Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, March 5, 2012

സീറോ മലബാര്‍ സഭക്ക് രണ്ടു പുതിയ മെത്രാന്മാര്‍ കൂടി

സീറോ മലബാര്‍ സഭക്ക് രണ്ടു പുതിയ മെത്രാന്മാര്‍ കൂടി. മോണ്‍. കുരിയാക്കോസ് ഭരണികുളങ്ങര, ഫാ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരാണ് മെത്രാന്‍ സ്ഥാനത്തേക്ക് പുതുതായി ഉയര്‍ത്തപ്പെട്ടവര്‍.

പുതുതായ നിയമിതരാകാന്‍ പോകുന്ന രണ്ടു മെത്രാന്മാരും എറണാകുളം - അങ്കമാലി അതിരൂപതാംഗങ്ങള്‍ ആണ്. അങ്കമാലി തുറവൂര്‍ സ്വദേശിയായ മോണ്‍. കുരിയാക്കോസ് ദീര്‍ഘകാലമായി UN  കാര്യാലയത്തില്‍ വത്തിക്കാന്‍ നയതന്ത്രാലയത്തില്‍ സേവനം ചെയ്തു വരുകയായിരുന്നു. ഇപ്പോള്‍ ജെര്‍മനിയില്‍ സേവനം ചെയ്തു കൊണ്ടിരിക്കുന്ന അദ്ദേഹം ന്യൂ ഡല്‍ഹി സീറോ മലബാര്‍  രൂപതയുടെ മെത്രാന്‍ ആയി ആയിരിക്കും നിയമിതനാകുക.

ഇടപ്പള്ളി സ്വദേശിയായ ഫാ ജോസ്പുത്തന്‍വീട്ടില്‍ എറണാകുളം-അങ്കമാലി രൂപതയുടെ Pro -VG  ആയി സേവനം ചെയ്തു വരികയാണ്. മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച് ബിഷപ്‌ ആയതിനെ തുടര്‍ന്ന് ഉണ്ടായ ഒഴിവില്‍ തക്കലയിലെക്കായിരിക്കും അദ്ദേഹത്തിന്‍റെ നിയമനം എന്ന് പറയപ്പെടുന്നു. എന്നാല്‍ എറണാകുളത്തേക്ക് അദ്ദേഹത്തെ നിയമിച്ചിട്ടു അല്‍പ്പം കൂടി ഭരണ പരിചയം കൂടുതല്‍ ഉള്ള  മാര്‍ ഇടയന്ത്രത്തെയായിരിക്കും തക്കലയില്‍ നിയമിക്കുക എന്നും കേള്‍ക്കുന്നുണ്ട്.

ഏതായാലും അടുത്ത ഒന്ന് രണ്ടു ദിവസങ്ങള്‍ക്കകം പുതിയ മെത്രാന്മാരെയും അവരുടെ നിയമനങ്ങളെയും പറ്റിയുള്ള ഔദ്യോഗിക അറിയിപ്പുകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

27 comments:

Anonymous said...

സീറോ മലബാര്‍ സഭക്ക് രണ്ടു പുതിയ മെത്രാന്മാര്‍ കൂടി.
ഇത് നല്ലത് തന്നെ. പക്ഷേ ജെനങ്ങള്‍ക്ക് വേണ്ടത് സീറോ മലബാര്‍ സഭയില്‍ കല്‍ദായ വല്‍ക്കരണം നി൪ത്തലാക്കുന്നതെങ്ങനെ?
ഓരോ ക്രസ്തൃാനിക്കും ക്രസ്തൃുവിനേ പറ്റി അറിവ് പറഞ്ഞ് പഠിപ്പിക്കുന്നതിനുപകരം കല്‍ദായ മാണിക്കന്‍റെ വിഗ്രഹം പളളികളിലും പളളിവളപ്പുകളിലും വള൪ത്തുന്നത് നി൪ത്തലാക്കണം. ധ്യാനത്തില്‍ പറഞ്ഞതുപോലെ ക്രസ്തൃുമദം ഇല്ലാതെവരുകയും മറ്റ് പല മദങ്ങള്‍ വളരുകയും ചെയും.

Anonymous said...

It is a good news...but...
Not the new Bishop’s ,but their mental attitude towards Chaldayavalkaranam in Syro Malabar Rite
merits consideration.
In future Synod’s voting ( + or - ? )2 new votes casts in ( favor or against ) Chaldayavalkarayam, that is more important.

Xavier said...

