Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, October 29, 2011

ചിക്കാഗോയില്‍ ഫാ ശാശ്ശേരി തന്‍റെ തനി നിറം കാണിച്ചു

മേജര്‍ ബിഷപ്‌ ആലഞ്ചേരി ചിക്കാഗോ സീറോ മലബാര്‍  രൂപതയിലെ വൈദീകരുമായി കൂടിയ യോഗത്തില്‍ ഫാ. ശാശ്ശേരി തന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തി. സാക്ഷാല്‍  മാര്‍ പൌവത്തിലിനെ പോലും  ലജ്ജിതനാക്കുന്ന തരം ക്ലാവര്‍ കുരിശു സ്പിരിറ്റാണ് അദ്ദേഹം മാര്‍ ആലഞ്ചേരിക്ക് മുമ്പില്‍ അഭിനയിച്ചു കാണിച്ചത്.
കൂട്ടത്തില്‍ രൂപതയിലെ ചില മുതിര്‍ന്ന വൈദീകര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു നല്ലപിള്ള ചമയാനും ഫാ. ശാസ്ശ്ശേരി മറന്നില്ല. മമ്മൂട്ടിയില്‍ നിന്നും മാമൂക്കയിലെക്കുള്ള അദ്ദേഹത്തിന്‍റെ പരിണമനം, അല്ലെങ്കില്‍ പതനം ഇതോടെ  ആരംഭിച്ചു കഴിഞ്ഞു.

മാര്‍ തോമാ കുരിശിനെപ്പറ്റി നല്ലൊരു പ്രസംഗം നടത്താന്‍ കരുതിക്കൂട്ടി ത്തന്നെയാണ് ഫാ. ശാശ്ശേരി എത്തിയിരുന്നത്. അമേരിക്കയില്‍ എത്തിയിട്ട് നാട്ടിലെ വിയര്‍പ്പു മണം പോലും പോയിട്ടില്ലാത്ത ശാശ്ശേരി ഇവിടുത്തെ മുതിര്‍ന്ന വൈദികരെ കുരിശിന്റെ പാഠം പഠിപ്പിക്കുന്നത്‌ മുതലക്കുഞ്ഞുങ്ങളെ നീന്തല്‍ പഠിപ്പിക്കുന്നതിന് തുല്യമാണ്. അദ്ദേഹത്തോടൊപ്പം കടുത്ത കല്‍ദായ വാദികളായ മറ്റു രണ്ടു വൈദികരും കല്‍ദായ സുവിശേഷം പ്രസംഗിക്കാനുള്ള മുന്‍ കരുതലുകളോട് കൂടിയാണ് എത്തിയിരുന്നത്. 

എന്നാല്‍ തന്റെ പ്രസംഗത്തില്‍ ശാശ്ശേരി ഉന്നയിച്ച ഗൌരവതരവും അതെ സമയം തികച്ചും അടിസ്ഥാന രഹിതവും ആയ ആരോപണങ്ങളാണ് അവിടെ കൂടിയിരുന്നവരെ ഞെട്ടിച്ചത്. "വൈദീകരുടെ മീറ്റിങ്ങ് കളില്‍ ചര്‍ച്ച ചെയ്യുന്ന  സംഗതികള്‍ രണ്ടു മണിക്കൂറുകള്‍ക്കകം ബ്ലോഗില്‍ പ്രത്യക്ഷപ്പെടുന്നു. അതിന്റെ അര്‍ഥം, പ്രസ്തുത ബ്ലോഗുമായി ബന്ധമുള്ള വൈദികര്‍ ഇന്ന്, ഇവിടെ, ഈ സമക്ഷത്തില്‍ ഇരിപ്പുണ്ട്" അദ്ദേഹം യാതൊരു തെളിവുകളും നിരത്താതെ തട്ടിവിട്ടു. ഫാ ശാശ്ശേരി യെപ്പോലുള്ള ഒരു യുവ വൈദികന് ഇത്ര തരം താഴാന്‍ എങ്ങനെ കഴിഞ്ഞു എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല.

