Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, September 11, 2011

കാണം വിറ്റും ഓണം ഉണ്ണണം

ഈയുള്ളവന്റെ ചെറുപ്പകാലത്ത് തിരുവോണം മുഖ്യമായും ഒരു ഹൈന്ദവ ആഘോഷമായിരുന്നു എന്ന് പറയാം. ഇന്നിപ്പോള്‍ കാലം മാറി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് നമ്മള്‍ ഇപ്പോള്‍. പണ്ട് കേട്ട് കേള്‍വി പോലും ഇല്ലാതിരുന്ന സായിപ്പിന്റെ സ്വന്തം വാലെന്റൈന്‍സ്‌ ഡേ പോലും നാട്ടില്‍ ഇപ്പോള്‍ ചെറുപ്പക്കാര്‍ക്ക് അഴിഞ്ഞാടാന്‍ പറ്റിയ തരം വലിയ ഒരു ആഘോഷമാണത്രേ! പിന്നെയാണോ പരമ്പരാഗതമായി മലയാളികള്‍ ആഘോഷിച്ചു പോരുന്ന തിരുവോണം! (ഈയുള്ളവന്‍ ഒരു നാപ്പതു വര്‍ഷം നേരത്തെ ജനിച്ചു പോയി എന്ന് ഖേദപൂര്‍വ്വം ഇവിടെ അറിയിച്ചുകൊള്ളട്ടെ.)


ടുട്ടു മോനും ടിറ്റി മോളും, എന്തിനധികം, എന്‍ പ്രിയതമ ഇത്തമ്മപോലും ഒരുമാതിരി, ഒരു തരം പിന്നോക്ക ചിന്താഗതിക്കാരനായ മൂരാച്ചിയായിട്ടാണ് അടിയനെ കാണുന്നത്. എന്നാല്‍ അവര്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു എന്ന് വ്യക്തമായി ഇവിടെ സ്ഥാപിക്കുവാന്‍ ഞാന്‍  ആഗ്രഹിക്കുകയാണ്.

 ക്രിസ്ത്യാനികള്‍ക്കും ആഘോഷിക്കാന്‍ പറ്റിയ ഒരുത്സവമാണ്‌ ഓണം എന്ന് ഞാന്‍ ഉറപ്പായി സമ്മതിക്കുന്നു. സത്യം പറഞ്ഞാല്‍, കാസര്‍ഗോട് തുടങ്ങി കന്യാകുമാരിവരെ മലയാളികള്‍ക്ക് കള്ളുകുടിച്ചു കൂത്താടിമറിയാനുള്ള ഏതോരു അവസരത്തെയും ഒരു ദേശീയോത്സവം എന്ന് കണക്കാക്കാനും, ആ മുറക്ക് അതിനോടനുബന്ധപ്പെട്ട എല്ലാ മദിരാ-മദിരാക്ഷി സേവകളും നടത്താനും, ഏതോരു ഇന്ത്യനെയും പോലെ  ക്രിസ്ത്യാനിയായ എനിക്കും മൌലികമായ അവകാശം ഭരണഘടനയുടെ ഏതോ ഒരു വകുപ്പ്  ഉറപ്പു തരുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.. അതുകൊണ്ട് ഇത്തമ്മ ഞെട്ടിയാലും എനിക്ക് ഒരു ചുക്കുമില്ല. (ഓണത്തിന്റെ പേരില്‍ രണ്ടെണ്ണം കാച്ചിയിട്ടുണ്ട് എന്ന് വച്ചോ. അതുകൊണ്ടുള്ള മൂച്ചാണ് എന്ന് വേണമെങ്കില്‍ നിങ്ങള്‍ വിശ്വസിച്ചോ. എന്നാല്‍ ഒരു കാര്യം സത്യം. ഇപ്പോള്‍ അവള്‍, അതായത് എന്റെ ഇത്ത,  അടുത്തുണ്ടായിരുന്നെങ്കില്‍ ഒറ്റച്ചവിട്ടിന് ദൈവം കര്‍ത്താവ് ഊരിയെടുത്തു അവള്‍ക്കു കൊടുത്ത എന്റെ സ്വന്തം വാരിയെല്ല് ഞാന്‍ തിരിച്ചു ഊരിയെടുത്തെനെ. സോറി.)