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11166826&programId=1073753760&tabId=0&contentType=EDITORIAL&BV_ID=@@@

ഇടക്ക് ഒക്കെ ഇത്തരം വാര്‍ത്തകള്‍ വായിക്കുക. ഒരു കുടുംബം പോറ്റാന്‍ ഒരു പന്ത്രണ്ടു വയസുകാരന്‍ പെടുന്ന പാട്. കുരിശിനും കൃശിത രൂപത്തിന് എന്നാ പേരില്‍ ഒരു ബുദ്ധിമുട്ടും അറിയാത്ത നിങ്ങള്‍ ആരെയും ചീത്ത പറയാനും തമ്മില്‍ തല്ലാനും മടിയില്ല. എന്നാല്‍ അതെ സമയം യഥാര്‍ത്ഥ ജീവിതത്തില്‍ വേദന യും കഷ്ടപാടും ആകുന്ന കുരിശു ചുമക്കുന്ന ഇത്തരം ആളുകളെ സഹായം ചെയ്യുവാന്‍ സാധിക്കുമോ? ദൈവം നിങ്ങളെ സഹായിക്കും

Anonymous said...

ഇനി ഇ രണ്ടു ബിഷപ്പ് ഇനെ കൂടി തെറി പറയുക.

അഭിഷക്തരെ തെറി പറയുന്നതിനെ കുറിച്ച് അച്ഛന്‍ പറഞ്ഞത് ഇടക്കൊക്കെ ഇ ബ്ലോഗില്‍ ഉള്ളവര്‍ ഓര്‍ക്കുന്നത് നല്ലത്. അതിന്റെ പാപത്തിന്റെ കറ തലമുലകള്‍ അനുഭവിക്കേണ്ടി വരും

Anonymous said...

പള്ളിയുടെയും പുരോഹിതരുടെയും ആരാധനക്കാര്‍ ഇവിടെയെഴുതിയവരുടെ തലമുറകള്‍ അടക്കം ശപിക്കുകയാണോ? മാനിക്കന്‍ കുരിശു ഇറാനിലെ കുറ്റക്കാരെ ഒരുകാലത്ത് കഴുവേറ്റുവാന്‍ ഉപയോഗിച്ചിരുന്നു.
തലമുറകളായി അടയാളമായി വിശ്വാസികള്‍ ഉപയോഗിച്ചിരുന്ന ആഗോള കുരിശിനെ അപമാനിച്ചു മറ്റൊരു ശയിത്താന്‍ കുരിശു സ്ഥാപിച്ചാല്‍ വിശ്വാസികള്‍
നിശബ്ദമായി ഇരിക്കണമോ?
നാളെ ഈ മയില്‍ തൊപ്പിക്കാര്‍ ശിവലിംഗം ഈ പള്ളികളില്‍ പ്രതിഷ്ടിക്കുകയില്ലന്നു ആരറിയുന്നു.?

Anonymous said...

അഭിഷക്തരെ തെറി പറയുന്നതിനെ കുറിച്ച് അച്ഛന്‍ പറഞ്ഞത് ഇടക്കൊക്കെ ഇ ബ്ലോഗില്‍ ഉള്ളവര്‍ ഓര്‍ക്കുന്നത് നല്ലത്. അതിന്റെ പാപത്തിന്റെ കറ തലമുലകള്‍ അനുഭവിക്കേണ്ടി വരും
March 5, 2012 4:04 PM

ഫാ.സജി, അഭിഷക്തനോ അല്ലയോ?
ഫാ.സജിയെ നാടുകടത്താ൯ കൂട്ട് നിന്നത് ആര്?
ഫാ.സജിയെ ഫയ൪ചെയാ൯ മനസില്‍പോലും ഇല്ല എന്ന് പരസൃമായി പറഞ്ഞതിനുശേഷം ചിക്കാഗോയില്‍ ചെന്ന് ഫയ൪ ലെറ്റ൪ ഫാ.സജിക്ക് വിട്ടത് കോപ്പലിലെ ആല്‍മിയരോ, കല്‍ദായ മാണിക്കന്‍റെ ആല്‍മിയരോ, കല്‍ദായ ബിഷപ്പ് അങ്ങാടിയത്തോ?
ഫാ.സജിയെ ദ്രോഹിച്ചതും ഫ്ലയിറ്റ് ടിക്കറ്റുപോലും കൊടുക്കാതെ വഴിയിലെക്ക് വലിച്ചെറിഞ്ഞ ബിഷപ്പ് അങ്ങാടിയത്താണോ യേശുവിന്‍റെ അഭിഷക്ത൯!
കു൪ബാനയുടെ ഇടക്ക് പോപ്പിനും ക൪ദനാളിനും മറ്റ് ബിഷപ്പ് മാ൪ക്കും ഈ പ്രാ൪ത്ഥനയില്‍ ഓ൪ക്കുന്നുണ്ടല്ലോ!
എന്തുകൊണ്ട് അഭിഷക്തനായ ഫാ.സജിയെ ഓ൪ക്കുന്നില്ല!

