Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, February 21, 2012

പണ്ടൊക്കെ സാത്താല്‍ കൊമ്പും വാലും വച്ച്, ഇപ്പോളാകട്ടെ ജീന്‍സും ഇട്ട് - ഫാ ശാശ്ശേരി

പണ്ടൊക്കെ സാത്താന്‍ കൊമ്പും വാലും വാച്ചായിരുന്നു, എങ്കില്‍ ഇപ്പോള്‍ അവര്‍ ജീന്‍സും ഇട്ടാണ് നമ്മുടെ ഇടയില്‍ വിലസുന്നത് എന്ന് ഫാ ശാശ്ശേരി. അങ്ങനെ ജീന്‍സ് അണിഞ്ഞ സാത്താന്മാരില്‍ വചനം പ്രസംഗിക്കുന്നവര്‍ പോലും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഞായറാഴ്ച പ്രസംഗത്തിലാണ് ഫാ ശാശ്ശേരി പാന്‍റ്സ് ധാരികളായ സാത്താന്മാരുടെ വിളയാട്ടത്തെപ്പറ്റി തന്റെ കുഞ്ഞാടുകളെ ഓര്‍മ്മപ്പെടുത്തിയത്‌. 

ചിക്കാഗോയിലെ യൂത്തുകള്‍ അവിടുത്തെ കത്തീദ്രല്‍ പള്ളി സോദോം-ഗോമോറ യാക്കുന്നത് താന്‍ ഒരേയൊരാള്‍  മുന്‍കയ്യെടുത്തു ക്യാമറ വച്ച് തടഞ്ഞു എന്ന ഗുണ്ട് സ്വന്തം പോക്കറ്റില്‍ ഇരുന്നു പൊട്ടിയതിന്‍റെ ചൂടാറും മുമ്പാണ് ഈ പുതിയ പ്രസ്താവനകളുമായി അദ്ദേഹം വന്നിരിക്കുന്നത്. ആരെ ഉന്നം വച്ചാണ് അദ്ദേഹം മേപ്പറഞ്ഞ പ്രസ്താവന നടത്തിയത് എന്നത് കൊപ്പെളില്‍ ആകെ സംസാര വിഷയമാണ്.

ഫാ ശാശേരിക്ക് ചെറുപ്പമാണ്. അതിന്‍റേതായ പക്വതക്കുറവു അദ്ദേഹത്തിനു സ്വാഭാവികം ആയും ഉണ്ട്. അതിന്റെ കൂടെ കല്ദായാ പനികൂടിയായപ്പോള്‍ അദ്ദേഹത്തിന്‍റെ തലയ്ക്കു വട്ടു പിടിച്ചു എന്ന് വേണം അനുമാനിക്കുവാന്‍. മാര്‍ ആലഞ്ചേരിയുടെ സാന്നിധ്യത്തില്‍ ചിക്കാഗോ രൂപതാ വൈദികരുടെ വാര്‍ഷിക യോഗം കൂടിയപ്പോള്‍ ചില വൈദീകര്‍ക്കെതിരെ  അദ്ദേഹം അടിസ്ഥാനരഹിതമായ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.  അവിടെ സന്നിഹിതരായിരുന്ന ചില പുരോഹിതര്‍ക്ക് ഈ ബ്ലോഗുമായി ബന്ധമുണ്ടെന്നും അരമന രഹസ്യങ്ങള്‍ അവര്‍ സമയാസമയം  ബ്ലോഗിന് ചോര്‍ത്തിക്കൊടുക്കുന്നു എന്നും ആയിരുന്നു അന്ന് അദ്ദേഹം നടത്തിയ ആരോപണം. ചിക്കാഗോ യൂത്തിനെ ഒന്നടങ്കം ചെളിവാരിയെറിഞ്ഞു തന്‍റെ ക്യാമറ ഭ്രാന്തിനെ നീതീകരിക്കാനും അദ്ദേഹം അടുത്തയിടെ  ശ്രമിച്ചു. അതിനു ശേഷമാണ് ഇപ്പോള്‍ സാത്താനെപ്പറ്റി അനാവശ്യം പറഞ്ഞുകൊണ്ട് അദ്ദേഹം ഈ പുതിയ  പ്രസ്താവന ഇറക്കിയിരിക്കുന്നത്.

