Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, October 28, 2011

വാക്കൊന്ന് , പ്രവൃത്തി മറ്റൊന്ന് - - ഒരു നിരൂപണ രചന

- വിഷണ്ണനായ നിരീക്ഷകന്‍

നാട്ടിലെ മൂന്നാം കിട രാഷ്ട്രീയക്കാരെ നാണിപ്പിക്കുന്ന വിധത്തിലാണ് ഇവിടത്തെ ചില നാലാം കിട ബ്ലോഗ്‌കാരുടെ പ്രസ്താവനയും പിന്നീടുള്ള പ്രവൃത്തികളും. വൈദീകരെയും വൈദീക മേലധ്യക്ഷന്മാരെയും സംരക്ഷിക്കും എന്ന് എഴുതിയതിനു തൊട്ടു പിന്നാലെ വൈദീകരെ പറ്റി തന്നെ മറ്റൊരു ആരോപണം.
ചിക്കാഗോയ്ക്ക് വേണ്ടി പണിയെടുക്കുന്ന ചില വൈദീകര്‍ വോയിസ് ബ്ലോഗ്‌ അനുഭാവികള്‍ ആണത്രേ! അതൊരു നല്ല കാര്യമാണോ , അതോ ചീത്ത കാര്യമാണോ? എന്ത് തന്നെ ആയാലും അതങ്ങിനെ എടുത്തു പറഞ്ഞ സ്ഥിതിക്ക് , അങ്ങിനെയുള്ളവരുടെ കുരു പൊട്ടിക്കാനുള്ള ഒരു ആഹ്വാനം അല്ലെ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. എങ്കിലും അവരുടെയും priesthood നെ ഇവര്‍ ബഹുമാനിക്കുന്നത്രേ. സംരക്ഷണം ഇപ്പോഴില്ല, കുരു പൊട്ടി തൊലഞ്ഞു തൊപ്പിയൂരി വന്നു കഴിയുമ്പോള്‍ പരിഗണിക്കാം!
"Please don't attack any Priests or Bishops as we stand here to protect their Priesthood. We know very few priests working for Chicago are silently supporting Voice blog. But still we respect their Priesthood. Also NO verbal attacks to any individuals please. Thank you for all your articles and comments. We are so happy to see MANY Syro- Malabar faithfuls read this blog and understand the facts and truths.
Blog Admin "
പൈത്യം ബ്ലോഗിന്റെ (കളിപ്പേരിനു കൊച്ച് അപ്പിയോടു കടപ്പാട്) മുകളില്‍ കൊടുത്തിരിക്കുന്ന ഒരു തലേവരയാണിത്! അതിനു മുകളിലായി വേറെ ഒരു ചെറിയ തലേവര കൂടി വരച്ചിട്ടുണ്ട്. ബ്ലോഗു മാസ്റ്റര്‍ടെ വക! താഴെ കൊടുക്കുന്നു.
“Whatever be your views, we humbly request you to register them in a noble, dignified and civilized language. Vulgar and uncultured language is totally unfit for the kind of subjects we are discussing. We try our best to screen the views of readers before publishing them. Still it was brought to our notice by a respectable reader that many cheap comments are escaping our attention unwittingly and getting published. Therefore kindly use decent language. Others will not be published.
Blog Master.”

ഇനി ഒരു സംശയം ! ഈ മാസ്റ്റര്‍ ആണോ അഡ്മിനിസ്ട്രേറ്റര്‍ ആണോ വലുതെന്ന്! അക്ഷരത്തിന്റെ വലുപ്പം കണ്ടിട്ട് അഡ്മിനിസ്ട്രേറ്റര്‍ ആണെന്ന് തോന്നുന്നു. ഇത് രണ്ടും എഴുതിയത് ഒരാള്‍ ആണെങ്കിലും രണ്ടു പേര്‍ ആണെങ്കിലും ആശയം ഒന്ന് തന്നെ. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കരുതെന്ന്. എന്നിട്ട് അതാണോ ഇവിടെ നടക്കുന്നത്? ആളുകളെ തിരഞ്ഞു പിടിച്ചു വളഞ്ഞു വെച്ചല്ലേ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്. ചിലരുടെ ഒക്കെ വീട്ടുകാരെ പോലും വെറുതെ വിടുന്നുണ്ടോ? ഭാര്യ, മക്കള്‍ എന്ന് വേണ്ട അറിയാവുന്നവരെ ഒക്കെ ചെളി വാരി ഏറാണ് . എങ്കില്‍ മറ്റു ചിലരെ വെറുതെ വിടുന്നും ഉണ്ട്. ലാഡഗുരുവിനോടും നീലാകാശത്തിലെ വെള്ളപ്പറവയോടും വലിയ പക ഉള്ളതായി തോന്നുന്നില്ല. ലാഡ ഗുരു എന്തോ വലിയ ഒരു ബൈബിള്‍ പണ്ഡിതന്‍ ആണെന്ന തോന്നല്‍ കൊണ്ടോ, ഗുരു ഇവരില്‍ ഒരുവന്‍ തന്നെ ആയതു കൊണ്ടോ എന്താണെന്ന് അറിവില്ല. അല്ലാ! ഇയ്യിടെ ആയി ഗുരു എന്ന തലയറ്റം മാഞ്ഞു പോയോ? വെറും പൈപ്പില്‍ ലാഡന്‍ എന്ന് കേള്‍ക്കാന്‍ ഒരു സുഖവും ഇല്ല. പൈപ്പിലെ ലാഡന് മുന്‍പില്‍ കുരു ഉണ്ടെങ്കിലെ ഒരു മാച്ചിംഗ് വരികയുള്ളു. കേള്‍ക്കാന്‍ ഇമ്പവും അത് തന്നെ. കാണാനും! നിങ്ങളുടെ ബൈബിളിലെ qualification ഒന്ന് അറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു. വേദ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന വാചകങ്ങള്‍ അതേപടി വിശ്വസിക്കുന്ന ഒരു പാവം സീറോ മലബാര്‍ കുഞ്ഞാടാണ്‌ ഞാന്‍ . എടുത്തു പറയാന്‍ കാരണം , പൈത്യം കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഞാന്‍ ഒരു 'പെന്ത കൊശവന്‍ ' ആണെന്ന് തെറ്റിദ്ധരിക്കെണ്ടല്ലോ എന്നോര്‍ത്താണ്. ഈ ബ്ലോഗില്‍ , അതായത് പൈത്യത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പെന്ത ക്കൊശവന്മാരുടെ ഈ ബ്ലോഗില്‍ എഴുതുന്നവരെല്ലാം പെന്ത കൊശവന്മാര്‍ ആണെന്ന് മുദ്ര കുത്തി താറടിക്കുകയാണ് അവരുടെ തന്ത്രം. അതെന്താ ചങ്ങാതീ , ഈ പെന്തിക്കോസുകാര്‍ ഒന്നും മനുഷ്യരല്ലേ ? അതോ അവര്‍ വിജാതീയര്‍ ആയതു കൊണ്ട് , അവരെ വല്ല മൃഗങ്ങളോ , സാത്താന്റെ സന്തതികളോ ആയി കാണണമെന്ന് വേദ പുസ്തകത്തില്‍ വല്ലയിടത്തും എഴുതി വച്ചിട്ടുണ്ടോ? ഉപമയിലെ നല്ല ശമരിയാക്കാരനും, യേശു ദാഹ ജലം ചോദിച്ച ശമരിയാക്കാരിയുമെല്ലാം വിജാതീയര്‍ ആയിരുന്നല്ലോ. ബൈബിള്‍ പണ്ഡിറ്റ്‌ പൈപ്പില്‍ ലാഡ ഗുരു വിനോട് ഒരു വിശദീകരണം ചോദിച്ചാല്‍ അത് അധികപ്രസംഗം ആവുമോ? മുന്‍പൊക്കെ മഞ്ഞപ്പത്രം എന്നും തെറി ബ്ലോഗ്‌ എന്നും ഒക്കെ ആയിരുന്നു വോയിസിനെ പറ്റി കുപ്രചരണം. അത് ഫലിക്കാതെ വന്നപ്പോള്‍ അടവൊന്നു മാറ്റി. പെന്തക്കൊശവന്മാരുടെ ബ്ലോഗ്‌ എന്നായി കുപ്രചരണം .

