Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, February 23, 2012

ചികിത്സ രോഗത്തെക്കാര്‍ മാരകം - മുഖപ്രസംഗം

"ഞാന്‍ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി ഇക്കാര്യത്തില്‍ വളരെ അടുത്തു ബന്ധപ്പെട്ടിട്ടുണ്ട്, ബന്ധപ്പെട്ടുകൊണ്ട് തന്നെയിരിക്കും. പ്രശ്നങ്ങള്‍ ശാന്തമാക്കുവാന്‍ അവര്‍ വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും നമ്മുടെ ടൂറിസം മന്ത്രി, കത്തോലിക്കനായ മി. K .V . തോമസ്‌. അദ്ദേഹം എന്റെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുക്കുകയും പോപ്പും പുതിയ കര്‍ദിനാള്‍ മാരും  കൂടി അര്‍പ്പിച്ച സമൂഹബലിയില്‍ പങ്കു കൊള്ളുകയും കൂടി ചെയ്ത വ്യക്തിയാണ്. വളരെ ജനസമ്മതനും, കേന്ത്ര-സംസ്ഥാന സര്‍ക്കാരുകളില്‍ വളരെ സ്വാധീനവും ഉള്ള ഒരു വ്യക്തിയാണ് അദ്ദേഹം. തന്നാല്‍ കഴിയുന്നത്‌ എല്ലാം ചെയ്യാം എന്ന് അദ്ദേഹം എനിക്ക് വാക്ക് തന്നിട്ടുണ്ട്. വരും നാളുകളിലും ഇന്ത്യന്‍ അധികാരികളുമായി ഞാന്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കും എന്ന് ഉറപ്പു തരുന്നു."

"കത്തോലിക്കരായ രണ്ടു മീന്‍പിടുത്തക്കാര്‍ കൊല്ലപ്പെട്ടത് അതി ദാരുണമായ ഒരു സംഭവമാണ്. ഞാന്‍ ഉടനെതന്നെ കേരളത്തിലെ കത്തോലിക്കാ മന്ത്രിമാരുമായി ബന്ധപ്പെട്ടു. എടുത്തുചാടി ഒന്നും ചെയ്യരുത് എന്ന് ഞാന്‍ അവരോടു ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ ചില പാകപ്പിഴകള്‍ ഒക്കെ യുണ്ട്. കാരണം മീന്‍ പിടുത്തക്കാര്‍ കപ്പല്‍ കൊള്ളക്കാരാനെന്നാണ് അവര്‍ ധരിച്ചത്. പക്ഷെ പ്രശ്നം അതല്ല: "പാശ്ചാത്യ ശക്തികള്‍" "അമേരിക്കന്‍ മേല്‍ക്കോയ്മ" തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചു പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ അവസരം രാഷ്ട്രീയമായി മുതലെടുക്കും എന്നതാണ്."

പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ മാധ്യമ വിഭാഗമായ "Agenzia Fides" ഉം ആയി  നടത്തിയ മുഖാഭിമുഖത്തില്‍ മാര്‍ ആലഞ്ചേരി നടത്തിയ പ്രസ്താവനയുടെ സ്വതന്ത്ര വിവര്‍ത്തനമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. കേരളത്തില്‍ വന്‍വിവാദം സൃഷ്ടിച്ചതോടെ Agenzia  Fides പ്രസ്തുത അഭിമുഖം നീക്കം ചെയ്തു. അതില്‍ ആശ്ചര്യത്തിന് വകയില്ല.

മേല്‍പ്പറഞ്ഞ പ്രസ്താവനകള്‍ മാര്‍ ആലഞ്ചേരി നടത്തിയതാണോ? അല്ലെങ്കില്‍ ആരാണ് പ്രസ്തുത വാര്‍ത്താ ഏജന്‍സിക്ക് മന്ത്രി തോമസിനെപ്പറ്റിയും മറ്റും ഇത്ര കൃത്യവും വിശദവുമായ വിവരങ്ങള്‍  കൊടുത്തത്? ഈ കള്ളക്കഥ കെട്ടിച്ചമച്ചത് ആര്? വാര്‍ത്താ ഏജന്‍സി ലേഖകന്റെ വെറും ഭാവനയില്‍ ഉരുത്തിരിഞ്ഞ ഒന്നായിരുന്നോ ഇത്?

