Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, February 11, 2012

അച്ചന്മാരും ജീവിച്ചോട്ടെ അല്ലെ?

Dr. Skylark
പതിവ് പോലെ ഈയിടെയും  പ്രശസ്ത ധ്യാന ഗുരു ഫാ. സേവിയെര്‍ ഖാന്‍ വട്ടായിലും ടീമും US ല്‍ പര്യടനം നടത്തി. ഗാര്‍ലാന്‍ഡില്‍ അദ്ദേഹം കഴിഞ്ഞ മാസം ധ്യാനം നടത്തി. സ്വാഭാവികമായും അപ്പോള്‍ കോപ്പെലും വിട്ടു കൊടുക്കില്ലല്ലോ. അവിടെ മാര്‍ച് 2 തുടങ്ങി "ദിവ്യ കാരുണ്യ അഭിഷേക ധ്യാന" മാണ്. നടത്തുന്നത് ഫാ. ജോയ് ചെമ്പകശ്ശേരി. വയനാട്ടിലെ ശാന്തി നികേതന്‍ ധ്യാന കേന്ദ്രത്തിലെ ധ്യാന "ഗുരു"വാന് അദ്ദേഹം.   അല്മീയത വില്പന തന്നെ ഇതിന്റെയൊക്കെ  ലക്‌ഷ്യം. ഇപ്പോള്‍ ധ്യാനം എന്ന വാക്ക് തന്നെ ആരും മിണ്ടാറില്ല. സ്വര്‍ഗീയ വിരുന്നു, ബൈബിള്‍ കണ്‍വെന്ഷന്‍ ശാലോം ഫെസ്റ്റ് എന്നൊക്കെ ആണ് പറയാറ്.  ധ്യാന ഗുരുക്കന്മാരുടെ പരിപാടി വായിച്ചാല്‍ സിനിമ താരങ്ങളുടെ ട്രുപ്പും മുതുകാടും മറ്റും ഇടയ്ക്കിടെ വിദേശത്ത് കറങ്ങുന്നത് പോലെ തന്നെ ആണ്. രണ്ടു മൂന്നു മാസം പോയി കറങ്ങുക. ഡോളര്‍ ഉണ്ടാക്കി തിരികെ വരിക. വീണ്ടും പോകുക. അത് തന്നെ ജോലി. വിദേശ കറന്‍സി ആയതിനാല്‍ വിദേശത്തും ഇന്ത്യയിലും നികുതി ഒന്നും കൊടുക്കേണ്ടതില്ല താനും. സ്വല്പം വാക് ചാതുര്യം ഉണ്ടായാല്‍ മാത്രം മതി.

