Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, November 17, 2011

മേജര്‍ ആര്‍ച് ബിഷപ്പ് കല്‍ദായവാദം ഉപേക്ഷിക്കുക

പിപ്പിലാടനും സമാന ചിന്തക്കാരും പല്ലിന്റെ തൊലിയുരിയുന്ന പോലെയും തലമുടിനാരു രണ്ടാക്കി  കീറുന്നത് പോലെയും ആണ് പേര്‍ഷ്യന്‍ കുരിശിനെ മാര്‍ തോമാ കുരിശാക്കുവാനും, അതിനു കഴിഞ്ഞില്ലെങ്കില്‍ ക്രൂസിഫിക്സിനെ അപ്രസക്തമാക്കാനും ഉള്ള വാദ മുഖങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. സ്വാര്‍ത്ഥ ഉദ്ദേശത്തോടെ സീറോ മലബാര്‍ സഭയുടെ ഗതി തിരിച്ചു വിടുവാനുള്ള നമ്മുടെ ചില സഭാധികാരികളുടെ ദുരൂദ്ധെശത്തെപ്പറ്റി  സാധാരണ സീറോ മലബാര്‍ വിശ്വാസികളെ ബോധവാന്മാര്‍ ആക്കുക എന്നുള്ളതാണ് ഞങ്ങളുടെ ദൌത്യം.


നാം അറിയുന്ന, ഇത് വരെ വിശ്വസിച്ചു വന്നിരുന്ന സീറോ മലബാര്‍ വിശ്വാസത്തിലും,  ആചാരത്തിലും സമൂലമായ മാറ്റങ്ങള്‍ ആണ് കല്‍ദായ വാദികളായ ഒരു ന്യൂന പക്ഷം ബിഷപ്പുമാര്‍ വരുത്തുവാന്‍ ശ്രമിക്കുന്നത്. അതിനു തന്ത്രങ്ങളും കുതന്ത്രങ്ങളും അവര്‍ നിത്യേനയെന്നോണം പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ്. സാധാരണ വിശ്വാസികളുടെ വിശ്വാസ ലാളിത്യത്തെയും, പുരോഹിത ഭക്തിയേയും  മുതലെടുത്ത്‌ തങ്ങളുടെ രഹസ്യ അജണ്ട ജനങ്ങളുടെ മേല്‍ അടിചെല്‍പ്പിക്കുകയാണ് അവര്‍. സമാന്യ സദാചാര ബോധവും, നീതി ന്യായവും അവര്‍ക്കതിനൊരു തടസ്സമല്ല.

പ്രവാസി സീറോമലബാര്‍ കാരുടെ ഏക രൂപതയായ ചിക്കാഗോയില്‍ കടുത്ത കല്‍ദായ യാഥാ സ്ഥിതികന്‍ ആയ മാര്‍ അങ്ങാടിയത്ത് തന്റെ കുഞ്ഞാടുകളുടെ വിശ്വാസത്തെ ചവിട്ടി മെതിച്ചു തന്റെ അജണ്ട നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ബഹു ഭൂരിപക്ഷം ജനങ്ങളുടെയും വികാരത്തെ വൃണപ്പെടുത്തി, സ്വാര്‍ത്ഥ താല്പ്പര്യക്കാരായ പുരോഹിതരുടെ സഹായത്തോടെ അദ്ദേഹം അമേരിക്കന്‍ സീറോ മലബാര്‍ സഭയില്‍ തന്റെ പാഷണ്ട വിശ്വാസം അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. ടെക്സാസിലെ ഗാര്‍ ലാന്‍ഡില്‍ പുതുതായി പണി തീര്‍ത്ത ദേവാലയത്തിന്റെ അള്‍ത്താരയുടെ മധ്യഭാഗത്ത്‌ നിന്നും വി. സ്ക്രാരി മാറ്റി പകരം മാര്‍ തോമാ കുരിശു സ്ഥാപിച്ചിരിക്കുന്നത് ഇതിനൊരു ഉദാഹരണമാണ്.

കടുത്ത ഒരു കല്‍ദായ യാഥാസ്ഥിതികന്‍ ആയ മാര്‍ ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടത് സ്വാഭാവികമായും കല്‍ദായ വാദികള്‍ക്ക് വലിയ ഉത്തെജനമായി. ഏതു വിധേനയും അദ്ദേഹം സീറോ മലബാര്‍ സഭയെ കല്ദായീകരിക്കും എന്നാ നിശ്ചയ ദാര്ട്യത്തോടെയാണ്  അദ്ദേഹം കരുക്കള്‍ നീക്കുന്നത്. കല്ടായീകരനത്തിന്റെ ചിന്നം വിളിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്‍റെ രഥയാത്രക്ക് വളരെ ഞെട്ടിക്കുന്ന ഒരു വരവേല്‍പ്പാണ് ഈയിടെ അദ്ദേഹത്തിനു തന്റെ രൂപതയായ എറണാകുളത്തെ വൈദീകര്‍ നല്‍കിയത്.

