Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, September 20, 2011

ക്ലാവര്‍ രോഗികള്‍ക്ക് തിമിരബാധയും - ഉദാ: പിപ്പിലാഥന്‍

തങ്ങളുടെ സിദ്ധാന്തം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ എന്ത് കുടുക്ക് വിദ്യകളും കുറുക്കു വഴികളും സ്വീകരിക്കാന്‍ കല്‍ദായവാദികള്‍ മടിക്കാറില്ല. വിശ്വാസികളെ ഒന്നടങ്കം കബളിപ്പിച്ചിട്ടായാലും തങ്ങളുടെ പരിഷ്കാരങ്ങള്‍ ഏതു വിധേനയും നടപ്പിലാക്കുക എന്നതാണ് അവരുടെ നയം.
വിശ്വാസികളെ ബോധവല്‍ക്കരിച്ചു അവരുടെ സഹകരണത്തോടെ ക്ലാവര്‍ കുരിശും വിരിയും ഒരു പള്ളിയിലും സ്ഥാപിച്ചതായി ഞങ്ങള്‍ക്ക് അറിവില്ല. പ്രത്യുത ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും, ഭീഷണിപ്പെടുത്തിയും, അത് നടക്കാത്തിടത്ത്, പിന്‍വാതിലില്‍ ക്കൂടിയും തങ്ങളുടെ തോന്ന്യാസം നടപ്പിലാക്കുകയാണ് കല്‍ദായ വാദികള്‍ ചെയ്യുന്നത്.

ഗാര്‍ ലാണ്ട് പള്ളിയില്‍ മാര്‍ത്തോമാ കുരിശു സ്ഥാപിക്കണമോ, അതോ ക്രൂസിഫിക്സ് സ്ഥാപിക്കണമോ എന്നാ ചോദ്യം പൊതുയോഗത്തില്‍ ഉയര്‍ന്നപ്പോള്‍ ഏകപക്ഷീയമായി ക്രൂസിഫിക്സ് മതി എന്ന് ജനങ്ങള്‍ തീരുമാനമെടുത്തു. എന്നാല്‍ ആ തീരുമാനത്തെ കാറ്റില്‍ പറത്തിക്കൊണ്ടു ഫാ. ജോജി വീണ്ടും ഒരു പൊതുയോഗം തൊട്ടടുത്ത ആഴ്ച തന്നെ വിളിച്ചു കൂട്ടി. അവിടെയും പരാജയപ്പെട്ടപ്പോള്‍ പിന്നെ അദ്ദേഹം ചെയ്ത പ്രവര്‍ത്തികള്‍ എന്താണെന്ന് ലോകം മുഴുവന്‍ അറിയാവുന്നതാണ്.

ഐക്കണോഗ്രാഫി പ്രവീണന്‍ എന്ന് ചമഞ്ഞു കാശ് മേടിക്കാന്‍ നടക്കുന്ന കോറോത്ത് എന്ന ഒരു പുരോഹിതനെ പള്ളിയുടെ അള്‍ത്താര അശുദ്ധമാക്കാന്‍ അദ്ദേഹം കൊണ്ടുവന്നു. ജനങ്ങള്‍ പണം മുടക്കി പൂര്‍ത്തിയാക്കിയ പള്ളിയുടെ അകത്തു കയറുവാന്‍ അവരെ  ഫാ ജോജി അനുവദിച്ചില്ല എന്നതാണ് സത്യം. കോറോത്ത് ഗാര്‍ ലാന്ഡ് പള്ളിയില്‍ വരച്ചിരിക്കുന്ന പരിഹാസനീയമായ സൃഷ്ടികള്‍ വായനക്കാര്‍ കണ്ടതാണല്ലോ. കൂടുതല്‍ ഇനിയും കാണാന്‍ ഇരിക്കുന്നതേയുള്ളൂ.

കടുത്ത ക്ലാവര്‍ രോഗികളായ കത്തനാര്‍മാരുടെ കാടന്‍ പ്രവര്‍ത്തികള്‍ കണ്ടില്ലെന്നു നടിച്ചു ക്ലാവറിസത്തെയും  കല്ദായിസത്തെയും ഏതു വിധേനയും ന്യായീകരിക്കുക എന്നത് അവരെ തുണക്കുന്ന അല്‍മായരുടെ ഒരു സ്വഭാവമാണ്. ഉദാഹരണം: നമ്മുടെ പിപ്പിലാഥന്‍ തന്നെ. കടുത്ത കല്‍ദായ വാദിയാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു എങ്കിലും ബുദ്ധിപരമായി ആശയ സംവാദം നടത്താന്‍ തക്ക പക്വതയുള്ള ഒരു വ്യക്തിയായി ഞങ്ങള്‍ അദ്ദേഹത്തെ കണക്കാക്കിയിരുന്നു. പക്ഷെ ചിക്കാഗോ രൂപതയിലെ തന്റെ ഹീറോ കളായ രണ്ടു പുരോഹിതര്‍ ഫാ. ജോജിയും ഫാ. കടുപ്പനും ആണെന്ന് കേട്ടപ്പോള്‍ ക്ലാവര്‍ രോഗം അല്‍മായരുടെ തലച്ചോറിനെയും ബാധിച്ചു അതിനെ കാര്യമായി മന്ദീഭവിപ്പിക്കുന്ന ഒന്നാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