ങാ. പറഞ്ഞു വന്ന കാര്യം. ഓണം. അത് നല്ല ഫെസ്റ്റിവല്‍  ആണ്. ചെറുപ്പകാലത്ത് കണ്ട്‌, മനസ്സിന്റെ ഓമന ചെപ്പില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന, അത്തപ്പൂവിടീലിന്റെ ആ മധുരസ്മരണകള്‍! പ്രത്യേകിച്ചും അയലത്തെ വീട്ടിലെ ഗീതാദേവി! രാവിലെ അമ്പലക്കുളത്തില്‍ കുളിച്ച്, നേരിയതും അണിഞ്ഞു, പപ്പടവട്ടത്തിലുള്ള കുങ്കുമപ്പൊട്ടും ചാര്‍ത്തി എന്റെ ആ ദേവി, അവളുടെ വീടിന്റെ മുറ്റത്തു കുത്തിയിരുന്നു അത്തപ്പൂവിടുമ്പോള്‍, പുറകില്‍ നിന്ന് നോക്കുമ്പോള്‍, വെളുത്ത നല്ല ഒരു കൊച്ചു  തൊപ്പിക്കുടയാണ് ഞാനീ  കാണുന്നത് എന്നത് പോലെ തോന്നുന്ന ആ സീന്‍!

കര്‍ത്താവേ! പ്രലോഭനത്തിലേക്ക് എന്നെ ഇനിയും നയിക്കരുതെ. കാരണം മനസ് "എസ്" പറഞ്ഞാലും ശരീരം ദുര്‍ബലമാണ് നാഥാ. കൂടാതെ മുഖത്തു കള്ളലക്ഷണം എന്തെങ്കിലും കണ്ടെന്നു തോന്നിയാല്‍  തൊണ്ടിയോടെ പിടിച്ചു കേസാക്കി ഗരാജില്‍ കിടത്തുന്ന അങ്ങയുടെ തന്നെ ഒരു  സൃഷ്ടിയാണ് എന്റെ ഇത്തമ്മ. ഇതൊക്കെയോര്‍ത്തു എന്നില്‍ കനിയുമാറാകേണമേ!


പറയാന്‍ വന്ന കാര്യം വീണ്ടും മറന്നു. ഓ, നമ്മുടെ ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രളിലെ പൂക്കളം. സിം,  അതായത് CYM എന്ന സംഘടന ഇക്കുറി പൂക്കളമുണ്ടാക്കി. പള്ളിയുടെ അകത്തു, നാര്‍ത്തെക്സില്‍ തന്നെ. ആ ക്ടാങ്ങളോട് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതായിരുന്നു അത്തപ്പൂവിടെണ്ടത് മുറ്റത്താണെന്ന്. നല്ല മൂഡില്‍ ആയതു കൊണ്ട് ഞാന്‍ നമ്മുടെ പുള്ളാരെ കുറ്റം പറയുന്നില്ല. പക്ഷേങ്കി, മേലില്‍ സൂക്ഷിക്കണം. പൂവിടല്‍ മുറ്റത്ത് മതി. അല്ലാതെ ഇക്കുറി നിങ്ങള്‍ ചെയ്ത പോലെ പള്ളീടെ അകത്തല്ല വേണ്ടത്. അതുപോലെ തന്നെ യൂത്തികള്‍ തന്നെ വേണം പൂവിടാന്‍. എന്നാലെ പിറകില്‍ നിന്നും നോക്കുമ്പോള്‍ ഞങ്ങള്‍ അച്ചായന്മാര്‍ക്ക് കാണാന്‍ ഒരു ശേലുണ്ടാകുകയുള്ളൂ. അതുപോലെ തന്നെ, പൂക്കളത്തിന്റെ നടുക്ക് ഒരു അരിപ്രാവ്! ഓണത്തിനു മനുഷ്യര്‍ കള്ളുകുടിച്ചു കത്തിക്കുത്ത് നടത്തുന്നതിനു ആ പാവം പ്രാവ് എന്ത് പിഴച്ചു പിള്ളേരെ? ബിഷപ്‌ അങ്ങാടിയത്ത് അല്ലെങ്കില്‍ തന്നെ ഇതേ പ്രാവിനെ ക്ലാവര്‍ കുരിശിന്റെ തുഞ്ചത്ത് മൂക്ക് കുത്തിച്ചു ഇടിച്ചിറക്കി നശിപ്പിച്ചു. ഇപ്പോള്‍ ഇതാ അത്തപ്പൂക്കളത്തിന്റെ ഒത്ത നടുക്കും ഒരു പ്രാവ്!




