Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, February 6, 2012

"ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ നിരീക്ഷണ ക്യാമറകള്‍ വിന്ന്യസിച്ചതിന്റെ സൂത്രധാരന്‍ ഞാന്‍" - ഫാ. ശാശ്ശേരി

ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ പള്ളിയില്‍ അങ്ങോളം ഇങ്ങോളം ഒളി ക്യാമറകള്‍ സ്ഥാപിച്ചതിന്റെ പിന്നില്‍ താനായിരുന്നു എന്ന് കൊപ്പേല്‍ പള്ളി വികാരി ഫാ. ശാശ്ശേരി ഏറ്റു പറഞ്ഞു . ചിക്കാഗോയില്‍ അദ്ദേഹം  അസി. വികാരിയായിരിക്കുമ്പോള്‍ ആണ് വളരെ ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ ഈ നടപടി കൈക്കൊണ്ടത്. 

 ഡസന്‍ കണക്കിന് ക്യാമെറകള്‍ ആണ് കത്തീദ്രല്‍ പള്ളിയുടെ അകത്തും പുറത്തുമായി വിന്ന്യസിചിരിക്കുന്നത്. പള്ളിക്കകത്തും CCD  ക്ലാസ് മുറികളിലും ഹാള്‍ വേ കളിലും ആയി സ്ഥാപിച്ചിട്ടുള്ള ഈ ക്യാമെറകള്‍ ജനങ്ങളെ 24 /7  നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. കുമ്പസാരക്കൂട്ടിലും ladies  rooms ലും ഈ ക്യാമെറകള്‍ സ്ഥലം പിടിച്ചിട്ടുണ്ടോ എന്നറിവില്ല. 

ചിക്കാഗോയിലെ പുതിയ തലമുറ വഴി തെറ്റിപ്പോകരുത് എന്ന  മഹത്തായ ലക്‌ഷ്യം വച്ചാണത്രേ ഫാ ശാശ്ശേരി നിരീക്ഷണ ക്യാമറ എന്ന ആശയം അന്ന് മുന്നോട്ടു വച്ചത്. അവര്‍ പള്ളിപ്പരസരത്തു കഞ്ചാവ് വലിയും വില്‍പ്പനയും നടത്തുന്നുണ്ട് എന്നദ്ദേഹത്തിനു വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിവ് കിട്ടി. കൂടാതെ മുക്കിലും മൂലയിലും പതുങ്ങി നിന്ന് നമ്മുടെ പിള്ളേര്‍ കച്ചാവ് അടിക്കുന്നതിന്റെ ഫോട്ടോ ഒരു അയല്‍ വീട്ടുകാരന്‍ അധികാരികള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. 

(കൌമാര പ്രായക്കാരായ നമ്മുടെ കുട്ടികള്‍  പള്ളിയുടെ മുക്കിലും മൂലയിലും ഇത്ര നല്ല അവസരങ്ങള്‍ കിട്ടിയിട്ടും അത് കഞ്ചാവ് വലിക്കാന്‍ ഉപയോഗിച്ച്  പാഴാക്കുന്നു. ഈയുള്ളവന്റെ കാലത്തായിരുന്നു എങ്കില്‍ അര്‍ത്ഥവത്തായ മറ്റെന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടിയേനെ.)

ഏതായാലും ചിക്കാഗോ കതീദ്രല്‍ പള്ളിയില്‍ ക്യാമറ കള്‍ സ്ഥാപിച്ചിട്ട് നാളിതു വരെ എത്ര കഞ്ചാവ് വലിക്കാരെയും വില്പ്പനക്കാരെയും തൊണ്ടിയോടെ അധികാരികള്‍ പിടികൂടിയിട്ടുണ്ട്  എന്ന് ഫാ ശാശ്ശേരി വെളിപ്പെടുത്തിയില്ല. 

കൊപ്പേല്‍ പള്ളിയുടെ ഹാള്‍ പുതുക്കി പണിയുവാനുള്ള തീരുമാനമെടുക്കുവാന്‍ കഴിഞ്ഞ ഞായറാഴ്ച വിളിച്ചു കൂട്ടിയ പൊതു യോഗത്തില്‍ ആണ് ഫാ ശാശ്ശേരി ഈ ക്യാമറ രഹസ്യം പുറത്താക്കിയത്. പൊതുയോഗത്തില്‍ ക്യാമറ യുടെ വിഷയം വരുവാന്‍ ഒരു കാരണവും ഉണ്ട്. പുതിയ ഹാളിന്റെ സ്റ്റേജിനു മുമ്പില്‍ കര്‍ട്ടന്‍ ഇടുമ്പോള്‍ അതിനു സെക്യൂരിറ്റി ആയി ഒരു ക്യാമറയും വേണ്ടേ എന്ന് വട്ടന്‍ തോമ സൌകര്യ പൂര്‍വ്വം ഒരു ചോദ്യം ഉന്നയിച്ചു. കാള വാല് പൊക്കുമ്പോള്‍ തന്നെ സൂക്കേട്‌ മനസിലാകുമല്ലോ. എന്ത് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞും കൊപ്പേല്‍ പള്ളിയിലും പരിസരത്തും ക്യാമറകള്‍ സ്ഥാപിക്കുക എന്നതാണ് ഫാ. ശാശേരിയുടെയും സില്‍ബന്ധികളുടെയും ഉദ്ദേശം.

പൊതുയോഗത്തില്‍ വട്ടന്‍ ഈ പൊട്ട  ചോദ്യം ചോദിച്ചത് അച്ഛനുമായുള്ള ഒരു understanding  ല്‍ ആയിരുന്നു എന്നുള്ളതിന് സംശയമില്ല. ഏതായാലും കൊപ്പെളിലെ ജനങ്ങള്‍ ക്യാമറയുടെ കാര്യത്തില്‍ ഫാ ശാശേരിയുടെയോ തോമയുടെയോ അത്ര താല്പര്യം  കാണിച്ചില്ല. അതോടെ അച്ഛന്‍ ആകെ പിസ്ട് ഓഫ് ആയി. ഇന്നത്തെ കാലത്ത് വാള്‍ മാര്‍ട്ടില്‍ പോലും ക്യാമറ കള്‍ ഉണ്ട്. പഴഞ്ചന്‍ ചിന്താഗതികള്‍ മാറ്റി ആധുനിക രീതിയില്‍ നിങ്ങള്‍ ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു എന്നായി ഫാ. ശാശ്ശേരി. ഏതായാലും ജനങ്ങള്‍ ഇക്കാര്യത്തില്‍ വഴങ്ങാന്‍ ഒട്ടും കൂട്ടാക്കിയില്ല.

ഏതായാലും സീറോ മലബാര്‍ പള്ളിയെ വാള്‍ മാര്‍ട്ട് നോട് ഉപമിച്ച ഫാ ശാശ്ശേരി പരോക്ഷമായി പറയുന്നത് വാള്‍ മാര്‍ട്ട് ല്‍ പോകുന്നവരില്‍ ചിലരെപ്പോലെ  നമ്മുടെ പള്ളിയില്‍ വരുന്ന വിശ്വാസികളില്‍ ചിലരും  പിടിച്ചു പറിക്കാരും, മോഷണക്കാരും, ശിശു പീഡന ക്കാരും pervert  കളും ആണെന്നല്ലേ?

നമ്മുടെ സീറോ മലബാര്‍ രൂപതാധികാരികള്‍ക്ക് "ഭയം, സംശയം" തുടങ്ങിയ മനോരോഗങ്ങള്‍ ബാധിച്ചിരിക്കുകയാണ് എന്നതിന് യാതൊരു സംശയവും വേണ്ട. അവര്‍ നയിക്കുന്നു എന്ന് നടിക്കുന്ന കുഞ്ഞാടുകളെ അവര്‍ക്ക് വിശ്വാസമില്ല. നമ്മുടെ സീറോ മലബാര്‍ പള്ളികളില്‍ അല്ലാതെ ഇതുപോലൊരു വേഷം കേട്ട് മറ്റൊരു കത്തോലിക്കാ പള്ളിയിലും കാണാനും സാധിക്കുകയില്ല. അമേരിക്കന്‍ പള്ളിയില്‍ ഇങ്ങനെ ആരെങ്കിലും  ക്യാമറകള്‍ സ്ഥാപിച്ചാല്‍ അധികാരികള്‍ കോടതി കയറും എന്നതിന് സംശയവും വേണ്ട. 

 

42 comments:

Anonymous said...

"ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ നിരീക്ഷണ ക്യാമറകള്‍ വിന്ന്യസിച്ചതിന്റെ സൂത്രധാരന്‍ ഞാന്‍" - ഫാ. ശാശ്ശേരി!

അതുമാത്രമല്ല "വാള്‍മാ൪ട്ട് കടകളില്‍പോലും നിരീക്ഷണ ക്യാമറകള്‍ വിന്ന്യസിച്ചതിന്റെ സൂത്രധാരന്‍ ഞാന്‍" - ഫാ. ശാശ്ശേരി!

ഫാ. ശാശ്ശേരി, ഇനി പറയുമോ, നമുക്ക് എയ൪പ്പോട്ടിന്റെ അകത്തേക്ക് കടക്കുന്നതിനുമുബ് മനുഷൃരെ മൊത്തത്തില്‍ SCAN ചെയുന്ന നിരീക്ഷണ കുന്ത്രാണ്ടം പളളിയില്‍ കയറണോടത്ത് പിടിപ്പിക്കാം. എന്നാലല്ലെ മനുഷൃ൪ ശരീരം മുഴുവ൯ ക൪ട്ട൯ ഇട്ടുവരുന്നത് കാരണം ആരും കീറി കളയാതിരിക്കാ൯ എന്ന് വട്ടന്‍ തോമ സൌകര്യ പൂര്‍വ്വം ഒരു ചോദിച്ചതുപോലെ ഏതേങ്കിലും വട്ടന്‍മാ൪ ചോദിച്ചുപോയാലുളള അവസ്ഥ എങ്ങനേയായിരിക്കും, മനുഷൃരെ മൊത്തത്തില്‍ SCAN ചെയുന്ന നിരീക്ഷണ കുന്ത്രാണ്ടത്തിന്റെ വാച്ച്മേനായി ഫാ. ശാശ്ശേരി, നില്‍ക്കുമോ?
വട്ട൯മാര് നില്‍ക്കുമോ?
വട്ടത്തികള്‍ നില്‍ക്കുമോ?

മനുഷൃരെ മൊത്തത്തില്‍ SCAN ചെയുന്ന നിരീക്ഷണ കുന്ത്രാണ്ടം വെച്ചാല്‍ ആണാണോ, പെണ്ണാണോ എന്നും തിരിച്ചറിയുകയും ചെയാം.

Anonymous said...

തിരുവനന്തപുരം: ക്രിസ്‌തുവിന്റെ അന്ത്യഅത്താഴ ചിത്രത്തെ വികലമാക്കി ചിത്രീകരിച്ചതില്‍ സി.പി.എമ്മിന്‌ ബന്ധമില്ല എന്ന്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍.
.
ബ്ലോഗ്‌ മാഷേ ഗാര്‍ലാന്‍ഡ്‌ പള്ളിയില്‍ താമര കുരിസ്സിനെ 12 ശിഷ്യന്മാരും വണങ്ങുന്ന പടം ബ്ലോഗില്‍ ഇട്ടു നാറ്റിക്കരുതെ.

Anonymous said...

കൊപ്പേല്‍ പള്ളിയില്‍ മഹത്ത പെട്ട കുരിസ്സു ആയാലും കുഴപ്പം ഇല്ല( താമര കുരിസ്സു) എന്ന് പറഞ്ഞ വട്ടന്‍ തോമാക്ക് ഇപ്പോള്‍ കൊപ്പലില്‍ മഹത്ത പെട്ട ഒളി കാമറ വെക്കാന്‍ മോഹം

Anonymous said...

