- A Chicago Parishioner said...
- ബ്ലോഗ് മാസ്റ്റര്‍ ഈയിടെ പള്ളിയിലോന്നും വരാറില്ലേ? ചിക്കാഗോയിലെ നമ്മുടെ അള്‍ത്താര വിരിയെപ്പറ്റി ഒന്നും എഴുതിക്കണ്ടില്ല. രണ്ടുമൂന്നു ആഴ്ചകള്‍ ആയിട്ട് അള്‍ത്താര വിരി അടക്കുകയും തുറക്കുകയും ചെയ്യുന്നില്ല. Praise the Lord!
- വര്‍ഷങ്ങള്‍ക്കു ശേഷം മനസമാധാനത്തോടെ ഒരു കുര്‍ബാന കാണാന്‍ പറ്റി. കഴിഞ്ഞ ആഴ്ച്ചകളില്‍ വിരി ഇടാഞ്ഞതുകൊണ്ട് ബിഷപ്പിനോ വികാരിയച്ചനോ, ഈശോ മിശിഹായ്ക്കോ എന്തെങ്കിലും സംഭവിച്ചോ? ഒന്നുമില്ല. അതേസമയം എന്നെപ്പോലെയുള്ള വിശ്വാസികള്‍ക്ക് ആത്മ സമാധാനവും സംതൃപ്തിയും കിട്ടി.
- ഇത് നല്ലൊരു തുടക്കമാണ്. ഇനിയും കൂടുതല്‍ മാറ്റങ്ങള്‍ നമ്മുടെ പള്ളിയില്‍ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. രണ്ടിലധികം വര്‍ഷങ്ങള്‍ ആയി കൊടുക്കാതെ മുടങ്ങിക്കിടക്കുന്ന പള്ളിക്കുടിശിഖ കൊടുത്ത് തീര്‍ത്താലോ എന്നാലോചിക്കുകയാണ്.
- എന്നെപ്പോലെയുള്ള വിശ്വാസികളുടെ വികാരങ്ങള്‍ മനസ്സിലാക്കി ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ എടുത്ത നമ്മുടെ ബ. വികാരി ഫാ ജോയിക്കും, VG ബ. ഫാ. ആന്റണിക്കും, ബിഷപ് മാര്‍ അങ്ങാടിയത്തിനും ഹൃദയം നിറഞ്ഞ നന്ദി.
- ഞായറാഴ്ചകളില്‍ പള്ളിയില്‍ വരാറും ഉണ്ടായിരുന്നു, അള്‍ത്താര വിരി ഉപയോഗിക്കാതിരുന്നത് കാണുകയും ചെയ്തിരുന്നു.. പക്ഷെ അതിനെപ്പറ്റി എഴുതുന്നത് അനുചിതമായി തോന്നിയത് കൊണ്ട് മാത്രം എഴുതിയില്ല.
- വിരി അടക്കുകയും തുറക്കുകയും ചെയ്യാതിരുന്നത് കണ്ടപ്പോള്‍ വളരെ ആശ്ചര്യവും സന്തോഷവും ഞങ്ങള്‍ക്കും തോന്നി എന്ന് സമ്മതിക്കുന്നു. ഇത് ഒരു പെര്മനെന്റ് സംഗതിയാണോ എന്ന് അറിഞ്ഞുകൂടാ. എന്തോ കേടു പറ്റിയിരിക്കു കയാണ് എന്നാണു പറയപ്പെടുന്നത്. എന്തായാലും ഈ കഴിഞ്ഞ ആഴ്ചകളില്‍ ഉപയോഗ്ക്കാതിരുന്ന പ്രസ്തുത വിരി നന്നാക്കി വീണ്ടും ഉപയോഗിക്കുവാന്‍ അധികാരികള്‍ വലിയ തിടുക്കം കാണിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു.
- പതിനായിരക്കണക്കിനു ഡോളര്‍ ആണ് ചിക്കാഗോ ഇടവകക്കാര്‍ക്ക് ഈ വിരികൊണ്ട് നഷ്ടം വന്നിട്ടുള്ളത്. സഭാധികാരികള്‍ക്കു നഷ്ടപ്പെട്ടതോ ആയിരങ്ങളുടെ സല്‍മനസ്സും.