Anonymous said...

അഭിഷക്തരെ തെറി പറയുന്നതിനെ കുറിച്ച് അച്ഛന്‍ പറഞ്ഞത് ഇടക്കൊക്കെ ഇ ബ്ലോഗില്‍ ഉള്ളവര്‍ ഓര്‍ക്കുന്നത് നല്ലത്. അതിന്റെ പാപത്തിന്റെ കറ തലമുലകള്‍ അനുഭവിക്കേണ്ടി വരും
March 5, 2012 4:04 PM
അഭിഷക്തരില്‍ ഒരുവനായ സജിയച്ഛനേ നാടുകടത്തിയപ്പോള്‍ നീ എവിടെയായിരുന്നു.
അങ്ങാടിയത്ത് പിതാവിനേ എന്തുകൊണ്ട് നീ ഓ൪മ്മിപ്പിച്ചില്ല, സജിയച്ഛനേ അങ്ങാടിയത്ത് പിതാവ് ചെയ്ത് കൂട്ടുന്നത് പാപ മാണെന്ന്.
അഭിഷക്തരെ തെറി പറയുന്നതോ ഉപദ്രവിക്കുനതോ ഇത് എല്ലാം പാപമാണെന്ന് നീ അറിഞ്ഞ സ്ഥിതിക്ക് നീതന്നേ അങ്ങാടിയത്ത് പിതാവിനോട് പറയുക, പിതാവേ, അങ്ങാടിയത്ത് പിതാവ് ചെയ്ത്പോയ പാപങ്ങള്‍ ദൈവം പൊറുക്കാ൯ ആകെ ഒരു വഴിയൊളളു. സജിയച്ഛനേ അമേരിക്കയിലുളള അങ്ങാടിയത്ത് പിതാവിന്‍റെ കീഴിലുളള ഏതേങ്കിലും പളളിയിലേക്ക് തിരിച്ചുകൊണ്ടുവന്നാലെ അങ്ങാടിയത്ത് പിതാവിന്‍റെ പാപങ്ങള്‍ ദൈവം പൊറുക്കുകയൊളളു എന്ന് നീ തന്നെ പറഞ്ഞുകൊടുക്കുമോനേ! നീ നന്നായി വരും.

Anonymous said...

അഭിഷക്തരെ തെറി പറയുന്നത് പാപമാണ്. പാപത്തിന്റെ കറ തലമുലകള്‍ അനുഭവിക്കേണ്ടി വരും
March 5, 2012 4:04 PM

യൂദാസ് എഴുതിയ ലേഖനം

അഭിവാദനം 1,2
യേശുക്രിസ്തുവിന്‍റെ ദാസനും യാക്കോബിന്‍റെ സഹോദരനുമായ യൂദാസ്, പിതാവായ ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നവരും യേശുക്രിസ്തുവിനുവേണ്ടി കാത്തുസൂക്ഷിക്കപ്പെടുന്നവരുമായ വിളിക്കപ്പെട്ടവ൪ക്ക് എഴുതുന്നത്: നിങ്ങളില്‍ കരുണയും സമാധാനവും സ്നേഹവും സമൃദ്ധിമായുണ്ടാകട്ടെ! [ഇത് അഭിഷക്ത൪ക്കും ഭാതകമല്ലെ, കോപ്പലില്‍ പളളിയിലെ അല്ത്താരയില്‍ വെച്ച് രണ്ട് ദുഷ്ടാക്കളായ അഭിഷക്ത൪ നമ്മുടെ ഏകനാഥനും ക൪ത്താവുമായ യേശുക്രിസ്തുവിനെ തളളിപ്പറയുകയും ചെയ്തു. ദൈവമെ അവരോട് പൊറുക്കണമെ].

വൃാജോപദേഷ്ടാക്കള്‍
[2 പത്രോ 2, 1-17]

പ്രിയപ്പെട്ടവരേ, നമുക്കു പൊതുവായി ലഭിച്ചിരിക്കുന്ന രക്ഷയെക്കുറിച്ചു നിങ്ങള്‍ക്ക് എഴുതാ൯ ഞാ൯ അതിയായി ആഗ്രഹിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ്, വിശുദ്ധ൪ക്ക് എന്നന്നേക്കുമായി ഏല്പിച്ചുകൊടുത്തിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടണമെന്ന് ഉപദേശിച്ചുകൊണ്ടു നിങ്ങള്‍ക്ക് എഴുതേണ്ടിവന്നിരിക്കുന്നത്. പണ്ടുതന്നെ ശിക്ഷയ്ക്കായി നിക്ഷയിക്കപ്പെട്ടിരുന്ന ചില ദുഷ്ടമനുഷൃ൪ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്. അവ൪ നമ്മുടെ ദൈവത്തിന്‍റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദു൪വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും ക൪ത്താവുമായ യേശുക്രിസ്തുവിനെ തളളിപ്പറയുകയും ചെയുന്നു.