ആധുനിക ചിന്താഗതികള്‍ വച്ച് പുലര്‍ത്തുന്ന, പുതിയ യുഗത്തിന്‍റെതായ ഒരു പുരോഹിതന്‍ ആയി ഞങ്ങള്‍ ഉള്‍പ്പടെ ചിക്കാഗോയിലെ പൊതുജനങ്ങള്‍ അദ്ദേഹത്തെ വിലയിരുത്തി. പക്ഷെ സ്വന്തം നിലനില്‍പ്പിനായി, തടി രക്ഷിക്കാനായി, വിശ്വാസത്തെ തെരുവിലിറക്കി വ്യഭിചരിക്കാന്‍ കൊടുക്കാന്‍ അദ്ദേഹം ഒട്ടും അമാന്തിച്ചില്ല. അമേരിക്ക എനിക്ക് ഒരു ചുക്കുമല്ല, നാടായാലും ഐക്യനാടുകള്‍ ആയാലും എനിക്ക് ഒരു വ്യത്യാസവുമില്ല. മനുഷ്യ സേവനം ചെയ്യണം എന്ന മിഷന്‍ മാത്രമേ എനിക്കുള്ളൂ, എന്നൊക്കെ വീമ്പിളക്കിക്കൊണ്ടിരുന്ന മമ്മൂട്ടി ശാശ്ശേരി സ്വന്തം ആത്മാവിനെ സാത്താന് വില്‍ക്കുന്ന ഒരു മാമൂക്കൊയയായി മാറി. 

ചിക്കാഗോ രൂപതയില്‍ സേവനം ചെയ്യുന്ന കേരളത്തിലെ വടക്കന്‍ രൂപതകളില്‍പ്പെട്ട വൈദീകരെ സംശയത്തിന്റെ നിഴലില്‍ കൊണ്ടുവന്നു, അവരെ ആശ്വസ്തരാക്കി നിര്‍വീര്യരാക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ, മുകളില്‍ നിന്നുള്ള ഒത്താശയോടെയാണ് ഫാ ശാശ്ശേരി ഈ ആരോപണങ്ങള്‍ ഉന്നയിച്ചത് എന്നതിന് സംശയമില്ല. ഇത് ഭീഷണിയാണ്. ഇത് വിലക്കുറഞ്ഞ ബ്ലാക്ക്‌ മെയില്‍ ആണ്. ചിക്കാഗോ രൂപതയില്‍ വര്‍ഷങ്ങളോളം സേവനം ചെയ്തു ചരിത്രമുള്ള, ഈ സമൂഹത്തെ ചോരയും നീരും കൊടുത്ത് വളര്‍ത്തിയ മുതിര്‍ന്ന വൈദീകരെ കള്ളക്കുറ്റം ആരോപിച്ചു അധിക്ഷേപിച്ച ഫാ ശാശ്ശേരി തന്റെ ഈ അഹമ്മതിത്തരത്തിനു  വലിയൊരു പിഴ ഒടുക്കേണ്ടി  വരും. 

ഒരു സത്യം ഞങ്ങള്‍ ഇവിടെ എടുത്തു പറഞ്ഞു കൊള്ളട്ടെ. ഫാ ശാശേരിയും, രൂപതാധികാരികളും അവരുടെ മൌത്ത് പീസ്‌ ആയ പൈത്യം  ബ്ലോഗും പറയുന്ന പോലെ സീറോ മലബാര്‍ വോയ്സുമായി, ഈ രൂപതയിലെ എന്നല്ല, കേരളത്തിലെപ്പോലും ഒരു വൈദീകര്‍ക്കും പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ബന്ധവും ഇല്ല. അങ്ങനെ ഒരു ബന്ധത്തിന് ശ്രമിച്ചു അവരെ ഒരു  ധര്‍മ്മ സങ്കടത്തിലാക്കാന്‍ ഞങ്ങള്‍ക്ക് ഒട്ടു താല്‍പ്പര്യവും ഇല്ല. എന്നാല്‍ ചില ബ്ലോഗുകളുമായി ബന്ധമുള്ള പുരോഹിതര്‍, ഫാ ശാശ്ശേരി പറഞ്ഞ പോലെ, ആ സദസ്സില്‍ അദ്ദേഹത്തിനു മുമ്പില്‍ ഇരിപ്പുണ്ടായിരുന്നു. അവരെല്ലാം പൈത്യം ബ്ലോഗിന് വേണ്ടി എഴുതുന്നവര്‍ ആയിരുന്നു എന്ന് മാത്രം. അതില്‍ ഒരു വൈദീകന്റെ  പേര് ഞങ്ങള്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. 