 
ഇപ്പോള്‍ കേരളത്തില്‍ എഴുത്തും വായനയും പഠിച്ചിട്ടുള്ള എല്ലാ മലയാളി വൈദികരും ധ്യാന പ്രസംഗത്തില്‍ specialise ചെയ്തു വിദേശ രാജ്യങ്ങള്‍ ചുറ്റി നടന്നു മലയാളീ കുഞ്ഞാടുകളെ അല്മീയതയിലേക്ക് തിരികെ കൊണ്ട് വന്നു കൊണ്ടിരിക്കുന്നു. ഓരോരുത്തരും അഞ്ചും ആറും പ്രാവശ്യം പോകുന്നുണ്ട്. (മാതാ അമൃതാനന്ദമയി ആണെങ്കില്‍ ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ ദിവസങ്ങള്‍ വിദേശത്ത് ആണ് കഴിയുന്നത്‌.അതിനെപ്പറ്റി പിന്നീടു പറയാം). കേരളത്തിലെ എല്ലാ അച്ചന്മാരും ധ്യാന പ്രസംഗത്തിനായിട്ടു എന്താ വിദേശത്തുള്ള സമ്പന്ന രാജ്യങ്ങളിലേക്ക് മാത്രം പോകുന്നത്.  വടക്കേ ഇന്ത്യ , ആഫ്രിക്ക എന്നിവിടങ്ങളിലോന്നും ആരും പോകുന്നതായി കേള്‍ക്കുന്നില്ല. അവിടത്തെ ആള്‍ക്കാരെ ധ്യാനം നടത്തി നല്ലവര്‍ ആക്കെണ്ടേ? അതോ അമേരിക, UK പോലത്തെ സമ്പന്ന രാജ്യങ്ങളിലെ മലയാളികള്‍ മാത്രം തീര്‍ത്തും പാപികളായി ജീവിക്കുന്നവരായിട്ടുള്ളോ? ഇത്ര ഒക്കെ പയറ്റിയിട്ടും ഈ പറഞ്ഞ സമ്പന്ന രാജ്യങ്ങളിലെ മലയാളികളുടെ ഇടയില്‍ കലഹം, വിവാഹ മോചനം തുടങ്ങിയ കാര്യങ്ങള്‍ കൂടുന്നതല്ലാതെ കുറയുന്നതായി കാണുന്നില്ലല്ലോ? കൌമാര പ്രായക്കാരായ കുട്ടികള്‍ പോലും dating ഉം മറ്റുമായി കറങ്ങുന്നു. കുട്ടികളോ പ്രായമായവരോ അല്ല ഇവരുടെ ലക്‌ഷ്യം എന്ന് വ്യക്തം. എത്ര മാത്രം charge ചെയ്താലും charge ആകാത്ത പഴയ battery യുടെ സ്ഥിതിയില്‍ scrap ആയവര്‍ ആണെങ്കില്‍ അവരുടെ ഇടയില്‍ ഇനിയും ധ്യാന പ്രസംഗം നടത്തി സമയം കളയെണ്ടിയ കാര്യം ഉണ്ടോ? അതോ കലഹ പ്രിയരായ ദമ്പതികളെ യോജിപ്പിക്കാതെ വിദ്വേഷത്തില്‍ നില നിറുത്തുന്നത്  VKN ഇന്റെ പയ്യന്‍ കഥകളിലെ society lady സ്വന്തമായി ചേരി പ്രദേശം നിലനിര്‍ത്തുന്നത് പോലത്തെ ഒരു adjustment ആണോ? പാട്ടും കൊട്ടും ഒക്കെ ഉള്ളതിനാല്‍ സ്വല്പം entertainment നടക്കുന്നു എന്നത് സത്യം.മലയാളി കുടുംബങ്ങളെ നേര്‍വഴിക്കു നടത്തുക എന്നതിനേക്കാള്‍ Benjamin Franklin ഇന്റെ പടമുള്ള പച്ച നോട്ടുകളാണ് ലക്‌ഷ്യം എന്ന് സംശയിച്ചു പോകുന്നു. ധ്യാന പ്രസംഗകര്‍ യാതൊരു വിധ സ്ത്രോത കാഴ്ചയും പ്രതി ഫലവും വാങ്ങാതെ ധ്യാന പ്രസംഗം നടത്താന്‍ തയാര്‍ ഉണ്ടോ? ഇങ്ങനെ സ്വരൂപിക്കുന്ന പണം എങ്ങനെ ഒക്കെ ചെലവാക്കുന്നു എന്നൊക്കെ ജെനങ്ങളെ അറിയിക്കേണ്ടത് അല്ലെ? സാധാരണ ജെനങ്ങളെ മരണാനന്തര ജീവിതത്തെ കുറിച്ചുള്ള പേടി പ്പെടുത്തുന്ന കഥകള്‍ പറഞ്ഞു ഭയപ്പെടുത്തി പണം പിടുങ്ങുന്നത് ശെരിയാണോ? ഇങ്ങനെ കിട്ടുന്ന പണം കൊണ്ട് വൃദ്ധ സദനം, അനാഥ ശാലകള്‍ തുടങ്ങിയ മനുഷ്യര്‍ക്ക്‌ ഉപകാരപ്പെടുന്ന കാര്യങ്ങള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?  ഇല്ലെങ്കില്‍ തുടങ്ങേണ്ടത് അല്ലെ? അതോ സ്വന്തം ജീവിത നിലവാരം ഉയര്‍ത്താന്‍ മാത്രമായിട്ടു ഉപയോഗിക്കുക ആണോ? വിദേശ പണത്തിന്റെ പുളപ്പില്‍ ചില അച്ചന്മാര്‍ നാട്ടില്‍ മിന്നുന്നത് കാണുമ്പോള്‍ ഇതിനു സാധിക്കാത്ത അവരുടെ സഹ ജീവികളായ മറ്റു അച്ചന്മാരുടെ ഇടയില്‍ മുറുമുറുപ്പ് ഉണ്ടാകുന്നതു സ്വാഭാവികം. ഇങ്ങനെ അച്ഛന്മാരില്‍ തന്നെ രണ്ടു രീതിയിലുള്ള പൌരന്മാരെ നില നിര്‍ത്തുന്നത് ശെരിയാണോ? 


