Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, December 3, 2011

പൊതുയോഗം കൊപ്പെളില്‍ നാളെ

കൊപ്പെളില്‍ നാളെ പൊതുയോഗമാണ്. നേരത്തെ അറിയാതിരുന്നിട്ടല്ലാ ഞങ്ങള്‍ ഇതുവരെ ഒന്നും എഴുതാതിരുന്നത്. മുന്‍കൂട്ടി ഒന്നും എഴുതുന്നില്ല എന്ന് തീരുമാനിച്ചു. ഞങ്ങള്‍ ആയിട്ട് പ്രശ്നങ്ങള്‍ ഒന്നും സൃഷ്ടിച്ചു എന്ന് വരുത്തെണ്ടല്ലോ എന്ന് കരുതി.

 പുതുമഴക്ക് കൂണ് മുളക്കുന്ന പോലെ പൊട്ടി മുളക്കുന്ന പല ബ്ലോഗുകളും ഉണ്ട്. സ്വയം എഴുതി,  കമന്റ്‌ കളും സ്വയം തന്നെ എഴുതി, സ്വന്തം ഭാര്യയും മക്കളും മാത്രം വായിച്ചു അത് കണ്ടു സായൂജ്യമടയുന്ന ചില ബ്ലോഗുകാര്‍ ജനങ്ങളെ തെറ്റി ധരിപ്പിക്കാന്‍ മാത്രം ശ്രമിക്കുന്നു. എന്നാല്‍ ആയിരക്കണക്കിന് വായനക്കാര്‍ കയറിയിറങ്ങുന്ന ഒന്നാണ് വോയ്സ്. അതിന്‍റെ അനുസരിച്ചുള്ള പക്വത കാണിക്കുവാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. കൊപ്പെളില്‍ ഒരില അനങ്ങുന്നത് പോലും ഞങ്ങള്‍ അറിയുന്നുണ്ട്. എങ്കിലും ഞങ്ങള്‍ ആത്മസംയമനം പാലിക്കുകയാണ്. നാളത്തെ പൊതുയോഗത്തെ ഒരു രീതിയിലും സ്വാധീനിക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല. 

പൊതുയോഗത്തില്‍ ചോദിക്കാനിരിക്കുന്ന ചോദ്യങ്ങള്‍ നേരത്തെ വികാരിയച്ചന് ഇ-മെയില്‍ ചെയ്തു അയച്ചു കൊടുക്കണം അത്രേ. ഇത് ഫാ ശാശേരിക്ക് ചിക്കാഗോയില്‍ നിന്നും കിട്ടിയ പരിശീലനം അനുസരിച്ചാണ്. പത്തോ ഇരുന്നൂറോ കുടുംബങ്ങള്‍ മാത്രമുള്ള കൊപ്പേല്‍ ഇടവകയിലെ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെങ്കില്‍ ചോദ്യങ്ങള്‍ മുന്നേറ് കിട്ടിയിരിക്കണം എന്നുള്ള വികാരിയുടെ നിബന്ധന അദ്ദേഹത്തിന്‍റെ ആത്മ വിശ്വാസക്കുറവിനെ മാത്രം സൂചിപ്പിക്കുന്നു.

പൊതുയോഗത്തെപ്പറ്റി ഞങ്ങള്‍ എഴുതും. അത് കഴിഞ്ഞതിനു ശേഷം ശക്തിയായി ഞങ്ങള്‍ പ്രതികരിക്കും. ഞങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നടിക്കും. അല്ലാതെ അതിനെ സ്വാധീനിക്കുവാന്‍ വേണ്ടി സ്വയം തരം താഴ്ത്തുവാന്‍ ഞങ്ങള്‍ തയ്യാറല്ല.

കൊപ്പെളില്‍ ചെന്ന ശേഷം ഫാ ശാശ്ശേരി തന്‍റെ തനി നിറം കാണിക്കാന്‍ ഒട്ടും തന്നെ വയ്കിയില്ല എന്ന് വേണം കരുതുവാന്‍. ചിക്കാഗോയില്‍ വച്ച് അദ്ദേഹം അണിഞ്ഞിരുന്ന മാന്യതിയുടെ മൂടുപടം കൊപ്പെളില്‍ ചെന്നതെ അദ്ദേഹം അഴിച്ചുമാറ്റി. കടുത്ത കല്‍ദായ വാദിയുടെതായ ഒരു വികൃത മുഖം ആണ് അദ്ദേഹത്തിന്റേത് എന്ന് അവിടത്തെ ജനങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.

