Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, February 14, 2012

സഭാ സ്വത്തുക്കളെ പറ്റി എന്തിനു തര്‍ക്കിക്കണം?


ഇന്ത്യയില്‍ എന്നല്ല ലോകത്തിന്റെ എവിടെ ആണെങ്കിലും ഒരു കമ്പനി തുടങ്ങുന്നതിനു ധാരാളം നടപടി ക്രമങ്ങള്‍ ഉണ്ട്. പൊതു ജനങ്ങളുടെ കൈയില്‍ നിന്നും പണം നിക്ഷേപം ആയി സ്വീകരിച്ചിട്ടാണ് കമ്പനി നടത്തുന്നതെങ്കില്‍, വര്‍ഷാ വര്‍ഷം ലാഭ നഷ്ട കണക്കുകള്‍ പൊതുജനങ്ങളെ അറിയിക്കുക, ലാഭ വീതം വീതിക്കുക എന്ന് തുടങ്ങി പല ഉത്തരവാദിത്തങ്ങളും നടത്തിപ്പുകാര്‍ നിറവേറ്റെണ്ടിയത് ആയിട്ടുണ്ട്.
സാമ്പത്തിക ക്രമ കേടുകളോ മറ്റോ നടത്തിയാല്‍ കമ്പനിയുടെ director എന്ന നടത്തിപ്പുകാരനെ പുറത്താക്കുക തുടങ്ങിയ പല അവകാശങ്ങളും അധികാരങ്ങളും കമ്പനിയുടെ ഓഹരി ഉടമകള്‍ എന്ന പൊതു ജനങ്ങളില്‍ നിക്ഷിപ്തമാണ്. കമ്പനി തുടങ്ങുന്നത് മുതല്‍ എല്ലാ തലത്തിലും സര്‍കാരിന്റെ ഒരു കണ്ണ് കമ്പനിയുടെ മേലില്‍ ഉണ്ടായിരിക്കും. കോടതികളും ഇതില്‍ ഇടപെട്ടെക്കാം. അതിനാല്‍ കമ്പനി നടത്തുന്നവര്‍ വളരെ ശ്രദ്ധാലുക്കളും ഓഹരി ഉടമകള്‍ക്ക് ദോഷകരം ആയ കാര്യങ്ങളില്‍ ഇട പെടാതെ ഇരിക്കാനും വളരെ സൂക്ഷിക്കും. ഇന്ത്യയിലെ Reliance, Tata, Birla തുടങ്ങിയ കമ്പനികളെല്ലാം ഇത് പോലെ പ്രവര്‍ത്തിക്കുന്നവ ആണ്.

ഇതേ പോലെ തന്നെ ഇന്ത്യയിലെ കത്തോലിക്കാ സഭയും പല കമ്പനികളും നടത്തുന്നുണ്ട്. എല്ലാം തന്നെ ആതുര ശുശ്രുഷ എന്ന ലേബല്‍ ഒട്ടിച്ചവ.അവര്‍ നടത്തുന്ന ആശുപത്രികള്‍, സ്വാശ്രയ കോളേജുകള്‍ അങ്ങനെ എന്തെല്ലാം. എല്ലാം പൊതു ജനങ്ങളില്‍ നിന്നും കാലാ കാലങ്ങള്‍ ആയി ഭീമമായ തുകകള്‍ സംഭാവന ആയും മറ്റും പിരിച്ചെടുത്ത പണം കൊണ്ട് ഉണ്ടാക്കിയവ. പല കുടുംബങ്ങളും സഭക്കായി വിട്ടു കൊടുത്ത ഭൂമിയില്‍ സ്ഥിതി ചെയ്യുന്നവ. പക്ഷെ, മറ്റു കമ്പനികളില്‍ നിന്നും കത്തോലിക്കാ സ്ഥാപനങ്ങളെ വ്യത്യസ്തം ആക്കുന്നത് ഈ വക സ്ഥാപനങ്ങളിലെ നടത്തിപ്പുകാരെ തെരഞ്ഞെടുക്കാന്‍ അതിന്റെ ഓഹരി ഉടമകള്‍ ആയ കുഞ്ഞാടുകള്‍ക്ക് അധികാരം ഇല്ല എന്നത് ആണ്. കൂടാതെ ഈ വക കമ്പനികളുടെ ലാഭ നഷ്ട കണക്കുകളെ സംബന്ധിച്ച് ചോദിക്കാനോ ലാഭവിഹിതം ലഭിക്കുവാനോ അവര്‍ക്ക് അര്‍ഹത ഇല്ല താനും. ഇങ്ങനെ സംഭവിക്കുന്നതിനു കാരണം പറയാവുന്നത് സഭാ സ്വത്തുക്കളുടെ നടത്തിപ്പിനെ സംബന്ധിച്ച് യാതൊരു നിയമവും സഭാ തലത്തിലോ രാഷ്ട്ര തലത്തിലോ നിലവില്‍ ഇല്ല എന്നത് ആണ്. സഭയുടെ സ്വത്തുക്കളായ സ്ഥാപനങ്ങളില്‍ എല്ലാം തന്നെ പല അച്ചന്മാരും ബിഷപ്പുമാരും self appointed ആയി ഭരണം നടത്തുകയും അവയെല്ലാം ലാഭം ഉണ്ടാക്കെണ്ടിയത്തിനു പകരം നഷ്ടത്തിലേക്ക്‌ കൂപ്പു കുത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇങ്ങനെ തങ്ങളുടെതല്ലാത്ത കുറ്റത്താല്‍ നഷ്ടത്തില്‍ നടക്കുന്ന സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി ഓഹരി ഉടമകള്‍ ആയ വിശ്വാസികള്‍ വീണ്ടും ഫണ്ട് സ്വരൂപിക്കേണ്ടിയ അധിക ബാധ്യതയിലെക്കും നയിക്കപ്പെടുന്നു. സെമിനാരി പഠനം അല്ലാതെ യാതൊരു വിധ മാനേജ് മെന്റ് വൈദഗ്ധ്യവും ഇല്ലാത്ത അച്ചന്മാര്‍ ഉത്തരവാദിത്യരഹിതം ആയി ഭരിക്കുന്നത്‌ വഴി ധൂര്‍ത്തും മറ്റും ഒഴിവാക്കാന്‍ പറ്റാത്തത് കൊണ്ടാണ് പൊതു ജനങ്ങള്‍ക്ക്‌ യാതൊരു ഉപകാരവും ഇല്ലാതെ ഇവ നഷ്ടത്തില്‍ കലാശിക്കുന്നത്. പല തലത്തില്‍ നടക്കുന്ന കയിട്ടു വാരലും ഒരു പരിധി വരെ ഇതിന്റെ കാരണം ആണ്. കൂടാതെ കോഴ എന്നും കൈക്കൂലി എന്നും മറ്റുമുള്ള പഴികള്‍ മറ്റുള്ളവരില്‍ നിന്നും കേള്‍ക്കേണ്ടി വരുന്നതിനാല്‍ ഇടവക വിശ്വാസികള്‍ക്ക് അവരുടെതല്ലാത്ത കാരണങ്ങള്‍ കൊണ്ട് സമൂഹത്തില്‍ പേരുദോഷം ഉണ്ടാകുകയും ചെയ്യുന്നു. ഈ സ്ഥാപനങ്ങളുടെ തലപ്പത് ഇരിക്കുക എന്ന ഒറ്റ കാരണത്താല്‍ നല്ലവരായ പല അച്ചന്മാരെയും മോഷ്ടാവ് എന്നും മറ്റും തെറ്റിദ്ധരിച്ചു സംശയത്തോടെ നോക്കി കാണാനും ഇട വരുന്നുണ്ട്. ഇതിലുപരി ആയി അത്മീയ ജീവിതത്തോട് താല്പര്യപ്പെട്ടു ജീവിതാന്തസ് തെരഞ്ഞെടുത്ത നല്ലവരായ വൈദികരുടെ മേലില്‍ ഇത്രയും വലിയ ഭാരം നിര്‍ബന്ധമായി കയറ്റി വെക്കുന്നതും നല്ലൊരു നടപടി അല്ല. കത്തോലിക്കാ സ്ഥാപനങ്ങള്‍ എല്ലാം തന്നെ charity എല്ലാ വിഭാഗത്തില്‍ പെടുത്തി നികുതി യാതൊന്നും ചുമത്താത്തതിനാല്‍ ഇതര സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കാര്യക്ഷമം ആയി പ്രവര്‍ത്തിക്കാനും അത് വഴി കൂടുതല്‍ ലാഭം ഉണ്ടാക്കാനും സാഹചര്യം ഉണ്ട് താനും.