അമേരിക, UK തുടങ്ങിയ രാജ്യങ്ങളിലെ ഭൂരിപക്ഷം മലയാളികള്‍ മനസറിഞ്ഞു ഒരു മനുഷ്യ ജീവിക്കും എന്തെങ്കിലും ധന സഹായം ചെയ്തതതായി കേട്ടിട്ടില്ല. സ്വന്തം പേരെഴുതി വെക്കാനുള്ള ഫലകം ഇല്ലാത്ത ഒരു ഇടപാടിനും അവര്‍ ഒരു പെനി പോലും ചിലവാക്കുകയില്ല. അവരുടെ ഇടയില്‍ ഇങ്ങനെ എങ്കിലും കുറെ ദാന ധര്‍മങ്ങള്‍ നടന്നു പോകട്ടെ. ധ്യാന ഗുരുക്കള്‍ എങ്കിലും സുഖമായിട്ടു ജീവിച്ചോട്ടെ അല്ലെ? മണ്ടന്മാരായ പുതു മടി ശീലക്കാര്‍ ഉള്ളിടത്തോളം കാലം recession അതി ജീവിക്കാന്‍ ഇതും ഒരു മാര്‍ഗം ആണെന്ന് സമ്മതിക്കാതെ തരമില്ല. management വിദഗ്ദ്ധര്‍ക്ക് ഈ രീതിയിലും ചില പൊടി കൈകള്‍ പരീക്ഷിക്കാവുന്നതും ഒരു വിഷയം ആയി ഇത് സ്കുളുകളില്‍ പടിപ്പിക്കാവുന്നതും ‌ആണ്.  ഒരു ളോഹ കയ്യിലുണ്ടെങ്കില്‍ ഒരിക്കലും പട്ടിണി കിടക്കേണ്ടി വരില്ല എന്ന് ഒരു സരസന്‍ പറഞ്ഞത് എത്രയോ ശെരി.

12 comments:

Anonymous said...

ഹെന്റെ ദൈവമേ, $100 ഇന്റെ നോട്ടിലുള്ള ഫോട്ടോ Benjamin Franklin ന്റേതു ആണെന്നോ? ഞാന്‍ വിചാരിച്ചിരുന്നത് ഏതോ പുണ്യവാളന്റെതോ, ബിഷപിന്റെതോ ആണെന്നാണ്. അതല്ലേ, അച്ചന്മാര്‍ കൈ നീട്ടുമ്പോഴെ ഞാന്‍ അതില്‍ ഒരെണ്ണം കൊടുക്കണം എന്ന് വിചാരിച്ചു $1 എടുത്തു കൊടുത്തിരുന്നത്.

Anonymous said...

ഭക്ഷണം ലഭിക്കാതെ ഒരാഴ്‌ച; അവശനായ വൃദ്ധന്‍ ഉറുമ്പരിച്ച നിലയില്‍

വണ്ണപ്പുറം (ഇടുക്കി): ഭക്ഷണവും മരുന്നും ലഭിക്കാതെ ഉറുമ്പരിച്ച്‌ അവശനിലയില്‍ കണ്ടെത്തിയ വൃദ്ധനെ ആശുപത്രിയിലാക്കി. അമ്പലപ്പടി കാട്ടുപറമ്പില്‍ ജോസ്‌ ചാക്കോ (65)യെയാണ്‌ ദയനീയാവസ്‌ഥയില്‍ കണ്ടെത്തിയത്‌.

