Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, November 20, 2011

'മാര്‍ത്തോമ്മായുടെ നിയമം' മാര്‍ പവ്വത്തിലിനു പിന്തുണ നല്‍കുക!

ഭാരതനസ്രാണിക്രൈസ്തവരുടെ പരമ്പരാഗത പൈതൃകവും പാരമ്പര്യവും മാര്‍ത്തോമ്മായുടെ നിയമം എന്ന് അറിയപ്പെടുന്ന അപ്പോസ്തലികനിയമമാണ്. അത് മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പ്രത്യേകമായ ദൈവശാസ്ത്ര പൈതൃകത്തിന്റെ ആകെത്തുകയാണ്.

ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ മാര്‍ത്തോമ്മായുടെ നിയമത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: ''നസ്രാണികളുടെ പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുക മാര്‍ത്തോമ്മായുടെ നിയമം (മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം) എന്ന പദസമുച്ചയത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയില്‍ പ്രത്യേകം പ്രകടമാകുന്ന മുഴുവന്‍ ക്രൈസ്തവപൈതൃകവും അതില്‍ അന്തര്‍ലീനമാണ്. ഒരു ജീവിക്കുന്ന ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്‌കാരമാണ് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം'' (റോമന്‍ സിനഡില്‍ മാര്‍ പവ്വത്തില്‍ ചെയ്ത പ്രസംഗം: 'Acts of the Synod of Bishops of the Syro-Malabar Church'- പേജ് 71) മാര്‍ത്തോമ്മായുടെ നിയമത്തെപ്പറ്റി അദ്ദേഹം വളരെ കാര്യങ്ങള്‍ തുടര്‍ന്നുപറയുന്നുണ്ട്. ഏതാനും ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു:

(i) ''ഇന്‍ഡ്യയിലെ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ ഉപയോഗിച്ചിരുന്ന ''മാര്‍ത്തോമ്മായുടെ നിയമം'' എന്ന പദം അവരുടെ ദൈവശാസ്ത്രപരവും ആരാധനാക്രമപരവും പള്ളികൂട്ടായ്മാപരവുമായ സന്യാസ-സാമൂഹ്യ-സാംസ്‌കാരിക ജീവിതശൈലീസവിശേഷതയെ വേണ്ടത്ര പ്രകടിപ്പിക്കുന്നുണ്ട്. ഉദയംപേരൂര്‍ സൂനഹദോസിനുമുമ്പ് പോര്‍ട്ടുഗീസുകാരും ഈ വാക്ക് ഉപയോഗിച്ചിരുന്നു. ഡോം മെനെസിസ്, ശിക്ഷയ്ക്കു കീഴില്‍, ആര്‍ച്ചുഡീക്കനോട് മാര്‍ത്തോമ്മായുടെ നിയമവും പത്രോസിന്റെ നിയമവും ഒന്നാണെന്ന് സമ്മതിക്കാന്‍ ആവശ്യപ്പെട്ടു. മാര്‍ത്തോമ്മാക്രിസ്ത്യാനികളുമായുള്ള ആദ്യകാലബന്ധങ്ങളില്‍ മാര്‍ത്തോമ്മായുടെ നിയമം ഒരു സംഘട്ടനവിഷയമോ പാഷണ്ഡതാവിഷയമോ ആയിരുന്നില്ല എന്ന് പൊതുവെ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. അതൊരു പാഷണ്ഡതയായി മുദ്രകുത്തിയത്, റോമായുടെയും പോര്‍ട്ടുഗീസുകാരുടെയും സമ്പ്രദായങ്ങളെ മലബാറിലേക്ക് കടത്തിവിടുന്നതിന് പരിശ്രമിച്ചപ്പോള്‍, ഇത് (മാര്‍ത്തോമ്മായുടെ നിയമം) ഒരു വിലങ്ങുതടിയായി കണ്ടതിനുശേഷം മാത്രമാണ്. മാര്‍ത്തോമ്മാക്രൈസ്തവര്‍ മാര്‍ത്തോമ്മായുടെ നിയമത്തെ അമൂല്യനിധിയായി തങ്ങളുടെ ഹൃദയത്തില്‍ കാത്തുസൂക്ഷിച്ചു. കാരണം, അത് മാര്‍ത്തോമ്മായില്‍നിന്നും പൈതൃകമായി ലഭിച്ചതാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. മാര്‍ത്തോമ്മായുടെ നിയമത്തെ മഹത്തായ ഒരു പൈതൃകമായിട്ടാണ് അവര്‍ കണക്കാക്കിയിരുന്നത്. അവരുടെ ആദ്ധ്യാത്മികജീവിതത്തില്‍ അവര്‍ക്കത് എല്ലാമെല്ലാമായിരുന്നു. മാര്‍ത്തോമ്മായുടെ നിയമത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത അതു പൂര്‍ണ്ണമായും ക്രൈസ്തവമായിരുന്നു എന്നുള്ളതാണ്. ഒരേസമയം പൗരസ്ത്യവും, മലബാറിയനുമായ ഇത് മലബാറിന്റെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന് ഏറ്റവും അനുയോജ്യവുമായിരുന്നു''(പേജ് 72).


