Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, February 7, 2012

അള്‍ത്താര മറശീല വിരോധാഭാസം - വി.ഗ്രന്ഥം

Add caption
Author: George Katticaren 

ക്രിസ്തുവിന്റെ ജീവിതകാലത്ത്‌ ജെരുസലേം ദേവാലയമായിരുന്നു യഹൂദ ജനതയുടെ മതപരമായ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു. പഴയനിയമത്തിലെ ഉടമ്പടി അനുസരിച്ചു മോസസിന്റെ നിയമപ്രകാരം വളരെ വിശ്വസ്തയോടെ മതാനുഷ്ഠാനങ്ങള്‍ നടത്തിയിരുന്ന ഈ്‌ ആരാധനസ്ഥലത്തുതന്നെ യഹൂദര്‍ മൃഗബലിയും നടത്തിയിരുന്നു.  പക്ഷെ ക്രിസ്തുവിന്റെ ആഗമനവും കുരിശുമരണവും ഉത്ഥാനവും വഴി സാദ്ധ്യമായത്‌ ഒരു പുതിയ ഉടമ്പടിയാണ്‌. പാപികളായ ജനതയുടെ പാപഭാരം ഏറ്റെടുത്തു പുതിയ യുഗത്തിലേക്കുള്ള വഴി യേശു തുര്രന്നുകാട്ടി. ഒരര്‍ത്ഥത്തില്‍ പഴയ ബലി അനുഷ്ഠാനങ്ങള്‍ പൊളിച്ചെഴുതി.
പഴയ ഉടമ്പടി
പഴയ ഉടമ്പടിയിലെ ബലി ബൈബിളില്‍ വിവരിക്കുന്നത്‌ ഇപ്രാകരമാണ്‌: "ആദ്യത്തെ ഉടമ്പടിയനുസരിച്ചുതന്നെ ആരാധനാവിധികളും ഭൌമികമായ വിശുദ്ധ സ്ഥലവും ഉണ്ടായിരുന്നു. ദീപപീഠവും മേശയും കാഴ്ചയപ്പവും സജ്ജീകരിക്കപ്പെട്ടിരുന്ന പുറത്തെ കൂടാരം വിശുദ്ധ സ്ഥലമെന്നു വിളിക്കപ്പെടുന്നു. രണ്ടാം വിരിക്കകത്തുള്ള കൂടാരം അതിവിശുദ്ധ സ്ഥലം എന്നു വിളിക്കപ്പെടുന്നു അതില്‍ സ്വര്‍ണംകൊണ്ടുള്ള ധൂപപീഠവും എല്ലാവശവും പൊന്നുപൊതിഞ്ഞവാഗ്ദാനപേടകവും ഉണ്ടായിരുന്നു. മന്നാ വച്ചിരുന്ന സ്വര്‍ണ കലശവും അഹരോന്റെ തളിര്‍ത്ത വടിയും ഉടമ്പടിയുടെ ഫലകങ്ങളും അതില്‍ സൂക്ഷിച്ചിരുന്നു. പേടകത്തിനു മീതെ കൃപാസനത്തിന്‍മേല്‍ നിഴല്‍ വീഴ്ത്തിയിരുന്ന മഹത്വത്തിന്റെ കെരൂബുകള്‍ ഉണ്ടായിരുന്നു. ഇവയെപ്പറ്റി ഇപ്പോള്‍ വിവരിച്ചു പറയാനാവില്ല ഇവയെല്ലാം സജ്ജീകരിച്ചതിനു ശേഷമേ , പുരോഹിതന്‍മാര്‍ എല്ലാ സമയത്തും ആദ്യത്തെ കൂടാരത്തില്‍ പ്രവേശിച്ചു ശുശ്രൂഷ നിര്‍വഹിച്ചിരുന്നു . രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു. ഈ കാലഘട്ടത്തിന്റെ പ്രതീകമായ ആദ്യത്തെ കൂടാരം നിലനില്‍ക്കുന്നിടത്തോളം കാലം , ശ്രീകോവിലിലേക്കുള്ള പാത തുറക്കപ്പെട്ടിട്ടില്ലെന്നു പരിശുദ്ധാത്മാവ്‌ ഇതിനാല്‍ വ്യക്തമാക്കുന്നു. അര്‍പ്പിക്കുന്നവന്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കാന്‍ കഴിവില്ലാത്ത കാഴ്ചകളും ബലികളുമാണ്‌ ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്‌." (ഹെബ്രായര്‍ 9: 1-9). " നിന്റെ അക്രത്യങ്ങള്‍നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നു മറച്ചിരിക്കുന്നു. അതിനാല്‍ അവിടുന്ന്‌ നിന്റെ പ്രാര്‍ഥന കേള്‍ക്കുന്നില്ല."(ഏശയ്യാ 59 : 2).

തിരുശീല അന്നത്തെ കാലഘട്ടത്തില്‍ അര്‍ത്ഥമാക്കിയിരുന്നത് ദൈവത്തിന്റെ ഭൂമിയിലെ വാസസ്ഥലം പാപികളായ ജനങ്ങളില്‍ നിന്നും വേര്‍തിരിച്ചിരുന്നുവെന്നതാണ്‌. ഇസ്രയേല്‍ ജനതയുടെ പപനിവൃത്തിക്ക് ബലി അര്‍പ്പിക്കുവാന്‍ തിരുശീലക്കപ്പുറമുള്ള ദൈവസന്നിദ്ധിയില്‍ പ്രവേശിക്കുന്നത്‌ പുരോഹിതര്‍ മാത്രമായിരുന്നു.

"രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു." (ഹെബ്രായര്‍ 9 : 7). സോളമന്‍ ദൈവത്തിനുവേണ്ടി പണിയിച്ച ഭവനത്തിലെ തിരശീല നാലിഞ്ചു തടിച്ചതായിരുന്നുവെന്ന്‌ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ബൈബിളില്‍ വിവരിക്കുന്ന കാലകരണപ്പെട്ട പഴയ ബലി നടപടികളാണ്‌ . അതിനിപ്പോള്‍ യാതൊരു പ്രസക്തിയും  ഇല്ലാ.

