Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, January 23, 2012

സഭാപരമായ കബറടക്കം വിശ്വാസിയുടെ അവകാശമോ വികാരിയുടെ ഔദാര്യമോ?

 ലിബിയയിലെ കശാപ്പുകാരന്‍ ഘദ്ദാഫിയെ അവിടുത്തെ ജനങ്ങള്‍ പട്ടിയെപ്പോലെ തല്ലിക്കൊന്നു. എങ്കിലും അധികാരികള്‍ അദ്ദേഹത്തെ മുസ്ലിം സമുദായാചാരങ്ങള്‍ അനുസരിച്ച് ഖബര്‍ അടക്കി. മരുഭൂമിയില്‍ ആണെങ്കിലും.

ഈ തലമുറ കണ്ട ഏറ്റവും വലിയ ഭീകരന്‍, ആയിരങ്ങളെ ഒറ്റയടിക്ക് ഭാസ്മമാക്കിയ ബിന്‍ ലാദന്‍. അവനും കിട്ടി മാന്യമായ ഒരു അവസാന യാത്രയയപ്പ്. മഹാ സമുദ്രത്തില്‍ ആണെങ്കിലും.

പാവപ്പെട്ടെ കല്ലുവെട്ടത്തില്‍ കുട്ടപ്പന്‍. അയാള്‍ നിന്ന നില്‍പ്പില്‍ കുഴഞ്ഞു വീണു മരിച്ചു. എന്തോ കടലാസ് പൂരിപ്പിച്ചു കൊടുക്കുന്നതില്‍ വീഴ്ചവരുത്തി എന്ന കൊടും പാപത്തിനു കണ്ണില്‍ ചോരയില്ലാത്ത ഒരു കള്ളപ്പാതിരി അദ്ദേഹത്തിനു ക്രിസ്ത്യാനിക്കൊത്ത കബര്‍ അടക്ക കര്‍മ്മം നിഷേധിച്ചു.



സമൂഹത്തിന്റെ താഴെക്കിടയില്‍ ജീവിച്ചു മരിച്ച ദളിതനായ ഒരുവന് അവസാനത്തെ അന്തസ്സും നിഷ്കരുണം നിഷേധിക്കപ്പെട്ടു.

കല്ലുവെട്ടത്തില്‍ കുട്ടപ്പന്‍ എന്ന ഇടവകാംഗത്തിനു സഭാപരമായ ശവശംസ്കാരം നിരസിക്കുക വഴി പാലാ രൂപതയിലെ മാനത്തൂര്‍ ഇടവക വികാരി ഫാ. മൈക്കള്‍ നരിക്കാട്ടില്‍ ഗുരുതരമായ കൃത്യ വിലോപം നടത്തിയിരിക്കുന്നു. പള്ളിയില്‍  നിന്നയച്ച ഏതോ കമ്പ്യൂട്ടര്‍ ഫോറം നിരക്ഷരനായ ശ്രീ കുട്ടപ്പന്‍ പൂരിപ്പിച്ചു  നല്‍കുന്നതില്‍ വീഴ്ച വരുത്തിയതാണ് പ്രസ്തുത പുരോഹിതനെ ക്ഷുഭിതനാക്കിയത് എന്ന് പറയപ്പെടുന്നു. 

ഏതാനും വര്‍ഷങ്ങള്‍ക്കു  മുമ്പ് ഫാ നരിക്കാട്ടിലിന്റെ മേലധികാരി  മാര്‍ പള്ളിക്കാ പറമ്പില്‍ കുറവിലങ്ങാട്ടു  നിന്നും പഠിച്ച കയ്പ്പേറിയ പാഠം അദ്ദേഹം മറന്നു പോയെന്നു തോന്നുന്നു. ഹൈ സ്ക്കൂള്‍ അധ്യാപകനായിരുന്ന മി. വീ. കെ. കുര്യന്‍ കോപ്പിയടിച്ച കന്ന്യാസ്ത്രീയെ തൊണ്ടിയോടെ പിടിച്ചതിന്റെ പക വീട്ടാന്‍  അദ്ദേഹം മരിച്ചപ്പോള്‍ ശവശംസ്കാരം നടത്തുവാന്‍ മാര്‍ പള്ളിക്കാ പറമ്പില്‍ അനുമതി നിഷേധിച്ചു. അന്ന് കുറവിലങ്ങാട്ടുകാര്‍ അദ്ദേഹത്തെ കോടതി കയറ്റുകയും കോടതി അദ്ദേഹത്തിനു രണ്ടര ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. കൂടാതെ കുര്യന്‍ സാറിന്റെ കുടുംബത്തോട് നിരൂപാധികം ക്ഷമ ചോദിക്കേണ്ട ഗതിയും അന്ന് പാലായിലെ ചക്രവര്‍ത്തിക്ക് വന്നു. 

