Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, October 11, 2011

ഗാര്‍ലണ്ട് പള്ളി വെഞ്ചരിപ്പ്‌: പൌവത്തില്‍ വരുന്നെന്ന് പറയാന്‍ ജോജിയച്ചനു പേടി

 സ്വ. ഗാര്‍ലാന്ഡ് ലേഖകന്‍
ഡിസംബറില്‍ നടക്കാന്‍ പോകുന്ന ഗാര്‍ലണ്ട് പള്ളിവെഞ്ചരിപ്പിനു ലോകത്തിലെ ഏറ്റവും വലിയ കല്‍ദായ ഭീകരന്‍ മാര്‍ പൌവത്തില്‍ വരുന്ന കാര്യം ജനങ്ങളോട് പറയാന്‍ ശവപ്പെട്ടി ജോജിക്ക് പേടി.
അദ്ദേഹം ഇന്നലെ കുര്‍ബാനയില്‍ പറഞ്ഞത് ആലന്‍ചേരി പിതാവിന് വരാന്‍ ഒക്കുകയില്ലെന്നും അതിനാല്‍ അങ്ങാടിയായിരിക്കും പള്ളിക്കൂധാശ നിര്‍വഹിക്കുന്നതെന്നുമാണ്. എന്നാല്‍ പൌവത്തില്‍ വരുന്ന കാര്യം ഗോപ്യമായി വച്ചിരിക്കുകയാണ്. കാരണം ജനങ്ങളതറിഞ്ഞാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ജോജിക്കും കൂട്ടര്‍ക്കും നന്നായറിയാം. ഏതായാലും പൌവത്തിലിന് ജീവതിത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു വരവേല്‍പ്പ് നല്‍കാന്‍ ചിലര്‍ തയ്യാറായി നില്‍പ്പുണ്ടെന്ന കാര്യം ക്ലാവര്‍ മക്കള്‍ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. പള്ളിക്കൂധാശക്കു കരിങ്കൊടി കാണാന്‍ പൌവത്തിലിന് ഇനി മറ്റൊരു ചാന്‍സ് കിട്ടാന്‍ സാധ്യത കുറവാണ്.ക rucifixil വിശ്വസിക്കുന്ന ഗാര്‍ലന്‍ഡിലെ ഭൂരിഭാഗം ജനങ്ങള്‍ക്ക്‌ എങ്ങിനെ പൌവത്തില്‍ സംബന്ധിക്കുന്ന ഒരു കല്‍ദായ പള്ളി വെഞ്ചരിപ്പിനു പങ്കെടുക്കാന്‍ സാധിക്കും. അതും ശവപ്പെട്ടിയും തലയോടും ഭീകര ചിഹ്നമായ ക്ലാവരും ഇരിക്കുന്ന അള്‍ത്താര ഉള്ള ഒരു കല്‍ദായ പള്ളിയുടെ ഉത്ഘാടനത്തിനു?

ഫാ ജോജി ഗാര്‍ലണ്ടില്‍ പറഞ്ഞതനുസ്സരിച്ച് പള്ളിക്കൂധാശ സാധാരണക്കാരന് അപൂര്‍വമായി കിട്ടുന്ന ഒരു ഭാഗ്യമാണ് പോലും. എന്‍റെ സംശയം പള്ളിക്കൂദാശ കൂടിയാല്‍ നേരെ സ്വര്‍ഗത്തിലേക്ക് പോകുമോന്ന? ഏതായാലും ഒരു കാര്യത്തില്‍ ജോജിയോടു യോജിക്കുന്നു. കത്തോലിക്കരായ ഗാര്‍ലന്‍ഡിലെ ഭുരിഭാഗം ജനങ്ങള്‍ക്കും ഒരു കല്‍ദായ പള്ളിയുടെ കൂധാശയില്‍ പങ്കെടുക്കാന്‍ കിട്ടുന്ന അപൂര്‍വ്വം അവസരങ്ങളില്‍ ഒന്നാണിത്. കൂടാതെ നാട്ടില്‍ രാഷ്ട്രീയ പാര്‍ടികള്‍ നടത്തുന്ന കരിങ്കൊടി പ്രയോഗം ഇവിടെ അമേരിക്കയില്‍ പള്ളിക്കൂധാശക്കും കാണുവാനുള്ള അസുലഭ മുഹൂര്‍ത്തമാണ് ഇത്. സ്വന്തം അപ്പനും അമ്മയും പകര്‍ന്നു തന്ന കത്തോലിക്കാ വിശ്വാസത്തെ അടിയറ വച്ചുകൊണ്ട് എത്ര പേര്‍ ഈ പള്ളിക്കൂധാശയില്‍ പങ്കെടുക്കുമെന്ന കാര്യം നേരിട്ട് കാണാം നമുക്ക്. കൂടാതെ കരിങ്കൊടി പ്രയോഗത്തിനു എത്ര പേര്‍ സഹകരിക്കുമെന്നും നമുക്ക് നേരിട്ട് കാണാം. പിന്നെ ജോജി പറഞ്ഞ മറ്റൊരു കാര്യം ഗാര്‍ലന്‍ഡിലെ കല്‍ദായ പള്ളിക്ക് പൈസ കൊടുക്കാതെ നിങ്ങള്‍ ഏതൊക്കെ ചാരിറ്റിക്കും പൈസ കൊടുത്തിട്ട് കാര്യമില്ലത്രേ. സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ വിഗ്രഹാരാധന നടത്താന്‍ പ്രേരിപ്പിക്കുന്ന കല്‍ദായ പള്ളിക്ക് പണം കൊടുത്ത് നമ്മുടെ പേരുകള്‍ നാലാള്‍ മുന്‍പാകെ പ്രധര്‍ശിപ്പിക്കണം പോലും. ഈ കല്‍ദായവാധികളൊക്കെ എത്ര അല്പ്പന്മാര്‍ ആണെന്ന് നോക്കിക്കേ ...സ്വന്തം പേര് നാലാള്‍ മുന്‍പാകെ എഴുതിവയ്ക്കാമെന്ന് ഏതെങ്കിലും കോന്തന്‍ കത്തനാര്‍ പറഞ്ഞാല്‍ പിന്നെ കെട്ടുതാലിപോലും പണയം വെച്ച് അവര്‍ കല്‍ദായ പള്ളിക്ക് പൈസ കൊടുക്കും.

ഇവര്‍ വിചാരിക്കുന്നുണ്ടോ സാമാന്യ ബോധമുള്ളവര്‍ ഇവരെ വെറും അല്പ്പന്മാരായാണ് കാണുന്നതെന്ന്. ഇടതു കരം കൊടുക്കുന്നത് വലതുകരം അറിയരുതെന്ന് പറഞ്ഞ കര്‍ത്താവ് ഇവരുടെ ഈ ചെയ്തികള്‍കണ്ടു കണ്ണ്പൊത്തുന്നുണ്ടാവണം!! ജനങ്ങളുടെ ഈ ചിന്താഗതി മുതലെടുത്താണ് പൌവത്തിലും കൂട്ടരും ഈ രീതിയില്‍ വളര്‍ന്നതെന്ന് ഇവര്‍ മനസ്സിലാക്കുന്നുണ്ടോ ആവോ? പൊങ്ങച്ചക്കാരുടെ മരം ഗാര്‍ലണ്ടിലും ഉയര്‍ത്തുന്നത് നമ്മുടെ അല്പ്പന്മാര്‍ക്ക് എന്തോരാവേശമാണ് നല്‍കുന്നത്!! കഷ്ടം, ഈ കല്‍ദായ ചിന്താഗതി നമ്മളെ എങ്ങോട്ടാണ് നയിക്കുന്നത്?

സ്വന്തം വിശ്വാസത്തെ വ്യഭിചരിച്ചു എത്ര പേര്‍ ഗാര്‍ലന്‍ഡിലെ കല്‍ദായ പള്ളിക്കൂധാശക്കു വരുമെന്ന് നമുക്ക് കാണാം. കല്‍ദായ അധികാരികള്‍ പ്രയോഗിക്കുന്ന ഒറ്റപ്പെടുത്തല്‍ എന്ന ആയുധത്തിന് മുന്‍പില്‍ സ്വന്തം വിശ്വാസത്തെ അടിയറ വയ്ക്കാതെ എത്ര പേര്‍ പിടിച്ചു നില്‍ക്കുമെന്ന് നമുക്ക് കാണാം. ഏതായാലും പള്ളിക്കൂധാശക്കു കരിങ്കൊടി പ്രയോഗം കാണേണ്ടിയവര്‍ എന്താണേലും ഡിസംബര്‍ 17 -ആം തീയതി അവധിയെടുത്ത് ഗാര്‍ലണ്ടില്‍ വരണം. പറ്റുമെങ്കില്‍ പൌവത്തിലിനിട്ടു രണ്ടെണ്ണം കൊടുക്കുകയും ചെയ്യാം. സഭയെ ഈ വിധത്തിലാക്കിയത്തിനു. ഗാര്‍ലണ്ടില്‍ വെറും മൂന്നോ നാലോ പേര്‍ മാത്രമാണ് കുരിശിനു വേണ്ടി വാധിക്കുന്നതെന്നാണല്ലോ ശവപ്പെട്ടി ജോജിയും കൂട്ടരും പറയുന്നത്. അത് നമുക്ക് പള്ളിക്കൂധാശ ദിവസ്സം നേരിട്ട് കാണാം.

47 comments:

പിപ്പിലാഥന്‍ said...

നമ്മുക്കും ഗമാലിയേലിന്‍റെ ഉപദേശം സ്വീകരിക്കാം.


മതത്തില്‍, മതവിശ്വാസത്തില്‍, സാമൂഹ്യ നീതിയില്‍ , ഒക്കെ കാലപ്പഴക്കംകൊണ്ട് ജീര്‍ണതകള്‍ സംഭവിക്കുമ്പോള്‍, ഏതെങ്കിലും ഒരു പരിഹാരമായി ആരെങ്കിലും ഉദയം ചെയ്യാറുണ്ട് ചിലപ്പോള്‍ അതൊരു പുതിയ പഠിപ്പിക്കലായിരിക്കാം ചിലപ്പോള്‍ അല്പാല്‍പ്പമായി നമ്മളില്‍ കലര്‍ന്ന തെറ്റുകള്‍ മാറ്റലാവം, മോശ,ഏലിയ,ഏലിശ,അമോസ്,....... ,സ്നാപക യോഹന്നാന്‍, .... തെവുദാസ്, കാനേഷുമാരിയുടെ കാലത്ത് ഗലീലിയനായ യൂദാസ് ( Acts-5:36-37)...... രജനീഷ്,സയിബാവ ....., ഇവരെല്ലാം വരുമ്പോള്‍ ജനങ്ങള്‍ സംശയദൃഷ്ട്ടിയോടുകൂടിയാണ് കാണുന്നത്. അതില്‍ കാര്യമായ തെറ്റ് പറയാനുമില്ല. കാരണം ഇവരില്‍ ചിലര്‍ ദൈവത്തില്‍നിന്നല്ലായിരുന്നല്ലോ , ദൈവത്തില്‍ നിന്നും അല്ലാതെയും വന്നവരുടെ പഠിപ്പിക്കല്‍ നോക്കുക , ദൈവത്തില്‍ നിന്നുള്ളത് നിലനിന്നു അല്ലാത്തത് നശിച്ചുപോയി.





യേശുവിന്‍റെ മരണശേഷം ശിഷ്യര്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോളും കഠിനമായ എതിര്‍പ്പുകളും ജയില്‍ വാസവുമായിരുന്നൂ ഭലം. അവസാനം അവരെ (ശിഷ്യരെ ) വധിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ സകലര്‍ക്കും ആധാരണീയനായവനും ,അന്നത്തെ യഹൂദ സര്‍വകലാശാലയും( അത്രമാത്രം ന്യായപ്രമാണത്തിലും മറ്റു വിഷയങ്ങളിലും അവഗാഹമായ പാണ്ഡി‍ത്യമുണ്ടായിരുന്ന വ്യക്തി) സര്‍വോപരി നമ്മുടെ പൌലോസിന്‍റെ ഗുരുവും ആയ ഗമാലിയേല്‍ പറഞ്ഞത് ഇന്നും ഫലപ്രദവും മതവിശ്വാസത്തില്‍ അനുകരനീയവുമാണ്.