(ii) ''അവര്‍ക്ക് അവരുടേതായ ഒരു പള്ളിക്കൂട്ടായ്മാവിജ്ഞാനീയം (Ecclesiology) ഉണ്ടായിരുന്നു. അതില്‍ പ്രാദേശികസഭകളുടെ ദൈവശാസ്ത്രം ഒരു ജീവിക്കുന്ന യാഥാര്‍ത്ഥ്യമായിരുന്നു. പ്രാദേശിക വൈദികരുടെ നേതൃത്വത്തില്‍ സമ്മേളിക്കപ്പെട്ടിരുന്ന പള്ളിയോഗം,ദൈവജനത്തിന്റെപള്ളിക്കൂട്ടായ്മാവിജ്ഞാനീയത്തിന്റെ യഥാര്‍ത്ഥ രൂപമായിരുന്നു. സഭയുടെ, ദൈവജനത്തിന്റെ, ഏറ്റവും നല്ല പ്രത്യക്ഷീകരണമായിരുന്നു അത്. അതൊരു ഭരണസമിതി മാത്രമായിരുന്നില്ല. ''മന്റം'' എന്നറിയപ്പെട്ടിരുന്ന ദ്രവിഡിയന്‍ ഗ്രാമസഭയാണ് പള്ളിയോഗം എന്ന പ്രാദേശികസമിതിയുടെ രൂപീകരണത്തിന് പ്രേരണയായത് എന്നു തോന്നുന്നു. പങ്കുവെയ്ക്കുന്ന ഒരു സമൂഹത്തിന്റെ കൂട്ടായ്മയുടെ പ്രത്യക്ഷീകരണമായിരുന്നു അത്'' (റോമന്‍ സിനഡില്‍ മാര്‍ പവ്വത്തില്‍ ചെയ്ത പ്രസംഗം: 'Acts of the Synod of Bishops of the Syro-Malabar Church'-പേജ് 72).

(iii) “''മാര്‍ത്തോമ്മാക്രൈസ്തവസഭയ്ക്ക് അതിന്റേതായ ശിക്ഷണക്രമമുണ്ടായിരുന്നു. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ഈ ശിക്ഷണക്രമം തികച്ചും ദേശീയമായിരുന്നു. പ്രാദേശികസഭകളുടേതായ ഒരു ദൈവശാസ്ത്രമായിരുന്നു അവരുടെ ശിക്ഷണക്രമത്തിന്റെ അടിത്തറ രൂപീകരിച്ചത്. ദൈവജനത്തിന്റെ കൂട്ടായ്മയായാണ് സഭയെ കണ്ടിരുന്നത്. കുടുംബത്തലവന്മാര്‍ പള്ളിയോഗത്തില്‍ പ്രാതിനിധ്യം വഹിച്ചിരുന്നു'' (പേജ്, 74).

(iv) “''പ്രാദേശികസഭകളുടെ ഭരണം നിര്‍വ്വഹിച്ചിരുന്നത് ഇടവകയിലെ പ്രായപൂര്‍ത്തിയായ പുരുഷന്മാരുടെയും പ്രാദേശികപുരോഹിതരുടെയും സമിതിയായിരുന്നു. ഏറ്റവും പ്രായംചെന്ന വൈദികനാണ് ദേശത്തുപട്ടക്കാരുടെ അദ്ധ്യക്ഷന്‍. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ പള്ളിഭരണം അവരുടെ പ്രത്യേക സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക- സാംസ് ക്കാരിക പശ്ചാത്തലത്തില്‍ വികസിച്ചതായിരുന്നു. അതിനു മൂന്നു തട്ടുകളുണ്ടായിരുന്നു: (1) പ്രാദേശികതലത്തില്‍ പള്ളിയോഗം, (2) സാമുദായികതലത്തില്‍ ആര്‍ച്ച്ഡീക്കന്‍യോഗം, (3) ആദ്ധ്യാത്മികശ്രേണീതലത്തില്‍ മെത്രാനും പാത്രിയാര്‍ക്കീസും'' (പേജ് 75, 76).
(തുടരും)

1997 ആഗസ്റ്റ് മാസത്തില്‍ ഓശാനമാസികയില്‍ പ്രസിദ്ധീകരിച്ചതും കാനോന്‍നിയമത്തിലെ കാണാച്ചരടുകള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ് ജോസഫ് പുലിക്കുന്നേല്‍ എഴുതിയിട്ടുള്ള ഈ ലേഖനം .