വിശദ വിവരങ്ങള്‍ താമസം വിനാ.

അങ്ങനെ ആണ് എങ്കില്‍ ആ വീഡിയോ മാറ്റ് മാഷേ

Anonymous said...

ഈശോരനെ തേടി ഞാന്‍ അലഞ്ഞു,
ചിക്കാഗോയിലും ഇല്ല,
ഗാര്‍ലാന്‍ഡ്‌ പള്ളിയിലും ഇല്ലീ ഈശോരന്‍!!!

Anonymous said...

ഗാര്‍ലന്‍ഡിലെ, പാട്ടുകാര്‍ തുടങ്ങി ചെണ്ടക്കാര്‍ വരെ ഉള്ള പ്രമാണിമാര്‍ അവരുടെ ഭാര്യ മാര്‍ കാണിച്ച ആണത്തം പോലും കാണിക്കാന്‍ കഴിവില്ലാത്തവര്‍ ആണ് എന്ന് ഏഷ്യനെറ്റ് കണ്ടപ്പോള്‍ മനസ്സിലായി

Anonymous said...

നമ്മുടെ സീറോ മലബാര്‍ രൂ പ താ, "വാള്‍മാ൪ട്ട്" ആവുമോ എന്ന് വട്ടന്‍ തോമക്കും ഭയം!

Anonymous said...

Any priest who is making a secret deal with somebody to fool parishioners will definitely
DIGGING HIS OWN FUTURE.

In what way it is different from gunda/quotation culture ?

Pakkaran said...

അമേരിക്കന്‍ പള്ളിയില്‍ ഇങ്ങനെ ആരെങ്കിലും ക്യാമറകള്‍ സ്ഥാപിച്ചാല്‍ അധികാരികള്‍ കോടതി കയറും എന്നതിന് സംശയവും വേണ്ട....
This suggest that you never went to an English Church. All the churches have security cameras and there is absolutely nothing wrong in installing cameras in the churches. As a matter of fact , crimes in the churches are at rise throughout the United States. Statistics are available if you google.
There are instances where our youth were caught while taking drugs and adults taking alcohol. Couple of times fire alarm went on due to acts of drunkards. The church have to pay for this false alarms. This kind of activities are at minimal levels after installing security cameras. Cathedral is a big facility and cameras are a must( especially it is situated in a minority community). At a time there was a suggestion that the footage from security cameras should be monitored by the Bellwood police. Fr. Antony was against this idea. He dont want the youth to be thrown to the police. I really dont think this idea came from sasseril. He is just boasting. The church had this idea before and lack of fund delayed the project.

Anonymous said...

നഴ്‌സുമാര്‍ക്ക്‌ മിനിമം വേതനം: ധാരണയായെന്നു മന്ത്രി

ആലപ്പുഴ: സംസ്‌ഥാനത്ത്‌ സ്വകാര്യമേഖലയില്‍ നഴ്‌സുമാര്‍ക്ക്‌ മിനിമം വേതനം കൊടുക്കാന്‍ തത്വത്തില്‍ ധാരണയായതായി തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍.

ആലപ്പുഴയില്‍ കയര്‍കേരള 2012 മേളയുടെ അന്താരാഷ്‌ട്ര സെമിനാര്‍ ഉദ്‌ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

മിനിമം വേതനം ഉറപ്പാക്കാനുള്ള നടപടി പൂര്‍ത്തിയായി വരികയാണ്‌. സാങ്കേതിക തടസങ്ങള്‍ മാത്രമാണ്‌ ബാക്കിയുള്ളത്‌. പ്രശ്‌നത്തില്‍ സര്‍ക്കാരിന്‌ മധ്യസ്‌ഥന്റെ റോളാണ്‌. ആശുപത്രി അധികൃതരും നഴ്‌സുമാരും വിട്ടുവീഴ്‌ചയ്‌ക്ക് തയാറായി രോഗികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാതെ രമ്യതയിലെത്തണം.

ക്രൈസ്‌തവ സഭകള്‍ക്കെതിരേയാണ്‌ മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി രൂപം കൊണ്ടതെന്നും ക്രിസ്‌തുവിന്റെ ചിത്രവുമായി ഇപ്പോള്‍ നടത്തുന്നത്‌ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുള്ള പാപ്പരത്തമാണെന്നും മന്ത്രി പറഞ്ഞു.

Anonymous said...

ഈശോരനെ തേടി ഞാന്‍ അലഞ്ഞു,
ചിക്കാഗോയിലും ഇല്ല,
ഗാര്‍ലാന്‍ഡ്‌ പള്ളിയിലും ഇല്ല ഈശോരന്‍!!!
February 6, 2012 7:41 AM
ഒളിഞ്ഞ് നോക്കുന്ന
ക്യാമറകകളുണ്ടല്ലോ? ചിക്കാഗോയിലെ കഞ്ചാവ് പളളിയിലും
ഗാര്‍ലാന്‍ഡ്‌ ശവപെട്ടി പള്ളിയിലും
ഈശോരനെ തേടി ഞാന്‍ അലഞ്ഞു,
അവടെയും ഇവടെയും ഇല്ല ഈശോരന്‍!!!
അവടെയും ഇവടെയും
ഒളിഞ്ഞ് നോക്കുന്ന
ക്യാമറകകളുണ്ടല്ലോ?

Anonymous said...

ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ കഞ്ചാവ് അടിക്കാനാണൊ മില്ല൯ ഡോളറിന്റെ പളളി.

ചിക്കാഗോ കത്തീദ്രല്‍ പള്ളി, എന്നാണ് കഞ്ചാവ് പള്ളിയായത്.

അച്ഛ൯മാ൪ കഞ്ചാവ് കഴിക്കുന്നതുകൊണ്ടാവാം ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ കഞ്ചാവ് അടി.

ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ വരുന്ന ഞങ്ങളുടെ മക്കളാരും കഞ്ചാവ് കഴിച്ചിട്ടില്ല.


ചിക്കാഗോ കത്തീദ്രല്‍ പള്ളിയുടെംപുറത്ത് വച്ചത് പിന്നേയും സമ്മതിക്കാം.

അകത്തും അല്ത്താരയിലും ഡസന്‍ കണക്കിന് ക്യാമെറകള്‍ ആണ് ഉളളത്. പളളിക്കകത്ത് ഞങ്ങള്‍ വരുന്നത് കു൪ബാനക്കാണ്, എന്നുവെച്ചാല്‍ ഈശോരനെ തേടി ഞങ്ങള്‍ വരുന്നത്, കഞ്ചാവിനേ തേടിയല്ല ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ ഞങ്ങള്‍ വരുന്നത്.

സ്വ൪ണ്ണത്തേക്കാലും കഞ്ചാവിനേക്കാലും വിലപിടിപ്പുളള മാണിക്ക൯ ക്രോസ് ആരും ഈപേല് ഇട്ട് വിക്കാ൯ എടുത്ത് കൊണ്ടുപോയാലോ എന്ന് അങ്ങാടിയത്ത് പിതാവ് പേടിച്ചട്ടാണ് ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ നിരീക്ഷണ ക്യാമറകള്‍ വെച്ചത്. അതല്ലാതെ ഇവിടത്തേ ഇടവക പളളിയിലെ ജെനങ്ങളുടെ മക്കള് കഞ്ചാവ് അടിച്ചാലും കറബരുടെ കൂടെ പപോയാലും നമ്മടെ അങ്ങാടിയത്ത് പിതാവിന് ഒരു പേടിയുമില്ല.

പേ൪ഷൃ൯ ക്രോസ് എന്ന നിതിയെ കാക്കുന്ന ഭൂതമാണ് നമ്മടെ അങ്ങാടിയത്ത് പിതാവ്. അത് ആരും എടുത്തുകൊണ്ടുപോകാതിരിക്കാനാണ് വിലപിടിപ്പുളള ക൪ട്ട൯ അല്ത്താരയില്‍ ഇട്ടിരിക്കുന്നതും പേ൪ഷൃ൯ ക്രോസും ശീലയും ഓടിപോകാതിരിക്കുന്നത് തടയാനാണ് 173-ക്യാമറകള്‍ ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ നിരീക്ഷണത്തിന് അല്ത്താരയിലും പളളിക്കകത്തും പുറത്തുമായി വെച്ചിരിക്കുന്നത്.
അതല്ലാതെ ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ അച്ഛ൯മാരെ കറബര് പിടിച്ചുകൊണ്ടുപോകുമെന്ന് പേടിച്ചട്ടല്ല നിരീക്ഷണ കുന്ത്രാണ്ട ക്യാമറകള്‍ പിടിപ്പിച്ചത്.

Anonymous said...

ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ നിരീക്ഷണ ക്യാമറകള്‍ ലണ്ടനിലെ 'കോര്‍ട്ട്‌ ഓഫിസില്‍.


"സ്‌ത്രീക്ക്‌ സെക്‌സ് വിലക്ക്‌"

ഒരു 29 കാരിയെ സെക്‌സില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന്‌ വിലക്കിക്കൊണ്ട്‌ കോടതി ഉത്തരവ്‌! ലണ്ടനിലെ 'കോര്‍ട്ട്‌ ഓഫ്‌ പ്രൊട്ടക്ഷ'നാണ്‌ വിവാദമായേക്കാവുന്ന ഈ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

ഓട്ടിസം ബാധിച്ച ഒരു സ്‌ത്രീയെ ലൈംഗിക ചൂഷണങ്ങളില്‍ നിന്ന്‌ സംരക്ഷിക്കുന്നതിനാണ്‌ കോടതി ഈ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. സ്‌ത്രീക്ക്‌ ലൈംഗിക ബന്ധത്തിനുളള അനുമതി നല്‍കുന്നതിനുളള മനോബലം ഇല്ലാത്തത്‌ കാരണമാണ്‌ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌ എന്ന്‌ കോടതി വിശദീകരിച്ചു. ഉത്തരവിലൂടെ സെക്‌സ് നിഷേധിച്ചത്‌ സ്‌ത്രീയുടെ ഭാവി മുന്നില്‍ കണ്ടുകൊണ്ടാണെന്ന്‌ ജസ്‌റ്റിസ്‌ ഹെഡ്‌ലി പറഞ്ഞു.

മനോദൗര്‍ബല്യമുളളവര്‍ക്ക്‌ ചികിത്സ നിശ്‌ചയിക്കുന്നതുമായി ബന്ധപ്പെട്ട 'കോര്‍ട്ട്‌ ഓഫ്‌ പ്രൊട്ടക്ഷ'ന്‍ 2007 ല്‍ ആണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌.

Anonymous said...

ചിക്കാഗോ പള്ളിയില്‍ നിരീക്ഷണം
തടയാന്‍ ഉപകരണം!

രാജ്യതലസ്‌ഥാനമായ ഡല്‍ഹി പോലും സ്‌ത്രീകള്‍ക്ക്‌ സുരക്ഷിത സ്‌ഥലമല്ല. ഇന്ത്യയില്‍ എവിടെയും ഏത്‌ നിമിഷവും സ്‌ത്രീകള്‍ പീഡിപ്പിക്കപ്പെട്ടേക്കാം എന്ന അവസ്‌ഥയാണ്‌. ഈ സാഹചര്യത്തില്‍ സ്‌ത്രീകള്‍ക്ക്‌ അവരെ തന്നെ സംരക്ഷിക്കുന്നതിന്‌ ഒരു ഉപകരണം ലഭിച്ചാലോ?

