Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, October 10, 2011

മാര്‍ ആലഞ്ചേരി യുടെ പ്രസംഗം വികാരോജ്ജ്വലം - കല്‍ദായപക്ഷത്തിനു പ്രദീക്ഷക്ക് വകയില്ല

ചിക്കാഗോ രൂപതാ സന്ദര്‍ശനത്തിനായി ഇവിടെ എത്തിയിരിക്കുന്ന സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച് ബിഷപ്പ്മാര്‍ ആലഞ്ചേരി ഇന്ന് രാവിലെ പത്തു മണിക്ക് ബെല്‍ വുഡ്  സീറോ മലബാര്‍ കത്തീദ്രളില്‍ അര്‍പ്പിച്ച ദിവ്യ ബലിയുടെ മദ്ധ്യേ നടത്തിയ  പ്രസംഗം, ശിഥിലമായിരിക്കുന്ന അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തിനു ഒട്ടേറെ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്ന ഒന്നായിരുന്നു. ആദ്യം കുഞ്ഞുങ്ങള്‍ക്കായി ഇംഗ്ലീഷ് ല്‍ തുടങ്ങിയ പ്രസംഗം, മുതിര്‍ന്നവര്‍ക്കായി മലയാളത്തിലേക്ക് മാറ്റിയതോടെ അദ്ദേഹം ഗൌരവമായ വിഷയത്തിലേക്ക് കടന്നു.
"അമേരിക്കന്‍ സീറോ മലബാര്‍ രൂപത വളരെ സീരിയസ് ആയ പ്രതിസന്ധികളെ അഭിമുഖീകരിച്ചു" കൊണ്ടിരിക്കുകയാണെന്ന് വാക്കുകള്‍  ലുബ്ധിക്കാതെ അദ്ദേഹം പറഞ്ഞു.  "സീറോ മലബാര്‍ സഭയുടെ ഇന്ത്യക്ക് പുറത്തുള്ള ഏക രൂപത എന്ന നിലയില്‍ സുപ്രധാനമായ ഒരു സ്ഥാനമാണ് ചിക്കാഗോയ്ക്ക് ഉള്ളത്. അതിനു വരുന്ന കോട്ടം, യൂറോപ്പിലും, ഓസ്ട്രെലിയയിലും, സിംഗപ്പൂരിലും, മലേഷ്യയിലും, ഗള്‍ഫ്‌ രാജ്യങ്ങളിലും ആഫ്രിക്കയിലും രൂപതകള്‍ സ്ഥാപിക്കാനുള്ള നമ്മുടെ സഭയുടെ പദ്ധതികള്‍ക്ക് വിലങ്ങുതടിയാകും. വിശ്വാസികള്‍ ജീവിക്കുന്ന സാഹചര്യത്തിനോട് സഭ പൊരുത്തപ്പെടണം", അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.

എന്നാല്‍ തന്‍റെ പ്രസംഗത്തിന്‍റെ കാതലായ ഭാഗം വിശ്വാസികളെക്കാള്‍ തന്‍റെ സഹ കാര്‍മ്മികനായിരുന്ന ചിക്കാഗോ ബിഷപ്‌ മാര്‍ അങ്ങാടിയത്തിനെ ഉന്നം വച്ചായിരുന്നു എന്നത് വ്യക്തം. "പാരമ്പര്യത്തിന്‍റെ പേരില്‍ പ്രാദേശിക ആയ മാറ്റങ്ങള്‍ അമേരിക്കന്‍ സഭയില്‍ നടപ്പാക്കരുത്" എന്ന് അസന്നിഗ്ദ്ധമായി അദ്ദേഹം പ്രഖ്യാപിച്ചു. "വിശ്വാസം കാത്തു രക്ഷിച്ചു പരിപാലിക്കുക എന്നതാണ് ചിക്കാഗോ രൂപതയുടെ ദൌത്യം. ചിക്കാഗോ രൂപതയുടെ ഇന്നത്തെ പരിസ്ഥിതി എന്നെ ദുഖിതനാക്കുന്നു." വികാര ഭരിതനായി ത്തന്നെ അദ്ദേഹം തുടര്‍ന്നു. അതിനോടൊപ്പം തന്നെ താന്‍ അടുത്ത തവണ  ഈ രൂപത  സന്ദര്‍ശിക്കുമ്പോള്‍ ഇന്നത്തെ വേദനാജനകമായ സാഹചര്യങ്ങള്‍ മാറിയിരിക്കും എന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. 

ഇന്റര്‍ നെറ്റിനെ  മനുഷ്യരാശിക്ക് ദൈവം കനിഞ്ഞു നല്‍കിയ ഒരു വരമായി  അദ്ദേഹം തന്റെ പ്രസംഗത്തില്‍ വിശേഷിപ്പിച്ചു . "അത് ജനങ്ങളുടെ നന്മക്കും ഉന്നതിക്കുമായി ഉപയോഗപ്പെടുത്തണം. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ചിലര്‍ അതിനെ ദുരൂപയോഗപ്പെടുത്തുന്നുണ്ട്" സഭാ നേത്രുത്ത്വത്തിന്റെ തെറ്റായ പ്രവണതകള്‍ക്ക് നേരെ കണ്ണടച്ച് അവര്‍ക്ക്  താങ്ങും തണലും  കൊടുത്ത് പ്രോത്സാഹിപ്പിക്കുന്ന  ചില ബ്ലോഗുകളെ ഉന്നം വച്ച്  അദ്ദേഹം പറഞ്ഞു. 

