പല വായനക്കാരും പല തവണ ചോദിച്ചു. ഞങ്ങള്‍ വടി ഒടിക്കാന്‍ പോയിട്ട് എന്തെ, ഇത് വരെ കണ്ടില്ലല്ലോ എന്ന്. കാട്ടില്‍ വടിയൊടിക്കാന്‍ പോയിട്ട് തിരിച്ചു വരാന്‍ വൈകിയ ഞങ്ങളെയോര്‍ത്തു വിഷമിച്ച വായനക്കാര്‍ക്ക് നന്ദി.
അങ്കമാലിയില്‍ LF ആശുപത്രിയിലെ മാടപ്പിറാവുകള്ക്കെതിരെ സമരത്തിനിറങ്ങിയ ചട്ടമ്പിപ്പുരോഹിതര്ക്കിട്ടു രണ്ടു കൊടുക്കാനാണ് ഞങ്ങള്‍ വടി ഒടിക്കാന്‍ പോയത്. മലയാറ്റൂര്‍ മലയില്‍ പോയി ചൂരല്‍ വെട്ടിക്കൊണ്ടു വന്നപ്പോഴേക്കും അവന്മാര് നിരത്ത് കാലിയാക്കി പള്ളിമേട പറ്റി. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഫാ ശാശ്ശേരി ഉടുപ്പും ചെരിച്ചു പൊക്കിപ്പിടിച്ച് ചൂരലിനെ കൊതിപ്പിച്ചു കൊണ്ട് നില്ക്കുന്ന കാഴ്ച കണ്ടത്.
അങ്കമാലിയിലെ അച്ചന്മാരെ മര്യാദ പഠിപ്പിക്കാനുള്ള ഒരു ചാന്‍സ് ചിക്കാഗോ രൂപതയിലെ അച്ചന്മാര് ഞങ്ങള്‍ക്ക് തരണ്ടേ. എല്ലാം ഒട്ടൊന്നു കെട്ടടങ്ങി എന്ന് വിശ്വസിച്ചു മറ്റൊരിടത്തേക്ക് ഒരു നിമിഷത്തേക്ക് ശ്രദ്ധ തിരിക്കുംപോഴേക്കും നമ്മുടെ ഏതെങ്കിലും അച്ചന്മാര് എന്തെങ്കിലും കിന്നാംക്രിതി ഒപ്പിക്കും. ഉദാ. ഫാ ശാശ്ശേരി കഴിഞ്ഞ ആഴ്ച പറഞ്ഞ വിടുവായിത്തരം. അതുപോലെ തന്നെ ദാ, ഇപ്പോള്‍ സാന്‍ അന്റൊനിയോയില് എന്തോ ചീഞ്ഞു നാറാന്‍ തുടങ്ങിയിട്ടുണ്ട്. Atlanta യില്‍ നടക്കാനിരിക്കുന്ന സീറോ മലബാര്‍ കണ്വെന്ഷന് പ്രഹസനത്തിന്റെ വാര്‍ത്ത വേറെ.
ഓ, ഈ ബ്ലോഗിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ ക്ഷുദ്രജീവികള്‍ ആണെന്ന് ഫാ ശാശ്ശേരി ഇന്നലെ പ്രസ്താവിച്ചു. പിന്നെ കുറെ കിടന്നു ഉരുണ്ടു കളിച്ചു.
ചിക്കാഗോയിലെ ടീനെജെഴ്സ് നെ ലോകത്തിനു മുമ്പില്‍ കഞ്ചാവടിക്കാരായും അതിലപ്പുറവും ആയി ചിത്രീകരിച്ചതില്‍ അവര്‍ ആകപ്പാടെ അപ്സെറ്റ് ആണ്. ദ്വേഷ്യം തീര്‍ക്കാന്‍ അവര്‍ ചിക്കാഗോ കത്തീദ്രലിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ പാക്കറ്റ് കണക്കിന് പ്രത്യേക തരത്തിലുള്ള ആണി വിതറി. ഏറ്റവും കിട്ടിയ അറിവനുസരിച്ച് പതിനാലോളം കാറുകള്‍ പഞ്ചറായി.
