Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, August 27, 2011

ചെളിവാരിയെറിയാതെ ക്രിയാത്മകമായി പ്രതികരിക്കുക - ഫാ ആന്റണി VG സ്ഥാനത്തിന് അനര്‍ഹന്‍

നിയമം ആര് ലംഘിച്ചാലും അത് നിയമ ലംഘനമാണ്. അഭിഷിക്തനായാലും അല്ലെങ്കിലും.

"അഭിഷികന്‍" എന്ന മേലങ്കി എന്ത് തോന്ന്യാസത്തരം ചെയ്യാനുമുള്ള ലൈസന്‍സ് ആണെന്ന ധാരണയാണ് നമ്മുടെ ചില പുരോഹിതര്‍ ഈയിടെയായി ജനങ്ങള്‍ക്കിടയില്‍ പരത്തുന്നത്. അതേറ്റു പാടുന്ന ഒരു കൂട്ടം അത്മായരും ഉണ്ട്. പുരോഹിതര്‍ എന്തൊക്കെ അന്ന്യായവും വൃത്തികേടും ചെയ്താലും ഇക്കൂട്ടര്‍ അതിനു എന്തെങ്കിലും ന്യായവും നീതീകരണവും ആയി വരും. അഭിഷിക്തരെ ചോദ്യം ചെയ്യാന്‍ പാടില്ല എന്നാണു മറ്റു ചിലരുടെ സ്റ്റാന്റ്. അവര്‍ തെറ്റ് ചെയ്‌താല്‍ ദൈവം ചോദിച്ചോളും അത്രേ. അഭിഷിക്തര്‍ ഇക്കൂട്ടരുടെ  ഭാര്യയെയോ കുഞ്ഞുങ്ങളെയോ പീഡിപ്പിച്ചാല്‍ പോലും അതിനു നല്ലൊരു നീതീകരണം അവര്‍ കാണും. മിക്കവാറും അത് ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും കുഴപ്പം കൊണ്ടാണെന്ന് വരെ വരുത്തിത്തീര്‍ക്കും ഇക്കൂട്ടര്‍.

 മൂന്നു കൊല്ലത്തിലേറെയായി നമ്മുടെ സഭാധികാരികളുടെ വേണ്ടാധീനങ്ങള്‍ക്കെതിരെ ഞങ്ങള്‍ പോരാടുന്നു. സഭയുടെയും ദൈവത്തിന്റെയും പേരില്‍ നമ്മുടെ സഭാധികാരികള്‍ കാട്ടിക്കൂട്ടുന്ന അന്ന്യായങ്ങള്‍ക്കെതിരെ  ശബ്ധമുയര്‍ത്താന്‍ ഞങ്ങള്‍ ഒരിക്കലും അമാന്തിച്ചിട്ടില്ല. വോയ്സിന്റെ പഴയ ഏടുകള്‍ തുറന്നു നോക്കിയാല്‍ ഞങ്ങള്‍ നമ്മുടെ സഭാധികാരികള്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ അനവധിയാണ് എന്ന് നിങ്ങള്‍ക്ക് കാണാം. എന്നാല്‍ ഞങ്ങളുടെ ഈ ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് അന്ന്വേഷിക്കാനല്ല ചിലരുടെ ശ്രമം. അവക്കൊന്നും യുക്തിപൂര്‍വമായ മറുപടി തരുവാനും ആരും മിനക്കെട്ടിട്ടില്ല. പ്രത്യുത ഞങ്ങളെ ചെളി വാരിയെറിയുവാനും, സഭാദ്രോഹികള്‍ എന്ന് വിളിച്ചു കുറ്റപ്പെടുത്തുവാനും  ആണ് അവര്‍ എപ്പോഴും സമയം കണ്ടെത്തിയിട്ടുള്ളത്.

