Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, October 20, 2011

പട്ടി കുരച്ചാല്‍ പടി തുറക്കുമോ?

ചന്ദ്രനെ നോക്കി കുറയ്ക്കുന്ന പട്ടിയെപ്പോലെയാണ് ഡോ കൊച്ചാപ്പി "പൈത്യം" എന്ന് വിശേഷിപ്പിച്ച മറ്റേ ബ്ലോഗ്‌. ഇപ്പോള്‍ അവര്‍ക്ക് കുരിശു വിഭ്രാന്തി കലശലായി പിടിച്ചിരിക്കുകയാണ്. 
ആ ബിഷപ്പ് അവിടെ ആ കുരിശു പിടിച്ചിരിക്കുന്നു, മറ്റേ ബിഷപ്പ് മറ്റേ ത്തരത്തിലുള്ള കുരിശു പിടിച്ചിരിക്കുന്നു. പോപ്പ് ക്രിസ്തുവില്ലാത്ത വടി പിടിച്ചിരിക്കുന്നു. ഇങ്ങനെ കാലിക്കുരിശു പിടിച്ചു കൊണ്ട് നടക്കുന്ന കുറെ മെത്രാന്മാരുടെ ഫോട്ടോ ബ്ലോഗില്‍ ഇട്ടുകൊണ്ട്‌ ക്ലാവര്‍ കുരിശിനെ ന്യായീകരിക്കാന്‍ കിണഞ്ഞു  പരിശ്രമിക്കുകയാണ് പൈത്യത്തിലെ ക്ലാവര്‍ വിഡ്ഢികള്‍.

സത്യം പറയാമല്ലോ, ഏതു ബിഷപ്പും, ഇങ്ങേയറ്റം പോപ്പുപോലും കാലിക്കുരിശും വച്ചുള്ള വടി കുത്തി പ്പിടിച്ചു നടക്കുന്നതിനു ഞങ്ങള്‍ക്ക് ഒരു തടസ്സവുമില്ല. ഉടുപ്പിലും തോപ്പിയിലും തോരണം പോലെ അവ തുന്നിപ്പിടിപ്പിക്കുന്നതിനും ഞങ്ങള്‍ക്ക് തടസ്സമില്ല. സത്യം പറഞ്ഞാല്‍ ഒരു അലങ്കാരപ്പണി എന്ന  രീതിയില്‍ അതിനെ നോക്കിയാല്‍ കാണാന്‍ നല്ല ശേലുണ്ട് താനും. പക്ഷേങ്കി അത് അല്ത്താരയില്‍ വച്ച് ആരാധിക്കാന്‍ പറഞ്ഞാല്‍, അതിനോട് ഞങ്ങള്‍ക്ക് വിയോചിപ്പുണ്ട്. അത് നടക്കില്ലേ, പുന്നാര ക്ലാവര്‍ മക്കളെ.
 