അത് ഫലിക്കാതെ വന്നപ്പോള്‍ അടവൊന്നു മാറ്റി. പെന്തക്കൊശവന്മാരുടെ ബ്ലോഗ്‌ എന്നായി കുപ്രചരണം . ഇവിടെ അറിയപ്പെടുന്ന പെന്തക്കൊശവന്മാര്‍ ആരും ഈ ബ്ലോഗില്‍ എഴുതുന്നതായി എനിക്ക് തോന്നിയിട്ടില്ല. കൊച്ച് അപ്പിയുടെ കെട്ടിയോള്‍ പെന്തിക്കോസ് ആണെന്ന് അങ്ങേരു തന്നെ വിളിച്ചു പറഞ്ഞത് ഒരു വടിയായിട്ടെടുത്തു വീട്ടില്‍ ഇരിക്കുന്ന, രണ്ടു പ്രായപൂര്‍ത്തി ആയ പെണ്‍ പിള്ളേരുടെ തള്ളയെ ഇതിനു മാത്രം അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യേണ്ട കാര്യം പൈത്യവാസികള്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല. എരുമ എന്ന ഓമനപ്പേര് , കൊച്ച് അപ്പി കള്ള് കുടിച്ചു കഴിയുമ്പോള്‍ സ്വന്തം ഭാര്യയെ വിളിക്കുന്ന പേരല്ലേ? ശോശാമ്മ ചേച്ചി നിങ്ങളോട് ദ്രോഹം ഒന്നും ചെയ്തില്ലല്ലോ.വളരെ ക്രിസ്തീയമായ രീതിയില്‍ ബ്ലോഗ്‌ നടത്തുന്നു എന്ന് അവകാശപ്പെടുന്ന , ആരെയും വ്യക്തിപരമായി ചീത്ത വിളിക്കില്ല എന്ന് അവകാശപ്പെടുന്ന നിങ്ങളുടെ നയത്തിന് ഘടക വിരുദ്ധമല്ലേ ഇതെല്ലാം? നിങ്ങളുടെ ബ്ലോഗില്‍ നിന്നും ഞാന്‍ കോപ്പി ചെയ്തു മുകളില്‍ എഴുതിയ തലേവരയ്ക്ക് എന്ത് വില. ഒരു പക്ഷെ നിങ്ങളുടെ തലയില്‍ വരച്ചിരിക്കുന്നത് വല്ലവരുടെയും ആസനം ചൊറിഞ്ഞ കോലുകൊണ്ട് ആണോ?
മറ്റൊരു പെന്തക്കൊശവനായി ചിത്രീകരിച്ചു ചെളി വാരിയെറിയുന്നത് ശ്രീമാന്‍ വര്‍ക്കി മാഷിനെ ആണ്. വര്‍ക്കി മാഷിനോട് ഒരു വാക്ക് . എന്റെ വ്യക്തി പരമായ അഭിപ്രായം മാത്രം! സാര്‍ എഴുതിക്കൂട്ടുന്നത് മനസ്സിലാക്കാനുള്ള വിവരവും വിദ്യാഭ്യാസവും ഒന്നും ഈ ബ്ലോഗ്‌ വായിക്കുന്ന സാധാരണക്കാര്‍ക്ക് ഇല്ല. ഒന്നുകില്‍ എഴുത്ത് മലയാളത്തില്‍ ആക്കുക , അല്ലെങ്കില്‍ എഴുതുന്നതില്‍ ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിക്കാതിരിക്കുക. ഇംഗ്ലീഷില്‍ ഉള്ള quotations ആരെങ്കിലും വളച്ചൊടിച്ചാല്‍ അത് മനസ്സിലാക്കാനുള്ള വിവേകം ഒന്നും നമ്മുടെ വായനക്കാര്‍ക്ക് ഇല്ല. തന്നെയുമല്ല ബ്ലോഗ്‌ വായനക്കാരുടെ പ്രിയ ഭാഷ മലയാളം ആണ് താനും . എഴുത്ത് കാരുടെയും! ഇംഗ്ലീഷ് അറിയുമായിരുന്നെങ്കില്‍ വേറെ വല്ല പണിയും നോക്കി പോയേനെ! അത് മനസിലാക്കിയല്ലേ ലാഡ ഗുരു ആദ്യം ഇംഗ്ലീഷ് ല്‍ തുടങ്ങിയ എഴുത്ത് മലയാളത്തിലേക്ക് മാറ്റി, വിവരം ഇല്ലാത്തവരുടെ hero ആയത്. അത് കൊണ്ട് ബുദ്ധിപരമായ ഒരു നീക്കം എന്ന നിലയില്‍ തല്‍ക്കാലം വര്‍ക്കി മാഷ്‌ എഴുത്ത് നിര്‍ത്ത്. കൊച്ച് അപ്പിയെ കണ്ടു പഠിക്ക്. സംഗതി പന്തിയല്ല എന്ന് മനസ്സിലായപ്പോള്‍ വലിഞ്ഞില്ലേ? എന്ന് വിചാരിച്ചു അങ്ങേര്‍ എഴുത്ത് നിര്‍ത്തി എന്ന് കരുതുന്നോ? ഇല്ല! പൂര്‍വാധികം ശക്തമായി തിരിച്ചു വരും എന്ന് എനിക്കുറപ്പുണ്ട്. എന്തൊക്കെ പറഞ്ഞാലും കൊച്ച് അപ്പി ചേട്ടന്റെ എഴുത്തിന്റെ ശൈലിയും തമാശയും ഒക്കെ എനിക്ക് ഇഷ്ടമാണ്, കഴമ്പ് ഒന്നും ഇല്ലെങ്കിലും! ഒരു ജനകീയ എഴുത്ത് കാരന്‍! ഇനി വര്‍ക്കി മാഷിന് എഴുതിയെ തീരു എന്നുണ്ടെങ്കില്‍ , മാറ്റര്‍ ഇംഗ്ലീഷ് ഭാഷയില്‍ തന്നെ എഴുതി നാട്ടിലേക്ക് അയക്കുക. email ലൂടെ . ചുമ്മാതെ അങ്ങ് അയക്കുകയല്ല, അതിനൊക്കെ വേണ്ടി തുടങ്ങിയിരിക്കുന്ന ചില IT സ്ഥാപനങ്ങള്‍ ഉണ്ട്. അവര്‍ക്കയച്ചു കൊടുത്താല്‍ ചുരുങ്ങിയ ചിലവില്‍ അവര്‍ അത് മിനിട്ട് വച്ച് മലയാളത്തില്‍ ടൈപ്പ് ചെയ്തു തിരിച്ചയക്കും. അല്ലേ കൊച്ച് അപ്പിച്ചേട്ട ? ഇംഗ്ലീഷും മലയാളവും അറിയില്ലാത്ത കൊച്ച് അപ്പിച്ചേട്ടനും , മറ്റു നല്ല മലയാളം എഴുത്ത് കാരും ഇത് തന്നെ ചെയ്യുന്നു. ഞാന്‍ ഒറിജിനല്‍ ആണ് കേട്ടോ. ഇതെന്റെ സ്വന്തം സൃഷ്ടിയാ. ഇപ്പോള്‍ പന്ത് പൈപ്പില്‍ ലാഡ ഗുരുവിന്റെ കോര്‍ട്ടില്‍ ആണ്. വെറുതെ ഒരു ബൈബിള്‍ യുദ്ധവും കൂടി തുടങ്ങി വെയ്ക്കണോ, വര്‍ക്കി മാഷേ? ബ്ലോഗു യുദ്ധം ഒരെണ്ണം നടക്കുന്നുണ്ടല്ലോ! ഒരു ആനയുടെ മുതുകത്ത് ഇരുന്ന് അണ്ണാന്‍ യുദ്ധം ചെയ്യുന്ന പോലെ.

