Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, January 13, 2012

നേഴ്സുമാര്‍ ഓര്‍ക്കുക - പണം എന്നാല്‍ ചെകുത്താന്‍ തന്നെ

Dr. Skylark 
 
അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി അധികൃതരെ വിമര്‍ശിക്കുന്ന നമ്മള്‍ ഒരു സത്യം മറന്നു പോകുന്നു. അവര്‍ നേര്സുമാര്‍ക്ക് കൂലി കൊടുക്കാതിരുന്നത് അവര്‍ സാത്താന്റെ അടിമകള്‍ ആയി സ്വര്‍ഗത്തില്‍ പോകാത്ത ഒരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ആണ്. പണം എന്നാല്‍ ചെകുത്താന്‍ തന്നെ.
അത് കൈ കൊണ്ട് തൊടുന്നത് പോലും പറഞ്ഞു കുംബസാരിക്കേണ്ടിയ കാര്യം. ആകാശത്തെ പറവകളെ നോക്ക്. അവ വിതക്കുന്നില്ല, കൊയ്യുന്നില്ല എന്നിട്ടും ദൈവം അവയെ എത്ര മനോഹരമായി പോറ്റുന്നു. അത് പോലെ നേര്സുമാര്‍ക്ക് കൂലി പണമായി കിട്ടിയില്ലെങ്കിലും സ്വര്‍ഗ്ഗ രാജ്യത്തില്‍ ധനം കുന്നു കൂടും. പണ്ട് എം പീ പോളിനോടും ഇത് തന്നെ ആണ് ചെയ്തത്. അദ്ദേഹം പണം വാങ്ങി ചെകുത്താന്റെ അടിമ ആകേണ്ട എന്ന് വെച്ച് കൊടുതതിനെക്കാള്‍ കൂടുതല്‍ തുക വൌചെറില്‍ എഴുതി ഒപ്പിടുവിച്ചു. അതിന്റെ പേരില്‍ എന്തൊക്കെ പുകില്‍ ഉണ്ടായി. പണ്ട് വിമോചന സമര കാലത്ത് പിടിയരി പിരിച്ചുണ്ടാക്കിയ സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ചെകുത്താന്റെ ആള്‍ക്കാര്‍ വന്നപ്പോള്‍ കുഞ്ഞാടുകള്‍ തെരുവില്‍ ഇറങ്ങി സമരം ചെയ്തു. വെടി വെപ്പില്‍ അങ്കമാലിയിലെ കുറെ പാവപ്പെട്ട കുഞ്ഞാടുകള്‍ മരിച്ചു വീണു. പിന്നെ എന്തുണ്ടായി. ഒരു സര്‍കാര്‍ നിലം പതിച്ചു. അത് പോലെ ഒരു സാഹചര്യം ഉണ്ടാകാതെ ഇരിക്കാന്‍ ആണ് അച്ചന്മാര്‍ ഇവിടെ നേരിട്ട് വഴിയില്‍ ഇറങ്ങി മുദ്ര വാക്യം മുഴക്കിയത്. സമരം ചെയ്യാന്‍ വേണ്ടത്ര ഇടവകക്കാരെ കിട്ടാഞ്ഞിട്ടാണെന്ന് സഭയുടെ ശത്രുക്കള്‍ പറഞ്ഞേക്കാം. അച്ചന്മാര്‍ ജനങ്ങളോട് കൂടുതല്‍ അടുക്കണം എന്ന് വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രമാണ രേഖയില്‍ ഉണ്ട്. നേര്സുമാര്‍ക്കും മറ്റും കൂടുതല്‍ ശമ്പളം കൊടുത്താല്‍ പിന്നെയും ഉണ്ട് കുഴപ്പം. അവരുടെ അപ്പന്മാരോ ഭര്‍ത്താക്കന്‍ മാരോ അത് കൊണ്ട് പോയി ബിവേരജേസില്‍ കൊടുക്കും. അച്ചന്മാര്‍ പണം കൈ കാര്യം ചെയ്യുന്നത് എന്ത് കൊണ്ടാണെന്ന് ചോദിചെക്കാം. അത് അവര്‍ ചെയ്യുന്നത് ദൈവ ജനത്തിന് വേണ്ടിയിട്ട് ആണ്. അവര്‍ അതില്‍ നിന്നും ഒന്നും എടുക്കുന്നില്ല. അവര്‍ക്ക് കുടുംബം ഒന്നും ഇല്ലല്ലോ. സ്വന്തം ആയി വരുമാനം ഇല്ലാത്തത് കൊണ്ടല്ലേ ടാക്സ് പോലും കൊടുക്കാത്തത്. എങ്കിലും ബെന്‍സ് കാറിനും മറ്റും പെട്രോള്‍ അടിക്കാനും മറ്റും എന്ത് ചിലവാണ്‌. ഇതെല്ലാം ചെയ്യുന്നത് ദൈവ ജനത്തിന് വേണ്ടി മാത്രം. കേരള ഹൈക്കോടതിയെ പേടിച്ചിട്ടാണ് അച്ചന്മാര്‍ നേര്സുമാരുടെ ആവശ്യങ്ങള്‍ അന്ഗീകരിച്ചത് എന്ന് നിങ്ങള്‍ ഒക്കെ പറഞ്ഞേക്കും. എന്നാല്‍ അത് അങ്ങനെ അല്ല. അച്ചന്മാര്‍ സമ്മതിച്ചതിന് ശേഷം ആണ് കോടതിയും അഭിപ്രായ പെട്ടത്. അത് പേടിച്ചിട്ടും മറ്റും ഒന്നുമല്ല. അച്ചന്മാര്‍ക്ക് എതിരായി എന്തെങ്കിലും പറഞ്ഞാല്‍ നരകത്തില്‍ പോകുമെന്നും നിത്യ ശിക്ഷ കിട്ടുമെന്നും ഉള്ള കാര്യം കോടതിക്കും അറിയാവുന്ന കാര്യം ആണ്. അമൃതയില്‍ സമരം ഉണ്ടായപ്പോള്‍ ദൈവ കോപം ഉണ്ടായതും അങ്ങനെ ഏതോ അശരീരി ശക്തിയില്‍ നിന്നും സമരക്കാര്‍ക്ക് മര്‍ദനം ഏറ്റതും അയ കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവുമല്ലോ. ഇവിടെ അങ്ങനെ ഒന്നും സംഭവിക്കാതെ ഇരുന്നത് അച്ചന്മാര്‍ പ്രത്യേകം ആയി പരിശുദ്ധ ആല്മാവിനോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചത്‌ കൊണ്ടാണ്. അതിനാല്‍ എല്ലാ കുഞ്ഞാടുകളും അച്ചന്മാര്‍ പറയുന്ന വരുതിയില്‍ കൂറുള്ളവര്‍ ആയി എക്കാലവും നില്‍ക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഇവിടെ പോസ്ടിയ video കണ്ടിട്ട് ഒരു കാര്യം മനസിലാക്കണം. അച്ചന്മാര്‍ കല്യാണം കഴിക്കാതെ ഇരിക്കുന്നത് എത്രയോ നല്ലത് ആണെന്ന്. അവര്‍ കല്ല്യാണം കഴിക്കാത്തതുകൊണ്ട് ഇവിടെ ക്രിമിനലുകളുടെ എണ്ണം അത്രയും കുറഞ്ഞിരിക്കും!