മാര്‍ അങ്ങാടിയത്തിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ രൂപത ഭരണം ഒരു തകിഞ്ഞ പരാജയമായിരുന്നു എന്ന സന്ദേശം അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ ഉടനീളം ഉണ്ടായിരുന്നു. നമ്മുടെ ദേവാലയത്തിന്റെ കട ബാധ്യതകള്‍ മാറ്റുവാന്‍ ഉദാരമായി ധനസഹായം നല്‍കണമെന്ന് അദ്ദേഹം ജനങ്ങളെ ഉല്‍ ബോധിപ്പിച്ചത്  മാര്‍ അങ്ങാടിയത്തിന്റെ നിസ്സഹായതയെ യാണ് സൂചിപ്പിക്കുന്നത്. 

മാര്‍ ആലഞ്ചേരി തന്‍റെ 20  മിനിട്ടോളം നീണ്ടു നിന്ന പ്രസംഗത്തിന്റെ സിംഹ ഭാഗവും നമ്മുടെ രൂപത അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രതിസന്ധിയെ യാണ് എന്നത് എത്ര ഗൌരവത്തോടെയാണ് സഭാ നേതൃത്വം അതിനെ നോക്കി ക്കാനുന്നത് എന്നതിന് തെളിവാണ്. ഏതുവിധേനയും അനുരഞ്ജനം, ഐക്യം, സമാധാനം - ഇതായിരുന്നു ചിക്കാഗോ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കും നേത്രുത്തത്തിനും അദ്ദേഹം നല്‍കിയ സന്ദേശം.

ഇന്നലെ വിവിധ ഇടവകാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇതേ അനുരഞ്ജന നയമാണ് അദ്ദേഹം കൈക്കൊണ്ടത്. അദ്ദേഹത്തിന്‍റെ ഇന്നത്തെ പ്രസംഗം അദ്ദേഹത്തിന്‍റെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്നുള്ളതും, സത്യ സന്തവും, അതനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ മാര്‍ അങ്ങാടിയത്ത് തയ്യാറാകുകയും ആണെങ്കില്‍, ചിക്കാഗോ സീറോ മലബാര്‍ സഭ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഒരൊറ്റ ദിവസം കൊണ്ട് അപ്രത്യക്ഷമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ദിവ്യ ബലിയില്‍ ഉടനീളം മാര്‍ അങ്ങാടിയത്ത് വളരെ മൂകനുംചിന്താകുലനും ആയി കാണപ്പെട്ടു. മറ്റാരേക്കാളും മാര്‍ ആലഞ്ചേരി യുടെ സന്ദേശം തനിക്കുള്ളതായിരുന്നു എന്ന തിരിച്ചറിയല്‍ ആരെയാണ് അസ്വസ്തനാക്കാത്തത്.

വാല്‍ക്കഷ്ണം: ഇന്നലെ മാര്‍ ആലഞ്ചേരി തന്‍റെ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അതേപടി നടപ്പിലാക്കുവാന്‍  ഞങ്ങള്‍ മാര്‍ അങ്ങാടിയത്തിനെ വെല്ലുവിളിക്കുന്നു. അദ്ദേഹം അതിനു തയ്യാറാകുന്ന പക്ഷം ചിക്കാഗോ രൂപതയിലെ പ്രതിസന്ധികള്‍ ഒറ്റ രാവുകൊണ്ട് അപ്രത്യക്ഷമാകുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു. അതോടെ വോയ്സ് എന്ന ഞങ്ങളുടെ ഈ പ്രസ്ഥാനം അതിന്റെ ദൌത്യം പൂര്‍ത്തിയാക്കി എന്ന സംത്ര്പ്തിയില്‍ ഒരു തിലാത്തിരി കത്തിച്ചു നിശ്ശബ്ധരാകുന്നതായിരിക്കും.

നേരെ മറിച്ചു നമ്മുടെ സഭയുടെ സര്‍വാധികാരിയെ വെല്ലുവിളിച്ചു മുമ്പോട്ട്‌ തന്‍റെ തോന്ന്യാസം ഇനിയും തുടര്‍ന്ന് കൊണ്ട് പോകുവാനാണ് മാര്‍ അങ്ങാടിയത്തിന്റെയും കൂട്ടരുടെയും  പദ്ധതി എങ്കില്‍ പണ്ടത്തെതിലും പതിന്മടങ്ങ്‌ ശക്തിയായി ഞങ്ങള്‍ പോരാടും.

22 comments:

Anonymous said...

മാര്‍ ആലഞ്ചേരിയും , സസ്സെരിയും പിന്നെ ഞാനും


മാര്‍ ആലഞ്ചേരി മേത്രപോലീത്ത, ചിക്കാഗോയില്‍ വച്ച് പറഞ്ഞ കാര്യങ്ങള്‍ കോപ്പെളില്‍ എത്തിയില്ലെന്ന് തോന്നുന്നു. അതോ മേജര്‍ ആര്‍ച്ച് ബിശോപ്നെക്കളും വലിയ പിതാവ് കൊപ്പെളില്‍ ഉണ്ടായതുകൊണ്ടാണോ? ഏതായാലും ഇന്നത്തെ കുര്‍ബാന കഴിഞ്ഞുള്ള അറിയിപ്പുകള്‍ ഗംഭീരമായിരുന്നു. ഫാദര്‍ സസേരിയുടെ സരിക്കുള്ള മുഖം ഇന്നാണ് വിശ്വാസികള്‍ കണ്ടത്. ഇതുവരെയുള്ള കുഞ്ഞടെവിടെ ഇന്നു കണ്ട കരടി എവിടെ? സസേരിയുടെ ക്ലാവര്‍ രോഗം ഇന്നു ശരിക്ക് വെളിയില്‍ വന്നു... മേജര്‍ ആര്‍ച് ബിഷപ്പ് വെറുതെ പരംപ്യരങ്ങളുടെ പുറകെ പോകാതെ, മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പറഞ്ഞതിനും, മെത്രാന്മാരും അച്ചന്മാരും വിശ്വാസികളുടെ സുശ്രൂഷികളാണ് ഇന്നു പറഞ്ഞതിനും പിന്നാലെ, ആട്ടിന്‍ തോലണിഞ്ഞ ഒരു സുസ്രൂഷി തനി സ്വരൂപം കാണിച്ചു. യഥാര്‍ത്ഥത്തില്‍ ആലഞ്ചേരി പിതാവ് സംസാരിക്കേണ്ടത് ഇതുപോലത്തെ എടുത്ത് ചാട്ടക്കാരായ അല്പന്മാരായ അച്ഛന്മാരോടാണ്. തന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പു ഇന്നു പറയുന്ന ഈത്തരക്കാരന് സഭയെ നശിപ്പിക്കുന്നത്.