ഒരു കാലത്ത് പൈപ്പ് ലാഡ ഗുരുവിനെ തളയ്ക്കാന്‍ ഒരു ടാങ്ക് ലാഡ ഗുരു തന്നെ ഈ ബ്ലോഗ്‌ പ്രപഞ്ചത്തില്‍ അവതരിക്കില്ല എന്നാരു കണ്ടു? പൈപ്പിന് വെള്ളം കൊടുക്കുന്ന ടാങ്ക് ഒരു സുപ്രഭാതത്തില്‍ ലാഡ ഗുരു ആയി അവതരിച്ചാല്‍, പൈപ്പില്‍ ലാഡ ഗുരുവിന്റെ പണി പൂട്ടിയത് തന്നെ. പിന്നെ എല്ലാവരും ടാങ്കില്‍ ലാഡ ഗുരുവിന്റെ വിവരക്കേടിനു പിന്നാലെ പായും.അങ്ങിനെ ഒരു കാലം വരും മാഷേ. തല്‍ക്കാലം പത്തി മടക്കി മാളത്തില്‍ ഒതുങ്ങുന്നതാണ് ബുദ്ധി ! പരിശുദ്ധ ദേവ മാതാവിനെപ്പറ്റി എന്തോ വേണ്ടാതീനം ഒക്കെ വര്‍ക്കി മാഷ്‌ എഴുതിയതായി ബ്ലോഗില്‍ വായിച്ചു . ഒള്ളത് ആണെങ്കില്‍ മോശമായിപ്പോയി. അതോ വിരോധികള്‍ പറഞ്ഞുണ്ടാക്കുന്നതാണോ?വര്‍ക്കി മാഷ് പെന്തക്കൊശവന്‍ ആണെന്ന് പറയുന്നത് ശരി തന്നെയോ? എങ്കില്‍ താങ്കളുടെ കാര്യത്തില്‍ എനിക്ക് വലിയ താല്പര്യം ഇല്ല. നീലാകാശത്തിലെ വെള്ളപ്പറവ എഴുതി വോയിസിനും പൈത്യത്തിനും അയച്ചു കൊടുത്ത ഒരു article നെ വോയിസ് വ്യഭിച്ചരിച്ചതായി പൈത്യം വാദിക്കുന്നു. ആരാണ് വ്യഭിചരിച്ചതെന്നു എങ്ങിനെ പറയാന്‍ പറ്റും? സാഹചര്യം വച്ച് നോക്കുമ്പോള്‍ പലതും വ്യഭിചരിക്കുന്ന പൈത്യം തന്നെ ഇതും വ്യഭിചരിച്ചിരിക്കാനാണ് സാധ്യത. ബൈബിള്‍ പണ്ഡിതന്മാര്‍ എല്ലാം ചേര്‍ന്ന് ഒരു തീരുമാനം എടുക്കണം! വിശുദ്ധ ബൈബിള്‍ വചനങ്ങള്‍ ഒരു പോരിനുള്ള ആയുധമാക്കി കൂടാ. അത് എഴുതപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ സ്വന്തം വാക്കുകളില്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. POC ബൈബിളില്‍ ആയാലും, പെന്തിക്കൊസു ബൈബിളില്‍ ആയാലും protestant ബൈബിളില്‍ ആയാലും , വാക്യങ്ങളുടെ മൂല ആശയം ഒന്നാവാനാണ് വഴി, അല്ലെ ലാഡ ഗുരു? അത് സ്വന്തം പേരിനും , പെരുമയ്ക്കും , വാദത്തില്‍ ജയിക്കാനും ഒന്നും ദുരുപയോഗിച്ചു കൂടാ. ഇനി മാര്‍തോമ്മ കുരിശിന്റെ കാര്യത്തില്‍ ഈ ബൈബിളുകള്‍ തമ്മില്‍ എന്തെങ്കിലും അന്തരം ഉണ്ടോ എന്ന് അറിയില്ല. എന്റെ ചെറുപ്പത്തില്‍ അത്യാവശ്യം ബൈബിള്‍ വായനക്കിടയില്‍ അത് കണ്ടതായി ഓര്‍മ്മയില്ല. പെന്തിക്കൊസു ബൈബിള്‍ അല്ല വായിച്ചത് , POC ബൈബിള്‍ തന്നെയാണ് വായിച്ചിട്ടുള്ളത്. പക്ഷെ POC ബൈബിളില്‍ ഈ അടുത്ത കാലത്ത് മാര്‍ത്തോമ്മാ കുരിശിനെ പറ്റി പ്രതിപാദിക്കുന്ന ഏതോ ഒരു ഭാഗം ആരോ കണ്ടെത്തിയെന്നു പൈത്യം ബ്ലോഗില്‍ വായിച്ച പോലെ നേരിയ ഒരു ഓര്‍മ്മ. ഇനി എന്തെല്ലാം കാണാന്‍ ഇരിക്കുന്നു. കുരിശേതായാലും കുര്‍ബ്ബാന കണ്ടാല്‍ മതി എന്ന ചിന്താഗതിക്കാരന്‍ ആണ് ഞാന്‍. എങ്കിലും മനുഷ്യ നിര്‍മിതമായ മാര്‍തോമ്മ കുരിശിനെ വണങ്ങുകയും ആരാധിക്കുകയും ഒക്കെ ചെയ്യുന്നത് ഒരു വിശ്വാസി എന്ന നിലയില്‍ ഒരു ചോദ്യ ചിഹ്നം തന്നെ. സക്രാരിയില്‍ എഴുന്നള്ളിയിരിക്കുന്ന ജീവനുള്ള ക്രിസ്തുവിനെ ആരാധിക്കുന്നതിനു പകരം , മനുഷ്യ നിര്‍മ്മിതമായ വിവിധ വസ്തുക്കളെ ആരാധിക്കാമോ? പറയൂ ലാഡ ഗുരു. വര്‍ക്കി മാഷിനോട് ഈ ചോദ്യം ചോദിക്കാത്തത് അദേഹത്തിന് മലയാളം മനസിലാവില്ല എന്ന ഒരു ധാരണ കൊണ്ടാണ്. ഇനി അതൊരു തെറ്റിദ്ധാരണ ആണ് എങ്കില്‍ തന്നെ ചോദ്യത്തിന്റെ ഉത്തരം വര്‍ക്കി മാഷ്‌ ഇംഗ്ലീഷ് ലെ പറയൂ . അപ്പോഴും വായനക്കാര്‍ മണ്ടന്മാരായി . അത് കാരണം തല്‍ക്കാലം ഞാന്‍ വര്‍ക്കി മാഷിനെ ഒഴിവാക്കുന്നു. പിന്നെ കൊച്ച് അപ്പിയോടു ചോദിക്കാമെന്നു വച്ചാല്‍ , അതിയാന് ഇങ്ങിനെയുള്ള കാര്യങ്ങളില്‍ വലിയ ജ്ഞാനവും ഇല്ല. അല്ല കൊച്ച് അപ്പിച്ചേട്ടാ ഈ PhD ഒള്ളതാണോ? അതെന്തിനാ PhD വാലറ്റത്തും ഡോ(ങ്കി) . എന്ന് തലയറ്റത്തും ഏഴുതി വച്ചിരിക്കുന്നെ? എഴുത്തിന്റെ standard നോക്കുമ്പോള്‍ ഏതോ ഒരു രസികന്‍ വികൃതമാക്കിയ തലയറ്റം ചേരും പക്ഷെ വാലറ്റം ഒട്ടും ചേരില്ല. എങ്കിലും ചേട്ടനെ എനിക്കിഷ്ടമാണ്. എന്റെ ഭാര്യക്കും. ചേട്ടന്‍ ഇങ്ങിനെ കോമാളി കളിക്കുന്നത് കൊണ്ടല്ലേ ആളുകളെല്ലാം ചേട്ടന്റെ മുതുകത്ത് കേറി കുരവയിടുന്നത്? സ്വന്തം വീട്ടിലെ കാര്യം ഒക്കെ എന്തിനാ ഇങ്ങിനെ വിളിച്ചു കൂവുന്നത്? അല്ല ! ഒന്നാലോചിച്ചാല്‍ പല പകല്‍ മാന്യന്മാരുടെയും വീടുകളില്‍ അരങ്ങേറുന്നതും ഇത് തന്നെ! സ്വന്തം പല്ലിട കുത്തി മറ്റുള്ളവരെ മണപ്പിക്കുന്നത് തികഞ്ഞ ബുദ്ധി ശൂന്യത തന്നെ! അതോ ഒരു തുറന്നപുസ്തകം ആയി ജീവിച്ചു മറ്റുള്ളവര്‍ കയറി നിരങ്ങുമ്പോള്‍ വല്ല ആത്മ സംതൃപ്തിയും കിട്ടുന്നുണ്ടോ?