ഫാ റോയിയെപ്പറ്റി പറഞ്ഞാല്‍ അദ്ദേഹം വെറും ഒരു demagogue മാത്രമാണെന്നെ ഞങ്ങള്‍ പറയൂ. 
H. L. Mencken, defined a demagogue as "one who will preach doctrines he knows to be untrue to men he knows to be idiots." വാചകക്കസര്‍ത്തു കൊണ്ട് ജനങ്ങളുടെ  കണ്ണില്‍ പൊടിയിട്ടു വയറ്റില്‍ പിഴപ്പ് നടത്തുന്ന കവലമുക്കിലെ സര്‍വരോഗസംഹാരി  അരിഷ്ടം വില്പ്പനക്കാരനായി മാത്രമേ ഞങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിയൂ. ഫാ ജോജിയാകട്ടെ മൂക്കിള ഉണങ്ങാത്ത ഒരു ശിശു. ഫാ. അങ്ങാടിയത്തിനു വേണ്ടി തൊണ്ടിപ്പണി ചെയ്യുന്ന, സ്വന്തം കുഞ്ഞാടുകളെ ഒട്ടു കൊടുക്കുന്ന ദുഷ്ടനായ ഒരാട്ടിടയന്‍. 

ഇവിടെ ഞങ്ങള്‍ ഒരു കാര്യം വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു. സീറോ മലബാര്‍ വോയ്സ് ഒരു സഭാവിരുദ്ധ /പുരോഹിതവിരുദ്ധ പ്രസിദ്ധീകരണം ആണെന്നുള്ള കള്ളക്കഥ പരത്തുവാന്‍ കൂട്ടായ ഒരു ശ്രമം നടക്കുന്നുണ്ട്. സത്യം നേരെ മറിച്ചാണ്. സഭാ സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ്, യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഡസന്‍ കണക്കിന് സഭാ സ്നേഹികള്‍ ഈ പ്രസ്ഥാനത്തിന് വേണ്ടി മണിക്കൂറുകള്‍ ചിലവാക്കുന്നത്.  ഞങ്ങളുടെ മോട്ടോ പറയുന്നു: "വിശ്വാസം കാത്തു സൂക്ഷിക്കുക. വിശ്വാസികളെ ബോധവല്‍ക്കരിക്കുക. സഭാധികാരികളുടെ അധികാര ദുര്‍വിനിയോഗങ്ങളും അഴിമതിയും വെളിച്ചത്തു കൊണ്ടുവരിക". ഇതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ക്രിസ്തുവിന്റെ പേരും പറഞ്ഞു വിശ്വാസികളെ കുപ്പിയില്‍ ഇറക്കാന്‍  ശ്രമിക്കുന്നവര്‍ക്കെതിരെ , അവര്‍ ഏതു വമ്പന്‍ പുരോഹിതരാകട്ടെ, മെത്രാനാകട്ടെ, ഞങ്ങള്‍ ശബ്ദിക്കും, അവര്‍ക്കെതിരെ ഞങ്ങള്‍ പടവാളെടുക്കും. 

ഇപ്പോള്‍ തന്നെ, മാര്‍ ആലഞ്ചേരിയുടെ ചിക്കാഗോ സന്ദര്‍ശനം എടുക്കാം. ചിക്കാഗോ രൂപതാധികൃതര്‍ അദ്ദേഹത്തിന്‍റെ സന്ദര്‍ശനത്തെ മ്ലെച്ഛമായി വിറ്റു മുതല്‍ എടുക്കുകയാണെന്ന് പകല്‍ പോലെ വ്യക്തമാണ്. സീറോ മലബാര്‍ സഭ പോകട്ടെ, ആഗോള കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ കേള്‍ക്കാത്ത ഒരു പ്രഹസനമാണ് വരുന്ന മാസം എട്ടാം തീയതി ചിക്കാഗോയില്‍ തയ്യാരായിക്കൊണ്ടിരിക്കുന്നത്. നിലനില്‍പ്പിനായി സ്വന്തം വിശ്വാസത്തെപ്പോലും തള്ളിക്കളഞ്ഞു, അനുസരണ എന്ന കള്ളപ്പേരില്‍,  വിവര ദോഷിയായ ഒരു ബിഷപ്പിന്റെ ആജ്ഞാനുവര്‍ത്തികള്‍ ആയി വര്‍ത്തിക്കുന്ന ഒരു പറ്റം വൈദീകരുടെ കൈമണികളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സമ്മേളനം! ഏതൊരു സമൂഹത്തിലെയും പ്ലേഗുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന പൊങ്ങച്ചക്കാരും അച്ചന്മാരുടെ ചെരുപ്പുനക്കികളുമായ ഒരു പറ്റം ചെറുപ്പക്കാന്‍ അമേരിക്കന്‍ സീറോ മലബാര്‍ സഭയെ ഉദ്ധരിക്കാനുള്ള എന്ത് സഹായമാണ് മാര്‍ ആലഞ്ചേരിക്ക് കൊടുക്കാന്‍ പോകുന്നതെന്ന് മനസ്സിലാകുന്നില്ല. 

ചിക്കാഗോ രൂപതാ നേത്രുത്ത്വത്തിന്റെ പാപ്പരത്തം ലോകം മുഴുവന്‍ വിളിച്ചോതുന്ന ഒന്നാണ് ഈ കൂട്ട മണികളും മാര്‍ ആലഞ്ചേരിയുമായുള്ള സമ്മേളനം. പ്രത്യാശ നശിച്ച രൂപതാ ഭരണകൂടത്തിന്റെ എങ്ങനെയെങ്കിലും അധികാരത്തില്‍ കടിച്ചു തൂങ്ങിക്കിടക്കുവാനുള്ള,  ഒരന്തിമ ശ്രമമാണ് ഇത് എന്നതിന് സംശയമില്ല. 