ക്ലവരിനെ അപമാനിച്ചാല്‍ സഭക്ക് പുറത്താക്കുമെന്നും, അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ഒക്കെ പറയുന്നത് വിവെകമില്ലയ്മയുടെയും, എടുത്തു ചാട്ടതിന്റെയും ഒക്കെ ലക്ഷണമാണ്.


കൊപ്പെളില്‍ മാര്‍ അങ്ങടിയത് പിതാവ് വെച്ചിരുന്ന ഒരു കമ്മീഷന്‍ ഉണ്ടായിരുന്നു. അവര്‍ ഏതാനും നിര്‍ദേശങ്ങളും മുന്നോട്ടു വെച്ചിരുന്നൂ. പിതാവും, ഇടവകങ്ങങ്ങളും കമ്മിഷന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. അത് ഇനി സസെരിയച്ചനയിട്ട് മാറ്റാന്‍ നോക്കുന്നത് അതമഹത്യ പരമയിരിക്കുമെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്.. ഇന്നത്തെ അച്ഛന്റെ സംസാരം കണ്ടിട്ട്, ഈ പള്ളി നന്നയി പോകുവാന്‍ ആഗ്രഹമില്ലാത്ത ആരുടെയൊക്കെയോ താത്പര്യങ്ങള്‍ക്ക് അച്ഛന്‍ കൂട്ട് നില്‍ക്കുന്നതയിട്ടു തോന്നുന്നു.


അച്ഛന്‍ പല വീടുകളിലും പോയി, വിശുദ്ധ തോമയെയും, വിശുദ്ധ റെജിയും അല്തരയിലുള്ള രൂപക്കൊട്ടില്‍ വെക്കേണ്ടതിന്റെ അവകാസ്യതയെ പറ്റി പ്രസംഗിക്കുന്നതായി കേള്‍ക്കുനുണ്ട്. അതിനും പുറമേ, വിശുദ്ധ തോമയുടെയും, വിശുദ്ധ രേജിയുടെയും സുവിശേങ്ങളാണ് വീടുകളില്‍ പ്രസംഗിക്കുന്നത് എന്നും കേള്‍ക്കുന്നു.. ഇതൊന്നും കേള്‍ക്കാന്‍ താത്പര്യമില്ലാത്ത ഇടവകക്കാര്‍ അച്ഛനെ വീടുകളിലേക്ക് വിളിക്കാന്‍ മടി കാണിക്കുന്നു എന്നും കേള്‍കുന്നു..


സസെരിയച്ചനെ വളരെ പ്രതീക്ഷയോട് കൂടിയാണ് കോപ്പെളിലെ സാധാരണക്കാരായ വിശ്വാസികള്‍ സ്വാഗതം ചെയ്തത്. പ്രത്യേകിച്ച് മുന്‍ വികാരി കുര്‍ബാന ചോല്ലുനതിനുപരി, കള്ളാ സാക്ഷി പറയാന്‍ താത്പര്യം കാണിക്കുന്ന അവസ്ഥയില്‍ പുതിയ വികരിയില്‍ എല്ലാവരും അല്പം കൂടുതല്‍ പ്രതീക്ഷ കാണികുന്നത് സ്വാഭാവികം മാത്രമാണ്. പക്ഷെ അവരുടെയെല്ലാം കഞ്ഞിയില്‍ മണ്ണ് വരിയിടയൂന്ന ഒരു രീതിയാണ്‌ അച്ഛന്‍ തുടങ്ങുന്നതെങ്കില്‍ പിന്നെ കൊപ്പലുകരെ ദൈവം രക്ഷിക്കട്ടെ എന്നെ ഞങ്ങള്‍ക്ക് പറയാനുള്ളൂ

Anonymous said...

താമര കുരിസ്സിനെ അവഹെളിക്കാതിരിക്കാന്‍, ഏറ്റവും നല്ല ഉപാധി ഒരു മഹിമയും ഇല്ലാത്ത, ഭൂരിഭാകം വിശാസ്സികളും വെറുക്കുന്ന, ഈ സാധനം എങ്ങും പ്ര്ദേര്‍സ്സിപ്പിക്കാതെ ഇരിക്കുക

Anonymous said...

good article.congrats..........

Anonymous said...

