Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, September 28, 2011

ജോയ്ച്ചന്‍ പുതുക്കുളം കൊടുത്ത വാര്‍ത്തയില്‍ ഫാ ആന്റണി മോണ്‍സിഞ്ഞോര്‍ ആന്റണിയായി!

നിങ്ങള്‍ ഇത് അറിഞ്ഞോ എന്നറിയില്ല 
ബിഷപ്പ് പോലും ഇതറിഞ്ഞി ട്ടുണ്ടോ  എന്ന് സംശയം. 
ഞങ്ങള്‍ തന്നെ ഇത് അറിഞ്ഞത് ഈ രണ്ടു ദിവസം മുമ്പാണ്.

ഫാ ആന്റണി തുണ്ടത്തില്‍ മോണ്‍സിഞ്ഞോര്‍ ആയി. മോണ്‍സിഞ്ഞോര്‍ ആന്റണി തുണ്ടത്തില്‍. 

അദ്ദേഹം VG  ആയി എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. എന്നാല്‍ മോണ്‍സിഞ്ഞോര്‍ ആയ കാര്യം....... അത് ബിഷപ്‌ അങ്ങാടിയത്ത് പോലും അറിഞ്ഞിട്ടുണ്ടോ  എന്ന് സംശയം. 

കേരള എക്സ്പ്രസ്സ്‌ എന്ന പന്തക്കുസ്താ പത്രത്തില്‍ ജോയ്ച്ചന്‍ പുതുക്കുളം എഴുതിയ ഒരു വാര്‍ത്തയില്‍ ആണ് മോണ്‍സിഞ്ഞോര്‍ ആന്റണി തുണ്ടത്തില്‍ എന്ന പരാമര്‍ശം ആദ്യമായി കണ്ടത്. ഫാ ആന്റണി സ്വയം മോണ്‍സിഞ്ഞോര്‍ പട്ടം കെട്ടിയതാണോ, അതോ ജോയ്ച്ചന്‍ പുതുക്കുളം മോണ്‍സിഞ്ഞോര്‍ ആയി അദ്ദേഹത്തെ അവരോധിച്ചതാണോ എന്നറിയില്ല. ഏതായാലും ഫാ ആന്റണിയെ മോണ്‍സിഞ്ഞോര്‍ ആയി നിയമിച്ചതായി അദ്ധികാരികമായ ഒരറിവും ഇന്നുവരെ ചിക്കാഗോ ഇടവകക്കാര്‍ക്ക് കിട്ടിയിട്ടില്ല എന്നുള്ളതാണ് സത്യം.

ഞങ്ങളുടെ അറിവ് ശരിയാണെങ്കില്‍ സീറോ മലബാര്‍ റീത്തില്‍ മുതിര്‍ന്ന പുരോഹിതര്‍ക്ക് പണ്ട് പതിവായി  കൊടുക്കാരുണ്ടായിരുന്ന    മോണ്‍സിഞ്ഞോര്‍ പദവി ഇപ്പോള്‍ ആര്‍ക്കും കൊടുക്കാറില്ല. ഒരു രൂപതയുടെ VG  ആയി എന്ന് കരുതി ഒരു പുരോഹിതനും മോണ്‍സിഞ്ഞോര്‍ പദവി ആട്ടോ മാറ്റിക് ആയി കിട്ടാറുമില്ല. 

ഈ സാഹചര്യത്തില്‍ വെറും ഫാ. ആന്റണി എങ്ങനെ മോണ്‍സിഞ്ഞോര്‍ ഫാ ആന്റണി ആയി ചോദ്യം അവശേഷിക്കുന്നു. 


14 comments:

Anonymous said...