12 comments:
Hello Blogmaster -
Perhaps you did not know , the Insider news is that the Curtain is gone for ever as per some new complaints that went to higher Channels !!
Good thing that the Hierarchy is taking action to unite the Community, rather than splitting it, for unimportant things !!
"അള്‍ത്താര മറശീല വിരോധാഭാസം - വി.ഗ്രന്ഥം"
Author: George Katticaren
Editor: സോള്‍ & വിഷന്‍
Part A
ക്രിസ്തുവിന്റെ ജീവിതകാലത്ത് ജെരുസലേം ദേവാലയമായിരുന്നു യഹൂദ ജനതയുടെ മതപരമായ ജീവിതത്തിന്റെ കേന്ദ്ര ബിന്ദു. പഴയനിയമത്തിലെ ഉടമ്പടി അനുസരിച്ചു മോസസിന്റെ നിയമപ്രകാരം വളരെ വിശ്വസ്തയോടെ മതാനുഷ്ഠാനങ്ങള്‍ നടത്തിയിരുന്ന ഈ് ആരാധനസ്ഥലത്തുതന്നെ യഹൂദര്‍ മൃഗബലിയും നടത്തിയിരുന്നു. പക്ഷെ ക്രിസ്തുവിന്റെ ആഗമനവും കുരിശുമരണവും ഉത്ഥാനവും വഴി സാദ്ധ്യമായത് ഒരു പുതിയ ഉടമ്പടിയാണ്. പാപികളായ ജനതയുടെ പാപഭാരം ഏറ്റെടുത്തു പുതിയ യുഗത്തിലേക്കുള്ള വഴി യേശു തുര്രന്നുകാട്ടി. ഒരര്‍ത്ഥത്തില്‍ പഴയ ബലി അനുഷ്ഠാനങ്ങള്‍ പൊളിച്ചെഴുതി.
പഴയ ഉടമ്പടി
പഴയ ഉടമ്പടിയിലെ ബലി ബൈബിളില്‍ വിവരിക്കുന്നത് ഇപ്രാകരമാണ്: "ആദ്യത്തെ ഉടമ്പടിയനുസരിച്ചുതന്നെ ആരാധനാവിധികളും ഭൌമികമായ വിശുദ്ധ സ്ഥലവും ഉണ്ടായിരുന്നു. ദീപപീഠവും മേശയും കാഴ്ചയപ്പവും സജ്ജീകരിക്കപ്പെട്ടിരുന്ന പുറത്തെ കൂടാരം വിശുദ്ധ സ്ഥലമെന്നു വിളിക്കപ്പെടുന്നു. രണ്ടാം വിരിക്കകത്തുള്ള കൂടാരം അതിവിശുദ്ധ സ്ഥലം എന്നു വിളിക്കപ്പെടുന്നു അതില്‍ സ്വര്‍ണംകൊണ്ടുള്ള ധൂപപീഠവും എല്ലാവശവും പൊന്നുപൊതിഞ്ഞവാഗ്ദാനപേടകവും ഉണ്ടായിരുന്നു. മന്നാ വച്ചിരുന്ന സ്വര്‍ണ കലശവും അഹരോന്റെ തളിര്‍ത്ത വടിയും ഉടമ്പടിയുടെ ഫലകങ്ങളും അതില്‍ സൂക്ഷിച്ചിരുന്നു. പേടകത്തിനു മീതെ കൃപാസനത്തിന്മേല് നിഴല്‍ വീഴ്ത്തിയിരുന്ന മഹത്വത്തിന്റെ കെരൂബുകള്‍ ഉണ്ടായിരുന്നു. ഇവയെപ്പറ്റി ഇപ്പോള്‍ വിവരിച്ചു പറയാനാവില്ല ഇവയെല്ലാം സജ്ജീകരിച്ചതിനു ശേഷമേ , പുരോഹിതന്മാര് എല്ലാ സമയത്തും ആദ്യത്തെ കൂടാരത്തില്‍ പ്രവേശിച്ചു ശുശ്രൂഷ നിര്‍വഹിച്ചിരുന്നു . രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു. ഈ കാലഘട്ടത്തിന്റെ പ്രതീകമായ ആദ്യത്തെ കൂടാരം നിലനില്‍ക്കുന്നിടത്തോളം കാലം , ശ്രീകോവിലിലേക്കുള്ള പാത തുറക്കപ്പെട്ടിട്ടില്ലെന്നു പരിശുദ്ധാത്മാവ് ഇതിനാല്‍ വ്യക്തമാക്കുന്നു. അര്‍പ്പിക്കുന്നവന്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കാന്‍ കഴിവില്ലാത്ത കാഴ്ചകളും ബലികളുമാണ് ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്." (ഹെബ്രായര്‍ 9: 1-9). " നിന്റെ അക്രത്യങ്ങള്നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നു മറച്ചിരിക്കുന്നു. അതിനാല്‍ അവിടുന്ന് നിന്റെ പ്രാര്‍ഥന കേള്‍ക്കുന്നില്ല."(ഏശയ്യാ 59 : 2).
