Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, January 13, 2012

Irreverant and Outspoken

By: ബെര്‍ളി തോമസ്‌

അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയല്‍ പത്തു ദിവസമായി നടന്നുവന്ന നഴ്‍സുമാരരുടെ സമരം ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. മാനേജ്‍മെന്റിനു വേണ്ടി വാര്‍ത്തകള്‍ മുക്കിയ എല്ലാ മാധ്യമങ്ങള്‍ക്കും അഭിവാദ്യങ്ങള്‍. സമരം ഒത്തുതീര്‍ന്നത് മിനിമം വേതനം നടപ്പാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമ്മതിച്ചുകൊണ്ടാണെന്നിരിക്കെ മിനിമം വേതനത്തിനു മുകളില്‍ ശമ്പളം നല്‍കുന്നുണ്ടെന്ന് മാനേജ്‍‍മെന്റിലെ അച്ചന്മാര്‍ നടത്തിയ പ്രസ്താവനകള്‍ അവര്‍ ഏത് പള്ളിയില്‍ കുമ്പസാരിക്കും ? ആശുപത്രിയെ തകര്ക്കാനും തദ്വാരാ കത്തോലിക്കാസഭയെ ദുര്‍ബലപ്പെടുത്താനുമായിരുന്നു ഈ സമരമെങ്കില്‍ സമരക്കാരുടെ ആവശ്യത്തിന് എന്തിനു മാനേജ്‍മെന്റ് വഴങ്ങി ?


എല്‍എഫ് ആശുപത്രിയെ തകര്‍ക്കുന്നതിനു വേണ്ടി നടത്തുന്ന സമരത്തെ പ്രതിരോധിക്കാന്‍ രൂപതയിലെ അച്ചന്മാരെയും കന്യാസ്‍ത്രീകളെയും വിദ്യാര്‍ഥികളെയും തെരുവിലിറക്കി നടത്തിയ നാണംകെട്ട കളിയിലൂടെ പള്ളീലച്ചന്മാര്‍ സമൂഹം അവര്‍ക്കു നല്‍കുന്ന അദരവും അംഗീകാരവും വിറ്റ് കാശാക്കുകയാണ്. പണിയെടുക്കുന്നതിന് ന്യായമായ വേതനവും മാനുഷികപരിഗണനയും ആവശ്യപ്പെട്ട് നഴ്‍സുമാര്‍ കേരളത്തിലെ എല്ലാ ആശുപത്രികളിലും സമരം നടത്തിവരികയാണ്. പലയിടങ്ങളിലും സമരം തുടങ്ങും മുമ്പേ ശമ്പളവര്‍ധന നടപ്പാക്കുന്നുമുണ്ട്. എന്നാല്‍ ഇതുവരെ നടന്ന സമരങ്ങളില്‍ നിന്നു വ്യത്യസ്തമായി ദിവസം പത്തായിട്ടും നഴ്‍സുമാരുമായി ചര്‍ച്ചയ്‍ക്കുപോലും തയ്യാറാവാത്ത കത്തോലിക്കാ മാനേജ്‍മെന്റ് (അച്ചന്മാരും കന്യാസ്ത്രീകളും)കത്തോലിക്കാസഭയ്‍ക്കും സാക്ഷാല്‍ ഈശോമിശിഹായ്‍ക്കും വലിയ വെല്ലുവിളിയാണുയര്‍ത്തിയത്.

