സ്വ. ന്യൂ ജേഴ്സി ലേഖകന്‍
കടുവയെ കിടുവ പിടിച്ചു എന്ന് കേട്ടിട്ടേ ഉള്ളൂ ! ഇപ്പോള്‍ അത് ശരിക്കും അനുഭവപ്പെട്ടു തുടങ്ങി. ഞാന്‍ പറഞ്ഞു വരുന്നത് ഇപ്പോള്‍ ന്യു ജേഴ്സി ഗാര്‍ഫീല്‍ഡ് മിഷനിലെ അഭൂത പൂര്‍വമായ കാഴ്ചകളും അത്ഭുത പൂര്‍ണ്ണമായ വ്യതിയാനങ്ങളും ആണ്. ഇവിടെ പണ്ടൊരു വികാരി ഉണ്ടായിരുന്നു. അദ്ദേഹം ഒരു പ്രത്യേക വിഭാഗത്തിന്റെ ചൊല്പ്പടിയില് നില്ക്കുന്ന ആളാണ് എന്ന് ചില തല്‍പ്പര കക്ഷികള്‍ വളരെയേറെ പ്രചാരണം കൊടുത്തിരുന്നു. എങ്കിലും വലിയ തട്ടുകേടൊന്നും ഇല്ലാതെ കാര്യങ്ങള്‍ ഉരുണ്ടും, നിരങ്ങിയും പോയിക്കൊണ്ടിരുന്നു. വലിയ വിവരവും ഒട്ടുമേ വിദ്യാഭ്യാസവും ഇല്ലാത്ത , വടക്കേ ഇന്ത്യയിലേക്ക് പുറപ്പെട്ടു പോകും പോലെ ഒരുപ്പോക്ക് പോയി നേഴ്സിംഗ് പഠിച്ചു പിടിച്ചു കേറിയവരുടെ കെട്ടിയവന്മാരായി ആദ്യകാലങ്ങളില്‍ അമേരിക്കയില്‍ കുടിയേറിയ തൊഴിലില്ലാക്കമ്പനി ഗ്രൂപ്പിന്റെ സപ്പോര്‍ട്ടില്‍ പിടിച്ചു നിന്ന മുന്‍ വികാരിയെ , തന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി സ്ഥാനക്കയറ്റം എന്ന് വിശ്വസിപ്പിച്ചു , ചിക്കാഗോ ബിഷപ്പ് , ചിക്കാഗോയിലേക്ക് വലിച്ചപ്പോള്‍ , വിവിധ ലേബലുകളില്‍ അണി നിരന്നിരുന്ന നിരവധി അസൂയാലുക്കള്‍ സന്തോഷിച്ചു. പകരം ആ വിടവ് നികത്താന്‍ പടച്ചു വിട്ടതോ, ഒരു സാധു ചെറു മനുഷ്യനെ! അനാരോഗ്യം കൊണ്ടും പരിചയക്കുറവു കൊണ്ടും പൊടുന്നനെ എടുക്കുന്ന ചില തീരുമാനങ്ങള്‍ , പാഴ് തീരുമാനങ്ങളാണോ എന്ന് ചെറിയ ഒരു സംശയം! എങ്കിലും കാര്യങ്ങള്‍ക്ക് പൊടുന്നനെ വ്യക്തമായ തീരുമാനങ്ങള്‍ ഉണ്ടായിത്തുടങ്ങി. ചാഞ്ഞും ചരഞ്ഞും ഒരു തീരുമാനം എടുത്തിട്ടു , പിറ്റേ ആഴ്ച വരുമ്പോള്‍ ആ തീരുമാനം തകിടം മറിഞ്ഞിരിക്കുന്ന കാഴ്ച ഒന്നും ഇപ്പോള്‍ കാണുന്നില്ല. ന്യു ജേഴ്സി ഗാര്‍ഫീല്‍ഡ് പള്ളി എന്ന് പറയുന്നത്, തിരക്കേറിയ ന്യു യോര്‍ക്ക് സിറ്റിയുടെ പ്രാന്ത പ്രദേശത്തുള്ള ഒരു സ്ഥലമാണ് . ന്യു യോര്‍ക്ക് സിറ്റി പോലെ ജനം പ്രാന്ത് പിടിച്ചു പരക്കം പായുന്ന വേറെ ഒരു സ്ഥലവും ഈ അമേരിക്കയില്‍ ഉണ്ടാകാന്‍ വഴിയില്ല . ഞായറാഴ്ചകളില്‍ പത്തു നാനൂറു പേര് കുര്‍ബ്ബാന കാണാനും ചക്കാത്തില്‍ ഭക്ഷണം കഴിക്കാനും തടിച്ചു കൂടുന്ന ഈ ഗാര്‍ഫീല്‍ഡ് പള്ളിയില്‍ , പുതിയ വികാരിയുടെ എടുത്തു ചാടിയുള്ള പരിഷ്കാരങ്ങള്‍ ഒന്നും ഫലം കാണുന്നില്ല എന്ന് സാധാരണക്കാരുടെ പ്രതികരണങ്ങളില്‍ നിന്നും ബോദ്ധ്യമായി.എന്നെ മനസ്സിലായോ? നാട്ടിലെ നല്ല ജോലി കളഞ്ഞ് അമേരിക്കയിലെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ ഒരു പാവം IT ദരിദ്രവാസി. ഇപ്പോള്‍ ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നു . ഒരു പരാതിയും ഇല്ല. എല്ലാ ഞായറാഴ്ചയും മനോഹരമായ ആ പാട്ട് കുര്‍ബ്ബാനയും കണ്ട്, താഴെ ബേസുമെന്റില് വന്നു അച്ചാറും കൂട്ടിയുള്ള ആ വെജിറ്റെരിയന്‍ ശാപ്പാടും കഴിച്ച്, എന്റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളും സമാധാനമായി വീട്ടില്‍ പോകുന്നിടത്തോളം കാലം ഞാന്‍ എന്തിനു പരാതി പറയണം? ആരും തെറ്റിദ്ധരിക്കേണ്ട ! മുന്‍ വികാരിയും കൈക്കാരന്മാരും നിഷ്ക്കര്‍ശിച്ച , ഒരു കുടുംബത്തിലെ ആറേഴ് അംഗങ്ങള്‍ക്ക് 52 ഞായറാഴ്ചയും പിന്നെ വിശേഷ ദിനങ്ങളിലും ഒരു നേരം വയറു നിറയെ ഭക്ഷണം കഴിക്കാനുള്ള ഫീസ് ആയ 150 ഡോളര്‍ ഞാന്‍ കൊടുത്തതാണ്. കൂടാതെ എല്ലാ ഞായറാഴ്ചയും എന്റെ വരുമാനത്തിനനുസരിച്ചുള്ള പിരിവും ഞാന്‍ പള്ളിക്ക് കൊടുക്കുന്നുണ്ട് . എന്ന് വിചാരിച്ചു BMW ലും Mercedes ലും പള്ളിയില്‍ കുര്‍ബ്ബാന കാണാന്‍ വരുന്ന , വീട്ടില്‍ ഒരു നേരം പോലും cook ചെയ്യാന്‍ സമയം ഇല്ലാത്ത പാവപ്പെട്ടവന് , പള്ളിപ്പിരിവും ഭക്ഷണ പിരിവും കൊടുത്തില്ല എന്ന പേരില്‍ , അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നിഷേധിക്കാന്‍ ആലോചിക്കുകയും , അവരെ വിമര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്യാനുള്ള നീക്കങ്ങള്‍ ഒട്ടും ക്രിസ്തീയമല്ല. വിശക്കുന്നവനു ഭക്ഷണവും, ദാഹിക്കുന്നവനു പാനീയവും കൊടുക്കാനാണ് സ്നേഹത്തിന്റെ ഭാഷയില്‍ ബൈബിളിലൂടെ യേശു നാഥന് നമ്മെ പഠിപ്പിക്കുന്നത്. അതിനു പണം ഒരു തടസ്സം ആവരുത്. ഒരു പക്ഷെ ഈ BMW ലും Benz ലും സഞ്ചരിക്കുന്നവന് എന്തെല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൂടാ ? ഒരു വര്‍ഷത്തേക്ക് 150 ഡോളര്‍ ഭക്ഷണ പിരിവു കൊടുത്താല്‍ , അത് മൂലം BMW ന്റെ payment ഒരു മാസം മുടങ്ങി, വണ്ടി പിടിച്ചെടുക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങിയേക്കാം.പിരിവിന്റെ പേരിലും അതുപോലെ ക്ലീനിംങ്ങിന്റെ പേരിലും അടുത്ത വര്‍ഷം മുതല്‍ ഞായറാഴ്ച ഉച്ച ഭക്ഷണം നിര്‍ത്തുക ആണെന്നുള്ള കരക്കമ്പി സത്യമാവാതിരിക്കട്ടെ . ക്ലീനിംങ്ങിനു ഇപ്പോള്‍ ഒരു അമീഗോയെ നിയമിച്ചത് എത്ര നന്നായി. ആളുകള്‍ക്ക് ഒക്കെ വോളണ്ടറി ജോലി ചെയ്യാന്‍ എവിടെ സമയം? എന്തെല്ലാം അന്താരാഷ്ട്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കിടക്കുന്നു! എന്തൊക്കെയാണെങ്കിലും ഇത്രത്തോളം നാഥന് നടത്തിയില്ലേ? ഇനിയും അവിടുന്ന് യാതൊരു ലോഭവും ഇല്ലാതെ നമ്മെ നടത്തും. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫൈനലില്‍ മൂന്നും നാലും സ്ഥാനങ്ങള്‍ കിട്ടിയ ഇമ്മാനുവല്‍ ഹെന് റിയും ആന്റണി ജോണും സ്റ്റേജില്‍ നിന്ന് തങ്ങളുടെ ക്രിസ്തീയ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ച കാര്യം വികാരിയച്ചന് പള്ളിയിലെ പ്രസംഗത്തില്‍ പരാമര്‍ശിച്ചല്ലോ . അന്ന് ഇമ്മാനുവല്‍ ഹെന് റി നാഥന് നന്ദിയായി പാടിയ പാട്ട് ഓര്‍മ്മയുണ്ടോ? "ഇത്രത്തോളം യഹോവ സഹായിച്ചു, ഇത്രത്തോളം ദൈവം എന്നെ നടത്തി, ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ ഉയര്‍ത്തി.......". youtube ല്‍ പോയാല്‍ ഈ പാട്ട് മുഴുവന്‍ കേള്‍ക്കാം. എത്ര ശ്രുതി മധുരം, എത്ര അര്‍ത്ഥ പൂര്‍ണ്ണം! link കൊടുക്കുന്നു.click me or paste the following address in your address bar . http://www.youtube.com/watch?v=AGREyMVN8wg&feature=related . ആ കൂട്ടത്തില്‍ ഹൈന്ദവനായ ഗായകന് ശ്രീ MG ശ്രീകുമാര്‍ ഈ ഗാനത്തിന്റെ അര്‍ത്ഥത്തെയും മഹിമയെയും കുറിച്ച് പറയുന്നതും , പാടുമ്പോള്‍ അതില്‍ ലയിക്കുന്ന ശ്രോതാക്കളുടെ കണ്ണ് നിറഞ്ഞൊഴുകുന്ന കാര്യങ്ങള്‍ പ്രതിപാദിക്കുന്നതും ആയ വീഡിയോ കൂടി കാണാന്‍ മറക്കരുത്.
