Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, March 30, 2012

എളിമയുള്ള പിതാവ്

ബിജ്നോര്‍ രൂപതയില്‍ വികലാങ്കര്‍ക്കുള്ള ആശാദീപ് എന്ന സ്ഥാപനം സന്ദര്‍ശിച്ച സീറോ മലബാര്‍ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരി അവിടുത്തെ ഒരു അന്തേവാസിയെ സൈക്കിളില്‍ വച്ച് തള്ളിക്കൊണ്ട് നടക്കുന്ന ഒരു ഫോട്ടോ കാണുവാന്‍ ഇടയായി. നമ്മുടെ സഭാതലവന്റെ  എളിമയുടെ തെളിവും ഉദാഹരണവും ആയി ചിലകൂട്ടരും PPO  ബ്ലോഗും അതിനെ ചൂണ്ടിക്കാട്ടി.

എളിമ തീരെയില്ലാത്ത ഒരു വ്യക്തിയാണ് മാര്‍ ആലഞ്ചേരി എന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ ഒരു മിനിറ്റ് ഒരു വികലാംഗനെ തള്ളി നടക്കുന്നതിന്റെ ഫോട്ടോ അദ്ദേഹത്തിന്‍റെ എളിമയുടെ തെളിവായി കാണിക്കുന്നതില്‍ ഞങ്ങള്‍ വലിയ കഴമ്പ് കാണുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികള്‍ കുഞ്ഞുങ്ങളെ തിരഞ്ഞു പിടിച്ചു കെട്ടിപ്പിടിച്ചു ചുമ്പിക്കുന്നതിനു തുല്ല്യമായെ  ഞങ്ങള്‍ അതിനെ കാണുന്നുള്ളൂ. വെറും ഒരു പബ്ലിസിറ്റി സ്റ്റണ്ട്, അത്ര തന്നെ.

ഒരു മത മേലദ്ധ്യക്ഷന്‍ ഇങ്ങനെ ഒരു ഫോട്ടോ എടുത്തു പ്രസിദ്ധീകരിക്കുന്നതിന്റെ ഔചിത്യബോധത്തെയും  ഉദ്ദേശശുധിയേയും  തന്നെ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു.

18 comments:

Anonymous said...

എളിമയുള്ള പിതാവ്
എളിമയുള്ള പിതാവ്
എളിമയുള്ള പിതാവ്

നല്ല എളിമ
ഫോട്ടോ എടുക്കാ൯ വേണ്ടിട്ടാണോ ഈ എളിമ. എളിമ എന്ന എരുമ.
യേശുവിന്‍റെ നിഴല്‍ കാണുബോഴേക്കും തിരിഞ്ഞ് ഓടുന്ന കഴബില്ലാത്ത എളിമയുള്ള പിതാവ്.
രാഷ്ട്രീയം ശെരിക്കും പഠിച്ചിരിക്കുന്ന കൊച്ചു കളള൯ പവിത്രനായ എളിമ എന്ന എരുമ പിതാവ്. ഈ കൂട്ടത്തില്‍ മൈയില്‍ എവിടെ.

Akhil Baby said...

You are absolutely right.This is should not be called humility. He is supposed to do that. That is what we are called for. All Priests and nuns should do this. This is not their generosity, but their duty. This is not something to be celebrated on.

Anonymous said...

ഒന്ന് പോടെയ്‌ ..ചുമ്മാ .. വേറെ പണിയൊന്നുമില്ലേ...

Anonymous said...

does this blog say anything good about Catholics?

Anonymous said...

ഇതിലെന്താണ് കുഴപ്പം? ആരെങ്കിലും പിതാവിന്റെ ഫോട്ടോ എടുത്തു ബ്ലോഗില്‍ ഇട്ടു എന്ന് വെച്ച് ആ പിതാവിനെ കുറ്റം പറയുന്നത് കഷ്ടം അല്ലെ? അദ്ദേഹം മനസറിയാത്ത കാര്യം ആണെങ്കില്‍....? ഈ പിതാവിനെ പറ്റി കേട്ടിടത്തോളം മനസിലാകുന്നത് അദ്ദേഹം മറ്റു പല വൈദികരെക്കാളും പിതാക്കന്‍മാരെക്കാളും ആദര്‍ശശുദ്ധി ഉള്ള എളിമയുള്ള നല്ലൊരു അത്മീയ നേതാവ് ആണെന്നാണ്.