13 comments:

Anonymous said...

Onam Mass, Republic Day Mass, Independence day Mass, Pongal Mass, Birthday mass, Picnic Mass, Arts day Mass, Gandhi Jayanthi Mass!!!!

Anonymous said...

PUT A CLAVER CROSS IN THE MIDDLE NEXT TIME

Anonymous said...

തിരു ഓണം പള്ളിയില്‍ ! പൂക്കളം , നില വിളക്ക്, ഓട്ടം തുള്ളല്‍, തിരുവാതിര ഒന്നിനും ഒരു കുറവ് വേണ്ട എല്ലാം നടക്കട്ടെ ! ആല്മീയം ആയി വേറെ ഒന്നും നടക്കില്ല പില്ലെര്‍ക്കാനെ ബോര്‍ വലിയോര്‍ക്ക് ആണേ ജോലി ചെയ്തു വന്നതിന്റെ ക്ഷീണം , പിന്നെ ആരുടെ എങ്കിലും കണ്ണ് തുറന്നിരിക്ക്നെ ഇതല്ല ഇതിന്റെ അപ്പുറവും ചെയ്യും. ആകെ എന്ജോയ്‌ ചെയ്യാന്‍ ആര് ദിവസം തന്റെ കുഞ്ഞാടുകളെയും കുഞ്ഞു ആടികളെയും കാണാന്‍ കണ്ണില്‍ എണ്ണയും ഒഴിചിരിക്കുന്ന പാവം പാവം രാജ കുമാരന്‍ അച്ചന്‍ . എന്താ ഇപ്പോഴത്തെ ഒരു സ്ഥിതി ?