ആണി വിതറിയവരെ ഒളിക്യാമറയില്‍ കിട്ടിയതായി അറിവില്ല.
33 comments:
അമേരിക്കയില്‍ ക്യാമറ പ്രശ്നം തീര്‍ക്കാന്‍ വേണ്ടി മലയാറ്റൂര്‍ പോയി വടി വെട്ടുന്ന ആദ്യത്തെ ടീം നിങ്ങടെ ആയിരിക്കും
ആണി വിതറിയവരെ ഒളിക്യാമറയില്‍ കിട്ടിയതായി അറിവില്ല.
അത്, ഒളി ക്യാമറക്ക് മുന്പില് വിരി ഇട്ടു മറച്ചാല്‍ ഒളി ക്യാമറ എന്ത് ചെയ്യാനാ മാഷേ.
അച്ഛന് ഷൂ ഇട്ട് അല്ത്താരയില് കയറിയാല്‍ കുഴപ്പം
പാന്റ് ഇട്ടാല്‍ കുഴപ്പം
അച്ഛന് നേരെ നിന്നാല്‍ കുഴപ്പം
കുനിഞ്ഞു നിന്നാല്‍ കുഴപ്പം
അച്ഛന് ചിക്കെന്‍ കഴിച്ചാല്‍ കോഴി കാലന്
പച്ചകറി എങ്കില്‍ അതും കല്‍ദായ വല്കരണം.
February 13, 2012 12:13 AM
അച്ഛന് ഷൂ ഇട്ട് അല്ത്താരയില് കയറിയാല്‍ കുഴപ്പം.... കോപ്പലിലെ വലിയ കപൃാ൪ക്കല്ലേ അച്ഛോ!
കപൃാ൪ക്ക് ആല്മിയ൪ ഷൂ ഇട്ട് അല്ത്താര പടിക്ക് കയറിയാലെ കുഴപ്പമുളളു. അച്ഛ൯ ഷൂ ഇട്ട് അല്ത്താരയില് കയറിയാല്‍ കുഴപ്പമില്ല വലിയ കപൃാ൪ക്ക്.
ആണി വിതറിയവരെ ഒളിക്യാമറയില്‍ കിട്ടിയതായി അറിവില്ല.
ആണിയോ ആണി വിതറിയവരൊ മാണിക്ക൯ ക്രോസിന്റെ ഷെയ്പ്പ് അല്ലാത്തതുകൊണ്ടായിരിക്കാം ഒളിക്യാമറയില്‍ ആണി വിതറിയവരെ കിട്ടാതേപോയത്.
ആണി വിതറിയവരെ ഒളിക്യാമറയില്‍ കിട്ടിയതായി അറിവില്ല...............................
ചിക്കാഗോയിലെ ടീനെജെഴ്സ്നെ ലോകത്തിനു മുമ്പില്‍ കഞ്ചാവടിക്കാരായി പ്രക്കാബിച്ചു. ആണി വിതറിയവരെ എങ്ങനേ കാണാനാ. ആണി അടിച്ചെങ്കില്‍ ഒളിക്യാമറയില്‍ കണ്ടേനേ.
അച്ഛന് ഷൂ ഇട്ട് അല്ത്താരയില് കയറിയാല്‍ കുഴപ്പം.... കോപ്പലിലെ വലിയ കപൃാ൪ക്കല്ലേ അച്ഛോ!
കപൃാ൪ക്ക് ആല്മിയ൪ ഷൂ ഇട്ട് അല്ത്താര പടിക്ക് കയറിയാലെ കുഴപ്പമുളളു. അച്ഛ൯ ഷൂ ഇട്ട് അല്ത്താരയില് കയറിയാല്‍ കുഴപ്പമില്ല വലിയ കപൃാ൪ക്ക്.
അച്ഛന്റെ സോക്ക്സിന്റെ കളര്‍ കറുത്തത് ആയിരുന്നു.നമ്മുക്ക് ജാത നടത്തണം, കോടി പിടിക്കണം
ഈ ബ്ലോഗിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ ക്ഷുദ്രജീവികള്‍ ആണെന്ന് ഫാ ശാശ്ശേരി ഇന്നലെ പ്രസ്താവിച്ചു.
