Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, October 19, 2011

വൈദീക വൃത്തി ഒരു തൊഴിലല്ല , മഹത്തായ ഒരു സങ്കല്‍പ്പവും സമര്‍പ്പിതമായ ജീവിതവും ആണ്

Dr .Kochappi SSLC , PhD .

ഇക്കഴിഞ്ഞ സമ്മര്‍ കാലത്ത് , അതായത് ഒരു രണ്ടു മാസം മുന്നേ ന്യു യോര്‍ക്കിലുള്ള എന്റെ ഒരു പരിചയക്കാരനും , കാപ്പിരി ഔസേപ്പ് എന്ന് ഞാന്‍ വിളിക്കുന്നവനുമായ (യഥാര്‍ത്ഥ പേരല്ല ) എന്റെ ഒരു കൂട്ടുകാരന്റെ കൂടെ അപ്പ്‌ സ്റ്റേറ്റ് ല്‍ ഒരു സ്ഥലത്ത് ഒരു വൈദീകനെ പിക് ചെയ്യാന്‍ പോയി. കാപ്പിരിയുടെ ഭാര്യയുടെ ഒരു അടുത്ത ബന്ധു ആണത്രേ പ്രസ്തുത അച്ചന്‍ . നാട്ടില്‍ നിന്നും മൂന്നു മാസത്തെ വെക്കേഷന്‍ കവറേജിനു എത്തിയതാണ്.
ഈ സംഭവം വിവരിക്കുന്നതിന് മുന്‍പ് ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തോട്ടെ. അല്ലെങ്കില്‍ പിന്നെ അടി പാഴ്സല്‍ ആയിട്ട് എപ്പോള്‍ കിട്ടിയെന്നു ചോദിച്ചാല്‍ മതി. ഇത്രയും നാളും പൈത്യം ബ്ലോഗില്‍ മാത്രമേ കൂലിത്തല്ലുകാര്‍ ഉണ്ടായിരുന്നുള്ളൂ. അല്ല തെറ്റി ! ബഹു വചനം പ്രയോഗിക്കേണ്ട കാര്യം ഇല്ല. ഒരുത്തന്‍ തന്നെയാണ് ഈ കൂലിത്തല്ല് നടത്തുന്നത് . എഴുതുന്ന ശൈലിയും പോസ്റ്റ്‌ ചെയ്ത സമയവും നോക്കിയാല്‍ , അത് മനസിലാക്കാന്‍ റോക്കറ്റ് സയന്‍സൊന്നും പഠിക്കേണ്ട കാര്യമില്ല. പക്ഷെ ഇപ്പോള്‍ സ്വന്തം വീട്ടിലും കിടക്ക പൊറുതി ഇല്ലാതായി. സ്വന്തം വീടെന്നു ഞാന്‍ ഉദ്ദേശിച്ചത് വോയിസ് ബ്ലോഗ്‌ ആണ്. ഉദാരമനസ്കതയും വിശാലമനസ്കതയും അളവ് വിട്ട് അഴിച്ചു വിട്ടപ്പോള്‍ ആ കൂലിത്തല്ലുകാരന്‍ ഇവിടെയും കേറിക്കൂടി. കൊച്ചാപ്പിയെ തിരഞ്ഞു പിടിച്ചു തല്ലുന്നതോ പോകട്ടെ, ആദരണീയരായ Tom Varkey യെ പോലുള്ളവരെ പോലും വെറുതെ വിടില്ല എന്ന് വച്ചാല്‍ ? വന്നു വന്ന് ഈ കൂലിക്കെഴുത്തുകാരന് കാണുന്നവനെല്ലാം കൊച്ചാപ്പി ആണ്. എന്തിന് ഈ ബ്ലോഗു നടത്തുന്ന ത്യാഗ മനസ്കനായ blog owner നെ പോലും കൊച്ചാപ്പി എന്നാണ് യെവന്‍ വിളിക്കുന്നത്‌. കാണുന്നവനെ എല്ലാം അപ്പാ എന്ന് വിളിക്കുന്ന , സ്വന്തം തന്ത ആരെന്ന് അറിവില്ലാതെ വരുന്നവന്റെ ഗതികേടെ! കൊച്ചാപ്പി പെന്തിക്കൊസുകാരന്‍ അല്ല . അമേരിക്കയില്‍ വരാന്‍ വേണ്ടി ഒരു പെന്തിക്കൊസുകാരിയെ കല്യാണം കഴിച്ചു എന്ന് വിചാരിച്ചു ഞാന്‍ പെന്തിക്കൊസുകാരന്‍ ആകണമെന്നില്ലല്ലോ. 70 കളിലും 80 കളിലും 90 കളിലും അമേരിക്കയില്‍ വരാന്‍ കൊതിച്ച ഒരു ആവറേജു മലയാളി , പ്രായവും സൌന്ദര്യവും യോഗ്യതയും നോക്കാതെ , അമേരിക്കയിലേക്ക് പറക്കാന്‍ കുതിച്ചു നിന്നിരുന്ന , നേഴ്സ് എന്ന ലേബലൊട്ടിച്ച ഏതൊരു സ്ത്രീ രൂപത്തിനെയും പരിണയിക്കാന്‍ കാണിച്ച ആ വിഡ്ഢിത്തരമേ ഈ കൊച്ചാപ്പിയും കാണിച്ചിട്ടുള്ളൂ. ഇന്നാണെങ്കില്‍, സ്വവര്‍ഗ്ഗ വിവാഹം സാധൂകരിച്ച സ്ഥിതിക്ക് അമേരിക്കയില്‍ വരാന്‍ വേണ്ടി ഒരു പുരുഷനെ തന്നെ പരിണയിക്കാനും പലരും തയ്യാരായേനെ. അതി പുരാതന സുറിയാനി (കല്‍ദായ അല്ല) കത്തോലിക്കനായി , പാലാ ളാലം പള്ളി ഇടവകക്കാരനായി , മീനച്ചിലാറിന്റെ തീരത്ത് ജന്മമെടുത്ത ഈ കൊച്ചാപ്പി പെന്തിക്കൊസില്‍ ചേരേണ്ട ഗതികേട് വന്നാല്‍ , അത് സീറോ മലബാര്‍ സഭയിലെ ഇന്ന് കാണുന്ന പോക്കണം കേടുകൊണ്ടാണ് എന്ന് കരുതിയാല്‍ മതി. പിന്നെ , കേരളത്തിലെ ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ തര്‍ക്കത്തില്‍ , ഏതു ദൈവത്തെ ആരാധിക്കണം,ഏതു പുണ്യവാനെ വണങ്ങണം , ഏതു പള്ളിയില്‍ ആര് പോകണം എന്നൊക്കെ തീരുമാനിക്കുന്നത് , നിയമക്കോടതിയിലെ ഭട്ടും , പോറ്റിയും, ബീവിയും ഒക്കെ ആണെങ്കില്‍, അല്പമെങ്കിലും ക്രൈസ്തവ പാരമ്പര്യം അവകാശപ്പെടാവുന്ന പെന്തിക്കൊസുകാരന്‍ സീറോ സഭയെ വിമര്‍ശിച്ചാലും വലിയ അത്ഭുതം ഒന്നും വിചാരിക്കേണ്ട കാര്യം ഇല്ല. ഒന്നുമല്ലെങ്കിലും അവരും ഒരു കാലത്ത് പല പല പോക്കണം കേടുകള്‍ ആരോപിച്ചു മാതൃ സഭയായ കത്തോലിക്കാ സഭയില്‍ നിന്നും പിരിഞ്ഞു പോയവരല്ലേ. ഇനി വലിയ താമസം ഇല്ലാതെ സീറോ സഭയുടെ കാര്യങ്ങളും അന്യ ജാതിക്കാര്‍ നിയമ കോടതിയില്‍ തീരുമാനിക്കുന്ന കാലം വരും. അതിനല്ലേ യാക്കൊബായക്കാരുടെ പോലെ ഉള്ള വാലന്‍ കുരിശും പൈങ്കിളി തൊപ്പികളും ഒക്കെ രംഗത്ത് വരാന്‍ തുടങ്ങിയത്! ഞമ്മടെ കോപ്പിലാടന്‍ ചങ്ങായീനോട് ഞമ്മക്ക് ഒരു ബയക്കും ഇല്ലാട്ടോ. നിങ്ങ ഞമ്മന് ഒരു സപ്രി ടിക്കറ്റ് തന്നത് പല ഹറാമു കള്‍ക്കും ദഹിച്ചില്ല . ഇത്രയും പറഞ്ഞത് കൊണ്ട് ഈ കന്നാലികള്‍ നാളെ എന്നെ തുലുക്കന്‍ ആണെന്ന്
പറഞ്ഞു വിളിക്കാന്‍ തുടങ്ങും. നടക്കട്ടെ നടക്കട്ടെ , വല്ലപ്പോഴും ഒരു വടി എറിഞ്ഞു കൊടുത്താലല്ലേ അടിക്കുന്നവനും ഒരു ഉശിര് വരികയുള്ളൂ! എന്റെ അജണ്ട അച്ചന്മാരെയും മെത്രാന്‍ മാരെയും തെറി വിളിക്കല്‍ മാത്രമല്ല. ഇവിടത്തെ മിണ്ടാപ്രാണിയായ, പിരിവു മാത്രം കൊടുക്കാനറിയാവുന്ന ഒരു സാധാരണ സീറോ മലബാര്‍ ബലിയാടിന്റെ ഹൃദയ സ്പന്ദനങ്ങള്‍ , തൂലിക തുമ്പിലൂടെ പ്രകടിപ്പിക്കുക മാത്രം . അതിവിടെ വലിയ വിപ്ലവം ഒന്നും ഉണ്ടാക്കാന്‍ പോകുന്നില്ല എന്ന് ഈ സമയം പാഴാക്കുന്ന എനിക്ക് നന്നായി അറിയാം. കാരണം സീറോ ജനം വെറും കഴുതകളായ പൊതു ജനത്തിന്റെ ഒരു ഭാഗം മാത്രം. എങ്കിലും മഹാ മനസ്കരായ ഈ ബ്ലോഗു ചേട്ടന്മാര്‍ , പ്രതിഫലേച്ഛ ലവലേശം ഇല്ലാതെ ചെയ്യുന്ന ഈ ത്യാഗ പ്രവര്‍ത്തിയിലൂടെ ഉള്ള ബോധവല്‍ക്കരണം കാണുമ്പോള്‍ , സഹകരിക്കാതെ ഇരിക്കാന്‍ തോന്നുന്നില്ല.