പഴയ വികാരിയെ പറഞ്ഞു വിട്ടപ്പോള്‍ സന്തോഷിച്ച വിവിധ ഗ്രൂപ്പുകളിലെ മഹാന്മാര് , പുതിയ വികാരിയുടെ പല കര്‍ക്കശ നീക്കങ്ങളും കണ്ട് ഇഞ്ചി കടിച്ച കുരങ്ങന്മാരെപ്പോലെ പല്ലിളിച്ചു കാണിക്കുന്നത് കണ്ടപ്പോള്‍ വളരെ പരിഹാസ്യമായി തോന്നി. പഴയ വികാരിയെ വീട്ടില്‍ വിളിച്ചു കൊണ്ട് പോയി സല്ക്കരിച്ചാല് , അത് ദഹിക്കുന്ന വരെ എങ്കിലും അച്ചന് തന്റെ ചൊല്‍പ്പടിക്ക് നില്ക്കും എന്ന ഒരു മിഥ്യാ ധാരണ പല എരണം കെട്ടവന്മാര്‍ക്കും ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ പഴയ വികാരിക്ക് കഞ്ഞിക്കു ഒരിക്കലും മുട്ടുണ്ടായിട്ടില്ല. ആ ധാരണ വച്ച് പുതിയ വികാരിയെ വീട്ടില്‍ കൊണ്ട് പോയി തീറ്റിച്ചവര്ക്കെല്ലാം , ഭക്ഷണം അച്ചന്റെ തൊണ്ടക്കുഴിയില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പേ തൊഴി കിട്ടിയത് വലിയ ഒരു വിരോധാഭാസമായിപ്പോയി. ഇത് അച്ചന്റെ വിവരക്കേടായും, കര്‍ക്കശ സ്വഭാവത്തിന്റെ പ്രതിഫലനമായും , രണ്ടു രീതിയില്‍ വ്യാഖ്യാനം ഉണ്ട്. എന്തിനു പറയുന്നു, അച്ചന്റെ കാര്യം പട്ടിണി! ഇനി ആരെങ്കിലും വീട്ടില്‍ കൊണ്ട് പോയി ഭക്ഷണം കൊടുക്കുമോ ?. ഈ തീറ്റിക്കാന്‍ കൊണ്ട് പോകുന്നവരൊക്കെ , വിവാഹിതന് അല്ലാത്ത, കുടുംബം ഇല്ലാത്ത ഒരു സാധു ജീവിയോടുള്ള അനുകമ്പ കൊണ്ടാണ് അത് ചെയ്യുന്നത് എന്നാണോ വിചാരം? അമ്പേ! അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്ത ഈ പരിഷകള്‍ , നിത്യ ഹരിത ബ്രഹ്മ ചാരി (???????) ആയ ഒരു കത്തോലിക്കാ വൈദികനോടുള്ള ദയാ ദാക്ഷിണ്യം കൊണ്ടാണ് ഭക്ഷണം കൊടുക്കുന്നതെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കില്‍ , അവര്‍ക്ക് ഹാ! കഷ്ടം! ഇക്കാര്യം വളരെ നേരത്തെ മനസ്സിലാക്കിയ പുതിയ വികാരിക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ ! ഏതായാലും ഒരു കാര്യം മനസ്സിലായി. പല പാഷണ്ഡന്മാരുടെയും പരിപ്പ് ഈ കലത്തില്‍ വേവില്ലാ എന്ന്.
ഇനി പുതിയ വികാരി പൂര്‍ണ്ണന്‍ ആണെന്ന് ഉള്ള ധാരണ വേണ്ട. അനാരോഗ്യത്തിന്റെയും അമേരിക്കയിലെ പരിചയക്കുറവിന്റെയും അടിത്തട്ടില്‍ മുങ്ങിത്തപ്പുന്ന അദ്ദേഹം കാട്ടിക്കൂടുന്ന വിവരക്കേടുകള്‍ ക്ഷമിക്കുക അല്ലാതെ എന്താ ചെയ്യുക ? വളരെ നല്ല തോതില്‍ പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പല സംഘടനകളെയും മിനിസ്ട്രി കളെയും , പൊട്ടക്കലം തല്ലിപ്പൊട്ടിക്കും പോലെ ഒറ്റയടിക്ക് ഉമ്മിക്കരി പരുവത്തില്‍ അടിച്ചുടച്ചത് ഒട്ടും ശരിയായില്ല. അച്ചന് കാലിഫോര്‍ണിയായെ ന്യു ജേഴ്സിയില്‍ പറിച്ചു നടാന്‍ നോക്കരുത്. First of all കാലിഫോര്‍ണിയ is entirely different from ന്യു യോര്‍ക്ക് and ന്യു ജേഴ്സി. One is at the west coast and the other is at the east coast . ഞാന്‍ ഇംഗ്ലീഷില്‍ പറയാന്‍ ശ്രമിക്കുന്നത് , എന്റെ ഇംഗ്ലീഷിന്റെ പാണ്ഡിത്യം അറിയിക്കാന്‍ ഒന്നും അല്ല. പ്രത്യുത , മലയാണ്മയുടെ മടിത്തട്ടില്‍ ജനിച്ച അങ്ങേയ്ക്ക് മലയാളം തീരെ പഥ്യം അല്ല എന്ന് ബോധ്യമായതിനാലാണ് . മലയാളി ആയി ജനിച്ചു , മലയാളി ആയി വളര്‍ന്നു , മലയാള നാട്ടില്‍ ജീവിച്ചിട്ട് , ഒരു സുപ്രഭാതത്തില്‍ സായിപ്പിന്റെ നാട്ടില്‍ എത്തിയപ്പോള്‍ , മാതൃഭാഷയെ തള്ളിപ്പറയുന്നത്, പെറ്റമ്മയെ തള്ളിപ്പറയുന്നതിനു തുല്യമല്ലേ?കാലിഫോര്‍ണിയായില്‍ മലയാളികള്‍ അമിതമായി കുടിയേറ്റം തുടങ്ങിയത് തൊണ്ണൂറുകളുടെ ഒടുവില്‍ , അതായത് കമ്പ്യൂട്ടര്‍ യുഗത്തിന്റെ ആരംഭത്തില്‍ . എന്ന് വച്ചാല്‍ ഈ പുതിയ നൂറ്റാണ്ടില്‍ internet ഉം media യും ഇന്ത്യയില്‍ കുത്തിത്തിരുകിയ പാശ്ചാത്യ വല്‍ക്കരണത്തിന്റെ ദോഷ വശങ്ങള് ഉള്‍ക്കൊണ്ടു , മാതൃ ഭാഷാ സ്നേഹമില്ലാതായിപ്പോയ ,ആഷ് പോഷ് ഇംഗ്ലീഷ് മാത്രം നാവിന് തുമ്പത്തു കുഴഞ്ഞാടുന്ന , വൃത്തികെട്ട പാശ്ചാത്യ സംസ്കാരം പരിപാവനമായ ഇന്ത്യന്‍ സംസ്കാരത്തെ ബലാല്‍സംഗം ചെയ്തപ്പോള്‍ ,തങ്ങളുടെതല്ലാത്ത തെറ്റിന് ബലിയാടായവര്‍ വസിക്കുന്ന കാലിഫോര്ണിയായും, എഴുപതുകളുടെ ആരംഭത്തില്‍ , ഇംഗ്ലീഷ് ഭാഷ ലവ ലേശം വശമില്ലാത്ത ,മലയാളം പോലും ചൊവ്വേ നേരെ പറയാന്‍ അറിയില്ലാതിരുന്ന , പത്താം ക്ലാസ്സ് തോറ്റ നേഴ്സുമാരുടെയും , പട്ടാളത്തില്‍ നിന്നും ഒളിച്ചോടിയ അവരുടെ ഭര്ത്താക്കന്മാരുടെയും തള്ളിക്കയറ്റത്തില്‍ പെട്ടുപോയ ന്യു യോര്‍ക്ക് നഗരവും പരിസര പ്രദേശങ്ങളും തമ്മില്‍ എന്ത് താരതമ്യം. രാവും പകലും പോലുള്ള വ്യത്യാസം. ഞാനും ഒരു IT കാരന് ആണെങ്കിലും കേരളത്തില്‍ ആണ് പഠിച്ചത്. ഇംഗ്ലീഷിനു standard പോര , മാതൃ ഭാഷയെ സ്നേഹിയ്ക്കുന്നു. അത് കൊണ്ടാണല്ലോ ഇന്ന് ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതും . പരാതിയില്ല . അഭിമാനമേ ഉള്ളൂ. എന്റെ മാതൃ ഭാഷയെ വിറ്റു സായിപ്പിന്റെ കാലു നക്കാന്‍ ശ്രമിച്ചില്ല എന്നത് കൊണ്ട് തന്നെ.
