Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, March 19, 2012

സഭാദ്രോഹം ചെയ്യുന്നത് സഭാധികാരികള്‍ തന്നെ

ചിക്കാഗോ ബിഷപ്‌ മാര്‍ അങ്ങാടിയത്ത് കഴിഞ്ഞയാഴ്ച നടത്തിയ കൊപ്പേല്‍ സന്ദര്‍ശനത്തെ ദൂര്‍ത്ത പുത്രരേ തേടിയുള്ള ഒരു യാത്രയായി PPO (Pray, Pay & Obey) ഗ്രൂപ്പിന്റെ ബ്ലോഗ്‌ വിശേഷിപ്പിച്ചത്‌ കണ്ടു. എന്നാല്‍ ധൂര്‍ത്തനായ ഒരു പിതാവ്, തെറ്റ് മനസ്സിലാക്കി, മക്കളുടെ കാരുണ്യം തേടി ചെന്നതാണ് എന്നാണു ഞങ്ങളുടെ ഭാഷ്യം.


കൊപ്പേല്‍ പള്ളി വെഞ്ചരിപ്പിനു  മാര്‍ അങ്ങാടിയത്ത് പൊഴിച്ചത് എല്ലാം മുതലക്കണ്ണീര്‍ ആയിരുന്നു എന്നതിന് തെളിവാണ് പിന്നീട് ഗാര്‍ ലാന്‍ഡില്‍ നടന്നതെല്ലാം. സീറോ മലബാര്‍ സിനഡ് വ്യക്തമായ തീരുമാനമെടുക്കാത്തതിന്റെ വെളിച്ചത്തില്‍ താന്‍ ഭാവിയില്‍ ഒരു പള്ളിയിലും ക്ലാവര്‍ കുരിശു സ്ഥാപിക്കണമെന്ന് നിര്‍ബന്ധം പിടിക്കില്ല എന്ന് തത്സമയം അദ്ദേഹം നൂറു കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി പ്രസ്ഥാപിച്ചു. എന്നിട്ട് നടന്നതോ? 95 % വിശ്വാസികളെയും കുരങ്ങു കളിപ്പിച്ചു കൊണ്ട് ഗാര്ലാണ്ടില്‍ ക്ലാവര്‍ കുരിശിനെയും ക്ലാവര്‍ പ്രേമികളെയും പോലും   നാണിപ്പിക്കുന്ന വിക്രിയകള്‍ ഫാ ജോജി കാണിച്ചു വച്ചു.. സ്വന്തം വയറ്റില്‍പ്പിഴപ്പിനു വേണ്ടി മാര്‍ അങ്ങാടിയത്തിനു മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന വൈദീക ഗുണ്ടാകള്‍ അദ്ദേഹം "ചെന്ന് കൊണ്ടുവരാന്‍ പറഞ്ഞാല്‍ കൊന്നു കൊണ്ടുവരാന്‍" തയ്യാറായി നില്‍ക്കുകയാണ്. വിശ്വാസികളുടെ ക്ഷേമത്തെക്കാള്‍ യജമാനന്‍റെ ആജ്ഞക്ക് മുന്‍‌തൂക്കം കൊടുക്കുന്ന അവര്‍ അങ്ങാടിയത്തിന്റെ എന്ത് ചെറിയൊരു  ആഗ്രഹത്തെയും ആജ്ഞയായി എടുത്തു അവ നടപ്പാക്കും എന്നദ്ദേഹത്തിനു ഉറപ്പുണ്ട്.

കൊടിമൂത്ത ഒരു കല്‍ദായ തീവ്ര വാദിയാണ് മാര്‍ അങ്ങാടിയത്ത്. ക്ലാവര്‍ കുരിശിനു പകരം സാധാരണ കുരിശു വച്ച നിലവിളക്ക് കത്തിച്ചു കൊപ്പെളില്‍ വച്ചു നടന്ന കുട്ടികളുടെ ടാലന്റ്  ഫെസ്റ്റ് ഉത്ഘാടനം ചെയ്യാന്‍ അദ്ദേഹം വിസമ്മതിച്ചു. കുരിശിനോട് അത്രയ്ക്ക് അലര്‍ജിയാണ് അദ്ദേഹത്തിന്. അവിടെ അദ്ദേഹം മയില്‍ത്തൊപ്പി അണിഞ്ഞു ആഘോഷമായി ആയിരുന്നു അത്രേ അദ്ദേഹം കര്‍മ്മങ്ങള്‍ നടത്തിയത്. നാട്ടിലെ നാല്‍ക്കവലകളില്‍  മയിലെണ്ണ വില്‍ക്കുന്ന ചെപ്പടി വൈദ്യന്മാര്‍ക്ക് തുല്യരാണ് തങ്ങള്‍ എന്ന് കാണിക്കാനാണ് നമ്മുടെ ബിഷപ്പുമാര്‍ മയില്‍ത്തൊപ്പി അണിയുന്നത് എന്നാണു ചിക്കാഗോയിലെ ചിലര്‍ പറയുന്നത്. അത് ശരിയായിരിക്കാം.

കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്‍ തന്നെ എന്ന് പഴയ കാരണവന്മാര്‍ പറഞ്ഞപോലെ, ബിഷപ്പ് അങ്ങാടിയത്തിന്റെ കണ്ണ് ഇപ്പോഴും ക്ലാവര്‍ കുരിശില്‍ തന്നെയാണ്. കൊപ്പെളില്‍ ഏറ്റത് ഒരു താല്‍ക്കാലിക തിരിച്ചടി മാത്രം. തക്കം കിട്ടിയാല്‍ അവിടെ ക്ലാവര്‍ കയറ്റും. അതിനു മുമ്പ് എങ്ങിനെയെങ്കിലും നിരീക്ഷണ ക്യാമറ വയ്ക്കണം. ക്യാമറ വച്ചാല്‍ പിന്നെ ക്ലാവര്‍ കാര്‍ക്ക് ധൈര്യം കൂടും. ക്യാമറകള്‍ വയ്ക്കാന്‍ എന്ത് തട്ടിപ്പുകള്‍ വേണമെങ്കിലും അവര്‍ പറയുകയും ചെയ്യും. . നമ്മുടെ ചെറുപ്പക്കാര്‍ പള്ളിയില്‍ കഞ്ചാവ് വലിയാണ്. യുവതീയുവാക്കള്‍ തമ്മില്‍ കെട്ടിപ്പിടുത്തവും ഉമ്മ വയ്ക്കലും അതിലപ്പുറവും ആണ് എന്നൊക്കെയാണ് ഫാ ശാശ്ശേരി പറഞ്ഞു പരത്തുന്നത്. ഇത് കേട്ടാല്‍ തോന്നും  രൂപതയും പള്ളികളും വന്നതോടെ നമ്മുടെ യൂത്തുകളുടെ ഹോര്‍മോണ്‍ തോത് കുതിച്ചു കയറിയെന്നു . ഏതായാലും കൊപ്പെലുകാരും മറ്റു പള്ളിക്കാരും ഒരുത്തിരിക്കുക: ക്യാമറക്ക് പിറകെ ക്ലാവര്‍!

PPO  ക്കാരുടെ  ബ്ലോഗിലെ ഇപ്പോഴത്തെ തലക്കെട്ട്‌: സഭക്കെതിരെയുള്ള വെല്ലുവിളികളെ ഒരുമിച്ചു നേരിടണം. അത് ഞങ്ങളും സമ്മതിക്കുന്നു. ഇന്ന് സഭ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി  എന്താണ്? ഈ വിഷയത്തെ പ്പറ്റി അഖില കേരള തലത്തില്‍ നടന്ന ഒരു ഉപന്ന്യാസ മത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടിയ ഉപന്ന്യാസകാരന്‍  സമര്‍ത്ഥിച്ചതു  ഈ ബ്ലോഗും ജോജോ കോട്ടക്കല്‍ moderate ചെയ്യുന്ന  ഫേസ്‌ ബുക്ക്‌ പേജും ആണ് നമ്മുടെ സഭ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ എന്നാണു. ഞങ്ങള്‍ ഇത്രയും വലിയൊരു വെല്ലുവിളി പ്രസ്ഥാനം ആണെന്ന് ഈ ന്യൂസ്‌ കേട്ടപ്പോള്‍ ആണ് ഞങ്ങള്‍ക്ക് മനസ്സിലായത്‌. അത് പോകട്ടെ.