അമേരിക്കയിലെ സത്യവിശ്വാസികള്‍ ആയ അല്മായര്‍ കണ്ണ് തുറന്നു പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് വീണ്ടും ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ്. കൊപ്പെളിലെ വിശ്വാസികളുടെ ആഴം അമേരിക്ക മുഴുവന്‍ പരക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ സീറോ മലബാര്‍ സഭയുടെ സുവര്‍ണ്ണ കാലത്തിനായിരിക്കും ഞമ്മള്‍ സാക്ഷിയാകുക. നേരെ മറിച്ചു, ഒന്നും കണ്ടില്ലെന്നു വച്ച് സഭാ നേതൃത്വത്തെ കയറൂരിവിട്ടാല്‍ ഈ സഭ അമേരിക്കയില്‍ നമ്മുടെ തലമുറയെ അതിജീവിക്കയില്ല എന്ന് ഉറപ്പാണ്. 

പൊറുക്കാനും ക്ഷമിക്കാനും പഠിപ്പിച്ച യേശുനാഥന്റെ പ്രതിപുരുഷരായ നമ്മുടെ സഭാ നേതാക്കളില്‍ നിന്നും പൊറുതിയും  മാപ്പും നമ്മള്‍  ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് വോയ്സും അതില്‍ അഭിപ്രായങ്ങള്‍ എഴുതുന്നവരും അറിയപ്പെടാത്തവര്‍ ആയി നില കൊള്ളുന്നത്‌. എന്നാല്‍ ആ ഭയത്തെ അധികാരികള്‍ മുതലെടുക്കുകയാണ് എന്ന് കൂടി നമ്മള്‍ മനസ്സിലാക്കണം. അധികാരികളുടെ നയങ്ങളോടും ചെയ്തികളോടും ബഹുഭൂരിപക്ഷം അല്‍മായരും യോചിക്കുന്നില്ല എന്ന് അവര്‍ക്ക് തന്നെ അറിയാം. എന്നാല്‍ ഭയം കൊണ്ട് പ്രതികരിക്കില്ല എന്നവര്‍ മനസ്സിലാക്കുന്നു. അതുകൊണ്ട് വെറും പുല്ലുകളായി അവരെ കണക്കാക്കിക്കൊണ്ട് അധികാരികള്‍ തങ്ങളുടെ തന്നിഷ്ടം നടപ്പാക്കുന്നു.


21 comments:

Anonymous said...

നിങ്ങളുടെ സഭാ സ്നേഹം കൊണ്ടാണോ കേട്ട് കഥകളും നുണകളും മെനഞ്ഞുണ്ടാക്കി സഭാക്കെതിരെയും വൈദീകര്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നത്? കല്ല്‌ വെച്ച നുണകള്‍ എഴുതി മറ്റുള്ളവര്‍ക്ക് ചിരിക്കാനുള്ള വേധിയോരുക്കുന്നത് സഭാ സ്നേഹം കൊണ്ടാണെന്ന് പറഞ്ഞാല്‍ കൊച്ചു കുട്ടികള്‍ വരെ വിസ്വസിക്കതില്ല! നിങ്ങള്‍ സഭക്കെതിരെ പ്രവര്‍ത്തിക്കുന്ന പൈശാചിക ശക്തിയാണ്!

Anonymous said...

ആ Skylark ഉം Pipiladen ഉം ഈ ബ്ലോഗില്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ 'തെറിബ്ലോഗ്'‌ എന്ന പേരുദോഷം മാറി വരുകയായിരുന്നു. അവര്‍ രണ്ടിന്റെയും എഴുത്തുകള്‍ക്ക് കുറെ standard ഉണ്ടായിരുന്നു. വായിക്കാനും രസം തന്നെ. ഒത്തിരി അറിവുകളും കിട്ടി. ഇനി ഞരമ്പ്‌ രോഗികളായ കുറെ തെറിയന്മാരുടെ അര്‍ത്ഥമില്ലാത്ത വാചക കസര്‍ത്തുകള്‍ വായിക്കാനായിരിക്കാം ചികാഗോക്കാരുടെയും മറ്റു zero കളുടെയും വിധി. അവരെ രണ്ടിനെയും പ്രകോപിപ്പിച്ചു പിണക്കി വിടാതിരിക്കുന്നതായിരുന്നു നല്ലത്. രണ്ടു രീതിയിലുള്ള അഭിപ്രായങ്ങള്‍ വന്നാലല്ലേ അര്‍ത്ഥപുര്‍ണമായ സംവാദം സാധ്യമാകു?

പിപ്പിലാഥന്‍ said...

September 19, 2011 6:14 AM

Anonymous said...

"ആരാണ് യദാ൪ത്തതില്‍ ക്രസ്തൃനികളുടെ ദൈവം"

ക്രസ്തു എന്ന അറിയപെടുന്ന യേശുവാണോ യദാ൪ത്തതില്‍ ദൈവം,
യേശുവിനേ വെറുക്കുന്ന ക്ലാവ൪ മാഫിയകളാണോ യദാ൪ത്തതില്‍ ദൈവം?