എന്താ ഫാദര്‍ തുണ്ട്ടനെ ഇപ്പോള്‍ കാണാന്‍ ഇല്ലല്ലോ; എന്തെങ്കിലും പാര പണിയ്ക ആയിരിക്കും. അങ്ങാടിയുടെ അഭാവത്തില്‍ തുണ്ട്ടന്‍ മോന്സിഗ്നോര്‍ എന്ന പദവി സ്വയം നല്‍കിയത് ആകാനാണ് സാധ്യത. പുള്ളി ആരാ മോന്‍. അങ്ങാടിയുടെ അഭാവത്തില്‍ എന്തൊക്കെ ചെയ്തു കുട്ടിഎന്നു ആര്‍ക്കറിയാം. അങ്ങാടിയും കൊള്ളാം, "മോന്സിങ്ങോര്‍ തുണ്ട്ടനും" കൊള്ളാം. ഈ തക്കത്തിന് പുതിയത് ആയി ആരെ എങ്കിലും പസ്റ്റൊര്‍ കൌണ്‍സില്‍ തിരുകി കേറ്റിയോ ബ്ലോഗ്‌ മസ്റ്റെരെ ?

പിപ്പിലാഥന്‍ said...

മാവേലി എന്നുള്ളത് എങ്ങിനെയാണ്‌ കേരളത്തിലെ ജനങ്ങളുമായി ബന്ധപ്പെടുത്തുന്നത് എന്നെത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല . എനിക്ക് വട്ടാണെന്ന് പറയാന്‍ വരട്ടെ . ആദ്യമായി മഹാബലി എന്നാല്‍ ആരെനെന്നു മനസിലാക്കണം , വിഷ്ണുവിനെ മഹാവിഷ്ണുവെന്നു ഹൈന്ദവര്‍ വിളിക്കുന്നത്‌ വിഷ്ണു ദൈവമെന്ന അര്‍ത്ഥത്തിലാണ്. മഹാരാജാവും ഒക്കെ ഒരു കുട്ടി ദൈവമാണല്ലോ ,മഹേശ്വരനും മഹാബലിയും . മഹാബലി ഒരു അസുരനായിരുന്നുവെന്ന് അറിയാമല്ലോ . അസുരന്‍ (demon)എന്നാ പദത്തില്‍ നിന്നും ആളെ മനസ്സിലാക്കാം . അപ്പോള്‍ അസുരന്മാരുടെ രാജാവോ ? . എത്രയാലോചിച്ചിട്ടും പിടികിട്ടാത്ത ഒരു ചോദ്യം , ഇത്രനല്ല ഒരു മനുഷ്യനെ എന്തിനു , ഹിന്ദുക്കളുടെ ഒരു നല്ല ദൈവമായ വിഷ്ണു വാമനനായി വേഷം മാറിവന്നു ചവിട്ടി താഴ്ത്തി? കഥയില്‍ ചോദ്യമില്ലന്നാണല്ലോ പ്രമാണം .ചോദി ച്ചപ്പോള്‍ പലരും കോപിച്ചു , ഇങ്ങനെയൊക്കെ ചോദിക്കാമോ? കൃത്യമായ ഉത്തരം ലഭിക്കാത്തത്തുകൊണ്ട് സ്വയം അന്ന്വഷനമാരംഭിച്ചു . അവസാനം ഇതൊരു വെറും കഥയായിരുന്നുവെന്നു മനസിലായി . അല്ലെങ്കില്‍ പരശു(കോടാലി) രാമന്‍ മഴുവെറിഞ്ഞു ഉണ്ടാക്കിയെന്നുപരയുന്ന ,ഗോകര്‍ണ്ണം (ഗോവ കര്‍ണാടക ) മുതല്‍ കന്യകുമാരിവെരെയുള്ള സ്ഥലത്തുല്പ്പെട്ട കേരളത്തെ, ഉണ്ടാകുന്നതിനു നൂറ്റാണ്ടുകള്‍ക്കുമുമ്പ് എങ്ങനെ മാവേലി ഭരിക്കും ? പരശുരാമന്‍ തന്നെ വിഷ്ണുവിന്‍റെ ആറാമത്തെ അവതാരമാണല്ലോ, ത്രേതായുഗത്തില്‍ ജമാടഗ്നിയുടെയും രേണുകയുടെയും മകനായി പിറന്നു ഭീഷ്മരുമായിപോലും യുദ്ധം ചെയ്തു അവസാനം ഭീഷ്മര്‍ പാശുപതാസ്ത്രം വരെ ഉപയോഗിക്കാന്‍ തുടങ്ങിയതാണല്ലോ.