ഞങ്ങളുടെ എളിയ അഭിപ്രായത്തില്‍ നമ്മുടെ സഭ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഉയരുന്നത് അല്മായരില്‍ നിന്നല്ല, പ്രത്യുത പുരോഹിത വര്‍ഗത്തില്‍ നിന്നാണ്. ക്രിസ്തവ സഭയുടെ രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ ചരിത്രത്തില്‍ സഭക്ക് ഏറ്റവും കൂടുതല്‍ ദ്രോഹം ചെയ്തിരിക്കുന്നത് പുരോഹിത വര്‍ഗമാണ്. അവരാണ് ക്രിസ്തുവിനെ ക്രൂശിച്ചു കൊന്നത്. അവര്‍ ഇന്നും ക്രിസ്തുവിനെ ക്രൂശിച്ചു കൊണ്ടിരിക്കുന്നു. സഭക്ക് ഏറ്റവും കൂടുതല്‍ അപമാനം വരുത്തിക്കൂട്ടി ക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നത് കൂടുതലും പുരോഹിതര്‍ ആണ് അല്ലാതെ അല്മായരല്ല. ലൈംഗീക അപവാദങ്ങള്‍, ബാലരതി, സാമ്പത്തിക ക്രമക്കേടുകള്‍ എന്ന് വേണ്ട സാധാരണ അല്‍മായരുട തല മരവിച്ചു പോകുന്ന നൂറു കൂട്ടം ദുഷ്കൃത്യങ്ങള്‍  ആണ് അവര്‍ ചെയ്തു കൂട്ടുന്നത്‌. ചത്ത ശവത്തോട് പോലും പകപോക്കുന്ന നീച ഹൃദയരാന് നമ്മുടെ മത്രാന്മാരിലും പുരോഹിതന്മാരിലും ചിലര്‍ എന്ന് ഈയിടെ ലോകം കണ്ടതാണ്. മെഡിസിനും എന്ജിനിയറിങ്ങിനും അഡ്മിഷന്‍ ലഭിക്കാതെ വരുമ്പോള്‍ സെമിനാരികളില്‍ അഭയം പ്രാപിക്കുന്ന മൂന്നാംകിട തിരിവുകള്‍ ആണ് നമ്മുടെ പുതിയ വൈദീകരില്‍ പലരും. മറ്റു തൊഴില്‍ ഒന്നും ഇല്ലാത്തതുകൊണ്ട് ധ്യാനക്കച്ചവടവും ആയി തെണ്ടി നടന്നു  അവര്‍ ആട്ടിന്‍ പറ്റത്തെ കൂട്ടത്തോടെ വഴി തെറ്റിക്കുന്നു.

കേരളത്തില്‍ പല പതിറ്റാണ്ടുകള്‍ക്ക്  മുമ്പ്  കെട്ടടങ്ങിയ താമരക്കുരിശു വിവാദം വീണ്ടും പൊക്കി കൊണ്ടുവന്നു അമേരിക്കന്‍ സീറോ മലബാര്‍ സമൂഹത്തെ ച്ചിന്നഭിന്ന മാക്കിയിരിക്കുകയാണ് ചിക്കാഗോ രൂപതാ ബിഷപ്‌ മാര്‍ അങ്ങാടിയത്ത്. കുത്തിയിരിക്കാതെ ഇരുപതു മിനിറ്റ് സ്വന്തം കാലില്‍ നിന്ന് പ്രസംഗിക്കാന്‍ കെല്‍പ്പില്ലാത്ത അദ്ദേഹമാണ് ക്ലാവര്‍ കുരിശിന്റെ അപ്പസ്തോലനായി പുനവതാരം ചെയ്തിരിക്കുന്നത്. അദ്ദേഹവും അദ്ദേഹത്തെ അടിമകളെപ്പോലെ സേവിക്കുന്ന പുരോഹിത കങ്കാണിമാരും അഴിച്ചു വിട്ടിരിക്കുന്ന വിശ്വാസ വിരുദ്ധ വിപ്ലവവും അതിന്റെ പ്രത്യാഘാതങ്ങളും ആണ് സഭ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ  വെല്ലുവിളികള്‍. സീറോ മലബാര്‍ സഭാ നേത്രത്വം അങ്ങാടിയത്ത് പിതാവിനെയും അദ്ദേഹത്തിന്‍റെ തലതൊട്ടപ്പനെയും തന്റേട പൂര്‍വ്വം നേരിട്ട് അവരുടെ ശീഷ്മയെ ചെറുത്തു തോല്‍പ്പിച്ചില്ലെങ്കില്‍ ഈ സഭ നശിക്കും എന്നുറപ്പാണ്. അതിനു സീറോ മലബാര്‍ വോയ്സിനെയോ മി. ജോജോ കോട്ടക്കലിന്റെ ഫേസ്‌ ബുക്ക് പേജിനെയോ, മി. ജോര്‍ജ് കട്ടിക്കാരന്‍ പ്രസിദ്ധീകരിക്കുന്ന സോള്‍ ആന്‍ഡ്‌ വിഷനെയോ, പ്രൊഫ പുലിക്കുന്നേല്‍ പ്രസിദ്ധീകരിക്കുന്ന ഓശാനയെയോ, കേരളത്തിലെ ആദര്ശ ധീരരായ അല്‍മായ പ്രവര്‍ത്തകര്‍ പ്രസിദ്ധീകരിക്കുന്ന അല്‍മായ ശബ്ദത്തെയോ പഴി ചാരിയിട്ടു കാര്യമില്ല.