കാരണം, ഇപ്പോള്‍ തന്നെ നോക്കുക. മിന്നം മിന്നം കാണുകയാണ്. മാര്‍ ആലഞ്ചേരിയുടെ തൊപ്പിയില്‍ ക്ലാവര്‍ കുരിശിന്‍റെ ഇരുവശത്തുമായി രണ്ടു മയിലുകള്‍. മയില്‍ നമ്മുടെ ദേശീയ പക്ഷിയാണ്. സമ്മതിച്ചു. പക്ഷെ അതെങ്ങനെ നമ്മുടെ മെത്രാന്റെ തൊപ്പിയില്‍ കൂട് കൂട്ടി? ഇനിയിപ്പോ മയിലിനു ഇങ്ങനെ ഒരു പ്രമുഖ സ്ഥാനം കൊടുത്തപ്പോള്‍ ഇന്ത്യന്‍ ടൈഗര്‍ അടങ്ങിയിരിക്കുമോ? അവന്‍ താമസിയാതെ മെത്രാന്‍ തൊപ്പിയില്‍ കയറിക്കൂടി മയിലിനെ പറ പറപ്പിക്കും. അങ്ങനെ നോക്കിയാല്‍ നമ്മുടെ നാട്ടിലെ ആനകളെ മറക്കാന്‍ ഒക്കുമോ? സത്യം പറഞ്ഞാല്‍ മയിലിനെക്കാളും, ടൈഗര്‍ നെക്കാളും മെത്രാന്‍ തൊപ്പിയില്‍ ഇരിക്കാന്‍ യോഗ്യന്‍ നമ്മുടെ ആന തന്നെയാണ്. അമ്പലങ്ങളില്‍ അവനല്ലേ രാജാവ്. ആനയില്ലാത്ത ഉത്സവം മാംസമില്ലാത്ത ബിരിയാണി (ചിക്കാഗോ സീറോ മലബാര്‍ സ്പെഷ്യല്‍ ബിരിയാണി) പോലെയല്ലേ. മാത്രമല്ല, ആനക്ക് നല്ല ഭംഗിയായി തൊഴാനും അറിയാം. ആലഞ്ചേരിയുടെ തൊപ്പിയില്‍ ക്ലാവര്‍ കുരിശിനെ തൊഴുതു കൊണ്ട് രണ്ടാനകള്‍ ആണ് നിന്നിരുന്നതെങ്കില്‍ ഈ ലേഖകന് ഇത്രമാത്രം ചൊരിഞ്ഞു കേറില്ലായിരുന്നു. 

ഇനി മെത്രാന്മാരുടെ തൊപ്പിയില്‍ മൈലും, കടുവയും, ആനയുമൊക്കെ സ്ഥാനം പിടിക്കുന്നത്‌ നമ്മുടെ നാട്ടില്‍ സുലഭമായി കാണുന്ന വാനരന്മാര്‍ വെറുതെ കണ്ടുകൊണ്ടു നില്‍ക്കുമെന്ന് തോന്നുന്നുണ്ടോ? അവര്‍ മെത്രാന്മാരുടെ തലയില്‍ കയറി, അവരെ ഭ്രാന്തു പിടിപ്പിക്കും. ഈ വാനരന്മാര്‍ ഇപ്പോള്‍ ചിക്കാഗോ രൂപതയില്‍ തന്നെ കാട്ടിക്കൂട്ടുന്നത് നോക്ക്. മെത്രാന്മാരുടെ തലയില്‍ ഈ കുരങ്ങന്മാരുക്ക് എന്തെങ്കിലും ഒരു സ്ഥാനം കൊടുത്തില്ലെങ്കില്‍ അവര്‍ നമ്മുടെ മെത്രാന്മാരുടെ തലയില്‍ കയറി, അവരുടെ ചെവി കടിച്ചു തിന്നും. പക്ഷെ അതിനുള്ള അവസരം നമ്മുടെ മെത്രാന്മാര് ഈ കുരങ്ങന്മാര്‍ക്ക്‌ കൊടുക്കില്ല. അവരെ ശരിക്ക് പഠിച്ചിട്ടുള്ള വിദ്വാന്മാരാന് നമ്മുടെ മെത്രാന്മാര്‍. കുരങ്ങിന്‍ പറ്റത്തെ കാണുന്നപാടെ, മൈലിനെയും, കടുവയെയും , ആനയേയും, എന്തിനേറെ, ക്ലാവര്‍ കുരിശിനെ വരെ അവര്‍ വലിച്ചെറിഞ്ഞു  തല്‍സ്ഥാനത്ത് അവര്‍ അവര്‍ക്ക് വേണ്ടപ്പെട്ട വാനരനെ പ്രതിഷ്ടിക്കും. നമ്മുടെ സഭയില്‍ വാനരരാണ് രാജാക്കള്‍. കൈക്കാരന്മാരായ കരിങ്കുരങ്ങന്‍ മാരുടെയും, കൌണ്‍സില്‍ മേമ്പരന്മാരായ വെള്ളക്കുരങ്ങന്മാരുടെയും മുമ്പില്‍ നമ്മുടെ മെത്രാന്‍ സംഘം തല കുനിച്ചു നിന്ന് തോപ്പിയേല്‍ കയറ്റും.
അങ്ങനെ ഏതെങ്കിലും ഒരു ബിഷപ്പ് തന്‍റെ ഇഷ്ട പുത്രനായ വാനരനെ തന്‍റെ തൊപ്പിയിലും, ഉടുപ്പിലും, എന്ന് വേണ്ടാ സര്‍വ വേണ്ടാത്തിടത്തും കേറ്റി വച്ചു എന്ന് കരുതി അതിനെ സത്യ ക്രിസ്ത്യാനികളായ ഞങ്ങള്‍ വന്ദിച്ചു നമസ്കരിക്കണം എന്ന് പറയുന്നത് എവിടത്തെ ന്യായമാ?