September 19, 2011 7:01 അം

അതറിയണമെങ്കില്‍ യോഹന്നാന്‍ 20 :17 വായിക്കണം. ---- ഞാന്‍ എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക്‌ ആരോഹണം ചെയ്യുന്നു എന്ന് പറയുക ." ആ ദൈവമാണ്‌ നമ്മുടെ ദൈവം . ഇപ്പോഴല്ല വരാന്‍ പോകുന്ന സ്വര്‍ഗീയ തലത്തില്‍ (In Heavenly Diomension ) നമ്മുടെ രാജാവാണ്‌ യേശു, സ്വര്‍ഗരാജ്യത്തിന്റെ രാജാവ്. നീ രാജവാണോ എന്ന് ചോദിക്കുമ്പോള്‍ , എന്റെ രാജ്യം ആയിഹികമല്ല എന്നാണ് പറഞ്ഞത്.. അതായിരുന്നല്ലോ ഒരു കുറ്റാരോപണം . അതാണ്‌ അറിയാതെയാണെങ്കിലും കുരിശില്‍ എഴുതിവേയ്ക്കപ്പെട്ടത്‌. അത്പോലെ യേശുവിന്റെ നമ്മുക്കരിയവുന്ന ഇപ്പോഴത്തെ പ്രധാനജോലി ,പിതാവിന്റെ വലതുവശത്തിരുന്നു പാപികളായ നമുക്കുവേണ്ടി വാദിക്കുകയാണ് Roman 8:34 and John Matt; 26:64, mark 19:19 After the Lord Jesus had spoken to them, he was taken up into heaven and he sat at the right hand of God.

******************************************************************************************************************************************************************************************

September 19, 2011 9:21 AM

Anonymous said...

pipiladan you are so brave to write in a blog who blindly oppose bishop and his clegies. congratulations. They may plot against you.

September 19, 2011 9:49 AM


Blog Master ക്ക് ഇതും എന്റെ കമന്റും വേണമെങ്കില്‍ പ്രസിദ്ധപ്പെടുത്താതിരിക്കമായിരുന്നൂ എന്ന് മനസിലാക്കുക . പക്ഷെ പ്രസിദ്ധികരിച്ച ബ്ലോഗിനാണ് താങ്കള്‍ അതിന്റെ ക്രെടിറ്റെല്ലാം കൊടുക്കേണ്ടത് . അത് പ്രസിദ്ധികരിക്കുകവഴി , പ്രതിപക്ഷബഹുമാനമുള്ളവരെന്നു സ്വയം തെളിയിക്കുകയും ചെയ്തു . ബ്ലോഗില്‍ നിരന്തരം, അവരെതിര്‍ക്കുന്നവര്‍ക്ക് വേണ്ടി +ve ആയാ അഭിപ്രായം ക്ഷെണിച്ചിരുന്നൂ. ആരും എഴുതഞ്ഞതുകൊണ്ട് ഈയുള്ളവന്‍ എഴുതിയെന്നുമാത്രം. ഇതിന്റെ അര്‍ഥം ഞാന്‍ മാര്‍ത്തോമ കുരിശുകാരെനെന്നു ധരിക്കുവാനും ഇടയായി. കുരിശെന്നാല്‍ സഹാനമെന്നല്ലാതെ ഒന്നുമല്ലെനിക്ക്. സ്വന്തം കുരിശെടുത്തനുഗമിക്കാന്‍ പറഞ്ഞത് , ക്രൂശിതരൂപവുമല്ല , മറക്കുരിശുമല്ല , സ്വര്‍ണക്കുരിശുമല്ല ----- .. മാര്‍തോമക്കുരിശുമല്ല., കേവലം സഹനം മാത്രമാണ് യേശു ഉദ്ദേശിച്ചത്. അത് നാമെല്ലാവരും കൂടി ഇവിടെവരെയെത്തിച്ചു. ഇതിനിടയില്‍ ഒരു ചങ്ങാതിയെന്നെ തിമിരബാധിതനുമാക്കി. സന്തോഷം, ഇതൊക്കെയാണ് കുരിശെന്ന് ഞാന്‍ കരുതുന്നത്.



gurupippiladan@gmail.com

Real Catholic said...

Dear Anony Sir

Please bring one incident VOICE is making കഥകളും നുണകളും..

Please point out one incident we write കല്ല്‌ വെച്ച നുണകള്‍..

Please look at the Bishop House Buy/Sell event in Voice Site with complete public proof where we lost close to a Million Dollar.

And remember.. when we have സഭാ സ്നേഹം .. and we have it more and more... And still if we been called പൈശാചിക ശക്തി... to us.. it's funny..

Real Catholic

Real Catholic said...

Dear Anony Sir

Please bring one incident VOICE is making കഥകളും നുണകളും..

Please point out one incident we write കല്ല്‌ വെച്ച നുണകള്‍..

Please look at the Bishop House Buy/Sell event in Voice Site with complete public proof where we lost close to a Million Dollar.

And remember.. when we have സഭാ സ്നേഹം .. and we have it more and more... And still if we been called പൈശാചിക ശക്തി... to us.. it's funny..

Real Catholic

Anonymous said...

കടുത്ത ക്ലാവര്‍ രോഗികളായ കത്തനാര്‍മാരുടെ കാടന്‍ പ്രവര്‍ത്തികള്‍ കണ്ടില്ലെന്നു നടിച്ചു ക്ലാവറിസത്തെയും കല്ദായിസത്തെയും ഏതു വിധേനയും ന്യായീകരിക്കുക എന്നത് അവരെ തുണക്കുന്ന അല്‍മായരുടെ ഒരു സ്വഭാവമാണ്

Anonymous said...

Blog owner your motto is great we all are with you. Is Mar Alancherry is the claver leader or Leader of Syro malabar catholics???????????.

Anonymous said...

