Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, February 15, 2012

ഫാ ശാശേരിയുടെ ആരോപണങ്ങളില്‍ കഴമ്പുണ്ടോ?

ചിക്കാഗോ രൂപതയാകമാനം വിവാദത്തിന്റെ വെടിമരുന്നിന് തീ കൊളുത്തിക്കൊണ്ട് ഫാ. ശാശ്ശേരി നടത്തിയ പ്രകോപനപരമായ പ്രസ്താവനകളില്‍ കഴമ്പുണ്ടോ?

ചിക്കാഗോ കത്തീദ്രല്‍  പള്ളിയിലും പരിസരത്തും പരക്കെ നടമാടിക്കൊണ്ടിരിക്കുന്ന മയക്കു മരുന്ന് ഉപയോഗം/വില്‍പ്പന/വാങ്ങല്‍, കൌമാര പ്രായക്കാരുടെ കാമലീലകള്‍ എന്നിവയ്ക്ക് തടയിടുവാന്‍ താന്‍ മുന്നോട്ടു വച്ച ആശയം അനുസരിച്ചാണ് അവിടെ ഉടനീളം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്നാണു ഫാ ശാശ്ശേരിയ്ടെ പക്ഷം. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചിക്കാഗോയിലെ നൂറു കണക്കിന് കുമാരി-കുമാരന്മാരുടെ സല്സ്വഭാവത്തിലും ചാരിത്ര ശുദ്ധിയിലും  സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തുന്ന ഈ പ്രസ്താവന താന്‍ നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

താന്‍ ഇപ്പോള്‍ വികാരിയായിരിക്കുന്ന കൊപ്പേല്‍ പള്ളിയില്‍ ക്യാമറകള്‍ വയ്ക്കണം എന്ന തന്റെ വാദത്തിനു കൂടുതല്‍ ആക്കം കൂട്ടുവാനാണ്  ഇതോടെ ലോകമെമ്പാടും കുപ്രസിദ്ധമായ ഈ  പ്രസ്താവനകള്‍ അദ്ദേഹം നടത്തിയത്. അദ്ദേഹത്തിന്‍റെ തികച്ചും നിരുത്തവാദിത്ത്വപരമായ ഈ ആരോപനങ്ങളില്‍ ചിക്കാഗോയിലെ മാതാപിതാക്കളും, ടീനെജെഴ്സ് ആയ അവരുടെ മക്കളും ഒരേപോലെ ക്ഷുഭിതര്‍ ആണ്.

ചിക്കാഗോ രൂപതയുടെ സിംഹാസനപ്പള്ളിയായ ബെല്‍വുഡ് കത്തീദ്രല്‍ പള്ളിയില്‍ യുവതി-യുവാക്കളുടെ ഇടയില്‍  മയക്കു മരുന്ന് ഉപയോഗവും ലൈംഗീക പ്രവര്‍ത്തനങ്ങളും സര്‍വ സാധാരണമായ സാഹചര്യത്തില്‍ ആണ് അവിടെ ക്യാമറകള്‍ വയ്ക്കുവാന്‍ അധികാരികള്‍ നിര്‍ബന്ധിതരായത് എന്നാണു ഫാ ശാശ്ശേരി പറഞ്ഞത്. ഇത് വളരെ ഗൌരവതരമായ ഒരു ആരോപണമാണ്. ചിക്കാഗോ യൂത്തുകള്‍ക്കൊപ്പം രൂപത മേലദ്ധ്യക്ഷന്‍ മാര്‍ അങ്ങാടിയത്തിനെയും മുന്‍ വികാരി, ഇപ്പോള്‍ രൂപതയുടെ VG ആയ ഫാ ആന്റണി തുണ്ടത്തിലിനെയും   പ്രതിക്കൂട്ടില്‍ കയറ്റുന്ന ഫാ ശാശേരിയുടെ ഈ പ്രസ്താവന രൂപതാധികാരികളും ചിക്കാഗോ ഇടവകാംഗങ്ങളും അര്‍ഹിക്കുന്ന ഗൌരവത്തോടെ തന്നെ പരിഗണിക്കേണ്ടതാണ്.