ആരാണ് ഈ ജീന്‍സ് ഇട്ട സാത്താന്‍ ആരാണ് എന്നതിനെപ്പറ്റി കൊപ്പേല്‍ കാര്‍ക്ക് വ്യക്തമായ ഒരു ധാരണയുണ്ടെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കുന്നത്. അതെ അത് നമ്മുടെ ജീന്‍സ് കുട്ടന്‍ ശവപ്പെട്ടി ഫെയിം ഫാ. ജോജി തന്നെ. അതിനൊരു കാരണവും ഉണ്ടെന്നു അവിടുത്തുകാര്‍ പറയുന്നു. Atlanta യില്‍ വച്ച് നടക്കുന്ന സീറോ മലബാര്‍ കല്‍ദായ കന്‍വെന്ഷന്‍ ന്‍റെ നടത്തിപ്പില്‍ കാര്യമായ സ്ഥാനമൊന്നും ശാശേരിക്ക് കിട്ടിയിട്ടില്ല. കണ്‍ വെന്ഷന്‍ നടത്തിപ്പുകാര്‍ അദ്ദേഹത്തിനു അര്‍ഹിക്കുന്ന അംഗീകാരമോ സ്ഥാനമാനമോ കൊടുക്കുന്നില്ല എന്നതിനെപ്പറ്റി റി അദ്ദേഹം പലരോടും പരാതി പറഞ്ഞതായി ഞങ്ങളുടെ കേന്ദ്രങ്ങള്‍ക്ക് അറിയാം. എല്ലാം ജോജിയും അദ്ദേഹത്തിന്‍റെ സില്‍ബന്ധികളും കയ്യടക്കി വച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ സാത്താനെ ജീന്‍സ്ധാരി എന്ന് വിളിച്ചു ജീന്‍സ് ധരിക്കുന്നവരെ എല്ലാം സംശയത്തിന്റെ നിഴലില്‍ ആക്കാതെ ഫാ ജോജിയെ നേരിട്ട് ഫോണില്‍ വിളിച്ചു സാത്താന്‍ ജോജി എന്ന് വിളിക്കാതിരുന്നത് തികഞ്ഞ ഭീരുത്വമായിപ്പോയി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഫാ ജോജിയെ അങ്ങനെ "സാത്താന്‍ ജോജി" എന്ന് ഫാ ശാശ്ശേരി  വിളിക്കുന്നതില്‍ കൊപ്പേല്‍ കാര്‍ക്കോ, ഗാര്‍ലാണ്ട്കാര്‍ക്കോ എതിര്‍ അഭിപ്രായം ഒന്നും  ഉണ്ടാകുമെന്ന് നോന്നുന്നില്ല എന്ന് മാത്രമല്ല, ജനങ്ങള്‍ക്ക്‌ അദ്ദേഹത്തോടുള്ള മതിപ്പ് പതിന്മടങ്ങ്‌ കൂടുകയും ചെയ്തേനെ.

18 comments:

Anonymous said...

ബഹു. Alencherry പിതാവിനെ കുറിച്ച് facebook ഇല്‍ കണ്ട ഒരു വിവരണം വായനക്കാരുടെ അറിവിലേക്കായി ഇവിടെ കൊടുക്കുന്നു.

http://www.facebook.com/MarthomaNasrani?sk=app_4949752878

അതില്‍ താഴെ കൊടുത്തിരിക്കുന്ന ഭാഗം ശ്രദ്ധിച്ചാലും. According to Syro-Malabar tradition, he should be granted the title of "Patriarch of Syro Malabar Catholics and the Gate of All India." ഇതില്‍ നിന്നും മനസിലാകുന്നത് അദ്ദേഹം (or ശിങ്കിടികള്‍)കര്‍ധിനാല്‍ പദവി കൊണ്ട് തൃപ്തന്‍ അല്ല എന്നല്ലേ. പത്രിയര്‍ക്കിസ് എന്ന നിലയിലേക്ക് ഒരു സ്ഥാനാരോഹണം കൂടി ഉടനെ പ്രതീക്ഷിക്കാം എന്ന് തോന്നുന്നു. മിക്കവാറും കേരളത്തില്‍ തിരിച്ചെത്തുന്ന അന്ന് തന്നെ. ഇതില്‍ പറഞ്ഞിരിക്കുന്ന Gate എന്താണെന്നു മനസിലാകുന്നില്ല. ആര്‍ക്കെങ്കിലും മനസിലായിട്ടുണ്ടെങ്കില്‍ ഒന്ന് വിശധീകരിക്കുമോ? നമ്മുടെ ഒക്കെ വീടിനു മുന്‍പില്‍ ഉള്ള gate നു വല്ല പ്രശ്നവും ഉണ്ടാകുമോ?

