Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, August 19, 2011

ഫാ ആന്റണിയുടെ നിയമനങ്ങള്‍ അസാധു. ഫാ. ജോയി അവ റദ്ദാക്കണം

ചിക്കാഗോ വികാരി ഫാ. തുണ്ടത്തില്‍ VG ആയി സ്ഥലം മാറിപ്പോകുന്ന ഒഴിവിലേയ്ക്ക് ഫാ. ജോയ് ആലപ്പാട്ടിനെ നിയമിച്ചതായ പ്രഖ്യാപനം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു. ചില സാങ്കേതിക കാരണങ്ങളാല്‍ തീരുമാനിച്ചിരുന്ന ഡേറ്റ് നു അദ്ദേഹത്തിനു ചാര്‍ജ് എടുക്കാന്‍ കഴിയാതെ വന്നു. തദവസരത്തില്‍ ഇടവകയുടെ താല്‍ക്കാലിക ഉത്തരവാദിത്ത്വം ഫാ. ആന്റണി തന്നെ വഹിച്ചു വരികയായിരുന്നു. ബിഷപ്പിന്റെ അഭാവത്തില്‍ VG പദവിയും അദ്ദേഹം ഈ സമയം കയ്യാളിക്കൊണ്ടിരിക്കുന്നു  എന്നാണു ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്‌.

 ഇംഗ്ലീഷ് ഭാഷയില്‍ പറഞ്ഞാല്‍ lame duck ആയി അധികാരത്തില്‍ തുടരുന്ന  മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ ഫാ ആന്റണി സുപ്രധാനമായ പല മാറ്റങ്ങളും നിയമനങ്ങളും ചിക്കാഗോ ഇടവകയില്‍ നടത്തിയതായി ഞങ്ങള്‍ക്ക് അറിവ് കിട്ടിയിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷങ്ങളോളം DRE അസിസ്റ്റന്റ്റ് DRE  എന്നീ സുപ്രധാന സ്ഥാനങ്ങള്‍ യഥാക്രമം വഹിച്ചിരുന്ന മി. പാപ്പച്ചന്‍ മൂലയില്‍, സഖറിയ തയ്യില്‍ എന്നവരെ  വ്യക്തിപരമായ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ അദ്ദേഹം നീക്കം ചെയ്തു. കൂടാതെ കച്ചറ അക്കാദമി, മലയാളം സ്കൂള്‍ എന്നിവയുടെ സാരഥികളെയും തല്‍ സ്ഥാനങ്ങളില്‍ നിന്നും മാറ്റി പുതിയവരെ നിയമിച്ചു. എന്നാല്‍ കൊയര്‍ നേതാവായ കുഞ്ഞുമോന്‍ ഇല്ലിക്കലിനെ തൊട്ടുകളിക്കാന്‍ അദ്ദേഹം തയ്യാറാകാത്തിരുന്നതിന്  കാരണമായി വളരെ മോശമായി  പലരും പലതും പറയുന്നുണ്ട് എങ്കിലും ഞങ്ങള്‍ അത് തല്‍ക്കാലം ചെവിക്കൊള്ളുന്നില്ല. എങ്കിലും കൊയര്‍ ലീഡര്‍ ആയിട്ടുള്ള അദ്ദേഹത്തിന്‍റെ ദീര്‍ഘായുസ്സ് ദൈവത്തിന്റെ മറ്റൊരു രഹസ്യ പദ്ധതിയായി മാത്രമേ സാധാരണ വിശ്വാസിക്ക് കണക്കാക്കാന്‍ സാധിക്കൂ.

ഫാ ആന്റണി നടത്തിയ മേല്‍പ്പറഞ്ഞ മാറ്റങ്ങളും നിയമനങ്ങളും നിയമ വിരുദ്ധവും അസാധുവുമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വരാന്‍ പോകുന്ന വികാരി ഫാ. ജോയ് ആലപ്പാട്ടിന്റെ ഇടവക ഭരണ ടീമില്‍ തന്നോട് കൂറും ലോയല്‍റ്റിയും ഉള്ളവരെ കുത്തിനിറക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇപ്പണി ചെയ്തതെന്ന് ഞങ്ങള്‍ പൂര്‍ണവിശ്വാസത്തോടെ സമര്‍ത്ഥിക്കുകയാണ്. വികാരിമാരുടെ സ്ഥലം മാറ്റങ്ങള്‍ നിശ്ചയിച്ചിരുന്ന അവസരത്തില്‍ പുതിയ പാരിഷ് കൌണ്‍സിലിലേക്ക്  എലെക്ഷന്‍/സെലക്ഷന്‍ നടത്തിയതും ഫാ. ജോയിയുടെ കൈകള്‍ ബന്ധിക്കുന്ന നടപടിയായിരുന്നു എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ചുരുങ്ങിയത് അടുത്ത രണ്ടു കൊല്ലത്തെക്കെങ്കിലും ഫാ ആന്റണിയുടെ ഈ വാലാട്ടിപ്പട്ടികള്‍ക്കൊപ്പം ഫാ ജോയിക്ക് പൊറുക്കേണ്ടിവരും. DRE , മലയാളം സ്കൂള്‍ എന്നിവയുടെ കാര്യത്തില്‍ അത് എട്ടോ പത്തോ വര്‍ഷങ്ങള്‍ വരെ നീളാനും സാധ്യതയുണ്ട്.