ചിക്കാഗോ രൂപതാധികാരികളുടെ പ്രവര്‍ത്തന ശൈലിയുടെ ഒരു ദീര്‍ഘകാല നിരീക്ഷകന്‍ എന്നനിലയില്‍ ഈ ലേഖകന് പറയാന്‍ കഴിയും വെറും സങ്കുചിതമായ  കാര്യ സാദ്ധ്യത്തിനായി അവരുടെ ഒത്താശയോടെ ഫാ ശാശ്ശേരി കെട്ടിപ്പടച്ചുണ്ടാക്കിയ ആരോപണങ്ങള്‍ ആണ് ഇവ. ആഴ്ചയില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം പള്ളിയിലും പരിസരത്തുമായി ചിലവഴിക്കുന്ന ചെറുപ്പക്കാരുടെ സദാചാര പോലീസായി അധികാരികള്‍ സ്വയംവേഷം കെട്ടുകയാണ്.

അമേരിക്കയിലെ സീറോ മലബാര്‍ പള്ളികളില്‍ ജനഹിത വിരുദ്ധമായ കല്‍ദായ വല്‍ക്കരണ പരിഷ്കാരങ്ങള്‍ അധികാരികള്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ജനകീയ വിപ്ലവത്തെ അവര്‍ സ്വാഭാവികമായും ഭയപ്പെടുന്നു. വിശ്വാസികള്‍ നിയമം കയ്യില്‍ എടുത്തു അങ്ങാടിയത്തിന്റെ കല്‍ദായ മണല്‍ക്കോട്ട  ഏതു നിമിഷവും അടിച്ചു തകര്‍ക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. അത്  നിരുല്സാഹപ്പെടുത്തുവാന്‍ വേണ്ടി മാത്രമാണ് ക്യാമറ എന്നാ ഉമ്മാക്കി അധികാരികള്‍ ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ എന്തിനു പള്ളികളിലും അവ വയ്ക്കണം? ചിക്കാഗോ കത്തീദ്രല്‍ പള്ളിയുടെ അള്‍ത്താരയുടെ ഇരുവശത്തും കാവല്‍ മാലാഖയ്ക്ക് പകരം കാവല്‍ ക്യാമറ ആണെന്ന് ഏതു അല്‍പ്പ വിശ്വാസിക്കും നോക്കിയാല്‍ കാണാം. അതോ അല്ത്താരയിലും നമ്മുടെ യൂത്തുകള്‍ ആനാശാസ പ്രവര്‍ത്തനം നടത്തുന്നുണ്ട് എന്ന് അധികാരികള്‍ സംശയിക്കുനുവോ?

പള്ളിയില്‍ പോകുന്ന ഭക്ത ജനങ്ങളുടെ വ്യക്തിഗത സ്വാതന്ത്ര്യത്തിലേക്കുള്ള, തികച്ചും നിയമത്തിനു അതീതമായ, ഒരു കടന്നുകയറ്റമാണ് ഇവിടെ  അധികാരികള്‍ നടത്തുന്നത് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ജോര്‍ജ് ഓര്‍വെല്‍ തന്‍റെ 1984 എന്ന കൃതിയില്‍ പരാമര്‍ശിച്ച വല്ല്യേട്ട (ബിഗ്‌ ബ്രദര്‍) നയമാല്ലാതെ മറ്റൊന്നുമല്ല ഇത്. എന്നാല്‍ pray, pay and obey  എന്ന defeatist ആശയവും ആയി നടക്കുന്ന ഉദ്ധാരണ ശേഷി നഷ്ടപ്പെട്ട സാധാരണ വിശ്വാസികള്‍ വളരെ സംശയത്തോടെ മാത്രമേ ഞങ്ങളുടെ ആരോപണങ്ങളെ വിലയിരുത്തുകയുള്ളൂ എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. സ്വന്തം കിടപ്പറയില്‍ അധികാരികള്‍ ക്യാമറ വച്ച് ഒളിഞ്ഞു നോക്കിയാലും ബാവാക്കും പുത്രനും വയ്ക്കുന്ന ഇത്തരക്കാരെപ്പറ്റി എന്ത് പറയാനാണ്.