ഈയിടെ അദ്ദേഹം വിളിച്ചു കൂട്ടിയ രൂപതയിലെ എല്ലാ ഇടവക വൈദികരുടെയും യോഗം വളരെ പ്രക്ഷുബ്ധമായ രംഗങ്ങള്‍ ആണ് സൃഷ്ടിച്ചത്. കല്ടായീകരനത്തിന്റെ ഭാഗമായി ദിവ്യബലിയില്‍ ചില മാറ്റങ്ങള്‍ വരുത്തണം എന്ന് അദ്ദേഹം വൈദീകരോട് ആവശ്യപ്പെട്ടു. "പിതാവിന്റെയും പുത്രന്റെയും പരിശുധാത്മാവിന്റെയും നാമത്തില്‍" എന്ന് ചൊല്ലിക്കൊണ്ടു ദിവ്യ ബലി ആരംഭിക്കരുതത്രേ! അതുപോലെ തന്നെ "വിശുദ്ധീകരണത്തിന്റെ  ബലി പീഠമേ" എന്നാ സമാപന പ്രാര്‍ത്ഥനയും ചോല്ലെണ്ടതില്ല എന്നാണത്രേ പുതിയ റൂള്‍. ഏതായാലും "എന്തുകൊണ്ട് ഈ പ്രാര്‍ഥനകള്‍ ചൊല്ലാന്‍ പാടില്ല" എന്ന അച്ചന്മാരുടെ എളിയ ചോദ്യത്തിന് മാര്‍ ആലഞ്ചേരിക്ക് കാര്യമായ മറുപടിയുണ്ടായില്ല. "പോപ്‌ അംഗീകരിച്ചതാണ് പുതിയ കുര്‍ബാന ക്രമം" എന്ന് അദ്ദേഹം പറയാന്‍ തുടങ്ങിയ പാടെ, "ഏതു ക്രിമിനല്‍ തിരുത്തിയ സിനഡ് രേഖയാണ് പോപ്പിനെ കാണിച്ചത്?" എന്നൊരച്ചന്‍ വിളിച്ചു ചോദിച്ചതെ മാര്‍ ആലഞ്ചേരി ഇടിവെട്ട് കൊണ്ട പോലെയായി.

"പല പോരായ്മകളും തെറ്റുകളും അധികാരികള്‍ക്ക് പറ്റിയിട്ടുണ്ട്  എന്ന് പല പ്രാവശ്യം അദ്ദേഹം യോഗത്തില്‍ ഏറ്റ്പറഞ്ഞു. "തെറ്റ് പറ്റിയിട്ടുണ്ട് എന്ന് ഏറ്റു പറഞ്ഞിട്ട് മാത്രം എന്ത് കാര്യം? തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണം " എന്നായി അച്ചന്മാര്‍. "മോഷണം നടത്തിയിട്ട്  അത് തെറ്റായി പോയി എന്ന് മാത്രം പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ, മോഷ്ടിച്ച വക തിരിച്ചു കൊടുക്കണം".  ഈ ലെയ്നില്‍ പോയി യോഗത്തിലെ വാക്വാദങ്ങള്‍.

ഏതായാലും മിന്നം മിന്നം തന്റെ രൂപതയിലെ വൈദീകരും ആയി അദ്ദേഹം നടത്തിയ മീറ്റിംഗ് ഒരു തികഞ്ഞ പരാജയം ആയിരുന്നു. ദിവ്യ ബലിയില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ വൈദികര്‍ അദ്ദേഹത്തെ അനുസരിക്കില്ലെന്നും, മേല്‍പ്പറഞ്ഞ രണ്ടു പ്രാര്‍ത്ഥനകളും ചൊല്ലുമെന്നും വ്യക്തമായി അവര്‍ അദ്ദേഹത്തെ അറിയിച്ചു.  മേജര്‍ ആര്‍ച് ബിഷപ്പിന്റെ ഒരു പ്ലാനും പദ്ധതിയും തല്‍ക്കാലം എറണാകുളത്തു എടുക്കേണ്ടെന്നും, എടുത്താല്‍ അത് വിലപ്പോകില്ലെന്നും വൈദീകള്‍ വാക്കുകള്‍ ചുങ്കിക്കാതെ തന്നെ അദ്ദേഹത്തിനു മുന്നറിയിപ്പ് കൊടുത്തു. സംഗതി പന്തിയല്ലെന്ന് കണ്ട മാര്‍ ആലഞ്ചേരി " ഞാന്‍ നിര്‍ബന്ധിക്കുന്നില്ല" എന്ന് പറഞ്ഞു തല്ക്കാലം തിടിയൂരി. പക്ഷേ ഇവിടെ നടന്ന സംഗതികള്‍ ഒന്നും "പത്രക്കാരെ അറിയിക്കരുത്" എന്നദ്ദേഹം അവരോടു പ്രത്യേകം അഭ്യര്‍ഥിച്ചു.