ഡല്‍ഹി സ്വദേശിയായ മനു ചോപ്ര എന്ന പതിനാറുകാരന്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഇത്തരമൊരു ഉപകരണം കണ്ടുപിടിച്ച്‌ ലോകപ്രശസ്‌തനായിരിക്കുന്നു. റിസ്‌റ്റ് വാച്ച്‌ പോലെയുളള ഈ ഉപകരണം ധരിച്ച്‌ നടക്കുന്ന സ്‌ത്രീകള്‍ക്ക്‌ പീഡകരില്‍ നിന്ന്‌ രക്ഷ നേടാം. സ്‌ത്രീകള്‍ക്ക്‌ തങ്ങളെ ഉപദ്രവിക്കാന്‍ വരുന്നവരുടെ മേല്‍ വൈദ്യുതാഘാതമേല്‍പ്പിച്ച്‌ രക്ഷപെടാന്‍ സഹായിക്കുന്ന സങ്കേതമാണ്‌ മനു കണ്ടുപിടിച്ചിരിക്കുന്നത്‌.

റിസ്‌റ്റ് വാച്ച്‌ പോലെയുളള പീഡനവിരുദ്ധ ഉപകരണത്തില്‍ ഒരു ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്‌. ഇത്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഫോട്ടോ എടുക്കാന്‍ സഹായിക്കും. സ്‌ത്രീകള്‍ വിപരീത സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ പള്‍സ്‌ നിരക്ക്‌ കൂടുന്നത്‌ അനുസരിച്ച്‌ ഉപകരണം പ്രവര്‍ത്തന ക്ഷമമാകും. ഈസമയം ആക്രമണകാരിയുടെ ശരീരഭാഗത്ത്‌ ഉപകരണം മുട്ടിച്ച്‌ ചെറിയ 'ഷോക്ക്‌' നല്‍കാം. ഇതിനിടെ പീഡന ഇരയ്‌ക്ക് ഓടി രക്ഷപെടുകയും ചെയ്യാം.

ഉപകരണത്തിന്‌ 122 രൂപയോളമേ വില വരികയുളളൂ. എന്നാല്‍, മനു ഒരു ശാസ്‌ത്രമേളയ്‌ക്ക് വേണ്ടിയാണ്‌ ഇത്‌ നിര്‍മ്മിച്ചത്‌. വ്യാവസായികാടിസ്‌ഥാനത്തില്‍ നിര്‍മ്മിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

foosiya pathani said...

യേശുക്രിസ്തുവിനെ പാര്‍ട്ടി ആദരിക്കുന്നതില്‍ ആര്‍ക്കും വിഷമം തോന്നിയിട്ടു കാര്യമില്ല’.
Pastor vijayan

(വിഷമമല്ല സഖാവേ, ഇതിനു മുമ്പ് പാര്‍ട്ടി ആദരിച്ചിട്ടുള്ള ആളുകളുടെയൊക്കെ ഇപ്പോഴത്തെ അവസ്ഥ ആലോചിക്കുമ്പോള്‍ ചെറിയൊരു ഉള്‍ക്കിടിലം അത്രേയുള്ളൂ. വണ്‍മിസ്റ്റര്‍ മദനിയെ ആദരിച്ച ആദരിക്കല്‍ ഇത്തരുണത്തില്‍ ചുമ്മാ സ്മരിക്കുന്നു).

Anonymous said...

യേശുവും ബുദ്ധനും പുരോഗമനകാരികള്‍-യെച്ചൂരി

ന്യൂഡല്‍ഹി: ക്രിസ്തുപോസ്റ്റര്‍വിവാദം കേരളത്തില്‍ കൊഴുക്കുന്നതിനിടെ, യേശുക്രിസ്തുവും ശ്രീബുദ്ധനും അവരുടെ കാലഘട്ടത്തിലെ പുരോഗമനവാദികളെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. അവരുടെ കാലഘട്ടത്തില്‍ സമൂഹത്തില്‍ നിലനിന്ന തിന്മകള്‍ക്കെതിരെ പുരോഗമനപങ്ക് വഹിച്ചവരാണ് യോശുവും ബുദ്ധനുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ പാര്‍ട്ടി സമ്മേളന പോസ്റ്ററുകളില്‍ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം യേശുവിന്റെ ചിത്രവും അന്ത്യ അത്താഴത്തിന്റെ രാഷ്ട്രീയകാര്‍ട്ടൂണും പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യേശുവിനേയും ബുദ്ധനേയും വിലകുറച്ചുകാണുന്ന ഒരുദ്ദേശവും ഇതിലില്ലെന്നും യെച്ചൂരി പറഞ്ഞു.

Anonymous said...

ഒരു മാത്രുകപള്ളി

ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി
കൊപ്പല്‍ പള്ളിയില്‍ വിളിക്കാതെ..
പാര്‍ക്കിഗ് ലോ.... ട്ടിലെ ജാടകള്‍ കണ്ടു
കരുണാമയനവന്‍ കാത്തുനിന്നൂ..
കരുണാമയനവന്‍ കാത്തുനിന്നൂ..



അലങ്കാരദീപങ്ങള്‍ ആര്‍ത്തുചിരിച്ചു..

പള്ളിക്കകമാകെ കോരിത്തരിച്ചു..
കോരിത്തരിച്ചു...
വാദ്യങ്ങളൊരുങ്ങി വിദ്വാന്മാരൊരുങ്ങി
ഗായക സംഘം ....തുടങ്ങി
അലറിപ്പാടാന്‍ തുടങ്ങി..
(ഈശ്വരനൊരിക്കല്‍)



ആടകള്‍ ചാര്‍ത്തിയ ക്രൂശിത വിഗ്രഹം..
അവിടെയും സൂക്ഷിച്ചിരുന്നു..
അവിടെയും സൂക്ഷിച്ചിരുന്നു..
(ബാലികഴിഞ്ഞു)
മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി..
മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി..
മദിരാചഷകം തുളുമ്പി..
മദിരാചഷകം തുളുമ്പി..

ഒരുപിടി ചോറിനായ് യാചിച്ചു ദൈവം...
ചിരികള്‍ ഉയര്‍ന്നു സദസ്സില്‍...
ചിരികള്‍ ഉയര്‍ന്നു സദസ്സില്‍....
ഒരു പഴേ കൈക്കാരന്‍ വാളോങ്ങിനിന്നു...
ചിരിച്ചു..... പിന്‍‌വാങ്ങി...
ക്രിസ്തു .... യേശുക്രിസ്തു ....
( ശ്രീകുമാരന്‍ തമ്പി എന്നാ മഹാനായ പ്രതിഭയോട് കടപ്പാട്)

Anonymous said...

യേശുവിന്റെ ചിത്രവും അന്ത്യ അത്താഴത്തിന്റെ രാഷ്ട്രീയകാര്‍ട്ടൂണും പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യേശുവിനേയും ബുദ്ധനേയും വിലകുറച്ചുകാണുന്ന ഒരുദ്ദേശവും ഇതിലില്ലെന്നും യെച്ചൂരി പറഞ്ഞു.
February 6, 2012 9:43 PM

ഗാ൪ലാഡില് കാര്‍ട്ടൂണിസ്റ്റ് കോരോത്ത് വരച്ച ശവപെട്ടിയും ശിഷൃ൯മാരെയും കണ്ടാല്‍ ജെനം പറയുന്നതും യേശുവിനേയും കത്തോലിക്ക ജെനത്തേയും ശിഷൃ൯മാരെയും വിലകുറച്ചുകാണുന്നതല്ലേ എന്ന്.

Anonymous said...

"ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കത്തോലിക്കാ സഭയും തമ്മില്‍ വല്ല്യ
വ്യത്യസം ഒന്നും ഇല്ല....രണ്ടിനും കര്‍ത്താവിനെ കാര്യം കാണാന്‍ മാത്രം
മതി...

രണ്ടും പിരിവില്‍ മിടുക്കര്‍ ആണ്...പാര്‍ട്ടി ആണേല്‍ ബക്കറ്റ്‌ പിരിവില്‍
തുടങ്ങി ലാവ്‌ലിന്‍ വരെ എടുക്കും..സഭയാണേല്‍ പിടിയരിയില്‍ തുടങ്ങി
തലവരിയായി ലക്ഷങ്ങള്‍ വാങ്ങുന്ന അവസ്ഥയാണ്..

പാര്‍ട്ടിയും സഭയും ഒരു പ്രത്യേക ചട്ടകൂടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ആണ്...

തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത രണ്ടേ രണ്ടു പ്രസ്ഥാനങ്ങള്‍ ആണ് ഇവ.
ഒരിടത്തു പാര്‍ട്ടി സെക്രട്ടറി പറയുന്നത് ധിക്കരിച്ചാല്‍ തല
പോകും...അപ്പുറത്ത് മേത്രാനോ അച്ഛനോ പറയുന്നത് ധിക്കരിച്ചാല്‍ പറ്റാവുന്ന
എല്ലാ പണിയും കൊടുക്കും...രണ്ടിനും ജനാധിപത്യം എന്താണ് എന്ന് പോലും
അറിയില്ല.

സഭ ഇടവക ജനങ്ങളെ പിഴിഞ്ഞെടുത്തു സ്ഥാപനങ്ങള്‍ പണിയും, എന്നിട്ട് അവരുടെ
മക്കള്‍ക്ക്‌ വല്ല അഡ്മിഷന്‍ ചോദിച്ചു ചെന്നാല്‍ തന്തയ്ക്കു
വിളിക്കും...പാര്‍ട്ടി സഖക്കളില്‍നിന്നും പിരിവെടുത്തു നേതാക്കളുടെ മക്കളെ
വിദേശത്ത് അയച്ചു പഠിപ്പിക്കും. പിരിവു കൊടുത്ത സഖാക്കളുടെ മക്കള്‍ ഇവിടെ
ബസിനു കല്ലെറിഞ്ഞും പോലീസിന്റെ അടി മേടിച്ചും ജീവിച്ചോണം.

രണ്ടും അസഹിഷ്ണുതയില്‍ മത്സരം ആണ്. സഭയ്ക്കെതിരെ ആരെങ്കിലും എന്തെങ്കിലും
പറഞ്ഞാല്‍ എന്ത് വിധേനയും ആ വിഷയം വര്‍ഗീയവല്‍ക്കരിക്കാന്‍ സ്റ്റീഫന്‍
ആലത്തറയെ പോലുള്ള ജന്മനാ വര്‍ഗീയതയുള്ളവരെ വക്താക്കളായി വച്ചിരിക്കുന്നു.
പാര്‍ട്ടി ആണേല്‍ എതിര്‍ക്കുന്നവരുടെ കയ്യും കാലും ഒടിക്കാന്‍ ഗുണ്ടകളെയും
..ഏതായാലും ഗുണ്ടായിസം മാത്രം സഭ തുടങ്ങിയതായി കേട്ടിട്ടില്ല..(അതിന്റെ
ഉദ്ഘാടനം എന്റെ നെഞ്ചത്താകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണേ)

പിന്നെ രണ്ടും രക്തസാക്ഷികള്‍ക്ക് അമിത പ്രാധാന്യം ആണ്
കൊടുക്കുന്നത്...രക്തസാക്ഷികളെ ആദരിച്ചു കൊള്ളട്ടെ...പക്ഷെ വീണ്ടും വീണ്ടും
രക്തസാക്ഷികള്‍ ഉണ്ടാകണം എന്ന് ആഹ്വാനം ചെയ്യുന്നതില്‍ എന്ത് നീതിയാണ്
ഉള്ളത്...ഒരിടത്തു വിശ്വാസത്തിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ പറയുമ്പോള്‍
മറുവശത്ത് ആദര്‍ശത്തിന് വേണ്ടി ത്യജിക്കാന്‍ പറയുന്നു. പക്ഷെ
ത്യജിക്കേണ്ടത് രണ്ടിടത്തും പാവങ്ങള്‍ ആണെന്ന് മാത്രം..