8 comments:

Anonymous said...

തമ്പയിലെ സ്രീജനഗള്‍ക്ക് പാപപരിഹരമാര്‍ഗം .അമേരിക്കന്‍ പള്ളിയില്‍ കുംപസാരികാന്‍ പോയ ശ്രീജനതിനോട് മലയളിപുരോഹിതന്‍
പപപരിഹാരംത്തിനായി സീരോമാലബര്പള്ളിയില്പോയി വികാരിയുടെ കുര്‍ബാന കന്നുകാ കണ്ട്ട് കാഷവക്കുക .അതുകൊണ്ട്ട് അമേരിക്കയിലെ
സുന്നരിയായ പെണ്ണുങ്ങള്‍ പാപം ചെതവരും പപംചെയന്പോകുന്നവരും തമ്പയിലെ വികാരിയെ കാണട്ടെ .മോഷവും സമാതനവും വേഗം കിട്ടും .വിട്ടില്‍ ചെല്ലുമ്പോള്‍ ടിവോര്സും.

Anonymous said...

Mr skylark,
Nursing is not a bad job.They are not the instrument to make the money for catholic hospital or any hospitals.If they work,they should get resonable pay.Why you woory about money I think you and your wife is working free.????.

Anonymous said...

ഏതായാലും ഒരു കാര്യം വ്യക്തമാണ്.
നാട്ടില്‍ നിന്നും വരുന്ന വിദ്യാസമ്പന്നര്‍ ആയവരും, ലക്ഷങ്ങള്‍ മുടക്കി അമേരിക്കന്‍ യൂണിവേഴ്സിറ്റി കളില്‍ ഉപരി പഠനത്തിന് വരുന്ന സീറോ മലബാര്‍ കത്തോലിക്കാ യുവ ജനങ്ങളും ഇവിടുത്തെ സീറോ പള്ളികളിലേക്ക് തിരിഞ്ഞു പോലും നോക്കുന്നില്ല. അവെരെയെല്ലാം ഇവിടുത്തെ ലാറ്റിന്‍ കത്തോലിക്കാ പള്ളികളില്‍ കാണാം. പിന്നെ ആകപ്പാടെ പാതാള കരണ്ടി പോലുള്ള ഈ സാമാനം അള്ത്താ രയില്‍ കയറ്റി വച്ചിട്ടുള്ള സീറോമലബാര്‍ പള്ളികളില്‍ ഇവിടെ അമേരിക്കയിലെ കുറെ നെര്സ് മാരും അവരുടെ അടി പാവാട വള്ളിയില്‍ തൂങ്ങി ഇവിടെ അമേരിക്കയില്‍ വന്ന “”തൂങ്ങും രാജുമാരായ”” സൂട്ടിട്ടു മസ്സില് പിടിച്ചു നടക്കുന്ന, എലി എന്ന് ചോദിച്ചാല്‍ പറി എന്ന് മുറി ഇന്ഗ്ലീഷില്‍ പറഞ്ഞു നടക്കുന്ന മലയാളീ ചേട്ടന്‍ മാരെയും കാണാം. കത്തോലിക്കാ സഭയെ പറ്റി എന്തെകിലും വിവരമുള്ളവര്‍ ഒരിക്കലും കേരളത്തിലെ ചുരുക്കം ചില തല തിരിഞ്ഞ ബിഷോപ്പുമാര്‍ അവതരിപ്പിച്ച മാര്‍ തോമ കുരിസ്സു എന്ന പാഗന്‍ കുരിസ്സു അംഗീകരിക്കാന്‍ സാധിക്കില്ല.
കേരളത്തിലെ സീറോ പള്ളികളില്‍ ഇപ്പോള്‍ തല നരച്ച അപ്പച്ചന്മാര്‍ മാത്രമെ ഉള്ളു. ചെറുപ്പക്കാര്‍ എല്ലാം തൊഴില്‍ തേടി അന്യ നാടുകളില്‍ ചേക്കേറി. അതില്‍ വിവരമുള്ളവരെല്ലാം ക്രൂശിത രൂപം ഉള്ള, ജപമാലയോട് ഭക്തിയുള്ള ലത്തീന്‍ പള്ളികളില്‍ പോകുന്നു. ക്രൂശിത രൂപത്തെ മുറുകെ പിടിച്ച, ജപമാലയില്‍ ആശ്രയിച്ചു സഭയെ നയിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്പ്പാ പ്പയെ ലോകം ആദരിച്ചു. രാത്രിയുടെ മറവില്‍ അള്ത്താതരയില്‍ നിന്നും ക്രൂശിതരൂപം എടുത്തു മാറ്റാന്‍ നേതൃത്വം കൊടുത്ത ചങ്ങനാശേരി ബിശപ്പിന്ടെ അരക്കെട്ട് നാട്ടുകാര്‍ വലിച്ചു പറിച്ചു. അതാണ്‌ വ്യത്യാസം.

ഇവിടെ അമേരിക്കയില്‍ ഈ ക്ലാവേര്‍ കുണ്ടാമണ്ടി അടുത്ത വര്ഷം മുതല്‍ HALLOWEEN ന്റെഈ ഒഫീഷ്യല്‍ സിംബല്‍ ആക്കിയാലോ എന്ന് ആലോചിക്കുകയാണ് ഇപ്പോള്‍ !!!

Anonymous said...