ക്രിസ്തുവിന്റെ ക്രൂശിത മരണത്തോടെ പുതിയ അദ്ധ്യായം തുറക്കുകയാണ് " യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി. ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു."(മത്തായി 27 : 50 -51). പ്രവാചകന്മാര്‍ പ്രവചിച്ച ഉന്നത പുരോഹിതന്റെ പാപികള്‍ക്കുവേണ്ടിയുള്ള രക്തം ചിന്തിയ ബലി നിറവേറി. അന്നുമുതല്‍ ലോകം മുഴുവന്‍ ഈ ബലി തുടര്‍ന്നു കൊണ്ടിരിക്കുന്നു. ക്രിസ്തു പൂര്‍ത്തിയാക്കാനിരുന്ന ഏകബലിയുടെ പ്രതീകങ്ങള്‍ മാത്രമായിരുന്ന പഴയനിയമത്തിലെ ആരാധനകളും ബലികളും ക്രിസ്തുവിന്റെ ആഗമനത്തോടെ നിരര്‍തകമായി. . ക്രിസ്തുവാണ്‌ നമ്മുടെ നിത്യ ഉന്നത പുരോഹിതന്‍. ക്രിസ്തുവിനാല്‍ തുറക്കപ്പെട്ട ആ ദിവ്യബലിപീഠത്തില്‍ ലോകവസാനംവരെ താന്‍ അര്‍പ്പിച്ച ബലി തുടര്‍ന്നു പോകുവാന്‍ ബലിപീഠം ഇനി അടച്ചുപൂട്ടേണ്ടാ എന്ന സന്ദേശമാണ്‌ ക്രൂശിതമരണം വെളിപ്പെടുത്തുന്നത്‌.

എന്തുകൊണ്ടാണ്‌ ഒരുപറ്റം മേല്‍പട്ടക്കാരും പുരോഹിതരും കര്‍ത്താവിനാല്‍ തുറക്കപ്പെട്ട ബലിപീഠം പഴയനിയമത്തിലേതുപോലെ ഈ കാലഘട്ടത്തിലും തിരശീലകൊണ്ടു അടച്ചിടുന്നു? നമ്മുടെയൊക്കെ ക്രിസ്തിയ വിശ്വാസത്തില്‍ വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണിത്‌.
ഇവര്‍ ക്രിസ്തുവിനെ ഉന്നത പുരോഹിതനായി അംഗീകരിക്കുവാന്‍ തയാറാകുന്നില്ലയെന്നുവേണം ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍. . തങ്ങള്‍ തന്നെയാണ്‌ ഉന്നത പുരോഹിതര്‍ എന്നു അവര്‍ സ്വയം വിശ്വസിക്കുകയും ദൈവജനത്തെകൊണ്ടു വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ബലിപീഠത്തെ മറക്കുന്ന ശീല കാലകരണപ്പെട്ട സംഗതിയാണെന്ന്‌ ബൈബിളില്‍ വിശദീകരിക്കുന്നുണ്ട്‌. എന്തിനവര്‍ ഇത്‌ വീണ്ടും ആവര്‍ത്തിക്കുന്നു? എന്തിനവര്‍ ഇത്‌ വീണ്ടും അടിച്ചേല്‍പ്പിക്കുന്നു? ഈ നടപടികള്‍ക്കു ദൈവശാസ്ത്രപരമായ വ്യഖ്യാനങ്ങള്‍ നല്‍കുവാന്‍ കടപ്പെട്ടവരായ അവര്‍ അതിനും തയ്യാറല്ലാ. ഈ അള്‍ത്താരശീല തുറന്നാല്‍ ഹൃദയഭേദകമായ കാഴ്ചയാണു കാണുന്നത്‌. ക്രിസ്തുവിന്റെ ക്രൂശിത മരണത്തെസംബന്ധിക്കുന്നതോ നമ്മുടെവിശ്വാസത്തെ സ്പര്‍ശിക്കുന്നതോ യാതൊന്നും ബലിപീഠമദ്ധ്യത്തില്‍ കാണുവാന്‍ കഴിയുന്നില്ല. അതിനു പകരം സത്യമായതിനെ മറച്ചുവെച്ച്‌ മനുഷ്യനിര്‍മ്മിതമായ അസത്യകഥകളുടെ ഇക്കോണുകളാണ്‌ സിറോ മലബാര്‍ സഭയിലെ പല ദേവാലയങ്ങളിലെ ബലിപീഠമദ്ധ്യത്തില്‍ കാണുന്നത്‌. ഇവിടെ ദൈവമല്ല വസിക്കുന്നത്‌. കാരണം എവിടെയെല്ലാം അസത്യമുണ്ടോ അവിടെയെല്ലാം മാമോണിന്റെ സാന്നിദ്ധ്യവും അതിപ്രസരവുമുണ്ട്. ഈ അന്ധകാരശക്തികള്‍ ദൈവവാസസ്ഥലത്ത്‌ ചേക്കേറുമ്പോള്‍ അവരുടെ സേവകര്‍ കര്‍ത്താവിന്റെ ബലിപീഠം അടച്ചിടുന്നു. കാരണം ഈ അന്ധകാരശക്തികള്‍ പ്രകാശം ഇഷ്ടപ്പെടുന്നില്ല. "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്‌. (Acts17:24).

A:D. 70 ല്‍ റോമാക്കാര്‍ ജെറുസലേം ദേവാലയം നശിപ്പിച്ചു. കര്‍ത്താവിന്റെ പ്രവചനം അതോടെ പൂര്‍ത്തിയായി. കര്‍ത്താവിന്റെ കൃപകൊണ്ട് ഈ മാമോണ്‍ ദേവാലയങ്ങളും അവയുടെ സേവകരും ദൈവജനത്തിന്റെ സത്യാനേഷണങ്ങളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും നിലംപതിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലാ.

