Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, March 11, 2012

അച്ഛന്മാര്‍ തെറ്റ് ചെയ്തെന്നിരിക്കും-അല്മായര്‍ അത് കുത്തിപ്പൊക്കരുത്: ബിഷപ്‌ അങ്ങാടിയത്ത്

അച്ചന്മാരും അധികാരികളും തെറ്റുകള്‍ ചെയ്തെന്നിരിക്കും. അതെല്ലാം അല്മായര്‍ ക്ഷമിക്കണം. അല്ലാതെ കുത്തിപ്പൊക്കുകയല്ല വേണ്ടത്. തന്റെ മുഖ്യ കാര്‍മ്മികത്ത്വത്തില്‍ കൊപ്പെളില്‍ ഇന്ന് രാവിലെ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ അദ്ദേഹം വിശ്വാസികളെ ഉല്‍ഭോദിപ്പിച്ചു. 

ടാലന്റ് ഫെസ്റ്റ് എന്ന പേരില്‍ അവിടെ വച്ച് കൊണ്ടാടുന്ന ടെക്സാസ് ഭാഗത്തുള്ള യുവതീ -യുവാക്കളുടെ കലാ മത്സരങ്ങളില്‍  മുഖ്യാതിഥിയായി, അത് ഉല്‍ഘാടനം ചെയ്യുവാന്‍   മിന്നം മിന്നമായിട്ടാണ് ബിഷപ്‌ അങ്ങാടിയത്ത് കൊപ്പെളില്‍ കാലു കുത്തുന്നത്. . ഇന്നലെ ആരംഭിച്ച പ്രസ്തുത ഫെസ്റ്റ് ഇന്ന് സമാപിക്കുകയാണ്.

അച്ചന്മാരും അധികാരികളും ചെയ്യുന്ന തെറ്റുകള്‍ അല്മായര്‍ കുത്തിപ്പൊക്കാതെ ക്ഷമിക്കണം എന്ന് ഒരു ആത്മീയ പിതാവ് എന്ന നിലയില്‍ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തതില്‍ അപാകതയില്ല. പക്ഷെ അത്മായര്‍ ക്ഷമിക്കാന്‍ കടപ്പെട്ടവര്‍ ആണ് എന്ന വിശ്വാസത്തില്‍ എന്ത് തെറ്റുകള്‍ ചെയ്യാനും അച്ചന്മാര്‍ക്കും അധികാരികള്‍ക്കും ലൈസന്‍സ് ഇല്ല എന്ന കാര്യം കൂടി അദ്ദേഹം ഓര്‍ക്കണം. മാത്രമല്ല അവരുടെ ഭാഗത്ത് നിന്നും പരമാവധി തെറ്റുകള്‍ ഉണ്ടാകാതിരിക്കുവാന്‍ അദ്ദേഹം ഒരുത്തമ മാതൃകയാകുകയും വേണം.   

എന്നാല്‍ ഈ ആദര്‍ശം പ്രസംഗിക്കുന്നതിന് കഷ്ടി 24  മണിക്കൂര്‍ മുമ്പ് മാര്‍ അങ്ങാടിയത്ത് കൊപ്പേല്‍ കാര്‍ക്ക് കാണിച്ചു കൊടുത്ത മാതൃക  ആര്‍ക്കും അനുകരണീയമായ ഒന്നായിരുന്നു എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ടാലന്റ് ഫെസ്റ്റിന്റെ ഉത്ഘാടന വേളയില്‍ കൊപ്പെളിലെയും ചുറ്റുപാടിലെയും അഞ്ചോളം ഇടവകകളിലെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മുമ്പില്‍ എത്ര ഇടുങ്ങിയതും, ചെറുതും, ദുഷ്ടും നിറഞ്ഞ ഒരു ഹൃദയത്തിന്റെ ഉടമയാണ് താന്‍ എന്ന് അദ്ദേഹം എടുത്തു കാട്ടി. 