 ചിക്കാഗോ ഇടവകയുടെ തലപ്പത്തിരുന്നു കൊണ്ട് ഫാ ആന്റണി കഴിഞ്ഞ പത്തു വര്‍ഷമായി കാഴ്ചവെച്ച സേവനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ രൂപതയുടെ  VG ആയിരിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ല എന്ന് ഞങ്ങള്‍ഉറപ്പിച്ചു സ്ഥാപിക്കുകയാണ്. മാനുഷീകമായ പല മൂല്യങ്ങളുടെയും അഭാവമുള്ള ഒരു വ്യക്തിയാണ് അദ്ദേഹം എന്ന് അദ്ദേഹത്തെ അടുത്തറിയാവുന്ന ഏല്ലാവര്‍ക്കും തന്നെ അറിയാം. ആത്മീയകാര്യങ്ങളില്‍ അദ്ദേഹത്തിന്‍റെ ഹൃദയം വരണ്ടുണങ്ങിയ ഒരു മരുഭൂമിയാണ്. ഒരു ആത്മീയ ഗുരുവോ, സന്ന്യാസ സഭയിലെ അംഗമോ ആയി അദ്ദേഹത്തെ ചിത്രീകരിക്കുക അസാധ്യം തന്നെയാണ്. വ്യത്യാസ്ഥാഭിപ്രായം പ്രകടിപ്പിക്കുന്നവരെ തന്റെ അധികാരം ദുര്‍വിനിയോഗിച്ചു നിഷ്ക്കരുണം ശിക്ഷിക്കുകയും, തന്റെ ഏറാന്‍മൂളികളികള്‍ക്ക് പള്ളിയിലെ അധികാര സ്ഥാനങ്ങള്‍ പാരിദോഷികമായി  നല്‍കുകയും ചെയ്യുക എന്നും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ശൈലിയായിരുന്നു. സ്വതവേ ആത്മവിശ്വാസം വളരെ കുറവുള്ള ഒരു വ്യക്തി വിശേഷമായിരുന്നു അദ്ദേഹത്തിന്റേത്. അപകര്‍ഷതാ ബോധവും അദ്ദേഹത്തിനു കണക്കില്‍ കൂടുതല്‍ ഉണ്ടായിരുന്നു. അറിയിപ്പുകള്‍ വായിക്കുമ്പോള്‍, പ്രത്യേകിച്ചും സത്യവിരുദ്ധമായ കാര്യങ്ങള്‍ അറിയിക്കുമ്പോള്‍ അദ്ദേഹം വിരണ്ടു വിളറി, ഞെളി പിരി കൊണ്ട്,   അണ്‍ ഈസി ആയി പിച്ചും പേയും പുലമ്പുന്ന  രംഗം നാം പലപ്പോഴും കണ്ടിട്ടുണ്ട്.

 ഫാ ആന്റണി എന്ന വ്യക്തി തീരെ  ആത്മവിശ്വാസവും വ്യക്തിത്ത്വവും ഇല്ലാത്ത ഒരു ഭീരുവായി ഈ ലേഖകന് അദ്ദേഹവുമായി ഉണ്ടായിട്ടുള്ള അടുത്ത ഇടപഴകുകളിലൂടെ മനസ്സിലായിട്ടുണ്ട്. യൂണിഫോം ഇടുമ്പോള്‍ വിക്രമനായി മാറുന്ന സ്ഥലം എസ് ഐ യെപ്പോലെ പുരോഹിതന്റെ ഉടുപ്പിടുമ്പോള്‍ വീര ശിരോമാണിയാകുന്ന സ്വഭാമാമാണ് അദ്ദേഹത്തിന്റേത്. ചെയ്യുന്നത് പലതും അന്ന്യായമാനെന്നു അറിയാവുന്നത് കൊണ്ടുള്ള അസ്വസ്ഥതയും കുറ്റബോധവും അദ്ദേഹത്തിനുണ്ട്. എന്നാല്‍ അധികാരത്തിന്റെ വീര്യമേറിയ കാസയില്‍ നിന്നും അമിതമായി പാനം ചെയ്തു ലക്കുകെട്ട അദ്ദേഹം ചെറുപ്പത്തിലെ കാരണവന്മാരില്‍ നിന്നും പഠിച്ച ശീലങ്ങള്‍ മനപ്പൂര്‍വം മറക്കുവാന്‍ ശ്രമിക്കുകയാണ്. തലയ്ക്കു മത്തു പിടിച്ച വ്യക്തി കൂടുതല്‍ മദ്യത്തിനായി ദാഹിക്കും പോലെ, അധികാരമത്തനായ അദ്ദേഹം കൂടുതല്‍ അധികാരത്തിനായി ദാഹിക്കുകയാണ്.

