Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, October 25, 2011

വിശുദ്ധ കുര്‍ബാന തന്നെ പ്രധാനം.

By: skylark

ഞാന്‍ മുന്‍പ് എഴുതിയ 'മാര്‍ തോമ കുരിശു വിശുദ്ധ കുര്ബാനയെക്കാളും വിശുധമോ ? എന്ന ലേഖനം വായിച്ചിട്ട് ഞാന്‍ മാ.തോ.കുരിശിന്റെ ആളാണോ അല്ലയോ എന്ന വിഷയത്തെ പറ്റി മാത്രം പലരും research നടത്തി കൊണ്ടിരിക്കുന്നു.
എന്തായാലും ഒരു കാര്യം മനസിലായി. ഭൂരിപക്ഷത്തിനും ഈ രണ്ടു കുരിശുകളും തമ്മിലുള്ള വ്യത്യാസമോ എന്തിനു വേണ്ടി തര്‍ക്കിക്കുന്നു എന്നൊന്നും അറിഞ്ഞു കൂടാ. ആരോ പറഞ്ഞതിനാല്‍ വെറുതെ എന്തൊക്കെയോ പിച്ചും പേയും പറയുന്നു എന്ന് മാത്രം.

പ്രധാന വിഷയത്തിലേക്ക് കടക്കാം.

മാ. തോ. കുരിശു എന്ന് വിളിക്കുന്ന ഒരു പ്രത്യേക ആകൃതിയിലുള്ള കുരിശ്  ആണ് പ്രധാന കഥാപാത്രം. ഇത് മാത്രമല്ല, മറ്റു പല ആകൃതിയില്‍ ഉള്ള ധാരാളം കുരിശുകള്‍ പല രാജ്യങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പലരും കല്ലറകളുടെ സ്ലാബുകളിലും, കുര്‍ബാന പുസ്തകത്തിന്റെ പുറം ചട്ടയിലും, മാലയിലും മറ്റും ഇത് ഉപയോഗിക്കുന്നു. ഞാനും പല കാര്യങ്ങളിലും വളരെ അഭിമാന പുര്‍വ്വം മാ. തോ. കുരിശു ഉപയോഗിക്കുന്നുണ്ട്. ഭാരത സര്‍ക്കാര്‍ മാര്‍ തോമ ശ്ലീഹായുടെ jubilee ആഘോഷിച്ചപ്പോള്‍ പുറത്തിറക്കിയ സ്റ്റാമ്പിലും മാ. തോ. കുരിശു ആണ് ഉപയോഗിച്ചത്. ഈ കുരിശിന്റെ പ്രാധാന്യം ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല.  അതിനെപ്പറ്റി ഒക്കെ ചരിത്ര കാരന്മാര്‍ research നടത്തി തീരുമാനിക്കട്ടെ. വായിച്ചു വായനക്കാരും സ്വന്തം തീരുമാനങ്ങള്‍ എടുക്കുക. അഭിപ്രായങ്ങള്‍ എഴുതുക.