അച്ചന്മാരും കന്യാസ്ത്രീകളും എന്തിനു വേണ്ടിയുള്ളവരാണെന്നു ചോദിച്ചാല്‍ ആശുപത്രിയും സ്കൂളും ഭരിക്കാന്‍ വേണ്ടിയുള്ളവരാണെന്നേ ഒരു ശരാശരി മലയാളി പറയൂ.അതിനൊന്നും പറ്റാത്തവരോ അതില്‍ നിന്നൊക്കെ റിട്ടയറായവരോ ആണ് പള്ളിയും പ്രാര്‍ഥനയുമൊക്കെയായി കഴിയുന്നതെന്നാണ് സങ്കല്‍പം. അച്ചന്മാര്‍ പറയുന്നത് ദൈവവചനം പോലെ അനുസരിക്കുന്നതല്ലാതെ കന്യാസ്ത്രീകള്‍ക്ക് അങ്ങനെ സ്വന്തമായൊരു നിലപാടുണ്ടെന്നു തോന്നുന്നില്ല. കര്‍ത്താവിന്റെ വചനങ്ങള്‍ ആവര്‍ത്തിച്ച് പറയുന്ന ഈ സമൂഹം അതിലേതെങ്കിലുമൊരു വചനത്തിന്റെ അര്‍ഥം മനസ്സിലാക്കിയിരുന്നെങ്കില്‍ കോടികള്‍ ലാഭമുണ്ടാക്കുന്ന ആശുപത്രി ബിസിനസില്‍ പ്രധാനപങ്കുവഹിക്കുന്ന നഴ്‍സുമാര്‍ക്ക് മാന്യമായ വേതനവും മാനുഷികപരിഗണനയും നല്‍കാന്‍ തയ്യാറായേനെ.

ക്രിസ്‍തീയവിശ്വാസത്തിനോ വിശ്വാസികള്‍കക്കോ വേണ്ടി അച്ചന്മാരും കന്യാസ്ത്രീകളും എന്നെങ്കിലും തെരുവിലിറങ്ങിയതായി ഞാന്‍ കേട്ടിട്ടില്ല.വിദ്യാഭ്യാസക്കച്ചവടത്തിലും ആശുപത്രി ബിസിനസിലും ലാഭം കുറയാന്‍ സാധ്യതയുള്ള നടപടികളുമായി ആരെങ്കിലും കളത്തിലിറങ്ങുന്നു എന്നു കാണുമ്പോഴാണ് ഇവര്‍ വെള്ളക്കുപ്പായങ്ങളിട്ട് വര്‍ഗീയവിഷം ചിന്തി തെരുവിലിറങ്ങുന്നത്. എല്‍എഫ് ഹോസ്പിറ്റല്‍ സംരക്ഷണറാലി എന്ന ബാനറിനു പിന്നില്‍ അണിനിരന്ന ഇടയന്മാരെയും ഇടയകന്യകകളെയുമോര്‍ത്ത് ഒരു ക്രിസ്‍ത്യാനി എന്ന നിലയില്‍ ഞാന്‍ ആത്മാര്‍ഥമായി വേദനിക്കുന്നു. നഴ്‍സുമാരും അവരുടെ രക്ഷിതാക്കളും ചേര്‍ന്നു നടത്തുന്ന ഈ ജനകീയസമരത്തെ ഒരു രാഷ്ട്രീയകക്ഷി പള്ളിക്കെതിരായി നടത്തുന്ന ആക്രമണമായി ചിത്രീകരിച്ച് സമരം ചെയ്യുന്ന നഴ്‍സുമാര്‍ പാര്‍ട്ടിക്കാരുടെ അടിമകളാണെന്നും പാര്‍ട്ടി സ്റ്റഡി ക്ലാസ്സില്‍ പങ്കെടുത്തിട്ടു വന്നവരാണ് ഈ സമരം ചെയ്യുന്നതെന്നും പ്രസംഗിച്ച വൈദികന്‍ എത്രത്തോളം തരംതാഴുന്നു എന്നതിനെപ്പറ്റി മതമേലധ്യക്ഷന്മാരെങ്കിലും ആലോചിക്കേണ്ടതല്ലേ ?


കത്തോലിക്കാസഭയും യേശുക്രിസ്‍തുവും അനുശാസിക്കുന്ന കാര്യങ്ങളാണോ ഇവിടെ മാനേജ്മെന്റ് വൈദികന്മാരും കന്യാസ്ത്രീകളും ചെയ്യുന്നത് എന്നു പരിശോധിക്കാന്‍ സമയമായി.സ്കൂള്‍-ആശുപത്രി ഭരണത്തിനു വേണ്ടി മാത്രം ഇടയന്മാര്‍ ശക്തിപ്രകടനത്തിനിറങ്ങുമ്പോള്‍ പള്ളിക്കു പിരിവു നല്‍കി ആത്മാവിനെ മറിച്ചു വിറ്റ് ജീവിക്കുന്ന വിശ്വാസിസമൂഹം കൂട്ടംതെറ്റി പലവഴിയിലൂടെ അലയുകയാണ്. സെമിനാരിയില്‍ പഠിച്ചിട്ടില്ലെങ്കിലും ബൈബിള്‍ വായിച്ചിട്ടുള്ള ഒരുവനെന്ന നിലയില്‍ എല്‍എഫ് ആശുപത്രിയിലെ അച്ചന്മാര്‍ക്കു വേണ്ടി ഒരേയൊരു പ്രാര്‍ഥനയേയുള്ളൂ- കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ.

