Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, March 19, 2012

ഒരു പാവം കുഞ്ഞാട് എഴുതുന്നതെന്തെന്നാല്‍ .....


വോയിസ് ബ്ലോഗ്‌ സ്ഥിരമായി വായിക്കുന്ന ഞാന്‍ ഇതെഴുതുന്നത് ഒരു പ്രതിഷേധം അറിയിക്കാനാണ്. താങ്കള്‍ ഒരു ബിഷപ്പിനെ തെറി പറഞ്ഞു എന്ന് വേറൊരു ഉത്തരവാദിതപ്പെട്ട ബ്ലോഗ്‌ ആരോപിക്കുന്നു. അവരുടെ ബ്ലോഗില്‍ നിന്നും കടമെടുത്തു പറയട്ടെ. "സാവൂള്‍, സാവൂള്‍ നീ എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത് എന്നുള്ള അശരീരി വോയിസ്‌ ബ്ലോഗില്‍ എഴുതുന്ന തെറി കുട്ടന്മാരുടെ ഉറക്കം കെടുത്തും". ഇത് വായിച്ചപ്പോളാണ് എനിക്ക് മനസിലായത്, താങ്കള്‍ തെറി പറഞ്ഞു എന്ന് പറയുന്ന ബഹു:ബിഷപ്പ് യേശു തന്നെ ആണെന്ന്. അല്ലാതെ യേശു സവുളിനോട് ചോദിച്ച കാര്യം ഇപ്പോള്‍ ഉറക്കത്തില്‍ വേറൊരാള്‍ക്ക് ചോദിക്കാന്‍ സാധിക്കുകയില്ലല്ലോ? ഞാനും ചിലതൊക്കെ പലപ്പോഴും വോയിസില്‍ എഴുതിയിട്ടുണ്ട്. അതെല്ലാം തെറി ആയിരുന്നെന്നും ഇപ്പോഴാണ്‌ മനസിലായത്. ഞാന്‍ നരകത്തില്‍ പോകുമോ എന്നോര്‍ത്ത് പേടി തോന്നുന്നു. ബഹുമാന്യനായ കണ്ണൂക്കടനെപ്പറ്റി നിങ്ങള്‍ അറിയാത്ത മറ്റൊരു കാര്യവും ആ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്. അതായതു, "റോമിലെ ഓറിയെന്റല്‍ കലാലയത്തില്‍ നിന്നും ലിട്ടര്‍ജിയില്‍ ഡോക്ടറേറ്റ് ബിരുദം നേടിയ, മൈനര്‍ സെമിനാരിയില്‍ റെക്ടര്‍ ആയി വര്‍ഷങ്ങള്‍ സേവനം അനുഷ്ടിച്ച ബഹുമാന്യന്‍ അയ പോളി കണ്ണൂക്കാടന്‍ പിതാവിനെയും......" മേല്‍പടി സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് എടുക്കുന്നവര്‍ എല്ലാം യേശുവിന്റെ സ്വന്തം അളാകുമെന്നും അവര്‍ക്കൊന്നും യാതൊരു തെറ്റും ചെയ്യാന്‍ സാധിക്കുകയില്ലെന്നും നിങ്ങള്‍ അറിയേണ്ടിയത് ആയിരുന്നു. അദ്ദേഹത്തിന് മേല്‍പടി ഡോക്ടറേറ്റ് ഉള്ള കാര്യം എനിക്കും അറിവില്ലായിരുന്നു. കേരളത്തില്‍ നിന്നും ഡോക്ടറേറ്റ് എടുക്കാഞ്ഞത് അദ്ദേഹത്തിന് മിനിമം മാര്‍ക്ക് കിട്ടാത്തതിനാല്‍ ആയിരുന്നെന്നു നിങ്ങള്‍ പറഞ്ഞേക്കാം. അത് അസൂയ മൂലമെന്നെ ഞാന്‍ പറയൂ. അടുത്തതായി വേറൊരു കാര്യം. ഒരു CMI വൈദികനെ നിങ്ങള്‍ പീടിപ്പിച്ചിട്ടു അതെല്ലാം ആ പാവം ബിഷപ്പിന്റെ തലയില്‍ കെട്ടി വെച്ചു. ആ ബിഷപ്പിനും ആ ബ്ലോഗിനും യാതൊരു അഭിഷിക്തനായ വൈദികനെയും പീഡിപ്പിക്കാന്‍ പറ്റുകയില്ല. ആ ബ്ലോഗു തന്നെ അഭിഷിക്തരായ അച്ചന്മാരെയും ബിഷപ്പുമാരെയും സംരക്ഷിക്കുന്നതിനു വേണ്ടിയിട്ട് ആണ്. ഈ കാര്യത്തില്‍ ആ ബിഷപ്പും ആ ബ്ലോഗും പറയുന്നത് ആണ് ഞാന്‍ വിശ്വസിക്കുക. എന്തെന്നാല്‍ അവര്‍ ഒരിക്കലും കള്ളം പറയുകയില്ല. എന്റെ തലയില്‍ മാമോദീസ വെള്ളം വീണ അടയാളം ആ ബിഷപ്പെങ്ങാനും മായിച്ചു കളഞ്ഞാലോ? ഞാന്‍ എന്തായാലും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞു. ഇനി ബഹു: കന്നൂക്കാടന്‍ പിതാവിനെ കാണുമ്പോള്‍ അധെഹത്തിനെ കൊണ്ട് എന്റെ തലയില്‍ ചവിട്ടിപ്പിച്ചു അനുഗ്രഹം വാങ്ങണം. പാപ പരിഹാരത്തിനായി അഞ്ഞൂറ് ഡോളര്‍ കൊടുക്കുകയും ചെയ്യും. ഇനി ഏതൊരു ബ്ലോഗിലും ബിഷപ്പ് പറയുന്ന തിരു വചനങ്ങള്‍ മാത്രമേ ഞാന്‍ എഴുതുക ഉള്ളു. (ചില മണ്ടന്മാരായ ബിഷപ്പുമാരെ എങ്കിലും നാട്ടുകാരില്‍ നിന്നും തെറി കേള്‍പ്പിക്കുന്നത് അവരുടെ ശിങ്കിടികള്‍ എന്ന് പറഞ്ഞു നടക്കുന്ന വിഡ്ഢികളായ ചില ബ്ലോഗുകാര്‍ ആണെന്ന് ഒരു ഗുണപാഠം കൂടി ഇതിലുണ്ട്)