Anonymous said...

ഈ സഭാ മേലധികാരികളുടെ തേര്‍വാഴ്ച ഇനിയും നാം കണ്ടില്ലെന്നു നടിച്ചാല്‍ നമ്മുടെ സഭയും ഇന്നോളം നാം വച്ചുപുലര്‍ത്തിവന്ന വിശ്വാസവും തകിടം മറിയാന്‍ മറ്റൊന്നും വേണ്ടിവരില്ല .

ഭാവി തലമുറയില്‍ നമ്മുടെ
കുഞ്ഞുങ്ങള്‍ എന്തായി തീരുമെന്ന് നാമോരോരുത്തരും ചിന്തിക്കേണ്ട സമയം അദിക്രമിച്ചിരിക്കുന്നു ! .

വിശുദ്ധ കുരിശും ബൈബിളുമല്ലാതെ മറ്റൊന്നും നമുക്ക് വേണ്ടാന്നു നാമോരോരുത്തരും ഉറച്ച തീരുമാനം
എടുക്കണം സഹോദരങ്ങളെ .

സഭയേയും സഭയുടെ അനുഷ്ട്ടാന രീതികളെയും കാത്തു പരിപാലിക്കേണ്ടിയത് വിശ്വാസികളായ നാമോരോരുത്തരുടെയും കടമയാണ് .

കണ്ട അണ്ടനും അടകോടനും കേറിയിരുന്നു എന്ത് തോന്നിവാസവും കാട്ടിക്കൂട്ടാനുള്ളതല്ല നമ്മുടെ സീറോ മലബാര്‍ കത്തോലിക്കാ സഭ .

ഈശോ പണ്ട് ജെറുസലേം ദേവാലയത്തില്‍നിന്ന് പ്രാവ് കച്ചവടക്കാരെയും നാണയമാറ്റക്കാരെയും ചാട്ടവാര്‍കൊണ്ട് അടിച്ചു
പുറത്താക്കിയതുപോലെ ഈ കള്ളപരിഷകളെ എത്രയുംപെട്ടെന്ന് അടിച്ചു പുറത്താക്കുകയാണ് വേണ്ടത്

സഭയുടെ ഉന്നമനത്തിനും പുരോഗതിക്കും ഇത് ചെയ്തെ പറ്റു . സഭക്ക് തീരാകലങ്കങ്ങള്‍ വരുത്തിവച്ച
അങ്ങാടി പിതാവും , പൌവത്തിലും സ്ഥാനം ഒഴിഞ്ഞു സഭയുടെ നില നില്‍പ്പിനായി പുറത്തുപോകണം .

അതെ വിശ്വാസികളായ ഞങ്ങള്‍ക്ക് പറയാനുള്ളൂ .

Anonymous said...

ഒരു മിനിറ്റ് ഒരു വികലാംഗനെ തള്ളി നടക്കുന്നതിന്റെ ഫോട്ടോ അദ്ദേഹത്തിന്‍റെ എളിമയുടെ തെളിവായി ഞങ്ങള്‍ കാണുന്നില്ല.

Anonymous said...

എരുമയുള്ള പിതാവ്
എരുമയുള്ള പിതാവ്
എരുമയുള്ള പിതാവ്

നല്ല എരുമ ഫോട്ടോ എടുക്കാ൯ വേണ്ടിട്ടാണോ ഈ എരുമ.

എളിമ എന്ന എരുമ

Anonymous said...

സഭാധികാരികളില്‍ പ്രമുഖന്റെ സഹോദര വൈദികന്‍

മാര്‍തോമാകുരിശ്ശു അടിച്ചേല്‍പ്പി ക്കുവാന്‍ വേണ്ടി , ക്രൂശിത രൂപത്തെ ചൂണ്ടികാണിച്ചുകൊണ്ട് `അതു ചത്ത ശവമാണെന്നു' യാതൊരു സങ്കോചവും കൂടാതെ പറയുന്ന സഭാധികാരികളില്‍ പ്രമുഖന്റെ സഹോദര വൈദികന്‍

ഇങ്ങനെയൊരു വിമര്‍ശനം നടത്തിയതോ സീറോമലബാര്‍ സഭാധികാരികളില്‍ പ്രമുഖന്റെ സഹോദര വൈദികന്‍.......