ഹിന്ദു പുരാണത്തില്‍ ശിവ ലിംഗത്തിന്റെ പ്രതീകമായ  നിലവിളക്ക് ക്രൈസ്തവ ആരാധനാ സ്ഥലങ്ങളിലും പൊതു വേദികളിലും പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. എന്തിന്റെയെങ്കിലും ഒക്കെ ഉല്‍ഘാടനത്തിനു രാഷ്ട്രീയ, സാമൂഹ്യ, കലാ, സാംസാകാരിക, സഭാ വേദികളില്‍ ഇടിച്ചു കയറുന്ന എണ്ണമറ്റ പൊങ്ങച്ചക്കാര്‍ക്ക് ഒരാളില്‍ നിന്നും അടുത്ത ആളിലേക്ക് ദീപ ശിഖ കൈമാറി നിര്‍ബാധം തിരി കത്തിക്കുവാന്‍ നിലവലക്ക് ഉതകും എന്നുള്ളതാണ് അതിന്‍റെ മുഖ്യ ആകര്‍ഷണീയത. മുഖ്യാതിഥി, പ്രധാനാധ്യക്ഷന്‍ തുടങ്ങി, താഴോട്ട് നിലം തൂപ്പുകാരി വരെ നിലവിളക്കിനു തിരി കൊടുക്കാത്ത ഉത്ഘാടനച്ചടങ്ങുകള്‍ എങ്ങും തന്നെ  ഇല്ല എന്ന് പറയാം. പ്രസ്തുത ശിവലിങ്കവീരന്‍റെ മകുടിയില്‍ ഒരു ക്ലാവര്‍ കുരിശു കൂടി പ്രതിഷ്ടിച്ചപ്പോള്‍ കല്‍ദായ വാദികള്‍ക്ക് അത് തങ്ങളുടെ പാരമ്പര്യത്തിന്റെ ഒരു ഭാഗമായി മാറി. ഇപ്പോള്‍ മിക്ക കത്തോലിക്കാ ദേവാലയങ്ങളിലും മദ്ബഹയുടെ മുമ്പിലായി  സ്ഥാനം പിടിച്ചിരിക്കുന്ന ക്ലാവര്‍ കുരിശണിഞ്ഞ ഈ ശിവലിംഗം അനതിവിദൂര ഭാവിയില്‍ ക്ലാവര്‍ കുരിശിനോടപ്പം അള്‍ത്താരയുടെ പ്രധാനഭാഗത്തു തന്നെ കയറിപ്പറ്റുകയും, കല്‍ദായവാദി ബിഷപ്പുമാര്‍ അതിനെ വണക്കയോഗ്യമായി പ്രഖ്യാപിക്കുകയും ചെയ്‌താല്‍ അതില്‍ അത്ഭുതപ്പെടാനില്ല. 

 മറ്റെല്ലാ പള്ളികളെയും പോലെ കൊപ്പെളില്‍ കല്‍ദായ വാദികള്‍ ക്ലാവര്‍ കുരിശു കയറ്റിയ നിലവിളക്ക് കൊണ്ടുവന്നപ്പോള്‍, ക്രൂസിഫിക്സ് വാദികള്‍ സാദാ കുരിശു കയറ്റിയ ഒരെണ്ണം ഇറക്കുമതി ചെയ്തു എന്ന് പ്രത്യേകം എടുത്തു പറയേണ്ടല്ലോ. ഈ ശിവലിംഗ കുരിശു യുദ്ധം ഇന്നലെ ടാലന്റ് ഫെസ്റ്റ് ഉത്ഘാടന വേളയില്‍ മൂത്ത് മൂത്ത് വലിയ പ്രശ്നമായതാണ് മുകളിലെ നീണ്ട പരാമര്‍ശത്തിന് കാരണം. ഉല്‍ഘാടനത്തിനു ക്ലാവര്‍ വിളക്കേ താന്‍ കത്തിക്കൂ എന്ന് അങ്ങാടിയത്തിനു പിടിവാശി. സാധ്യമല്ലെന്ന് മറ്റവര്‍. കത്തിക്കുകയാണെങ്കില്‍ അത് സാധാരണ കുരിശു വച്ച ശിവലിംഗം തന്നെ വേണമെന്ന് ക്രൂസിഫിക്സുകാര്‍ മുറുക്കെപ്പിടിച്ചപ്പോള്‍, എന്നാല്‍ രണ്ടും വേണ്ടാ, മെഴുതിരി കത്തിച്ചാല്‍ മതി എന്നായി. പക്ഷെ മഷിയിട്ടു നോക്കിയിട്ടും കൊപ്പേല്‍ പള്ളിയില്‍ ഒരു മെഴുതിരി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സമയമെല്ലാം ലൈറ്റും സൌണ്ടും ഇടതടയില്ലാതെ അലമ്പുണ്ടാക്കിക്കൊണ്ടിരുന്നു. അവസാനം  പുളിക്കന്‍ മറ്റെവിടെ നിന്നോ കരണ്ടു ചോര്‍ത്തി ആ പ്രശ്നം പരിഹരിച്ചപ്പോഴേക്കും അങ്ങാടിയത്തിനു മാണിയുടെ പ്രേതം ബാധിച്ചു എന്ന് തോന്നുന്നു. അതോ ഫാ സജിയുടെ സാന്നിധ്യം മനത്തറിഞ്ഞുവോ എന്നറിയില്ല, ഏതായാലും അദ്ദേഹം ഹന്നാന്‍ വെള്ളം തെളിച്ചു പള്ളി ഹാള്‍ ഒന്നും കൂടി വെഞ്ചരിച്ചു ശുദ്ധീകരിച്ചു ഫെസ്റ്റ് ഉല്‍ഘാടനം ചെയ്തു.