3 comments:

Anonymous said...

ഒരു പാവം ചെയ്ത കുഞ്ഞാട് എഴുതുന്നതെന്തെന്നാല്‍ ...

നമ്മുടെ അങ്ങാടിയത്ത് പിതാവാണെങ്കില്‍, കണക്കെടുക്കാ൯ പറ്റാത്ത അത്രത്തോളം പാവം ചെയ്ത ഒരു പിതാവാണല്ലോ.....

പിന്നെയാണോ ഈ സഹദരന്‍റെ ഒരു പാവം!

Anonymous said...

ബിഷപ്പി൯റെ ഫോട്ടോയേക്കാലും വലിയ ഫോട്ടോ ഫാ.സജിയുടെ എന്ന പരാതി പലപ്പോഴും കേട്ടിരിക്കുന്നു.


മാ൪പ്പാപ്പയുടെ തൊപ്പിയേക്കാലും വലിയതോ അങ്ങാടിയത്ത് ബിഷപ്പി൯റെ തൊപ്പി.

മൈക്കില്‍ ആ൯ജലോ മാ൪പ്പാപ്പയുടെ തൊപ്പിയില്‍ വരക്കാതേ അങ്ങാടിയത്ത് ബിഷപ്പി൯റെ തൊപ്പിയില്‍ വരച്ചെന്നൊ. എന്താ കഥ.

മാ൪പ്പാപ്പ പോലും ഇരുന്ന് പ്രസംഗിക്കാറില്ല. പക്ഷേ അങ്ങാടിയത്ത് ബിഷപ്പ് ഇരുന്ന് പ്രസംഗിക്കേ, എന്താ കഥ. ഇതണോ ബിഷപ്പ് അങ്ങാടിയത്തി൯റെ കീഴ്വണക്കം.

Anonymous said...

cross of san Thoma അതിന്റെ്‌ അര്‍ത്ഥം.ക്രോസ് ഓഫ് ദി സിറ്റി ഓഫ് തോമസ്‌ ( Cross of the city of Thomas)എന്നായിരുന്നു.


San Thoma അതായത്‌ City of St.Thoma.

1547-ല്‍ അവിടെ എത്തിയ പോര്‍ത്തുഗ്ഗീസ്സു മിഷന്‍നരിമാരില്‍ ഒരാള്‍ Antonio De Gouvea ­അന്ന് കണ്ടുകിട്ടിയ ആ കുരിശ്ശിനു നല്‍കിയ പേരാണ് cross of san Thoma

അതിന്റെ്‌ അര്‍ത്ഥം.ക്രോസ് ഓഫ് ദി സിറ്റി ഓഫ് തോമസ്‌ ( Cross of the city of Thomas)എന്നായിരുന്നു.


അന്നത്തെ ഭാവനസമ്പന്നരായ സഭാനേത്റ്ത്വത്തിലെ ചില അധികാരികള്‍ Cross of san thoma എന്ന പേരു വളച്ചൊടിച്ചു Cross of Saint Thoma ആക്കി.

ഇവിടെയാണ് അവര്‍ കൃത്രിമം കാണിച്ചത്‌.

ദൈവജനത്തെ കബളിപ്പിച്ചത്.

എന്നിട്ടവര്‍ അത് മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു മാര്‍ തോമ കുരിസ്സാക്കി മാറ്റി.
ഇതാണ് ചെപ്പടി വിദ്യ.

ഇത് സത്യ ക്രിസ്ത്യാനികള്‍ ഒരു കാലത്തും അന്ഗികരിക്കരുത്.

അസത്യത്തെ വന്ദിക്കുന്നതു പാപമാണ്.



cross of san Thoma അതിന്റെ്‌ അര്‍ത്ഥം.ക്രോസ് ഓഫ് ദി സിറ്റി ഓഫ് തോമസ്‌ ( Cross of the city of Thomas)എന്നായിരുന്നു.
It is quite clear that this not a cross brought by St. Thomas and it is a lie to call this persian cross Marthoma Cross, St. Thomas has nothing to with this cross at all......