Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, February 3, 2012

മാനത്തൂര്‍ വികാരി നരിക്കാട്ടിനെതിരെ നടപടി - പാലാ ബിഷപ്പിന് ബോധോദയം

കല്ലുവെട്ടത്ത് കുട്ടപ്പനു സഭാപരമായ ശവസംസ്‌കാരം നിഷേധിച്ച റവ. മൈക്കിള്‍ നരിക്കാട്ടിനെതിരെ നടപടി.


ജനുവരി 24നു രാത്രി 9നുശേഷം പാലാ അരമനയിലേയ്ക്കു ആരുംതന്നെ  അറിയാതെ ഇദ്ദേഹത്തെ കടത്തിക്കൊണ്ടു പോയതായാണ് കേള്‍ക്കുന്നത്. 25നു രാവിലെ മാനത്തൂര്‍ പള്ളിയില്‍ കുര്‍ബാനയ്ക്കു ചെന്ന വിശ്വാസികളാണ് പുതിയ വികാരിയെ കാണുന്നത്. റവ. മൈക്കിള്‍ നരിക്കാട്ടില്‍ അവധിയിലാണെന്നും താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍, ബിഷപ്പ് തന്നെ അയച്ചിരിക്കുകയാണെന്നും പുതിയ വികാരി അറിയിച്ചു. എന്തായാലും ടി പുരോഹിതനെ ബിഷപ്പ്  ഒളിപ്പിച്ചിരിക്കുന്നതായാണ് മനസിലാകുന്നത്.

റവ. മൈക്കിള്‍ നരിക്കാട്ടിനെയും ഏതാനും കമ്മിറ്റിക്കാരെയും  ബിഷപ്പ് അരമനിലേയ്ക്ക് വിളിപ്പിച്ച് ഒരു തെളിവെടുപ്പ് നടത്തിയതായി അന്വേഷണത്തില്‍നിന്ന് അറിഞ്ഞു. സ്ഥിതിഗതികള്‍ വികാരിക്കോ പള്ളിക്കോ അനുകൂലമല്ലെന്നും ഇടവകക്കാര്‍ ഒന്നടങ്കംതന്നെ നരിക്കാട്ടിനെതിരാണെന്നും കമ്മിറ്റിക്കാര്‍ അറിയിച്ചതായാണ് മനസിലാകുന്നത്. തുടര്‍ന്ന് കമ്മിറ്റിക്കാരോട് പൊയ്‌ക്കൊള്ളാന്‍ ബിഷപ്പ് നിര്‍ദ്ദേശിക്കുകയും വികാരിയെ അയച്ചേക്കാമെന്ന് പറയുകയും ചെയ്തത്രെ! കമ്മിറ്റിക്കാര്‍ പിരിഞ്ഞശേഷം നരിക്കാട്ടു കത്തനാരോട് ഇനി  മാനത്തൂര്‍ക്ക് പോകേണ്ടെന്നു പറയുകയും പകരം മറ്റൊരു പുരോഹിതനെ അയയ്ക്കുകയും ചെയ്‌തെന്നാണ് പറയപ്പെടുന്നത്. ഫലത്തില്‍ അദ്ദേഹത്തിനു ഇടവക ഭരണത്തില്‍ നിന്നു സസ്‌പെന്‍ഷനായിരിക്കുന്നു.  ഇടവക ഭരണത്തിനു ടിയാന്‍ യോഗ്യനല്ലെന്നു ബിഷപ്പിനു ബോധ്യപ്പെട്ടെന്നു സാരം!

കുറ്റം ചെയ്തില്ലെങ്കില്‍ പിന്നെന്തിനാണു ശിക്ഷ നല്‍കുന്നത്?

28 comments:

Anonymous said...

DEAR BLOG OWNER,

PLEASE READ THE PARAGRAPH GIVEN BELOW.IT APPEAED IN DEEPIKA DATED FEB.3, 2012. IT CLEARLY SHOWS THE BIASED AND ONE SIDED PROPAGANDA SCHEME HATCHED BY PALA, CHAGNASERRY AND KAJIRAPPILLY DEVILS OF US SYROMALABAR CHURCH HEADED BY SATAN ANGADY AND HIS ASSOCIATES. SHAME ON YOU DEVILS. YOU ARE SUCKING THE BLOOD OF ALL S.M. CATHOLICS WHO HAILS FROM 29 DIOCESE FROM INDIA AND RESIDING IN USA. THE FUNDS COLLECTED IS USED TO BUILD ANGADY TEMPLES WITH CLAVER CROSS AND SHEELAS.

Though the first church was bought in 1992, most of the expansion has happened only in recent years. While mostly unused Jewish temples and Protestant churches have been bought out, where this is not possible, land is bought and new churches built. Most of these churches are located in areas where Malayalis with roots in places like Pala, Kanjirappally and Kottayam have settled down.

Anonymous said...

Great work voice blog. We can be proud of this

http://www.haindavakeralam.com/HKPage.aspx?PageID=15239&SKIN=C

Dissenting Voices from laity against Church from Kerala
04/01/2012 00:38:05 Krishna

It looks like Christians who claim allegiance to different church traditions of Kerala are going through some kind of introspection. The hitherto suppressed feelings, questions and concerns are pouring out through blogs and other social media. Many of them seem to have understood the folly of imitating other religions, propagating false stories, overzealous conversions etc.