ഇയ്യിടെ നമ്മുടെ മെത്രാനച്ചന്‍ വീടുകളിലേക്ക് പിരിവു ചോദിച്ചു കൊണ്ട് അയച്ച ഇടയ ലേഖനം ചേട്ടന് കിട്ടിയോ? സരസമായ ഒരു പ്രതികരണം പ്രതീക്ഷിച്ചു. അതോ ഇനി ചേട്ടന്‍ ഒരു പെന്തക്കൊശവന്‍ ആണെന്ന് ധരിച്ച് എഴുത്തയച്ചില്ലേ? അങ്ങിനെ ആവാന്‍ വഴിയില്ല. പണപ്പിരിവിന്റെ കാര്യം വരുമ്പോള്‍ ഏതു ചെറ്റയുടെ അടുത്തും ഇവര്‍ കൈ നീട്ടും. കൊടുത്ത് കഴിഞ്ഞാല്‍ പിന്നെ ഒരു കൊല്ലത്തേക്ക് ഒരു ശല്യവും ഇല്ല , കൊടുത്തവനെ പിന്നെ അറിയുകയും ഇല്ല. കൊടുത്തവനെ പിന്നെ വേണ്ട എന്ന് പറയുന്നതാവും ശരി. കൊടുക്കാതിരുന്നാലോ, എപ്പോഴും ഇങ്ങിനെ ചൊറിഞ്ഞു കൊണ്ടിരിക്കും. അതിനൊരു എളുപ്പ വഴി ഇത്തവണ കണ്ടു പിടിച്ചിട്ടുണ്ട്.ബാങ്ക് അക്കൗണ്ട്‌ നേരിട്ട് ഏല്‍പ്പിക്കുക . പിന്നെ എല്ലാം ഭദ്രം! എല്ലാറ്റിനും വിലകൂടിയപ്പോള്‍ അവരുടെ മിനിമം ചാര്‍ജും കൂട്ടി. 250 ല്‍ നിന്നും മുന്നൂറിലേക്ക് ! പാവപ്പെട്ട കുഞ്ഞാടുകളുടെ മാത്രം ഒന്നും ഉയര്‍ത്തി കാണുന്നില്ല.ദശാംശം പള്ളിക്ക് കൊടുക്കണം എന്ന് ബൈബിളില്‍ എഴുതിയിട്ടുണ്ടെന്ന് കത്തനാര്‍മാര്‍ പള്ളിയില്‍ വീമ്പിളക്കുന്നു. അതും ഒള്ളതാണോ? സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കണമെന്ന് കേട്ടിട്ടുണ്ട്. ഈ സീസര്‍ ആരാ അങ്ങാടിയോ? ഈ ഭൂമിയിലെ ദൈവം , അഥവാ ദൈവത്തിന്റെ പ്രതിരൂപം എന്ന് പറയുന്നത് ഈ ചെറിയവരില്‍ ഒരുവന്‍ , അതായത് കഷ്ടതയും ദുരിതവും അനുഭവിക്കുന്ന ഹത ഭാഗ്യരായ സഹോദരങ്ങള്‍ എന്നാണെന്റെ വിശ്വാസം . ശരിയാണോ ആവോ? ലാഡ ഗുരുവും പറവയും എന്ത് പറയുന്നു ? സീസര്‍ അമേരിക്കയിലെ അങ്കിള്‍ സാം അല്ലേ? അല്ലാതെ അങ്ങാടി അല്ലല്ലോ. പിന്നെ അങ്ങാടിക്ക് ഏതു വകുപ്പിലാണ് പണം കൊടുക്കണം എന്ന് പറയുന്നത്? ഇവിടെ ഒരു സീറോ മലബാര്‍ കുര്‍ബ്ബാന കാണാന്‍ സൗകര്യം ഉണ്ടാക്കി തരുന്നു എന്ന പേരിലോ? സീറോ മലബാര്‍ കുര്‍ബ്ബാന , തനി മലയാളത്തില്‍ അങ്ങാടി വരുന്നതിനു മുന്‍പും വളരെ സമാധാനത്തോടെ കണ്ടിരുന്ന കാലം ഉണ്ടായിരുന്നു. മാസത്തില്‍ ഒരിക്കല്‍ ആണെങ്കില്‍ പോലും! ഇപ്പോള്‍ അങ്ങാടി വന്നതിനു ശേഷം എന്തായി? മാനഹാനി , പണ നഷ്ടം, മംഗ്ലീഷ് കുര്‍ബ്ബാന, ആ പിരിവ്, ഈ പിരിവ്, ഭീഷണി, കോടതി , വ്യവഹാരം, വ്യഭിചാരം ! അപ്പോള്‍ ബാങ്ക് അക്കൗണ്ട്‌ കൊടുക്കുക. അതിലെ പണം തീര്‍ന്നു കഴിയുമ്പോള്‍ അറിയിക്കാം. അതുവരെ കൊടുക്കുന്നവനെ പിന്നെ വേണ്ട എന്ന ആപ്തവാക്യം പൂര്‍വ്വാധികം ശക്തമായി പ്രായോഗികമാക്കാം! വിഡ്ഢികള്‍! ആടുകളും ഇടയനും!