Agenzia  Fides എന്ന അതിവിശ്വസ്തമായ ഒരു വാര്‍ത്താ കേന്ദ്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ട്‌ വെറും കള്ളക്കഥയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. നിഷ്പക്ഷമതികളായ ആരും അത് വിശ്വസിക്കുമെന്നും ഞങ്ങള്‍ക്ക് തോന്നുന്നില്ല. മത മേലധ്യക്ഷന്മാര്‍ രാഷ്ട്രീയ കാര്യങ്ങളിലും,  പലപ്പോഴും കുറ്റവാളികളെ രക്ഷിക്കുന്നതിനുപോലും തങ്ങളുടെ സ്വാധീനം ഉപയോഗിക്കുന്നത് കേരളത്തില്‍ കേട്ട് കേള്‍വിയില്ലാത്ത കാര്യം ഒന്നുമല്ല. അതുകൊണ്ട് മാര്‍ ആലഞ്ചേരി കേരളത്തിലെ മന്ത്രിമാരുമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ടു എങ്കില്‍ അതില്‍ അസ്വാഭാവികമായി ഒന്നും ഞങ്ങള്‍ കാണുന്നില്ല.

ഞങ്ങളെ സംബന്ധിച്ചിടത്തോളം മാര്‍ ആലഞ്ചേരി മേല്‍പ്പറഞ്ഞ പ്രസ്താവനകള്‍ നടത്തിയോ ഇല്ലയോ എന്നുള്ളതല്ല പ്രധാന വിഷയം. അദ്ദേഹവും അദ്ദേഹത്തിന്‍റെ പ്രതിനിധികളും ജനങ്ങളോട് കള്ളം പറഞ്ഞോ ഇല്ലയോ എന്നതാണ്. വിശ്വസനീയമായ ഒരു വിശദീകരണവുമായി അധികാരികള്‍ മുമ്പോട്ട്‌ വരാത്തിടത്തോളം കാലം മാര്‍ ആലഞ്ചേരി സ്വന്തം കാലിലേക്ക് തന്നെ വെടിവച്ചിട്ടു ജനങ്ങളോട് കള്ളം പറയുന്നു എന്ന് തന്നെ വേണം വിശ്വസിക്കുവാന്‍.

കാര്‍ഡിനല്‍ പദവി കിട്ടി മണിക്കൂറുകള്‍ക്കകം ഇത്രയും വിവാദം ശ്രിഷ്ടിച്ച മാര്‍ ആലഞ്ചേരി ചുരുങ്ങിയ പക്ഷം അപക്വനായ ഒരു നേതാവാണെന്ന് സ്വയം തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ ഭാവി ഭരണശൈലിയുടെ ഒരു മുഖവുരയായും ഞങ്ങള്‍ ഇത് കണക്കാക്കുന്നു.




25 comments:

Anonymous said...

ഈ സംഭവത്തില്‍ കര്ധിനലിനെ ആരെങ്കിലും കുടുക്കിയത് ആണോ? ആണെങ്കില്‍ ആരു? LDF, UDF, പിറവം തെരഞ്ഞെടുപ്പു എന്നൊക്കെ ഉള്ള കാര്യങ്ങള്‍ ഇറ്റലിയിലെ സായിപ്പിന് എന്തറിയാം? മുന്‍പൊരു വ്യാജ വാര്‍ത്ത‍ കേസും അതുണ്ടാക്കിയ പൊല്ലാപ്പും ഒക്കെ ഓര്മ വരുന്നു. ചെങ്ങന്നൂര്‍ MLA രാജി വെച്ചതും ചാനല്‍ പ്രവര്‍ത്തകന്‍ ആയ ഒരു രഘുവംശം ജയിലില്‍ ആയതും ഒക്കെ ഒന്ന് ഓര്‍ത്തു നോക്കിക്കേ? കഥയിലും കഥാപാത്രങ്ങളിലും സാമ്യം തോന്നുന്നുവോ? അന്നും ഇന്നും common factor ആയി ഒരാള്‍ ഉണ്ട് താനും. ഇല്ല ഞാന്‍ യാതൊന്നും പറയുന്നില്ലേ....sorry...ട്ടോ.

Anonymous said...

as usual voice blog bla blaa blaa

പിപ്പിലാഥന്‍ said...