ളോഹ ഇട്ട കശ്മലന്‍മാരോ. CITU ക്കാര്‍ എത്രയോ ഭേദം. അങ്ങനെ എങ്കിലും ആ അച്ചന്മാര്‍ AC മുറിയില്‍ നിന്നും ഇറങ്ങി കുറെ വെയില് കൊണ്ടല്ലോ? വിയര്‍ക്കുകയും ചെയ്തത് തന്നെ നല്ല കാര്യം.

Tom Varkey said...

We Cannot Make Chicken Soup With Chicken Feathers; Nor Can We Win the Crucifix Battle Without Unity – Tom Varkey
As we are making strategic plans for the Occupy SMCC for the year 2012, we need to be clear in our minds as to how we can win our Battle for the Crucifix. One very important point in this regard is to make sure that we maintain our unity while we wage this Battle. In Eph. 4:3 we read: “Make every effort to keep the unity of the Spirit through the bond of peace.” When we give glory to Jesus Christ by promoting His true cross which is the Crucifix, the Holy Spirit fights on our behalf; because giving glory to Jesus Christ is the single-most purpose of the Spirit’s ministry in this world. Thus we can be sure of victory over the Mar Thoma Cross which is an idol because it is against the Word of God in Jn. 3:14.
When we say this, there are some who may think that we should compromise at least to some extent with the claver maniacs to pacify them in the name of peace. Such a misguided notion can be counter-productive in our Battle for the Crucifix. The reason why no compromise can be made with the Mar Thoma Cross is that getting rid of it is a pre-requisite for worshiping God. In 1 Ths. 1:9 Paul compliments the church in Thessalonica “for turning to God from idols to serve the living and true God.” There are three steps we need to take before we can worship God, turning from idols being the first and turning to God and deciding to serve Him being the other two. That is why we can never compromise on the Mar Thoma Cross because it is an idol and turning away from idols is the first thing that needs to happen in our lives before we can worship God.
On a different note, although almost all Biblical principles are binding on all Christians, there are some that are applicable especially to our church leaders. In 1 Cor. 4:16-17 Paul writes: “I urge you to imitate me. I am sending you Timothy … who is faithful in the Lord. He will remind you of my way of life in Christ Jesus, which agrees with what I teach everywhere in every church.” Our Catholic faith is based on what the Apostles taught and what has been handed down through the centuries based on what the Apostles taught. The Apostles did not teach one thing to the church in Corinth and teach something else to the church in Galatia or in Ephesus. In the same way, what our bishops say and teach should be consistent throughout the Catholic Church when it comes to the major tenets of theology such as the theology of the Crucifix. What our Bishop teaches should not be the opposite of what the Pope teaches which is what is happening in the case of the Crucifix. Nor should what he teaches in Coppell, TX be different from what he teaches in Garland, TX. There cannot be one teaching by the Pope and another entirely different teaching about the Crucifix in the Syro-Malabar Church which is what Paul is telling us here. If what Bishop Angadiath teaches is entirely different from what the Pope teaches, then according to Paul, the salvation of the congregation is in serious danger.

Tom Varkey said...

Dear Blog Master, this is part 2 of the article: "We Cannot Make Chicken Soup With ..." by Tom Varkey