തിരുശീല അന്നത്തെ കാലഘട്ടത്തില്‍ അര്‍ത്ഥമാക്കിയിരുന്നത് ദൈവത്തിന്റെ ഭൂമിയിലെ വാസസ്ഥലം പാപികളായ ജനങ്ങളില്‍ നിന്നും വേര്‍തിരിച്ചിരുന്നുവെന്നതാണ്. ഇസ്രയേല്‍ ജനതയുടെ പപനിവൃത്തിക്ക് ബലി അര്‍പ്പിക്കുവാന്‍ തിരുശീലക്കപ്പുറമുള്ള ദൈവസന്നിദ്ധിയില്‍ പ്രവേശിക്കുന്നത് പുരോഹിതര്‍ മാത്രമായിരുന്നു.
"രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു." (ഹെബ്രായര്‍ 9 : 7). സോളമന് ദൈവത്തിനുവേണ്ടി പണിയിച്ച ഭവനത്തിലെ തിരശീല നാലിഞ്ചു തടിച്ചതായിരുന്നുവെന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ബൈബിളില്‍ വിവരിക്കുന്ന കാലകരണപ്പെട്ട പഴയ ബലി നടപടികളാണ് . അതിനിപ്പോള്‍ യാതൊരു പ്രസക്തിയും ഇല്ലാ.
സോള്‍ ആന്റ് വിഷന്‍ February 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ച
പത്രാധിപലേഖനം
posted by Syro Malabar Voice at 7:42 PM on Feb 7, 2012
Tom Varkey Said …
I am delighted to hear the good news from the Chicago parishioner that the veil has remained open for the past few days. I hope and pray that it is not something temporary. I am sure even though only one parishioner has openly expressed his/her joy about the veil not being used, there are so many more who haven’t expressed it through the blog even though they all experienced great joy finally to see something positive in the Chicago Cathedral. As a token of appreciation on my part, we are canceling the Occupy SMCC Rally that was scheduled for Palm Sunday in front of the Chicago Cathedral church as I had written in this blog. If there is more good news coming out of Chicago, we will even re-examine our goals of Occupy SMCC for 2012. If our Bishop in Chicago and Fr. Jojy in Garland demonstrate more and more of such positive changes in the two churches, we will even start opening our wallets wider. Otherwise, we will continue to withhold support towards not only these two churches but also to other Syro-Malabar communities elsewhere in the U.S. until we see more and more of such positive developments. But at least we see some light at the end of the tunnel. We sincerely hope we are nearing the end of the tunnel and not another train coming from the opposite direction.
A happy Easter to everyone in Chicago and especially to those who are responsible for taking the wise decision to keep the veil open. Now finally the glory of the crucified Savior is being displayed through the Crucifix which has been visible to the parishioners of the Chicago Cathedral church during the past few days bringing immense joy to their rejoicing hearts. I am sure they have a genuine reason to make this Easter a little more joyful and special than the past couple of Easters.