Geniusssss said...

The Syro Malabar Church is a Major Archi Episcopal Church. It is unlikely that Patriarchal status will be conferred to Syro Malabar Church in the present circumstances. We have seen that the Syro Malabar Metropolitan had the title of The Metropolitan and the gate of India and the Director of the See of Saint Thomas, which are quasi patriarchal titles with All India jurisdiction. Historically, we can see the Patriarchate of Babylon giving special status to the hierarch of Indian Church to report only once in 6 years, conferring a special privilege and the status of a particular Church. Overall, as Rome has bifurcated the Indian Church from the Patriarchate of Chaldean on political grounds, the hierarch of the Christians of Saint Thomas should also have the same title. On these grounds, we have all the rights to call our Father, the Major Arch Bishop Alencherril Mar Giwargis II Bava , as the Patriarch of Syro Malabar Church on a wider sense.

Anonymous said...

On first day of Cardinalship..


http://kaumudiplus.com/news.php?nid=3b46580b6442ba12fe8bfd770e6a7c8a&mcid=32

http://marunadanmalayalee.com/alanchery-67314.html

Anonymous said...

കോപ്പലിലെ [പെരുന്തച്ഛ൯] ആശേരിയച്ഛന്,ഉളിയും കൊട്ടുവടി കണ്ടാല്‍ എല്ലാം തട്ടി താഴെ ഇടണം!

കോപ്പലിലെ പെരുന്തച്ഛന്, ക്രൂസിഫിക്സിനെ കണ്ടു കൂടാ--- താഴെ ഇറക്കണം.

കോപ്പലിലെ പെരുന്തച്ഛന്, ഫാ.സജിയുടെ ഫോട്ടോ കണ്ടു കൂടാ--- അതുകൊണ്ട് തട്ടി താഴെ ഇടണം.

കോപ്പലിലെ പെരുന്തച്ഛന്, അല്‍ഫോ൯സ അമ്മയുടെ ഫോട്ടോകള്‍ ഒട്ടും കണ്ടു കൂടാ--- അത് വെട്ടി നെരത്തണം.

കോപ്പലിലെ പെരുന്തച്ഛന്, ചിക്കാഗോ ബിഷപ്പ് ഇരിക്കുന്ന യൂത്തിനേ ഒട്ടും കണ്ടു കൂടാ--- അതുകൊണ്ട് ഒളി കൃാമറ വെച്ച് യൂത്തിന്‍റെ ഏല്ലാം കാണും.

കോപ്പലിലെ പെരുന്തച്ഛന്, ഗാ൪ലാഡിലെ അബലം പണിത ഫാ.ജീന്‍സ് ഇട്ട സാത്താനേ ഒട്ടും കണ്ടു കൂടാ---അതുകൊണ്ട് ഫാ.ജോജിയുടെ ജീന്‍സ് ഊരണം.

കോപ്പലിലെ പെരുന്തച്ഛനായ ആശേരിയച്ഛന്, ഉളിയും കൊട്ടുവടി കണ്ടാല്‍ അതുമതി..അതുമതി..

കോപ്പലിലെ പിള്ളേരെ ചിന്തേറ് ഇടാ൯ പഠിപ്പിക്കല്ലെ പെരുന്തച്ഛാ!

Anonymous said...

ചിക്കാഗോയിലെ സീറോ മലബാ൪ ആഗോളസഭയിലെ യൂത്തുകള്‍ക്ക് വേണ്ടി റോമില്‍ ഫാ സാശേരി, അങ്ങാടിയത്ത് പിതാവ് പോയി.