നിങ്ങളുടെ സഭാ സ്നേഹം കൊണ്ടാണോ കേട്ട് കഥകളും നുണകളും മെനഞ്ഞുണ്ടാക്കി സഭാക്കെതിരെയും വൈദീകര്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നത്? കല്ല്‌ വെച്ച നുണകള്‍ എഴുതി മറ്റുള്ളവര്‍ക്ക് ചിരിക്കാനുള്ള വേധിയോരുക്കുന്നത് സഭാ സ്നേഹം കൊണ്ടാണെന്ന് പറഞ്ഞാല്‍ കൊച്ചു കുട്ടികള്‍ വരെ വിസ്വസിക്കതില്ല! നിങ്ങള്‍ സഭക്കെതിരെ പ്രവര്‍ത്തിക്കുന്ന പൈശാചിക ശക്തിയാണ്!

ഇത് എഴുതിയവന്റെ കുടുംബം മുഴുവന്‍ പൈശാചിക ശക്തി നിറഞ്ഞവരാണെന്ന് 100 % വും നമുക്ക് വിശ്വസിക്കാം . കാരണം സത്യത്തെ കണ്ടില്ലാന്നു
നടിക്കുന്നവനും അസത്യം മാത്രം പ്രവ്ര്‍ത്തിക്കുന്നവനുമായി എന്താ വ ൄത്യാസം . ഇവനും ഒരു ക്ലാവര്‍ രോഗിയാണെന്ന് പതുക്കെ പറയേണ്ട കാര്യമില്ല . വിവരമില്ലാത്തവനെ നീ ഞങ്ങള്‍ പറയുന്നതും
എഴുതുന്നതുമായ കാര്യങ്ങള്‍ സശ്രദ്ധം വായിച്ചു കാര്യങ്ങള്‍ മനസിലാക്കുക . അല്ലാതെ ക്ലാവര്‍ രോഗികളുമായി ചേര്‍ന്ന് പൈശാചിക മാര്‍ഗത്തിലൂടെ സഞ്ചരിക്കാതെ ശിഷ്ടകാലമെങ്കിലും ദൈവത്തിനു
നിരക്കുന്നത് ചെയ്യുക സഹോദര . നിനക്കും കാണുമല്ലോ ഒരു കുടുംബം . അവരെ ഓര്‍ത്തെങ്കിലും ദൈവത്തിനു നിരക്കാത്തത് ചെയ്യാതിരിക്കുക . നിനക്കും ഭാര്യ ഉണ്ടെങ്കില്‍ അവള്‍ക്കും കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവര്‍ക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് സര്‍വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു . ഒരു കാര്യം കൂടി പറയുകയാണ്‌ , നമ്മുടെ കര്‍ത്താവിന്റെ നാമം വ്രതാ
വിനിയോഹിക്കരുത് . അതും പാപം ആണ് . ഇനിയെങ്കിലും ക്ലാവര്‍ രോഗികളുമായുള്ള ചെങ്ങാത്തം നിര്‍ത്തി അവര്‍ക്കുവേണ്ടി മാമാപ്പണി ചൈയ്യാതെ അല്‍പനേരം ഭാര്യയും കുഞ്ഞുങ്ങളും ഒത്തു
ബൈബിള്‍ വായിച്ചു ധ്യാനിക്കുക . പൈശാചിക ശക്തി വിട്ടകന്നു പോകും . വി . കുരിശിനെ മനസ്സില്‍ ധ്യാനിച്ച്‌ നെറ്റിയില്‍ കുരിശ് വരച്ചു പ്രാര്‍ത്ഥിക്കുക . വി . കുരിശിന്റെ അടയാളത്താലെ
ഞങ്ങളുടെ ശത്രുക്കളില്‍നിന്നു ഞങ്ങളെ രക്ഷിക്ക ഞങ്ങളുടെ തമ്പുരാനേ , പിതാവിന്റെയും പുത്രന്റെയും പരിശുത്താല്മാവിന്റെയും നാമത്തില്‍ ആമ്മേന്‍ . ഇത് രാവിലെയും ഉച്ചക്കും വൈകിട്ടും
മുടങ്ങാതെ ചെല്ലുക . ചേട്ടന്റെ പൈശാചികത്വം തീര്‍ച്ചയായും മാറികിട്ടുമെന്നു യേശുവില്‍ ഞാന്‍ ഉറപ്പു തരുന്നു . ഇപ്പോള്‍ ചേട്ടന്‍ ഹാപ്പി ആയെന്നു വിശ്വസിക്കുന്നു . God Bless You .

Anonymous said...

Who are going to represent our Coppell church in the Chicago meeting with the Major Archbishop?. I also would like to join the demonstation you are panning to have in Chicago while the Major Archbishop is there. Please publish the name and contact number of the co-ordinator of that demonstration.

Anonymous said...

നിങ്ങളുടെ സഭാ സ്നേഹം കൊണ്ടാണോ കേട്ട് കഥകളും നുണകളും മെനഞ്ഞുണ്ടാക്കി സഭാക്കെതിരെയും വൈദീകര്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നത്? കല്ല്‌ വെച്ച നുണകള്‍ എഴുതി മറ്റുള്ളവര്‍ക്ക് ചിരിക്കാനുള്ള വേധിയോരുക്കുന്നത് സഭാ സ്നേഹം കൊണ്ടാണെന്ന് പറഞ്ഞാല്‍ കൊച്ചു കുട്ടികള്‍ വരെ വിസ്വസിക്കതില്ല! നിങ്ങള്‍ സഭക്കെതിരെ പ്രവര്‍ത്തിക്കുന്ന പൈശാചിക ശക്തിയാണ്!