ഞങ്ങളുടെ അഭിപ്രായം തുറന്നു പറയാമല്ലോ. ഇന്ന് ഗാര്‍ലാന്ഡ് പള്ളിയുടെ അല്ത്താരയില്‍ ശവപ്പെട്ടി വരച്ച കോറോത്ത്,  മാര്‍ ആലഞ്ചേരിയുടെ തലയില്‍ മയിലില്‍ ചിത്രം തുന്നിയ ആരോ.... ഈ  ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇതുപോലുള്ള അല്‍പ്പബുദ്ധികള്‍ ഉള്ള ഈ കേരളത്തില്‍....  നൂറ്റാണ്ടു കള്‍ക്ക് മുമ്പ് ..... ഇവരേക്കാള്‍ ഒക്കെ ഏറെ ഭേദപ്പെട്ട ഏതോ ഒരു കലാകാരന്‍ ഒരു അലങ്കാരക്കുരിശു വരച്ചു. അയാളുടെ സര്‍ഗഭാവനയില്‍ നിന്നും. (കൊരോത്തിനെപ്പോലെ കോപ്പിയടിച്ചതല്ല) രൂപം കൊണ്ട ആ കലാസൃഷ്ടിയെ പവ്വത്തിലും, അദ്ദേഹത്തിന്‍റെ അരുമ ശിഷ്യന്‍ അങ്ങാടിയത്തും അപരാധിച്ചത് കൊണ്ട് മാത്രം ഞങ്ങള്‍ക്ക് അപലപിക്കെണ്ടാതായി വരുന്നു. ഖേദമുണ്ട്. 
നമ്മുടെ വിശ്വാസത്തിന്റെയും സംസ്കാരത്തിന്‍റെയും  ആത്മസത്തയുള്‍ക്കൊണ്ടു കൊണ്ട് വിശുദ്ധ കുരിശിനെ കേരളീയര്‍ക്കായി, തനതായ ശൈലിയില്‍, വിഭാവനം ചെയ്തു ചിത്രീകരിച്ചു, ആരാലും അറിയപ്പെടാതെ കാലയവനികക്കുള്ളില്‍ മറഞ്ഞ, ഞങ്ങളുടെ പൂര്‍വികനായ അങ്ങയോടു ഞങ്ങള്‍ കേണപേക്ഷിക്കുകയാണ്: മാര്‍ അങ്ങാടിയത്തും, മാര്‍ പവ്വത്തിലും ചെയ്യുന്നത് എന്താണെന്ന് അവര്‍ അറിയുന്നു. അതുകൊണ്ട് അവരോടു ക്ഷമിക്കാതിരിക്കേണമേ.   


14 comments:

Anonymous said...

BMW ഓടിക്കുന്ന സസേരി


അച്ഛന്‍ എന്തിനു അയാളെ അല്ത്താരയില്‍ നിര്ത്തുന്നു ??

നേരത്തെ നിന്നിരുന്ന അള്‍ത്താര ബാലന്‍ മാര്‍ എവിടെ ??

ഇയാളുടെ ഭാര്യയുടെ കള്ള കരച്ചിലില്‍ ആണോ അച്ഛന്‍ മയങ്ങിയത്????