ഫാ. ആന്റണി തിടുക്കത്തില്‍ നടത്തിയ ഈ നിയമനങ്ങള്‍ കാര്യക്ഷമമായി ഇടവക ഭരിക്കുന്നതില്‍ ഫാ. ജോയിക്ക് ഒരു തടസ്സമായിരിക്കും എന്നത് സ്വാഭാവികം മാത്രം. തന്റെ സ്വന്തം ടീമിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് അദ്ദേഹത്തിനു ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുന്നത്. എത്ര ആത്മാര്‍ത്ഥതയും സഭാസ്നേഹവും, കാര്യക്ഷമതയുമുള്ള വ്യക്തികളെയാണ് ഫാ ആന്റണി അധികാര സ്ഥാനങ്ങളില്‍ നിയമിച്ചിരിക്കുന്നത് എന്ന് വരികിലും, അവരെ സംശയ ദ്രിഷ്ടിയോടെ മാത്രമേ സ്വാഭാവികമായും ഫാ. ജോയിക്ക് കാണാന്‍ സാധിക്കുകയുള്ളൂ എന്നതാണ് സത്യം.

മേല്‍പ്പറഞ്ഞ അനധികൃതമായ നിയമനങ്ങളില്‍ DRE , അസിസ്റ്റന്റ്റ് DRE നിയമനങ്ങളാണ് ഏറെ വിവാദപരമായിരിക്കുന്നത്. പുതിയ DRE യായി ഒരു കന്ന്യാസ്ത്രീയെ നിയമിച്ചത് പൊതുവേ ആരും സ്വാഗതം ചെയ്തിട്ടില്ല. നമ്മുടെ കുഞ്ഞങ്ങളെ വേദപാഠം പഠിപ്പിക്കാന്‍ വേണ്ട അറിവും പക്വതയും ഉള്ള ഒട്ടേറെ അത്മായര്‍ നമ്മുടെ തന്നെ ഇടവകയില്‍ ഉണ്ടെന്നിരിക്കെ, ആ സ്ഥാനത്തേക്ക് ഒരു കന്യാസ്ത്രീയെ നിയമിച്ചതിന്റെ പിറകില്‍ ദുരുദ്ദേശമില്ലേ എന്ന് ജനങ്ങള്‍ ന്യായമായും സംശയിക്കുന്നു. കന്യാസ്ത്രീകള്‍ നമ്മുടെ ഇടവകയില്‍ സേവനം ചെയ്യുന്നതിന് ബാറ്റ ഇനത്തില്‍ പള്ളിക്കണക്കില്‍   നിന്നും പണം കൊടുക്കുന്നുണ്ട് എന്ന ആരോപണവും ജനങ്ങളെ അസ്വസ്ഥരാക്കുന്നു. ഒട്ടേറെ അത്മായര്‍ സമയവും സമ്പത്തും ബലികഴിച്ചു പള്ളിക്ക് വേണ്ടി മണിക്കൂറുകളും ദിവസങ്ങളും നിസ്വാര്‍ത്ഥമായി സേവനം ചെയ്യുമ്പോള്‍, ദൈവസേവക്കും, മനുഷ്യസേവക്കും, സഭാസേവക്കും മാത്രമായി ജീവിതം ഉഴിഞ്ഞു വയ്ചിരിക്കുന്ന കന്യാസ്ത്രീകള്‍ക്കു ബാറ്റ എന്ന പേരില്‍ ശമ്പളം കൊടുക്കുന്നത് എവിടുത്തെ ന്യായമാണ് എന്നവര്‍ ചോദിക്കുന്നു.