 മാര്‍ ആലഞ്ചേരിയുടെ തുടക്കം ഒട്ടും ശരിയല്ല എന്നാണു കേരളത്തില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടുന്ന അറിവ്. ചുരുങ്ങിയ നാളുകള്‍ക്കകം തന്നെ അദ്ദേഹം പല വിവാദങ്ങളും സൃഷ്ടിച്ചു കഴിഞ്ഞു. മേജര്‍ ആര്‍ച് ബിഷപ്‌ എന്ന സ്ഥാനത്തിന്റെതായ ഒരു കരിസ്മ അദ്ദേഹത്തിനു ഇല്ല. സ്ഥാനം കിട്ടിയപാടെ കല്ദായീകാരണം  നടപ്പിലാക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ പ്രഥമവും പ്രധാനവുമായ ദൌത്യം എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. ഈ ചിന്താഗതി വച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍ എറണാകുളത്തു വിലപ്പോകില്ല എന്ന് മനസ്സിലാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ വലിയ പ്രശ്നങ്ങള്‍ ആയിരിക്കും വരും കാലങ്ങളില്‍ നമ്മുടെ സഭയില്‍ ഉണ്ടാകുക



41 comments:

Anonymous said...

ഏതു ക്രിമിനല്‍ തിരുത്തിയ സിനഡ് രേഖയാണ് പോപ്പിനെ കാണിച്ചത്?

തിരുത്തിയത് നമ്മുടെ തുരപ്പന്‍ സണ്ണി തന്നെ.തിരുത്താന്‍, തൊരപ്പന് മൊത്തം കോട്ടെഷന്‍ കൊടുത്തതല്ലേ

Anonymous said...

"ഏതു ക്രിമിനല്‍ തിരുത്തിയ സിനഡ് രേഖയാണ് പോപ്പിനെ കാണിച്ചത്?"

We need the answer

Anonymous said...

I KNOW THIS ALANCHERRY.HE WILL DIVIDE THE CHURCH.HE WANTS TO DIVIDE IT.WAIT AND SEE!!!!!!!!!!!!!!!

Anonymous said...

This Arch Bishop is a lunatic person who needs treatment at mental hospital.

Anonymous said...

This Alancherry's behaviors are not in line with Jesus' suffering.

He is really enjoying,roaming around the world like newly married couple eating puttu & kadalakkari,palappam and mottakkari.

Good for nothing fellow!Hard core criminal in the Church.Do not respect him.He is destroyer!

Anonymous said...

How long somebody can hide and covertly execute things?
One day everything will be revealed.

Whoever did the mistake must make an open confession to the folks.
Otherwise leaders have no peace of mind instead they will go into darkness.

Anonymous said...

Ee thoppikkum vadikkum bahumanam kooduthal undakunnathu athu vaykkunna aalinte pravarthiye aasrayichanu

Nnnayi orkkuka !

Anonymous said...

Dear Blog master
Please don’t attack Major Archbishop personally, but nothing wrong in bringing all hidden agendas.

Anonymous said...

We born as true Catholics and want to die as Catholic only and not as Chaldean

Anonymous said...

Blog is doing a wonderful job and nowadays not posting any vulgar comments. Highly appreciated.

Anonymous said...

Hi Johnchacko,skylark,pipiladan,tom varkey,john parambil,kochaappi....

Since you guys think you are scholars ,what the pentacostal born again they always disturbing me too by asking and talking about that. I never heard about that in our church .All are welcome to give me an answer

How can I defend them?

Anonymous said...

തിരുത്തിയത് നമ്മുടെ തുരപ്പന്‍ സണ്ണി തന്നെ.തിരുത്താന്‍, തൊരപ്പന് മൊത്തം കോട്ടെഷന്‍ കൊടുത്തതല്ലേ,

we need to check his sslc certificate too.
he may that also

Anonymous said...

If anything is done forcefully against the will of laities, one day it will burst out.

Anonymous said...

Hi Pippilda..Please explain the theology ..

ടെക്സാസിലെ ഗാര്‍ ലാന്‍ഡില്‍ പുതുതായി പണി തീര്‍ത്ത ദേവാലയത്തിന്റെ അള്‍ത്താരയുടെ മധ്യഭാഗത്ത്‌ നിന്നും വി. സ്ക്രാരി മാറ്റി പകരം മാര്‍ തോമാ കുരിശു സ്ഥാപിച്ചിരിക്കുന്നത്

Anonymous said...

Leaders should be pious and peacemakers and not peace breakers.

Anonymous said...

Whoever did the mistake must make an open confession to the folks.
Otherwise leaders have no peace of mind instead they will go into darkness.

November 17, 2011 2:01 PM


He has already gone to darkness.He is against church doctrine.History will dump him in a ditch.He is not deserving to be Archbishop.

Anonymous said...

Atleast Mar Alencherry acknowledged there was a shameful politics behind the scene. Now clean that politics !!

It's also shameful of the man who leaked the details of a private meeting to a public blog.

Anonymous said...

മാര്‍ ആലഞ്ചേരിക്ക്, പത്രക്കാരെ അറിയിക്കുമെന്ന പേടിയോ?

ക്രസ്റ്റാനികളെ വക വരുത്താന്‍ നടക്കുന്ന മാര്‍ ആലഞ്ചേരിക്ക്, പത്രക്കാരെ പേടിയോ?

Anonymous said...