 അച്ചന്മാര്‍ക്ക് തെറ്റ് പറ്റിയാല്‍ അല്മായര്‍ ക്ഷമിക്കണം എന്ന് എന്ത് മനസ്സില്‍ വച്ചാണ് മാര്‍ അങ്ങാടിയത്ത് പ്രസംഗിച്ചതെന്നതിനെപ്പറ്റി വിവിധ ഭാഷ്യങ്ങള്‍ ഉണ്ട്. ചിക്കാഗോയിലെ യൂത്തുകളെപ്പറ്റി ഈയിടെ ഫാ ശാശ്ശേരി നടത്തിയ അബദ്ധ പ്രസ്താവനകള്‍ കണക്കില്‍ എടുത്തായിരുന്നു അത് എന്ന് ഒരു പക്ഷം അഭിപ്രായപ്പെട്ടു. അല്ല, ജനവികാരത്തെ തൃണവല്‍ക്കരിച്ചു ഗാര്‍ലാന്‍ഡില്‍ വിശ്വാസികളുടെ മുഖത്തും സ്വന്തം പള്ളിയുടെ അല്താരയിലും ഫാ ജോജി കരി വാരിത്തേച്ഛതിനെ ഉദ്ദേശിച്ചായിരുന്നു അത് എന്ന് മറ്റൊരു  പക്ഷമുണ്ട്. ഇനി വരാന്‍ പോകുന്ന പള്ളികളിലും ബിഷപ്പിന്റെ താളത്തിനു തുള്ളി ക്ലാവര്‍ കുരിശു വച്ച് വിശ്വാസികളോട് തെറ്റ് ചെയ്യാന്‍ പോകുന്ന വൈദീകര്‍ക്ക് വേണ്ടി മുന്‍ ജാമ്യമെടുത്തതാണ്  അദ്ദേഹം എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

വൈദീകര്‍ അല്മായരോട് തെറ്റ് ചെയ്‌താല്‍ പൊറുക്കണം എന്ന് പഠിപ്പിച്ച ബിഷപ്‌ അങ്ങാടിയത്ത് അദ്ദേഹത്തോട് തെറ്റ് ചെയ്യുന്ന പുരോഹിതരോട് താന്‍ ക്ഷമിക്കുവാന്‍ തയ്യാറാണോ എന്ന് വ്യക്തമാക്കിയില്ല.  ക്രൂസിഫിക്സിനു വേണ്ടി തന്‍റെ മനസാക്ഷിക്കും വിശ്വാസത്തിനും ചേര്‍ന്ന നിലപാട് എടുത്തു എന്ന ഏക കുറ്റം ചെയ്ത ഫാ സജിയെ രണ്ടു വര്‍ഷത്തോളം ആയിട്ടും  ഇന്നും ക്രൂശിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ലോകം കാണുന്നത്. മുന്‍ വികാരി ഫാ. ബ്ലാ ബ്ലാ ബ്ലാ ഒരു ട്രോഫി പൊക്കിപ്പിടിക്കുന്നത് ചരിത്ര സംഭവമായി പ്രദര്‍ശിപ്പിച്ച ഈ കപടര്‍, അവര്‍ നില്‍ക്കുന്ന, വസിക്കുന്ന, വിലസുന്ന  ഇടത്തിന് കാരണ ഭൂതനായവനെ കണ്ടില്ലെന്നു നടിച്ചു. 