പാര്‍ട്ടിയും സഭയും പറച്ചിലില്‍ പാവങ്ങളുടെ കൂടെയും പ്രവര്‍ത്തിയില്‍ മുതലാളിമാരുടെ കൂടെയും ആണ്..

ഏറ്റവും സാമ്യം രണ്ടു പേര്‍ക്കും ക്രിസ്തു ആരാണെന്നോ മറ്റോ ഒരു ഐഡിയയും
ഇല്ല എന്നുള്ളതിലാണ്. രണ്ടിനും ക്രിസ്തു സ്ഥാപിത താല്പര്യങ്ങള്‍ക്ക്
ഉപയോഗിക്കാന്‍ ഉള്ള ഒരു പേര്. ചില അച്ചന്മാരുടെ ബൈബിള്‍ പ്രസംഗം കേട്ടാല്‍
പിണറായി വിജയന്‍റെ ബൈബിള്‍ ദുര്‍വ്യാഖ്യാനം അറിവില്ലായ്മ എന്ന് കരുതി
ക്ഷമിക്കാവുന്നതേ ഉള്ളൂ...പാര്‍ട്ടിക്ക് ക്രിസ്തുവിനെ തിരഞ്ഞെടുപ്പിന്
വേണെമെങ്കില്‍ സഭയ്ക്ക് സ്ഥാപനം നടത്തിപ്പിന് ക്രിസ്തുവിന്റെ പേര് വേണം ..

പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്ക് നന്നായറിയാം അതുകൊണ്ട് ഇവരോട് ക്ഷമിക്കരുതേ!"

Anonymous said...

ആവശ്യമെങ്കില്‍ ഗണേഷിനെ കൂറുമാറ്റ നിയമത്തില്‍ കുടുക്കും: പിള്ള‍

ആവശ്യമെങ്കില്‍ കത്തോലിക്ക ജെനത്തേ ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ നിരീക്ഷണ ക്യാമറകള്‍കൊണ്ട് അങ്ങാടിയത്ത് പിതാവ് കൂറുമാറാത്ത നിയമത്തില്‍ കുടുക്കും: {മാനിക്കം കുരിശിന് വേണ്ടി കൂറുമാറാത്തതുകൊണ്ട്}

കൊച്ചി: മന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ പാര്‍ട്ടിയ്‌ക്കെതിരായുള്ള നീക്കം തുടര്‍ന്നാല്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടിയെടുക്കാമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌(ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണ പിളള. നടപടിക്ക്‌ പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റിയില്‍ മൂന്നില്‍ രണ്ട്‌ അംഗങ്ങളുടെ പിന്തുണയാണ്‌ വേണ്ടത്‌ . മന്ത്രിയ്‌ക്കൊപ്പം പാര്‍ട്ടി അണികള്‍ ആരുമില്ല. ഗണേഷിനെതിരായ പാര്‍ട്ടി നടപടി മൂന്ന്‌ ദിവസത്തിനകം ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനിക്കുമെന്ന്‌ പിളള അറിയിച്ചു. പോഷക സംഘടന ഭാരവാഹികളെയും യോഗത്തിന്‌ ക്ഷണിക്കും.

കേരള രാഷ്‌ട്രീയത്തിലെ സന്തോഷ്‌ പണ്ഡിറ്റാണ്‌ കെ.ബി. ഗണേഷ്‌ കുമാറെന്ന്‌ പിളള പറഞ്ഞു. ഗണേഷ്‌ നുണമാത്രമേ പറയൂ. മന്ത്രിയേയും എംഎല്‍എയും തീരുമാനിക്കുന്നത്‌ പാര്‍ട്ടിയാണ്‌ . മുന്നണി വകുപ്പ്‌ മാത്രമാണ്‌ നല്‍കുന്നത്‌ . ഈ സാഹചര്യത്തില്‍ മന്ത്രി തുടരണോയെന്ന്‌ പാര്‍ട്ടിക്ക്‌ തീരുമാനിക്കാം. പാര്‍ട്ടിയുടെ അഭിമാനത്തിന്‌ ചേരുന്ന തീരുമാനമാകും പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ കൈക്കൊള്ളുക. ഗണേഷ്‌ കുമാറിന്റെ നടപടികള്‍ വിശദീകരിക്കുന്നതിനിടെ വയനാട്‌ ജില്ലാ പ്രസിഡന്റ്‌ പൊട്ടിക്കരഞ്ഞെന്ന്‌ അദ്ദേഹം ആരോപിച്ചു.

നാളെ ചേരുന്ന യുഡിഎഫ്‌ യോഗത്തില്‍ പ്രശ്‌നം ഉന്നയിക്കും. യോഗത്തിലേക്ക്‌ മന്ത്രിയെ അയക്കില്ല.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വമില്ലാത്ത അവസ്‌ഥയിലാണ്‌ ഗണേഷ്‌ എംഎല്‍എ ആയത്‌ . ആര്‍ക്കാണെങ്കിലും തെറ്റു പറ്റും. അന്ന്‌ അടയ്‌ക്കയായിരുന്നു. ഇന്ന്‌ അടയ്‌ക്കാ മരമായി . ഇങ്ങനെ നിലപാട്‌ അദ്ദേഹം സ്വീകരിക്കുമെന്ന്‌ കരുതിയില്ല.

അച്‌ഛനും മകനുമെന്നതല്ല പ്രശ്‌നം. തന്നെ സംബന്ധിച്ച്‌ ഒപ്പം നിന്ന പാര്‍ട്ടിയാണ്‌ പ്രധാനമെന്ന്‌ പിള്ള വ്യക്‌തമാക്കി.

ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ രണ്ടു തവണ ഗണേഷിന്‌ കത്തു നല്‍കിയിരുന്നു. ഒരു കത്ത്‌ തപാലിലും അയച്ചിട്ടും അദ്ദേഹം യോഗത്തിനെത്തിയില്ല. വനം വകുപ്പ്‌ ഉപേക്ഷിക്കാന്‍ മന്ത്രി ആഗ്രഹിച്ചാല്‍ തടയില്ല. എന്‍എസ്‌എസ്‌ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥയോട്‌ തനിക്ക്‌ പൂര്‍ണയോജിപ്പാണ്‌ . മുല്ലപ്പെരിയാര്‍ സമരത്തില്‍ പി.സി. തോമസ്‌ വിഭാഗമടക്കമുളള എല്ലാ കേരളാ കോണ്‍ഗ്രസ്‌ വിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരത്തിനായി ചപ്പാത്തിലേക്ക്‌ പോകും. എല്ലാ കേരളാ കോണ്‍ഗ്രസുകളും ഒരുമിച്ച് സമരം നടത്തണം. ദേശീയ കക്ഷികള്‍ നടത്തുന്ന കപടനാടകത്തോട്‌ വിയോജിപ്പുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

അങ്ങാടിയത്ത് പിതാവ് സ്വന്തം ജെനത്തിനേ കുടുക്കുന്നു.
പിള്ള‍യാണെങ്കില്‍ സ്വന്തം മകനായ ഗണേഷിനെ കുടുക്കുന്നു.

സ്വന്തം കാരൃം കാണാ൯ ഇവ൯മാ൪ രണ്ടും മോശമല്ല. മകനായാലും ജെനമായാലും എന്ത്.

Anonymous said...

സമരക്കാരുമായി ചര്‍ച്ചയ്‌ക്കില്ലെന്ന്‌ ലേക്‌ഷോര്‍ മാനേജ്‌മെന്റ്.‌

കൊച്ചി: എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ സമരം നടത്തുന്ന നഴ്‌സുമാരുമായി ഇനി ചര്‍ച്ചയ്‌ക്കില്ലെന്ന്‌ ആശുപത്രി മാനേജ്‌മെന്റ്‌. സമരം നേരിടുമെന്നും മാനേജ്‌മെന്റ്‌ അറിയിച്ചു. സമരക്കാരും മാനേജ്‌മെന്റുമായി തൊഴില്‍വകുപ്പ്‌ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ നഴ്‌സുമാര്‍ സമരം തുടരുകയാണ്‌.

ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ചു മാത്രമേ സര്‍ക്കാരിന്‌ ഇടപെടാന്‍ കഴിയുവെന്ന്‌ തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ഇന്ന്‌ വ്യക്‌തമാക്കിയിരുന്നു. സമണരം അവസാനിപ്പിക്കാന്‍ ഇരുപക്ഷവും വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

Anonymous said...

ക്രിസ്തുമതത്തിന് പൊരുത്തമേറെ കമ്യൂണിസവുമായി: കാരാട്ട്


തിരു: മതത്തെയല്ല; വര്‍ഗീയതയെയും മതമൗലിക വാദത്തെയുമാണ് സിപിഐ എം എതിര്‍ക്കുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. തിരുവനന്തപുരത്ത് പാര്‍ട്ടി ഇരുപതാം സംസ്ഥാന സമ്മേളനം ഉല്‍ഘാടനം ചെയ്യവേയാണ് അടുത്തിടെ കേരളത്തിലുണ്ടായ വിവാദങ്ങളെ പരാമര്‍ശിച്ച് കാരാട്ട് പാര്‍ട്ടി നിലപാട് ആവര്‍ത്തിച്ചത്.



ഇക്കാര്യത്തില്‍ അനാവശ്യ വിവാദമാണ് ഉയര്‍ത്തുന്നത്. ക്രൈസ്തവ സഭയെക്കുറിച്ച് പാര്‍ട്ടിക്കുള്ള നിലപാടിനെക്കുറിച്ചു പറയുമ്പോള്‍ , 1971ല്‍ ക്യൂബയിലെ ക്രൈസ്തവ മത നേതാക്കളെ അഭിസംബോധന ചെയ്ത് മഹാനായ നേതാവ് ഫിദല്‍ കാസ്ട്രോ പറഞ്ഞതാണ് ഉദ്ധരിക്കാനുള്ളത്. അദ്ദേഹം പറഞ്ഞു: "മുതലാളിത്തവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമ്യുണിസത്തിന് ക്രൈസ്തവ സഭയുമായി പതിനായിരത്തിലേറെ പൊരുത്തങ്ങളുണ്ട്". കേരളത്തിലെ കാര്യത്തിലും ഇതുതന്നെയാണ് പറയാനുള്ളതെന്ന് കാരാട്ട് തുടര്‍ന്നു.

ഇന്ത്യയിലെ ഭരണക്കാര്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ്. ഇതുവരെ കാണാത്ത അഴിമതിയാണ് യുപിഎ ഭരണത്തില്‍ . ലോക്പാല്‍ കൊണ്ടു മാത്രം ഇതിനെ നേരിടാനാവില്ല. അഴിമതിക്കു കാരണമായ നവ ഉദാവല്‍ക്കരണ നയങ്ങളെയും എതിര്‍ത്തു തോല്‍പ്പിക്കണമെന്ന് അദ്ദേഹം തുടര്‍ന്നു. കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. സ്വാഗത സംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ സ്വാഗതം ചെയ്തു.

Anonymous said...

സ്വ൪ണ്ണത്തേക്കാലും കഞ്ചാവിനേക്കാലും വിലപിടിപ്പുളള മാണിക്ക൯ ക്രോസ് ആരും Ebay ഇട്ട് വിക്കാ൯ എടുത്ത് കൊണ്ടുപോയാലോ എന്ന് അങ്ങാടിയത്ത് പിതാവ് പേടിച്ചട്ടാണ് ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ നിരീക്ഷണ ക്യാമറകള്‍ വെച്ചത്. അതല്ലാതെ ഇവിടത്തേ ഇടവക പളളിയിലെ ജെനങ്ങളുടെ മക്കള് കഞ്ചാവ് അടിച്ചാലും കറുബരുടെ കൂടെ പോയാലും നമ്മടെ അങ്ങാടിയത്ത് പിതാവിന് ഒരു പേടിയുമില്ല. മാണിക്ക൯ ക്രോസ് ആരും Ebay ഇട്ട് വില്‍ക്കരുത്, അതുമാത്രം അങ്ങാടിയത്ത് പിതാവിന് സഹിക്കുകയില്ല.