കുറവിലങ്ങാട്ടെ പ്രശസ്തമായ വടക്കേക്കര കുടുംബത്തിലെ അംഗമായിരുന്നു അഭ്യസ്ത വിദ്യനായ കുര്യന്‍ സാര്‍. ശ്രീ കുട്ടപ്പന്‍ ആകട്ടെ പാവപ്പെട്ടവനും നിരക്ഷര കുക്ഷിയും ആയ ഒരു ദളിത ക്രിസ്ത്യാനിയും. 

കാരണം എന്തെങ്കിലും ആകട്ടെ, ഒരു മൃത ശരീരത്തോട് ഇത്രമാത്രം ക്രൂരത കാട്ടുവാന്‍ മാത്രം എങ്ങനെ ഒരു കത്തോലിക്ക പുരോഹിതന്റെ ഹൃദയം കഠിനമായി എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. മാന്യമായ  ഒരു ക്രിസ്തീയ  ശവ ശംസ്കാര കര്‍മ്മം നിഷേധിക്കപ്പെടാന്‍ തക്ക എന്ത് പാതകമാണ് ശ്രീ കുട്ടപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ സഭയോടോ സമൂഹത്തോടോ ചെയ്തത് എന്ന് ഫാ. നരിക്കൊട്ടില്‍ വ്യക്തമാക്കണം. കുര്യന്‍ സാറിന്റെ കാര്യത്തില്‍ ചോദിക്കാനും പറയാനും കുടുംബത്തില്‍ ആമ്പിള്ളേര്‍ ഉണ്ടായിരുന്നു. ശ്രീ കുട്ടപ്പന്റെ കാര്യത്തില്‍ ചോദിക്കാന്‍ ആളും പേരുമില്ല എന്ന ധാരണയാണോ അദ്ദേഹത്തെ ഇത്രയ്ക്കു ധിക്കാരിയാക്കിയത്? അതോ പാവപ്പെട്ടവന്‍ ആയതു കൊണ്ട് കാര്യമായ കിട്ടാപ്പോക്ക് ഒന്നും ഇല്ല എന്ന തോന്നലോ?

ഫാ നരിക്കാട്ടിലിന്റെ ഹൃദയ ശൂന്യമായ ഈ പ്രവര്‍ത്തിയെ ന്യായികരിക്കാന്‍ ശ്രമിക്കുന്ന ചിലരും നമ്മുടെ സമൂഹത്തില്‍ ഉണ്ട്. മി. പാക്കരന്‍ തന്റെ വികാരം ഈ പേജുകളില്‍ കൂടി പ്രകടിപ്പിച്ചത് വായനക്കാരുടെ ശ്രദ്ധയില്‍ പെട്ട്  കാണുമല്ലോ. അതുപോലെ തന്നെ ശ്രീ കുട്ടപ്പന്‍ പന്തക്കൊസ്തില്‍ ചേര്‍ന്നത്‌ കൊണ്ടാണ് അച്ഛന്‍ അദ്ദേഹത്തിനു ശവ ശംസ്കാര കര്‍മ്മം നിഷേധിച്ചത് എന്ന മുടന്തന്‍ ന്യായവും ആരോ ഉന്നയിച്ചു കണ്ടു. 