ആസ്തിയുടെ കാര്യത്തില്‍ കത്തോലിക്കാ സ്ഥാപനങ്ങള്‍ reliance എന്ന വമ്പനെ പോലും കവച്ചു വെക്കും. ഈ സ്ഥാപനങ്ങള്‍ കൂടുതല്‍ കാര്യക്ഷമം ആയി പ്രവര്‍ത്തിപ്പിച്ചാല്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുകയും കൂടുതല്‍ ലാഭം ഉണ്ടാകുന്നതു വഴി തൊഴിലാളികള്‍ക്ക് നല്ല വേതനം കൊടുക്കാന്‍ സാധിക്കുന്നതും സഭക്ക് തന്നെ അവ നല്ലൊരു മുതല്‍ കൂട്ട് ആകുകയും ചെയ്യും. അങ്ങനെ ഇവ എല്ലാം വേണ്ട രീതിയില്‍ മികവോടെ വിനിയോഗിച്ചു പൊതു ജനങ്ങള്‍ക്ക്‌ ഉപകാര പ്രദമായ രീതിയില്‍ നടത്തുന്നതിന് സഭാ തലത്തില്‍ തന്നെ എന്തെങ്കിലും നിയമം ഉണ്ടാകെണ്ടിയത് അല്ലെ? വിവാഹത്തെ സംബന്ധിച്ച് നിയമങ്ങള്‍ ഉള്ളത് പോലെ. സഭാ സ്ഥാപനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിന്നു വേണ്ടി അവയുടെ ഭരണം ഇടവകക്കാരും വൈദികരും ഉള്‍പെട്ട ഒരു സമിതിക്ക് വിട്ടു കൊടുക്കെണ്ടിയത് ആണ് ഇപ്പോളുള്ള ശെരിയായ പോംവഴി എന്ന് തോന്നുന്നു. രാഷ്ട്രീയ നേതൃത്തം കഠിനമായ നിയമങ്ങള്‍ ഉണ്ടാക്കി വരിഞ്ഞു മുറുക്കുന്നതിനു മുന്പായി സഭാ തലത്തില്‍ തന്നെ നിയമങ്ങള്‍ ഉണ്ടാക്കി സുതാര്യമായ പ്രവര്‍ത്തന മികവു കാണിച്ചു കൊടുക്കാന്‍ സാധിച്ചാല്‍ മറ്റു സഭകള്‍ക്കും അതൊരു പ്രചോതനം ആയിരിക്കും. കോടതിയോ രാഷ്ട്രീയ നേതൃത്തമോ ഇടപെടുകയും ഇല്ല താനും. സഭയുടെ സ്വത്തുക്കള്‍ ഒരിക്കലും കൈ വിട്ടു പോകുകയും ഇല്ല. അച്ചന്മാര്‍ക്കും മേത്രന്മാര്‍ക്കും ഇടവകക്കാരുടെ അത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് സാധിക്കുകയും ചെയ്യും. അച്ഛനും മെത്രാനും അത്മീയ കാര്യങ്ങള്‍ മാത്രം നോക്കിയും തക്ക guidance കൊടുത്തും പ്രാഥമിക ഭരണത്തില്‍ നിന്നും മാറി നില്‍ക്കുന്നത് അല്ലെ നല്ലത്. അങ്ങനെ എങ്കില്‍ അവരോടുള്ള സ്നേഹ ബഹുമാനങ്ങള്‍ വര്ധിക്കുകയെ ഉള്ളൂ.