Actually the Christian society is facing an implosion. Nowadays there are more number of incidents of Christian factions coming out accusing each other of corruptions and wrongs and use those as reasons to move against the influence of the other group. These fault lines which are rooted in the Kerala Christian community are now showing up even among Christians who live out side India. Many of the followers dare to challenge the fraudulent propaganda about St Thomas and the fabricated proofs etc. They are not ready to simply swallow the statements of the church especially when it comes to the increased number of criminal activities involved by padres and nuns. May be the freedom of speech and thought they see in Hindu society triggers this phenomenon. Or the increased number of converted Hindus among them who were enjoying the freedom till the other day, is indirectly influencing their mind set.

It is better for them if they realize the importance of natural growth instead of trying to outgrow others with a dream to dominate. The following blogs give some very interesting perceptions about what is happening among them.

http://syromalabarvoice.blogspot.com

http://almayasabdam.blogspot.com

Anonymous said...

http://www.haindavakeralam.com/HKPage.aspx?PageID=15285&SKIN=C

Cardinal Alencherry – Double Citizenship?

Ref :Archbishop Mar George Alencherry has been elevated to the status of a cardinal, according to an announcement by the Vatican last week.

http://in.christiantoday.com/articles/archbishop-george-alencherry-elevated-to-cardinal/6941.htm



Atlast, Archbishop Alencherry has been rewarded for the nearly 100% conversion he has successfully carried out in the coastal areas of Kanyakumari, Nagercoil etc., in Tamil Nadu and Kerala. He had also tried his best to avoid a Vivekananda memorial at Kanyakumari but was simply overwhelmed by a mighty pan-India alliance of Hindus, much like Sethusamudram in recent times.

But the question now is about the legalities of a Cardinalship in India . Pope is not only the head of Catholic church all over the world, but also the Head of a State. Holy See ( Vatican ) is an independent sovereign nation much like India . And the Pope is equal to President of India and President of USA. And who elects the Pope? The Cardinals, including Alencherry, will elect the next Pope, whenever the next elections be. How is this possible? Is it allowable under Indian constitution?

A legal team must study this and approach the court against this gross violation of Indian constitution that has already taken place a couple of times in the past. This must not be allowed to happen again. If Cardinal Alencherry is an Indian citizen, he must not be allowed to elect the Head of another sovereign nation. If this is allowed to happen, days are not far when Imams from India start participating in the election of an Islamic Khalifa (in Riyadh or Doha ) that is fast in the making.

Anonymous said...

കാലം പുരോഗമിച്ചു മാഷെ.

നുണയും, വഞ്ചനയും, മോഷണവും, പെണ്ണ് പിടുത്തവും മറ്റും നടത്തിയിട്ട് അത് ന്യായീകരിക്കാന്‍ വിശുദ്ധ ബൈബിളില്‍ നിന്നും രണ്ടു വചനം പറഞ്ഞാലൊന്നും ഇനി രക്ഷയില്ല എന്നോര്‍ക്കുക.

അച്ഛന്മാരോടുള്ള സര്‍വ ബഹുമാനങ്ങളോടും കൂടി പറയട്ടെ.

തെമ്മാടികള്‍ ആയ അച്ചന്മാരെ ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട.

KUTTAPPAN said...

പിണറായി വിജയന്‍ മാനസന്തരപ്പെട്ടു!!ജീസസ്സിനെ ഏറ്റുപറഞ്ഞ സ്ഥിതിക്ക് അദ്ധേഹത്തെ ഒരു ബിഷപ്പ് എങ്കിലും ആക്കണം .പറ്റുമെങ്കില്‍
അദ്ധേഹത്തെ ചിക്കാഗോ രൂപതയില്‍ നിയമിക്കണം.ക്രിസ്തുവിനെ അറിയുന്നവന്‍ വേണം ബിശോപ്പകന്‍!!!പുള്ളിക്കണേല്‍ അരമനകളും
മെത്രാന്മാരും സുപരിചിതവും ആണുതാനും.

ഇതൊക്കെയാണല്ലോ നിങ്ങളുടെ അജണ്ട . ഇനിയതിനു പറ്റിയില്ലെങ്കില്‍ , ഇന്ത്യയില്‍ പോയീ , അവരുടെ പാര്‍ട്ടിയില്‍ ചേര്‍ന്നാലും , കുറച്ചു കടി മാറിക്കിട്ടും. ലാവലിന്‍ കേസില്‍ കോടികള്‍ വെട്ടിച്ചവന്‍ നല്ലത് , മഞ്ഞക്കണ്ണാടിയൂരി ചുറ്റും നോക്കൂ കുട്ടാ.

Anonymous said...

ഹൈന്ദവ കേരളത്തിന്റെ എല്ലാ പിന്തുണയും.

Anonymous said...

കൊള്ളാമെടാ മക്കളെ കൊള്ളാം.. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് - വോയിസ്‌ ബ്ലോഗിന് ഹൈന്ദവ കേരളം ബ്ലോഗ്‌ കൂട്ട്

Anonymous said...

പിണറായി വിജയന്‍ മാനസന്തരപ്പെട്ടു!!ജീസസ്സിനെ ഏറ്റുപറഞ്ഞ സ്ഥിതിക്ക് അദ്ധേഹത്തെ ഒരു ബിഷപ്പ് എങ്കിലും ആക്കണം .പറ്റുമെങ്കില്‍
അദ്ധേഹത്തെ ചിക്കാഗോ രൂപതയില്‍ നിയമിക്കണം.ക്രിസ്തുവിനെ അറിയുന്നവന്‍ വേണം ബിശോപ്പകന്‍!!!പുള്ളിക്കണേല്‍ അരമനകളും
മെത്രാന്മാരും സുപരിചിതവും ആണുതാനും.
February 3, 2012 2:15 PM

അപ്പോള്‍ ബിഷപ്പ് അങ്ങാടിയത്ത്, പിണറായി വിജയന് ബിഷപ്പ് സ്ഥാനം കൊടുത്താല്‍, ബിഷപ്പ് അങ്ങാടിയത്ത് പിണറായി വിജയന്‍റെ സ്ഥാനം എടുക്കേണ്ടി വരുമല്ലോ?
ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ എന്ത് ചെയും, വി.എസ് അച്ചുമാമ്മന്‍റെ സ്ഥാനം എടുക്കേണ് വരുമല്ലോ?