ഈ മാവേലിയാരെന്നന്വാഷിച്ചു നോക്കിയപ്പോഴല്ലേ , കക്ഷിയുടെ പേര് , മഹാബലിയെന്നാണെന്നും , മാവേലിയെന്നത് ചുരുക്കപ്പേരാണെന്നും ." മഹാ ബലി" യെക്കുറിച്ചന്ന്വഷിച്ചപ്പോള്‍ ചെന്ന് നിന്നത് "മഹാനായ ബാലിലാണ് " . ബാല്‍ ആരാണെന്നു ബൈബിള്‍ വായിച്ചിട്ടുല്ലവര്‍ക്കറിയാം. സെമിരാമസ് എന്നാ സ്ത്രീയുടെ മകനായി പിറന്നശേഷം അവരുടെ ഭര്‍തൃപദവിയലങ്കരിച്ച
ദൈവത്തെ വെല്ലുവിളിച്ച , നായാട്ടു വീരനായ , ഷിനാര്‍ മരുഭൂമിയില്‍ ദൈവത്തെ വെല്ലുവിളിച്ചു ഗോപുരം പണിത , ആഭിചാരങ്ങളുടെ ദൈവമായ നിമ്രൊധ് എന്നാ രാജാവായിരുന്നുവെന്നു . ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക , ലോകപ്രകാരം ഏറ്റവും നല്ല ഒരു രാജാവായിരുന്നു നിമ്രൊധ് , പ്രജകളുടെ ക്ഷേമാമായിരുന്നൂ പരമപ്രധാനം , ദൈവം പറഞ്ഞത് വിശ്വസിക്കാതെ , ഇനിയും വെള്ളപ്പോക്കമുണ്ടാകുമെന്നും അതില്‍ നിന്നും തന്‍റെ ജനത്തെ രക്ഷിക്കുവാനുമാണ് ഗോപുരം പണിതത് . അവര്‍ മരണശേഷവും ബാലിനെ ദൈവമായി കരുതിയിരുന്നൂ .( I രാജാക്കന്മാര്‍ 18:25)വായിച്ചാല്‍ അവരുടെ ദൈവമായ ബാലിനെതിരെ ഏലിയപ്രവാചകന്‍ ആകാശത്തുനിന്നും തിയിരക്കുന്നത് കാണാം . മനുഷ്യര്‍ ലോകത്ത് ചിതറിയപ്പോള്‍ , അതില്‍ കുറേപ്പേര്‍ ഇന്ത്യയിലും കേരളത്തിലും വന്നെത്തി , അവര്‍ പ്രജ വത്സലനായിരുന്ന മഹാനായ ബാലിന് ഓര്‍മ്മിചിരുന്നൂ . അതിനു വേണ്ടിയുണ്ടാക്കിയ ഒരു കഥയാണ്‌ ഓണക്കഥ . ലോകത്തെല്ലാം ഒരു വിളവെടുപ്പുത്സവ മുണ്ടല്ലോ കേരളത്തിലെ വിളവെടുപ്പുമായി ഇതിനെ കൂട്ടിയിണക്കുകയും ചെയ്തു . സംശയമുള്ളവര്‍ nimrodh and semiramus baal mahabali എന്നുള്ള ആര്‍ട്ടിക്കിള്‍ പഠിച്ചാല്‍ മതി .
ഒരു വിളവേടുപ്പഖോഷമായി ഇതിനെ കണ്ടാല്‍ കുഴപ്പമില്ല ,സദ്യയും കുഴപ്പമില്ല,സാമുദായിക സൌഹാര്‍ധത്തിനായാലും കുഴപ്പമില്ല , എന്നാല്‍ ഈ വക പരിപാടികള്‍ പള്ളിമുറ്റത്തുനിന്നും പള്ളിയിലേക്കുള്ള പറിച്ചുനടീല്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടെണ്ടതാണ്. സാമുദായിക സൌഹാര്‍ദം തകര്‍ക്കാനോ , അച്ചന്മാരെ കുറ്റപ്പെടുത്താനോ, മേത്രനച്ചനെ വേദപാഠം പഠിപ്പിക്കണോ അല്ല , മറിച്ച് ശരിയെന്നു തോന്നിയത് പറഞ്ഞെന്നു മാത്രം . തെറ്റുണ്ടെങ്കില്‍ പറഞ്ഞു തരിക.
സ്നേഹത്തോടെ പിപ്പിലാഥന്‍.