ചിക്കാഗോ രൂപതയില്‍ സേവനം ചെയ്യുന്ന ഒരു വൈദീകനും സ്വമനസ്സാലെ ജനങ്ങളോട് തെറ്റ് ചെയ്യുകയോ അവര്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നുണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. തന്‍റെ താളത്തിനൊത്ത് തുള്ലാത്തവരെ നാട് കടത്താന്‍ കഴിവുള്ള അങ്ങാടിയത്ത് തിരുമേനിയുടെ കയ്യിലെ പാവകള്‍ ആണ് ഇവിടുത്തെ അച്ചന്മാര്. സ്വയം രക്ഷക്ക് വേണ്ടി അവര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദി ബിഷപ്‌ അങ്ങാടിയത്ത് അല്ലാതെ മറ്റാരുമല്ല. അദ്ദേഹമാണ് എല്ലാ തെറ്റുകളുടെയും ശ്രോതസ്. വൈവിധ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ഐക്ക്യത്തിലും സമാധാനത്തിലും നില നിന്നിരുന്ന ഈ സമൂഹത്തെ ചിന്നഭിന്നമാക്കിയ മാര്‍ അങ്ങാടിയത്തിനെപ്പോലെയുള്ള സഭാ പിതാക്കന്മാര്‍ നമുക്കുള്ളപ്പോള്‍  സഭയുടെ നാശത്തിനു പുറം ശക്തികളെ നമുക്ക് ഭയപ്പെടെണ്ടതില്ല.

19 comments:

Anonymous said...

BISHOP ANGADIATH & RELATED OTHERS:

READ IN YOUR BIBLE: MATHEW 18,19 & MATHEW 23 & ACTS 5:29:

18. And so I say to you, you are Peter, and upon this rock I will build my church,* and the gates of the netherworld shall not prevail against it.
19. I will give you the keys to the kingdom of heaven.* Whatever you bind on earth shall be bound in heaven; and whatever you loose on earth shall be loosed in heaven.”

23. He (JESUS) turned and said to Peter, “Get behind me, Satan! You are an obstacle to me. You (PETER) are thinking not as God does, but as human beings do.”

ACTS 5:29. But Peter and the apostles said in reply, “We must obey God rather than men.

PETER, ((JESUS' FIRST POPE)) SAID THAT ALL PEOPLE SHOULD OBEY GOD & GOD'S COMMANDMENTS & TEACHINGS, RATHER THAN THOSE OF MEN, IF THOSE ARE DIFFERENT.

Anonymous said...

ഹിന്ദു പുരാണത്തില്‍ ശിവ ലിംഗത്തിന്റെ പ്രതീകമായ നിലവിളക്ക്

അപ്പൊ നിയൊക്കെ വീട്ടില്‍ മെഴുകുതിരി മാത്രെമേ കത്തിക്കാരുള്ള് അല്ലെ രാത്രിയില്‍ കറന്റ്‌ ഒക്കെ പോയാല്‍ അല്ലെ? നിന്ന്റെ ഒക്കെ മനസ്സില്‍ ആരാണാവോ ഇത്രേം വലിയ വിവര കേടു കുത്തി നിറച്ചു തരുന്നത്. നാട്ടില്‍ മത ഭേതമന്യ മിക്ക പരിപാടിക്കും നിലവിളക്ക് കത്തി കാരുണ്ടല്ലോ. നിനെക്കൊക്കെ ഏതേലും സ്റ്റേജില്‍ കേറാന്‍ അവസരം കിട്ടിയാല്‍ ഓടി നടന്നു കത്തിക്കും അല്ലോ നിലവിളക്കില്‍. സ്റ്റേജില്‍ കേറാന്‍ അവസരം കിട്ടിയാല്‍ ശിവന്റെ അന്റെ ആരുടെ ലിംഗം വേണേലും നീ പിടിച്ചോളും അല്ലെ. ഡാ ആണും പെണ്ണും കേട്ട ഗിജടെ നിനെക്ക് വിവരം ഉണ്ടെങ്കില്‍ എങ്ങനെ ഉള്ള കാര്യങ്ങള്‍ വിവരം ഉള്ളവരോട് തര്കിച്ചു ജയിക്കുക. അല്ലാതെ പള്ളിയില്‍ നുഴഞ്ഞു കേറി പരദൂഷണം പറയാന്‍ വേണ്ടി ഒരു ബ്ലോഗ്‌ ഉണ്ടാക്കി സ്വയം തുണി പൊക്കി aswathikkunna നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല, നിന്നെ വളര്‍ത്തി യവന്മാരുടെ ദോഷം.