 ചിക്കാഗോ വികാരിയായി സേവനം അനുഷ്ടിച്ചിരുന്നിടത്തോളം കാലം ആരെയും വിശ്വസിക്കാതെ ഉരുക്ക് മുഷ്ടിയോടെയാണ് അദ്ദേഹം ഭരണം നടത്തിയിരുന്നത്. അദ്ദേഹത്തിന്‍റെ അസിസ്റ്റന്റ്റ് ആയി സേവനം ചെയ്യുവാന്‍ നിയുക്തരായ ഒറ്റ വൈദീകനെപ്പോലും, ഫാ ശാശ്ശേരി ഒഴികെ, അദ്ദേഹം  ഹാര്‍ദ്ധവമായി സ്വീകരിച്ച ചരിത്രം ഉണ്ടായിട്ടില്ല. ഫാ സാക്ക്‌, ഫാ ജോജി, ഫാ വര്‍ഗീസ്‌ എന്നവരെ അദ്ദേഹം വാതിലിനു പുറത്തു മാത്രമേ നിറുത്തിയിട്ടുള്ളൂ. മേല്‍പ്പറഞ്ഞ വൈദീകര്‍ക്കും, ഫാ കടുപ്പനും ഉള്‍പ്പടെ ചിക്കാഗോ രൂപതയില്‍ സേവനം ചെയ്യുന്ന ഏതൊരു പുരോഹിതനും കാര്യമായ നല്ലതൊന്നും ഫാ ആന്റണിയെപ്പറ്റി പറയുവാന്‍ ഉണ്ടാകുമോ എന്ന് സംശയമാണ്.

.ഫാ ആന്റണിയുടെ സേവനം ചിക്കാഗോ ഇടവകയ്ക്ക്  അടിസ്ഥാനപരമായ കോട്ടങ്ങള്‍ വരുത്തിയിട്ടുണ്ട് എന്ന് സ്ഥാപിക്കാനും ഞങ്ങള്‍ക്ക് കഴിയും. പാരിഷ് കൌണ്‍സില്‍ തിരഞ്ഞെടുപ്പ് വെറും ഒരു പ്രഹസനമാക്കി അദ്ദേഹം മാറ്റി. തനിക്കു അഭികാമ്യനല്ലാത്ത ആര്‍ക്കും പാരിഷ് കൌണ്‍സിലില്‍ ഇടം കിട്ടില്ല എന്ന സാഹചര്യം അദ്ദേഹം ഉണ്ടാക്കി.  ഭക്ത സംഘടനകളുടെ തലപ്പത്തും അദ്ദേഹത്തിനു വേണ്ടപ്പെട്ടവരെ മാത്രം അദ്ദേഹം നിയമിച്ചു, അവര്‍ക്ക് പാരിഷ് കൌണ്‍സിലില്‍ സീറ്റും നല്‍കി. എന്ത് മുടന്തന്‍ ന്യായം ഉപയോഗിച്ചും പാരിഷ് കൌണ്‍സിലില്‍  തന്നെ തുണക്കുന്നവരെ മാത്രമേ നിയോഗിക്കൂ എന്ന സാഹചര്യമാണ് അദ്ദേഹം സൃഷ്ടിച്ചിട്ടുള്ളത്. കള്‍ച്ചറല്‍ അക്കടെമി പോലെ പള്ളിയോടനുബന്ധിച്ചുള്ള  ഭക്ത്യേതര സംഘടനകളിലും അദ്ദേഹം തന്റെ ആശ്രിതരെ തള്ളിക്കയറ്റി. ഒരു കാലത്ത് നമ്മുടെ പള്ളിയുടെ അഭിമാനമായിരുന്ന മലയാളം സ്കൂള്‍ അദ്ദേഹം നശിപ്പിച്ചു. മേല്‍പ്പറഞ്ഞ കള്‍ച്ചറാല്‍ അക്കാദമിയും അദ്ദേഹം നാമാവശേഷമാക്കി. മലയാള ഭാഷയോടും സംസ്കാരത്തോടും അനുബന്ധിച്ച എന്ത് സംരംഭവും മുമ്പോട്ട്‌ കൊണ്ടുപോകാന്‍  വയ്യാത്ത സാഹചര്യങ്ങള്‍ ശ്രിഷ്ടിച്ചു അദ്ദേഹം നശിപ്പിച്ചത് ഏതോ കരുതിക്കൂട്ടിയുള്ള അജെണ്ടയുടെ ഭാഗമായിരുന്നു എന്ന് വേണം കരുതാന്‍.