 അസിസ്റ്റന്റ്റ് DRE യായി ജയരാജ് എന്ന ഒരു വ്യക്തിയെ നിയമിചിരിക്കുന്നതും ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്. ആരാണീ ജയരാജ് എന്ന് അധികമാര്‍ക്കും തന്നെ അറിയില്ല  എന്നുള്ളതാണ് സത്യം. പഴയ കച്ചറ മുഖ്യനായിരുന്ന ഡോ കുഞ്ചു (കുഞ്ചെറിയ) തന്റെ സുഹൃദ് വലയത്തില്‍ പെട്ട ഈ പ്രതിയെ ഒരു സുപ്രഭാദത്തില്‍ ബെല്‍വുഡ് പള്ളിയില്‍ ഹാജരാക്കുകയായിരുന്നു. പള്ളിയില്‍ അദ്ദേഹത്തിന്‍റെ സ്ഥാനക്കയറ്റം അസൂയാര്‍ഹമായിരുന്നു. കച്ചറ അക്കാദമിയില്‍ ഡോ  കുഞ്ചുവിന്റെ കീഴില്‍ എയറോബിക് ഡാന്‍സ്‌ പരിശീലകനായി ആയിരുന്നു അദ്ദേഹത്തിന്‍റെ തുടക്കം. ആ നിലയില്‍ നമ്മുടെ പള്ളിയിലെ ഒട്ടുമുക്കാല്‍ പ്രമാണിമാരുടെയും ഭാര്യമാരുടെ കണക്കു വിട്ടു  തൂങ്ങിയ പല ശരീര ഭാഗങ്ങളും  കാണാന്‍ ഉള്ള അപൂര്‍വ ദുര്‍ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പിടിച്ചിയാനകളെ ചട്ടം പഠിപ്പിക്കുന്ന പോലെ നമ്മുടെ കൊച്ചമ്മമാരെ ഇടത്തോട്ടും, വലത്തോട്ടും, മുമ്പോട്ടും, പിമ്പോട്ടും, നട വയ്ക്കാന്‍ പരിശീലിപ്പിച്ചത് കാര്യമായ ഫലം കണ്ടില്ല എങ്കിലും CCD അസിസ്റ്റന്റ്റ് സ്ഥാനം കാര്യക്ഷമമായി വഹിക്കാന്‍ തന്നെ സഹായിക്കും എന്ന് അദ്ദേഹം വിശ്വസിക്കുന്നു.
 
മി. ജയരാജ് എയറോബിക് ഡാന്‍സില്‍ ആള് മിടുക്കന്‍ തന്നെയെന്നു നമ്മുടെ തടിച്ചിക്കൊച്ഛമ്മമാര്‍ പലരും സമ്മതിച്ചേക്കാം. എന്നാല്‍  വേദപാഠത്തിന്റെ ബാലപാഠങ്ങള്‍ പോലും അദ്ദേഹത്തിനു അറിയുമോ എന്ന് പലര്‍ക്കും സംശയമുണ്ട്‌. ഇദ്ദേഹം സീറോ മലബാര്‍ കാരനല്ല, സത്യത്തില്‍ ലത്തീന്‍കാരനാണെന്ന ആരോപണവും നിലവില്‍ ഉണ്ട് എങ്കിലും  അത് സ്ഥിരീകരിക്കാന്‍ ഞങ്ങളിതുവരെ മിനക്കെട്ടിട്ടില്ല. ഏതായാലും നെറ്റിയില്‍ കുരിശു വരയ്ക്കാനും  സ്വര്‍ഗസ്ഥനായ പിതാവേ പുസ്തകം നോക്കിയാണെങ്കിലും ചോല്ലാനും തന്നെയെങ്കിലും ഉള്ള  അറിവ് അദ്ദേഹത്തിനുണ്ട് എന്ന് ഫാ ആന്റണി ഉറപ്പു വരുത്തിയോ എന്തോ.

ഇങ്ങനെയുള്ള ഈ സാഹചര്യത്തില്‍ എന്തായിരിക്കണം പുതിയ വികാരി ഫാ. ജോയിയുടെ നിലപാട്? വ്യക്തിത്തവും തന്റെടവുമുള്ള ഒരു പുരോഹിതന്‍ ആണ് അദ്ദേഹമെങ്കില്‍ ഫാ. ആന്റണി നടത്തിയ നിയമനങ്ങള്‍ എല്ലാം തന്നെ വികാരിയായി ചാര്‍ജ് എടുത്താല്‍ ഉടന്‍ അദ്ദേഹം റദ്ദു ചെയ്യണമെന്നു  ഞങ്ങള്‍ ശക്തമായി സമര്‍ത്ഥിക്കുന്നു. സ്വന്തം ടീമിനെ തിരഞ്ഞെടുക്കാനുള്ള എല്ലാ അവകാശങ്ങളും അദ്ദേഹത്തിനുണ്ട്. ആ അവകാശം പൂര്‍ണ്ണമായി വിനിയോഗിച്ചു കൊണ്ട് പുതിയ പാരിഷ് കൌണ്‍സില്‍ പിരിച്ചു വിട്ടു ഇലക്ഷന്‍  വീണ്ടും ആവര്‍ത്തിക്കണം. ജനങ്ങള്‍ വീണ്ടും അവരെത്തന്നെ തിരഞ്ഞെടുക്കുന്നു എങ്കില്‍ നല്ല കാര്യം.
 
