Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, November 22, 2011

ഒരു പോസ്റ്റ്‌, പല വാര്‍ത്തകള്‍

ബോസ്റ്റണില്‍ കള്ളപ്പാതിരി പണി തുടങ്ങി

ബോസ്റ്റണ്‍ സെന്‍റ് തോമസ്‌ മിഷന്  സ്വന്തമായി കിട്ടിയ ദേവാലയത്തിന്റെ കുദാശ കര്‍മ്മം ഡിസംബര്‍  11  നു നടത്താന്‍ തീരുമാനിച്ചിരിക്കെ വികാരി ഫാ വര്‍ഗീസ്‌ തന്റെ പഴയ പണി തുടങ്ങിയിട്ടുണ്ടെന്നു പറഞ്ഞു കേള്‍ക്കുന്നു.


കൊപ്പേല്‍ പള്ളി വികാരിയായിരിക്കെ പള്ളി രേഖകള്‍ മുക്കുകയും കോടതിയില്‍ കള്ള  സാക്ഷി പറയുകയും  ചെയ്തു നാറി അവസാനം അക്ഷരാര്‍ത്ഥത്തില്‍ ഒളിച്ചോടി പോയി ബോസ്റ്റണില്‍ ചാര്‍ജ് എടുത്ത ശേഷം ഇതാദ്യമായാണ് അദ്ദേഹം വീണ്ടും ഈ ബ്ലോഗിലെ കഥാ പാത്രമാകുന്നത്. പുതിയ ദേവാലയത്തിന്റെ കുദാശയോടനുബന്ധിച്ചു ക്ലാവര്‍ കുരിശിനു വേണ്ടി ബിഷപ്‌ അങ്ങാടിയത്തിന്റെ ചാവാറാകാന്‍ അദ്ദേഹം വീണ്ടും ബെല്‍റ്റ്‌ ബോംബ്‌ അണിയുകയാണ്.

ബോസ്റ്റണിലെ ഞങ്ങളുടെ രഹസ്യ കേന്ദ്രങ്ങള്‍ ഫാ വര്‍ഗീസിന്റെ കുത്സിത നീക്കങ്ങളെപ്പറ്റി പറയുന്നത് ഇതാണ്:

നിലവില്‍ ഉണ്ടായിരുന്ന ഒരു ഇംഗ്ലീഷ് കത്തോലിക്കാ പള്ളിയാണ് ഇത്. അള്‍ത്താരയില്‍ ഇപ്പോള്‍ നിലവിലുള്ളത് സ്വാഭാവികമായും ക്രൂസിഫിക്സ് ആണ്. എങ്കിലും നാട്ടില്‍ നിന്നും ഒരു പുതിയ കുരിശു ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കഴിഞ്ഞ പാരിഷ് കൌണ്‍സില്‍ മീറ്റിങ്ങില്‍ പറഞ്ഞു. കൌണ്‍സില്‍ അംഗങ്ങള്‍ അതില്‍ പ്രത്യേകിച്ച് അപാകത ഒന്നും കണ്ടില്ല.