Anonymous said...

മാര്‍ക്‌സും മതവും യേശുനാമത്തില്‍ :യേശു, ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപ്പോരാളി: പിണറായി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപ്പോരാളിയായാണു സി.പി.എം. യേശുക്രിസ്‌തുവിനെ കാണുന്നതെന്നു പിണറായി വിജയന്‍. ''ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിലും ബുദ്ധിമുട്ടാണു ധനവാനു സ്വര്‍ഗത്തില്‍ കടക്കാനെന്നാണ്‌ യേശുക്രിസ്‌തു പറഞ്ഞത്‌.

അത്‌ അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്‌ദമാണ്‌. അതുകൊണ്ടു സ്വാഭാവികമായും ഞങ്ങള്‍ അദ്ദേഹത്തെ ആദരിക്കും. അതില്‍ മറ്റാര്‍ക്കും വിഷമം തോന്നേണ്ട കാര്യമില്ല''- പിണറായി പറഞ്ഞു. സി.പി.എം. സംസ്‌ഥാനസമ്മേളനത്തോടനുബന്ധിച്ച്‌ 'ലോക്‌പാല്‍ ബില്ലും ഇന്ത്യന്‍ ജനാധിപത്യവും' എന്ന ദേശീയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ''ആരാധനാലയങ്ങളില്‍നിന്നു പലിശക്കാരെയും കള്ളവാണിഭക്കാരെയും ചാട്ടവാറിനടിച്ചു ക്രിസ്‌തു പുറത്താക്കി. ലോകത്താകെയുള്ള ചൂഷിത, മര്‍ദിതജനങ്ങളെ മോചിപ്പിക്കാന്‍ കമ്യൂണിസത്തിനും ക്രിസ്‌തുമതത്തിനും കഴിയും. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വിമോചന ദൈവശാസ്‌ത്രം ഇതിന്‌ ഉദാഹരണമാണ്‌. ചൂഷണത്തിനെതിരായ മുദ്രാവാക്യമാണു ക്രിസ്‌തു.

പണാധിപത്യത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണു രാജ്യത്തു നടക്കുന്നത്‌. 543 പാര്‍ലമെന്റ്‌ അംഗങ്ങളില്‍ മുന്നൂറിലധികം പേരും കോടീശ്വരന്‍മാരാണ്‌. 138 കോണ്‍ഗ്രസ്‌ എം.പിമാരും 58 ബി.ജെ.പി. എം.പിമാരും കോടീശ്വരന്‍മാരാണ്‌. ഇവര്‍ക്കു ജനങ്ങളുടെ പ്രശ്‌നമറിയില്ല''- പിണറായി പറഞ്ഞു.

സാത്താന്റെ പരീക്ഷണം പോലെ: ചെന്നിത്തല

തിരുവനന്തപുരം: യേശുക്രിസ്‌തുവിന്റെ ചിത്രമുപയോഗിച്ചു സി.പി.എം. പ്രചാരണം നടത്തുന്നതു സാത്താന്‍ യേശുവിനെ മരുഭൂമിയില്‍ പരീക്ഷിച്ചതുപോലെയെന്നു കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. കെ.പി.സി.സി. ഭാരവാഹിയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു രമേശ്‌.

ദൈവപുത്രനായ യേശുവിനെ പ്രചാരണത്തിന്‌ ഉപയോഗിക്കുന്ന സി.പി.എമ്മിന്റെ നടപടി ക്രൈസ്‌തവ വിശ്വാസികള്‍ക്ക്‌ അംഗീകരിക്കാനാവില്ല. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണിത്‌- രമേശ്‌ പറഞ്ഞു.

സി.പി.എമ്മിന്റേത്‌ അടവുനയം: മാര്‍ പവ്വത്തില്‍

കോട്ടയം: ഒരേസമയം വേട്ടക്കാരനൊപ്പം വേട്ടയാടുകയും ഇരയ്‌ക്കൊപ്പം ഓടുകയും ചെയ്യുന്ന വൈരുധ്യാത്മക നിലപാടാണു സി.പി.എമ്മിന്റേതെന്ന്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍ ഫോര്‍ എജ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. പാര്‍ട്ടി പരിപാടിയില്‍ ക്രിസ്‌തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത്‌ ഇതിനു തെളിവാണ്‌.

ക്രൈസ്‌തവ വിശ്വാസത്തെ സമൂഹത്തില്‍നിന്നു പുറത്താക്കാന്‍ ഒരു നൂറ്റാണ്ടോളം ക്രൈസ്‌തവരെ പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്‌ത പ്രത്യയശാസ്‌ത്രക്കാര്‍ ഇപ്പോള്‍ ക്രിസ്‌തുവിനെ പ്രദര്‍ശനവസ്‌തുവാക്കുന്നതു വിചിത്രമാണ്‌. അവരുടെ അടവുനയത്തിന്റെ ഭാഗമായേ ഇതിനെ കാണാന്‍ കഴിയൂ; മാര്‍ പവ്വത്തില്‍ പറഞ്ഞു.

Thankan said...