ദൈവ വിശ്വാസം പോലും നഷ്ടപ്പെട്ട ഫാ. നരിക്കാട്ടില്‍ പുരോഹിത വേഷം കെട്ടി മടുത്തു എന്നാണു ഞങ്ങള്‍ക്ക് തോന്നുന്നത്. സഹജീവികളോടുള്ള സഹാനുഭൂതിയുടെ ഉറവ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ വറ്റിപ്പോയി. മുഖം മൂടി ധരിച്ചു ഇത്രയും നാള്‍ ജീവിച്ചു മടുത്ത അദ്ദേഹത്തിന്‍റെ ഹൃദയം പാറക്കല്ല് പോലെ കഠിനമായിപ്പോയി. പൌരോഹിത്യ ജീവിതം മടുത്ത ഭീരുവായ ഫാ. നരിക്കാട്ടില്‍ തന്റെ നൈരാശ്യവും നഷ്ടബോധവും തീര്‍ത്തത് പാവപ്പെട്ട കുട്ടപ്പന്റെ മൃത ശരീരത്തില്‍. 

ഇത്തരുണത്തില്‍ മുന്‍ കൊച്ചി മെത്രാന്‍ മാര്‍ തട്ടുങ്കലിന്റെ ജീവിതം ഫാ. നരിക്കൊട്ടിലും മാതൃകയാക്കണം എന്നാണു ഞങ്ങളുടെ അഭിപ്രായം. അദ്ദേഹത്തെപ്പോലെ  ഫാ നരിക്കൊട്ടിലും കാണാന്‍ കൊള്ളാവുന്ന ഒരു  യുവതിയെ ദത്തെടുക്കണം. ദത്തു പുത്രിയുടെ സ്നേഹപരിചരണത്തില്‍ ഒരു പക്ഷെ അദ്ദേഹത്തിനു തന്റെ മാനുഷിക വികാരങ്ങള്‍ തിരിച്ചു കിട്ടിയേക്കാം.

12 comments:

Anonymous said...

മരണാനന്തരകര്‍മ്മങ്ങള്‍കൊണ്ട് ആത്മാവിന് പ്രയോജനമുണ്ടാകുമെന്ന് തെളിവില്ലെന്ന് പാലാ മെത്രാന്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയതായി കേള്‍ക്കുന്നു

Mar Alachery ..please clarify this point.or.. take action aanist him.

Anonymous said...

What is Pippiladan's comment on this post ?

Anonymous said...

നേരിട്ട് പ്രതിഷേധം അറിയിക്കുവാന്‍ ഫാ. നാറികാട്ടിന്റെ
Contact Details ചുവടെ.

Fr. Narikkattu Michael, St Mary's Church, Manathoor,
Pizhaku P.O. 686 655, Kerala.
Phone : 0482-260365, 949 641 4720
Cell Phone: 984 794 9720
Bishop’s Palace Pala, Email address: aramanapala@gmail.com

Anonymous said...

ക്രിസ്ത്യാനിക്കൊത്ത കബര്‍ അടക്ക കര്‍മ്മം നിഷേധിച്ചു..... ........................


പാലാ മെത്രാനും പൌവ്വത്തിലും അങ്ങാടിയത്ത് പിതാവും ക്രിസ്ത്യാനികളാണെന്ന് ആര് പറഞ്ഞു.

ശ്രീ കുട്ടപ്പന്‍ പന്തക്കൊസ്തില്‍ ചേര്രാതേ ക്ലാവറില്‍ ചേ൪ന്നുവെങ്കില്‍, ക്ലാവ൪ അച്ഛന്‍ അദ്ദേഹത്തിനു ശവ ശംസ്കാര കര്‍മ്മം നിഷേധിക്കുമായിരുന്നോ. ക്ലാവ൪ അച്ഛന്‍ മുടന്തന്‍ ന്യായവും ആരോഭിക്കുന്നത് മനസിലായില്ലേ,
ശ്രീ കുട്ടപ്പന്‍ സീറോമലബാറില്‍ നിന്നുകൊണ്ട് പന്തക്കൊസ്തിലോ അതല്ലെങ്കില്‍ സീറോമലബാറില്‍ നിന്നുകൊണ്ട് ക്രിസ്ത്യാനിയായി ഉറച്ച് നിന്നാലും പറ്റുകയില്ല ക്ലാവറ൪ തന്നേ ആയാലെ പാവപ്പെട്ടെ കല്ലുവെട്ടത്തില്‍ കുട്ടപ്പ൯ നിന്ന നില്‍പ്പില്‍ കുഴഞ്ഞു വീണു മരിച്ചാലും ക്രിസ്ത്യാനിക്കൊക്കാത്ത ക്ലാവ൪ കബര്‍ അടക്ക കര്‍മ്മം നിഷേധിക്കാതിരിക്കു എന്ന് ഇപ്പോഴെങ്കിലും മനസിലായില്ലെ.