15 comments:

പിപ്പിലാഥന്‍ said...

Part 1

Q. അല്ലാ! ഇയ്യിടെ ആയി ഗുരു എന്ന തലയറ്റം മാഞ്ഞു പോയോ? വെറും പൈപ്പില്‍ ലാഡന്‍ എന്ന് കേള്‍ക്കാന്‍ ഒരു സുഖവും ഇല്ല. പൈപ്പിലെ ലാഡന് മുന്‍പില്‍ കുരു ഉണ്ടെങ്കിലെ ഒരു മാച്ചിംഗ് വരികയുള്ളു. കേള്‍ക്കാന്‍ ഇമ്പവും അത് തന്നെ. കാണാനും!




A. ഒരിക്കല്‍ ഒരു ഏഴാം ക്ലാസ് പഠിത്തം മാത്രമുള്ളതും ( ലോകപ്രകാരം) എന്നാല്‍ വളരെ അറിവുള്ളതുമായ ഒരു മനുഷ്യന്‍ ചോദിച്ചു , യേശുവിനെയല്ലാതെ ഗുരുവെന്നാരെയും വിളിക്കരുതെന്നു യേശു പറഞ്ഞിട്ടില്ലേ എന്ന് ? ആ ചങ്ങാതിയുടെ മുന്‍പില്‍ ചെറുതായതുപോലെ അതിനു മുന്‍പ് ചെറുതായതായി ഓര്‍മ്മയില്ല . അദ്ദേഹത്തോട് , മാപ്പുപറഞ്ഞു , ഗുരു ഉപേക്ഷിക്കമെന്നു വാക്കും കൊടുത്തു. അന്നുമുതല്‍ ഗുരു ഉപേക്ഷിച്ചു. ( ഇ മെയില്‍ ഇപ്പോഴും അതാണ്‌)




Q . നിങ്ങളുടെ ബൈബിളിലെ qualification ഒന്ന് അറിഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു.


A . കാര്യമായൊന്നുമില്ല , ബൈബിള്‍ വായിക്കുന്നൂ കേള്‍ക്കുന്നൂ , ഏതോ ശക്തി മനസിലാക്കിതരുന്നൂ. ആരുടേയും കീഴില്‍ പഠിക്കാത്തതുകൊണ്ട് ( I am not biased ).




Q . ഉപമയിലെ നല്ല ശമരിയാക്കാരനും, യേശു ദാഹ ജലം ചോദിച്ച ശമരിയാക്കാരിയുമെല്ലാം വിജാതീയര്‍ ആയിരുന്നല്ലോ


A . യെഹൂദരല്ലാത്ത നാമെല്ലാവരും ജാതികള്‍ തന്നെ( പുറത്തു പറയണ്ട)




C .ചിലരുടെ ഒക്കെ വീട്ടുകാരെ പോലും വെറുതെ വിടുന്നുണ്ടോ? ഭാര്യ, മക്കള്‍ എന്ന് വേണ്ട അറിയാവുന്നവരെ ഒക്കെ ചെളി വാരി ഏറാണ്


R . അതൊരിക്കലും പാടില്ലത്തതാനെന്നാണ് ഈയുള്ളവന്‍റെ അഭിപ്രായം. ദയവായി നിര്‍ത്തുക.




Q അതെന്താ ചങ്ങാതീ , ഈ പെന്തിക്കോസുകാര്‍ ഒന്നും മനുഷ്യരല്ലേ ? അതോ അവര്‍ വിജാതീയര്‍ ആയതു കൊണ്ട് , അവരെ വല്ല മൃഗങ്ങളോ , സാത്താന്റെ സന്തതികളോ ആയി കാണണമെന്ന് വേദ പുസ്തകത്തില്‍ വല്ലയിടത്തും എഴുതി വച്ചിട്ടുണ്ടോ? ഉപമയിലെ നല്ല ശമരിയാക്കാരനും, യേശു ദാഹ ജലം ചോദിച്ച ശമരിയാക്കാരിയുമെല്ലാം വിജാതീയര്‍ ആയിരുന്നല്ലോ. ബൈബിള്‍ പണ്ഡിറ്റ്‌ പൈപ്പില്‍ ലാഡ ഗുരു വിനോട് ഒരു വിശദീകരണം ചോദിച്ചാല്‍ അത് അധികപ്രസംഗം ആവുമോ?




A താങ്കളോട് യോജിക്കുന്നൂ. നമ്മള്‍ അവരോടെടുക്കുന്ന നയം മറ്റു മതസ്ഥര്‍ നമ്മോടെടുത്താല്‍ , എങ്ങിനെ സുവിശേഷം പറയാന്‍ പറ്റും? അവ്ര്ട് സംസാരിക്കുമ്പോള്‍ മിനിമം വചനം അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ ഒഴിവാക്കുന്നതാണ് ബുദ്ധി.






Q. ഇപ്പോള്‍ പന്ത് പൈപ്പില്‍ ലാഡ ഗുരുവിന്റെ കോര്‍ട്ടില്‍ ആണ്. വെറുതെ ഒരു ബൈബിള്‍ യുദ്ധവും കൂടി തുടങ്ങി വെയ്ക്കണോ, വര്‍ക്കി മാഷേ? ബ്ലോഗു യുദ്ധം ഒരെണ്ണം നടക്കുന്നുണ്ടല്ലോ! ഒരു ആനയുടെ മുതുകത്ത് ഇരുന്ന് അണ്ണാന്‍ യുദ്ധം ചെയ്യുന്ന പോലെ. ഒരു കാലത്ത് പൈപ്പ് ലാഡ ഗുരുവിനെ തളയ്ക്കാന്‍ ഒരു ടാങ്ക് ലാഡ ഗുരു തന്നെ ഈ ബ്ലോഗ്‌ പ്രപഞ്ചത്തില്‍ അവതരിക്കില്ല എന്നാരു കണ്ടു? പൈപ്പിന് വെള്ളം കൊടുക്കുന്ന ടാങ്ക് ഒരു സുപ്രഭാതത്തില്‍ ലാഡ ഗുരു ആയി അവതരിച്ചാല്‍, പൈപ്പില്‍ ലാഡ ഗുരുവിന്റെ പണി പൂട്ടിയത് തന്നെ. പിന്നെ എല്ലാവരും ടാങ്കില്‍ ലാഡ ഗുരുവിന്റെ വിവരക്കേടിനു പിന്നാലെ പായും.അങ്ങിനെ ഒരു കാലം വരും മാഷേ. തല്‍ക്കാലം പത്തി മടക്കി മാളത്തില്‍ ഒതുങ്ങുന്നതാണ് ബുദ്ധി !