In Eph. 4:15 Paul writes: “Speaking the truth in love, we will in all things grow up into Him who is the Head, that is, Christ.” Metaphorically speaking, Truth and love are the two spiritual legs of a Christian which are both absolutely necessary for us to walk towards Christ who is our head. Being united in love and fighting as a team is very important for our winning the battle for the Crucifix. Recently I have been pondering over this verse a lot especially after seeing the sisters of Angamaly LFH striking to get fair wages for their services. There is no doubt that our church hierarchy is too focused on money. Therefore withholding money from them will work wonders like nothing else will to break the stubbornness our church authorities display in imposing their repulsive ‘Mar Thoma Cross idol’ on unwilling congregations both in Kerala and in America. I am so convinced in this that I truly believe that without coming together as one body united for this cause is like trying to make chicken soup with only chicken feathers. And what are we uniting for -- none other than to withhold contributions to our Syro-Malabar churches.
Therefore I am appealing to everyone that you pledge towards your churches especially in Garland and in Chicago only ten percent of what you pledged last year. This is more likely to get the results we want more than anything else. I am appealing in the highest possible urge to everyone to withhold contributions to the tune of 90% from last year when you fill out your pledge cards this year. Even those outside Chicago and Garland where the ‘Mar Thoma Cross’ has been installed against the will of the local parishioners also must do this. Thus all parishioners should pledge only 10%. When asked by the ‘achan’ why you are not pledging more, just tell him that you will give more in the month of December 2012 provided he puts some pressure on Bishop Angadiath to take down all the drawings and images of the Mar Thoma Cross big and small from all the churches including Garland and Chicago. Ask him also to tell the Bishop to give you assurance that the Bishop will once for all stop imposing the Mar Thoma Cross on unwilling congregations anywhere in the U.S. as he promised in Coppell, TX.
It is not because we do not love our bishop or our priests and do not want to cooperate with them that we do this. We do this because we love them too much. We do this to avoid the eternal destruction of their souls and our souls as Paul so poignantly reminds us in Phil. 3:18-19: “As I have often told you before and now say again, even with tears, many live as enemies of the cross of Christ. Their destiny is destruction, their god is their stomach, their glory is in their shame.” We cannot allow our brothers and sisters to live as enemies of the Cross which will lead them to eternal hill nor should we live in this way. We can make it happen only with some unity within our ranks. Trying to win the battle for the Crucifix without unity among us is like trying to make chicken soup with chicken feathers and no real meat. And the meat in our chicken soup is going to be the Almighty Dollar which we will withhold from our priests and bishops to force them to accept our demands until we win the Battle for the Crucifix once and for all. We demand that our Bishop Mar Angadiath and Bishop Alencherry stop imposing the idolatrous cross against the will of parishioners and remove from all churches including Garland and Chicago all the images of the ‘Mar Thoma Cross’ whether they are on the Bhema or on the altar or on the sanctuary wall. Until then, our battle will rage on. Praise and honor be to the Cross of Jesus Christ now and forever to the glory of God the Father. And don’t forget to put some real meat in our chicken soup by withholding 90% of our support towards our churches for the year 2012.

Anonymous said...

നേഴ്സുമാരൂടെ സമരം ആദൃം അടുത്തകാലത്ത് തുടങ്ങിയത് അമൃതമായയുടെ ആശുപത്രിയിലായിരുന്നു.
അമൃതമായ് എന്ന അമ്മ പാവങ്ങളോട് കൂടുതല്‍ സ്നേഹിക്കുന്നവള്‍. ഈ അമ്മയെ ദൈവത്തേപോലെ കാണുന്നവ൪.
പക്ഷേ പറഞ്ഞട്ട് എന്തുകാരൃം. ജോലി ചെയുന്നവ൪ക്ക് പണം കൊടുക്കാതെ ഇരുന്നാല്‍, സമരത്തിലെ കലാശിക്കു.
ലിറ്റില്‍ ഫ്ളവറായാലും അമൃത ആയാലും ഏത് ഹോസ്പ്പിറ്റില്‍ ആയാലും കൂലി കൊടുത്തേ പറ്റു.
ബൈബിളില്‍ പറഞ്ഞതുപോലെ ദൈവത്തിനുളളത് ദൈവത്തിനും, സീസ൪ക്കുളളത് സീസ൪ക്കും കൊടുത്തില്ലെങ്കില്‍ സമരത്തിലെ അവസാനിക്കു.
ഈ ആശുപത്രിയിക്ക് ബെഹുമാനം കിട്ടണമെങ്കില്‍ ജോലിക്കാരെയും ബെഹുമാനിക്കണം.
കൂലികൊടുക്കാതെ കൂലിവേലചെയുന്നവനോട് ബെഹുമാനിക്കണം എന്ന് പറഞ്ഞാല്‍ ആരാണ് ബെഹുമാനം കൊടുക്കന്നത്.

Anonymous said...

"നഴ്സുമാരെ സൂക്ഷിച്ചോ.. .. ഓര്‍ത്തു കളിച്ചോ സൂക്ഷിച്ചോ..."

ഇതായിരുന്നു ചില ലോഹ ഇട്ട ക്രുശിത രൂപത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു എറണ്കുളത് ഉള്ള അച്ചന്മാരുടെ മുദ്രാവാക്യം. അവരുടെ വാലാട്ടി പട്ടികള്‍ ആയിട്ടു നടക്കുന്ന ചില വിവരമില്ലാത്ത കൊപ്പെല്കാര്‍ അതെ ഭാഷ ഉപയോഗിക്കുന്നു