കടുത്ത പ്രമേഹരോഗിയായ ഇയാളുടെ രണ്ടു കാലിലെ വ്രണങ്ങളും ഉറുമ്പരിച്ച നിലയിലായിരുന്നു. ഒരു മാസത്തോളമായി ചികിത്സയില്ലാതെ കഴിഞ്ഞ ഇയാള്‍ അഞ്ചു ദിവസമായി യാതൊരു ഭക്ഷണവും കഴിച്ചിരുന്നില്ല. നന്നായി സംസാരിക്കാന്‍ കൂടി വയ്യാത്തത്ര അവശനിലയിലായിരുന്നു. ചാലക്കുടി സ്വദേശിയായ ജോസ്‌ പതിനാലു വര്‍ഷമായി അമ്പലപ്പടിയിലെ ബന്ധുവീട്ടിലായിരുന്നു താമസം. ഇവര്‍ പുതിയ വീട്‌ നിര്‍മിച്ചതോടെ തൊട്ടുചേര്‍ന്നുള്ള പഴയ വീട്ടില്‍ തനിച്ചായി താമസം. കിടക്കാന്‍ ഉപയോഗിച്ചിരുന്ന സെറ്റി പഴഞ്ചനായതോടെ തറയിലാണു കിടന്നിരുന്നത്‌. അയല്‍വാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു ക്രിസ്‌ത്യന്‍ സര്‍വീസ്‌ സൊസൈറ്റി ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നാണ്‌ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്‌. ബന്ധുവായ ഫാ. ടൈറ്റസ്‌ മുഖേന മലയാറ്റൂരുള്ള ആശ്രമത്തിലെത്താന്‍ ശ്രമിച്ചിരുന്നതിനാല്‍ ചികിത്സകള്‍ വേണ്ടെന്നു വയ്‌ക്കുകയായിരുന്നെന്ന്‌ ഇയാള്‍ പറഞ്ഞു. ഭക്ഷണത്തോടും താല്‍പര്യം ഉണ്ടായിരുന്നില്ല. ജോസിന്റെ ആരോഗ്യം മോശമായിട്ടും വിവരം മൂടിവച്ച ബന്ധുക്കള്‍ നാട്ടുകാരുടെ ചോദ്യങ്ങളോടു കയര്‍ത്താണു പ്രതികരിച്ചത്‌.

ആശുപത്രിയില്‍ മരുന്നും ഭക്ഷണവും ലഭിച്ചുതുടങ്ങിയതോടെ ആരോഗ്യ സ്‌ഥിതിയില്‍ നേരിയ പുരോഗതിയുണ്ട്‌. കാളിയാര്‍ എസ്‌.ഐ: എം.ടി. തോമസ്‌ ആശുപത്രിയിലെത്തി വിവരം ശേഖരിച്ചു. ജോസിന്റെ സംരക്ഷണം സംബന്ധിച്ച്‌ ഫാ. ടൈറ്റസുമായി എസ്‌.ഐ. ഫോണില്‍ സംസാരിച്ചിട്ടുണ്ട്‌.

Anonymous said...

Dear Bishop Angadiath,
Please do not convert our Syro Malabar church into Syro Mammon Church

Anonymous said...

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന്‌: കപ്യാര്‍ ആണോ അതോ പളളിയിലെ അച്ഛനോ?

നാലാം ക്ലാസുകാരിയെ പീഡിപ്പിക്കുന്നതിനുമുബ്, ക്യാമറകളേ വാച്ച്ചെയണെ പളളിയിലെ അച്ഛോ?


മാന്നാര്‍: നാലാംക്ലാസുകാരിയെ കപ്യാര്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ കപ്യാര്‍മുങ്ങി.

കപ്യാര്‍, ഈ തരത്തിലാണെങ്കില്‍ പളളിയിലെ അച്ഛ൯മാ൪ ഏത് തരത്തിലായിരിക്കും.