ദേവാലയം എന്ന് നമ്മള്‍ വിളിക്കുന്ന പള്ളിയിലെ പ്രധാന പ്രതിഷ്ഠ എന്തായാലും വിശുദ്ധ കുര്‍ബാന തന്നെ. ഇത് ശെരിയാണോ എന്ന കാര്യത്തെ പറ്റി ഒരു ചര്‍ച്ച വേണ്ട. എന്തെന്നാല്‍ വിശുദ്ധ കുര്‍ബാനയുടെ മഹത്വം അറിയാത്തവര്‍ ആയി ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ക്രിസ്ത്യാനി എന്ന് വിളിക്കപ്പെടുവാന്‍ അര്‍ഹത ഇല്ലാത്തവര്‍. പല പള്ളികളിലും മാ.തോ.കുരിശു പ്രതിഷ്ടിക്കുക എന്ന പേരും പറഞ്ഞു മാ. തോ. കുരിസിനു പ്രാമുഖ്യം കൊടുത്തു പ്രധാന പെട്ട വിശുദ്ധ കുര്‍ബാനയും അതിരിക്കുന്ന സക്രാരിയും അപ്രധാനമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്ന പ്രവണത പലയിടത്തും കാണുന്നുണ്ട്. മുന്‍പൊക്കെ പള്ളികളില്‍ ദൈവ സാന്നിധ്യം കാണിക്കാന്‍ ഒരു കെടാ വിളക്ക് എപ്പോഴും ഉണ്ടായിരുന്നു. പിന്നീട് അത് ഒരു ബള്‍ബില്‍ ഒതുങ്ങി. ഇപ്പോള്‍ അതും ഇല്ല. ദൈവസാന്നിധ്യം കൊണ്ട് അര്‍ത്ഥമാക്കുന്നത് വിശുദ്ധ കുര്‍ബാന തന്നെ. മാ.തോ.കുരിസോ വെറും കുരിസോ ഒന്നും വിശുദ്ധ കുര്‍ബാനയ്ക്ക് പകരം വെക്കാവുന്നതല്ല.മാ. തോ.കുരിശിന്റെ ഉത്ഭവവും ചരിത്രവും ഇത് വരെ തീര്‍ച്ച ആക്കിയിട്ടില്ല. ഇപ്പോഴും research നടന്നു കൊണ്ടിരിക്കുന്നു. ചിലര്‍ പറയുന്നു അത് മനികേയന്‍ എന്നും വേറെ ചിലര്‍ അത് വിശുദ്ധ തോമ സ്ലീഹയുടെത് എന്നും ഒക്കെ. അത് തെളിയിക്കുക അല്ല ഇപ്പോള്‍ എന്റെ ഉദേശം.  മാ. തോ. കുരിശിനെ പള്ളികളില്‍ venerate ചെയ്യണം എന്ന് ബഹു.പവത്തില്‍ പിതാവ് കല്പന പുറപ്പെടുവിച്ചു. അത് കേട്ട പാടെ മാ.തോ.കുരിസ് (തീവ്ര) വാദികള്‍ സക്രാരിയും കുര്‍ബാനയും മറ്റും എടുത്തു മാറ്റി പല പള്ളികളിലും പ്രധാന സ്ഥലത്ത് മാ.തോ.കുരിസിനെ സ്ഥാപിച്ചു കൊണ്ടേയിരിക്കുന്നു. ക്രുശിത രൂപം എടുത്തു മാറ്റിയപ്പോള്‍ ചിലര്‍ പ്രതികരിച്ചെങ്കിലും വിശുദ്ധ കുര്‍ബാന എടുത്തു മാറ്റിയപ്പോള്‍ ആരും ഒന്നും മിണ്ടി കണ്ടില്ല. ക്രുശിത രൂപത്തിന് പകരമായി മാ. തോ. കുരിശു വെക്കണം എന്ന് പവത്തില്‍ പിതാവ് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് ഞാന്‍ തിരഞ്ഞു നോക്കിയിട്ട് കാണാന്‍ പറ്റിയിട്ടില്ല. ചില പള്ളികളില്‍ മാര്‍ തോമ കുരിശിന്റെ നടുക്ക് തന്നെ സക്രാരി വെക്കാനുള്ള അതി ബുദ്ധിയും കാണിച്ചു. ബഹുമാനിക്കണം (venerate) എന്ന് പിതാവ് പറഞ്ഞത് ആരാധിക്കണം (adore‍) എന്നാക്കി അനുയായികള്‍ മാറ്റി. എന്നിട്ട് കുറ്റം മുഴുവന്‍ പിതാവിന്റെ മുതുകത്തു ചാരുകയും ചെയ്തു. 'ആരാധന ക്രമത്തിന്റെ കേന്ദ്ര ബിന്ദുവാണ് പരിശുദ്ധ കുര്‍ബാന' എന്നാണു ഈ പിതാവ് പറഞ്ഞിരിക്കുന്നത്. ആരാധന സ്രഷ്ടാവിനു മാത്രം അവകാശപെട്ടത് ആണ്. വെറും സൃഷ്ടി ആയ മാ.തോ.കുരിസിനെ ആരാധിക്കാന്‍ പാടുള്ളതല്ല. അതിനാല്‍ തന്നെ അത് വിശുദ്ധ കുര്‍ബാനയേക്കാള്‍ കൂടുതലോ തുല്യമോ ആയ പ്രാധാന്യത്തോടെ വെക്കാനും പാടില്ല. ഇല്ലാത്ത പ്രാധാന്യം കുരിസുകള്‍ക്ക് മാത്രമല്ല ഒരു വസ്തുവിനും കൊടുക്കാന്‍ പാടുള്ളതല്ല. ദൈവികം എന്ന മട്ടില്‍ പ്രചരിപ്പിക്കാനും പാടില്ല. സുറിയാനി പള്ളികളുടെ ഫോട്ടോസ് കണ്ടിട്ട് എല്ലാ പള്ളികളിലും തോരണം തുക്കുന്നത് പോലെ മാ. തോ. കുരിശു വെച്ചിട്ടില്ലെന്നും വെച്ചവയില്‍ തന്നെ വളരെ മനോഹരമായിട്ടാണ് വെച്ചിരിക്കുന്നതെന്നും കാണാവുന്നതാണ്.