ഒന്നുരണ്ടു കാര്യങ്ങള്‍ കൂടി:

മാര്‍ ആലഞ്ചേരി, മാര്‍ പവ്വത്തില്‍ എന്നിവരുടെ മയില്‍ത്തൊപ്പിയെപ്പറ്റി   ഞങ്ങള്‍ ഈയിടെ ചില പരാമര്‍ശനങ്ങള്‍ നടത്തിയിരുന്നു. അതിന്‍റെ പ്രതികരണം എന്നോണം ഒരു മണ്ടന്‍ ബ്ലോഗര്‍: പരിശുദ്ധ പിതാവിന്റെ തിരുവസ്ത്രത്തിലും മയില്‍ തന്നെ മയില്‍! പരിശുദ്ധ പിതാവ് അണിഞ്ഞിരുന്ന ഏതോ ഒരു ഊറാലമേല്‍ മയിലിന്‍റെ രൂപത്തിലുള്ള ഒരു തുന്നല്‍പ്പണിയുണ്ടായിരുന്നു  വത്രേ! നമ്മുടെ മെത്രാന്മാരുടെ കൂമ്പാളത്തോപ്പിയെലും ക്ലാവര്‍ കുരിശേലും മയിലിനെ കയറ്റി വയ്ക്കുവാന്‍ മേല്‍പ്പറഞ്ഞ മണ്ടന്‍ ബ്ലോഗര്‍ കണ്ട നീതീകരണം അസ്സലായിട്ടുണ്ട് എന്ന് നിങ്ങളും സമ്മതിക്കും എന്ന് വിശ്വസിക്കുന്നു.

അതുപോലെ തന്നെ രസകരമായ മറ്റൊരു കാര്യം. ലത്തീന്‍ റീത്ത് കുര്‍ബാനയില്‍ വളരെയേറെ പുതിയ പരിഷ്കരണങ്ങള്‍ നടപ്പാക്കിയിരിക്കുന്നു. ഒരച്ചനോ, അല്മായനോ പരാതിയായി ഒരക്ഷം അതിനെപ്പറ്റി മിണ്ടിയില്ല. സീറോ മലബാര്‍ സഭയില്‍ മാറ്റത്തിന് ശ്രമിക്കുന്ന അധികാരികള്‍ക്കെതിരെ അച്ചന്മാരും അല്‍മായരും എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനെ വിമര്‍ശിച്ചാണ് മി. മണ്ടന്‍ ബ്ലോഗര്‍ ഇതെഴുതിയത്.

കാലത്തിനനുസരിച്ചുള്ള ആധുനീകരണമാണ്  ലത്തീന്‍ കുര്‍ബാനയില്‍ നടത്തിയിരിക്കുന്നത്. അല്ലാതെ പതിനാറാം നൂറ്റാണ്ടിലെ ആചാരരീതികളിലെക്കല്ല അവര്‍ പോയത്. അത് നമ്മുടെ ഈ ബ്ലോഗാശാന്‍ അങ്ങ് മറന്നു.

കുന്നിന്‍ മുകളിലേക്ക് വീണ്ടും വീണ്ടും പാറ ക്കല്ല് ഉരുട്ടിക്കയറ്റി ജീവിതം പാഴാക്കിയ നാറാണത്തു ഭ്രാന്തന് തുല്യരാണ് കാലചക്രം പിറകോട്ടു തിരിക്കാന്‍ ശ്രമിച്ചു സീറോ മലബാര്‍ സഭ നശിപ്പിക്കുന്ന  കല്‍ദായ ഭ്രാന്തന്മാര്‍.

4 comments:

Anonymous said...

ചില കല്‍ദായപുരോഹിതരുടെ, പുരോഹിതസ്രെസട്ടന്മാരുടെ, അല്‍പ്പത്തം നിറഞ്ഞ പ്രവര്‍ത്തിയും വാക്കുംഒക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുംപോള്‍ ഓര്‍മ്മ വരുന്നു ഒരു ഫ്രൂട്ഡോക്ടറുടെ പ്ര്ക്യാപനം.

"ഓപ്പരെസന്‍ വിജയകരം. രോഗി മരിച്ചു."