Anonymous said...

നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന്‌: കപ്യാര്‍ xxx-ല്‍ മുങ്ങി.

Anonymous said...

മാതാ അമൃതാനന്ദമയി ആണെങ്കില്‍ ഇങ്ങനെ കിട്ടുന്ന പണം കൊണ്ട് ആശുപത്രി, സുനാമി വീടുകള്‍ ഒക്കെ ഉണ്ടാക്കി പൊതു ജനങ്ങളെ കുറച്ചൊക്കെ സഹായിക്കുന്നുണ്ട്. നമ്മുടെ അച്ചന്‍മാര്‍ ആണ്, ഓരോരുത്തരും അവരവര്‍ക്ക് കിട്ടുന്ന ഡോളര്‍ മുഴുവന്‍ സ്വന്തം ളോഹയുടെ പോക്കറ്റില്‍ തിരുകി പൊതു ജനങ്ങള്‍ എന്ന കഴുതകളെ തിരിഞ്ഞു നോക്കാതെ നടക്കുന്നത്.

Anonymous said...

സാധാരണ അല്മായര്‍ അവരുടെ വരുമാനത്തിന്റെ പത്തു ശതമാനം പള്ളിക്ക് കൊടുക്കണം എന്ന് പറയുന്ന സഭാധികാരികള്‍ എന്തുകൊണ്ടാണ് ധ്യാന ഗുരുക്കള്‍ ഉള്‍പെടെ വന്‍ വരുമാനം ഉള്ള അച്ചന്മാര്‍ പത്തു ശതമാനം ഇടവകക്ക് കൊടുക്കണം എന്ന് പറയാത്തത്?

Anonymous said...

സാനാന്‍റൊണിയ റിപോ൪ട്ട൪:

ക്രസ്തുവിനേയും ക്രസ്തൃനികളെയും പറ്റിക്കുന്ന ക്ലാവ൪ വാദികള്‍

സാനാന്‍റൊണിയയില്‍ ക്രസ്തുവിനു പകരം പേ൪ഷൃ൯ ക്രോസ് അല്ത്താരയില്‍ സീറോ മലബാ൪ പളളിയുടെ കഷ്ടകാലം.

Anonymous said...

സാനാന്‍റൊണിയയില്‍ ക്ലാവ൪ ക്രിഷിക്ക് ജെയ്. കളളപണത്തിന് ജെയ്.

സാനാന്‍റൊണിയയില്‍ സീറോ പളളി വരുവാ൯ വേണ്ടി, കത്തോലിക്കാരായ ജെനത്തിന്‍റെ കൈയില്‍ നിന്ന് നാട് തോറും പണം പിരിക്കാനറങ്ങിയ സാനാന്‍റൊണിയയിലെ വൈദിക൯ സതൃം പറഞ്ഞിരുന്നു ക്രൂസിഫിക്സ് മാത്രമേ വെക്കുന്നുളള. പക്ഷേ പണം കിട്ടിയതിനുശേഷം ദൈവത്തേ ഒറ്റികൊടുത്ത യൂദാസിനെപോലെ, പണം കിട്ടിയാല്പിന്നെ ഒറ്റുന്ന പരട്ട പണി. ഈ വൈദിക൯ ദൈവത്തേയും ദൈവവിശ്വാസികളെയും ഒരുപോലെ ഒറ്റികൊണ്ട് ക്രൂസിഫിക്സിനുപകരം ക്ലാവ൪ കൃഷി അള്‍ത്താരയില്‍ സ്ഥാപിക്കാനുളള ചെസ് കളി ഇറക്കി കഴിഞ്ഞു. ക്രൂസിഫിക്സ് മാത്രമേ വെക്കയുളള എന്ന് പറഞ്ഞപ്പോള്‍ കാണാതെ വ്ശ്വസിച്ചവ൪ ഭാഗൃവാ൯മാ൪ എന്ന് ബൈബിള്‍ വായിച്ച് മനസിലാക്കിയ ജെനം ഭാഗൃത്തിനുപകരം വിഡികളായി എന്നലെ പറയാ൯ പറ്റു,.