17 comments:

പിപ്പിലാഥന്‍ said...

Comments on
41 ലക്ഷം സിറോ മനാലബാര് വിശ്വാസികളില് ക്രൂശിതരൂപത്തെ
വണങ്ങാന് മടിക്കുന്നവര് ഏത്ര വിശ്വാസികള് ??
സംശയം ഉണ്ടെങ്കില് എല്ലാ സിറോ മലബാര് പള്ളിയിലും രഫരണ്ടം നടത്തുക
രണ്ടറ്റവും കൂട്ടി മുട്ടിക്കാന് ഉള്ള ഓട്ടത്തില് കൂടുതല് തിയളാജി
ഒന്നും ഇനി പഠിക്കാന് പ്രയാസമാണ്. എന്ന്നാല്
ക്രൂശിതന് വേണ്ടി ,മരിക്കാനും
തയ്യാര്..
തെറ്റുന്ടെകില് ക്ഷമിക്കുക

സ്നേഹത്തോടെ
മോന്സി മുറ്റത്തുകരോട്ട്
--------------------------------------------------------
ഒരു ശരാശരി സാധാരണ കത്തോലിക്കന്റെ- ന്യായമായ വ്യസനവും, പരിവേദനവും, സങ്കടവും, പേടിയും, ജിജ്ഞാസയും ആണ് മുകളില്‍ ഉള്ള വാക്കുകളില്‍ പ്രധിഫലിക്കുന്നത്.
പുതിയ മാറ്റം പൂര്ണകമായും എനിക്ക് മനസിലാക്കാനും ഉള്ക്കൊാള്ളാനും പറ്റിയെങ്കിലും, ഒരു മാറ്റമുണ്ടാക്കുന്നതിനു മുന്നോടിയായി സാധാരണക്കാരനെ ബോധവല്ക്ക രിക്കുന്നതില്‍ സഭാധികാരികള്‍ പരമാവധി ശ്രമിക്കണം എന്നാണ് എന്റെ് വിനീതമായ അഭ്യര്ഥ‍ന (എപ്പോഴും എല്ലാം തുറന്നു പറയാന്‍ പറ്റില്ലഎന്നും ഞാന്‍ മനസിലാക്കുന്നൂ ) .
-----------------------------------------------------
കുര്ബ്ബ-നാ പത്തുമിനിട്ടാക്കണം , കുര്ബാ.ന കഴിഞ്ഞാല്‍ പള്ളി ചീട്ടുകളിക്ക്‌ വിട്ടുതരണം 41 ലക്ഷം സിറോ മനാലബാര് വിശ്വാസികളില് ഇതിനെ എതിര്ക്കു ന്നവര്‍ എത്ര???
സംശയം ഉണ്ടെങ്കില് എല്ലാ സിറോ മലബാര് പള്ളിയിലും രഫരണ്ടം നടത്തുക.
ക്നാനായ പള്ളിയില്‍ കുര്ബാ്നക്ക് മുന്പുംന ,ശേഷവും മധ്യം ( മദ്യം എന്നല്ല ഞാനുപയോഗിച്ചത്‌ എന്ന് ശ്രദ്ധിച്ചാലും) വിളമ്പണം , 10 ലക്ഷം ക്നാനയക്കാരില്‍ എത്ര ക്നാനയക്കാര്‍ ഇതിനെ എതിര്ക്കും ?
സംശയം ഉണ്ടെങ്കില് എല്ലാ ക്നാനായ പള്ളിയിലും രഫരണ്ടം നടത്തുക.

രണ്ടറ്റവും കൂട്ടി മുട്ടിക്കാന് ഉള്ള ഓട്ടത്തില് കൂടുതല് തിയളാജി
ഒന്നും ഇനി പഠിക്കാന് പ്രയാസമാണ്.
------------------------------------------------------