ഡോളറിനു വേണ്ടി എന്ത് ആഭാസങ്ങള്‍ പറയുവാന്‍ മടിക്കാത്ത ഒരു കള്ള പുരോഹിതന് ആണ് ഇയാള്‍.

Anonymous said...

എളിമയുള്ള പിതാവ്
സീറോ മലബാര്‍ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരിയുടെ സ്വന്തം സഹോദരനായ അച്ഛല്ലെ ഏകദേശം രണ്ട് വ൪ഷത്തിനുമുബ് കോപ്പലില്‍ വെച്ച് കു൪ബാനയുടെ ഇടക്ക് യേശുവിന്‍റെ കുരിശ് രൂപത്തേ നോക്കി പ്രസംഗിച്ചത്, ചത്തശവം കെട്ടിതൂക്കിട്ടിരിക്കുന്നു. പോരാഞ്ഞട്ട് ദുഃഖ വെള്ളിയാഴ്ച്ചകളില്‍ റോഡായ റോഡ് മുഴുവനും ഈ ചത്തശവത്തേ വലിച്ചുകൊണ്ട് നടക്കുന്നത് എന്ന് പറഞ്ഞ കളള പുരോഹിത൯. ആ പുരോഹിതന്‍റെ മറ്റൊരു സഹോദരനല്ലേ സീറോ മലബാര്‍ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരി. ഇദേഹം വലിച്ച് കൊണ്ടും നടന്നത് ഇദേഹത്തിനറില്ലെങ്കിലും അവടെയും യേശുക്രിസ്തുതന്നെ ഒരു അന്തേവാസിയുടെ വേഷത്തില്‍ സൈക്കിളില്‍ ഇരുന്നതും അത് തള്ളിക്കൊണ്ട് നടക്കുന്ന കളള എളിമയുള്ള പിതാവും.

Anonymous said...

നമ്മുടെ എളിമയുള്ള പിതാവെന്ന് വിശേഷിപ്പിക്കുന്ന സീറോ മലബാര്‍ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരിയുടെ സ്വന്തം ജേഷ്ട൯ അച്ഛനുണ്ടല്ലൊ. ആഅച്ഛന്‍റെ പേര് ജോസഫ് ആലഞ്ചേരി എന്നാണെന്ന് തോന്നുന്നു. അദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നനണ്ടെങ്കില്‍, ആ വൈദികനേകൊണ്ടായിരുന്നു അന്തേവാസിയെ സൈക്കിളില്‍ വച്ച് തള്ളിക്കൊണ്ട് നടക്കേണ്ടത് അദേഹമല്ലേ ക്രൂസിഫിക്സിനേ നോക്കി ചത്ത ശവം എന്ന് കളിയാക്കിയ ഏബോക്കിയായ വൈദിക൯. അദേഹം എങ്ങനെ കത്തോലിക്ക സഭയിലെ വൈദികനായി. ഇങ്ങനേയുളളവരെ എന്തിനാണ് കത്തോലിക്ക സഭയിലെ വൈദികനാക്കിയത്.

പിപ്പിലാഥന്‍ said...

ഞാന്‍ ബഹുമാനിക്കുന്ന കര്‍ദിനാളച്ചനാണ് ഇതിട്ടതെങ്കില്‍ , എന്റെ അദ്ദേഹത്തോടുള്ള ബഹുമാനം കുറയും. എന്നാല്‍ മറ്റാരെങ്കിലും സ്വന്ത ഇഷ്ട്ടത്താല്‍ എടുത്തത് , കര്‍ദിനാളച്ചനറിയാതെ ,അയാളുടെ ഇഷ്ട്ടത്തിനിട്ടതെങ്കില്‍ കര്‍ദിനാള ച്ചനെന്തു പിഴച്ചു? ഇതുപോലെ ഒരു പണി ചെയ്യുവാന്‍ മാത്രം തരം താണവനല്ല ഞാന്‍ മനസിലാക്കിയിട്ടുള്ള ആലഞ്ചേരി.