DO NOT BUY TICKET FOR SUJATHA PROGRAME. BUY SPENT MONEY ON MONEY'S PROGRAME . WE NEED TO TEACH THEM A LESSON.

WE ARE CONDUCTING A PROGRAME OF KALABHAVAN MONEY IN dfw. COME AND ENJOY IT

Anonymous said...

ലേക്‌ഷോര്‍ സമരം ഒത്തുതീര്‍പ്പാകുന്നു.


കൊച്ചി: ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതു സംബന്ധിച്ച്‌ അന്തിമ ചര്‍ച്ച തിങ്കളാഴ്‌ച നടക്കും.

ഇന്നലെ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ എറണാകുളത്തു നടന്ന യോഗത്തില്‍ ഒത്തുതീര്‍പ്പു വ്യവസ്‌ഥകള്‍ സംബന്ധിച്ച്‌ ധാരണകളായിട്ടുണ്ട്‌.

ഇപ്പോള്‍ വിദേശത്തുള്ള ആശുപത്രി എം.ഡി. ഫിലിപ്പ്‌ അഗസ്‌റ്റിന്‍ നാട്ടില്‍ മടങ്ങിയെത്തിയശേഷം നാളെ അവസാനവട്ട ചര്‍ച്ച നടക്കും. രാവിലെ എറണാകുളം ഗസ്‌റ്റ് ഹൗസിലാണു ചര്‍ച്ച.

Anonymous said...

യേശുക്രിസ്തുവിന്റെ ചിത്രം സി.പി.എം. ഉപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തുന്ന നടപടി -ഉമ്മന്‍ ചാണ്ടി



ആലപ്പുഴ: സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന് യേശുക്രിസ്തുവിന്റെ ചിത്രം ഉപയോഗിച്ചത് ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്ന നടപടിയായിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കയര്‍ അന്താരാഷ്ട്രമേള ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സി.പി.എം. എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രവര്‍ത്തനം ഉണ്ടാകരുതായിരുന്നു. യേശുക്രിസ്തുവിനെ മുന്‍നിര്‍ത്തി രാഷ്ട്രീയം കളിക്കുന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഗുണകരമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Anonymous said...

ക്രിസ്തുവിന്റെ പോസ്റ്റര്‍ വോട്ടിനുള്ള തട്ടിപ്പ് -തങ്കച്ചന്‍




കൊച്ചി: സി.പി.എം. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യേശുക്രിസ്തുവിന്റെ പടംവച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത് ക്രൈസ്തവരുടെ വോട്ട് തട്ടാന്‍വേണ്ടിയാണെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു.

നീരീശ്വരവാദം അടിസ്ഥാനമാക്കി പടുത്തുയര്‍ത്തുകയും ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന പാര്‍ട്ടിക്ക് എങ്ങനെ ദൈവപുത്രനെ ആദരിച്ച് ബോര്‍ഡുകള്‍ വയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. ദൈവനാമത്തില്‍ സി.പി.എം. എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അതിനെ ആക്ഷേപിക്കുകയും അവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്യാന്‍ മുന്‍കൈ എടുത്ത പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും ഇക്കാര്യത്തിലുള്ള ആത്മാര്‍ത്ഥതയെ സംശയിക്കണം. ക്രൈസ്തവ സമൂഹത്തിന് വളരെയേറെ വേദനയും പ്രതിഷേധവും ഉണ്ടാക്കിയിട്ടുള്ള ഇത്തരം വില കുറഞ്ഞ നടപടികളില്‍നിന്ന് സി.പി.എം. പിന്‍തിരിയണമെന്നും പി.പി. തങ്കച്ചന്‍ ആവശ്യപ്പെട്ടു.

Anonymous said...

ക്രിസ്തുപ്രസ്താവന ആശയത്തകര്‍ച്ചയുടെ തെളിവ്-ഹസ്സന്‍




കോഴിക്കോട്: നേതൃത്വപാപ്പരത്തവും ആശയത്തകര്‍ച്ചയും സംഭവിച്ചതിനാലാണ് യേശുക്രിസ്തുവിനെ വിമോചനപോരാളിയായി ചിത്രീകരിക്കേണ്ട അവസ്ഥയിലേക്ക് സി.പി.എം. എത്തിച്ചേര്‍ന്നതെന്ന് കെ.പി.സി.സി. വക്താവ് എം.എം. ഹസ്സന്‍ പറഞ്ഞു.

സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവിനും പുറകെ യേശുവിനെ വിമോചനപ്പോരാളിയായെങ്കിലും സി.പി.എം. അംഗീകരിക്കുന്നത് പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്. യേശുവിനെ പുകഴ്ത്തുകയും ക്രൈസ്തവ സഭയെ എതിര്‍ക്കുകയും ചെയ്യുന്ന സി.പി.എമ്മിന്റെ നിലപാട് വൈരുദ്ധ്യാത്മക ഭൗതികവാദമാണ്. മതവിശ്വാസത്തെ എതിര്‍ത്തിരുന്ന സി.പി.എം. ഇപ്പോള്‍ ആത്മീയാടിത്തറയില്‍ നിന്നുകൊണ്ട് മതചിഹ്നങ്ങളെയും മതപ്രവാചകരെയും എല്ലാം ഉയര്‍ത്തിക്കാട്ടി സംസാരിക്കേണ്ടിവരുന്നത് അവരുടെ ഗതികേടാണ് വ്യക്തമാക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു.

Lonappan said...