"അള്‍ത്താര മറശീല വിരോധാഭാസം - വി.ഗ്രന്ഥം"
Author: George Katticaren
Editor: സോള്‍ & വിഷന്‍
Part B
ക്രിസ്തുവിന്റെ ക്രൂശിത മരണത്തോടെ പുതിയ അദ്ധ്യായം തുറക്കുകയാണ് " യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന് വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി. ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു."(മത്തായി 27 : 50 -51). പ്രവാചകന്മാര് പ്രവചിച്ച ഉന്നത പുരോഹിതന്റെ പാപികള്‍ക്കുവേണ്ടിയുള്ള രക്തം ചിന്തിയ ബലി നിറവേറി. അന്നുമുതല്‍ ലോകം മുഴുവന്‍ ഈ ബലി തുടര്‍ന്നു കൊണ്ടിരിക്കുന്നു. ക്രിസ്തു പൂര്‍ത്തിയാക്കാനിരുന്ന ഏകബലിയുടെ പ്രതീകങ്ങള്‍ മാത്രമായിരുന്ന പഴയനിയമത്തിലെ ആരാധനകളും ബലികളും ക്രിസ്തുവിന്റെ ആഗമനത്തോടെ നിരര്‍തകമായി. . ക്രിസ്തുവാണ് നമ്മുടെ നിത്യ ഉന്നത പുരോഹിതന്. ക്രിസ്തുവിനാല്‍ തുറക്കപ്പെട്ട ആ ദിവ്യബലിപീഠത്തില്‍ ലോകവസാനംവരെ താന്‍ അര്‍പ്പിച്ച ബലി തുടര്‍ന്നു പോകുവാന്‍ ബലിപീഠം ഇനി അടച്ചുപൂട്ടേണ്ടാ എന്ന സന്ദേശമാണ് ക്രൂശിതമരണം വെളിപ്പെടുത്തുന്നത്.
എന്തുകൊണ്ടാണ് ഒരുപറ്റം മേല്പട്ടക്കാരും പുരോഹിതരും കര്‍ത്താവിനാല്‍ തുറക്കപ്പെട്ട ബലിപീഠം പഴയനിയമത്തിലേതുപോലെ ഈ കാലഘട്ടത്തിലും തിരശീലകൊണ്ടു അടച്ചിടുന്നു? നമ്മുടെയൊക്കെ ക്രിസ്തിയ വിശ്വാസത്തില്‍ വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യമാണിത്.
ഇവര്‍ ക്രിസ്തുവിനെ ഉന്നത പുരോഹിതനായി അംഗീകരിക്കുവാന്‍ തയാറാകുന്നില്ലയെന്നുവേണം ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍. . തങ്ങള്‍ തന്നെയാണ് ഉന്നത പുരോഹിതര്‍ എന്നു അവര്‍ സ്വയം വിശ്വസിക്കുകയും ദൈവജനത്തെകൊണ്ടു വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ബലിപീഠത്തെ മറക്കുന്ന ശീല കാലകരണപ്പെട്ട സംഗതിയാണെന്ന് ബൈബിളില്‍ വിശദീകരിക്കുന്നുണ്ട്. എന്തിനവര്‍ ഇത് വീണ്ടും ആവര്‍ത്തിക്കുന്നു? എന്തിനവര്‍ ഇത് വീണ്ടും അടിച്ചേല്‍പ്പിക്കുന്നു? ഈ നടപടികള്‍ക്കു ദൈവശാസ്ത്രപരമായ വ്യഖ്യാനങ്ങള്‍ നല്കുവാന് കടപ്പെട്ടവരായ അവര്‍ അതിനും തയ്യാറല്ലാ. ഈ അള്‍ത്താരശീല തുറന്നാല്‍ ഹൃദയഭേദകമായ കാഴ്ചയാണു കാണുന്നത്. ക്രിസ്തുവിന്റെ ക്രൂശിത മരണത്തെസംബന്ധിക്കുന്നതോ നമ്മുടെവിശ്വാസത്തെ സ്പര്‍ശിക്കുന്നതോ യാതൊന്നും ബലിപീഠമദ്ധ്യത്തില്‍ കാണുവാന്‍ കഴിയുന്നില്ല. അതിനു പകരം സത്യമായതിനെ മറച്ചുവെച്ച് മനുഷ്യനിര്‍മ്മിതമായ അസത്യകഥകളുടെ ഇക്കോണുകളാണ് സിറോ മലബാര്‍ സഭയിലെ പല ദേവാലയങ്ങളിലെ ബലിപീഠമദ്ധ്യത്തില്‍ കാണുന്നത്. ഇവിടെ ദൈവമല്ല വസിക്കുന്നത്. കാരണം എവിടെയെല്ലാം അസത്യമുണ്ടോ അവിടെയെല്ലാം മാമോണിന്റെ സാന്നിദ്ധ്യവും അതിപ്രസരവുമുണ്ട്. ഈ അന്ധകാരശക്തികള്‍ ദൈവവാസസ്ഥലത്ത് ചേക്കേറുമ്പോള്‍ അവരുടെ സേവകര്‍ കര്‍ത്താവിന്റെ ബലിപീഠം അടച്ചിടുന്നു. കാരണം ഈ അന്ധകാരശക്തികള്‍ പ്രകാശം ഇഷ്ടപ്പെടുന്നില്ല. "പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്. (Acts17:24).