സോള്‍ ആന്റ്‌ വിഷന്‍ February 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ച
പത്രാധിപലേഖനം

31 comments:

Anonymous said...

പോര്‍ച്ചുഗ്ഗീസ്സുകാകാര്‍ എവിടൊന്നോ മാന്തിയെടുത്ത കുരിശ്ശു ബിഷപ്പ്‌ അങ്ങാടിയത്തും പവ്വത്തിലും അള്‍ത്താരയില്‍ വയ്ക്കുവാന്‍ തുടങ്ങിയതോടെയാണ്‌ സിറോ മലബാര്‍സഭ രണ്ടായിപിളര്‍ന്നത്‌.അവര്‍ക്കു പിടിപ്പെട്ട രോഗം എല്ലാവരും ഏറ്റു വാങ്ങണമെന്നു വാശിപിടിക്കുന്നത്‌ തെറ്റല്ലേ.ശരിയായിട്ടുള്ള ക്രൂശിതരുപമുള്ളപ്പോള്‍ എന്തിനാണ്‌ ഈ പണി.

Anonymous said...

എന്തുകൊണ്ടാണ്‌ ഒരുപറ്റം മേല്‍പട്ടക്കാരും പുരോഹിതരും കര്‍ത്താവിനാല്‍ തുറക്കപ്പെട്ട ബലിപീഠം പഴയനിയമത്തിലേതുപോലെ ഈ കാലഘട്ടത്തിലും തിരശീലകൊണ്ടു അടച്ചിടുന്നു? നമ്മുടെയൊക്കെ ക്രിസ്തിയ വിശ്വാസത്തില്‍ വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണിത്‌.

Anonymous said...

സത്യമായതിനെ മറച്ചുവെച്ച്‌ മനുഷ്യനിര്‍മ്മിതമായ അസത്യകഥകളുടെ ഇക്കോണുകളാണ്‌ സിറോ മലബാര്‍ സഭയിലെ പല ദേവാലയങ്ങളിലെ ബലിപീഠമദ്ധ്യത്തില്‍ കാണുന്നത്‌. ഇവിടെ ദൈവമല്ല വസിക്കുന്നത്‌. കാരണം എവിടെയെല്ലാം അസത്യമുണ്ടോ അവിടെയെല്ലാം മാമോണിന്റെ സാന്നിദ്ധ്യവും അതിപ്രസരവുമുണ്ട്. ഈ അന്ധകാരശക്തികള്‍ ദൈവവാസസ്ഥലത്ത്‌ ചേക്കേറുമ്പോള്‍ അവരുടെ സേവകര്‍ കര്‍ത്താവിന്റെ ബലിപീഠം അടച്ചിടുന്നു. കാരണം ഈ അന്ധകാരശക്തികള്‍ പ്രകാശം ഇഷ്ടപ്പെടുന്നില്ല.

Anonymous said...

അള്‍ത്താര മറശീല വിരോധാഭാസം - അതിന്‍റെ മറയില്‍ ക൪ത്താവിനുപകരം വിഗ്രഹങ്ങളും കാവാല ശവപെട്ടിയും.
കാത്തുസൂക്ഷിക്കുന്ന ഭൂതത്താനായി, ചിക്കാഗോ, ഗാ൪ലാഡ് പള്ളികളില്‍ നിരീക്ഷണ, മഹത്തപെട്ട ഒളി ക്യാമറകള്‍.

Anonymous said...

എന്തുകൊണ്ടാണ്‌ ഒരുപറ്റം മേല്‍പട്ടക്കാരും പുരോഹിതരും കര്‍ത്താവിനാല്‍ തുറക്കപ്പെട്ട ബലിപീഠം പഴയനിയമത്തിലേതുപോലെ ഈ കാലഘട്ടത്തിലും തിരശീലകൊണ്ടു അടച്ചിടുന്നു? നമ്മുടെയൊക്കെ ക്രിസ്തിയ വിശ്വാസത്തില്‍ വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണിത്‌.
ഇവര്‍ ക്രിസ്തുവിനെ ഉന്നത പുരോഹിതനായി അംഗീകരിക്കുവാന്‍ തയാറാകുന്നില്ലയെന്നുവേണം ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍. . തങ്ങള്‍ തന്നെയാണ്‌ ഉന്നത പുരോഹിതര്‍ എന്നു അവര്‍ സ്വയം വിശ്വസിക്കുകയും ദൈവജനത്തെകൊണ്ടു വിശ്വസിപ്പിക്കുകയും ചെയ്യുന്നു.

Anonymous said...

പോപ്പിനേ പറ്റിച്ച് അധികാരത്തിലിരുന്ന് മിടുക്കനാണ് എന്ന് പറയുന്ന ബിഷപ്പ് അങ്ങാടിയത്താണോ, ചിക്കാഗോ രൂപതയിലെ ചാക്കോച്ഛ൯ മുതലാളി.

പോപ്പ് പറയുന്നതുപോലെ, വത്തിക്കാന്‍റെ കീഴിലാണ് ചിക്കാഗോ സീറോമലബാറിന്‍റെ തലവനാണ് എന്ന് പറഞ്ഞാല്‍ പോരാ, വത്തിക്കാനിലുളളതുപോലെ ക്രൂശിതരൂപത്തേ ആരാധിക്കുക. വത്തിക്കാനില്ലാത്ത ക൪ട്ടനും [ശീല], മാമോ൯ എന്ന മാണിക്ക൯ ക്രോസും [വിഗ്രഹം], ചിക്കാഗോ സീറോമലബാറെന്ന കത്തോലിക്ക സഭയില്‍ നിന്ന് എടുത്ത് കളയുക. ക്രസ്തുവിനെ ക്രസ്തൃാനികള്‍ ആരാധിക്കാ൯ വിട്ടുകൊടുക്കുക. എന്നിട്ട് ബിഷപ്പ് അങ്ങാടിയത്ത് ക്രസ്തുവിനെ ആരാധിച്ച് ക്രസ്തൃാനിയാവാ൯ ശ്രേമിക്കുക.