അത് കൊണ്ട് നല്ല ക്ഷമാ ശീലനും , ബൈബിള്‍ പണ്ഡിതനും ആയ കോപ്പിലാടന്‍ അച്ചാ, ഞാന്‍ ഒന്നര രണ്ടു വര്‍ഷത്തോളം സെമിനാരിയില്‍ കിടന്നു , അകത്തളത്തിലെയും , അന്തപ്പുരത്തിലെയും സകല കൊള്ളരുതായ്കകള്‍ക്കും സാക്ഷ്യം വഹിക്കേണ്ടി വന്ന ഒരു ഹത ഭാഗ്യന്‍ എന്നാ നിലക്ക് , വൈദീക സമൂഹം നന്നായി വരട്ടെ , ദൈവം ഈ അഭിഷിക്തരെ നിയോഗിച്ച ദൌത്യം , നിര്‍വിഘ്നം നിര്‍വഹിക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ നടത്തുന്ന വിമര്‍ശനങ്ങള്‍ ഒരു നല്ല മനസോടെ ആണെന്ന് ആരും മനസിലാക്കിയില്ലെങ്കിലും, ഉടയവനായ ദൈവം തമ്പുരാന്‍ മനസിലാക്കുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. എഴുതി വന്നപ്പോഴേക്കും പറഞ്ഞു വന്ന കാര്യം മറന്നു പോയി. അപ്പോള്‍ നാട്ടില്‍ നിന്നും പുതിയതായി വന്ന അച്ചനെ പിക് ചെയ്യാന്‍ ചെന്നപ്പോള്‍ , അച്ചന്‍ ഈ ഗുസ്തിക്കാര്‍ ഇടുന്ന പരുവത്തിലുള്ള ഇറുകി പിടിച്ച ഒരു നിക്കറും ഇട്ടു വന്നു കാറില്‍ കയറി. എന്റെ കണ്ണുകളിലെ ദയനീയതയും പരിഹാസവും കണ്ടിട്ടായിരിക്കണം , കാപ്പിരി , തന്ത്രത്തില്‍ അച്ചനെ തിരികെ കൊണ്ടുപോയി ഒരു പാന്റ്സ് ഇടുവിച്ചു കൊണ്ട് വന്നു. പണ്ടുകാലത്ത് വൈദീകരെയും വൈദീക മേലധ്യക്ഷന്മാരെയും പറ്റി സാമാന്യ ജനങ്ങള്‍ക്ക്‌ ഉണ്ടായിരുന്ന ധാരണ ബഹു വിശേഷമായിരുന്നു. അവരുടെ ഭക്തിയും ത്യാഗ പൂര്‍ണ്ണവും അയ ജീവിതം കണ്ടിട്ട് പലരും അവരെ അതിമാനുഷരായിട്ടാണ് കണ്ടിരുന്നത്‌.നാട്ടില്‍ ഒരു 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലും ഒരു കത്തോലിക്കാ വൈദികനെ ളോഹ ഇല്ലാതെ ഏതെങ്കിലും ഒരു പൊതു സ്ഥലത്തോ അല്ലെങ്കില്‍ പരിചയം ഇല്ലാത്ത ആളുകളുടെ മുന്‍പിലോ കാണാന്‍ പറ്റുമായിരുന്നോ? ഒരു കത്തോലിക്കാ വൈദീകന്റെ profile എന്ന് പറയുന്നത് തന്നെ തൂവെള്ള ളോഹയും കയ്യില്‍ ഒരു കാലന്‍ കുടയും (വളഞ്ഞ പിടിയുള്ളത്) ആയിരുന്നു. ഒരു ബസ്സില്‍ വച്ച് , അല്ലെങ്കില്‍ നാലാള് കൂടുന്ന ഒരു പൊതു സ്ഥലത്ത് വച്ച് ഇങ്ങിനെ ഉള്ള ഒരു രൂപം കണ്ടാല്‍ അന്യ മതസ്ഥര്‍ പോലും ബഹുമാന പുരസ്സരം എഴുന്നേല്‍ക്കുകയും , ബസ്സില്‍ ആണെങ്കില്‍ സീറ്റ് offer ചെയ്യുകയും ഒക്കെ ചെയ്യുന്നത് ഒരു നിത്യ കാഴ്ച ആയിരുന്നു. ചുരുക്കം ചില കത്തനാമാര്‍ ചെറിയ തരികടകള്‍ ആയിരുന്നെങ്കിലും , ആ വെള്ള കുപ്പായത്തിന്റെ മറവില്‍ അതെല്ലാം മൂടപ്പെട്ടു പോയിരുന്നു. 1970 കാലഘട്ടം. ഞാന്‍ വടക്കേ ഇന്ത്യയില്‍ നിന്നും ഒരു ചെറിയ അവധിക്കു നാട്ടില്‍ പോയ സമയം. എന്റെ ഉപ്പാപ്പന്റെ മകന് (കസിന്‍) അത്യാവശ്യമായി രാമപുരം പള്ളിയിലെ വികാരി അച്ചനെ കാണാന്‍ പോകാനായി എന്നെ കൂട്ടിനു വിളിച്ചു. ഒരു കോളേജ് അഡ്മിഷന് ശുപാര്‍ശക്കത്ത് മേടിക്കാന്‍ വേണ്ടിയാണ്. പണ്ട് സെമിനാരിയില്‍ ഉണ്ടായിരുന്ന ആളാണല്ലോ എന്ന ബലത്തിലാണ് എന്നെ വിളിച്ചത്. സെമിനാരി ചാടിയ ആളാണെന്നു മനസിലായാല്‍ , ശുപാര്‍ശക്കത്ത് തരുന്നത് പോയിട്ട് , എപ്പോള്‍ ഗെറ്റ് ഔട്ട്‌ പറഞ്ഞെന്നു ചോദിച്ചാല്‍ മതി എന്നൊക്കെ ഞാന്‍ അവനെ ഉപദേശിച്ചു. കൊച്ചന്‍ ഒരേ വാശി. ചേട്ടന്‍ വടക്കേ ഇന്ത്യയില്‍ പോയി ഇംഗ്ലീഷ് ഒക്കെ നന്നായി പറയില്ലേ, അപ്പോള്‍ വികാരി അച്ചനോട് ശകലം ഇംഗ്ലീഷ് പറഞ്ഞാല്‍ നല്ല അഭിപ്രായം തോന്നി നന്നായി ശുപാര്‍ശ ചെയ്യും എന്നൊക്കെ ആ നാട്ടുമ്പുറത്തു കാരന്‍ , ശുദ്ധ മണ്ട ശിരോമണി തട്ടിവിട്ടു. ഇംഗ്ലീഷ് പോയിട്ട് മലയാളം പോലും നേരെ ചൊവ്വേ പറയാന്‍ അറിയില്ലായിരുന്ന കാലം.ഏതായാലും അവന്‍ ചവിട്ടിയ സൈക്കിളിന്റെ പിറകില്‍ കയറി യാത്രയായി. വഴിയില്‍ വച്ച് സൈക്കിളിന്റെ പിന്‍ ചക്രം വെടി തീര്‍ന്നു സൈക്കിളും തള്ളി രാമപുരം പള്ളിയില്‍ എത്തുമ്പോള്‍ രാത്രി 9 മണി. രണ്ടുപേരുടെയും ഹൃദയങ്ങള്‍ പട പടാന്ന് ഇടിക്കുന്ന ശബ്ദം ചീവീടുകളുടെ കാറിച്ചയെ അതി ജീവിച്ചു ഞങ്ങള്‍ക്ക് പരസ്പരം കേള്‍ക്കാം. ഞങ്ങള്‍ക്ക് സിമിത്തേരിയുടെ അരികത്തു കൂടിയുള്ള വഴിയെ ആണ് പള്ളി മുറ്റത്തേക്ക് കയറേണ്ടത്. അന്ധ വിശ്വാസങ്ങളും പ്രേത ചിന്തകളും എല്ലാം വെറും മിഥ്യ ആണെന്ന് വീമ്പിളക്കി നടന്നിരുന്ന , ചോര തിളയ്ക്കുന്ന പ്രായം ആയിരുന്നു എനിക്ക് . എന്റെ അനിയച്ചാര്‍ (കസിന്‍) അത്രയും വീമ്പൊന്നും ഇളക്കാറില്ലെങ്കിലും അവനും ധൈര്യ ശാലി ആണെന്ന് ഭാവിക്കുന്നു. സിമിത്തേരിയുടെ ഗേറ്റിന് ഒരു പത്തു വാര അകലത്തെത്തിയപ്പോള്‍ , എന്റെ പിറകെ സൈക്കിളും തള്ളി വന്നിരുന്ന കസിന്‍ 'ഹയ്യോ' എന്ന് കാറിക്കൊണ്ട് സൈക്കിളും ഉപേക്ഷിച്ചു തിരിഞ്ഞൊരോട്ടം.

എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പകച്ചു നിന്ന ഞാന്‍ , സിമിത്തേരിയുടെ ഗേറ്റിന് മുന്‍പിലൂടെ ഇഴഞ്ഞു വരുന്ന ഒരു മനുഷ്യ രൂപത്തെ കണ്ടു. ഇത് ഇന്നലെ ശവമടക്കിയ കുഞ്ഞൌത ചേട്ടന്റെ പ്രേതം തന്നെ. അതേരൂപം, അതേ ആകൃതി, അതേ ശരീര പ്രകൃതി! ശരീരം ഒരു ദിവസം കൊണ്ട് അല്പം ജീര്‍ണ്ണിച്ചതിനാല്‍ ലേശം മെലിഞ്ഞതായി കാണപ്പെട്ടു. ഒരു ശവം ചീഞ്ഞ മണവും അതോടൊപ്പം ശവപ്പെട്ടിയുടെ തലക്കല്‍ കത്തിച്ചു വെയ്ക്കുന്ന സാമ്പ്രാണി തിരിയുടെ ഗന്ധവും ഒന്നിച്ചു മൂക്കില്‍ അടിച്ചു കയറി . ഇത് കുഞ്ഞൌത ചേട്ടന്‍ തന്നെ. പണ്ട് സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് അയാളുടെ പറമ്പിലെ മാവില്‍ എറിഞ്ഞതിന് വഴക്കുണ്ടാക്കിയിട്ടുള്ളതാ.മരിച്ചെങ്കിലും വിരോധം മറന്നിട്ടില്ല. അയാള്‍ എന്നോടിന്നു പകരം വീട്ടിയത് തന്നെ. വടക്കേ ഇന്ത്യയില്‍ ഞാന്‍ PhD ക്ക് പഠിച്ചിരുന്ന കോളേജിലെ ഒരു പ്രൊഫസറുടെ മകന്റെ കടം വാങ്ങിയ പാന്റ്സ് , ഞാന്‍ അറിയാതെ തന്നെ നനഞ്ഞു കുതിര്‍ന്നു എന്ന കാര്യം ഇന്ന് വരെ ശോശാമ്മയോടു പോലും പറഞ്ഞിട്ടില്ല. രാമപുരം ചന്തയില്‍ ചുമട് എടുത്തിരുന്ന കുഞ്ഞുംവര്‍ക്കി അന്തിയും മോന്തി അടിച്ചു പാമ്പായി തമ്പുരാനോട്‌ മാപ്പ് ചോദിക്കാന്‍ പോകും വഴി സിമിത്തേരിയുടെ മുന്‍പിലൂടെ ഇഴഞ്ഞ രംഗമാണ് ഞാന്‍ കണ്ടതെന്ന് അറിയാന്‍ വലിയ താമസം വേണ്ടി വന്നില്ല. ഞങ്ങള്‍ കറങ്ങിത്തിരിഞ്ഞു പള്ളിമേടയില്‍ എത്തുമ്പോള്‍ മണി ഒമ്പതര . കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. വികാരി അച്ചന്റെ മുറിയില്‍ വെളിച്ചം ഉണ്ട്. അച്ചന്‍ ഉറങ്ങിയോ പോലും . എന്താ വാതില്‍ തുറക്കാന്‍ ഒരു താമസം?. ജിജ്ഞാസ കൊണ്ട് ഞാന്‍ പാതി തുറന്ന ജനല്‍ പാളിയിലൂടെ ഒളിഞ്ഞു നോക്കി. കൈലിയും ബനിയനും അണിഞ്ഞു കട്ടിലില്‍ കിടന്നു വേദ പുസ്തകം വായിക്കുകയായിരുന്ന അച്ചന്‍ , ഇട്ടിരുന്ന ലഘു വസ്ത്രത്തിനു മുകളില്‍ ഒരു വെള്ള ളോഹ എടുത്തണിയാനുള്ള തത്രപ്പാടിലായിരുന്നു . നോക്കണേ തന്റെ പദവിയോടുള്ള ആ ആത്മാര്‍ത്ഥതയും ബഹുമാനവും! പരിചയമില്ലാത്തവരുടെയും പൊതുജനങ്ങളുടെയും മുന്‍പില്‍ തന്റെ പദവിയുടെയും ദൈവം ഏല്‍പ്പിച്ച ഉത്തരവാദത്തിന്റെയും അടയാളമായ ആ വെള്ള വസ്ത്രം ധരിക്കാതെ ഒരു പുരോഹിതനും പ്രത്യക്ഷപ്പെടുമായിരുന്നില്ല. അതിനാല്‍ തന്നെ അവരോടൊക്കെ സ്വതവേ ഒരു ബഹുമാനം തോന്നിയിരുന്നു.