A:D. 70 ല്‍ റോമാക്കാര്‍ ജെറുസലേം ദേവാലയം നശിപ്പിച്ചു. കര്‍ത്താവിന്റെ പ്രവചനം അതോടെ പൂര്‍ത്തിയായി. കര്‍ത്താവിന്റെ കൃപകൊണ്ട് ഈ മാമോണ് ദേവാലയങ്ങളും അവയുടെ സേവകരും ദൈവജനത്തിന്റെ സത്യാനേഷണങ്ങളിലൂടെയും പ്രാര്‍ത്ഥനയിലൂടെയും നിലംപതിക്കുമെന്നതില്‍ യാതൊരു സംശയവുമില്ലാ.
സോള്‍ ആന്റ് വിഷന്‍ February 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ച
പത്രാധിപലേഖനം
posted by Syro Malabar Voice at 7:42 PM on Feb 7, 2012
ശീല ഷിബു നിനക്ക് ചിക്കാഗോയിലെ ശീലയെ പറ്റി എന്തിയും അറിയുമോ?
ഈ ശീലയക്ക് ബ്രേയി൯ റ്റൂമ൪ പറ്റിയതുകൊണ്ട് ചിക്കാഗോ ശീലയുടെ ബ്രേയി൯ വ൪ക്ക് ചെയുന്നില്ല. ഗാ൪ലാഡ് ശീലയക്ക് ബ്രേയി൯ റ്റൂമ൪ വരണമെ എന്ന് പ്രാ൪ത്ഥിക്കുകയാണ്. നീയും ഉണ്ടാവുകയിലെ ഈ പ്രാ൪ത്ഥനയില്‍!
ചെച്ചെ എന്താണ് ഞാ൯ കേള്‍ക്കുന്നേ!
ചിക്കാഗോ അള്‍ത്താരയുടെ പകുതി പ്രാന്ത് മാറിയെന്നൊ! എന്നുവെച്ചാല്‍ അങ്ങാടിയത്ത് പ്രാന്തന്റെ പകുതി പ്രാന്ത് മാറിയെന്നൊ? ഇനി Mani Crossനെ അള്‍ത്താരയില്‍ നിന്നും പളളി വളപ്പില്‍ നിന്നും കബ്ലീറ്റ് നീക്കം ചെയണം. എന്നാലെ നമ്മുടെ അങ്ങാടിയത്ത് പ്രാന്തന്റെ മുഴുവ൯ പ്രാന്ത് കബ്ലീറ്റ് മാറുകയൊള്ളു. കാപ്പയില്‍ പോലുമുളള Mani Crossനെ സീറോമലബാ൪ സഭയില്‍ നിന്നും നീക്കം ചെയണം.