തിരുനാളിനു രൂപക്കൂട്ടില്‍ വെച്ചിരുന്ന ക്രിസ്തുവിനെയും, കൊരട്ടിമുത്തിയെയും തൊട്ടുമുത്താതെ താഴെ വെച്ചിട്ടുള്ള സ്വര്‍ണ്ണപൂവന്‍കുല മുത്തി നേര്‍ച്ചയിട്ട് വിശ്വാസികള്‍ മടങ്ങുന്നു. വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പും മാതാവിന്റെ വളയും മാലാഖയുടെ മീനും ആരാധിക്കപ്പെടുന്നു. യേശുവിന്റെ പേരില്‍ പെരുനാളുകള്‍ കുറവാണ്. നേര്‍ച്ചപ്പിരിവുണ്ടാകില്ല. കുര്‍ബാനയുടെ തിരുനാള്‍, ക്രിസ്തുരാജതിരുനാള്‍, തിരുഹൃദയതിരുനാള്‍ എന്നിവയെല്ലാം ഇല്ലാതാക്കി. പഴയ വിശുദ്ധര്‍ക്കു പുറമെ 10 പുതിയ വിശുദ്ധരുടെ തിരുശേഷിപ്പുകൂടി തൃശ്ശൂരിലെ ഒരു ധ്യാനകേന്ദ്രം റോമില്‍നിന്നും കൊണ്ടുവന്നിട്ടുണ്ട്. കേരളത്തില്‍ ഓരോ സഭയ്ക്കും ഓരോ വിശുദ്ധനെ നല്‍കുവാനാണു റോമിന്റെ തീരുമാനം. ഒരാളെ വിശുദ്ധനാക്കണമെങ്കില്‍ കോടിക്കണക്കിനു രൂപ ചെലവ് വരും. വിശുദ്ധനായാല്‍ ലോകം മുഴുവനും പള്ളികളും കപ്പേളകളും സ്ഥാപിച്ചു. നേര്‍ച്ചപ്പെട്ടികള്‍ വെക്കാം. വിഗ്രഹങ്ങളും ചിത്രങ്ങളും വിറ്റു കാശുണ്ടാക്കാം. ചാവറ അച്ചന്‍ സി.എം.ഐ. സഭയുടെ പ്രതിനിധിയായിട്ടാണു വിശുദ്ധനാകുന്നത്. അല്‍ഫോന്‍സാമ്മ സീറോ മലബാര്‍ സഭയുടെ ക്ലാരമഠത്തിന്റെ പ്രതിനിധിയായി ഇതിനകം വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. മറിയം ത്രേസ്യാ ഹോളിഫാമിലി തിരുക്കുടുംബസഭാംഗമാണ്. എവുപ്രാസ്യാമ്മ സി.എം.സി. സഭയുടെ പ്രതിനിധിയാണ്. മദര്‍തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സഭയിലെ അംഗമാണ്.

Pulikkadan said...

കത്തോലിക്കാ സഭയുടെ അതിപ്രധാന വരുമാനസ്രോതസ് പുണ്യവാന്മാരാണ്. മുന്‍കാലങ്ങളില്‍ വിദേശീയരായ പുണ്യവാന്മാരായിരുന്നു മലയാളികളുടെ ആശ്രയം. വി. സെബസ്ത്യാനോസ്, വി. ഗീവര്‍ഗീസ്, വി. അന്തോനീസ് എന്നിങ്ങനെ പോകുന്നു വിദേശ പുണ്യവാന്മാരുടെ പട്ടിക. ഇവര്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്ന് ഇന്നും സംശയമാണ്. എങ്കിലും അവര്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിച്ച് പണം വാരുന്നു. ക്രിസ്തുവിന്റെ മാതാവായ കന്യാമറിയം ഒന്നേയുള്ളൂ. പക്ഷേ വിവിധരൂപങ്ങളില്‍ കന്യാമറിയം സ്വര്‍ഗ മധ്യസ്ഥയായി പ്രഖ്യാപിക്കുന്നു. അമലോത്ഭവമാതാവ്, വേളാങ്കണ്ണി മാതാവ്, കൊരട്ടി മുത്തി, ലൂര്‍ദ്ദ് മാതാവ് എന്നിങ്ങനെ പോകുന്നു ഈ വിവിധ വേഷങ്ങള്‍. അരുവിത്തുറ പള്ളിയിലെ ഗീവര്‍ഗീസിന് താടിയുണ്ട്. ഭരണങ്ങാനം പള്ളിയിലെ ഗീവര്‍ഗീസിന് എലിവാലന്‍ മീശയെയുള്ളൂ. പക്ഷേ ഈ വ്യത്യാസങ്ങളൊന്നും അവരുടെ അത്ഭുതപ്രവര്‍ത്തനങ്ങളിലില്ലപോലും.

Anonymous said...

പിണറായി പറഞ്ഞതില്‍ തെറ്റില്ല :ക്രിസ്‌തു ആരുടെയും കുത്തകയല്ല: മാര്‍ ക്രിസോസ്‌റ്റം ‍

Text Size:

കോഴഞ്ചേരി: യേശുക്രിസ്‌തു വിപ്ലവകാരിയാണെന്നു പിണറായി വിജയന്‍ പറഞ്ഞതില്‍ എന്താണു തെറ്റെന്ന്‌ ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത. ക്രിസ്‌തു ഒരാളുടെ മാത്രം സ്വന്തമല്ലെന്നും മാരാമണ്‍ റിട്രീറ്റ്‌ സെന്ററില്‍ മാധ്യമങ്ങളോടു പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.