----------------------------------------
താങ്കളുടെ ഈ പ്രസ്താവന വായിച്ചിട്ട് നിങ്ങള്‍ ക്ഷുദ്ര ജീവികളെക്കാള്‍ എന്തോ കൂടിയ ഇനം ആണെന്ന് ആണ് എനിക്ക് തോന്നുന്നത്. വോയിസ് എന്ന ബ്ലോഗിനെ അടച്ചുപൂട്ടിക്കും എന്ന് ദൃഡ പ്രതിഞ്ഞ എടുത്തു തുടങ്ങിയത് ആയിരുന്നു syromalabarsound എന്ന ബ്ലോഗ്. അത് ഏതോ അച്ഛന് (കടുപ്പന്) നടത്തുന്നത് ആണെന്ന് വരെ വോയിസിലെ ചില വായനക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അത് പൂട്ടി. കാണാനേയില്ല. കടുപ്പന്റെ പുറകെ അതും നാട് വിട്ടത് ആകാം. വോയിസിന്റെ കൊള്ളരുതാഴികക്കെതിരെ പട പൊരുതാന്‍ ഉറച്ചു പൊട്ടി മുളച്ചത് ആയിരുന്നു syromalabarfaith എന്ന ബ്ലോഗ്. അതും ഏതോ അച്ഛന് നടത്തുന്നത് ആണെന്ന് പല വായനക്കാരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്തായാലും അതും പൂട്ടി. തുറന്നിട്ട് മാസങ്ങള്‍ ആയി. വോയിസുകാര് എന്തോ കുടോത്രം ചെയ്യുന്നുണ്ടോ അതോ വല്ല ഗുണ്ടായിസവും? തീപ്പന്തത്തിന്റെ ചൂടേറ്റു കരിഞ്ഞു പോയത് എങ്ങാനും ആണോ? ഒരു സഹോദര സ്ഥാപനം എന്ന നിലയില്‍ അവര്‍ക്കൊക്കെ എന്ത് പറ്റി എന്ന് അറിയിക്കുമോ?
Where are our Bishop and VG of Chicago SMC?
The Chicago diocese needs to take action against and dismiss Fr. Sasseryil without any further delay. His comment is against all odds and his speech about our Chicago Kids is not appropriate. Nowadays very few paid priests are thinking that they can tell anything and anytime during the Holy Mass.
A concerned Chicagoen
Where are our Bishop and VG of Chicago SMC?
The Chicago diocese needs to take action against and dismiss Fr. Sasseryil without any further delay. His comment is against all odds and his speech about our Chicago Kids is not appropriate. Nowadays very few paid priests are thinking that they can tell anything and anytime during the Holy Mass.
A concerned Chicagoen
The Chicago diocese needs to take action against and dismiss Fr. Sasseryil without any further delay. His comment is against all odds and his speech about our Chicago Kids is not appropriate. Nowadays very few paid priests are thinking that they can tell anything and anytime during the Holy Mass.
Also dismiss Angadiyath, George Alaenchery and Pope also. All are part of this gang.
How about Chicago this time? If everything goes well, we will have a rally on Palm Sunday in Chicago.
Fr. Sasseri needs to be dissmissed
"യൂത്തിനേ കാണുബോള്‍ ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ ഒളി ക്യാമറകളും കണ്ട്രോള് തെറ്റുന്ന പാതിരിമാരും"
ചിക്കാഗോയില്‍ ഒരു പൊതുയോഗം കൂടി പള്ളിക്കകതുള്ള ക്യാമറ മുഴുവന്‍ എടുത്തു കളയാന്‍ ഒരു തീരുമാനം എടുത്താല്‍ പോരെ ? അപ്പോള്‍ യൌത്തിന് കിട്ടിയ ഈ ചീത്തപേരു പോകില്ലേ ?