ഗാ൪ലാഡിലെ പ്രാന്താലയം മാറ്റി, പൊതുജെനത്തിന്റ അഭിപ്രായമായ ദൈവമായ ക൪ത്താവിന്റ കുരിശ്രൂപം നടുവില്‍ വരണം. ക്ലാവറും ശീലയും പളളിക്കകത്ത് നിന്നും പുറത്തേ ക്ലാവറും നീക്കം ചെയ്താലെ ഗാ൪ലാഡ് പളളി കത്തോലിക്ക പളളിയാവു. ക്രസ്തു രാജന് ജെയ്! ക്ലാവ൪ ചങ്കല പൊട്ടിപോകട്ടെ.... ക്രസ്തുവിന്റെ ദേവാലയത്തില്‍ എന്തിനാണ് തോമാസ്ലീഹയുടെ പേരും പറഞ്ഞ്, മാനിക്ക൯ ക്രോസിനേ ആരാധിക്കുന്നത്. ദൈവത്തിനേ ആരാധിക്കുന്നതിനുപകരം ശാത്താനെ ആരാധിക്കുന്നതിന് തുല്ലൃമലേലേ മാനിക്ക൯ ക്രോസിനേ ആരാധിക്കുന്നത്.
തൃശൂര്‍ മെട്രോപൊളിറ്റന്‍ ആശുപത്രിയില്‍ നഴ്സുമാര്‍ സമരം തുടങ്ങി!
തൃശൂര്‍: തൃശൂര്‍ മെട്രോപൊളിറ്റന്‍ ആശുപത്രിയില്‍ നഴ്സുമാരുടെ അനിശ്ചിതകാല സമരം തുടങ്ങി. സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാവിലെ സമരം ആരംഭിച്ചത്.
ദൈവത്തിനും ആല്മിയ൪ക്കും ഇടക്ക് എന്തിനാണ് മതില്. ചിക്കാഗോയില്‍ ദൈവത്തിനേയാണോ ആല്മിയരെയാണോ അള്ത്താരവിരിയിട്ട് മറക്കുന്നത്. ദൈവത്തിനെ എന്തിനാണ് ബിഷപ്പേ ജെയിലിട്ട് ഭക്ഷണസമയത്ത് തുറാക്കാനും അല്ലാത്ത സമയത്ത് അള്ത്താരവിരിയിട്ട് പൂട്ടാനുമല്ല ദൈവം നമ്മളെ പഠിപ്പിച്ചത് എന്ന് ബിഷപ്പ് ഓ൪ത്താല്‍ ബിഷപ്പിന് നല്ലത്. ദൈവത്തിനെ ജെയിലിട്ട് പൂട്ടുന്നത് തെറ്റാണെന്ന് കാണിച്ചതിന്റെ അടയാളമാണ് വിരി കേടായത് എന്ന് ഓ൪ത്താല്‍ നല്ലത്.
അങ്ങാടിയത്ത് പിതാവിനേ സ്വന്തം അപ്പ൯ ക്രൂശിത രൂപത്തേ നോക്കി പ്രാ൪ത്ഥിക്കാനോ അതോ പേ൪ഷൃ൯ ക്രോസിനേ നോക്കി പ്രാ൪ത്ഥിക്കാനോ പഠിപ്പിച്ചത്!
പൗവ്വത്തിനേ സ്വന്തം അപ്പ൯ ക്രൂശിത രൂപത്തേ നോക്കി പ്രാ൪ത്ഥിക്കാനോ അതോ പേ൪ഷൃ൯ ക്രോസിനേ നോക്കി പ്രാ൪ത്ഥിക്കാനോ പഠിപ്പിച്ചത്!
അങ്ങാടിയത്ത് പിതാവിന്റെയും പൗവ്വത്തിന്റെ സ്വന്തം അപ്പ൯മാ൪ ക്രൂശിത രൂപത്തേ നോക്കി പ്രാ൪ത്ഥിക്കാണ് പഠിപ്പിച്ചതെന്ന് സീറോമലബാ൪ കത്തോലിക്ക ജെനമായ ഞങ്ങള്‍ വിശ്വസിക്കുന്നത്. പിന്നേ എന്തിനാണ് പേ൪ഷൃ൯ ക്രോസിനേ തലതിഞ്ഞ് നിങ്ങള്‍ ആരാധിക്കുന്നത്.
lent season...no need of curtain...
per liturgy
please dont jump into conclusion. The curtain rails and wheels are broken, those need to be replaced. We will have a new collection after Easter for rebuilding a new curtain as well as rail. The current estimate is only $485,290.00. This will be have a remote control as well as LED lights on it too. Every one will love it
Pray for our successful completion of this new curtain.
Post a Comment