ഇനി എന്നാണു മുറ്റത്തു ഇടേണ്ട പൂക്കളം കേറി കേറി പള്ളി മുറ്റവും കഴിഞ്ഞു മോണ്ടാ ളവും കഴിഞ്ഞു അല്ത്താരയില്‍ കയരികൂടുക ? ഇങ്ങനെ പോയാല്‍ ഇത് എല്ലാം അമ്പലം ആക്കും അതികം താമസിയാതെ ! ചേട്ടാ വിശാല മനസോടെ ചിന്ടിക്കൂ . നമ്മെളെല്ലാം ഹിന്ദുക്കള്‍ ആയിരുന്നില്ലേ പണ്ട് പണ്ട് , പിന്നെ തോമാശ്ലീഹ വന്നു നമ്മുടെ പൂര്‍വീകന്മാരെ യേശുവിന്റെ അനുയായികള്‍ ആക്കി. ഇപ്പോള്‍ നമ്മുടെ നേതാക്കന്മാര്‍ നമ്മളെ തിരിച്ചു ഹിന്ദു സമുടായതിലെക്കണോ എന്ഗോട്ടാണോ നയിക്കുന്നത്
എന്ന് അവര്‍ക്ക് തന്നെ അറിയില്ല . ചെത്തി മന്ദാരം തുളസി പിച്ചക മാലകള്‍ ചാര്‍ത്തി ഗുരുവായൂര്‍ അപ്പാ നിന്നെ കണികാണണം അതിനും വലിയ താമസം ഉണ്ടാവില്ല . നാമം ചെല്ലും നാവുകളില്‍
രാമാ രാമാ പാഹിമ എന്നും ചൊല്ലും . നിലവിളക്കും കത്തിച്ചു ദീപം ദീപം എന്നും പറഞ്ഞു ദീപാരാധനയും എന്തെല്ലാം ആയിരിക്കും നാഥ കാണേണ്ടി വരിക ? എന്തായാലും ചേട്ടന്‍ പറഞ്ഞാപോലെ യുത്തികളും നസ്രാണി കൊച്ചമ്മമാറും സെറ്റ് മുണ്ടും ഇട്ടു വരുന്നത് കാണാന്‍ എന്താ അഴക്‌ ! പഴസ്സിരാജയിലെ തമ്പ്രാട്ടി കുട്ടി ഈറന്‍ അണിഞ്ഞ കാര്‍ കൂന്തലും വാരികെട്ടി മന്ദം മന്ദം
നടന്നു വരൂന്നതു ഓര്‍മയില്ലേ ചേട്ടാ , എന്താ നയന സുഖം പള്ളിയില്‍ പാടില്ലാന്നു ഉണ്ടോ ? ഈ തിരുമേനി വരുന്നതിനു മുന്‍പ് കാലേ കൂട്ടി വികാരി അച്ചന്‍ പറയുന്നത് കേട്ടിട്ടില്ലേ സ്ട്രീജെനങ്ങളെല്ലാം സെറ്റ് മുണ്ട് ഇട്ടു താലപോലിയും ആയി വരണം എന്ന് , ചേട്ടന്‍ അത് എന്തിനാണ് എന്ന് ചോദി കാരുണ്ടോ ? ഇല്ല . എല്ലാം അനുസരിക്കുക ഇതെല്ലാം അനുസരണയുടെ ഭാഗങ്ങള്‍ ആണ് . തിരുമെനിയെക്കായിലും നയന സുഖം അനുഭവിക്കുക അച ച നും പൊതു ജങ്ങളും അല്ലെ ? ആണ് , ഒരു പര സഹായം അത്രയേ ഉള്ളൂ .ഇനി അങ്ങോട്ട്‌ താലപോലിയും സെറ്റ് മുണ്ടും ഹ ഹ എന്തൊക്കെയാ വര്രാന്‍ പോകുക ചേട്ടന്‍ കണ്ണും പൂട്ടി നടക്കുക കന്നെണ്ടാവര്‍ എങ്കിലും കണ്ടു രേസിക്കാട്ടെ ചേട്ടാ . മറ്റുള്ളവരുടെ സന്തോഷത്തില്‍ ചേട്ടനും പങ്കു കൊള്ളുക പള്ളിയില്‍ വരുമ്പോഴു എങ്കിലും !

Anonymous said...

പൂക്കളത്തിന്റെ നടുക്ക് ഒരു അരിപ്രാവ്! ഓണത്തിനു മനുഷ്യര്‍ കള്ളുകുടിച്ചു കത്തിക്കുത്ത് നടത്തുന്നതിനു ആ പാവം പ്രാവ് എന്ത് പിഴച്ചു പിള്ളേരെ? ഇതിലും ഭേതം ബിഷപ്‌ അങ്ങാടിയത്ത്നേ അരിപ്രാവിന് പകരം വെച്ചാല്‍ മതിയായിരുന്നു. മാവേലി തബുരാന്‍ ഇനി ഔണത്തിന് ഇല്ല എന്ന് എല്ലാവ൪ക്കും അറിയാം. ന്നുടെ അങ്ങാടിയത്ത് തബുരാന്‍ ഒന്നിനും ഗുണമില്ലാതേ വെറുതേ ഇരിക്കുകയല്ലേ, അതുകൊണ്ട് മാവേലി തബുരാന് പകരം അങ്ങാടിയത്ത് തബുരാന്‍ ഒന്ന് ഇരിക്കട്ടെ ഓണ പൂക്കളത്തിന്റെ നടുക്ക്. രണ്ടും തബുരാന്‍മാരായതുകൊണ്ട് ഉളള ചബുരാനേ ഗുണമില്ലയെങ്കിലും ഇല്ലാത്തതില് ഭേതം തന്നേ.

