Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, April 1, 2012

ഓശാന ഞായര്‍ വിശേഷങ്ങള്‍

രണ്ടു മൂന്നാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ തിരശീല വീണ്ടും പൊങ്ങി. പട്ടിയുടെ വാല് മുളം കുറ്റിയില്‍ കയറ്റി വച്ചാല്‍ നിവര്‍ന്നു കിട്ടും എന്നപോലെ അങ്ങാടിയത്ത് ബിഷപ്പിന് മനം മാറ്റം ഉണ്ടാകുമെന്ന് നിനച്ചിരുന്ന ക്രൂസിഫിക്സ് വിഭാഗത്തിന്റെ സ്വപ്നം തകര്‍ന്നു.

ആദ്യം മുപ്പതിനായിരം ഡോളര്‍ മുടക്കി തൂക്കിയ വളയവും ചുവപ്പ് ശീലയും ജനങ്ങളുടെ പരിഹാസം സഹിക്ക വയ്യാതെ വന്നപ്പോള്‍ മാറി. പകരം അതിന്റെ അഞ്ചിരട്ടി  തുക മുടക്കി ആധുനിക രീതിയിലുള്ള ഓടോമടിക് കര്‍ട്ടന്‍ ഇട്ടു. സങ്കീര്‍ത്തിയില്‍ നിന്നും ബട്ടന്‍ അമര്‍ത്തിയാല്‍ അടയുകയും ഒന്നും കൂടി അമര്‍ത്തിയാല്‍ ഇരുവശത്തും ഉള്ള വാതിലുകള്‍ താനേ തുറന്നു ഉള്ളില്‍ ഒളിക്കുന്ന കൊച്ചു കള്ളന്‍ - ആ കര്‍ട്ടന്‍. വെറും മാസങ്ങള്‍ മാത്രം പഴക്കമുള്ള ഈ ഓടോമടിക് കര്‍ട്ടന്‍ ആണത്രേ കേടായിപ്പോയത്. ശുശ്രൂഷികള്‍ കല്‍ദായ സ്പിരിറ്റ്‌ മൂത്ത് പരിസരബോധം വിട്ടു ആഞ്ഞു ഞെക്കിയതാണ് അത് കേടാകാനുള്ള കാരണമായി പറയപ്പെടുന്നത്‌.

ഏതായാലും തന്റെ പ്രിയപ്പെട്ട കര്‍ട്ടന്‍ കേടായതോടെ ബിഷപ്‌ അങ്ങാടിയത്തും കിടപ്പിലായിപ്പോയി എന്നാണ് വാര്‍ത്ത. ഊണും ഉറക്കവും ഇല്ലാതെ സ്പെയര്‍ പാര്‍ട്ടിനായി കാത്തിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ കൂരിയ ആകെ ആശങ്കയില്‍ ആയിരുന്നു. ഫാ. വിനോദിനിയുടെ സ്നേഹപൂര്‍ണ്ണമായ പരിചരണത്തില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ ഗണ്യമായ മാറ്റം വന്നിരുന്നു. ഇന്നത്തെ ദിവ്യബലിയില്‍ കര്‍ട്ടന്‍ അടഞ്ഞു തുറന്നതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യം പൂര്‍വ നിലയില്‍ എത്തി എന്നാണ് പറയപ്പെടുന്നത്‌.

ഇതിനിടക്ക്‌ അരമനയിലെ ചില കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് ശരിയാണെങ്കില്‍ കഴിഞ്ഞ ആഴ്ചകളില്‍ കര്‍ട്ടന്‍ ഇടാതെ നടത്തിയ കുര്‍ബാനകള്‍ എല്ലാം ബിഷപ്‌ അങ്ങാടിയത്ത് അസാധുവായി പ്രഖ്യാപിച്ചു. അങ്ങനെ ശീല പൊക്കാതെ അത് കണ്ടവര്‍ എന്തെങ്കിലും  ചാവുദോഷം ചെയ്തിട്ടുണ്ടോ എന്ന് പ്രസ്തുത കേന്ദ്രങ്ങള്‍ വ്യക്തമാക്കിയില്ല. കര്‍ട്ടന്‍ ഇടാതെ കുര്‍ബാന അര്‍പ്പിച്ച വികാരിയച്ചനും അദ്ദേഹത്തിന്‍റെ അസ്തെന്തി ക്കും എതിരെ ബിഷപ്‌ എന്ത് നടപടികള്‍ എടുക്കും എന്ന് ഈസ്റ്റര്‍ നു ശേഷം തീരുമാനിക്കും.