അല്ത്താരയില്‍ ഇരുന്നു എന്ത് കല്ലുവെച്ച നുണയും തട്ടിവിടുന്ന പാലാക്കാരന്‍ ബിശോപ്പും കുറെ പണ മോഹികളും അതികാര മോഹികളും ആയ പാലാക്കാര്‍ അച്ചന്മാരും ! ക്ലാവേര്‍ എന്നാ സാധനം തൂക്കണം എന്ന് അല്ലാതെ എന്ത് മന്നാംകട്ടയാണ് ഇവിടെ ചെയ്തുകൂട്ടുന്നത് ഇതാണോ ദൈവസ്നേഹം ജനങ്ങളെ തമ്മില്‍ അടിപ്പിക്കുക വീട്ടുകാരെ തമ്മില്‍ അടിപ്പിക്കുക എന്നിട്ട് മാറി നിന്ന് ഡോളര്‍ വാങ്ങി പോക്കെറ്റില്‍ ഇടുക , സത്യം പറയുന്നവനെ സമൂഹത്തില്‍ ഒറ്റപെടുത്തുക ഇതാണോ ദൈവ സ്നേഹം .അല്ത്താരയില്‍ ഇരുന്നും, നിന്നും പറയുന്ന നുണകള്‍ അതേപടി ലോകത്തിനു മുന്‍പില്‍ കൊണ്ട് വരുമ്പോള്‍ ചൊറിയാതെ അത് തിരുത്താന്‍ നോക്കുക ..അപ്പോളിതില്‍ ആരാണ് സഭക്ക് എതിരെ പ്രവര്‍ത്തിക്കുന്ന പൈശാചിക ശക്തികള്‍ ? ഒന്ന് പോ മാഷെ കുരക്കാതെ !

Anonymous said...

Please publish the name and contact number of the co-ordinator of that demonstration.

HA HHAA ...HA .. HHAAA...FUNNY VERY FUNNY ,THE NAMES WILL BE IN THE NEXT CHURCH BULLETIN HA HHAAAAA...FUNNY AGAIN

Anonymous said...

ആറ് അടി മണ്ണിനു വേണ്ടി വരുമ്പോള്‍ പവപെട്ടവന്റെ മൃത സരീരം വച്ച് വില പറയുന്ന എമ്പോക്കികള്‍ വേദം പ്രേസങ്ങിക്കുന്നു . സമൂഹത്തിലെ കള്ളന്‍ മാറ് സാമൂഹ്യ ദ്രോഹികളും പിതാവിന്റെയും അച്ഛന്റെയും പിറകെ നടക്കുന്നു അവരെ
കൂട്ട് പിടിക്കുന്ന ആള്മീയ നേതാക്കള്‍ വേദം ഓതാന്‍ വന്നിരിക്കുന്നു

Fr.Simitheriparampil said...

മെത്രാനും പുരോഹിതന്‍ മാര്‍ക്കും എതിര്‍ ആയി എഴുതുന്നു എന്നതാണ് ബ്ലോഗിന് പലരും
ചാര്തികൊടുക്കുന്ന കുറ്റം.തിരുസഭയെ തകര്‍ക്കാന്‍ ആണ് ബ്ലോഗിന്റെ ഉദ്ദേശം എന്ന് പലരും
വിലപിക്കുന്നത് കണ്ടു.അന്യനെ വിധിക്കാന്‍ നീ അര്രു എന്ന ദൈവ വചനത്തിന്റെ മറ പിടിച്ചു
ആണ് ഈ വിലാപങ്ങള്‍.

മെത്രാനും പുരോഹിതരും മാത്രം അല്ല, വിശ്വാസികള്‍ കൂടെ കൂടിയതാണ് തിരുസഭ എന്ന കാരിയം
സൗകരിയ പൂര്‍വ്വം വിസ്മരിച്ചിട്ടു മെത്രാനും പുരോഹിതരും വിമര്സനതിനു അതീതര്‍ എന്ന് വര്ത്തുവാന്‍ പാട് പെടുന്ന ചില സഭ സ്നേഹികള്‍ ചിന്തിച്ചു നോക്കേണ്ട ഒരു കാരിയം മെത്രാണോ പുരോഹിതരോ അല്ല
അവരുടെ ചെയ്തികള്‍ അല്ലെ വിമര്സനം വിളിച്ചു വരുത്തുന്നത് എന്നതാണ്.? കള്ളം കാണിക്കുന്ന പുരോഹിതന്‍ കള്ളനാണ് എന്ന് പറഞ്ഞാല്‍ അതെങ്ങനെ ദൈവ ദോഷം ആകും?. അതെങ്ങനെ തിരുസഭക്ക് എതിരാകും?