സഭാ സ്വത്തുക്കളുടെ നടത്തിപ്പിനെ സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായങ്ങള്‍ വിശ്വാസികള്‍ പറഞ്ഞാല്‍ അതെല്ലാം പണം കയ്യിട്ടു വരാനുള്ള വിശ്വാസികളുടെ അത്യാര്‍ത്തി മൂലമാണെന്നും, സഭാ സ്വത്തുക്കള്‍ മുഴുവനും അച്ഛന്റെയോ ബിഷപ്പിന്റെയോ മേല്‍ നോട്ടത്തില്‍ നടത്തിയാല്‍ മാത്രമേ അവ സത്യസന്തമായി കൈ കാര്യം ചെയ്യാന്‍ സാധിക്കൂ എന്നും ഒക്കെ പ്രചരിപ്പിക്കുന്നതിലാണ് സഭാ നേതൃത്വത്തിന് താല്പര്യം. വിശ്വാസികളുടെ ഭാഗത്ത്‌ നിന്നാണെങ്കില്‍ സഭാ ഭരണം നടത്തുന്ന അച്ഛനും ബിഷപ്പും കട്ട് മുടിക്കുക ആണെന്നുള്ള ആരോപണങ്ങള്‍ മാത്രമേ ഉന്നയിക്കുക ഉള്ളു. എങ്കിലും ഒരു കാര്യം സത്യമാണ്. പള്ളി യോഗത്തില്‍ നേര്‍ച്ച പെട്ടിയില്‍ വരുന്ന പണത്തിന്റെ കണക്കു മാത്രമാണ് വികാരി അച്ഛന്‍ വിശ്വാസികളെ അറിയിക്കുന്നത്. ചെലവുകള്‍ മുഴുവന്‍ അതില്‍ നിന്നും തട്ടി കിഴിക്കുകയും ചെയ്യും. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിന്റെയും ആശുപത്രിയുടെയും സ്വാശ്രയ കോളേജിന്റെയും ഒക്കെ കണക്കുകള്‍ ബിഷപ്പിനെ മാത്രമേ കാണിക്കൂ എന്ന് വികാരി നിര്‍ബന്ധം പിടിക്കുന്നത്‌ മൂലം പാരിഷ് കൌണ്‍സില്‍ മീറ്റിങ്ങുകള്‍ എല്ലാം അടി കലശലില്‍ അവസാനിക്കുന്നു. ഇതിനു ഒരു അറുതി വരേണ്ടിയത് അല്ലെ?

സെമിനാരിയില്‍ ചേരുന്നവരുടെ എണ്ണത്തില്‍ വര്‍ഷാ വര്‍ഷം കുറവ് ഉണ്ടാകുന്നതു മൂലം സഭാ ഭരണത്തിനായി അച്ചന്മാരുടെ അഭാവം ഉണ്ടാകാന്‍ സാധ്യത ഉണ്ട്. കാര്യശേഷി ഉള്ള നടത്തിപ്പ് കാരുടെ അഭാവം നിമിത്തം സഭാ സ്ഥാപനങ്ങള്‍ നശിച്ചു പോകാനും സാധ്യത ഉണ്ട്. അല്മായരെ സഭാ സ്വത്തുക്കളുടെ ഭരണം ഏല്‍പ്പിക്കണം എന്ന് പറഞ്ഞതില്‍ നിന്നും കൈകാരനോ മറ്റോ ഇത് ചെയ്യണം എന്ന് ഞാന്‍ ഉധേശിച്ചിട്ടില്ല. നിയമ പരം ആയി തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണ സമിതി ഉണ്ടാകണം. executive committee എന്നോ ഒക്കെ പേര് വിളിക്കാം. സഭാ ചട്ടകൂടില്‍ നിന്നുകൊണ്ട് കമ്പനി നിയമം പോലത്തെ നിയമം ഉണ്ടാകണം. സഭാ സ്വത്തുക്കള്‍ മുഴുവനും തന്നെ അല്‍മായരുടെ സംഭാവനയില്‍ നിന്നും മാത്രം പടുത്ത് ഉയര്‍ത്തിയവ ആണെന്നും അതിനാല്‍ അവയില്‍ ഭരണം നടത്താന്‍ അല്‍മായര്‍ക്കു മാത്രമേ അവകാശം ഉള്ളു എന്നും പ്രത്യേകം പറയേണ്ടിയത് ഇല്ലല്ലോ? ചില അച്ചന്മാരുടെ കുടുംബ സ്വത്തുക്കളും കന്യാസ്ത്രിമാരുടെ പത്രമേനിയും ഇടവകക്ക് ദാനമായി സംഭാവന കൊടുത്തിട്ടുണ്ടെന്ന കാര്യവും ഇവിടെ നന്ദിയോടെ സ്മരിക്കുന്നു.

24 comments:

Anonymous said...

മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ കല്‍ദായ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ ആശംസകള്‍.