ഇന്നത്തെ സ്ഥിതി അതാണോ? നാട്ടില്‍ ളോഹ ഇട്ട അച്ചന്മാര്‍ സൈലന്റ് വാലിയിലെ സിംഹവാലന്‍ കുരങ്ങുകളെപ്പോലെ അന്യം നിന്ന് പോയി. വിരലില്‍ എണ്ണാന്‍ പോലും ഒരാളെ കാണാന്‍ ഇല്ല എന്നതാണ് പരമാര്‍ത്ഥം. കഷ്ടി ആ കുര്‍ബ്ബാന ചൊല്ലുന്നതിനു മുന്‍പ് ഒന്ന് ഇട്ടെന്നു വരുത്തുന്ന കുപ്പായം , കുര്‍ബ്ബാന കഴിഞ്ഞാല്‍ ഉടന്‍ വെടി കൊണ്ട് പായും കാട്ടു പന്നിയെപ്പോലെ പരക്കം പാഞ്ഞു പള്ളി മുറിയിലെത്തി ഊരി എറിയുകയായി. എന്തിനെന്നോ? കുര്‍ബ്ബാന കഴിഞ്ഞ് അച്ചനെ കാണാന്‍ വരുന്ന വിസിറ്റെഴ്സിനു മുന്നില്‍ കൂള്‍ ആയി അഭിനയിക്കാന്‍. ഇവിടെ ആണെങ്കിലോ , പലര്‍ക്കും ബെര്‍മൂടയില്‍ ആണ് അഭയം! ഇയ്യിടെ നാട്ടില്‍ നിന്നും വന്ന ഈ അച്ചന്‍ അഞ്ചാറു ബെര്‍മൂടയും ആയിട്ടാണ് വന്നത് എന്ന് കാപ്പിരി എന്നോട് രഹസ്യമായി പറഞ്ഞു . ആ ബെര്‍മൂടക്ക് ഇവിടത്തെ ബോക്സര്‍ അണ്ടര്‍ വെയറിന്റെ സ്റ്റാന്‍ഡേര്‍ഡ് മാത്രമേ ഉള്ളൂ എന്നാരോ പറഞ്ഞതിന്റെ പേരില്‍ ഇടാതെ വച്ചിരിക്കയാണത്രെ. വൈകുന്നേരം ആയാല്‍ ഇന്നത്തെ അച്ചന്മാര്‍ എന്താ ചെയ്യുക? സന്ധ്യാ പ്രാര്‍ത്ഥന ഉണ്ടോ? വേദ പുസ്തക വായന ഉണ്ടോ? ആ സ്ഥാനങ്ങള്‍ ഇന്ന് TV യും കമ്പ്യുട്ടറും കയ്യടക്കിയിരിക്കുന്നു. ചിലര്‍ ജീന്‍സ് ധരിക്കുന്നു, സ്വര്‍ണ്ണ മാലയും റോളക്സ് വാച്ചും , പിന്നെ ബ്രേസ് ലെറ്റും അണിയുന്നു. മറ്റു ചിലര്‍ BMW ഓടിക്കുന്നു, വേറെ ചിലര്‍ സ്വന്തം സിനിമ നിര്‍മ്മിച്ച്‌ youtube ല്‍ ഇടുന്നു എന്ന് വേണ്ട കാണിയ്ക്കാത്ത തരികടകള്‍ ഒന്നും ഇല്ല. എല്ലാം അവരവരുടെ വ്യക്തി സ്വാതന്ത്ര്യം. ആരും അതിനെക്കുറിച്ച് കൂടുതല്‍ തല പുണ്ണ് ആക്കിയിട്ടു കാര്യമില്ല. കാരണം ഇവരൊന്നും നന്നാവില്ലെന്നെ. ഇവരുടെ ഉദ്ദേശം വേറെയാ. അച്ചനാനെന്നു പറഞ്ഞാല്‍ പോരല്ലോ , ആ സങ്കല്‍പ്പത്തിനൊത്തു ജീവിക്കണ്ടേ ? വൈദീക വൃത്തി ഒരു തൊഴിലല്ല, അത് മഹത്തായ ഒരു സങ്കല്‍പ്പവും സമര്‍പ്പിതമായ ഒരു ജീവിതവും ആണ് . അതിനു കോട്ടം തട്ടിയാല്‍ , ബഹുമാനം ആഗ്രഹിച്ചിട്ടു കാര്യമുണ്ടോ? അവരവര്‍ക്ക് കിട്ടേണ്ട ബഹുമാനവും ആദരവും അവരവര്‍ തന്നെ കളഞ്ഞു കുളിക്കുന്നു! അച്ചന്മാരെ ബഹുമാനിക്കണം എന്നൊക്കെ വെറുതെ വിളിച്ചു കൂവിയാല്‍ മതിയോ? ബഹുമാനം മനസ്സില്‍ തോന്നണ്ടേ?