Anonymous said...

എന്‍റെ കര്‍ത്താവേ നീ തന്ന നിരവധി അനുഗ്രഹങ്ങളില്‍ ഒന്നാണല്ലോ അമേരിക്കയില്‍ വരുവാനും ചെറുതാണെങ്കിലും ഒരു ജോലിയും താമസിക്കാന്‍ ഒരിടവും ലഭിച്ചത്.

അതിനു അങ്ങേക്ക് നന്ദി പറയുന്നു.
അപ്പം നാട്ടില്‍ ഇതൊന്നും ഇല്ലാരുന്നോ , അന്ഗനെഒകെയുല്ലവന് വന്നതിന്റെ കുഴപ്പമ ഇത്
ഇപ്പോഴത്തെ ഞങ്ങളുടെ വിഷമം അങ്ങയുടെ പേരുംപറഞ്ഞു കുറെ വെള്ളയടിച്ച കുഴിമാടങ്ങള്‍ ഞങ്ങളെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു .
നിന്നെപ്പോലെയുല്ലവന്മാര്‍ വന്നതാണ്‌ കുഴപ്പം ഇല്ലെങ്കില്‍ കത്തനാന്മാര്‍ക്കിവിടെ വരാമോ
കൊള്ളയും കൊള്ളിവെപ്പും ഒരുവശത്തുകൂടി,

മറുവശത്തുകൂടി കര്‍ത്താവേ അങ്ങയെ നിന്ദിച്ചു പൈശാചികത്വം നിറഞ്ഞ മറ്റു പ്രാകൃത രൂപങ്ങള്‍ അങ്ങയുടെ ദേവാലയത്തില്‍ പ്രതിഷ്ടിച്ചു അങ്ങയോടുള്ള ഞങ്ങളുടെ പ്രാര്തനകള്‍ക്കും അപേക്ഷകള്‍ക്കും മാര്‍ഗതടസം ശ്രഷ്ടിക്കുന്നു . നീയൊക്കെ പള്ളിവന്നുകനിക്കുന്ന പെകൊത് കാണാന്‍ പട്ടഞ്ഞു ദൈവം പരനിടയിരിക്കുമിത്

ഞങ്ങളുടെ കുഞ്ഞുങ്ങളെയും സഹോദരിമാരെയും ഭാര്യമാരെയും പല വിധത്തില്‍ പീഡിപ്പിക്കുന്നു . മുഴുവനന്ഹു മനസിലായില്ല

കുള്ളന്‍ സക്കറിയായെ പോലുള്ള വൈദികരെ ഞങ്ങളുടെ പെണ്ണുങ്ങള്‍ക്ക്‌ ഭയമാണ്. എന്തിനു പെണ്ണുങ്ങളെ പ്പരയുന്നു , അവര്‍ക്ക് കഷിയെ പെരുത്ത യിസ്ഹാടമാണ് , നിങ്ങള്ക്ക് ഭയമാനെന്നുപര

കാണുബോള്‍ കെട്ടിപ്പിടിക്കുക , കെട്ടിപ്പിടിച്ചാലോ മിനിറ്റുകള്‍ കഴിയണം ഒന്ന് സ്വതന്ത്രയാകുവാന്‍. അച്ഛനോട് പലവട്ടം ഞാന്‍ പറഞ്ഞതാ എന്നെ കേടിപ്പിടിക്കുമം എന്റെ കോന്തന്‍ കാണാതെ വേണമെന്ന്.