അറ്റ്‌ലാന്റ: ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയില്‍ നിന്നു കര്‍ദിനാള്‍ പദവി സ്വീകരിക്കുന്ന സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ അറ്റ്‌ലാന്റ കല്‍ദായ മലബാര്‍ നാഷണല്‍ കണവന്‍ഷന്‍ ആശംസകള്‍ നേര്‍ന്നു. അറ്റ്‌ലാന്റയില്‍ ജൂലൈ 26 മുതല്‍ 29 വരെ സെന്റ്‌ അല്‍ഫോന്‍സാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ജോര്‍ജിയ ഇന്റര്‍നാഷനല്‍ കണവന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ആറാമത്‌ സീറോ കല്‍ദായ മലബാര്‍ നാഷണല്‍ കണവന്‍ഷന്റെ മുഖ്യ രക്ഷാധികാരി കൂടിയാണ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. കര്‍ദിനാള്‍ പദവിയിലെത്തിയ ശേഷം അമേരിക്കയിലെ ആദ്യ സന്ദര്‍ശനത്തില്‍ മാര്‍ ആലഞ്ചേരി സീറോ കല്‍ദായ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. റോമിലെ ലെയനാര്‍ഡോ ഡാവിഞ്ചി വിമാനത്താവളത്തില്‍ എത്തുന്ന മാര്‍ ആലഞ്ചേരിയെ റോമിലെ സീറോ മലബാര്‍ സഭയുടെ പ്രൊക്യുറേറ്റര്‍ റവ. ഡോ. സ്‌റീഫന്‍ ചിറപ്പണത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സ്വീകരിക്കും. വെള്ളിയാഴ്‌ച നിയുക്‌ത കര്‍ദിനാള്‍മാര്‍ മാര്‍പ്പാപ്പയുമൊന്നിച്ചു പ്രാര്‍ഥന നടത്തും. ന്യൂയോര്‍ക്ക്‌ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ ഡോ.തിമോത്തി ഡോളന്‍ പ്രാര്‍ഥനയ്‌ക്കു നേതൃത്വം നല്‍കും. ഞായറാഴ്‌ച രാവിലെ ഒമ്പതരയ്‌ക്കു മാര്‍പാപ്പ പുതിയ കര്‍ദിനാള്‍മാര്‍ക്കൊപ്പം സെന്റ്‌ പീറ്റേഴ്‌സ് ബസിലിക്കയില്‍ ആഘോഷമായ സമൂഹബലി അര്‍പ്പിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന്‌ അദ്ദേഹം വിശുദ്ധ അനസ്‌താസിയായുടെ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിക്കും. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്‌ളീമിസ്‌ കാതോലിക്ക ബാവ ദിവ്യബലിമധ്യേ സന്ദേശം നല്‍കും. തുടര്‍ന്ന്‌ കര്‍ദിനാളിന്റെ ബഹുമാനാര്‍ഥം അത്താഴവിരുന്ന്‌ നല്‍കും. തലശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം, കോട്ടയം ആര്‍ച്ച്‌ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, ഷിക്കാഗോ കല്‍ദായ ബിഷപ്പ് മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, സീറോ മലബാര്‍ കൂരിയാ ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തൂര്‍, എറണാകുളംഅങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌, സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ്‌ പന്തപ്‌ളാംതൊട്ടിയില്‍, ഇറ്റലിയിലെയും വത്തിക്കാനിലെയും ഇന്ത്യന്‍ സ്‌ഥാനപതിമാര്‍, കേന്ദ്ര, സംസ്‌ഥാന ഗവണ്‍മെന്റുകളുടെ പ്രതിനിധികള്‍, വിവിധ സ്‌ഥലങ്ങളില്‍ നിന്നുള്ള വൈദിക, സന്യസ്‌ത, അത്മായ പ്രതിനിധികള്‍, മാര്‍ ആലഞ്ചേരിയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ റോമിലെ ചടങ്ങുകളില്‍ പങ്കെടുക്കും.

Anonymous said...

A well thought, well written article.

Is there a solution to fix the matter? Only people could fix it by not giving unconditional fund. But, its not going to happen in the near future.

ALSO, I NOTICED LOTS OF PEOPLE DOING A CUT AND PASTE ON MANY NEWS PAPER ARTICLE HERE. JUST LIKE THE PERSON WHO POST THESE HERE, OTHERS ARE ALSO READING THE SAME ARTICLE FROM ITS ORIGIN. So, its suggested to avoid any cut and paste, if its related to any cause here, then just post the link.

Anonymous said...

പാടത്ത് നെല്ല് വിതരണമാതിരിയല്ലേ യൂത്തുകാ൪ ചിക്കാഗോ കത്തീദ്രല്‍ പള്ളി പരിസരത്ത് ആണികള്‍ വിതറിയത്. കാറുകളോ പഞ്ചറായി. ഇനി ആളുകളുടെ കാലുകള്‍ പഞ്ചറാവാതിരുന്നാല്‍ മതിയായിരുന്നു.

ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ യൂത്തിന്‍റെ കൂട് ഇളക്കി മറിച്ചിട്ട ഫാ. സാസേരി ചിക്കാഗോയിലേക്ക് സവാരി ഗിരി ഗിരി! കാലുകള്‍ പഞ്ചറാവാതിരുന്നാല്‍ മതിയായിരുന്നു.

chettayi said...

ഇതൊരു നല്ല നിര്‍ദേശം ആണെങ്കിലും ഇതുവരെ ആയിട്ടും ഇത് നടപ്പിലാക്കാത്തത് ഇതിനെപ്പറ്റി യാതൊന്നും സഭാ നേതാക്കള്‍ക്ക് അറിയാഞ്ഞിട്ടല്ല. കട്ട് മുടിക്കണം എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ അവരുടെ ചൊല്പടിയില്‍ എല്ലാ കാര്യങ്ങളും നിറുതിയിരിക്കുക ആണ്. സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ അല്മായര്‍ക്കും പ്രാതിനിധ്യം ലഭിച്ചാല്‍ സഭാ സ്ഥാപനങ്ങള്‍ക്കെതിരെ എന്തെങ്കിലും ഭീഷണി വന്നാല്‍ അത് അല്മായര്‍ നേരിട്ട് കൊള്ളും. സാമ്പത്തികം ആയും കായികം ആയും എല്ലാ അര്‍ത്ഥത്തിലും അവര്‍ സംരക്ഷിച്ചു കൊള്ളും. അച്ചന്മാര്‍ തെരു വീഥികളില്‍ ഇറങ്ങി മുദ്രവാക്യം വിളിക്കേണ്ട ആവശ്യമേ വരികയില്ല.