 ഇന്നത്തെ പാരിഷ് കൌണ്‍സിലിന്റെ സ്ഥിതി വളരെ പരിതാപകരമെന്ന് എടുത്തു പറഞ്ഞു കൊള്ളട്ടെ. വെറും നോക്കുകുത്തികള്‍ മാത്രമായി നമ്മുടെ പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ തരം താഴ്ന്നിരിക്കുകയാണ്. അധികാരം കയ്യാളുന്നവര്‍ ഫാ ആന്റണി തിരഞ്ഞെടുത്ത ചുരുക്കം ചില നേതാക്കന്മാര്‍. അവര്‍ തീരുമാനിക്കുന്നത് എന്തോ അതവര്‍ നടപ്പാക്കുന്നു. കൌണ്‍സിലില്‍ ചര്‍ച്ച ചെയ്തു ഒരു കാര്യങ്ങളും നീരുമാനിക്കപ്പെടാറില്ല. അച്ഛനും മേല്‍പ്പറഞ്ഞ മുഖ്യന്മാരും കൂടി ആലോചിച്ചു തീരുമാനങ്ങള്‍ എടുത്തു എന്താണ് എന്ന് വച്ചാല്‍ നടത്തുന്നു. വായ്‌ തുറക്കാന്‍ പോലും അവകാശമില്ലാത്ത മരപ്പാവകള്‍ പോലെ നമ്മുടെ കൌണ്‍സില്‍ അംഗങ്ങള്‍ അടങ്ങിയിരിക്കുന്നു.

 ചിക്കാഗോ വികാരി സ്ഥാനത്തു നിന്നും നീക്കം ചെയ്ത്, VG ആയി നിയമിച്ചുകൊണ്ടുള്ള ബിഷപ്പിന്റെ കല്‍പ്പന വന്നതിനു ശേഷം പോലും ഫാ. ആന്റണി ചിക്കാഗോ ഇടവകയില്‍ നടത്തിയ മാറ്റങ്ങളും നിയമനങ്ങളും അദ്ദേഹത്തിന്‍റെ മനസ്സിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്. പുതിയ വികാരി ചാര്‍ജ് എടുക്കാന്‍ വെറും മൂന്നാഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ അദ്ദേഹം DRE , അസിസ്റ്റന്റ്റ് DRE എന്നിവരെ നീക്കം ചെയ്ത് പുതിയവരെ നിയമിച്ചു. ചാര്‍ജ് ഒഴിയുന്ന ദിവസം, പുതിയ വികാരി പള്ളിമേടയില്‍ ഉണ്ടായിട്ടും,അടിയന്തിര യോഗം വിളിച്ചു കൂട്ടി അദ്ദേഹം രണ്ടു നിയമനങ്ങള്‍ കൂടി നടത്തി. പുതിയ വികാരിയുടെ കൈകാലുകള്‍ കൂച്ചിക്കെട്ടുന്ന പ്രവര്‍ത്തികള്‍ അല്ല ഇവയെങ്കില്‍ മറ്റെന്താണ്?

ചിക്കാഗോ രൂപതയെ സംബന്ധിച്ചിടത്തോളം ഭാവി വളരെ ശുഭകരമായി തോന്നുന്നില്ല. ദുര്‍ബലനായ ഒരു ബിഷപ്പ്. ഒന്നിനും കൊള്ളാത്ത ഒരു ചാന്‍സലര്‍. അധികാരമത്തനായ ഒരു VG . ഇവര്‍ക്കിടയില്‍പ്പെട്ടു ഉഴലുന്ന ഒരു പറ്റം നിസ്സഹായരായ വിശ്വാസികള്‍.



17 comments:

Anonymous said...

കണ്ടും കേട്ടും വായിച്ചും അറിഞ്ഞിടത്തോളം ഫാദര്‍ അന്തോണി വി.ജി ആയി ഇരിക്കാന്‍ യാതൊരു യോഗ്യതയും ഇല്ലാത്ത ഒരു പുരോഹിതന്‍ ആണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കാരണങ്ങള്‍ പലതാണ്. അറിവില്ല, ബൈബിളില്‍ പണ്ടിത്യമില്ല ഇത് രണ്ടും ഞങ്ങള്‍ സഹിക്കാം. പക്ഷെ ചന്തയില്‍ തെറിവിളിക്കും പോലെ അല്ത്താരയില്‍ കയറി നിന്നുള്ള തെറിയോ? അതായത് മനുഷ്യര്‍ക്ക്‌ കേള്‍ക്കാന്‍ ഇഷ്ടമല്ലാത്ത ഭാഷ. വിശ്വാസികള്‍ പള്ളി വേണമല്ലോ കുര്‍ബാന വേണമല്ലോ എന്ന് കരുതിയാണ് ഇതെല്ലാം സഹിക്കുന്നത്. മുറവിളി കൂട്ടിയാല്‍ ഞങ്ങളുടെ നേരെ ഒറ്റ കൊമ്പന്‍ ആന പോലെ ആക്രമിക്കുന്ന ഒരു താന്തോന്നി അച്ഛനെ ഞങ്ങള്‍ക്ക് വി. ജി ആയി വേണ്ടേ വേണ്ട..... ആരും ഞങ്ങളെ കേള്‍ക്കാന്‍ ഇല്ലേ! എന്തിനാണ് അറിഞ്ഞുകൊണ്ട് പിതാവ് ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കുന്നത്? ഫാദര്‍ അന്തോണിയെ നാട്ടില്‍ വിട്ടു കൂടെ?