നമ്മുടെ ചെറുപ്പ കാലത്തേക്ക് ഒന്ന് നോക്കിയാലും. രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിനു ശേഷം [1962-65] സുറിയാനി കുര്‍ബാന ക്രമം മലയാളത്തിലേക്ക് തര്‍ജമ ചെയ്തതിനു ശേഷമാണ് പ്രാര്‍ത്ഥനയെ പറ്റി എന്തെങ്കിലും ഒരു ഏകദേശ രൂപം കിട്ടുന്നത് തന്നെ. അന്നത്തെ സുറിയാനി കുര്‍ബാനയില്‍ പറഞ്ഞിരുന്ന 'ശ്ലാമ അമകൊന്‍' , 'കന്തീശ ആലാഹ' മുതലായ വാക്കുകള്‍ ആരും മറക്കാന്‍ സാധ്യതയില്ല. മലയാളം കുര്‍ബാന വന്നെങ്കിലും ചില ഭാഗങ്ങള്‍ മാത്രം സുറിയാനിയില്‍ തുടര്‍ന്നു. കാഴ്ച വെപ്പിന് മുന്‍പുള്ള പ്രാര്‍ത്ഥനയില്‍ അള്‍ത്താര ബാലന്‍ മറുപടി ആയി പറഞ്ഞിരുന്നവ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. അവ ഇതാണ്. 'മന്തില സകീലാലെ മാമോദീസ നാസല്‍, മന്തില നാസേവുലെ നേസല്‍, വാഹസാവ് തറഎ' എന്നിവ. മാമൂദീസ മുങ്ങാത്തവരെ പുറത്താക്കി വാതില്‍ അടച്ചു കുര്‍ബാന തുടങ്ങാം എന്നായിരുന്നു അവയുടെ അര്‍ത്ഥം. ഇപ്പോള്‍ സുറിയാനി അറിയാവുന്ന അച്ഛന്മാര്‍ ആരും തന്നെ ഇല്ല എന്നതാണ് വളരെ സങ്കടകരം. അച്ചന്മാരുടെ കുര്‍ബാന കുപ്പായങ്ങളിലും മറ്റും മാ. തോ. കുരിശു തുന്നി പിടിപ്പിച്ചിരുന്നു എങ്കിലും ഒരു വിഭ്രാന്തി എന്ന അവസ്ഥയില്‍ ആരും അതിനെ കണ്ടിരുന്നില്ല. അന്നത്തെ മലയാളം കുര്‍ബാന ഒക്കെ മാറ്റി പുതിയത് പലതും ഉണ്ടാക്കിയെങ്കിലും എല്ലാവര്ക്കും സ്വീകാര്യമായത് ഇത് വരെ സഫലമായില്ല. പഴയ സുറിയാനി കുര്‍ബാനയുടെ വെറും മലയാളം പരിഭാഷ കിട്ടിയാലും വല്യ കുഴപ്പം ഇല്ലായിരുന്നു.വേറൊരു സ്നേഹിതന്‍ എഴുതി മാ.തോ.കുരിശു എല്ലാ പള്ളികളിലും വെക്കണമെന്ന് സിനഡ് തീരുമാനിച്ചു എന്ന്. എന്റെ അറിവില്‍ അങ്ങനെ തീരുമാനിച്ചിട്ടില്ല. തീരുമാനിച്ചെങ്കില്‍ അത് അനുസരിക്കാത്ത പാല, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ചികാഗോ ഒഴികെയുള്ള ബിഷപ്പുമാരെ ശിക്ഷിക്കെണ്ടേ? തീരുമാനിച്ചില്ലെങ്കില്‍ ഈ നാല് ബിഷപ്പ് മാരെയും ശിക്ഷിക്കെണ്ടേ? എന്താണ് എല്ലാ രുപതകളിലും ആരാധന ക്രമത്തിന് ഐക്യ രൂപം ഇല്ലാത്തത്? വേദപാഠ പുസ്തകം പോലും വ്യത്യസ്തം ആണ്.

പവത്തില്‍ പിതാവ് പറയാത്ത രീതിയില്‍ മാ. തോ. കുരിശു പ്രതിഷ്ടിച്ചവര്‍ക്ക് സുറിയാനി പാരമ്പര്യം കാത്തു സുക്ഷിക്കുന്നതിനേക്കാള്‍ സ്വന്തം പോക്കറ്റില്‍ വീഴാന്‍ സാധ്യത ഉള്ള പണം ആണ് ലക്‌ഷ്യം എന്ന് മനസിലായത് കൊണ്ട് അവര്‍ക്കായി ഞാന്‍ ഒരു ഉപദേശം തരാം. ഏതെങ്കിലും ഒരു കപ്പേള പനുതു മാ. തോ.കുരിശു അവിടെ സ്ഥാപിക്കുക. എല്ലാ ബുധനാഴ്ചയും നൊവേന നടത്തുക. ആള്‍ക്കാര്‍ ഇടിച്ചു കയറും. pentecost, carismatic കാര്‍ ചെയ്യുന്നത് പോലെ ഇടയ്ക്കിടയ്ക്ക് രോഗ ശാന്തി ശുശ്രുഷയും കുറെ സാഷ്യവും നടത്തിയാല്‍ സംഗതി ജോര്‍. മാ.തോ.കുരിശു കൊണ്ടു വരാന്‍ പോകുന്ന ഐശ്വര്യത്തെ പറ്റി ഞാന്‍ ഇപ്പോഴേ പറഞ്ഞാല്‍ ക്രുശിത ര്രുപത്തിന്റെ ആള്‍ക്കാരും ചാടി വീഴാന്‍ സാധ്യത ഉണ്ട്. ഭാവിയില്‍ മാ.തോ.കുരിശിന്റെ നാമത്തില്‍ കുറെ പള്ളികളും പണിയാം. എങ്ങനെ ചെയ്താലും പണത്തിന്റെ പ്രളയം തന്നെ ആയിരിക്കും. പള്ളികളില്‍ ഇപ്പോള്‍ നടത്തുന്ന വഴക്കും അവസാനിപ്പിക്കാം. സംഗതി ക്ലിക്ക് ആകുമ്പോള്‍ എന്റെ consultancy ഫീസ്‌ തരാന്‍ മറക്കല്ലേ.