കാഞ്ഞിരപ്പള്ളിയിലെ ഒരു നഴ്‍സിങ് കോളജില്‍ പ്രിന്‍സിപ്പലായ കന്യാസ്ത്രീ വിദ്യാര്‍ഥിനികളെ അഭിസംബോധന ചെയ്തിരുന്ന പേരുകള്‍ കേള്‍ക്കുക- ചെറ്റ, പ്രോസ്റ്റിറ്റ്യൂട്ട്,ശീമപ്പന്നി. ഇവിടെ വിദ്യാര്‍ഥിനികള്‍ക്ക് നല്‍കുന്ന ശിക്ഷ ഉറക്കവും കുളിയും പല്ലു തേപ്പുമില്ലാതെ മൂന്നു രാപ്പകലുകള്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നതുള്‍പ്പെടെ മനുഷ്യാവകാശ കമ്മിഷന്‍ പോലും ബോധം കെട്ടു വീഴുന്ന തരത്തിലുള്ളതും.

5 comments:

Anonymous said...

കാഞ്ഞിരപ്പള്ളിയിലെ ഒരു നഴ്‍സിങ് കോളജില്‍ പ്രിന്‍സിപ്പലായ കന്യാസ്ത്രീ വിദ്യാര്‍ഥിനികളെ അഭിസംബോധന ചെയ്തിരുന്ന പേരുകള്‍ കേള്‍ക്കുക- ചെറ്റ, പ്രോസ്റ്റിറ്റ്യൂട്ട്,ശീമപ്പന്നി. ഇവിടെ വിദ്യാര്‍ഥിനികള്‍ക്ക് നല്‍കുന്ന ശിക്ഷ ഉറക്കവും കുളിയും പല്ലു തേപ്പുമില്ലാതെ മൂന്നു രാപ്പകലുകള്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നതുള്‍പ്പെടെ മനുഷ്യാവകാശ കമ്മിഷന്‍ പോലും ബോധം കെട്ടു

ക്ലാവ൪ ക്രിഷി നടത്താ൯ കാഞ്ഞിരപ്പള്ളിയിലെ ഒരു നഴ്‍സിങ് വിദ്യാര്‍ഥിനികളെ അഭിസംബോധന ചെയ്തിരുന്ന പേരുകള്‍ കേള്‍ക്കുക- ചെറ്റ, പ്രോസ്റ്റിറ്റ്യൂട്ട്,ശീമപ്പന്നി. പണം കൊടുക്കാനാവോ നഴ്‍സിങ് വിദ്യാര്‍ഥിനികള്‍ക്ക്, പണം കൊടുത്താല് കാഞ്ഞിരപ്പള്ളിയിലെ ക്ലാവ൪ ക്രിഷി നടത്താ൯ പണം തികയുമോ?

Anonymous said...