Anonymous said...

This is so true! useless bishop and power hungery Thundan. Soon bishop will be side-lined and Thundan will be all in all. He can make lots of money and bishop will get a small percentage of that. So far from what I've seen, the new Fr. Alapattu will be a puppet in Thundan's hand. Fr.Sassery was also a puppet; but he wanted bigger positions and so he danced to Thundans songs. Now bishop is dancing to Thundan's song; poor bishop he cannot take the correct "dance steps'. What a pitiful condition our diosees is.

Anonymous said...

ചിക്കാഗോ വികാരിയായി സേവനം അനുഷ്ടിച്ചിരുന്നിടത്തോളം കാലം ആരെയും വിശ്വസിക്കാതെ ഉരുക്ക് മുഷ്ടിയോടെയാണ് അദ്ദേഹം ഭരണം നടത്തിയിരുന്നത്. അദ്ദേഹത്തിന്‍റെ

നിന്ന്വ്പ്പോലെയുല്ലവനെ എങ്ങിനെ വിശ്വസിക്കും

Anonymous said...

ചിക്കാഗോ രൂപത ഭാവി ശുഭകരമായി തോന്നുന്നില്ല.

ദുര്‍ബലനായ ഒരു ബിഷപ്പ്.

ഒന്നിനും കൊള്ളാത്ത ഒരു ചാന്‍സലര്‍.

അധികാരമത്തനായ ഒരു VG .

ഇവര്‍ക്കിടയില്‍പ്പെട്ടു ഉഴലുന്ന ഒരു പറ്റം നിസ്സഹായരായ വിശ്വാസികള്‍.

Anonymous said...