ഈ പള്ളിയില്‍ വരുന്ന ഭൂരിഭാഗം മലയാളികള്‍ക്കും വലിയ വിദ്യാഭ്യാസവും അറിവും ഇല്ല എന്നുള്ളതിന്റെ ഒന്നാമത്തെ തെളിവല്ലേ , അച്ചന്റെ പരിഷ്ക്കാരങ്ങളെ ആരും പ്രത്യക്ഷത്തില്‍ എതിര്‍ക്കാത്തത്. പക്ഷെ അവരുടെ ഉള്ളില്‍ ഉള്ള മുറുമുറുപ്പുകള്‍ മുഴുവന്‍ കടിച്ചിറക്കിയാണ് ഈ കൈക്കാരന്മാരും കമ്മറ്റിക്കാരും അച്ചന്റെ ഒപ്പം നില്ക്കുന്നതെന്ന സത്യം അച്ചന് മനസിലാക്കിയോ ആവോ? പത്തു നാല്‍പ്പതു കൊല്ലം മുന്‍പ് ഇവിടെ കുടിയേറിയ ഈ മലയാളികള്‍ , അക്കാലത്ത് സായിപ്പിന്റെ ഭാഷയുടെ പിറകെ അന്ധമായി നടന്ന് , ഭാഷാ പരമായും സാംസ്കാരിക പരമായും സ്വന്തം മക്കളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ഹത ഭാഗ്യരാണ്. അവര്‍ക്ക് ഉണ്ടായ ഗതികേട് നവാഗതരായ ഞങ്ങള്‍ക്ക് ഉണ്ടാകരുതെന്ന് കണ്ടറിവിന്റെ വെളിച്ചത്തില്‍ ആത്മാര്‍ത്തമായി ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍ .അനുഭവം ആണല്ലോ ഏറ്റവും വലിയ ഗുരുനാഥന്. കാലിഫോര്‍ണിയയിലെ നവജാത ശിശുക്കള്‍ക്ക് , അനുഭവത്തിന്റെ വെളിച്ചത്തില്‍ അറിവ് പകര്‍ന്നു കൊടുക്കാന്‍ അവിടെ പഴമക്കാര്‍ ഇല്ലല്ലോ. പഴമക്കാരുടെ പഴമകള്‍ പഴം പോലെ മധുരിക്കും!അച്ഛനും അമേരിക്കയില്‍ പുതിയ ആളല്ലേ? പത്തു കൊല്ലത്തെ എക്സ്പീരിയന്‍സ് ഒന്നുമല്ല . ഇവിടത്തെ അനുഭവം മുഴുവന്‍ സ്വയം പഠിക്കണമെങ്കില്‍ ഒരു പുതിയ തലമുറ ജനിച്ചു വളര്‍ന്നു വലുതായി, ചിറകു വച്ച് പറന്നു പോകുന്നത് വരെ കാത്തിരിക്കേണ്ടി വരും! അതിന് ചുരുങ്ങിയത് ഒരു മുപ്പതു കൊല്ലം എങ്കിലും വേണം . വലുതും വ്യത്യസ്തവും ആയ ഈ മലയാളി സമൂഹം വര്‍ഷങ്ങളായി ഉള്ള അനുഭവങ്ങളിലൂടെ കൊണ്ടും കൊടുത്തും, താങ്ങിയും തളര്‍ന്നും , വീണും പിടച്ച് എണീറ്റും ഒക്കെ വളര്‍ന്നു വന്നതാണ് . അവിടെ ഒരു സുപ്രഭാതത്തില്‍ , ഇടിയോപിടി എന്നും പറഞ്ഞു hightech introduce ചെയ്യാന്‍ ശ്രമിച്ചാല്‍ , അത് വേകാത്ത പോത്തിറച്ചി പോലെ വയറ്റില്‍ കിടന്നു നട്ടം തിരിയും. പള്ളിയിലെ പല ദിവ്യ ശുശ്രൂഷകള്‍ക്കും ഒപ്പം , അച്ചന് പുതിയതായി കൊണ്ടുവന്ന email ശുശ്രൂഷ വളരെ നല്ലത് തന്നെ. പക്ഷെ ഈ സമൂഹത്തില്‍ എത്ര പേര്‍ക്ക് email വായിക്കുന്നത് പോയിട്ട്, കംപ്യുട്ടര്‍ ഓണ്‍ ആക്കാന്‍ അറിയാം എന്ന് അച്ചന് തിരക്കിയോ? ഇനി മറ്റൊരു കൂട്ടര് ജീവിക്കാനുള്ള പരക്കം പാച്ചിലിനിടയില്‍ കംപ്യുട്ടര്‍ ഓണ്‍ ആക്കാന്‍ പോലും സമയം കിട്ടാത്തവര്‍ !അഥവാ ഇനി അല്‍പ്പം സമയം കണ്ടെത്തി email ശുശ്രൂഷയില്‍ പങ്കെടുക്കാം എന്ന് തന്നെ വിചാരിക്കുക. കിട്ടുന്ന matter മുക്കാലും ഈ സമൂഹത്തെ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ ഉള്ളതും . ഏറ്റവും പുതിയ ഉദാഹരണം ആണ് , ഈ പള്ളിയുടെ വെബ്സൈറ്റ് കാലിഫോര്‍ണിയയിലെ പള്ളിയുടെ വെബ്സൈറ്റ് ഉം ആയി താരതമ്യം ചെയ്തു പള്ളിയില്‍ വരുന്ന എല്ലാവര്ക്കും email അയച്ചത്. ഈ പള്ളിയുടെ വെബ്സൈറ്റ് മെയിന്‍ടെയിന്‍ ചെയ്യുന്ന ആ പാവം പെണ്‍കൊച്ച് ജോലി കഴിഞ്ഞ്, കുഞ്ഞുകുട്ടി പരാധീനവും , ഭര്‍തൃ ശുശ്രൂഷയും , വീട്ടിലെ അരിവെയ്പ്പും കറിവെയ്പ്പും എല്ലാം കഴിഞ്ഞു കിട്ടുന്ന അല്പം സമയത്ത് ഇത്രയും ഒക്കെ ചെയ്തു കൂട്ടുന്നത് പോര എന്ന് തോന്നിയെങ്കില്‍ , അതിനോട് നേരിട്ട് പറയാമായിരുന്നു. " ദേ! കൊച്ചേ, കൊച്ചിന്റെ പണിയൊക്കെ എനിക്കിഷ്ടപ്പെട്ടു, പക്ഷെ നാളെ മുതല്‍ ഈ പണിക്ക് ഇങ്ങോട്ട് പോരണ്ട" എന്ന്. എന്നിട്ട് നമ്മുടെ പള്ളിയിലെ പ്രഗല്ഭരായ ചില കംപ്യുട്ടര്‍ ജീനിയസ്സുകളെ ആ പണിക്ക് നിയോഗിക്കാമായിരുന്നു. ഇതുപോലെ ചിന്തിക്കാതെ എടുത്തു ചാടി പറയുന്നതും പ്രവൃത്തിക്കുന്നതുമായ ചില കാര്യങ്ങള്‍ , ഇവിടെ പലരുടെയും self esteem തന്നെ ചോര്‍ത്തിക്കളയുന്നു.
പരിഷ്കാരങ്ങളും മാറ്റങ്ങളും എപ്പോഴും നല്ലതാണ്. പക്ഷെ അത് അനുഭവിക്കുന്നവര്‍ക്ക് ദഹിക്കുന്നതും ഗുണം ചെയ്യുന്നതും ആയിരിക്കണം. അല്ലാതെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ആര്‍ക്കും വേണ്ടാത്ത എന്തെങ്കിലും ഒക്കെ അടിച്ചേല്‍പ്പിക്കുന്ന രീതിയില്‍ ആകരുത്. പുത്തനച്ചി ആകുമ്പോള്‍ പുരപ്പുറം വരെ തൂക്കും, പക്ഷെ തൂത്തു തൂത്ത് പുര പൊളിക്കരുത്!
30 comments:
Wow, Good Writing. You must write in this blog more often! You have great talent.
