Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, December 18, 2011

കല്‍‍ദായവല്‍‍‍ക്കരണവും സഭാധികാരകേന്ദ്രീകരണവും

Author: George Katticaren

ഈയടുത്തദിവസങ്ങളില്‍‍ നമ്മളേവരെയും വേദ
നിപ്പിച്ച ഒരു സംഭവമാണ്‌ സി.വത്സാ ജോണി
ന്‍റെ ദാരുണ കൊലപാതകം.
ചൂഷണത്തിനിരയായ പാവപ്പെട്ടവരുടെ മാനുഷിക അവകാശ
ങ്ങള്‍‍ക്കുവേണ്ടി സധൈര്യം നിസ്വാര്‍‍‍‍ത്ഥമായി
പൊരുതി ധനമോഹികളായ മാഫിയയുടെ
കൈകളാല്‍ ‍ ഹോമിക്കപ്പെട്ട ആ സന്യാസനി
യുടെ ജീവിതം കദനഭാരത്തോടു കൂടിയെ സ്മരി
ക്കുവാന്‍‍ പറ്റുകയുള്ളു. ദു:ഖാര്‍‍‍ത്തരായ കുടുബാം
ഗങ്ങള്‍‍ക്ക് ‌അനുശോചനം ഖപ്പെടുത്തുന്നതോ
ടൊപ്പം പരേതയുടെ ആത്മാവിനു നിത്യശാന്തി
ക്കുവേണ്ടി പ്രാര്‍‍‍‍ത്ഥനകളും നേരുന്നു!!
രാഷ്ട്രിയമായാലും മതമായാലും പണത്തി
നും അധികാരത്തിനും വേണ്ടി എന്തു കിരാത
പ്രവത്തികള്‍‍ ചെയ്യുവാനും മടികാണിക്കാത്ത
വിഷം കലര്‍‍‍‍‍ന്ന ഇന്നത്തെ സമൂഹം സി.
വത്സാ ജോണിനെപോലുള്ള വ്യക്തികളെ ഉ
ത്മൂലനം ചെയ്യുന്നതുവഴി ഭാരതത്തിലെ ഭൂരി
പക്ഷം വരുന്ന അവശജനങ്ങളുടെ സ്വപ്നം ത
കര്‍‍‍‍ക്കുകയാണുണ്ടായത്‌. സത്യംപറയുന്ന
വരെ വകവരുത്തുവാന്‍ ‍ സാധിക്കുമെങ്കിലും
സത്യത്തെ ഉത്മൂലനം ചെയ്യുവാന്‍‍ ആര്‍‍‍ക്കും
സാധിക്കുകയില്ല. അവര്‍‍‍‍‍ കൊളുത്തിയ ദീപ
നാളം ഇന്നത്തെ യുവതലമുറ ഏറ്റുവാങ്ങുമെ
ന്നതില്‍‍‍ യാതൊരു സംശയമില്ല. ഏതു രംഗ
മെടുത്താലും ഏല്ലായിടത്തും ഒരേപ്രക്രതമാ
ണ്. ചതി, വഞ്ചന, കൈക്കൂലി, ദ്രവ്യാസക്തി
ക്കും അധികാരത്തിനും വേണ്ടിയുള്ള മല്‍പി
ടുത്തം. ഭരണാധികാരികളും മതാധികാരിക
ളും ഒരു ഒരുപോലെയാണ് ശ്രമിക്കുന്നത്.
കീഴില്‍ കിടക്കുന്നവരെ വിഡ്ഡികളാക്കുന്നു,
അവരുടെ അവകാശങ്ങള്‍ ‍ നിഷേധിക്കുന്നു.
അതേസമയത്ത് ഈ നേതാക്കാന്‍മാര്‍ ‍ സു
ഖലോലുപരായി ജീവിക്കുന്നു. ജനരോക്ഷം
എപ്പോഴാണ്‌ ആളികത്തുന്നുവെന്ന് ആര്‍‍‍‍ക്കും
പ്രവചിക്കുവാന്‍ കഴിയുകയില്ല. ചരിത്രത്തി
ന്റെ പഴയ ഏടുകളിലേക്ക്‌ തിരിഞ്ഞു നോക്കാ
തെ തന്നെ ഈ അടുത്ത ദിവസങ്ങളില്‍ സം
ഭവിച്ച ലിബിയന്‍ ഭരണാധികാരി ഗദ്ദാഫിയുടെ