 ചത്തൊടുങ്ങിയിട്ടും വീടിനെയും വീട്ടുകാരെയും ഒഴിഞ്ഞു പോകാന്‍ മടിക്കുന്ന പ്രേതം പോലെയാണ് ഫാ. ആന്റണി. 290 യുടെ പടിഞ്ഞാറേക്കരയിലുള്ള മേത്രാസന മന്ദിരത്തില്‍ ഇരുന്നു ബെല്‍വുഡ് പള്ളിയിലെ ചരട് വലിക്കാനാണ് അദ്ദേഹത്തിന്‍റെ ശ്രമം. തന്റെ പുതിയ സ്ഥാനം ദുരൂപയോഗിച്ചും, അദ്ദേഹം നിയോഗിച്ചിട്ടുള്ള ശിങ്കിടികളെ ഉപയോഗിച്ചും അദ്ദേഹം ഇടവക ഭരണത്തില്‍ കൈകടത്തും എന്ന സത്യം ഫാ. ആന്റണിയെ അടുത്തറിയാവുന്ന ആരും സമ്മതിക്കും. എത്രയും വേഗം ഫാ. ജോയി ആലപ്പാട്ട് ഈ സത്യം മനസ്സിലാക്കി ഫാ. ആന്റണിയുടെ ദുഷ്ടാത്മാവിനെ ബെല്‍വൂടില്‍ നിന്നും പൂര്‍ണ്ണമായി നിഷ്ക്കാസനം ചെയ്യുന്നുവോ അത്രക്കും വിജയകരമായിരിക്കും ചിക്കാഗോയില്‍ അദ്ദേഹത്തിന്‍റെ ഭരണം.. ഫാ ജോയിയുടെ ഓരോ സ്റ്റെപ്പും ചിക്കാഗോ സീറോ മലബാര്‍ വിശ്വാസികളുടെ സൂക്ഷ്മ നിരീക്ഷണത്തില്‍ ആണ് എന്ന് അദ്ദേഹം മനസ്സിലാക്കുക.

4 comments:

പിപ്പിലാഥന്‍ said...