14 comments:

പിപ്പിലാഥന്‍ said...

യെഹോവാ എവിടെനിന്നുവന്നു
പിപ്പിലാഥന്‍റെ ദൈവം തന്ന പത്തു കല്‍പനകള്‍.

യെഹോവാ എവിടെനിന്നുവന്നു. പിപ്പിലാഥന്‍ എന്നാണ് പന്തികൊസ്തയിലേക്ക് മാറിയ്.

കാത്തിക്ക്ബൈബിളില് കണ്ടത്,
ഞാനാണ് നിന്‍റെ ദൈവമായ ക൪ത്താവ്.

എന്തുപറയുന്നു പിപ്പലാഥ.
----------------------------------ന്യായമായ ചോദ്യം. താങ്കളുടെ ഉത്തരവും ന്യായം.
എന്‍റെ അഭിപ്രായം - ദൈവം, കര്‍ത്താവ് , എന്നുള്ളത് ഒരു വ്യക്തിപരമായ പേരല്ല , തര്‍ജിമയില്‍ വന്ന ഒരു പിശകാണാതു. ദൈവത്തിന്‍റെ പേര്‍ യെഹോവയെന്നാണെന്നും, എന്നന്നേക്കും ആ പേരില്‍ അറിയപ്പെടണമെന്നും ആദ്യമായി പേര്‍ പറയുമ്പോള്‍ പറയുന്നു. P.O.C ബൈബിളില്‍ പുറപ്പാടു 3:15 ല്‍ അടിക്കുരുപ്പായി കൊടുത്തിരിക്കുന്നത് നോക്കുക . കൊച്ചാപ്പിയുടെയോ, പിപ്പിലാഥന്‍റെയോ, വര്‍ക്കിയുടെയോ പേര്‍ ലോകത്തെതു ഭാഷയില്‍ തര്‍ജിമ ചെയ്താലും മാറ്റമില്ലാതെ അതെപോലെയായിരിക്കും. കെന്നഡി,ലിങ്കന്‍ ,നെഹ്രൂ , മോശ,ഫറവോ ,.... തുടങ്ങിയവരുടെ ,ജീവചരിത്രം ഏതു ഭാഷയില്‍ തര്‍ജിമ ചെയ്താലും പേര്‍ മാറാത്തതുപോലെ.

പക്ഷെ സര്‍വശക്തനായ യെഹോവയുടെ പേര്‍ പല രീതിയിലും രൂപത്തിലുമാക്കി മനുഷ്യനെ ആശയക്കുഴപ്പത്തിലാക്കി , അത് പെന്തകൊസ്തുകാര്‍ക്ക് വിട്ടുകൊടുക്കാന്‍ പാടില്ല , നമ്മുടെ പിതാവിന്‍റെ പേരാണതു.

അതുപോലെ CATHOLIC ENCYCLOPEDIA പറയുന്നത് പോലെ മൂലഗ്രന്ഥത്തില്‍ 6000 ല്‍ ഏറെ തവണയുണ്ടായിരുന്ന Yahweh എന്നപേര്‍ ലോര്‍ഡ്‌ എന്നും കര്‍ത്താവെന്നും ,കടവുള്‍,ഭഗവാന്‍, ഈശ്വര്‍ ..... എന്നൊക്കെ ലോകഭാഷകളിലെല്ലാം പലരീതിയിലാക്കി ( ദൈവനാമം ഉപയോഗിക്കുന്നത് പാപമാണെന്ന തോന്നലും ആതാതു ദേശക്കാര്‍ക്ക് വേഗം മനസിലാക്കാനും എന്നാ നല്ല ഉദേശത്തോടുകൂടിയും ആയിരുന്നൂ ഇങ്ങനെ തര്‍ജിമ ചെയ്തത്.) കത്തോലിക്കരുടെ ആധുനീക പരിഭാഷയായ New Jerusalem Bible കാണുക .Exodus 3:15 God further said to Moses, 'You are to tell the Israelites, "Yahweh, the God of your ancestors, the God of Abraham, the God of Isaac and the God of Jacob, has sent me to you." This is my name for all time, and thus I am to be invoked for all generations to come. .Exodus 20:2 'I am Yahweh your God who brought you out of Egypt, where you lived as slaves. Link http://www.catholic.org/bible/book.php?id=2

ചുരുക്കത്തില്‍ ദൈവം, കര്‍ത്താവ് , എന്നുള്ളത് ഒരു വ്യക്തിപരമായ പേരല്ല, സാത്തനെയും ,മോശയും ,അബ്രാഹത്തെയും , ഒക്കെ ഈ പേരുകളില്‍ പറയുന്നൂ.