{Acts 5:38-39-അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നൂ ഈ ആളുകളില്‍നിന്ന് (ശിഷ്യരില്‍) അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക . ഈ ആലോചനയും ഉദ്യമവും മനുഷ്യരില്‍നിന്നാണെങ്കില്‍ പരാജയപ്പെടും മറിച്ചു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്ക്ക് സാധിക്കുകയില്ല മാത്രമല്ല ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ ഏണ്ണപ്പെടുകയും ചെയ്യും. അവര്‍ ഗമായേലിന്‍റെ ഉപദേശം സ്വീകരിച്ചു.} ഗമാലിയേലിന്‍റെ ഉപദേശം വളരെ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.



നമ്മുക്കിത് ഇങ്ങനെ കാണാന്‍ ശ്രമിക്കാം {അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നൂ ഈ ആളുകളില്‍നിന്ന് (സഭാധികരികളില്‍ ) അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക . ഈ ആലോചനയും ഉദ്യമവും( ക്രൂശിതരൂപവും മാര്‍ത്തോമ്മാക്കുരിശും) മനുഷ്യരില്‍നിന്നാണെങ്കില്‍ പരാജയപ്പെടും മറിച്ചു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്ക്ക് സാധിക്കുകയില്ല മാത്രമല്ല ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ ഏണ്ണപ്പെടുകയും ചെയ്യും. ഗമാലിയേലിന്‍റെഉപദേശം നമ്മുക്കും സ്വീകരിക്കാം.



ആവര്‍ത്തിച്ചുപരയട്ടെ ക്രൂശിതരൂപവും മാര്‍ത്തോമ്മാക്കുരിശും ഇല്ലാത്ത പത്തുകല്പനകള്‍ മാത്രമെഴുതിയ അള്‍ത്താര യാണെനിക്കിഷ്ട്ടം പക്ഷെ ഞാനൊറ്റപ്പെട്ടുപോയി. നിങ്ങള്‍ പ്രസിദ്ധികരിച്ച പടത്തില്‍ കര്‍ത്താവിന്‍റെ ചുറ്റുമുള്ള നീലനിറമോഴിച്ചാല്‍ പടം മനോഹരമാണ് എനിക്കിഷ്ട്ടപ്പെട്ടു .( അതുകൊണ്ട് മാത്രം അത് നന്നയിരിക്കണമെന്നില്ലയെന്നരിയാം). എനിക്കുമാനസ്സിലാകത്തത് കൊണ്ടോ എന്തോ, നീലനിറവും ശവപ്പെട്ടിയുടെ കാര്യവും എനിക്കങ്ങു ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. നീല നിറമുപയോഗിക്കുവാന്‍ എന്തെങ്കിലും കാര്യം കാണുമായിരിക്കും , എന്‍റെ കൊച്ചു ബുദ്ധിയില്‍ അത് മനസിലാവുന്നില്ലെന്നു മാത്രം, അങ്ങിനാണു ഞാന്‍ ചിന്തിക്കുന്നത്.





രൂപതയുടെ ചിലകാര്യങ്ങളില്‍ എനിക്ക് വിരുദ്ധാഭിപ്രായമുണ്ട്, എന്നാല്‍ രൂപതയുടെ, വിശ്വാസികളുടെ വളര്‍ച്ചക്ക് വേണ്ടി ഞാന്‍ എന്‍റെ അഭിപ്രായം മാറ്റിവെക്കുന്നൂ. എങ്കിലും ഞാന്‍ എന്‍റെ അഭിപ്രായം ഭാവിയിലും പറഞ്ഞുകൊണ്ടിരിക്കും, നമ്മള്‍ സഭയെന്നു പറയുന്ന ( സഭ എന്നാല് ‍ഞാന്‍ മനസിലാക്കുന്നത് മറ്റോന്നാണ് ) കൂട്ടായ്മക്ക് ദോഷം വരാത്ത രീതിയില്‍.


എന്നെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ സദയം ക്ഷമിക്കുക.





സ്നേഹത്തോടെ പിപ്പിലാഥന്‍.

Anonymous said...

A protest march against POWTHIL’s during his visit in Garland is essential, also required to inform the Dallas Bishop about POWTHIL,S atrocities against the Catholic Church. The Dallas diocese supposed to summons him while he is in Dallas. He is a common enemy of the global Catholic Church.

Anonymous said...

This letter is to JOJO.We know you will not publish this.One thing is sure.Your children will not eat the so called money you make through some one that is due for others.Our group were sending letters regarding you.We wanted to know wether you have guts to show them.

We all know you are the controller of this voice in Dallas.You are a very cheap man.You take lot of money for referral.You know what we mean?You cannot keep everything secret always.How is your Allen contact man doing?We all know that.If you are good person we dare you to publish this.That is all.

You and your dirty cross!!!

Anonymous said...

Dear editor
Please post this in the New Jersey section also.We encouter many problems in posting comments in the New Jersey Section because of the new web page lay out.Also many people face problems in reading the comments due to add ons and stuff like that in the web browser.Kindly put back our page into the previous status.

പുത്തനച്ചി പുരപ്പുറം തൂക്കും , ഒത്തിരി തൂത്താല്‍ പുര പൊളിയും !
കടുവയെ കിടുവ പിടിച്ചു എന്ന് കേട്ടിട്ടേ ഉള്ളൂ ! ഇപ്പോള്‍ അത് ശരിക്കും അനുഭവപ്പെട്ടു തുടങ്ങി. ഞാന്‍ പറഞ്ഞു വരുന്നത് ഇപ്പോള്‍ ന്യു ജേഴ്സി ഗാര്‍ഫീല്‍ഡ് മിഷനിലെ അഭൂത പൂര്‍വമായ കാഴ്ചകളും അത്ഭുത പൂര്‍ണ്ണമായ വ്യതിയാനങ്ങളും ആണ്. ഇവിടെ പണ്ടൊരു വികാരി ഉണ്ടായിരുന്നു. അദ്ദേഹം ഒരു പ്രത്യേക വിഭാഗത്തിന്റെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്ന ആളാണ്‌ എന്ന് ചില തല്‍പ്പര കക്ഷികള്‍ വളരെയേറെ പ്രചാരണം കൊടുത്തിരുന്നു. എങ്കിലും വലിയ തട്ടുകേടൊന്നും ഇല്ലാതെ കാര്യങ്ങള്‍ ഉരുണ്ടും, നിരങ്ങിയും പോയിക്കൊണ്ടിരുന്നു. വലിയ വിവരവും ഒട്ടുമേ വിദ്യാഭ്യാസവും ഇല്ലാത്ത , വടക്കേ ഇന്ത്യയിലേക്ക്‌ പുറപ്പെട്ടു പോകും പോലെ ഒരുപ്പോക്ക് പോയി നേഴ്സിംഗ് പഠിച്ചു പിടിച്ചു കേറിയവരുടെ കെട്ടിയവന്മാരായി ആദ്യകാലങ്ങളില്‍ അമേരിക്കയില്‍ കുടിയേറിയ തൊഴിലില്ലാക്കമ്പനി ഗ്രൂപ്പിന്റെ സപ്പോര്‍ട്ടില്‍ പിടിച്ചു നിന്ന മുന്‍ വികാരിയെ , തന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി സ്ഥാനക്കയറ്റം എന്ന് വിശ്വസിപ്പിച്ചു , ചിക്കാഗോ ബിഷപ്പ് , ചിക്കാഗോയിലേക്ക് വലിച്ചപ്പോള്‍ , വിവിധ ലേബലുകളില്‍ അണി നിരന്നിരുന്ന നിരവധി അസൂയാലുക്കള്‍ സന്തോഷിച്ചു. പകരം ആ വിടവ് നികത്താന്‍ പടച്ചു വിട്ടതോ, ഒരു സാധു ചെറു മനുഷ്യനെ! അനാരോഗ്യം കൊണ്ടും പരിചയക്കുറവു കൊണ്ടും പൊടുന്നനെ എടുക്കുന്ന ചില തീരുമാനങ്ങള്‍ , പാഴ് തീരുമാനങ്ങളാണോ എന്ന് ചെറിയ ഒരു സംശയം! എങ്കിലും കാര്യങ്ങള്‍ക്ക് പൊടുന്നനെ വ്യക്തമായ തീരുമാനങ്ങള്‍ ഉണ്ടായിത്തുടങ്ങി. ചാഞ്ഞും ചരഞ്ഞും ഒരു തീരുമാനം എടുത്തിട്ടു , പിറ്റേ ആഴ്ച വരുമ്പോള്‍ ആ തീരുമാനം തകിടം മറിഞ്ഞിരിക്കുന്ന കാഴ്ച ഒന്നും ഇപ്പോള്‍ കാണുന്നില്ല. ന്യു ജേഴ്സി ഗാര്‍ഫീല്‍ഡ് പള്ളി എന്ന് പറയുന്നത്, തിരക്കേറിയ ന്യു യോര്‍ക്ക്‌ സിറ്റിയുടെ പ്രാന്ത പ്രദേശത്തുള്ള ഒരു സ്ഥലമാണ് . ന്യു യോര്‍ക്ക്‌ സിറ്റി പോലെ ജനം പ്രാന്ത് പിടിച്ചു പരക്കം പായുന്ന വേറെ ഒരു സ്ഥലവും ഈ അമേരിക്കയില്‍ ഉണ്ടാകാന്‍ വഴിയില്ല . ഞായറാഴ്ചകളില്‍ പത്തു നാനൂറു പേര്‍ കുര്‍ബ്ബാന കാണാനും ചക്കാത്തില്‍ ഭക്ഷണം കഴിക്കാനും തടിച്ചു കൂടുന്ന ഈ ഗാര്‍ഫീല്‍ഡ് പള്ളിയില്‍ , പുതിയ വികാരിയുടെ എടുത്തു ചാടിയുള്ള പരിഷ്കാരങ്ങള്‍ ഒന്നും ഫലം കാണുന്നില്ല എന്ന് സാധാരണക്കാരുടെ പ്രതികരണങ്ങളില്‍ നിന്നും ബോദ്ധ്യമായി.
എന്നെ മനസ്സിലായോ? നാട്ടിലെ നല്ല ജോലി കളഞ്ഞ് അമേരിക്കയിലെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ ഒരു പാവം IT ദരിദ്രവാസി. ഇപ്പോള്‍ ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നു . ഒരു പരാതിയും ഇല്ല. എല്ലാ ഞായറാഴ്ചയും മനോഹരമായ ആ പാട്ട് കുര്‍ബ്ബാനയും കണ്ട്, താഴെ ബേസുമെന്റില്‍ വന്നു അച്ചാറും കൂട്ടിയുള്ള ആ വെജിറ്റെരിയന്‍ ശാപ്പാടും കഴിച്ച്, എന്റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളും സമാധാനമായി വീട്ടില്‍ പോകുന്നിടത്തോളം കാലം ഞാന്‍ എന്തിനു പരാതി പറയണം? ആരും തെറ്റിദ്ധരിക്കേണ്ട ! മുന്‍ വികാരിയും കൈക്കാരന്മാരും നിഷ്ക്കര്‍ശിച്ച , ഒരു കുടുംബത്തിലെ ആറേഴ് അംഗങ്ങള്‍ക്ക് 52 ഞായറാഴ്ചയും പിന്നെ വിശേഷ ദിനങ്ങളിലും ഒരു നേരം വയറു നിറയെ ഭക്ഷണം കഴിക്കാനുള്ള ഫീസ്‌ ആയ 150 ഡോളര്‍ ഞാന്‍ കൊടുത്തതാണ്. കൂടാതെ എല്ലാ ഞായറാഴ്ചയും എന്റെ വരുമാനത്തിനനുസരിച്ചുള്ള പിരിവും ഞാന്‍ പള്ളിക്ക് കൊടുക്കുന്നുണ്ട് . എന്ന് വിചാരിച്ചു BMW ലും Mercedes ലും പള്ളിയില്‍ കുര്‍ബ്ബാന കാണാന്‍ വരുന്ന , വീട്ടില്‍ ഒരു നേരം പോലും cook ചെയ്യാന്‍ സമയം ഇല്ലാത്ത പാവപ്പെട്ടവന്‍ , പള്ളിപ്പിരിവും ഭക്ഷണ പിരിവും കൊടുത്തില്ല എന്ന പേരില്‍ , അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നിഷേധിക്കാന്‍ ആലോചിക്കുകയും , അവരെ വിമര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്യാനുള്ള നീക്കങ്ങള്‍ ഒട്ടും ക്രിസ്തീയമല്ല. വിശക്കുന്നവനു ഭക്ഷണവും, ദാഹിക്കുന്നവനു പാനീയവും കൊടുക്കാനാണ് സ്നേഹത്തിന്റെ ഭാഷയില്‍ ബൈബിളിലൂടെ യേശു നാഥന്‍ നമ്മെ പഠിപ്പിക്കുന്നത്‌. അതിനു പണം ഒരു തടസ്സം ആവരുത്. ഒരു പക്ഷെ ഈ BMW ലും Benz ലും സഞ്ചരിക്കുന്നവന് എന്തെല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൂടാ ? ഒരു വര്‍ഷത്തേക്ക് 150 ഡോളര്‍ ഭക്ഷണ പിരിവു കൊടുത്താല്‍ , അത് മൂലം BMW ന്റെ payment ഒരു മാസം മുടങ്ങി, വണ്ടി പിടിച്ചെടുക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയേക്കാം.