ഞാന്‍ ലീഡര്‍ കണാരന്‍ സാര്‍ സ്വര്‍ഗത്തില്‍ ചെന്ന് യേശുവുമായി ഉള്ള ഒരു കണ്ടു മുട്ടല്‍ സ്പ്രിംഗ് ഉള്ള ചെരുപ്പും ജുബ്ബയും ഇട്ടുകൊണ്ട്‌ ചാടി ചാടി ഇടയ്ക്കു കൈയും ലാവിഷ് ആയി ആട്ടി കൊണ്ട് പറയുന്നു ഈ ഞാന്‍ അമേരിക്കയില്‍ കുറെ പള്ളികള്‍ അണികളുമായി ഒത്തു നിന്ന് വാങ്ങി പക്ഷെ നിന്റെ രൂപം ഞാന്‍ എങ്ങും വെയ്ക്കാന്‍ അണികളെ അനുവദിച്ചില്ല
പകരം എന്റെ നാട്ടിലെ മാസ്റെര്‍ ആയ പോവന്റെ ഒരു ശൂലം മേലോട്ടും കീഴോട്ടും സൈദിലോട്ടും ഉള്ള ഒരു രൂപം എല്ലായിടത്തും പ്രേതിഷ്ട്ടിച്ചു അതിനു വേണ്ടി ഞാന്‍ അണികളുമായി എന്നും വഴക്കിട്ടു , ചിലര്‍ പ്രാര്‍ തന ചെല്ലുമ്പോള്‍ അടുത്തിരുന്ന തുണി എന്താന്നു നോക്കാതെ അത് തലയില്‍ ഇട്ടു പ്രാര്‍ തിക്കും പോലെ ഈ തടി കൊണ്ടുള്ള ശൂലം ഇലാതെ എനിക്ക് പ്രാര്‍ഥിക്കാന്‍ വയായിരുന്നു , ഞാന്‍ കൊപ്പേല്‍ എന്നാ സ്ഥലത്ത് പോയി വലിയ ഒരു തമാസ്സ കാണിച്ചു അവരോടു പറഞ്ഞു ഞാന്‍ ഈ ശൂലം ഒരിടത്തും വെക്കാന്‍ വാശി പിടിച്ചിട്ടില്ല
ഇനി ആരെയുന്‍ നിര്‍ബന്ദിക്കുകയും ഇല്ല , എന്നാലും അടുത്ത ഗാരലാണ്ട് പള്ളിയില്‍ ഞാന്‍ റൂം പൂട്ടിയിട്ടു എന്റെ സ്വന്തം അണികളെ കൊണ്ട് ഞാന്‍ ഈ ശൂലം വെപ്പിച്ചു , പക്ഷെ അന്ന് ഞാന്‍ അവരോടു പറഞ്ഞില്ല എന്റെ അണികളെ കൊണ്ട് ഞാന്‍ ഇത് ചെയ്തിരിക്കും എന്ന് അവര്‍ എന്റെ വാക്കുകള്‍ സ്രെടിച്ചില്ല ഞാന്‍ ചെയ്യിഇലാ എന്നാണു പറഞ്ഞത് പക്ഷെ എന്റെ അണികളെ കൊണ്ട് ചെയിക്കും എന്ന് പറഞ്ഞില്ല അതില്‍ എന്തെങ്കിലും തെറ്റ് ഉണ്ടോ യേശു മഹാരാജാവേ ? ഇപ്പോഴും നിന്നെയും നിന്റെ അണികളെയും ഞാന്‍ പള്ളിയില്‍ കേട്ടില്ല അത് എന്റെ വാശി ആണ് എന്നോട് നീ ക്ഷേമിക്കുമോ ? എനിക്ക് ഇവിടെയും ഒരു വടിയും തൊപ്പിയും തന്നാല്‍ ഇവിടവും ഞാന്‍ ശരി ആക്കിത്തരാം എനിക്ക് നോക്ക് ന്നിടത് എല്ലാം ഈ ശൂലം വേണം അല്ലെങ്കില്‍ എന്റെ പോവേന്‍ എന്നോട് കോപിക്കും അവനെകൂടി ഞാന്‍ വിളിക്കട്ടെ ഗുരോ ? വേണ്ടാ വേണ്ട കനര നീ മാത്രം മതി ഇവിടെ നിന്റെ കൂട്ടുകാര്‍ പോവേനും അന്ഗോനും അവിടെ തന്നെ നില്‍ക്കട്ടെ എന്തിനാ കണാരന്‍ മാഷെ എന്നെ നിന്റെ അണികളെ പോലെ കഷ്ട പെടുതുന്നെ . നിന്റെ ഭാരം അല്പം കൂടനോണ്ട് കേട്ടോ ഇവിടെ ഗുരുവയ്യൊരു അപ്പന് ഒന്നും ഇല്ല കേട്ടോ തുലാ ഭാരം വെക്കാന്‍ .

ലാല്‍ സലാം നമ്മുടെ ഒന് വരുന്നു അന്നോട്‌ ഒന്ന് സമസാരിക്കട്ടെ എന്നാല്‍ പിന്നെ കാണാം ഓക്കേ ഗുരോ ഇനിയും സംശയം വരുമ്പോള്‍ കാണാം ഈ ഫോനെ ഒന്ന് ശരിയാക്ക് ഗുരോ ഞാന്‍ മടുത്തു

ഓ സാരം ഇല്ല എല്ലാം ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ ആണ് .‌

Anonymous said...

Voice keeps it up. The change is coming.

“Our Syro Malabar churches’ enemy is within the church only and they live in the Bishop SMC-house in Chicago, the Bishop along with his few crooked priest are responsible for these mess. Please keep eye on the new VG. Our SMC-Diocesan administrators are very cheap and they are real crooks in the white rob. Why our Bishop is creating problem to us. He needs to correct himself first or his advisor need to correct him otherwise let him retire and leave the responsibility back to Kakanad. “

Ezekiel 5:11 'Therefore, as I live,' says the Lord GOD, 'surely, because you have defiled My sanctuary with all your detestable things and with all your abominations, therefore I will also diminish you; My eye will not spare, nor will I have any pity.

Fr. Antony needs to advise the bishop Angadiath and need to remove the all pagan elements from every church that includes the dead-mar-Thomas cross and viri. The SMC-USA diocese has been invaded by satanic forces from its inception onwards. A defiled altar setup is clear in the Chicago SMC-Cathedra, there is no sanctity in the church and it looks like a circus theater. The diocese foundation is on lie upon lies and it is total failure of global Syro Malabar church mission. For the priests their vocation is only a side business and their spiritual activities are limited to the weekly Sunday show.


The SMC-voice is really doing a mission work through this site. Simply going to mass on every Sunday never make you holy and nor make you Christian.

