Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, January 22, 2012

ഞങ്ങളെ ആരു സഹായിക്കും?

Posted in Almaya Shabdam by Mr. George Moolechalil


എന്റെ ഭര്‍ത്താവ് കല്ലുവെട്ടത്തു വീട്ടില്‍ കുട്ടപ്പന്‍ എന്നു വിളിക്കപ്പെടുന്ന തോമസ് വര്‍ക്കി (58), 2012 ജനുവരി 5ന് വൈകിട്ട് കുഴഞ്ഞുവീണ് മരിച്ചു. കാര്യപ്രാപ്തി കുറവായിരുന്ന അദ്ദേഹത്തിന് പണിക്കൂലിപോലും കൃത്യമായി വാങ്ങാനോ ചെലവഴിക്കാനോ അറിയുമായിരുന്നില്ല.. എന്റെ രണ്ട് കുട്ടികള്‍ക്കും ബുദ്ധിക്കുറവുണ്ട് . സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. താമസിക്കാന്‍ വീടുപോലുമില്ല. അങ്ങനെയിരിക്കെയാണ് അദ്ദേഹം മരണമടയുന്നത്.

അതിനാല്‍ അദ്ദേഹത്തിന്റെ സഹോദരനായ അഗസ്റ്റിന്റെ - അപ്പച്ചന്‍)  - വീട്ടിലാണ് സംസ്‌ക്കാരച്ചടങ്ങുകള്‍ നടത്താനായി തീരുമാനിച്ചത്. കുട്ടപ്പന്‍ കുഴഞ്ഞുവീണു മരിച്ചയുടനെ മൃതസംസ്‌കാരത്തിന് ആവശ്യമായ കര്‍മ്മങ്ങള്‍ നടത്തിത്തരണമെന്ന് ഞങ്ങളുടെ ഇടവക, മാനത്തൂര്‍ സെന്റ് മേരീസ് പള്ളി വികാരിയായ ബഹു. മൈക്കിള്‍ നരിക്കാട്ടച്ചനോട് (949 641 4720) അപേക്ഷിച്ചു.
എന്നാല്‍, പള്ളിയില്‍നിന്നു ഏല്‍പ്പിച്ച കമ്പ്യൂട്ടര്‍ ഫാറം പൂരിപ്പിച്ചു നല്‍കിയില്ലെന്നു പറഞ്ഞ് സഭാപരമായ ചരമശുശ്രൂഷകള്‍ നല്‍കാന്‍ അച്ചന്‍ വിസമ്മതിച്ചു. ഭര്‍ത്താവിന്റെ സഹോദരനും ഞാനും കരഞ്ഞുപറഞ്ഞു. അച്ചന്‍ കനിഞ്ഞില്ല. ഞങ്ങള്‍ പലരെക്കൊണ്ട് പറയിച്ചെങ്കിലും അച്ചന്‍ സമ്മതിച്ചില്ല; കര്‍മങ്ങള്‍ ഒന്നും ചെയ്തില്ല.

മരണാനന്തരകര്‍മ്മങ്ങള്‍കൊണ്ട് ആത്മാവിന് പ്രയോജനമുണ്ടാകുമെന്ന് തെളിവില്ലെന്ന് പാലാ മെത്രാന്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയതായി കേള്‍ക്കുന്നു. പക്ഷെ ഞങ്ങള്‍ക്ക് ഇതിലൊക്കെ വിശ്വാസമാണ്. മാത്രവുമല്ല,നാട്ടുനടപ്പും അതാണല്ലോ. മൃതദേഹം പള്ളിയില്‍ കൊണ്ടുചെന്നാലെങ്കിലും ശുശ്രൂഷ ചെയ്യുമെന്നു കരുതി, ആളുകള്‍ ശവമഞ്ചവുമായി പള്ളിയില്‍ ചെന്നപ്പോള്‍ പള്ളി അടച്ചിട്ടു; മൃതദേഹം പള്ളിയില്‍ പ്രവേശിപ്പിച്ചില്ല. സെമിത്തേരിയില്‍പോലും പ്രവേശിപ്പിക്കില്ലെന്ന നിലപാടു സ്വീകരിച്ചു. ആളുകള്‍ മൃതദേഹം പള്ളിവരാന്തയില്‍ വെച്ചിട്ടു പോകുമെന്ന ഘട്ടത്തിലാണ്, സെമിത്തേരിയുടെ ഗെയ്റ്റ് തുറക്കാന്‍ തയ്യാറായത്. എന്നിട്ടും അച്ചന്‍ തന്റെ കടമ നിര്‍വഹിച്ചില്ല.  മാത്രമല്ല മൃതദേഹത്തിനടുത്തേയ്ക്ക് എത്തിനോക്കിയതു പോലുമില്ല. കുട്ടപ്പനോട് വാല്‍സല്യമുണ്ടായിരുന്ന ഇടവകക്കാര്‍ പ്രാര്‍ഥനചൊല്ലി മൃതദേഹം സംസ്‌ക്കരിച്ചു.