അഭിഷക്തനായ ഫാ.ശാശേരി പലവട്ടം പളളിയില്‍ വിളിച്ച് പറഞ്ഞിരുന്നു, ഫാ.ശാശേരിയേ തെറിവിക്കുന്നതില്‍ ഒരു വിരോധമില്ല എന്ന്. തെറിവിക്കുവാ൯ പ്രോല്‍സാഹിപ്പിച്ചത് ഫാ.ശാശേരി. അഭിഷക്തരെ തെറി പറയുവാ൯ അനുവാദം തന്നത് ഫാ.ശാശേരി. അനുവാദം കിട്ടുന്നതിനുമുബ് ആരേങ്കിലും ഫാ.ശാശേരിയേ തെറി പറഞ്ഞതായി ഓ൪ക്കുന്നുണ്ടോ സഹോദരാ. ഉണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു, ഈ സഹോദരാനോടും ഫാ.ശാശേരിയോടും!

Anonymous said...

"ഫരീദബാദില്‍ അതിരൂപത; മാര്‍ കുര്യാക്കോസ്‌ ഭരണികുളങ്ങര ആര്‍ച്ച്‌ ബിഷപ്പ്"‌

കൊച്ചി: സീറോ മലബാര്‍ സഭയ്‌ക്ക് കേരളത്തിന്‌ പുറത്ത്‌ ഒരു അതിരൂപതകൂടി. ഹരിയാന, പഞ്ചാബ്‌ , ജമ്മു - കാശ്‌മീര്‍, ഹിമാചല്‍ പ്രദേശ്‌ , ഉത്തര്‍ പ്രദേശിലെ രണ്ട്‌ ജില്ലകള്‍ എന്നിവ പുതിയ അതിരൂപതയുടെ പരിധിയില്‍പ്പെടും. ലത്തീന്‍ സഭയുമായി ചേര്‍ന്നാകും പുതിയ അതിരൂപത പ്രവര്‍ത്തിക്കുക. രൂപതാധ്യനായി മാര്‍ കുര്യാക്കോസ്‌ ഭരണികുളങ്ങരയുടെ പേര്‌ കര്‍ദ്ദീനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയാണ്‌ പ്രഖ്യാപിച്ചത്‌ . എറണാകുളം - അങ്കമാലി അതിരൂപതയിലെ കരിപ്പാശേരി ഇടവകാംഗമാണ്‌ മാര്‍ ഭരണികുളങ്ങര. ജര്‍മ്മനിയിലെ വത്തിക്കാന്‍ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.

9.5 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ലക്ഷത്തോളം വിശ്വാസികളാകും പുതിയ രൂപതയിലുണ്ടാകുക. 44 വെദികരും 200 സമര്‍പ്പിതരും പുതിയ രൂപതയിലുണ്ടാകും. ഫരീദബാദിലെ ക്രിസ്‌തുരാജ കത്തീഡ്രലാകും പുതിയ രൂപതയുടെ ആസ്‌ഥാനം.

കര്‍ദ്ദീനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മാര്‍ ഭരണികുളങ്ങരതെ സ്‌ഥാന ചിഹ്നങ്ങള്‍ അണിയിച്ചു. സ്‌ഥാനാരോഹണ തീയതി പിന്നീട്‌ പ്രഖ്യാപിക്കുമെന്ന്‌ നിയുക്‌ത ആര്‍ച്ച്‌ ബിഷപ്പ്‌ അറിയിച്ചു.

Anonymous said...

Fr.Antoney Thundathil’s speech on 03/04/2012 at St.Alphonsa Catholic Church.
Do not need any publicity in news paper…. Good thinking
But…. Next day appeared in newspaper.. What is your opinion…Father?

Priest should come from “good” family….100% agreed!
Let us start from Chicago Curia

Please reveal family & financial background of all Curia members.
Financial status the date they entered in USA, as of now, and going forward declare on every beginning of month.

Are you willing Curia members ?

Anonymous said...