കത്തോലിക്കാ സഭയെ ഞങ്ങള്‍ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ല. തല തിരിഞ്ഞ സഭാ നേതൃത്വത്തെ ഞങ്ങള്‍ ശക്തമായി നേരിട്ടിട്ടുണ്ട്. ഞങ്ങളുടെ മോട്ടോ അതാണ്‌. വിശ്വാസികളുടെ ആത്മീയ കാര്യങ്ങള്‍ നോക്കി, അവരെ നേര്‍വഴിക്കു നയിക്കുന്ന പുരോഹിതരോടോ മേത്രാന്മാരോടോ ഞങ്ങള്‍ക്ക്  ഒരു പ്രശ്നവും ഇല്ല. യേശുക്രിസ്തുവിന്റെ പേരും പറഞ്ഞു സഭയുടെ മറ പിടിച്ചു സ്വന്തം അജണ്ടകള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ആരു ശ്രമിച്ചാലും ഞങ്ങള്‍ അതിനെ ശക്തമായി എതിര്‍ക്കും. അല്ലാതെ PPO  ബ്ലോഗിനെപ്പോലെ അധികാരികള്‍ എന്ത് തോന്ന്യാസം ച്യ്താലും അതിനു ഹല്ലെലുയ്യ പാടുവാന്‍ ഞങ്ങളെ കിട്ടുകയില്ല.

16 comments:

Anonymous said...

ഇപ്പോള്‍ പ്രസിദ്ധീകരിച്ച രണ്ടു articles ഉം നന്നായിരിക്കുന്നു. അങ്ങാടിയത് പിതാവിനോ മറ്റേതെങ്കിലും അച്ഛന്മാര്‍ക്കോ നമ്മുടെ സഭയില്‍ ഉള്ള, പാരമ്പര്യം ആയി കൊണ്ട് നടക്കുന്ന എന്തെങ്കിലും വിശ്വാസ രീതികളോട് അഭിപ്രായ വിത്യാസം ഉണ്ടെങ്കില്‍ അവര്‍ ധൈര്യമായി അവരുടെ അനുയായികളോട് കൂടി ക്ലാവേറും എടുത്തു കൊണ്ട് സഭ വിട്ടു പോകുന്നതല്ലേ നല്ലത്. അല്ലാതെ ഞങ്ങളുടെ സഭയെ മറ്റുള്ളവരുടെ മുന്‍പില്‍ വെറുതെ നാറ്റിക്കാതെ. ക്ലാവേര്‍ കുരിശു വാദികളെ മുഴുവനും സഭയില്‍ നിന്നും മഹറോന്‍ ചൊല്ലേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Anonymous said...

വൈദീകന്റെ ശാപം ഏഴ് തലമുറ വരെ നീളും.അപ്പോള്‍ പിന്നെ ബിഷപ്പിന്റെയോ? ഇതൊക്കെ പറയുമ്പോള്‍ തെറി കുട്ടന്മാര്‍ക്കു തമാശ.
====================
എത്ര കൃത്യമായി പറഞ്ഞിരിക്കുന്നു. ബിഷപ്‌ അങ്ങടിയത്തിനു എഴുന്നേറ്റു നിന്ന് തന്റെ കുഞ്ഞാടുകളെ ആശീര്‍വദിക്കാന്‍ പറ്റാത്തത് വെട്ടുകല്ലേല്‍ കുട്ടപ്പനെ പോലത്തെ ഏതെങ്കിലും വിശ്വാസിയുടെ ശാപം കിട്ടിയത് ആയിരിക്കാം. ക്ലാവേര്‍ കുരിശു വെച്ച് പ്രാര്‍ത്തിച്ചിട്ടും രക്ഷ കാണുന്നില്ലല്ലോ. പള്ളി മുതല്‍ മോഷ്ടിക്കുന്നവന് നിത്യ നരകം ആയിരിക്കും എന്നത് എല്ലാ അച്ഛനും ബിഷപ്പും ഓര്‍ത്തിരുന്നാല്‍ നല്ലത്.