എന്നാല്‍ നാട്ടില്‍ നിന്നുള്ള കുരിശു കാണുമ്പോള്‍ ബോസ്റ്റണിലെ പൊട്ടന്മാര്‍ ഞെട്ടും. കാരണം  അദ്ദേഹം ഓര്‍ഡര്‍ ചെയ്തിരിക്കുന്നത് ബ്രഹ്മാണ്ടാനായ ഒരു ക്ലാവര്‍ കുരിശാണ്. ചങ്ങനാശ്ശേരിയിലെ പ്രശസ്ത ക്ലാവര്‍ കുരിശു നിര്‍മ്മാതാക്കളായ പവ്വത്തില്‍ ആന്‍ഡ്‌ സണ്‍സ് എന്ന സ്ഥാപനത്തിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില കേന്ദ്രങ്ങള്‍ ഇക്കാര്യം ഞങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ബോസ്റ്റണിലെ സീറോ മലബാറുകാര്‍ മിക്കതും  IT  വാലകളാണ്. പക്ഷേങ്കില്‍ കുരിശിന്റെയും മറ്റും കാര്യത്തില്‍ അവര്‍ നിരക്ഷരകുക്ഷികള്‍ ആണെന്ന് പറയാതെ നിവൃത്തിയില്ല. ഇത് മുതലെടുത്ത്‌  ഊളാക്കത്തില്‍ ക്കൂടി ക്ലാവര്‍ കുരിശു കയറ്റാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കൊപ്പെളില്‍ തോറ്റു സുന്നം പാടിയതിന് ബോസ്റ്റണില്‍ അദ്ദേഹം പകരം വീട്ടുന്നു. അടിയന്തിര നടപടികള്‍ എടുത്തില്ലെങ്കില്‍ വറുഗീസ് പാതിരി നിങ്ങളുടെ ചുമലില്‍ ക്ലാവര്‍ നുഖം കയറ്റുമെന്നു ഞങ്ങള്‍ ബോസ്റ്റണ്‍കാര്‍ക്ക് മുന്നറിയിപ്പ് തരുന്നു.

വിമര്‍ശനം ഞങ്ങള്‍ തിരിച്ചെടുക്കുന്നു 

ഞങ്ങളുടെ ഒരു രഹസ്യ കേന്ദ്രം  തന്ന വിവരം അനുസരിച്ച് ചിക്കാഗോ ദേവാലയത്തിന്റെ ചാപ്പലില്‍ പുതുതായി സ്ഥാപിച്ച ക്രൂശിത രൂപം ഒത്തിരി പൊക്കത്തില്‍ ആണ് തൂക്കിയിരിക്കുന്നത് എന്നും അതിനു താഴെയുള്ള വിജന സ്ഥലത്ത് പിന്നീട്  താമര (കുരിശു) കിളുക്കാന്‍ സാധ്യതയുണ്ടെന്നും ഞങ്ങള്‍ കഴിഞ്ഞ ഒരു പോസ്റ്റില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച ഞങ്ങള്‍ നേരിട്ട് നടത്തിയ നിരീക്ഷണത്തില്‍ അദ്ദേഹത്തിന്‍റെ പരിഭാന്തിയില്‍ വലിയ കഴമ്പില്ല എന്ന് മനസ്സിലായി. ക്രൂസിഫിക്സ് ഇനിയും താഴേക്കു ഇറക്കി തൂക്കുവാന്‍ സാങ്കേതിക ബുധിമുട്ടുകള്‍ ഉണ്ട്. എടുത്തുചാടി വിമര്‍ശിച്ചതില്‍ അത്യന്തം ഖേദിക്കുന്നു.

ചാപ്പലില്‍ ആണെങ്കില്‍ പോലും ക്രൂശിത രൂപം സ്ഥാപിച്ചതില്‍ വളരെയധികം പേര്‍ സന്തുഷ്ടരാണ്. അതിനുള്ള എല്ലാ ക്രെഡിറ്റും കൈക്കാരന്മാരായ ജോമോന്‍ ചിറയിലിനും റോയി തച്ചിലിനും സര്‍വോപരി വികാരി ഫാ. ജോയിക്കും ആണെന്നുള്ളതിന്‌ സംശയമില്ല. ചുരുങ്ങിയ നാളുകള്‍ കൊണ്ട് വളരെ പോസിറ്റീവ് ആയ അഭിപ്രായമാണ്‌ ജനങ്ങള്‍ക്ക്‌ അദ്ദേഹത്തെപ്പറ്റി എന്നുകൂടി ഞങ്ങള്‍ ഇവിടെ പരാമര്‍ശിച്ചു കൊള്ളട്ടെ.