Anonymous said...

താലിയെ കുറിച്ച് ചാന്തു പൊട്ടിനു എന്താണ് അഭിപ്രായം.?

Anonymous said...

എന്തിനാണോ ഇത്രയും ചൂടാകുന്നത്? ഒരാള്‍ അഭിപ്രായം പറഞ്ഞാല്‍ ഹിജടായെന്നൊക്കെ എന്തിനു വിളിക്കണം? തന്തയെയും തള്ളയെയും വിളിച്ചാല്‍ ചര്‍ച്ചകള്‍ ജയിച്ചുവേന്നാണോ
വിചാരം. നിലവിളക്കിനെപ്പറ്റി പറഞ്ഞത് നല്ല അഭിപ്രായമാണ്. ബൈബിള്‍ അനുസരിച്ച് പേഗന്‍ മതങ്ങളുടെ ആചാരങ്ങള്‍ അല്ത്താരക്കുള്ളില്‍ ആണെങ്കില്‍ തെറ്റാണ്. എങ്കിലും
കേരള സംസ്ക്കാരത്തെ നാം മാനിക്കണം. നിലവിളക്ക് കത്തിക്കല്‍ അതിപുരാതനകാലം മുതല്‍ ക്രിസ്ത്യാനിയുടെയും സംസ്ക്കാരമാണ്. വളരെയധികം അര്‍ഥവും നിലവിളക്ക്
കത്തിക്കലില്‍ ഉണ്ട്. ശിവലിംഗം എന്നു പറഞ്ഞാല്‍ ഒരു പുരുഷന്‍റെ സ്വകാര്യ ഭാഗമെന്നുള്ളതിലും വിപുലമായ അര്‍ഥവും ഉണ്ട്. സൃഷ്ടിയുടെ രഹസ്യമെന്നും അര്‍ത്ഥമുണ്ട്. ദീപം കത്തിക്കുമ്പോള്‍
അന്ധകാരത്തില്‍ നിന്നു വെളിച്ചത്തിലേക്ക് നയിക്കണമെന്നാണ് അര്‍ഥം. മറ്റുള്ള മതങ്ങളെ കളിയാക്കാതെ നമ്മുടെ തെറ്റുകള്‍ കണ്ടു പിടിച്ചാല്‍ ഈ ബ്ലോഗിന് കൂടുതല്‍ ഗുണം ചെയ്യും.

Anonymous said...

The Syro Malabar hierarchy needs to transfer Bishop Angadiath to North India. SMC Chicago Bishop divided and spoiled our harmonious community in the USA. As per the recent Bishop Synod, the Bishops priestly need to listen to faithful concerns first ad this was the essence of the Popes address to the cardinals as well.

The faithful in USA already suffered enough under the Bishop Angadiath due to his non-catholic agenda in the USA. His passion for the VIRI and Manichean cross will be a burden for him in future and the Chicago Syro Malabar diocese will be forced to pay a huge price for her wrong doing in USA.

Tom Varkey said...

Tom Varkey Said ...