reply to tom varkey
His body in its glorified form on Mt. Tabor----രൂപാന്തരീകരണം നടന്നത് താബോര്‍ മലയിലാണെന്ന് വചനം പറയുന്നില്ല. വചനപ്രകാരം കേസരിയ ഫിലിപ്പില്‍നിന്നും ആറ്ദിവസത്തെ വഴിദൂരമുള്ള ഒരുമലയിലായിരിക്കണം. കാരണം മത്തായി 16 :13 ലെ സംഭവം കഴിഞ്ഞു ആറാം ദിവസമാണ് 17 :1 നടക്കുന്നത്. താബോര്‍മല ഇതിലെക്കാള്‍ വളരെ അകലെയാണ്, ഉയരം ഏകദേശം 1000 അടി. എന്നാല്‍ ആറ്ദിവസത്തെ വഴിദൂരത്തില്‍ 9200 അടിഉയരമുള്ള ഹെര്‍മ്മോന്‍ മലയുണ്ട്, ഉയര്‍ന്ന ഒരുമലയെന്ന പ്രയോഗവും ഇവിടെ ശരിയാകുന്നുണ്ട്. രണ്ടായാലും നമ്മുടെ വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമൊന്നുമില്ല.
രൂപാന്തരീകരണവേളയിലെ ശരീരമയിരുന്നെങ്കില്‍( പ്രകാശിക്കുന്ന വസ്ത്രവും സൂര്യനെപോലെ തിളങ്ങുന്ന മുഖവും) മഗ്ദലനാ മറിയത്തെ വിളിക്കുന്നതുവരെ കാണാതിരിക്കില്ലയിരുന്നു. തോട്ടക്കരനാനെന്നു വിചാരിക്കുകയുമില്ലയിരുന്നു.
സ്വര്‍ഗ്ഗവും സ്വര്‍ഗരാജ്യവും രണ്ടാണ്. സ്വര്‍ഗ്ഗത്തിലെക്കുള്ള പ്രവേശനം 140000 പേര്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. സ്വര്‍ഗരാജ്യം ( പുതിയ ആകാശവും പുതിയ ഭൂമിയും- പറുദീസാ) ആണ് ടോമിനെപ്പോലുല്ലവര്‍ക്കുള്ളത്. മറ്റെതുമനുഷ്യനെക്കളും പാപിയയതുകൊണ്ട് എനിക്കവിടെപ്പോലും പ്രവേശനം കിട്ടുമെന്ന് തോന്നുന്നില്ല ----------
just as Moses raised the serpent in the desert” (Jn. 3:14).
ഇനി ടോമിന്‍റെയും സമാന ചിന്താഗതിക്കരുടെയും തുരുപ്പുചീട്ടായ മോശ ഉയര്‍ത്തിയ സര്‍പ്പത്തെക്കുറിച്ചു പറയട്ടെ. സര്‍പ്പത്തെ ഉയര്‍ത്തണമെങ്കില്‍ സര്‍പ്പത്തെക്കാള്‍ ഉന്നതനായിരിക്കണം. തീര്‍ച്ചയായും മോശയായിരുന്നു. മനുഷ്യപുത്രനെ ഉയര്‍ത്തണമെങ്കില്‍ മനുഷ്യ പുത്രനേക്കാള്‍ ഉന്നതനായിരിക്കണം. തീര്‍ച്ചയായും പിതാവിനുമാത്രനെ അതിനു സാധിക്കുകയോള്ളൂ. പിതാവ് ഉയര്‍ത്തിയതായിപ്പറയുന്ന ഭാഗങ്ങളാണ്‌, John 3:14, Act 2:36, 5:31, 13:21, Philip 2:9, Act 17:31, 1Peter 1:21, 2nd Cor: 4:14, 1Thesa 1:10,
Acts 2:24, 2:32, 2:33, 3:15, 4:10, 5:30, 10:40, 13:(30-37), 17:31, Roma 4:25, 8:11, 10:9, 1Cor: 6:14, 15:(4,12-20), Epph 1:20
Mathew 20:19, 26:32, 28:6, 28:7, Mark 14:28, 16:6, 16:14, John 2:22, 21:14,
ഇതെല്ലാം കാണിക്കുന്നത് യെഹോവ യേശുവിനെ ഉയര്‍ത്തിയതിനെയാണ്. യേശുവിനെ കുരിശില്‍ തറച്ചു കൊന്നതിനെ, "ഉയര്‍ത്തി" എന്നോരുഭാഗത്തും പറഞ്ഞിട്ടില്ല. തൂങ്ങിയവാന്‍ എന്ന് പറഞ്ഞിട്ടുണ്ട്. John 12:32 -ല്‍ നമ്മുടെ യേശു പറയുന്നത് ശ്രദ്ധിക്കുക.ഞാന്‍ ഭൂമിയില്‍നിന്നും ഉയര്‍ത്തപ്പെടുമ്പോള്‍( കര്‍മണി പ്രയോഗം,passive ). ഭൂമിയില്‍ ഉയര്‍ത്തപ്പെടുമ്പോള്‍ എന്നല്ല ഭൂമിയില്‍നിന്നും എന്നാണെന്ന് പ്രത്ത്യേകം ശ്രദ്ധിക്കുക. ഇതെല്ലാം കാണിക്കുന്നത് "മനുഷ്യപുത്രനും ഉയര്‍ത്തപെടെണ്ടിയിരിക്കുന്നു" എന്നുപറയുന്നത് , കുരിശുമരണമല്ല മറിച്ചു മരണത്തില്‍ നിന്നും യേശുവിനെ പിതാവ് ഉയര്‍പ്പിച്ചതിനെയാണെന്നാണ്.

Anonymous said...

At this rate, since the useless bishop is away, Thundan might use the opportunity to make appointments and changes to vicars in Zero malabar churches in USA

Anonymous said...

DOUBTS ABOUT BISHOP ANGADI'S GENUINTY RISES AMONG PEOPLE

We all "think" Angadi is pius. But the appointmet of Thundan raised eyebrows of many in USA. Most people (and priests)know Thundan is a power hungry, money greedy MAFIA leader. Why would the "pius" bishop appoint him VG. Because, Thundan promised him large sum of money in exchage for that position. With the VG title, he will treaten all the parishes to give ceratain amount of money to diocese. SOUNDS LIKE A PLAN

Anonymous said...

I don't think Rev. Fr. Joy can have another election. When Fr. read his appointment letter , Did you notice the effective date? (08/21/2011), means all appointments are valid.