പാലാ മെത്രാനും പൌവ്വത്തിലും അങ്ങാടിയത്ത് പിതാവും ദൈവമായ യേശുവിനെപോലും ചൊല്ലുവിളിയില്‍ നി൪ത്തുന്നു, പിന്നെയാണൊ പാവപ്പെട്ടെ കല്ലുവെട്ടത്തില്‍ കുട്ടപ്പന്‍.

പാവപ്പെട്ടെ കല്ലുവെട്ടത്തില്‍ കുട്ടപ്പനേ ജീവിച്ചിരുന്നപ്പോള്‍ വേണ്ട, പിന്നേയാണോ കല്ലുവെട്ടത്തില്‍ കുട്ടപ്പ൯ ചത്ത് കൈഴിഞ്ഞപ്പോള്‍ .

Anonymous said...

ബിഷപ്പ് മാര്‍ ജേക്കബ്‌ അങ്ങടിയതിനോട് ..............

അങ്ങ് പാല രൂപതയില്‍ നിന്നും വന്നിട്ടുള്ളതനലോ.


പാവപ്പെട്ടെ കല്ലുവെട്ടത്തില്‍ കുട്ടപ്പന്‍ ..അദ്ദേഹത്തിനു ക്രിസ്ത്യാനിക്കൊത്ത കബര്‍ അടക്ക കര്‍മ്മം നിഷേധിച്ചു

ഇതില്‍ അങ്ങയുടെ നിലപാട് എന്താണ്.?

കോപ്പെല്‍ പള്ളിയില്‍ ആണ്നത്തമില്ലാത്ത ആണിനേയും പെന്നത്തമില്ലാത്ത പെണ്ണിനേയും വച്ച് വെട്ടത്തില്‍ ആണോ കല്ല്
വച്ചത്. ഇതു അങ്ങജുടെ അറിവോടയോ ? അതോ ഈവക നപുംസകഗല്‍ അങ്ങയുടെ പ്രീതിക്കായി ചെയ്യുന്നതോ ?

Anonymous said...

പ്രിയപ്പെട്ട ജോജിഅച്ചാ ,

താങ്ങള്‍ എന്നാണ് കുട്ടികള്‍ക്ക് നേരെ ചൊവ്വേ ഇംഗ്ലീഷില്‍ ഒരു വാക്ക് (ഹോമിലി) പറഞ്ഞു കൊടുക്കുന്നത്?
താങ്ങള്‍ പറയുന്ന പോട്ട മംഗ്ലീഷ് കുട്ടികള്‍ക്ക് അറിയില്ല ,
അതുപോലെ അവര്‍ പറഉന്നത് തങ്ങള്‍ക്കും, ഇനി നമ്മള്‍ക്ക് നല്ല പള്ളിയായി, നല്ല വിദ്യസബന്നനും, SPIRITUAL GUIDANCE ഉം , ലീഡര്‍ ship qualities ഉം , American culture നെ respect ചയൂന്ന , ഒരു അച്ഛനെ C C D കുട്ടികള്‍ക്ക് അത്യാവശമാണ്!!!!!!
ഇടവകയിലെ പല പ്രശനങ്ങള്ഉം താങ്ങള്‍ പരിഹരികാതെ പരാജയപെട്ടത്‌ , തഞാളുടെ കഴിവ് കേടിനെ സൂചിപ്പിക്കുന്നു!!!!

