതും അവരുടെ സ്വത്തുമാണ്. അതിനു പണം മുടക്കിയ ക്നാനായ അച്ചായ•ാര്‍ക്കൊ കോട്ടയം രൂപതയ്ക്കൊ അതില്‍ ഒരു അവകാശവുമില്ല. വേണമെങ്കില്‍ പണം മുടക്കിയവര്‍ക്ക് പള്ളിയിലെ കപ്പ്യാരാകാം.

ഭാവിയില്‍ പണിതുയര്‍ത്തുന്ന ഓരോ പള്ളിയും ചിക്കാഗൊയിലെ സീറൊ-മലബാര്‍ രൂപതയുടെ അധികാരപരിധിയിലായിരിക്കും. ആ പള്ളികളില്‍ ക്നാനായക്കാര്‍ക്ക് മാത്രമെന്നോ ക്നാനായക്കാരല്ലാത്തവരെന്നോ ഉള്ള മതപരമായ വിവേചനം അനുവദിക്കുകയില്ല. അമേരിക്കയിലെ ക്നാനായ കത്തോലിക്കര്‍ സീറൊ-മലബാര്‍ റീത്തിനു കീഴില്‍ വരുന്നവരാണ്. സീറൊ-മലബാര്‍ റീത്തില്പെട്ട ആര്‍ക്കും അവര്‍ക്കു സമീപമുള്ള സീറൊ-മലബാര്‍ പള്ളിയില്‍ (ക്നാനായക്കാര്‍ പണികഴിപ്പിച്ചതായാലും അല്ലെങ്കിലും ശരി) അംഗമാകാന്‍ സാധിക്കുമെന്നുള്ള റോമിന്റെ ഇപ്പോഴത്തെ കല്‍പ്പനയില്‍ ഒരു മാറ്റവും വരുകയില്ല. കാരണം, കത്തോലിക്കാസഭയിലും അമേരിക്കയിലും വിവേചനം അനുവദിക്കുകയില്ല എന്നുള്ളതാണ് പച്ചപരമാര്‍ത്ഥം.

ഇതെല്ലാം അറിയാവുന്ന അമേരിക്കയിലെ സീറൊ-മലബാര്‍ സഭാനേതൃത്വം പലതും ഒളിച്ചുവയ്ക്കുകയും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയുമാണ്. സഭാനേതൃത്വത്തിന് മനസ്സില്‍ ഇപ്പോള്‍ ഒന്നു മാത്രമേ പ്രധാനമായിട്ടുള്ളു. വിശ്വാസികള്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കി പരമാവധി സ്വത്ത് സമ്പാദിക്കുക. വിശാസികളെ ഉപയോഗിച്ച് അനേകം പള്ളികളും സ്ഥാപനങ്ങളും വാങ്ങി കൂട്ടുക. പള്ളികളിലും അതിന്റെ സ്വത്തിലും വിശ്വാസികളുടെ പ്രാതിനിധ്യം ഇല്ലാത്തിടത്തോളം കാലം സഭാനേതൃത്വത്തിന് ആ സ്വത്ത് എങ്ങനെ കൈകാര്യം ചെയ്യുവാനും സ്വാതന്ത്യ്രവും അധികാരവുമുണ്ട്.
കത്തോലിക്കസഭയുടെ നിയമമനുസരിച്ച് ഇടവകയുടെ സ്വത്ത് രൂപതയ്ക്കു സ്വരുക്കൂട്ടുവാന്‍ പാടില്ലെന്ന് ചില തല്‍പ്പര കക്ഷികള്‍ തെറ്റിദ്ധാരണ ജനിപ്പിക്കുവാന്‍ വേണ്ടിമാത്രം വാദിച്ചേക്കാം. ഇത് കാനോനിക നിയമത്തിലെ ഏതു വകുപ്പിനെ ആധാരമാക്കിയാണെന്നു ചോദിച്ചാല്‍ മാത്രം അവര്‍ ഉത്തരം പറയുകയില്ല. ഒരു കാലത്ത് ആളുകളില്ലാതെ പള്ളിയടച്ചു പൂട്ടേണ്ടിവന്നാല്‍ അതു വിറ്റിട്ട് മറ്റൊരു പള്ളിക്കു നല്‍കുകയോ അതുമല്ലെങ്കില്‍ ആ പണം രൂപതയ്ക്ക് കൈവശപ്പെടുത്തുവാനോ രൂപതാബിഷപ്പിന് അധികാരമുള്ളതാണ് ഇപ്പോള്‍ നിലവിലുള്ള നിയമങ്ങളും കീഴ്വഴക്കങ്ങളും. ഈ കീഴ്വഴക്കമാണ് അമേരിക്കയില്‍ പല പള്ളികളൂം വിറ്റപ്പോള്‍ ഉണ്ടായത്. ഇതെല്ലാം രൂപതാബിഷപ്പ് ഉചിതമെന്നു തോന്നുന്ന രീതിയില്‍ കൈകാര്യം ചെയ്യും. അല്മായനെ നിശബ്ദനാക്കും. അതാണ് കത്തോലിക്കസഭയുടെ ഇതുവരെയുള്ള കീഴ്വഴക്കം. രണ്ടാം വത്തിക്കാന്‍ സുനഹോദോസ്സിനുശേഷം അല്മായനു കൂടുതല്‍ പ്രാതിനിധ്യം തരുമെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും അതെല്ലാം കടലാസുകളില്‍ മാത്രമാണ്. അല്‍മായന് ആവശ്യമുള്ളത് നേടിയെടുക്കണമെങ്കില്‍ കോടതിയെ സമീപിക്കുക മാത്രമേ നിവര്‍ത്തിയുള്ളു.അമേരിക്കയിലെ സീറോ മലബാര്‍ പള്ളികള്‍ പലതും വങ്ങിച്ചിരിക്കുന്നത് 'നോട് ഫോര്‍ പ്രോഫിറ്റ്' കോര്‍പ്പറേഷനുകളുടെ പേരിലാണ്. പല സ്ഥലങ്ങളിലും ഈ കോര്‍പ്പറേഷന്റെ പ്രസിഡന്റ്, രൂപതാ ബിഷപ്പ് അങ്ങാടിയത്തോ അതുമല്ലെങ്കില്‍ ബിഷപ്പ് നിശ്ചയിച്ച പ്രകാരം ഇടവക വൈദീകനോ ആയിരിക്കും..ബാക്കിയുള്ള ബോര്‍ഡ് അംഗങ്ങള്‍ ബിഷപ്പിന്റെയൊ പള്ളി വികാരിയുടേയൊ ശിങ്കിടികളും. ഇതെല്ലാം സഭാനേതൃത്വത്തിന്റെ സൌകര്യം പോലെ മാറ്റിമറിക്കാം. കാനോനിക നിയമം (വകുപ്പ് 1256) അനുസരിച്ച് ഒരു ബിഷപ്പിന്റെയൊ ഇടവക വൈദീകന്റെയൊ പേരില്‍ പള്ളി മേടിക്കുവാന്‍ അനുവദനീയമല്ലെന്നുണ്ടെങ്കിലും 'നോട് ഫോര്‍ പ്രോഫിറ്റ്' കോര്‍പ്പറേഷന്റെ പ്രസിഡന്റുമാര്‍ ബിഷപ്പോ ഇടവക വികാരിയൊ ഒക്കെയാണ്. ഇത് കാനോനിക നിയമത്തിന് എതിരല്ലേ എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