നക്ഷത്ര തിളക്കമുള്ള മതങ്ങള്‍
നിങ്ങളോട് ഒരു നക്ഷത്രം വരക്കാന്‍ ആവശ്യപ്പെട്ടാല്‍ എങ്ങിനെയായിരിക്കും വരക്കുക? നക്ഷത്രത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ വരുന്നത് , ക്രിസ്മസ് നക്ഷത്രമോ , മുസ്ലിം സഹോദരങ്ങളാണെങ്കില്‍ ചന്ദ്രക്കലക്കുള്ളിലെ നക്ഷത്രത്തെക്കുറിച്ചോ, യാഹൂധരാനെങ്കില്‍ അവരുടെ ഛിന്നം പോലെ കരുതപ്പെടുന്ന നക്ഷത്രത്തെക്കുറിച്ചോ
ഹൈന്ദവ സഹോദരങ്ങളാണെങ്കില്‍ , അവര്‍ക്ക് നക്ഷത്രങ്ങളുമായുള്ള ബന്ധം ,നമ്മുക്കരിവുല്ലതാണല്ലോ, വേദിക് കലകകളില് ഒഴിച്ചുകൂടാനാവാത്തതും. ചുരുക്കത്തില്‍ നക്ഷത്രങ്ങളില്ലാത്ത മതമില്ലയെന്നു തന്നെ പറയാം. ഇമ്മാതിരിയുള്ള ഒരു നക്ഷത്രത്തെക്കുറിച്ചായിയിക്കും നക്ഷത്രം എന്നുപറയുമ്പോള്‍ നമ്മുടെ മനസ്സില്‍ വരിക. അത്രയ്ക്ക് നമ്മുടെ എല്ലാം മനസിനെയും ചിന്തയെയും തലച്ചോറിനെപോലും സ്വാധിനിച്ചു മസ്തിഷ്കപ്രക്ഷാളനം ( Brain Washing ) നടത്തിയിരിക്കുകയാണ് ഈലോകത്തിന്റെ അന്ധകാരശക്തി. പറഞ്ഞുവന്നത് നക്ഷത്രങ്ങലെന്നു പറഞ്ഞു വരക്കുന്നതും ഉണ്ടാക്കുന്നതും നക്ഷത്രങ്ങളുടെ ആകൃതിയുമായി യാതൊരു സാമ്യവുമില്ലാത്ത രൂപങ്ങളാണ്.
എന്നുവെച്ചാല്‍ ആഭിജാരങ്ങള്‍ക്കായി ( Occult ) ഉപയോഗിക്കുന്ന പെന്റെഗണുകളും, ഹെക്സഗനുകളുമാണ്. അഞ്ചും ആറും മൂലകലോടുകൂടിയവ. അവയെല്ലാം saithanic worship ഉകാര്‍ ഉപയോഗിക്കുന്നതാണ്. ഇത് പല രൂപങ്ങളോടും ക്രിസ്മസിനോടും അനുബന്ധിച്ച് ക്രിസ്ത്യാനികളില്‍ കടന്നു. യാഹൂധരാനെങ്കില്‍ അവരുടെ ഛിന്നം ആയി തിരുവെഴുത്തുകളില്‍ ആധാരമില്ലെങ്കിലും , ദാവീദിന്റെ നക്ഷത്രമെന്നപേരില് സ്വീകരിച്ചു. മുസ്ലീം മതവുമായോ ഖുറാനുമായോ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലാത്ത ചന്ദ്രക്കലയെയും അതിനുള്ളിലെ പഞ്ചകോണ് അവരും ഛിന്നം ആയി സ്വീകരിച്ചു. ഏത് മുസ്ലിം പണ്ഡിതനും സമ്മതിക്കുന്ന ഒന്നുണ്ട് ഇസ്ലാമുമായി ചന്ദ്രക്കലക്കും അതിനുള്ളിലെ നക്ഷത്രമെന്ന് പറയുന്ന സാധനത്തിനും ഒരു ബന്ധവുമില്ലയെന്നു. നമ്മള് ക്രിസ്ത്യാനികള്‍ പറയും യേശു ജനിച്ചപ്പോള്‍ നക്ഷത്രം കണ്ടു. നക്ഷത്രം കണ്ടു എന്നത് ശരിയാണ് എന്നാല്‍ നക്ഷത്രത്തിന്റെ ആകൃതി വൃത്തമോ, ഗോളമോ, മുട്ടയുടെപോലെയോ ഒക്കെയാണെന്ന് നമ്മള് സൌകര്യപൂര്‍വ്വം മറന്നോ മറപ്പിച്ചോ ഈ ആഭിജാരങ്ങള്‍ക്കായി ( Occult ) ഉപയോഗിക്കുന്ന പെന്റെഗണുകളും, ഹെക്സഗനുകളും അഞ്ചും ആറും മൂലകലോടുകൂടിയവ ഉപയോഗിച്ച് നമ്മള് സ്വയം വഞ്ചിതരാകുന്നൂ. സൂര്യന് ഒരു നക്ഷത്രമാണെന്നും അതിനു ഗോളാകൃതിയാണെന്നും നമ്മുക്കറിയാമല്ലോ, ഇതുപോലാണ് എല്ലാ നക്ഷത്രങ്ങളും. ആഭിജാരങ്ങള്‍ക്കായി ( Occult ) ഉപയോഗിക്കുന്ന പെന്റെഗണുകളും, ഹെക്സഗനുകളും അഞ്ചും ആറും മൂലകലോടുകൂടിയവ നമ്മുടെ പ്രധാന മതങ്ങളില്‍ തിരുകിക്കയറ്റുവാന്‍ സാത്താന് വളരെ എളുപ്പത്തിലും സൂത്രത്തിലും പെണ്ടാഗ്രത്തിന്റെ പേര് നക്ഷത്രമെന്നക്കി മാറ്റി. എത്രയെളുപ്പത്തില്‍ ആരുമറിയാതെ ജനകോടികളെ പറ്റിച്ചു. എന്നിട്ടിപ്പോഴോ നക്ഷത്രതിനെത്ര മൂലെയെന്ന കാര്യത്തിലാണ് , മുസ്ലീമുകളും യഹൂദരും തമ്മില്‍ തര്‍ക്കവും യുദ്ധവും. യുദ്ധം തീര്‍ന്നിട്ടുവേണ്ടേ ഇത് നക്ഷത്രമാല്ലെന്നും സാക്ഷാല്‍ സാത്തന്റെ ഛിന്ന മാണെന്നും മനസിലാക്കാന്‍. സാത്തന്റെ സ്ഥിരം ശൈലിയാണിത് സത്യം മനസിലാക്കാന്‍ സമയം തരാതെ നമ്മളെ വലിയ കാര്യമില്ലാത്ത കാര്യത്തിന്റെ പേരില്‍ തമ്മില്‍ തല്ലിച്ചുകൊണ്ടിരിക്കും.
നമ്മുടെ കത്തോലിക്ക സഭാക്കൊരു ഉണര്വ്വന്നത് കണ്ടിട്ട് ശത്രുവുനു ഉറക്കം കെട്ടിരിക്കുകയാണ്. അവന്റെ കൈകളിലെ ആയുധമാകാതെ സത്യത്തില്‍ നിലകൊള്ളുക.
സ്നേഹത്തോടെ
പിപ്പിലാഥാന്‍.
നക്ഷത്രങ്ങലെക്കുറിച്ചുള്ള പടങ്ങള്‍ ഇവിടെ പാടില്ലാത്തതുകൊണ്ട് , http://guru-pippiladan.blogspot.com എന്നാ വിലാസത്തില്‍ കാണാം.
കല്‍ദായ ഭീകരരുടെ വാക്ക് കേട്ടു ഞങ്ങള്‍ മാര്‍തോമാ ശീഹായില്‍ നിന്നും നേരിട്ട് ക്രിസ്തു മാര്‍ഗം സ്വീകരിച്ചു എന്ന് പറയുന്നവരോട്
പോര്‍ച്ചുഗീസ് മിഷനറി മാരെ എതിര്‍ത്ത് ഞെളിഞ്ഞു നിന്ന് മട്ടാഞ്ചേരിയില്‍ കൂനന്‍ കുരിശു സത്യം ചെയ്തവന് മാരുടെ സന്തന്തി പരമ്പരകള്‍ക്ക് എന്ത് സംഭവിച്ചു ?
അവന്മാര് നൂറായി വീണ്ടും പൊട്ടി ..
ബാവയും, മെത്രാനും, പിന്നെ കേസും പോല്ലാപ്പും...ഹ..ഹ..ഹ
പോര്‍ച്ചുഗീസ് മിഷനറി മാരെ അനുസരിച്ച് റോമിലെ പത്രോസിന്റെ സിംഹാസനത്തെ അനുസരിച്ച കേരളത്തിലെ കത്തോലിക്കരെ വലിയ കുഴപ്പം ഒന്നും കൂടാതെ ദൈവം പരിപാലിച്ചു.....
ഇനി ഈ കല്‍ദായ ഭീകരരുടെ വാക്ക് കേട്ടു ഞങ്ങള്‍ മാര്‍തോമാ ശീഹായില്‍ നിന്നും നേരിട്ട് ക്രിസ്തു മാര്‍ഗം സ്വീകരിച്ചു എന്ന് പറയുന്നവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത് യഥാര്‍ത്ഥത്തില്‍ പൂര്‍വികര്‍ വല്ല പുലയെനോ, പറയെനോ മറ്റോ ആയിരിക്കും.......
ബാവയും, മെത്രാനും, പിന്നെ കേസും
കല്‍ദായ തെണ്ടികളുടെ അവസാന പ്രതീഷയും തീര്‍ന്നു.
അതിനുള്ള ദേഷ്യം ജോജോ ഓടെ തീര്‍ക്കാന്‍ നോക്കുന്നു കല്‍ദായ വാലട്ടിപട്ടികള് !!
ആലഞ്ചേരി പിതാവിനെ കൊണ്ട് ക്ലവേരും കൂടി അല്ത്താരയില് വെയ്പിക്കാന്‍ ഒരു പ്രസ്താവന ഇറക്കാന്‍ പോവേതില്‍ തെണ്ടി പ്ലാന്‍ ചെയ്തിരിന്നു.
അതോര്‍താണ് കല്‍ദായ പട്ടികള്‍ വിനോധിനിയെ കൊണ്ട് പലതും പ്ലാന്‍ ചെയ്പിച്ചത്, പക്ഷെ ആലന്ചെര്രി പിതാവ് ഒരു കല്‍ദായ പ്രാന്തന് അല്ലല്ലോ.
അദ്ദേഹം വളരെ വ്യ്തമായി ചിക്കാഗോയില്‍ പറഞ്ഞു-- കത്തോലിക്കാ സഭ ക്രിസ്തുവിന്റെയാണ് -- അല്ലാതെ തോമ സ്ലീഹയുടെതല്ല.