Anonymous said...

ക്രിസ്തു പൂര്‍ത്തിയാക്കാനിരുന്ന ഏകബലിയുടെ പ്രതീകങ്ങള്‍ മാത്രമായിരുന്ന പഴയനിയമത്തിലെ ആരാധനകളും ബലികളും ക്രിസ്തുവിന്റെ ആഗമനത്തോടെ നിരര്‍തകമായി. . ക്രിസ്തുവാണ്‌ നമ്മുടെ നിത്യ ഉന്നത പുരോഹിതന്‍. ക്രിസ്തുവിനാല്‍ തുറക്കപ്പെട്ട ആ ദിവ്യബലിപീഠത്തില്‍ ലോകവസാനംവരെ താന്‍ അര്‍പ്പിച്ച ബലി തുടര്‍ന്നു പോകുവാന്‍ ബലിപീഠം ഇനി അടച്ചുപൂട്ടേണ്ടാ എന്ന സന്ദേശമാണ്‌ ക്രൂശിതമരണം വെളിപ്പെടുത്തുന്നത്‌.

Anonymous said...

ക്രസ്തുവിനെ ക്രസ്ത്യാനികള്‍ക്ക് ആരാധിക്കാ൯ വിട്ടുകൊടുക്കുക. എന്നിട്ട് ബിഷപ്പ് അങ്ങാടിയത്ത് ക്രസ്തുവിനെ ആരാധിച്ച് ക്രസ്ത്യാനിയാവാ൯ ശ്രേമിക്കുക. വത്തിക്കാനില്ലാത്ത ക൪ട്ടനും [ശീല], മാമോ൯ എന്ന മാണിക്ക൯ ക്രോസും [വിഗ്രഹം], ചിക്കാഗോ സീറോമലബാറെന്ന കത്തോലിക്ക സഭയില്‍ നിന്ന് എടുത്ത് കളയുക. ബിഷപ്പ് അങ്ങാടിയത്ത് അമേരിക്കയില്‍ പത്ത് മുപ്പത് വ൪ഷത്തോളമായി, എന്നിട്ടും പൗവ്വത്തില്‍ എന്ന പൊട്ടകിണറ്റില്‍ നിന്ന് രക്ഷപെടാത്തത് എന്തേ? ബിഷപ്പ് അങ്ങാടിയത്ത്, പൗവ്വത്തില്‍ എന്ന പൊട്ടകിണറിനേക്കാളും വലിയ പൊട്ടനായിട്ടല്ലേ, മാമോ൯ എന്ന മാണിക്ക൯ ക്രോസ് എന്ന വിഗ്രഹത്തേ ആരാധിക്കുന്നത്.

Anonymous said...

തൊഴില്‍ വകുപ്പിന് നല്‍കിയ ഉറപ്പില്‍ നിന്ന് "ലേക്ഷോര്‍ ആശുപത്രി" പിന്മാറി

സമരക്കാരെ നേരിടുമെന്ന് മാനേജ്മെന്‍റ്

കൊച്ചി: സമരം ചെയ്യുന്ന നഴ്സുമാരുടെ ശമ്പളവര്‍ധന ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച നടത്താനിരുന്ന അടിയന്തര ഡയറക്ടര്‍ ബോര്‍ഡ് യോഗം മാറ്റിയതായും ഇനി സമരക്കാരുമായി ചര്‍ച്ചക്കില്ളെന്നും എറണാകുളം ലേക്ഷോര്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരം പിന്‍വലിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗം മാറ്റിയതെന്നും ഇനി മാര്‍ച്ചില്‍ നടക്കുന്ന യോഗത്തില്‍ മാത്രമെ ഈ പ്രശ്നം ചര്‍ച്ചചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡിന്‍െറ അനുമതിയില്ലാതെ ശമ്പളം വര്‍ധിപ്പിക്കാനാകില്ല. ഡയറക്ടര്‍മാരില്‍ ഭൂരിഭാഗവും വിദേശത്താണ്. സമരം പിന്‍വലിച്ചാലും ഇല്ളെങ്കിലും അവരത്തെിയശേഷം മാര്‍ച്ച് അവസാനത്തോടെ സാധാരണ ഗതിയില്‍ നടക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ തൊഴില്‍ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ശമ്പളം സംബന്ധിച്ച് മറ്റാശുപത്രികളുമായി ചര്‍ച്ച നടത്തും. ലേക്ഷോര്‍ ആശുപത്രിയില്‍ മിനിമം വേജസ് പ്രകാരം ശമ്പളം നല്‍കുന്നില്ളെന്ന പ്രചാരണം ശരിയല്ല. 2010 ജൂലൈ മുതല്‍ മിനിമം വേജസ് പ്രകാരമാണ് ശമ്പളം. നഴ്സിങ് വിദ്യാര്‍ഥികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നുവെന്ന സമരക്കാരുടെ പ്രചാരണം ശരിയല്ല. സമരം പിന്‍വലിക്കാന്‍ അസോസിയേഷന്‍ തയാറാകുന്നില്ളെങ്കില്‍ നേരിടും. 120 നഴ്സുമാരെ പുതുതായി ജോലിക്കെടുത്തു. സമരം ചെയ്യുന്ന നഴ്സുമാരില്‍ ഒരാളെപോലും പിരിച്ചുവിട്ടിട്ടില്ല.
നേരത്തേ തൊഴില്‍വകുപ്പുമായിനടത്തിയ ചര്‍ച്ചയില്‍ വ്യാഴാഴ്ച നടക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം വേതന വര്‍ധനയുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന് ലേക്ഷോര്‍ ആശുപത്രി അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ആശുപത്രി സി.ഇ.ഒ ശശിധരന്‍ പിള്ള, എം.ജെ. സേവ്യര്‍, ബിജു,മുരളീധരന്‍ എന്നിവരും പങ്കെടുത്തു.