ഞങ്ങള്‍ ഇപ്പോഴും അവശത അനുഭവിക്കുന്നവരാണ്. പക്ഷേ ഞങ്ങളെ അതിന്റെ പേരില്‍ അവഗണിക്കുന്നത് ശരിയാണോ? മറ്റാരും ചെയ്യാത്ത എന്തു മഹാപാപമാണ് കുട്ടപ്പന്‍ ചെയ്തത്? ഞങ്ങളെ ഇങ്ങനെ അവഹേളിക്കരുതേ എഴുത്തും വായനയും അറിയാത്ത കുട്ടപ്പന്‍ ഫാറം പൂരിപ്പിച്ചു നല്‍കുന്നതെങ്ങനെ

പാപികളെയല്ലേ പള്ളിയില്‍ സംസ്‌ക്കരിക്കില്ലെന്നു പറയുന്നത്? ആരോടും വഴക്കിനോ വക്കാണത്തിനോ പോകാത്ത കുട്ടപ്പന്‍ പാപിയാകുന്നതെങ്ങനെ? പാപികളോട് ക്ഷമിക്കുന്നതല്ലേ ദൈവസ്‌നേഹം? യേശു അങ്ങനെ ചെയ്‌തെന്നല്ലേ ബൈബിളില്‍ വായിക്കുന്നത്! പിന്നെന്തുകൊണ്ടാണ് അച്ചന്‍ ഞങ്ങളോട് ഇങ്ങനെ ചെയ്തത്? അറിവുള്ളവര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തരൂ...

ഞങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടനാനുസൃതം കിട്ടുമായിരുന്ന സംവരണാനുകൂല്യം പോലും നഷ്ടപ്പെടുത്തിക്കൊണ്ട് ക്രിസ്തുവില്‍ വിശ്വസിക്കുന്നതാണോ തെറ്റ്? ക്രിസ്തുമതത്തില്‍ തുടരുന്നതാണോ തെറ്റ്? ഞങ്ങള്‍ ഇപ്പോഴും അവഗണിക്കപ്പെട്ടവരാണെന്നല്ലേ ഇതു കാണിക്കുന്നത്!

ദൈവവും നല്ലവരായ ഇടവകക്കാരും ഞങ്ങളോടൊപ്പമുണ്ടെന്നുള്ളതു മാത്രമാണ് ഞങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നത്. അതിനാല്‍ നിങ്ങളെല്ലാവരും ചേര്‍ന്ന് അച്ചനെക്കൊണ്ട് ഞങ്ങള്‍ക്കുണ്ടായ ഈ അവഹേളനത്തിന് പരിഹാരവും അതുമൂലമുണ്ടായ അപമാനത്തിനു പ്രതിവിധിയും ഉണ്ടാക്കണമെന്നും അങ്ങനെ നിരാശ്രയരായ ഞങ്ങളെ രക്ഷിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.

കുട്ടപ്പന്റെ ഭാര്യ സിസിലി
മാനത്തൂര്‍,
ജനുവരി 9, 2012

18 comments:

Anonymous said...

താമസിക്കാന്‍ വീടുപോലുമില്ല. അങ്ങനെയിരിക്കെയാണ് അദ്ദേഹം മരണമടയുന്നത്.

പള്ളിയില്‍നിന്നു ഏല്‍പ്പിച്ച കമ്പ്യൂട്ടര്‍ ഫാറം പൂരിപ്പിച്ചു നല്‍കിയില്ലെന്നു പറഞ്ഞ് സഭാപരമായ ചരമശുശ്രൂഷകള്‍ നല്‍കാന്‍ അച്ചന്‍ വിസമ്മതിച്ചു.
............................................................
ഇതുകൊണ്ടാണ് കംമൂണിസ്റ്റുകാ൪ പണ്ട് പറഞ്ഞത് കമ്പ്യൂട്ടര്‍ ഇന്തൃയില്‍ പാടില്ല പാടില്ല എന്ന് പറയാ൯ കാരണം.