മരണം ഒരു ഉദാഹരണമാണ്‌. അവസാന
നിമിഷം ഓടയില്‍ കിടന്നുകൊണ്ട്‌ ആ സേ
ച്ഛ്വാധിപതി മാപ്പിനിനിരന്നു.ആയിരങ്ങളെ
കൊന്നൊടുക്കിയ ആ ഭരണാധികാരിക്ക്‌ മര
ണമെന്ന വിധിയാണ്‌ ജനങ്ങള്‍ ‍ നടപ്പിലാ
ക്കിയത്‌.
ഇന്‍‍‍ഡ്യക്ക്‌ സ്വാതന്ത്രം ലഭിച്ചിട്ട്‌ നീണ്ട അറു
പതുക്കൊല്ലം കടന്നു പോയി. ലോകത്തിലെ വ
ലിയ ഡെമോക്ക്രാറ്റിക്ക്‌ രാഷ്ട്രമെന്ന്‌ നാം
കൊട്ടിഘോഷിക്കുന്നു. അവിടെയാണ് മനു
ഷ്യാവകാശങ്ങള്‍‍‍ക്കുവേണ്ടി വാദിക്കുന്നവരുടെ
ജീവനും സ്വത്തിനും പുല്ലുവില കൊടുക്കാതെ
അഴിഞ്ഞാടുന്ന മാഫിയ സംഘങ്ങള്‍‍ ‍‍ തഴച്ചു
വളരുന്നത്‌. കടലാസുകളില്‍‍ മാത്രം ചുരുണ്ടു
കൂടി കിടക്കുന്ന ജനാധിപത്യസിദ്ധാന്തവും, നി
യമരാഹിത്യവും അരാജകത്വവും അഴിമതിയും
അഴിഞ്ഞാടുന്ന വ്യവസ്ഥിതിയിലേക്ക്‌ രാജ്യം
മാറിക്കൊണ്ടിരിക്കുന്നു. സാധാരണക്കാരനു നീ
തി ലഭിക്കണമെങ്കില്‍‍ എത്രയെത്ര കോടതിക
ള്‍ കയറി ഇറങ്ങണം. ഉണരാന്‍ കഴിയാതെ
മയങ്ങിപോയ ആയിരമായിരം ഗ്രാമപ്രദേശ
ങ്ങളും മുഴുപട്ടണിക്കാരായ ഗ്രാമവാസികളും അ
വരുടെ പ്രശ്നങ്ങളും വെളിച്ചം കാണുന്നില്ല.
അതിലൊന്നായിരുന്നു സി. വത്സാ ജോണി
ന്റെ പ്രവര്‍‍‍ത്തനമണ്ഡലം.
അധികാരത്തിലരിക്കുന്ന പലരും രാജ്യം കട്ടുമു
ടിപ്പിച്ചു കുട്ടിച്ചോര്‍ ആക്കുന്ന രാഷ്ട്രിയക്കാ
രാണ്‌ . ഇന്നവര്‍‍‍‍ ജയിലില്‍‍ കയറും. രണ്ടു ദിവ
സം കഴിയുമ്പോള്‍‍‍ ‍ അവര്‍ പുറത്തു വരും. ആ
വിധത്തിലുള്ള സ്വാധീനവലയങളാണ്‌ അവ
ര്‍ക്കു ചുറ്റുമുള്ളത്. അതാണ്‌ നിത്യേന നടന്നു
കൊണ്ടിരിക്കുന്നതെന്നു പത്രവാര്‍ ‍‍ത്തകള്‍‍‍ ‍‍
സൂചിപ്പിക്കുന്നത്. ഈ സമൂഹ്യ വ്യവസ്ഥിതി
ക്ക് മാറ്റം വരണമെങ്കില്‍‍ ജനങ്ങള്‍ ബോധ
വാന്മാരാകണം. നാം ജീവിക്കുന്ന ചുറ്റുപാട്‌,
നാം ജീവിക്കുന്ന സമൂഹം ചെറുതോ വലുതോ
ഭേദമെന്യേ അവിടെയെല്ലാം മാറ്റങ്ങള്‍‍‍
സംഭവിച്ചാല്‍‍ ആ ചെറുതരംഗങ്ങള്‍‍‍ വന്‍തി
രകളായി മാറുമെന്നും രാജ്യം ഭരിച്ചു കൊണ്ടി
രിക്കുന്ന മാഫിയ സംഘംങ്ങള്‍‍‍ക്ക് അതു ഭീഷ
ണിയായിതീരുമെന്നാണ്‌ സി. വത്സാ ജോണി
ന്‍റെ ദാരുണമരണം വെളിപ്പെടുത്തുന്നത്‌.