A. താങ്കളുടെ അഭിപ്രായം കണക്കിലെടുത്ത് , ഈ വര്‍ഷത്തോടെ ഒതുങ്ങുകയാണ് ഞാന്‍. ഒരുമാസംകൂടി ക്ഷമിക്കൂ ചങ്ങാതി.






Q. ബൈബിള്‍ പണ്ഡിതന്മാര്‍ എല്ലാം ചേര്‍ന്ന് ഒരു തീരുമാനം എടുക്കണം! വിശുദ്ധ ബൈബിള്‍ വചനങ്ങള്‍ ഒരു പോരിനുള്ള ആയുധമാക്കി കൂടാ. അത് എഴുതപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ സ്വന്തം വാക്കുകളില്‍ ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. POC ബൈബിളില്‍ ആയാലും, പെന്തിക്കൊസു ബൈബിളില്‍ ആയാലും protestant ബൈബിളില്‍ ആയാലും , വാക്യങ്ങളുടെ മൂല ആശയം ഒന്നാവാനാണ് വഴി, അല്ലെ ലാഡ ഗുരു? അത് സ്വന്തം പേരിനും , പെരുമയ്ക്കും , വാദത്തില്‍ ജയിക്കാനും ഒന്നും ദുരുപയോഗിച്ചു കൂടാ.


B. അതും അംഗീ കരിക്കുന്നൂ. ഒരാള്‍ അപ്രധാനമായ ഒരാശായം ബൈബിളിലെ ഏറ്റം പ്രധാനാശയമെന്ന നിലയില്‍ എടുത്തു പയറ്റുന്നത് കണ്ടപ്പോഴുണ്ടായ ഒരു AUTOMATIC REFLEX .

പിപ്പിലാഥന്‍ said...

part 2


Q. കുരിശേതായാലും കുര്‍ബ്ബാന കണ്ടാല്‍ മതി എന്ന ചിന്താഗതിക്കാരന്‍ ആണ് ഞാന്‍. എങ്കിലും മനുഷ്യ നിര്‍മിതമായ മാര്‍തോമ്മ കുരിശിനെ വണങ്ങുകയും ആരാധിക്കുകയും ഒക്കെ ചെയ്യുന്നത് ഒരു വിശ്വാസി എന്ന നിലയില്‍ ഒരു ചോദ്യ ചിഹ്നം തന്നെ. സക്രാരിയില്‍ എഴുന്നള്ളിയിരിക്കുന്ന ജീവനുള്ള ക്രിസ്തുവിനെ ആരാധിക്കുന്നതിനു പകരം , മനുഷ്യ നിര്‍മ്മിതമായ വിവിധ വസ്തുക്കളെ ആരാധിക്കാമോ? പറയൂ ലാഡ ഗുരു. വര്‍ക്കി മാഷിനോട് ഈ ചോദ്യം ചോദിക്കാത്തത് അദേഹത്തിന് മലയാളം മനസിലാവില്ല എന്ന ഒരു ധാരണ കൊണ്ടാണ്.




A. കുരിശില്ലേലും മനുഷ്യന്‍ നന്നായി ജീവിച്ചു നിത്യജീവന്‍ പ്രാപിക്കാനുതകുന്ന പ്രവര്‍ത്തികള്‍( കല്പനകള്‍) ചെയ്‌താല്‍ മതിയെന്ന പക്ഷക്കരാനാണ് ഞാന്‍.




Q. ചേട്ടന്‍ ഇങ്ങിനെ കോമാളി കളിക്കുന്നത് കൊണ്ടല്ലേ ആളുകളെല്ലാം ചേട്ടന്റെ മുതുകത്ത് കേറി കുരവയിടുന്നത്? സ്വന്തം വീട്ടിലെ കാര്യം ഒക്കെ എന്തിനാ ഇങ്ങിനെ വിളിച്ചു കൂവുന്നത്?




Response. ചില നല്ല എഴുത്തുകാരൊക്കെ നാട്ടില്‍ നടക്കുന്ന കോപ്രായങ്ങള്‍ മറ്റുള്ളവരുടെ പേരുവെക്കാതെ , സ്വന്തം പേരില്‍ അവതരിപ്പിച്ചു ജനങ്ങളുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാറുണ്ട് . ഇതൊക്കെ കാണിക്കുന്നവന് മനസിലാവുകയും ചെയ്യും , എന്നാല്‍ അവരുടെ പേരിനു പകരം നമ്മുടെയും ഭാര്യയുടെയും പെരായാല്‍ പ്രശ്നമില്ലല്ലോ.




Q. ദശാംശം പള്ളിക്ക് കൊടുക്കണം എന്ന് ബൈബിളില്‍ എഴുതിയിട്ടുണ്ടെന്ന് കത്തനാര്‍മാര്‍ പള്ളിയില്‍ വീമ്പിളക്കുന്നു. അതും ഒള്ളതാണോ?




A. അത് പഴയ നിയമത്തില്‍ . പുതിയനിയമത്തില്‍ പള്ളിക്ക് ഒരോഹരി എന്നാണു പറഞ്ഞിരിക്കുന്നത്. അത് പത്തിലോന്നില്‍ കൂടുതലായേക്കാം.




Q. ഈ ഭൂമിയിലെ ദൈവം , അഥവാ ദൈവത്തിന്റെ പ്രതിരൂപം എന്ന് പറയുന്നത് ഈ ചെറിയവരില്‍ ഒരുവന്‍ , അതായത് കഷ്ടതയും ദുരിതവും അനുഭവിക്കുന്ന ഹത ഭാഗ്യരായ സഹോദരങ്ങള്‍ എന്നാണെന്റെ വിശ്വാസം . ശരിയാണോ ആവോ? ലാഡ ഗുരുവും പറവയും എന്ത് പറയുന്നു ?




A. ഇങ്ങനെയുള്ളവര്‍ക്ക് ഉള്ളത് മുഴുവന്‍ വിറ്റു കൊടുക്കാനാണ് , നിത്യജീവനുള്ള ഏക വഴിയായി യേശു പറയുന്നത്. കഠിനമായി എനിക്കും തോന്നുന്നൂ.




Q . I would highly recommend that Mr. Pippiladan reveal his identity since that would be a much more powerful witness to Jesus Christ and His Gospel on his part.




A . ശ്രീ ടോം വര്‍ക്കി , ഈ വര്‍ഷത്തിനു മുന്‍പായി വെളിപ്പെടുത്തും. അതിനു മുന്‍പായി അറിയണമെങ്കില്‍ ഇ മെയിലോ ഫോണോ തരൂ.


ഇപ്പോള്‍ അസഭ്യവര്‍ഷം കേള്‍ക്കാനുള്ള ഒരു മാനസികവസ്തയിലല്ല.

Anonymous said...

കൊച്ചാപ്പി ചേട്ടാ നമ്മുടെ ആലഞ്ചേരി പിതാവ് താമര നിലവിളക്ക് കത്തിക്കുന്ന പടം കണ്ടു .എന്ത് കൊണ്ട് ആ താമര വിലക്കിന്ടെ, അത്രയും പൊക്കം ഉള്ള ഒരു മെഴുകു തിരി കാലില്‍ തിരി കത്തിച്ചു കൂടാ.ഈ വലിയ മെഴുകു തിരിക്കാല് എവിടന്നാണ് വാങ്ങുക എന്ന് അറിയാന്‍ പടില്ലാഞ്ഞിട്ടാണോ അങ്ങടിയത് പിതാവ് താമര നിലവിലക്കിന്ടെ പുറകെ പോകുന്നത്. പള്ളി പരിപാടികള്‍ക്ക് ഏറ്റവും ഉത്തമം ഈ വലിയ തിരിക്കാല് അല്ലെ ചേട്ടാ. എന്ത് ഐശ്വര്യം ആണ് കാണുവാനും

Anonymous said...