ഇങ്ങനെ കാമ വെറി പൂണ്ട ഇവരുടെ ഇടയില്‍ ഞങ്ങള്‍ എങ്ങനെ ജീവിക്കും. പോയി പട്ടു പാടാനും, ഭാര്യയെ സുഖിപ്പിക്കാനും പടിക്ക്,

ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഇതൊക്കെ അമേരിക്കന്‍ സ്റ്റയില്‍ ആണെന്നാണ്‌ ഇവരുടെ വാദം . അതബതത്തില്‍ താന്‍ കണ്ടപ്പോള്‍ പറഞ്ഞ ഒരു നമ്പരല്ലേ

പുക്കുലുംകുഴി മോളി .

September 10, 2011 11:32 PM

karinthiri said...

The pookkalam was in narthex area. The narthex area is not considered as a part of the church. see the definition of narthex area below.


Traditionally the word comes from narthex (Medieval Latin from Classical Greek narthex νάρθηξ[1] 1. fennel, 2. scourge) and was the place for penitents.[2] In modern Greek narthekas (νάρθηκας) no longer has this meaning and is either the porch of a church, as English, or the brace of a sprained wrist or sling of a broken arm. In English the narthex is now the porch outside the church at the west end, formerly it was a part of the church itself.[3]

Anonymous said...

Stop these lies.

Anonymous said...

ഓണപൂവേ, പൂവേ, പൂവേ!
കുങ്കുമപ്പൊട്ടും ചാര്‍ത്തി എന്റെ ആ ദേവി!


ഓണപൂവേ, പൂവേ, പൂവേ!
ഓണപൂവേ, പൂവേ, പൂവേ!
ചിക്കാഗോ തബുരന്‍പൂവേ, പൂവേ, പൂവേ!
മാവേലി തബുരന്‍പൂവേ, പൂവേ, പൂവേ!
പാതാളവാസി തബുരന്‍പൂവേ, പൂവേ, പൂവേ!
ഓമല്‍പൂവേ, പൂവേ, പൂവേ!
കുങ്കുമപൂവേ, പൂവേ, പൂവേ!
ഓണപൂവേ, പൂവേ, പൂവേ!
ഓണപൂവേ, പൂവേ, പൂവേ!

Anonymous said...

Baby someone is crazy and it's you

Anonymous said...

thaanoru malayali anodo?malayali ayirunnenkil thankal Onam oru hindu festival anennu parayillayirunnudo. thanikku onam enthanennu ariyilla. thats the truth. thanikku aa piller agane cheyyunnathinu assooya anu that's why you are telling all these stupidities.

Thaan poyi onam enthanennu padikkado...
"What is Onam?
Onam is the biggest and the most important festival of the state of Kerala. It is a harvest festival and is celebrated with joy and enthusiasm all over the state by people of 'ALL COMMUNITIES'. "

പപ്പാ said...

"നമ്മെളെല്ലാം ഹിന്ദുക്കള്‍ ആയിരുന്നില്ലേ പണ്ട് പണ്ട് , പിന്നെ തോമാശ്ലീഹ വന്നു നമ്മുടെ പൂര്‍വീകന്മാരെ യേശുവിന്റെ അനുയായികള്‍ ആക്കി."