ലോകം ഒരു സത്യം മനസ്സിലാക്കണം. ചിക്കാഗോ യൂത്തുകളുടെ ഇടയില്‍ വഴിവിട്ടു ഒന്നും തന്നെ നടന്നിട്ടില്ല. ഫാ ശാശ്ശേരി ഇന്ന് കൊപ്പെളില്‍ എങ്ങനെയെങ്കിലും ക്യാമറ വച്ചിട്ട് നാളെ വികാരിയായി വേറൊരു ഇടവകയില്‍ ചെല്ലുമ്പോള്‍ അവിടെയും അദ്ദേഹം പറയാന്‍ പോകുന്നത് മറ്റൊന്നുമല്ല. കൊപ്പെളിലെ യൂത്തുകള്‍ കഞ്ചാവ് വില്‍പ്പനയും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നത് തടയാന്‍ ഞാന്‍ മുന്‍കയ്യെടുത്തു അവിടെ ക്യാമറകള്‍ വച്ച്. ഇതാണ് അദ്ദേഹം പറയാന്‍ പോകുന്നത്. അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ ഒന്നടങ്കം കണ്ണുതുറന്നു അധികാരികളുടെ ഈ നിയമ വിരുദ്ധ കടന്നുകയറ്റത്തെ ചെറുക്കേണ്ടത് ഇന്നത്തെ ഏറ്റവും വലിയ ആവശ്യമായി ഞങ്ങള്‍ കരുതുന്നു.

20 comments:

Anonymous said...

നാറി ശാശ്ശേരി, ഞങ്ങളുടെ പിള്ളേരെ പറ്റി ആരോപണങ്ങള്‍ [മയക്കു മരുന്ന് ഉപയോഗം/വില്‍പ്പന/വാങ്ങല്‍, കൌമാര പ്രായക്കാരുടെ കാമലീലകള്‍] പറഞ്ഞുനടക്കലാണോ പണി.

Anonymous said...

ഫാ ശാശേരി വെച്ച നിരീക്ഷണ ക്യാമറകള്‍ ഫാ ശാശേരിതന്നേ എല്ലാം എടുത്തുമാറ്റുക.
കൌമാര പ്രായക്കാരുടെ കാമലീലകള്‍ കാണുന്ന ഉകരണം എടുത്തുമാറ്റുക.

Anonymous said...

സ്ക്കൂളിലും സ്വന്തം വീടുകളിലും അതിനുള്ള അവസരങ്ങള്‍ ധാരാളം കിട്ടും. അവടേയും വെക്കോമോ ഒളി ക്യാമറകള്‍ ഫാ ശാശേരി.

Anonymous said...

There are so many good priests in our Syro Malabar church. Why the Chicago diocese is bringing these kinds of crooks to USA. These crooks even invented another modern Cross namely “dignified cross”, the original Manichaean cross and then nick named as mar-thoma-cross.

The heavens and earth already dignified the Jesus’s cross while Jesus on the cross. The humanity never witnessed any resurrection after the resurrection Jesus; however as per the gospel, humanity witnessed resurrection at the time of Jesus death on the cross. Let the Fr. Sassaril be little more religious than his dirty partisan belief and show his might.

One thing is sure; the SMC-Chicago is really deviating the faithful way from the focal point of their mission and vision in the USA. Since 2002 we have witnessed a disoriented leadership that is far away from the reach of Jesus teachings. Our SMC-USA is working side by side with the some anti-Catholics church in USA.

Anonymous said...

ചിക്കാഗോ കത്തീദ്രല്‍ പള്ളിയുടെ

അള്‍ത്താരയുടെ ഇരുവശത്തും

കാവല്‍ മാലാഖയ്ക്ക് പകരം

കാവല്‍ ക്യാമറ ആണെന്ന്

ഏതു അല്‍പ്പ വിശ്വാസിക്കും നോക്കിയാല്‍ കാണാം.

അതോ അല്ത്താരയിലും നമ്മുടെ യൂത്തുകള്‍ ആനാശാസ പ്രവര്‍ത്തനം നടത്തുന്നുണ്ട് എന്ന് അധികാരികള്‍ സംശയിക്കുനുവോ?

Anonymous said...

സത്യമായതിനെ മറച്ചുവെച്ച്‌

മനുഷ്യനിര്‍മ്മിതമായ അസത്യ കഥകളുടെ
ഇക്കോണുകളാണ്‌ സിറോ മലബാര്‍ സഭയിലെ പല ദേവാലയങ്ങളിലെ ബലിപീഠമദ്ധ്യത്തില്‍ കാണുന്നത്‌.

ഇവിടെ ദൈവമല്ല വസിക്കുന്നത്‌.

കാരണം എവിടെയെല്ലാം അസത്യമുണ്ടോ അവിടെയെല്ലാം മാമോണിന്റെ സാന്നിദ്ധ്യവും അതിപ്രസരവുമുണ്ട്.