വിശ്വാസികള്‍ക്ക്‌ സഭാ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരിക്കേണ്ട അനുസരണത്തിന്റേയും വിധേയത്വത്തിന്റേയും ആവശ്യകതയെപ്പറ്റി ഊന്നിപ്പറഞ്ഞുകൊണ്ട്‌ അഭിവന്ദ്യ ജോര്‍ജ്‌ ആലഞ്ചേരി പിതാവ്‌ സംസാരിച്ചു

മുഴു കുടിയന്‍ അപ്പന്‍, മകനോട്‌ കുടിക്കരുത് എന്ന് ഉപദേശിച്ചത് പോലെ ആണ് ഇതും. എല്ലാവര്‍ക്കും അറിയാവുന്നതല്ലേ പെസ്സഹ വ്യാഴാഴ്ച കോപ്പെളില്‍ നടന്നത് എന്താണ് എന്ന്. അനുസ്സരണം പിതാക്കാന്‍മാര്‍ തന്നെ ആദ്യം കാണിച്ചു കൊടുക്കണം

verum sunny said...

പ്രസംഗം നന്നായിരുന്നൂ , ഇവിടെയത് പൂര്‍ണമായി പ്രസിദ്ധികരിക്കഞ്ഞതെന്തേ , എന്നാ സംശയം ബാക്കി നില്‍ക്കുന്നൂ .

Anonymous said...

കോപ്പലിലെ കോപ്പച്ച് എന്താണ് ഇന്നലെ സംഭവിച്ചത്.
ആനക്ക് മദം എളകിയതുപോലെയായിരുന്നു അല്‍ത്താരയില് കാട്ടികൂട്ടിയത്. ആനക്ക് മദം ഇളകിയാല്‍, ചങ്കലക്ക് ഇടാം. ഇത് ആനയുമല്ല കൊരങ്ങുമല്ല ചങ്കലക്ക് ഇടാന്‍. കു൪ബാന കഴിയാന്‍ നോക്കി നില്‍ക്കായിരുന്നോ മദം എളകിയ അച്ചന് അല്‍ത്താരയില്‍ വെച്ച് ദേഹത്തേ തുണി പൊക്കി കാണിക്കാന്‍.

Anonymous said...

വിശ്വാസികളെ വഴി തെറ്റിക്കുവാന്‍ ചില സഭാധികാരികള്‍ ഉപയോഗിക്കുന്ന വിചിത്ര രൂപത്തിലുള്ള മാനിയെക്കന്‍ കുരിശിനു മുമ്പില്‍ മുട്ടുകുത്തി ആരാധിക്കുന്നത് വിഗ്രഹാരാധനയില്‍ കുറഞ്ഞ ഒന്നുമല്ല

Anonymous said...

ഒരു മഹിമയും ഇല്ലാത്ത,

താമര കുരിസ്സിനെ
claver കുരിസ്സിനെ

താമര കുരിസ്സിനെ

claver കുരിസ്സിനെ

താമര കുരിസ്സിനെ

claver കുരിസ്സിനെ

എങ്ങും പ്ര്ദേര്‍സ്സിപ്പിക്കാതെരിക്കുക

ചിക്കാഗോ സീറോ മലബാര്‍ സഭ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഒരൊറ്റ ദിവസം കൊണ്ട് അപ്രത്യക്ഷമാകു0

പിപ്പിലാഥന്‍ said...

നസ്രാണിsaid...





ലോകത്തെമ്പാടുമുള്ള ആദിമക്രൈസ്തവ സമൂഹങ്ങളില്‍ കുരിശുകള്‍ മാത്രമാണ് പള്ളികളില്‍ ഉപയോഗിച്ചിരുന്നത്. പ്രതിമകള്‍ പ്രചാരത്തിലായത്തിനു ശേഷം മാത്രമാണ് ക്രൂശിതരൂപങ്ങള്‍ പ്രയോഗത്തില്‍ വന്നത്. കേരളത്തില്‍ പറങ്കികള്‍ ആണ് ക്രൂശിതരൂപങ്ങള്‍ ആദ്യമായി കൊണ്ടുവന്നത്. മാര്‍ തോമ നസ്രാണികളുടെ ഈ സ്ലീവാ, മരണത്തിന്റെയും പാപത്തിന്റെയുംമേല്‍ വിജയം നേടിയ ഉദ്ധിതനായ മിശിഹായുടെ പ്രതീകം ആണ്. ശ്ലീഹന്മാര്‍ നേരില്‍ കണ്ടും അനുഭവിച്ചും അറിഞ്ഞ വിശ്വാസപാരമ്പര്യത്തിന്റെ ഭാരത സംസ്കാരം അനുലയിപ്പിച്ചുകൊണ്ടുള്ള അമൂര്‍ത്തമായ അടയാളമാണ് മാര്‍ തോമ സ്ലീവ.