ഇങ്ങനെയൊക്കെയുള്ള രഫരണ്ടം നടത്തിയാൽ ഫലം എന്തായിരിക്കുമെന്ന് എല്ലാവര്ക്കു മറിയാം.
വിശ്വാസപരമായ കാര്യങ്ങ‍ൾ ഭൂരിപക്ഷം നോക്കി തീരുമാനിക്കെണ്ടതല്ല .
മോശയെ കാണാതെ വന്നപ്പോൾ മഹാഭൂരിപക്ഷം അഭിപ്രായം അനുസരിച്ച് അഹരോൻ കാളക്കുട്ടിയെ ഉണ്ടാക്കിയ കഥ അറിയാമല്ലോ . അവരും യഹൂദരും , തെരഞ്ഞെടുക്കപ്പെട്ട സ്വന്ത ജനവും , ദൈവം വരുത്തിയ പത്തു മഹാമാരികൾ നേരിൽ കണ്ടവരുമായിരുന്നൂ. അവരുടെ വിശ്വാസത്തിന്റൊ ആഴം അറിയണം എങ്കില്‍ വിസ്വസത്തി ന്റെത (തെറ്റായിരുന്ന ) കാഠിന്യം കൊണ്ട് തങ്ങളുടെയും ഈജിപ്തിൽ‍ നിന്നും കൊള്ളയടിച്ചതുമായ സ്വര്ണ്ണം മുഴുനും ആരാധന വസ്തു ഉണ്ടാക്കുവാന്‍ കൊടുത്തു . ഫലം വായിച്ചറിയുക വിശ്വാസികളയാല്‍ മാത്രം പോര , തങ്ങളുടെ വിശ്വാസം ബൈബിള്‍ അധിഷ്ട്ടിതമായിരിക്കണം. (ബറോയായിലുള്ളവരെപ്പോലെ Acts 17:11).
എന്തിനു മഹാഭൂരിപക്ഷം യഹൂദ വിശ്വാസികളുടെ അഭിപ്രായം മാനിച്ചു എടുത്ത തീരുമാനമായിരുന്നല്ലോ യേശുവിന്റെഅ ക്രൂശികരണം. യഥാര്ഥചത്തില്‍ തങ്ങള്‍ ചെയ്യുന്നത് പൂര്ണ മായും ശരിയെന്ന വിശ്വാസത്തിലാണ് യേഹൂദര്‍ അത് ചെയ്തതും . അപ്പോള്‍ ചിലപ്പോള്‍ ആല്മീയ നേതാവിനെ ഒറ്റപ്പെടുത്തി, മഹാ ഭൂരിപക്ഷതീരുമാനം എടുത്താല്‍ അത് തെറ്റുമാകാം , ഒറ്റപ്പെട്ടവന്റെ് തീരുമാനം ശരിയുമാകാം.
Blog master does know who I am, here I am giving freedom to him to publish it, if he want. താങ്കളുടെ ആശയങ്ങളെ പലപ്പോഴും കഠിനമായി എതിര്ത്തിeട്ടും , എന്റൊ പല ആശയങ്ങളും പങ്കുവയ്ക്കാന്‍ അവസരം തന്നൂ. ആശയപരമായി വിപരീത വീക്ഷണ കോണുകളില്‍ നില്ക്കു ന്നവരാണെങ്കിലും പോലും യുദ്ധത്തിലെ ശത്രുവിനെ അ൦ഗീകരിക്കുന്ന താങ്കളുടെ മാന്യതയെ( ആശയപരമായല്ല) ഞാനും അ൦ഗീകരിക്കുന്നൂ.
നാമെല്ലാം ഒരേ ശരീരത്തിന്റെള അവയവങ്ങളാണെന്ന് ( 1 Corinth 12:(2-27) മനസിലാക്കുന്ന
പിപ്പിലാഥന്‍ സ്നേഹത്തോടെ

Anonymous said...

Church belongs to Jesus only..

St. Thomas is an apostle, not worthy to be worshiped like Jesus,

Symbol Cross of Syro Malabar Diocese is just a symbol,

Resurrection symbol is just a plain cross not like Claver cross and none of this should be in altar at all.

Only Crucifix worthy to be in altar if you are a real Catholic.

If it is very hard for anybody, to see Jesus body on cross, you shouldn't be called a catholic.

Don't even bother to be christian, if you prefer.....

Anonymous said...

'പവ്വത്തിന്‍റെ നിയമം' മാര്‍ അങ്ങാടിയത്തിനു പിന്തുണ നല്‍കുക!

John Pandith said...

I like it

Anonymous said...

this is bullshit.

who is mar thoma?????
St.Thomas?????
dont they know that when st.thomas came to india there were no suriany theology. all those things came after the suriany christians migrated to india. why call st.thomas as marthoma like mar angadiyath????? st.thomas was a bishop???? portugese manipulated it and these kaldayans spreading it like fools. KNOW SURIANY TRADITIONS DOESNOT COME FROM ST.THOMAS AS YOU TEACH. THEY ARE FROM THE SURIYALNI CHRISTIANS OR KNANAYA THOMAS. NOT ST.THOMAS

Anonymous said...

The concern, pain and anxiety expressed by Moncy Muttathucarottu’s are true and gunine, but Pippiladan’s reply comment is immature and misleading.