Anonymous said...

E-bayയില്‍ പോലും വിറ്റാല്‍, വിലകിട്ടാത്ത പേ൪ഷൃ൯ ക്രോസ് ആ൪ക്ക് വേണം സ്ലംഡോക് പേ൪ഷൃ൯ ക്രോസ്.

Anonymous said...

ഗാര്‍ലന്‍ഡിലെ, പാട്ടുകാര്‍ തുടങ്ങി ചെണ്ടക്കാര്‍ വരെ ഉള്ള പ്രമാണിമാര്‍ അവരുടെ ഭാര്യ മാര്‍ കാണിച്ച ആണത്തം പോലും കാണിക്കാന്‍ കഴിവില്ലാത്തവര്‍ ആണ് എന്ന് ഏഷ്യനെറ്റ് കണ്ടപ്പോള്‍ മനസ്സിലായി
February 6, 2012 9:22 AM

എന്നുവെച്ചാല്‍, ആണെന്ന് പറഞ്ഞുനടക്കുന്ന ശവപെട്ടി ജോജിപോലും ഗാര്‍ലന്‍ഡിലെ ആണല്ലാ, എന്നാണോ പറഞ്ഞത്.

Anonymous said...

തൃശൂരില്‍ ആബല്ലു൪ വെണ്ടോ൪ സെന്‍റ് മേരീസ് പളളിയില്‍ വിശുദ്ധ സെബസ്തൃാനോസിന്‍റെ അബ് തിരുനാളിന് ആസംശകള്‍ അ൪പ്പിച്ചും വിപ്ലവകാരി ചെഗുവേരിയുമായി വിശുദ്ധനെ സാദൃശൃപ്പെടുത്തിയും ഡിവൈഎഫ്ഐ വെണ്ടോ൪ ജംക്ഷണില്‍ സ്ഥാപിച്ച ബോ൪ഡ്.

തൃശൂ൪: ക്രൈസ്തവ വിശ്വാസികള്‍ വണങ്ങുന്ന വിശുദ്ധ സെബസ്തൃാനോസും ഇടതുപക്ഷത്തിന്‍റെ രക്തസാക്ഷി പട്ടികയില്‍. എന്നാല്‍പോലും പൗവ്വത്തിന്‍റെയോ അങ്ങാടിയത്ത് ബിഷപ്പിന്‍റെയോ പട്ടികയില്‍ ക്ലാവ൪ അഥവാ പേ൪ഷൃ൯ ക്രോസ് എന്നുമാത്രം. വെണ്ടോ൪ സെന്‍റ് മേരീസ് പളളിയില്‍ വിശുദ്ധ സെബസ്തൃാനോസിന്‍റെ തിരുനാളിനൊടുബന്ധിച്ചു ഡിവൈഎഫ്ഐ ഉയ൪ത്തിയ ബോ൪ഡിലാണ് ചെകുവേരയോടൊപ്പം സെബസ്തൃാനേയും ഉള്‍പ്പെടുത്തിയത്.

സാമൂഹികനീതിക്കുവേണ്ടി പോരാടി മരിച്ച ധീര രക്തസാക്ഷി സെബസ്തൃാനോസിന്‍റെ അബ് തിരുനാളിന് അഭിവാദൃം എന്നാണ് ബോ൪ഡില്‍ എഴുതിയിട്ടുളളത്. പുണൃവാള൯, വിശുദ്ധ എന്നീ ബഹുമാന പദങ്ങള്‍ ഒഴിവാക്കിയിട്ടുമുണ്ട്. ബഹുമാന പദമില്ലാതെ വിശുദ്ധ സെബസ്തൃാനോസിന്‍റെ പേര് പറയാറില്ല. വെണ്ടോ൪ പളളി കപ്പേളയോടു ചേ൪ന്നാണ് ഈ ബോ൪ഡ്.

Anonymous said...

ക്രസ്തൃാനികളുടെ ദൈവമായ യേശുക്രസ്തുവും വിശുദ്ധ സെബസ്തൃാനോസും ഇടതു രക്തസാക്ഷി പട്ടികയില്‍!


ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രല്‍ പള്ളിയിലും ചിക്കാഗോ സീറോ മലബാര്‍ രൂപതായിലെ മറ്റ് പളളികളിലും ക്രസ്തൃാനികളുടെ ദൈവമായ യേശുക്രസ്തുവിനേയും വിശുദ്ധ സെബസ്തൃാനോസിനേയും, ചാക്കോച്ഛ൯ മുതലാളിയും പൌവത്തില്‍ മുതലാളിയും ചേ൪ന്ന് പളളികളില്‍ നിന്ന് പുറത്താക്കിയ പട്ടികയില്‍!

Anonymous said...

ക്രിസ്തുവിവാദത്തില്‍ സി.പി.എം നേതാക്കളെ ന്യായീകരിച്ച് കേന്ദ്രനേതൃത്വം!


ന്യൂഡല്‍ഹി: ശ്രീബുദ്ധനും ക്രിസ്തുവും മുഹമ്മദ് നബിയുമൊക്കെ അവരവരുടെ കാലഘട്ടങ്ങളില്‍ പ്രത്യേകമായ സംഭാവനകള്‍ അര്‍പ്പിച്ചവരാണെന്നും അതേക്കുറിച്ച് കേരളത്തിലെ നേതാക്കള്‍ പറയുന്നതില്‍ പുതുമയില്ളെന്നും സി.പി.എം കേന്ദ്ര നേതൃത്വം. കേരളത്തിലെ ക്രിസ്തുവിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറ സാന്നിധ്യത്തില്‍ പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ് ഈ വിശദീകരണം നല്‍കിയത്. ബുദ്ധനും ക്രിസ്തുവും നബിയുമൊക്കെ ചെയ്ത കാര്യങ്ങള്‍ എടുത്തുപറയുന്നതില്‍ പുതുമ കാണാന്‍ കഴിയുന്നില്ളെന്ന് യെച്ചൂരി പറഞ്ഞു.

Anonymous said...

വാള്‍ മാര്‍ട്ടില്‍ പോകുന്നവ൪ ഭക്ഷണസാധനങ്ങളും തുണികളും മറ്റും വാങ്ങാ൯പോകുന്നതുപോലെ എന്ന് തുടങ്ങി ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലും, ഭക്ഷണസാധനങ്ങളും തുണികളും മറ്റും വാങ്ങുവാ൯ തുടങ്ങിയത്. ചിക്കാഗോ കത്തീദ്രല്‍ പള്ളി, ദൈവാലയോ അതോ ഭക്ഷണശാലയോ. വാള്‍മാ൪ട്ട് കടകളില്‍പോലും സെക്യൂരിറ്റി കേമറ. ഏതായാലും സീറോ മലബാര്‍ പള്ളിയെ വാള്‍ മാര്‍ട്ട് നോട് ഉപമിച്ച ഫാ ശാശ്ശേരി പരോക്ഷമായി പറയുന്നത് വാള്‍ മാര്‍ട്ട് ല്‍ പോകുന്നവരില്‍ ചിലരെപ്പോലെ നമ്മുടെ പള്ളിയില്‍ വരുന്ന വിശ്വാസികളില്‍ ചിലരും പിടിച്ചു പറിക്കാരും, മോഷണക്കാരും, ശിശു പീഡന ക്കാരും pervert കളും ആണെന്നല്ലേ?

Anonymous said...

ആടകള്‍ ചാര്‍ത്തിയ ക്രൂശിത വിഗ്രഹം..
അവിടെയും സൂക്ഷിച്ചിരുന്നു..
അവിടെയും സൂക്ഷിച്ചിരുന്നു..
(ബാലികഴിഞ്ഞു)
മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി..
മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി..
മദിരാചഷകം തുളുമ്പി..
മദിരാചഷകം തുളുമ്പി..

ഒരുപിടി ചോറിനായ് യാചിച്ചു ദൈവം...
ചിരികള്‍ ഉയര്‍ന്നു സദസ്സില്‍...
ചിരികള്‍ ഉയര്‍ന്നു സദസ്സില്‍....
ഒരു പഴേ കൈക്കാരന്‍ വാളോങ്ങിനിന്നു...
ചിരിച്ചു..... പിന്‍‌വാങ്ങി...
ക്രിസ്തു .... യേശുക്രിസ്തു ....
( ശ്രീകുമാരന്‍ തമ്പി എന്നാ മഹാനായ പ്രതിഭയോട് കടപ്പാട്)
February 7, 2012 1:50 AM
ആടകള്‍ ചാര്‍ത്തിയ ക്രൂശിത വിഗ്രഹം.. നീ ഉദേശിച്ചത് ബെലിപീഠംത്തിലുളള കരിശില്‍ കിളി ചത്ത് തല കുത്തി നല്‍ക്കുന്ന വിഗ്രഹത്തിന്‍റെ കാരൃമാണോ കൊശവാ പറഞ്ഞ്. കരിശില്‍ കിളി ചത്ത് തല കുത്തി നല്‍ക്കുന്ന വിഗ്രഹവും, മോശക്ക് ദൈവം മലമുകളില്‍ വെച്ച് പത്ത് കല്പ്പനകള് കൊടുത്തപ്പോള്‍ മലയുടെ താഴെ കിടന്ന് കുറെ ഏബോക്കികള്‍ സ്വ൪ണ്ണം കൊണ്ട് കാള വിഗ്രഹവും ഉണ്ടാക്കി ദൈവത്തേ കളിപ്പിച്ചതും വെതൃസമില്ല. ആ കാളപന്നികളുടെ പി൯ഗാമിയല്ലേ വിഗ്രഹ പേ൪ഷൃ൯ കുരിശ് ബിഷപ്പ് അങ്ങാടിയത്ത്.

Anonymous said...

ഒരുപിടി ചോറിനായ് യാചിച്ചു ദൈവം...
ചിരികള്‍ ഉയര്‍ന്നു സദസ്സില്‍...
ചിരികള്‍ ഉയര്‍ന്നു സദസ്സില്‍....
ഒരു പഴേ കൈക്കാരന്‍ വാളോങ്ങിനിന്നു...
ചിരിച്ചു..... പിന്‍‌വാങ്ങി...
ക്രിസ്തു .... യേശുക്രിസ്തു ....
( ശ്രീകുമാരന്‍ തമ്പി എന്നാ മഹാനായ പ്രതിഭയോട് കടപ്പാട്)
February 7, 2012 1:50 AM

ഒരു പഴേ കൈക്കാരന്‍ വാളോങ്ങിനിന്നു...എഴിതിയ ആരായാലും ഒരുവസതൃം പറഞ്ഞത് നന്നായി: വാള്‍ മാര്‍ട്ട് വട്ടന്‍ തോമ സൌകര്യ പൂര്‍വ്വം ഒരു ചോദ്യം ഉന്നയിച്ചു. എന്റെ അപ്പ൯ പൌവത്തിന് എതിര്?
പേ൪ഷൃ൯ ക്രോസിന് എതിര്?
ക്രൂശിതരൂപത്തിനോട് ബെഹുമാനം!
ഞാനും എന്റെ അപ്പനേപോലെ!
ഇനിക്ക് ഏത് കുരിശായാലും വിരോധമില്ല!
മഹത്തപേട്ട കുരിശായാലും വിരോധമില്ല!
പേ൪ഷൃ൯ കുരിശ് എന്നാണാവോ മഹത്തപേട്ടത്!
ഹാളിന്റെ സ്റ്റേജിനു മുമ്പില്‍ കര്‍ട്ടന്‍ ഇടുമ്പോള്‍ അതിനു സെക്യൂരിറ്റി ആയി, ഒരു മഹത്തപേട്ട ക്യാമറയും വട്ടന്‍ തോമക്ക് സൌകര്യ പൂര്‍വ്വം!