( I CORINTH 8:6 For even if there are so-called gods whether in heaven or on earth, as indeed there are many gods and many lords,

- 2 Corinthians 4:4 4 The god of this age has blinded the minds of unbelievers, so that they cannot see the light of the gospel that displays the glory of Christ, who is the image of God.-

1 Peter 3:6 just as Sarah obeyed Abraham, calling him lord, and you have become her children if you do what is right without being frightened by any fear .--

Exodus 7:1 says, �And the LORD said unto Moses, �See I have made thee a god to Pharaoh: and Aaron thy brother shall be thy prophet.�� �First, it should be noticed that this verse legitimizes Moses� power and authority. As commentator Matthew Henry explains-

==========================

CATHOLIC ENCYCLOPEDIA says

ഇനിയും സംശയം ബാക്കിയെങ്കില്‍ Yahweh Jehovah എന്നീ വാക്കുകള്‍ CATHOLIC ENCYCLOPEDIA നോക്കുക Link http://www.catholic.org/encyclopedia/


Jehovah (Yahweh) CATHOLIC ENCYCLOPEDIA
Jehovah (Yahweh)
The proper name of God in the Old Testament ; hence the Jews called it the name by excellence, the great name, the only name, the glorious and terrible name, http://guru-pippiladan.blogspot.com/2011/10/blog-post_25.html

John Chacko said...

പിപ്പിലാടന്‍റെ ഉരുളക്ക്‌ ടോം വര്‍ക്കിയുടെ ഉപ്പേരി - ഉടന്‍ പ്രതീക്ഷിക്കുക.


tom why you are trying to tell another blasphemy?

Anonymous said...

അള്‍ത്താരയുടെ ഇടതു വശത്ത്‌ കാണുന്ന ക്രൂസിഫിക്സിനു താഴെ സൂക്ഷിച്ചു നോക്കിയാല്‍ സക്രാരി കാണാം. നടുവില്‍ ആയി പ്രതിഷ്ടിച്ചിരിക്കുന്നത് ക്ലാവര്‍ കുരിശും അതിനു മുകളില്‍ ശവപ്പെട്ടിയുടെ മുകളില്‍ നിന്നും സ്വര്‍ഗത്തിലേക്ക് എത്തി വലിഞ്ഞു കയറുവാന്‍ ശ്രമിക്കുന്ന ക്രിസ്തുവിന്റെ പടം. കൊരോത്തിന്‍റെ മാസ്റ്റര്‍ പീസ്‌. പന്ത്രണ്ടു സ്ലീഹന്മാരും, യൂദാസ് ഉള്‍പ്പടെ, ക്ലാവര്‍ കുരിശിനെ വന്ദിക്കുന്നു.

ക്രൈസ്തവ കലാ രൂപത്തിന്റെ സംരക്ഷണത്തിനും, അതിന്‍റെ ഭാവിക്കും വേണ്ടി ഗാര്‍ ലാണ്ട് കാരോട് ഈ അപരാധം ചെയ്ത കൊരോത്തിനെയും, അതിനു ചുക്കാന്‍ പിടിച്ച ശവപ്പെട്ടി ജോജിയെയും നാട് കടത്തണം എന്ന് ഞങ്ങള്‍ വേണ്ടപ്പെട്ട അധികൃതരോട് അഭ്യര്‍ത്ഥിക്കുകയാണ്.
=====================
voice ഇതിനു മുന്‍പ് എഴുതിയത് എത്രയോ ശെരി. സൈഡില്‍ വെച്ചിരിക്കുന്ന സക്രാരി നടുക്ക് കൊണ്ടുവന്നു മാര്‍ തോമ കുരിശു സൈഡിലും വെക്കുന്നതല്ലേ നല്ലത്. 12 ശ്ലീഹന്മാര്‍ മാര്‍ തോമ കുരിശിനെ ആരാധിക്കുന്നതായി വരച്ചിരിക്കുന്നത് തെറ്റല്ലേ. കോരോത്തും ജോജിയും കുടി പുതിയ ദൈവ ശാസ്ത്രം garland കാരുടെ മുതുകില്‍ അടിച്ചെല്പിക്കുന്നത് ചെറുത്തെ മതിയാകൂ. ഇവരെ രണ്ടിനെയും നാട് കടത്തിയാല്‍ മാത്രം പോര. മഹറോന്‍ ചൊല്ലുകയാണ് വേണ്ടത്. ഈ പ്രമാദമായ തെറ്റ് voice ഉം skylark ഉം ചുണ്ടി കാണിച്ചതിന് വളരെ നന്ദി.