പാരബര്യം പറഞ്ഞു കത്തോലിക്കാ സഭയെ നശിപ്പിക്കാന്‍ പോവതില് എന്നാ പട്ടിയെ അനുവദിക്കില്ല എന്ന് അങ്ങാടിയുടെ മുന്പില് വച്ചാണ് ഇതു പറഞ്ഞത്.
വാല്‍കഷണം:
നടന്നു പോകുമ്പോള്‍ സ്വന്തം കോണകം ഊരി വഴിയില്‍ പോയവരെ പോലെയാണ് കല്‍ദായ നാറികള്. നിന്നെ ഒക്കെ പോലെ പല തന്തക്കു പിറന്നവനല്ല ജോജോ. എന്തിനാട കല്‍ദായ ആസനം നക്കി അസ്സൂയപ്പെടുന്നത്. ആണായി പിറന്നവന് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ മടി കാണിക്കില്ല വട്ടനും പൊട്ടനും കുടിയനും ട്രിപ്ലെക്ഷ് പിന്നെ ബാക്കി ആസനം നക്കികളും എന്ത് ചെയ്തിട്ടും കാര്യമില്ല.
നട്ടെല്ല് വേണം.... അധികാരികളുടെ എല്ലാ വൃത്തികേടുകളും കണ്ടിട്ടും പ്രതികരിക്കാത്തത് നട്ടെല്ല് എന്നാ സാധനം ഇല്ലാത്തത് കൊണ്ട് തന്നെയാണന്ന് മനസിലാക്കുക, വായടക്കുക കല്‍ദായ പട്ടികളെ.
Interesting links to read.
http://www.fas.harvard.edu/~iranian/Manicheism/Manicheism_I_Intro.pdf
http://www.fas.harvard.edu/~iranian/Manicheism/Manicheism_II_Texts.pdf
http://s155239215.onlinehome.us/turkic/29Huns/Zuev/ZuevEarly7En.htm
http://s155239215.onlinehome.us/turkic/29Huns/Zuev/ZuevEarly7En.htm
voice നിയോഗിച്ചതായ church mouse എന്നും anoni mouse എന്നും code name ഉള്ള ചാരന്മാരെ പറ്റി ഒരു വിവരവും ഇല്ലല്ലോ. അവരുടെ report കല് ഒന്നും ഈയിടെ ആയി കാണാനേയില്ല. കക്ഷികള്‍ പേടിച്ചോടിയോ ആവോ? അവര്‍ രണ്ടും എവിടെയെങ്കിലും അടിച്ചു പാമ്പായി കിടക്കുകയോ മറ്റോ ആണോ? വല്ലിടത്തും വായി നോക്കാന്‍ പോയതാണോ എന്നും മറു കണ്ടം ചാടിയോ എന്നും ഒക്കെ സംശയിക്കണം. അവരെ പറ്റി അന്വേഷിച്ചു details പറയാന്‍ മറക്കല്ലേ, പ്ലീസ്.
Thanks for posting such a meaningful write up without hurting anybody, but at the same time, touching each and every sensitive aspects that we see in a typical syro malabar church. I am a fan of that devotinal song that you have mentioned in here. If anybody is interested, visit this HD version of that song with lyrics. Click me to hear the HD version of the song 'ithratholam yahova sahayichu' with lyrics Once again thanks to everybody who makes this blogsite successful and keep it alive with wonderful write ups.
പ്രിയ അച്ഛാ, അച്ഛന് ഈ ബ്ലോഗിന്റെ ഒരു ആരാധകനാണെന്നു കാലിഫോര്‍ണിയായിലുള്ള അച്ഛന്റെ പഴയ ഇടവകക്കാരന് , എന്റെ ഒരു സുഹൃത്ത് എന്നെ വിളിച്ചറിയിച്ചു. ബ്ലോഗ് വായിക്കുന്നതിലും എഴുതുന്നതിലും തെറ്റൊന്നുമില്ല.അച്ഛന്റെ ചിന്താഗതികള്‍ പങ്കുവയ്ക്കാന്‍ ഈ ബ്ലോഗിലേക്ക് സ്വാഗതം. ഇതാകുമ്പോള്‍ എല്ലാവരും വായിക്കും. email അയച്ചാല്‍ ആരും അത് തുറന്നു നോക്കില്ല. പലരും അച്ഛന്റെ email കള്‍ spam folder ലേക്ക് തിരിച്ചു വിട്ടു എന്നാണു അറിയാന്‍ കഴിഞ്ഞത്. മറ്റു ചിലര്‍ അതിനെ ബ്ലോക്ക് ചെയ്യുക വരെ ചെയ്തു. ഇനി മെത്രാന് അച്ഛന് വഴക്ക് പറയുമെന്ന പേടി ഉണ്ടെങ്കില്‍ , എന്തെങ്കിലും കള്ളപ്പെരിലോ അല്ലെങ്കില്‍
anonymous ആയിട്ടോ ഒക്കെ എഴുതാമല്ലോ.എല്ലാ നന്മകളും നേരുന്നു. പിന്നെ കുര്‍ബ്ബാന തുടങ്ങിക്കഴിയുമ്പോള്‍ പള്ളിയുടെ ആന വാതില്‍ അടച്ചു പൂട്ടുന്നത് american fire code അനുസരിച്ച് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. തൊട്ടതിനും പിടിച്ചതിനും, തുമ്മിയതിനും തുപ്പിയതിനും, നോക്കിയതിനും ചിരിച്ചതിനും ഒക്കെ കേസ് കൊടുക്കുന്ന ഈ പള്ളിയില്‍ സൂക്ഷിച്ചും കണ്ടും ഒക്കെ വേണം കാര്യങ്ങള്‍ ചെയ്യാന്‍.
പൌവത്തിലിനെ പോലുള്ള കള്ളാ പ്രവാചകന്മാരെ സൂക്ഷിച്ചുകോള്ളുവിന്.അങ്ങാടിയെപ്പോലുള്ള
വെറും പരട്ട കള്ള രൂപതാധികാരികളെ അനുസ്സരിക്കാതെ മാര്‍പാപ്പ പറയുന്നത് അല്ലെങ്കില്‍ അദ്ദേഹം പറയുന്നതനുസ്സരിക്കുന്ന ബിഷപ്പുമാരെ അനുസ്സരിക്കുവിന്.
ക്ലാവേരിനു പുറകില്‍ യാതൊരു വിധ പാരമ്പര്യവും ദൈവികതയും ഇല്ലെന്നു അത് കൊണ്ട് വന്നവര്‍ക്ക് തന്നെ നല്ല വണ്ണം അറിയാം. അത് launch ചെയ്തവരുടെ മനസ്സില്‍ വ്യക്തമായ strategy യും agenda യും ഉണ്ടെന്നു വേണം അനുമാനിക്കാന്‍. നമ്മളെ ഇരുത്തി ചിന്തിപ്പിക്കെന്ടിയ കാര്യം ആണ് ഇതൊക്കെ. ബ്ലോഗ്ഗില്‍ രണ്ടു കുറിപ്പടിയും എഴുതി മിണ്ടാതിരിക്കുക എന്ന നയം മാറ്റണം എന്ന് സാരം.
ക്ലാവേരിനു എതിരായി എന്തെങ്കിലും പറയുന്നവരെ ഒതുക്കുക എന്ന നയം തന്നെ ആണ് അതിന്റെ പിന്നില്‍ ഉള്ളവര്‍ ചെയ്തു വരുന്നത്. ഒരു സ്ഥലത്ത് നിന്നും എതിര്‍പ് വരാതിരിക്കാന്‍ എല്ലാ committee കളിലും സ്വന്തം ആള്‍ക്കാരെ തിരുകി വെച്ചിരിക്കുന്നത് ഇതിന്റെ മുന്നോടി ആയി കാണണം.
കൊച്ചി: വിസാചട്ടം ലംഘിച്ച് കൊച്ചിയില്‍ എത്തിയ വിദേശ പ്രാര്‍ഥനാസംഘം പോലീസ് അനേ്വഷണം തുടങ്ങിയതറിഞ്ഞ് സ്ഥലംവിട്ടു. ഫെയ്ത്ത് ലീഡേഴ്സ് എന്ന സംഘടനയാണ് ഇവരെ കൊച്ചിയിലെത്തിച്ചത്. ഫെയ്ത്ത് ലീഡേഴ്സിന്റെ പ്രവര്‍ത്തകരെയും പോലീസ് തിരയുകയാണ്.
മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന്റെ ഇടയലേഖനത്തില്‍ നിന്ന് .
ഒരാരോപണം മാര്‍തോമ സ്ലീവാ മാനിക്കെയനാണെന്നാണ് .
?? എങ്കില്‍ പിന്നെ ഈ ക്ലാവര്‍ എവിടെ നിന്ന് വന്നു എന്ന് പറയാമോ? തോമ ശ്ലീഹ വന്നപ്പോള്‍ ഇതു കൊണ്ട് വന്നതായി കാണുന്നില്ല..