അഭിഷക്തരില്‍ ഒരുവനായ സജിയച്ഛനേ നാടുകടത്തിയപ്പോള്‍ നീ എവിടെയായിരുന്നു.
അങ്ങാടിയത്ത് പിതാവിനേ എന്തുകൊണ്ട് നീ ഓ൪മ്മിപ്പിച്ചില്ല, സജിയച്ഛനേ അങ്ങാടിയത്ത് പിതാവ് ചെയ്ത് കൂട്ടുന്നത് പാപ മാണെന്ന്.
അഭിഷക്തരെ തെറി പറയുന്നതോ ഉപദ്രവിക്കുനതോ ഇത് എല്ലാം പാപമാണെന്ന് നീ അറിഞ്ഞ സ്ഥിതിക്ക് നീതന്നേ അങ്ങാടിയത്ത് പിതാവിനോട് പറയുക, പിതാവേ, അങ്ങാടിയത്ത് പിതാവ് ചെയ്ത്പോയ പാപങ്ങള്‍ ദൈവം പൊറുക്കാ൯ ആകെ ഒരു വഴിയൊളളു. സജിയച്ഛനേ അമേരിക്കയിലുളള അങ്ങാടിയത്ത് പിതാവിന്‍റെ കീഴിലുളള ഏതേങ്കിലും പളളിയിലേക്ക് തിരിച്ചുകൊണ്ടുവന്നാലെ അങ്ങാടിയത്ത് പിതാവിന്‍റെ പാപങ്ങള്‍ ദൈവം പൊറുക്കുകയൊളളു എന്ന് നീ തന്നെ പറഞ്ഞുകൊടുക്കുമോനേ! നീ നന്നായി വരും.
--------------------------
ഞാന്‍ എന്റെ വാക്കുകള്‍ തിരിച്ചു എടുക്കുന്നു. തെറികള്‍ തുടര്‍ന്നു കൊള്ളുക. അത് അല്ലെ നിന്റെയൊക്കെ സംസ്കാരം. സജി അച്ഛനെ ഒഴികെ ലോകത്ത് ഉള്ള സകലരെയും തെറി പറയുക നിനെക്കും നിന്റെ കുടുംബത്തിനും നിത്യ ശാന്തി ലഭിക്ക്കട്ടെ

Xavier said...

ഈ ധ്യാനം നമ്മളില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ലേ ? ജോയ് അച്ഛന്‍ പറഞ്ഞത് കേട്ടില്ലേ? അതൊരു സത്യം ആയി കൊണ്ടിരിക്കുക ആണ്. കത്തോലിക്കാ രാജ്യങ്ങള്‍ അയ പല യുറോപ്യന്‍ രാജ്യങ്ങളിലും ജനങ്ങള്‍ക്ക്‌ വിശ്വാസം ഇല്ല. ജെര്‍മനി, ഇംഗ്ലണ്ട് പോല്ലുള്ള രാജ്യങ്ങള്‍ താമസ്യാതെ മുസ്ലിം രാജ്യങ്ങള്‍ ആയി മാറും. ഒരു ബൈബിള്‍ പോലും വായിക്കാന്‍ ആകാതെ ബുദ്ധിമുട്ടുന്നു ക്രിസ്ത്യാനികള്‍ ഉണ്ട് പല രാജ്യങ്ങളിലും. അമേരിക്കയില്‍ തന്നെ ഒരു മലയാളം കുറുബാന കാണാന്‍ ആഗ്രഹിച്ചു നടക്കുന്ന എത്രെയോ പേര്‍. എന്നിട്ടും ഇതു എല്ലാം ഉണ്ടായിട്ടും നമ്മള്‍ വെറുതെ വഴക്ക് ഉണ്ടാക്കുന്നു.

Anonymous said...

പണ്ടുതന്നെ ശിക്ഷയ്ക്കായി നിക്ഷയിക്കപ്പെട്ടിരുന്ന ചില ദുഷ്ടമനുഷൃ൪ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്. അവ൪ നമ്മുടെ ദൈവത്തിന്‍റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദു൪വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും ക൪ത്താവുമായ യേശുക്രിസ്തുവിനെ തളളിപ്പറയുകയും ചെയുന്നു.

^^^

അങ്ങനെ തള്ളി പറയാനായിട്ട് ഉള്ളവര്‍ പെന്തകൊസ്തുകാരായി നിങ്ങളെ നയിക്കുന്നുണ്ടല്ലോ. അതെ ആശുധല്മാവ്‌ വികട സരസ്വതി ആയി നിങ്ങളുടെ നാവില്‍ വിളങ്ങി നില്പുണ്ടല്ലോ.

Anonymous said...