''ക്രിസ്‌തു വിമോചനപ്പോരാളിയായിരുന്നു. ലോകത്തിനുവേണ്ടി വളരെ പെട്ടെന്നു മാറ്റം വരുത്താന്‍ സാധിക്കുന്നവരെയാണു വിപ്ലവകാരിയെന്നു പറയുന്നത്‌. ക്രിസ്‌തു സ്വന്തം ജീവിതത്തിലൂടെയും പ്രവൃത്തിയിലൂടെയും അതാണു തെളിയിച്ചത്‌.

ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവകാരിയാണു ക്രിസ്‌തുവെന്നാണു പിണറായി പറഞ്ഞത്‌. നിങ്ങളും ഞാനുമൊക്കെ ഏറെനാളായി പറഞ്ഞുകൊണ്ടിരുന്ന കാര്യം പിണറായി പറഞ്ഞപ്പോള്‍ എതിര്‍ക്കുന്നത്‌ എന്തിനെന്നു മനസിലാകുന്നില്ല. പ്രസ്‌താവനയിലൂടെ തന്നെ എതിര്‍ക്കുന്നവരേക്കാളധികം പിണറായി ക്രിസ്‌തുവിനെ മനസിലാക്കിയെന്നാണ്‌ എനിക്കു മനസിലാകുന്നത്‌. പിണറായിക്ക്‌ ശരിയായ ധാരണ ക്രിസ്‌തുവിനെക്കുറിച്ചു വന്നെങ്കില്‍ അതിനെ എന്തിനാണ്‌ എതിര്‍ക്കുന്നത്‌? വിശ്വസിക്കുന്ന കാര്യത്തിനായി ജീവന്‍ ത്യജിക്കുന്നയാളാണു രക്‌തസാക്ഷി. ക്രിസ്‌തുവും ഇങ്ങനെ ജീവന്‍ ത്യജിച്ചു''- മെത്രാപ്പോലീത്ത പറഞ്ഞു.

Anonymous said...

വിവാദങ്ങള്‍ക്ക്‌ പിന്നില്‍ ക്രിസ്‌ത്യാനിയെ അറിയാത്ത പള്ളി സ്‌നേഹികള്‍: വീഎസ്‌

തിരുവനന്തപുരം: യേശുവിന്റെ ജീവിതം തങ്ങള്‍ക്കും വഴികാട്ടിയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. സിപിഎം സംസ്‌ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യേശുവിന്റെ പോസ്‌റ്റര്‍ വച്ചത്‌ പാര്‍ട്ടി പ്രചാരണത്തിനല്ല. യേശു വ്യവസ്‌ഥയെ വെല്ലുവിളിച്ച വിമോചന നായകനാണ്‌ . എന്നാല്‍ നഴ്‌സുമാര്‍ക്ക്‌ ശംബളം നിഷേധിക്കുന്ന ആശുപത്രികളും സ്വാശ്രയ കോളജുകളുമാണ്‌ ചിലര്‍ക്ക്‌ മതം. യേശുവിനെയും ക്രിസ്‌ത്യാനിയെയും അറിയാത്ത പള്ളി സ്‌നേഹികളാണ്‌ വിവാദങ്ങള്‍ക്ക്‌ പിന്നില്‍. മതത്തെയല്ല, മതമൗലികവാദത്തെയാണ്‌ തങ്ങള്‍ എതിര്‍ക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു .

ദാവൂദ്‌ ഇബ്രാഹിമുമായി ബന്ധമുള്ള വെറുക്കപ്പെട്ടര്‍ കേരളത്തിലുണ്ടെന്ന്‌ എന്‍ഐഎക്ക്‌ വിവരം ലഭിച്ചതായി വാര്‍ത്തകളുണ്ട്‌ . അന്വേഷിച്ച്‌ സത്യം കണ്ടെത്തണം. യുഡിഎഫ്‌ വര്‍ഗീയ സാമുദായി ശക്‌തികളെ പ്രീണിപ്പിക്കുന്നതായി അദ്ദേഹം ആരോപിച്ചു.

Anonymous said...

വിജയന് മാനസന്തരപ്പെട്ടു!! make him the Angamaly bishop

Really? Oh...then send him to Rome to be the Pope. Do not send him to Angamaly to be just a Bishop. He deserves a better position than just a bishop. He should be the next Pope at least. Or why not consider giving him Jesus Christ's position. If he is too polite to be Christ, just simply offer it to him. He will be more than happy to be called our modern Jesus Christ and All Kerala Kotties will agree to it because this will give KOTTIES a better position in the community. Well, in that case, prepare some Chammatties, beat the shit out of പിണറായി and his followers, and then crucify പിണറായി upside down. Thus പിണറായി’s KAZHAPPU will be gone for ever.

Anonymous said...

തിരുവനന്തപുരം: ക്രിസ്‌തുവിന്റെ അന്ത്യഅത്താഴ ചിത്രത്തെ വികലമാക്കി ചിത്രീകരിച്ചതില്‍ സി.പി.എമ്മിന്‌ ബന്ധമില്ല എന്ന്‌ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍..
ബ്ലോഗ്‌ മാഷേ ഗാര്‍ലാന്‍ഡ്‌ പള്ളിയില്‍ താമര കുരിസ്സിനെ 12 ശിഷ്യന്മാരും വണങ്ങുന്ന പടം ബ്ലോഗില്‍ ഇട്ടു നാറ്റിക്കരുതെ.

CHURCH said...

FROM READING OF MANY ARTICLES, IT LOOKS LIKE THE SYRO-MALABAR BLOG IS HIJACKED BY PEOPLE OF MANY OTHER DENOMINATIONs and faith, WHILE THE DUTY OF THIS BLOG IS TO "Keep Faith, Inform the Faithful, Expose Clergy abuse and arrogance: this is our Mission."