Anonymous said...

അടുത്ത വ്യാഴാഴ്ച oct 6 ന് ഫാ ആന്റണി തുണ്ടത്തില്‍ പ്രത്യേക പരിപാടി ശാലോം tv യില്‍

Anonymous said...

This happened yesterday.This is regarding the poll result concerning Fr.Thundan.During the last 2 hours the poll result jumped heavily in favor of Thundan.I came to know that Fr. Thundan was before the computer entering numbers in his favor.What a pity?What a disgrace.

We have got a cheap, very cheap priest like him who is after this material result.What to say?Let him rest in peace.Good Luck,Thundan!GOOD LUCK!

Anonymous said...

He is not just Fr. Thindathil, but Mon.VG.Rev. Fr. Antony Thindathil.

Anonymous said...

നമ്മുടെ നാടായ കൊച്ചു കേരളത്തില്‍ നാടോടികളും അതുപോലെതന്നെ തെരുവു നായക്കളും ഒരുപോലെ വിലസുന്നുണ്ട് . ഇവറ്റകള്‍ക്ക് അന്നന്നത്തെക്കുള്ളത് തെണ്ടിത്തന്നെ ഉണ്ടാക്കണം . നായകള്‍ പൊതുവേ കട്ടുതിന്നു
ശീലിച്ചവയാണ് . അതുങ്ങള്‍ കശാപ്പു ശാലകളിലും വീട് , ഹോട്ടല്‍ , പോതുസംഭാരണികല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അതിക്രമിച്ചുകടന്നു അവക്കുള്ളത് നേടും . നാടോടികള്‍ പാട്ടും കൂത്തും ഒക്കെയായി ജനങ്ങളുടെ കണ്ണില്‍
പോടിയിട്ടും അല്ലറ ചില്ലറ മോഷണം ഒക്കെയായി അവര്‍ക്കുള്ളത് അവരും സംബാധിക്കും . ഒള്ളതില്‍ ഭേദം നായകള്‍ തന്നെ . അവറ്റകള്‍ വിശപ്പ്‌ അകറ്റാന്‍ മാത്രമേ മുകളില്‍ പറഞ്ഞതുപോലെ നടക്കാറുള്ളൂ . സംബാധിക്കാന്‍ നോക്കാറില്ല . ഈ നായകളില്‍ പലതും ഭക്ഷണം കിട്ടാതെവരുന്നവയും യെജമാനന്മാര്‍ ഉപേക്ഷിച്ചു പോയവയും ഒക്കെ ആണ് . ഇതുങ്ങള്‍ എല്ലാംതന്നെ ഒരു കാലത്ത് നല്ല സ്വഭാവം ഉള്ളവരായിരുന്നു .
സാഹചര്യം ഇതുങ്ങളെ വഴിതെറ്റിച്ചതാണ് . ഇങ്ങനെയൊക്കെ ആയിട്ടും ഇതുങ്ങള്‍ മനുഷ്യനെ ആശ്രയിച്ചു ജീവിക്കുന്നു . മനുഷ്യന്‍ സ്നേഹിച്ചില്ലങ്കിലും അവറ്റകള്‍ നമ്മളെ സ്നേഹിക്കുന്നുണ്ട് . ആദ്യം പറമ്പില്‍ വരും ,
പിന്നെ പതുക്കെ പതുക്കെ മുറ്റത്തു കയറിവരും . ചുരിങ്ങിയ നാളുകൊണ്ട് ഈ നായ ആ കുടുംബത്തിലെ അന്ഗവും ആയിത്തീരും . പിന്നെ അവന്‍റെ ജോലി യെജമാനനെയും കുടുംബത്തെയും കാത്തു സൂക്ഷിക്കുക
എന്നതാണ് . നമ്മുടെ പൂര്‍വികര്‍ ചെന്നായയെ മെനുക്കിയ കഥ നമുക്കറിയാമല്ലോ . പണ്ട് കൊടിച്ചിപ്പട്ടിയാണേലും ഇന്ന് അവന്‍ യെജമാനറെ കാവല്‍ക്കാരനാണ്‌ . തിണ്ണ മിടുക്ക് അവന്‍ കാട്ടാതിരിക്കുമോ .
ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെയാണ് നമ്മുടെ സിറോ മലബാര്‍ സഭയിലെ അമേരിക്കയിലുള്ള വൈദികര്‍ . കട്ടുതിന്നാന്‍ വകയില്ലാതെ വരുമ്പോള്‍ നമ്മുടെ പെരുംക്കള്ളന്‍
അങ്ങാടിയെ കൂട്ടുപിടിച്ച് അമേരിക്കയിലെത്തും . ഇവിടെ എത്തിപ്പെടുന്നതുവരെ വളരെ ശാന്ത ശീലനും സല്‍സ്വഭാവിയും ഒക്കെ ആയിരിക്കും . അടുത്ത പടി അങ്ങാടിയുടെ ട്രെയിനിംഗ് കോഴ്സ് പാസാകുക എന്നതാണ് .
മോഷ്ടിക്കാനും മോഷ്ടിച്ചുകഴിഞ്ഞാല്‍ പിടിക്കപ്പെടാതിരിക്കാനും വേണ്ടിയിട്ടുള്ള പ്രത്യേക ക്ലാസ് സര്‍പ്പത്തലയന്‍ വിനോദു എടുക്കും . അതിനൊക്കെ മിടുക്കന്‍ കള്ളന്‍ വിനോദു തന്നെ . ക്ലാവര്‍ എവിടെ വക്കണം എങ്ങനെ
വക്കണം , എപ്പോള്‍ വക്കണം എന്നതിനും ക്ലാസ് വിനോദു എടുക്കും . എല്ലാം കഴിഞ്ഞു നമ്മുടെ പള്ളികളിലേക്ക്‌ ഈ കള്ളനെ നിയമിക്കും . ഭരണം കയ്യില്‍ കിട്ടിയാല്‍ മുന്‍പ് പറഞ്ഞതുപോലെ നായയുടെ അതെ സ്വഭാവം
കാണിച്ചുതുടങ്ങും , തിണ്ണ മിടുക്ക് . ഞാന്‍ മുകളില്‍ പറഞ്ഞതുപോലെ ഈ അമേരിക്കന്‍ സിറോ മലബാര്‍ അച്ചന്മാരും തെരുവു നായകളും തമ്മില്‍ എന്താണ് വ്യത്യാസം . രണ്ടിന്റെയും സ്വഭാവം ഒന്നുതന്നെ . പണ്ടൊക്കെ
പഞ്ചായത്ത് ഇവറ്റകളെ കൊന്നുകളയാന്‍ ആളെ വിടുമായിരുന്നു . ഇപ്പോള്‍ ഇവറ്റകളെ സംഭരെക്ഷിക്കാന്‍ ആണ് സര്‍ക്കാരിന്റെ ഉത്തരവ് . പാലം കടക്കുവോളം നാരായണാ നാരായണാ , കടന്നുകഴിഞ്ഞാല്‍ കൂരായണാ
കൂരായണാ . തെണ്ടി പട്ടികളുടെ തിണ്ണ മിടുക്ക് കാണിക്കുന്ന ഇവന്മാരും തെണ്ടിവന്ന പട്ടികല്‍ത്തന്നെ . അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല . ആന്റണി തുണ്ടം മോൺസിമോര്‍ അല്ല വേണ്ടിവന്നാല്‍ ബിശോപ്പും പോപ്പും വരെ ആയെന്നിരിക്കും . സിറോ മലബാര്‍ സഭയുടെ ആയിരിക്കില്ല , എന്നുവച്ചാല്‍ സഭ അങ്ങാടിയുടെ തന്തയുടെ വകയല്ലേ !! . ഇവിടെ കുടുംബ നാദന്മാര്‍ ഞങ്ങള്‍ വിശ്വാസികളും നായകള്‍ ഇവിടുത്തെ അച്ചന്മാരും ആണ് . ഞങ്ങള്‍ തരുന്നത് സ്വീകരിച്ചു മര്യാദക്ക് ഇവിടെ കഴിയാമെങ്കില്‍ കഴിഞ്ഞാല്‍ മതി . തെണ്ടിപട്ടിയുടെ സ്വഭാവം ഞങ്ങളുടെ അടുത്തു വേണ്ടാ . ക്ലാവര്‍ രോഗികളുടെ അടുത്തു മതി . പരനാരികള്‍ . ഈ നാറികളെ ചെല്ലും ചെലവും കൊടുത്ത് എന്തിനു നോക്കണം . കുടുംബാവിശ്യങ്ങള്‍ വരെ മാറ്റി വച്ചിട്ടാണ് പള്ളിക്കും ഈ നാറികള്‍ക്കും വേണ്ടി പണം കൊടുക്കുന്നത് . സ്വന്തം കുഞ്ഞുങ്ങളുടെ
കാര്യം നോക്കാന്‍ പോലും നേരെ ചുവേ സാദിക്കുന്നില്ല . എന്ത് ചെയ്യാം ഈ കഴുവേറികള് നേരെ ആവില്ല . പട്ടിയുടെ വാല് പന്തീരാണ്ടു കുഴലിലിട്ടാലും നേരെയാകുകയില്ല , എന്ന് പറഞ്ഞതുപോലെയായി !!!!.