February 12, 2012 12:27 PM
അപ്പോഴ് പറഞ്ഞതല്ലേ അച്ഛ൯മാരെ, നോക്കല്ലേ നോക്കല്ലേ, യൂത്തിനേ ഒളിഞ്ഞ് നോക്കല്ലേന്ന്! ഒളി ക്യാമറകളിലൂടെ ഒളിഞ്ഞ് നോക്കല്ലേന്ന്!
ഇത് എത്ര കാലം ഫാ.ശാശ്ശേരി കണ്ടത് പറയാതേ പിടിച്ചുനില്ക്കും.
അറിയാതേ അറിയാതേ ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ ആ സതൃം പരിസരം നോക്കാതേ പറഞ്ഞുപോയി.
നമ്മുടെ പിള്ളേര് കഞ്ചാവാണെന്ന്, അതും യൂത്ത് മുഴുവനും കറബന്റെ കൂടെയാണെന്ന്. അയ്യയ്യോ! നാവിനേ മുപ്പത്രണ്ട് പല്ല് ചുറ്റിനും കാവല്‍ നിന്നിട്ടും സൂത്രത്തിക്കൂടെ ചാടി ചാടി കളിച്ച നാവല്ലേ. അയ്യയ്യോ! ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ ആ സതൃം പരിസരം നോക്കാതേ ആ നാവ് പറഞ്ഞുപോയി. എന്നാലും ഫാശാശ്ശേരിയെന്ന ഞാ൯, സജിയച്ഛനേപോലെ ക്രൂസിഫിക്സ് അള്‍ത്താരയില്‍ സ്ഥാപിച്ചില്ലല്ലോ.
കഞ്ചാവ് ചിറ്റിനും ഉളള സ്ഥലം നോക്കി നമ്മുടെ അങ്ങാടിയത്ത് കത്തീദ്രല്‍ പള്ളി പണിയിപ്പിച്ചതുകൊണ്ടല്ലേ, യൂത്തിലെ കുഞ്ഞാടുകള്‍ വഴി പിഴച്ചുപോയത്.
അപ്പോഴ് പറഞ്ഞതല്ലേ അച്ഛ൯മാരെ, പണിയല്ലേ പണിയല്ലേ, യൂത്തിട്ട് പണിയല്ലേന്ന്. അപ്പോഴ് പറഞ്ഞതല്ലേ അച്ഛ൯മാരെ, കാണല്ലേ കാണല്ലേന്ന്, യൂത്തിനേ കാണല്ലേന്ന്. യൂത്തിനേ ഒളിഞ്ഞ് നോക്കല്ലേന്ന്! ഒളി ക്യാമറകളിലൂടെ ഒളിഞ്ഞ് പണിയല്ലേ നോക്കല്ലേന്ന്!
ഒരു കുരിശും പിന്നെയൊരു പ്രാവിനെയും നിലവിളക്കിനു മുകളില്‍ വാര്‍ത്തുവച്ച 'ക്രിസ്ത്യാനി'. ആശാരി പറഞ്ഞാല്‍ അവര്‍ കുരിശു വെഞ്ചരിച്ച് കട്ടിളപ്പടിയുടെ താഴെ കുഴിച്ചിടും
ഈ ശിവന്ടെയും പാര്‍വതിയുടെയും മുകളില്‍ ഈ കുരിസ്സു ആദ്യം കയറ്റിയ കല്‍ദായ വാദികളെ സമ്മതിക്കണം. വിവരക്കേട് കൊണ്ട് ചെയ്തത്, കാര്യം മനസ്സിലായപ്പോള്‍ പള്ളികളില്‍ എങ്കിലും നിലവിളക്ക് വക്കരുത്, എന്ന് പറയാന്‍ ചങ്കുറ്റം ഉള്ള ബിഷപ്പ് മാര്‍ ആരും തന്നെ ഇല്ലാതെ പോയല്ലോ
ചിക്കാഗോ കത്തീദ്രലിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ പാക്കറ്റ് കണക്കിന് പ്രത്യേക തരത്തിലുള്ള ആണി വിതറി.
കിട്ടിയതോ പതിനാലോളം കാറുകള്‍ക്ക് ആണി പഴതുകള്.