========================================

എന്റെ അറിവില്‍ ആദ്യമൂന്ന് നൂറ്റാണ്ടുകളില്‍ ആദിമക്രൈസ്തവ സമൂഹങ്ങളില്‍ അവരുടെ പ്രതീകമായി മീനിനെയാണ് (Fish ) ( ജീവനുള്ളതല്ല) ഉപയോഗിച്ചിരുന്നത്. ചരിത്രം പഠിക്കുക , കോണ്‍ സ്ടാന്റിന്‍ തന്‍റെ അമ്മയായ ഹെലനയുടെ കാലം മുതലാണ്‌ കുരിശിന്‍റെ ഉപയോഗം തുടങ്ങിയത്. അന്നുമുതല്‍ പേഗന്‍ മതമുപയോഗിച്ചിരുന്ന എല്ലാ അനാചാരങ്ങളും, ക്രിസ്തീയ ലേബലില്‍ പുറത്തു വരാന്‍ തുടങ്ങി. നമ്മുടെ കുരിശില്‍ കാണാറുള്ള I H S എന്താണെന്ന് പലര്‍ക്കുമറിയില്ല, സംശയമുള്ളവര്‍ നമ്മുടെ ഗുരുക്കന്മാരോട് ചോദിക്കുക. ഫലം നാസ്തിയാണെങ്കില്‍, എനിക്കറിയാവുന്നത് പറയാം , ഹെലന കണ്ട കുരിശില്‍ ഉണ്ടായിരുന്ന എഴുത്താണതു. (IN HOC SIGNO VINCES or IN THIS SIGN CONQUER. ) . ഇത് കഴിഞ്ഞു Constantine had his eldest son Crispus put to death by poison, and had his wife, the Empress Fausta; killed at the behest of his mother, Helena. Fausta was left to die in an over-heated bath. Their names were wiped from the face of many inscriptions and references to their lives in the literary record were erased. അയാളും നമ്മുടെ ആള്‍ക്കാര്‍ പുന്ന്യാളനാക്കി, അമ്മയെ പുന്ന്യാളത്തിയുമാക്കി. അത് കുരിശാനെന്നു പോലും പറഞ്ഞിട്ടില്ലായിരുന്നുവെന്നറിയുക. ഈ അടയാളത്തില്‍ എന്നുമാത്രമേ എഴുതിയിട്ടൊള്ളൂ, അതുവരെയുണ്ടായിരുന്ന FISH മാറി CONSTAANTIN പറഞ്ഞതും യേശുവിനുമുന്പുന്ടായിരുന്നതുമായ തമ്മൂസിന്‍റെ ചിന്നം ക്രിസ്ത്യാനികളുടെ പേരിലാക്കുകയും ചെയ്തു.

Anonymous said...

The SMC-Chicago bishop needed to be transferred to North India for mission work. He is living in USA without any real gospel work; Rather than real mission work, he is engaged in divide people and to propagate Claver Cross and VIRI. Now few of the Syro Malabar Bishops criticize the Latin Church and sell the church as Kaldian origin, which has no basis to follow. Now time has come to forget all differences and preach the gospel in its authenticity.

കള്ളന്‍ സക്കറിയകും , ജോജികും എന്താണ് പണി ? ദിവസവും രാവിലത്തെ കുര്‍ബാന കഴിഞ്ഞാല്‍, ദിവസം മുഴുവനും സുഖ തീറ്റയും , ഉറക്കവും പിന്നെ മറ്റുള്ളവരുടെ നുണയും, കൊതിയും പറഞ്ഞു തമ്മിലടിപ്പിക്കുക...നമ്മള്‍ എല്ലുമുറിയെ പണിയെടുത്തു കുടുംബം പോറ്റുമ്പോള്‍, ഇവന്മാര്‍ തമ്പുരാന്റെ പേരില്‍ ദേഹം അനക്കാതെ പുട്ടടിച്ചു , പോക്കറ്റ് നിറയെ പണവും!!!യൂണിഫോമും ഊരിമാറ്റി നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ജീവിക്കാന്‍ നോക്ക്. നിനക്കൊക്കെ സുഖം കൂടിപ്പോയതിന്റെ പ്രശ്നമാണ് കീശ വീര്‍പ്പിച്ചവര്‍ എല്ലാം വിരമിക്കുക , നാട്ടില്‍ നിന്നും ദൈവ വിശ്വാസവും ദൈവ പേടിയും പണ കൊതിയും ഇല്ലാത്ത അച്ഛന്‍ മാരുണ്ടെങ്കില്‍ ഇനി കൊണ്ടുവന്നാല്‍ മതിയാകും . വെറുതെ വിശ്വാസികളുടെ പണവും വിശ്വാസവും ദൈവത്തെ ഓര്‍ത്തു ദൂര്‍ത്തു അടിക്കാതെ

Anonymous said...

നമ്മുടെ കുരിശില്‍ കാണാറുള്ള I H S എന്താണെന്ന് പലര്‍ക്കുമറിയില്ല,

പിപ്പിലാധ ഇതൊന്നു വായിച്ചു നോക്ക്

IHS

A monogram of the name of Jesus Christ. From the third century the names of our Saviour are sometimes shortened, particularly in Christian inscriptions (IH and XP, for Jesus and Christus). In the next century the "sigla" (chi-rho) occurs not only as an abbreviation but also as a symbol. From the beginning, however, in Christian inscriptions the nomina sacra, or names of Jesus Christ, were shortened by contraction, thus IC and XC or IHS and XPS for Iesous Christos. These Greek monograms continued to be used in Latin during the Middle Ages. Eventually the right meaning was lost, and erroneous interpretation of IHS led to the faulty orthography "Jhesus". In Latin the learned abbreviation IHC rarely occurs after the Carlovingian era. The monogram became more popular after the twelfth century when St. Bernard insisted much on devotion to the Holy Name of Jesus, and the fourteenth, when the founder of the Jesuati, Blessed John Colombini (d. 1367), usually wore it on his breast. Towards the close of the Middle Ages IHS became a symbol, quite like the chi-rho in the Constantinian period. Sometimes above the H appears a cross and underneath three nails, while the whole figure is surrounded by rays. IHS became the accepted iconographical characteristic of St. Vincent Ferrer (d. 1419) and of St. Bernardine of Siena (d. 1444). The latter holy missionary, at the end of his sermons, was wont to exhibit this monogram devoutly to his audience, for which some blamed him; he was even called before Martin V. St. Ignatius of Loyola adopted the monogram in his seal as general of the Society of Jesus (1541), and thus it became the emblem of his institute. IHS was sometimes wrongly understood as "Jesus Hominum (or Hierosolymae) Salvator", i.e. Jesus, the Saviour of men (or of Jerusalem=Hierosolyma).

Anonymous said...

ക്ലാവറിനേ അവഹേളിച്ചാല് കോപ്പലിലെ അച്ഛന് മദം ഇളകും.