Anonymous said...

Skylark,
Accourding to your(comments)information,Fr.Angadiath is the one violate first the importance of Holy Eucharist.You shuold see the old picture of garland church alter.But I am sure it happen to the will of Powathil and he is the one blessed it too.So we need to punish both of them.So I am strongly believe Powathil is the Claver leader.We need to remove both of them from catholic religion.They don't have the knowledge of skylark and they are anti christ.

Anonymous said...

പിപ്പിലാടന്‍റെ ഉരുളക്ക്‌ ടോം വര്‍ക്കിയുടെ ഉപ്പേരി - ഉടന്‍ പ്രതീക്ഷിക്കുക

ബ്ലോഗ്‌ മാഷെ -ടോം വര്‍കിയോട് പിപ്പിലധനു വിഴുങ്ങാന്‍ പറ്റി ഇല്ലെങ്കിലും കുഴപ്പം ഇല്ല പൊതു ജനത്തിന് വിഴുങ്ങാന്‍ പറ്റുന്ന ഉരുള ഉരുട്ടാന്‍ പറയണേ.

Anonymous said...

ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ പ്രതീകമെന്നോ അടയാളമെന്നോ, ചിഹന്നമെന്നോ ഒക്കെ വിശേഷിപ്പിച്ചു വിശ്വാസികളെ വഴി തെറ്റിക്കുവാന്‍ ചില സഭാധികാരികള്‍ ഉപയോഗിക്കുന്ന വിചിത്ര രൂപത്തിലുള്ള മാനിയെക്കന്‍ കുരിശിനു മുമ്പില്‍ മുട്ടുകുത്തി ആരാധിക്കുന്നത് വിഗ്രഹാരാധനയില്‍ കുറഞ്ഞ ഒന്നുമല്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വിശുദ്ധ സക്രാരിയില്‍ എഴുന്നള്ളിച്ചു വച്ചിരിക്കുന്ന തിരുവോസ്തിക്ക് മുമ്പിലല്ലാതെ ഏതോ വിവരദോഷി കൊത്തിയുണ്ടാക്കിയ വിച്ത്ര വസ്തുവിന്റെ മുമ്പില്‍ മുട്ടുകള്‍ കുത്തി പ്രാര്‍ഥിക്കുക എന്നത് വിശ്വാസികളെ മനപ്പൂര്‍വം വഴിതെറ്റിക്കുവാന്‍ വേണ്ടി മാത്രമാണ്.
-------------------------------------------------
'ഇത് വിഗ്രഹാരാധനയല്ലേ' എന്ന ലേബലില്‍ 'voice' ഇല്‍ ഈയിടെ പ്രസിദ്ധീകരിച്ച ഫോട്ടോയോടു കൂടിയ ഒരു കുറിപ്പാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. voice അന്ന് പറഞ്ഞത് എത്രയോ ശെരിയാണെന്ന് skylark കാര്യ കാരണം സഹിതം പറഞ്ഞപ്പോള്‍ ഇപ്പോഴാണ് ബോദ്ധ്യമായത്. വിഗ്രഹത്തിന്റെ മുന്‍പില്‍ മുട്ട് കുത്തി ആരാധിക്കുന്ന വൈദിക ശ്രെഷ്ടരോ അതോ വിഗ്രഹം ഉണ്ടാക്കി പ്രതിഷ്ടിച്ച്ച ആള്‍ക്കാരോ ഇവിടെ കുറ്റക്കാര്‍?

Anonymous said...

Yesterday our Major Archbishop celebrated the Divine Liturgy at St. Mary's Knanaya Church in Chicago using the Hand Cross(Kaikurishu). It was amazing to see our first Major Archbishop elected by the Synod bahaving like the heads of other Eastern Churches of both Catholic and Orthodox. We should be proud of him.

Chicago Catholic said...

Skylark

An excellent Post. You have scanned the current issues and made a serious attempt to pinpoint the traditional faults.

With all these, Chicago Diocese is NOT going to learn. Hence, please stop the contributions..and let them raise the money with the Marthoma Cross

Anonymous said...

To all those who opposes the way the new church in Garland is built:

You all took membership in this parish by seeing the old church. If you did not like the old church, then why did you take membership in this church?. You could very well go to Coppell church or few Latin(Roman) churches where the tabernacle is kept in the middle of the Sanctuary.

Anonymous said...