ഇദ്ദേഹത്തിനു കാര്യമായി എന്തോ കുഴപ്പമുണ്ട്  

നമ്മുടെ പുതിയ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരി ക്ക് കാര്യമായ എന്തോ തകരാറുണ്ട്. അത് തലയ്ക്കാണ് താനും.

ക്ലാവര്‍ കുരിശു കാര്‍ക്ക് പൊതുവേ തലയ്ക്കു ഒരു കാച്ചില്‍ ഉണ്ടെന്നു എല്ലാവര്ക്കും അറിയാം. അത് കൊണ്ടാണല്ലോ എവിടെയെങ്കിലും ഒരിച്ചു ഇടം കണ്ടാല്‍ അവിടെയൊക്കെ ഇത് കയറ്റി വയ്ക്കുന്നത്.  നമ്മുടെ ഏതു പള്ളികളുടെ അല്ത്താരയില്‍ നോക്കിയാലും കാണാം, താറാവ് കാഷ്ടിച്ചു ഇട്ടിരിക്കുന്നതുപോലെ ഒരു  അര ഡസന്‍ ക്ലാവര്‍ കുരിശു കുഞ്ഞുങ്ങള്‍! സാധാരണ ജനങ്ങള്‍ ഇവരുടെ ഈ വട്ടുതരങ്ങള്‍ കണ്ണടച്ച് വിടുന്നു എന്നുമാത്രം.

മാര്‍ ആലഞ്ചേരി പാലക്കാട് മെത്രാന്‍ മാര്‍ ജേക്കബ് മാനന്തോടത്തിലിനോടൊപ്പം
എന്നാല്‍ മാര്‍ ആലഞ്ചേരിയുടെ കേസ് അല്പം സീരിയസ് ആണ്. എന്തെല്ലാം കോമാളി വേഷങ്ങള്‍ ആണ് അദ്ദേഹം കെട്ടുന്നത്. സാധാരണ ജനങ്ങളുടെ മുമ്പില്‍ ഈ  വിഡ്ഢി വേഷങ്ങള്‍ കെട്ടി അദ്ദേഹം പാരിഹാസ പാത്രം ആകുകയാണെന്നു  അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ പറ്റിയ ഉപദേശകര്‍ ഒന്നും അദ്ദേഹത്തിനു ഇല്ലേ? സീറോ മലബാര്‍ സഭയുടെ ഇമേജ് ഈ മനുഷ്യന്‍ കളഞ്ഞു കുളിക്കും. ക്ലാവര്‍ കുരിശിനോടൊപ്പം കാളപ്പോരുകാര്‍ കാളയെ വെകിളി പിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന പോലെയുള്ള ചുവന്ന ചീല എന്തിനാണ് അദ്ദേഹം കൊണ്ട് നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

അതുപോലെ തന്നെ അദ്ദേഹം ഇട്ടിരിക്കുന്ന ഉടുപ്പിന്റെ നിറം. നേരിയ പിങ്ക് നിറത്തിലുള്ള ഇത്തരം കുപ്പായം സാധാരണ യാക്കോബായ മേത്രാന്മാരാന് അണിഞ്ഞു കാണുന്നത്.

അടുത്തു നോക്കിയപ്പോള്‍ അല്ലെ ഒരു കാര്യം മനസ്സിലാകുന്നത്‌. അദ്ദേഹം കയ്യില്‍ പിടിച്ചിരിക്കുന്നത് ക്ലാവര്‍ കുരിശു അല്ല. ഈറ്റ കൊണ്ടുടാക്കിയഒരു സാധാരണ കുരിശു ആണ്. പക്ഷെ അതീ ചുവന്ന തുണി കൂട്ടി പിടിച്ചിരിക്കുന്നത്തിന്റെ ഗുട്ടന്‍സ് പിടി കിട്ടുന്നില്ല. അതുപോലെ തന്നെ അദ്ദേഹം കഴുത്തില്‍ അണിഞ്ഞിരിക്കുന്നത്‌ എന്താണ്? ആന മരം വലിക്കാന്‍ ഉപയോഗിക്കുന്ന വക്കയോ? ഒന്നും മനസ്സിലാകുന്നില്ല.