Anonymous said...

ഗാ൪ലാഡിലെ ഇടവകക്കാന്‍റെ പാ൪ട്ടിക്ക് അങ്ങാടിയത്ത് പിതാവ് ഈ വീക്കന്‍റെില് വരുന്നതുകൊണ്ടാണോ, കോപ്പലിലെ പിക്നിക്ക് കോപ്പലിലെ അച്ഛന്‍ മുടക്കിയത്. പിന്നെ എന്തിനാണ് അച്ഛന്‍ പളളിയില് വിളിച്ച് പറഞ്ഞത് ഈ വീക്കന്‍റെില് കോപ്പല് പിക്നിക്ക് എന്ന്. എന്തിനാണ് ഈ അച്ഛന്‍ കോപ്പലുകാരെ കളിയാക്കുന്നത്. പാ൪ട്ടിക്ക് വിളിച്ചുവരുത്തിയിട്ട് ഭക്ഷണം ഇല്ല എന്ന മട്ടല്ലേ ഈ അച്ഛന്‍ ചെയ്തത്.e

Anonymous said...

ഫാദ൪ ശാശേരി പളളിയില്‍ വിളിച്ച് പറഞ്ഞത് മനസിലായില്ല.
അച്ഛന്‍മാ൪ തമ്മില്‍ തല്ല് കൂടും. അത് നിങ്ങള്‍ അന്നേഷിക്കണ്ടാ. അച്ഛന്‍മാ൪ തമ്മില്‍ തല്ല് കൂടുന്ന കാരൃം ഫാദ൪ ശാശേരി പളളിയില്‍ വിളിച്ച് പറഞ്ഞപ്പഴാണ് മനസിലായത്. അച്ഛന്‍മാ൪ ആണ് ഏറ്റവും വലിയ പാപികള്‍ എന്ന്. പരിശുദ്ധ വസ്ത്രം അച്ഛന്‍മാ൪ വെറുതെയാണ് എന്ന് ഇന്നലെ കോപ്പലില്‍ ഫാദ൪ ശാശേരി, മനസിലാക്കി തന്നു.

Anonymous said...

കോപ്പലിലെ അച്ഛന് ജെനങ്ങള്‍ ക്ലാവറിനേ അവഹേളിക്കുന്നു എന്ന് Feel തോനുന്നുണ്ടെങ്കില്‍, എന്തിനാ അച്ഛോ ക്ലാവ൪ പൊക്കി പളളിയില്‍ നടക്കുന്നേ. ഈ പാഷാഢ വസ്തു അച്ഛന്‍റെ ബാത്രൂമില്‍ വെച്ചാല് അവിടെ ആരും വന്ന് അവഹേളിക്കുമെന്ന് വിചാരിക്കേണ്ട. ഇതാണ് ക്ലാവ൪ പാഷാഢത്തിന് പറ്റിയ സ്ഥലം.

Anonymous said...

Its time to clean up, hope its started. Lets wait and see

Anonymous said...

I was one of the "unfortunate idiot" asked to come to Chicago for Mar. Alancherri's reception. I have the following comments to make:

1) It was big publicity stunt, orgaized by the dioseas. I was asked to go to Chicago by my pastor; but there was no direction. I was not told anythign about accommodation OR there was not even a agentha. I made my own travel and accommodation arragements. But I had no clue what this "BIG meeting was for". So, like everyone else I came to see the drama. It was indeed a drama.

2) It was way very clear that the Chicago dioseas leadership was focused on one thing: Impress Mar. Alancheeril. May be they suceeded. But they did not suceed in impressing the participants.

3)The VG Fr.Anthony looked disturbed. He had no focus. Now only I realize, what a useless VG we have. He could not clearly express a thought. He has "no substance".

4)Bishop Jacob: He was as unfocused as Fr.Anthony. I am so surpries as to how these people can lead such a huge dioseas - they have no vision. They are not educated enough to lead this community.

5) Bishop house: I was under the impression that the meeting will be in the bishop house. Only when I came here, I came to know that a 2 million bishop house no facility for meeting or acommodate a small group of people.

The catheedral also has no facility for acommodating a medium/large group of people. This ghthering was people from all the Syro- parishes in USA. So, the meeting should have been in the dioseas - and not in the catheedral.

6) Both the catheedral and bishop house was build/parchased without any long term plans.

SHAE ON YOU CHICAGO SYROMALABAR LEADERSHIP. Even a ordinay parish priest in Kerala has better focus and vision.

If you are all true to God's calling, you shoud quit and let some efficient bishop and priests run this dioseas. It might be too humiliating for you ego. But if you do not do that, as Mar.Alancherry said during the sermon "YOU ALL WILL NOT SEE KAANAN DESAM".

Anonymous said...

ബ്ലോഗ്‌ ചേട്ടാ ആലഞ്ചേരി യുടെ പ്രസംഗം റെക്കോര്‍ഡ്‌ ചെയ്തത് ബ്ലോഗില്‍ അപ്‌ലോഡ്‌ ചെയ്യാമോ ?

Anonymous said...

pipilad, look like you right
first it started with Constantine , then we gave our own abbreviations for our convenience and time, moat time it don't match what they said.