ശാശേരിയുടെ ചിക്കാഗോയിലെ പ്രകടനം കൊപ്പെളിലെ കുഞ്ഞാടുകളെ ന്യായമായും അസ്വസ്ഥരാക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഫാ വര്‍ഗീസിന്റെ പാത പിന്തുടര്‍ന്ന് തന്റെ പൌരോഹിത്യം ചെറുപ്പത്തിലെതന്നെ  കരിക്കാട്ടിക്കളയാനാണ് അദ്ദേഹത്തിന്‍റെ ഉദ്ദേശം എങ്കില്‍ ആ ആഗ്രഹം ഏറ്റവും വേഗം സഫലമാകാനുള്ള  എല്ലാ സഹായങ്ങളും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

21 comments:

Anonymous said...

ഇപ്പോള്‍ എല്ലാവരുടെ ഇടയിലും പിപ്പിലാടന്‍ ആണല്ലോ സംസാര വിഷയം. പിപ്പിലാടന്‍ ഈയിടെ youtube ഇല്‍ up‌load ചെയ്തിരിക്കുന്ന വീഡിയോ കണ്ടിട്ട് അദ്ദേഹം എന്തായാലും കത്തോലിക്കാ വിശ്വാസി ആണെന്ന് തോന്നുന്നില്ല. youtube pippiladan എന്ന് google ഇല്‍ search ചെയ്താല്‍ മതി. pippiladan‍'s channel ല്‍ ഈ വീഡിയോ കാണാം. ബൈബിളിന്റെ പടം മാത്രം. audio മാത്രമേ ഉള്ളു. പിപ്പിലാടന്‍ pentecost അല്ലെങ്കില്‍ കുറെ കൂടി മാരകമായ യെഹോവയുടെ സാക്ഷി ആണെന്ന് തോന്നുന്നു. സാക്ഷാല്‍ യെഹൂദന്‍, ചെകുത്താന്‍,കുഴിവെട്ടു ബേബി തുടങ്ങിയ പേരുകളിലും അദ്ദേഹം എഴുതുന്നുണ്ട്. അദ്ദേഹത്തിന്റെ വിശ്വാസം എന്തെന്ന് തുറന്നു പറയുന്നത് വെറും മര്യാദ മാത്രമാകുന്നു. ഇപ്രകാരം അശരീരി ആയ പിപ്പിലാടന്‍ എന്ന ആള്‍ക്ക് Tom Varkey എന്നൊരു വലിയ മനുഷ്യന്‍ മറുപടി എഴുതിയത് ഒട്ടും ശെരി ആയില്ല.

Anonymous said...

കൊപ്പെളില്‍ വന്നിരിക്കുന്ന കുഞ്ഞു താപ്പാന വല്യ താപ്പാനകളെ തള്ളി താഴെയിട്ടു ക്ലാവേര്‍ തൊപ്പി തലയില്‍ കയറ്റാന്‍ ഉള്ള ഉദ്യമം ആയ്രുന്നിരിക്കാം മാമുന്റെ
ഉദ്ദേശം . എന്തായാലും കോഴിക്ക് കിടക്ക പോരുതിയില്ല എന്ന് പറഞ്ഞാല്‍ മതി , കൊപ്പെലുകാര്‍ക്ക് ഇനി പണിയായി . എന്തായാലും സത്യം പുറത്തു ആയി ! മാമുക്കോയ ഇനി എന്ത് കളിയാണ് കൊപ്പെളില്‍ കളിക്കാന്‍ പോകുന്നത് ? ഗണേഷിന്റെ ഒരു കളിയല്ലേ സസ്ശേരി കാണിച്ചത് ? മോനെ ഗണേശ വേണ്ട മോനെ !