മാര്‍ അങ്ങാടിയത്തും, മാര്‍ പവ്വത്തിലും ചെയ്യുന്നത് എന്താണെന്ന് ഞങ്ങള്‍ അറിയുന്നു.

അതുകൊണ്ട് അവരോടു ക്ഷമിക്കാതിരിക്കേണമേ.

Anonymous said...

പൈത്യത്തിലെ ക്ലാവര്‍ വിഡ്ഢികള്‍.

സത്യം പറയാമല്ലോ, ഏതു ബിഷപ്പും, ഇങ്ങേയറ്റം പോപ്പുപോലും കാലിക്കുരിശും വച്ചുള്ള വടി കുത്തി പ്പിടിച്ചു നടക്കുന്നതിനു ഞങ്ങള്‍ക്ക് ഒരു തടസ്സവുമില്ല.

ഉടുപ്പിലും തോപ്പിയിലും തോരണം പോലെ അവ തുന്നിപ്പിടിപ്പിക്കുന്നതിനും ഞങ്ങള്‍ക്ക് തടസ്സമില്ല.

സത്യം പറഞ്ഞാല്‍ ഒരു അലങ്കാരപ്പണി എന്ന രീതിയില്‍ അതിനെ നോക്കിയാല്‍ കാണാന്‍ നല്ല ശേലുണ്ട് താനും.

പക്ഷേങ്കി അത് അല്ത്താരയില്‍ വച്ച് ആരാധിക്കാന്‍ പറഞ്ഞാല്‍, അതിനോട് ഞങ്ങള്‍ക്ക് വിയോചിപ്പുണ്ട്.

അത് നടക്കില്ലേ, പുന്നാര ക്ലാവര്‍ മക്കളെ.

കാരണം, ഇപ്പോള്‍ തന്നെ നോക്കുക. മാര്‍ ആലഞ്ചേരിയുടെ തൊപ്പിയില്‍ ക്ലാവര്‍ കുരിശിന്‍റെ ഇരുവശത്തുമായി രണ്ടു മയിലുകള്‍.
മയില്‍ നമ്മുടെ ദേശീയ പക്ഷിയാണ്. സമ്മതിച്ചു. പക്ഷെ അതെങ്ങനെ നമ്മുടെ മെത്രാന്റെ തൊപ്പിയില്‍ കൂട് കൂട്ടി?

ഇനിയിപ്പോ മയിലിനു ഇങ്ങനെ ഒരു പ്രമുഖ സ്ഥാനം കൊടുത്തപ്പോള്‍ ഇന്ത്യന്‍ ടൈഗര്‍ അടങ്ങിയിരിക്കുമോ?

അവന്‍ താമസിയാതെ മെത്രാന്‍ തൊപ്പിയില്‍ കയറിക്കൂടി മയിലിനെ പറ പറപ്പിക്കും.

അങ്ങനെ നോക്കിയാല്‍ നമ്മുടെ നാട്ടിലെ ആനകളെ മറക്കാന്‍ ഒക്കുമോ?

സത്യം പറഞ്ഞാല്‍ മയിലിനെക്കാളും, ടൈഗര്‍ നെക്കാളും മെത്രാന്‍ തൊപ്പിയില്‍ ഇരിക്കാന്‍ യോഗ്യന്‍ നമ്മുടെ ആന തന്നെയാണ്.

അമ്പലങ്ങളില്‍ അവനല്ലേ രാജാവ്.

ആനയില്ലാത്ത ഉത്സവം മാംസമില്ലാത്ത ബിരിയാണി (ചിക്കാഗോ സീറോ മലബാര്‍ സ്പെഷ്യല്‍ ബിരിയാണി) പോലെയല്ലേ.

മാത്രമല്ല, ആനക്ക് നല്ല ഭംഗിയായി തൊഴാനും അറിയാം.

Anonymous said...