Anonymous said...

I like this post. When priests and bishops worry only about the spiritual matters a lot of good things can happen. Instead, when they start worrying about power/assets/institutions/socities etc. the spiritual aspect start falling apart and that start spreading to people who come in contact with them. All priests should be equal. Today, those with control over the finance and institutions consider themselves as a special class looking for preferential treatments. The politics inside is something that Pinarayi/VS and all need to learn from. May be that's why they are trying to show they are coming closer to christ. Power and money that influence all people alike. There are some exceptions but that is probably same rate among common people and clergy. Some of these priests who control schools/colleges/hospitals etc. are very difficult to deal with just because of their head weight. They often forget they are priests. You will know this if you have tried for admisson in some of those famous good schools like Rajagiri for example.

I also think that just like there are fixed rates for priestly services like a memorial mass etc. back home, we should have a published rate for these for Chicago doicese too. Many times I see people stuggling to give money to priests once they do something like a mass, house blessing, bless a car etc. Often times even the not so well to do end up giving way more than what is deserved. Just because it is a memorial mass for your grand parent, but is done as part of regular regular Saturday mass, should we be giving $100? I think no. Godly priests should at least deny that at least from people who struggle to make ends meet. CAN WE PUBLISH THE RATES PLEASE....

Anonymous said...

Nice Article, and this is my first comment on this blog. Totally agree with the idea and this is the time for the members to act for a creation of ELIGIBLE Director board from the members of the Church. All the churches especially in US have enough qualified members from different industries who are handling Finance and Management. Great Dr.Skylark. Priests and Bishops doesnt know the pain of members, how they make money and how difficult they are managing own cash flow. We want them as good priests and servant of God in church,not as Bill collectors or as an MD of a Business.

Anonymous said...

സഭാ സ്ഥാപനങ്ങള്‍ അല്‍മായരുടെ മാത്രം സ്വത്താണ്. അല്മായര്‍ ആണ് അവയുടെ ഉടമസ്ഥര്‍. അത് കൈയേറി കൈ വശം വെച്ച് അനുഭവിക്കുന്ന ആള്‍ക്കാരെ അവര്‍ എത്ര ഉന്നതര്‍ ആയാലും പിടലിക്ക് പിടിച്ചു പുറത്തു തള്ളണം.

Anonymous said...

സഭാ സ്വത്തുക്കളെ കമ്പനി സ്വത്തുക്കളായി പരസൃപെടുത്തല്ലെ. ഇത് സര്‍ക്കാര്‍ അറിഞ്ഞാല്‍, സഭാ സ്വത്തുക്കള്‍ മുഴുവനും അത്മീയരുടെ കൈയില്‍ നിന്ന് ബിഷപ്പ് അടിച്ചുമാറ്റിയതുപോലെ, ബിഷപ്പിന്റെ കൈയില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ അടിച്ചുമാറ്റും.

Anonymous said...

മാര്‍ ആലഞ്ചേരിയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ റോമിലെ ചടങ്ങുകളില്‍ പങ്കെടുക്കും.

ക്രൂസിഫിക്സിനേ നോക്കി അല്‍ത്താരയില്‍ വെച്ച് ചത്ത ശവം എന്ന് വിച്ച മൂത്ത സഹോദരനായ, ക്ഷുദ്രജീവിയുമായ കല്‍ദായ വൈദിക൯, റോമിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ടോ. അവിടെ വെച്ചും ഇദേഹം ക്രൂസിഫിക്സിനേ നോക്കി അല്‍ത്താരയില്‍ വെച്ച് ചത്ത ശവം എന്ന് വിച്ചുപറയുമോ ആവോ!

Anonymous said...

മാര്‍ ആലഞ്ചേരിയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ റോമിലെ ചടങ്ങുകളില്‍ പങ്കെടുക്കും.

ക്രൂസിഫിക്സിനേ നോക്കി അല്‍ത്താരയില്‍ വെച്ച് ചത്ത ശവം എന്ന് വിളിച്ച മൂത്ത സഹോദരനായ, ക്ഷുദ്രജീവിയുമായ കല്‍ദായ വൈദിക൯, റോമിലെ ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ടോ. അവിടെ വെച്ചും ഇദേഹം ക്രൂസിഫിക്സിനേ നോക്കി അല്‍ത്താരയില്‍ വെച്ച് ചത്ത ശവം എന്ന് വിളിച്ചുപറയുമോ ആവോ!
February 15, 2012 1:17 PM

മനസില്‍ ആഗ്രമുണ്ടെങ്കിലും പോപ്പിന്‍റെ മുന്നില്‍ നിന്നുകൊണ്ട് തോനൃവാസം പറാ൯ ദൈരൃം ഇല്ലാത്ത കല്‍ദായ ജോസഫ് ആലഞ്ചേരിയല്ലെ ഇത്.

Real Catholic said...

Skylark

Excellent Article. Very well thought and absolutely relevant article in today's world. As Skylark mentioned, a management group need to be established by the executive committee.

Anonymous said...

അഞ്ചരക്കണ്ടി ആശുപത്രിയില്‍ സമരം ഒത്തുതീര്‍ന്നു; തിരുവനന്തപുരം എസ്‌യുടിയില്‍‍ അനിശ്‌ചികാല സമരം‍‍.