അറിവില്ലാത്ത പിപ്പിലാഥന്‍ വീണ്ടും എഴുതട്ടെ . ഇറ്റലിയും വത്തിക്കാനും രണ്ടു രാജ്യങ്ങാലാണ് . ( ഇറ്റലിക്കുള്ളിലെ റോമിനുളളില്‍ ) വെറും 110 ഏക്കര്‍ മാത്രം വിസ്തീര്‍ണമുള്ള, 800 മാത്രം വരുന്ന ജനസംഖ്യയുള്ള , ലോകത്തിലെ ഏറ്റം കൊച്ചു രാജ്യം . സ്വന്തമായി പാസ്പോര്‍ട്ടും ,വിസയും, ദേശിയഗാനവും , കൊച്ചാര്‍മിയും ( SWISS ARMY), വിദേശ സ്ഥാനപതികളും , മിക്ക രാജ്യങ്ങളിലും എംബസികളും , ദേശിയപാതാകയുമുള്ള ഒരു സ്വതന്ത്ര രാഷ്ട്രം . അതും ഇറ്റ ലിയും ഒന്നാണെന്ന് പറയുന്നവരോട് തോറ്റിരിക്കുന്നു.യൂറോപ്പില്‍ താമസിക്കുന്നവര്‍ക്ക് ഇതിലെന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ പറയുക, പഠിക്കാമല്ലോ ഈര്‍ഷ്യ ഒന്നും തോന്നില്ല എന്ന് ഉറപ്പു തരുന്നു. എന്നാല്‍ ഇറ്റലി 80 ശതമാനത്തിലതികം വരുന്ന (നാമമാത്ര) കത്തോലിക്ക രാജ്യമാണെന്ന കാര്യം മറക്കുന്നില്ല. മരിച്ചതും ക്രിസ്ത്യാനി , കൊന്നതും ക്രിസ്ത്യാനി , ഇറ്റലിയുടെ പക്ഷം ചേര്‍ന്ന് പറഞ്ഞിട്ട് കര്‍ദിനാലിനു എന്തുകിട്ടാന്‍? അതും കത്തോലിക്ക പള്ളിക്ക് കരം ചുമത്താന്‍ തുനിയുന്ന ഇറ്റലിയുടെ പക്ഷം പറഞ്ഞിട്ട്.
{ഇവിടെ ഇറ്റാലിയന്‍ തീരത്തുകൂടി പോയിരുന്ന ഇന്ത്യന്‍ കപ്പലിലെ സേനകള്‍ , തങ്ങള്‍ക്കു നേരെവരുന്ന ബോട്ടിലെ ഇറ്റലിക്കാരെ വെടിവെച്ചിരുന്നെങ്കില്‍ നമ്മുടെ ന്യായ വാദം ഇങ്ങനെ തന്നെ ആകുമായിരുന്നോ? എന്ന് ചിന്തിക്കുക.മരിച്ചവരുടെ കുടുംബക്കാരുടെ വേദന നമ്മുക്ക് മനസിലാവില്ല സ്വന്തം അനുഭവം വന്നാലേ ശരിക്കും അത് മനസിലാകയോള്ളൂ എന്നും ഇത്തരുണത്തില്‍ അനുസ്മരിക്കുന്നൂ.}

തോല്‍വി സമ്മതിച്ചുകൊണ്ട്
പിപ്പിലാഥന്‍.

Anonymous said...

കാര്‍ഡിനല്‍ പദവി കിട്ടി മണിക്കൂറുകള്‍ക്കകം ഇത്രയും വിവാദം ശ്രിഷ്ടിച്ച മാര്‍ ആലഞ്ചേരി ചുരുങ്ങിയ പക്ഷം അപക്വനായ ഒരു നേതാവാണെന്ന് സ്വയം തെളിയിച്ചിരിക്കുന്നു. തൊപ്പികിട്ടിയത് ഇറ്റലി എന്ന റോമ൯ സാമ്രാജത്തില്‍ നിന്നല്ലെ കേരളത്തിലെ മുഖുവന്‍റെ കൈയില്‍ നിന്നലല്ലേ.
എന്നാലും സീറോമലബാറിലിക്കുന്ന കല്‍ദായ അധികാരികള്‍ക്ക് ലാറ്റിനേ ഇഷ്ടമല്ല. തൊപ്പിയും പണവും വേണമെങ്കില്‍ ലാറ്റാനായാലും മുഖുവനായാലും വിരോധമില്ല, മാര്‍ ആലഞ്ചേരി സ്വന്തം കാലിലേക്ക് തന്നെ വെടിവച്ചിട്ടു ജനങ്ങളോട് കള്ളം പറഞ്ഞാലും എന്താ കുഴപ്പം തൊപ്പി കിട്ടിയത് ലാറ്റിന്‍റെ കൈയില്‍ നിന്നല്ലേ, ലാറ്റിനേ പെട്ടെന്ന മറക്കാഞ്ഞ് നന്നായി. ചത്തവ൪ ചത്തു. കിരീടമല്ലേ വലിയത് മാര്‍ ആലഞ്ചേരി അതല്ലേ ശെരി. അല്ലയോ ശെരി.