It is unfortunate that our Syro-Malabar Bishops and priests never learn no matter how much the Word of God talks about the need for obedience to the Word of God. They seem to have forgotten the example set by Jesus in Heb. 5:8-9: “Although He was a Son, He learned obedience from what He suffered and once made perfect, He became the source of eternal salvation for all who obey Him …” Our beloved Bishop Angadiath and all the priests should realize and clearly understand that the obedience to Jesus Christ is absolutely necessary for our eternal salvation. But they don’t want to obey Jesus Christ even though they scream at the top of their voice that their parishioners and laity should obey THEM.
In Jer. 2:13 God laments: “My people have committed two sins: they have forsaken me, the spring of living water, and have dug their own cisterns, broken cisterns that cannot hold water.” His Excellency Mar Angadiath in blind obedience to His guru Bishop Powathil has committed exactly these two sins. In stubborn disobedience to Jesus Christ’s command in Jn. 3:14, he has abandoned the Crucifix, the true well that alone can hold the living water of God’s salvation and grace because it is in obedience to what Jesus asks us to do. The second sin that these so-called shepherds of the flock have done is – to fill their spiritual vacuum, they have dug cisterns or wells that cannot hold water. The Mar Thoma Cross is just that. It is also based on the disobedience of another command of God found in Titus 3:9: “ … avoid foolish controversies and genealogies and arguments and quarrels …”
The idolatrous Mar Thoma Cross is based on establishing the genealogy of the Mar Thoma Cross by establishing its connection with St. Thomas. But in Titus 3:9, God is asking us to avoid any such arguments and controversies and quarrels. Once again our bishop and Fr. Jojy and Fr. Sasserril and every other priest who are blindly obeying Bishop Angadiath are engaged in such controversies and arguments again and again. The more they do it, the bigger the mess they create and this will go on and on until they come to their senses and reverse their path. I can only conclude once again: “Claiming to be wise again and again they are becoming fools” (Rom. 1:22).

Anonymous said...

nilavilakku - hindu

mezhukuthiri - christian

how about muslims? how come you guys are so narrow minded

Anonymous said...

ടോം കുരു സാധാരണ പോലെ വിഡ്ഢിത്തവും ആയി ഇറങ്ങിയിട്ടുണ്ട്

Anonymous said...

The more they do it, the bigger the mess they create and this will go on and on until they come to their senses and reverse their path. I can only conclude once again: “Claiming to be wise again and again they are becoming fools” (Rom. 1:22).

The only mess is in coppell and in your minds.

Anonymous said...

Why is voice blog scared of comments??

പിപ്പിലാഥന്‍ said...

നിലവിളക്കിന്റെ മേലോട്ടുള്ള ദണ്ട്, ശിവ ലിംഗത്തെയും , തിരികള്‍ ഇടുന്ന പാത്തികള്‍ ,പാര്‍വതിയുടെ യോനിനാളവും ആയി ബന്ധ മുന്ടെന്നോ , പ്രതീകമായോ ചില ഹിന്ദുക്കള്‍ വിശ്വസിക്കുന്നു . വീട്ടിലെ ഓടുകൊണ്ടുണ്ടാക്കിയ നിലവിളക്കുകള്‍ , എന്നും ചാരമിട്ടു വൃത്തിയാക്കുവാന്‍ , വിശ്വാസവുമായി കൂട്ടിയിണക്കി പഴമക്കാര്‍ കണ്ടുപിടിച്ച ഒരു ഉപായമാല്ലെന്നാര് കണ്ടു? ശിവലിംഗത്തില്‍ എണ്ണ ഒഴിച്ചാല്‍ നില്‍ക്കില്ല കാരണം , എണ്ണ ഒഴിക്കുന്ന പ്രതലത്തിന്റെ ഒരുവശം പുറത്തേക്ക് തുറന്നിരിക്കുന്നത് കൊണ്ട് അവിടെ തിരിയിടാണോ കത്തിക്കാനോ ആവുന്നതല്ല . ശിവലിങ്ങവും അമ്മിക്കല്ലിന്റെ പിള്ളക്കല്ലു മായാണ് കൂടുതല്‍ സാമ്യം എന്നാ വസ്തുത വച്ച് നമ്മുടെ വീടുകളിലെ , പിള്ള ക്കല്ലുകള്‍ മാറ്റാന്‍ പറ്റുമോ? ഈ പിപ്പിലാഥന്‍ പറഞ്ഞത് ശരിയാണോ എന്ന് നിങ്ങള്ക്ക് നോക്കാം . യഥാര്‍ദ്ധ ശിവലിംഗം അരകല്ലിന്‍ പിള്ളയുടെ അതെ ആകൃതിയാണ് .

പിന്നെ സ്വര്‍ഗത്തില്‍ നിലവിളക്കുകള്‍ ഉണ്ടെന്നു പറയുന്നു , ഇത് മനസിലാക്കിയിട്ടാണ് നാം നിലവിളക്ക് കത്തിക്കുന്നത് എന്ന് ഞാന്‍ തെറ്റിദ്ധരിക്കുന്നില്ല . ആ നിലവിളക്കും നമ്മുടെ നിലവിളക്കും ഒന്നായിരിക്കണമെന്നുമില്ല. ആ നിലവിളക്കിന്റെ പ്രതീകമായി ഇതിനെ കണ്ടുകൂടെ?