കണ്ണൂര്‍/തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ നഴ്‌സുമാരുടെ സമരം ഒത്തു തീര്‍ന്നു. മൂന്നു മാസത്തെ മുന്‍കാല പ്രാബല്യത്തോടെ മിനിമം വേതനം നല്‍കാമെന്നു മാനേജ്‌മെന്റ് ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് സമരം ഒത്തു തീര്‍പ്പായത്. ഇന്നു പുലര്‍ച്ചെ നടന്ന ചര്‍ച്ചയിലാണു തീരുമാനം.

അതേസമയം, തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ നഴ്‌സുമാര്‍ ഇന്ന്‌ മുതല്‍ അനിശ്‌ചികാല സമരം തുടങ്ങും. വേതന വര്‍ധനവ്‌ ആവശ്യപ്പെട്ടാണ്‌ സമരം. തൊഴില്‍ ചൂഷണവുമായി ബന്ധപ്പെട്ട്‌ നഴ്‌സുമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ ആശുപത്രി മാനേജ്‌മെന്റിനെ ജില്ലാ ലേബര്‍ ഓഫീസര്‍ രണ്ടു തവണ ചര്‍ച്ചയ്‌ക്ക് വിളിച്ചിരുന്നു. എന്നാല്‍ മാനേജ്‌മെന്റ്‌ ചര്‍ച്ചയ്‌ക്ക് തയ്യാറായില്ല. ആശുപത്രിയിലെ സ്‌റ്റാഫ്‌ നഴ്‌സുമാര്‍ ഉള്‍പ്പെടെ 300ലധികം ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കും. ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ഇത്‌ സാരമായി ബാധിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

അതിനിടെ, തൊടുപുഴ പൈങ്കുളം സേക്രട്ട്‌ ഹാര്‍ട്ട്‌ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം കൂടുതല്‍ ശക്‌തമാകുകയാണ്‌. നഴ്‌സുമാരുടെ സംഘടന വീട്ടുവീഴ്‌ചകള്‍ക്ക്‌ തയ്യാറായിട്ടും കടുത്ത നിലപാട്‌ മാനേജ്‌മെന്റ്‌ തുടരുന്നതോടെയാണിത്‌. നിരാഹാരം അടക്കമുള്ള പുതിയ തന്ത്രങ്ങളാണ്‌ സമരക്കാര്‍ ആലോചിക്കുന്നത്‌. ആശുപത്രിയില്‍ നിന്നും രോഗികളെ നിര്‍ബന്ധിച്ച്‌ ബന്ധുക്കള്‍ക്കൊപ്പം വിട്ടയയ്‌ക്കുന്ന നിലപാടാണ്‌ മാനേജ്‌മെന്റ്‌ സ്വീകരിക്കുന്നത്‌. ഇതിനോട്‌ ബന്ധുക്കളില്‍ ചിലരും എതിര്‍പ്പ്‌ അറിയിക്കുന്നുണ്ട്‌.

സമരം ശക്തമായ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പുറമേ നിന്നെത്തിയ നഴ്സുമാരെ ജനകീയ സമര സമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. ആശുപത്രിയില്‍ സമരം ശക്തമായി തുടരുകയാണ്.

Anonymous said...

വത്തിക്കാനില്‍ സെന്റ്‌ പീറ്റേഴ്‌സ് ബസിലിക്കയിലാണു മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ കര്‍ദിനാള്‍ പദവി കിട്ടിയാല്‍ ഉട൯ മാനിക്ക൯ റോമിലും ക്രൂസിഫിക്സ് എടുത്തുമാറ്റി, ക്രോസ് അഥവ പേ൪ഷ൯ ക്രോസ് കല്‍ദായ ജോസ് ആലഞ്ചേരി സ്ഥാപിക്കുമോ?

മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ബോസ്‌ടണ്‍ ഇടവകയുടെ ആശംസകള്‍

ബോസ്‌ടണ്‍: ബനഡിക്‌ട് 16-ാമന്‍ മാര്‍പാപ്പയില്‍ നിന്നു കര്‍ദിനാള്‍ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെടുന്ന സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ സഹപാഠിയും ബോസ്‌ടണ്‍ സെന്റ്‌ തോമസ്‌ ദി അപോസ്‌റ്റല്‍ സീറോ മലബാര്‍ ഇടവകയുടെ വികാരിയുമായ വര്‍ഗീസ്‌ നായിക്കംപറമ്പില്‍ വി.സിയും ഇടവകാംഗങ്ങളും ഇടവകയുടെ നാമത്തിലുള്ള ആശംസകളും പ്രാര്‍ഥനകളും നേരുന്നതായി അറിയിച്ചു. ആലുവാ മങ്കലപ്പുഴ സെമിനാരിയില്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ സഹപാഠിയായിരുന്നു ഫാ. വര്‍ഗീസ്‌ നായിക്കംപറമ്പില്‍. ഈ മാസം 18ന്‌ രാവിലെ 10.30ന്‌ വത്തിക്കാനില്‍ സെന്റ്‌ പീറ്റേഴ്‌സ് ബസിലിക്കയിലാണു മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ കര്‍ദിനാള്‍ പദവി നല്‌കുന്ന ചടങ്ങുകള്‍ നടക്കുന്നത്‌. മാര്‍ കല്‍ദായ ജേക്കബ്‌ അങ്ങാടിയത്തും റോമില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കും

Anonymous said...

എന്ത് പറ്റി ബ്ലോഗ് മാസ്റ്ററെ, ഇന്നലെ ഉച്ചകഴിഞ്ഞ് വന്ന ഹെഡ് ലയ൯ എവിടെ പോയി?
ഒളിക്യാമറകളേപോലെ ഒളിച്ചിരിക്കുകയാണോ ഇന്നലെ ഉച്ചകഴിഞ്ഞ് വന്ന ഹെഡ് ലയ൯?
ഫാ ശാശേരി, ചിക്കാഗോയില്‍ വന്ന് മിഴിങ്ങിയോ?

Anonymous said...

മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ സഹപാഠിയായിരുന്നു ഫാ. വര്‍ഗീസ്‌ നായിക്കംപറമ്പില്‍.