വിശുദ്ധ കുര്‍ബാനയുടെ സമയത്ത് 'വിശുദ്ധ കുര്‍ബാന' ബലിപീടത്തില്‍ തന്നെയാണ് വയ്ക്കുന്നത് ..അതുകൊണ്ട് കുര്‍ബാനയുടെ സമയത്ത് കുര്‍ബാനയുടെ കേന്ദ്ര ബിന്ദു വിശുദ്ധ കുര്‍ബാന തന്നെയാണ് ....കുര്‍ബാനയുടെ സമയത്ത് മറ്റൊരു പ്രതിഷ്ഠയുടെ ചിന്ത വരുന്നില്ല ... ...അതുകൊണ്ട് തന്നെ ഏതൊരു ദേവാലയത്തിലും അള്‍ത്താരയുടെ പ്രധാനഭാഗത്ത്‌ കുരിശോ ,യേശുവിന്റെ ചിത്രമോ ,രൂപമോ ,യേശുവിനെ വഹിച്ചുകൊട്നുള്ള മാതാവിന്റെ ചിത്രമോ ഒക്കെ വയ്ക്കാം എന്നാണ് എന്റെ അഭിപ്രായം ...അതില്‍ ഒരു അപകതയുമില്ല ..'വിശ്വാസിയെ' സംബന്ധിച്ചു ഇത്തരം ആശയക്കുഴപ്പത്തിന്റെ പ്രശനം ഉണ്ടാകുന്നില്ല ..ഇവിടെ തന്‍റെ ഭാഗത്ത്‌ നിന്നുകൂടി സ്വന്തം നിലക്ക് പുതിയ ഒരു വിവാദം കൂടി സിറോ മലബാര്‍ സഭക്ക് സംഭാവന ചെയ്യാനുള്ള ശ്രമമാണോ ലേഘകന്‍ ശ്രമിക്കുന്നത് എന്ന കാര്യത്തില്‍ സംശയം ഉണ്ട്.

Anonymous said...

കുര്‍ബാനയില്‍ സാരാംശമാറ്റം വന്ന വിശുദ്ധ കുര്‍ബാന മാത്രമേ വിലയുള്ളതായി ഒള്ളൂ ..അല്ലാത്തതെല്ലാം വെറും അപ്പം മാത്രമാണ് ..അതുകൊണ്ട് തന്നെ സാരാംശമാറ്റം വന്ന അപ്പം അള്‍ത്താരയില്‍ ഉള്ളപ്പോള്‍ മാത്രമേ അത് അല്ത്താരയിലെ പ്രധാന കേന്ദ്രം ആകുന്നൊള്ളൂ ..അല്ലാത്ത സമയങ്ങള്‍ ..അതയത് ശൂന്യമായ സക്രാരി, അള്‍ത്താരയുടെ കേന്ദ്രമാണ് എന്ന് കരുതാന്‍ കഴിയില്ലല്ലോ ...അതുകൊണ്ട് തന്നെ സക്രാരി അള്‍ത്താരയുടെ പ്രധാന ഭാഗത്തോ അപ്രധാനഭാഗതോ വയ്ക്കുന്നതില്‍ തെറ്റുണ്ട് എന്ന് വ്യക്തിപരമായി എനിക്ക് അഭിപ്രായമില്ല

Anonymous said...

മാ. തോ. കുരിശു എന്ന് വിളിക്കുന്ന ഒരു പ്രത്യേക ആകൃതിയിലുള്ള കുരിസ് ആണ് പ്രധാന കഥാപാത്രം. ഇത് മാത്രമല്ല, മറ്റു പല ആകൃതിയില്‍ ഉള്ള ധാരാളം കുരിശുകള്‍ പല രാജ്യങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പലരും കല്ലറകളുടെ സ്ലാബുകളിലും, കുര്‍ബാന പുസ്തകത്തിന്റെ പുറം ചട്ടയിലും, മാലയിലും മറ്റും ഇത് ഉപയോഗിക്കുന്നു. ഞാനും പല കാര്യങ്ങളിലും വളരെ അഭിമാന പുര്‍വ്വം മാ. തോ. കുരിശു ഉപയോഗിക്കുന്നുണ്ട്. ഭാരത സര്‍ക്കാര്‍ മാര്‍ തോമ ശ്ലീഹായുടെ jubilee ആഘോഷിച്ചപ്പോള്‍ പുറത്തിറക്കിയ സ്ടാംപിലും മാ. തോ. കുരിശു ആണ് ഉപയോഗിച്ചത്. ഈ കുരിശിന്റെ പ്രാധാന്യം ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. അതിനെ പറ്റി കൂടുതല്‍ അറിയേണ്ടിയവര്‍ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാന്‍ അപേക്ഷ. syrian christians നെപ്പറ്റി കണ്ട വേറൊരു ചരിത്രവും ഇവിടെ ക്ലിക്ക് ചെയ്തു വായിക്കുക. അതിനെപ്പറ്റി ഒക്കെ ചരിത്ര കാരന്മാര്‍ research നടത്തി തീരുമാനിക്കട്ടെ.

Anonymous said...