 ഈയടുത്ത കാലത്തു കേരള കത്തോലിക്കാ
സഭാധികാരികളുടെ നീക്കങ്ങ‍ള്‍‍‍ സഭാംഗങ്ങ
ളെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാ ണെന്നു
പറയാതിരിക്കുവാ‍ന്‍ വയ്യാ. അദ്ധ്യാന്മിക
തകയക്ക്‌ ഉത്തേജനം നല്‍‍‍കുവാന്‍‍ കട
പ്പെട്ട സഭാധികാരികള്‍ അധികാരത്തിനും
സ്വത്തിനും വേണ്ടി കോലംഞ്ചെരിയില്‍ ന
ടത്തിയ പ്രഹസനം സഭയുടെ വേറിട്ട മുഖ
മാണ്‌ കാണിക്കുന്നത്‌. സിറോ മലബാര്‍‍‍‍‍ ‍
സഭയിലെ താലോര്‍‍‍‍‍ഇടവകയില്‍ ‍ സിറോ
മലബാര്‍ മെത്രാന്റെ അനിതിക്കെതിരായ്
ഒരു വൈദികന്‍ നിരാഹാരവൃതം അനുഷ്ടി
ച്ചു.
രാഷ്ട്രിയക്കാരുമായി ഒരു വന്‍കൂട്ടൂകച്ച
വടത്തില്‍ ഇറങ്ങിതിരിച്ചിരിക്കുന്ന സീറോ
മലബാര്‍‍‍‍‍ സഭാധികാരികളുടെ നയം വളരെ
സംശയിക്കേണ്ടതാണ്‌. സൊഡാലിറ്റി
മീറ്റിങ്ങായാലും കൊള്ളാം മതപ്രബോധന
സെമിനാറുകളായാലും കൊള്ളാം ജില്ലാകള
ക്ടര്‍‍‍‍, തുടങ്ങി എംല്‍എ മാര്‍‍‍‍‍ ‍‍‍‍‍‍, മന്ത്രിമാര്‍‍‍‍,
കേന്ദ്രത്തിലെ വമ്പന്‍മാര്‍‍ എന്നിവരെ ക്ഷ
ണിച്ചു വരുത്തി തിരിക്കൊളുത്തി സ്തുതി
പ്രഭാ ഷണം നടത്തിപ്പിക്കുകയെന്നത്‌ ഒരു
നിത്യ സംഭവമായിട്ടു മാറിയിരിക്കുകയാണ്.‌
ഇതിന്റെ പിന്നില്‍‍ ‍ ഒരു രഹസ്യ അജണ്ട
യുണ്ട്‌. ഇരുകൂട്ടര്‍‍‍‍ക്കും ലാഭം കൊയ്യാം. വോ
ട്ടേര്സ്‌ ബാങ്കിനെ സ്വാധീനിക്കുക യാണ്‌ രാ
ഷ്ട്രീയക്കാരുടെ ലക്‌ഷ്യം. അതേ സമയത്ത്
സഭയില്‍‍‍ ഇന്നും നടമാടികൊണ്ടിരിക്കുന്ന
അഴിമതികള്‍, ലൈംഗികകേസുകള്‍, കന്യാ
സ്ത്രീകളുടെ ദുരുഹരഹസാഹചര്യങ്ങളിലു
ള്ള മരണകേസുകള്‍, നിയ്മവിരുദ്ധമായി
പള്ളി പൊളിക്കല്‍ എന്നിവയെല്ലാം നിര്‍‍‍‍‍
വീര്യമാക്കുന്നതിന് ഈ രാഷ്ട്രീയക്കാരുടെ
സ്വാധീനവും അവിഹിതബന്ധങ്ങളും പ്രൊ
ത്സാഹിപ്പിക്കേണ്ടത് സഭാധികാരികളുടെ ആ
വശ്യമാണ്‌. അതിലുപരി ഈ സ്വാധീനം ഉപ
യോഗിച്ചു രാഷ്ട്രിയക്കാരെ പോലെ ദൈ
വജനത്തെ വിഡ്ഡികളാക്കി ചുഷണം ചെയ്യു
ന്ന മാഫിയാനയമാണ്‌ അവരും അനുകരിക്കു
ന്നത്‌. ക്രിസ്തു പഠിപ്പിച്ച സിദ്ധാന്തങ്ങളും ര
ണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രബോ
ധനങ്ങളൊന്നും ഇവര്‍‍‍‍‍ക്കു ബാധകമല്ല. ദൈവ
ജനം "കുരക്കുന്ന പട്ടികള്‍" എന്ന നിലയില്‍
നിന്നും ഒരിഞ്ചു വളരരുതെന്നാണ്‌ അവരുടെ
ലക്‌ഷ്യം.
സിറോ മലബാര്‍ ‍ സഭാധികാരികളുടെ ഇരട്ട
ത്താപ്പു നയങ്ങളില്‍, പ്രത്യേകിച്ചു മാര്‍ പൌ
വത്തിലിന്റെ സ്വന്തം മാര്‍‍‍തോമാ കുരിശു വാ
ദത്തിലും കല്‍‍ദായവാദത്തിലും അസംതൃപ്തി
പ്രകടിപ്പിച്ചു സഭയിലെ ബുദ്ധിരാക്ഷസമാരാ
യ അല്‍മായരും വൈദികരും പ്രവാസിമല
യാളികളും (‌അമേരിക്ക, യൂറോപ്, ‌ ഗള്‍ഫ് രാ
ജ്യങ്ങള്‍) അടുത്ത കാലങ്ങളായി ഒന്നായും
കൂട്ടമായും റോമിലേക്ക് പരാതികള്‍ സമര്‍‍‍‍‍
പ്പിച്ചു. വഴി തെറ്റി പോകുന്ന ഈ ആടുകളെ
അടിച്ചു തെളിച്ചു നിലക്കുനിര്‍‍‍ത്തണമെങ്കില്‍
സിറോ മലബാര്‍‍ സഭയെ പൂര്‍‍‍‍‍ണ അധികാ
രമുള്ള പാത്രയര്‍‍‍‍‍ക്കീസ്‌ സഭയായിമാറ്റുക
യെന്ന ആശയമാണ്‌ പ്രതിവിധി. എപ്പോള്‍
വേണമെങ്കിലും റോമുമായിട്ടുള്ള ബന്ധം വി
ടര്‍‍‍ത്താം.
 പക്ഷെ സിറോ മലബാര്‍‍‍‍‍ സഭയെ പാത്രയ
ര്‍‍‍‍‍‍ക്കീസ്‌ സഭയായി ഒറ്റു കൊടുക്കുന്നതിന് മു
മ്പ്‌ സഭയിലെ വൈദിക -സന്യസ്ത-അലമാ