കമ്പ്യൂട്ടര്‍ കൂടെ ഫോം ഫില്ല് ചെയാ൯ പോലും അറിയാത്തവരെ സൂക്ഷിക്കുക ചത്താല്‍പോലും പളളിയിലെ അച്ഛ൯മാ൪ ഉപേക്ഷിക്കും. ചാവുന്നതിന് മുബ് പണം അച്ഛ൯മാ൪ക്ക് വാരി വാരി കൊടുത്തിരുന്നെങ്കില്‍, ഞങ്ങളെ ആരു സഹായിക്കും? അച്ഛ൯മാ൪ സഹായിക്കുമായിരുന്നു.

ഒരു കാരൃം ഉറപ്പായി, അല്‍ഫോ൯സമ്മ മരിച്ചുകഴിഞ്ഞപ്പോള്‍, മൃതദേഹം അടുക്കുവാ൯ വളരെ കുറച്ചുപേരെ ഉണ്ടായിരുന്നുളളു. അതുപോലെ തന്നയാണ് കുട്ടപ്പന് പറ്റിയതും, എങ്കിലും ഇന്ന് അല്‍ഫോ൯സമ്മയുടെ കുഴിമാടം കാണാ൯പോലും വലിയ ജെനങ്ങളും അച്ഛ൯മാരും കനൃാസ്ത്രീകളും. അതുപോലെ കുട്ടപ്പനേ ദൈവം ഉപേക്ഷിക്കുകയില്ല.

pakkaran said...

You need to fill out the paper works for the funeral. What the vicar did was absolutely right.This church is under palai dioceses, ramapuram forane. The total family is 365. Total parish members may be 2500. The vicar is a very efficient, vibrabant, lovable person. The allegation is utter stupidity. The family have to follow the rules set by the church. no exceptions. if they dont know how to fill out a computer generated form, they have to seek help. We are living in a high tech world where computer generated forms are inevitable. The death should be reported to the panchayat/municipality . In order to report a death , they have to complete government paper works. If they refuse to do the paper work , that is a felony. Almaya shabhdam is another blog written by another unhappy person. This news was not reported by any media including facebook and youtube.

Anonymous said...

This Pakkaran is an idiot. He is an apologist for every thendittharam of priests and bishops. Now he says not filling out the computer form is a justifiable reason to deny a decent burial. What an assho..l this pakkaran is. Anyway what is this kotti pakkaran doing in this catholic blog? get lost, you idiot!

Anonymous said...

Whoever wrote justifying the priest in this case is an "idiot"! Watch what can happen to you. Idiot: couldn't the priest fill up the form for them?

An outranged reader.

pakkaran said...

mone anony,
Can you get a decent burial in united states without filling out paper works. You need tons of papers and supporting documents to get a burial in this country.....It is unlawful to give a burial to anybody without proper paper work. kotti pakkaran is a catholic. that is the only reason i am in the blog..i am the president of the all kerala catholic protection association. poda pulle....sookedu kooduthal aanangil mattitharram (excuse my language). get lost you *#*#*#

chettayi said...

ഈ പറഞ്ഞതില്‍ എന്തോ ദുരൂഹത തോന്നുന്നു. കുട്ടപ്പന്റെ മരണം നടന്നത് ജനു 5 നു. ശവ സംസ്കാരം ആറിനു ആയിരിക്കും. ഫോം പുരിപ്പിച്ചു നല്‍കാത്തതും അന്ന് തന്നെ എന്ന് കരുതാം. ജനു 9 നു നല്ല വടിവൊത്ത മലയാളത്തില്‍ internet ഇല്‍ പ്രസിദ്ധീകരിച്ചു. ഇത്രക്കും വിവരം ഉള്ള ആള്‍ക്കാരുടെ സഹായം ഉണ്ടെങ്കില്‍ ആ ചെറിയ ഫോം പുരിപ്പിച്ചു നല്കാന്‍ അവര്‍ എന്തെ സഹായിച്ചില്ല. അപ്പോള്‍ ഫോം പുരിപ്പിച്ചു നല്‍കാഞ്ഞത്‌ അല്ല കാരണം. ആ കാരണം എന്തെന്ന് പറയു ശ്രീമതി സിസിലി ചേച്ചി. മുഴുവന്‍ കാര്യവും അറിയാതെ അച്ഛന്‍ ആണെങ്കിലും വെറുതെ തെറി പറയരുത്.