എതിര്‍ത്തു നില്‍ക്കുന്ന സംഘടനകളെയെല്ലാം കാലക്രമേണ സഭയുടെ ഭാഗത്തേക്ക് അനുനയിപ്പിച്ച് എടുക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. അതിന്റെ മുന്നോടിയായിട്ടാണ് ബിഷപ്പ് മൂലക്കാട്ടില്‍ ഡിട്രോയിറ്റിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ നല്‍കിയ സന്ദേശം. തിരുമേനി പറഞ്ഞതിന്റെ പൊരുള്‍ ശ്രദ്ധിക്കുക: (1) ക്നാനായ കത്തോലിക്ക പള്ളി ഇടവകകളില്‍ ഭാഗമായി, അള്‍ത്താരയ്ക്കു മുന്‍പില്‍ ബലിയര്‍പ്പണം നടത്തി, ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി വേണം അല്മായ അസ്സോസിയേഷനുകള്‍ അഥവാ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുവാന്‍. (2) ക്നാനായ കത്തോലിക്ക അല്മായ സംഘടനകള്‍ ഇടവകയുടെ ഔദ്യോഗിക സംഘടനയാവണം. അതിലെ അംഗങ്ങള്‍ വഴക്കം വന്ന ക്നാനായ കത്തോലിക്കരായിരിക്കണം(ുൃമരശേരശിഴ ഗിമിമ്യമ).
(3) ഏതെങ്കിലും പള്ളിയില്‍ പോകുന്നവരുടെ കൂട്ടായ്മ ആയിരിക്കരുത് ക്നാനായ കത്തോലിക്കാ അല്‍മായ സംഘടനകള്‍. ഇപ്രകാരം ചെയ്യതെ പള്ളിക്കും പട്ടക്കാരനും എതിരായി നില്‍ക്കുന്ന ഏതൊരു അല്‍മായ സംഘടനയും കാലക്രമേണ അപ്രത്യക്ഷമാവും.