വട്ടന്റെ ബുദ്ധിയും ഫാ.ശാശ്ശേരിയുടെ വിടുവായയും. യൂത്തിന്റെ കഞ്ചാവടിയും. യൂത്തിന്റെ കൈയില്‍ നിന്ന് പതിനാലോളം കാറുകള്‍ക്ക് കിട്ടിയതോ, ആണി തുളകള്‍.
ചിക്കാഗോയിലെ സീറോ മലബാര്‍ പിള്ളേര് മുഴുവനും പള്ളിപ്പരിസരത്ത് മയക്കുമരുന്നടിക്കുന്നവരും മറ്റു ആഭാസത്തരങ്ങള്‍ കാണിച്ചുകൂട്ടുന്നവരും ആണന്ന് അവിടത്തെ അസിസ്ടന്റ്റ് വികാരിയായിരുന്ന ബഹു. ശാസ്സേരി അച്ഛന് തന്നെ ഉറപ്പിച്ചു പറഞ്ഞിരിക്കുന്നതിനാല്‍, ചിക്കാഗോ ഭാഗത്തുനിന്നും എന്റെയോ എന്റെ സഹോദരങ്ങളുടെ കുടുംബങ്ങളിലെക്കോ വരുന്ന ഒരു വിവഹാലോചനകളും ഞങ്ങള്‍ സ്വീകരിക്കുന്നതല്ല.
ഒരു non -chicagoan
ശവപെട്ടി ജോജിയുടെ ഗാ൪ലാഡ് ഞായറാഴ്ച്ച പ്രസംഗം.
മക്കളെ പളളി പൊളിച്ച് ശവപെട്ടി പണിതെങ്കിലും, കു൪ബ്ബാന സമയം മാറ്റിട്ടില്ല. ഇത് ഫാ.ജോജി പറയുവാന്‍ കാരണം: കാവാലവും ഞാനടക്കം ഇട ദിവസങ്ങളില്‍ നാല്മൂന്ന് ഏഴ് പേരെ കു൪ബ്ബാനക്ക് വരുന്നുളളു. പണ്ടത്തേപോലെ ആളുകളില്ല. മറക്കല്ലേ കു൪ബ്ബാന സമയം.
!അടി തെറ്റിയാല്‍ ആനയും വീഴും!
ഫാ.സാശേരി, കോപ്പലില് കദന വെച്ചതും ചിക്കാഗോ യൂത്ത് പൊട്ടിതെറിച്ചതും ഒപ്പം. ആന മദംപൊട്ടി വിരണ്ട് ഓടുന്ന രീതിയിലല്ലേ ബിഷപ്പും അച്ഛന്മാരും. ആണിയെ കണ്ടാല്‍ ഇത്രയും പേടിയോ ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ ഒളി ക്യാമറകളള്ക്ക്.
Bangkok blasts wound Iranian attacker, 4 others
BANGKOK (AP) — An Iranian man carrying grenades blew off his own legs and wounded four civilians Tuesday after an earlier blast shook his house in Bangkok, Thai authorities said. The explosions came a day after an Israeli diplomatic car was bombed in India — an attack Israel blamed on Iran.ഇതും നമ്മുടെ തോമ എറിഞ്ഞ പന്നി പടക്കം ആയിരുന്നോ ആവോ
!അടി തെറ്റിയാല്‍ ആനയും വീഴും!
വട്ടന്‍ തോമ എറിഞ്ഞത് ഓല പടക്കം. ഇത് കണ്ട്
ഫാ.സാശേരി, കോപ്പലില് കദന വെച്ചതും ചിക്കാഗോ യൂത്ത് പൊട്ടിതെറിച്ചതും ഒപ്പം. ആന മദംപൊട്ടി വിരണ്ട് ഓടുന്ന രീതിയിലല്ലേ ബിഷപ്പും അച്ഛന്മാരും. ആണിയെ കണ്ടാല്‍ ഇത്രയും പേടിയോ ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ ഒളി ക്യാമറകളള്ക്ക്.