സ്നേഹപൂര്‍വ്വം ഒരു
എക്സ്- ബില്‍ഡിംഗ്‌ കമ്മറ്റി മെമ്പര്‍

Anonymous said...

http://northamericankna.blogspot.com/2012/01/blog-post_25.html

interesting article about syro churches and knanaya churches

Anonymous said...

അങ്ങാടിയത്ത് പിതാവ് പിന്നേയും പിന്നേയും കരയുന്നതെന്തിന്?

ഇനിക്ക് പണം തായോ തായോ എന്നൊളള കരിച്ചില്‍ അമേരിക്കയില്‍ എല്ലാവടേയും കേക്കാം!

സ്വന്തം തന്നിഷ്ടം കാണിക്കുന്ന അങ്ങാടിയത്ത് പിതാവിന് എന്തിനാണാവോ ചിക്കാഗോ സീറോമലബാറിലെ ആല്‍മിയരുടെ പണം.

ജെനത്തിന് പളളികളില്‍ ക്രൂസിഫിക്സ് മതിയെങ്കില്‍ പിന്നെ എന്തിന് വിഗ്രഹമായ ക്ലാവ൪ പളളികളിലും ജെനത്തിന്‍റെ മേലും അടിച്ചേല്‍പ്പിക്കുന്നു. അതേ ജെനത്തിന്‍റെ പണം അങ്ങാടിയത്ത് പിതാവിന് എരക്കാന്‍ നാണമാവുയില്ലെ.
ഇതിലും ഭേദം സ്വന്തം അപ്പന്‍റെ കൈയില്‍ നിന്ന് വാങ്ങുന്നതല്ലേ നല്ലത്. അപ്പനോട് ചോദിച്ചാല്‍ സ്വന്തം അപ്പനും കൈയി മലത്തികാണിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണോ ഈ പാവം ജെനത്തിനോട് പണം എരക്കുന്നത്.

Yearly Payment:
[]$300.00 []$500.00 []$750.00 []$1,000.00 []$2,000.00 []$4,000.00 []$5,000.00 []$......

Manthly Installment:
[]$25.00 []$50.00 []$100.00 []$150.00 []$250.00 []$300.00 []$500.00 []$......

ക്രസ്തുവില്‍ വിസ്വസിക്കുന്ന ക്രസ്ത്യാനിക്ക് ക്ലാവറിനേ വള൪ത്തുവാനുളള പണം ഇല്ല അങ്ങാടിയത്ത് പിതാവേ.

പൗവ്വത്തിനോട് ചോദിച്ചാല്‍ പോരെ പണം ക്ലാവറിനേ വള൪ത്തുന്നതുകൊണ്ട് ഇദേഹം അങ്ങാടിയത്ത് പിതാവിന് തരാതിരിക്കുകയില്ല.

ഗാ൪ലാഡ് പളളിയുടെ അള്‍ത്താരയില്‍ ക്ലാവ൪ ക്രിഷി അടിച്ചേല്‍പ്പിച്ചതോ, ചിക്കഗോ പളളിയുടെ അള്‍ത്താരയില്‍ ക്ലാവ൪ ക്രിഷി അടിച്ചേല്‍പ്പിച്ചതോ, ഇങ്ങനേ പല പളളികളിലും ക്ലാവ൪ ക്രിഷിയും ശീലയും അടിച്ചേല്‍പ്പിച്ചതോ, ഇതേല്ലാം മാറ്റിയതിനുശേഷം ജെനത്തിനോട് ചോദിച്ചാല്‍ പണം കിട്ടും, അതല്ലാതേ ദൈവത്തിനുപകരം ക്ലാവറിനേ വണങ്ങിയാല്‍ പണം ചോതിക്കേണ്ട സ്ഥലം പൗവ്വത്തിനോട്!

Anonymous said...