ഈ അന്ധകാരശക്തികള്‍ ദൈവവാസസ്ഥലത്ത്‌ ചേക്കേറുമ്പോള്‍ അവരുടെ സേവകര്‍ കര്‍ത്താവിന്റെ ബലിപീഠം അടച്ചിടുന്നു.

കാരണം ഈ അന്ധകാരശക്തികള്‍ പ്രകാശം ഇഷ്ടപ്പെടുന്നില്ല.

"പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്‌. (Acts17:24).

A:D. 70 ല്‍ റോമാക്കാര്‍ ജെറുസലേം ദേവാലയം നശിപ്പിച്ചു.

കര്‍ത്താവിന്റെ പ്രവചനം അതോടെ പൂര്‍ത്തിയായി.

കര്‍ത്താവിന്റെ കൃപകൊണ്ട് ഈ മാമോണ്‍ ദേവാലയങ്ങളും അവയുടെ സേവകരും ദൈവജനത്തിന്റെ സത്യാനേഷണങ്ങളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും നിലംപതിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലാ.

Anonymous said...

ചിക്കാഗോയിലെ യൂത്തുകള്‍ വളരുന്നത് ഉഗാണ്ടയിലല്ല, അമേരിക്കയിലാണ് അച്ഛോ.

ജെറ്റ് ലാഗ് പോലും തീരും മുമ്പ് BMW ഓടിച്ച ഫാ.ശാശ്ശേരിയുടെ ജെറ്റ് ലാഗ് ഇപോഴും മാറിട്ടില്ല എന്നാണ് ചിക്കാഗോയിലെ യൂത്തുകള്‍ക്ക് തോനുന്നത്.

ചിക്കാഗോ പള്ളിയിലെ 173 ക്യാമറകളേക്കാലും ചിക്കാഗോ പള്ളിയിലിരിക്കുന്ന പേ൪ഷൃ൯ ക്രോസ് മേനിയ, ഈ പാഷാഢം ആരും കളയാതിരിക്കുന്നതിനുവേണ്ടിയാണ്ട് ബോഡികാട് 173 ക്യാമറകള്‍ ചിക്കാഗോ പള്ളിക്കകത്തും അല്ത്താരയിലും പുറത്തും ബാത്ത്റൂമിലും പിടിപ്പിച്ചത്.

ചിക്കാഗോയിലെ യൂത്തുകള്‍ പള്ളിയങ്കണത്തില്‍ വച്ച് മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്നതു കൊണ്ടല്ല.


ചിക്കാഗോയിലെ യൂത്തുകള്‍ പള്ളിയങ്കണത്തില്‍ വച്ച് മയക്കു മരുന്നുകള്‍ ഉപയോഗിക്കുന്നില്ല.

Anonymous said...

Da Koppanmare..
Nee okke enna arinjitta ee andi ittu adikkunnee??? Chicago pillamarude Thnathamaarodum Thallamarodum chodikku , enthra ennam mullippoyi ennu, ithu purathu ariyathirkkan...

Anonymous said...

കടുപ്പ൯ താമര ക൪ട്ടനും പേ൪ഷൃ൯ കുരുശും ക്രസ്ക്യാനികള്‍ മാറ്റാതെ ഇരിക്കാ൯ പേടിയുളള കത്തിനാ൪ വെച്ച ക്യാമറകള്‍ ഫാ.സാസേരി വെച്ചതാണ് എന്ന അവകാശം എവിടെ ശെരിയാകും

Anonymous said...

ചിക്കാഗോ രൂപതയുടെ സിംഹാസനപ്പള്ളിയായ ബെല്‍വുഡ് കത്തീദ്രല്‍ പള്ളിയില്‍ യുവതി-യുവാക്കളുടെ ഇടയില്‍ മയക്കു മരുന്ന് ഉപയോഗവും ലൈംഗീക പ്രവര്‍ത്തനങ്ങളും കണ്ട് ആശ്വസിക്കുകയും ചെയാമല്ലോ. സര്‍വ സാധാരണമായ സാഹചര്യത്തില്‍ ആണ് അവിടെ ക്യാമറകള്‍ വയ്ക്കുവാന്‍ അധികാരികള്‍ നിര്‍ബന്ധിതരായത് എന്നാണു ഫാ ശാശ്ശേരി പറഞ്ഞത്.