ഏതായാലും ഒരു കാര്യം വ്യക്തമാണ്. മാര്‍ ആലഞ്ചേരിയുടെ  അജണ്ട എന്തായാലും അതദ്ദേഹം രഹസ്യമായി വയ്ക്കുന്നില്ല. വേഷത്തിലും സംസാരത്തിലും പ്രസംഗത്തിലും പ്രവര്‍ത്തിയിലും അതദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് മുന്നറിയിപ്പൊന്നും കിട്ടിയില്ല എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല.
P .S .
ഇനി മാനന്തോടത്തില്‍ പിതാവ് അറിഞ്ഞുകൊണ്ട് തന്നെ അദ്ദേഹത്തെ കോമാളി വേഷം കെട്ടിച്ചു കുരങ്ങു കളിപ്പിച്ചതാണോ എന്നാണു ഞങ്ങളുടെ മറ്റൊരു സംശയം. ലോകം മുഴുവന്‍ ചുറ്റി ക്ലാവര്‍ സുവിശേഷം പ്രസംഗിക്കുന്ന മാര്‍ ആലഞ്ചേരിയെ പാലക്കാട് വച്ച് ഒത്തുകിട്ടിയപ്പോള്‍ അദ്ദേഹം ശരിക്ക് കൈകാര്യം ചെയ്തു വിട്ടതാകാന്‍ വളരെ സാധ്യതയുണ്ട്. ഏതായാലും മനുഷ്യര്‍ക്ക്‌ ഒരു നേരമ്പോക്കായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.



13 comments:

പിപ്പിലാഥന്‍ said...

മോന്‍സി അറിയുവാന്‍
താങ്കളുടെ അവകാശവാദം പൂര്‍ണമായും ശരിയാണ് , ക്നാനായകത്തോലിക്കര്‍ ഒന്നേകാല്‍ ലക്ഷത്തോളമേ വരൂ,യാക്കോബായക്കാര്‍ കൂടി കൂട്ടുമ്പോള്‍ രണ്ടുലക്ഷം. മനപൂര്‍വം കൃത്യമായ കണക്കും പദവും ഉപയോഗിക്കതിരുന്നതാണ്. ക്നാനയക്കാര്‍ കൈവെപ്പു തരരുതല്ലോ എന്നുകരുതിയാണ് അങ്ങനെ ചെയ്തത്. ഇനിയിതിനു വിശദീകരണം പറഞ്ഞുപോയതുകൊണ്ടു ഞാന്‍ സ്വയം അപകടത്തില്‍ ചാടുകയും ചെയ്തു. ഞാനപകടത്തില്‍ ചാടിയാലും താങ്കള്‍ പറഞ്ഞത് ശരിതന്നെയാണ് , നമ്മുടെ വിഷയം കൃത്യതയല്ലായിരുന്നൂ ഭൂരിപക്ഷമായിരുന്നൂ എന്നുകൂടി ഒര്‍പ്പിക്കുന്നൂ. പിന്നെ അമേരിക്കയില്‍ കുഞ്ചിക്കോടെന്ന പേര്‍ കൂടിയുള്ളവിവരം പുതിയതാണ്.

Anonymous said...

അറ്റ്ലാണ്ടയില്‍ സീറോ മലബാര്‍ സഭയുടെ കണ്‍വെന്‍ഷോന്‍ വരുന്നു. അമേരിക്കയിലെ എല്ലാ പള്ളികളിലും crucifix നടുക്ക് വക്കുന്നില്ല എങ്കില്‍ ശെരിയായ കത്തോലിക്കര്‍ ഒരുത്തനും പങ്കെടുക്കരുത്.

Anonymous said...

മാര്‍ ആലഞ്ചേരി പാലക്കാട്!