ക്ലാവര്‍ കുരിശിനെ ന്യായീകരിക്കാന്‍


കാലിക്കുരിശു പിടിച്ചു കൊണ്ട് നടക്കുന്ന കുറെ മെത്രാന്മാരുടെ ഫോട്ടോ ബ്ലോഗില്‍ ഇട്ടുകൊണ്ട്‌ ക്ലാവര്‍ കുരിശിനെ ന്യായീകരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് പൈത്യത്തിലെ ക്ലാവര്‍ വിഡ്ഢികള്‍.

ഉടുപ്പിലും തോപ്പിയിലും തോരണം പോലെ അവ തുന്നിപ്പിടിപ്പിക്കുന്നതിനും ഞങ്ങള്‍ക്ക് തടസ്സമില്ല.

പക്ഷേങ്കി അത് അല്ത്താരയില്‍ വച്ച് ആരാധിക്കാന്‍ പറഞ്ഞാല്‍, അതിനോട് ഞങ്ങള്‍ക്ക് വിയോചിപ്പുണ്ട്.

അത് നടക്കില്ലേ, പുന്നാര ക്ലാവര്‍ മക്കളെ.

Anonymous said...

ചിക്കാഗോ രൂപതയുടെ കീഴിലുള്ള ക്നാനായ ഇടവകകളില്‍ ഒന്നും തന്നെ തന്റെ സീറോ മലബാര്‍ പാരമ്പര്യം പ്രസംഗിക്കാനും മാര്‍ത്തോമാ കുരിശു തള്ളിക്കയറ്റാനും ഉള്ള ധൈര്യം രൂപതാ ബിഷപ്‌ കാണിച്ചിട്ടില്ല.

നടക്കും എന്ന് തോന്നുന്നിടത്ത്‌ ഗുണ്ടായിസം കൊണ്ട് എളുപ്പ വഴി കാര്യം സാധിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

അതിനു വേണ്ടി സാമൂഹ്യ ദ്രോഹികളായ ഒരു പറ്റം അധമരെ കൂലിക്ക് കൂട്ടാനും അദ്ദേഹത്തിനു മടിയില്ല.

Anonymous said...

it is High time thrissur-kochi faction of Syrian Catholic Rite.

They are Not Genuine. They were the Pork Eaters, They were those Who have no issue in keeping Suriyani Traditions.
I am sorry of Changanassery Arch Diocese. They are the Pioneer in Syrian Catholic Tradition but these people of thrissur and kochi Catholics in Syro Malabar is making it tough for Syrian Catholic Rite.
These people of thrissur and kochi may not be genuine syrian christians.


We SYRIAN CATHOLICS ARE REALLY CLOSER TO OUR PEOPLE - Syrian Christian Churches Jacobite/Orthodox and Malankara rite.

We Need a Split to form a new rite under powethil patriarch

Let us leave catholic church & from pope direction and become eastern completely......

Anonymous said...

കൊടിയ കല്‍ദായ വാദി പുരോഹിതന്മാരുടെ പ്രധാന ലക്ഷണങ്ങള്‍ താഴെ കൊടുക്കുന്നു.

1. വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നതിനു മുന്‍പ് കുരിശു വരക്കില്ല.

2. എവിടെനിന്നെകിലും ഓടി വന്നു "അന്നാ പെശകാ" എന്ന് എന്ന് മൂളി തുടങ്ങും.
( ശരിയാണ് അന്നും ഇന്നും എന്നും കല്‍ദായ വാദികള്‍ പെശകാന്നു )

3. ഊറാര അരക്കെട്ടിനു പുറത്തു കൂടിയേ ഇടൂ.

4. ഊമ്പിയ ഒരു ഊസ്സാന്‍ താടി വയ്ക്കാന്‍ കല്‍ദായ വാദി അച്ഛന്മാര്‍ പ്രതേകം ഉത്സാഹം കാണിക്കും.

5. സുവിശേഷം വായിക്കുമ്പോള്‍ ജന്മം ചെയ്‌താല്‍ അധ്യായവും വാക്യങ്ങളും പറയില്ല. പാവം വിശ്വാസി കൊതരാ മണിയന്‍ മാര്‍ ഇതൊക്കെ മനസ്സുണ്ടെ ഊഹിച്ചു എടുത്തോണം.