ഇതൊക്കെ ഇവിടെ ഇരുന്നു സഭയെ തെറി വിളിക്കുന്ന എല്ലാവനും പാഠം ആയി കൊള്ളട്ടെ. ജീവിച്ചിരിക്കുമ്പോള്‍ സഭയെ തെറി പറഞ്ഞു പെന്തകസ്ടല്‍ സഭയില്‍ പണം ഉണ്ടാക്കാന്‍ ആയിട്ടു നടക്കും, എന്നാല്‍ മരിച്ചു കഴിയുമ്പോള്‍ അവനെയും കാതോലിക്ക പള്ളിയില്‍ തന്നെ അടക്കണം എന്ന വാശിയും . വര്‍ക്കി ക്ക് ഇംഗ്ലീഷ് സഭയെ തെറി പറഞ്ഞു കൊണ്ട് ബ്ലോഗ്‌ എഴുതാം, അതിനടിയില്‍ മലയാളത്തില്‍ തന്നെ ഇഷ്ടം പോല്ലേ തെറിയും എഴുതാം, പെന്തല്‍ ഗുസ്തിയില്‍ ചേരാം, കൂടെ കുറെ ഏഴാം കൂലി പീറ്റര്‍ മാരും ജോജോ മാരും ബാബു മാരും കുത്തിയിരുന്ന് തെറി എഴുതികോളും. ഇവനൊക്കെ സഭയില്‍ അച്ചന്മാരെ മൊത്തത്തില്‍ പരസ്യമായും രഹസ്യമായും തെറി പറയാം. പക്ഷെ എവെനോക്കെ ചത്ത്‌ കഴിയുമ്പോള്‍ പാവം അച്ചന്മാര്‍ വിചാരിക്കും ജീവിച്ചിരുന്നപ്പോള്‍ എന്നെ തെറി പറഞ്ഞു നടന്നവര് ആണ്, അത് കൊണ്ട് ഇവരെ മരണാന്തര ക്രിയകള്‍ ഞാന്‍ ചെയ്‌താല്‍ ഇവര്‍ക്ക് ഇഷ്ടമാകു എന്ന് ഒരു പള്ളി വികാരി ചിന്തിച്ചാല്‍ എന്ത് തെറ്റ്??. സിറോ മലബാര്‍ സഭയിലെ എല്ലാ വൈതികന്മാരെയും തെറി അഭിഷേകം നടത്തുന്ന ഇവര്‍ എന്തിനെ പള്ളിയിലെ സിമിത്തേരിയില്‍ തന്നെ കിടക്കണം എന്ന് പിടിവാശി പിടിക്കുന്നു??? ഇത് നിങ്ങള്‍ പോസ്റ്റ്‌ ചെയ്യും എന്ന് വലിയ പ്രതീക്ഷ ഒന്നും ഇല്ല .... എന്നാലും നിന്റെ ഒക്കെ കത്തോലിക്കാ സഭയോടുള്ള സ്നേഹം കണ്ടു എഴുതി പോയതാ

Anonymous said...

Latest news

Fr ( ?) Narikkattu resigned from the post of Vicar and escaped to some where in the mid night even without announcing his resignation.

Anonymous said...

ജീവിച്ചിരിക്കുമ്പോള്‍ സഭയെ തെറി പറഞ്ഞു പെന്തകസ്ടല്‍ സഭയില്‍ പണം ഉണ്ടാക്കാന്‍ ആയിട്ടു നടക്കും, എന്നാല്‍ മരിച്ചു കഴിയുമ്പോള്‍ അവനെയും കാതോലിക്ക പള്ളിയില്‍ തന്നെ അടക്കണം എന്ന വാശിയും

Real Catholic said...

Quote: എന്നാലും നിന്റെ ഒക്കെ കത്തോലിക്കാ സഭയോടുള്ള സ്നേഹം കണ്ടു എഴുതി പോയതാ

-----
Eda Kalla Catholic
How dare even you call yourself a Catholic? Catholic means who follows Jesus Christ. And Jesus taught us to forgive people NOT Seven Times... But Seventy Times...

So there is NO EXPLANATION for this kind of a Cannibalism where a person was denied the "Divine Cerimoneys"..

A Priest should be able to forgive and forsee the Catholc Acts.. A Prist should NOT be taking revenge on anybody for any reasons.. Then there is NO POINT we cal ourself as Catholics..

So Better Stop Your Silly freaking arguements..

Whatever Happened in that person's demise was "Very Unfortunate"

Real Catholic