Anonymous said...

I lost my trust in the SMC-Priests in USA and especially the MST mission gangs. Their vision and mission is for making US dollars and to loot the faithful. I hope the Bishop Angadiath will stay in INDIA on sabbatical reason. His is a destroyer of the community and Church in USA.


Chicago Latin diocese gave us their trust and property worth for than 5 million for the common interest Indian Catholics. The Syro Malabar looters in USA convert it for their own, and then the few SMC SATANICS BISHOPS along with their gundas make it for their own and start forcing to worship their satanic master the “Claver thamburan”. They destroyed the church and turned our church into an olden “Jerusalem devalayam”.


Fr. Antony is not worthy to be called a priest at all. He is another opportunist who silently betrayed Jesus, the poor obedient SYro- faithful s in USA and also the Syro Malabar church. He needs to pay huge price for his wrong doing and now it is right time for his to rectify himself and the Bishop.

Anonymous said...

ദുര്‍ബലനായ ഒരു ബിഷപ്പ്. ഒന്നിനും കൊള്ളാത്ത ഒരു ചാന്‍സലര്‍. അധികാരമത്തനായ ഒരു VG . ഇവര്‍ക്കിടയില്‍പ്പെട്ടു ഉഴലുന്ന ഒരു പറ്റം നിസ്സഹായരായ വിശ്വാസികള്‍
This is 100% right.All of them need to go out.

Anonymous said...

Many of the priests in the Syro-Malabar diocese in the US are involved in scandal, and truly should be defrocked (removed from the priesthood). Money laundering, extortion, alcoholism and other drug addiction, and womanizing are just a few of these people's ills.

We need to call for removal of this trash of the Earth, and bring in better clergy for our diocese.

Anonymous said...

Instead of critisizig this blog let us congrajulate them for bringing the truth out.
To saseri,If you want the truth to be revealed then you dont need to be scared.If you have something to hide then you have to be scared of this blog.As simple as that

Anonymous said...

100%RIGHT. THEY ALL NEED TO GO OUT!!!
Your comment is right,in a way.Did you come to U.S.A. seeing these cheaters?I would like to tell you that it is not "they" it is YOU YOU YOUto get out !!!!
REMEMBER THE PROVERB;"chere thinnunna nattil chennal NADUMURI thanne thinnanam".If you are a new comer to America or a person of VATICAN 2 product;forgive me,PEOPLE like me cannot digest these EVANGELISATIONS.....

Anonymous said...

എറണാകുളത്തും തൃശൂരും ഇപ്പോള്‍ ക്ലാവേര്‍ മേനിയ !!!!

ക്ലാവേര്‍ ബിഷപ്പ് ആലേന്ചേരി പിതാവിനെ മണി അടിക്കാന്‍ എറണാകുളത്തെയും തൃസ്സുരിലെയും വികാരി അച്ഛന്‍മാര്‍ മല്‍സ്സരിച്ചു, ക്ലാവേര്‍ കുരിസ്സു ,പള്ളികളിലും കപ്പേളകളിലും, വെക്കുവാന്‍ ഒരുങ്ങുന്നു

Tom Varkey said...

Tom Varkey Said ...

If Fr. Antony is an anointed, he should imitate and follow the footsteps of the greatest of all anointed who should be his model. I am talking about Jesus Christ himself. In Lk. 4:18 we read about His anointing in His own words: "The Spirit of the Lord is on me, because he has anointed me to preach good news to the poor. He has sent me to proclaim freedom for the prisoners and recovery of sight for the blind, to release the oppressed, to proclaim the year of the Lord's favor."
I invite all the Syro-Malabar priests who claim to be anointed which they are to imitate their model. Your work is cut out and it is not to be despots among the faithful, but to be humble and lead by example as instructed by Peter in 1 Pet. 5:3: "by being examples to the flock and eager to serve." Hope you guys will take this to heart and stop all your harassing the believers so that you can serve them keeping their spiritual well-being in mind. This is your assignment if you really want to demonstrate that you are the anointed and not boss around innocent believers throwing your headweight around. Sorry -- I don't mean to be impolite. But I thought I should remind you since you guys seem to have forgotten.

Anonymous said...