Anonymous said...

Tom Varkey said...

Tom Varkey Said ...

In American law, you are innocent until proven guilty. In India unfortunately you are guilty most of the time until proven innocent. Therefore many innocent people are being persecuted by Police and recently even by the Syro-Malabar Church hierarchy in Kerala as proven by the strike conducted by nurses at Little Hospital in Angamally. With regard to placing cameras in churches, based on what has happened in Chicago and Garland, Chicago Syro-Malabar Church hierarchy and Fr. Joji have been proven to be guilty. Because they have installed the idolatrous Mar Thoma Cross in the secrecy of the night in Chicago. In Garland, it was installed in the secrecy of both day and night (the parishioners of the Garland church could not do anything to stop the installation of the Manichean cross even if it were done in broad sunlight because of the cameras). In either case, it was done illegally against the wishes of the parishioners and against the mandate of the 1998 Synod. In Garland, Fr. Jojy had the protection of the cameras for installing the Mar Thoma Cross. If anybody tried to break into the church to remove the Mar Thoma Cross any time before the inauguration of the new church, he could have easily known about it. This discouraged and prevented any such action from the parishioners.

Unfortunately the controls of the cameras was and still is exclusively within the rights of the church hierarchy and the parishioners have no role in it both in Chicago and Garland. The church authorities both in Chicago and Garland made full use of their monopolistic rights over the cameras. Thus they have proved themselves to be betrayers of the community both in Chicago and Garland. Can we afford such Gadhaffi-style despotism on the part of Fr. Sassery if he chooses to remove the Crucifix from St. Alphonsa Church and replace it with the idolatrous cross after the cameras have been installed in Coppell? No we cannot. Therefore, the parishioners of St. Alphonsa should never allow cameras to be installed in the church unless the monitoring rights are going to be shared by whichever parishioners want to share the monitoring of the cameras. Our Crucifix installed at St. Alphonsa Church is too high a price to pay for taking any such risk on the part of the parishioners. Sorry, Fr. Sasserry, not that we are suspicious of you. What happened in Garland and Chicago have made us true children of Thoma Sleeha. We believe only what we see. And what we have seen in Chicago and Garland are deeds that Bishop Mar Angadiath and Fr. Jojy should have never done in a 1000 years. They are characteristic of children of darkness who have never heard of Jesus not once in their life time (Eph. 5:10-11).

In the Bible we read about a man who also used to do things in the secrecy of the night before he knew who Jesus is. One late evening in the darkness of the night he was on his horseback galloping towards Damascus to capture Christians. As he was going, he had an counter with Jesus which ended for ever his actions carried out in the secrecy of the night against Christians. It is our prayer and hope that the Syro-Malabar hierarchy and Fr. Jojy and others like him also soon end their actions carried out in the secrecy of the night which are also being carried out against the true followers of Jesus today. As we read in 1 Cor. 1:18 they are conducting themselves this way because they are perishing as the message of the cross is foolishness to them. This will go on until they also find out who the Savior on the Crucifix is. Then they also will stop their deeds of darkness as Paul did for ever. Until then we should never allow cameras in St. Alphonsa Church unless the monitoring is going to be shared by each and every parishioner who asks for such a role in monitoring the cameras that will be installed in St. Alphonsa church as long as the cameras remain.

Anonymous said...

തൊടുപുഴ പൈങ്കുളം ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം; ഹോസ്‌റ്റല്‍ പൂട്ടി‍‍.