Anonymous said...

പുത്തനച്ചി പുരപ്പുറം തൂക്കും , ഒത്തിരി തൂത്താല്‍ പുര പൊളിയും !
പിരിവിന്റെ പേരിലും അതുപോലെ ക്ലീനിംങ്ങിന്റെ പേരിലും അടുത്ത വര്‍ഷം മുതല്‍ ഞായറാഴ്ച ഉച്ച ഭക്ഷണം നിര്‍ത്തുക ആണെന്നുള്ള കരക്കമ്പി സത്യമാവാതിരിക്കട്ടെ . ക്ലീനിംങ്ങിനു ഇപ്പോള്‍ ഒരു അമീഗോയെ നിയമിച്ചത് എത്ര നന്നായി. ആളുകള്‍ക്ക് ഒക്കെ വോളണ്ടറി ജോലി ചെയ്യാന്‍ എവിടെ സമയം? എന്തെല്ലാം അന്താരാഷ്‌ട്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കിടക്കുന്നു! എന്തൊക്കെയാണെങ്കിലും ഇത്രത്തോളം നാഥന്‍ നടത്തിയില്ലേ? ഇനിയും അവിടുന്ന് യാതൊരു ലോഭവും ഇല്ലാതെ നമ്മെ നടത്തും. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫൈനലില്‍ മൂന്നും നാലും സ്ഥാനങ്ങള്‍ കിട്ടിയ ഇമ്മാനുവല്‍ ഹെന്‍ റിയും ആന്റണി ജോണും സ്റ്റേജില്‍ നിന്ന് തങ്ങളുടെ ക്രിസ്തീയ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ച കാര്യം വികാരിയച്ചന്‍ പള്ളിയിലെ പ്രസംഗത്തില്‍ പരാമര്‍ശിച്ചല്ലോ . അന്ന് ഇമ്മാനുവല്‍ ഹെന്‍ റി നാഥന് നന്ദിയായി പാടിയ പാട്ട് ഓര്‍മ്മയുണ്ടോ? "ഇത്രത്തോളം യഹോവ സഹായിച്ചു, ഇത്രത്തോളം ദൈവം എന്നെ നടത്തി, ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ ഉയര്‍ത്തി.......". youtube ല്‍ പോയാല്‍ ഈ പാട്ട് മുഴുവന്‍ കേള്‍ക്കാം. എത്ര ശ്രുതി മധുരം, എത്ര അര്‍ത്ഥ പൂര്‍ണ്ണം! link കൊടുക്കുന്നു.click me or paste the following address in your address bar . http://www.youtube.com/watch?v=AGREyMVN8wg&feature=related . ആ കൂട്ടത്തില്‍ ഹൈന്ദവനായ ഗായകന്‍ ശ്രീ MG ശ്രീകുമാര്‍ ഈ ഗാനത്തിന്റെ അര്‍ത്ഥത്തെയും മഹിമയെയും കുറിച്ച് പറയുന്നതും , പാടുമ്പോള്‍ അതില്‍ ലയിക്കുന്ന ശ്രോതാക്കളുടെ കണ്ണ് നിറഞ്ഞൊഴുകുന്ന കാര്യങ്ങള്‍ പ്രതിപാദിക്കുന്നതും ആയ വീഡിയോ കൂടി കാണാന്‍ മറക്കരുത്.
പഴയ വികാരിയെ പറഞ്ഞു വിട്ടപ്പോള്‍ സന്തോഷിച്ച വിവിധ ഗ്രൂപ്പുകളിലെ മഹാന്മാര്‍ , പുതിയ വികാരിയുടെ പല കര്‍ക്കശ നീക്കങ്ങളും കണ്ട് ഇഞ്ചി കടിച്ച കുരങ്ങന്മാരെപ്പോലെ പല്ലിളിച്ചു കാണിക്കുന്നത് കണ്ടപ്പോള്‍ വളരെ പരിഹാസ്യമായി തോന്നി. പഴയ വികാരിയെ വീട്ടില്‍ വിളിച്ചു കൊണ്ട് പോയി സല്ക്കരിച്ചാല്‍ , അത് ദഹിക്കുന്ന വരെ എങ്കിലും അച്ചന്‍ തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കും എന്ന ഒരു മിഥ്യാ ധാരണ പല എരണം കെട്ടവന്മാര്‍ക്കും ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ പഴയ വികാരിക്ക് കഞ്ഞിക്കു ഒരിക്കലും മുട്ടുണ്ടായിട്ടില്ല. ആ ധാരണ വച്ച് പുതിയ വികാരിയെ വീട്ടില്‍ കൊണ്ട് പോയി തീറ്റിച്ചവര്‍ക്കെല്ലാം , ഭക്ഷണം അച്ചന്റെ തൊണ്ടക്കുഴിയില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പേ തൊഴി കിട്ടിയത് വലിയ ഒരു വിരോധാഭാസമായിപ്പോയി. ഇത് അച്ചന്റെ വിവരക്കേടായും, കര്‍ക്കശ സ്വഭാവത്തിന്റെ പ്രതിഫലനമായും , രണ്ടു രീതിയില്‍ വ്യാഖ്യാനം ഉണ്ട്. എന്തിനു പറയുന്നു, അച്ചന്റെ കാര്യം പട്ടിണി! ഇനി ആരെങ്കിലും വീട്ടില്‍ കൊണ്ട് പോയി ഭക്ഷണം കൊടുക്കുമോ ?. ഈ തീറ്റിക്കാന്‍ കൊണ്ട് പോകുന്നവരൊക്കെ , വിവാഹിതന്‍ അല്ലാത്ത, കുടുംബം ഇല്ലാത്ത ഒരു സാധു ജീവിയോടുള്ള അനുകമ്പ കൊണ്ടാണ് അത് ചെയ്യുന്നത് എന്നാണോ വിചാരം? അമ്പേ! അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്ത ഈ പരിഷകള്‍ , നിത്യ ഹരിത ബ്രഹ്മ ചാരി (???????) ആയ ഒരു കത്തോലിക്കാ വൈദികനോടുള്ള ദയാ ദാക്ഷിണ്യം കൊണ്ടാണ് ഭക്ഷണം കൊടുക്കുന്നതെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കില്‍ , അവര്‍ക്ക് ഹാ! കഷ്ടം! ഇക്കാര്യം വളരെ നേരത്തെ മനസ്സിലാക്കിയ പുതിയ വികാരിക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ ! ഏതായാലും ഒരു കാര്യം മനസ്സിലായി. പല പാഷണ്ഡന്‍മാരുടെയും പരിപ്പ് ഈ കലത്തില്‍ വേവില്ലാ എന്ന്.
ഇനി പുതിയ വികാരി പൂര്‍ണ്ണന്‍ ആണെന്ന് ഉള്ള ധാരണ വേണ്ട. അനാരോഗ്യത്തിന്റെയും അമേരിക്കയിലെ പരിചയക്കുറവിന്റെയും അടിത്തട്ടില്‍ മുങ്ങിത്തപ്പുന്ന അദ്ദേഹം കാട്ടിക്കൂടുന്ന വിവരക്കേടുകള്‍ ക്ഷമിക്കുക അല്ലാതെ എന്താ ചെയ്യുക ? വളരെ നല്ല തോതില്‍ പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പല സംഘടനകളെയും മിനിസ്ട്രി കളെയും , പൊട്ടക്കലം തല്ലിപ്പൊട്ടിക്കും പോലെ ഒറ്റയടിക്ക് ഉമ്മിക്കരി പരുവത്തില്‍ അടിച്ചുടച്ചത് ഒട്ടും ശരിയായില്ല. അച്ചന്‍ കാലിഫോര്‍ണിയായെ ന്യു ജേഴ്സിയില്‍ പറിച്ചു നടാന്‍ നോക്കരുത്. First of all കാലിഫോര്‍ണിയ is entirely different from ന്യു യോര്‍ക്ക്‌ and ന്യു ജേഴ്സി. One is at the west coast and the other is at the east coast . ഞാന്‍ ഇംഗ്ലീഷില്‍ പറയാന്‍ ശ്രമിക്കുന്നത് , എന്റെ ഇംഗ്ലീഷിന്റെ പാണ്ഡിത്യം അറിയിക്കാന്‍ ഒന്നും അല്ല. പ്രത്യുത , മലയാണ്മയുടെ മടിത്തട്ടില്‍ ജനിച്ച അങ്ങേയ്ക്ക് മലയാളം തീരെ പഥ്യം അല്ല എന്ന് ബോധ്യമായതിനാലാണ് . മലയാളി ആയി ജനിച്ചു , മലയാളി ആയി വളര്‍ന്നു , മലയാള നാട്ടില്‍ ജീവിച്ചിട്ട് , ഒരു സുപ്രഭാതത്തില്‍ സായിപ്പിന്റെ നാട്ടില്‍ എത്തിയപ്പോള്‍ , മാതൃഭാഷയെ തള്ളിപ്പറയുന്നത്, പെറ്റമ്മയെ തള്ളിപ്പറയുന്നതിനു തുല്യമല്ലേ?

Anonymous said...