മൂന്നാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജീവിച്ചിരുന്ന മാണി എന്നാ അബദ്ധ പ്രബോധകന് രൂപം കൊടുത്തതാണ് മനിക്കെയന് മതം .ക്രിസ്തുമതത്തിന്റെ ചില ആശയങ്ങള്‍ മാനിക്കെയന്‍ മതത്തെ സ്വാധീനിചിട്ടുണ്ടെന്നല്ലാതെ ,അടിസ്ഥാനപരമായ കാര്യങ്ങളില്‍ തികച്ചും വ്യ്ത്യസ്തമാണത് .ഈ മതവും മാര്തോമാസ്ലീവയുമായി യാതൊരു ബന്ധവുമില്ലെന്നുള്ളതാണ് വസ്തുത .മനിക്കെയന് മതത്തെക്കുറിച്ച് ആധികാരികമായി പ്രതിപാടിക്കുന്ന ഗ്രന്ഥങ്ങളിലോ രേഖകളിലോ കുരിശിനെക്കുറിച്ചു യാതൊരു പ്രതിപാദനവും കാണുന്നില്ല .ഈ സ്ലീവായുടെ അടിസ്ഥാനത്തില്‍ ആരെങ്കിലും മാനിക്കെയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നതായി കേട്ടുകെള്വിപോലുമില്ല .മാര്‍തോമാ സ്ലീവായെ മാനിക്കെയന്‍ മതവുമായി ബന്ധപ്പെടുത്തിയുള്ള കഥകള്‍ വെറുതെ കേട്ടിച്ചമച്ചവയാണ് .സ്ലീവായുടെ മുകളില്‍ പറന്നിറങ്ങുന്ന പ്രാവിന്റെ ചിത്രീകരണമാണ് അതിനെ മാനിക്കെയനാണെന്നു വിളിക്കാന്‍ ചിലരെ പ്രേരിപ്പിക്കുന്നത് .
?? മാണി സ്വയം പരിശുദ്ധആത്മാവാണ് എന്ന് അവകാശപ്പെട്ടിട്ടുല്ലതായി അറിയാമോ? കുരിശിലേക്കു പറന്നിറങ്ങുന്ന മാണി രക്ഷകര ദൌത്യം പൂര്‍ത്തിയാക്കി എന്നാണ് അവകാശപ്പെട്ടത്. അങ്ങനെ നോക്കുമ്പോള്‍ ക്ലാവര്‍ കുരിശു യാദര്ത്ഥത്തില് മണിയുടെ ദൈവഷസ്ത്രത്തെ പ്രധിനിധീകരിക്കുന്നു. കത്തോലിക്കരെ സംബന്ധിച്ചടുതോളം, പരിശുദ്ധആത്മാവ് കര്‍ത്താവിന്റെ സ്വര്ഗരോഹനത്തിനു ശേഷമാണു വരുന്നത്. കര്‍ത്താവിനെ പിതാവായ ദൈവം ഉയര്‍ത്തി എന്ന് ബൈബിളില്‍ ഉണ്ടെങ്കിലും പരിശുദ്ധആത്മാവിനെ കുറിച്ച് പറയുന്നില്ല.
എന്നാല്‍ പരിശുദ്ധാത്മാവിന്റെ പ്രതീകമായി പ്രാവിനെ അവതരിപ്പിക്കുന്നത് സുവിശേഷത്തില്‍ അധിഷ്ടിതവും സാര്‍വ്വത്രിക സഭ അംഗീകരിക്കുന്നതുമാണ് .കുപ്രചരണങ്ങള്‍ നടത്തി ആളുകളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നവരുടെ വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
?? ആരാണ് യഥാര്‍ത്ഥത്തില്‍ കുപ്രചരണം നടത്തുന്നത്? ആരാണ് ഇരുട്ടിന്റെ മറവിലും, വിശ്വാസികളെ കബളിപ്പിച്ചും, ക്ലാവര്‍ കുരിശു അല്ത്താരയില് വക്കുന്നത്? ആരാണ് വിശ്വാസികളെ ഭീഷണിപ്പെടുതിയും, അവരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തും ക്ലാവര്‍ കുരിശു അല്ത്താരയില് വെക്കുന്നത്? ആരാണ് സംശയങ്ങള്‍ ചോദിക്കുമ്പോള്‍ അവരെ അടിച്ചമര്‍ത്തുകയും, അവര്‍ക്കെതിരെ കള്ളാ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നത്?
ആളുകളെ വികാരാവേശം കൊള്ളിച്ചു വശത്താക്കാന്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞുപരത്താനും അവര്‍ മടിക്കില്ല "വ്യാജപ്രാവചകരെ സൂക്ഷിച്ചുകൊള്ളൂവില് "(മത്തായി 7:15) എന്ന് കര്‍ത്താവ് ഓര്‍മ്മിപ്പിക്കുന്നു .
?? ആരാണ് യഥാര്‍ത്ഥത്തില്‍ വ്യാജ പ്രവാചകന്? സ്വന്തം വാശിക്ക് വേണ്ടി ഒരു സഭയുടെ മുഴുവന്‍ പുരോഗതിയെ നശിപ്പിച്ചത് ആരാണ്? ചിക്കാഗോ രൂപത കഴിഞ്ഞ 10 വര്‍ഷം ഇവിടെ കാട്ടിക്കൂട്ടിയ പ്രവൃത്തികള്‍ ആരുടെ പ്രേരണയുടെ ഫലമാണ്? ഇത്രയും കാലം ഈ രൂപതയിലെ വിശ്വാസികള്‍ക്ക് വന്ന ആത്മീയമായ വിളര്‍ച്ചക്കും, സാമ്പത്തികമായ നഷ്ടങ്ങള്‍ക്കും ആരു സമാധാനം പറയും?
അതിനാല്‍ ഇതുപോലുള്ള കാര്യങ്ങളില്‍ സഭയുടെ ആധികാരികമായ പഠനങ്ങളും രൂപതാധ്യക്ഷന്‍ നല്കുന്ന നിര്‍ദ്ദേശങ്ങളും എന്തെന്ന് മനസ്സിലാക്കി അവയ്ക്കനുസരിച്ചു പ്രവൃതിക്കണമെന്നു എല്ലാവരെയും സ്നേഹപൂര്‍വ്വം ആഹ്വാനം ചെയ്യുന്നു .
?? ഞങ്ങള്‍ ഏതു രൂപതയുടെ അധ്യക്ഷനെയാണ് അനുസരിക്കെണ്ടിയത്? പറച്ചില് കേട്ടിട്ട് പവത്തില്‍ വലിയ മേത്രപ്പോലീതയെയാണ് എന്ന് തോന്നുന്നു. അതോ ചിക്കാഗോയിലെ മനസ പുത്രനെയോ?
ക്ലാവേരിനു എതിരായി എന്തെങ്കിലും പറയുന്നവരെ ഒതുക്കുക എന്ന നയം തന്നെ ആണ് അതിന്റെ പിന്നില്‍ ഉള്ളവര്‍ ചെയ്തു വരുന്നത്. ഒരു സ്ഥലത്ത് നിന്നും എതിര്‍പ് വരാതിരിക്കാന്‍ എല്ലാ committee കളിലും sasseri സ്വന്തം ആള്‍ക്കാരെ തിരുകി വെച്ചിരിക്കുന്നത് ഇതിന്റെ മുന്നോടി ആയി കാണണം.
Very good and interesting observations with good malayalam.
Different than most of the responses.
Keep it up and write more.
Hello IT ? Gas Station man, you are full of shit. You are trying to blame others for your failure. You are a disgruntled person, who is jealous of the success stories of the so called uneducated malayalees around you. They realized their shortcomings and adjusted by accepting jobs they are capable of doing, they are smart, so let them drive expensive cars and you can fill their gas tanks when they pull-up at your gas station. With all these animosities why do you continue living in the US, please get out before you go Postal.
Dear VOICE
I always wonder where do you have the time to write + read comments and publish these articles with no profit in mind. It made me think several times to find an answer “ Who are you and what’s in your mind?”
Finally I got the answer, when I listened to Major ArchBishop Mar Gorge Alencherry last week when he was in Chicago.
For our Maor Arch Bishop, it’s all about reconciliation and compassion to bring the community together. He wanted the entire Syrio Malabar Community in USA to be unique and stand together.
VOICE – You are doing the same mission what our Major Arch Bishop is looking for and you are doing that for a long time.. You are REAL TRUE BLESSED catholic and you have strong faith which drives you with more energy and courage daily.
VOICE is trying their best to “Bring the Syro Malabar community together”. And the only single easy way is to keep the Crucified Faith as it’s. VOICE may be portrayed as a bad element in the society by church authorities and their close allies. But it’s a hidden fact/truth that they are looking at VOICE every day to see how their activities are progressing or criticized.
I would like to extend my gratitude and belief in Jesus Christ to offer my prayers to help your writing. Please keep your motivations towards the best interest of the community.
Suggestion:
Please try not encouraging any personal agendas thru the blog. You have earned the respect to publish only the very relevant religious materials via the blog. We don’t need to make this blog as a daily reading fun site to entertain all the Syro Catholics around USA. Let this site be cherished with the real objective – single mission – “Unite the Syro Catholics Together” under our Pope – Major ArchBishop – And our Bishop (Hopefully he will correct the mistakes).
Another suggestion is (No need to publish)
Keep this blog with main meaning ful articles. Even our Maor Archbishop open this blog, he should get the substance of what we are fighting for.
At the same time - People enjoy all the comments and writing and reading....
Keep a seperate site or a different page in the same site to do so.
Main Page -
Top Articles
1. Major ArchBishop Articles
2. Bishop House Scandals
3. About the Cross etc...
And provide a link to daily.. Ur regular readers will click on the link and go read daily. Th new users and readers - U got to give a better impression.. which U notice .. Now we don't have... It's not professional now..
Other Page - Voice Daily
Publish whatever local newses..