Anonymous said...

What do you expect from a guy like Sasserry? We all know he want to be "popular" very quickly. He'll use any means for that. He has all the blessings of his MST mentor Fr.Thundan.


"അമേരിക്ക എനിക്ക് ഒരു ചുക്കുമല്ല, നാടായാലും ഐക്യനാടുകള്‍ ആയാലും എനിക്ക് ഒരു വ്യത്യാസവുമില്ല. മനുഷ്യ സേവനം ചെയ്യണം എന്ന മിഷന്‍ മാത്രമേ എനിക്കുള്ളൂ" If he is sincere about this, why did'nt he go to North India or Africa? He is a liar and an opportunist. He wanted to make quick money when he was in Chicago; accepting money for every little thing - including regular prayer meetings.

We know all these MST fathers here want luxury and power, like their leader Thundan. Do you all believe that they are here for "service"? Give me a break!!

Anonymous said...

Pope should give choice to all those who want to worship claver cross to start a new church. Leave the current church as it is.

This will help our church leaders to make more bishops.

Anonymous said...

"എവിടെയും കാവാല കുഞ്ഞുങ്ങള്‍, അള്‍ത്താരയില്‍ ക്ലേബിലേപോലെ ഓന്ത് ചുറ്റിനടക്കുന്ന ബാലന്‍, ഈ ബാലന്‍, ബാലന്‍...., ബാലന്‍....,കാവാല ബാലന്‍....,"




കൊപ്പെളിലെ കറുത്ത കൈകള്‍ക്ക് ഉടമ കറുത്ത ബാലന്‍ വെളുത്ത ഓസ്തി തരുമ്പോള്‍ ഞങ്ങള്‍ക്ക് പേടിയാകുന്നു , യേശുവേ ഞങ്ങളെ കാത്തു കൊള്ളേണമേ.

വ്യത്യസ്തനാമൊരു അള്‍ത്താര ബാലനെ സത്യത്തില്‍ ആരും, ഫാ.ശാശ്ശേരിപോലും തിരിച്ചറിഞ്ഞില്ല!

കൊപ്പെലുകാര്‍ക്ക് വെറുമൊരു ബാലന്‍ അല്ല ഇവന്‍ തരികിട വേലന്‍ ബാലന്‍ കാലന്‍!

വ്യത്യസ്തനാമൊരു അള്‍ത്താര ബാലനെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല!

കുന്തിരിക്കം പുകക്കുന്ന കുറ്റിയുമായി എത്തി ക്ലേബിലെ പുകപോലെ, പുകക്കുന്നബാലന്‍!

ആമാശയത്തിന്റെ ആശ നിറവേറ്റാന്‍ വിശ്വാസികളുടെ നാക്കില്‍ തൊടുന്ന വീരാ!

ശാശ്ശാരി പിപ്പലാഥന്‍റെ സ്നേഹിതന്‍ ബാലന്‍ എന്തോ ഒരു ശ്ശേരിന്നു വേരറ്റ ബാലന്‍!

ഒന്നുമേ അറിയാത്ത പാവത്തിനെ പോലെ എല്ലാം ഒളിപ്പിച്ചു വെക്കുന്ന കള്ളബാലന്‍!

ബാലന്‍ ഒരു കാലന്‍ തരികിട വേലന്‍ നമ്മടെ കാലന്‍ ബാലന്‍ വേലന്‍ കാലന്‍!

വ്യത്യസ്തനാമൊരു അള്‍ത്താര ബാലനെ സത്യത്തില്‍ ശാശ്ശാരിപോലും തിരിച്ചറിഞ്ഞില്ല!