Anonymous said...

ക്രിസ്തുവിനെ വിപ്ലവകാരിയാക്കുന്നതില്‍ തെറ്റില്ല

ക്രിസ്തുവിനെ വിപ്ലവകാരിയാക്കുന്നതില്‍ തെറ്റില്ല

കൊച്ചി: ക്രിസ്തുവിനെ വിപ്ലവകാരിയും വഴികാട്ടിയുമായി കാണുന്നതില്‍ തെറ്റിലെന്ന് മന്ത്രി പി.ജെ. ജോസഫ്. എന്നാല്‍, അദ്ദേഹത്തെ പ്രചാരണത്തിനുപയോഗിക്കുന്നത് ശരിയല്ലെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ക്രിസ്തുവിനെ, ക്രസ്ത്യാനികളുടെ പളളികളില്‍ നിന്ന് കളള പുരോഹിത൪ മാറ്റുന്നത് തെറ്റലെ- മന്ത്രി പി.ജെ. ജോസഫേ?

Anonymous said...

ബൈബിളില്‍ ഇല്ലാത്ത പേ൪ഷ൯ കുരിശിനേ മാ൪ത്തോമ ക്രോസ് എന്ന് പറഞ്ഞ് പൊക്കി പറയുന്ന ഈ വൈദിക ശ്രെഷ്ടര്‍ മനസിലാക്കിയാല്‍ അവര്‍ക്ക് തന്നെ നല്ലതൂ. കാലം പുരോഗമിച്ചു.

Anonymous said...

യേശു ക്രിസ്തുവിന്‍റെ പേരില്‍, കളള പുരോഹിതരായ പൌവത്തിലും അങ്ങാടിയത്ത് പിതാവും കളള പണമുണ്ടാക്കുന്നു! യേശു ക്രിസ്തുവിന്‍റെ പേരില്‍, സി പി എം ഇപ്പോള്‍ പിറവം തിരഞ്ഞെടുപ്പില്‍ വോട്ടു നേടാന്‍ വേണ്ടി ഉപയോഗിക്കുന്നു! ഈ രണ്ടു കളങ്ങളിലും യേശു ക്രിസ്തുവിനേ ഉപയോഗിച്ചാണ് കച്ചവടം!


യേശു ക്രിസ്തുവിനെ ഉപയോഗിക്കുന്ന കാര്യത്തില്‍ ക്രിസ്ത്യന്‍ സഭകളും ഇപ്പോള്‍ സി പി എമ്മും തുല്യരാണു. സഭ വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ കൊള്ളകച്ചവടം നടത്താന്‍ യേശുവിനെ ഉപയോഗിക്കുമ്പോള്‍ സി പി എം ഇപ്പോള്‍ പിറവം തിരഞ്ഞെടുപ്പില്‍ വോട്ടു നേടാന്‍ വേണ്ടി ഉപയോഗിക്കുന്നു. അത്രയേയുള്ളൂ. ഇതു പാവപ്പെട്ട ക്രിസ്ത്യാനികള്‍ മനസ്സിലാക്കി തുടങ്ങി എന്നതിനു തെളിവ് ആണ് സഭ നടത്തുന്ന ആശുപത്രികളില്‍ പോലും നര്‍സുമാര്‍ സമരം ചെയ്യുന്നത്‌.

Anonymous said...

മൈഡിയ൪ കുട്ടിച്ചാത്ത൯ എന്ന ഭൂതത്തേ കാത്തുസൂക്ഷിക്കുന്ന ഭൂതത്താനായ കൊട്ടാരകര എന്ന നടനേപോലെയല്ലെ, അങ്ങാടിയത്ത് പിതാവ് യേശു ക്രിസ്തുവിനെ മാറ്റി, ക൪ട്ടനും [ശീല], മാമോ൯ എന്ന മാണിക്ക൯ ക്രോസെന്ന വിഗ്രഹത്തേ ഭൂതത്തേ കാത്തുസൂക്ഷിക്കുന്നത്.

പഴയനിയമത്തിലെ ഉടമ്പടി അനുസരിച്ചു മോസസിന്റെ നിയമപ്രകാരം വളരെ വിശ്വസ്തയോടെ മതാനുഷ്ഠാനങ്ങള്‍ നടത്തിയിരുന്ന ഈ്‌ ആരാധനസ്ഥലത്തുതന്നെ യഹൂദര്‍ മൃഗബലിയും നടത്തിയിരുന്നു. പക്ഷെ അങ്ങാടിയത്ത് പിതാവ്, മൃഗബെലിക്കുപകരം പക്ഷിബെലിയാണ് അ൪പ്പിക്കുന്നത് എന്നുമാത്രം.

Anonymous said...

പേ൪ഷൃ൯ ക്രോസ് എന്നതു കെട്ടുകഥയാണ്. അതിനെ അല്ത്താരയില്‍.പൂജിക്കുന്നത്നു അസത്യത്തെ പൂജിക്കുനതിനു തുല്യമാണ്. ക്രിസ്തു സത്യത്തിന്റെ പ്രതീകമാണ്‌. അങ്ങാടിയത്ത് പിതാവ് അപ്പോള്‍ ചെകുത്തനെയല്ലേ പൂജിക്കുന്നത്.
ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവിനെ ആരാധിക്കാന്‍ അവസരം തരണം.

Anonymous said...

BISHOP ANGADIATH'S GREATEST ACCOMPLISHMENT :

DEAR BISHOP,

YOU HAVE SUCCESSFULLY PLANTED THE SEED OF CANCER IN OUR CHURCHES AND ALSO IN THE HEARTS OF PEOPLE. PEOPLE WILL NEVER TRUST YOU OR WILL NEVER TRUST THEIR FELLOW PARISHONERS BECAUSE OF THE CLAVER CANCER , YOU ,YOURSELF GAVE THEM .