Atlanta യില്‍ വച്ച് നടക്കുന്ന സീറോ മലബാര്‍ കല്‍ദായ കന്‍വെന്ഷന്‍റെ നടത്തിപ്പില്‍ കാര്യമായ സ്ഥാനമൊന്നും ശാശേരിക്ക്, അങ്ങാടിയത്ത് പിതാവ് കൊടുക്കാത്തത് വളരെയധികം മോശൃമായി. ശവപെട്ടി പണിയിത് അള്‍ത്താരയില്‍ വെക്കുന്ന ജീന്‍സ് ഇട്ട് സുവിശേഷം പറയുന്ന സാത്താന് മാത്രമേ അങ്ങാടിയത്ത് പിതാവ് Atlanta യില്‍ വച്ച് നടക്കുന്ന സീറോ മലബാര്‍ കല്‍ദായ കന്‍വെന്ഷന്‍റെ നടത്തിപ്പില്‍ കാര്യമായ സ്ഥാനം കൊടുക്കുകയൊളളു എന്ന പിടിവാശി മോശമായി.

Anonymous said...

യേശു ക്രസ്തു കുരിശില്‍ കിടന്ന് മരിച്ചതുകൊണ്ട് ഫാ ശാശേരിക്ക് നാണകേട് കാരണം ക്രൂശിത രൂപം കണ്ടുകൂടാ. ക്രൂശിത രൂപം കോപ്പേല്‍ പളളിയുടെ അല്ത്താരയില്‍ സ്ഥാപിച്ചതുകൊണ്ട് നാണകേട് കാരണം ഫാ ശാശേരിക്ക്, ഫാ സജിയെ കണ്ടുകൂടാ, അതുകൊണ്ട് ഫാ സജിയുടെ ഫോട്ടൊയെങ്കിലും ഇടുത്തുമാറ്റണം. ക്രൂശിത രൂപത്തേ ആരാധിക്കുകയും ബെഹുമാനിക്കുകയും ചെയ്ത അല്ഫോ൯സമ്മയുടെ കാരൃത്തിലും ഫാ ശാശേരിക്ക്, നാണകേട് കാരണം കോപ്പിലെ അല്ഫോ൯സമ്മയുടെ എല്ലാ ഫോട്ടകളും നീക്കം ചെയണം. അച്ഛ൯മാ൪ തമ്മില്‍ തമ്മില്‍ തല്ലുകൂടുന്ന കാരണം ഫാ ശാശേരിക്ക്, ജീന്‍സ് ഇട്ട സാത്താന്‍ എന്ന ജീന്‍സ് കുട്ടന്‍ ശവപ്പെട്ടി ഫെയിം ഫാ. ജോജിയെ കണ്ടുകൂടാ. പണ്ടൊക്കെ സാത്താല്‍ വരുന്നത് കൊമ്പും വാലും വച്ച്, ഇപ്പോളാകട്ടെ ജീന്‍സും ഇട്ട് സുവിശേഷം പറയിലും.

Anonymous said...

കര്‍ദിനാളിന്റെ പ്രസ്താവന അപലപനീയം: വി.എസ്

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവന നടത്തിയെന്ന് പറയപ്പെടുന്നത് ശരിയാണെങ്കില്‍, അത്തരം പ്രസ്താവനകള്‍ അപലപനീയമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍.

ഇത്തരമൊരു പ്രസ്താവന അദ്ദേഹം ഒരിക്കലും നടത്താന്‍ പാടില്ലായിരുന്നുവെന്നും കൊല്ലപ്പെട്ടവരുടെയല്ല, കൊന്നവരുടെ ഭാഗത്താണ് കര്‍ദിനാള്‍ എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നതെന്നും വി.എസ് ആരോപിച്ചു. ഇക്കാര്യം കെ.വി തോമസിന്റെ സാന്നിധ്യത്തിലാണ് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. എന്താണ് ഇതിന്റെ അര്‍ഥമെന്ന് വ്യക്തമാക്കേണ്ടതുണ്ട്. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ആരാണ് കര്‍ദിനാളിനോട് പറഞ്ഞതെന്നും വി.എസ് ചോദിച്ചു.

അതേസമയം കര്‍ദിനാളിന്റെ പ്രസ്താവനയെ ഗൗരവകരമായി എടുക്കണമെന്നും പ്രസ്താവനയില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ബി.ജെ.പി നേതാവ് മുരളീധരന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് ജനങ്ങളോട് കൂറില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ ജനങ്ങളോടൊപ്പമാണോ വിദേശ പൗരന്‍മാരോടൊപ്പമാണോ എന്നും സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട് - മുരളീധരന്‍ പറഞ്ഞു.