ഡാളസ് കണ്‍വെന്‍ഷനില്‍ കൌമാരപ്രാക്കാരായ മക്കളുള്ള പല മാതാപിതാക്കളും ഈ വര്‍ഷം ധൃതി പിടിച്ച് കണ്വെന്ഷന് പോകാതെ ആ ദിവസങ്ങളില്‍ യൂറോപ്പിലേക്കും ഇന്ത്യയിലേക്കും ഒക്കെ പോകുന്നു. കാരണം, കഴിഞ്ഞ തവണത്തെ കണ്വെന്ഷനോടനുബന്ധിച്ച്നടന്ന പ്രത്യേക തരാം പാര്‍ട്ടികള്‍ (മാന്യതയുടെ അംശം ഇനിയും അവശേഷിച്ചിട്ടുള്ളത് കൊണ്ട് കൂടുതല്‍ വിശദീകരിക്കുന്നില്ല) , മാതാപിതാക്കള്‍ക്ക് വലിയൊരു തിരിച്ചറിവ് ഉണ്ടാക്കി എന്ന് വേണം കരുതാന്‍. കണ്വെന്ഷന് നല്ലതാണ്, എല്ലാവരും പോകണം, ഞാന്‍ ഏതായാലും പോകുന്നില്ല എന്നാണ് സംഘടനയുടെ ഒരു മുന്‍ ഭാരവാഹി പറഞ്ഞത്.
പാടത്ത് നെല്ല് വിതരണമാതിരിയല്ലേ യൂത്തുകാ൪ ചിക്കാഗോ കത്തീദ്രല്‍ പള്ളി പരിസരത്ത് ആണികള്‍ വിതറിയത്. കാറുകളോ പഞ്ചറായി. ഇനി ആളുകളുടെ കാലുകള്‍ പഞ്ചറാവാതിരുന്നാല് മതിയായിരുന്നു.
ശൈവമതത്തിലെ ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാന സങ്കല്പങ്ങളാണ് ലിംഗാരാധനയും യോനീപൂജയും! നിലവിളക്കിലെ ആക്സിസ്(ദണ്ഡ്)പോലുള്ള ഭാഗം ശിവലിംഗത്തെയും എണ്ണനിറയ്ക്കുന്ന ഭാഗം പാര്‍വ്വതിയുടെ യോനിയേയുമാണു പ്രതിനിധീകരിക്കുന്നത്. അതായത്, ശിവന്റെയും പാര്‍വ്വതിയുടെയും സംയോഗത്തെയാണു നിലവിളക്ക് സൂചിപ്പിക്കുന്നത്.
ഇവിടെ താമര കുരിസ്സിണ്ടേ അവശ്യം എന്താണ് എന്ന് മനസ്സിലാകുന്നില്ല
കുരിസ്സു വരക്കാന്‍ കല്‍ദായ വാദികള്‍ കണ്ടെത്തിയ ഒരു സ്ഥലം
ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ യൂത്തിന്റെ കൂട് ഇളക്കി മറിച്ചിട്ട ഫാ. സാസേരി ചിക്കാഗോയിലേക്ക് സവാരി ഗിരി ഗിരി!
!അടി തെറ്റിയാല്‍ ആനയും വീഴും!
!അടി തെറ്റിയാല്‍ ആശാനും വീഴും!
വട്ടന്‍ തോമ എറിഞ്ഞത് പന്നി പടക്കം. ഇത് കണ്ട്
ഫാ.സാശേരി, കോപ്പലില് കദന വെച്ചതും ചിക്കാഗോ യൂത്ത് പൊട്ടിതെറിച്ചതും ഒപ്പം. ആന മദംപൊട്ടി വിരണ്ട് ഓടുന്ന രീതിയിലല്ലേ ബിഷപ്പും അച്ഛന്മാരും. ആണിയെ കണ്ടാല്‍ ഇത്രയും പേടിയോ ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ ഒളി ക്യാമറകളള്ക്ക്.
Blogmaster,
Why don't we have the menu bar and the other states in the blog?
SPIRITUAL WORKS OF MERCY
(Acts of compassion and love by which we care for our neighbor's spiritual needs)
•Admonish the sinner
•Instruct the ignorant
•Counsel the doubtful
•Comfort the sorrowful
•Bear wrongs patiently
•Forgive all injuries
•Pray for the living and the dead
പറ്റിച്ചേ പറ്റിച്ചേ ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ ഒളി ക്യാമറകളള് യൂത്തിനേ പറ്റിച്ചേ!