പുത്തനച്ചി പുരപ്പുറം തൂക്കും , ഒത്തിരി തൂത്താല്‍ പുര പൊളിയും !
കാലിഫോര്‍ണിയായില്‍ മലയാളികള്‍ അമിതമായി കുടിയേറ്റം തുടങ്ങിയത് തൊണ്ണൂറുകളുടെ ഒടുവില്‍ , അതായത് കമ്പ്യൂട്ടര്‍ യുഗത്തിന്റെ ആരംഭത്തില്‍ . എന്ന് വച്ചാല്‍ ഈ പുതിയ നൂറ്റാണ്ടില്‍ internet ഉം media യും ഇന്ത്യയില്‍ കുത്തിത്തിരുകിയ പാശ്ചാത്യ വല്‍ക്കരണത്തിന്റെ ദോഷ വശങ്ങള്‍ ഉള്‍ക്കൊണ്ടു , മാതൃ ഭാഷാ സ്നേഹമില്ലാതായിപ്പോയ ,ആഷ് പോഷ് ഇംഗ്ലീഷ് മാത്രം നാവിന്‍ തുമ്പത്തു കുഴഞ്ഞാടുന്ന , വൃത്തികെട്ട പാശ്ചാത്യ സംസ്കാരം പരിപാവനമായ ഇന്ത്യന്‍ സംസ്കാരത്തെ ബലാല്‍സംഗം ചെയ്തപ്പോള്‍ ,തങ്ങളുടെതല്ലാത്ത തെറ്റിന് ബലിയാടായവര്‍ വസിക്കുന്ന കാലിഫോര്‍ണിയായും, എഴുപതുകളുടെ ആരംഭത്തില്‍ , ഇംഗ്ലീഷ് ഭാഷ ലവ ലേശം വശമില്ലാത്ത ,മലയാളം പോലും ചൊവ്വേ നേരെ പറയാന്‍ അറിയില്ലാതിരുന്ന , പത്താം ക്ലാസ്സ് തോറ്റ നേഴ്സുമാരുടെയും , പട്ടാളത്തില്‍ നിന്നും ഒളിച്ചോടിയ അവരുടെ ഭര്‍ത്താക്കന്മാരുടെയും തള്ളിക്കയറ്റത്തില്‍ പെട്ടുപോയ ന്യു യോര്‍ക്ക്‌ നഗരവും പരിസര പ്രദേശങ്ങളും തമ്മില്‍ എന്ത് താരതമ്യം. രാവും പകലും പോലുള്ള വ്യത്യാസം. ഞാനും ഒരു IT കാരന്‍ ആണെങ്കിലും കേരളത്തില്‍ ആണ് പഠിച്ചത്. ഇംഗ്ലീഷിനു standard പോര , മാതൃ ഭാഷയെ സ്നേഹിയ്ക്കുന്നു. അത് കൊണ്ടാണല്ലോ ഇന്ന് ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതും . പരാതിയില്ല . അഭിമാനമേ ഉള്ളൂ. എന്റെ മാതൃ ഭാഷയെ വിറ്റു സായിപ്പിന്റെ കാലു നക്കാന്‍ ശ്രമിച്ചില്ല എന്നത് കൊണ്ട് തന്നെ.
ഈ പള്ളിയില്‍ വരുന്ന ഭൂരിഭാഗം മലയാളികള്‍ക്കും വലിയ വിദ്യാഭ്യാസവും അറിവും ഇല്ല എന്നുള്ളതിന്റെ ഒന്നാമത്തെ തെളിവല്ലേ , അച്ചന്റെ പരിഷ്ക്കാരങ്ങളെ ആരും പ്രത്യക്ഷത്തില്‍ എതിര്‍ക്കാത്തത്. പക്ഷെ അവരുടെ ഉള്ളില്‍ ഉള്ള മുറുമുറുപ്പുകള്‍ മുഴുവന്‍ കടിച്ചിറക്കിയാണ് ഈ കൈക്കാരന്മാരും കമ്മറ്റിക്കാരും അച്ചന്റെ ഒപ്പം നില്‍ക്കുന്നതെന്ന സത്യം അച്ചന്‍ മനസിലാക്കിയോ ആവോ? പത്തു നാല്‍പ്പതു കൊല്ലം മുന്‍പ് ഇവിടെ കുടിയേറിയ ഈ മലയാളികള്‍ , അക്കാലത്ത് സായിപ്പിന്റെ ഭാഷയുടെ പിറകെ അന്ധമായി നടന്ന് , ഭാഷാ പരമായും സാംസ്കാരിക പരമായും സ്വന്തം മക്കളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഹത ഭാഗ്യരാണ്. അവര്‍ക്ക് ഉണ്ടായ ഗതികേട് നവാഗതരായ ഞങ്ങള്‍ക്ക് ഉണ്ടാകരുതെന്ന് കണ്ടറിവിന്റെ വെളിച്ചത്തില്‍ ആത്മാര്‍ത്തമായി ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍ .അനുഭവം ആണല്ലോ ഏറ്റവും വലിയ ഗുരുനാഥന്‍. കാലിഫോര്‍ണിയയിലെ നവജാത ശിശുക്കള്‍ക്ക് , അനുഭവത്തിന്റെ വെളിച്ചത്തില്‍ അറിവ് പകര്‍ന്നു കൊടുക്കാന്‍ അവിടെ പഴമക്കാര്‍ ഇല്ലല്ലോ. പഴമക്കാരുടെ പഴമകള്‍ പഴം പോലെ മധുരിക്കും!അച്ഛനും അമേരിക്കയില്‍ പുതിയ ആളല്ലേ? പത്തു കൊല്ലത്തെ എക്സ്പീരിയന്‍സ് ഒന്നുമല്ല . ഇവിടത്തെ അനുഭവം മുഴുവന്‍ സ്വയം പഠിക്കണമെങ്കില്‍ ഒരു പുതിയ തലമുറ ജനിച്ചു വളര്‍ന്നു വലുതായി, ചിറകു വച്ച് പറന്നു പോകുന്നത് വരെ കാത്തിരിക്കേണ്ടി വരും! അതിന് ചുരുങ്ങിയത് ഒരു മുപ്പതു കൊല്ലം എങ്കിലും വേണം . വലുതും വ്യത്യസ്തവും ആയ ഈ മലയാളി സമൂഹം വര്‍ഷങ്ങളായി ഉള്ള അനുഭവങ്ങളിലൂടെ കൊണ്ടും കൊടുത്തും, താങ്ങിയും തളര്‍ന്നും , വീണും പിടച്ച് എണീറ്റും ഒക്കെ വളര്‍ന്നു വന്നതാണ് . അവിടെ ഒരു സുപ്രഭാതത്തില്‍ , ഇടിയോപിടി എന്നും പറഞ്ഞു hightech introduce ചെയ്യാന്‍ ശ്രമിച്ചാല്‍ , അത് വേകാത്ത പോത്തിറച്ചി പോലെ വയറ്റില്‍ കിടന്നു നട്ടം തിരിയും. പള്ളിയിലെ പല ദിവ്യ ശുശ്രൂഷകള്‍ക്കും ഒപ്പം , അച്ചന്‍ പുതിയതായി കൊണ്ടുവന്ന email ശുശ്രൂഷ വളരെ നല്ലത് തന്നെ. പക്ഷെ ഈ സമൂഹത്തില്‍ എത്ര പേര്‍ക്ക് email വായിക്കുന്നത് പോയിട്ട്, കംപ്യുട്ടര്‍ ഓണ്‍ ആക്കാന്‍ അറിയാം എന്ന് അച്ചന്‍ തിരക്കിയോ? ഇനി മറ്റൊരു കൂട്ടര്‍ ജീവിക്കാനുള്ള പരക്കം പാച്ചിലിനിടയില്‍ കംപ്യുട്ടര്‍ ഓണ്‍ ആക്കാന്‍ പോലും സമയം കിട്ടാത്തവര്‍ !

Anonymous said...

പുത്തനച്ചി പുരപ്പുറം തൂക്കും , ഒത്തിരി തൂത്താല്‍ പുര പൊളിയും !
അഥവാ ഇനി അല്‍പ്പം സമയം കണ്ടെത്തി email ശുശ്രൂഷയില്‍ പങ്കെടുക്കാം എന്ന് തന്നെ വിചാരിക്കുക. കിട്ടുന്ന matter മുക്കാലും ഈ സമൂഹത്തെ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ ഉള്ളതും . ഏറ്റവും പുതിയ ഉദാഹരണം ആണ് , ഈ പള്ളിയുടെ വെബ്സൈറ്റ് കാലിഫോര്‍ണിയയിലെ പള്ളിയുടെ വെബ്സൈറ്റ് ഉം ആയി താരതമ്യം ചെയ്തു പള്ളിയില്‍ വരുന്ന എല്ലാവര്ക്കും email അയച്ചത്. ഈ പള്ളിയുടെ വെബ്സൈറ്റ് മെയിന്‍ടെയിന്‍ ചെയ്യുന്ന ആ പാവം പെണ്‍കൊച്ച് ജോലി കഴിഞ്ഞ്, കുഞ്ഞുകുട്ടി പരാധീനവും , ഭര്‍തൃ ശുശ്രൂഷയും , വീട്ടിലെ അരിവെയ്പ്പും കറിവെയ്പ്പും എല്ലാം കഴിഞ്ഞു കിട്ടുന്ന അല്പം സമയത്ത് ഇത്രയും ഒക്കെ ചെയ്തു കൂട്ടുന്നത്‌ പോര എന്ന് തോന്നിയെങ്കില്‍ , അതിനോട് നേരിട്ട് പറയാമായിരുന്നു. " ദേ! കൊച്ചേ, കൊച്ചിന്റെ പണിയൊക്കെ എനിക്കിഷ്ടപ്പെട്ടു, പക്ഷെ നാളെ മുതല്‍ ഈ പണിക്ക് ഇങ്ങോട്ട് പോരണ്ട" എന്ന്. എന്നിട്ട് നമ്മുടെ പള്ളിയിലെ പ്രഗല്‍ഭരായ ചില കംപ്യുട്ടര്‍ ജീനിയസ്സുകളെ ആ പണിക്ക് നിയോഗിക്കാമായിരുന്നു. ഇതുപോലെ ചിന്തിക്കാതെ എടുത്തു ചാടി പറയുന്നതും പ്രവൃത്തിക്കുന്നതുമായ ചില കാര്യങ്ങള്‍ , ഇവിടെ പലരുടെയും self esteem തന്നെ ചോര്‍ത്തിക്കളയുന്നു.
പരിഷ്കാരങ്ങളും മാറ്റങ്ങളും എപ്പോഴും നല്ലതാണ്. പക്ഷെ അത് അനുഭവിക്കുന്നവര്‍ക്ക് ദഹിക്കുന്നതും ഗുണം ചെയ്യുന്നതും ആയിരിക്കണം. അല്ലാതെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ആര്‍ക്കും വേണ്ടാത്ത എന്തെങ്കിലും ഒക്കെ അടിച്ചേല്‍പ്പിക്കുന്ന രീതിയില്‍ ആകരുത്. പുത്തനച്ചി ആകുമ്പോള്‍ പുരപ്പുറം വരെ തൂക്കും, പക്ഷെ തൂത്തു തൂത്ത് പുര പൊളിക്കരുത്!

Anonymous said...

സജി അച്ഛനെ പോലെ ഒരു വൈദികനെ

ഇവിടെ garland ല്‍ കിട്ടാഞ്ഞതില്‍ ഞങ്ങള്‍ ദുഖിക്കുന്നു

Anonymous said...

If Mar Powathil is a global enemy of the Church, Pope Benedict(the former Ratzinger) is a big global enemy of the Church. Karimkodi demonstration cannot do anything on both of them. Even though they are old they are very bold and strong in their convictions.

Anonymous said...

ഫാ. ജോജി പറഞ്ഞു ...മാറി നില്‍ക്കുകയല്ല . ചേര്‍ന്ന് നില്‍ക്കണമെന്ന് ..

അപ്പോള്‍ അച്ഛനും അറിയാം ..ഭൂരിഭാഗം ഇടവകക്കാരും മാറി നില്കുമെന്നു ...

അച്ചോ ...ചേര്‍ത്ത് നിര്‍ത്താന്‍ എന്തെങ്കിലും ചെയ്തോ അച്ഛനും കൂട്ടരും ...?

ചെയ്തതോ ..അകറ്റി നിരുതല്‍ മാത്രം ...

മാതാപിതാക്കള്‍ കാശു തന്നില്ലെങ്കില്‍ ..കുട്ടികളെ ccd യില്‍ നിന്ന് അകറ്റും എന്ന് പറഞ്ഞത് അച്ഛന്‍ തന്നെയല്ലേ ...?

pledge ചെയ്യാത്തവരെ പള്ളി office bearers ആക്കില്ല ..എന്ന് പറഞ്ഞത് അകറ്റി നിറുത്തല്‍ അല്ലായിരുന്നോ ...?

കുരിശു രൂപത്തിന് വേണ്ടി മുന്പില്‍ നിന്നവര്‍ക്ക് appointment കൊടുക്കാതെ അകറ്റി നിറുതിയില്ലേ....

പള്ളിയിലെ ക്ലാവര്‍ അടിചെല്‍പിക്കല്‍ കാരണം ..പള്ളിയില്‍ വരാതയവരെയും...മറ്റു പള്ളികളില്‍

ചേര്ന്നവരെയും തിരികെ കൊണ്ടുവരാന്‍ എന്തെങ്കിലും ചെയ്തോ ...

പള്ളിയുടെ ഒഫീഷ്യല്‍ ഗുണ്ടായിസം പുറത്തു വിട്ട പട്ടികയില്‍ ഇല്ലാതിരുന്ന, ccd അഡ്മിഷന്‍ നിഷേധിക്കപെട്ട

കുട്ടികളെ കുറിച്ച് എന്തെങ്കിലും അന്വേഷിച്ചോ ..?

എന്നിട്ടും നല്ല പിള്ള ചമയുന്നു ..ജനം എല്ലാം വിലയിരുത്തുന്നുണ്ട് കുട്ടാ ...