Anonymous said...

ജീന്‍സ് ഇട്ട സാത്താനേപോലും വെറുതേ വിടുകയില്ല എന്ന മട്ടിലല്ലേയോ ഫാ ശാശ്ശേരി.

Anonymous said...

http://www.firstpost.com/india/why-is-keralas-newest-cardinal-batting-for-italian-killers-221271.html

ഈ വാര്‍ത്ത‍ കാണുക. പാവം ആലഞ്ചേരി. അന്ന് ചികഗോയില്‍ വന്നു ഏതാണ്ടൊക്കെ വിളിച്ചു പറഞ്ഞു ഫാന്‍സി ഡ്രെസ്സും ഇട്ടു പരുക്ക് പറ്റാതെ തിരിച്ചു പോയപ്പോള്‍ എല്ലാവരും പറഞ്ഞു, ഇതൊക്കെ ഒരു വേലത്തരം ആണ്, അങ്ങാടിയും കൂട്ടരും കൂടി അദ്ധേഹത്തെ കൊണ്ട് ചുടു ചോറ് വാരിപ്പിക്കുക ആണ് എന്നൊക്കെ. ഇപ്പോള്‍ എന്തായി? ആണുങ്ങളുടെ അടുത്ത് വന്നു വിവരക്കേട് വിളിച്ചു പറഞ്ഞപ്പോള്‍ പത്രിയര്‍ക്കിസ് ബാവ നാറുന്നത് കണ്ടില്ലേ? ലോകത്തിലെ മൊത്തം കത്തോലിക്കരെ നാറ്റിക്കാന്‍ ഉണ്ടായ ജെന്മം. ഒരു കാര്യം ശെരിക്കും മനസിലായി. വെട്ടത്തു കുട്ടപ്പന്മാര്‍ക്കും മീന്‍ പിടുത്തക്കാര്‍ക്കും ഒക്കെ കുദാശകള്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും തെമ്മാടി കുഴി തന്നെ ശരണം. ഇദ്ദേഹം കാരണം ആ മന്ത്രി തോമയുടെ കാര്യവും ഗോപി ആയി.താനിരിക്കുന്ന സ്ഥാനത്തെ പറ്റി ഓര്‍ക്കാതെ തറ വര്‍ത്തമാനം പറഞ്ഞതിനാലുള്ള കുഴപ്പം. എന്ത് ചെയ്യാം. അനുഭവിക്കുക തന്നെ.

Anonymous said...

കര്‍ദ്ദിനാള്‍ ഒരു മന്ത്രിക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന്‌ മുഖ്യമന്ത്രി!

തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ തിടുക്കപ്പെട്ട്‌ നടപടി സ്വീകരിക്കരുതെന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ നിര്‍ദ്ദേശം ഒരു മന്ത്രിക്കും കിട്ടിയില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റേതെന്ന പേരില്‍ വന്ന പ്രസ്‌താവന സഭ തന്നെ നിഷേധിച്ചിട്ടുണ്ട്‌. ഇനി ഇതില്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Anonymous said...

സാത്താനെ കളിയാക്കിയത്തില്‍ നമ്മള്‍ പ്രതിഷേധിക്കണം. സാത്താന്‍ ജീന്‍സ് ഇടും എന്ന് പറഞത് പിന്‍വലിച്ചു സശ്ശേരി മാപ്പ് പറയണം

Anonymous said...

!മന്ത്രിമാരെ വിളിച്ചിട്ടില്ലെന്ന്‌ മാര്‍ ആലഞ്ചേരി!

കൊച്ചി: ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റു മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ മധ്യസ്‌ഥതയ്‌ക്കുവേണ്ടി മന്ത്രിമാരെ വിളിച്ചിട്ടില്ലെന്നു മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി.

സംഭവവുമായി ബന്ധപ്പെട്ട്‌ ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി നല്‍കിയ വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏജന്‍സി വാര്‍ത്ത പിന്‍വലിച്ചു തന്നോട്‌ ഖേദംപ്രകടിപ്പിച്ചുവെന്നും അദ്ദേഹം വ്യക്‌തമാക്കി. വിലയേറിയ രണ്ടു മനുഷ്യജീവന്‍ അപഹരിക്കപ്പെട്ട സംഭവം വേണ്ടത്ര ഗൗരവത്തോടെ കണ്ട്‌ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണു താന്‍ പറഞ്ഞത്‌. സത്യവും നീതിയും എക്കാലവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്‌.