ചിക്കാഗോ കത്തീദ്രലിന്റെ പാര്‍ക്കിംഗ് ലോട്ടിലെ വിതറിയ ആണികളെ നോക്കലല്ല ഒളി ക്യാമറകളുടെ ജോലി!
ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ ആണികള്‍ പറഞ്ഞോ പൊഴിഞ്ഞോ പോവുകുന്നുണ്ടോ എന്ന് നോക്കലാണ് ഒളി ക്യാമറകളുടെ ജോലി!
ക്ഷുദ്രജീവികളായ കല്‍ദായ വാദികളെ സംരക്ഷിക്കലല്ലേ ഫാ.ശാശ്ശേരിയുടെ ആകെയുളള പണി.
എന്റെയോ എന്റെ സഹോദരങ്ങളുടെ കുടുംബങ്ങളിലെക്കോ വരുന്ന ഒരു വിവഹാലോചനകളും ഞങ്ങള്‍ സ്വീകരിക്കുന്നതല്ല......
texas ഇല് നിന്നും വിവാഹ ആലോജന ഞങ്ങള്‍ പണ്ടേ നിറുത്തിയതാണ്...അള്‍ത്താരയില്‍ കുത്തിയിരുന്ന് കുര്‍ബാന മുടക്കുന്ന സംസ്കാരം ഉള്ളവര്‍ അല്ലെ നിങ്ങള്‍..നിങ്ങളുടെ പഴയ വികാരി പോലും ലക്ഷങ്ങള്‍ അടിച്ചു മാറ്റിയ സംസ്കാരത്തിന്റെ ബാകി പത്രം അല്ലെ നിങ്ങള്‍..വേണ്ട മക്കളെ ..നമ്മള് തമ്മില്‍ ശരിയാവില്ല...
കോപ്പലിലെ കോപ്പ൯മാരെ!
ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ ഒളി ക്യാമറകള്‍ വെച്ചതുപോലെ, ഫാ.വ൪ഗ്ഗീസിരുന്ന സമയത്ത് ഒളി ക്യാമറകള്‍ കോപ്പലിലും വെച്ചിരുന്നുവെങ്കില്‍, ഫാ.വ൪ഗ്ഗീസിന്റെ ഓഫീസില്‍ ഫാ.വ൪ഗ്ഗീസ് ഇരിക്കുന്ന സമയത്ത് കല്‍ദായ വാദികള്‍ അകത്ത് നിന്ന് ഡോ൪ കുത്തിപൊളിക്കുന്നതും വിന്റോയില്‍ കല്ല് എറിഞ്ഞ് പൊട്ടിക്കുന്നതും ഒളി ക്യാമറകളിലൂടെ Live ആയി കാണാമായിരുന്നില്ലേ. എന്നിട്ടും കല്‍ദായ വാദികള്‍ക്ക് അന്നും ഓഫീസില്‍ നിന്ന് ഫയലുകള്‍ മോഷ്ടിക്കാ൯ സാധിച്ചില്ല.
ഫാ.ശാശ്ശേരി വരേണ്ട വന്നു, സഹായത്തിന്. പാതിര രാത്രിക്ക് അപ്പനും മകനും എന്നതുപോലെ ഫാ.വ൪ഗ്ഗീസിന്റെ കൂടെ ഫയലുകള്‍ നാടുകടത്തിയ ഫാ.ശാശ്ശേരിയേയും തലയില്‍ മുണ്ടിട്ട് പോകുന്നത് ഒളി ക്യാമറകളിലൂടെ Live ആയി കാണാമായിരുന്നില്ലേ, കോപ്പലിലെ കോപ്പ൯മാരെ! ഫയലുകള്‍ പോകാനുളളത് പോയി. ഇനി എന്തിനാണ് കോപ്പലില് ഒളി ക്യാമറകള്‍, കോപ്പലിലെ കോപ്പ൯മാരെ!