Anonymous said...

esssകൊപ്പേല്‍ എന്ന minefield ല്‍ അശ്രദ്ധമായി സഞ്ചരിച്ച് പൊട്ടിത്തെറി യുണ്ടാക്കി ഞങ്ങളുടെ ബ്ലോഗിലെ ഹീറോ ആകാന്‍ ഫാ ശാശ്ശേരി മനപ്പൂര്‍വം ശ്രമിക്കുകയില്ല എന്ന് വിശസിക്കുന്നു.
--കൊച്ചാപ്പി തെറി ബ്ലോഗ്‌

പണ്ട് നിങ്ങള്‍ ഒരു വൈദീകനെ തെറി ബ്ലോഗില്‍ കേറ്റി ഹീറോ ആക്കിയ കാര്യം കോപ്പെല്‍ കാര്‍ക്ക് അറിയാം. പാവം ആ പുരോഹിതന്റെ ഭാവി കളഞ്ഞു.. അച്ഛാ പൊളിച്ചോ പൊളിച്ചോ എന്ന് നമ്മുടെ കൊച്ചാപ്പി പറഞ്ഞു. അതും പോരാഞ്ഞിട്ട് പിതാവിനെ എതിര്‍ത്തോ എതിര്‍ത്തോ എന്ന് തട്ടി വിട്ടു..അമാനുഷീക പരിവേഷം കൊടുത്തു. അവസാനം എന്തായി? അവസാനം ഞങ്ങളുടെ സജി അച്ഛനെ നാട്ടില്‍ വരെ കൊണ്ടെത്തിച്ചു

Anonymous said...

ഫാദര്‍ സസേരിയുടെ സരിക്കുള്ള മുഖം ഇന്നാണ് വിശ്വാസികള്‍ കണ്ടത്,മാര്‍ ആലഞ്ചേരി മേത്രപോലീത്ത, ചിക്കാഗോയില്‍ വച്ച് പറഞ്ഞ കാര്യങ്ങള്‍ കോപ്പെളില്‍ എത്തിയില്ലെന്ന് തോന്നുന്നു.----കൊച്ചാപ്പി തെറി ബ്ലോഗ്‌

ശെരിക്കും ഉള്ള സഭയുടെ മുഖം കൊച്ചാപ്പി ഇതുവരെ കണ്ടില്ലേ? മാര്‍ ആലഞ്ചേരി മേത്രപോലീത്ത ചിക്കാഗോയില്‍ വന്നു കുര്‍ബാന കൂടുന്നതും, പിതാവ് കൈക്കുരിശു ഉപയോഗിക്കുന്നതും ഒന്നും കണ്ടില്ല
പിതാവ് കൊച്ചാപ്പി മാര്‍ക്ക് കൊടുത്ത അതെ മറുപടി തന്നെ ആണ് സസ്സേരില്‍ അച്ചനും പറഞ്ഞത്

Anonymous said...

OK PENTACOST TOM VARKEY.

Dr.Kochappi said...

കൊച്ചാപ്പിയും പൈത്യം ബ്ലോഗും!
By Dr. Kochappi SSLC ., PhD
കൊച്ചാപ്പി വയസ്സാം കാലത്ത് ഒരു ഉദ്യമത്തിന് ഇറങ്ങി പുറപ്പെട്ടു വയറു നിറച്ചു കിട്ടി.പരിഭവം ഒന്നും ഇല്ല.കാര്യം വളരെ നിസ്സാരം . ഒത്തിരി നാള് കൂടി വോയിസ്‌ ബ്ലോഗില്‍ ഒന്നെഴുതി . അതിന് എന്നെ ചീത്ത വിളിച്ചത് മുഴുവന്‍ ഇല നക്കി പട്ടികളുടെ കിറി നക്കി പട്ടികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചില മൂന്നാം കിട ബ്ലോഗു കാരും.അവരുടെ പേര് കേട്ടാല്‍ ഞെട്ടും. faith അഥവാ പൈത്യം (faith യം) ഞാന്‍ കൂടുതല്‍ ഒന്നും വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇതിനൊക്കെ പ്രതികരിക്കാന്‍ നിന്നാല്‍ , വിലയില്ലാത്ത എന്റെ ഇല്ലാത്ത വില കൂടി ഇടിയും! എങ്കിലും ഒരു സങ്കടം മാത്രം! മഹനീയം എന്നും ദൈവീകം എന്നും സ്വയം മഹത്വപ്പെടുത്തി കപട വേഷ ധാരികളായ കാപാലികര്‍ക്ക് സ്തുതി പാടുന്ന , ദൈവത്തിനാല്‍ സ്വയം തിരഞ്ഞെടുക്കപ്പെട്ടു എന്ന് വിശേഷിപ്പിക്കുന്ന, സദ്‌ വചനങ്ങള്‍ മാത്രമേ ഉരുവിടൂ എന്ന് ഉച്ചൈസ്ഥരം ഉദ്ഘോഷിക്കുന്ന ഈ പരിപാവനമായ , മൂന്നാം കിട ബ്ലോഗ്‌ സൈറ്റില്‍ കൊച്ചാപ്പിക്കു മാത്രമായി കൊടുത്ത നിരൂപണത്തില്‍ വന്നത് മുഴുവന്‍ തെറി.അവനവന്റെ സംസ്കാരം! കാക്ക കുളിച്ചാല്‍ കൊക്കാകുമോ?
എനിക്കിപ്പോള്‍ കോപ്പിലാടനോടും ആകാശ പറവയോടും ഒക്കെ അല്പം ബഹുമാനം തോന്നുന്നു. അവര്‍ അത്ര നല്ലവരോ, സത്യാ വിശ്വാസത്തിനു വേണ്ടി നിലകൊള്ളുന്നവരോ ആണെന്ന തോന്നല്‍ കൊണ്ടൊന്നും അല്ല, പിന്നെയോ ഞാന്‍ വിമര്‍ശിച്ചിട്ട് അവരൊന്നും പ്രതികരിച്ചില്ല. ഇനി അവരുടെ standard നു പോരാത്തവനാണ് ഈ കൊച്ചാപ്പി എന്ന് തോന്നിയിട്ടാണോ, അതോ " തന്നെ ദ്വേഷിക്കുന്നവരെ അനുഗ്രഹിക്കുക" എന്ന യേശുനാഥന്റെ മഹദ് വചനങ്ങളെ അപ്പാടെ അനുകരിക്കാം എന്നു നിനച്ചതിനാലാണോ എന്ന് എനിക്ക് നല്ല നിശ്ചയം പോരാ .
ഞാന്‍ ഒരു മഹാനാനെന്നോ സന്മാര്‍ഗ്ഗി ആണെന്നോ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ആദ്യ കാലങ്ങളില്‍ അമേരിക്കയില്‍ കുടിയേറി ജീവിതത്തില്‍ പരാജയം അടഞ്ഞവരുടെ , ജീവിക്കുന്ന ഒരു പ്രതീകം ആണ് ഞാനെന്നു സമ്മതിച്ചു തരുന്നതിന് ഒരു മടിയും ഇല്ല. എങ്കിലും സമൂഹത്തില്‍ നടമാടുന്ന ചില അനീതികളും അന്യായങ്ങളും ചൂണ്ടിക്കാണിക്കാന്‍ ഉള്ള എന്റെ അവകാശത്തെ ആര്‍ക്കെങ്കിലും നിഷേധിക്കാനാവുമോ?.അതിനു സെമിനാരിയില്‍ നിന്നും പുറത്താക്കിയത് കൊണ്ടുള്ള വിരോധം കൊണ്ടാണ് ഇങ്ങിനെ ഒക്കെ എഴുതുന്നത്‌ എന്ന വ്യാഖാനം കൊടുത്താല്‍ , നടമാടുന്ന തെറ്റുകള്‍ , തെറ്റല്ലാതാവുമോ? അരമനയിലും സെമിനാരിയിലും നടമാടിയിരുന്ന നീതി നിഷേധങ്ങള്‍ ഒരു കപ്യാരുടെ മകള്‍ എന്ന നിലയില്‍ വ്യക്തമായി അറിയാമായിരുന്നത് കൊണ്ടാണ് റോസിന് , ഒരു ബലിയാട് എന്ന നിലയില്‍ എന്നോട് തോന്നിയ അനുകമ്പ ആണ് പിന്നീട് പ്രണയം ആയി പരിണമിച്ചത്‌ .
ഇന്ന് അമേരിക്കയില്‍ , സീറോ മലബാര്‍ സാമൂഹത്തില്‍ നടമാടുന്ന അനീതികളെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്. ദൈവഹിതം എന്നോ, സീറോ മലബാര്‍ മലയാളികളുടെ വംശ പാരമ്പര്യം എന്നോ, മെത്രാന്റെ കല്ലില്‍ പിളര്‍ക്കുന്ന ആജ്ഞകള്‍ ലംഘിക്കാനാവില്ലെന്ന അന്ധ വിശ്വാസം എന്നോ, അച്ചന്മാരെ ചോദ്യം ചെയ്‌താല്‍ അണ്ഡകടാഹം പൊട്ടി അമേദ്യം പുറത്തേക്കൊഴുകും എന്ന ഭീതി എന്നോ എന്താണെന്ന് എനിക്കറിയില്ല. പക്ഷെ കൊച്ചാപ്പിക്ക് ഒറ്റ വാക്കില്‍ ഉത്തരം ഉണ്ട്. പണത്തിനോടുള്ള ആക്രാന്തം! അരമനക്ക് പിരിവ്, പള്ളിക്ക് പിരിവ്, അച്ചനു പിരിവ്, പിന്നെ അവര്‍ക്കെല്ലാം വേണ്ടി പിരിക്കാനിറങ്ങുന്ന പിരിവുകാരായ സ്ഥാനമോഹികള്‍ക്ക് വെട്ടുമേനിയും!
ഇയ്യിടെ ആയി വോയിസ് ബ്ലോഗില്‍ പ്രത്യക്ഷപ്പെടുന്ന ചൂടുള്ള ഒരു വാര്‍ത്ത ആണല്ലോ ഗാര്‍ലാന്‍ഡ്‌ പള്ളിയിലെ പ്രശ്നങ്ങളും അതിനെ പ്രതിരോധിക്കാന്‍ പാലാക്കാര്‍ അച്ചന്മാര്‍ തുടങ്ങി വെച്ച് കൂലിക്ക് ആളെക്കൊണ്ട് എഴുതിക്കുന്ന പൈത്യം ബ്ലോഗില്‍ വരുന്ന അസത്യങ്ങളും. ചിക്കാഗോ രൂപതയുടെ ഔദ്യോഗിക ജിഹ്വ ആണ് തങ്ങള്‍ എന്ന് വരെ പൈത്യം ബ്ലോഗ്‌ അവകാശപ്പെട്ടു തുടങ്ങി. ചിലപ്പോള്‍ ശരിയായിരിക്കാം. ഭാഷയും ശൈലിയും കണ്ടിട്ട് അങ്ങിനെ തന്നെ ആവാനാണ് സാദ്ധ്യത. വോയിസിനെ തെറി ബ്ലോഗ്‌ എന്ന് പറഞ്ഞു കളിയാക്കുന്ന പൈത്യം ബ്ലോഗില്‍ തെറി അല്ലാതെ വേറെ ഒന്നും കാണാന്‍ ഇല്ല. ഒരു തറ ലേഖനത്തിനു താഴെ ലേഖകന്‍ തന്നെ comment എഴുതിയതില്‍ , 33 പ്രാവശ്യം കൊച്ചാപ്പിയുടെ കാരണവന്മാരെ തെറി വിളിച്ചിട്ടുണ്ട്. ഇതെന്താ തെറി വിളിച്ചാല്‍ കൊച്ചാപ്പി പേടിച്ച് എഴുത്ത് നിറുത്തും എന്നാണോ ഈ ഏഴാം കൂലികളുടെ വിചാരം? ചില തെറികള്‍ കൊച്ചാപ്പിയോട്
എന്തെങ്കിലും പറയാനുള്ള ആഹ്വാനമാണ്. കില്ലപ്പട്ടി കുരച്ചാല്‍ ഇളകുന്നവനല്ല ഈ കൊച്ചാപ്പി.

Dr. Kochappi said...