Anonymous said...

Please don't mention about double stand guys or U turn guys name in this blog.

Anonymous said...

നാട്ടിലെ നാല്‍ക്കവലകളില്‍ മയിലെണ്ണ വില്‍ക്കുന്ന ചെപ്പടി മുറിവൈദ്യനാണോ ബിഷപ്പ് അങ്ങാടിയത്ത്.


ചിക്കാഗോ രൂപതാ ബിഷപ്‌ മാര്‍ അങ്ങാടിയത്ത് കുത്തിയിരിക്കാതെ ഇരുപതു മിനിറ്റ് സ്വന്തം കാലില്‍ നിന്ന് പ്രസംഗിക്കാന്‍ കെല്‍പ്പില്ലാത്തതും സ്വന്തം നാവിനും പോലും കെല്‍പ്പില്ലാത്ത അദ്ദേഹമാണ് ക്ലാവര്‍ കുരിശിന്റെ അപ്പസ്തോലനായി പുനവതാരം ചെയ്തിരിക്കുന്നത്.

ബിഷപ്പി൯റെ ഫോട്ടോയേക്കാലും വലിയ ഫോട്ടോ ഫാ.സജിയുടെ എന്ന പരാതി പലപ്പോഴും കേട്ടിരിക്കുന്നു.


മാ൪പ്പാപ്പയുടെ തൊപ്പിയേക്കാലും വലിയതോ അങ്ങാടിയത്ത് ബിഷപ്പി൯റെ തൊപ്പി.

മൈക്കില്‍ ആ൯ജലോ മാ൪പ്പാപ്പയുടെ തൊപ്പിയില്‍ വരക്കാതേ അങ്ങാടിയത്ത് ബിഷപ്പി൯റെ തൊപ്പിയില്‍ വരച്ചെന്നൊ. എന്താ കഥ.

മാ൪പ്പാപ്പ പോലും ഇരുന്ന് പ്രസംഗിക്കാറില്ല. പക്ഷേ അങ്ങാടിയത്ത് ബിഷപ്പ് ഇരുന്ന് പ്രസംഗിക്കേ, എന്താ കഥ. ഇതണോ ബിഷപ്പ് അങ്ങാടിയത്തി൯റെ കീഴ്വണക്കം.

നാട്ടിലെ നാല്‍ക്കവലകളില്‍ മയിലെണ്ണ വില്‍ക്കുന്ന ചെപ്പടി വൈദ്യന്മാര്‍ക്ക് തുല്യരാണ് തങ്ങള്‍ എന്ന് കാണിക്കാനാണ് നമ്മുടെ ബിഷപ്പുമാര്‍ മയില്‍ത്തൊപ്പി അണിയുന്നത് എന്നാണു ചിക്കാഗോയിലെ ചിലര്‍ പറയുന്നത്.

Anonymous said...

നമ്മുടെ നാട്ടിലെ പഴയ കാ൪ന്നവ൪ പറയുന്നത് എത്രയോശെരി.

വീട്ടില്‍ വൈകുന്നേരം മക്കളേ പ്രാ൪ത്ഥിക്കാ൯ വിളിക്കുബോള്‍, ക്ഷീണവും വരും ഉറക്കവും വരും.

ഞായറാഴ്ച്ച കു൪ബാനക്ക് വരുന്ന ജെനത്തേക്കാളും ക്ഷീണവും തള൪ച്ചയും ബിഷപ്പ് അങ്ങാടിയത്തിന് പ്രസംഗിക്കുബോള്‍ മാത്രം. ബിഷപ്പ് അങ്ങാടിയത്തിന്‍റെ ഇരുന്നുകൊണ്ടുളള ഉറക്ക പ്രസംഗം കാരണം കുട്ടികള്‍ മുതല്‍ വലിയവര് വരെ അറിയാതെ ഉറങ്ങിപോവുക പതിവാണ്.