"പല പോരായ്മകളും തെറ്റുകളും അധികാരികള്‍ക്ക് പറ്റിയിട്ടുണ്ട് എന്ന് പല പ്രാവശ്യം അദ്ദേഹം യോഗത്തില്‍ ഏറ്റ്പറഞ്ഞു. "തെറ്റ് പറ്റിയിട്ടുണ്ട് എന്ന് ഏറ്റു പറഞ്ഞിട്ട് മാത്രം എന്ത് കാര്യം? തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണം " എന്നായി അച്ചന്മാര്‍. "മോഷണം നടത്തിയിട്ട് അത് തെറ്റായി പോയി എന്ന് മാത്രം പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ, മോഷ്ടിച്ച വക തിരിച്ചു കൊടുക്കണം".

Anonymous said...

എന്റെ യുക്തിക്ക് ഗ്രഹ്യമായ കാര്യങ്ങള്‍ ശെരി ആണെന്ന് എനിക്ക് തോന്നുകയും ഗ്രഹ്യമായത് തന്നെ ആയാലും ശെരി, സഭയുടെ പ്രബോധനങ്ങളോട് ചേര്‍ന്ന് അനുസരിച്ച് മാത്രമേ ഞാന്‍ പ്രവര്‍ത്തിക്കുക ഉള്ളൂ എന്നും എന്റെ ബിഷപ്പിനെ ഞാന്‍ പൂര്‍ണ്ണമായി അനുസരിച്ചോളം എന്നാണ് പട്ടം കിട്ടുമ്പോള്‍ എടുക്കുന്ന പ്രതിഞ്ഞ..അനുസരണക്കേട്‌ കാണിക്കുന്നത് ആ പട്ടത്തെ അറിഞ്ഞു വഞ്ചിക്കുകയാണ് ..ക്രിസ്തുവിന്റെ പുരോഹിത്യവും അയയി അതിനുള്ള ബന്ധം മുറിഞ്ഞു .

പിപ്പിലാഥന്‍ said...