Anonymous said...

"ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ മഹ്വത്തപെട്ട നിരീക്ഷണ ക്യാമറകള്‍" - വട്ടന്‍ തോമ സൌകര്യ പൂര്‍വ്വം!

Tom Varkey said...

Tom Varkey Said …
After visiting the Syro-Malabar Cathedral Church in Chicago which I was told has 73 cameras installed both inside and outside, it is very hard for me to believe that there is no suspicious motive in the suggestion to install cameras at St. Alphonsa Church in Coppell. After getting out of the church, I gave it some thought yesterday and today. I was thinking about the verse in the Bible in which Paul says that he can do all things with the help of Him who strengthens him (Ph. 4:13). I came to the conclusion that if Jesus is with us, we can handle any problems including the handling of drugs by our kids. But if we chase Jesus away from our church as our Bishop has done in Garland and Chicago by replacing Him with an idol, namely ‘the Mar Thoma Cross idol’, then we lose our source of power to do all things which Paul was talking about. I would rather hold on to Jesus and be able to resolve all our problems rather than lose Him and be stuck with all the other problems except dope use by our children with the help of the cameras.
After seeing what has happened and is happening in Chicago Cathedral Church and Garland St. Thomas Church, video cameras scare the hell out of me and I am sure most of the Syro-Malabarians in Chicago and Garland can relate to what I am saying. If our children get into drugs, we can at least spank them and thus discipline them if we do it in the right way without getting into trouble with the law. But if Fr. Sassery one day decides to replace our crucifix in St. Alphonsa Church with the Mar Thoma Cross in the middle of the night as they did in Chicago, we will have a very serious problem. We will be stuck between the proverbial ‘devil and the deep sea.’ We will be stuck with the choice whether to spank him or to stone him to death as God had commanded the Israelites during the time of Moses (Dt. 13:6-10) to deal with anyone introducing idols in places of worship. I have a lot of respect for Fr. Sassery as a priest although not for his fervor for the ‘Mar Thoma Cross Idol.’ If he installs the cameras, I will have some serious concerns for his safety especially since I know how the parishioners in Coppell are passionate about protecting their Crucifix whi ch has been installed in St. Alphonsa church at great cost. It was done after winning many fierce battles fought between the Bishop and the parishioners.
I hate to see Fr. Sassery being beaten into pulp even if it is due to any misunderstanding by the parishioners. That is how much we love our Crucifix at Coppell. So my personal advice to Fr. Sassery is: ‘forget about the idea of installing cameras in Coppell. Don’t even think of it’. We can live with a drug problem in the church just like all the other Catholic churches in the U.S. Coppell is very different from Chicago and we parishioners would hate to see you find that out the hard way. My advice to my fellow parishioners is: let us cool off and give the benefit of doubt to ‘Achan’ until he pushes the idea far enough to give us any more reasons to suspect any ulterior motives behind what seems to be a well-intended proposal to protect the church property. We do not want any cameras at St. Alphonsa and especially inside the church even if that will help us to keep drugs out from our church premises. Keeping the devil away with the help of the Crucifix is a 1000 times more important than keeping drugs away from St. Alphonsa Church by installing cameras. Because installing the cameras may soon invite devil into our church by driving out our Savior Jesus Christ through the installation of the Mar Thoma Cross. A strong temptation can soon follow when Fr. Sassery is transferred from our church even if he may not have any such intentions right now.

Anonymous said...

കൊപ്പേല്‍ പള്ളിയില്‍ മഹത്ത പെട്ട കുരിസ്സു ആയാലും കുഴപ്പം ഇല്ല( താമര കുരിസ്സു) എന്ന് പറഞ്ഞ വട്ടന്‍ തോമാക്ക് ഇപ്പോള്‍ കൊപ്പലില്‍ മഹത്ത പെട്ട ഒളി കാമറ വെക്കാന്‍ മോഹം.

വട്ടന്‍ തോമാ, മൈക്കത്തിലും ഒരു വെടി ഒളി കാമറക്കിട്ട്.

Anonymous said...

വിധി കാത്ത്‌ വി.എസ്‌.

തിരുവനന്തപുരം: സി.പി.എം. സംസ്‌ഥാനസമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റിയംഗം വി.എസ്‌.അച്യുതാനന്ദനെതിരായ 'കുറ്റപത്രം' സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ചു. ഇന്നും നാളെയുമായി നടക്കുന്ന 'വിചാരണ'യ്‌ക്കൊടുവില്‍ വി.എസിന്റെ വിധിയെന്ത്‌ എന്നുമാത്രമാണ്‌ രാഷ്‌ട്രീയകേരളം ഉറ്റുനോക്കുന്നത്‌. കഴിഞ്ഞ നാലുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തി വി.എസിനെ പൂര്‍ണമായും പാര്‍ട്ടിവിരുദ്ധനാക്കി ചിത്രീകരിക്കുന്ന തരത്തിലാണു റിപ്പോര്‍ട്ട്‌.

നിര്‍ണായകപ്രശ്‌നങ്ങളില്‍ പാര്‍ട്ടിയെ വഞ്ചിക്കുന്ന നിലപാടാണു വി.എസ്‌. സ്വീകരിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കേസുകള്‍ നടത്താന്‍ 10 ലക്ഷം രൂപ പാര്‍ട്ടി വി.എസിനു നല്‍കി. കേസിന്റെ പേരില്‍ അദ്ദേഹം പിരിച്ച പണത്തിന്റെ കണക്ക്‌ ഇതുവരെ നല്‍കിയിട്ടില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്തു പി.ഡി.പിയുമായുള്ള ബന്ധം സംബന്ധിച്ച വി.എസിന്റെ പ്രസ്‌താവനകള്‍ രാഷ്‌ട്രീയ എതിരാളികള്‍ ആയുധമാക്കി. ഈ വിവാദത്തിന്‌ അനുകൂലമായാണു വി.എസ്‌. നിലകൊണ്ടത്‌. പി.ഡി.പിയുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ബന്ധം ജനറല്‍ സെക്രട്ടറിയും വി.എസും പങ്കെടുത്ത യോഗമാണു തീരുമാനിച്ചത്‌. എന്നാല്‍ ഇതിനെ പിന്നീട്‌ അദ്ദേഹം പരസ്യമായി തള്ളിപ്പറഞ്ഞതു പാര്‍ട്ടിക്ക്‌ അവമതിപ്പുണ്ടാക്കിയതായും റിപ്പോര്‍ട്ട്‌ ആരോപിക്കുന്നു.

ലാവ്‌ലിന്‍ കേസില്‍ ജസ്‌റ്റിസ്‌ ബാലിയെ സ്വാധീനിച്ചെന്നും വ്യവസായദല്ലാള്‍ നന്ദകുമാറിനൊപ്പമാണു ബാലിയെ സന്ദര്‍ശിച്ചതെന്നുമുള്ള ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്‌. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട്‌ കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലിയുടെ പ്രസ്‌താവനയോടു വി.എസ്‌. മൗനം പാലിച്ചു. ഇതു പാര്‍ട്ടിയേയും സെക്രട്ടറിയേയും സംശയനിഴലിലാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മനഃസാക്ഷി വോട്ട്‌ ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം അണികള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. പാര്‍ട്ടിക്കെതിരേ ഗൂഢാലോചന നടത്തിയതായും ഘടകകക്ഷികളുമായി ചേര്‍ന്ന്‌ അടവുനയത്തെ പരാജയപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്‌ട്രീയശത്രുക്കളുമായി ചേര്‍ന്ന്‌ സംസ്‌ഥാനനേതൃത്വത്തെ കുറ്റവാളിയാക്കാനും വി.എസ്‌. ശ്രമിച്ചു. മന്ത്രിസഭായോഗങ്ങള്‍ക്കു ശേഷമുള്ള പത്രസമ്മേളനങ്ങളില്‍ പാര്‍ട്ടിയുടെ പ്രതിച്‌ഛായ തകര്‍ക്കുന്ന സമീപനം സ്വീകരിച്ചു. ലോട്ടറിക്കേസില്‍ പാര്‍ട്ടിയുമായി ആലോചിക്കാതെ കേന്ദ്രത്തിനു കത്തയച്ച വി.എസ്‌. പലപ്പോഴും പാര്‍ട്ടിവിരുദ്ധ നിലപാടുകളാണു സ്വീകരിച്ചത്‌. കിളിരൂര്‍ കേസിലും അദ്ദേഹത്തിന്റെ ഇടപെടലുണ്ടായി. കേസ്‌ ഉന്നത ഉദ്യോഗസ്‌ഥരെക്കൊണ്ട്‌ അന്വേഷിപ്പിച്ചതു പാര്‍ട്ടിക്കു ദോഷം ചെയ്‌തു. ഫാരിസ്‌ അബൂബക്കറെ വെറുക്കപ്പെട്ടവനെന്നു വിളിച്ചതും ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീടു സന്ദര്‍ശിച്ചതും ശരിയായില്ല. ബെര്‍ലിനെ സന്ദര്‍ശിച്ചതു പാര്‍ട്ടിവിരുദ്ധ നടപടിയാണ്‌.

മൂന്നാര്‍ വിഷയത്തില്‍ മന്ത്രിസഭാ മിനിട്‌സ് മൂന്നിടത്തു തിരുത്തി. സുരേഷ്‌കുമാറിന്റെ കൈപ്പടയിലാണ്‌ തിരുത്തുകള്‍ നടത്തിയത്‌. സ്‌ഥാനാര്‍ഥിത്വപ്രശ്‌നത്തില്‍ സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു വി.എസ്‌.തന്നെയാണു പറഞ്ഞത്‌. പിന്നീട്‌ സംസ്‌ഥാനസമിതിയിലും ഇത്‌ ആവര്‍ത്തിച്ചു. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കാമെന്നും അദ്ദേഹം അറിയിച്ചു.

വി.എസ്‌. സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ ഇല്ലെന്ന വിവരം മാധ്യമങ്ങള്‍ക്കു കിട്ടിയതോടെ വിവാദമായി. പാര്‍ട്ടിക്കെതിരേ വാര്‍ത്തയുണ്ടാക്കാന്‍ പ്രത്യേക മാധ്യമവിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്‌. മാധ്യമങ്ങള്‍ പരസ്‌പരം ആലോചിച്ചു വാര്‍ത്ത സൃഷ്‌ടിക്കുന്ന രീതി നിലനില്‍ക്കുന്നു.

പ്രസിദ്ധി ആഗ്രഹിക്കുന്ന രാഷ്‌ട്രീയക്കാരില്‍ ചിലരെ മാധ്യമങ്ങള്‍ കെണിയില്‍ വീഴ്‌ത്തി. രഹസ്യങ്ങള്‍ പങ്കുവയ്‌ക്കാന്‍ ഇവര്‍ക്കു യാതൊരു വിഷമവും ഇല്ല. കോട്ടയം സമ്മേളനത്തിനുശേഷം ഒറ്റയാന്‍ നിലപാടുമായാണു വി.എസ്‌. മുന്നോട്ടുപോയത്‌. ഭരണത്തലവനെന്ന നിലയില്‍ പാര്‍ട്ടിനേതൃത്വത്തിനെതിരേ നിരന്തരം രംഗത്തുവന്നു.

സഹമന്ത്രിമാരെ വിശ്വാസത്തിലെടുക്കാന്‍ നിര്‍ണായകഘട്ടങ്ങളില്‍ വി.എസ്‌. തയാറായില്ല. പാര്‍ട്ടി ശത്രുക്കളുമായി കൂട്ടുചേരാനും നിരന്തരം ആശയവിനിമയം നടത്താനും അദ്ദേഹം മടിച്ചില്ല. മന്ത്രിമാരെന്ന നിലയില്‍ പാലോളി മുഹമ്മദ്‌കുട്ടി, പി.കെ. ശ്രീമതി, എം.എ. ബേബി എന്നിവരുടെ പ്രവര്‍ത്തനം മെച്ചമായിരുന്നില്ല.

ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള സെക്രട്ടേറിയറ്റംഗം എന്ന നിലയില്‍ തോമസ്‌ ഐസക്കിന്റെ ഇടപെടലുകള്‍ തൃപ്‌തികരമായിരുന്നില്ല. ഐസക്കിന്റെ ഇടപെടല്‍ വിഭാഗീയത സങ്കീര്‍ണമാക്കിയെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

Anonymous said...

ക്രിസ്‌തുവിന്റെ ചിത്രം: കാസ്‌ട്രോയെ ഉദ്ധരിച്ച്‌ കാരാട്ടിന്റെ മറുപടി

തിരുവനന്തപുരം: ക്രിസ്‌തുമതത്തോടുള്ള മാര്‍ക്‌സിസ്‌റ്റ് വീക്ഷണം സംബന്ധിച്ച്‌ സമീപകാലത്ത്‌ ഉയര്‍ന്നിട്ടുള്ള വിവാദം ബോധപൂര്‍വം സൃഷ്‌ടിച്ചതും അനാവശ്യവുമാണെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. ക്രിസ്‌തുമതത്തിനു മുതലാളിത്തത്തേക്കാള്‍ പതിനായിരക്കണക്കിനു മടങ്ങ്‌ സാമ്യം കമ്യൂണിസത്തിനോടുണ്ടെന്ന ഫിഡല്‍ കാസ്‌ട്രോയുടെ വാക്കുകളാണ്‌ ഇതിനു മറുപടിയെന്നും കാരാട്ട്‌ പറഞ്ഞു.

സി.പി.എം. ഏതെങ്കിലും മതത്തിനെതിരായ പോരാട്ടം കമ്യൂണിസ്‌റ്റുകാരുടെ ലക്ഷ്യമല്ല. വര്‍ഗീയതയെയും മതമൗലികവാദത്തെയുമാണു സി.പി.എം എതിര്‍ക്കുന്നത്‌. 1979ല്‍ ഫിഡല്‍ കാസ്‌ട്രോ ക്യൂബയിലെ കത്തോലിക്ക സഭാപുരോഹിതന്‍മാരോട്‌ പറഞ്ഞത്‌ ക്രിസ്‌തീയതയ്‌ക്കു മുതലാളിത്തത്തേക്കാള്‍ പതിനായിരക്കണക്കിനു മടങ്ങ്‌ സാമ്യം കമ്യൂണിസവുമായുണ്ടെന്നാണ്‌-അദ്ദേഹം പറഞ്ഞു.

Soul and Vision said...

അള്‍ത്താര മറശീല വിരോധാഭാസം - വി.ഗ്രന്ഥം
Author: George Katticaren
Part I
ക്രിസ്തുവിന്റെ ജീവിതകാലത്ത്‌ ജെരുസലേം ദേവാലയമായിരുന്നു യഹൂദ ജനതയുടെ മതപരമായ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു. പഴയനിയമത്തിലെ ഉടമ്പടി അനുസരിച്ചു മോസസിന്റെ നിയമപ്രകാരം വളരെ വിശ്വസ്തയോടെ മതാനുഷ്ഠാനങ്ങള്‍ നടത്തിയിരുന്ന ഈ്‌ആരാധനസ്ഥലത്തുതന്നെ യഹൂദര്‍ മൃഗബലിയും നടത്തിയിരുന്നു.
പക്ഷെ ക്രിസ്തുവിന്റെ ആഗമനവും കുരിശുമരണവും ഉത്ഥാനവും വഴി സാദ്ധ്യമായത്‌ ഒരു പുതിയ ഉടമ്പടിയാണ്‌.പാപികളായ ജനതയുടെ പാപഭാരം ഏറ്റെടുത്തു പുതിയ യുഗത്തിലേക്കുള്ള വഴി യേശു തുര്രന്നുകാട്ടി. ഒരര്‍ത്ഥത്തില്‍ പഴയ ബലി അനുഷ്ഠാനങ്ങള്‍ പൊളിച്ചെഴുതി.
പഴയ ഉടമ്പടി
പഴയ ഉടമ്പടിയിലെ ബലി ബൈബിളില്‍ വിവരിക്കുന്നത്‌ ഇപ്രാകരമാണ്‌: "ആദ്യത്തെ ഉടമ്പടിയനുസരിച്ചുതന്നെ ആരാധനാവിധികളും ഭൌമികമായ വിശുദ്ധ സ്ഥലവും ഉണ്ടായിരുന്നു. ദീപപീഠവും മേശയും കാഴ്ചയപ്പവും സജ്ജീകരിക്കപ്പെട്ടിരുന്ന പുറത്തെ കൂടാരം വിശുദ്ധ സ്ഥലമെന്നു വിളിക്കപ്പെടുന്നു. രണ്ടാം വിരിക്കകത്തുള്ള കൂടാരം അതിവിശുദ്ധ സ്ഥലം എന്നു വിളിക്കപ്പെടുന്നു അതില്‍ സ്വര്‍ണംകൊണ്ടുള്ള ധൂപപീഠവും എല്ലാവശവും പൊന്നുപൊതിഞ്ഞവാഗ്ദാനപേടകവും ഉണ്ടായിരുന്നു. മന്നാ വച്ചിരുന്ന സ്വര്‍ണ കലശവും അഹരോന്റെ
തളിര്‍ത്ത വടിയും ഉടമ്പടിയുടെ ഫലകങ്ങളും അതില്‍ സൂക്ഷിച്ചിരുന്നു. പേടകത്തിനു മീതെ കൃപാ
സനത്തിന്‍മേല്‍ നിഴല്‍ വീഴ്ത്തിയിരുന്ന മഹത്വത്തിന്റെ കെരൂബുകള്‍ ഉണ്ടായിരുന്നു. ഇവയെപ്പറ്റി ഇപ്പോള്‍ വിവരിച്ചു പറയാനാവില്ല ഇവയെല്ലാം സജ്ജീകരിച്ചതിനു ശേഷമേ , പുരോഹിതന്‍മാര്‍ എല്ലാ സമയത്തും ആദ്യത്തെ കൂടാരത്തില്‍ പ്രവേശിച്ചു ശുശ്രൂഷ നിര്‍വഹിച്ചിരുന്നു . രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു. ഈ കാലഘട്ടത്തിന്റെ പ്രതീകമായ ആദ്യത്തെ കൂടാരം നിലനില്‍ക്കുന്നിടത്തോളം കാലം , ശ്രീകോവിലിലേക്കുള്ള പാത തുറക്ക
പ്പെട്ടിട്ടില്ലെന്നു പരിശുദ്ധാത്മാവ്‌ ഇതിനാല്‍ വ്യക്തമാക്കുന്നു. അര്‍പ്പിക്കുന്നവന്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കാന്‍ കഴിവില്ലാത്ത കാഴ്ചകളും ബലികളുമാണ്‌ ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്‌." (ഹെബ്രായര്‍ 9: 1-9). " നിന്റെ അക്രത്യങ്ങള്‍
നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നു മറച്ചി
രിക്കുന്നു. അതിനാല്‍ അവിടുന്ന്‌ നിന്റെ പ്രാര്‍ഥന കേള്‍ക്കുന്നില്ല."(ഏശയ്യാ 59 : 2).
തിരുശീല അന്നത്തെ കാലഘട്ടത്തില്‍ അര്‍ത്ഥമാക്കിയിരുന്നത് ദൈവത്തിന്റെ ഭൂമിയിലെ വാസസ്ഥലം പാപികളായ ജനങ്ങളില്‍ നിന്നും വേര്‍തിരിച്ചിരുന്നുവെന്നതാണ്‌. ഇസ്രയേല്‍ ജനതയുടെ പപനിവൃത്തിക്ക് ബലി അര്‍പ്പിക്കുവാന്‍ തിരുശീലക്കപ്പുറമുള്ള ദൈവസന്നിദ്ധിയില്‍ പ്രവേശിക്കുന്നത്‌ പുരോഹിതര്‍ മാത്രമായിരുന്നു.
"ര ണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു." (ഹെബ്രായര്‍ 9 : 7).
സോളമന്‍ ദൈവത്തിനുവേണ്ടി പണിയിച്ച ഭവനത്തിലെ തിരശീല നാലിഞ്ചു തടിച്ചതായിരുന്നുവെന്ന്‌ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയി ട്ടുണ്ട്. ഇതെല്ലാം ബൈബിളില്‍ വിവരിക്കുന്ന കാലകരണപ്പെട്ട പഴയ ബലി നടപടികളാണ്‌ . അതിനിപ്പോള്‍ യാതൊരു പ്രസക്തിയില്ലാ.

സോള്‍ ആന്റ്‌ വിഷന്‍ February 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ച
പത്രാധിപലേഖനം
www.soulandvision.blogspot.com

Soul and Vision said...

അള്‍ത്താര മറശീല വിരോധാഭാസം - വി.ഗ്രന്ഥം
Author: George katticaren
Part II
പുതിയ ഉടമ്പടി
ക്രിസ്തുവിന്റെ ക്രൂശിത മരണത്തോടെ പുതിയ അദ്ധ്യായം തുറക്കുകയാണ് " യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി. ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു."(മത്തായി 27 : 50 -51). പ്രവാചകന്മാര്‍ പ്രവചിച്ച ഉന്നത പുരോഹിതന്റെ പാ
പികള്‍ക്കുവേണ്ടിയുള്ള രക്തം ചിന്തിയ ബലി നിറവേറി. അന്നുമുതല്‍ ലോകം മുഴുവന്‍ ഈ ബലി തുടര്‍ന്നു കൊണ്ടിരിക്കുന്നു. ക്രിസ്തു പൂര്‍ത്തിയാക്കാനിരുന്ന ഏകബലിയുടെ പ്രതീകങ്ങള്‍ മാത്രമായിരുന്ന പഴയനിയമത്തിലെ ആരാധനകളും ബലികളും ക്രിസ്തുവിന്റെ ആഗമനത്തോടെ നിരര്‍തകമായി. . ക്രിസ്തുവാണ്‌ നമ്മുടെ നിത്യ ഉന്നത പുരോഹിതന്‍. ക്രിസ്തുവിനാല്‍ തുറക്കപ്പെട്ട ആ ദിവ്യബലിപീഠത്തില്‍ ലോകവസാനംവരെ താന്‍ അര്‍പ്പിച്ച ബലി തുടര്‍ന്നു പോകുവാന്‍ ബലിപീഠം ഇനി അടച്ചുപൂട്ടേണ്ടാ എന്ന സന്ദേശമാണ്‌ ക്രൂശിതമരണം വെളിപ്പെടുത്തുന്നത്‌.