കൊച്ചാപ്പിയും പൈത്യം ബ്ലോഗും!
By Dr. Kochappi SSLC ., PhD
ഗാര്‍ലാന്‍ഡ്‌ പള്ളി കൂദാശ ചെയ്യാന്‍ കല്‍ദായ ഭീകരന്‍ , ആയാത്തോള്ള യൂസഫ്‌ മാര്‍ പവ്വറിയാനോസ് ആണ് എത്തുന്നത്‌ എന്ന് കേട്ടു. നല്ല കാര്യം! ഗാര്‍ലന്‍ഡിലെ ചുണക്കുട്ടികളുടെ കൈ ചൊരുക്കു നേരിട്ട് കാണാനും അനുഭവിക്കാനും പറ്റിയ ഒരു സുവര്‍ണ്ണാവസരം ! കോരോത്തു പുണ്യാളന്‍ വരച്ച , ഉദ്ധിതനായ യേശുവിന്റെ ശിവ താണ്ഡവവും അതിനൊപ്പിച്ച്‌ മാലാഖാമാര്‍ പീപ്പി ഊതുന്നതും എല്ലാം വളരെ കൌതുകമായ കാഴ്ചകള്‍ തന്നെ. നടരാജനായ പരമ ശിവന്‍ ചുടലക്കാട്ടില്‍ ദിഗംബര നൃത്തം ആടിയപ്പോള്‍ നെറ്റിയില്‍ നിന്നും ഉതിര്‍ന്നു വീണ വിയര്‍പ്പു കണങ്ങള്‍ , ചുടലയിലെ ചാരത്തില്‍ വീണു ഗോളങ്ങളായി ഉരുണ്ടു മാറിയ കഥ പുരാണത്തില്‍ എവിടെയോ വായിച്ചതായി നേരിയ ഒരോര്‍മ്മ ഉണ്ട്. തന്റെ ഭര്‍ത്താവിന്റെ നഗ്ന നൃത്തം ഒളിഞ്ഞു കണ്ട് ആസ്വദിക്കുന്ന പാര്‍വതീ ദേവിയെ പറ്റിയും പുരാണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട് . അതിനെ കോപ്പി അടിച്ചു ചുടലക്കാടിനു പകരം , ശവപ്പെട്ടിമേല്‍ നൃത്തം ചെയ്യുന്ന യേശുക്രിസ്തുവിന്റെ ചിത്രം വരച്ച കോരോത്തു പുണ്യാളന്റെ ഭാവന അപാരം തന്നെ. പക്ഷെ ഒരു പാളിച്ച പറ്റി കേട്ടോ . യേശുവിനെ എങ്ങിനെ നഗ്നനായി വരയ്ക്കും? അഥവാ നഗ്നനായി വരച്ചാല്‍ തന്നെ ഏതു സ്ത്രീയെ ഒളിഞ്ഞു നിന്ന് നഗ്ന നൃത്തം കാണാന്‍ ഭരമേല്പ്പിക്കും?. വളരെ കുഴയ്ക്കുന്ന ഒരു പ്രശ്നമാണിത്. കോരോത്തു പുണ്യാളന്‍ അത്രയും ഗഹനമായി ചിന്തിച്ചെന്ന് എനിക്ക് തോന്നുന്നില്ല. അല്ലാ ഉവ്വേ, ഈ കോരോത്തു പുണ്യാളന് അമേരിക്കയില്‍ പ്രതിഫലം വാങ്ങിയോ, അല്ലെങ്കില്‍ വെറുതെയോ എന്തെങ്കിലും പ്രവൃത്തിയോ , ജോലിയോ ചെയ്യാനുള്ള work permit ഇല്ലായെന്ന് ആരോ വിളിച്ചു കൂവുന്നത് കേട്ടു. എന്നിട്ട് ആരെങ്കിലും , എന്തെങ്കിലും നടപടി സ്വീകരിച്ചോ? ഇല്ല! അതാണ്‌ നമ്മള്‍ മലയാളികളുടെ ഒരു weakness . ഒത്തിരി ഒച്ചപ്പാടും ബഹളവും ഒക്കെ ഉണ്ടാക്കും, പക്ഷേങ്കില്‍ കാര്യത്തോട് അടുക്കുമ്പോള്‍ , സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കും എന്ന് പറഞ്ഞ മാതിരി , പേടിച്ചരണ്ട മൂഷികനെ പോലെ മാളത്തിലേക്ക് വലിയും. ഈ പള്ളിയിലും , മലയാളി association ലും കിടന്നു ചാവാലിപ്പട്ടി കുരയ്ക്കുന്നത് പോലെ ബഹളം വെയ്ക്കാന്‍ അല്ലാതെ ഒരു ആവറേജു മലയാളിയെ കൊണ്ട് എന്തിനു കൊള്ളാം?. അതേ സമയം ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്ന് വന്നവരും , മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വന്നവരും , സാംസ്കാരികമായും , രാഷ്ട്രീയമായും, സാമ്പത്തികമായും മുന്നേറുന്നത് കാണുമ്പോള്‍ , നമുക്ക് നമ്മെപ്പറ്റി തന്നെ ലജ്ജ തോന്നുന്നു. ഉദാഹരണത്തിന് വടക്കേ ഇന്ത്യാക്കാരന്‍ ബോബി ജിണ്ടാല്‍ ലുയിസിയാന സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ആയി. കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തിനു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ്‌ പദവും ഓഫര്‍ ചെയ്തെങ്കിലും അദ്ദേഹം അത് നിരസിച്ചു. നിക്കി ഹേലി എന്ന വടക്കേ ഇന്ത്യാക്കാരി സൌത്ത് കാരോളിനായുടെ ഗവര്‍ണര്‍ ആയത് ഈ അടുത്ത കാലത്താണ്. പക്ഷെ മലയാളികള്‍ അമേരിക്കയില്‍ അവിടെയും ഇവിടെയും കോണ്‍ഗ്രസ്‌ അംഗം മുതല്‍ വെറും സിറ്റി കൌണ്‍സില്‍ മെമ്പര്‍ വരെ ഉള്ള സ്ഥാനങ്ങളിലേക്ക് പലവുരു മത്സരിച്ചു. പലരും പ്രൈമറിയില്‍ തന്നെ ഔട്ട്‌ ആയി. വമ്പന്‍ മെഗാ film stars വന്നു വരെ പ്രചാരണം നടത്തിയിട്ടും , പ്രൈമറിയില്‍ പോലും പച്ച തപ്പാന്‍ കഴിയാത്ത മലയാളികള്‍ വരെ ഇവിടെ ഉണ്ട്. എന്താ ഇവര്‍ക്കൊന്നും വിദ്യാഭ്യാസവും, വിവരവും , കഴിവും ഇല്ലാഞ്ഞിട്ടാണോ? അല്ല! എന്താണ് ഈ പരാജയത്തിന്റെ കാരണം ? ഈ ഞണ്ടിന്റെ സ്വഭാവം തന്നെ. മീന്‍ മാര്‍ക്കറ്റില്‍ പോയിട്ടുണ്ടോ? പിടയ്ക്കുന്ന മീന്‍ എന്നൊക്കെ പരസ്യം കാണാമെങ്കിലും , ജീവന്‍ ഉള്ളതായിട്ട് അവിടെ ഞാന്‍ കണ്ടിട്ടുള്ളത് വെറും ഞണ്ടുകളെ മാത്രം. അതിനെ കൊല്ലാന്‍ അവര്‍ കൂട്ടാക്കാറില്ല. അതിന്റെ കാരണം അന്വേഷിച്ചു ഗൂഗിളിലോ , വൈക്കിപ്പീടിയായിലോ തിരയേണ്ട ആവശ്യവും ഇല്ല. വെറുതെ observe ചെയ്‌താല്‍ മതി. ഏതെങ്കിലും ഒരു ഞണ്ട് വലിഞ്ഞു കേറി അതിനെ ഇട്ടിരിക്കുന്ന കൂടയുടെ വക്കില്‍ എത്തുമ്പോഴേക്കും, കൂടെ ഉള്ള ഞണ്ടുകള്‍ അതിന്റെ കാലില്‍ പിടിച്ചു വലിച്ചു താഴേക്കിടും. ഇത് തന്നെ നമ്മള്‍ മലയാളികളുടെ സ്വഭാവവും! ഒരുത്തനും നന്നാവാനും ഗതിപിടിക്കാനും സമതിക്കില്ല. കൂടെ ഉള്ള മലയാളികള്‍ ഏതെങ്കിലും രീതിയില്‍ അവനെ എപ്പോള്‍ വലിച്ചു താഴെയിട്ട് ഒതുക്കി എന്ന് ചോദിച്ചാല്‍ മതി

Anonymous said...

തൂംകുഴി പിതാവിന് വൈനില്‍ ആസിട് കൊടുത്ത ഈ പൌവത്തില്‍ മഹാന് ഗാര്‍ലണ്ടുകാര്‍ കരിങ്കോടിയല്ല തുണിയാണ് പോക്കിക്കാണിക്കെണ്ടിയത്.

Anonymous said...

Call American embassy and stop Powthil coming to USA.

Anonymous said...

pippiladan, it is a good segetion, very good.

Anonymous said...

ഡിസംബര്‍ 17 -ആം തീയതി അവധിയെടുത്ത് ഗാര്‍ലണ്ടില്‍ വരണം. പറ്റുമെങ്കില്‍ പൌവത്തിലിനിട്ടു രണ്ടെണ്ണം കൊടുക്കുകയും ചെയ്യാം. സഭയെ ഈ വിധത്തിലാക്കിയത്തിനു. ഗാര്‍ലണ്ടില്‍ വെറും മൂന്നോ നാലോ പേര്‍ മാത്രമാണ് കുരിശിനു വേണ്ടി വാധിക്കുന്നതെന്നാണല്ലോ ശവപ്പെട്ടി ജോജിയും കൂട്ടരും പറയുന്നത്. അത് നമുക്ക് പള്ളിക്കൂധാശ ദിവസ്സം നേരിട്ട് കാണാം.

ഗാര്‍ലണ്ട് പള്ളി വെഞ്ചരിപ്പ്‌: പൗവ്വത്തില്‍ വരുന്നുവെന്ന്.

ജൂലയ് ഫോ൪ത്തോ അതോ ത്രിശൂ൪ പൂരമോ അല്ലെങ്കില്‍ ഗുരുവായൂരിലെ തിരക്കോ അതോ ശപരിമലയിലെ വിളക്കിന്‍റെ തിരക്കോ അന്നത്തേ ദിവസം.

Anonymous said...

ഡിസംബര്‍ 17 -ആം തീയതി, ഗാര്‍ലണ്ടില്‍ അങ്ങാടിയത്ത് പിപ്പലാഥന്‍ ഇത് കണ്ട് പേടിച്ച് പണ്ടത്തേപോലെ കുഴഞ്ഞു വീഴുമോ. വീഴാണെങ്കില്‍ പേടിക്കാനുമില്ല. കാരണം: ശവപ്പെട്ടി ജോജി നേരത്തേ തന്നേ പെട്ടി അള്‍ത്താരയില്‍ റെടിയാക്കിട്ടുണ്ടല്ലോ. അത് ഉപയോഗിക്കാമല്ലോ, ഉല്‍ഘാനചടങ്ങായി ഡിസംബര്‍ 17 -ആം തീയതി.

Anonymous said...

ഗാര്‍ലണ്ട് പള്ളി വെഞ്ചരിപ്പ്‌: പൌവത്തില്‍ പ്രാന്തന്‍ വരുമെന്ന് ഉറപ്പാണോ?
ഡിസംബര്‍ 17 -ആം തീയതി വരുബോഴേക്കും വരാതെ ഇരിക്കുമോ?

Anonymous said...

catholics are becoming just like Orthodox and jacobites.

Christians fighting in the name of Christ... Not good and people need recocile and get united....


Both believers and clergy need to backdown from firm stance and should be united in the name of Jesus Christ...

As JFK mentioned, both priests and faithfuls, Do NOT think what your church can do for you, but think what you can do for your church, by forgiving to others in the name of Jesus.

A strong believer for unity.

Anonymous said...

To All,

This is my golden rule....

Whatever you do today, you should certainly make your parents, kids and finally yourself proud.


That should be true, when you look back even after 10 or 20 years later, you should feel like, yes, I did the right thing at the every step of the way.

Anonymous said...

ഗാര്‍ലണ്ട് പള്ളി വെഞ്ചരിപ്പ്‌: പൌവത്തില്‍ വരുന്നെന്ന് പറയാന്‍ ജോജിയച്ചനു പേടി.