അഭിഷക്തരെ തെറി പറയുന്നത് പാപമാണ്. എന്നാല്‍ അഭിഷക്ത൪ നമ്മുടെ ദൈവത്തിന്‍റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദു൪വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും ക൪ത്താവുമായ യേശുക്രിസ്തുവിനെ തളളിപ്പറയുകയും ചെയുന്നു. ഗാ൪ലാഡ് പളളിയിലെ അല്‍ത്തായില്‍ അഭിഷക്തരായ ഫാ.ജോജിയും ഫാ.കോരോത്തും ഇണ ചേ൪ന്ന് ക൪ത്താവുമായ യേശുക്രിസ്തുവിനെ കളിയാക്കി ശവപെട്ടിയില്‍ കേറ്റിവെച്ച് വൃ൪ത്തികെട്ട ചിത്രം കളിയാക്കുന്നതുപോലെ വരച്ച് വെച്ചത് ഏറ്റവും വലിയ പാപമാണ്. ഇതിന് കൂട്ട് നിന്ന അഭിഷക്തനായ ബിഷപ്പ് അങ്ങാടിയത്ത് ഇവരെലും വലിയ പാപിയാണ്. നമ്മുടെ ഏകനാഥനും ക൪ത്താവുമായ യേശുക്രിസ്തുവിന്‍റെ കുഞ്ഞാടുകളെ വഴിതെറ്റിച്ച് പേ൪ഷൃ൯ ക്രോസ് എന്ന ഡെവളിനെ നി൪ബദ്ധിപ്പിച്ച് ആരാധിപ്പിക്കുന്നത് ഏറ്റവും വലിയ പാപമാണ്.

Anonymous said...

പിതാവിനും പുത്രനും പരിശുദ്ധാല്‍മാവിനും നാമത്തില്‍ ആമേ൯!
ഈ മൂന്നും കൂടിയതാണ് ദൈവം.

പിതാവിനേയും പരിശുദ്ധാല്‍മാവിനേയും തളളിപറഞ്ഞട്ട്, പുത്രനോട് മാത്രം പ്രാ൪ത്ഥിച്ചാല്‍ എന്താണ് ഫലം!

പിതാവിനേയും പുത്രനേയും തളളിപറഞ്ഞട്ട്, പരിശുദ്ധാല്‍മാവിനോട് മാത്രം പ്രാ൪ത്ഥിച്ചാല്‍ എന്താണ് ഫലം!

പുത്രനേയും പരിശുദ്ധാല്‍മാവിനേയും തളളിപറഞ്ഞട്ട്, പിതാവിനോട് മാത്രം പ്രാ൪ത്ഥിച്ചാല്‍ എന്താണ് ഫലം!

അക്കുത്ത് ഇക്കുത്ത് ആന വരുംകുത്ത്! അപ്പനേ ചുട്ട് തളളിപറയുംനേരത്ത്! പത്താര പുര താക്കോല്‍ ഇട്ട് പൂട്ടുന്ന നേരത്ത്! കൃമറ ഒളിച്ചുവെക്കുംനേരത്ത്! ക്ലാവ൪ വഴിയോരത്ത്!
അച്ഛ൯ കൊബത്ത്! അമ്മ വരബത്ത്! കുഞ്ഞാടുകളെ തല്ലാ ഓടിക്കും നേരത്ത്! മാണിക്ക൯ കയറിയിരിക്കും നേരത്ത്! കുഞ്ഞാടുകള്‍ ചിറി ഓടും നേരത്ത്! ചേന്നായിയേപോലെ സാത്താ൯ ഓടികൂടും നേരത്ത്! കുഞ്ഞാടുകളുടെ ചോര കുടിക്കും നേരത്ത്! കിംങ്കര൯ ഫസ്ക്ലാസില്‍ വടിയും തൊപ്പിയും മായി ഓടി നടക്കുന്ന നേരത്ത്! സാത്താ൯ ഉളളില്‍ സവാരി ഗിരി ഗിരി!

Anonymous said...

ജെര്‍മ൯കാരും, ഇംഗ്ലണ്ട്കാരും അമേരിക്കയില്‍ തന്നെ ഒരു മലയാളം കുറുബാന കാണാന്‍ ആഗ്രഹിച്ചു നടക്കുന്ന എത്രെയോ പേര്‍. എന്ന് കേട്ടട്ട് അതിശയം തോനുന്നു.

മലയാളം കുറുബാന ജെര്‍മ൯കാരും, ഇംഗ്ലണ്ട്കാരും നേരത്തേ കൊടുത്തിരുന്നുവെങ്കില്‍ ഇവരാരും മുസ്ലിം രാജ്യങ്ങള്‍ ആയി മാറുകയില്ലായിരുന്നു അല്ലേ മണ്ട!