ബാലന്‍, കളളബാലന്‍, ശാശ്ശാരിപോലും തിരിച്ചറിഞ്ഞില്ലെങ്കിലും ബ്ലാ.. ബ്ലാ.. വ൪ഗ്ഗീസ് സതൃത്തില്‍ തിരിച്ചറിഞ്ഞു!

എന്തിനു വെറുതെ കൊപ്പെലുകാര്‍ക്ക് പണി കൊടുക്കാന്‍ഇടയ്ക്കിടയ്ക്ക് വരുന്നു ബാലാ

കൊപ്പെലുകാരുടെ അപമാനമാകും അള്‍ത്താര ബാല നിനക്ക് വിരമിച്ചു കൂടെ ?

ബാലാ .....ബാലാ ......ഓ ...ബാലാ .....ഓ ....കാലാ ....കാലാ .........ബാല....!

Anonymous said...

Please bring Fr. Sasseryl’s Dirty face to the world. If his plan to harass our brothers then we are determined to silence him. We will turn him into puppet in USA.

Anonymous said...

If Fr. Sassery speak a word for Claver (marthoma) cross inside the Coppell Church during the holy mass again, then he will get the response on the spot.

Anonymous said...

PLEASE STOP PAYING TO THE SMC-CHCIAGO. CHICAGO SYRO MALBAR DIOCESE HARASSED CRUCIFIX SUPPORTERS;

THE CHICAGO SYRO MALABAR DIOCESE UNDER THE BISHOP ANGADIATH ALONG WITH HIS MAR-THOMA CROSS SUPPORTERS ARE PLANNING TO DIG FOR MORE GRAVEYARD CROSSES ACROSS INDIA TO ELEVATE THEM TO THE HOLY ALTAR TO VENERATION THEM. NOW THEIR TACTICS HAS EXTENDED TO HARASS THE CRUCIFIX SUPPORTERS AND WHOEVER EVER TALKS ABOUT CRUCIFIX. IF THIS TREND CONTINUES THEN ONE DAY THE DIOCESE WILL FORCE TO PAY HUGE PRIZE FOR HER UNHOLY PREACHING AND WRONG DOING.


OUR FIGHT AND VOICE FOR THE CRUCIFIX WILL CONTINUE UNTIL WE SUCCEED 100% TO UNITE OUR BROTHERS. IF THE DIOCESE FAILED TO ACT FAIRLY AND PROVE IT THROUGH THEIR WORDS INTO ACTION IN THE CHICAGO CATHEDRAL THEN THERE WILL BE CHAIN OF MAILS ARE READY TO BE SEND OUT TO VATICAN AND TO ALL US AND CANADA BISHOPS.


IF MAR ALENCHAERRY FAIL TO ACT, WE WILL STOP HIS ENTRY TO USA. MAR ALENCHAERRYS’ VISIT TO THE USA HAS ALREADY PINCHED MANY IN USA AND HE WILL BE COUNTED AS ONE OF THE MOST UNPOPULAR SYRO HEAD IN THE HISTORY OF THE CHURCH.

Anonymous said...

രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് കര്‍ത്താവു ചെയ്യാത്ത കുറ്റത്തിന് ഗാഗുല്‍ത്തയില്‍ കുരിശില്‍ മരിച്ചത് പഴയ ചരിത്രം. രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷം കോപ്പേല്‍ പള്ളിയുടെ അള്‍ത്താരയില്‍ വേദന എടുത്തു പുളയുന്ന അങ്ങാടിയത്ത് പിതാവിന്റെ മുഖം അല്ലെ കാണാന്‍ കഴിയുക? അല്ലാതെ കര്‍ത്താവു കോപ്പേല്‍ പള്ളിയുടെ അല്തരയിലെ കുരിശില്‍ ഉണ്ടോ എന്നൊരു സംശയം. കോപ്പെന്മാര്‍ക്ക് ക്രൂശിത രൂപം വേണം ക്രൂശിത രൂപം വേണം, പക്ഷെ കര്‍ത്താവു അതിന്മേല്‍ വേണം എന്ന് യാതൊരു താല്‍പ്പര്യവും ഇല്ല.... അന്ന് രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് കര്‍ത്താവു കുരിശില്‍ കിടന്നു കൊണ്ട് പ്രാര്‍ത്ഥിച്ച പോലെ കോപ്പേല്‍ പള്ളിയുടെ അല്തരയിലെ കുരിശില്‍ കിടന്നു അതെ നിലവിളി കാതുകളില്‍ മുഴങ്ങുന്നു..."പിതാവേ ഈ കോപ്പെന്മാര്‍ എന്റെ പേരില്‍ എന്തൊക്കെ അതിക്രമം ആണ് കാട്ടി കൂട്ടുന്നത്‌" അവരോടും അവരുടെ വരാന്‍ പോകുന്ന തലമുറയോടും ക്ഷമിക്കണമേ.

Anonymous said...

വോയിസ്‌ ഞങ്ങളുടെ ക്ഷമ പരീഷിക്കരുതെ എന്നൊരു അപേക്ഷ. ഇനിയും സഭക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വൈദീകരെ ചെളി വരി എറിയാന്‍ തന്നെ ആണ് ഭാവം എങ്കില്‍ ഈ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വൈദീകരെ പറ്റി ഞങ്ങള്‍ക്കും ചിലത് ഉണര്‍ത്തി ക്കേണ്ടി വരും എന്നോര്‍മ്മിപ്പിക്കുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അരിക്കല്‍ തന്നെ പറയേണ്ടി വരും? പിന്നെ ഇവിടെയും. രൂപതയുടെ പല രഹസ്യങ്ങളും ചോര്‍ത്തി കൊടുക്കുന്ന ഈ വൈദീകരെ എന്തിനു രൂപത്ത ചുമക്കണം എന്നാലോചിക്കുക. ഞങ്ങള്‍ ഉണര്തിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അവരുടെ യദാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക്‌ കാണേണ്ടി വരും. ആരെ പറ്റിയാണ് പറഞ്ഞത് എന്ന് മനസിലയിക്കാനും അല്ലോ.ചിക്കാഗോയിലെ മീറ്റിംഗ് കാര്യങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ച അതെ ആളുകളെ കുറിച്ച് തന്നെ ആണ് പറയുന്നത്.

Anonymous said...

വര്‍ഷങ്ങളായി ബ്ലോഗില്‍ വൃത്തികേടും അശ്ലീലവും എഴുതുന്നവന്മാര്‍ ഇപ്പോള്‍ ബെന്നി പുന്നത്തറയെ നന്നാക്കാന്‍ നടക്കുന്നത് കാണാന്‍ കൌതുകമുണ്ട് ...പറങ്കികളുടെ വരവോടെയാണ് ഇവിടുത്തെ നസ്രാണി സഭ പലതായത് ..തുടര്‍ന്ന് പല ആരാധനാക്രമങ്ങള്‍ സ്വീകരിച്ചു...പിന്നീട് പലരും മലങ്കര സഭയില്‍ നിന്നും കത്തോലിക്കാ സഭയിലേക്ക് വന്നു..അങ്ങനെയാണ് ബെന്നിയുടെ ചരിത്രവും ..വന്ന നാള്‍ മുതല്‍ ക്രിസ്തുവിന്റെ സഭയെ പണിയാന്‍ അഹോരാത്രം പണിപ്പെടുന്ന ആളാണ് ബെന്നി ..അച്ചന്മാരും പിതാക്കന്മാരുമെല്ലാം സ്നേഹിക്കയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് ബെന്നിയുടെത് ...അതൊക്കെ പെട്ടൊന്നൊരു സുപ്രഭാതത്തില്‍ ഉണ്ടാക്കിയെടുതതല്ല ....കത്തോലിക്കാ സഭയില്‍ നിന്നും പെന്തകൊസത്തില്‍ പോയവനൊക്കെ മി ബെന്നിയുടെ പേരു പറയുന്നത് കാണുന്നത് രസാവഹം തന്നെ ...