കാട്ടിലെ തടി തേവരുടെ ആന എന്നത് പോലെ മുന്‍പിന്‍ നോക്കാതെ ചില മണിയടി വീരന്മാരുടെ വാക്ക് കേട്ട് ഓരോന്നു ചെയ്തിട്ട് രൂപ താ. , രൂപ താ എന്ന്
നിലവിളിക്കുന്നതല്ലാതെ എടുത്തു പറയാന്‍ പറ്റിയ എന്തേലും പ്രവര്‍ത്തി ഈ രൂപത
സാധാരണ വിശ്വാസിക്ക് വേണ്ടി കഴിഞ്ഞ പത്തു വര്ഷം ആയിട്ട് ചെയ്തിട്ടുണ്ടോ എന്ന്
സംശയം ആണ്‌.ഈ സംശയത്തില്‍ നിന്നുയരുന്ന രോദനം ഒരു പക്ഷെ കുറെ കാലം കൂടി കേട്ടില്ലെന്നു നടിക്കാം.
എങ്കിലും ഭൂരി പക്ഷം വരുന്ന വിശാസി സമൂഹത്തിന്റെ വെറുപ്പ്‌ പിടിച്ചു മേടിച്ചു ആര്‍ക്കും കൂടുതല്‍ നാള്‍ പിടിച്ചു നില്ക്കാന്‍ പറ്റുകയില്ല എന്ന സത്യം ഇനിയെങ്കിലും ഇവര്‍ മനസില്ക്കാത്തത് എന്താണെന്നു
മാത്രം അനുമാനിക്കാന്‍ പറ്റുന്നില്ല. ബ്ലോഗില്‍ കൂടി വന്നതിലും വളരെയേറെ സത്യങ്ങള്‍ മിക്ക ഇടവക കളിലും നിന്ന് വരാന്‍ ഇരിക്കുന്നത്തെ ഉള്ളൂ.
അപ്രിയ സത്യങ്ങള്‍ പലര്‍ക്കും അലോസരം ഉണ്ടാക്കിയേക്കാം എങ്കിലും പലനാള്‍ മൂടി വെച്ചാലും സത്യം സതാം അല്ലാതാകുന്നില്ലല്ലോ.

Catholics for Jesus said...

"You can be sure that on judgement day everyone will have to give account of every useless word he has ever spoken. Your words will be used to judge you – to declare you either innocent or guilty" Matthew 12 : 36-37

Anonymous said...

"ഫാ ജോജിയാകട്ടെ മൂക്കിള ഉണങ്ങാത്ത ഒരു ശിശു. ഫാ. അങ്ങാടിയത്തിനു വേണ്ടി തൊണ്ടിപ്പണി ചെയ്യുന്ന, സ്വന്തം കുഞ്ഞാടുകളെ ഒട്ടു കൊടുക്കുന്ന ദുഷ്ടനായ ഒരാട്ടിടയന്‍."
എത്ര അതി നീചമായ ഒരു ആര്‍ട്ടിക്കിള്‍ ആണ് തെറി പത്രം ഇട്ടിരിക്കുന്നത് എന്ന് നോക്കുക. ഇങ്ങനെ എഴുതിയവന്‍ ഒരു ക്രിസ്ത്യാനി തന്നെ ആണോ? ഫാ ജോജി തന്റെ പിതാവിനെ അനുസരിച്ചാല്‍ അതെങ്ങനെ തൊണ്ടിപ്പണി ആകും?
നിങ്ങള്‍ തന്നെ തീരുമാനിക്കുക.

Anonymous said...

ആലെഞ്ചേരി പിതാവിനോടാണ് വോയിസ്‌ എന്നാ തെറി പത്രം ഏറ്റു മുട്ടന്‍ ഒരുങ്ങുന്നത്. അറിവിന്റെ നിറകുടം ആണ് നമ്മുടെ ആലെഞ്ചേരി പിതാവ്. എന്തിനാണ് പിതാവേ സഭയുടെ പാരമ്പര്യം ഒക്കെ നോക്കുന്നത് നമ്മുക്ക് വെറുതെ ലാറ്റിന്‍ പള്ളികള്‍ പോരെ അത് പോലെ ലാറ്റിന്‍ ആചാരങ്ങളും പോരെ എന്ന് ഒരു സംവാദം നടത്തുക, അപ്പോള്‍ അറിയാം നമ്മള്‍ കണ്ടതും കേട്ടതും അയ പല കാര്യങ്ങളും തെറ്റായിരിന്നു എന്ന്.rinavead

Anonymous said...

"ഇവിടെ ഞങ്ങള്‍ ഒരു കാര്യം വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു. സീറോ മലബാര്‍ വോയ്സ് ഒരു സഭാവിരുദ്ധ /പുരോഹിതവിരുദ്ധ പ്രസിദ്ധീകരണം ആണെന്നുള്ള കള്ളക്കഥ പരത്തുവാന്‍ കൂട്ടായ ഒരു ശ്രമം നടക്കുന്നുണ്ട്. സത്യം നേരെ മറിച്ചാണ്. സഭാ സ്നേഹം ഒന്ന് കൊണ്ട് മാത്രമാണ്, യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഡസന്‍ കണക്കിന് സഭാ സ്നേഹികള്‍ ഈ പ്രസ്ഥാനത്തിന് വേണ്ടി മണിക്കൂറുകള്‍ ചിലവാക്കുന്നത്"

മേല്‍പ്പറഞ്ഞ കാര്യം കേട്ടിട്ട് ചിര്‍ക്കണോ കരയണോ എന്നറിയില്ല. വേശ്യുടെ ചാരിത്ര പ്രസംഗം പോലുണ്ട്. തിനമ്മയുടെ കരങ്ങളില്‍ നിന്നും വിട്ടുതല്‍ വാങ്ങാന്‍ ശ്രേമിക്കുക. അല്ലെങ്കില്‍ അത് വരുത്തുന്ന വിനാശത്തില്‍ നിന്നും വോയിസ്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ മക്കളും അവരുടെ മക്കളും അവരുടെ മക്കളും അവരുടെ മക്കളും അവരുടെ മക്കളും നാശത്തിന്റെ പടു കുഴിയില്‍ ആരിക്കും പതിക്കുക. ഓശാന എന്നാ പ്രസുദീകരണത്തിന്റെ കാര്യം ആണ് ഓര്‍മ്മ വരുന്നത് . അവസാനം അതിനെ മകന്‍ വന്നു അപ്പന്റെ തെറ്റുകള്‍ ഏറ്റു പറഞ്ഞു രക്ഷ നേടുന്നു കാഴ്ച നമ്മള്‍ കാണുന്നുണ്ട്.