ലോകത്തില്‍ evil ഉണ്ടാക്കിയത് ദൈവം ആണെന്ന് കരുതിയാല്‍ ദൈവം all perfect എന്ന് കരുതാനാവില്ല. ഞാനങ്ങനെ എഴുതിയതായി ഓര്‍ക്കുന്നില്ല , എന്നാല്‍ തന്‍റെ പ്രിയപ്പെട്ടവരുടെ ബലത്തെ പരിക്ഷിക്കുവാന്‍ ദൈവം സാത്താനെ അനുവദിക്കുന്നൂ, ജോബ്‌ ,യേശു മുതലായവര്‍ ഉദാഹരണം.
------------
അതായതു ഇരുട്ട് എന്ന ഒന്നില്ല. പ്രകാശത്തിന്റെ അഭാവം എന്ന സാഹചര്യത്തെ ആണ് നാം ഇരുട്ട് എന്ന് വിളിക്കുക. എന്ന് സാമാന്യമായി പറയാം എന്നത് ശരി തന്നെ, എന്നാല്‍ ഇരുട്ട് ഒരു (മാറ്ററും) തൊട്ടറിയാവുന്ന ഒന്നാകുവാനും സാധിക്കും, അന്ധതമസിന്‍റെ ചങ്ങലകൊണ്ടു പാപം ചെയ്ത ദൂദന്മാരെ ബന്ധിച്ചിട്ടിരിക്കുന്ന ഭാഗവും ( jude 1:6) വചനത്തിലുണ്ട്
(പുറപ്പാടു 10:21)
അപ്പോൾ യഹോവ മോശെയോടു: മിസ്രയീംദേശത്തു സ്പർശിക്കത്തക്ക ഇരുൾ ഉണ്ടാകേണ്ടതിന്നു നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.
Then the LORD said to Moses, "Stretch out your hand toward the sky, that there may be darkness over the land of Egypt, even a darkness which may be felt."
സങ്കീർത്തനങ്ങൾ - 105:28
അവൻ ഇരുൾ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവർ അവന്റെ വചനത്തോടു മറുത്തതുമില്ല; ( ഇരുള്‍ അയക്കുകയാണെന്ന് ശ്രദ്ധിച്ചാലും)
പത്രൊസ് 2 - 2:4
പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും
യൂദാ - 1:13
തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ.
വെളിപ്പാടു - 16:10
അഞ്ചാമത്തവൻ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അപ്പോൾ അതിന്റെ രാജ്യം ഇരുണ്ടുപോയി.
ഫിലിപ്പിയർ - 3:19
അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.
യൂദായുടെ 1:13 ഉം തമോഗര്‍ത്തങ്ങള്‍ (BLACK HOLES ) തമ്മില്‍ അസാമ്മാന്യ ബന്ധമുണ്ട് , ശരീരമില്ലാത്ത ധൂദാരെ ബന്ധിപ്പിക്കാന്‍ (BLACK HOLES ) നോളം പറ്റിയ ഒരു ചങ്ങലയില്ല. അടുത്തുവരുന്ന വസ്തുക്കളെയും ഗ്രഹങ്ങളേയും , പ്രകാശത്തെപോലും ആകര്‍ഷിച്ചു വലിച്ചെടുക്കുന്ന ഭയങ്കര ഒരു വസ്തു അഥവാ സ്ഥലം
A black hole is a region of spacetime from which nothing, not even light, can escape.[1] The theory of general relativity predicts that a sufficiently compact mass will deform spacetime to form a black hole. Around a black hole there is a mathematically defined surface called an event horizon that marks the point of no return. It is called "black" because it absorbs all the light that hits the horizon, reflecting nothing, just like a perfect black body in thermodynamics
പറുദീസയെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണെനിക്ക് അത് നാളെ ... ഇതെല്ലാം എന്റെ അഭിപ്രായം മാത്രം.

Anonymous said...

അമേരിക്കയില്‍ കോപ്പെല്‍ ഇടവക വികാരിയും ഒരു കല്ലും !
പിതാവിനെ പ്രീണിപ്പിച്ചു സ്വന്തം നില ഒറപ്പിക്കാന്‍ കാണിക്കുന്ന
തറവേലകള്‍ ! അടുത്ത കാടത്തം ഇനി അല്ഫോന്സംമയുടെ ഫോടോയോടു ?
അല്ഫോന്സംമയുടെ ഫോട്ടോകള്‍ ഇനി ഗോപി !
കല്ല്‌ വന്ന വഴി. വികാരി... തമിള്‍ ലേഡി... മാന്തോട്ടം .. വഴി ഇര്‍വിംഗ് നേതാവ്
ഇനി ഫോട്ടോ പോകുന്ന വഴി...?

Anonymous said...