ഇന്ന് 11  മണി കുര്‍ബാന ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് വികാരി ഫാ ജോയിയുടെ അറിയിപ്പ്.: കുമ്പസാരിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ സൌകര്യത്തിനായി കുമ്പസാരക്കൂട്ടില്‍ അച്ഛന്‍ ഇരിപ്പുണ്ട്. ഇംഗ്ലീഷ് ല്‍ ആയിരിക്കും കുമ്പസാരം. താല്പര്യമുള്ളവര്‍ നിരയായി ചെല്ലുക.

ഈയുള്ളവര്‍ ആലോചിച്ചു പോയി. മലയാളത്തില്‍ ചെയ്യുന്ന പാപങ്ങള്‍ എങ്ങനെ ഇംഗ്ലീഷില്‍ കുമ്പസാരിക്കും?

ഏതായാലും പതുക്കെ പിടലി തിരിച്ചു കുമ്പസാരക്കൂടിന്റെ ദിശയിലേക്കു ഞാനൊന്ന് എത്തി നോക്കി. അവിടെ അപോഴെക്കും നമ്മുടെ ഇടവകയിലെ കാണാന്‍ കൊള്ളാവുന്ന പെണ്മണി കളുടെ ഒരു വലിയ നിര തന്നെയുണ്ടായിരുന്നൂ. അതോടെ ഞമ്മന്റെ മനസ്സ് കാട് കയറി. എന്തൊക്കെ പാപങ്ങളാണോ ഈ സുന്ദരിക്കോതകള്‍ ചെയ്തു കൂട്ടിയത്? ആരായിരുന്നോ അവരുടെ ആ പാപങ്ങളില്‍ പങ്കാളി?

ചിക്കാഗോ കത്തീദ്രല്‍ സൈക്കള്‍ ജങ്ക് യാര്‍ഡ്‌ വാങ്ങുന്നു. പറഞ്ഞു കേട്ടുള്ള അറിവാണ്. കത്തീദ്രല്‍ പള്ളിയോടു തൊട്ടു കിടക്കുന്ന സൈക്കിള്‍, ലോണ്‍ മോവര്‍, ജങ്ക് യാര്‍ഡ്‌ സ്വന്തമായി വാങ്ങുവാന്‍ ധാരണയായിരിക്കുന്നു.

അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ പരിഭ്രമിക്കേണ്ട. നിത്യ ചിലവിനു വഴിയില്ലാഞ്ഞിട്ടു ഞങ്ങളുടെ പള്ളി സൈക്കിള്‍ നന്നാക്കല്‍ കട തുടങ്ങി എന്ന് ആരും തെറ്റി ധരിക്കേണ്ട.

ഞങ്ങളുടെ പള്ളിയുടെ ചുറ്റും ഉള്ള കറമ്പരുടെ  ഒട്ടുമുക്കാല്‍ വീടുകളും പൊന്നും വിലക്ക് നമ്മള്‍ നേരത്തെ വാങ്ങിയിരുന്നു. എന്നാല്‍ പള്ളിയുടെ തൊട്ടു മുന്‍വശത്തുള്ള വീട് അവര്‍ നമുക്ക് വില്‍ക്കാന്‍ ഇത് വരെ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ അതിനു തയ്യാറായി വന്നിരിക്കുന്നു അത്രേ. അതീവ രഹസ്യമായ കാര്യമാണ് ഇത്. ആണ്ട്രൂസിനു മാത്രമേ ഇക്കാര്യം അറിയത്തുള്ളൂ.

ഏതായാലും സൈക്കള്‍ കട വാങ്ങാനായി  വാടാ ഫോണ്‍ കോമഡി ഷോ എന്നോ മറ്റോ പറഞ്ഞ എന്തോ ഒന്ന് നമ്മുടെ പള്ളി സ്പോന്‍സര്‍ ചെയ്യുന്നു.