History

The historian Eusebius states that Constantine was marching with his army (Eusebius doesn't specify the actual location of the event, but it's clearly not in the camp at Rome), when he looked up to the sun and saw a cross of light above it, and with it the Greek words "εν τούτῳ νίκα" ("In this sign you will conquer"), often rendered in Latin as In hoc signo vinces). At first, Constantine didn't know the meaning of the apparition, but in the following night, he had a dream in which Christ explained to him that he should use the sign of the cross against his enemies. Eusebius then continues to describe the Labarum, the military standard used by Constantine in his later wars against Licinius, showing the Chi-Rho sign. The phrase appears prominently placed as a motto on a ribbon unfurled with a passion cross to its left, beneath a window over the Scala Regia, adjacent to the equestrian statue of Emperor Constantine, in the Vatican. Emperors and other monarchs, having paid respects to the Pope, descended the Scala Regia, and would observe the light shining down through the window, with the motto, reminiscent of Constantine's vision, and be reminded to follow the Cross. They would thence turn right into the atrium of St. Peter's Basilica, ostensibly so inspired.

Anonymous said...

ഗാര്‍ലണ്ട് പള്ളി വെഞ്ചരിപ്പ്‌:പൌവത്തില്‍ വരുന്നെന്ന് പറയാന്‍ ജോജിയച്ചനു പേടി.
ഡിസംബറില്‍ നടക്കാന്‍ പോകുന്ന ഗാര്‍ലണ്ട് പള്ളിവെഞ്ചരിപ്പിനു ലോകത്തിലെ ഏറ്റവും വലിയ കല്‍ദായ ഭീകരന്‍ പൌവത്തില്‍ വരുന്ന കാര്യം ജനങ്ങളോട് പറയാന്‍ ശവപ്പെട്ടി ജോജിക്ക് പേടി.അദ്ദേഹം ഇന്നലെ കുര്‍ബാനയില്‍ പറഞ്ഞത് ആലന്‍ചേരി പിതാവിന് വരാന്‍ ഒക്കുകയില്ലെന്നും അതിനാല്‍ അങ്ങാടിയായിരിക്കും പള്ളിക്കൂധാശ നിര്‍വഹിക്കുന്നതെന്നുമാണ്. എന്നാല്‍ പൌവത്തില്‍ വരുന്ന കാര്യം ഗോപ്യമായി വച്ചിരിക്കുകയാണ്. കാരണം ജനങ്ങളതറിഞ്ഞാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ജോജിക്കും കൂട്ടര്‍ക്കും നന്നായറിയാം.ഏതായാലും പൌവത്തിലിന് ജീവതിത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു വരവേല്‍പ്പ് നല്‍കാന്‍ ചിലര്‍ തയ്യാറായി നില്‍പ്പുണ്ടെന്ന കാര്യം ക്ലാവര്‍ മക്കള്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.പള്ളിക്കൂധാശക്കു കരിങ്കൊടി കാണാന്‍ പൌവത്തിലിന് ഇനി മറ്റൊരു ചാന്‍സ് കിട്ടാന്‍ സാധ്യത കുറവാണ്.crucifixil വിശ്വസിക്കുന്ന ഗാര്‍ലന്‍ഡിലെ ഭൂരിഭാഗം ജനങ്ങള്‍ക്ക്‌ എങ്ങിനെ പൌവത്തില്‍ സംബന്ധിക്കുന്ന ഒരു കല്‍ദായ പള്ളി വെഞ്ചരിപ്പിനു പങ്കെടുക്കാന്‍ സാധിക്കും. അതും ശവപ്പെട്ടിയും തലയോടും ഭീകര ചിഹ്നമായ ക്ലാവരും ഇരിക്കുന്ന അള്‍ത്താര ഉള്ള ഒരു കല്‍ദായ പള്ളിയുടെ ഉത്ഘാടനത്തിനു?
ജോജി ഗാര്‍ലണ്ടില്‍ പറഞ്ഞതനുസ്സരിച്ച് പള്ളിക്കൂധാശ സാധാരണക്കാരന് അപൂര്‍വമായി കിട്ടുന്ന ഒരു ഭാഗ്യമാണ് പോലും.എന്‍റെ സംശയം പള്ളിക്കൂദാശ കൂടിയാല്‍ നേരെ സ്വര്‍ഗത്തിലേക്ക് പോകുമോന്ന?ഏതായാലും ഒരു കാര്യത്തില്‍ ജോജിയോടു യോജിക്കുന്നു.കത്തോലിക്കരായ ഗാര്‍ലന്‍ഡിലെ ഭുരിഭാഗം ജനങ്ങള്‍ക്കും ഒരു കല്‍ദായ പള്ളിയുടെ കൂധാശയില്‍ പങ്കെടുക്കാന്‍ കിട്ടുന്ന അപൂര്‍വ്വം അവസരങ്ങളില്‍ ഒന്നാണിത്. കൂടാതെ നാട്ടില്‍ രാഷ്ട്രീയ പാര്‍ടികള്‍ നടത്തുന്ന കരിങ്കൊടി പ്രയോഗം ഇവിടെ അമേരിക്കയില്‍ പള്ളിക്കൂധാശക്കും കാണുവാനുള്ള അസുലഭ മുഹൂര്‍ത്തമാണ് ഇത്.സ്വന്തം അപ്പനും അമ്മയും പകര്‍ന്നു തന്ന കത്തോലിക്കാ വിശ്വാസത്തെ അടിയറ വച്ചുകൊണ്ട് എത്ര പേര്‍ ഈ പള്ളിക്കൂധാശയില്‍ പങ്കെടുക്കുമെന്ന കാര്യം നേരിട്ട് കാണാം നമുക്ക്.കൂടാതെ കരിങ്കൊടി പ്രയോഗത്തിനു എത്ര പേര്‍ സഹകരിക്കുമെന്നും നമുക്ക് നേരിട്ട് കാണാം.പിന്നെ ജോജി പറഞ്ഞ മറ്റൊരു കാര്യം ഗാര്‍ലന്‍ഡിലെ കല്‍ദായ പള്ളിക്ക് പൈസ കൊടുക്കാതെ നിങ്ങള്‍ ഏതൊക്കെ ചാരിറ്റിക്കും പൈസ കൊടുത്തിട്ട് കാര്യമില്ലത്രേ.സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ വിഗ്രഹാരാധന നടത്താന്‍ പ്രേരിപ്പിക്കുന്ന കല്‍ദായ പള്ളിക്ക് പണം കൊടുത്ത് നമ്മുടെ പേരുകള്‍ നാലാള്‍ മുന്‍പാകെ പ്രധര്‍ശിപ്പിക്കണം പോലും.ഈ കല്‍ദായവാധികളൊക്കെ എത്ര അല്പ്പന്മാര്‍ ആണെന്ന് നോക്കിക്കേ ...സ്വന്തം പേര് നാലാള്‍ മുന്‍പാകെ എഴുതിവയ്ക്കാമെന്ന് ഏതെങ്കിലും കോന്തന്‍ കത്തനാര്‍ പറഞ്ഞാല്‍ പിന്നെ കെട്ടുതാലിപോലും പണയം വെച്ച് അവര്‍ കല്‍ദായ പള്ളിക്ക് പൈസ കൊടുക്കും.
ഇവര്‍ വിചാരിക്കുന്നുണ്ടോ സാമാന്യ ബോധമുള്ളവര്‍ ഇവരെ വെറും അല്പ്പന്മാരായാണ് കാണുന്നതെന്ന്.ഇടതു കരം കൊടുക്കുന്നത് വലതുകരം അറിയരുതെന്ന് പറഞ്ഞ കര്‍ത്താവ് ഇവരുടെ ഈ ചെയ്തികള്‍കണ്ടു കണ്ണ്പൊത്തുന്നുണ്ടാവണം!! ജനങ്ങളുടെ ഈ ചിന്താഗതി മുതലെടുത്താണ് പൌവത്തിലും കൂട്ടരും ഈ രീതിയില്‍ വളര്‍ന്നതെന്ന് ഇവര്‍ മനസ്സിലാക്കുന്നുണ്ടോ ആവോ?പൊങ്ങച്ചക്കാരുടെ മരം ഗാര്‍ലണ്ടിലും ഉയര്‍ത്തുന്നത് നമ്മുടെ അല്പ്പന്മാര്‍ക്ക് എന്തോരാവേശമാണ് നല്‍കുന്നത്!!കഷ്ടം, ഈ കല്‍ദായ ചിന്താഗതി നമ്മളെ എങ്ങോട്ടാണ് നയിക്കുന്നത്?
സ്വന്തം വിശ്വാസത്തെ വ്യഭിചരിച്ചു എത്ര പേര്‍ ഗാര്‍ലന്‍ഡിലെ കല്‍ദായ പള്ളിക്കൂധാശക്കു വരുമെന്ന് നമുക്ക് കാണാം.കല്‍ദായ അധികാരികള്‍ പ്രയോഗിക്കുന്ന ഒറ്റപ്പെടുത്തല്‍ എന്ന ആയുധത്തിന് മുന്‍പില്‍ സ്വന്തം വിശ്വാസത്തെ അടിയറ വയ്ക്കാതെ എത്ര പേര്‍ പിടിച്ചു നില്‍ക്കുമെന്ന് നമുക്ക് കാണാം.ഏതായാലും പള്ളിക്കൂധാശക്കു കരിങ്കൊടി പ്രയോഗം കാണേണ്ടിയവര്‍ എന്താണേലും ഡിസംബര്‍ 17 -ആം തീയതി അവധിയെടുത്ത് ഗാര്‍ലണ്ടില്‍ വരണം.പറ്റുമെങ്കില്‍ പൌവത്തിലിനിട്ടു രണ്ടെണ്ണം കൊടുക്കുകയും ചെയ്യാം.സഭയെ ഈ വിധത്തിലാക്കിയത്തിനു.ഗാര്‍ലണ്ടില്‍ വെറും മൂന്നോ നാലോ പേര്‍ മാത്രമാണ് കുരിശിനു വേണ്ടി വാധിക്കുന്നതെന്നാണല്ലോ ശവപ്പെട്ടി ജോജിയും കൂട്ടരും പറയുന്നത്.അത് നമുക്ക് പള്ളിക്കൂധാശ ദിവസ്സം നേരിട്ട് കാണാം.