6. വിശുദ്ധ കുര്‍ബാന നല്‍കുമ്പോള്‍ കര്‍ത്താവിന്റെ ശരീരവും രക്തവും നിത്യ ജീവന്‍ നല്‍കട്ടെ എന്ന് പറയാന്‍ കല്‍ദായ കതനാന്മാരുടെ നാവു പൊന്തില്ല.
വെറുതെ മുട്ടായീ പെറുക്കി കൊടുക്കുന്ന ലാഖവത്തില്‍ കല്‍ദായ കതനാന്മാര്‍ ഈ പണി തീര്‍ക്കും. പറ്റുമെങ്കില്‍ കന്യാസ്ത്രീ കളെ ക്ലാവര്‍കുരിസ്സുള്ള ഒരു
തുണി പുതപ്പിച്ചു വിശുദ്ധ കുര്‍ബാന ജനത്തിന് കൊടുക്കാന്‍ പറഞ്ഞു വിടും.

7. വിശുദ്ധ കുര്‍ബാനയുടെ സമാപന ആശിര്‍വാദത്തിനു ശേഷം വിശുധീകരനതിന്റെ
ബലിപീടമെ എന്ന പ്രാര്‍ത്ഥന ചൊല്ലാന്‍ കൂട്ടാക്കാതെ സങ്കീര്തി യിലേക്ക് പായും.

8. കഴിവതും ളോഹ ഇട്ടുകൊണ്ട് നടക്കുവാന്‍ മടി കാണിക്കും. വിശുദ്ധ കുര്‍ബാന
കഴിയുന്നതെ നേരെ ഓടി പ്പോയി ളോഹ പറിച്ചു എറിഞ്ഞു പാന്റിലും ഷര്‍ട്ടിലും ആവും.
( നമ്മുടെ നാട്ടില്‍ എല്‍ പീ സ്കൂളില്‍നിന്ന് വരുന്ന പയ്യന്‍ ഓടി വീട്ടില്‍ വന്നു നിക്കര്‍ ഊരി കാലില്‍ തോണ്ടി എറിയുന്ന മാതിരി )

9. കഴിവതും ക്ലാവര്‍ കുരിസ്സു പൊക്കി പിടിച്ചു ജനത്തെ ആശിര്‍ വധിക്കും.

10. ദുഃഖ വെള്ളിയാഴ്ച കളില്‍ ക്ലാവര്‍ കുരിസ്സു തുണി കൊണ്ട് പൊതിയും, ക്ലാവര്‍ കുരിസ്സു വിശ്വാസി കളെ കൊണ്ട് മുത്തിക്കും, ക്ലാവര്‍ കുരിസ്സു കൈപ്പു നീര്
കൊണ്ട് കഴുകും. ഈ കൈപ്പു നീര് വിശ്വാസികളെ കൊണ്ട് കുടിപ്പിക്കും.

ഈ പേ കൂത്ത്‌ കണ്ടു സഹിക്കാന്‍ വയ്യാതെ എന്റെ കുടുംബം നാട്ടില്‍ വച്ചു സീറോ പള്ളി വിട്ടു. ഇവിടെ ലത്തീന്‍ പള്ളിയില്‍ ഇടവക ചേര്‍ന്നു.

Anonymous said...

Read Word 4 over over and over again.


From New Jerusalem Bible
Catholic Online

Exodus20
The Ten Commandments.
1 Then God spoke all these words. He said,

2 'I am Yahweh your God who brought you out of Egypt, where you lived as slaves.

3 'You shall have no other gods to rival me.
4 'You shall not make yourself a carved image or any likeness of anything in heaven above or on earth beneath or in the waters under the earth.
5 'You shall not bow down to them or serve them. For I, Yahweh your God, am a jealous God and I punish a parent's fault in the children, the grandchildren, and the great-grandchildren among those who hate me;
6 but I act with faithful love towards thousands of those who love me and keep my commandments.
7 'You shall not misuse the name of Yahweh your God, for Yahweh will not leave unpunished anyone who misuses his name.
8 'Remember the Sabbath day and keep it holy.