കഴിഞ്ഞ കാലങ്ങളിലെ അനുഭവം വച്ച് പറഞ്ഞാല്‍ സംഗതി പൊളിയായിരിക്കും. പക്ഷെ പരിപാടി നന്നായിരിക്കും. കാരണം നടിമാര്‍ പലരുണ്ടല്ലോ. അവര്‍ നല്ല കാശും ഉണ്ടാക്കും. പള്ളിയുടെ കാശ് കുറച്ചു പോയാലെന്താ, അച്ചായന്മാര്‍ക്ക്‌ എന്തെങ്കിലും ഒക്കെ മെച്ചവും കിട്ടും.


21 comments:

Anonymous said...

കളള തൊപ്പിവെച്ച് നടക്കുന്ന ഇദേഹം ചാവാതേ ചിക്കാഗോ സീറോ മലബാ൪ സഭ നന്നാവുകയില്ല. ഫാ. വിനോദിനിയുടെ സ്നേഹപൂര്‍ണ്ണമായ പരിചരണത്തില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ ഗണ്യമായ മാറ്റം വന്നിരുന്നു എന്നറിഞ്ഞതില്‍ സന്തോഷം. ഫാ. വിനോദിനിയുടെ പേരില്‍ നമ്മുക്ക് ചിക്കാഗോയില്‍ ഒരു നെഴ്സിങ്ങ് ഹോമം തുടങ്ങിയാലോ. വയസായ കിളവിമാരെ നാോക്കാനുളള സ്ഥാപനമാകും.

Anonymous said...

ചിക്കാഗോ പിതാവ് ദൈവത്തിന്റെ അമ്മയെന്ന മറിയത്തിനേ അങ്ങീകരിക്കും.

മറിയത്തിന്റെ മകനായി പിറന്ന യേശുവെന്ന ദൈവത്തിനേ അങ്ങീകരിക്കുന്നില്ല. അത് എന്തുകൊണ്ട്?


യേശുവെന്ന ദൈവത്തിനേ അങ്ങീകരിച്ചിരുന്നെങ്കില്‍ ചിക്കാഗോയിലെ അല്ത്താരയില്‍ ശീലയോ, മാണിക്ക൯ ക്രോസോ വരുമായിരുന്നില്ല.

യേശുവെന്ന അനുകമിക്കാത്തവ൪ ആരും യേശുവിന്റെ പിതാവിനേയോ പരിശുദ്ധാല്‍മാവിനേയോ കാണുകയില്ല. ഇത് അങ്ങാടിയത്ത് പിതാവ് ഓ൪ത്താല്‍ നല്ലത്.

Anonymous said...

Coppell Flash news !

April 15 th General Body

Hidden Agenda ..Introduce Phots issue slowly..Speak bib big things
like St.Alphonsa Museum..Future pilgrim cenre..bla..bla..ba....and slowy brainwash the public and ask their permission to remove the pictures.

Immediately, tamil lady , pulickan etc..etc..will jump and support and praise this as a historic movement in the histoy of Caholic Church.etc..etc..



But cunning motive is to move Fr.Saji's Photo.

Even after 2 years they are behind a spiritual priest.After Fr.Saji, one old priest came and transfered, but majority even forget his name..that is due to his own action.

Just remember the immature, jealous
Vicar.stop your cunningness and seek lession from Fr.Saji.

Anonymous said...

ഐക്യനാടുകളിലെ ഒരു സ്‌റ്റേറ്റിലെ ഹൈക്കോടതിയില്‍ സംഭവിച്ച കാര്യമാണ്‌. അമേരിക്ക ക്രൈസ്‌തവ രാഷ്‌ട്രമാണ്‌. ആ ഹൈക്കോടതിയുടെ ചീഫ്‌ ജസ്‌റ്റിസ്‌ തന്റെ ഇരിപ്പിടത്തിനു പിന്നിലായി ബൈബിളിലെ പത്തു പ്രമാണങ്ങള്‍ എഴുതിയിട്ടുള്ള ബോര്‍ഡ്‌ സ്‌ഥാപിച്ചു. താന്‍ ആ പ്രമാണങ്ങളനുസരിച്ചായിരിക്കും മുന്നോട്ടുപോകുകയെന്ന ജഡ്‌ജിയുടെ ദൃഢവിശ്വാസത്തിന്റെ തെളിവായിരുന്നു അത്‌.