വെളിപാട് 1 :12 എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാൻ ഞാൻ തിരിഞ്ഞു.

13 തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.

14 അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും

1 :20 എന്റെ വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമ്മവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകൾ ആകുന്നു എന്നു കല്പിച്ചു.

വെളിപാട് 2:1 എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചും കൊണ്ടു ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നതു:
2:5 നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും

വെളിപാട് 11: 3 അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.
വെളിപാട്‌ 11:4 അവർ ഭൂമിയുടെ കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.

യോഹന്നാൻ - 5:35 അവൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്കു ആയിരുന്നു; നിങ്ങൾ അല്പസമയത്തേക്കു അവന്റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ ഇച്ഛിച്ചു.

Anonymous said...

ബിഷപ്പ് അങ്ങാടിയത്ത് , മാര്‍ തോമാകുരിസ്സു എന്നത് കള്ള കഥയല്ലേ? വെറും കെട്ടുകഥ. എവിടെയാണ് ബൈബിളില്‍ മാര്‍ തോമാകുരിസ്സു എന്ന് പറയുന്ന കള്ള കുരിസ്സിനെ വിവരിക്കുന്നത്
പണത്തിനുവേണ്ടി വിശ്വാസികളെ കബിളിക്കുന്ന കള്ളം പറയുന്ന പുരോഹിതമാരില്‍ ഒരാളാണ് താങ്കളും. കള്ളം പറയുന്ന ബിഷോപിനന്റെയും പുരോഹിതരുടെയും തെറ്റുകള്‍ അല്മായര്‍ ക്ഷമിക്കുമെന്ന് കരുതുന്നുവേങ്ങില്‍ ബിഷോപിന് തെറ്റ് പറ്റി.ക്രിസ്തുപോലും ക്ഷ്മിചിട്ടില്ല.താങ്കള്‍ ക്രിസ്തുവിന്റെ അനുയായി ആണെങ്കില്‍ താമര കുരിസ്സിനെ ധൂരെ കളഞ്ഞു ക്രൂസ്സിത രൂപമ് വയ്ക്കുക. താമര കുരിസ്സു കള്ളമാണ്. വിശ്വാസികളെ വിഡ്ഢികള്‍ ആക്കെല്ലേ! മാര്‍ തോമാകുരിസ്സു തല്ലിയുടച്ച്‌ കര്‍ത്താവിനെ പ്രതിഷിടിക്കുന്ന കാലം അടുത്ത് അടുത്തുവരുന്നു.

Anonymous said...

In Jer. 2:13 God laments: “My people have committed two sins: they have forsaken me, the spring of living water, and have dug their own cisterns, broken cisterns that cannot hold water.” His Excellency Mar Angadiath in blind obedience to His guru Bishop Powathil has committed exactly these two sins. In stubborn disobedience to Jesus Christ’s command in Jn. 3:14, he has abandoned the Crucifix, the true well that alone can hold the living water of God’s salvation and grace because it is in obedience to what Jesus asks us to do

Where is it written that Crucifix is the true well that alone can hold the living water of God’s salvation and grace? You can invent things according to your imaginations, but don’t think others are stupid enough to take it for granted.
Jn. 3:14
And just as Moses lifted up* the serpent in the desert, so must the Son of Man be lifted up.
താങ്കള്‍ കൊടിത്തിട്ടുള്ള ഇതു ബൈബിള്‍ ഭാഗത്ത്‌ ആണ് crucifix ഇനെ കുറിച്ച് പറഞ്ഞിട്ടുള്ളത്. അതോ ഏതേലും സ്പെഷ്യല്‍ എഡിഷന്‍ ആണോ ? വോയിസ്‌ ബ്ലോഗിലുള്ളവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ അധികം വിവരം ഇല്ലാത്തതു കൊണ്ട് താങ്കള്‍ക്ക് എന്തും ആകാം എന്നാണോ. ബൈബിള്‍ നിന്നും ഏതേലും എഴുതി വെച്ചിട്ട് എന്തേലും പറഞ്ഞിട്ട് പോയാല്‍ എങ്ങനാ വര്‍ക്കി? എന്തെകിലും ഒക്കെ സാമ്യം വേണ്ടേ ? താങ്കള്‍ സ്വകാര്യാര്‍ത്ഥം ബൈബിള്‍ വാക്കുകള്‍ വിഴുങ്ങതും, വളച്ചു ഓടിക്കുന്നതും കണ്ടിട്ടുണ്ട്....