Anonymous said...

പുത്തനച്ചി തട്ടിന്‍പുറവും തൂക്കും !!!ഇപ്പോള്‍ എന്തുപറ്റി???വെളുക്കാന്‍ തേച്ചത് പാണ്ടായോ???സിറോ മലബാര്‍ സഭയുടെ തലവനോ,
അതോ ഇന്ത്യന്‍ പ്രധാന മന്ത്രിയോ??പുതിയ സ്ഥാനത്തിന്റെ അധികാരങ്ങള്‍ എന്തെല്ലാം??????

Anonymous said...

Cardinal should think before he talk..

Anonymous said...

Immature blog. Grow up kids. That is the only thing we could say

Anonymous said...

പൊന്നി൯ കുരിശുമത്തപ്പോ മലയാറ്റൂര്‍ പൊ൯മല കയറ്റം. പൊന്നി൯ കുരിശുമത്തപ്പോ ക്ലാവ൪ കുരിശിറക്കം.

മലയാറ്റൂര്‍ തീര്‍ഥാടനം 26 ന്‌ ആരംഭിക്കും

കുരിശുമുടി (മലയാറ്റൂര്‍):പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ -കുരിശുമുടി തീര്‍ഥാടനം 26 ന്‌ ആരംഭിക്കും.

മഹാ ഇടവകയുടെ നേതൃത്വത്തില്‍ മലയാറ്റൂര്‍, വിമലഗിരി, ഇല്ലിത്തോട്‌, സെബിയൂര്‍ എന്നീ പള്ളികളിലെ വൈദികര്‍, അല്‍മായര്‍, കന്യാസ്‌ത്രീകള്‍, ഇടവകസമുഹം എന്നിവര്‍ ഉള്‍പ്പെട്ട പതിനായിരങ്ങളാണ്‌ 26 ന്‌ മലകയറാന്‍ എത്തുന്നത്‌.

Anonymous said...

welcome back piiladan!!!!!!!!!!

Roshan Francis said...

കാള പെറ്റു എന്ന് കേട്ടതേ കയറെടുത്ത സഹോദരന്മാരോട് സഹതാപം തോന്നുന്നു. കര്‍ദ്ദിനാള്‍ ആലഞ്ചേരി പിതാവിനെയെന്നല്ല ആരെയും കിട്ടുന്ന അവസരം മുതലെടുത്ത്‌ അവഹേളിക്കുന്ന രിതി ശരിയല്ല. അദ്ദേഹത്തിനു ഇറ്റലിയെ ന്യായികരിച്ചിട്ടു ഒന്നും കിട്ടാനില്ല. വത്തിക്കാന്‍ ഒരു സ്വതന്ത്ര രാഷ്ട്രം ആണ്. നീതി നടത്തുകയും അത് ഒരു രാജ്യാന്തര പ്രശ്നമായി വളരാതെ നോക്കുകയും ചെയ്യണമെന്ന നല്ല കാര്യങ്ങളാവാം അദ്ദേഹം പറഞ്ഞത്. ഇത്തരം കാര്യങ്ങള്‍ ഒരു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുതലെടുക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ലെന്ന് അദേഹം പറഞ്ഞതും നല്ല അര്‍ത്ഥത്തില്‍ നമുക്ക് എടുക്കാവുന്നതെയുള്ള്. ഇതൊക്കെ പത്രക്കാര്‍ക്ക് എങ്ങിനെ വേണമെങ്കിലും വളക്കാം. അതായിരിക്കാം സംഭവിച്ചതും.






http://almayasabdam.blogspot.com/

Anonymous said...