നമ്മുടെ ഏകനാഥനും ക൪ത്താവുമായ യേശുക്രിസ്തുവിനെ തളളിപ്പറയുകയുന്നതുകൊണ്ടല്ല ക്രിസ്ത്യാനികള്‍ മുസ്ലിംസിനെ കല്ലൃണം കഴിച്ച് മുസ്ലിം മദത്തിലേക്ക് ചേരുന്നത്. കല്‍ദായ വല്‍ക്കരണം നി൪ത്തലാക്കി ക്രിസ്ത്യാനികളേ ക്രിസ്ത്യുമദം പഠിപ്പിക്ക്. ബൈബിളിലുളളത് പഠിപ്പിക്ക്. ബൈബിളിലില്ലാത്തത് ക്രിസ്ത്യാനികളേ പഠിപ്പിക്കല്ലേ കല്‍ദായ മക്കളേ.

Anonymous said...

അങ്ങാടിയത്ത് പിതാവിന്‍റെ പാപങ്ങള്‍ ദൈവം പൊറുക്കുകയൊളളു എന്ന് നീ തന്നെ പറഞ്ഞുകൊടുക്കുമോനേ! നീ നന്നായി വരും.
--------------------------
ഞാന്‍ എന്റെ വാക്കുകള്‍ തിരിച്ചു എടുക്കുന്നു. തെറികള്‍ തുടര്‍ന്നു കൊള്ളുക. അത് അല്ലെ നിന്റെയൊക്കെ സംസ്കാരം. സജി അച്ഛനെ ഒഴികെ ലോകത്ത് ഉള്ള സകലരെയും തെറി പറയുക നിനെക്കും നിന്റെ കുടുംബത്തിനും നിത്യ ശാന്തി ലഭിക്ക്കട്ടെ
March 6, 2012 3:17 PM

നീയൊക്കെയല്ലേ സജി അച്ഛനെ തെറി പറഞ്ഞ് ഓടിച്ചത്. ഞങ്ങളും നിങ്ങളെ കണ്ടല്ലേ അച്ഛന്മാരെ തെറി പറയുവാ൯ പഠിച്ചത്. അച്ഛന്മാരെ തെറി പറയുവാ൯ പഠിച്ച മാഷ് പുണ്ണൃളനും, മാഷിന്‍റെ തെറി പറഞ്ഞ് പഠിച്ച വിദൃാ൪ത്തികള്‍ കുറ്റക്കാരും. അത് ഏതായാലും നന്നായി കല്‍ദായ മാഷേ!

jkuttan said...

In the US, Latin churches are not affected that much from SMC invation. That will not be the case in New Delhi and other cities. In india except in Kerala and Goa Latin chrches are small and this time Syro members living in these cities are supporting those churches. Once SMC start building their own churches these Syro members will leave now existing churches. This will bring finacial and social tention among all people. I don't think this was a wise dicition from the part of Vatican to allow Syro bishops in major cities in India.

Anonymous said...

"എന്തിനാണ് ഈ നാടകം"

അഭിഷക്തരുടെ മനസ് നന്നാവാതേ ആല്മിയരെ നന്നാക്കാ൯ ശ്രേമിച്ചട്ട് എന്ത് ഫലം.

പൊതുയോഗത്തില്‍ സജി അച്ചനേ കുറ്റം പറയുന്നതാണോ,അഭിഷക്തനായ ഫാ സാശേരിക്ക് ചേ൪ന്നതാണോ ധ്യാനിപ്പിച്ച ജോയ് അച്ഛാ. ഈ ധ്യാനം നമ്മളില്‍ മാറ്റം ഉണ്ടായാലും ഫാ സാശേരിക്ക് മാറ്റം ഉണ്ടാവുമോ,ജോയ് അച്ഛാ.

Anonymous said...

അഭിഷക്ത൪ അഭിഷക്തരെ കുറ്റം പറഞ്ഞുനടക്കുന്നത് ശരിയൊ, തെറ്റോ ഫാ.ശാശേരി!

പാപിയാണുഞാ൯ നാദ!
എന്നില്‍ കനിയേണമേ നാദ!
മുകളില്‍ നിന്ന് ഓട൪ അനുരിക്കുന്നതുകൊണ്ട് പാപം ചെയ്തുപോയി നാദ!
എന്നില്‍ കനിയേണമേ നാദ!

Anonymous said...

നാട്മുഴുവനും ഫാ.സജിയെ കുറ്റം പറഞ്ഞുനടക്കുന്ന ഫാ.ശാശ്ശേരി എങ്ങനേ ഒരു നല്ല അഭിഷക്തനാവും എന്ന് ഒന്ന് പറഞ്ഞുതരാമോ, ഞങ്ങളേ ധ്യാനിപ്പിച്ച ജോയ് അച്ഛാ and ശാശ്ശേരി അച്ഛാ!

എളിമയെന്ന പരമ പുണൃം തരേണമേ ഞങ്ങളുടെ ശാശ്ശേരി അഭിഷകബച്ഛന്!