കഴുത്തിലെന്താണാവോ ഇട്ടിരിക്കുന്നത്, മാലപടക്കമോ, ഓലപടക്കമോ?

Anonymous said...

Alencherry is born to preach CLAVER GOSPEL....not jesus christ...Boot this man out..Sad to see respected Mar varkey has a successor like this.He goes on like this its 100% certien there will be a split in the church...Which is good for the church..let him be the patriarch of achaynmars....

Anonymous said...

കൊപ്പേല്‍ പള്ളി വികാരിയായിരിക്കെ പള്ളി രേഖകള്‍ മുക്കുകയും കോടതിയില്‍ കള്ള സാക്ഷി പറയുകയും ചെയ്തു നാറി അവസാനം അക്ഷരാര്‍ത്ഥത്തില്‍ ഒളിച്ചോടി പോയി ബോസ്റ്റണില്‍ ചാര്‍ജ് എടുത്ത ശേഷം.......

അവടെയും ഫാ.വര്‍ഗീസിന്‍റെ ഓഫീസ് അകുത്ത് കയറിതിനുശേഷം ഏതേങ്കിലും താമര കളളന്‍ ഡോ൪ കുത്തിപൊളിച്ചോ, ഓഫീസിന്‍റെ ഗ്ലാസ് വിന്‍റൊ കല്ലിന് എറിഞ്ഞൊടച്ചോ? ഫയലുകള്‍ ഫാ.വര്‍ഗീസിന്‍റെ ഒത്താശയോടെ മുക്കിയോ?

കോപ്പലില്‍ നിന്ന് ഫാ.വര്‍ഗീസ് പോയതിനുശേഷം പളളിയുടെ ഓഫീസിലെ ഡോ൪ അകത്ത് നിന്ന് ഒരു ക്ലാവ൪ കളളന്‍മാരും കുത്തിപൊളിക്കുകയോ, കല്ല് എടുത്ത് എറിഞ്ഞോടക്കുകയോ തല്ക്കാലം ചെയ്തട്ടില്ല. ഫാ.വര്‍ഗീസ് കോപ്പലില്‍ നിന്ന് പോയ കൂട്ടത്തില്‍ കളളന്‍മാരുടെ അല്‍ബുദവും പോയോ എന്ന് തോനുന്നു, എന്തുപറയുന്നു കോപ്പ്ലാഥ!

Anonymous said...

താറാവ് കാഷ്ടിച്ചു ഇട്ടിരിക്കുന്നതുപോലെ ഒരു അര ഡസന്‍ ക്ലാവര്‍ കുരിശു കുഞ്ഞുങ്ങള്‍!

താറാവ് കാഷ്ടിച്ചു ഇട്ടിരിക്കുന്നതാണെങ്കില്‍ പിന്നേയും സഹിക്കാം, ക്ലാവ൪ അച്ഛന്‍മാ൪ അല്ത്താരയില്‍ ഡസന്‍ കണക്കിന് ക്ലാവര്‍ കുരിശു കുഞ്ഞുങ്ങളേ, കാഷ്ടിച്ചു ഇട്ടിരിക്കുന്നത് എങ്ങനേ സഹിക്കാനാവും ജെനങ്ങള്‍ക്ക്!

Anonymous said...

ബ്ലാ....ബ്ലാ....ബ്ലാ....ക്ക്, ബോസ്റ്റണ്‍ സെന്‍റ് തോമസ്‌, അങ്ങാടിയത്തിന്റെ കളളത്തരങ്ങള്‍ക്ക് കോപേല്‍ പള്ളിയില്‍ കൂട്ട് നിന്നതിന് അങ്ങാടിയത്തിന്റെ വക ക്രെഡിറ്റും പ്രോമോഷനും കിട്ടിയതിനറെ സന്തോഷമാണോ കോപ്പിലെ ബ്ലാ ബ്ലാ ബ്ലാക്ക്. നുണയനായ ഇദേഹത്തിന് അള്‍ത്താഹയില്‍ നിന്നുകൊണ്ട് കു൪ബാനക്ക് കൂടാനും പ്രസംഗിക്കാനും എങ്ങനേ സാധിക്കുന്നു.