So blog master please watch out, wrong information that are creeping up in the comments and articles, this way, while we are fighting the ungospel messages, let us keep the true message of Gospel and our catholic faith true to its root"

Anonymous said...

സഖാവു ഇ.എം.എസിന് ഉണ്ടായിരുന്ന ഒരു മത-രാഷ്ട്രീയ അജണ്ടാ ആയിരുന്നു, കേരളത്തില്‍ ക്രിസ്ത്യന്‍ സെമിനാരികളില്‍ കമ്മ്യുണിസ്റ്റ് ഭടന്മാരെ കുത്തിത്തിരുകി വിശ്വാസ തകര്‍ച്ച മതാനുയായികളില്‍ ഉണ്ടാക്കുകയെന്നത് .അങ്ങനെ എത്തിയവരില്‍ ചിലര്‍ മെത്രാന്‍ വരെ ആയി തീര്‍ന്നവരുണ്ട്. തിരുഅത്താഴ ചിത്രം ,കമ്മ്യുണിസ്റ്റ് പ്രത്യയ ശാസ്ത്രം ക്രിസ്തീയ വിശ്വാസം ഇവയിലൊക്കെ വിപ്ലവകരമായി കമ്മ്യുണിസ്റ്റ് നടപടികളെ പുകഴ്ത്തുന്ന ചില മെത്രാന്മാരുടെ പ്രസ്താവനകള്‍ തീരെ ചിന്തിക്കാതെ നാം തള്ളിക്കളയരുത്.ഇവര്‍ ,ലോകചരിത്രം പഠിക്കുവാന്‍ മെനക്കെടാത്തവര്‍ ആണ്.യൂറോപ്പില്‍ നിന്നും റഷ്യയില്‍ നിന്നും കമ്മ്യുണിസത്തെ തൂത്തെറിഞ്ഞ പോളന്‍ മാര്‍പ്പായുടെ ശക്തമായ നടപടി ലോകം എന്നും സ്മരിക്കുമ്പോള്‍ കേരളത്തിലെ മെത്രാന്മാരുടെയും വൈദികരുടെയും നടപടികള്‍ കമ്മ്യുണിസത്തെ അവരുടെ ളോഹയുടെ പോക്കറ്റില്‍ കൂടെ കൊണ്ട് നടക്കുന്നു.ഇപ്പോള്‍ തിരുഅത്താഴ ചിത്രത്തിന്‍റെ പേരില്‍ ഇരട്ട മുഖം കാണിക്കുന്നു.ഫാരിസ് അബൂബക്കറിനു ദീപിക ആരുമറിയാതെ വില്‍പ്പന നടത്തിയത് കാഞ്ഞിരപ്പള്ളി മെത്രാന്‍ മാത്യു അറയ്ക്കല്‍ ആണ്. പണത്തിനു വേണ്ടി വിശ്വാസത്തെയും ചരിത്രത്തെയും വിറ്റഴിക്കുന്ന ഇക്കൂട്ടര്‍ തന്നെയാണ് തിരുഅത്താഴ ചിത്ര വിമര്‍ശനവുമായി മാദ്ധ്യമങ്ങളില്‍ പിണറായിക്കെതിരെ ചാട്ടവാര്‍ എടുക്കുന്നത്. എന്തൊരു വിരോധാഭാസം?

Anonymous said...

കഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്ങളം പള്ളി വികാരി ഫാ.മാത്യു പുതുമന , അവിടുത്തെ ശവക്കുഴിവെട്ടുകാരന്‍ തോമ്മാ മരിച്ചു അടക്കം ചെയ്ത കുഴിയില്‍ നിന്നും പാതിരാ നേരത്ത് ആരുമറിയാതെ രണ്ടു കൈക്കാരന്മ്മാരും കൂടി പുറത്തെടുത്തു മറ്റൊരു കുഴിയില്‍ മാറ്റി അടക്കി. പുതുമനയെ ശിക്ഷിക്കാന്‍ ഒരു മെത്രാനും തയ്യാറല്ല. തൊമ്മ പുതു കൃത്യാനി ആയതു കാരണം എന്തും ചെയ്യാമെന്നാണോ പുതുമന ചിന്തിക്കുന്നത്? സീറോ മലബാര്‍ വോയിസ് ബ്ലോഗ്‌ പ്രതിക്ഷേധിക്കണം.

Anonymous said...

കഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്ങളം പള്ളി വികാരി ഫാ.മാത്യു പുതുമന , അവിടുത്തെ ശവക്കുഴിവെട്ടുകാരന്‍ തോമ്മാ മരിച്ചു അടക്കം ചെയ്ത കുഴിയില്‍ നിന്നും പാതിരാ നേരത്ത് ആരുമറിയാതെ രണ്ടു കൈക്കാരന്മ്മാരും കൂടി പുറത്തെടുത്തു മറ്റൊരു കുഴിയില്‍ മാറ്റി അടക്കി. പുതുമനയെ ശിക്ഷിക്കാന്‍ ഒരു മെത്രാനും തയ്യാറല്ല. തൊമ്മ പുതു കൃത്യാനി ആയതു കാരണം എന്തും ചെയ്യാമെന്നാണോ പുതുമന ചിന്തിക്കുന്നത്? സീറോ മലബാര്‍ വോയിസ് ബ്ലോഗ്‌ പ്രതിക്ഷേധിക്കണം.

Anonymous said...

മാര്‍ ക്രിസോസ്‌റ്റത്തിന്‌ മനസിലാകും; മാര്‍ പൗവ്വത്തിലിന്‌ മനസിലാകില്ല:

തിരുവല്ല: കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ മതനിരപേക്ഷ നിലപാട്‌ മാര്‍ ക്രിസോസ്‌റ്റത്തിന്‌ മനസിലാകുമെന്നും മാര്‍ പൗവ്വത്തിലിന്‌ മനസിലാകില്ലെന്നും സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍.