തൊടുപുഴ: ശമ്പള വര്‍ദ്ധനവ്‌ ആവശ്യപ്പെട്ട്‌ തൊടുപുഴ പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം ശക്‌തമായി. ഐആര്‍എന്‍എയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെ അമ്പതോളം നഴ്‌സുമാരാണ്‌ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌. ഇതേ തുടര്‍ന്ന്‌ മാനേജ്‌മെന്റ്‌ നഴ്‌സുമാരുടെ ഹോസ്‌റ്റല്‍ പൂട്ടി. ശമ്പള വര്‍ദ്ധനവ്‌ ആവശ്യപ്പെട്ട്‌ 25 ദിവസം മുന്‍പ്‌ ആശുപത്രി മാനേജ്‌മെന്റിന്‌ നോട്ടീസ്‌ നല്‍കിയിരുന്നുവെന്നു നഴ്‌സസ്‌ അസോസിയേഷന്‍ പറഞ്ഞു. എന്നാല്‍ മാനേജ്‌മെന്റ്‌ ഇത്‌ പരിഗണിച്ചില്ലെന്നും നഴ്‌സുമാര്‍ അറിയിച്ചു.

സമരം ചെയ്യുന്ന നഴ്സുമാരെ പോലീസ് ആശുപത്രി വളപ്പില്‍ നിന്ന് പുറത്താക്കി.

Anonymous said...

എല്ലാ വിഭാഗം ഡോക്ടര്‍മാരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തും.

തിരുവനന്തപുരം: ഡെന്റല്‍ കോളേജുകളിലേതടക്കം എല്ലാവിഭാഗം ഡോക്ടര്‍മാരുടെയും പെന്‍ഷന്‍ പ്രായം അറുപതായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ആരോഗ്യവകുപ്പിന് കീഴിലുള്ള സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് നേരത്തെ യു.ഡി.എഫ് അനുമതി നല്‍കിയിരുന്നു. മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദം കൂടിയതോടെയാണ് ജനറല്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ആരോഗ്യവകുപ്പ് തത്ത്വത്തില്‍ തീരുമാനിച്ചത്. നേരത്തെ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയപ്പോള്‍ ഡെന്റല്‍ കോളേജുകളെ പരിഗണിച്ചിരുന്നില്ല. അതിനാലാണ് ഇപ്പോള്‍ ഡെന്റല്‍ കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം പ്രത്യേകം പരിഗണിക്കുന്നത്.

യു.ഡി.എഫ് അനുമതിയോടെ ഇതും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാനാണ് ആലോചന. മാര്‍ച്ച് മാസത്തോടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനാകുമെന്നാണ് കരുതുന്നത്. ആയുര്‍വേദം അടക്കമുള്ള മറ്റ് മേഖലകളെയും പിന്നീട് പരിഗണിക്കാന്‍ ആലോചിക്കുന്നുണ്ട്.

ഉയര്‍ന്ന തസ്തികകളില്‍ അടക്കം ഡോക്ടര്‍മാരുടെ കടുത്തക്ഷാമം നേരിടുന്നതാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ക്ഷാമം നേരിടുന്നതിനായി മെരിറ്റ് ലിസ്റ്റില്‍ മെഡിക്കല്‍ പ്രവേശനം നേടുന്നവര്‍ക്ക് നിശ്ചിത കാലയളവ് സര്‍ക്കാര്‍ സേവനം നിര്‍ബന്ധമാക്കുന്നകാര്യവും സര്‍ക്കാര്‍ ആലോചിച്ചുവരുകയാണ്.

നിലവിലുള്ള പി.എസ്.സി ലിസ്റ്റില്‍ നിന്ന് നിയമന ഉത്തരവ് കൈപ്പറ്റിയവരില്‍ 30 ശതമാനത്തോളം പേര്‍ മാത്രമാണ് സര്‍വീസില്‍ എത്തിയതെന്നാണ് കരുതുന്നത്. നിര്‍ബന്ധിത ഗ്രാമീണ സേവനത്തിനും ഡോക്ടര്‍മാര്‍ എത്തുന്നില്ല. പിഴ ഒടുക്കി ഗ്രാമീണ സേവനത്തില്‍ നിന്ന് മോചനം നേടാനാണ് മിക്കവര്‍ക്കും താല്പര്യം. സര്‍ജറി, സൈക്യാട്രി, ജനറല്‍ മെഡിസിന്‍, അനസ്‌തേഷ്യ തുടങ്ങി പല സ്‌പെഷ്യാലിറ്റികളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ ഇല്ല. ഇത്തരംസ്‌പെഷ്യാലിറ്റികളില്‍ ബിരുദം നേടുന്നവര്‍ ഉയര്‍ന്നവേതനത്തില്‍ ആകൃഷ്ടരായി ആരോഗ്യവകുപ്പിന് പകരം മെഡിക്കല്‍ കോളേജുകള്‍ തിരഞ്ഞെടുക്കുകയാണ് പതിവ്.