Jose.Parambi said...

Dear Pippiladan,

I think you are mixing things here.

"മോശയെ കാണാതെ വന്നപ്പോൾ മഹാഭൂരിപക്ഷം അഭിപ്രായം അനുസരിച്ച് അഹരോൻ കാളക്കുട്ടിയെ ഉണ്ടാക്കിയ കഥ അറിയാമല്ലോ."

Yes, the majority was wrong in this case. But the opinion and actions of the majority was against God's law. How can you compare this with the issue of claver/thamara cross Vs Crucifix and say majority is not correct. Is there anything in the Bible or any theology in the Catholic church against Crucifix?

Anonymous said...

Part 1
ഉയര്‍ത്തപ്പെടുക എന്നാല്‍ പ്രവചനമാനെന്നു യോഹന്നാന്‍ തന്നെ പറയുന്നത് കാണുക.എന്നിട്ടും താങ്കള്‍ യോഹന്നാനെക്കാള്‍ വലിയവനെന്ന ധാരണയുണ്ടെങ്കില്‍ താങ്കള്‍ പറഞ്ഞത് തന്നെ വിശ്വസിക്കുക.
This is in response to Brother Tom Varkey comments starting with the following paragraph.

1.Pippiladan seems to be completely confused. I have not seen a single argument in your entire commentary as to why Jesus’ command in Jn. 3:14 for us to lift up the Son of Mon just as Moses lifted the bronze serpent’s image.
2.Here that is exactly what you are doing. I am still waiting to hear a single verse that you can quote to me why it is OK to disobey Jn. 3:14. You will not find it. If you find one and you are able to justify disobedience of Jn. 3:14, that is a sign that you are misinterpreting the Bible or overlooking another verse which will support Jn. 3:14.
3.Pippiladan can simply obey Jn. 3:14 and be blessed by God. Or you can produce thorns and thistles by disobeying Jn. 3:14 and coming up with excuses and arguments for disobeying it.
4. In this second case the fate of the land that produces thistles and thorns awaits you and the rest of the claver maniacs who disobey Jesus’ command in Jn. 3:14. Your fate is stated in Hebr.
5..”The question that you and everybody else who is violating Jn. 3:14 needs to answer is whether you want to be blessed by God or be burned by God by the eternal fires of hell. Choice is yours depending on whether you choose to obey Jn. 3:14 or you choose to come up with excuses to disobey it. If you disobey it, you can never receive Holy Spirit.
6.Tell me one verse in the Bible that tells you and me that it is OK to disobey the command of Jesus in Jn. 3:14.
ഇവിടെയും ബൈബിള്‍ വായനയുടെ കുറവ് കാണുന്നൂ. കല്‍പ്പനയില്ലാത്തിടത്തു ലംഘനമില്ലല്ലോ? കല്‍പ്പനയുണ്ടങ്കിലെ ലംഘനത്തിന്‍റെ പ്രശ്നംവരുന്നോള്ളൂ.
കല്‍പ്പനകളും പ്രവചനങ്ങളും തമ്മിലുള്ള വ്യത്യാസം മനസിലാകാത്തത് കൊണ്ട് പറ്റുന്ന ഒരു അബദ്ധമാണിത് . ഭാവിയില്‍ നടക്കാന്‍പോകുന്ന ഒരു കാര്യം മുന്‍കൂട്ടി ദൈവാല്‍മാവില്‍ പറയുന്നതിനെ പ്രവചനമെന്നും. അനുസരിക്കണം ,അനുഷ്ട്ടിക്കണം , ആചരിക്കണം , പാലിക്കണം എന്നുപരഞ്ഞിരിക്കുന്നത് കല്പ്പനകളുമാണ് ഇവിടെ യേശു കല്പനകളൊന്നും പറയുന്നതായി ലോകത്തൊരു ബൈബിളിലുമില്ല. അങ്ങനെ ടോം പറഞ്ഞാല്‍ സാത്താന്‍ പോലും സമ്മതിച്ചുതരില്ല. യേശുവിനെ ഉയര്‍ത്താന്‍ നമ്മോടു പറയുന്നുമില്ല. അത് ഭാവിയില്‍ നടക്കുമെന്ന് പ്രവചിക്കുകയായിരുന്നൂ, അല്ലാതെ കല്‍പനയായി ചെയ്യാനവിടെ പറയുന്നില്ല. ഇവിടെ നമ്മോടു ചെയ്യാന്‍ പറയുന്നില്ല. മരിച്ചുയര്‍ക്കെണ്ടിയിരിക്കുന്നൂ എന്ന് പ്രവചിക്കുകയാണ്.
ഒരുവന്‍ ഒറ്റികൊടുക്കും എന്നുപറഞ്ഞാല്‍ നാമെല്ലാം ഒറ്റണമെന്നാണോ? യേശു കള്ളന്മാരോടുകൂടി എന്നപ്പെടും എന്നാല്‍ നമ്മള്‍ യേശുവിനെ കള്ളനെന്നു പറയണമെന്നാണോ?
പീഡകള്‍ എല്‍ക്കേണ്ടിയിരിക്കുന്നൂ എന്ന് യേശു പറഞ്ഞത് നമ്മള്‍ പീഡിപ്പിക്കനമെന്നാണോ. യോന തിമിങ്ങലത്തിന്‍റെ വയറ്റിലിരുന്നതുപോലെ യേശു ഭൂമിക്കുള്ളിളിരിക്കേണ്ടിയിരിക്കുന്നൂ എന്ന് പറഞ്ഞാല്‍ , നമ്മള്‍ യേശുവിനെ കൊന്നു കുഴിച്ചിടണമെന്നാണോ?
അതൊക്കെ ചെയ്യേണ്ടവര്‍ ചെയ്തോട്ടെ, നമ്മളോട് നിത്യജീവനവകാശമാക്കാന്‍ കല്പനകള്‍ അനുസരിച്ച് ജീവിക്കാനെ യേശു പറയുന്നുള്ളൂ. അതിനു പ്രാധാന്യം കൊടുക്കുക. ബാക്കിയുള്ളതെല്ലാം രണ്ടാമതാണ്‌.
കൃത്യതക്കുവേണ്ടി ആ ഭാഗം P.O,C BIBLE - നിന്നും പറയട്ടെ " Jn. 3:14- മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ ജീവിക്കുന്നവന് നിത്യജീവനുണ്ടാകെണ്ടാതിനു മനുഷ്യപുത്രനും ഉയര്‍ത്തപ്പെടെണ്ടിയിരിക്കുന്നൂ."