സഹോദരാ......,
ഞാന്‍ മനസ്സിലാക്കിയിടത്തോളം, നമ്മള്‍ എല്ലാം ഹിന്ദുക്കള്‍ അല്ലായിരുന്നു. തോമ്മസ്ലീഹ കേരളത്തില്‍ വന്നപ്പോള്‍ ട്രേഡ് റൂട്ട് വഴിയായി നമ്മുടെ നാട്ടില്‍ ദാരാളം യഹൂദന്മാര്‍ സ്ടിരതാമാസമാക്കിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് തോമ്മസ്ലീഹക്ക് അധികം ബുദ്ധിമുട്ട് വന്നില്ല ഈശോയെ പറ്റി നമ്മുടെ ആളുകളോടെ പറഞ്ഞു തരാന്‍. അക്കൂടെ കുറച്ചു അത്ഭുതങ്ങള്‍ കൂടി ആയപ്പോള്‍ ആളുകള്‍ വിശ്വസിച്ചു മാമോദീസ മുങ്ങി. പക്ഷെ, തമിഴ് നാട്ടില്‍ ചെന്നപ്പോള്‍ ഉണ്ടായ സ്ഥിതി അതല്ലായിരുന്നു അവര്‍ തോമ്മസ്ലീഹയെ കൊല്ലുകയും ചെയ്തു.
ആദിമ ക്രൈസ്തവര്‍ യഹൂദ ക്രിസ്ത്യാനികള്‍ തന്നെയാണ്. പിന്നീട് ഹിന്ദുക്കളും കൂട്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ ശരിയാണ്.

പിപ്പിലാടാണോ, സ്കൈലാര്‍ക്കിണോ, ടി വി ക്കോ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍ എഴുതിക്കോ. കാരണം തെളിവുകള്‍ നിരത്താന്‍ വലിയ വിഷമമുള്ള ഒരു സംഗതിയാണിത്.

പപ്പാ said...

"നമ്മെളെല്ലാം ഹിന്ദുക്കള്‍ ആയിരുന്നില്ലേ പണ്ട് പണ്ട് , പിന്നെ തോമാശ്ലീഹ വന്നു നമ്മുടെ പൂര്‍വീകന്മാരെ യേശുവിന്റെ അനുയായികള്‍ ആക്കി."
സഹോദരാ......,
ഞാന്‍ മനസ്സിലാക്കിയിടത്തോളം, നമ്മള്‍ എല്ലാം ഹിന്ദുക്കള്‍ അല്ലായിരുന്നു. തോമ്മസ്ലീഹ കേരളത്തില്‍ വന്നപ്പോള്‍ ട്രേഡ് റൂട്ട് വഴിയായി നമ്മുടെ നാട്ടില്‍ ദാരാളം യഹൂദന്മാര്‍ സ്ടിരതാമാസമാക്കിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് തോമ്മസ്ലീഹക്ക് അധികം ബുദ്ധിമുട്ട് വന്നില്ല ഈശോയെ പറ്റി നമ്മുടെ ആളുകളോടെ പറഞ്ഞു തരാന്‍. അക്കൂടെ കുറച്ചു അത്ഭുതങ്ങള്‍ കൂടി ആയപ്പോള്‍ ആളുകള്‍ വിശ്വസിച്ചു മാമോദീസ മുങ്ങി. പക്ഷെ, തമിഴ് നാട്ടില്‍ ചെന്നപ്പോള്‍ ഉണ്ടായ സ്ഥിതി അതല്ലായിരുന്നു അവര്‍ തോമ്മസ്ലീഹയെ കൊല്ലുകയും ചെയ്തു.
ആദിമ ക്രൈസ്തവര്‍ യഹൂദ ക്രിസ്ത്യാനികള്‍ തന്നെയാണ്. പിന്നീട് ഹിന്ദുക്കളും കൂട്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ ശരിയാണ്.

പിപ്പിലാടാണോ, സ്കൈലാര്‍ക്കിണോ, ടി വി ക്കോ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍ എഴുതിക്കോ. കാരണം തെളിവുകള്‍ നിരത്താന്‍ വലിയ വിഷമമുള്ള ഒരു സംഗതിയാണിത്.

Anonymous said...

Very true that ONAM is a festival celebrated by all malayalees. But the "Pookkalam" at the threshold of the church !!!!! ....I'd object to it.