9 For six days you shall labour and do all your work,
10 but the seventh day is a Sabbath for Yahweh your God. You shall do no work that day, neither you nor your son nor your daughter nor your servants, men or women, nor your animals nor the alien living with you.
11 For in six days Yahweh made the heavens, earth and sea and all that these contain, but on the seventh day he rested; that is why Yahweh has blessed the Sabbath day and made it sacred.
12 'Honour your father and your mother so that you may live long in the land that Yahweh your God is giving you.

13 'You shall not kill.
14 'You shall not commit adultery.
15 'You shall not steal.
16 'You shall not give false evidence against your neighbour.
17 'You shall not set your heart on your neighbour's house. You shall not set your heart on your neighbour's spouse, or servant, man or woman, or ox, or donkey, or any of your neighbour's possessions


Deuteronomy 5-8
8 ' "You must not make yourselves any image or any likeness of anything in heaven above or on earth beneath or in the waters under the earth;

Now understand faith and voice is fighting for something which god hate the most.

Anonymous said...

പട്ടി കുരച്ചാല്‍, ആന കരയുമോ?

പട്ടി കുരച്ചാല്‍, ആട് പട്ടിണിയാവുമോ?

പട്ടി കുരച്ചാല്‍, ആമാ ഓടുമോ?

പട്ടി കുരച്ചാല്‍, അരയന്നം ഒച്ചവെക്കുമോ?

പട്ടി കുരച്ചാല്‍, ആബല്‍ പൂവ് വിടരുമോ?

പട്ടി കുരച്ചാല്‍, അമ്മ, അമ്മായമ്മയേ തല്ലുമോ?

പട്ടി കുരച്ചാല്‍, ആറ് വയസ്സില്‍നിന്ന് അറുബതാകുമോ?

അവരും ഇവരും കാണിക്കുന്ന തോനൃവാസത്തിന് കൂട്ട് നില്‍ക്കുന്നതല്ല ക്രസ്തുവിന്റെ അനിയായികള് എന്നു പറയുന്ന ക്രസ്തൃാനികള്.

അങ്ങാടിയത്ത് പിതാവ് ദൈവത്തേലും വലുതാണെങ്കില്‍ പിന്നേ, എന്തിനാണ് ക്രസ്തൃാനികള് എന്നു പറഞ്ഞുനടക്കുന്നത്. അങ്ങാടികള്‍ എന്നു പറഞ്ഞുനടക്കുന്നതാണ് അതിലും നല്ലത്. OR അങ്ങാടി ക്ലാവറുകള്‍ എന്നും ആവാം.

Anonymous said...

മെത്രാന്‍ തൊപ്പിയില്‍ ഇരിക്കാന്‍ യോഗ്യന്‍ നമ്മുടെ ആന തന്നെയാണ്,
മൈയിലുകളല്ല.

ആനക്ക് നല്ല ഭംഗിയായി തൊഴാനും അറിയാം.
അതുകെണ്ട് ക്ലാവറിന്‍റെ അപ്രയും ഇപ്രയും ആയി രണ്ട് ആനകളെ വള൪ത്താം.

ക്രസ്തൃനികള്‍ക്ക് ഏതായാലും ക്ലാവ൪ അച്ഛന്‍മാരെ തൊഴാനൊന്നും സാധിക്കുകയില്ല. ആനയാകുബോള്‍, ഇവരെ തൊഴ്തോളും. പക്ഷേ, ആനക്ക് മദം ഇളകാതേ സുക്ഷിച്ചാല്‍ ക്ലാവര്‍ അച്ഛന്‍മാ൪ക്ക് കൊളളാം. അതല്ലെങ്കില്‍ ക്ലാവ൪ അച്ഛന്‍മാരെ തൊഴുന്നതിനുപകരം ആനകള്‍, തൊഴിച്ചെന്നും വരാം. ക്ലാവറിനേ ഒത്തിരിനേരം ആനകളെകൊണ്ട് തൊഴാതെരിപ്പിക്കുന്നതായിരിക്കും എപ്പോഴും നല്ലത്.