തലശേരിയില്‍ വന്‍ കവര്‍ച്ചാസംഘം പിടിയില്‍.
തലശേരി: വന്‍കിട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്താന്‍ തലശേരിയിലെത്തിയ മൂന്നംഗസംഘം പോലീസ് പിടിയില്‍. പാലക്കാട് ചാത്തന്നൂര്‍ കൊല്ലംകുളം തേന്‍കുറിശ്ശിയില്‍ പിലാത്തുകുടി വീട്ടില്‍ പി.കെ ദേവദാസ്(24), കോഴിക്കോട് ബാലുശേരി നന്മണ്ട പടിയാക്കണ്ടി വീട്ടില്‍ അബ്ദുള്‍റസാഖ്(44), പാനൂര്‍ പെരിങ്ങത്തൂര്‍ ഗുരുജി മുക്കിലെ എള്ളില്‍ വീട്ടില്‍ ലിനീഷ് എന്ന ഉണ്ണി(25) എന്നിവരെയാണ് പിടികൂടിയത്.
ബംഗളൂരുവിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തില്‍ അംഗമായ ദേവദാസിനേയും കൂട്ടാളികളേയും ആയുധങ്ങളുമായാണ് ഇന്നലെ പുലര്‍ച്ചെ ചിറക്കരയില്നിന്നു പോലീസ് അറസ്റ്റു ചെയ്തത്. ദേവദാസ് ബംഗളൂരുവില്‍ വധശ്രമം, കവര്‍ച്ച, വാഹന കവര്‍ച്ച എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.
ദേവദാസും, ലീനീഷും ബംഗളൂരുവില്‍നിന്നു കോഴിക്കോട് എത്തുകയും മെഡിക്കല്‍ കോളജ് പരിസരത്തുനിന്നു പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് തലശേരിയില്‍ എത്തുകയുമായിരുന്നു. ബൈക്ക് റെയില്‍വെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിര്‍ത്തിയ ശേഷമാണ് സംഘം കവര്‍ച്ചയ്ക്ക് നഗരത്തിലിറങ്ങിയത്. ബംഗളൂരുവില്‍ ദേവദാസിനൊപ്പം വാഹനകവര്ച്ചകളില് പങ്കെടുത്ത ലിനീഷിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ തലശേരിയില്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. ബംഗളൂരുവില്‍നിന്നും കോഴിക്കോടെത്തിയ ദേവദാസിനും ലിനീഷിനും റസാഖ് നരിക്കുനിയില്‍ താമസ സൗകര്യമൊരുക്കിയിരുന്നു. അവിടെ താമസിച്ചാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്.
ദേവദാസും ലിനീഷും ബൈക്കിലും റസാഖ് ബസിലുമാണ് സ്ഥലത്തെത്തിയത്. ബംഗളൂരു വൈറ്റ് ഫീല്‍ഡ് പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ അലക്സ് രാജേന്ദ്രന് എന്ന ഗുണ്ടാ നേതാവിനോടൊപ്പം ചേര്‍ന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ദേവദാസ്, ലിനീഷുമായി ചേര്‍ന്നു ബംഗളൂരു വിജയ നഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍നിന്നു മൂന്ന് ഇന്‍ഡിക്ക കാറുകള്‍ കവര്‍ന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അഞ്ചുകിലോ കഞ്ചാവുമായി അറസ്റ്റിലായ കേസില്‍ രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ റസാഖിനെതിരെ വിസതട്ടിപ്പ്, മദ്യം കടത്ത് എന്നീ കേസുകളുമുണ്ട്. അത്തോളി, തിരൂര്‍ എന്നിവിടങ്ങളിലാണ് റസാഖിനെതിരെ വിസതട്ടിപ്പ് കേസ് നിലവിലുള്ളത്. വടക്കേ മലബാറില്‍ വ്യാപകമായ കൊള്ള ആസൂത്രണം ചെയ്താണ് പ്രതികളെത്തിയതെന്നാണ് പോലീസ് നിഗമനം. ഇവരില്‍നിന്നു കഠാര വടിവാള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
തലശേരി സി.ഐ: എം.പി. വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Post a Comment