സര്‍ക്കാര്‍ ചെലവില്‍ ഡെപ്യൂട്ടേഷനോടെ പി.ജി യോഗ്യത നേടിയവര്‍ പോലും പിന്നീട് സ്വന്തം സൗകര്യം കണക്കിലെടുത്ത് അഡ്മിനിസ്‌ട്രേറ്റീവ് കേഡറിലേക്ക് മാറിയതും ഡോക്ടര്‍മാരുടെ ക്ഷാമത്തിന് കാരണം ആയിട്ടുണ്ട്. എം.ബി.ബി.എസ് മാത്രം ആവശ്യമായ പല ഭരണ തസ്തികകളിലും പി.ജിയും മറ്റ് ഉയര്‍ന്ന യോഗ്യതയും നേടിയവര്‍ കയറിക്കൂടുകയായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ തിരഞ്ഞെടുത്തവരില്‍ ഹോസ്​പിറ്റല്‍ മാനേജ്‌മെന്റ് യോഗ്യതയുള്ള പലര്‍ക്കും അതിന്റെ ഗുണം ലഭിച്ചതുമില്ല. സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വ്യക്തമായ മാര്‍ഗരേഖയില്ലാത്തതിനാല്‍ അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍ തിരഞ്ഞെടുത്ത പലരും വീടുകളില്‍ രോഗികളെ ചികിത്സിക്കുന്നുമുണ്ട്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തെ ഡോക്ടര്‍മാരുടെ സംഘടന (കെ.ജി.എം.ഒ.എ) എതിര്‍ക്കുന്നില്ലെങ്കിലും ശമ്പളവര്‍ദ്ധന അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. നിലവില്‍ വിരമിക്കല്‍ പ്രായത്തില്‍ എത്തിനില്‍ക്കുന്ന പല ഡോക്ടര്‍മാരും ശമ്പളത്തിന്റെ ഉയര്‍ന്ന പരിധിയില്‍ എത്തിയവരാണ്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയാണെങ്കില്‍ ശമ്പള പരിധി പുതുക്കി പുതിയ പരിധി നിശ്ചയിക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. നിലവില്‍ അമ്പത് വയസ്സ് കഴിഞ്ഞവര്‍ക്ക് ജനറല്‍ ഡ്യൂട്ടി നോക്കേണ്ടതില്ലെങ്കിലും പലയിടത്തും ഡോക്ടര്‍മാരില്ലാത്തതിനാല്‍ സ്‌പെഷ്യലിസ്റ്റുകള്‍ കാഷ്വാലിറ്റി ഡ്യൂട്ടിവരെ നോക്കുന്നുണ്ട്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ 55 വയസ്സുവരെയുള്ളവരെങ്കിലും ജനറല്‍ ഡ്യൂട്ടി ചെയ്യേണ്ടിവരുമെന്നും അവര്‍ ആശങ്കപ്പെടുന്നു. സ്വയം വിരമിക്കലിന് അവസരം നല്‍കി മാത്രമേ പെന്‍ഷന്‍ പ്രായം ഉയര്‍ത്താവു എന്നും സംഘടന ആവശ്യപ്പെടുന്നു.

സ്വയം വിരമിക്കലിന് ഇപ്പോള്‍ അവസരം ഉണ്ടെങ്കിലും അപേക്ഷിക്കുന്നവര്‍ക്കെല്ലാം വി. ആര്‍.എസ് നല്‍കുന്നില്ല. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് താഴെത്തട്ടില്‍ അടക്കം പ്രൊമോഷന്‍ സാധ്യതകള്‍ ഇല്ലാതാക്കും എന്നും ഡോക്ടര്‍മാര്‍ പറയുന്നു.