Anonymous said...

മാര്‍ ആലഞ്ചേരിയെ കണ്ടാല്‍ തോന്നും അഫ്ഖാനിസ്ഥാനിലെ പ്രസിണ്ടന്‍റ് അല്ലേയെന്ന്. ഉയരത്തിലും നിറത്തിലും താടിയിലും, ആകെയുളള വെതൃാസം ക്ലാവ൪ തൊപ്പി മാറി, അഫ്ഖാനിസ്ഥാനിലെ പ്രസിണ്ടന്‍റിന്‍റേ തൊപ്പി ധരിച്ചാല്‍ എല്ലാം നേടിയേനേ!

Anonymous said...

അറ്റ്ലാണ്ടയില്‍ സീറോ മലബാര്‍ സഭയുടെ കണ്‍വെന്‍ഷോന്‍ വരുന്നു. അമേരിക്കയിലെ എല്ലാ പള്ളികളിലും crucifix നടുക്ക് വക്കുന്നില്ല എങ്കില്‍ ശെരിയായ കത്തോലിക്കര്‍ ഒരുത്തനും പങ്കെടുക്കരുത്.
November 22, 2011 10:32 AM

എത്രയോശി, അങ്ങാടിയത്ത് പിതാവ് എന്ന കാട്ടുകളളന്‍, കത്തോലിക്കനാണെന്ന് ആര് പറഞ്ഞു.
സ്വന്തം തന്ത ആരാണെന്ന്പോലും തിരിച്ചറിയാല്‍ പാടില്ലാത്തതുകൊണ്ടല്ലേ, ദൈവമായ യേശു നമുക്കുവേണ്ടി കുരിശില്‍ കിടന്ന് മരിക്കേണ്ട വന്നിട്ടും അങ്ങാടിയത്ത് crucifix നെ തളളി പറയുന്നേ. ദൈവമായ യേശുവിനേ ഒറ്റികൊടുത്ത യൂദാസും അങ്ങാടിയത്തും തമ്മിലെന്താണ് വെതൃസം.

Anonymous said...

മോന്സിക്ക് പിപ്പിലാടന്റെ മറുപടി കണ്ടു.

സത്യം മൂടിവച്ച് കള്ളമായി പറഞ്ഞാലും സത്യം നിങ്ങളെ സ്വത്ന്ട്രരാക്കും എന്ന് പിപ്പിലടനും അറിയാം.


സത്യം മനസ്സിലാക്കിയിട്ടും അസത്യം പറയുന്ന സ്വഭാവക്കാരനാണ് താനെന്നുസ്വയം സാക്ഷിയപെടുത്തുന്നു
പിപ്പിലാടന്‍.

Anonymous said...

തിരിച്ചെടുക്കുന്നു
ഞങ്ങളുടെ ഒരു രഹസ്യ കേന്ദ്രം തന്ന വിവരം അനുസരിച്ച് ചിക്കാഗോ ദേവാലയത്തിന്റെ ചാപ്പലില്‍ പുതുതായി സ്ഥാപിച്ച ക്രൂശിത രൂപം ഒത്തിരി പൊക്കത്തില്‍ ആണ് തൂക്കിയിരിക്കുന്നത് എന്നും അതിനു താഴെയുള്ള വിജന സ്ഥലത്ത് പിന്നീട് താമര (കുരിശു) കിളുക്കാന്‍ സാധ്യതയുണ്ടെന്നും ഞങ്ങള്‍ കഴിഞ്ഞ ഒരു പോസ്റ്റില്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച ഞങ്ങള്‍ നേരിട്ട് നടത്തിയ നിരീക്ഷണത്തില്‍ അദ്ദേഹത്തിന്‍റെ പരിഭാന്തിയില്‍ വലിയ കഴമ്പില്ല എന്ന് മനസ്സിലായി. ക്രൂസിഫിക്സ് ഇനിയും താഴേക്കു ഇറക്കി തൂക്കുവാന്‍ സാങ്കേതിക ബുധിമുട്ടുകള്‍ ഉണ്ട്. എടുത്തുചാടി വിമര്‍ശിച്ചതില്‍ അത്യന്തം ഖേദിക്കുന്നു.