പിപ്പിലാടനും സമാന ചിന്തക്കാരും പല്ലിന്റെ തൊലിയുരിയുന്ന പോലെയും തലമുടിനാരു രണ്ടാക്കി കീറുന്നത് പോലെയും ആണ് പേര്‍ഷ്യന്‍ കുരിശിനെ മാര്‍ തോമാ കുരിശാക്കുവാനും, അതിനു കഴിഞ്ഞില്ലെങ്കില്‍ ക്രൂസിഫിക്സിനെ അപ്രസക്തമാക്കാനും ഉള്ള വാദ മുഖങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.
-----------------
ഇതെഴുതിയ ചങ്ങാതിക്ക് http://guru-pippiladan.blogspot.com/ എന്നാ എന്‍റെ ബ്ലോഗില്‍, ഒരിക്കലെങ്കിലും പേര്‍ഷ്യന്‍ കുരിശിനെ മാര്‍ തോമാ കുരിശാക്കുവാന്‍ ശ്രമിച്ചിട്ടുല്ലതായി എനിക്കോര്‍മ്മയില്ല. ഞാനെഴുതിയതെല്ലാം ഇവിടെയിട്ടിട്ടുമുണ്ട്.
എന്‍റെ കത്തോലിക്കാ സഭയോടുള്ള ആല്‍മാര്‍ഥതയെ സംശയിച്ചിരുന്ന ചെങ്ങാതിയുമുണ്ട്. ഇന്നുവരെ കത്തോലിക്കനായി ജീവിക്കുന്നവനാണ്. നമ്മുടെ മനുഷ്യരുണ്ടാക്കിയ ആചാരങ്ങളോടു ചില അഭിപ്രായവ്യത്യാസമുണ്ടെങ്കിലും കത്തോലിക്ക വിശ്വാസം ഏറ്റം സ്രേഷ്ട്ടമെന്നു മനസിലാക്കിയവനാണ്. പണ്ട് ഉപദേശിമാരെ ( pastor ) കാണുമ്പോള്‍ നമ്മള്‍ ഒഴിഞ്ഞുമാരുന്നതുപോലെ ഇവിടെയുള്ള പല പെന്തകസ്തുകാരും എന്നെകാണൂമ്പോള്‍ ഒഴിഞ്ഞുമാരറുണ്ട്. അതില്‍ ഞാന്‍ എന്നെയല്ല എന്നെ കാര്യങ്ങള്‍ മനസിലാക്കിത്തന്ന എന്‍റെ ദൈവത്തെ മഹത്വപ്പെടുത്തുന്നൂ. ഇതു സഭാക്കാരയാലും എന്‍റെ ഭവനത്തില്‍ വന്നാല്‍ ഞാന്‍ നിഷേധിക്കാറില്ല, പക്ഷെ ഒന്ന് രണ്ടുതവണ വന്നവര്‍ പിന്നെ വരാറില്ല കാരണം അവരെക്കൊണ്ടുതന്നെ അവരെക്കാള്‍ ശ്രേഷ്ട്ടര്‍ കത്തോലിക്കരെന്നു പറയിപ്പിക്കുന്നതില്‍ ചിലപ്പോള്‍ ഞാന്‍ വിജയിച്ചിട്ടുണ്ട്. ചിലര്‍ മനസിലായാലും സമ്മതിച്ചുതരാറില്ല.
---------------------------
മുസ്ലിം മതക്കാരെയും അവരുടെ ഗ്രന്ഥത്തില്‍നിന്നും (ഖുര്‍-ആന്‍)
യേശു പരിശുദ്ധനെന്നും ഖുര്‍-ആന്‍19:19
യേശു പ്രവാചകരിലും സ്രെഷ്ട്ടനെന്നും ഖുര്‍-ആന്‍2:87 and 2:253
മുഹമ്മദ് പാപിയായിരുന്നു എന്നും ഖുര്‍-ആന്‍ 48:2
പൊതു ശത്രു സാത്തനണെന്നും ഖുര്‍-ആന്‍ 35:6
മുഹമ്മദിനു പാപഭാരമേറ്റെടുക്കാന്‍ കഴിയില്ലെന്നും ഖുര്‍-ആന്‍35:18
ആദവും യേശുവും ജനിച്ചതുപോലെ മറ്റാരും ജനിച്ചിട്ടില്ലേന്നും 35:11
വചനം യേശുവാണെന്നും ഖുര്‍-ആന്‍ 3:45, 3:59, 4:171
ഖുര്‍-ആന്‍ ചിലര്‍ക്കുവേണ്ടി മാത്രമുല്ലതാനെന്നും, ഖുര്‍-ആന്‍ 3:84
പരിശുദ്ധാല്‍മാവ്‌ സഹായകന്‍ ഖുര്‍-ആന്‍ 2:253
യേശു ജനിച്ചു മരിച്ചു ഉയിര്‍ക്കും ഖുര്‍-ആന്‍ 19:33
മാതാവിന്‍റെ ( മറിയം) പേരില്‍ 98 വാക്യങ്ങലുള്ള 19 -൦ അദ്ധ്യായാമുണ്ടെന്നും, ...........
പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കാറുണ്ട്.
-----------------------------------
കാവല്‍ക്കാരുടെ മൊഴിയെ ഇന്നും വിശ്വസിക്കുന്ന യെഹൂധരോടും , കാവല്‍ക്കാരുടെ മൊഴി (മത്തായി 28: 11-15) നുണയായിരുന്നുവെന്നു തെളിയിച്ചിട്ടുണ്ട്.
യെഹോവയെന്നും ശലമോനെന്നും ഉപയോഗിക്കുന്നത് കൊണ്ട് ആലോരസമുണ്ടാകുന്ന ചാങ്ങാതിയുമുണ്ട്. സ്വര്‍ഗസ്ഥനായ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ നാമം അറിയില്ലെങ്കില്‍ ആ പ്രാര്‍ത്ഥനക്കന്തര്‍ത്ഥ൦? പേരുകള്‍ ഒരിക്കലും തര്‍ജിമ ചെയ്യുമ്പോള്‍ മാറാന്‍ പാടില്ല. എന്നേക്കും എന്‍റെ പേര്‍ ഇതായിരിക്കുമെന്ന് പറഞ്ഞ യെഹോവ , തര്‍ജിമയുടെ മറവില്‍ മറ്റാന്‍ പാടില്ല. P.O.C. BIBILE ല്‍ പുറപ്പാടു 3:14 ന്‍റെ അടിക്കുറുപ്പായി വടക്കുംപാടാന്‍ അച്ചന്‍ എഴുതിവച്ചിരിക്കുന്നത് വായിക്കുക.
(വലിയ ബൈബിളില്‍ 51 പേജിനടിയിലും ചെറിയ ബൈബിളില്‍ 71 പേജിനടിയിലും.)
ഇനി നിങ്ങള്‍ക്കെന്നെ കാക്കയെന്നും വിളിക്കാം.
---------------------------------
മൂന്നു വേദങ്ങളും ( അഥര്‍വമൊഴികെ) പലുപനിഷത്തുകളും വായിച്ചപ്പോഴും ബൈബിള്‍ തന്നെ എല്ലാത്തിനും ആധാരം എന്ന് (പുടികിട്ടി). അരവിന്ദാക്ഷമേനോന്‍റെ പ്രജപതിയെയും തകര്‍ത്തു. ഇപ്പോള്‍ ആരെങ്കിലും പ്രജാപതിയെ പ്രജാപതിയെ പ്രസംഗിച്ചു കേള്‍ക്കാരുണ്ടോ?
ഇതൊക്കെ പറഞ്ഞത് എന്‍റെ മഹിമ വിളമ്പാനല്ല , മഹിമ ദൈവത്തിനു മാത്രം, അതുകൊണ്ടാണ് പേര്‍ വെളിപ്പെടുത്താന്‍ വിഷമം.
എന്നെ അനുകൂലിച്ചു ദയവായി ആരും അഭിപ്രായം പറയരുതെന്ന് അപേക്ഷിക്കുന്നൂ. എന്നെ എതിര്‍ത്തു പറഞ്ഞുകൊള്ളുക.
സ്നേഹത്തോടെ പിപ്പിലാഥാന്‍

John Chacko said...

this a response for the "AD ORIENTEM: THE SINGLE MOST IMPORTANT REFORM" in faith blog