എന്നാല്‍ പ്രശ്‌നം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നും ജനതകളും രാഷ്‌ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്ക്‌ നീങ്ങാന്‍ ഇടയാക്കരുതെന്നും പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ മധ്യസ്‌ഥത വഹിക്കാന്‍ ശ്രമിക്കുകയോ അതിനായി ഏതെങ്കിലും മന്ത്രിയെ സമീപിക്കുകയോ ചെയ്‌തിട്ടില്ല.

ദുരന്തത്തില്‍ രാജ്യത്തെ ജനതയുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ദുരിതബാധിതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ആത്മാര്‍ഥമായി പങ്കുകൊള്ളുകയും ചെയ്യുന്നതായി റോമില്‍നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Anonymous said...

'നഷ്‌ടപരിഹാരം നല്‍കാം; ഇറ്റലി മുട്ടുമടക്കുന്നു'

ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്‌ ഇന്ത്യ നിലപാടില്‍ അയവുവരുത്തില്ലെന്നു വ്യക്‌തമാക്കിയതോടെ മരിച്ചവരുടെ കുടുംബത്തിനു നഷ്‌ടപരിഹാരം നല്‍കി കേസില്‍ തീര്‍പ്പുണ്ടാക്കാനുള്ള സാധ്യത ഇറ്റലി ആരായുന്നു. ഇന്നലെ വിദേശകാര്യ സഹമന്ത്രി പ്രണീത്‌ കൗറുമായി ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്‌തുര നടത്തിയ ചര്‍ച്ചയിലാണ്‌ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്‌.

നിയമപ്രകാരമേ കാര്യങ്ങള്‍ നടക്കൂവെന്നും എന്നാല്‍ കേരളസര്‍ക്കാരുമായും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായും ഇറ്റാലിയന്‍ സംഘത്തിനു ചര്‍ച്ച നടത്താവുന്നതാണെന്നും പ്രണീത്‌ കൗര്‍ വ്യക്‌തമാക്കി. കത്തോലിക്കാ സഭാ അധികൃതരുടെ മധ്യസ്‌ഥതയ്‌ക്കും ഇറ്റാലിയന്‍ സംഘം ശ്രമം തുടങ്ങി. മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു ഖേദം പ്രകടിപ്പിക്കാനും ആലോചനയുണ്ട്‌.

സംഭവം നടന്നതു രാജ്യാന്തര മേഖലയിലായതിനാല്‍ നാവികര്‍ക്കെതിരേ നടപടിയെടുക്കാന്‍ തങ്ങള്‍ക്കുതന്നെയാണ്‌ അവകാശമെന്ന്‌ ഇത്രയും ദിവസം ശക്‌തമായ നിലപാട്‌ സ്വീകരിച്ച ഇറ്റലി ഇന്നലെയാണ്‌ അയഞ്ഞത്‌. ഇതിനകം ഇറ്റലിയിലെ ഇന്ത്യന്‍ അംബാസഡര്‍ ദേബവ്രത സാഹയെ മൂന്നുതവണ വിളിച്ചുവരുത്തി അവര്‍ പ്രതിഷേധമറിയിച്ചിരുന്നു.

സംസ്‌ഥാനസര്‍ക്കാരുമായും കുടുംബങ്ങളുമായും ചര്‍ച്ചനടത്തി, നഷ്‌ടപരിഹാരം നല്‍കി കേസ്‌ അവസാനിപ്പിക്കാമെന്ന ധാരണ കോടതി മുമ്പാകെ എത്തിക്കാനാണ്‌ ഇറ്റാലിയന്‍ അധികൃതരുടെ ശ്രമം. നഷ്‌ടപരിഹാരം നല്‍കിയാലും നാവികര്‍ക്കെതിരേ കോടതിയില്‍ ക്രിമിനല്‍ കേസ്‌ നിലനില്‍ക്കുന്നു. എന്നാല്‍ നഷ്‌ടപരിഹാരം സ്വീകരിച്ചു പരാതി പിന്‍വലിച്ചാല്‍ കോടതിക്കു യുക്‌തമായ തീരുമാനമെടുക്കാം. ഈ മാര്‍ഗത്തില്‍ പരിഹാരം കണ്ടെത്താനായി കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വത്തെ മധ്യസ്‌ഥശ്രമങ്ങളില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ ഇറ്റാലിയന്‍ അധികൃതര്‍ ആക്കംകൂട്ടി.