Anonymous said...

ഉത്തരം മുട്ടുമ്പോള്‍ അസഭ്യം പുലംമ്പുന്നത് വിവരദോഷികളുടെയും ജന്മനാ മന്ദബുദ്ധികളുടെയും പ്രാകൃതമാണ്. ചില കേസുകള്‍ ചങ്ങലക്കിട്ട് ചികത്‌സിച്ചു മാറ്റാവുന്നതാണ് ദിനേശാ.!

ronson said...

Even though he acts like a politician.His recent comments are like lower than Jayarajan(Kannur)'s standard.Compare Alanchery to Vithayathil.Difference is seen by their house name standards....What else to say...

Tom Varkey said...

Tom Varkey Said ...

In Prov. 22:4 we read: "Humility and the fear of the LORD bring wealth and honor and life." True humility and the fear of the LORD always go hand in hand. This is also evident from Is. 66:2 where God says: "This is the one I esteem: he who is humble and contrite in spirit, and trembles at my word." One who fears the Lord and trembles at God's will always obey the Word of God. And one who trembles at God's word will always obey the Word of God no matter what. A good example of this is Abraham, the father of faith to whom God asked to sacrifice his one and only son. He obeyed by going to Mount Moriah to sacrifice his son without questioning God or coming up with any excuses (Gen. 22:3-11). Even though the action of Cardinal Alencherry is commendable for what appears to be humility, judging from his attitude towards obeying Jesus' command with regard to displaying the Crucifix, we have reasons to question the motive behind his humility. If he had the fear of the Lord as Abraham had, he would not be so adamant about replacing the Crucifix which is based on the Word of God with the abominable Mar Thoma Cross which is not only without any basis on the Word of God but also is today tearing apart the Syro-Malabar Church with such disastrous consequences.

Anonymous said...

മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരി, ആദൃമായിട്ടാണ് വണ്ടി ഉന്തുന്ന ജോലി ചെയുന്നത് എന്ന് അദേഹത്തിന് നല്ല വണ്ണം അറിയാവുന്നതാണ്. പക്ഷേ ഈ വണ്ടി ഉന്തുന്ന ജോലി സ്ഥിരമായി ചെയുകയാണെങ്കില്‍ എയ൪പോട്ടില് വയസായവരെ ഉന്തി നടക്കുന്ന ജോലി കിട്ടും. എന്തിനാണ് പിതാവേ രാഷ്ട്രീകാരുടെ വോട്ടുപിടിക്കുന്ന അതേ കളി സീറോ മലബാര്‍ സഭയിലെ ജെനത്തിനോട് വേണോ?

Anonymous said...

ആലഞ്ചേരി അറിയാതെ ആരോ ഒരു ഫോട്ടോ എടുത്തു. എളിമയുടെ പിതാവ് എന്നു വിളിച്ചുകൊണ്ടുള്ള പരിഹാസ്സങ്ങളും കളിയാക്കും ബ്ലോഗില്‍ നിറഞ്ഞു.

കര്‍ദ്ദിനാള്‍ എന്നു പറയുന്നത് ഒരു ആഗോള പ്രസ്ഥാനത്തിന്റെ
നേതാവ് ആണ്.
അവശതയനുഭാവിക്കുന്നവരെ പുഞ്ചിരിച്ചെന്നിരിക്കും. കുഞ്ഞുങ്ങളെ ലാളിച്ചെന്നിരിക്കും. ഇവിടെ
കര്‍ദ്ദിനാളിന്‍റെ എളിമയല്ല നോക്കേണ്ടത്. ഇതില്‍ നിന്നും
ഒരു പാഠം ഉള്‍ക്കൊണ്ട്‌ സ്വയം എളിമയാകുക. കര്‍ദ്ദിനാളിന്‍റെ അന്തസ്സില്‍നിന്നും താഴോട്ടിറങ്ങി ഒരു രോഗിക്ക് ആശ്വാസംകൊടുത്തതില്‍ ആയിരങ്ങള്‍ എളിമയെന്ന
ബാലപാഠം എങ്കിലും ചിന്തിച്ചു കാണും.