Anonymous said...

ഒരു കഥയാണ്‌ ഓണക്കഥ . ലോകത്തെല്ലാം ഒരു വിളവെടുപ്പുത്സവ മുണ്ടല്ലോ കേരളത്തിലെ വിളവെടുപ്പുമായി ഇതിനെ കൂട്ടിയിണക്കുകയും ചെയ്തു . സംശയമുള്ളവര്‍ nimrodh and semiramus baal mahabali എന്നുള്ള ആര്‍ട്ടിക്കിള്‍ പഠിച്ചാല്‍ മതി .
ഒരു വിളവേടുപ്പഖോഷമായി ഇതിനെ കണ്ടാല്‍ കുഴപ്പമില്ല ,സദ്യയും കുഴപ്പമില്ല,സാമുദായിക സൌഹാര്‍ധത്തിനായാലും കുഴപ്പമില്ല , എന്നാല്‍ ഈ വക പരിപാടികള്‍ പള്ളിമുറ്റത്തുനിന്നും പള്ളിയിലേക്കുള്ള പറിച്ചുനടീല്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടെണ്ടതാണ്. സാമുദായിക സൌഹാര്‍ദം തകര്‍ക്കാനോ , അച്ചന്മാരെ കുറ്റപ്പെടുത്താനോ, മേത്രനച്ചനെ വേദപാഠം പഠിപ്പിക്കണോ അല്ല , മറിച്ച് ശരിയെന്നു തോന്നിയത് പറഞ്ഞെന്നു മാത്രം . തെറ്റുണ്ടെങ്കില്‍ പറഞ്ഞു തരിക.
സ്നേഹത്തോടെ പിപ്പിലാഥന്‍."

I love you Guru Pippiladhan!

സാക്ഷാല്‍ യെഹൂതന്‍ said...

പിപ്പിലാടന്‍ ചേട്ടന്‍ ഓണത്തെപ്പറ്റി പറഞ്ഞ വാധഗതികളോട് കൂടെ ഒരു കാര്യം കൂടി ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു.

സബരിമല എന്ന് കേട്ടിട്ടില്ലേ? അത് വാസ്തവത്തില്‍ സൌരിയാര്‍ എന്ന വാക്കില്‍ നിന്നും ഉണ്ടായതാണ്. സൌരിയാര്‍ means സേവിയെര്‍‍. സേവിയെര്‍ ‍- സൌരി - സൌരി മല - സബരി മല. അതുപോലെ തന്നെ അയ്യപ്പന്‍ ആരാ? സാക്ഷാല്‍ ഐപ്പ് തന്നെ. അങ്ങനെ വരുമ്പോള്‍ സബരി മലയും അയ്യപ്പനും ക്രിസ്തു മതവും ആയിട്ട് ബന്ധപ്പെട്ടു കിടക്കുന്നതായിട്ടു കാണാം.