അറിവില്ലാത്ത പിപ്പിലാഥന്‍ വീണ്ടും എഴുതി . ഇറ്റലിയും വത്തിക്കാനും രണ്ടു രാജ്യങ്ങാലാണ് . (ഇറ്റലിക്കുള്ളിലെ റോമിനുളളില്‍ )

രണ്ടും ലാറ്റീ൯ തന്നേ പിപ്പിലാഥ!
ലാറ്റീ൯-നെ വെറുക്കുന്ന കല്‍ദായ വാധിക്ക് തൊപ്പികിട്ടിയാല്‍ ഉടനെ കഴുത ആവുമോ? എന്നാല്‍ അതും ഇവിടെ സംഭവിച്ചു. കാര്‍ഡിനല്‍ പദവി കിട്ടി മണിക്കൂറുകള്‍ക്കകം മാര്‍ ആലഞ്ചേരി റോമിനുളളില്‍ നിന്ന് കൊല്ലത്തേക്ക് ഒരു വെടി. കൊണ്ടതോ, മാര്‍ ആലഞ്ചേരി സ്വന്തം കാലിലേക്ക് തന്നെ വെടിവച്ചിട്ടു. തൊപ്പിയുടെ ഒരു ഗുണമേ.

Anonymous said...

സ്വന്തമായി പാസ്പോര്‍ട്ടും ,വിസയും, ദേശിയഗാനവും , കൊച്ചാര്‍മിയും ( SWISS ARMY), വിദേശ സ്ഥാനപതികളും , മിക്ക രാജ്യങ്ങളിലും എംബസികളും , ദേശിയപാതാകയുമുള്ള ഒരു സ്വതന്ത്ര രാഷ്ട്രം . അതും ഇറ്റ ലിയും ഒന്നാണെന്ന് പറയുന്നവരോട് തോറ്റിരിക്കുന്നു.യൂറോപ്പില്‍ താമസിക്കുന്നവര്‍ക്ക് ഇതിലെന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ പറയുക, ////////////////////////

യൂറോ, ഇറ്റലിയിലും വത്തിക്കാനിലും ഒന്നല്ല എന്ന് അപ്പിലാഥന്‍ പറയാഞ്ഞ് നന്നായി.

Anonymous said...

ഹലോ പിപ്പിലാധ
ഇറ്റാലിയന്‍ പോലീസെന്തിനാ വത്തിക്കാനിലെ കാര്യങ്ങളും കൂടി നോക്കുന്നത്?
വത്തിക്കാന് സ്വന്തമായി പോലീസുണ്ടോ?പിന്നെ വത്തിക്കാന്‍റെ മറ്റെന്തൊക്കെ
കാര്യങ്ങളാണ് ഇറ്റലി നോക്കുന്നതെന്നരിയാന്‍ പിപ്പിലാഥന്‍ ഒന്ന് നെറ്റില്‍
നോക്കിയാട്ടെ.പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നതുപോലല്ലേ പിപ്പിലാഥന്‍
വായനക്കാരെ പറഞ്ഞു പറ്റിക്കാന്‍ നോക്കുന്നത്?പിപ്പിലാധനെപ്പോലെ
ഗൂഗിള്‍ ചെയ്തു ബ്ലോഗില്‍ എഴുതുന്നവരില്‍ നിന്നും ഇതില്‍ക്കുടുതല്‍
ഒന്നും പ്രതീക്ഷിക്കാനില്ല!!!

Joseph Padannamakkel said...

പിപ്പിലാഥന്‍‍ പറഞ്ഞെതെല്ലാം ശരിതന്നെ.വത്തിക്കാന്‍ എല്ലാ പരമാധികാരവും അടങ്ങിയ ഒരു കൊച്ചുരാജ്യംമാത്രമാണ്. പക്ഷെ ഈ
കൊച്ചുരാജ്യത്തിനു ലോകത്തിലെ എല്ലാ സാമ്രാജ്യശക്തികളിലും നല്ല സ്വാധീനമുണ്ട്. അമേരിക്കന്‍പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പിലും വത്തിക്കാന്‍റെ അഭിപ്രായങ്ങള്‍ക്ക് വിലയുണ്ട്‌. മാര്‍പാപ്പയുടെ വിശേഷണങ്ങള്‍ ഇങ്ങനെ "Pope, Bishop of Rome, Vicar of Jesus Christ, Successor of the Prince of the Apostles, Supreme Pontiff of the Universal Church, Primate of Italy, Archbishop and Metropolitan of the Roman Province, Sovereign of the State of Vatican City"

പോപ്പ്, റോമിന്‍റെ ബിഷപ്‌, ക്രിസ്തുവിന്റെ വികാരി, പീറ്ററിന്റെ പിന്ഗാമി, ആഗോളസഭയുടെ പരമാധികാരി,ഇറ്റലിയുടെ പരമോന്നത ആത്മീയപിതാവ്, റോമിന്‍റെ മെത്രാപോലീത്താ,വത്തിക്കാന്‍റെ പരമാധികാരി ഇങ്ങനെ പോവുന്നു.
ഇത്രമാത്രം സ്വാധീനമുള്ള സഭയിലെ പിതാക്കന്മാര്‍ക്കു ഇത്തരം സംഭവങ്ങള്‍ ഒരു പാഠം ആയിരിക്കട്ടെ.