In Catholic Church there are different ways of saying Holy Mass. Of those, one is everyone, including the Celebrant, turn towards the Alter. This Pope may be doing it (once a while). But no other Popes did it. Let the Pope do whatever he finds fit for him. Because, the position of the Celebrant in Holy Mass is not a fundamental dogma of the church that everyone needs to believe and follow. In Kerala, the Malankara Catholics say Holy Mass facing towards the Alter. In the first Holy Mass, can you say that, Jesus was a performer and all others, including Mother Mary, were spectators? Holy Mass is a feast and celebration. In any feast, we sit together facing each other and not everyone facing the wall. We need to decide how we need to say Holy Mass in our church.
If we say that we need to follow the Pope, we must be ready to answer the following question. Why didn’t we follow the example of all other previous Popes?
There many other questions remain to be answered. Some are the following among others. Is our tradition Chaldean or not? Did Mar Thoma introduce us the Chaldean tradition? If not, who introduced it? Why should we follow the tradition introduced by someone else other than St. Thomas? What was the tradition we were following after St. Thomas left us and before the Chaldean tradition was introduced? Were these Chaldean were Nestorians? Is the Cross in question really created in India or imported by the Chaldeans?
So let’s not be guided by vested interests but by wisdom. Let’s pray for wise leaders for our church.

Anonymous said...

If Mar Alencherry unilaterally take decision on the crucifix and liturgical matters, then he will alienated by the faithful as well. It is better for him follow the Holy and Godly paths of Mar Antony Padiyara and Mar Varkey Vithayathil.


If Bishop Angadiath continues to play his dirty and third rate tricks along with his crooks in Chicago, then he will witnesses the real play and the real drama is yet to unfold from Chicago. Wait and see.

Anonymous said...

"പിതാവിന്റെയും പുത്രന്റെയും പരിശുധാത്മാവിന്റെയും നാമത്തില്‍" എന്ന് ചൊല്ലിക്കൊണ്ടു ദിവ്യ ബലി ആരംഭിക്കരുതത്രേ! അതുപോലെ തന്നെ "വിശുദ്ധീകരണത്തിന്റെ ബലി പീഠമേ" എന്നാ സമാപന പ്രാര്‍ത്ഥനയും ചോല്ലെണ്ടതില്ല എന്നാണത്രേ പുതിയ റൂള്‍. ഏതായാലും "എന്തുകൊണ്ട് ഈ പ്രാര്‍ഥനകള്‍ ചൊല്ലാന്‍ പാടില്ല" എന്ന അച്ചന്മാരുടെ എളിയ ചോദ്യത്തിന് മാര്‍ ആലഞ്ചേരിക്ക് കാര്യമായ മറുപടിയുണ്ടായില്ല.

This archbishop is not for God and People, but for his interest and hidden agendas. It will not help the people to pray but to destroy the faithful and their faith in cruxifix and the church. Why we need these kinds of destructive bishops who work for sellf interested and power oriented concerns. We pray for you bishop.

Anonymous said...

ഏതു ക്രിമിനല്‍ തിരുത്തിയ സിനഡ് രേഖയാണ് പോപ്പിനെ കാണിച്ചത്?

I did'nt know there are criminal bishops in the synod to do any dirty tricks to destroy the faith. and faithful. If things are going like this to devide and destroy the faithful, it proves that they are criminal.

Anonymous said...

We born as true Catholics and want to die as Catholic only and not as Chaldean. This is the prayer of a true faithful, not power monger like Major Archbishop and some other bishops.

Anonymous said...

മാര്‍ ആലഞ്ചേരിക്ക്, പത്രക്കാരെ അറിയിക്കുമെന്ന പേടിയോ?

ക്രസ്റ്റാനികളെ വക വരുത്താന്‍ നടക്കുന്ന മാര്‍ ആലഞ്ചേരിക്ക്, പത്രക്കാരെ പേടിയോ? A man with hidden agenda will definitly fear.. fear even a dead frog.

Anonymous said...

We are proud of you ekm priests. This gives us a lift...good to know that there are priests who has guts.Alecherry is a member of quotation gang. He dont have the grace of a bishop..hes more like a dictator.He lives in pre 16th century...wake up old man this is 21st century

Anonymous said...

പിപ്പിലാടനും സമാന ചിന്തക്കാരും പല്ലിന്റെ തൊലിയുരിയുന്ന പോലെയും തലമുടിനാരു രണ്ടാക്കി കീറുന്നത് പോലെയും ആണ് പേര്‍ഷ്യന്‍ കുരിശിനെ മാര്‍ തോമാ കുരിശാക്കുവാനും, അതിനു കഴിഞ്ഞില്ലെങ്കില്‍ ക്രൂസിഫിക്സിനെ അപ്രസക്തമാക്കാനും ഉള്ള വാദ മുഖങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. സ്വാര്‍ത്ഥ ഉദ്ദേശത്തോടെ സീറോ മലബാര്‍ സഭയുടെ ഗതി തിരിച്ചു വിടുവാനുള്ള നമ്മുടെ ചില സഭാധികാരികളുടെ ദുരൂദ്ധെശത്തെപ്പറ്റി

അപ്പോള്‍ വിവാഹത്തിനു വെതപാദം കേട്ട പിപ്പിടന്‍ എങ്ങിനെ സഭാധികാരിയായി? അതോ വെതപാദം കേട്ടതെയോല്ലോ ,പിന്നെയച്ചനാകാന്‍ പോയോ?
ചേരുന്ന നുനപരയൂ പിപ്പിലട.