Anonymous said...

Comments on
41 ലക്ഷം സിറോ മനാലബാര് വിശ്വാസികളില് ക്രൂശിതരൂപത്തെ
വണങ്ങാന് മടിക്കുന്നവര് ഏത്ര വിശ്വാസികള് ??
സംശയം ഉണ്ടെങ്കില് എല്ലാ സിറോ മലബാര് പള്ളിയിലും രഫരണ്ടം നടത്തുക
രണ്ടറ്റവും കൂട്ടി മുട്ടിക്കാന് ഉള്ള ഓട്ടത്തില് കൂടുതല് തിയളാജി
ഒന്നും ഇനി പഠിക്കാന് പ്രയാസമാണ്. എന്ന്നാല്
ക്രൂശിതന് വേണ്ടി ,മരിക്കാനും
തയ്യാര്..
തെറ്റുന്ടെകില് ക്ഷമിക്കുക

സ്നേഹത്തോടെ
മോന്സി മുറ്റത്തുകരോട്ട്

പിപ്പിലടന്റെ മറുപടി

കുര്ബ്ബ-നാ പത്തുമിനിട്ടാക്കണം , കുര്ബാ.ന കഴിഞ്ഞാല് പള്ളി ചീട്ടുകളിക്ക് വിട്ടുതരണം 41 ലക്ഷം സിറോ മനാലബാര് വിശ്വാസികളില് ഇതിനെ എതിര്ക്കു ന്നവര് എത്ര???
സംശയം ഉണ്ടെങ്കില് എല്ലാ സിറോ മലബാര് പള്ളിയിലും രഫരണ്ടം നടത്തുക.
ക്നാനായ പള്ളിയില് കുര്ബാ്നക്ക് മുന്പുംന ,ശേഷവും മധ്യം ( മദ്യം എന്നല്ല ഞാനുപയോഗിച്ചത് എന്ന് ശ്രദ്ധിച്ചാലും) വിളമ്പണം , 10 ലക്ഷം ക്നാനയക്കാരില് എത്ര ക്നാനയക്കാര് ഇതിനെ എതിര്ക്കും ?
സംശയം ഉണ്ടെങ്കില് എല്ലാ ക്നാനായ പള്ളിയിലും രഫരണ്ടം നടത്തുക

ഹലോ പിപ്പിലാട
ഞാന് മോന്സി. ഒരു ഫാക്ടറി തൊഴിലാളി ആണ്.പാലക്കാടു കഞ്ചിക്കോട്ട്
അങ്ങ് അമേരിക്കയിലെ ഒക്കെ വിവരങ്ങള് അറിയുന്ന്നത്
വോയിസിലൂടെ ആണ് . താങ്ങളുടെ തെറ്റുകളിലേക്ക്