എന്നിട്ടായിരുന്നോ, മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ സഹപാഠിയായിരുന്ന ഫാ.വര്‍ഗീസ്‌ കോപ്പേല്‍ പളളിയുടെ, പളളിമുതലായ ഫയല്‍ കട്ടുകൊണ്ട് ആരോടും പറയാതേ ബോസ്‌ടണ്‍-ലേക്ക് കടന്നു കളഞ്ഞത്. സഹായിച്ചത് ഫാ. ശാശേരിയും

Anonymous said...

ഫാ ശാശേരി കാരണം യൂത്ത് കാറുകള്‍ക്ക്‌ വരുത്തിവെച്ച [കാറുകളുടെ ടയ൪ ആണി പഞ്ച൪] നഷ്ടംചിക്കാഗോ അരമനയില്‍ നിന്ന് കൊടുക്കുമോ, അങ്ങാടിയത്ത് പിതാവേ!

Anonymous said...

എന്ത് പറ്റി ബ്ലോഗ് മാസ്റ്ററെ, ഇന്നലെ ഉച്ചകഴിഞ്ഞ് വന്ന ഹെഡ് ലയ൯ എവിടെ പോയി?
ഒളിക്യാമറകളേപോലെ ഒളിച്ചിരിക്കുകയാണോ ഇന്നലെ ഉച്ചകഴിഞ്ഞ് വന്ന ഹെഡ് ലയ൯?
ഫാ ശാശേരി, ചിക്കാഗോയില്‍ വന്ന് മിഴിങ്ങിയോ?
February 16, 2012 5:31 AM

എന്ത് പറയാനാ, കടമറ്റത്തേ കത്തിനാരല്ലേ ഫാ.ശാശേരി!
ബ്ലോഗ് മാസ്റ്റ൪, ഇന്നലെ ഉച്ചകഴിഞ്ഞ് വിട്ട ഹെഡ് ലയ൯ പോലും മാച്ച് കളയാ൯ കഴിവുളള കടമറ്റത്തേ കത്തിനാരല്ലേ ഫാ.ശാശേരി!

Anonymous said...

എന്ത് പറ്റി ബ്ലോഗ് മാസ്റ്ററെ, ഇന്നലെ ഉച്ചകഴിഞ്ഞ് വന്ന ഹെഡ് ലയ൯ എവിടെ പോയി?
ഒളിക്യാമറകളേപോലെ ഒളിച്ചിരിക്കുകയാണോ ഇന്നലെ ഉച്ചകഴിഞ്ഞ് വന്ന ഹെഡ് ലയ൯?
ഫാ ശാശേരി, ചിക്കാഗോയില്‍ വന്ന് മിഴിങ്ങിയോ?

ബ്ലോഗില്‍ വലിയ പുലികള്‍ ആണ് എവെന്മാര് ഒക്കെ. സശേരിയെ കാണുമ്പോള്‍ വെറും എലികള്‍. നിക്കെരെട്ടു മുള്ളും

Anonymous said...

നഴ്‌സുമാര്‍ക്ക്‌ പിന്തുണയുമായി കോലഞ്ചേരിയില്‍ ഇന്നു ഹര്‍ത്താല്‍.

കോലഞ്ചേരി: സേവനവേതന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക്‌ ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കോലഞ്ചേരിയില്‍ ഇന്നു വ്യവസായി ഏകോപന സമിതിയുടെ ഹര്‍ത്താല്‍. 24 മണിക്കൂറാണു ഹര്‍ത്താല്‍. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ സമരക്കാരെ ആശുപത്രിക്ക്‌ മുന്നില്‍ നിന്ന്‌ നീക്കിയിട്ടുണ്ട്‌. ഇത്‌ നേരിയ സംഘര്‍ഷത്തിന്‌ വഴിവച്ചു. സര്‍ക്കാരുമായുളള ചര്‍ച്ച പരാജയമായതിനെ തുടര്‍ന്ന്‌ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നഴ്‌സുമാരുടെ സമരം 21-നാം ദിവസവും തുടരുകയാണ്‌.

Anonymous said...

വിവാഹ വാഗ്‌ദാനം നല്‍കി പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് അറസ്‌റ്റിലായ യുവാവും, അമേരിക്കന്‍- ചിക്കാഗോ സീറോ മലബാര്‍ കത്തിലിക്ക സഭയിലെ ജെനങ്ങളെ കബ്ലിപ്പിച്ച് നടക്കുന്ന ബിഷപ്പ് അങ്ങാടിയത്തും തമ്മില്‍ എന്താണ് വെതൃാസം.

Anonymous said...

അധ്യാപകന്റെ കൈവെട്ടിയകേസ്: ഒരാള്‍ കൂടി പിടിയില്‍'
ഫാ ശാശേരി പറഞ്ഞത് എത്രയോ ശെരി, നേരെ ചിന്ദിക്കണം. അതുകൊണ്ടല്ലെ ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ സുരക്ഷക്കായി ക്യാമറെകൊണ്ട് ഒരു ആളേ കൂടി പിടിക്കാ൯ സാധിച്ചത്.

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ: ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. തൊടുപുഴ സ്വദേശി തമര്‍ അഷ്റഫിനെയാണ് എന്‍ഐഎ നിര്‍ദേശ പ്രകാരം പൊലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ച പ്രതിയെ വ്യാഴാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതികളായി ആറ് പേരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവരുടെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തുവിട്ടിരുന്നു. കേസിലെ 37നേഴാം പ്രതിയാണ് പിടിയിലായ തമര്‍ അഷ്റഫ്. സംഭവത്തിലെ പ്രധാന ഗൂഢാലോചനക്കാരനായ അഷ്റഫാണ് മറ്റ് പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നത്.

Anonymous said...