Anonymous said...

It's also shameful of the man who leaked the details of a private meeting to a public blog.

November 17, 2011 4:55 PM


WHO EVER WROTE THIS DESERVE GOOD COMMENTS.THIS IS THE FATE OF OUR CHURCH TODAY.I KNOW IN POLITICS THERE ARE SECRET MEETINGS AND AGENDAS.BUT THIS IS MY FIRST KNOWLEDGE AS TO THE SECRECY IN THE CHURCH.GOD DOES NOT WANT PRIVATE MEETINGS AND AGENDAS.OUR CHURCH SHOULD ALWAYS BE OPEN,TRANSPARENT AND ALL INCLUSIVE.HIDDEN AGENDAS,SECRECY WILL RUIN OUR CHURCH.REMEMBER ALANCHERRY.ALANCHERRY CAN NEVER BE A GOOD MAJOR ARCHBISHOP BECAUSE HIS WORDS AND ACTIONS ARE JUST OPPOSIT.

Anonymous said...

കല്ദായീകാരണംചിന്താഗതി വച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍ എറണാകുളത്തു വിലപ്പോകില്ല.
ഏറണാകുളം അച്ചന്മാര്‍ ഒടക്കിയത്‌ കൊണ്ട് പവതിലിന്ടെ ബുദ്ധിയില്‍ പുതിയ പ്ലാന്‍ - സീറോ മലബാര്‍ ആസ്ഥാനം കാക്കനാട്ടില്‍ നിന്നും മാറ്റി കാഞ്ഞിരപ്പിള്ളി, ചെങ്ങനശ്ശേരി ഭാഗത്തേക്ക്‌ മാറ്റി സ്ഥാപിക്കുക.

Anonymous said...

മാര്‍ത്തോമ കുരിശിന്റെ എതിരാളി ഗാര്ലണ്ടിലെ മുതിര്‍ന്നവരുടെ ബൈബിള്‍ ക്ലാസെടുക്കുന്ന മാത്യൂ എന്നാ എക്കനോമിച്സണോ പലപെരിലും എഴുതുന്നത്‌?

Anonymous said...

കല്ദായീകാരണംചിന്താഗതി വച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍ എറണാകുളത്തു വിലപ്പോകില്ല.
ഏറണാകുളം അച്ചന്മാര്‍ ഒടക്കിയത്‌ കൊണ്ട് പവതിലിന്ടെ ബുദ്ധിയില്‍ പുതിയ പ്ലാന്‍ - സീറോ മലബാര്‍ ആസ്ഥാനം കാക്കനാട്ടില്‍ നിന്നും മാറ്റി കാഞ്ഞിരപ്പിള്ളി, ചെങ്ങനശ്ശേരി ഭാഗത്തേക്ക്‌ മാറ്റി സ്ഥാപിക്കുക.
November 18, 2011 8:06 AM

ചിക്കാഗോ ആയിരിക്കുംംഎല്ലാറ്റിലും നല്ലത്. എല്ലാ അച്ഛന്‍മാ൪ക്കും വിസ അമേരിക്കകാ൪ കൊടുക്കുകയില്ല. ക്ലാവ൪ അച്ഛന്‍മാ൪ക്ക് അങ്ങാടിയത്ത് ബിഷപ്പ് വിസ കൊടുക്കുന്നതുപോലെ. ക്രൂശിതരൂപത്തിന് വിശ്വസിക്കുന്ന അച്ഛന്‍മാരെ കൊണ്ടുവരാതിരിക്കാണെങ്കില്‍ എല്ലാ കളളത്തരം പാസാക്കാം. പാരബരൃമനുസരിച്ച് പൂജാരിയുടെ ആവശൃമൊളളു പളളിയില്‍ പോലും . കോഴിയെ കൊന്ന്, കോഴിയുടെ ചോര ബലിയ൪പ്പിക്കുകയും ചെയും പൂജാരിയായാല്‍, പാരബരൃം നില നില്‍ക്കുകയും ചെയും.

Anonymous said...

കല്ദായ വാദികളെ ഇനിയെങ്കിലും സത്യം തിരച്ചറിഞ്ഞു കത്തോലിക്കാ
സഭയിലേക്ക് തിരിച്ചുവരുക..ദൂര്തപുട്രനെ പോലെ
സ്വന്തം നിഴലിനൂട് പടവെട്ടി നിങ്ങള് തോറ്റുപോകും..കത്തോലിക സഭയെ
കേരളത്തിലെ ചുരുക്കം ചില ആത്മീയ നേതാക്കന്മാരുടെ ദുരഭിമാനത്തിനു അടിയറവുവയ്ക്കാനുള്ളതല്ല.

Anonymous said...

ഓരോ ദിവസവും തന്റെ അജ ഗണഗലെ തന്നില് നിന്നും അകത്തിയാല് അവസാനം 99 ഉം പോയി 1 മാത്രം കാണും

Anonymous said...