voice

മോന്‍സി അറിയുവാന്‍
താങ്കളുടെ അവകാശവാദം പൂര്‍ണമായും ശരിയാണ് , ക്നാനായകത്തോലിക്കര്‍ ഒന്നേകാല്‍ ലക്ഷത്തോളമേ വരൂ,യാക്കോബായക്കാര്‍ കൂടി കൂട്ടുമ്പോള്‍ രണ്ടുലക്ഷം
pipiladan



ഈ രണ്ടു പേരുടെ അഭിപ്രായങ്ങള്‍ നോക്ക് , ഒന്ന് വോയീസു പിന്നെ പിപ്പിലാടന്‍ , മാന്യതയുള്ളവര്‍ ,തെട്ടു മനസിലായാല്‍ സമ്മതിക്കും. അതിനാണ് അന്തസ് എന്ന് മലയാളത്തില്‍ പറയുന്നത് ,ചിലര്‍ ന്ഹാന്‍ പിടിച്ചമുയലിനു മുന്ന് കൊമ്പാണ്. എല്ലാവരും തെറ്റ് സമ്മതിച്ചാല്‍ എത്ര നന്നായേനെ

Anonymous said...

പരസൃമായിയോ രഹസൃമായിയോ നുണ പറയുന്നവന്‍ എങ്ങനേ അച്ഛനായി?
എങ്ങനേ ബിഷപ്പായി?

ഈ അങ്ങാടിയത്ത് എങ്ങനേ ക്ലാവ൪ ഗുണ്ടകളുടെ നേതാവായി?

Anonymous said...

ഈ കാവി വേഷം കണ്ടാല്‍ ഒരു സ്വാമിജി ആണ് എന്നെ തോന്നൂ അതോ തമിഴ് നാട്ടിലെ മുത്ത്‌ പട്ടാരോ ? എന്തായാലും ഈ ചുമല തുണി അദ്ദേഹം കമ്മുനിസ്റ്റ്‌ അനുഭാവി കൂടി യാണ് എന്നായിരിക്കാം ലോകത്തിനെ കാണിച്ചു കൊടുക്കുന്നത് . എന്തായാലും സീറോ മലബാറിന് ഒരു പുതിയ അവതാരം സ്വാമി ക്ലാവേര്‍ മഠം വെന്കിടെസ്വരന്‍ !

മാര്‍ കാവുകാടുംമാര്‍ പാറേ കാട്ടിലും മാര്‍ ആന്ടോണി പടിയരയും മാര്‍ വിതയ്തിലും പോയതോടെ സീറോ മലബാര്‍ വലിയ ഒരു സീറോ ആയി മാറി ! വിശ്വാസികള്‍ ചിന്ന ഭിന്നം ആയി , ഇപ്പോഴും ബാക്കിയുള്ള വിശ്വാസികളെ മാര്‍ പോവതിലും മാര്‍ അങ്ങാടിയും കൂടി പിച്ചി ചീന്തി കൊണ്ടിരിക്കുന്നു ! ഇവരെ ദൈവം ഉടനെ മുകളിലേക്ക് വലിചില്ലായെങ്കില്‍ ലെക്ഷകനക്കിനു വിശ്വാസികള്‍ വീട്ടില്‍ ഇരുന്നു ദൈവമായ കര്‍ത്താവിനോട് കുരിശില്‍ നോക്കി പ്രാര്തിക്കും പള്ളികള്‍ ഒഴിഞ്ഞു കിടക്കും മാറാലയും പിടിച്ചു കിടക്കുന്ന പള്ളികളില്‍ ചിരം ജീവികള്‍ കൂട് വെക്കും ! താമരയും വടിയും ചുമല തുണിയും മാറാല തൂക്കാന്‍ ഉപയോഗിക്കേണ്ടി വരും ! താമര വടിയില്‍ ചുമല തുണി ചുറ്റി കാണിച്ചാല്‍ പല ജീവിയും ജീവനും കൊണ്ട് പൊത്തുകളില്‍ ഒളിക്കും ! പിന്നെ ഈ വേഷങ്ങള്‍ കാണാന്‍ ശുന്ദ്ര ജീവികള്‍ മാത്രം ഉണ്ടാകും !