റോമ്മാസാമ്രാജ്യം മുഴുവന്‍ നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴും പോപ്പ് അവിടുത്തെ രാജാവിനെപ്പോലെയാണ്.മദ്ധ്യകാലത്തെ റോമിലെ രാജാക്കന്മാരുടെ വേഷം തന്നെയാണ് ഇന്നും സഭയുടെ രാജാവിനും രാജകുമാരന്മാര്‍ക്കും.
റോമില്‍ ആലഞ്ചേരി പ്രസ്താവന നടത്തിയത് അവിടെ പത്രം പ്രസിദ്ധികരിച്ചിരുന്നു. ആലഞ്ചേരി അത് നിഷേധിക്കുന്നു. വാര്‍ത്ത ശരിയോ തെറ്റോ ആയിരിക്കാം. നിഷേധിക്കുന്നുവെങ്കില്‍ ഈ മാധ്യമങ്ങള്‍ക്ക് നേരെ കേസ്സെടുക്കണം. സഭയെയാണ് അപമാനപ്പെടുത്തിയത്. ഇവുടുത്തെ
കോഴരാജാക്കന്മാര്‍ ഹൈക്കോടതികളില്‍ നിയമം തേടി പോകാറില്ലേ?

ഇങ്ങനെയുള്ള കാര്യങ്ങളില്‍ സഭാപിതാക്കന്മാര്‍ മൌനം പാലിക്കുന്നതാണ് ഉത്തമം.. അക്രൈസ്തവപത്രങ്ങളില്‍ ഈ സഭാപിതാവ് അവഹെളിക്കപ്പെട്ടതും മനസ്സിലാക്കണം

Anonymous said...

ഇറ്റലിക്കുള്ളിലെ കത്തോലിക്ക൯ വെയിറ്റുളള കത്തോലിക്ക൯

കേരളത്തിലെ കത്തോലിക്ക൯
മുഖുവ൯ കത്തോലിക്ക൯
വെയിറ്റില്ലാത്ത കത്തോലിക്ക൯
മീന്‍റെ നാറ്റമുളള കത്തോലിക്ക൯

മാര്‍ ആലഞ്ചേരി പിതാവിന് തൊപ്പികിട്ടിയപ്പോള്‍, ഇറ്റലി വെയിറ്റുളള കത്തോലിക്കനാണോ വലിയത്. കേരളത്തിലെ നാറ്റമുളള മുഖുവ൯ കത്തോലിക്കനാണോ വലിയത്. കത്തോലിക്കരായ രണ്ടു മീന്‍പിടുത്തക്കാര്‍ കൊല്ലപ്പെട്ടു. ചാവാനുളളവ൯ ചത്തു. പോയതോ ചത്തവരുടെ കുടുബത്തിന്. മാര്‍ ആലഞ്ചേരി പിതാവിന്‍റെ അപ്പന്‍ അല്ലല്ലോ വെടി കൊണ്ട് ചത്തത്.

Anonymous said...

കാള പെറ്റു എന്ന് കേട്ടതേ കയറെടുത്ത കര്‍ദ്ദിനാള്‍ ആലഞ്ചേരി പിതാവിനൊട് സഹതാപം തോന്നുന്നു.

കാള പെറും എന്നത് ആലഞ്ചേരി പിതാവിനല്ലേ തോനിയത്. അങ്ങാടിയത്ത് പിതാവിന് തോനിയില്ലല്ലോ.

Anonymous said...

ഇത്തരം കാര്യങ്ങള്‍ ഒരു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുതലെടുക്കാന്‍ ആരെയും അനുവദിക്കാന്‍ പാടില്ലെന്ന് അദേഹം പറഞ്ഞതും നല്ല അര്‍ത്ഥത്തില്‍ നമുക്ക് എടുക്കാവുന്നതെയുള്ള്. ഇതൊക്കെ പത്രക്കാര്‍ക്ക് എങ്ങിനെ വേണമെങ്കിലും വളക്കാം. അതായിരിക്കാം സംഭവിച്ചതും.