എന്ത് കാരണം കൊണ്ടാണെങ്കിലും മാമോദീസ മുങ്ങിയ ഇടവകയിലെ അംഗം ആണെങ്കില്‍ മരണാനന്തര കര്‍മങ്ങള്‍ മുടക്കുന്നത് തെറ്റ് തന്നെ. മത്തായി എന്നും മേരി എന്നും പേരുണ്ടായിട്ടു മാത്രം കാര്യം ഇല്ല. ഈ സംഭവത്തില്‍ പറയുന്ന കുട്ടപ്പനും സിസിലിയും വളരെ മുന്‍പേ തന്നെ പെന്തകൊസ്തുകാര്‍ ആയി എന്നാണ് മനസിലാക്കുന്നത്‌? അപ്പോള്‍ കത്തോലിക്കാ അച്ഛനെ എങ്ങനെ കുറ്റപ്പെടുത്തും? അവരുടെ പാസ്തരോട് അല്ലെ ചോദിക്കെണ്ടിയത്?

Anonymous said...

ഒരു വൈദിക൯ പളളിയില്‍ വിവരിച്ചത് നന്നായി.

കൈ കൂപ്പി വണങ്ങുന്നത് ദൈവത്തേക്കാലും ചെറിയവ൯ എന്ന അ൪ത്ഥം, സമ്മതിച്ചു.

കൈകള്‍ ഉയ൪ത്തി വിരിച്ച് പ്രാ൪ത്ഥിക്കുന്നതിന്‍റെ അ൪ത്ഥം, ദൈവമായ ക൪ത്താവ് കുരിശില്‍ കിടന്നതിന്‍റെ ഓ൪മ്മ എന്ന്, പിന്നേ എന്തിനാണാവോ അങ്ങാടിയത്ത് പിതാവും പൌവ്വത്തിലും ക്രൂസിഫിക്സിനോട് ഇത്രക്ക് വെറുപ്പ്?

കൈകള്‍ മുബില്‍ കെട്ടി പ്രാ൪ത്ഥിക്കുന്നത് ശരിയല്ല എന്ന്.
ഇതിന്‍റെ അ൪ത്ഥം, ആല്‍മ്മിയരായ ജെനം ചിന്തിക്കുന്നത് ഈ പറഞ്ഞ വൈദികനും മനസിലാക്കിരിക്കുന്നത് നല്ലതാണ്. ക്ലാവ൪ വൈദികരും അവരുടെ ഗുണ്ടകളും, കൈകള്‍ മുബില്‍ കെട്ടി പ്രാ൪ത്ഥിക്കുന്നവരായ ദൈവമായ യേശുവിനേ വിശ്വസിക്കുന്നവ൪ തിരിച്ച് ക്ലാവ൪ വൈദികരേയും അവരുടെ ഗുണ്ടകളേയും ഉപദ്രവിക്കാതേ ശ്രേമിക്കുന്നതാവാം കൈകള്‍ മുബില്‍ കെട്ടി പ്രാ൪ത്ഥിക്കുന്നന്‍റെ അ൪ത്ഥം.

കൈകള്‍ പിന്നില്‍ കെട്ടി പ്രാ൪ത്ഥിക്കുന്നന്‍റെ അ൪ത്ഥം. ക്ലാവ൪ വൈദികരും അവരുടെ ഗുണ്ടകളും പിന്നില്‍ കെട്ടിയ കൈകളേ കൂട്ടികെട്ടിയാലും വിരോധമില്ല. എന്നാലും ദൈവമായ യേശുവിനേയല്ലാതെ ക്ലാവറിനേ പ്രാ൪ത്ഥിക്കകയില്ല എന്നാണ് കൈകള്‍ പിന്നില്‍ കെട്ടി പ്രാ൪ത്ഥിക്കുന്നന്‍റെ അ൪ത്ഥം.

Anonymous said...

WHAT NONSENSE ARE YOU PEOPLE TALKING ABOUT,
THE VICAR SHOULD HAVE HELPED THE FAMILY FILL OUT THE FORM.
THEN AGAIN,PRIESTS THEMSELVES ARE LOOSING FAITH IN GOD...THEY ARE ALL ABOUT SELF GAINS. THEY LIE,CHEAT,CAUSE DIVISION AND WITHIN COMMUNITIES FOR THEIR SURVIVAL.

HERE THE PARISHIONER SHOULD HAVE BEEN GIVEN A PROPER CATHOLIC CHRISTIAN BURIAL.

Anonymous said...

Mathew 5.19. Therefore, whoever breaks one of the least of these commandments and teaches others to do so will be called least in the kingdom of heaven. But whoever obeys and teaches these commandments will be called greatest in the kingdom of heaven.*
++++++
John 13:34. I give you a new commandment: love one another. As I have loved you, so you also should love one another.
++++++
Mathew 5:44
44. But I say to you, love your enemies, and pray for those who persecute you,

Anonymous said...

sasseril acha,
kallam parayunnathu papamanu,
samoohathil koottayma samrakshikkuka.