ഒരു തിരുത്ത്
വലിയ വിവരവും ഒട്ടുമേ വിദ്യാഭ്യാസവും ഇല്ലാത്ത , വടക്കേ ഇന്ത്യയിലേക്ക് പുറപ്പെട്ടു പോകും പോലെ ഒരുപ്പോക്ക് പോയി നേഴ്സിംഗ് പഠി ച്ചും, "കൊടുത്തും" ,വാങ്ങിച്ചും പിടിച്ചു കേറിയവരുടെ കെട്ടിയവന്മാരായി ആദ്യകാലങ്ങളില്‍ അമേരിക്കയില്‍ കുടിയേറിയ തൊഴിലില്ലാക്കമ്പനി ഗ്രൂപ്പിന്റെ സപ്പോര്‍ട്ടില്‍ പിടിച്ചു നിന്ന മുന്‍ വികാരിയെ , തന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി സ്ഥാനക്കയറ്റം എന്ന് വിശ്വസിപ്പിച്ചു , ചിക്കാഗോ ബിഷപ്പ് , ചിക്കാഗോയിലേക്ക് വലിച്ചപ്പോള്‍ , വിവിധ ലേബലുകളില്‍ അണി നിരന്നിരുന്ന നിരവധി അസൂയാലുക്കള്‍ സന്തോഷിച്ചു
സ്കൈലാര്‍ക്ക് എന്ന ഒരു വായനക്കാരന് അക്കമിട്ടു കുറെ ചോദ്യങ്ങള്‍ ഞങ്ങളോട് ചോദിച്ചിരുന്നു. അതിനു ഞങ്ങള്‍ അക്കമിട്ടു മറുപടി പറയുകയും, കൂട്ടത്തില്‍ അക്കമിട്ടു കുറെ ചോദ്യങ്ങള്‍ അദ്ദേഹത്തോട് തിരിച്ചു ചോദിക്കുകയും ചെയ്തിരുന്നു. പതിവായി വോയ്സില്‍ കമ്മെന്റിക്കൊണ്ടിരുന്ന അദ്ദേഹം ചൂടോടെ മറുപടി തരും എന്ന് ഞങ്ങള്‍ വിചാരിച്ചു. പക്ഷെ അതിനു ശേഷം ശ്രീമാന്‍ ഓര് ശ്രീമതി സ്കൈലാര്ക്കിനെ മഷിയിട്ടു നോക്കിയിട്ട് പോലും കാണുന്നില്ല. അദ്ദേഹത്തിന്റെ ധര്‍മ്മസങ്കടം ഞങ്ങള്‍ മനസ്സിലാക്കുന്നു. മറുപടി തരുവാന്‍ കഴിഞ്ഞില്ലെങ്കിലും, തുടര്‍ന്നും കമ്മേന്റിക്കൊണ്ടിരിക്കുവാന് ഞങ്ങള്‍ അദ്ദേഹത്തോടെ അഭ്യര്‍ത്ഥിക്കുകയാണ്.
--------------------------------------
Thanks blogger. ഈ ഓര്മപ്പെടുതലിനും അതിലുപരി താങ്കള്‍ മുന്‍പ് തന്ന തികച്ചും അന്തസോടെയും മര്യാദയോടെയും ഉള്ള മറുപടിക്കും. താങ്കളുടെ അന്നത്തെ മറുപടി കണ്ടിട്ട് വളരെ സന്തോഷം തോന്നി. ഞാന്‍ പിണങ്ങി പോയതോ ഒളിച്ചോടിയതോ അല്ല കേട്ടോ. ഒരു meaningful dialogue ആണല്ലോ നമ്മുടെ ലക്ഷ്യം. താങ്കള്‍ എന്നോട് തിരിച്ചു ചോധിച്ച്ച ചോദ്യങ്ങള്‍ വായിച്ചതോടെ എന്റെ ഗ്യാസ് തീര്‍ന്നു പോയി എന്നതാണ് സത്യം. ഉത്തരം മുട്ടിയ അവസ്ഥ. അത്രയ്ക്ക് പരമാര്‍ത്ഥമായ കാര്യങ്ങള്‍. അവക്കൊക്കെ മറുപടി എഴുതാന്‍ എന്നെക്കാള്‍ ബാധ്യതയും യോഗ്യതയും ഉള്ള എത്രയോ പേര് ചികാഗോയിലെ അധികാര സ്ഥാനങ്ങളില്‍ വാലാട്ടി വിലസുന്നു. അവര്‍ ആരെങ്കിലും എന്തെങ്കിലും മറുപടി anoni ആയിട്ടെങ്കിലും എഴുതും എന്ന് ഞാന്‍ തീര്‍ച്ച ആയും പ്രതീക്ഷിച്ചു. അവര്‍ക്ക് chance കൊടുത്തു പിന്മാറി എന്ന് പറയുന്നതാകും സെരി. പക്ഷെ ഒരാള്‍ പോലും ഗോളടിച്ചു കണ്ടില്ല. താങ്കള്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇതേ പോലെ ഒരു വോട്ടെടുപ്പ് നടത്തുകയും ഫാ ആന്റണിയെ നല്ല കാര്യങ്ങള്‍ക്ക് ഒത്തിരി പുകഴ്ത്തുകയും മിനിമം 6 വര്‍ഷം [or 10] കുടിയെങ്കിലും ഇനിയും പ്രവര്‍ത്തിക്കാന്‍ അവസരം കൊടുക്കണം എന്നും clean chit കൊടുത്തിട്ട് പെട്ടെന്ന് ഒരു ദിവസം വേറൊരു വോട്ടെടുപ്പിന്റെ പേരില്‍ മലക്കം മറിഞ്ഞത് കണ്ടപ്പോള്‍ പ്രതികരിച്ചു പോയതാണ്. വേറെ ആരൊക്കെയോ ചെയ്ത പാപങ്ങളുടെ പേരുദോഷം ഞാനെന്തിനു ഏറ്റെടുക്കുന്നു എന്ന് കരുതി കുറച്ചു നാള് മിണ്ടാതിരുന്നു. അതും indirectly പോലും ഞാന്‍ ഉള്‍പെടാത്ത, എനിക്ക് യാതൊരു ബന്ധവും, നേട്ടവും ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍. എങ്കിലും നാക്ക് ചൊറിഞ്ഞു വന്നത് കാരണം oct 12, 2011 ഇല് ഒരു comment ഞാന്‍ anony ആയി എഴുതിയിരുന്നു. അതിലെ വാചകങ്ങള്‍ പലരും repeat ആയി പോസ്റ്റ് ചെയ്യുന്നതും കണ്ടു. Thanks a lot friends.
I like the song "Ithratholam...."
I love another song "Ente thakarchayil...." If anybody wants to listen to my favorite song, click here!
Or, you can simply paste this in the address bar of your browser:
http://www.youtube.com/watch?v=V9GyvBXdv8Q
ഇന്നത്തെ നമ്മുടെ വിഷമസന്ധിയില്‍ ഏറ്റവും യോജിക്കുന്നതായി തോന്നുന്ന ഒരു ഗാനം.
പഴയ നിയമത്തില്‍ നിന്നും.
http://www.youtube.com/watch?v=bM96kVTaf-k&feature=related.
പിപ്പിലാഥാന്‍
ഇതെന്താ ബിഷപ്പ്മാരുടെ കൈയ്യില്‍ ഒരു പുതിയ സാദനം?? കുരിശു കൂടാതെ അതിന്റെ അറ്റത് ഒരു വാലും! എന്ന് മുതലാണ് കുരിശിനു വാല് ഉണ്ടായത്. അത് ഡാര്‍വിന്റെ തിയറി ഓഫ് നാച്ചുറല്‍ സെലെച്റേനില് കാണുന്നില്ലല്ലോ? പക്ഷെ യാകൊബാ മെത്രാന്മാരുടെ കൈയ്യില്‍ കണ്ടിട്ടുണ്ട്! What does that mean? Any special meaning for the hand cross with red thuni at the tip of the cross?
Dear Pippiladan,
Even though you write theri at times, I really believe that you are a nice person. Good Luck!
നിങ്ങള്‍ക്ക് ഞാന്‍ ഒരു പുതിയ ആളായിരിക്കാം. ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ മലയാളത്തില്‍ എഴുതിയത് കണ്ടു കയറി നോക്കിയതാനു. അപ്പോള്‍ കണ്ടു ആരോ ചോദിച്ച ഒരു ചോദ്യം. കൈക്കുരിഷിനെ പറ്റിയും അതിന്റെ അറ്റത്തുള്ള ക്ലോത്നെ പറ്റിയുമൊക്കെ. ഞാന്‍ സീരോമാലങ്കര ബിബാഗത്തില് പെട്ട ഒരു കന്യാസ്ത്രീയാണ്. താങ്ങള് പറയുന്ന കൈക്കുരിഷും അതിന്റെ അറ്റത്തുള്ള ചുമന്നതോ പിങ്കോ നിറമുള്ള ക്ലോതും മലങ്കര ബിഷപ്പുമാര്‍ ഉപയോഗിക്കുന്നതാണ്. അത് മലങ്കര തന്നെയല്ല, മറ്റു യാക്കൊബാ സമുധായങ്ങളിലും (എനിക്ക് ശരിക്കറിയില്ല) - ക്നാനായ യാക്കൊബാ, ഓര്ത്തുഡോക്സ്, പാത്രയര്കീസു, പിന്നെ മാര്തോമാകാരും അങ്ങനെ തന്നെ ആണന്നു തോന്നുന്നു. സീറോമലബാര്‍ ഇത് ഈയിടെ തുടങ്ങിയതാവും അതായിരിക്കാം താങ്ങള്ക്ക് ഇതിനെപറ്റി ചോദ്യം ഉള്ളത്. എനിക്ക് അറിയാവുന്നത് പറഞ്ഞു എന്നെ ഉള്ളൂ.
hi pippi, congratulations.
you are exceptional. your thinkings too.
i never thought stars are circular or round,what a mental illusion !
thanks for the information.
ആരു സമാധാനം പറയും?
പറയു മാര്‍ പവ്വത്തില്‍
പരിഷ്കാരങ്ങളും മാറ്റങ്ങളും എപ്പോഴും നല്ലതാണ്. പക്ഷെ അത് അനുഭവിക്കുന്നവര്‍ക്ക് ദഹിക്കുന്നതും ഗുണം ചെയ്യുന്നതും ആയിരിക്കണം.