Anonymous said...

ഫാ ആന്റണി സ്വയം മോണ്‍സിഞ്ഞോര്‍ പട്ടം കെട്ടിയതാണോ, അതോ ജോയ്ച്ചന്‍ പുതുക്കുളം മോണ്‍സിഞ്ഞോര്‍ ആയി അദ്ദേഹത്തെ അവരോധിച്ചതാണോ എന്നറിയില്ല. ഏതായാലും ഫാ ആന്റണിയെ മോണ്‍സിഞ്ഞോര്‍ ആയി നിയമിച്ചതായി അദ്ധികാരികമായ ഒരറിവും ഇന്നുവരെ ചിക്കാഗോ ഇടവകക്കാര്‍ക്ക് കിട്ടിയിട്ടില്ല എന്നുള്ളതാണ് സത്യം.

താങ്കളുടെ ഈ ന്യൂസ്‌ വായിച്ചപ്പോള്‍ താങ്കളുടെ അല്പതത്തെ പറ്റി ഓര്‍ത്തു ഞാന്‍ ചിരിച്ചു പോയി. Monsignor എന്നത് ഒരു പദവിയോ സ്ഥാന മാനവോ അല്ല എന്നോര്‍ക്കുക. നമ്മള്‍ Mr, Mrs, My lord, honourable, Reverend, മുതലായവ പോലെ ബിഷപ്പിന്റെ താഴെയുള്ള വൈദികനെ വിളിക്കാന്‍ ഉപയോഗിക്കുന്ന സംബോധന. അത്രയേ ഉള്ളു. Monsignor എന്ന വാക്കിനെ പറ്റി wikipedia പറയുന്നത് ഇപ്രകാരം ആണ്.

Monsignor, pl. monsignori, is the form of address for those members of the clergy of the Catholic Church holding certain ecclesiastical honorific titles. Monsignor is the apocopic form of the Italian monsignore, from the French mon seigneur, meaning "my lord". It is abbreviated Mgr,[1] Msgr,[2] or Mons..[3]

As a form of address, "Monsignor" is not itself an appointment (properly speaking, one cannot be "made a monsignor" nor can one be "the monsignor of a parish").

താങ്കള്‍ ഇതില്‍ തന്നെ ഒരച്ചനെ നാട് കടത്തി എന്ന് പ്രസിദ്ധീകരിച്ച വാര്‍ത്തയിലും ആ അച്ഛന്റെ പേരിന്റെ കൂടെ msgr എന്നായിരുന്നു ചേര്‍ത്തിരുന്നത്. ഫാ ആന്റണിയോട് വിരോധവും അസൂയയും voice നു ഉണ്ടെന്നു വെച്ച് അദ്ദേഹത്തിനെ വിളിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് മാറ്റി ഉപയോഗിക്കാന്‍ പറ്റുമോ?

വേറൊരു തരത്തില്‍ ആലോചിച്ചാല്‍ മോഹന്‍ ലാല്‍ പേരിന്റെ മുന്‍പേ leughtenent colonel എന്നും കൊച്ചാപ്പി Dr എന്നും വെച്ചത് പോലെ ആണെന്നെങ്കിലും ഓര്‍ത്താല്‍ മതിയായിരുന്നു, ഇപ്രകാരം അസംബന്ധം വിളമ്പുന്നതിനു മുമ്പായി.

Anonymous said...

പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം - ടാള്ളസില്‍ നിന്നും ദുബായ് ക്ക് വിമാനം പോകുന്നതിനു ദാല്ലസ്സിലെ, അംഗങ്ങള്‍ ഇല്ലാത്ത സങ്കടനയുടെ പ്രസിഡന്റ്‌, പത്ര സമ്മേളനത്തില്‍ സന്നിഹിതനായിരുന്നു പോലും. പേര് എഴുതാതെ ഈ വാര്‍ത്ത‍ ഇട്ടതു ഈ പ്രസിഡന്റ്‌ തന്നെ ആയിരുന്നു.

Anonymous said...