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ അധികൃതരുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്‌ചയില്‍, നഷ്‌ടപരിഹാരം നല്‍കി കേസ്‌ തീര്‍പ്പാക്കുന്ന കാര്യം ഇറ്റാലിയന്‍ സംഘം മുന്നോട്ടുവച്ചു. ലോകത്തു പലയിടത്തും സമാനമായ രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുള്ളതും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വിഷയം കോടതിയുടെ പരിഗണനയിലായതിനാലും ക്രമസമാധാനം സംസ്‌ഥാന ചുമതലയായതിനാലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്‌ ഒന്നും ചെയ്യാനില്ലെന്നു മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇന്നലെ രാവിലെ മന്ത്രി പ്രണീത്‌ കൗറുമായി നടത്തിയ ചര്‍ച്ചയില്‍, മസ്‌തുര തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നതിനേക്കാള്‍ പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതയാണ്‌ ആരാഞ്ഞത്‌. എന്നാല്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ, നിലപാടില്‍ അയവു വരുത്തിയിട്ടില്ലെന്ന പ്രതീതി സൃഷ്‌ടിക്കുകയും ചെയ്‌തു. മൂന്നു കാര്യത്തില്‍ തങ്ങള്‍ യോജിപ്പിലെത്തിയിട്ടുണ്ടെന്നും അതിലൊന്ന്‌ രാജ്യാന്തര മേഖലയിലാണ്‌ സംഭവം നടന്നതെന്ന കാര്യത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു. എന്നാല്‍ അങ്ങനെയൊരു ധാരണയില്‍ എത്തിയിട്ടില്ലെന്നാണു പ്രണീത്‌ കൗര്‍ വ്യക്‌തമാക്കിയത്‌. നിയമമനുസരിച്ചേ കാര്യങ്ങള്‍ നടക്കൂ എന്നാണ്‌ ഇന്ത്യന്‍ നിലപാടെന്നും അവര്‍ അറിയിച്ചു.

പിറവം തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ 'ഇറ്റാലിയന്‍ ബന്ധം' ഇടതുപാര്‍ട്ടികള്‍ മുതലെടുക്കുന്നതു തടയാന്‍, സംഭവത്തില്‍ യാതൊരു വിട്ടുവീഴ്‌ചയും വേണ്ടെന്ന്‌ ഹൈക്കമാന്‍ഡ്‌ തലത്തില്‍തന്നെ തീരുമാനമുള്ളതായാണു സൂചന.

അതുകൊണ്ടുതന്നെ ഇന്ത്യ വഴങ്ങാന്‍ തയാറല്ലെന്ന കാര്യം ഇറ്റാലിയന്‍ അധികൃതരെ നയതന്ത്രതലത്തില്‍ അറിയിച്ചിരുന്നു.

Anonymous said...

അര്‍ബുദത്തിനുള്ള മരുന്ന്‌ ഇന്ത്യയില്‍നിന്ന്‌ അമേരിക്ക ഇറക്കുമതി ചെയ്യുന്നു

വാഷിംഗ്‌ടണ്‍: അര്‍ബുദത്തിനുള്ള മരുന്ന്‌ ഇന്ത്യയില്‍നിന്ന്‌ അമേരിക്ക ഇറക്കുമതി ചെയ്യും. അണ്ഡാശയ അര്‍ബുദം, മജ്‌ജയ്‌ക്കുണ്ടാകുന്ന അര്‍ബുദം, എയ്‌ഡ്സുമായി ബന്ധപ്പെട്ട ചര്‍മാര്‍ബുദം എന്നിവയ്‌ക്കുള്ള മരുന്നാണ്‌ ഇന്ത്യയില്‍നിന്ന്‌ ഇറക്കുമതി ചെയ്യുക.

ഇതിനായി അമേരിക്കയിലെ ഫെഡറല്‍ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷനും സണ്‍ ഫാര്‍മ ഗ്ലോബല്‍ എഫ്‌.ഇസഡ്‌.ഇയും തമ്മില്‍ ധാരണയിലെത്തി.