February 23, 2012 11:46 AM


എങ്ങിനെ വേണമെങ്കിലും വളക്കാം. അതുകൊണ്ടല്ലെ കല്‍ദായ കുരിശില്‍ കിളി വളഞ്ഞത്.

Anonymous said...

Mallus WE the Mallus

The plane in which two mallus were traveling crashed over an ocean.

Once in the water other passengers swam for floats to keep themselves afloat-------

but the Mallus swam towards the cargo portion collecting lemons to make lemon juice.


What can be done to put a Mallu to dilemma ?

Offer him fish curry and kaLLu (toddy) and ask him to choose only one of them.

Why did the mallu go to Vatican? To listen ‘Pop’ music.

James said...

Pippiladan,
I thought Italy,Rome,Vatican all are same and pope is in charge of all. I think most of us have an understanding like this. I found someone blame you to get information from google. does't matter where you get it from, but what matters is the information corect or not.
thanks

Anonymous said...

ഹലോ പിപ്പിലാധ
ഇറ്റാലിയന്‍ പോലീസെന്തിനാ വത്തിക്കാനിലെ കാര്യങ്ങളും കൂടി നോക്കുന്നത്?

you are jelous on pippiladan man

What he wrote is absolutley right.

Tom Varkey said...

Is the Caldayan Syro-Malabar Church Engaged in a ‘Lollipop Christianity’ That Can Never Take Us to Heaven? – Tom Varkey

Imagine God having a newspaper that has a classified column. Imagine also that this Help Wanted Ad appears in the classified column one Sunday morning: “Help Wanted (By God): All Caldayan Syro- Malabar bishops and priests ineligible and therefore need not apply”. How realistic is that? Believe it or not, the way the Syro-Malabar Church is functioning today, I would emphatically say that this is entirely realistic. You will totally agree with me when you hear my theological reasoning below as to why I say this is realistic.
In 2 Tim. 2:20-21 the Word of God says: “In a large house there are articles not only of gold and silver, but also of wood and clay; some are for noble purposes and some for ignoble. If a man cleanses himself from the latter, he will be an instrument for noble purposes, made holy, useful to the Master and prepared to do any good work.” Comparing its members to articles of differing values in a house, in the Caldayan Syro-Malabar Church today there are some articles of gold and silver. These are the bishops and priests. Then there are other articles of clay and wood like you and me -- ordinary lay people. Since the bishops are made of gold, they are called “His Excellency”, “His Beatitude”, etc. The priests may be treated as made of silver as they are called VG’s, procurators, monsignors, “achans”, etc, titles that are less glamorous than “His Excellency”, etc. We lay people are simply called by our names as we are made of wood and clay, nothing fancy and nothing glamorous. If we write in the blog, we may even be called “shudra jeevikal” or even worse depending on how upset our church authorities get when we speak the truth.
Ironically as far as God is concerned, He couldn’t care less whether we are made of gold or silver or wood or clay as we read above in v. 21 of 2 Tim. 2. God says that when anyone cleanses himself from filthiness, he becomes useful to the Master (God) and he is eligible to do any good work for Him. If we look around, this is what is happening in the Syro-Malabar Church today. Most of the lay people are willing to obey the Word of God by embracing the Crucifix which is a vital theology in our faith as we read in 1 Cor. 1:18. Here we read: “the message of the cross is foolishness to those who are perishing, but to us who are being saved it is the power of God.” Therefore we the lay people strongly hold on to the Crucifix no matter how hard our bishops and priests oppose it.
Our Caldayan bishops and priests have either not realized or long forgotten that God cannot use us if we do not cleanse ourselves from sins by surrendering ourselves to obey the Word of God. In 1 Pet. 1:22 we read: “Now that you have purified yourselves by obeying the truth so that you have sincere love for your brothers, love one another deeply, from the heart.” If we stubbornly reject the Crucifix and thereby “the message of the cross”, then we cannot be purified because obeying the truth is a pre-condition to our purification from our sins. To God it does not matter whether we are made of gold or silver or of clay or wood. He only looks to see if we are willing to obey the Word of God.

Anonymous said...