സലമോനെക്കുറിച്ചു വിശദമായി എഴുതുന്ന ഒരാളെ ഈ ബ്ലോഗില്‍ കണ്ടു.അദ്ദേഹം എന്തിനാണ് ഈ പേരിനെക്കുറിച്ച് ഇത്ര വിശദമായ് പഠിച്ചതെന്നാലോചിച്ചു.അപ്പോള്‍ മനസ്സിലായി അദ്ദേഹത്തിനു ആ പേരില്‍ ഒരു മകനുന്ടെന്നു.അതായത് solomon എന്ന പേരില്‍.
ബ്ലോഗില്‍ anonymous ആയി എഴുതുന്ന എല്ലാവരും ഓര്‍ക്കുക ഒരു നാള്‍ നിങ്ങള്‍ പിടിക്കപ്പെടും.

Anonymous said...

പണ്ട് വൈദികരും, ബിഷപ്പ്ഉം, മോന്‍സിന്‍ഗ്നോര്‍ ഒക്കെ അന്തസും അഭിജാത്യംവും ഉള്ള കുടുംബങ്ങളില്‍ നിന്നും ആയിരുന്നു വരിക. ഇപ്പോള്‍ ഇത് ഒരു ഉപജീവിത മാര്‍ഗം ആയിട്ട് കണക്കു ആക്കുന്നു. അങ്ങടിക്കും, തുണ്ടാനും ഒക്കെ എന്താ കുടുംബ മഹാന്മിയം. വൈതികര്‍ ആയിരുന്നില്ല എങ്കില്‍ ഇവര്‍ ഒക്കെ റബ്ബര്‍ വെട്ടുകാര്‍ ആയിരുന്നേനെ. ഇവരുടെ ഒക്കെ മുകത്ത് നോക്കി ഒരു അന്തസ് ഉള്ള കുടുംബത്തില്‍ നിന്ന് ആണ് എന്ന് പറയുമോ ആരെങ്കിലും? ഏതൊക്കെ ഒരു ഉപജീവിത മാര്‍ഗം ഇവര്‍ക്ക്. നമ്മളെ വിഡ്ഢികള്‍ ആക്കുക അല്ലെ ഇവര്‍ ചെയുന്നത്? അതും സഭയുടെ പേരില്‍!!!

Anonymous said...

People who hate our Saint Thomas Christian heritage should leave our Church and join the Latin Church or even better, join some Pentecostal group where they don’t have to worry about any Tradition for that matter.

September 27, 2011 12:09 PM


കുറെ നാള്‍ ആയി താന്‍ തൊടങ്ങിയിട്ടു
എടൊ മാര്‍ഗ വാസി എന്താന്നോടോ മാര്‍ത്തോമ ക്രിസ്ത്യന്‍ എന്ന് പറഞ്ഞാല്‍ -- താന്‍ പറയുന്നത് പോലെ താമര കുരിശു വച്ച് ആരാധിക്കുന്നവര്‍ ആണോ?
എടൊ ഈ താമര കുരിശു പോവേതില്‍ തന്നെ ഉണ്ടാക്കിയതാണ്.
തോമ ശ്ലീഹ കേരളത്തില്‍ വന്നപ്പോള്‍ ഒരു കുരിശും കൊണ്ട് വന്നിട്ടില്ല കേട്ടോടോ മാര്‍ഗ വാസി.
പിന്നെ തനിക്കു പഴയ മാര്‍ത്തോമ ക്രിസ്തിയനികള്‍ ചെയ്തിരുന്നത് പോലെ എല്ലാം ചെയ്യണം എന്നുണ്ടെങ്കില്‍ അക്കാലത്തു ആണുങ്ങള്‍ മുടി നീട്ടി വളര്‍ത്തി കുടുമ്മി കെട്ടുകയും പെണ്ണുങ്ങള്‍ മാറ് മറക്കാതെ നടക്കുകയും ചെയ്തിരിന്നു. എന്താ താന്‍ ഇതിനു തയ്യാറാണോ ?

Muthu Kulam said...

This "Oychen Kuthu Kulam" is sometimes a para. People are tolerating him because I must say he really do some good work promoting the mallus and he spend his personal time to do that. And kuddos to him on his good work.

However he does some PARA like this as well..