Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, December 7, 2011

കോപ്പെലിലെ കല്‍ദായ കപടര്‍

ചെയ്ത കുറ്റങ്ങള്‍ പൊതുയോഗത്തില്‍ ഏറ്റുപറയുകയും, മാപ്പ് ചോദിക്കുകയും, "കൊപ്പേല്‍ പള്ളിയില്‍ സമാധാനത്തിന്റെ, ശാന്തിയുടെ പിറവി ത്തിരുന്നാള്‍" ആണെന്ന് കൊട്ടിഘോഷിക്കുകയും ചെയ്ത അതെ കല്‍ദായ തരികിടകള്‍ നേരെ വീട്ടില്‍ ചെന്ന് നടന്നതിനു ഘടകവിരുധമായ, കല്ലുവച്ച നുണകള്‍ തന്നെ സ്വന്തം കുടുംബവക ബ്ലോഗില്‍ തട്ടിവിട്ടിരിക്കുന്നു. ഇവരുടെയൊക്കെ വാക്കിലും  ക്ഷമാ യാചനയിലും എത്രമാത്രം ആത്മാര്‍ഥതയുണ്ടെന്നു മനസ്സിലാക്കണമെങ്കില്‍ പൊതുയോഗത്തിന്റെ ഓഡിയോ ടേപ്പില്‍ നിന്നും ഒരു പതിനഞ്ചു മിനിട്ട് കേട്ടാല്‍ മതി. ഈ കല്ലുവച്ച നുണയന്മാരും, നാണം കേട്ട കപടരും ആണ് വോയ്സിനെ മോറല്‍ പഠിപ്പിക്കാന്‍ വരുന്നത്!

കൊപ്പെളിലെ പൊതുയോഗത്തിന്റെ സത്യമായ റിപ്പോര്‍ട്ട്‌ ഞങ്ങള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് സത്യവിരുദ്ധമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യേണ്ട യാതൊരു ആവശ്യവും ഇല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവിടുത്തെ പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നു. കള്ളന്മാര്‍ കുറ്റം ഏറ്റു പറഞ്ഞു. റെക്കോര്‍ഡ്‌ തിരുത്തിയതും, രേഖകള്‍ മുക്കിയതും സത്യമാണെന്ന് സ്ഥാപിക്കപ്പെട്ടു. ക്രൂശിത രൂപത്തെ തൊട്ടു കളിക്കില്ല എന്ന് പരസ്യമായ  പ്രഖ്യാപനം വീണ്ടും നടത്തി. ഞങ്ങള്‍ക്ക് ഇതൊക്കെ  മതി. ഇനി ഞങ്ങളുടെ പീരങ്കികള്‍ മറ്റു ദിശകളിലേക്ക് ഞങ്ങള്‍ തിരിക്കുകയാണ്. എന്ന് വച്ച് ഭാവിയില്‍ ശീല തൂക്കിയും പൊക്കിയും വേലത്തരം ചെയ്യാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ ഇതേ പീരങ്കി നേരെ അങ്ങോട്ട്‌ വീണ്ടും തിരിക്കാന്‍ ഞങ്ങള്‍ക്ക് അശേഷം സമയം വേണ്ട എന്ന് വേണ്ടപ്പെട്ടവര്‍ ഓര്‍ത്തിരുന്നാല്‍ കൊള്ളാം.

തല്‍ക്കാലത്തേക്ക് ഞങ്ങളുടെ കൊപ്പേല്‍ ലേഖകനെ ഗാര്‍ലാണ്ടിലേക്ക് മാറ്റി നിയമിക്കുകയാണ്.

കോപ്പെലിലെത് ക്രൂസിഫിക്സിന്റെയും സത്യവിശ്വാസികളുടെയും വന്‍ വിജയമായിരുന്നു എന്ന് ഞങ്ങളുടെ ലേഖനം വായിക്കുന്ന ഏത്  നിഷ്പക്ഷമതികള്‍ക്കും മനസ്സിലാകും.

6 comments:

Anonymous said...