പക്ഷേ, അമേരിക്കന്‍ സുപ്രീംകോടതി ആ ബോര്‍ഡ്‌ ഉടനടി കോടതിയില്‍ നിന്നു നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയാണു ചെയ്‌തത്‌. ക്രൈസ്‌തവ രാഷ്‌ട്രമാണെങ്കിലും നിരീശ്വരവാദികളും ജീവിക്കുന്ന ഒരു രാജ്യമാണ്‌ അമേരിക്ക എന്നതുകൊണ്ട്‌ ഏതെങ്കിലും ഒരു മതത്തിന്റെ തത്വങ്ങളെ അടിസ്‌ഥാനമാക്കിയാണു നീതിന്യായ പീഠങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നു പ്രഖ്യാപിക്കുന്നതു തെറ്റും പൗരാവകാശ ലംഘനവുമാണെന്നാണു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്‌.

നാം കൗതുകകരമായ മറ്റൊരു കാര്യം ഓര്‍ക്കണം. ക്രിസ്‌മസിനോ ഈസ്‌റ്ററിനോ ഓശാന ഞായറാഴ്‌ചയോ ഒരു അഖിലേന്ത്യാ എഴുത്തുപരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അതിനെതിരേ കഠിനമായി പ്രതിഷേധിക്കുന്നവരാണു കേരളത്തിലെ ക്രൈസ്‌തവ മതാധ്യക്ഷന്മാര്‍. ഇന്ത്യയിലെ 120 കോടിയില്‍പരം ജനങ്ങളില്‍ രണ്ടുകോടി മാത്രമാണു ക്രൈസ്‌തവര്‍. ഒരു അഖിലേന്ത്യാ എഴുത്തുപരീക്ഷയാകുമ്പോള്‍ ചിലപ്പോള്‍ വിരലിലെണ്ണാവുന്ന ക്രൈസ്‌തവ ഉദ്യോഗാര്‍ഥികള്‍ക്ക്‌ അതിനു വിധേയരാകേണ്ടി വരും. അതു മുസ്ലിം പെരുന്നാള്‍ ദിവസമായാലും ഓണം പോലുള്ള പ്രാദേശിക ഉത്സവദിനത്തിലായാലും കേരളത്തില്‍ പ്രതിഷേധശബ്‌ദം ഉയരാറുണ്ട്‌.

പക്ഷേ പ്രതിഷേധ ശബ്‌ദമുയര്‍ത്തുന്ന ഇവരാരും മനസിലാക്കാത്ത ഒരു കാര്യമുണ്ട്‌. ക്രൈസ്‌തവര്‍ മഹാഭൂരിപക്ഷമുള്ള യൂറോപ്പിലെ രാജ്യങ്ങളിലും അമേരിക്കയിലും ദുഃഖവെള്ളിയാഴ്‌ച അവധി ദിവസമല്ല എന്ന യാഥാര്‍ഥ്യമാണത്‌. അത്രയേറെ ഭക്‌തിയുള്ള ക്രൈസ്‌തവര്‍ക്കു വേണമെങ്കില്‍ ദുഃഖവെള്ളിയാഴ്‌ച അവധിയെടുത്തു വീട്ടിലിരുന്നോ പള്ളിയില്‍ പോയോ ദുഃഖമാചരിക്കാമെന്നു മാത്രം. ഇതൊന്നും മനസിലാക്കാത്തവരാണു കേരളത്തിലെ മതങ്ങളിലുള്ള കപടഭക്‌തര്‍. എല്ലാ മതങ്ങളിലെ നേതാക്കള്‍ക്കുമുണ്ട്‌ ഇത്തരം കപടഭക്‌തിയും അവസരവാദവും.