YOUR FAITH HAS BEEN CORRUPTED BY YOUR BOSS.
YOU ARE NO AUTHORITY TO TEACH US ABOUT FAITH, YOU HAVE LOST YOUR CREDIBILITY AS A SPIRITUAL LEADER.

FAITH IN GOD IS WHAT WE PEOPLE NEED ,
NOT THE FAITH IN YOU AND YOUR PUVERTED IDEOLOGIES.

BISHOP, HAVE FAITH IN GOD , NOT IN POWETHIL...
HE IS A BAD APPLE FOR OUR SYRO MALABAR SABHA.HE PROMOTES HATRED AND DIVISION..
WE PEOPLE WILL CONTINUE TO PRAY FOR YOU ,
SO GOD CAN REVEAL TO YOU WHAT YOU HAVE DONE TO THE CHURCH.....

Anonymous said...

ഇതെന്താ മാഷെ, കുറെ ആയല്ലോ മൂപ്പിക്കുന്നു. വടി വെട്ടാന്‍ പോകുന്നു. ചുരുളുകള്‍ അഴിയുന്നു എന്നൊക്കെ.വല്ലതും ഉണ്ടെങ്കില്‍ പെട്ടെന്ന് പറ. ഞങ്ങള്‍ക്ക് പോയിട്ട് വേറെ പണി ഉള്ളതാ.

Tom Varkey said...

Tom Varkey Said ...

എന്തുകൊണ്ടാണ്‌ ഒരുപറ്റം മേല്‍പട്ടക്കാരും പുരോഹിതരും കര്‍ത്താവിനാല്‍ തുറക്കപ്പെട്ട ബലിപീഠം പഴയനിയമത്തിലേതുപോലെ ഈ കാലഘട്ടത്തിലും തിരശീലകൊണ്ടു അടച്ചിടുന്നു? നമ്മുടെയൊക്കെ ക്രിസ്തിയ വിശ്വാസത്തില്‍ വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണിത്‌.
ഇവര്‍ ക്രിസ്തുവിനെ ഉന്നത പുരോഹിതനായി അംഗീകരിക്കുവാന്‍ തയാറാകുന്നില്ലയെന്നുവേണം ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍. . തങ്ങള്‍ തന്നെയാണ്‌ ഉന്നത പുരോഹിതര്‍ എന്നു അവര്‍ സ്വയം വിശ്വസിക്കുകയും ദൈവജനത്തെകൊണ്ടു വിശ്വസിപ്പിക്കുകയും ചെയ്യുന്നു.

The above statement is so very very true if we look around. The very fact that our bishops want to be called "His Excellency", "His Beatitude", "His Holiness" (in the case of the Pope) -- these are all evidences that our bishops think that they are above Jesus Christ Himself. In Jude 4 we read: "For there are certain men crept in unawares, who were before of old ordained to this condemnation, ungodly men, turning the grace of our God into lasciviousness, and denying the only Lord God, and our Lord Jesus Christ." It is quite evident that they have denied the Lordship fo Jesus Christ and put themselves before Him. My prayer is: "Father, forgive them, for they do not know what they are doing."

Anonymous said...

പിണറായി വിജയന്‍ യേശുവിനെ പൊക്കി
പിടിച്ച്‌ വിശ്വാസികളുടെ വോട്ടു നേടുവാന്‍ ശ്ര
മിക്കുന്നു. ബിഷപ്പു അങ്ങാടിയാത്തു യേശുവിനെ
ശീലയിട്ടു മറച്ചുവെച്ചു കഥയില്ലാത്ത കുരിശു
കാണിച്ചു വിശ്വാസികളുടെ ഡോളര്‍
അടിച്ചുമാറ്റുന്നു. ഇവരില്‍ ആരാണ്ഭേധം?
ഇവരില്‍ ആരാണ്‌ നല്ല ക....?

Anonymous said...

പേര്‍ഷ്യന്‍ കുരിശ്ശില്‍ ചെക്കേറിയ രണ്ടു മയിലുകള്‍
എവിടെ പോയി? ഇടി മിന്നലു പോലെയുള്ള വിധ
ത്തിലായിരുന്നുവല്ലോ വരവും പോക്കും.രണ്ടു ആ നകളോ മറ്റോ ആയിരുന്നുവെങ്കില്‍ അവറ്റകള്‍ തുമ്പികൈ പൊക്കി അവിടെ നിന്നേനെ.പക്ഷെ കാലം മാറിപോയി. പാപ്പാമാരുടെ കഷ്ടകാലം!
ഇപ്പോള്‍ ആനകളും അനുസരിക്കക്കന്നില്ല.
സിറോ മലബാറികളും അനുസരിക്കുന്നില്ലാ.

Anonymous said...

REMEMBER PEOPLE,

OUR FAITH REFERS TO FAITH IN GOD, "NOT " FAITH IN BISHOPS OR PRIESTS..

THE SIMPLE FACT THAT BISHOPS WERE PRIESTS ONCE, PRIESTS WERE MEN LIKE YOU AND I BEFORE THEY FOUND OUT PRIESTHOOD IS A GOOD WAY TO MAKE A LIVING. ALSO THE FACT THAT THEY DO ANYTHING FOR THEIR SURVIVAL AND TO PLEASE THEIR SUPERIORS. THEY HAVE NO INTEGRITY, AND THEY LACK TRUE FAITH IN GOD.

IF PEOPLE STOP BLINDEDLY BELIVING THE CLERGY,(WHO DO NOT FOLLOW THE BIBLE, WHO BELIEVE ALL THAT MATTERS IS THE HEIRARCHY AND PLEASING THEIR SUPERIORS) WE CAN PRESERVE OUR FAITH AND NOT BE MISGIUDED BY THESE GUYS.

REMEMBER IT'S GOD WHO WE HAVE TO PRAISE AND WORSHIP "NOT " BISHOPS.