Anonymous said...

ക്ലാവ൪ അച്ഛന്‍മാ൪ അല്ത്താരയില് ക്ലാവ൪പൊക്കി ജെനത്തേ കൊതിപ്പിക്കുബോള്‍, അല്ത്താര ബാലന്‍മാ൪ ഇത് കണ്ട് മെഴുക് തിരി കത്തിച്ച് ക്ലാവ൪ അച്ഛന്‍റെ ഇടത്തും വലത്തും നിക്കുന്നതിലും നല്ലത് എപ്പോഴും ആനകളെ നിറുത്തുന്നതല്ലേ നല്ലത്.
ഗുരുവായൂ൪ അബലത്തില്‍ ആനകള്‍ തൊഴാന്‍ നില്‍ക്കുന്ന പ്രതിതിപോലെയല്ലെ ക്ലാവ൪ അച്ഛന്‍റെ ഇടത്തും വലത്തും ആയി രണ്ട് അല്ത്താര ബാലന്‍മാ൪ ഇത് കണ്ട് മെഴുക് തിരി കത്തിച്ച് നില്‍ക്കുന്നത്.

Anonymous said...

പൌവത്തില്‍ പിതാവിനെ വിളിച്ചത് സിറോ മലബാര്‍ സഭയുടെ സുവര്‍ണ്ണ കിരീടം എന്നാണ്.

ഉഗ്രന്‍ കമെന്റ് ---സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കും എന്നുള്ളത് മലയാളിക്ക് അറിയാത്ത കാര്യം അല്ലല്ലോ. പ്രത്യകിച്ചു ഈ ക്ലാവേര്‍ സ്ഥാപിക്കാന്‍ എന്തും ചെയ്യാന്‍ മടി ഇല്ലാത്ത ഒരാള്‍, പോപ്നെ മണിയടിച്ചാല്‍. - ആരും എന്തും പറയും

Anonymous said...

പരിശുദ്ധ പിതാവ് ബെനെടിക്റ്റ് പതിനാറാമന്‍ പൌവത്തില്‍ പിതാവിനെ വിളിച്ചത് സിറോ മലബാര്‍ സഭയുടെ സുവര്‍ണ്ണ കിരീടം എന്നാണ്

അതിനെന്താ? നമ്മള്‍ അനുകരികേണ്ടത് ടോമിനെയും കാഞാനിയെയും കൊപ്പന്മാരെയും PA യിലെ പള്ളിയിലെ അച്ചനെയുമോക്കെയല്ലേ , ശരിയായ പേര്‍ ടോമിനോടും , കൊപ്പന്മാരോടും ചോധിച്ചലല്ലേ അറിയൂ. ശിവ ശിവ

Anonymous said...

ഒറ്റിക്കൊടുത്ത യൂദാസ് വ്യാജ പ്രവാചകന് പവ്വത്തില്‍ സിറോ മലബാര്‍ സഭയുടെ സുവര്‍ണ്ണ കിരീടം ഭ ഭ ഭ ഭ ഭ

Anonymous said...

നാട്ടില്‍ ഞായറാഴ്ച ഒരു മാതിരി എല്ലാ കൃസ്ടിആനികളും രാവിലെ കുര്‍ബാന കഴിഞ്ഞു പോത്തിറച്ചി (Beef) വാങ്ങിയിട്ടാണ് വിട്ടില്‍ പോകുക. അതുകൊണ്ട് മെത്രാന്റെ തൊപ്പിയില്‍ മയിലും ആനയും പുലിയും മാത്രം പോര, പോത്തിന്റെ പടവും വേണം. ഒന്നുമില്ലെങ്കില്‍ നമ്മുടെ പാരമ്പര്യത്തില്‍ നോക്കുമ്പോള്‍ കാലന്റെ വാഹനമല്ലേ?