17 comments:

Anonymous said...

Dr.Kochappi Sir,

Super!! Super!!


I am really waiting for your each article.
The content, way of presentation, news value etc...
I am from Coppell Church. The good thing about Fr.Sasseri is that he respects ളോഹ.
He doesn’t have any shame to wear ളോഹ .

Anonymous said...

കല്‍ദായ ഭൂതങ്ങള്‍ ചങ്ങനാശേരിയിലെ ലൂസിഫരുടെ നേതൃത്വത്തില്‍ ക്ലാവര്‍ കൃഷിയും ഡോളര്‍ കച്ചവടവും നടത്തുന്ന കാര്യം നാട്ടില്‍ പാട്ടാണല്ലോ. കൊചാപ്പിയെയും, P .P . ലാഡനെയും target ചെയ്തും അവരെ അനുകരിച്ചും പൈത്യം ബ്ലോഗുകാര്‍ ബ്ലോഗ്‌ എഴുത്ത് തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയാനല്ലോ. ഇപ്പോള്‍ കൊച്ചാപ്പിയും PP ലാഡനും കുളിക്കുമ്പോള്‍ കൊഴിഞ്ഞു പോകുന്ന രോമങ്ങള്‍ എണ്ണി അങ്ങാടിയില്‍ കണക്കു ഏല്‍പ്പിക്കുക എന്ന ഗതികെട്ട ജോലി ചെയ്യുന്നതില്‍ പൈത്യവാസികള്‍ അതീവ സന്തുഷ്ടരാണ് . കണ്ടവന്റെ എച്ചില് പെറുക്കി ശീലിച്ചവന്‍ വികടകവി കൊച്ചുണ്ണി മാഷിന്റെ മനോഹര കവിതയായ അങ്ങോടു ബാബയും 40 കള്ളന്മാരും എന്ന തുള്ളല്‍ കൃതി വരെ വ്യഭിചരിച്ചു പീഡിപ്പിച്ചു അലങ്കോലമാക്കി.കൊച്ചാപ്പിയുടെ സോശാമ്മയുടെ സേവനം ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മടിക്കരുത്. എരുമയുടെ ആകാരവടിവും , ശക്തിയും ഉള്ള ശോശാമ്മക്ക് നിങ്ങളെപ്പോലെ എത്ര പോത്തും കുട്ടന്മാരെ വേണമെങ്കിലും കൈകാര്യം ചെയ്യും എന്നറിഞ്ഞിരുന്നെങ്കില്‍ , കൊചാപ്പിയെ നിങ്ങള്‍ വെറുക്കില്ലായിരുന്നു . ഒരു കാര്യം ശോശാമ്മക്ക് നിര്‍ബന്ധമാണ്‌ . പാല , ചങ്ങനാശ്ശേരി കാഞ്ഞിരപ്പളി , ചിക്കാഗോ തുടങ്ങിയ സ്ഥലങ്ങളിലെ കല്‍ദായ മെത്രാന്മാര്‍ക്ക് സേവനം ആവശ്യമെങ്കില്‍ 6 മാസം മുന്‍പേ book ചെയ്യണം. പെന്തിക്കൊസുകാരിയെങ്കിലും, അവരുടെ പാന പാത്രത്തില്‍ നിന്നും തുളുമ്പി വീഴുന്ന നീല യോഹന്നാന്‍ അല്പം സേവിക്കുന്നതിലും വിരോധമില്ല.കൊചാപ്പിയെപ്പോലെ വിവരക്കേട് എഴുതുവാന്‍ training ഉം കൊടുക്കും . PP ലാഡന്റെ പീപ്പിയില്‍ നിന്നും തുള്ളി തുള്ളിയായി വീഴുന്ന സോമരസം അങ്ങാടിയിലെ ക്ലാവര്‍ നിലവിലക്കിലെ ശിവ ലിംഗത്തില്‍ ധാര കോരിയാല്‍ , പൈത്യ വാസികള്‍ക്ക് സുഖ നിദ്ര കിട്ടാന്‍ ബുദ്ധി മുട്ടുണ്ടാവില്ല.

പിപ്പിലാഥന്‍ said...

മറ്റു സഭക്കാരുടെ കരുനീക്കങ്ങളും , നമ്മള്‍ പറയേണ്ട മറുപടിയും.
മറ്റു സഭക്കാരുടെ കരുനീക്കങ്ങളും , നമ്മള്‍ പറയേണ്ട മറുപടിയും.
ചോദ്യവും ഉത്തരവും 6