Kudos!!. ചിക്കാഗോ സിറോ മലബാര്‍ രൂപതയ്ക്ക് മാര്‍പ്പാപ്പ രണ്ടു വര്‍ഷത്തെ probotionery period കൊടുത്തു എന്ന് കേട്ടതില്‍ സന്തോഷം. ഈ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇവിടുത്തെ പ്രശ്നങ്ങള്‍ എല്ലാം തീത്തില്ലെങ്കില്‍ ചിക്കാഗോ രൂപത ഇവിടുന്നു കുറ്റിയും പറിച്ചു നാട്ടിലേയ്ക്ക് പോകണം എന്നാണല്ലോ അതിന്റെ അര്‍ഥം.

Anonymous said...

പിപ്പിലാഥന്‍, എന്നാണ് പൈപ്പില്‍ കേറി ഒളിച്ചത്, നമ്മുടെ ബെഹുമാനപെട്ട ഖദ്ദാഫി പൈപ്പില്‍ കേറി ഒളിച്ചതുപോലെയായിരുന്നോ! അതുകൊണ്ടാണോ പിപ്പിലാഥന്‍, പൈപ്പ്ലാഥന്‍ എന്ന പേര് ലെഭിച്ചത്.
പിപ്പിലാഥന്‍, എന്ന പേരിലും നല്ലത് പൈപ്പ്ലാഥന്‍ എന്നാണ്.
പൈപ്പ്ലാഥന്‍റെ പുതിയ ലേഖനം എന്നാണ് പുറത്ത് വരുന്നത്.
വര്‍ക്കി മാഷ്, പൈപ്പ്ലാഥന് എഴുതിയ മറുപടിക്ക് എഴുതാതെ പൈപ്പില് ഒളിച്ചിരുന്നതുകൊണ്ട് ഓ൪മ്മിപ്പിച്ചതാണേ.

Anonymous said...

Tom Varkey said "According to the Bible, believe it or not you and I are more important than the Holy Eucharist for the following reasons:
Jesus Christ has given us the Eucharist as our food and drink as we read in Jn. 6:55-57: My flesh is real food and my blood is real drink. Whoever eats my flesh and drinks my blood remains in me, and I in Him.” The food we eat can never be greater than the person who eats the food."

Response: Thanks Tom for finally taking your mask off.........
Man is God's creation... Eucharist is God himself.... Man is more important than God? Do you know who told this first. Devil to Eve...

Oh my God........ Blasphemy......

Voice... Make your stand clear on this comment....

Anonymous said...

ലാഡ ഗുരുവും പറവയും എന്ത് പറയുന്നു ? സീസര്‍ അമേരിക്കയിലെ അങ്കിള്‍ സാം അല്ലേ? അല്ലാതെ അങ്ങാടി അല്ലല്ലോ.

അങ്ങാടി, ദൈവത്തിന്‍റെതും സീസറിന്‍റെതും ഒപ്പം കൈപറ്റബോള്‍, ദൈവത്തിനേക്കാളും വലിയവന്‍, അങ്ങാടി. സീസറിനേക്കാളും വലിയവന്‍, അങ്ങാടി എന്ന് സ്വയം തോന്നുന്നതുകൊണ്ടല്ലെ സീറോ മലബാ൪ സഭ, വെറുമൊരു സീറോ ആയിരിക്കുന്നത്.

സീസര്‍ അമേരിക്കയിലെ അങ്കിള്‍ സാം അല്ലേ, എന്ന ചോദൃം നന്നായിരിക്കുന്നു. പക്ഷേ എന്നാണ് അങ്ങാടി അമേരിക്കയിലെ സീസര്‍ എന്ന അങ്കിള്‍ സാം ആയത്. അപ്പോള്‍ പിന്നേ അങ്ങാടിക്ക് ഏതു വകുപ്പിലും പണം കൈയിട്ട് വാരാം.

അങ്ങാടിയത്ത് ബിഷപ്പ് ധ൪മ്മം ചോദിക്കാന്‍ തുടങ്ങിയോ!

അങ്ങാടിയത്ത് ബിഷപ്പ് സീസര്‍ എന്ന അമേരിക്കയിലെ അങ്കിള്‍ സാംമിന്‍റെ ധ൪മ്മം ചോദിച്ചുളള കത്ത്.

Bank Account Number:

$300.00 $500.00 $750.00 $1000.00 $2000.00 $4000.00 $5000.00 $- എത്രവേണമെങ്കിലും അതികം ഇടാം, അതാണ് -ന്‍റെ അ൪ത്ഥം. [- ടേഷ് എന്ന് വച്ചാല്‍ തെറിയല്ല കേട്ടോ].

$25.00 $50.00 $100.00 $250.00 $300.00 $500.00 $-
എന്നിങ്ങനേ ചെക്ക് എഴുതി ബിഷപ്പ് അങ്ങാടിയത്തിന്‍റെ സുഹവാസ കേന്ദ്രത്തിലേക്ക് എറിഞ്ഞുകൊടുക്കാന്‍ ഭാക്കിയുളളവന് വട്ടാണോ?
ഇപ്പോള്‍ തന്നേ ക്രസ്തൃന്‍ പളളികളില് ക്ലാവ൪ കൂട്ടമാണ്.
ക്ലാവ൪ കൂട്ടം ഉണ്ടാക്കാനല്ല ഇവിടത്തേ ജെനങ്ങള്‍ പളളിക്ക് പണം കൊടുക്കുന്നത്. ഈ പണം കിട്ടിയാല്‍ ബിഷപ്പ് അങ്ങാടിയത്ത് കാവാത്ത് മറക്കുന്ന മട്ടല്ലേ.
താമരക്കോ താമര കിളിക്കോ ശവപെട്ടിക്കും കാശില്ല.

കാശില്ല....കാശില്ല....താമരക്ക്, കാശില്ല!

ഇപ്പോള്‍ അങ്ങാടി വന്നതിനു ശേഷം എന്തായി? മാനഹാനി , പണ നഷ്ടം, മംഗ്ലീഷ് കുര്‍ബ്ബാന, ആ പിരിവ്, ഈ പിരിവ്, ഭീഷണി, കോടതി , വ്യവഹാരം, വ്യഭിചാരം ! അപ്പോള്‍ ബാങ്ക് അക്കൗണ്ട്‌ കൊടുക്കുക. അതിലെ പണം തീര്‍ന്നു കഴിയുമ്പോള്‍ അറിയിക്കാം. അതുവരെ കൊടുക്കുന്നവനെ പിന്നെ വേണ്ട എന്ന ആപ്തവാക്യം പൂര്‍വ്വാധികം ശക്തമായി പ്രായോഗികമാക്കാം! വിഡ്ഢികള്‍! ആടുകളും ഇടയനും!

Anonymous said...

CHICAGO SYRO MALBAR DIOCESE HARASSED CRUCIFIX SUPPORTERS; PLEASE STOP PAYING TO THE SMC-CHCIAGO.