പാത്രിയാര്കീസ് ആകാനുള്ള ആരുടെ മോഹമാണ്.....
മോഹം കൊണ്ട്ടാണ് ???
കല്ദായ വാദം സിറോ മലബാര്
സഭയില് നുഴഞ്ഞു കയറിയത്

Anonymous said...

തുക്ലാക് പരിഷ്കാരം ?

നാട് നന്നാക്കാനായി നാടിന്റെ തലസ്ഥാനം മാറ്റി മാറ്റി സ്ഥാപിച്ച
ഒരു ഭരണാധികാരി ഉണ്ട് ഇന്ത്യ ചരിത്രത്തില്

മുഹമദ് ബിന് തുക്ലാക്

തുക്ലാക് പരിഷ്കാരം… തല തിരിഞ്ഞ പരിസ്ക്കരങ്ങളുടെ പേരായി ഇതു അറിയപ്പെടുന്നു
ഇനി ഇതു സിറോ മലബാര് സഭയിലേക്കും ? സവപെട്ടി ഉള്പ്പെടെ

പരനാറി said...

good job

Anonymous said...

ഏറണാകുളം അച്ചന്മാര്‍ ഒടക്കിയത്‌ കൊണ്ട് പവതിലിന്ടെ ബുദ്ധിയില്‍ പുതിയ പ്ലാന്‍ - സീറോ മലബാര്‍ ആസ്ഥാനം കാക്കനാട്ടില്‍ നിന്നും മാറ്റി കാഞ്ഞിരപ്പിള്ളി, ചെങ്ങനശ്ശേരി ഭാഗത്തേക്ക്‌ മാറ്റി സ്ഥാപിക്കുക.
ചിക്കാഗോ ആസ്ഥാനം ഗാര്‍ലാന്‍ഡ്‌ലേക്കും

Anonymous said...

കാഞ്ഞിരപ്പള്ളി അച്ചായന്‍ എഴുതുന്ന ഇടയ ലേഖനം-
സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ കേന്ദ്രം ന്യൂ ഡല്‍ഹിയോ തിരുഅനന്തപുരമോ ചങ്ങനാശേരിയോ അങ്കമാലിയോ കൊടുങ്ങല്ലൂരോ ആണെന്ന് നിങ്ങളാരും സ്വപ്നം കണ്ടു വെറുതെ വെള്ളം ഞുണയെണ്ടാ,അതിനൊക്കെ ഒരു പണി ഞാന്‍ കണ്ടു വച്ചിട്ടുണ്ട്.സീറോ മലബാര്‍ സഭയുടെ മുഴുവന്‍ കാശും എന്‍റെ കക്ഷ ത്തിലാണെന്ന് അറിയാമല്ലോ...
ഞങ്ങള്‍ ഒരു കളി കളിയ്ക്കും..വത്തിക്കാന്‍ സിറ്റി തിരുവനന്തപുരത്തു ഉണ്ടാക്കുന്നതിനെതിരെ ഞങ്ങള്‍ ഒരു പാര പണിയും.... ഞങ്ങളുടെ രവി അളിയനും കൂട്ടരും ഒത്താശ ചെയ്തത് കൊണ്ടാ താന്‍സാനിയയില്‍ പതിനായിരങ്ങള്‍ ഏക്കറുകള്‍ വാങ്ങിക്കൂട്ടിയത്.. പിന്നെ ഞങ്ങള്‍ക്ക് പലതും ഉണ്ട്...സൂപ്രണ്ട് ദേവസ്യാച്ചന്‍ ആള് കുറച്ചു മിടുക്കാനാ...ഞാനെന്തു പറഞ്ഞാലും എതിര്‍ക്കില്ല .".ഉവ്വു പിതാവേ ". ബാക്കി ഇല്ല. ഏതായാലും രവി അളിയനെയും കൂട്ടി നമ്മുടെ സോണിയാ ഇളയമ്മയെ കൊണ്ട് നമ്മുടെ ജര്‍മ്മന്‍ കാരന്‍ പരിശുദ്ധ പിതാവിന്‍റെയടുക്കല്‍ ഇറ്റലിയില്‍ ചെന്ന് അനുവാദം വാങ്ങും........പിന്നെ.. "കാഞ്ഞിരപ്പള്ളി സീറോ മലബാര്‍ സഭയെന്നു" നിങ്ങള്‍ക്കു വിളിക്കാം...നിങ്ങള്‍ക്കെല്ലാവര്‍ക്കും കാഞ്ഞിരപ്പള്ളിക്കടുത്ത ആശീര്‍വാദവും , ബാവായ്ക്കും മയിലിനും ക്ലാവര്‍ പ്രാവിനും നമസ്ക്കാരവും.ആമ്മേന്‍...

stop Latinization said...

ithra pddu kazhichu latinization vaadhikal enthinanu syro malabar suriyani catholica sabhayil nilkkunnath latin pallikalil poykkoode!!!!! njan ernakulam roopathakkarananu njan oruSyriyan catholic anennu enikku manassilayathu Degreekku chernnappolanu...athranalum njan vichariche njan oru latin anennanu ippol njan abimanikkunnu..ernakulam Roopath Latin Roopathayodu cherthu syryo malabar Viswasikalkku Angamaly Asthanamayi oru puthiya Syro malaber Kaldhaya Roopath Venam we are praying for that...