ഇതിനു കാരണം മാര്‍ പൗവ്വത്തിലിന്റെ നിലപാടുകള്‍ വലതുപക്ഷ രാഷ്‌ട്രീയത്തിനെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും ജയരാജന്‍ പറഞ്ഞു. ഒരു മതവിഭാഗത്തിന്റെയും കുത്തകയല്ല യേശുക്രിസ്‌തു. ക്രിസ്‌തു പോരാടിയത്‌ അടിമത്തത്തിനും ചൂഷണത്തിനുമെതിരേയാണ്‌. അതാണ്‌ കമ്യൂണിസ്‌റ്റുകാരും ചെയ്യുന്നത്‌. സി.പി.എം. പതാകജാഥയ്‌ക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Anonymous said...

മതസ്ഥാപകരെ രാഷ്ട്രീയവത്കരിക്കരുത്: കെ.എം.മാണി


കോട്ടയം: ദൈവപുത്രനും ക്രിസ്തുമത സ്ഥാപകനുമായ യേശുവിനെ പരിഹസിക്കുന്ന രീതിയിലുള്ള ചിത്രങ്ങളും സംവാദങ്ങളും നിര്‍ഭാഗ്യകരമാണെന്ന് കെ.എം.മാണി. കമ്മ്യൂണിസ്റ്റ് സിദ്ധാന്തവും ക്രൈസ്തവ തത്ത്വങ്ങളും തമ്മില്‍ വ്യത്യാസമില്ലെന്നുള്ള വാദങ്ങളും പ്രകാശ് കാരാട്ടിനെപ്പോലുള്ളവരെ യേശുവിനോട് ഉപമിക്കുന്നുതുമൊക്കെ വികൃതമായ സമീപനമാണ്.

ഒരു മതത്തിന്റെ സ്ഥാപകനെ രാഷ്ട്രീയവത്കരിക്കുന്നത് വലിയ തെറ്റാണ്. ഭൗതിക വാദമാണ് കമ്യൂണിസത്തിന്റെ അടിത്തറ. ക്രിസ്തുമതമടക്കം എല്ലാ മതങ്ങളുടെയും അടിത്തറ ആത്മീയതയില്‍ അധിഷ്ഠിതമാണ്. സി.പി.എമ്മിന് ഈ ആത്മീയതയോട് യോജിക്കാന്‍ കഴിയുമോയെന്നും കെ.എം.മാണി ചോദിച്ചു. യോജിക്കാന്‍ കഴിയില്ലെങ്കില്‍ യേശുവിനെക്കുറിച്ച് ഇപ്പോഴുയര്‍ത്തുന്ന വാദങ്ങള്‍ പരിഹാസ്യമാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്‌സ് പറഞ്ഞിട്ടുള്ളതും മാണി ഓര്‍മ്മിപ്പിച്ചു.

Anonymous said...

ക്രിസ്തുവിനെ ആദരിക്കുന്നതില്‍ ആരും വിഷമിക്കേണ്ട -പിണറായി

തിരുവനന്തപുരം: അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദം മുഴക്കിയ യേശുക്രിസ്തുവിനെ കമ്മ്യൂണിസ്റ്റുകള്‍ ആദരിക്കുന്നതില്‍ ആര്‍ക്കും വിഷമം തോന്നേണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഹന്നാവിന്റെ അങ്ങാടിയും കള്ളന്മാരുടെ ഗുഹയുമായി മാറിയ ആരാധനാലയത്തില്‍നിന്നും പലിശക്കാരെയും കള്ളവാണിഭക്കാരെയും ചാട്ടവാര്‍ ഉപയോഗിച്ച് അടിച്ച് പുറത്താക്കിയ യേശുക്രിസ്തുവിനെ മോചനപ്പോരാളിയായാണ് തങ്ങള്‍ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

''സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'മാര്‍ക്‌സാണ് ശരി' എന്ന ചരിത്രപ്രദര്‍ശനത്തിലെ 'ക്രിസ്തു മുതല്‍ ചെവരെ' എന്ന ഒരു തലവാചകത്തെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്. ക്രിസ്തുവിനെ ആദരിക്കുന്നവരാണ് തങ്ങള്‍. ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപോരാളിയാണ് ക്രിസ്തു'' - പിണറായി പറഞ്ഞു.

മുമ്പ് കമ്മ്യൂണിസ്റ്റ് നേതാവ് കെ.ദാമോദരനും ഫാ. വടക്കനും തമ്മില്‍ വലിയ ഒരു ആശയസംവാദം നടന്നിരുന്നു. ക്രൈസ്തവ മതമൂല്യങ്ങള്‍ക്കുള്ളില്‍തന്നെ അസമത്വം, ചൂഷണം എന്നിവയ്‌ക്കെതിരായ ആശയ ഉള്ളടക്കമുണ്ടെന്ന് കെ.ദാമോദരന്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതിനേക്കാള്‍ ദുഷ്‌കരമാണ് ധനവാന്‍ സ്വര്‍ഗത്തിലെത്തുകയെന്ന് പ്രഖ്യാപിച്ചതുവഴി അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാണ് യേശുക്രിസ്തു മുഴക്കിയതെന്നും പിണറായി വിശദീകരിച്ചു.

Anonymous said...

we seen a creative criticism in face book about what is happening in Kerala now a days.If you can bring that page to discuss here then it will be worth.daily we see 3000 people visit it.It is growing fast