കൊപ്പലിലെ ആസ്ഥാന ഗായകന് കിട്ടിയ അടി ചതിമുലം: ഡാളസിലെ വേള്‍ഡ് മലയാളി കൌന്സിലെന്ന സംഘടനയുടെ പേരില്‍ നെഹ്‌റു ട്രോഫിക്ക് വള്ളം സ്പോണ്സര് ചെയ്തു. അതിലെ നേതാക്കന്മാരെല്ലാം വള്ളത്തിന്റെ മുന്‍പിലും ടിമിന്റെ കുടെയും നിന്ന് ഫോട്ടോയെടുത്തു. വേണ്ട പബ്ലിസിറ്റിയും കിട്ടി. മത്സരം കഴിഞ്ഞയുടന്‍ കള്ളാ നേതാക്കന്മാര്‍ ഒളിച്ചു സ്ഥലം വിട്ടു. കാരണം പൈസ കൊടുക്കേണ്ടേ? സ്പോന്‍സര്‍ ചെയ്യാന്‍ ഇടനില നിന്ന ആസ്ഥാന ഗായകനെ ചതിച്ചിട്ടു മറ്റു നേതാക്കന്മാര്‍ സ്ഥലം വിട്ടു. പൈസ കൊടുക്കാഞ്ഞതിന്റെ പേരില്‍ ഗായകന് കിട്ടി അടി. ഇത് ആദ്യമല്ല വേള്‍ഡ് മലയാളി കൌണ്‍സില്‍ നേതാക്കന്മാര്‍ ആളുകളെ കൂടെ കുട്ടി ചതിക്കുന്നത്. ഇത്രയും നാളും ആസ്ഥാന നായകനും ചതിക്കാന്‍ കൂടെ നിന്ന്, ഇത്തവണ ചതി തനിക്കു തന്നെ പറ്റി. ഫോട്ടോ പത്രത്തില്‍ വരുമ്പോള്‍ ഗായകനെ ചതിച്ച നേതാക്കന്മാരെ നമുക്ക് കാണാം. ഇവരില്‍ ചിലര്‍ ആസ്ഥാന ഗായകന്റെ ഉറ്റ സുഹൃത്തുക്കളും വര്‍ഷങ്ങളോളം കരോല്ട്ടനില്‍ അയല്വക്കക്കാരായി താമസിച്ചവരുമാണ്. ഏതായാലും എന്നും മനുഷ്യരെ ചതിച്ചു ജിവിച്ച ആസ്ഥാന ഗായകന്‍ ഇത്തവണ ചതിയില്‍ വിണു. കഷ്ടം... കിട്ടാനുള്ളത് കിട്ടിയാലേ... ------- അടങ്ങുകയുള്ള്...

Anonymous said...

please upload any evidence that Bishop and Antony Achan is taking money, waht evidence do you have?

Anonymous said...

കടലാസ്സില്‍ മാത്രം ഉള്ള വേള്‍ഡ് ‌ മലയാളീ സംഘടന വള്ളം പോയിട്ട് വല പോലും സ്പോന്സോര്‍ ചെയ്യാന്‍ ഏക്കം ഉള്ളതല്ല എന്ന് സകലമാന ലോക മലയാളീക്കും അറിയാം.
പിന്നെ പത്രത്തില്‍ ഫോട്ടോ വരാന്‍ ലോക നേതാക്കന്‍മാര്‍ ഇടക്കിടെ ഓരോ തമാസ് കാണിക്കുന്നത് കൂടത്തില്‍ കൂടുന്ന
ചിലര്‍ക്കൊക്കെ അടി ആയി മാറിയെന്നു ഇരിക്കും.

Anonymous said...

ദാലസ്സില്‍ ഒരു കാലത്ത് നല്ല ഒരു സംഘടന ആയി പ്രവര്‍ത്തിച്ചിരുന്നതാന് വേള്‍ഡ് മലയാളി കൌസില്‍. എന്നാല്‍ ഈ ആസ്ഥാന ഗായകനും, തോമ്മയും ഒക്കെ കുറെ കള്ളന്മാരുടെ കൂടെ കുടി അത് നശിപ്പിച്ചു. സംഘടനയില്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചവര്‍ വെളിയില്‍... മനുഷ്യനെ വഞ്ചിക്കുന്ന, ചതിക്കുന്ന സ്വഭാവമല്ലേ ഈ ആസ്ഥാന ഗായകനുള്ള്. ആ സംഘടനയില്‍ ചേരുന്നവരെ തോഴിക്കണം... കള്ളന്മാരുടെ സംഘടനയായി മാറി ആ സംഘടന... ആസ്ഥാന ഗായകനെപ്പോലുള്ളവര്‍ നായകന്മാരായാല്‍ സംഘടനയുടെ സ്റാട്ടസ് അതയല്ലേ കാനൂ.