നിങ്ങളുടെ ലേഖനം വായിക്കുന്ന ഏതൊരാള്‍ക്കും മനസിലാവും പട്ടിയുടെ വാല് പന്തിരാണ്ട് കാലം കുഴലില്‍ ഇട്ടാലും അത് വളഞ്ഞു തന്നെ ഇരിക്കും എന്ന്. സഭയെ കുറിച്ച് ഒന്നും അറിയില്ല എങ്കില്‍ എന്തോരേം സഭ ലേഖനങ്ങള്‍ ഉണ്ട്, ഇല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ എന്തോരേം ഇന്‍ഫര്‍മേഷന്‍ കിട്ടും. ഇനി ഇപ്പൊ സായിപ്പിനെ കണ്ടാല്‍ കവാത്ത് മറന്നു പോകുന്നവര്‍ ആണ് എങ്കില്‍ അടുത്ത് ഉള്ള ഒരു കത്തോലിക്കാ പള്ളിയില്‍ പോയി തീയോലോജി okke പഠിച്ചിട്ടുള്ള തൊലി വെളുത്ത ഒരു വൈതികനോട്‌ ചോദിക്കുക ഇ ഈസ്റെര്ന്‍ റൈറ്റ് എന്തുവാ, ഒരിയെന്ടല്‍ ചര്‍ച്ച എന്തുവാ എന്നൊക്കെ ?? അല്ലാതെ അറുനൂറു വര്ഷം മുന്നേ പോര്ച്ചുഘീസുകാര് കാണിച്ച അതെ വിവരകേട്‌ നിങ്ങളും ആവര്‍ത്തിക്കാതെ. ഇതൊന്നും സാധികില്ലെങ്കില്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക ഇത്തിരി ബുദ്ധി തരാന്‍. അല്ലാതെ സഭയില്‍ ഉള്ള വൈധീകന്മാരെയും, ബിഷപ്പ് മാരെയും എല്ലാം കുറെ തെറി പറഞ്ഞാല്‍ നാറുന്നത് നിങ്ങള്‍ തന്നെ. ഇത്രെയും വിദ്വേഷം നിങ്ങള്ക്ക് സഭയോട് ഉണ്ടങ്കില്‍ എന്ത് കൊണ്ട് ഒരു പെന്തല്കൊസ്തു സഭ സ്ഥാപിച്ചു കൂടാ ... അവരാണ് എങ്കില്‍ നിങ്ങളെ പോലെ ഉള്ളവരെ അനേഷിച്ചു നടക്കുന്നു.

Anonymous said...

റെജി പറഞ്ഞതനുസരിച്ച്, റെജിയുടെ കാ൪ന്നമാരുടെ കാ൪ന്നമാ൪ ഉളളപ്പോള്‍ പണിയിപ്പിച്ച പളളി ഇപ്പോളിത ഇടിച്ച് നശിപ്പിച്ച് ക്ലാവ൪ കുരിശ് അതവാ പേ൪ഷന്‍ ക്രോസ് കേറ്റി വെച്ച മഹാല്‍മൃം പറയണകേട്ടപ്പോള്‍ സ്വന്തം അപ്പനുപകരം വേറെയൊരാളെ കാണിച്ച് ഇതാണ് എന്‍റെ അപ്പന്‍ എന്ന് പറഞ്ഞതിനു തുല്ലൃമല്ലേ, ഇത് എന്ന് തോനി.

Anonymous said...

We need the mass like this.

http://www.youtube.com/watch?v=BL8YO2qU2p0

See how beautiful it is

Anonymous said...

Syro Malabar church in USA became a ZERO church (without any grace) and SMC-Chicago is under satanic influence from within. The faithful want crucifix back in all churches, while her big Syro-shepherd in Chicago and his opportunist crooks want a graveyard cross and diverting faithful to a pagan theology.

The decline Syro Malabar church started after we got a bishop in Chicago. The syro Malabar church lost its identity in USA, but the faithful are still vibrant and loyal, we are determined to keep our Syro Malabar tradition and faith alive always in USA. Some few dirty crooks destroyed our community for their own fame and greed, they all live in the Syro Malabar Bishop house in Chicago and they serve their own worldly GOD (Satan). It is required to bring atrocities of the Chicago Syro Malabar diocese to the media and a protest march need to be arranged in Garland in coming weeks.

മുകളിലെ യു ട്യൂബ് വീഡിയോ ശശേരിയെ കാണിച്ചിട്ട് അങ്ങനെ കുറുബാന ചൊല്ലാന്‍ പറ. നല്ല രസം ആയിരിക്കും