വത്തിക്കാന്റെ താക്കീത്‌ ?
സീറോ മലബാര്‍ സഭക്കും സമൂഹത്തിനും എക്കാലത്തും മാതൃകയായ ജീവിതമായിരുന്നു കര്‍ദിനാള്‍ വിതയത്തിലിന്റേതെന്നു പൌരസ്ത്യതിരുസംഘത്തിന്റെ
ചെയര്‍മാന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി സീറോ മലബാര്‍ ബിഷപ്പ്‌ സീനഡില്‍ സംബന്ധിച്ചു അനുസ്മരിച്ചു.
അസത്യ കഥകള്‍ പറഞ്ഞു വിശ്വാസികളെ ചൂഷണം ചെയ്യരുതെന്ന റോമിന്റെ സൂചനയും താക്കീതുമാണോ ഇത്‌ ?
കല്‍ദായവാദികളെ, പേര്‍ഷ്യന്‍ കുരിശു്‌എടുത്തുമാറ്റി ക്രിസ്തുവിന്റെ
നേരെ തിരിയുകയായിരിക്കും നിങ്ങള്‍ക്കു നല്ലത്‌ !.

dr skylark said...

ബെര്‍ലി തോമസിന്റെ ബ്ലോഗില്‍ നിന്നും കടം എടുത്തിട്ട് ഇത് വോയിസില്‍ പോസ്ടിയപ്പോള്‍ ഒരു കാര്യം വിട്ടു പോയി. അച്ചന്മാര്‍ നേര്സുമാര്‍ക്ക് കൂലി കൊടുക്കാതിരുന്നത് അവര്‍ സാത്താന്റെ അടിമകള്‍ ആയി സ്വര്‍ഗത്തില്‍ പോകാത്ത ഒരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ആണ്. പണം എന്നാല്‍ ചെകുത്താന്‍ തന്നെ. അത് കൈ കൊണ്ട് തൊടുന്നത് പോലും പറഞ്ഞു കുംബസാരിക്കേണ്ടിയ കാര്യം. ആകാശത്തെ പറവകളെ നോക്ക്. അവ വിതക്കുന്നില്ല, കൊയ്യുന്നില്ല എന്നിട്ടും ദൈവം അവയെ എത്ര മനോഹരമായി പോറ്റുന്നു. അത് പോലെ നേര്സുമാര്‍ക്ക് കൂലി പണമായി കിട്ടിയില്ലെങ്കിലും സ്വര്‍ഗ്ഗ രാജ്യത്തില്‍ ധനം കുന്നു കൂടും. പണ്ട് എം പീ പോളിനോടും ഇത് തന്നെ ആണ് ചെയ്തത്. അദ്ദേഹം പണം വാങ്ങി ചെകുത്താന്റെ അടിമ ആകേണ്ട എന്ന് വെച്ച് കൊടുതതിനെക്കാള്‍ കൂടുതല്‍ തുക വൌചെറില്‍ എഴുതി ഒപ്പിടുവിച്ചു. അതിന്റെ പേരില്‍ എന്തൊക്കെ പുകില്‍ ഉണ്ടായി. പണ്ട് വിമോചന സമര കാലത്ത് പിടിയരി പിരിച്ചുണ്ടാക്കിയ സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ചെകുത്താന്റെ ആള്‍ക്കാര്‍ വന്നപ്പോള്‍ കുഞ്ഞാടുകള്‍ തെരുവില്‍ ഇറങ്ങി സമരം ചെയ്തു. വെടി വെപ്പില്‍ കുഞ്ഞാടുകള്‍ മരിച്ചു വീണു. പിന്നെ എന്തുണ്ടായി. ഒരു സര്‍കാര്‍ നിലം പതിച്ചു. അത് പോലെ ഒരു സാഹചര്യം ഉണ്ടാകാതെ ഇരിക്കാന്‍ ആണ് അച്ചന്മാര്‍ ഇവിടെ നേരിട്ട് വഴിയില്‍ ഇറങ്ങി മുദ്ര വാക്യം മുഴക്കിയത്. സമരം ചെയ്യാന്‍ വേണ്ടത്ര ഇടവക ക്കാരെ കിട്ടാഞ്ഞിട്ടാണെന്ന് സഭയുടെ ശത്രുക്കള്‍ പറഞ്ഞേക്കാം. അച്ചന്മാര്‍ ജനങ്ങളോട് കൂടുതല്‍ അടുക്കണം എന്ന് വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രമാണ രേഖയില്‍ ഉണ്ട്. നേര്സുമാര്‍ക്കും മറ്റും കൂടുതല്‍ ശമ്പളം കൊടുത്താല്‍ പിന്നെയും ഉണ്ട് കുഴപ്പം. അവരുടെ അപ്പന്മാരോ ഭര്‍ത്താക്കന്‍ മാരോ അത് കൊണ്ട് പോയി ബിവേരജേസില്‍ കൊടുക്കും. അച്ചന്മാര്‍ പണം കൈ കാര്യം ചെയ്യുന്നത് എന്ത് കൊണ്ടാണെന്ന് ചോധിചെക്കാം. അത് അവര്‍ ചെയ്യുന്നത് ദൈവ ജനത്തിന് വേണ്ടിയിട്ട് ആണ്. അവര്‍ അതില്‍ നിന്നും ഒന്നും എടുക്കുന്നില്ല. അവര്‍ക്ക് കുടുംഭം ഒന്നും ഇല്ലല്ലോ. സ്വന്തം ആയി വരുമാനം ഇല്ലാത്തത് കൊണ്ടല്ലേ ടാക്സ് പോലും കൊടുക്കാത്തത്. എങ്കിലും ബെന്‍സ് കാറിനും മറ്റും പെട്രോള്‍ അടിക്കാനും മറ്റും എന്ത് ചിലവാണ്‌. ഇതെല്ലാം ചെയ്യുന്നത് ദൈവ ജനത്തിന് വേണ്ടി മാത്രം. കേരള ഹൈക്കോടതിയെ പേടിച്ചിട്ടാണ് അച്ചന്മാര്‍ നേര്സുമാരുടെ ആവശ്യങ്ങള്‍ അന്ഗീകരിച്ചത് എന്ന് നിങ്ങള്‍ ഒക്കെ പറഞ്ഞേക്കും. എന്നാല്‍ അത് അങ്ങനെ അല്ല. അച്ചന്മാര്‍ സമ്മതിച്ചതിന് ശേഷം ആണ് കോടതിയും അഭിപ്രായ പെട്ടത്. അത് പേടിച്ചിട്ടും മറ്റും ഒന്നുമല്ല. അച്ചന്മാര്‍ക്ക് എതിരായി എന്തെങ്കിലും പറഞ്ഞാല്‍ നരകത്തില്‍ പോകുമെന്നും നിത്യ ശിക്ഷ കിട്ടുമെന്നും ഉള്ള കാര്യം കോടതിക്കും അറിയാവുന്ന കാര്യം ആണ്. അമൃതയില്‍ സമരം ഉണ്ടായപ്പോള്‍ ദൈവ കോപം ഉണ്ടായതും അങ്ങനെ ഏതോ അശരീരി ശക്തിയില്‍ നിന്നും സമരക്കാര്‍ക്ക് മര്‍ദനം ഏറ്റതും അയ കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവുമല്ലോ. ഇവിടെ അങ്ങനെ ഒന്നും സംഭവിക്കാതെ ഇരുന്നത് അച്ചന്മാര്‍ പ്രത്യേകം ആയി പരിശുദ്ധ ആല്മാവിനോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചത്‌ കൊണ്ടാണ്. അതിനാല്‍ എല്ലാ കുഞ്ഞാടുകളും അച്ചന്മാര്‍ പറയുന്ന വരുതിയില്‍ കൂറുള്ളവര്‍ ആയി എക്കാലവും നില്‍ക്കണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഇവിടെ പോസ്ടിയ video കണ്ടിട്ട് ഒരു കാര്യം മനസിലാക്കണം. അച്ചന്മാര്‍ കല്യാണം കഴിക്കാതെ ഇരിക്കുന്നത് എത്രയോ നല്ലത് ആണെന്ന്. ഇവിടെ ക്രിമിനലുകളുടെ എണ്ണം കൂടാതിരിക്കാന്‍ ആണ് അവര്‍ കല്യാണം കഴിക്കാത്തത്.