Anonymous said...

ചിക്കാഗോ രൂപതയാകമാനം വിവാദത്തിന്റെ വെടിമരുന്നിന് തീ കൊളുത്തിക്കൊണ്ട് ഫാ. ശാശ്ശേരി നടത്തിയ പ്രകോപനപരമായ പ്രസ്താവനകളില്‍ കഴമ്പുണ്ടോ?

ഉവ്വ. ഫാ. ശാശ്ശേരി കല്ലൃണമൊക്കി എന്ന ഒരു പേരും മേടിച്ചില്ലേ.

Anonymous said...

'മാര്‍ ആലഞ്ചേരി സഭയുടെ രാജകുമാരന്‍

വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കര്‍ദിനാള്‍ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടു.

വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ചടങ്ങിലാണു മാര്‍ ആലഞ്ചേരി ഉള്‍പ്പെടെ 22 പേരെ ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ കത്തോലിക്കാ സഭയുടെ രാജകുമാരന്മാരുടെ നിരയിലേക്ക്‌ ഉയര്‍ത്തിയത്‌.

ഇന്നലെ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു മൂന്നിനു നടന്ന ഭക്‌തിനിര്‍ഭരമായ ചടങ്ങിലാണ്‌ ഭാരതസഭയ്‌ക്ക് അഭിമാനമായി മാര്‍ ആലഞ്ചേരി കര്‍ദിനാള്‍ പദവിയില്‍ അഭിഷിക്‌തനായത്‌. ഈ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയാണു മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. എറണാകുളം-അങ്കമാലി അതിരൂപതയില്‍നിന്നു തന്നെ കര്‍ദിനാള്‍മാരായ കാലം ചെയ്‌ത ജോസഫ്‌ പാറേക്കാട്ടില്‍, ആന്റണി പടിയറ, വര്‍ക്കി വിതയത്തില്‍ എന്നിവരാണു മുന്‍ഗാമികള്‍.

പുതുതായി നിയമിതരായ 22 പേരില്‍ പതിനൊന്നാമനായാണ്‌ കര്‍ദിനാള്‍ സ്‌ഥാനത്തേക്കു മാര്‍ ആലഞ്ചേരിയുടെ പേര്‌ മാര്‍പാപ്പ വിളിച്ചത്‌. മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിനു സ്‌ഥാനിക ദേവാലയമായി നല്‍കിയ റോമിലെ സാന്‍ ബെര്‍ണാഡോ അല്ലെ ടെര്‍മെ പള്ളിയുടെ തന്നെ ചുമതലയാണു മാര്‍പാപ്പ കര്‍ദിനാള്‍ ആലഞ്ചേരിക്കു നല്‍കിയത്‌. പുതുതായി നിയോഗമേറ്റവരില്‍ മെത്രാന്‍ പട്ടം സ്വീകരിക്കാതെ കര്‍ദിനാള്‍ സ്‌ഥാനം ഏറ്റതു ജര്‍മനിയില്‍നിന്നുള്ള ദൈവശാസ്‌ത്രജ്‌ഞനായ കാള്‍ ജോസഫ്‌ ബെക്കര്‍ മാത്രമാണ്‌.

പുതിയ കര്‍ദിനാള്‍മാരെ മാര്‍പാപ്പ ചുവന്ന തൊപ്പിയും മോതിരവും അണിയിച്ചു.

കര്‍ദിനാള്‍ സ്‌ഥാനം അധികാരഘടനയിലല്ല കാണേണ്ടതെന്നും അതു ശുശ്രൂഷയുടെ വിളിയാണെന്നും കര്‍മങ്ങള്‍ക്കു മധ്യേ നടത്തിയ സുവിശേഷ പ്രഭാഷണത്തില്‍ മാര്‍പാപ്പ ഓര്‍മിപ്പിച്ചു. കര്‍മങ്ങള്‍ക്കുശേഷം ഏഴു വാഴ്‌ത്തപ്പെട്ടവരെ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. പുതിയ കര്‍ദിനാള്‍മാര്‍ ഇന്നു സെന്റ്‌ പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പാപ്പയുമൊന്നിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. കര്‍ദിനാള്‍മാര്‍ക്കു തങ്ങളുടെ കൂടെ വത്തിക്കാനില്‍ വന്നിട്ടുള്ളവരുമൊന്നിച്ച്‌ മാര്‍പാപ്പയെ കാണാന്‍ നാളെ അവസരമുണ്ടാകും.

കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ മാര്‍ച്ച്‌ പത്തിന്‌ എറണാകുളത്തു സ്വീകരണം നല്‍കുമെന്ന്‌ സീറോ മലബാര്‍ സിനഡ്‌ ഔദ്യോഗിക വക്‌താവ്‌ ഫാ. പോള്‍ തേലക്കാട്ട്‌ അറിയിച്ചു.

തക്കല രൂപതാധ്യക്ഷനായിരുന്ന മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയെ കഴിഞ്ഞ വര്‍ഷം മേയ്‌ 26 നാണ്‌ സീറോ മലബാര്‍ സഭയുടെ മൂന്നാമത്തെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി മെത്രാന്‍മാരുടെ സിനഡ്‌ തെരഞ്ഞെടുത്തത്‌. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ പിന്‍ഗാമിയായിട്ടായിരുന്നു തെരഞ്ഞെടുപ്പ്‌.

Anonymous said...

hisAo you have any comment on His Beatitude Mar George Alencherry's oriental dress code when he received the title of Cardinal from the Holy Father in Rome?.

Anonymous said...

നിനെക്കൊക്കെ സശേര്യെ കണ്ടു കൂടാ എങ്കില്‍ എന്തിനാ കോപ്പേ കൊപ്പേല്‍ പള്ളിയില്‍ വരുന്നേ. വല്ലോ ക്ലബിലും പോയി കൂടെ.
നിനെക്കൊക്കെ നാണം ഇല്ലേടാ കുരബാന ചൊല്ലുന്ന വൈദികനെ തന്നെ തെറി പറഞ്ഞിട്ട് അതെ അച്ഛന്റെ കുറുബാന കൂടാന്‍ വരുന്നത്.

ഇതൊന്നും പോസ്റ്റ്‌ ചെയരുത് കേട്ടോ വി വര്‍ക്കി

Anonymous said...

hisAo you have any comment on His Beatitude Mar George Alencherry's oriental dress code when he received the title of Cardinal from the Holy Father in Rome?.

ഈ പരനാരികള്‍ക്ക് എല്ലാത്തിനേം തെറി പറയാന്‍ അല്ലെ അറിയൂ .... അതെങ്ങനാ മേല് അനങ്ങാതെ നേഴ്സ് മാര് കൊണ്ടേ കൊടുക്കുന്നത് തിന്നാന്‍ അല്ലാതെ ബുദ്ധി ഉപയോഗിക്കാന്‍ അറിയുമോ ഈ ജന്തുകള്‍ക്ക്

Anonymous said...

ഉവ്വ. ഫാ. ശാശ്ശേരി കല്ലൃണമൊക്കി എന്ന ഒരു പേരും മേടിച്ചില്ലേ.
February 18, 2012 4:27 PM

കുടുബം കലക്കി ഫാ. ശാശ്ശേരി

Anonymous said...

ശഡ൯ ഫാ. ശാശ്ശേരി, ഞങ്ങളുടെ ബിഷപ്പിനേയും ഞങ്ങളുടെ പിള്ളേരെയും നാറ്റിച്ച നാറി ശാശ്ശേരി.

Anonymous said...

Basically our own priest is certifying that the future generation has started using drugs in the church. Where is the leader ship? People built the church and community to have our kids grew up with our very old custom (if there is one). But now its clear that church is not helping the mold them better. It has become a place for sex and drug. So this should be a place for DEVIL not GOD.

Dont build any more church to destroy our future generation by providing drugs and sex.

pakkaran said...

ചിക്കാഗോയിലെ യൂത്തുകള്‍ വളരുന്നത് ഉഗാണ്ടയിലല്ല, അമേരിക്കയിലാണ് അച്ഛോ.

അതാണ്‌ മക്കളെ പ്രശ്നം...പിള്ളേര് മൊത്തം കഞാവാ .....

Anonymous said...

It is very unfortunate that voice published such tarnishing article about Fr. Sasseri. Not all Chicago youth are bad but, there were some who were abusing drugs. Last summer several syringes were picked up from the parking lot and other corners of the church. Voice should try to talk to the church committee members and try to understand the facts behind the camera installation. It was not just Fr. Sasseri's decision. It was approved by the parish council. After the camera installation, those youth who do drugs are doing it elsewhere.