മാര്‍പാപ്പയെ കുരിശ് വരപ്പിക്കാ൯ പഠിപ്പിച്ചത് പൗവ്വത്തിലും ഷിക്കാഗോ കല്‍ദായ ബിഷപ്പ് മാര്‍ ജേക്കബ്‌ അങ്ങാടിയത്തും ആണെന്നാണ് മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ ധാരണ.

Anonymous said...

ഇടവകകളില്‍ നിന്നുള്ള വരുമാനം,
വിദേശമിഷ്യനുകളില്‍ നിന്നുള്ള വരുമാനം,
കോഴസമ്പ്രദായത്തിലൂടെ വിദ്യാഭ്യാസമേഖലകളില്‍‍ നിന്നുമുള്ള കോടികള്‍ ‍
സീറോ മലബാര്‍‍ സഭയെ ഒരു Multinational Corporation ആയി മാറ്റി

Anonymous said...

'മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കര്‍ദ്ദീനാള്‍ സ്‌ഥാനം സ്വീകരിച്ചു‍'



സെന്റ്‌ പീറ്റേഴ്‌സ് ബസിലിക്ക: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഇനി സഭയുടെ രാജകുമാരന്‍. ഭാരത സഭയ്‌ക്ക് ആത്മീയ ചൈതന്യം പകര്‍ന്ന്‌ അദ്ദേഹം ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയില്‍നിന്നു കര്‍ദിനാള്‍ പദവി സ്വീകരിച്ചു. അദ്ദേഹത്തോടൊപ്പം 21 ഇടയശ്രേഷ്‌ഠരും കര്‍ദ്ദിനാള്‍ പദവി സ്വീകരിച്ചു. ഇവരില്‍ 18 പേര്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം ഉള്ളവരാണ്‌.

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ വിശുദ്ധ പത്രോസിന്റെ ദേവാലയത്തില്‍ അഭിഷേക ചടങ്ങുകള്‍ തുടങ്ങി. കര്‍ദ്ദീനാള്‍മാര്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തോട്‌ വിധേയത്വം പ്രഖ്യാപിച്ചു. തുടര്‍ന്നു പുതിയ കര്‍ദിനാള്‍മാര്‍ക്ക്‌ സ്‌ഥാനികദേവാലയം നിശ്‌ചയിച്ചു കൊടുത്തു. 3.50ന്‌ മാര്‍ ആലഞ്ചേരി കര്‍ദിനാള്‍ സ്‌ഥാനത്തിന്റെ അടയാളമായ ചുവന്ന തൊപ്പിയും മോതിരവും മാര്‍പാപ്പയില്‍ നിന്ന്‌ സ്വീകരിച്ചു.

സീറോമലബാര്‍ സഭയുടെ നാലാമത്തെ കര്‍ദിനാളാണു മാര്‍ ആലഞ്ചേരി. മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍, മാര്‍ ആന്റണി പടിയറ, മാര്‍ വര്‍ക്കി വിതയത്തില്‍ എന്നിവരായിരുന്നു മുന്‍ഗാമികള്‍.

പുതിയ പ്രഖ്യാപനത്തോടെ 80 വയസിനു താഴെയുള്ള 125 കര്‍ദിനാള്‍മാരാണു സഭയ്‌ക്കുള്ളത്‌. ഇന്ത്യയിലെ ആറു കര്‍ദിനാള്‍മാരില്‍ മൂന്നുപേര്‍ക്കാണ്‌ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം ലഭിച്ചിട്ടുള്ളത്‌. മാര്‍ ആലഞ്ചേരിയെക്കൂടാതെ ബോംബെ കര്‍ദിനാള്‍ ഓസ്‌വാള്‍ഡ്‌ ഗ്രേഷ്യസ്‌, റാഞ്ചി കര്‍ദിനാള്‍ ടെലസ്‌പോര്‍ ടോപ്പോ എന്നിവര്‍ക്ക്‌ വോട്ടവകാശമുണ്ട്‌. വിരമിച്ച കര്‍ദിനാള്‍മാരായ സൈമണ്‍ ടിന്റോ, സൈമണ്‍ ലൂര്‍ദ്‌ സാമി, ഐവാന്‍ ഡയസ്‌ എന്നിവര്‍ക്ക്‌ വോട്ടവകാശമില്ല.

കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലംചെയ്‌ത് ഒരുവര്‍ഷം തികയും മുമ്പുതന്നെ വത്തിക്കാന്‍ പുതിയ കര്‍ദിനാളിനെ സീറോ മലബാര്‍ സഭയ്‌ക്കുവേണ്ടി നിയമിക്കുകയായിരുന്നു.

ചങ്ങനാശ്ശേരി തുരുത്തി ഇടവകയില്‍ പീലിപ്പോസ്‌-മേരി ദമ്പതികളുടെ പത്തു മക്കളില്‍ ആറാമനായി 1945 ഏപ്രില്‍ 19നാണ്‌ ജോര്‍ജ്‌ ആലഞ്ചേരി ജനിച്ചത്‌. 1972ല്‍ വൈദികപട്ടം സ്വീകരിച്ചു. ദൈവശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റുള്ള ആലഞ്ചേരി 1994 മുതല്‍ 96 വരെ ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനറലായിരുന്നു. 1996 നവംബര്‍ 11ന്‌ തക്കല രൂപത സ്‌ഥാപിച്ചപ്പോള്‍ പ്രഥമ ബിഷപ്പായി നിയമിക്കപ്പെട്ടു. മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്‌തതിനെ തുടര്‍ന്നാണ്‌ സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടത്‌.

തലശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം, കോട്ടയം ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, ഷിക്കാഗോ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, സീറോ മലബാര്‍ സഭ കൂരിയാ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌, കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്‌, മന്ത്രി പി.ജെ. ജോസഫ്‌ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കു സാക്ഷ്യംവഹിച്ചു.