രുദ്രാക്ഷ മാലയും കാഷായ വേഷവും അണി ഞ്ഞൊരു മൂപ്പന്‍ ഇതാ കഴുത്തില്‍ മാല പടക്കവും തൂക്കി കൈയില്‍ ചുമന്നൊരു തുണിയുമായി കോമാളി വേഷം കെട്ടി ഉലകം ചുറ്റി ക്ലാവേര്‍ കാണിച്ചുജെന്ങ്ങളെ ഭയപെടുതുന്നു . മാലോകെരെല്ലാം കൂട്ടം തെറ്റിയ ആനയെ പോലെ നാലുപാടും വിരണ്ടോടുന്നു . ദൈവമേ ഇതെന്തു കലികാലമോ ? ഇതാണോ മുസ്ലിങ്ങള്‍ പറയുന്ന വരാനിരിക്കുന്ന അവരുടെ പ്രവാചകന്‍ ? എന്തായാലും കത്തോലിക്കാ സഭക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത എന്തോ ഒരു സംഗതിയാണ് ഈ കാണിച്ചു കൂട്ടുന്ന വികൃതികള്‍ !! കലികാലം കത്തോലിക്കാ സഭയില്‍ ! ഓര്‍ക്കാന്‍ കൂടി വയ്യ ! ഇതൊക്കെ എന്തോ ദുസ്വപ്നം പോലെ കാണാനേ കഴിയൂ ! യേശുവേ ഞങ്ങളെ ഇതുപോലുള്ള ക്ഷുദ്ര ജീവികളില്‍ നിന്നും രേക്ഷിച്ചു കൊള്ളേണമേ ആമ്മേന്‍ . ഇനിയും സഭയില്‍ മാര്‍ പാരെക്കാട്ടിലും മാര്‍ പടിയറയും മാര്‍ കാവ് കാട്ടും മാര്‍ വിതയത്തിലും ഏലിയാസ് അച്ഛനും അല്ഭോന്സാമ്മയും പോലെ ഉള്ളവര്‍ വന്നു നേരയതും സത്യവുമായ യേശുവിനെ കാണിച്ചു തന്നു ഞങ്ങളുടെ കുട്ടികളെ ഈ അക്രമികളില്‍ നിന്നും രേക്ഷിച്ചു കൊള്ളേണമേ . സീറോ മലബാര്‍ സഭ ഇപ്പോള്‍ ചാവേര്‍ പട കയ്യെര്രിയിരിക്കുന്നു . കര്‍ത്താവേ ഇത് പോലുള്ള ശുദ്ര ജീവികളെ സഭയില്‍ നിന്നും ഉന്മൂലനം ചയ്തു പഴയതുപോലെ മാര്‍ പാപയുടെ കീഴില്‍ ഉള്ള നല്ല ക്രിസ്ടിയാനികലായി ഞങ്ങളുടെ കുട്ടികള്‍ക്കും അങ്ങയെ അറിയുവാനും അങ്ങയുടെ സ്നേഹം ലോകം മുഴുവന്‍ പങ്കു വെകാനും ഉള്ള ദൈവ കൃപ ഉണ്ടാകനമേ .