പിപ്പിലാധ
നിന്‍റെ കമന്റിനെ സപ്പോര്‍ട്ട് ചെയ്തു നീ തന്നെ എഴുതുന്നതിനു നാണമാവുന്നില്ലേ?
മറ്റു പേരുകളില്‍ നിനക്കുവേണ്ടി സുപ്പോര്ടു ചെയ്തെഴുതുന്നത് ആര്‍ക്കും
മനസ്സിലാകില്ലെന്ന് കരുതുയോ?നീ വിചാരിച്ചോ ആര്‍ക്കും ഒന്നും മനസ്സിലാകുന്നില്ലെന്നു?

Tom Varkey said...

Dear Blog Master, this is part 2 of the Article "Is the Caldayan Syro-Malabar Church Engaged in ..."
Tom Varkey

Unfortunately, one of the terrible consequences of not being willing to obey the truth is that such a person cannot love his brothers and sisters “deeply from the heart” as we read in 1 Pet. 1:22. Thus in the Syro-Malabar Church today, we see our Caldayan hierarchy often times loving the flocks just for their money. Their theology may be light years away from truth and based on human traditions and genealogies as in the case of their imposing the idolatrous Mar Thoma Cross in Garland and Chicago. They will use any type of unscrupulous methods like installing the Mar Thoma Cross in the middle of the night as the Bishop did in Chicago. They may use the cameras as Fr. Jojy did in Garland and Fr. Sasserry seems to be trying to do in Coppell. All these are evidences that these ‘shepherds of the flock’ have no sincere love for their flocks but they only see them as objects of exploitation and a means to achieving their own selfish ends. Jesus spoke so accurately about our Caldayan Syro-Malabar hierarchy when He said in Jn. 10:1: “I tell you the truth, the man who does not enter the sheep pen by the gate, but climbs by some other way, is a thief and a robber.” Jesus Himself prophesied that those who act in sneaky ways like installing the idolatrous cross in the cover of the night are thieves and robbers.
In light of the above goings-on in the Syro-Malabar Church, what are we the lay persons to do to alleviate the situation that currently exists? Our work is cut out for us. Jude admonishes us to contend for our faith as we read in Jude 3. In Jude 4 he warns us that “they are godless men, who change the grace of our God into a license for immorality and deny Jesus Christ our only Sovereign and Lord.” Even though Paul tells us in Gal. 6:14 that the Cross of Jesus Christ which is the Crucifix is the only object of boasting in our places of worship, our Syro-Malabar Church hierarchy is trying to get rid of the Crucifix as fast as they can.
Our Church authorities are only interested in exploiting and fleecing their flocks instead of spiritually enriching them and bringing them closer to their main Shepherd who is Jesus Christ. Reason is that they do not possess any deep love for their flocks as they have not been purified of their sins by accepting the truth. So what we see in the Syro-Malabar Church today is nothing but ‘Lollipop Christianity’. It is the fulfillment of what Paul prophesied in 2 Tim. 4:3: “The time will come when men will not put up with sound doctrine. Instead to suit their own desires, they will gather around them a great number of teachers to say what their itching ears want to hear. They will turn their ears away from the truth and turn aside to myths.” We see so many myths being floated in defense of the idolatrous ‘Mar Thoma Cross’ to remove the Crucifix from our churches even though the Word of God strongly speaks in support of the Crucifix in Jn. 3:14, 1 Cor. 1:18 and Gal. 6:14. Dear friends of the Crucifix, hold on to your seats. We have to defend our faith and defend WE WILL. God is looking not for articles of gold and silver who are called His Excellencies and Beatitudes, etc. but ordinary believers like you and me who are willing to obey His Gospel. By obeying the Word of God, we have been purified of our sins and thus we can be useful for God’s work as we saw above in 2 Tim. 2:21.

Tom Varkey said...

Dear Blog Master, this is part 3 of the Article "Is the Caldayan Syro-Malabar Church Engaged in ..."
Tom Varkey

We may not be called His Excellency, His Beatitude, VG’s, Procurator etc. in the Syro-Malabar Church. In fact we may even be called “Shudra Jeevikal” or worse by those who cannot tolerate our standing up for the truth and for the Gospel of Jesus Christ and His Cross. Because to them the message of the cross is foolishness as they are perishing. But we are being saved by “the message of the cross” by holding on to the Crucifix. Even though we may not get any respect here, one day we will reign with Jesus Christ in His kingdom for all eternity as kings just as Jesus has promised us in Rev. 2:26-27.

Anonymous said...

He talk and preach against Christ and his cross so its quite normal he get trouble now and then until he turn back to Christ.