Anonymous said...

വേശ്യയുടെ ചാരിത്ര പ്രസംഗം!

Anonymous said...

ഫാ.സാശ്ശേരി,
ആ കഞ്ഞി ഇവിടെ കോപ്പെലില്‍ വേവില്ല. അങ്ങ് വാങ്ങി വെച്ചെക്ക്.

Anonymous said...

കല്‍ദായ ഭ്രാന്തന്മാരെ,

നിനക്കൊക്കെ ധൈര്യം ഉണ്ടെങ്കില്‍ പോപ്പിന്റെ കീഴില്‍ നിന്നും സഭ വിട്ടുപോയി പാത്രയര്‍കിസ് സഭ ഉണടാക്കെ. അല്ലെങ്കില്‍ പോപ്പ് പറയുന്നത് കേട്ട് മര്യാദയ്ക്ക് കിടക്ക്.

Anonymous said...

ഫാ ശശ്ശേരി,
നിങ്ങള്‍ അച്ചന്മാരുടെ മീറ്റിങ്ങില്‍ സൂപ്പര്‍ Archbishop ആകാന്‍ നോക്കി. പോക്രിത്തരങ്ങള്‍ വിളിച്ചു പറഞ്ഞു ഷൈന്‍ ചെയ്തു. അതെ ജനങ്ങള്‍ അറിയാന്‍ പാടില്ല. അറിയിക്കുന്നവര്‍ കുറ്റക്കാരും. ഇത് എവിടുത്തെ നിയമമാ. താമര കുരിശിനെ പൂജിക്കുന്ന വിവരധോഷികളായ ഭികരവാധികള്‍.

Anonymous said...

ശാശേരില്‍ അച്ചാ,
സിറോ മലബാര്‍ ഇനിയും MST - ക്ക് ബിഷപ്പുമാരെ തരില്ലാ. പിന്നെന്തിന്നണ് ചിക്കാഗോ രൂപതയുടെ ഹിറോ ആകാന്‍ നോക്കുന്നത്. മീശ വയ്ക്കാത്ത പയ്യനല്ലേ. കുടുതല്‍ ചോരത്തിളപ്പ് കാണിക്കാതെ തമ്പുരാന് വേണ്ടി വേല ചെയ്ത് തമ്പുരാന്റെ അടുത്ത് ഹീറോ ആകാന്‍ നോക്ക്. ഡോളറിന്റെ മഞ്ഞളിപ്പും, അമേരിക്കയുടെ സുഖലോലുപതയും ഒത്തിരി നാള്‍ അനുഭവിക്കാതെ വടക്കെ ഇന്ത്യയില്‍ പോയി നല്ല ഒരു മിഷ്യനറി ആകാന്‍ നോക്ക്. ഇയിടെ കൊപ്പേല്‍ പള്ളിയുടെ അള്‍ത്താരയില്‍ നിന്ന് വിളിച്ചു കൂകിയല്ലൊ എന്റെ ഫോട്ടോ മിഡിയയില്‍ വരുന്നത് എനിക്കിഷ്ടമില്ല എന്ന്. എന്നിട്ടേ www.joyachenputhukulam.com -ല്‍ കിടുക്കുന്നതെ ആര് കൊടുത്ത ഫോട്ടോ ആണ്. ഇപ്പോള്‍ അച്ചന്മാരുടെ മിറ്റിങ്ങില്‍ major Archibishop -ന്റെ അടുത്ത താങ്കള്‍ എല്ലാ അച്ചന്മാരെയും വെല്ലുവിളിച്ചുകൊണ്ട് എന്തൊരു പ്രകടനമാ നടത്തിയതെ. താണ തലത്തെ നീരൊടൂ !!! അവിടേ ദൈവം തുണയാകൂ. കുടുതല്‍ ആകുന്നതിനു മുന്‍ബ്‌ മുന്ന് നേരം വിതം മുന്നു മാസത്തേയ്ക്ക് കടുക്ക വെള്ളം ഉണ്ടാക്കി കുടിക്ക്.