ലെയോ പതിമൂന്നാമന്‍ തുടങ്ങിവെച്ച ഹയരാര്‍ക്കി പുനസ്ഥാപനം പൂര്‍ത്തിയാക്കിയത് പതിനൊന്നാം പീയൂസാണ് .1923 ഡിസംബര്‍ 21 ന് അദ്ദേഹം സിറോ മലബാര്‍ ഹയരാര്‍ക്കി പുനസ്ഥാപിച്ചു .ഭാരതത്തിലെ ലത്തീന്‍ ഹയരാര്‍ക്കി സ്ഥാപിച്ചിട്ടു 37 വര്ഷം കഴിഞ്ഞാണ് ഇവിടുത്തെ പഴയകൂറ്റുകാര്‍ക്ക് ഹയരാര്‍ക്കി പുനസ്ഥാപിക്കുന്നത്. അതും പബയാറിനും ഭാരതപ്പുഴക്കും ഇടയ്ക്ക് ഇടുങ്ങിയ ഭൂപ്രദേശത്ത് മാത്രം .അതിനെത്ര നൂട്ടാണ്ടുകളെടുത്തു .എത്രയെത്ര നിവെദനങ്ങള്‍ റോമിലേക്ക് അയയ്കേണ്ടി വന്നു .എത്രയെത്ര മഹാരദന്മാര്‍ കണ്ണീരോടെ പ്രാര്‍ത്തിക്കുകയും രക്സ്തസക്ഷികളാകുകയും ചെയ്തു .അവരുടെ ചോരയും നീരും വീണുണ്ടായതാണ് സിറോ മലബാര്‍ സഭ .

സിറോ മലബാര്‍ സഭയുടെ പാരബര്യങ്ങലും പൈതൃകവും വ്യക്തിത്വവും കാത്തുസൂക്ഷിക്കാനും വളര്‍ത്തി പരിപോഷിപ്പിക്കാനും ഉള്ള താല്പര്യവും ഉണര്‍വ്വും ചിലയിടങ്ങളില്‍ ദൃശ്യമാണ് .ഈ സഭയുടെ വ്യക്തിത്വത്തിനനുസൃതമായ ഭരണരീതി ,ആധ്യാത്മികത ,ദൈവശാസ്ത്ര നിയമസംഹിത ,മതപഠനം എന്നിവ നടപ്പാക്കുക അത്ര എളുപ്പമുള്ള സംഗതിയല്ലെന്നു സഭാധ്യക്ഷന്മാര്‍ക്കും അറിയാം .കാരണം ,മുന്നൂറിലേറെ വര്ഷം മറ്റൊരു പസ്ചാത്തലതിലൂടെയാണ് ഈ സഭ സഞ്ചരിച്ചത് .നാട്ടുമെത്രാന്മാര്‍ വന്ന ശേഷവും സെമിനാരി പരിശീലനം ഈ സഭയുടെ പശ്ചാത്തലം അറിവില്ലാത്തവരാണ് നടത്തിയത് .

അദര്‍ഷധീരതയും മൂല്യാധിഷ്ടിത ജീവിതവും ത്യാഗസന്നദ്ധതയും ഒത്തിണങ്ങിയ നേതൃത്വത്തിനെ ഈ സഭയെ രണ്ടായിരമാണ്ടിലേക്ക് നയിക്കാനാവൂ എന്നതില്‍ എല്ലാവരും ഏകാഭിപ്രായക്കാരാണ്‌ .വ്യക്തവും ശക്തവുമായ ഒരു വലിയ നേതൃത്വത്തെ ആ നല്ല നാളെ നോക്കിപ്പാര്തുകൊണ്ടിരിക്കുകയാണ് .ആ അദര്‍ശധീരരുടെ അണികളില്‍ ചൈതന്യപൂര്‍വ്വം അണിനിരക്കാന്‍ സിറോ മലബാര്‍ സഭയിലെ ദൈവജനം തയ്യാറുമാണ് .അങ്ങനെ ഇവിടുത്തെ ശ്ലൈഹികസഭയുടെ അന്തസതയുമായി അലിഞ്ഞു ചേരുകയും ഭാരതത്തിനും ലോകത്തിനും വേണ്ടി ഈ സഭാ പൈതൃകം ഉയര്തിക്കാട്ടുകയും ചെയ്യുന്നവരുടെ ഒരു നിര കെട്ടിപ്പടുക്കാനുള്ള പരിശ്രമമാണ് ഉണ്ടാകേണ്ടത് ...

'ഇന്നത്തെ കാര്‍മേഘങ്ങളെല്ലാം നീങ്ങും ;ഉദയസൂര്യന്‍ ഉദിച്ചുയരും ;എങ്ങും പ്രകാശം പരക്കും ;ഭാരതമാതാവ് സന്തോഷിക്കുകയും ചെയ്യും 'എന്ന് പ്രതീക്ഷിക്കാം ...

Anonymous said...

All catholic should follow one Mass (different language is ok) and one cross.

When we read one Bible, why cant we follow one cross?

Whoever do not want to follow the cross and bible, let them do whatever they want.