ബിഷപ്പ് അങ്ങാടിയത്തിന് ഉറങ്ങാ൯ പളളിയിലെ അല്ത്താരയിലെ കസേര മാത്രം കണ്ടൊള്ളു.

Anonymous said...

3 million visitors



3 million visitors

keep writing good articles -- people will come and read it --- then the hits will be 4-5-6-7-8-9-10 millions

Anonymous said...

വൈദീകന്റെ ശാപം ബിഷപ്പിനോ?


വൈദീകന്റെ ശാപം ഏഴ് തലമുറ വരെ നീളും.അപ്പോള്‍ പിന്നെ ബിഷപ്പിന്റെയോ? ഇതൊക്കെ പറയുമ്പോള്‍ തെറി കുട്ടന്മാര്‍ക്കു തമാശ.വീട്ടില്‍ വിളിച്ചു അപ്പനോടോ അമ്മയോടോ ഒക്കെ ഒന്ന് തിരക്കുക. അല്ലെങ്കില്‍ വല്യപ്പച്ചനോടോ വല്യമ്മച്ചി ഓടായാലും മതി.ഒരു പക്ഷെ കേള്‍ക്കാന്‍ തമാശ ആയി തോന്നിയേക്കാം.പക്ഷെ ഏതൊക്കെ സത്യം തന്നെ
March 19, 2012 1:27 PM

ആല്‍മിയരുടെ ശാപം ബിഷപ്പ് അങ്ങാടിയത്തിനു കിട്ടിയതുകൊണ്ടാണോ, ബിഷപ്പ് അങ്ങാടിയത്ത് പ്രസംഗിക്കുന്നതിനിടക്ക് തള൪ന്ന് ഇരുന്നുപോകുന്നത്.

Anonymous said...

അനുയായികളോട് കൂടി ക്ലാവേറും എടുത്തു കൊണ്ട് സഭ വിട്ടു പോകുന്നതല്ലേ നല്ലത്

Anonymous said...

ക്രൂശിത രൂപത്തെ പോലും വെറുതെ വിടാത്ത കോപ്പെന്മാര്‍ സജി അച്ഛനെ വെറുതെ വിടുമോ. ക്രൂശിത രൂപത്തോട് സ്നേഹം മൂത്ത് ഇപ്പോള്‍ ഗ്ലൂവേണം അതിട്ടുരപ്പിക്കാന്‍ എന്ന അവസ്ഥയില്‍ എത്തി .. എന്തായാലും ഗ്ലൂ കണ്ടുപിട്ച്ചത് കോപ്പെന്മാരുടെ ഭാഗ്യം..അല്ലെങ്കില്‍ അന്ന് യഹൂദന്മാര്‍ കര്‍ത്താവിനെ ഗ്ലൂ ഇട്ടു കുരിശില്‍ ഉറപ്പിച്ചേനെ. ഇനിയും അഥവാ കര്‍ത്താവു കോപ്പെളില്‍ എങ്ങാനും വഴി തെറ്റി വന്നാല്‍ നമ്മുടെ ഗ്ലൂ വിരുതന്‍ അതും ചെയ്യാന്‍ മടിക്കില്ല.
March 15, 2012 10:20 AM

കോപ്പെന്മാര്‍ സജി അച്ഛനെ വെറുതെ വിട്ടപോഴും വട്ടനും പൊട്ടനും പിന്നെ വട്ട് പിടിച്ച അങ്ങാടിയത് പിതാവും അല്ലയോ സജി അച്ഛനെ വെറുതെ വിടാതെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നത്.

Anonymous said...

എനിക്കൊരു അനുജന്‍ അല്ലെങ്കില്‍ എന്റെ സഹോദരന്‍ വൈദീകന്‍ ആയിരുന്നു എങ്കില്‍ ഇത്രമാത്രം പീഡനങ്ങള്‍ ഞാന്‍ കൊടുക്കുമായിരുന്നോ എന്ന് ഒരു നിമിഷം ആലോചിക്കുക.
March 17, 2012 8:20 AM

നേ൪വഴിക്ക് പോകാത്ത വൈദീകന്‍ അനുജനായാപ്പോലും തെറ്റ് തെറ്റാണ് മോനേ!

Anonymous said...