Anonymous said...

സജിയചെന്റെ ഫോട്ടോ കോപ്പേല്‍ പള്ളി ഉള്ളടിതോളം കാലം
പള്ളിയുടെ ഭിത്തിയിലും ജനങ്ങളുടെ ഹൃദയത്തിലും ഉണ്ടായിരിക്കും.

ഈ രണ്ടു സ്ഥാനത്തുനിന്നും എടുത്തുമാറ്റാന്‍ ആര്‍ക്കും പറ്റില്ല

സജിയച്ചന്‍ പള്ളിമെടിച്ചു തന്നു കോപ്പെളില്‍...അതിന്റെ പേരില്‍
ക്രൂസിക്കപെട്ടു

ഇപ്പോള്‍ കേരളത്തില്‍ സജിയച്ചന്‍ പള്ളി പണിയിച്ചു...ഒരു മനോഹരമായ കാതോലിക്ക പള്ളി...(കല്‍ദായ അല്ല ).

നാളെ താമരശ്ശേരിയില്‍ പള്ളിയുടെ കൂദാശ ആണ്


മനസ്സിലായോ പിപ്പിലാടനച്ച, അസൂയ അച്ചന്മാര്‍ക്ക് നന്നല്ല കേട്ടോ


കൂടുതല്‍ വിവരങ്ങളും കൂദാസയുടെ ഫോട്ടോയും ബ്ലോഗില്കൂടി
വരും എന്ന വിശ്വാസത്തില്‍

Anonymous said...

മുന്‍ഗാമി വിതക്കും...പിന്ഗാമി കൊയ്യും
സരി...സരി..........സസ്ശേരി

പക്ഷെ തിരക്കിട്ട് കൊയ്യുംനേരം ഇടക്ക് ഓര്‍ക്കാനായി മുന്‍ഗാമിയുടെ
ഫോട്ടോ അവിടെത്തന്നെ ഇരിക്കട്ടെ


മുന്‍ഗാമി "ആനയെ" മേടിച്ചു..."തോട്ടി" മേടിക്കാന്‍ എന്തെ പിന്ഗാമികല്‍
വെള്ളം കുടിക്കുന്നു..?

Anonymous said...

Is any body from Coppell attending the new church blessing in Thamarassery Diocese .?

Fr.Saji , we like priest like you.

You need to invite Mar Angadiyath for the concecration of the Syro Malabar Catholic Church.

Let him see and understand what is the differnce between kaldaya and Catholic church.If he understand, then it will be a big blessing for us...if..if..if.

Anonymous said...

ഫാ ശശ്ശേരി,
താങ്കള്‍ അമ്മയുടെ മുലപ്പാല്‍ കുടിക്കുന്ന സമയത്ത് ചിക്കാഗോ രൂപതയില്‍ വൈദിക സേവനം തുടങ്ങിയ അച്ചന്മാരെ ആണ് നാണം കെടുത്താന്‍ ശ്രമിച്ചതെ. താങ്കള്‍ സിനിമ നടന്‍ സായ്കുമാര്‍ ആണെന്ന് തോന്നുന്നെങ്കില്‍ സിനിമയില്‍ പോയി അഭിനയിക്ക്‌. വി അല്ത്താരയിലും,മറ്റു വൈധികരുടെ മുതുകത്തും പണിയാന്‍ പോകരുത്.

Anonymous said...

പാലാ രൂപതയിലെ ബൈബിള്‍ convention ന് വേണ്ടി അച്ചടിച്ച ഒരു
ലഘുലേഖയില്‍ കണ്ടത്.

....മര്തോമാസ്ലീവയെ ഏക രക്സ...

പിപ്പിലാട എന്താണ് ഇതിന്റെ അര്‍ത്ഥം ?

യേശു = മാര്തോമാസ്ലീവ ?