Anonymous said...

“Claiming to be wise again and again they are becoming fools” (Rom. 1:22).

Exactly!! You should read this hundred times. This is what exactly you are doing.

Anonymous said...

ഒന്ന് പോ എന്റെ പിപിളിടാനെ. ഇതൊന്നും ഞങ്ങള്‍ക്ക് സ്വീകാര്യം അല്ല. ഞങ്ങള്കോട്ടു മനസിലാകാനും പോകുന്നില്ല

C. ANGADISHERYIL said...

പിപ്പിലടന്റെ നിലവിലക്കിനെക്കുരിച്ചുള്ള വിലയിരുത്തല്‍ നന്നായിരുന്നു . ഹിന്ദു പുരാണങ്ങളില്‍ ,ഒന്നിലും നിലവിളക്ക് ശിവളിങ്ങമാനെന്നു പറയുന്നില്ല . അദ്ദേഹം പറഞ്ഞതുപോലെ വെരുമോരന്ധവിശ്വാസം. ആരാധനയുമായി ബന്ധപ്പെടുത്തിയാല്‍ , വൈകുന്നേരം വിലക്ക് വെക്കുന്നതിനു മുന്പായി , ക്ലാവ് പിടിച്ച വിളക്കുകള്‍ വൃത്തിയാക്കാന്‍ പ്രത്യേകംa പറയേണ്ടതില്ലല്ലോ . പഴയ ആള്‍ക്കാരുടെ ഓരോ ബുദ്ധി .

Anonymous said...

കള്ളകുരിസ്സ് പ്രചരണ കൊള്ളസംഗത്തിന്റെ
തലവനാണ് ബിഷപ്പ് അങ്ങാടിയത്ത്. കര്‍ത്താവിന്റെ
മറ പിടിച്ചു ചെകുത്താനെ വന്ദികുകയും വിശ്വാസികളുടെ
ഡോളര്‍ അടിച്ചു മാറ്റുകയാണ് അദേഹം ചെയ്യുന്നത്.
കള്ളകുരിസ്സ് നശിപ്പിച് ക്രൂസ്സിത രൂപം അവിടെ വക്കുകയാണ്
ഒരു ക്രിസ്ത്യാനിയുടെ കടമ. താമര കുരിസ്സിനെ വന്ദിക്കുവാന്‍
നാം പള്ളിയില്‍ പോകുന്നതു കൊണ്ട് യാതൊരു പുണ്യം
ലഭിക്കുകയില്ല. നേരെ മറച്ചു അത് പാപമാണ്
.ചെകുത്താനെ വന്ദികുന്നതിനു തുല്യമാണ്. പ്രാര്തിക്കുവന്നുള്ള
സമയം നാം പാഴാക്കുന്നു.

Anonymous said...

ശിവലിംഗദീപവും മെഴുകുതിരിയും അല്ലാ നമുക്കിന്ന്‌ പ്രധാനവിഷയമാക്കേണ്ടത്. കള്ള കുരിശ്ശില്‍നിന്നും ജനങ്ങളുടെശ്രദ്ധ തിരിച്ചുവിടുന്നതിനു ആരോ തന്ത്രപൂര്‍വ്വം ചെയ്ത പരിപാടിയാണ്‌ ഈ ചര്‍ച്ചാ വിഷയം. നമ്മുടെ വിഷയം കള്ള കുരിശ്ശിനെ മാറ്റി ക്രൂശ്ശിതരുപത്തിലേക്ക്‌ തിരിയണോമെന്നാണ്‌. നമ്മുടെ സന്താനങ്ങളെ ക്രൂശ്ശിത രൂപത്തെപറ്റി പഠിപ്പിക്കുക അതാണ്‌ ക്രിസ്ത്യാനികളുടെ കടമ.

Anonymous said...

Yes, they can and we are supposed to ignore it or keep our eyes closed. Will they do the same if we do some mistakes?

Just wondering - don't we need equal treatment?

Let us forgive those who have no idea what they are doing! But, if they do, it is a different matter, right?