സ്വന്തം വിശ്വാസി സമൂഹത്തെ ഭിന്നിപ്പിച്ചു എന്താണ് നിങ്ങള്‍ നേടുന്നത്?
അവരെ അതികാരത്തിന്റെ ബുള്‍ഡോസര്‍ കൊണ്ട് ചതച്ചരച്ചു കൊന്നിട്ട് എന്താണ് നിങ്ങള്‍ നേടുന്നത്?


ആത്മീയതയും ലവ്കീകതയും ഒരുമിച്ച് ആസ്വദിക്കാനായി ഒരു പുതിയസഭ. കത്തോലിക്കാ സഭയുടെ കുടകീഴില്‍. കല്‍ദായ സഭ. നിങ്ങളുടെ ഈ പരിപ്പ്കത്തോലിക്കാ സഭയില്‍ വേവില്ല. ലോഹ ഒക്കെ മാറ്റി പയ്യെ വണ്ടി "കിഴകോട്ടു" വിട്ടോ.തലയില്‍ ഒരു കറുത്ത തൊപ്പിയും ഒരു ഊസാന്‍ താടിയും ഒക്കെ റെഡിയാക്കി
വേഗം വണ്ടി വിട്ടോ.അതികാരബ്രാന്ത് മൂത്ത ചിലര്‍ നിങ്ങള്ക്ക് തന്ന ഒരു പകല്‍കിനാവ്‌.ഇനിയും സമയമുണ്ട്മ.ദൈവം ദാനം തന്ന ബുദ്ധി മറ്റാര്‍ക്കും പണയം വൈക്കാതെ, മുട്ട് കുത്തി ക്രൂസിതരൂപതിന്റെ മുന്‍പില്‍ ദ്യാനിക്കുക.

പിപ്പിലാഥന്‍ said...

ഗണേഷ് കുമാര്‍ പറഞ്ഞത് ( മുല്ലപെരിയാര്‍ വിഷയത്തില്‍, നേതാക്കളുടെ പ്രകടനങ്ങളെല്ലാം വെറും പ്രഹസനവും നാടകവും ആണെന്ന് ) ശരിതന്നെ , പറഞ്ഞത് നമ്മള്‍ മനസിലാക്കിയത്തിലെ കുഴപ്പമാണ്. കേരള നേതാക്കളെല്ലാം ( ചുരുക്കം ചില നേതാക്കളൊഴികെ ) തമിഴ് നാട്ടീല് നിന്നും പതിവായി കൃത്യമായി വിഹിതമെത്തുന്നുണ്ട്. ഈ പദ്ധതിയില്‍ നിന്നും തമിഴ് നാടിനു ഒരു വര്‍ഷം 72500 ലക്ഷം രൂപ അറ്റാദായം. പാട്ടമോ പത്തു ലക്ഷത്തി മുപ്പതിനായിരം രൂപ ലാഭം 62499 ലക്ഷം രൂപ. അതില്‍ നിന്നും 22499 ലക്ഷം കേരള നേതാക്കള്‍ക്കും ഉധ്യോഗസ്തര്‍ക്കും പ്രശ്നമുണ്ടാക്കതിരിക്കാന്‍ കൊടുത്താലും ലാഭം 50 ,000 ലക്ഷം രൂപാ. ഇതിന്റെ രേഖ പുറത്തു വിടുമെന്ന് പറഞ്ഞപ്പോഴാണ് , നേതാക്കള്‍( ഇടതും വലതും ) കേരളത്തിനെതിരെ പറഞ്ഞത്. reporter channel ഇത് പുറത്തുകൊണ്ടുവരാന്‍ തുടങ്ങിയപ്പോള്‍ അവരുടെ അണ്ണാക്കിലും കോടികള്‍ , അതോടുകൂടി അവരും നിശബ്ദരായി. നമ്മള്‍ കാണുന്നതെല്ലാം മായ , സര്‍വത്ര മായ. നാടകം. കൂടുതല്‍ അറിയണമെങ്കില്‍ താഴത്തെ വെബ്‌ സൈറ്റ് നോക്കൂ.
http://www.youtube.com/watch?v=hs9shyd040Q&feature=related

Anonymous said...

http://mangalam.com/index.php?page=detail&nid=514053&lang=malayalam

Anonymous said...

IN GARLAND WE HAVE NEW CHURCH!!!

NEW COMMITTEE !!! BUT WE MUST

ELECT NEW CCD COORDINATOR !!!