(ഇതു സത്യമാണ് എന്ന് മനസില്ലാക്കി മറുപടി എഴുതുക)
ലോകത്തില് ആകമാനം രണ്ടു ലക്ഷത്തില് താഴെ മാത്രമേ ക്നാനായ കത്തോലിക്കര് ഉള്ളൂ. ഇതുപോലെ താങ്ങള് ധരിച്ചു വച്ചിരിക്കുന്ന പലതും തെറ്റാണു എന്ന് കാലംതെളിയിക്കും. ക്രൂസിത രൂപതെപറ്റി സംസാരിക്കുമ്പോള് ചിന്തകള്
മദ്യപാനശീലവും ചീട്ടുകളിയും താങ്ങളുടെ സംസ്കാരംനന്നായി മനസ്സിലായി. കുരിസ്സുരൂപത്തോട് തങ്ങള്ക്കു ഇതത്ര അലര്ജി എന്താണ് ?
ഒരു നല്ല ധ്യാനം കൂടുക. മുട്ട് കുത്തിനിന്നു ക്രൂസിതരൂപത്തെ കണ്ട്ട് കരഞ്ഞുപ്രാര്ഥിക്കുക

തെറ്റുന്ടെകില് ക്ഷമിക്കുക

സ്നേഹത്തോടെ
മോന്സി മുറ്റത്തുകരോട്ട്

John Thayil said...

മോശയെ കാണാതെ വന്നപ്പോൾ മഹാഭൂരിപക്ഷം അഭിപ്രായം അനുസരിച്ച് അഹരോൻ കാളക്കുട്ടിയെ ഉണ്ടാക്കിയ കഥ അറിയാമല്ലോ."

Yes, the majority was wrong in this case. But the opinion and actions of the majority was against God's law. How can you compare this with the issue of claver/thamara cross Vs Crucifix and say majority is not correct. Is there anything in the Bible or any theology in the Catholic church against Crucifix?
THAT'S ALL PROBLEM , SOMEBODY START CRUCIFIX IN THIRD CENTUARY , NOW GOD CORECTING IT WITH SOME BODY . THE DIFFRENCE IS IN THE NEW TESTMENT PUNISHMENT IS NOT THERE.
I THINK PIPPILADAN IS RIGHT ABOUT THAT.

Anonymous said...

എടാ പിപ്പ്ലാഥ!
ഒന്നല്ലെങ്കില്‍ ദൈവത്തേ സ്നേഹിക്കുക, അതല്ലെങ്കില്‍ ചെകുത്താനേ സ്നേഹിക്കുക.
അതല്ലാതേ രണ്ടും കെട്ട പണി എന്തിനാടോ?

ദൈവത്തിനൊളളത്, ദൈവത്തിനും സീസറിനൊളളത്, സീസറിനും.

എന്നുവെച്ചാല്‍, ആണും പെണ്ണും തമ്മില്‍ കല്ലൃണം കഴിച്ചാലല്ലേ, അല്‍ബുദം ഉണ്ടാവുകയൊളളു. ആണും ആണും തമ്മില്‍ കല്ലൃണം കഴിച്ചാലോ, പെണ്ണും പെണ്ണും തമ്മില്‍ കല്ലൃണം കഴിച്ചാലോ, വെല്ലൃ അല്‍ബുദം നടക്കാറുണ്ടോ അപ്പിലാഥ!

എടാ പൈപ്പ്ലാഥ!

മോശയെ കാണാതെ വന്നപ്പോൾ മഹാഭൂരിപക്ഷം അഭിപ്രായം അനുസരിച്ച് അഹരോൻ കാളക്കുട്ടിയെ ഉണ്ടാക്കിയ കഥ അറിയാമല്ലോ . അവരും യഹൂദരും , തെരഞ്ഞെടുക്കപ്പെട്ട സ്വന്ത ജനവും , ദൈവം വരുത്തിയ പത്തു മഹാമാരികൾ നേരിൽ കണ്ടവരുമായിരുന്നൂ. അവരുടെ വിശ്വാസത്തിന്റൊ ആഴം അറിയണം എങ്കില്‍ വിസ്വസത്തി ന്റെത (തെറ്റായിരുന്ന ) കാഠിന്യം കൊണ്ട് തങ്ങളുടെയും ഈജിപ്തിൽ‍ നിന്നും കൊള്ളയടിച്ചതുമായ സ്വര്ണ്ണം മുഴുനും ആരാധന വസ്തു ഉണ്ടാക്കുവാന്‍ കൊടുത്തു . ഫലം വായിച്ചറിയുക വിശ്വാസികളയാല്‍ മാത്രം പോര , തങ്ങളുടെ വിശ്വാസം ബൈബിള്‍ അധിഷ്ട്ടിതമായിരിക്കണം....