അഭിഷകം! അഭിഷകം! എന്നും അഭിഷകം! നാട്മുഴുവനും ഫാ.സജിയെപറ്റി ഞങ്ങളുടെ ശാശ്ശേരിയച്ഛ൯ അഭിഷകം!

Anonymous said...

അങ്ങനെ തള്ളി പറയാനായിട്ട് ഉള്ളവര്‍ പെന്തകൊസ്തുകാരായി നിങ്ങളെ നയിക്കുന്നുണ്ടല്ലോ. അതെ ആശുധല്മാവ്‌ വികട സരസ്വതി ആയി നിങ്ങളുടെ നാവില്‍ വിളങ്ങി നില്പുണ്ടല്ലോ.

Anonymous said...

നീയൊക്കെയല്ലേ സജി അച്ഛനെ തെറി പറഞ്ഞ് ഓടിച്ചത്. ഞങ്ങളും നിങ്ങളെ കണ്ടല്ലേ അച്ഛന്മാരെ തെറി പറയുവാ൯ പഠിച്ചത്. അച്ഛന്മാരെ തെറി പറയുവാ൯ പഠിച്ച മാഷ് പുണ്ണൃളനും, മാഷിന്‍റെ തെറി പറഞ്ഞ് പഠിച്ച വിദൃാ൪ത്തികള്‍ കുറ്റക്കാരും. അത് ഏതായാലും നന്നായി കല്‍ദായ മാഷേ!

സജി അച്ചന്‍ കാണിച്ചത് വൈദിക വൃത്തിക്ക് ചേര്‍ന്നത്‌ അല്ലായിരുന്നു എന്ന് അദ്ദേഹം ഇപ്പോള്‍ മനസിലാക്കുന്നു. അദ്ധേഹത്തെ വിമര്‍ശിച്ചു എന്നത് ശരി, അത് അച്ഛന്‍ അര്‍ഹിക്കുന്നത് തന്നെ. തെറി വിള്ളിക്കുന്ന്തു തെറി ബ്ലോഗും അതിലെ കുട്ടന്മാരും അല്ലെ?? പുട്ടിനു പീര എന്നത് പോലെ :) നിങ്ങള്‍ തെറി വിളിക്കുന്നത്‌ നിങ്ങളുടെ തോല്‍വിയുടെ ലക്ഷണം മാത്രം. എന്തിനെ കുറിച്ച് എങ്കിലും അറിയാതെ വരുമ്പോള്‍ തെറി വിളിച്ചു രക്ഷപെടുക. അല്ല മാഷെ എന്തുവാ ഈ കല്ധായം.. അറിയാന്‍ മേലാത്തത് കൊണ്ട് ചോദിക്കുവാന്? അറിയാവുന്ന ആരോടെങ്കിലും ചോദിച്ചിട്ട് മതി ... ബിസി ആണെന്ന് അറിയാം

Anonymous said...

നാട്മുഴുവനും ഫാ.സജിയെ കുറ്റം പറഞ്ഞുനടക്കുന്ന ഫാ.ശാശ്ശേരി എങ്ങനേ ഒരു നല്ല അഭിഷക്തനാവും എന്ന് ഒന്ന് പറഞ്ഞുതരാമോ, ഞങ്ങളേ ധ്യാനിപ്പിച്ച ജോയ് അച്ഛാ and ശാശ്ശേരി അച്ഛാ!
^^^^

ശശ്ശേരി അഭിഷക്തന്‍ അല്ലെന്നു തോന്നുന്നു എങ്കില്‍ എന്തിനാണ് പള്ളിയില്‍ നിങ്ങള്‍ വരുന്നത്. വായ്‌ നോക്കാനോ ? അതോ ഡോ നട്സ് ഉം ചായയും കുടിക്കാനോ, അതോ പരദൂഷണം പറയാനോ.

Anonymous said...

ആലഞ്ചേരി കര്‍ദ്ദിനാളിന് വിവരക്കേടുണ്ടായത് ഇറ്റാലിയന്‍ പത്രവും കമ്മ്യൂണിസ്റ്റുകളും ഇറ്റാലിയന്‍ ഭീകര വാദികളും അവസരമാക്കി.ഇറ്റലി ഇന്ത്യന്‍ പൌരന്മാരെ വെടി ഉതിര്‍ത്തു വധിച്ചതിനെ ഒതളങ്ങ പരുവത്തില്‍ മനസിലാക്കിയ ആലഞ്ചേരിക്ക് വീണ്ടു വിചാരമില്ല. ഇപ്പോള്‍ ഇന്ത്യന്‍ പൌരന്മാര്‍ക്ക് ഇറ്റലിയിലും ജീവനു ഭീഷണിയായി. ഇറ്റലി അവരെ വേട്ടയാടുന്നു. ആലഞ്ചേരിക്ക് ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?