Don't use devisiveness as a way to keep up your credibilty.Learn maturity. Listen to and respect others.
YOU ARE STILL YOUNG.
BE SINCERE IN WHATEVER YOU DO. GOD THE FATHER IS YOUR BOSS.

Anonymous said...

Dear wounderfull pakkaran,
why can't the priest help to fill out the form and ask to sign or thumb impression. If he is the vicar he suppose to know the conditions of this poor family.may be he only know about the rich people of his parish.shame on you pakkan.Don't support the unjustice. You never be a catholic or christian

Soul and Vision said...

pakkaran said...
You need to fill out the paper works for the funeral. What the vicar did was absolutely right.This church is under palai dioceses, ramapuram forane….

Soul and Vision writes

Dear Pakkaran,

We assume you are a priest in disguise. The deceased Thomas Varkey deserves an ecclesiastical funeral as long a he was member of parish. It does not make any difference whether he was Dalit Christian or other Christian.

This has nothing to do with the computer / filling up computer forms or so. This kind of tactics to justify the misdeed will not help you or Fr. Michel Narikkatu.

The refusal by Vicar Fr. Michel Narikattu to give ecclesiastical funeral for him is very shameful act not only to SM Church but also to the whole of Christianity.

On receiving a grievance from his wife we have contacted the said vicar.
He came to the phone first. In the midst of our conversation he disconnected the phone.
Our good attempt was to convince him that there were lot of missionaries who were working for the betterment of human rights of the Dalits (Like Rani Maria , Sr.Valsa John, Dhaya Bhai and Swamiachan etc) and this isolated case can only help to degrade their great idealism.

This shameful act of Fr. Michel Narikattu deserves a world wide protest and the protest will continue.

Anonymous said...

MATHEW 23.11. The greatest among you must be your servant.

THE ABOVE GIVEN WORD OF GOD SAYS: THE PRIEST SHOULD BE THE SERVANT OF MT. VARKEY WHO DIED AND HELPED HIM-----

Anonymous said...

sookedu kooduthal aanangil mattitharram (excuse my language). get lost you *#*#*#
----
തെറി കേട്ടിട്ട് കൊട്ടി പാക്കരന്‍ അല്ല, കുട്ടി പാലാക്കാരന്‍ ആണെന്ന് തോന്നുന്നു.

Anonymous said...

i am a member of coppell church,now i notice that for the past 2 sundays the priest is not reciting the last prayer "vishudeekkaranathinte balipeedame.......... What is going on? is this a part of kaldhayavalkkaranam.Usually the members of church have to start the prayer for the priest,but now the priest is so intrested in it that he starts it while is still in facing the sakrari,so that no body can say the above mentioned prayer.

Anonymous said...

തെറി പറയുന്നവര്‍ എല്ലാം പാലാക്കാര്‍ ആണ് എന്നാണോ വിചാരം? ഒന്നാമത് പാലയില്‍ കൊട്ടികള്‍ കുറവാണ്. കൊട്ടി പാക്കരന്‍ പാലാക്കാരന്‍ ചമയാന്‍ നോക്കണ്ട കേട്ടോ! തനിക്കു ചേര്‍ന്നത്‌ വല്ല അറബിക്കടലിനോട് ചേര്‍ന്ന് കിടക്കുന്ന തെങ്ങ് ഇടതൂര്‍ന്നു നില്‍ക്കുന്ന സ്ടലങ്ങലാണ്. തെങ്ങ് കയറാനേ! പാലയില്‍ കൂടുതലും റബ്ബരാ മോനെ പാക്കാനെ! തനിക്കു റബ്ബര്‍ വെട്ടാന്‍ അറിയാമോ ഇല്ലെങ്കില്‍ തല്‍ക്കാലം ഗെറ്റ് ലോസ്റ്റ്‌!!1!.

Anonymous said...

The language used by Pakkaran clearly shows he is from the low class (not that he is from low caste). From your writing I can see how low you can go when you deal with your family and (friends, if you have any).

Anonymous said...

തെറി പറയുന്നവര്‍ എല്ലാം പാലാക്കാര്‍ ആണ് എന്നാണോ വിചാരം?

ഞങ്ങള്‍ ഏറണാകുളം കരോട് കളിച്ചാല്‍ കളി പടിപ്പികുമേ