എന്നിട്ടാണൊ, ദൈവമായ ക൪ത്താവിനുപകരം സ്വ൪ണ്ണം കൊണ്ടുളള കാളക്കുട്ടിയെ ഉണ്ടാക്കിയ കഥ അറിയാമല്ലോ . എന്നതുപോലെയല്ലെ, ക൪ത്താവിനുപകരം സ്വ൪ണ്ണം കൊണ്ടുളള കാളക്കുട്ടിക്കു പകരം ക്ലാവ൪ കുട്ടികളെ ചീട്ടുകളിക്കാ൪ നിരത്തിവെച്ചൊണം ബെലിപീഠത്തിലും മറ്റും നിരത്തി ചെച്ചിരിക്കുന്നത് കണ്ടാല്‍, ഖദ്ദാഫിയുടെ കനൃകളായ ലേഡീസ് ആ൪മ്മിപോലെയല്ലേ പളളിക്കകത്തേ ക്ലാവ൪കൃഷി.

തെറ്റുണ്ടായാലും ഇല്ലെങ്കിലും, ക്ഷമിച്ചാലും ഇല്ലെങ്കിലും ഒരു വിരോധമില്ല കോപ്പ്ലാഥ.

Anonymous said...

വോട്ടു എടുപ്പ് നടത്തി നൂറു പേരും ശെരി വെച്ചാലും ദയ് വത്തിന്ടെ മുന്‍പില്‍ തെറ്റുകള്‍ ശെരി ആകുകയില്ല. തെറ്റുകള്‍ തെറ്റുകള്‍ തന്നെ ആണ് .

James Joseph said...

we were and are vedioing your polls.
good luck

Anonymous said...

അറ്റ്ലാണ്ടയില്‍ സീറോ മലബാര്‍ സഭയുടെ കണ്‍വെന്‍ഷോന്‍ വരുന്നു. അമേരിക്കയിലെ എല്ലാ പള്ളികളിലും crucifix നടുക്ക് വക്കുന്നില്ല എങ്കില്‍ ശെരിയായ കത്തോലിക്കര്‍ ഒരുത്തനും പങ്കെടുക്കരുത്.

Anonymous said...

41 ലക്ഷം സിറോ മനാലബാര് വിശ്വാസികളില് ക്രൂശിതരൂപത്തെ
വണങ്ങാന് മടിക്കുന്നവര് ഏത്ര വിശ്വാസികള് ??
സംശയം ഉണ്ടെങ്കില് എല്ലാ സിറോ മലബാര് പള്ളിയിലും രഫരണ്ടം നടത്തുക
രണ്ടറ്റവും കൂട്ടി മുട്ടിക്കാന് ഉള്ള ഓട്ടത്തില് കൂടുതല് തിയളാജി
ഒന്നും ഇനി പഠിക്കാന് പ്രയാസമാണ്. എന്ന്നാല്
ക്രൂശിതന് വേണ്ടി ,മരിക്കാനും
തയ്യാര്..
തെറ്റുന്ടെകില് ക്ഷമിക്കുക

സ്നേഹത്തോടെ
മോന്സി മുറ്റത്തുകരോട്ട്



Till the Second Vatican Council the teaching of church was that “there is no salvation outside the Church.”
But the second Vatican council made the drastic change to it.
Beloved Pope John Paul II made open confession to whole world for the wrongdoing of the Church.
This clearly shows that Church authorities are not 100% correct always.
Nothing wrong in taking people opinion in trust. Never implement anything forcefully like the implementation (of so called unknown cross named as St.Thomas Cross) in Changanassery Diocese.

I agree fully with one of the comment by Moncy Muttathukarottu. We need creative thinking like this.

Anonymous said...

.....ഒരു ധ്യാനം കൂട് കേട്ടോ .മനസ്സിലെ ദുഷ്ടതയോക്കെ ഒന്ന് മാറട്ടെ ...

സീരോമാലബാരിന്റെ നാശം ആഗ്രഹിക്കുന്നവന്‍ ദ്യാനിചിട്ടെന്തു ഫലം. അവന്‍ യൂദാസല്ലേ. യൂദാസ് കര്‍ത്താവിന്റെ കയ്യില്‍ നിന്ന് അപ്പം വാങ്ങി ഭക്ഷിച്ചു കഴിഞ്ഞപ്പോളല്ലേ അവന്‍ ഒറ്റിക്കൊടുക്കാനായി ഇറങ്ങിയത്‌.

Anonymous said...

did you see this bishop does?see the photo when he visited palakkad.He got some problem guys.It is a good subject for you to write