THE CHICAGO SYRO MALABAR DIOCESE UNDER THE BISHOP ANGADIATH ALONG WITH HIS MAR-THOMA CROSS SUPPORTERS ARE PLANNING TO DIG FOR MORE GRAVEYARD CROSSES ACROSS INDIA TO ELEVATE THEM TO THE HOLY ALTAR TO VENERATION THEM.

NOW THEIR TACTICS HAS EXTENDED TO HARASS THE CRUCIFIX SUPPORTERS AND WHOEVER EVER TALKS ABOUT CRUCIFIX. IF THIS TREND CONTINUES THEN ONE DAY THE DIOCESE WILL FORCE TO PAY HUGE PRIZE FOR HER UNHOLY PREACHING AND WRONG DOING.

Anonymous said...

CHICAGO SYRO MALBAR DIOCESE HARASSED CRUCIFIX SUPPORTERS; PLEASE STOP PAYING TO THE SMC-CHCIAGO.


THE CHICAGO SYRO MALABAR DIOCESE UNDER THE BISHOP ANGADIATH ALONG WITH HIS MAR-THOMA CROSS SUPPORTERS ARE PLANNING TO DIG FOR MORE GRAVEYARD CROSSES ACROSS INDIA TO ELEVATE THEM TO THE HOLY ALTAR TO VENERATION THEM.

NOW THEIR TACTICS HAS EXTENDED TO HARASS THE CRUCIFIX SUPPORTERS AND WHOEVER EVER TALKS ABOUT CRUCIFIX. IF THIS TREND CONTINUES THEN ONE DAY THE DIOCESE WILL FORCE TO PAY HUGE PRIZE FOR HER UNHOLY PREACHING AND WRONG DOING.

Anonymous said...

ടോമിന്റെ ഉണ്ടായില്ല വെടികളും പിപ്പിളധന്റെ ഉണ്ടകള്‍കൊണ്ടുള്ള അഭിഷേകവും , നന്നകുന്ന്ന്ദ്

Anonymous said...

അരണ്ട വിളക്കിന്റെ വെട്ടത്തില്‍ പത്താം ക്ലാസും പഠിച്ചു പ്ലസ്‌ ടു എന്നാ കടമ്പ അതിലും നന്നായി പാസ്സായി നഴ്സിംഗ് പഠിച്ചു അത് നല്ല മാര്‍ക്കില്‍ പാസ്സായി അവസാനം അമേരിക്കയില്‍ വരാനുള്ള കടമ്പയും പാസ്സായി. മകളെ നീ ഒരു കാര്യം തിരക്കിയോ എന്നറിയില്ല. നീ കെട്ടാന്‍ പോകുന്ന ചെക്കന്റെ തനി ഗുണം എന്തായിരുന്നു എന്ന്? അവന്‍ പള്ളിയെയം പട്ടക്കാരനേയും തെറി വിളിച്ചു ലോകത്തില്‍ ഉള്ള സകലമാനം ആളുകളോടും അവനു പുച്ഛം ആരുന്നു. അവനെ കഴിഞ്ഞേ അറിവ് മറ്റുള്ളവര്‍ക്ക് ഉള്ളു എന്നാ അഹങ്കാരം. എല്ലാത്തിനോടും ഒരു പുജ്ജം. എന്താണ് കാരണം എന്ന് തിരക്കിയപ്പോള്‍ എല്ലാം ക്ലാസ്സിലും ശെരിക്കു കാര്യങ്ങള്‍ ഒക്കെ ഗ്രഹിച്ചു പഠിച്ചാണ് അവന്‍ പത്തു വരെ കഷ്ടിച്ച് വന്നത്. പിന്നെ അവന്‍ ഇടപെഴകുന്ന ആളുകളും ഇത്തരത്തില്‍ ഉള്ളവര്‍ ആയിരിക്കും എന്ന് ഊഹിക്കാമല്ലോ. അവനു ആകാശത്തിനു കീഴെ ഭൂമിക്കു മേലില്‍ എന്തികെ കുറിച്ചും സംസാരിക്കും. ഒന്നിനെയും വെറുതെ വിടുന്ന സ്വഭാവം ഇല്ല. പിന്നെ രണ്ടെണ്ണം അടിച്ചാല്‍ പിന്നെ പറയുകയും വേണ്ട. എങ്ങനെ ഉള്ള കുറെ മുറിയന്‍ വിദ്വാന്‍ മാര്‍ അല്ലെ ഈ അമേരിക്കന്‍ പള്ളിയില്‍ പ്രശനം ഉണ്ടാക്കുന്നത് ? കുറച്ചെങ്കിലും പഠിപ്പുള്ള ആണുങ്ങളെ കെട്ടുക ആയിരുന്നെങ്കില്‍ കുടുംബ എങ്കിലും റിക്ഷ പെട്ടനെ. വെറുതെ ഇങ്ങനെ പര ദൂഷണം പറയാതെ അറിവുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ ഉള്ള മനോഭാവം എങ്കിലും കാണിക്കുക

Anonymous said...

.ഒരുത്തന്‍ ഏതോ പാസ്റ്റര്‍ എഴുതിക്കൊടുത്തതും വായിച്ചുവന്നിട്ടു വായിക്കു വെളിവില്ലാതെ പിച്ചും പേയും പറയുകയും ഇടയ്ക്കിടയ്ക്ക് മാര്‍ത്തോമ കുരിശിനെക്കുറിച്ചു ബ്ബ് ബ്ബ് ബ്ബ പറയുകയും ചെയ്യുമ്പോള്‍ ഇവിടുത്തെ ക്രിസ്ത്യാനികളുടെ കൈ മാങ്ങ പരിക്കാന്‍ പോയിരിക്കുവാണെന്നു തെറ്റിദ്ധരിക്കല്ലേ ....ഏതായാലും സ്വന്തം ഭോഷ്ക്ക് വാദിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്ന ബൈബിള്‍ വാക്യം കൊള്ളാം ...

John Chacko said...

Mr. Pippiladan, I think you are wrong in your response, when you say in New Testament, we need to give one part to Church. Could you tell me the exact quoting from the New Testament.

My reasoning at the time of the apostles, there were no Church. Secondly I think, there is no verse which says about giving to Church.

I think you are wrong again, when you say, you should call only Jesus Christ "Master/Teacher".Can you quote from the Bible again the verse to support it.

I just want to quench my curiosity.
Thanks for your reply at your earliest convenience.

Anonymous said...

Is John chakko and kochappie is one person. kochappie look like change his name.

Anonymous said...

LET US ALL HAVE A FREE CONFERENCE CALL MEETING ABOUT SYROMALABAR & CRUCIFIX & BIBLE THROUGH THE FOLLOWING CONFERENCE CALL
N#56a
EVERY WEDNESDAY, FREE CONFERENCE CALL CONFERENCE at 8:00 p.m., Pacific time
________
Call: 1-209-647-1000
Dial Code: 250539# (250JEW#)
(Long distance may apply, check with your telephone company)

ALL ARE WELCOME. EVERY WEDNESDAY, FREE CONFERENCE CALL CONFERENCE at 8:00 p.m., Pacific time. WE ALL CAN DISCUSS THE PROBLEMS IN SYROMALABAR IN USA AND OTHER APPROPRIATE ISSUES INCLUDING BIBLE DISCUSSIONS & STUDIES.
CALL THE BELOW PHONE# AND DIAL THE CODE, 250539#. WE WILL BE IN THE CONFERENCE.

1-209-647-1000
Dial Code: 250539# (250JEW#)