പവുരോഹിത്യം നീങ്ങിപ്പോയിട്ടും, എന്നന്നെക്കുമുള്ള മഹാപുരോഹിതനായ യേശു വന്നിട്ടും നിങ്ങള്‍ പവുരോഹിത്ത്യത്തിന്‍റെ പിറകെ പോകുന്നത് എന്തുകൊണ്ട്? (1 peter 2:9) ഉദ്ധരിച്ചു നാമെല്ലാവരും പുരോഹിതരാനെന്നും സമര്‍ദ്ധിക്കുന്നൂ.
ഉത്തരമല്ല എന്‍റെ അഭിപ്രായം പറയാം.
ഈ ചോദ്യത്തില്‍ പല അബദ്ധങ്ങള്‍ ഒന്നിച്ചു സംഭവിച്ചിരിക്കുന്നൂ. പൌരോഹിത്യം നീങ്ങിപ്പോയി എന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നത്? എന്നന്നെക്കുമുള്ള മഹാപുരോഹിതനായ യേശു വരിക മാത്രമല്ല പോകുകയും ചെയ്തു. എന്നന്നെക്കുമുള്ള എന്നുവച്ചാല്‍ അനാദി മുതല്‍ അനാദി വരെയെന്നാണ്. ആതായത് പഴയനിയമത്തിലും യേശു മഹാപുരോഹിതനായിരുന്നൂ, അത് പുതിയ കാര്യമൊന്നുമല്ല. പുതിയ നിയമത്തില്‍ പൌരോഹിത്യമില്ലെന്ന് പറയുന്നവര്‍ തന്നെ നാമെല്ലാവരും പുരോഹിതരാനെന്നും പറയുന്നൂ. ഇതിലെ വൈരുദ്ധ്യം കണ്ടോ?
ദൈവം തന്നെയാണ് , മെല്‍ക്കിസദക്കിന്‍റെ പൌരോഹിത്യം മോശയുടെ ചേട്ടന്‍ അഹരോന് കൊടുത്തത്. അഹറോനും ‍മോശയും ലേവി ഗോത്രത്തിലുള്ളവനായിരുന്നെങ്കിലും പൌരോഹിത്യം കൊടുത്തത് അഹറോനു മാത്രമാണെന്ന് കാണുക. അവര്‍ ലേവി ഗോത്രത്തിലുള്ളവരയിരുന്നത് കൊണ്ടല്ല കൊടുത്തത്, യോഗ്യനായ അഹറോന്‍ ലേവിഗോത്രത്തില്‍ പെട്ടുപോയീ എന്ന് മാത്രം. (ലേവി യാക്കോബിന്‍റെയും ഭാര്യമാരില്‍ ഒരാളായ ലെയായുടെയും മൂന്നാമത്തെ പുത്രനായിരുന്നൂ.). എന്നാല്‍ പുറപ്പാടു 32:29 ല്‍ കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോള്‍ യഹോവയുടെ പക്ഷത്തുള്ളവര്‍ മാറിനില്‍ക്കട്ടെ എന്നുപറഞ്ഞപ്പോള്‍ മാറിയത് ലേവി ഗോത്രം മാത്രമായിരുന്നൂ. അതുവരെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും കൊടുത്ത അവകാശം , ലേവിഗോത്രം സ്വന്തമാക്കി . യേശു ലേവി ഗോത്രത്തിലല്ല മറിച്ചു യൂദ ഗോത്രത്തില്‍ നിന്നുമാണെന്ന് അറിയുക.
അതുപോലെ പുരോഹിതരെല്ലാം ലേവ്യരായിരുന്നെങ്കിലും ലേവ്യരെല്ലാം പുരോഹിതരല്ലായിരുന്നൂ
രാജക്കന്മാരെല്ലാം രാജവംശമാണെങ്കിലും രാജവംശം എല്ലാം രാജാക്കന്മാരല്ല
പൂജാരികള്‍ ബ്രാഹ്മണര്‍ തന്നെ എന്നാല്‍ എല്ലാ ബ്രാഹ്മണരും പൂജരികളല്ല
(1 peter 2:9) പ്രകാരം നാമെല്ലാം പുരോഹിതരെന്നല്ല പറഞ്ഞിരിക്കുന്നത് , രാജകിയ പുരോഹിത വംശമെന്നാണ്.
ഇന്നത്തെ പുരോഹിതര്‍ ഈ രാജകിയ പുരോഹിത വംശത്തില്‍ (ക്രിസ്ത്യാനികള്‍) പെട്ടവരാണ് എന്നാല്‍ ക്രിസ്ത്യാനികള്‍( രാജകിയപുരോഹിതവംശം) എല്ലാം പുരോഹിതരല്ല.
ഈ വംശത്തിലെ( ക്രിസ്ത്യാനികള്‍) തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമേ പുരോഹിതനാകാന്‍ കഴിയുകയോള്ളൂ. അതിനു യോഗ്യതയും ,കൃപയും സഹനവും അച്ചടക്കവും ഉണ്ടാകണം.
ഇനിയും യേശുവിന്‍റെ എന്നന്നേക്കു മുള്ള നിത്യപൌരോഹിത്യമാണ് , പൌരോഹിത്യത്തെ അംഗീകരിക്കാന്‍ നിങ്ങള്ക്ക് തടസമെങ്കില്‍ , എന്നന്നേക്കു മുള്ള നിത്യപൌരോഹിത്യം എന്നാ വാക്കില്‍ നിന്നുതന്നെ ആരംഭം മുതല്‍ അവസാനം വരെയെന്നു വരുന്നില്ലേ? യേശു എന്നും നിത്യ പുരോഹിതനായിരുന്നൂ ( അഹറോന്‍റെ കാലത്തും ഇന്നും നാളെയും ) ആയിരിക്കയും ചെയ്യും . യേശുവിനെ ചോദ്യം ചെയ്ത കയ്യാഫാസ് അന്നത്തെ പ്രധാന പുരോഹിതനായി യേശുവിനെപ്പറ്റി അറിയാതെ പ്രവചിക്കുന്നത് യോഹന്നാന്‍ 11:49 മുതല്‍ വായിച്ചാല്‍ കാണാം. അവരുടെ സ്ഥാനത്തെ യേശുവും ശിഷ്യരും മാനിചിരുന്നൂ , പ്രവര്‍ത്തിയെയാണ് എതിര്‍ത്തിരുന്നത്. ഇനിയും പൌരോഹിത്യത്തെ അംഗീകരിക്കാന്‍ എന്താണ് തടസം?

Anonymous said...

ഇന്നത്തെ അച്ചന്മാര്‍ എന്താ ചെയ്യുക?

സന്ധ്യാ പ്രാര്‍ത്ഥന ഉണ്ടോ?

വേദ പുസ്തക വായന ഉണ്ടോ?

ആ സ്ഥാനങ്ങള്‍ ഇന്ന് TV യും കമ്പ്യുട്ടറും കയ്യടക്കിയിരിക്കുന്നു.

ചിലര്‍ ജീന്‍സ് ധരിക്കുന്നു, സ്വര്‍ണ്ണ മാലയും റോളക്സ് വാച്ചും , പിന്നെ ബ്രേസ് ലെറ്റും അണിയുന്നു.

മറ്റു ചിലര്‍ BMW ഓടിക്കുന്നു, വേറെ ചിലര്‍ സ്വന്തം സിനിമ നിര്‍മ്മിച്ച്‌ utube ല്‍ ഇടുന്നു എന്ന് വേണ്ട കാണിയ്ക്കാത്ത തരികടകള്‍ ഒന്നും ഇല്ല.

ആരും അതിനെക്കുറിച്ച് കൂടുതല്‍ തല പുണ്ണ് ആക്കിയിട്ടു കാര്യമില്ല.

കാരണം ഇവരൊന്നും നന്നാവില്ലെന്നെ.

ഇവരുടെ ഉദ്ദേശം വേറെയാ.

അച്ചനാനെന്നു പറഞ്ഞാല്‍ പോരല്ലോ , ആ സങ്കല്‍പ്പത്തിനൊത്തു ജീവിക്കണ്ടേ ?