Anonymous said...

.....ജോജിയച്ഛന്‍, ക്ലാവ൪ വാദിപെണ്ണങ്ങളുടെ കൈയില്‍, ഫ്രീസ൪ ഇല്ലാത്തതുകൊണ്ട്, മിച്ചം വന്ന ഇറച്ചികള്‍ ബ്രേസറില്‍, നിച്ചേപിച്ചു.

September 20, 2011 11:44 അം

ഇതെന്താ സ്നേഹിതാ, ബ്രെസേരിനകത്തു ഉണ്ടായിരുന്നത് എന്ത് ചെയ്തു? അതിനകത്ത് ഉണ്ടായിരുന്ന pad എടുത്തു കളഞ്ഞിട്ടു ആയിരുന്നോ ഇറച്ചി കുത്തി നിറച്ചത്? pad ന്റെ കൂടെ ഉണ്ടായിരുന്ന സൂചി മുന എന്ത് ചെയ്തു?

Anonymous said...

മാര്‍ അലെഞ്ചേരി പിതാവ് നമ്മുടെ സഭയുടെ പരമാധികാരിയായി ചിക്കാഗോ രൂപതയില്‍ വരുമ്പോള്‍ ദയവായി ഇവിടത്തെ പ്രശ്നപരിഹാരം സാധ്യമാക്കനമേ.
അങ്ങയെ കാണാനും തീരുമാനമെടുക്കാനും എത്തുന്നവര്‍ എന്തിന്റെ,ഏതിന്റെപ്രതിനിധി എന്ന് ഉറപ്പുവരുത്തിയ ശേഷം സംവാദം നടത്തിയാല്‍ നന്നായിരിക്കും.തീരുമാനം എന്താണെങ്കിലും
മജോരിട്ടിയുടെ തീരുമാനമാണ് നടക്കാന്‍ പോകുന്നത്.ഈ രൂപത വന്നശേഷം ഇവിടെ വിശ്വാസം/വിശ്വാസികള്‍ കുറഞ്ഞിരിക്കുകയാണ്.ഇവിടെ ഈ രൂപതയുടെ അവസിയം ഉണ്ടോ?നേരെ നില്ക്കാന്‍ നട്ടെല്ലിനു ഉറപ്പില്ലാതെ തളര്‍ന്നു കിടക്കുന്ന മെത്രാനും കുറെ സിന്കിടികളും എന്താണ് ഇവിടെ കാണിക്കുന്നത്?
ഉടനെ രൂപത ഫണ്ടിന് കവര്‍ അയക്കുമല്ലോ,വെറുതെ സ്ടംപിന്റെ പൈസകൂടി കളയരുതേ.അങ്ങേക്ക് ലാപ്ടോപ് സംമാനിച്ചവര്‍ നാട്ടിലെ കടവും ദള്ലാസ് കണ്‍വെന്‍ഷന്‍ ടെ കണക്കൊക്കെ തീര്തവരാണോ?
അങ്ങയുടെ വരവ് എല്ലാവര്ക്കും ആശ്വാസം തരുന്ന ഒന്നകട്ടെയെന്നു ആശിക്കുന്നു,പ്രാര്‍ത്ഥിക്കുന്നു.

Anonymous said...

ഇനിയും സത്യങ്ങള്‍ വീടി യോ സഹിതം അപ്പലപ്പോള്‍ പുരതുവിടുക അപ്പോള്‍ ഇവര്‍ എങ്ങനെ പ്രതികരിക്കും എന്ന് കാണാം . ഇനി ലോകം തീരുമാനിക്കട്ടെ ആരാണ് സഭ നശിപ്പിക്കുന്ന കള്ളന്മാര്‍ ആര് എന്ന് . ആലന്ചെരിയുടെ പ്രതികരണം കേട്ട് കഴിയുമ്പോള്‍ അറിയാം അമേരികയുടെ മുന്‍പോട്ടുള്ള സീറോ മലബാറിന്റെ ഓട്ടം . അതും ചിക്കാഗോ മുക്കാന്‍ നോക്കിയാല്‍ അതിനോളം വലിയ മണ്ടത്തരം വേറെ ഒന്ന് ഉണ്ടാകാന്‍ വേറെ കാണില്ല . അദ്ദേഹം സീറോ മലബാര് വിശ്വാസികളോട് സംസാരിക്കുമോ അതോചിക്കാഗോ മഫിയകളോട് മാത്രം ആയിര്‍ക്കുമോ ? എല്ലാ കണ്ണുകളും അദ്ധേഹത്തിന്റെ വരവിനായി കാത്തിരിക്കുന്നു . സത്യം എവിടെ എന്ന് ഇനിഎന്കിലും തിരിച്ചറിയാന്‍ കഴിയുമോ എന്ന് നോക്കിയിരുന്നു കാണാം .

Anonymous said...

Bishop Angadiath send a letter to Chase Bank and providence Bank of Dallas for to freeze the bank account of Coppell church.He introduce himself as the CEO of the church.How come a Bishop become the CEO of the Church????.What is the CEO's Salary?????.