അല്ലാതെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ആര്‍ക്കും വേണ്ടാത്ത എന്തെങ്കിലും ഒക്കെ അടിച്ചേല്‍പ്പിക്കുന്ന രീതിയില്‍ ആകരുത്.
ആരാണ് യഥാര്‍ത്ഥത്തില്‍ വ്യാജ പ്രവാചകന്? പറയു മാര്‍ പവ്വത്തില്‍
സ്വന്തം വാശിക്ക് വേണ്ടി ഒരു സഭയുടെ മുഴുവന്‍ പുരോഗതിയെ നശിപ്പിച്ചത് ആരാണ്? പറയു മാര്‍ പവ്വത്തില്‍
ചിക്കാഗോ രൂപത കഴിഞ്ഞ 10 വര്‍ഷം ഇവിടെ കാട്ടിക്കൂട്ടിയ പ്രവൃത്തികള്‍ ആരുടെ പ്രേരണയുടെ ഫലമാണ്? പറയു മാര്‍ പവ്വത്തില്‍
ഇത്രയും കാലം ഈ രൂപതയിലെ വിശ്വാസികള്‍ക്ക് വന്ന ആത്മീയമായ വിളര്‍ച്ചക്കും, സാമ്പത്തികമായ നഷ്ടങ്ങള്‍ക്കും ആരു സമാധാനം പറയും? പറയു മാര്‍ പവ്വത്തില്‍
Aareda ee paratta Pippiladan????
ഗാര്ലണ്ടില് കല്ദായവാദികളുടെ ബ്രെയിന്‍ വാഷിംഗ് പല വിധത്തില്‍.
ഈയിടെയായി എല്ലാ ഞായറാഴ്ചകളിലും പലവിധ തട്ടിപ്പുകളുമായി ശവപ്പെട്ടി ജോജിയും കൂട്ടരും ജനങ്ങളെ മയക്കുവാനായി ശ്രമിക്കുകയാണ്.ഗാര്‍ലണ്ട് ജനങ്ങള്‍ കൂട്ടായെടുത്ത ഒരു പൊതുയോഗ തീരുമാനത്തെ ഗുണ്ടായിസ്സത്തില് കൂടി അട്ടിമറിച്ച ശവപ്പെട്ടി ജോജി സ്വന്തമായി ഒരു കല്‍ദായ അള്‍ത്താര ഡിസൈന്‍ ചെയ്തു പണിയിച്ചതോടെ മനസ്സുമടുത്ത ഗാര്‍ലണ്ട് കാരെ കൂട്ടിയോജിപ്പിക്കുവാന്‍ ഇയാള്‍ പലവിധ തട്ടിപ്പുകളുമായി ഇറങ്ങിപുറപ്പെട്ടിരിക്കുകയാണ്.അതിനുവേണ്ടി പള്ളിയുടെ പണം വാരിയെറിഞ്ഞ് ഒരു ക്ലാവര്‍ പിക്നിക് നടത്തി പൊളിഞ്ഞു.അതിനുമുന്‍പ് CCD കുട്ടികളെ പേടിപ്പിച്ചു മാതാപിതാക്കളെക്കൊണ്ട് $3000 pledge ചെയ്യിച്ചതോടെ കൂടുതല്‍ ജനങള്‍ക്ക് ഇയാള്‍ ഒരു വിലയില്ലാത്ത കത്തനാരായി മാറി.ഇയാള്‍ ഡിസൈന്‍ ചെയ്ത അള്‍ത്താരയില്‍ ശവപ്പെട്ടിയും തലയോടും പിങ്ക് ഷൂവും കണ്ടതോടെ കൂടുതല്‍ ജനങ്ങള്‍ ഇയാളെ പടിക്ക് പുറത്താക്കി പിണ്ഡം വച്ചു.ഇപ്പോള്‍ ഇയാള്‍ ഫോട്ടോ പതിപ്പിച്ച ഒരു പാരിഷ് ഡായറക്ടറിക്കായി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്.
സ്വന്തം ഫോട്ടോ അച്ചടിച്ച് വരുന്നത് കാണുവാന്‍ താത്പര്യമുള്ള സാധാരണക്കാരുടെ വികാരത്തെ ചൂഷണം ചെയ്തു ഇയാള്‍ കുരിശിന്റെ പേരിലുണ്ടാക്കിയ മുറിപ്പാടുകളുണക്കാന്‍ നടത്തുന്ന മറ്റൊരു പാഴ്വേലയാണിതെന്നു ഗാര്‍ലണ്ട് ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു.ഫോട്ടോ ഡയറക്ടറിക്ക് ആളെ കിട്ടാതായപ്പോള്‍ ഇയാളും ക്ലാവര്‍ മാഫിയയും കൂടി ജനങ്ങളെ ഭീഷണിപ്പെടുത്തി ഫോട്ടോ എടുപ്പിക്കുവാനാണ് നോക്കുന്നത്.അതിനുവേണ്ടി ഒരു ടെലിഫോണ്‍ campaigning തുടങ്ങിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഫോട്ടോ ഡയറക്ടറിയില്‍ പേരും ഫോട്ടോയും വരുവാന്‍ മിനിമം $3000 പള്ളിപണിക്ക് കൊടുത്തവരെ മാത്രം പരിഗണിക്കുവാനും ഇവര്‍ ആലോചിച്ചിരുന്നു എന്നാണ് കേള്‍ക്കുന്നത്.എന്നാല്‍ ആള്ക്കാര് തിരിഞ്ഞുനോക്കാതിരുന്നതുകൊണ്ട് ഇവര്‍ പിന്മാറിയാതാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഏതായാലും ക്രൂശിതരൂപത്തില്‍ വിശ്വസിക്കുന്ന, അതിനുവേണ്ടി ആത്മാര്‍ഥമായി നിലകൊണ്ട ആരും ഈ ക്ലാവര്‍ ഡയറക്ടറിക്ക് വേണ്ടി പോസ് ചെയ്തുകൊടുക്കുമെന്ന് തോന്നുന്നില്ല.വിരലിലെണ്ണാവുന്ന ഈ കല്ദായവാദികളുടെ ഒപ്പം കുരിശു വിശ്വാസികളുടെ ഫോട്ടോ വരുന്നതുതന്നെ കുരിശു വിശ്വാസികളുടെ കുടുംബത്തിനു നാണക്കേടാണ്.
ഗാര്‍ലണ്ട് പള്ളിക്കൂധാശയില് പാടുവാന്‍ ആളുകളെ തിരഞ്ഞെടുക്കാന്‍ ഒരു audition നടത്തിയിട്ട് ആകപ്പാടെ രണ്ടു കല്ദായവാധികളെയാണ് കിട്ടിയത്.വേറൊരു പട്ടിപോലും ഇതിനു വരാതിരുന്നതെന്തുകൊണ്ടാനെന്നത് ഗാര്‍ലണ്ട് അധികാരികള്‍ അറിഞ്ഞിരുന്നാല്‍ അവര്‍ക്ക് നല്ലത്.കല്‍ദായ ഭീകരന് പൌവത്തില് പള്ളിക്കൂധാശക്ക് വരുന്ന വിവരം ഒളിപ്പിച്ചു വച്ചിരിക്കുന്നതും ഗാര്‍ലണ്ട് ജനങ്ങളെ വിഡ്ഢികളാക്കാനാണ്.പക്ഷെ ജനങ്ങള്‍ വിഡ്ഢികളാണോന്നു പള്ളിക്കൂധാശ ദിവസം മാലോകം അറിയും.ഈ വര്‍ഷം ഫസ്റ്റ് ഹോളി Communion സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളെ ക്കൊണ്ട് പള്ളിയില്‍ വച്ചുതന്നെ പാര്‍ട്ടി നടത്തിപ്പിക്കുന്നതിന്റെയും ഉദ്ദേശം ജനങ്ങളെ വിഡ്ഢികളാക്കി പൈസ അടിച്ചു മാറ്റുവാനല്ലേ.Kennedy Foundation ഒരിക്കല്‍ sponsor ചെയ്ത pews വീണ്ടും വിറ്റ് കാശാക്കുവാനുള്ള ശ്രമവും ഗാര്‍ലണ്ട് ജനങ്ങളെ വിഡ്ഢിവേഷം കേട്ടിക്കലല്ലേ?
ആയതിനാല്‍ അടുത്ത ഞായറാഴ്ച നടക്കുന്ന മിഷന് സണ്‍ഡേ കളക്ഷന്‍ എവിടേക്കാണ് പോകുന്നതെന്നും നമുക്ക് പറയുവാന്‍ സാധിക്കില്ല.ഏന്തുകൊണ്ടാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മിഷന് സണ്‍ഡേ കളക്ഷന്‍ കുറഞ്ഞു വന്നുകൊണ്ടിരിക്കുന്നത്?നമ്മള് കൊടുക്കുന്ന സംഭാവന ആത്മാര്ഥമായുംമായും ബഹുമാനത്തോടെയും കൈകാര്യം ചെയ്യുമെന്ന് ഉറപ്പുള്ളിടത്തു കൊടുക്കുന്നതല്ലേ നല്ലത്?അല്ലെങ്കില്‍ കൊടുത്തതുകൊണ്ടെന്തു പ്രയോജനം?ഒരിടവകയിലെ പൊതുയോഗത്തിന്റെ തീരുമാനത്തെ പുല്ലുവില കല്പ്പിച്ചു അട്ടിമറിച്ച യൂദാസ്സുമാരും കള്ളന്മാരുമുള്പ്പെടുന്ന ഒരധിക്കാര വര്‍ഗമാണ് ഇന്ന് ഗാര്ലണ്ടില് എന്നോര്‍ക്കുക.അവരെ എങ്ങിനെ കയ്കാര്യം ചെയ്യണമെന്ന് നമ്മള് തീരുമാനിക്കുക.
Excellent!
Post a Comment