വൈദീക വൃത്തി ഒരു തൊഴിലല്ല,

അത് മഹത്തായ ഒരു സങ്കല്‍പ്പവും

സമര്‍പ്പിതമായ ഒരു ജീവിതവും ആണ്.

അതിനു കോട്ടം തട്ടിയാല്‍ , ബഹുമാനം ആഗ്രഹിച്ചിട്ടു കാര്യമുണ്ടോ?

അവരവര്‍ക്ക് കിട്ടേണ്ട ബഹുമാനവും ആദരവും അവരവര്‍ തന്നെ കളഞ്ഞു കുളിക്കുന്നു!

അച്ചന്മാരെ ബഹുമാനിക്കണം എന്നൊക്കെ വെറുതെ വിളിച്ചു കൂവിയാല്‍ മതിയോ?

ബഹുമാനം മനസ്സില്‍ തോന്നണ്ടേ?

ഞമ്മടെ കോപ്പിലാടന്‍ ചങ്ങായീനോട് ഞമ്മക്ക് ഒരു ബയക്കും ഇല്ലാട്ടോ.

കുര്‍ബ്ബാന കഴിഞ്ഞാല്‍ ഉടന്‍ വെടി കൊണ്ട് പായും കാട്ടുപന്നിയെപ്പോലെ പരക്കം പാഞ്ഞു പള്ളി മുറിയിലെത്തി ഊരി എറിയുകയായി. എന്തിനെന്നോ?

കുര്‍ബ്ബാന കഴിഞ്ഞ് അച്ചനെ കാണാന്‍ വരുന്ന വിസിറ്റെഴ്സിനു മുന്നില്‍ കൂള്‍ ആയി അഭിനയിക്കാന്‍. കോപ്പിലാടന്‍ അച്ച

Anonymous said...

കല്‍ദായ കല്‍ദായ

കേരളത്തിലെ ഓര്‍ത്തഡോക്സ്, യാക്കോബായ സഭാ തര്‍ക്കത്തില്‍ ,

ഏതു ദൈവത്തെ ആരാധിക്കണം

ഏതു പുണ്യവാനെ വണങ്ങണം ,

ഏതു പള്ളിയില്‍ ആര് പോകണം

എന്നൊക്കെ തീരുമാനിക്കുന്നത് , നിയമക്കോടതിയിലെ ഭട്ടും ,

പോറ്റിയും,
ബീവിയും ഒക്കെ


ഇനി വലിയ താമസം ഇല്ലാതെ

സീറോ സഭയുടെ കാര്യങ്ങളും

അന്യ ജാതിക്കാര്‍ നിയമ കോടതിയില്‍ തീരുമാനിക്കുന്ന കാലം വരും.

അതിനല്ലേ യാക്കൊബായക്കാരുടെ പോലെ ഉള്ള വാലന്‍ കുരിശും പൈങ്കിളി തൊപ്പികളും ഒക്കെ രംഗത്ത് വരാന്‍ തുടങ്ങിയത്!


കല്‍ദായ കല്‍ദായ കല്‍ദായ

Anonymous said...

കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പൈതൃകത്തില്‍

സീറോ മലബാര് സഭയെ പണിതുയര്‍ത്താന്‍ പരിശ്രമിക്കണമെന്നു

ബനഡിക്ട് പതിനാറാമന് മാര്പാപ്പ ആഹ്വാനം ചെയ്തു.


കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പൈതൃകത്തില്‍

സീറോ മലബാര് സഭയെ പണിതുയര്‍ത്താന്‍ പരിശ്രമിക്കണമെന്നു

ബനഡിക്ട് പതിനാറാമന് മാര്പാപ്പ ആഹ്വാനം ചെയ്തു.

Anonymous said...

എന്തുകൊണ്ട് കിഴക്കന്‍ സംസ്കാരം,

അതായത് കല്‍ദായ സംസ്കാരം,

സീറോ മലബാര്‍ സഭയെ സ്വാധീനിക്കുന്നതിനു മുമ്പുള്ള,

യഥാര്‍ത്ഥ, തദ്ദേശ സഭാ പാരമ്പര്യത്തിലേക്ക്‌,

അതായത്, അന്യ സംസ്കാര സ്വാധീനങ്ങള്‍ ഒന്നും ഇല്ലാതിരുന്ന

ആദ്യ നൂറ്റാണ്ടിലെ പാരമ്പര്യങ്ങളിലേക്ക് തിരിച്ചു പോകണമെന്ന് കല്‍ദായവാദികളു വാശി പിടിക്കാത്തത്?

Anonymous said...

കേരളത്തിനു പുറത്തുള്ള സീറോ മലബാര് കത്തോലിക്കരുടെ അജപാലനത്തിനു മറ്റു റീത്തുകളിലെ മെത്രാന്മാരുമായി സഹകരിച്ചു പ്രവര്ത്തിക്കാനും മാര്പാപ്പ ആഹ്വാനം ചെയ്തു.

Anonymous said...

കോപ്പിലാടന്‍ അച്ചാ,

വൈദീക സമൂഹം നന്നായി വരട്ടെ , ദൈവം ഈ അഭിഷിക്തരെ നിയോഗിച്ച ദൌത്യം, നിര്‍വിഘ്നം നിര്‍വഹിക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ നടത്തുന്ന വിമര്‍ശനങ്ങള്‍ ഒരു നല്ല മനസോടെ ആണെന്ന് ആരും മനസിലാക്കിയില്ലെങ്കിലും, ഉടയവനായ ദൈവം തമ്പുരാന്‍ മനസിലാക്കുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.

Anonymous said...

ക്ലാവര്‍ സകാക്കളെ നമ്മുടെ കോഡ് ശ്രക്തിക്കുക - "ഒരു ക്ലാവര്‍ ഉണ്ടോ വിളക്ക് വക്കാന്‍"

ഇതു സരിയാണെന്നു തോന്നുന്നുവെങ്കില്‍ സസ്ശേരി അച്ഛന്‍ പറഞ്ഞത്‌ ചെയ്യുക.

നമ്മള്‍ കൊപ്പേല്‍ ക്ലാവര്‍ മക്കള്‍ ചര്‍ച് dues കൊടുക്കാത്തവര്‍ എല്ലാം ഈ ആയ്ച്ചയില്‍ തീര്‍ച്ചയായും മുഴുവന്‍ പ്യ്സയും ഇടണം.

നമ്മള്‍ പറഞ്ഞത് പോലെ സശേരി അച്ഛന്‍ കഴിഞ്ഞ ഞായരായ്ച്ച കുര്‍ബാന സമയത്ത് ക്ലാവര്‍ നല്ലതാണെന്നും ഇസ്ടമില്ലത്തവര്‍ ഇറങ്ങി പോകണം എന്ന് പര്നഞ്ഞതാണ് മറക്കരുത്.