യരുടെ ജനഹിതപരിശോധന (referendum)
നടത്തുക സഭാംഗങ്ങളുടെ ന്യായമായ അവ
കാശമാണ്‌. അതിനു മുമ്പ്‌ മേജര്‍‍‍‍ ആര്‍‍‍‍ര്‍ച്ചു ബി
ഷപ്പും സംഘവും പാത്രിയര്‍‍‍‍ക്കീസ്‌ ബാവാമാരു
ടെ വേഷവിധാനങ്ങളോടെ യൂറോപ്പിലും അ
മേരിക്കയിലും രംഗപ്രവേശം ചെയ്യുകയും നാം
എല്ലാവരും കല്‍‍‍ദായക്കാരണെന്നു ‌പരസ്യ പ്ര
സ്താവനകള്‍‍‍‍ നടത്തിയത് ‌ തികച്ചും പരിതാ
പകരമെന്നെ പറയേണ്ടു. മാത്രമല്ല അത്‌ ചരി
ത്രപരമായി പ്പൊരുത്തപ്പെടുന്നില്ല. സിറോ മ
ലബാര്‍‍‍‍‍ വിശ്വാസികള്‍ ‍ മാര്‍‍‍‍‍ തോമാവഴി
ജ്ഞാനസാനം സ്വീകരിച്ചവരാണ്‌. നാലാം ശ
തകത്തില്‍‍‍‍‍‍ ‍ ഇന്‍‍‍ഡ്യയില്‍ കുടിയേറിപാര്‍‍‍‍ക്കാ
ന്‍ ‍വന്ന സിറിയക്കാര്‍ ‍ കൂടെ കൊണ്ടുവന്ന കല്‍‍‍
കല്‍ദായ ലിറ്റര്‍‍‍‍‍ജി നമ്മുടെ പ്രാര്‍ത്ഥനാക്രമത്തി‍
ല്‍‍ ‍ സ്വാധീനം ചെലുത്തിയെന്നത്‌ വാസ്തവ
മാണ്‌. എന്നുവെച്ച്‌ നമ്മള്‍ ‍ കല്‍‍‍ദായക്കാരല്ല .
അതിനാല്‍‍‍‍ അതു പൊള്ളയായ വാദമാണ്‌.
അതുപോലെ പരിഷ്ക്കരിച്ച മെത്രാന്‍ തൊ
പ്പിയില്‍‍ കാണിച്ചിരിക്കുന്ന പേര്‍ഷ്യന്‍ ‍ കുരിശ്‌
മാര്‍‍‍‍‍‍ തോമ കൊണ്ടുവന്ന മാര്‍തോമകുരിസ്സു ആ
ണ് എന്ന വാദവും അബദ്ധ പ്രചരണമാണ്‌. മാ
ര്‍‍‍‍‍‍ തോമാ ഒരു കുരിശും ഭാരതത്തിലും പ്രത്യേ
കിച്ച്‌ കേരളത്തിലും കൊണ്ടുവന്നിട്ടില്ല. ഒരു
സത്യ ക്രിസ്ത്യാനിക്ക്‌ ബൈബിളും ക്രൂശിത
രൂപവും ആണ്‌ സ്വീകാര്യമായിട്ടുള്ളത്‌.
ചരിത്രത്തിന്റെ ഏടുകളില്‍‍ ഒരു നിത്യസ്ഥാ
നം ഉറപ്പിക്കുന്നതിനുവേണ്ടി ഒരു മെത്രാന്റെ
സ്വപ്നവും ഭാവനയും അദ്ദേഹം ചമച്ചുണ്ടാക്കു
ന്ന കുരിശു കഥകള്‍ സഭാംഗങ്ങളെ നിര്‍‍‍‍‍‍ ‍ബ
ന്ധിച്ചു അടിച്ചേല്‍‍‍‍പ്പിക്കാനാവില്ല. അത്‌
ദൈവജനം തിരസ്കരിക്കുവാന്‍ തുടങ്ങി
എന്ന സൂചനയാണ്‌ ഇന്ന്‌ അമേരിക്കയില്‍‍‍‍
നടക്കുന്ന കുരിശുയുദ്ധം. ഇപ്പോള്‍‍ മാര്‍‍‍‍‍‍ ‍ തോ
മാ കുരിശ്ശില്‍‍‍‍ പുതിയതായി ചേക്കേറിയ ര
ണ്ടു മയിലുകള്‍ ‍ മാര്‍‍‍‍‍‍ ‍ തോമാഭാരതത്തില്‍
കൊണ്ടുവന്നതാണെന്ന പരമാര്‍‍‍‍‍‍‍ശം
syromalabarvoice.blogspot.com എന്ന
വെബ്‌സയിറ്റില്‍‍‍‍ വായിക്കുവാന്‍‍ ഇടയായി.
ഈത്തരം കെട്ടു കഥകള്‍ പരക്കുന്നതിന്‌ മു
മ്പ്‌ അധികാരപ്പെട്ടവര്‍ ഒരു പ്രസ്താവന പ്ര
സദ്ധീകരിക്കേണ്ടത് ആവശ്യമായിരുന്നു. അ
തിന്‍റെ അഭാവത്താല്‍ ഇതെല്ലാം ഒരു രഹ
സ്യ അജണ്ടയുടെ ഭാഗമാണെന്നേ പരിഗ
ണിക്കുകയുള്ളു. രണ്ടാം വത്തിക്കാന്‍ കൌ
ണ്‍സിലിന്‍റെ സുവര്‍‍‍‍‍‍‍ണ ജൂബിലി ആഘോ
ഷം സിറോ മലബാര്‍‍‍‍‍‍ ‍ സഭയെ ബന്ധിച്ചിട
ത്തോളം നീണ്ട അന്‍പതുകൊല്ലക്കാലം അ
ല്‍മായരുടെ അവകാശങ്ങള്‍ പങ്കുവെയ്ക്കാ
തെ സഭാധികാരികള്‍ അവരെ അടക്കി ഭരി
ച്ച കാലഘട്ടമാണ്‌. അതുകൊണ്ട്‌ ഈ ആ
ഘോഷം സിറോ മലബാര്‍‍‍‍‍‍ ‍‍ സഭയിലെ മ
നുഷ്യാവകാശ ലംഘനത്തിന്‍റെ ജൂബിലിയാ
ണ്‌. ഈ മനുഷ്യാവകാശലംഘനങ്ങള്‍ ‍ സി.
വത്സാ ജോണിനെപോലെയുള്ള സഭയിലെ
മനുഷ്യാവകാശപ്രവര്‍ത്തകര്‍‍ (വൈദിക-സ
ന്യസ്ത-അല്‍മായര്‍‍‍‍‍‍‍‍ ) റോമിന്റെ ശ്രദ്ധയില്‍‍
കൊണ്ടുവരുമെന്നുള്ള വസ്തുത നിസംശയം
പറയാം.
(സോള്‍ ആന്‍ഡ്‌ വിഷന്‍ എന്ന ഇന്റര്‍നെറ്റ്‌
പത്രം ഡിസംബര്‍ 2011 ലക്കത്തില്‍ പ്രസ
ദ്ധീകരിച്ചത്‌)