എന്തുകൊണ്ടാണ്‌ ഒരുപറ്റം മേല്‍പട്ടക്കാരും പുരോഹിതരും കര്‍ത്താവിനാല്‍ തുറക്കപ്പെട്ട ബലിപീഠം പഴയനിയമത്തിലേതുപോലെ ഈ കാലഘട്ടത്തിലും തിരശീലകൊണ്ടു അടച്ചിടുന്നു? നമ്മുടെയൊക്കെ ക്രിസ്തിയ വിശ്വാസത്തില്‍ വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണിത്‌.
ഇവര്‍ ക്രിസ്തുവിനെ ഉന്നത പുരോഹിതനായി അംഗീകരിക്കുവാന്‍ തയാറാകുന്നില്ലയെന്നുവേണം മനസ്സിലാക്കുവാന്‍. . തങ്ങള്‍ തന്നെയാണ്‌ ഉന്നത പുരോഹിതര്‍ എന്നു അവര്‍ സ്വയം വിശ്വസിക്കുകയും ദൈവജനത്തെകൊണ്ടു വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ബലിപീഠത്തെ മറക്കുന്ന ശീല കാലകരണപ്പെട്ട സംഗതിയാണെന്ന്‌ ബൈബിളില്‍ വിശദീകരിക്കുന്നുണ്ട്‌. എന്തിനവര്‍ ഇത്‌ വീണ്ടും ആവര്‍ത്തിക്കുന്നു? എന്തിനവര്‍ ഇത്‌ വീണ്ടും അടിച്ചേല്‍പ്പിക്കുന്നു? ഈ നടപടികള്‍ക്കു ദൈവശാസ്ത്രപരമായ വ്യഖ്യാനങ്ങള്‍ നല്‍കുവാന്‍ കടപ്പെട്ടവരായ അവര്‍ അതിനും തയ്യാറല്ലാ. ഈ അള്‍ത്താരശീല തുറന്നാല്‍ ഹൃദയഭേദകമായ കാഴ്ചയാണു കാണുന്നത്‌. ക്രിസ്തുവിന്റെ ക്രൂശിത മരണത്തെസംബന്ധിക്കുന്നതോ നമ്മുടെവിശ്വാസത്തെ സ്പര്‍ശിക്കുന്നതോ യാതൊന്നും ബലിപീഠമദ്ധ്യത്തില്‍ കാണുവാന്‍ കഴിയുന്നില്ല. അതിനു പകരം സത്യമായതിനെ മറച്ചുവെച്ച്‌ മനുഷ്യനിര്‍മ്മിതമായ അസത്യകഥകളുടെ ഇക്കോണുകളാണ്‌ സിറോ മലബാര്‍ സഭയിലെ പല ദേവാലയങ്ങളിലെ ബലിപീഠമദ്ധ്യത്തില്‍ കാണുന്നത്‌. ഇവിടെ ദൈവമല്ല വസിക്കുന്നത്‌. കാരണം എവിടെയെല്ലാം അസത്യമുണ്ടോ അവിടെയെല്ലാം മാമോണിന്റെ സാന്നിദ്ധ്യവും അതിപ്രസരവുമുണ്ട്. ഈ അന്ധകാരശക്തികള്‍ ദൈവവാസസ്ഥലത്ത്‌ ചേക്കേറുമ്പോള്‍ അവരുടെ സേവകര്‍ കര്‍ത്താവിന്റെ ബലിപീഠം അടച്ചിടുന്നു. കാരണം ഈ അന്ധകാരശക്തികള്‍ പ്രകാശം ഇഷ്ടപ്പെടുന്നില്ല. "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്‌. (Acts17:24).
A:D. 70 ല്‍ റോമാക്കാര്‍ ജെറുസലേം ദേവാലയം നശിപ്പിച്ചു. കര്‍ത്താവിന്റെ പ്രവചനം അതോടെ പൂര്‍ത്തിയായി. കര്‍ത്താവിന്റെ കൃപകൊണ്ട് ഈ മാമോണ്‍ ദേവാലയങ്ങളും അവയുടെ സേവകരും ദൈവജനത്തിന്റെ സത്യാനേഷണങ്ങളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും നിലംപതിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലാ.

സോള്‍ ആന്റ്‌ വിഷന്‍ February 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ച
പത്രാധിപലേഖനം
www.soulandvision.blogspot.com

Anonymous said...

ആരാണീ വട്ടന്‍ തോമ്മയും പൊട്ടന്‍ വര്‍ക്കിയുമൊക്കെ? റീയല്‍ ആള്‍ക്കാരാണോ അതോ കാര്‍ടൂണ്‍ ക്യാരച്റെര്സ് ആണോ?

Anonymous said...

ആടകള്‍ ചാര്‍ത്തിയ ക്രൂശിത വിഗ്രഹം..
അവിടെയും സൂക്ഷിച്ചിരുന്നു..
അവിടെയും സൂക്ഷിച്ചിരുന്നു..
(ബാലികഴിഞ്ഞു)
മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി..
മധുരപദാര്‍ത്ഥങ്ങളായിരം വിളമ്പി..
മദിരാചഷകം തുളുമ്പി..
മദിരാചഷകം തുളുമ്പി..

ചിരിച്ചു..... പിന്‍‌വാങ്ങി...
ക്രിസ്തു .... യേശുക്രിസ്തു ....
( ശ്രീകുമാരന്‍ തമ്പി എന്നാ മഹാനായ പ്രതിഭയോട് കടപ്പാട്)
February 7, 2012 1:50 AM

ആടകള്‍ ചാര്‍ത്തിയ ക്രൂശിത വിഗ്രഹം.ആയിട്ടാണ് എന്നുതോനുണ്ടങ്കില്‍, ഗാ൪ലാഡില്‍ ചെകുത്താ൯ വരച്ച ശവപെട്ടിയില്‍ പോയികിടനുറങ്ങികൂടെ. ആരുപറഞ്ഞു ആടകള്‍ ചാര്‍ത്തിയ ക്രൂശിത രൂപത്തില്‍ നോക്കി പാ൪ത്ഥിക്കാ൯. ശവപെട്ടി ജോജി പണിത ഗാ൪ലാഡില്‍ ചെകുത്താനേ നോക്കി പാ൪ത്ഥിച്ചുകൂടെ. നിന്നോട് ആരും പറഞ്ഞില്ല കോപ്പലിലെ ക്രൂശിത രൂപത്തില്‍ നോക്കി പാ൪ത്ഥിക്കാ൯.

Anonymous said...

അധികാരം പോയപ്പോള്‍ പൊട്ടികരയുന്നവരും ബ്ലോഗില്‍ കൂടി തെറിയും കുറ്റവും എഴുതുന്നവരും ...പള്ളിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായി കാണാന്‍ ആഗ്രഹിക്കുന്നവരും ...കുടുംബകര്‍ക്ക്ര്തിരെ വരെ ബ്ലോഗില്‍ കൂടി വൃത്തികേടും നുണകളും എഴുതുന്നവരും ..--- കോ -ഒര്ടിനടോര്‍ സ്ഥാനം പോയപ്പോള്‍ വീട്ടിലിരുന്നു തെറികളും നുണകളും കുറ്റങ്ങളും എഴുതികൂട്ടുന്നവരും ...പരിഷ് കൌണ്‍സില്‍ സ്ഥാനം പോയപ്പോള്‍ പുറത്തിറങ്ങി അചനെയും മറ്റു കമ്മിറ്റി കാരെയും കുറിച്ച് വായില്‍ തോന്നുന്നതൊക്കെ എഴുതി കൂട്ടുന്ന കെട്ട്യോനും കെട്ട്യോളും....അച്ചനെ കണ്ണെടുത്ത്‌ കാണാന്‍ പാടില്ലതവരും...പള്ളിക്കെതിരെ കുറ്റങ്ങള്‍ പറഞ്ഞു നടക്കുന്നവരും... ഇവര്‍ക്കൊക്കെ അധികാരം കിട്ടിയാല്‍ പിന്നെ അതിന്റെ ലഹരിയില്‍ അങ്ങനെ ..നടന്നു കൊള്ളും! ഇവനൊക്കെ പള്ളിയില്‍ വരുന്നത് ആത്മീയകാര്യത്തിനോ ..അതോ.. കൂട്ടം കൂടി പുറത്തു നിന്ന് പരദൂഷണം പറയാനോ..?പുറത്തുനിന്നു കൂട്ടം കൂടി പരദൂഷണം പറയുന്ന ------ Gang ..ഇവനൊക്കെ ഇനി എന്ന് ആത്മീയമയി വളരും..?എന്ന് കുരബാന മുഴുവന്‍ കാണും..? ഗാര്ലണ്ട്പള്ളി ആത്മീയമായി വളരാന്‍ തടസ്സമായി നില്കുന്നവരാന് ഇവര്‍..?

Anonymous said...

കര്‍ണാടക മന്ത്രിമാര്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമാകുന്നു'


ബാംഗ്ലൂര്‍ : കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ മന്ത്രി മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ വീക്ഷിക്കുന്ന രംഗങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തു വിട്ടു. സഹകരണ മന്ത്രി ലക്ഷ്മണ്‍ സാവദി മൊബൈല്‍ ഫോണില്‍ അശ്ലീല രംഗങ്ങള്‍ ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്തു വിട്ടത്. സീറ്റിനു സമീപത്തുള്ള വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സി.സി. പാട്ടീലും ദൃശ്യങ്ങള്‍ കാണുന്നതായി ചാനല്‍ രംഗങ്ങളിലുണ്ട്.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ കര്‍ണാടക രക്ഷണെ വേദി പ്രവര്‍ത്തകര്‍ മന്ത്രിയുടെ ബാംഗ്ലൂരിലെ വസതിക്കു നേരേ കല്ലെറിഞ്ഞു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ സഭയില്‍ സംസാരിക്കുമ്പോഴാണ് മന്ത്രി അശ്ലീല രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ കണ്ടു കൊണ്ടിരുന്നത്. എട്ടു മിനിറ്റ് നേരം മന്ത്രി ദൃശ്യം വീക്ഷിക്കുന്ന രംഗമാണ് പുറത്തു വന്നിരിക്കുന്നത്. സീറ്റിനു സമീപത്തേക്ക് നിയമസഭ ജീവനക്കാരന്‍ എത്തിയപ്പോള്‍ മന്ത്രി ലക്ഷ്മണ്‍ സാവദി മുണ്ടിനടിയിലേക്ക് മൊബൈല്‍ ഫോണ്‍ ഒളിപ്പിക്കുന്നതും കാണാം. ചാനല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് നിരവധി നേതാക്കള്‍ പ്രസ്താവനയുമായെത്തി.

എന്നാല്‍, മന്ത്രി ലക്ഷ്മണ്‍ സാവദി സംഭവം നിഷേധിച്ചു. സഭയ്ക്കുള്ളില്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ ദൃശ്യം കണ്ടിട്ടില്ലെന്ന് ലക്ഷ്മണ്‍ സാവദി പറഞ്ഞു. ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാണുന്നത് കൊലപാതകത്തിന്റെയും ബലാത്സംഗത്തിന്റെയും ദൃശ്യങ്ങളാണെന്ന് മന്ത്രി വിശദീകരിച്ചു.

ജനാധിപത്യത്തിന് അപമാനകരമായ സംഭവമാണിതെന്ന് ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണിത്. സഭയ്ക്കുള്ളില്‍ മന്ത്രിമാര്‍ അശ്ലീല ദൃശ്യങ്ങള്‍ വീക്ഷിക്കുന്ന രംഗം വേദനയോടെയാണ് കണ്ടെതെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്മണ്‍ സാവദിയും സി.സി. പാട്ടീലും സ്ഥാനമൊഴിയണമെന്ന് കര്‍ണാടക മുന്‍ പി.സി.സി പ്രസിഡന്‍റ് ആര്‍.വി. ദേശ്പാണ്ഡെ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പൊതു പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അപമാനകരമായ സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടു മന്ത്രിമാരെയും പുറത്താക്കണമെന്ന് കന്നട ചലവലി വട്ടാള്‍ പക്ഷ അധ്യക്ഷന്‍ വട്ടാള്‍ നാഗരാജ് ആവശ്യപ്പെട്ടു. സ്വന്തം നില മറന്നു പ്രവര്‍ത്തിച്ച മന്ത്രിമാര്‍ സ്ഥാനങ്ങളില്‍ ഇരിക്കാന്‍ യോഗ്യരല്ലെന്നും അദ്ദേഹം ആരോപിച്ചു.

അച്ഛ൯മാരുടെ കാരൃം പറയണോ?