ഡോക്‌സില്‍ എന്ന മരുന്നിനു പകരമായി ലിപോഡോക്‌സ് എന്ന മരുന്നാണ്‌ ഇന്ത്യയില്‍നിന്നു വാങ്ങുന്നത്‌. ഗുജറാത്തിലെ ഹാലോളില്‍ ആയിരിക്കും അമേരിക്കയിലേക്കു വേണ്ട മരുന്ന്‌ സണ്‍ ഫാര്‍മ ഉല്‍പാദിപ്പിക്കുക.

ഡോക്‌സില്‍ മരുന്നിന്‌ അമേരിക്കയില്‍ വന്‍തോതില്‍ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണു ഫെഡറല്‍ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ മരുന്ന്‌ ഇറക്കുമതിക്കു തയാറായത്‌.

Anonymous said...

മരിച്ചിട്ടും രണ്ടു തവണ വിവാഹം!

ചൈനയില്‍ ഒരു യുവതി മരിച്ചിട്ടും രണ്ടു തവണ വിവാഹം ചെയ്‌തത്‌ പോലീസ്‌ അധികൃതര്‍ക്ക്‌ തലവേദന സൃഷ്‌ടിക്കുന്നു! ഈ വര്‍ഷത്തെ വസന്തോത്സവത്തിനായിരുന്നു യുവതിയുടെ മൃതദേഹത്തിന്റെ ആദ്യ വിവാഹം.

ഹെബേയി പ്രവിശ്യയിലെ വു എന്ന്‌ അറിയപ്പെടുന്ന കുടുംബത്തില്‍ നിന്ന്‌ ലിയു എന്നയാള്‍ തന്റെ സഹോദരന്റെ മരണാനന്തര വിവാഹം (യിന്‍ കല്യാണം) നടത്തുന്നതിന്‌ യുവതിയുടെ മൃതദേഹം 35,000 യുവാന്‍ കൊടുത്ത്‌ വാങ്ങി. ലിയുവിന്റെ ഇളയ സഹോദരന്റെ മൃതദേഹവും യുവതിയുടെ മൃതദേഹവും തമ്മിലുളള വിവാഹം നടത്തിയ ശേഷം ഇരുവരേയും ഒരു ശവകുടീരത്തില്‍ അടക്കംചെയ്‌തു. എന്നാല്‍, ദിവസങ്ങള്‍ക്കുളളില്‍ ചിലര്‍ ശവകുടീരം കുത്തിപ്പൊളിച്ച്‌ യുവതിയുടെ മൃതദേഹം കടത്തിക്കൊണ്ടുപോയി വിറ്റു. മറ്റൊരു യിന്‍ കല്യാണത്തിനു വേണ്ടി 30,000 യുവാന്‍ വാങ്ങിയായിരുന്നു വില്‍പ്പന. അങ്ങനെ യുവതി മരണ ശേഷം രണ്ടു തവണ വിവാഹിതയായി!

തന്റെ സഹോദരഭാര്യയുടെ മൃതദേഹം മോഷ്‌ടിച്ചു എന്ന്‌ ആരോപിച്ച്‌ ലിയു പോലീസില്‍ പരാതിപ്പെട്ടു. ഇതെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ അഞ്ച്‌ പേരെ അറസ്‌റ്റു ചെയ്‌തു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്‌.

Anonymous said...

നമ്മുടെ സ്വന്തം സാത്താനെ ജീന്‍സ് ധാരി എന്ന് വിളിച്ചു അതിഷേപിച്ചു. നമ്മളെ നയിക്കുന്ന സാത്താനെ അതിഷേപിച്ചത്‌ ശരിയായില്ല. ശശ്ശേരി മാപ്പ് പറഞ്ഞു രാജി വെക്കണം. ഇല്ലേല്‍ പോപ്‌ ഇടപെടണം. ഇത് നമ്മള്‍ അങ്കമാലി കാരുടെ പ്രശ്നം ആണ്.

Anonymous said...

This is not a place to take out your frustrations with your own life on other people. There is so much of non sense here in some of the comments ... from people who are old enough to know better. Find something better to do with your time.

Anonymous said...

Voice blog has become a place to spit out nonsense. Even if you criticize, it should be in a healthy way and try to learn, share and mutually respect others. Now I feel that this place has become a place to abuse the priest and show the ignorance and frustration