നമ്മുടെ പുറം ചോറിഞ്ഞു തന്നാല്‍ തിരിച്ചു നമ്മളും പൊറം ചൊറിഞ്ഞ് കൊടുക്കണം.

കഴിഞ്ഞ പത്തു മാസമായി നമ്മള്‍ ക്ലാവര്‍ മക്കള്‍ ഒരു പയസ പോലും പള്ളിക്ക് കൊടുത്തിട്ടില്ല, എന്നിട്ടും കുരിശിന്റെ ആള്‍കാര്‍ പള്ളി നല്ല രീതിയില്‍ നടത്തി കൊണ്ട് പോകുന്നുണ്ട്.

ഇനിയും നമ്മള്‍ പയസ ഇടാതിരുന്നാല്‍ നമ്മള്‍ക് പിടിച്ചു നില്‍കാന്‍ പറ്റില്ല നമ്മുടെ നേതാക്കളായ തോമാച്ചനും റെജിയും സാജുവും പറയുന്നത് കേള്കുക.

എല്ലാവരും കൊടുക്കാനുള്ള മുഴുവന്‍ പ്യ്സയും നാളെ തന്നെ ഇടുക

സസ്സെരിയെ രക്ഷിക്കുക.

Anonymous said...

വാലന്‍ കുരിശും പൈങ്കിളി തൊപ്പികളും

സീറോ സഭയുടെ ചിക്കാഗോ രൂപത കഴിഞ്ഞ 10 വര്‍ഷം ഇവിടെ കാട്ടിക്കൂട്ടിയ പ്രവൃത്തികള്‍ ആരുടെ പ്രേരണയുടെ ഫലമാണ്‌? പവ്വത്തില്‍

വാലന്‍ കുരിശും പൈങ്കിളി തൊപ്പികളും

സ്വന്തം വാശിക്ക് വേണ്ടി സീറോ സഭയുടെ മുഴുവന്‍ പുരോഗതിയെ നശിപ്പിച്ചത് ആരാണ്? പവ്വത്തില്‍

വാലന്‍ കുരിശും പൈങ്കിളി തൊപ്പികളും

Anonymous said...

എങ്ങനെ മാര്‍ത്തോമാ കുരിശു ഉണ്ടായി?.


St. തോമസ്‌ ഇന്ത്യയില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ഒരു കുന്തം ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട് .

അദ്ദേഹം കുരിശുമായി ഇന്ത്യയില്‍ വന്നതായി ഒരു തെളിവും ഇല്ല .

പിന്നെ എങ്ങനെ നമ്മുടെ ഇടയില്‍ ഒരു
മാര്‍ത്തോമാ കുരിശു ഉണ്ടായി .

പോകട്ടെ കബിറടത്തില്‍ നിന്ന് കിട്ടിയതെന്ന് നമ്മളെ പറഞ്ഞു ധരിപ്പിക്കുന്ന ആ കുരിശിന്റെ ബാക്കിഭാഗങ്ങള്‍ എവിടെ .

പെര്‍ഷ്യാക്കാരുടെ മനിക്കേയന്‍ ക്രോസ് എങ്ങനെ മാര്‍ത്തോമ കുരിശാകും?

എങ്ങനെ മാര്‍ത്തോമാ കുരിശു ഉണ്ടായി?.

Anonymous said...

ക്ലാവേര് launch ചെയ്തവരുടെ agenda



വെറുതെ എവിടെന്നോ ഒരു ദിവസം വന്ന ഒരു സാധനം അല്ല ക്ലാവേര്‍.

ക്ലാവേരിനു പുറകില്‍ യാതൊരു വിധ പാരമ്പര്യവും ദൈവികതയും ഇല്ലെന്നു അത് കൊണ്ട് വന്നവര്‍ക്ക് തന്നെ നല്ല വണ്ണം അറിയാം.

അത് launch ചെയ്തവരുടെ മനസ്സില്‍ വ്യക്തമായ strategyയും agendaയും ഉണ്ടെന്നു വേണം അനുമാനിക്കാന്‍.


ക്ലാവേര്‍ എന്ന സാധനത്തെ launch ചെയ്തു നമ്മുടെ വിശ്വാസത്തിന്റെ ഭാഗമായി കാണിച്ചു കൊണ്ട് നടക്കുന്ന ആ കൌസലതെ ആണ് നാം നേരിടെണ്ടിയത്.

Anonymous said...

പ്രിയപ്പെട്ട ഡോ. കൊച്ചാപ്പി ചേട്ടാ:

കൊപ്പിലാഥന്‍ പോയി അവന്‍റെ പണി നോക്കട്ടെ.അതുപോലെ തന്നെ പൈത്യം ബ്ലോഗും. അങ്ങ് പച്ചയായ മനുഷ്യനാണ്. ഈ പട്ടികള്‍ കുരച്ചതുകൊണ്ടോന്നും കൊചാപ്പിച്ചെട്ടന്‍ അനന്ഗുകയില്ല എന്നറിയാം. എന്നാലും പറയുകയാണ്‌. കൊച്ചാപ്പിച്ചേട്ടന്‍ ഞങ്ങളുടെ എല്ലാം മനസ്സില്‍ ഇരിക്കുന്നത് തന്നെയാണ് പറയുന്നത്. ഇനിയും എഴുതണം. ചുരുങ്ങിയ സമയം കൊണ്ട് വളരെയധികം ജനങ്ങളുടെ ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ ആയി കൊച്ചാപ്പിചെട്ടന്‍ മാറി. ഇനി ഒരിക്കലും മുങ്ങരുത്. സ്ഥിരമായി ഈ ബ്ലോഗില്‍ എഴുതുക. ബ്ലോഗ്‌ മാസ്റ്റര്‍ അറിയുവാന്‍: കൊച്ചാപി സാര്‍ നിങ്ങള്ക്ക് ഒരു മുതല്‍ ക്കൂട്ടാണ്‌. അത് മറക്കരുത്.

കൊച്ചാപ്പി ചേട്ടന്‍റെ ഒരു ആരാധകനും ഭാര്യയും

Anonymous said...

Fr.Sasseryl said

ക്ലാവര്‍ രൂപത്തെ കുരിശ് എന്ന് വിളിച്ചു കുരിശിനെ അധിക്ഷേപിക്കരുത് "

It is sin to call claver as a cross, because claver cross is a manmade creations or simply an idol and idol worship is sin.

Fr.Sasseryl is correct. What he meant was that we need to throw away the claver cross from the church.

Anonymous said...

Bihop Angadiath must do this first.
Cut the salary of the preist to $500. keep their allowances.Why they need a higher salary.Can pippiladen explain this??.

CHicago Writer said...

Kochappi

You are a magnificiant writer.

We here proudly announce the

BLOG Award for the Best Commenter/Writer.

Mr Kochappi from NewYork - The one and ONLY Kochaaaappi...

Kuddos Man. You made a beautiful day for many people by structural/concrete/definite point blank writing.

Love You Kochappi Chetta.

Pl keep writing. And it's an honor to know there R such good writers in these blog.