Anonymous said...

Just like the orthodox and Malankara, our bishops should not cause the church to split in two. They should learn from their mistakes and lead the church through the path of Jesus.

Chicago Catholic said...

In the speeches - Please watch only the portion if you do not have time.

-- You can scroll the indicator to the time of the video and double click and the video will play from that part.

Speech Part 1
From 1.75 Min - 30 Seconds

Speech Part 2
From 3.50 Min - 30 Seconds

From 6.20 Min - 1 Min

Major ArchBishop is requesting two main things.

1. Leave the "Localite" thought process.

2. Bring everybody together and lead as ONE church in USA.

His Beatitude also mentioned that he is very sad with the current USA incidents. He also warned the public to not to throw stones at Church Authorities.

So it's a lesson for both authorities and public.

1. Adddresing Arch Bishop Concern 1
Let's send a detail prompt letters to Arch Bishop asking - We need the generic Crucified Cross in our church rather than the localite preferenced Marthoma Cross.

2. Addressing Covcern 2
We are always want to be together. If there is Crucified Jesus Christ in the alter, there are no issues. As the blog master said, the site will be closed and a memorial to the diocese.

If you analyse the speech (I was there at the church physically and I went thru the video again), it's very clear that Major ArchBishop want peace here. And the peace can be bring here with Crucified Jesus. End of story.