വെറുതെ ഇടവകക്കാരെ പേടിപ്പിക്കേണ്ട എന്ന് കരുതി പറയാത്തതാണ്. അത്രയ്ക്ക് ഭീകരനല്ലേ കക്ഷി!

Anonymous said...

കാവാലകൊച്ചിന്‍റെ ക്നനായ കല്ലൃണ പിക്നിക്ക് ഹൃൂസ്റ്റനിലായതുകൊണ്ട് കോപ്പിലെ അച്ഛന്‍, കോപ്പലിലെ പിക്നിക്ക് മാറ്റി ഹൃൂസ്റ്റനിലെ പന്നി പിക്നിക്കിന് പോവുവാന്‍ ഒരുങ്ങുന്നു. അതുകാരണം കോപ്പലിലെ പിക്നിക്ക് കോപ്പിലെ അച്ഛന്‍ മുടക്കി. ഈ ക്നനായ കല്ലൃണ പിക്നിക്കിന് താമര വിളക്ക് ആരോക്കെയാണ് തിരി കൊളുത്തുന്നത്. കോപ്പിലെ അച്ഛനും കൊളുത്താന്‍ ഉണ്ടാവുമോ!

Anonymous said...

പിതാവിനെ എതിര്‍ത്തോ എതിര്‍ത്തോ എന്ന് തട്ടി വിട്ടു..അമാനുഷീക പരിവേഷം കൊടുത്തു. അവസാനം എന്തായി? അവസാനം ഞങ്ങളുടെ സജി അച്ഛനെ നാട്ടില്‍ വരെ കൊണ്ടെത്തിച്ചു
October 11, 2011 10:35 PM

മുകളില് എഴുതിയ കഴുതേ!!!!!!!

ദൈവത്തേ മുപ്പത് വെളളികാശിന് ഒറ്റികൊടുത്ത യൂദാസം സജി അച്ഛനെ ഒറ്റികൊടുത്ത നീയും തമ്മില്‍ എന്താണ് വെതൃാസം!!!!!!!!!!

Anonymous said...

സജി അച്ഛനെ പോലെ ഒരു വൈദികനെ

ഇവിടെ garland ല്‍ കിട്ടാഞ്ഞതില്‍ ഞങ്ങള്‍ ദുഖിക്കുന്നു

Also we are happy that JOJO is not in Garland.

Anonymous said...

പിപ്പിലാടന്‍ പറഞ്ഞു, 'നമ്മുക്കും ഗമാലിയേലിന്‍റെ ഉപദേശം സ്വീകരിക്കാം'. അതായത് നമുക്ക് എല്ലാം കണ്ടിട്ട് ഒന്നും മിണ്ടാതിരിക്കാം എന്ന്. ഒരു അനോണി പറഞ്ഞു, 'മാര്‍ ആലഞ്ചേരി മേത്രപോലീത്ത ചിക്കാഗോയില്‍ വന്നു കുര്‍ബാന കൂടുന്നതും, പിതാവ് കൈക്കുരിശു ഉപയോഗിക്കുന്നതും ഒന്നും കണ്ടില്ല.' ഇന്ന് കാണുന്ന പല സംഗതികളില്‍ നിന്നും ഒരു കാര്യം ഗ്രഹിക്കണം സഹോദരന്മാരെ.

മാര്‍ അലങ്ചെരിയുടെയും സസെരിയുടെയും പ്രസംഗം കേള്‍ക്കുന്നത് വരെ ഞാന്‍ ക്ലാവേരിനെയോ ക്രുസിത രുപത്തെയോ ഒരു പോലെയോ കണ്ടിട്ടുള്ളു. രണ്ടിനും പ്രത്യേകമായ ഒരു പരിഗണനയും കൊടുത്തിരുന്നില്ല. ഏതായാലും കുഴപ്പമില്ല എന്ന മനോഭാവം. പക്ഷെ ഇപ്പോള്‍ എനിക്ക് തോന്നുന്നു കാര്യങ്ങള്‍ അപകടത്തിലേക്ക് ആണ് പോകുന്നതെന്ന്. ഞാന്‍ ക്ലാവേര്‍ വിരുദ്ധന്‍ ആയി പോയോ അല്ലയോ എന്നതല്ല കാര്യം. എട്ടോ പത്തോ പേര് ക്ലാവേര്‍ വിരുദ്ധര്‍ ആയതു കൊണ്ട് തീരുന്നതല്ല പ്രശ്നം. ക്ലാവേര്‍ എന്ന സാധനത്തെ launch ചെയ്തു നമ്മുടെ വിശ്വാസത്തിന്റെ ഭാഗമായി കാണിച്ചു കൊണ്ട് നടക്കുന്ന ആ കൌസലതെ ആണ് നാം നേരിടെണ്ടിയത്. വെറുതെ എവിടെന്നോ ഒരു ദിവസം വന്ന ഒരു സാധനം അല്ല ക്ലാവേര്‍. ക്ലാവേരിനു പുറകില്‍ യാതൊരു വിധ പാരമ്പര്യവും ദൈവികതയും ഇല്ലെന്നു അത് കൊണ്ട് വന്നവര്‍ക്ക് തന്നെ നല്ല വണ്ണം അറിയാം. അത് launch ചെയ്തവരുടെ മനസ്സില്‍ വ്യക്തമായ strategy യും agenda യും ഉണ്ടെന്നു വേണം അനുമാനിക്കാന്‍. നമ്മളെ ഇരുത്തി ചിന്തിപ്പിക്കെന്ടിയ കാര്യം ആണ് ഇതൊക്കെ. ബ്ലോഗ്ഗില്‍ രണ്ടു കുറിപ്പടിയും എഴുതി മിണ്ടാതിരിക്കുക എന്ന നയം മാറ്റണം എന്ന് സാരം.

ഇന്ന് വരെ major‌ arch bishop എന്നറിയപ്പെട്ടിരുന്ന ആള്‍ ഒരു പക്ഷെ catholicose എന്നോ patriarch എന്നോ ഉള്ള പദവി സ്വീകരിച്ചു pope നെ പേരിനു മാത്രം അങ്ങീകരിച്ചു ഏകാധിപതി ആയേക്കാം. ക്ലാവേരിനു എതിരായി എന്തെങ്കിലും പറയുന്നവരെ ഒതുക്കുക എന്ന നയം തന്നെ ആണ് അതിന്റെ പിന്നില്‍ ഉള്ളവര്‍ ചെയ്തു വരുന്നത്. എല്ലാ committee കളിലും സ്വന്തം ആള്‍ക്കാരെ തിരുകി വെച്ചിരിക്കുന്നത് ഇതിന്റെ മുന്നോടി ആയി കാണണം. ഒരു സ്ഥലത്ത് നിന്നും എതിര്‍പ് വരാതിരിക്കാന്‍. ക്ലാവേര്‍ വാദികളുടെ പരിശ്രമം വിജയിച്ചാല്‍ നമ്മുടെ ഒക്കെ മുന്‍പില്‍ ഒറ്റ വഴിയെ ഉള്ളു. ഒന്നുകില്‍ ക്ലാവേരിനെ അംഗീകരിച്ചു ഒന്നും മിണ്ടാതെ ഗമാളിയെളിന്റെയും പിപ്പിലടെന്റെയും ഉപദേശം സ്വീകരിച്ചു കാലിന്റെ ഇടയില്‍ വാലും തിരുകി ക്ലാവേരിനെയും അതിന്റെ സില്പികളെയും അംഗീകരിച്ചു അവര്‍ക്ക് കീ ജയ്‌ വിളിച്ചു അതിന്റെ ഭാഗമാകുക. അല്ലെങ്കില്‍ നമ്മുടെ പ്രിയ സഭയില്‍ നിന്നും എന്നെന്നേക്കുമായി പുറത്തു പോകുക. ഇത് രണ്ടും എനിക്കും നിങ്ങള്‍ക്കും ഇഷ്ടമുള്ള കാര്യമല്ല എന്ന് എനിക്കറിയാം. എങ്കിലും ഇതൊക്കെയാണ് സംഭവിക്കാന്‍ പോകുന്നത് എന്ന് തോന്നുന്നു. സഭ കുടുതല്‍ rigid ആകുകയും ചെയ്യും. എന്ത് വന്നാലും സാധാരണ വിശ്വാസിയുടെ ജീവിതം കട്ടപ്പുക.

Anonymous said...

പൌവത്തിലിനെ ക്ഷണിക്കാന്‍ പോയ പോത്ത്‌ വര്‍ക്കിക്കിട്ടു കൊടുക്കണം ആദ്യം.നാണമില്ലാത്ത കടല്‍ക്കിഴവന്‍.

Anonymous said...

fU.... jojo

Anonymous said...

ഒന്നുകില്‍ ക്ലാവേരിനെ അംഗീകരിച്ചു ഒന്നും മിണ്ടാതെ ഗമാളിയെളിന്റെയും പിപ്പിലടെന്റെയും ഉപദേശം സ്വീകരിച്ചു കാലിന്റെ ഇടയില്‍ വാലും തിരുകി ക്ലാവേരിനെയും അതിന്റെ സില്പികളെയും അംഗീകരിച്ചു അവര്‍ക്ക് കീ ജയ്‌ വിളിച്ചു അതിന്റെ ഭാഗമാകുക. അല്ലെങ്കില്‍ നമ്മുടെ പ്രിയ സഭയില്‍ നിന്നും എന്നെന്നേക്കുമായി പുറത്തു പോകുക

Anonymous said...

എട്ടോ പത്തോ പേര് ക്ലാവേര്‍ വിരുദ്ധര്‍ ആയതു കൊണ്ട് തീരുന്നതല്ല പ്രശ്നം. ക്ലാവേര്‍ എന്ന സാധനത്തെ launch ചെയ്തു നമ്മുടെ വിശ്വാസത്തിന്റെ ഭാഗമായി കാണിച്ചു കൊണ്ട് നടക്കുന്ന ആ കൌസലതെ ആണ് നാം നേരിടെണ്ടിയത്.

Anonymous said...

ഗാര്‍ലണ്ട് പള്ളി വെഞ്ചരിപ്പ്‌: പൌവത്തില്‍ വരുന്നെന്ന് പറയാന്‍ ജോജിയച്ചനു പേടി.


പൌവത്തില്‍ വരുവാണെങ്കില്‍ ഫാ.ജോജി, ഗാര്‍ലണ്ട് പള്ളിയിലെ ശവപെട്ടിയിലായിരിക്കുമോ ഒളിച്ചിരിക്കുന്നത്.

Anonymous said...

വെറുതെ എവിടെന്നോ ഒരു ദിവസം വന്ന ഒരു സാധനം അല്ല ക്ലാവേര്‍.

Anonymous said...

ക്ലാവേരിനു എതിരായി എന്തെങ്കിലും പറയുന്നവരെ ഒതുക്കുക എന്ന നയം തന്നെ ആണ് അതിന്റെ പിന്നില്‍ ഉള്ളവര്‍ ചെയ്തു വരുന്നത്. എല്ലാ committee കളിലും സ്വന്തം ആള്‍ക്കാരെ തിരുകി വെച്ചിരിക്കുന്നത് ഇതിന്റെ മുന്നോടി ആയി കാണണം. ഒരു സ്ഥലത്ത് നിന്നും എതിര്‍പ് വരാതിരിക്കാന്‍

Anonymous said...

ക്ലാവേരിനു പുറകില്‍ യാതൊരു വിധ പാരമ്പര്യവും ദൈവികതയും ഇല്ലെന്നു അത് കൊണ്ട് വന്നവര്‍ക്ക് തന്നെ നല്ല വണ്ണം അറിയാം. അത് launch ചെയ്തവരുടെ മനസ്സില്‍ വ്യക്തമായ strategy യും agenda യും ഉണ്ടെന്നു വേണം അനുമാനിക്കാന്‍. നമ്മളെ ഇരുത്തി ചിന്തിപ്പിക്കെന്ടിയ കാര്യം ആണ് ഇതൊക്കെ. ബ്ലോഗ്ഗില്‍ രണ്ടു കുറിപ്പടിയും എഴുതി മിണ്ടാതിരിക്കുക എന്ന നയം മാറ്റണം എന്ന് സാരം.

Anonymous said...