15 comments:

Anonymous said...

രാഷ്ട്രിയക്കാരുമായി ഒരു വന്‍കൂട്ടൂകച്ച
വടത്തില്‍ ഇറങ്ങിതിരിച്ചിരിക്കുന്ന സീറോ
മലബാര്‍‍‍‍‍ സഭാധികാരികളുടെ നയം വളരെ
സംശയിക്കേണ്ടതാണ്‌. സൊഡാലിറ്റി
മീറ്റിങ്ങായാലും കൊള്ളാം മതപ്രബോധന
സെമിനാറുകളായാലും കൊള്ളാം ജില്ലാകള
ക്ടര്‍‍‍‍, തുടങ്ങി എംല്‍എ മാര്‍‍‍‍‍ ‍‍‍‍‍‍, മന്ത്രിമാര്‍‍‍‍,
കേന്ദ്രത്തിലെ വമ്പന്‍മാര്‍‍ എന്നിവരെ ക്ഷ
ണിച്ചു വരുത്തി തിരിക്കൊളുത്തി സ്തുതി
പ്രഭാ ഷണം നടത്തിപ്പിക്കുകയെന്നത്‌ ഒരു
നിത്യ സംഭവമായിട്ടു മാറിയിരിക്കുകയാണ്.‌
ഇതിന്റെ പിന്നില്‍‍ ‍ ഒരു രഹസ്യ അജണ്ട
യുണ്ട്‌

Anonymous said...

ഞാ൯ ഒരിക്കലും നന്നാവുല്ല അളിയാ, എന്ന് പറഞ്ഞതുപോലെയല്ലെ, നമ്മുടെ അങ്ങാടിയത്ത് പിതാവ്.
ഞാ൯ ആരേയും ഒരു പളളിയില് പോലും ക്ലാവ൪ കുരിശെന്ന മാറ് തോമ കുരിശ് അടിച്ചേല്പ്പിക്കുകയില്ല എന്ന് പറഞ്ഞത് എന്റെ നാവല്ലേ, ഞാനല്ലല്ലോ. മുപ്പത്തിരണ്ട പല്ലുകളുടെ കൂടെ സവാരിഗിരി നടത്തുന്ന നാവല്ലെ, ആ നാവ് പറയുന്നത് ശെരിയാവണന്നില്ല. ഇനിക്ക് ദൈവമല്ല വലിയത്. ഇനിക്ക് വലിയത് ക്ലാവ൪ ആണെന്ന് ഇപ്പോഴെങ്കിലും നിങ്ങള്‍ മനസിലാക്കാത്തത് എന്റെ കുഴപ്പമല്ല, യേശുക്രസ്തു നിങ്ങള്‍ക്ക് വലിയതാവാം. പക്ഷേ നിങ്ങളുടെ അങ്ങാടിയത്ത് പിതാവായ ഇനിക്ക് വലിയത്, ക്ലാവ൪ ആണ് ദൈവ മക്കളെ. അത് ഞാ൯ ഗാ൪ലാഡില് തെളിയിച്ച് കാട്ടിയില്ലെ വിഡികളെ.

Georgekutty said...

ഞാ൯ ഒരിക്കലും നന്നാവുല്ല അളിയാ, എന്ന് പറഞ്ഞതുപോലെയല്ലെ, നമ്മുടെ അങ്ങാടിയത്ത് പിതാവ്.
ഞാ൯ ആരേയും ഒരു പളളിയില് പോലും ക്ലാവ൪ കുരിശെന്ന മാറ് തോമ കുരിശ് അടിച്ചേല്പ്പിക്കുകയില്ല എന്ന് പറഞ്ഞത് എന്റെ നാവല്ലേ, ഞാനല്ലല്ലോ. മുപ്പത്തിരണ്ട പല്ലുകളുടെ കൂടെ സവാരിഗിരി നടത്തുന്ന നാവല്ലെ, ആ നാവ് പറയുന്നത് ശെരിയാവണന്നില്ല. ഇനിക്ക് ദൈവമല്ല വലിയത്. ഇനിക്ക് വലിയത് ക്ലാവ൪ ആണെന്ന് ഇപ്പോഴെങ്കിലും നിങ്ങള്‍ മനസിലാക്കാത്തത് എന്റെ കുഴപ്പമല്ല, യേശുക്രസ്തു നിങ്ങള്‍ക്ക് വലിയതാവാം. പക്ഷേ നിങ്ങളുടെ അങ്ങാടിയത്ത് പിതാവായ ഇനിക്ക് വലിയത്, ക്ലാവ൪ ആണ് ദൈവ മക്കളെ. അത് ഞാ൯ ഗാ൪ലാഡില് തെളിയിച്ച് കാട്ടിയില്ലെ വിഡികളെ.

look stu--- rising CHRIST is way above Marthoma Cross.

Anonymous said...

കേരളത്തിലെ മെത്രാന്‍ സിനോട് അഗികാരം കൊടുക്കാത്ത മാര്‍ പൌവതിലിന്റെ ചെറിയൊരു ഗ്രൂപ്പ്‌ ആണ് പേര്‍ഷ്യന്‍കുരിസ്സു എന്ന് പറയുന്ന ക്ലവേര്‍കുരിസ്സു സംഗം. ഇതു മമോന്‍ സഭയാണ്. ഈ കുരിശ്ശില്‍ മയിലിനെ കയറ്റാം. പക്ഷെ ക്രിസ്തുവിനെ കയറ്റുകയില്ല. കാരണം ക്രിസ്തുവിനെ കാണുവാന്‍ മമോന്‍ ഇഷ്ടപെടുന്നില്ല.പക്ഷെ ക്രിസ്തുവിന്റെ പേരിലാണ് മമോന്‍ധനം സംബാധിക്കുന്നത്‌. ഇങ്ങനെയാണ്‌ മമോന്‍ ക്രിസ്തുവിനെയും അനുയായികളെയും അവന്റെ പക്ഷത് കൊണ്ടുവരുന്നതും ക്രിസ്തുവിനെ വെല്ലുവിളിക്കുന്നതും.സിറോ മലബാര്‍ സഭയിലെ Sect എന്ന വിഭാഗമാണ് ഈ ഗ്രൂപ്പ്‌. മാര്‍ പൌവതിലും അങ്ങടിയാതും Sect leaders ഉം അവരുടെ കു‌ടെ പ്രവത്തിക്കുന്ന അച്ച്ചമാരും ഈ മമോന്‍ സഭ
യിലെ അംഗങ്ങളുമാണ്. ഇവര്‍ യേശുവിന്റെ അനുയായികളെ വഴി തെറ്റിക്കുന്നു. ഈ മമോന്‍ സഭയില്‍ അറിയാതെ നമ്മള്‍ പെട്ടുപോയാല്‍ നമ്മുക്കും നമ്മുടെ തലമുറയ്ക്കും കിട്ടുവാന്‍ ഇരിക്കുന്ന ദൈവനുഗ്ര്ഹങ്ങള്‍ നഷ്ടപെടും.

Anonymous said...

മാര്‍ തോമകുരിസ്സു എന്നത് ഒരു കള്ളകഥയാണ്. മാര്‍ തോമ ഒരു കുരിസ്സും ഭാരതത്തില്‍ കൊണ്ടുവന്നിട്ടില്ല.മാര്‍അങ്ങാടിയെതിനെയും മാര്‍ പൌവ്വതിലിനെയും വെല്ലു വിളിക്കുന്നു. ഈ ജന്മത്ത് അവര്‍ക്ക് ഇതു സത്യമാണ് എന്ന് തെളിയിക്കുവാന്‍ സാധിക്കുകയില്ല. അവര്‍ പച്ചകള്ളമാണ് സംസാരിക്കുന്നത്. അത് കേട്ട് ഡാന്‍സ്
ചെയ്യുവാന്‍ കുറെ വിവരധോഷികളും........

Anonymous said...

Thou shalt not bear false witness against thy neighbour. (Exodus 20:16)
"The wicked are estranged from the womb: they go astray as soon as they be born, speaking lies."(Psalms 58:3) "For the mouth of the wicked and the mouth of the deceitful are opened against me: they have spoken against me with a lying tongue."(Psalms 109:2).Psalms 63:11, "...the mouth of them that speak lies shall be stopped."(Psalms 63:11)

Anonymous said...

"അയല്‍ക്കാരനെതിരായി വ്യാജസാക്ഷ്യം നല്‍കരുത്‌"(പുറപ്പാട് 20:16)
"ഉരുവായപ്പോള്‍ മുതല്‍ ദുഷ്ടര്‍ വഴിപിഴച്ചിരിക്കുന്നു, ജനനം മുതലേ നുണ പറഞ്ഞു അവര്‍ അപഥത്തില്‍ സഞ്ചരിക്കുന്നു."(സങ്കീര്‍ത്തനം 58:3)
"എന്തെന്നാല്, ദുഷ്ടതയും വഞ്ചനയും നിറഞ്ഞ വായ്‌ എന്റെ നേരേ തുറന്നിരിക്കുന്നു ; അത്‌ എനിക്കെതിരേ വ്യാജം പറയുന്നു"(സങ്കീര്‍ത്തനം 109:2)
"..... സത്യംചെയ്യുന്നവര്‍ അഭിമാനംകൊളളും, നുണയരുടെ വായ്‌ അടഞ്ഞുപോകും."(സങ്കീര്‍ത്തനം 63:11)
മാര്‍ പവ്വത്തിലും മാര്‍ അങ്ങാടിയാത്തും അവരുടെ കൂടെ നില്ക്കുന്ന വൈദികരും കള്ളം പറയുമ്പോള്‍ അതൊരിക്കലും വിശുദ്ധമാകുന്നില്ല. അവര്‍ ദൈവത്തിന്റെ മുമ്പില്‍ ജനങ്ങളെ വഞ്ചിക്കുന്ന വഞ്ചകരാണ്‌. അല്ലങ്കില്‍ മാര്‍ തോമാകുരിശ്ശു കെട്ടുകഥയല്ലായെന്നവര്‍ തെളിയിക്കട്ടെ...

Anonymous said...

അങ്ങാടിയത്തിന്റെ സഭ മമോന്‍ സഭയാണ്. അവര്‍ സത്യം വെളിപെടുത്തുന്നില്ല .....
ജനങ്ങളെ വഴി തെറ്റിക്കുന്നു.

Anonymous said...

Anonymous said...
SOLUTION to all the syromalabar proplems.
Divide them into two groups.Eranakulam and Changanasseri group,just like methran and bava kakshi in the Jacobaya sabha.This will solve all te problems.
Eranakulam can be under the pope ( in allegiance with rome and latin )

Changanasseri under Powethil in allegiance with his Anti rome/latin sentiments.
December 19, 2011 1:30 PM
-----------------------------------
Comment
Your suggestion will not solve the problem s of SMC.
True Christians believe in Christ. Christ is our Saviour and he is the centre point in our faith. A church without Christ or a cross without Christ is termed as victory of mammon (satan). For this victory mammon misuses the words of God. They are called mammon sects in our church.
Mar Aangandiath and mar Powethil and the priests working with them proved themselves that they belong to this sect. If you do not fight against the satan’s intention, we and our generation will be trapped in their net. Here, the solution is prayer and fight. Mr. TOm Varkey has shown the example. Do not fear!...

Anonymous said...

Give respect to the truth and give respect to the cross on which Jesus suffered and he was crucified for the sake of humanity. There is nothing like Mar Thoma cross. It is untruth and do not respect. It is a myth fabricated by sect leaders like Mar Powethil, Mar. Angadiyath and their supporters. They are false prophets whose intention is only profit making. We must do the same thing as Jesus did.
“Jesus entered the temple area and drove out all who were buying and selling there. He overturned the tables of the money changers and the benches of those selling doves. 13 "It is written," he said to them, "`My house will be called a house of prayer,' but you are making it a `den of robbers.'" (Matt 21.12)

Instead of Doves Mar Powethil, Mar. Angadiath and their gangsters are selling Peacocks.

Heaven will be happy when the Mamon’s sign is replaced by Crucifix in our Churches.

Anonymous said...

Anonymous said...
MAR-THOMA CROSS IS THE DEAD SYMBOL OF OUR FAITH.

Our religious liberty in USA has been threatened by the Chicago Syro Malabar diocese, Bishop Angadiath is encouraging human right violation and he is the silent killer of Catholic Church in USA. Syro Malabar church in under SATNIC ATTACK and the silent Anti-catholic Satans are in the form of few priests and Bishop.

The fight for religious right will continue and the faithful definitely win this race for their faith.
December 17, 2011 10:52 AM
---------------------------
Comment

ജീസസ് ശിഷ്യമാരോട് ചോദിച്ചു:" നിങ്ങള്‍
ഉറങ്ങുന്നതെന്ത് ? പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്തിക്കുവിന്‍" ( ലൂക്ക 22:46)

കൊച്ചിയില്‍നിന്നും ഒരു കപ്പല്‍ നിറയെ മാര്‍
തോമ കുരിസ്സുംകളും മയിലുകളുമായി അമേരിക്കന്‍
പോര്‍ട്ടുകള്‍ ലക്ഷ്യമാക്കി പുറപ്പെട്ടുവെന്ന വാര്‍ത്ത‍ അറിയുന്നതിന്നുമുമ്പേ ഉണര്‍ന്നു പ്രവര്‍ത്തിക്കുക.

Anonymous said...

Anonymous said...
The Universal catholic church is celebrating the feast of the miraculous cross of mailappore- the same Mar Thoma Cross today-18th of december.

Then, those who abuse Mar Thoma Cross are not catholics.
December 18, 2011 4:00 AM
---------------------------
Comment
Sorry for your poor knowledge.
Mylapore cross was a part of the church which was constructed by Armenians in the the 4th Century (A.D). In the course of the time this church was destroyed. During the excavation in 1557 A.D. the Church remains and the Persian cross was found.

Some of our religious leaders conveniently named it Mar Thoma Cross. They are making the faithful fools with the intention of profit making. It is absolute a false story.

Mar Thoma cross never existed. It is simply another name for Persian Cross.
“A lie may take care of the present, but it has no future.” (Author unknown)
.
"But the hour is coming, and now is, when the true worshipers will worship the Father in spirit and truth; for the Father is seeking such to worship Him." (John 4:23)

Anonymous said...

Anonymous said...
We need Ernakulam diocese seperate direcly under pope. We are the most developed district kerala. We are the best.
December 19, 2011 8:27 PM
--------------------------
Comment:
Dividing, dividing and finally making the SMC big Zero is not a good approach to our problem. We must be conscious of what is basically going on in our Church. The policy of the clergy is to divide the people and rule them. They found the Mar Thoma cross is as an ideal instrument with which the” people of God” can be fooled around.
In fact Mar Thoma Cross has got nothing to do with Apostle Thomas.

Anonymous said...

Dividing, dividing and finally making the SMC big Zero is not a good approach to our problem. We must be conscious of what is basically going on in our Church
----------
But only Ernakulam people are knowledgeble and are standing for crucifix. Even the stupid guys from Thrissur are accepting Marthoma cross.I think it is high time we need a seperate church for Ernakulam and all those support Crucifix should come under Ernakulam

Anonymous said...

But only Ernakulam people are knowledgeble and are standing for crucifix. Even the stupid guys from Thrissur are accepting Marthoma cross.I think it is high time we need a seperate church for Ernakulam and all those support Crucifix should come under Ernakulam
December 22, 2011 7:35 PM
.............
Comment
It is absurd to make such statement that only Ernakulam people are Knowledgeble because they are standing for crucifix. Their stand is appreciable and absolute correct. All our problems is that the laity of Syro Malabar church, wherever they are in Ernakulam, Trichur or Changanassery or overseas have no voice at all and we are exploited by our Bishops and clergy.
We are Indians, but not Chaldians. How could SM Major Archbishop say that we are Chaldians?
They are playing a secret agenda. Spreading the above untruth they want to convert SMC into PATRAYARKISSABA and he wants to become BAVA- a position higher than Cardinal and equivalent to Pope. Then all other bishops will become Bavas and they can more suppress the laity and do more wrong things. To establish a parallel Church which is equivalent to Pope’s is their dream and later on they will have nothing more to do with Pope. By installing Persian cross in all our churches the Bishops wants to show the outside world we are Chaldians. Time has to show that we are Indians and true Christians.

It is true that Trichur bishop has installed Persian cross in some of their churches in his jurisdiction. He has done this so, because he had hoped that he would get some sympathy and votes from Changnassery Persian cross sect while selecting a SM Major Archbishop after vithyathil.

If we want to live as true Christians and loyal to Jesus, boycott Persian Cross like the Ernakulam SM catholics do and follow Jesus. All people are same, unfortunately we are misguided. by SM bishops and priests. Persian Cross( Mar Thoma Cross) has got nothing to do with Apostle Thomas and he himself has not seen at all.