WE MUST SAY 'NO" TO BISHOPS AND PRIESTS WHO DO NOT FOLLOW JESUS'S TEACHINGS AND THE BIBLE.

THEY THINK THAT THEY JUST NEED TO PREECH AND NOT PRACTICE WHAT THEY PREECH.

Anonymous said...

പഴയ നിയമത്തിലെ കള്ള പുരോഹിതരെ പോലെയാണ്‌ ബി.അങ്ങാടിയത്തും
അദ്ദേഹത്തിന്റെ കൂടെ നടക്കുന്ന പുരോഹിതരും. അള്‍ത്താര മറശീല യെടുത്തുമാറ്റി ക്രിസ്തുവിനെ
ആരാധിക്കുവാനുള്ള സൌകര്യം ക്രിസ്തു അനുയായികളുടെ ജന്മ്‌അവകാശമാണ്‌. അസത്യത്തിന്റെയും
കള്ളകഥകളുടെയും കോലമായ പേര്‍ഷ്യന്‍കുരിശ്ശു എന്തിനാണ്‌ കര്‍ത്തിവിന്റെ ബലിപീഠത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌?

Anonymous said...

യേശുവിനെ ശീലയിട്ടു മൂടികെട്ടുന്നവര്‍ ക്രിസ്തുവിന്റെ അനുയായികളല്ല.ഇവര്‍ മാമോണ്‍ സഭക്കരാണ്‌. ഈ ക്കൂട്ടര്‍  ANTICHIST / അന്തിക്രിസ്തു വിഭാഗക്കാരാണ്‌. യേശു സത്യം പ്രചരിപ്പിക്കുവാനാണ്‌ സഭയുണ്ടാക്കിയത്‌. ഇവര്‍ ചെയ്യുന്നതോ താമരകുരിശ്ശു കാണിച്ചു കള്ളം പ്രചരിപ്പിക്കുന്നു. ബൈബിളില്‍ ഒരിടത്തും താമരക്കുരിശ്ശ്‌ പ്രചരിക്കുവാന്‍ യേശു നിര്‍ദ്ദേശിച്ചിട്ടില്ല. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ ചൂഷണം ചെയ്യുന്ന കള്ളസംഘമാണ്‌ ഈക്കൂട്ടര്‍. 

Anonymous said...

Dear Bishop Angadiyath,

Please show us that you are role model of Christan. Follow the Christ.
Instead, You and your priests are telling all untruths and fabricating stories like persian cross etc. In fact you are exploting the "People of God" who follow the Christianity

Anonymous said...

The veil being torn from top to bottom is a fact of history.
Jesus Christ, through His death, has removed the barriers between God and man, and now we may approach Him with confidence and boldness (Hebrews 4:14-16).

Dear Bishop Angadiath and the associated priests,
You are cheating and exploiting the Christians with the veil and Persian cross and you are now converting the "Syro Malabar Saba" into "Syro Mammon Saba"

Anonymous said...

കാഞ്ഞിരപള്ളിയും പാക്കിസ്ഥാന്‍ അധോലോകമായിട്ടുള്ള അവിഹിതബന്ധം അങ്ങനെ തള്ളികളയാവുന്ന വാര്‍ത്തയല്ല. ദീപിക കുറെ നാള്‍ അവരുടെ കയ്യിലായിരുന്നല്ലോ? ചെങ്ങളം പള്ളി തകര്‍ക്കാന്‍ ഫാ.പുതുമന
ഉപയോഗിച്ച ബോംബുകള്‍ പാക്കിസ്ഥാനില്‍നിന്നും കൊണ്ടുവന്നതാണെന്നാണ്‌
പലരും സശയിക്കുന്നത്‌. പുതിയ പള്ളി മോസ്ക്കിന്റെ ആകൃതിയിലാണ്.
വെളുപ്പാന്‍ കാലത്ത്‌ മൈക്കുവെച്ച്‌ ക്യാന്‍സറിനെതിരെ നോവേന ആരംഭിക്കുവാനാണ്‌ അടുത്ത നീക്കം
ഇത്രയുംനാള്‍ കല്‍ദായക്കാരാണെന്നു വാദിച്ചവര്‍ സിറോ മലബാറികള്‍ പാക്കിസ്ഥാന്‍കാര്‍ എന്നു പറയു മോയെന്നാണ്‌ ചെങ്ങളത്തുകാരുടെ ഭീതി.

Anonymous said...

one catholic said...
ക്രൂശിതരൂപമെന്ന വാക്ക് എഴുപത്തിമൂന്നു പുസ്തകങ്ങളില്‍ ഒന്നില്‍ പോലും ഇല്ലായെന്നും മനസിലാക്കണം. യേശുവിന്റെ മരണശേഷം ഏകദേശം അറുപതു വര്‍ഷങ്ങള്‍ കൊണ്ടാണ് പുതിയനിയമം എഴുതിതീര്‍ത്തത്......
----------

കത്തോലിക്കാ സാര്‍,
സാര്‍ എന്നു മുതലാണ്‌ കത്തോലിക്കനായത്?
ക്രൂസിഫിക്സ്‌ എന്നു പറഞ്ഞാല്‍ ക്രൂശിതരൂപം മാത്രമല്ല. അത്ക്രിസ്തുമതത്തിന്‍റെ പ്രതീകമാണ്‌. സാറ് വായിച്ച 73 പുസ്കങ്ങളിലും ക്രിസ്തുവിന്റെ കുരിശുമരണം വിവരിക്കുന്നണ്ടല്ലോ. അത്‌ ധാരാളം മതി
പക്ഷെ മാര്‍തോമകുരിശു എന്നു പറയുന്ന പേര്‍ഷ്യന്‍ കുരിശ്‌ കെട്ടുകഥയാണ്‌. മനുഷ്യന്റെ
ഭാവനയില്‍നിന്നും ഉണ്ടാക്കിയ സങ്കല്‍പ്പകഥ. അവിടെയാണ്‌ പ്രശ്നം.
ദയവുചെയ്ത്‌ സത്യക്രിസ്ത്യാനികളെ വിഡ്ഡികളാക്കല്ലെ
ഒരു സത്യ ക്രിസ്ത്യാനി.