ആലഞ്ചേരി ഒരു ശുദ്ധമനുഷ്യനാണ്. അദ്ദേഹത്തെ വിടൂ. എന്നു വെച്ച് പകലു കുപ്പായവും രാത്രിയില്‍ നൂല്‍ബന്ധവും ഇല്ലാതെ ഇരുട്ടിന്‍റെ മറവില്‍ ഓടിനടക്കുന്ന വീടുകള്‍ സന്ദര്‍ശിക്കുന്നവരെ വെറുതെ വിടരുത്.

കൂടുതല്‍ പള്ളിയോടും അച്ചനമാരോടും മമതയുള്ള സ്ത്രീ ജനങ്ങളെയും പിന്നീട് ദുഖിക്കാതെ ഒന്നു ശ്രദ്ധിക്കുന്നത് നന്ന്.

ആരോ ഒരുവന്‍ എഴുതി ഈ ബ്ലോഗില്‍ എഴുതുന്നവര്‍ക്ക്
പള്ളിയില്‍ വരുമ്പോള്‍ ഒരു കള്ള ലക്ഷണം കാണുമെന്നു. ചങ്ങാതി പള്ളിമുറിയില്‍നിന്നു മടങ്ങിവരുന്ന ഭാര്യയുടെ മുഖത്തും കള്ള ലക്ഷണം ഉണ്ടോയെന്നും നോക്കണം.

ഈ ബ്ലോഗിലുള്ള അച്ചന്‍മാരെ വിമര്‍ശിക്കുന്നവരെയല്ല പേടിക്കേണ്ടത്. ഇവിടെ വൈദിക കോപം കിട്ടുമെന്ന്
ഭീഷണിപ്പെടുത്തുവാന്‍ വരുന്നവരുണ്ട്‌. ഈ ബ്ലോഗില്‍ ശപിക്കുവാന്‍ വരുന്ന ചിലര്‍ ഭാര്യയുടെ എച്ചില്‍ഉമ്മ രാത്രി ബെഡ്റൂമില്‍ നിന്നും
അനുഭവിക്കുന്നവരാണ്.

തണുപ്പന്‍ഉമ്മ കിട്ടുന്ന ഹതഭാഗ്യരുടെ ദീനരോദനമെന്നു ഈ ബ്ലോഗിന്‍റെ പ്രവര്‍ത്തകര്‍ കണക്കാക്കിയാല്‍ മതി.

Anonymous said...

മാര്‍ ആലഞ്ചേരി സൈക്കിള്‍ വണ്ടി ഉന്തിയത് ആണല്ലോ വിഷയം.ആലഞ്ചേരിയുടെ വണ്ടി ഉന്തല്‍ ഫോട്ടോ കണ്ടവരുടെ അഭിപ്രായം ഞാന്‍ വായിച്ചു. ഇവരെല്ലാം മണ്ടന്മാരാണല്ലോ എന്ന് വിചാരിച്ചു ഞാന്‍ ഖേദിക്കുന്നു .വികലാംഗ ഒളിമ്പിക്ക് മത്സരത്തിനു പങ്കെടുക്കുമ്പോള്‍ ഒരു കല്ലില്‍ തട്ടി വീഴാന്‍ തുടങ്ങുന്നതാണ് ചിത്രം . അദ്ദേഹം ഒന്നാം സമ്മാനത്തിനു അര്‍ഹനായി .അതിനുള്ള അംഗീകാരമാണ് വത്തിക്കാന്‍ ഒളിമ്പിക് കമ്മിറ്റി നല്‍കിയ കര്‍ദ്ദിനാള്‍ തൊപ്പിയും കല്‍ദായ കുരിശും. ആലന്‍ ചേരിയുടെ കാലിനു വേദന മാറാത്തത് ഒളിമ്പിക്കിലെ ഓട്ടം കാരണം ആണ്. വണ്ടി ഉന്തിയത് എളിമ കൊണ്ടൊന്നും അല്ല , ത്രീ വീലര്‍ ഓട്ടത്തില്‍ അരക്കൈ ,അത്ര തന്നെ.