പ്രാര്‍ത്ഥനയുടെയും , ഉപവസ്ഥിന്റെയും ധാനധര്‍മ്മത്തിന്റെയും പരിത്യാകത്തിന്റെയും ഒക്കെ കാലമായ ഈ നോമ്പ് കാലം തെറി പത്രം ബിഷപ്പുമാരെ അവഹെളിക്കാനുള്ള അവസരം ആക്കി ആഘോഷിക്കുന്ന കാഴ്ച എത്രയോ വേദന ജനകം തന്നെ
March 17, 2012 3:22 PM

ഈ നോമ്പ് കാലം പോലും ദൈവത്തേ അവഹെളിക്കുന്ന ബിഷപ്പുമാരുണ്ടായാല്‍,നജെനം വെറുതെ ഇരിക്കുമെന്ന് നിനക്ക് തോനിയുട്ടുണ്ടെങ്കില്‍ അത് ശെരിയല്ല.

Anonymous said...

ക൪ദിനാളുകള്‍ മാറി മാറി വരുബോള്‍ അങ്ങാടിയത് പിതാവിന്‍റെ [മയിലെണ്ണ വില്‍ക്കുന്ന ചെപ്പടി വൈദ്യന്മാരുടെ തലയിലെ {കെട്ട്} തൊപ്പി]മാറുന്നതുപോലെയല്ലേ, തലയിലെ തൊപ്പിയുടെ പ്രകൃ൪തി മാറുന്നേ. തൊപ്പി മാറിയെന്നുവെച്ച് എന്താണ് ഗുണം. അങ്ങാടിയത് പിതാവാണ് മാറികിട്ടിരുന്നുവെങ്കില് എന്തെങ്കിലും ഗുണം ഉണ്ടായിരുന്നേനേ.

Anonymous said...

കോപ്പല് താമര നിലവിളക്ക് കത്തിക്കാ൯ പറ്റുകയില്ല എന്ന് അറിയാവുന്ന ബിഷപ്പ് അങ്ങാടിയത് സ്വന്തം തലയില്‍ താമര മയില്‍ത്തൊപ്പി അണിഞ്ഞത്.

Anonymous said...

ക്യാമറക്ക് പിറകെ ക്ലാവര്‍!
ക്ലാവറിനുമുബേ ക്യാമറ കൂട്ടങ്ങള്‍!
ഒളിക്കാ൯ പറ്റിയ കൂട്ടങ്ങള്‍!
ഒളിപ്പിക്കാ൯ പറ്റിയ മറകള്‍!

Anonymous said...

സ്വന്തം കാലില്‍ നിന്ന് പ്രസംഗിക്കാന്‍ കെല്‍പ്പില്ലാത്ത അദ്ദേഹമാണ് ക്ലാവര്‍ കുരിശിന്റെ അപ്പസ്തോലനായി പുനവതാരം ചെയ്തിരിക്കുന്നത്.

നാട്ടിലെ നാല്‍ക്കവലകളില്‍ മയിലെണ്ണ വില്‍ക്കുന്ന ചെപ്പടി വൈദ്യന്മാരുടെ കരിയോയലെണ്ണയെങ്കിലും സ്വന്തം കാലില്‍ പുരട്ടിയിരുന്നുവെങ്കില്‍ ഒന്നെങ്കില്‍ സ്ഥരമായി സ്വന്തം കാലില്‍ നിന്ന് പ്രസംഗിക്കാമായിരുന്നേനേ അതല്ലെങ്കില്‍ സ്വന്തം കാല് സ്ഥരമായി ബെടില്‍ വെക്കാനെങ്കിലും സാധിച്ചേനേ.

Anonymous said...

model അങ്ങാടിയത്ത് ബിഷപ്പ്
ഇന്നത്തേ തൊപ്പിയല്ല നാളത്തേ തൊപ്പി.
ഇന്നേ ദേശിയ പക്ഷിയാണ് ബിഷപ്പ് അങ്ങാടിയത്ത്ന്റെ തലയില്‍.
നാളയോ ബിഷപ്പ് അങ്ങാടിയത്ത്ന്റെ തലയില്‍ ദേശിയ മൃഗം. ഇത്തരത്തിലുളള model അങ്ങാടിയത്ത് ബിഷപ്പ് മറ്റെന്ന ദേശിയ വാഹനം തലയില്‍ വെച്ചുകൂടാനില്ല.