പണ്ട് പൌവത്തിലിന് കുടമാളൂരില്‍ ഒരച്ചന്‍റെ ശവമടക്കിനു ചെന്നപ്പോള്‍ കിട്ടിയ തല്ലു മറന്നുപോയോ?ചിലപ്പോള്‍ അതിന്‍റെ
ഓര്‍മ പുതുക്കാനായിരിക്കും ഗാര്‍ലണ്ടിലേക്ക് വരുന്നത്.ഏതായാലും കാണാന്‍ പോകുന്ന പുകിലൊന്നു കാണേണ്ടിയിരിക്കുന്നു.

Anonymous said...

Had Koonan Kurishu Satyam took place today, Powathil & Co. would naturally opt to leave Catholicism and become Jacobites. Why don't he follow his heart and become a Jacobite and leave us Catholics alone.

Anonymous said...

We all know you are the controller of this voice in Dallas.You are a very cheap man.You take lot of money for referral.You know what we mean?You cannot keep everything secret always.How is your Allen contact man doing?We all know that.If you are good person we dare you to publish this.That is all.

You and your dirty cross!!!

October 11, 2011 8:48 PM

This is a claver maniac.You go to hell!

Anonymous said...

Powathil is the destroyer of Syro Malabar Catholic Church.


We need Crucifix in all churches.

Nobody in the catholic world can stop us; our demand for CRUCIFIX is our birth right from the day our parents took e us to the Catholic Church. We are proud to be Catholics and we are determined to keep that rich tradition of our faith at all cost. Our prayers are still vibrant and resonance on earth and has reached the heights.

Anonymous said...

Educational link to read.

http://www.fas.harvard.edu/~iranian/Manicheism/Manicheism_I_Intro.pdf
http://www.fas.harvard.edu/~iranian/Manicheism/Manicheism_II_Texts.pdf
http://s155239215.onlinehome.us/turkic/29Huns/Zuev/ZuevEarly7En.htm
http://s155239215.onlinehome.us/turkic/29Huns/Zuev/ZuevEarly7En.htm

Anonymous said...

കല്‍ദായക്കാരന്‍ കാവാലത്തിനെന്തേ മകളെ കെട്ടിക്കാന്‍ ഒരു കല്‍ദായകാരനെ കിട്ടാത്തെ?എന്താണ് ക്നായുടെ പിറകെ പോയത്?എന്തെ കല്യാണം കല്‍ദായ പള്ളിയില്‍ വെക്കാതെ ഇംഗ്ലീഷ് പള്ളിയില്‍ വെക്കുന്നെ?പിന്നെ ഈ കല്യാണമെന്നാ
ക്ലാവരുകാരുടെ ലോക സമ്മേളനമാണോ?സര്‍വ്വ ക്ലാവര് തെണ്ടികളുമുണ്ടല്ലോ തിന്നാന്‍?ഏതെങ്കിലും ഡീസന്റ്റ് ആളുകളെയും കൂടി ഈ കല്യാണത്തിനു വിളിക്കാമായിരുന്നു.

Anonymous said...

ഗാര്‍ലണ്ടിലിരുന്ന അച്ഛന്മാരില്‍ ഏറ്റവും നാറിയാരെന്ന് ഒരോട്ടെടുപ്പ് നടത്തിയാല്‍ അതില്‍ ശവപ്പെട്ടി ജോജി ജയിക്കും എന്ന് നൂറു ശതമാനം ഉറപ്പു.അയാളുടെ മുഖം കണ്ടാലറിയാമല്ലോ ഒരു കള്ളനാണെന്ന്.ഇയാളുടെ മോന്തക്ക് നോക്കിയാല്‍ എന്തെങ്കിലും ഒരു ചൈതന്യമുണ്ടോ?വീട്ടില്‍ കയറ്റാന്‍ തോന്നുമോ ഈ നാറിയെ കണ്ടാല്‍?കള്ളനു കഞ്ഞി വച്ചവനാണിവന്‍.ഇയാലെല്ലാ ദിവസ്സവും ഒരു ജീന്‍സും ടീ ഷര്‍ടുമിട്ടു ചുമ്മാ പന്ജാരയടിച്ചു നടക്കാനല്ലാതെ
ഇയാളെക്കൊണ്ടേന്തെങ്കിലും നല്ല കാര്യം ഈ ഗാര്‍ലണ്ടില്‍ ചെയാന്‍ സാധിച്ചോ?ഇവനെയൊക്കെ എഴുന്നള്ളിച്ചുകൊണ്ട് നടക്കുന്ന ക്ലാവര് നാറികള്‍ക്ക്‌ വിവരം എന്ന് പറഞ്ജോന്നില്ലേ?

Tom Varkey said...

Let’s Face It: Pippiladan Is Preaching a Different Gospel -- By Tom Varkey
I am shocked to see Pippiladan suggesting that we tolerate the ‘theology of the Mar Thoma Cross’ just as Gamaliel adviced the Jews to tolerate the teachings of Peter and the other Apostles in Acts 5:35. The following paragraph is a direct quote from his commentary:
നമ്മുക്കിത് ഇങ്ങനെ കാണാന്‍ ശ്രമിക്കാം {അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നൂ ഈ ആളുകളില്‍നിന്ന് (സഭാധികരികളില്‍ ) അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക . ഈ ആലോചനയും ഉദ്യമവും( ക്രൂശിതരൂപവും മാര്‍ത്തോമ്മാക്കുരിശും) മനുഷ്യരില്‍നിന്നാണെങ്കില്‍ പരാജയപ്പെടും മറിച്ചു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്ക്ക് സാധിക്കുകയില്ല മാത്രമല്ല ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ ഏണ്ണപ്പെടുകയും ചെയ്യും. ഗമാലിയേലിന്‍റെഉപദേശം നമ്മുക്കും സ്വീകരിക്കാം.
If we look at the advice of Gamaliel closely in this passage that Pippiladan is referring to above, we can see that Gamaliel was supporting the teachings of Peter and the other Apostles in his advice. By supporting the ‘Mar Thoma Cross’ in his commentary above, Pippiladan is proposing just the opposite of what Gamaliel adviced in Acts 5:36-39. He forgets that what the Syro-Malabar hierarchy inclusive of Bishop Powathil and Bishop Angadiath teaches is also diametrically opposite of what the Apostles taught. What Gamaliel said was in affirmation of the teachings of the Apostles and never against them. It is so ironic that Pippiladan uses Gamaliel’s example to support something which is just the opposite of what Gamaliel was saying. Thus Pippiladan is preaching a gospel which is different from what Gamaliel taught. But what makes Pippiladan’s gospel such a heresy is the fact that his support of the ‘Mar Thoma Cross’ is not only counter to what the Apostles teach us through the Word of God but also counter to what Jesus himself teaches us. In other words, by advocating the ‘Mar Thoma Cross’ Pippiladan is preaching a different Gospel than the one Jesus taught.
Thus Pippiladan as well as anyone else who supports the ‘Mar Thoma Cross’ are making a very serious mistake. As a case in point I like to point out the reaction of Paul when he heard that the new converts into Christianity who were formerly Jews insisted on circumcision in order to be saved. They held that in addition to accepting the gospel, circumcision also was required. Thus in Gal. 1:6-9 Paul writes: “I am astonished that you are so quickly deserting the one who called you by the grace of Christ and are turning to a different gospel – which is really no gospel at all. Evidently some people are throwing you into confusion and are trying to pervert the gospel of Christ. But even if we or an angel from heaven should preach a gospel other than the one we preached to you, let him be eternally condemned! As we have already said, so now I say again: If anybody is preaching to you a gospel other than what you accepted, let him be eternally condemned!” I hope that Pippiladan and others who cling on to the ‘Mar Thoma Cross’ which has nothing to do with the Gospel of Jesus Christ are taking this indictment and condemnation seriously. If they do, they should examine themselves if such condemnation is what they want from their worship and Sunday devotions and their practice of Christianity.

Tom Varkey said...

Dear Blog Master, this is Part 2 of the Article "Let’s Face It: Pippiladan Is Preaching ..." By Tom Varkey
As another example, let me point out what another Apostle Jude had to say on adding to the traditional teachings of the early Apostles. He writes in Jude 17-19: “Dear friends, remember what the apostles of our Lord Jesus Christ foretold. They said to you, ‘In the last times there will be scoffers who will follow their own ungodly desires. These are the men who divide you, who follow mere natural instincts and do not have the Spirit.’ ” It is very evident here that Jude is referring to the advocates of the ‘Mar Thoma Cross’ who are scoffing at the Crucifix which Jesus asked us to display in our places of worship. They are also ungodly because they do not give any value to what God (Jesus) commands us to do in Jn. 3:14 which is to “lift up the Son of Man just as Moses lifted the bronze serpent in the desert.” Everyone will agree with me that no one in the history of the Syro-Malabar Church has divided the Syro-Malabar Church as deeply as Bishop Powathil and Bishop Angadiath and their supporters have done. They are also without the Holy Spirit since Christ gives the Holy Spirit to only those who obey Him (Acts 5:32). By supporting the ‘Mar Thoma Cross’, Pippiladan is clearly preaching a different gospel.
Now let us see what Jesus Himself says in Rev. 2:20-25 to the Church of Thyatira: “I have this against you: You tolerate that woman Jezebel, who calls herself a prophetess. By her teaching she misleads my servants into sexual immorality and the eating of food sacrificed to idols … I say to the rest of you in Thyatira, to you who do not hold to her teaching … hold on to what you have [their traditional faith] until I come.” This advice given to the Church of Thyatira in the Book of Revelation also applies to each and every Christian today. We are to hold on to the teachings of Christ and His Apostles until He comes (as He has promised us in Jn. 14:3).
Again going back to Paul -- being unable to shake off the shock he suffered from seeing the Church in Galatia being misled by those who were preaching circumcision Paul comes back in Chapter 5 with more condemning words. He utters some strong words against those who were misleading the believers. He writes in Gal. 5:7-10: “Who cut in on you and kept you from obeying the truth? That kind of persuasion does not come from the one who calls you. A little yeast works through the whole batch of dough … The one who is throwing you into confusion will pay the penalty, whoever he may be.” Dear friends in Christ, we MUST stick to the truth and should never allow the yeast represented by the advocates of the ‘Mar Thoma Cross’ and their teachings contaminate the whole batch of dough which is the entire Catholic Church. We must fight for our spiritual survival at all cost and eradicate the ‘Mar Thoma Cross’ which is poisoning and dividing our Syro-Malabar Church today.
If Paul, Jude and Christ were to come back and confront the Syro-Malabar hierarchy today, they will all speak exactly the above words to them. By joining them in support of the ‘Mar Thoma Cross’, Pippiladan is clearly preaching a different gospel. By doing so, the cloud of condemnation uttered by Paul, one of the two pillars of the Church is hanging over Pippiladan and everyone else who support the ‘Mar Thoma Cross’. I pray that the Holy Spirit will echo and re-echo in their ears these words of Paul in Gal. 1:9 24 hours a day, 7 days a week: “If anybody is preaching to you a gospel other than what you accepted, let him be eternally condemned.” Because they are clearly preaching a different gospel and if they do not return to the Crucifix, they will all be “eternally condemned”.

Anonymous said...

വയലാര്‍ എഴുതി

യേശുദാസ് പാടി ..." നമ്മുടെ ഇടയില്‍ പുരോഹിതന്മാര്‍

കന്മതില്‍ കെട്ടിയുയര്തീ..."

എത്ര സത്യം ........

പാട്ട് വീണ്ടും ..."മനസിലാക്കുക നമ്മള്‍ പരസ്പരം

എനിക്കതൊന്നെ മോഹം .."

Anonymous said...

പുതിയതായി ഡാലസില്‍ വന്നൊരു കുടുംബം ആണ് എന്റേത്. മലയാളം കുര്‍ബാന കാണാന്‍ കൊതിയായി വന്നത് ആണ്. ഇതൊക്കെ വായിച്ചു സങ്കടം തോന്നുന്നു. ഇത്രെയേറെ പ്രശ്നങ്ങളും, അസഭ്യ വര്‍ഷങ്ങളും നടത്തുന്നു ഒരു പള്ളിയും അതിലെ കൂട്ടായ്മയും എനിക്കും വളര്‍ന്നു വരുന്ന കുട്ടികള്‍ക്കും വേണ്ടാന്ന് വെക്കുന്നു. നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം