Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, January 12, 2012

18 comments:

Anonymous said...

അങ്കമാലിയിലെ ആശുപത്രിയിലുമാത്രമാണോ, Nursesമാ൪ക്ക് ശബളം കുറച്ച് കൊടുക്കുന്നത്.
കേരളത്തിലെ മറ്റ് എല്ലാ ആശുപത്രികളിലും നല്ല രീതിയിലാണോ ശബളം കൊടുക്കുന്നത്.
കേരളത്തിലെ ഗെവണ്‍മെന്‍റെ് ആശുപത്രികളിലും നല്ല രീതിയിലാണോ ശബളം കൊടുക്കുന്നത്.
ഏതായാലും Nursesമാ൪ക്ക് ശബളം നല്ല രീതിയില് കൊടുക്കുന്നത് നല്ലതാണ്.

Anonymous said...

2.4 million nurses, and that's just in India, some of the issues related to nurse retention still remain to be tackled – job insecurity for the contractual staff, low pay in both the government and private sectors, lack of a conducive work environment and infrastructure facilities. But, says Chaudhary, progress is being made. “Recently the cabinet approved the setting up of 260 government nursing schools at the district level to meet the shortage of nursing staff. The government has also increased the budgetary allocation for nursing education,” she says.

Anonymous said...

Minimum Wages India – Current Minimum Wage Rate India

Legislative protection for workers to receive a minimum wage, can be considered as the hall mark of any progressive nation. It is one of the fundamental premises of decent work. In India, the Minimum Wages Act, 1948 provides for fixation and enforcement of minimum wages in respect of scheduled employments.

The Act aims to prevent sweating or exploitation of labour1( According to the NSSO (2004-05) 61st round, around 395 million workers (86%) out of the total workforce of around 457 million workers constitute the unorganized/informal sector. In fact 7% of those employed in organized sector has been identified as informal workers raising the toll of informal sector to 422 million (92%). )through payment of low wages by ensuring a minimum subsistence wage for workers. The Act also requires the appropriate government (both at Centre and States) to fix minimum rates of wages in respect of employments specified in the schedule and also review and revise the same at intervals not exceeding five years.

Currently, the number of scheduled employments in the Central sphere is 45 whereas in the States sphere the number is 1596 (when all states are counted). With effect from November 2009, the National Floor Level of Minimum Wage has been increased to Rs 100 per day from Rs 80 per day (which was in effect since 2007). Recently with effect from April 1, 2011 the National Floor Level of Minimum Wage has been raised to Rs 115 per day.

Anonymous said...

ng & Vending Unskilled 90.69 80.18 170.87
Semi-skilled 94.85 80.18 175.03
Skilled 99 80.18 179.18
Highly skilled 103.15 80.18 183.33
25 L.P.Gas (Cooking Gas) Agencies Manager 132.21 22.10 154.31 27th May 2009
Assistant Manager 127.40 22.10 149.50
Accountant/ Cashier/ Clerk/ Typist/ Stenographer/ Computer operator/ Mechanic/ Driver (Heavy duty) 122.60 22.10 144.70
Driver (Light duty)/ Delivery Boy/ Godown Keeper 121.15 22.10 143.25
Attender/ Watchman/ peon/ Godown Assistant/ Sweeper 119.23 51.34 183.55
26 Match Industry Unskilled 59.31 54.76 114.07
Highly skilled 66.7 54.76 121.46
27 Minor Ports Lowest Rate 75 66.01 141.01
Highest Rate 139 66.01 205.01
28 Minor Engineering Unskilled 138 21.32 159.32 16th Dec 2009
Semi-skilledGr.2 145 21.32 166.32
Semi-skilledGr.1 150 21.32 171.32
Skilled Gr.3 154 21.32 175.32
Skilled Gr.2 158 21.32 179.32
Skilled Gr.1 164 21.32 185.32
Highly skilled 166 21.32 187.32
Supervisory 192.31 21.32 213.63
29 Nurseries Unskilled 155 21.32 176.32 10th Aug 2009
Skilled 155 55 210
Clerk, Typist, 125 21.32 146.32
Manager/Supervisor 138.46 21.32 159.78
30 Oil Mill Unskilled 123 49.53 172.53
Semi-skilled 126.8 49.53 176.33
Skilled 127.85 49.53 177.38
31 Oil Palm Plantation General Category 108 55.76 163.76
Factory 112 55.76 167.76
Skilled 137 55.76 192.76

Anonymous said...

പളളിയില്‍ പച്ചകുത്തിക്കൊടുക്കും!
Text Size:
മിഷിഗണിലെ ഒരു പളളിയില്‍ ടാറ്റൂ സെന്റര്‍ തുടങ്ങി. ഇക്കാലത്ത്‌ വിശ്വാസികളെ ആരാധനാലയത്തില്‍ എത്തിക്കണമെങ്കില്‍ ഇത്തരം പൊടിക്കൈകള്‍ സ്വീകരിക്കണമെന്നാണ്‌ വികാരി സ്‌റ്റീവ്‌ ബെന്റ്‌ലി പറയുന്നത്‌. എന്നാല്‍, വികാരിയുടെ ചിന്താഗതിക്ക്‌ വിശ്വാസികളുടെ സമൂഹത്തില്‍ നിന്ന്‌ കടുത്ത എതിര്‍പ്പും നേരിടേണ്ടി വരുന്നുണ്ട്‌.

ഫ്‌ളിന്റ്‌ ടൗണ്‍ഷിപ്പിലെ ഒരു ഷോപ്പിംഗ്‌ മാളിലാണ്‌ വാര്‍ത്തകളില്‍ സ്‌ഥാനം പിടിച്ച ബ്രിഡ്‌ജ് പളളിയുടെ സ്‌ഥാനം. പളളിയോട്‌ ചേര്‍ന്ന്‌ 'സെറിനിറ്റി ടാറ്റൂ' എന്ന പേരിലാണ്‌ പച്ചകുത്ത്‌ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്‌. ആളുകള്‍ പരമ്പതാഗതമായ ആരാധനാ സ്‌ഥലങ്ങളില്‍ വരുന്നതിന്‌ മടികാണിക്കുന്നു. ഇത്തരത്തില്‍ മതത്തിന്റെ പ്രാധാന്യം കുറഞ്ഞുവരുന്നതിനെ മറികടക്കുന്നതിനാണ്‌ വേറിട്ട ചിന്ത പ്രാവര്‍ത്തികമാക്കുന്നതെന്ന്‌ ബെന്റ്‌ലി പറയുന്നു.

ഞായറാഴ്‌ച ഒഴികെ എല്ലാ ദിവസങ്ങളിലും ഉച്ചയ്‌ക്ക് 12 മുതല്‍ രാത്രി എട്ട്‌ വരെ പളളിയിലെ ടാറ്റൂ സെന്റര്‍ തുറന്ന്‌ പ്രവര്‍ത്തിക്കും. തന്റെ ആശയം വിജയിച്ചു എന്നും വിശ്വാസികളെ ആകര്‍ഷിക്കുന്നതിന്‌ തനിക്ക്‌ സാധിച്ചു എന്നും സ്‌റ്റീവ്‌ ബെന്റ്‌ലി അവകാശപ്പെടുന്നു. ഇതുകൊണ്ട്‌ മാത്രം ബെന്റ്‌ലി അവസാനിപ്പിക്കുന്നില്ല. ഇനി രണ്ട്‌ റസ്ലിംഗ്‌ മത്സരങ്ങള്‍ കൂടി നടത്തുന്നതിനാണ്‌ ബെന്റ്‌ലിയുടെ തീരുമാനം.

Anonymous said...

പള്ളി വക കുരിശും തൊട്ടി ഇനി പൊതു ഭണ്ഡാരം ‍
Text Size:
തിരുവാഭരണ പാതയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതു സംബന്ധിച്ച്‌ ഇന്നലെ ജില്ലാ കളക്‌ടറുടെ മദ്ധ്യസ്‌ഥതയില്‍ കലക്‌ടറേറ്റില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനപ്രകാരം റാന്നി വൈക്കം സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയുടേതായി തിരുവാഭരണ പാതയിലുള്ള സ്‌ഥലം ഒഴിപ്പിക്കുന്ന പണികള്‍ തുടങ്ങി. ഇടവകാംഗങ്ങളുടെ നേതൃത്വത്തിലാണ്‌ ഇന്നലെ വൈകുന്നേരം തന്നെ ഒഴിപ്പിക്കല്‍ പണികള്‍ ആരംഭിച്ചത്‌. കലക്‌ടറുടെ മദ്ധ്യസ്‌ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവിഭാഗവും പരമാവധി വിട്ടുവീഴ്‌ചയ്‌ക്കു സന്നദ്ധമായതോടെയാണ്‌ പ്രശ്‌നപരിഹാരം സാദ്ധ്യമായത്‌. മതസൗഹാര്‍ദ്ധത്തിന്റെ ഈറ്റില്ലമായ ശബരിമലയുമായി ബന്ധപ്പെട്ട തിരുവാഭരണപാതയുടെ കാര്യത്തില്‍ മതവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യം കൂടുതല്‍ മെച്ചപ്പെടണമെന്ന കളക്‌ടറുടെ അദ്യര്‍ത്ഥന പാതസംരക്ഷണ സമിതിയും ക്രൈസ്‌തവ ദേവാലയ അധികൃതരും അംഗീകരിക്കുകയായിരുന്നു. ഇതനുസരിച്ച്‌ നിലവിലെ ദേവാലയ കെട്ടിടത്തിന്‌ ദോഷകരമാകാത്തവിധം അനുബന്ധ നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കുന്നതും മ്‌ണിട്ട്‌ ഉയര്‍ത്തിയ സ്‌ഥലങ്ങള്‍ നിരപ്പാക്കുന്നതുമായ ജോലികളാണ്‌ ഇന്നലെ വൈകുന്നേരം മുതല്‍ ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ തിരക്കിട്ട്‌ പൂര്‍ത്തിയാക്കുന്നത്‌.

വൈക്കം സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയുടേതായി തിരുവാഭരണ പാതയില്‍ സ്‌ഥാപിച്ചിട്ടുള്ള കുരിശ്‌ പൊളിച്ചു നീക്കേണ്ടതില്ലെന്ന്‌ യോഗത്തില്‍ തീരുമാനമുണ്ടായി. ഇവിടെ ഭണ്ഡാരം സ്‌ഥാപിച്ച്‌ മതസൗഹാര്‍ദ്ധ സങ്കേതമായി കാത്തു സൂക്ഷിക്കാനാണ്‌ യോഗത്തില്‍ തീരുമാനിച്ചത്‌. ഈ പൊതു ഭണ്ഡാരത്തില്‍ അയ്യപ്പ ഭക്‌തന്മാരടക്കം നിക്ഷേപിക്കുന്ന പണം അന്നദാനമടക്കമുള്ള തീര്‍ത്ഥാടക ക്ഷേമത്തിനും നിരാലംബരായ ആളുകള്‍ക്ക്‌ ആശ്വാസപ്രദമായ കാര്യങ്ങള്‍ ചെയ്യാനുമായി വിനിയോഗിക്കും.

റാന്നി വൈക്കം ഗവ.യു.പി സ്‌കൂളിന്റെ ചുറ്റുമതില്‍ തിരുവാഭരണ പാതയിലാണെന്നു സര്‍വ്വെയില്‍ കണ്ടെത്തിയിരുന്നു. ഇത്‌ പൊളിച്ചു മാറ്റി പുതിയ മതില്‍ കെട്ടി നല്‍കാനും യോഗത്തില്‍ തീരുമാനമായി. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ആദ്യ ദിവസം അയിരൂര്‍ പുതിയകാവു ദേവീ ക്ഷേത്ര സങ്കേതത്തില്‍ വിശ്രമിച്ച ശേഷം പുലര്‍ച്ചെ ഇടപ്പാവൂര്‍ പേരൂര്‍ച്ചാലില്‍ എത്തി പമ്പാ നദി മറുകര കടന്ന്‌ കീക്കൊഴൂര്‍ കരയിലെത്തിയാണ്‌ യാത്ര തുടരുന്നത്‌. ഏറെക്കാലമായി പാതകയ്യേറ്റം മൂലം പരമ്പരാഗത പാതയില്‍ വ്യത്യാസമുണ്ടാകുകയും ഘോഷയാത്ര മെയ്‌ന്‍ റോഡുവഴി യാത്ര തുടരുകയുമാണ്‌ ചെയ്‌തിരുന്നത്‌. ഇവിടെ പാതയിലെ കയ്യെറ്റം പൂര്‍ണ്ണമായി ഒഴിപ്പിച്ച്‌ ഇക്കുറി പരമ്പരാഗത വഴിയിലൂടെ തന്നെ തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിനും തീരുമാനമായി. ഇതിന്റെ ഭാഗമായി ദേവസ്വം കമ്മീഷണര്‍, അസി.കമ്മീഷണര്‍ എന്നിവര്‍ ഇന്നലെ കീക്കൊഴൂരിലെ തിരുവാഭരണ പാത സന്ദര്‍ശിച്ചു. പാതയില്‍ കീക്കൊഴൂര്‍ വയലത്തല ഹൈന്ദവ സേവാ സമിതിയുടെ നേതൃത്വത്തില്‍ വഴിവിളക്കുകള്‍ സ്‌ഥാപിക്കാനും ധാരണയായി.

Anonymous said...

മാതൃമലങ്കര സഭയില്‍പെട്ട വിശ്വാസികള്‍ മലങ്കര കത്തോലിയ്ക്കര്‍ എന്നാണ്‌ തങ്ങളെത്തന്നെ വിശേഷിപ്പിക്കുക. തങ്ങളുടെ സഭാ നാമത്തോടൊപ്പം റോമാ അല്ലെങ്കില്‍ RC കൂട്ടിച്ചേര്‍ക്കാറില്ല. പക്ഷേ ഒരു സീറോ മലബാറുകാരന്റെ അവസ്ഥയോ? "താങ്കള്‍ ഏതു സഭയില്‍പ്പെട്ടയാളാണു" എന്നു ചോദിച്ചാല്‍, RC എന്നു മറുപടി ആദ്യം വരും. പിന്നീട്‌ പറയും RCSC ( Roman Catholic Syrian Christian)കുറച്ചു കൂടി വിശദമായി ചോദിക്കുമ്പോഴേ സീറോ മലബാര്‍ അഥവാ മാര്‍ത്തോമ്മ നസ്രാണി എന്ന പദം വരൂ. ഒരു നസ്രാണി എങ്ങിനെ റോമന്‍ കത്തോലിയ്ക്കനാവും? എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല. RC എന്ന വിശേഷണം തന്നെ യുക്തിയ്ക്കു നിരക്കുന്നതല്ല. ഒരു സുറിയാനി ക്രിസ്ത്യാനിയ്ക്കു ഒരിക്കലും റോമന്‍ കത്തോലിയ്ക്കനാവാന്‍ കഴിയില്ല. പക്ഷേ കത്തോലിയ്ക്കനാവാം. ഉദാ: സീറോമലബാര്‍ കത്തോലിയ്ക്കാ സഭാംഗം, മലങ്കര കത്തോലിയ്ക്കാ സഭാംഗം.
റോമന്‍ കത്തോലിയ്ക്കര്‍ എന്നു പറഞ്ഞാല്‍ റോമന്‍ അഥവാ ലത്തീന്‍ ആരാധനാക്രമം ഉപയോഗിക്കുന്ന സഭാ സമൂഹമാണ്‌.

ഭാരതത്തില്‍ ലത്തീന്‍ ഹയരാര്‍ക്കിയുടെ കീഴില്‍ വരുന്ന വിശ്വാസി സമൂഹമാണ്‌ RC അഥവാ റോമന്‍ കത്തോലിയ്ക്കര്‍. ഉദാഹരണത്തിനു കേരളത്തില്‍ വരാപ്പുഴ , കൊച്ചി, വിജയപുരം തുടങ്ങിയ ലത്തീന്‍ രൂപതയിലെ വിശ്വാസികള്‍. തിരുവനന്തപുരം, തിരുവല്ല etc... രൂപതകളിലെ വിശ്വാസികളാണ്‌ മലങ്കര കത്തോലിയ്ക്കര്‍. കാഞ്ഞിരപ്പള്ളി, പാലാ, എറണാകുളം, തൃശൂര്‍etc... തുടങ്ങിയ രൂപതകളിലെ വിശ്വാസികളാണ്‌ മാര്‍ത്തോമ്മാ നസ്രാണികള്‍ അഥവാ സീറോമലബാര്‍ കത്തോലിയ്ക്കര്‍. ഇതില്‍ നിന്നും കത്തോലിയ്ക്കനാകണമെങ്കില്‍ 'റോമാ' എന്ന വിശേഷണം ആവശ്യമില്ലായെന്നു വ്യക്തമാണ്‌ സഭയുടെ വ്യക്തിത്വവും ശക്തിയും, എന്തിനേറെ ശരിയായ പേരു പോലും അറിയാത്ത അവസ്ഥയില്‍ ഇന്നും ധാരാളം പേര്‍ ഈ സഭയിലുണ്ട്‌ എന്നു സൂചിപ്പിക്കാനാണ്‌ ഇതു കുറിയ്ക്കുന്നത്‌. ഇതു വെറും ഒരു പേരിന്റെ മാത്രം പ്രശ്നമല്ല. RC എന്നു നസ്രാണിയെ വിളിച്ചാല്‍ എന്താണു കുഴപ്പം എന്നു ആലോചിക്കുന്നവരും ധാരാളമുണ്ടാവാം. നാനൂറു വര്‍ഷത്തെ വൈദേശികാധിപത്യത്തിന്റെ ഫലമായി മാര്‍ത്തോമ്മാ നസ്രാണികള്‍ എന്ന പേരു പോലും നമ്മുക്ക്‌ നഷ്ടപ്പെട്ടു. പകരം, വ്യക്തിത്വത്തോട്‌ പൂര്‍ണ്ണമായും ചേരാത്ത സീറോ മലബാര്‍ എന്ന പേരു ചാര്‍ത്തപ്പെട്ടു. അതും മാറ്റി ഉറവിട വ്യക്തിത്വത്തിലേയ്ക്കു മടങ്ങാനുള്ള ശ്രമത്തിനിടെയാണ്‌ അറിഞ്ഞും അറിയാതെയുമുള്ള RC ഉപയോഗം.

പേര്‌ വ്യക്തിത്വത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. പേരില്ലാത്തവന്‍ വ്യക്തിത്വം നഷ്ടപ്പെട്ടവനാണ്‌. നമ്മുടെ ശരിയായ പേരിനു പകരം ഇരട്ടപേരു വിളിച്ചാല്‍ നമ്മള്‍ക്കിഷ്ടപ്പെടുമോ? മാതൃ സഭ നമ്മുടെ അമ്മയാണ്‌. സീറോ മലബാര്‍ സഭയെന്നിപ്പോള്‍ അറിയപ്പെടുന്ന മാര്‍ത്തോമ്മാ നസ്രാണി സഭയാണ്‌ നമ്മുടെ അമ്മ. ഈ അമ്മയുടെ പേരു ശരിയായ രീതിയില്‍ നമ്മള്‍ക്കു ധ്യാനിയ്ക്കാം, ഓര്‍മ്മിക്കാം. അത്‌ വലിയയൊരു തപസ്സും പ്രാര്‍ത്ഥനയുമാണ്‌. ഈ പ്രാര്‍ത്ഥനയാണ്‌ നമ്മുടെ അമ്മയ്ക്കു നാം കൊടുക്കുന്ന സ്നേഹ ദഷിണ.

Anonymous said...

This problem has nothing to do with Archbishop Powathil or any other bishops from the southern area of Kerala. Fr. Vadukkumpadan who is talking here is considered to be a hero to some people in this blog.

Anonymous said...

Please post the news on Bishop Thattumkal from Mangalam.

CHURCH said...

WHO WROTE THE SECOND COMMENT? OUR CHANCELLOR OR A PRIEST?

Anonymous said...

നമ്മള്‍ മാര്‍ത്തോമ്മാ നസ്രാണി എങ്ങിനെ Syrian കത്തോലിയ്ക്കനാവും?

നാലാം ശതകത്തില്‍‍‍‍‍‍ (‍AD 400) ഇന്‍‍‍ഡ്യയില്‍ കുടിയേറി പാര്‍‍‍‍ക്കാന്‍ ‍വന്ന സിറിയക്കാര്‍ ‍ കൂടെ കൊണ്ടുവന്ന കല്‍ദായ ലിറ്റര്‍‍‍‍‍ജി നമ്മുടെ പ്രാര്‍ത്ഥനാക്രമത്തില്‍‍ ‍ സ്വാധീനം ചെലുത്തിയെന്നത്‌ വാസ്തവമാണ്‌. എന്നുവെച്ച്‌ നമ്മള്‍ ‍ കല്‍‍‍ദായക്കാരല്ല.

St. Thomas in India AD 52 - 72,

Syrians in India AD 400.

അതിനാല്‍‍‍‍ അതു പൊള്ളയായ വാദമാണ്‌.

who came first?


സിറിയക്കാര്‍ ‍ കൂടെ കൊണ്ടുവന്ന കല്‍ദായ ലിറ്റര്‍‍‍‍‍ജി


നമ്മള്‍ സിറിയ‍ കല്‍‍‍ദായക്കാരല്ല

നമ്മള്‍ സുറിയാനി ക്രിസ്ത്യാനി പൊള്ളയായ വാദമാണ്‌


സിറിയ‍ കല്‍‍‍ദാ എന്ന വിശേഷണം ആവശ്യമില്ലായെന്നു വ്യക്തമാണ്‌

പാത്രയര്‍ക്കീസ്‌ സംവിധാനം മാര്‍ത്തോമ്മ നസ്രാണിയ്ക്കു നിരക്കുന്നതല്ല.

നമ്മള്‍ എങ്ങിനെ സിറിയ‍ കത്തോലിയ്ക്കനാവും?

Anonymous said...

രാഷ്ട്രീയ പാര്‍ടികളുടെ പാവകളാണ് നമ്മുടെ യുവജനം!

Anonymous said...

ഭാരതത്തില്‍ ലത്തീന്‍ ഹയരാര്‍ക്കിയുടെ കീഴില്‍ വരുന്ന വിശ്വാസി സമൂഹമാണ്‌ RC അഥവാ റോമന്‍ കത്തോലിയ്ക്കര്‍. ഉദാഹരണത്തിനു കേരളത്തില്‍ വരാപ്പുഴ , കൊച്ചി, വിജയപുരം തുടങ്ങിയ ലത്തീന്‍ രൂപതയിലെ വിശ്വാസികള്‍. തിരുവനന്തപുരം, തിരുവല്ല etc... രൂപതകളിലെ വിശ്വാസികളാണ്‌ മലങ്കര കത്തോലിയ്ക്കര്‍. കാഞ്ഞിരപ്പള്ളി, പാലാ, എറണാകുളം, തൃശൂര്‍etc... തുടങ്ങിയ രൂപതകളിലെ വിശ്വാസികളാണ്‌ മാര്‍ത്തോമ്മാ നസ്രാണികള്‍ അഥവാ സീറോമലബാര്‍ കത്തോലിയ്ക്കര്‍.

Very good point!

Anonymous said...

കൊച്ചി: കൊച്ചി ബിഷപ്പായിരിക്കെ പെണ്‍കുട്ടിയെ ദത്തെടുത്ത സംഭവത്തേത്തുടര്‍ന്നു മെത്രാന്‍പദവി നഷ്‌ടപ്പെട്ട ജോണ്‍ തട്ടുങ്കല്‍ പൗരോഹിത്യജീവിതം പൂര്‍ണമായി ഉപേക്ഷിച്ചു.

തിരുവസ്‌ത്രമുപേക്ഷിക്കാന്‍ തീരുമാനിച്ച തട്ടുങ്കല്‍ ഒരാഴ്‌ചമുമ്പാണ്‌ ഇതുസംബന്ധിച്ച്‌ റോമില്‍ കാത്തോലിക്കാസഭാ നേതൃത്വത്തിനു കത്തുനല്‍കിയത്‌. കുറേക്കാലമായി ഇറ്റലിയില്‍ സഭയുടെ വിവിധ സ്‌ഥാപനങ്ങളില്‍ അധ്യാപനം നടത്തിവരികയായിരുന്നു മുന്‍ ബിഷപ്‌. ഇപ്പോള്‍ മനിലയില്‍ ഒരു ഷോപ്പിംഗ്‌ കോംപ്ലക്‌സിന്റെ മാനേജരായി ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്‌.

ഡോര്‍മെറ്ററിയും സൂപ്പര്‍ മാര്‍ക്കറ്റും എല്ലാമുള്‍പ്പെട്ട ഈ കോംപ്ലക്‌സില്‍ത്തന്നെയാണ്‌ അദ്ദേഹത്തിന്റെ താമസവും. ദത്തെടുത്ത പെണ്‍കുട്ടിയും അദ്ദേഹത്തോടൊപ്പമുണ്ട്‌. മറ്റൊരു സഭയുടെ ഒരു വൈദികന്റെ മകളെ ദത്തെടുത്ത ജോണ്‍ തട്ടുങ്കല്‍ പെണ്‍കുട്ടിയെ കൊച്ചി ബിഷപ്‌സ് ഹൗസില്‍ പാര്‍പ്പിച്ചതോടെയാണു വിവാദം കത്തിപ്പടര്‍ന്നത്‌. ഒരു വിഭാഗം വൈദികര്‍ അദ്ദേഹത്തിനെതിരേ രംഗത്തുവരികയും ചെയ്‌തു. ഇതിനിടെ പെണ്‍കുട്ടിയുടെ രക്‌തമെടുത്തു തളിച്ച്‌ വിശുദ്ധയായി പ്രഖ്യാപിച്ചതും വിനയായി.

കൊത്തലങ്കോ സഭാംഗമായ ജോണ്‍ തട്ടുങ്കലിന്‌ ഇക്കാര്യത്തില്‍ സംഭവിച്ചതെന്താണെന്നു വിശദമായി പരിശോധിക്കുംമുമ്പ്‌ സഭ അദ്ദേഹത്തിനെതിരേ നടപടിയെടുത്തു മെത്രാന്‍ പദവിയില്‍നിന്ന്‌ നീക്കുകയായിരുന്നു. സ്‌ഥാനമൊഴിയാന്‍ കൂട്ടാക്കാതിരുന്ന തട്ടുങ്കലിന്റെ നടപടിയും സഭാനേതൃത്വത്തെ ചൊടിപ്പിച്ചു. ദത്തെടുക്കല്‍ ബിഷപ്പുമാര്‍ക്കിടയില്‍ സാധാരണമാണെങ്കിലും അതു പരാതിയായി സഭയ്‌ക്കുമുന്നിലെത്തുന്നത്‌ അപൂര്‍വമാണ്‌.

സംഭവം വിവാദമായതോടെ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പായിരുന്ന ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ നിര്‍ദേശപ്രകാരം വൈദികസംഘം അന്വേഷണം നടത്തി.

അന്വേഷണത്തില്‍ തട്ടുങ്കലിന്റേതു സഭാവിരുദ്ധ നടപടിയാണെന്നു ബോധ്യപ്പെട്ടു. തുടര്‍ന്നാണു മെത്രാന്‍ പദവിയില്‍നിന്നു നീക്കിയത്‌. വിവാദം ആളിപ്പടര്‍ത്താതെ തട്ടുങ്കലും ശിക്ഷയേറ്റുവാങ്ങി ഇറ്റലിയിലേക്കു വിമാനം കയറുകയായിരുന്നു.

പത്തനംതിട്ടക്കാരിയായ പെണ്‍കുട്ടി അപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇറ്റലിയില്‍ സഭയുടെ വിവിധ സ്‌ഥാപനങ്ങളില്‍ ജോണ്‍ തട്ടുങ്കല്‍ പഠിപ്പിക്കാന്‍ പോയതും പലരിലും ഇഷ്‌ടക്കേടുണ്ടാക്കി. വ്യക്‌തിപരമായ തകര്‍ച്ച മറികടക്കാന്‍ ഇടയ്‌ക്കു ദത്തൊഴിയാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. പെണ്‍കുട്ടിയെ മകളായി കണക്കാക്കിയാണ്‌ അദ്ദേഹം കൂടെ പാര്‍പ്പിച്ചിട്ടുള്ളതെന്നറിയുന്നു.

കത്തോലിക്കാ സഭയുമായി ഒത്തുപോകാനാവാതെ പൗരോഹിത്യവും സന്യസ്‌ത വേഷവും ഉപേക്ഷിക്കുന്ന വൈദികര്‍ നിരവധിയാണെങ്കിലും ഒരു ബിഷപ്‌ തിരുവസ്‌ത്രം ഉപേക്ഷിച്ച്‌ അല്‍മായന്റെ നിലയിലേക്കു തിരികെ പോയ സംഭവംഅപൂര്‍വമാണ്‌.

Anonymous said...

We have witnessed many Nurses strikes across in India last one year and all converge to the conclusion that the Nurses are being treated very badly by the authorities in some place of India. They deserve good living standard and status in the society. Therefor the Catholic Church need to listen to their demands first and that will be an eye opener to the rest of India.

That will prove our discipleship with Jesus Christ and that should be our first step. If the church forces down the strikers, then we are wrong. Give to Caesar first, then only Godly kingdom come.

Anonymous said...

പൗരോഹിത്യമുപേക്ഷിച്ച്‌ ജോണ്‍ തട്ടുങ്കല്‍ ഷോപ്പിംഗ്‌ കോംപ്ലക്‌സ് മാനേജരായി
Text Size:
കൊച്ചി: കൊച്ചി ബിഷപ്പായിരിക്കെ പെണ്‍കുട്ടിയെ ദത്തെടുത്ത സംഭവത്തേത്തുടര്‍ന്നു മെത്രാന്‍പദവി നഷ്‌ടപ്പെട്ട ജോണ്‍ തട്ടുങ്കല്‍ പൗരോഹിത്യജീവിതം പൂര്‍ണമായി ഉപേക്ഷിച്ചു.

തിരുവസ്‌ത്രമുപേക്ഷിക്കാന്‍ തീരുമാനിച്ച തട്ടുങ്കല്‍ ഒരാഴ്‌ചമുമ്പാണ്‌ ഇതുസംബന്ധിച്ച്‌ റോമില്‍ കാത്തോലിക്കാസഭാ നേതൃത്വത്തിനു കത്തുനല്‍കിയത്‌. കുറേക്കാലമായി ഇറ്റലിയില്‍ സഭയുടെ വിവിധ സ്‌ഥാപനങ്ങളില്‍ അധ്യാപനം നടത്തിവരികയായിരുന്നു മുന്‍ ബിഷപ്‌. ഇപ്പോള്‍ മനിലയില്‍ ഒരു ഷോപ്പിംഗ്‌ കോംപ്ലക്‌സിന്റെ മാനേജരായി ജോലിയില്‍ പ്രവേശിച്ചിരിക്കുകയാണ്‌.

ഡോര്‍മെറ്ററിയും സൂപ്പര്‍ മാര്‍ക്കറ്റും എല്ലാമുള്‍പ്പെട്ട ഈ കോംപ്ലക്‌സില്‍ത്തന്നെയാണ്‌ അദ്ദേഹത്തിന്റെ താമസവും. ദത്തെടുത്ത പെണ്‍കുട്ടിയും അദ്ദേഹത്തോടൊപ്പമുണ്ട്‌. മറ്റൊരു സഭയുടെ ഒരു വൈദികന്റെ മകളെ ദത്തെടുത്ത ജോണ്‍ തട്ടുങ്കല്‍ പെണ്‍കുട്ടിയെ കൊച്ചി ബിഷപ്‌സ് ഹൗസില്‍ പാര്‍പ്പിച്ചതോടെയാണു വിവാദം കത്തിപ്പടര്‍ന്നത്‌. ഒരു വിഭാഗം വൈദികര്‍ അദ്ദേഹത്തിനെതിരേ രംഗത്തുവരികയും ചെയ്‌തു. ഇതിനിടെ പെണ്‍കുട്ടിയുടെ രക്‌തമെടുത്തു തളിച്ച്‌ വിശുദ്ധയായി പ്രഖ്യാപിച്ചതും വിനയായി.

കൊത്തലങ്കോ സഭാംഗമായ ജോണ്‍ തട്ടുങ്കലിന്‌ ഇക്കാര്യത്തില്‍ സംഭവിച്ചതെന്താണെന്നു വിശദമായി പരിശോധിക്കുംമുമ്പ്‌ സഭ അദ്ദേഹത്തിനെതിരേ നടപടിയെടുത്തു മെത്രാന്‍ പദവിയില്‍നിന്ന്‌ നീക്കുകയായിരുന്നു. സ്‌ഥാനമൊഴിയാന്‍ കൂട്ടാക്കാതിരുന്ന തട്ടുങ്കലിന്റെ നടപടിയും സഭാനേതൃത്വത്തെ ചൊടിപ്പിച്ചു. ദത്തെടുക്കല്‍ ബിഷപ്പുമാര്‍ക്കിടയില്‍ സാധാരണമാണെങ്കിലും അതു പരാതിയായി സഭയ്‌ക്കുമുന്നിലെത്തുന്നത്‌ അപൂര്‍വമാണ്‌.

സംഭവം വിവാദമായതോടെ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പായിരുന്ന ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലിന്റെ നിര്‍ദേശപ്രകാരം വൈദികസംഘം അന്വേഷണം നടത്തി.

അന്വേഷണത്തില്‍ തട്ടുങ്കലിന്റേതു സഭാവിരുദ്ധ നടപടിയാണെന്നു ബോധ്യപ്പെട്ടു. തുടര്‍ന്നാണു മെത്രാന്‍ പദവിയില്‍നിന്നു നീക്കിയത്‌. വിവാദം ആളിപ്പടര്‍ത്താതെ തട്ടുങ്കലും ശിക്ഷയേറ്റുവാങ്ങി ഇറ്റലിയിലേക്കു വിമാനം കയറുകയായിരുന്നു.

പത്തനംതിട്ടക്കാരിയായ പെണ്‍കുട്ടി അപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇറ്റലിയില്‍ സഭയുടെ വിവിധ സ്‌ഥാപനങ്ങളില്‍ ജോണ്‍ തട്ടുങ്കല്‍ പഠിപ്പിക്കാന്‍ പോയതും പലരിലും ഇഷ്‌ടക്കേടുണ്ടാക്കി. വ്യക്‌തിപരമായ തകര്‍ച്ച മറികടക്കാന്‍ ഇടയ്‌ക്കു ദത്തൊഴിയാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. പെണ്‍കുട്ടിയെ മകളായി കണക്കാക്കിയാണ്‌ അദ്ദേഹം കൂടെ പാര്‍പ്പിച്ചിട്ടുള്ളതെന്നറിയുന്നു.

കത്തോലിക്കാ സഭയുമായി ഒത്തുപോകാനാവാതെ പൗരോഹിത്യവും സന്യസ്‌ത വേഷവും ഉപേക്ഷിക്കുന്ന വൈദികര്‍ നിരവധിയാണെങ്കിലും ഒരു ബിഷപ്‌ തിരുവസ്‌ത്രം ഉപേക്ഷിച്ച്‌ അല്‍മായന്റെ നിലയിലേക്കു തിരികെ പോയ സംഭവംഅപൂര്‍വമാണ്‌.

Anonymous said...

Blogger CHURCH said...

WHO WROTE THE SECOND COMMENT? OUR CHANCELLOR OR A PRIEST?

Google Indian Nurses issues. 2nd comment Copied from Google

Anonymous said...

This is done by our own crucifix priests and nuns. How could we blame it on others??