Anonymous said...

അള്‍ത്താര മറക്കുന്ന ദേവാലയങ്ങള്‍ മാമോണ്‍ ദേവാലയങ്ങളാണ്‌ .ദൈവം അവിടെ വസിക്കുന്നില്ല.അവിടെ പോയി പ്രാര്‍ത്ഥിക്കുന്നത്‌ മാമോണിനെ വന്ദിക്കുന്നതിനു തുല്യമാണ്‌. മാമോണ്‍ ദൈവത്തിന്റെ നിയമങ്ങളെ എതിര്‍ക്കുന്നു. കുടുബസാമാധാനം തകര്‍ക്കുന്നു. തലമുറകളെ നശിപ്പിക്കുന്നു. മാമോണിനെ സംരക്ഷിക്കുവാന്‍ അവന്റെ ആജ്ഞാനുവര്‍ത്തികള്‍ ചുറ്റോടു ചുറ്റും ക്യാമര്രകള്‍ ഫിറ്റു ചെയ്യുന്നു. ഇതാണിപ്പോള്‍ നടക്കുന്നത്‌.

Anonymous said...

Dear Bishop Angadiath,
Please do not convert our Syro Malabar church into Syro Mammon Church

Anonymous said...

"അള്‍ത്താര മറശീല വിരോധാഭാസം -വി.ഗ്രന്ഥം"
വിരോധാഭാസം മാത്രമല്ല ദൈവജനത്തെ അറിഞ്ഞുകൊണ്ട്‌
വഞ്ചിക്കുന്ന ഈ അസഭ്യം ബി.അങ്ങാടിയത്തിന്റെ പദവിക്ക്‌
പറ്റിയതല്ലാ. ഇത്‌ അസഭ്യമല്ലായെന്നു അദ്ദേഹത്തിന്റെ
കൂടെ നടക്കുന്ന ഏതെങ്കിലുമൊരു വൈദികന്‌
തെളിയിക്കുവാന്‍ പറ്റുമോ?

Anonymous said...

ചെങ്ങളം പള്ളി കുഴിവെട്ടുകാരന്‍ തോമാ മരിച്ച ശേഷം അടക്കം ചെയ്തു. തോമാ മാര്‍ഗ്ഗംകൂടിയ ക്രിസ്ത്യാനിയാണ്‌.അടുത്ത കുഴി മാന്യകുടംബക്കാരുടേതാണ്‌. അവര്‍ക്കു തോമായുടെ അടുത്തു കിടക്കുന്നത്‌ ഇഷ്ടമല്ലാ. അവരെ തൃപ്തിപ്പെടുത്താന്‍ ചെങ്ങളം പള്ളി വികാരി ഫാ.പുതുമന അര്‍ദ്ധരാത്രി കൈക്കാരമാരുടെ സഹായത്തോടെ തോമായെ പൊക്കി തെമ്മാടികുഴിയില്‍ അടക്കി. ചെങ്ങളം പള്ളിപൊളിച്ച ഈ ഡൈനാമിറ്റ്‌ വികാരിയാണ്‌ കേരളാ കാത്തലിക്ക്‌ ബിഷപ്പ്സ്‌ കൌണ്‍സിലിന്റെ HEALTH COMMISSION SECRETARY.ദൈവമേ! ഒരു കലിയുഗത്തിന്റെ ആരംഭമാണോ ഇത്‌? ഇതിനിടയില്‍ ബി.അങ്ങാടിയാത്ത്‌ ഫാ.പുതുമനക്ക്‌ അമേരിക്കയില്‍ ജോലി ശരിപ്പെടുത്തുന്നുവെന്ന്‌ ജനങ്ങളുടെ ഇടയില്‍ സംസാരം. This will be another case of abuse of authority by bishop Angadiyath.

Anonymous said...

ക്ലവേര്‍ കുരിസ്സു കള്ളകഥ എന്ന് ജനം മനസ്സിലാക്കുന്നു. ഭീതിപൂണ്ട കല്‍ദായപുരോഹിതര്‍ ക്ളാവര്‍കുരിസ്സു നശിപ്പിക്കാതിരിക്കുവാന്‍ മാമോണ്‍ ദേവാലയങ്ങളിലെ എല്ലാകോണിലും ക്യാമര്രകള്‍ ഫിറ്റുചെയ്യുന്നു.

യുവജനങ്ങള്‍ നശിപ്പിക്കുമെന്നാണ്‌ അവരുടെ ഭീതി.അതുകൊണ്ടു അങ്ങാടിയത്തും അദ്ദേഹത്തിന്റെ ഡോളര്‍ പുരോഹിതരും അമേരിക്കന്‍ യുവജനങ്ങളെ അവഹേളിക്കുന്നത്‌ സംഗതിങ്ങള്‍ വഷളാക്കുകയുള്ളു.

ക്ളാവര്‍ കുരിസ്സു കള്ളമാണെന്നു ബിഷപ്‌ അങ്ങാടിയത്തും അദ്ദേഹത്തിന്റെ പുരോഹിതരും സമ്മതിക്കുകയല്ലേ നല്ലത്‌? ക്രുശിതരുപംമാറ്റി ക്ളാവര്‍കുരിസ്സിനെ വന്ദിക്കുന്നത്‌ സാത്താനെയാണ്‌ പൂജിക്കുന്നത്‌. കുടുബത്തു ജനിച്ച കത്തോലിക്കര്ക്ക്‌ യോജിച്ച പണിയല്ലാ.അത്‌ അങ്ങാടിയത്തും ശാശേരിയും മനസ്സിലാക്കിയാല്‍ അവര്‍ക്കു നല്ലത്.