ഇന്നത്തെ അവസ്ഥയില്‍ അമേരിക്കയിലെ ക്നാനായക്കാര്‍ പണിതുയര്‍ത്തുന്ന മന്ദിരങ്ങളും, വാങ്ങിച്ചു കൂട്ടുന്ന പള്ളികളും ചിക്കാഗൊ ആസ്ഥാനമായുള്ള സീറൊ-മലബാര്‍ രൂപതയുടേതാണ്. ക്നാനായക്കാര്‍ക്കായിമാത്രം ഒരു കത്തോലിക്കപള്ളിയൊ രൂപതയൊ അമേരിക്കയില്‍ ഉണ്ടാവുകയില്ല. ഈ തിരിച്ചറിവോടെ ക്നാനായ സംഘടനകളും, 'ക്നാനായ പള്ളികളും' ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് ആശിക്കാം. അഹങ്കാരത്തിന്റേയും ആര്‍ഭാടത്തിന്റേയും പൈശാചിക ആവരണം മാറ്റി എളിമയുടേയും സ്നേഹത്തിന്റേയും അത|ന്നതജ്ഞാനം കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം. പുരോഹിതവൃന്ദം എന്തു പറഞ്ഞാലും കണ്ണടച്ചു വിശ്വസിക്കുന്ന കുഞ്ഞാടുകളായിത്തീരാതെ, യേശുവിന്റെ വാക്കുകളില്‍ മാത്രം വിശ്വസിച്ച്, നിങ്ങള്‍ കഠിനമായി അദ്ധ്വാനിച്ചു നേടുന്ന ഓരോ ചില്ലിക്കാശും സൂക്ഷിച്ചുമാത്രം ചിലവഴിക്കുക.

7 comments:

Anonymous said...

http://knanayasamskarasamithi.blogspot.com/

Anonymous said...

http://a2727.blogspot.com/p/a02.html

Anonymous said...

പ്ളേബോയ് മാഗസിന്‍ വിറ്റുകിട്ടിയ കാശ്

അമേരിക്കയിലെ ക്നാനായക്കാര്‍ പണിതുയര്‍ത്തുന്ന മന്ദിരങ്ങളും, വാങ്ങിച്ചു കൂട്ടുന്ന പള്ളികളും ചിക്കാഗൊ ആസ്ഥാനമായുള്ള സീറൊ-മലബാര്‍ രൂപതയുടേതാണ്.

ക്നാനായക്കാര്‍ക്കായിമാത്രം ഒരു കത്തോലിക്കപള്ളിയൊ രൂപതയൊ അമേരിക്കയില്‍ ഉണ്ടാവുകയില്ല.

ഈ തിരിച്ചറിവോടെ ക്നാനായ സംഘടനകളും, 'ക്നാനായ പള്ളികളും' ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് ആശിക്കാം.

ഗ്യാസ് സ്റേഷനുകളില്‍ പ്ളേബോയ് മാഗസിന്‍ വിറ്റുകിട്ടിയ കാശ് വെളുപ്പിക്കാന്‍ വലിയ ഓഡിറ്റോറിയങ്ങള്‍ പണിയുന്നതിന് കൈയ്യഴിച്ചു സംഭാവന നല്‍കുകയും, ഹാളുകള്‍ക്കുള്ളില്‍ വിവിധതരം ഡാന്‍സുകള്‍, കള്ളുകുടി, ഗാംബ്ളിങ്ങ് തുടങ്ങിയവ നടത്തി പഞ്ചേന്ദ്രിയങ്ങളെ സുഖിപ്പിച്ച് പള്ളിക്കാര്‍ക്കെതിരെ രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ഈ തിരിച്ചറിവോടെ ക്നാനായക്കാര്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് ആശിക്കാം.

Anonymous said...

ക്നാനയക്കാര്‍ക്ക് ചൊറിച്ചുലുണ്ടാവുക സ്വഭാവികം.

കുഞ്ഞാടുകളായിത്തീരാതെ,

യേശുവിന്റെ വാക്കുകളില്‍ മാത്രം വിശ്വസിച്ച്,

നിങ്ങള്‍ കഠിനമായി അദ്ധ്വാനിച്ചു നേടുന്ന

ഓരോ ചില്ലിക്കാശും സൂക്ഷിച്ചുമാത്രം ചിലവഴിക്കുക.

Anonymous said...

ഒരുവട്ടം തെറി പത്രം കൊടുത്ത ആവേശം ഊര്‍ജമാക്കി, കോപ്പെല്‍ ഭാഗത്തുള്ള ഗുണ്ടകളുടെ വാക്ക് കേട്ട് എടുത്തു ചാടിയ ചെറുപ്പക്കാരായ ജസ്റ്റിനും, ബേബിയും, കൊണ്ടോത്തും ഒക്കെ അച്ചന്റെ പക്കല്‍ വന്നു തെറ്റ് തിരുത്തി.

Anonymous said...

Why does our diocese even officially recognize Kna? Imagine if the Latin rite Catholic dioceses in America had this (separate churches for blacks, whites, hispanic etc)?

Anonymous said...

കമന്റ്സ് കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി ചിക്കാഗോ kna ക്കാരുടെ നട്ടെല്ലിന്റെ ബലം ....am out of chicago but നല്ല ഒരു ക്നാനയക്കാരന്‍ അതുകൊണ്ട് പറയുകയാ ഞങ്ങളുടെ അണ്ട്യെന്നു വിട്ടിട്ടു വീട്ടില്‍ പോയ്‌ അപ്പന്റെ അണ്ടിയേല്‍ ഊഞ്ഞലടികോ ...............അതാണ് എല്ലാവര്ക്കും നല്ലത് ഒറിജിനല്‍ kna എന്താണന്നു അറ്യവുന്നവര്‍ എത്ര പേരുണ്ട് അങ്ങാടിയത്തിന്റെ അണ്ടി കീഴില്‍ ..........