അതൊക്കെ പോകട്ടെ, ഗള്‍ഫ്‌ രാജ്യങ്ങളിലേക്കു നഴ്‌സുമാരേയും മറ്റു ജോലിക്കാരേയും റിക്രൂട്ട്‌ ചെയ്യുന്നു എന്ന്‌ ഏതെങ്കിലും കമ്പനിയോ സ്‌ഥാപനമോ പരസ്യം നല്‍കിയാല്‍ ദുഃഖവെള്ളിയാഴ്‌ചയും റമദാന്‍ പെരുന്നാളും തിരുവോണ ദിവസവും രാവിലെ മുതല്‍ അര്‍ധരാത്രി വരെ ഏതു മൈതാനത്തും എത്ര മണിക്കൂര്‍ വേണമെങ്കിലും ക്യൂ നില്‍ക്കാന്‍ മടിയില്ലാത്തവരാണു കേരളത്തിലെ ക്രിസ്‌ത്യാനികളും മുസ്ലിംകളും ഹിന്ദുക്കളും എന്നു നാം മനസിലാക്കണം. അതാണു കേരളം. അതാണു മതവിശ്വാസം കൊണ്ട്‌ ഉറഞ്ഞുതുള്ളുന്ന കേരളീയരുടെ നാട്‌. തെറ്റാണെന്നു മനഃസാക്ഷി തറപ്പിച്ചു പറയുന്ന കാര്യങ്ങള്‍ ഭീരുത്വം കൊണ്ടോ മുതലെടുപ്പു മനോഭാവം കൊണ്ടോ പുറത്തുപറയാന്‍ ധൈര്യം കാണിക്കാത്തവരാണല്ലോ അധികം മലയാളികളും.

Anonymous said...

ഈ കമന്റ്സ് ഒക്കെ ഒരു ചേട്ടന്‍ തന്നെ ആണോ ഇടുന്നത്
April 1, 2012 3:16 PM

ചേച്ചിമാരും പിന്നേ നീയും എഴുതാറുണ്ട്.
നിന്‍റെ സംശയം തീ൪ന്നോ കൊച്ചനെ!

Anonymous said...

2000 വര്‍ഷങ്ങള്‍ക്കുമുന്‍പ് നമ്മുടെ കര്‍ത്താവായ യേശുവിനെ തല്ലിച്ചതച്ചു അവശനിലയിലാക്കി ഗാഗുല്‍ത്താമലയിലേക്ക് കൊണ്ടുപോയത് ഭാരമേറിയ ഒരു മരകുരിശും തോളിലേറ്റിയായിരുന്നു .അതും തെരുവീതിയിളുടെ
വലിച്ചിഴച്ചു നടത്തികൊണ്ടാണ് പോയത് എന്ന് വിശുദ്ധ ഗ്രെന്ഥങ്ങള്‍ വെളിവാക്കുന്നു . അല്ലാതെ പല്ലക്കിലോ മറ്റുള്ളവര്‍ക്ക് കാണാന്‍ വയ്യാത്തവണ്ണം മൂടികെട്ടിയല്ല കൊണ്ടുപോയത് . മൂന്നു ഇരുബാണിയില്‍ മരകുരിശില്‍
തറക്കപ്പെട്ടു യേശു ജീവന്‍ വെടിഞ്ഞു . ഈ ഓര്‍മ്മ നാം ഓരോ വര്‍ഷവും യേശുവിന്റെ കുരിശുമരണവും ഉയര്‍പ്പും പെസഹ വ്യാഴാച്ച മുതല്‍ ഉയര്‍പ്പ് ഞാറാഴ്ച വരെയും നാം ഭയഭക്തിയോടുകൂടി ആചരിക്കുന്നത് .
ഇന്ന് യേശു മരിച്ച കുരിശിന്റെ സ്ഥാനത്തു പൈശാചിക വസ്തുവായ മനിക്കേയന്‍ സ്ഥാനം പിടിച്ചിരിക്കുന്നു . അതാണ്‌ ക്ലാവര്‍ അല്ലങ്കില്‍ താമരകുരിശെന്ന അപരനാമത്തില്‍ അറിയപ്പെടുന്നത് . ഇതിന്‍റെ ഉത്ഭവം അന്വേഷിച്ചു ആരും സമയം പാഴാക്കണ്ട . പാലായില്‍ ഉള്ള പവ്വത്തിലെന്ന ഒരു ഇറച്ചിവെട്ടുകാരനും അമേരിക്കയിലുള്ള ജേക്കബ്‌ എന്നാ അങ്ങാടിയിലെ കള്ളനുമാണ് ഇതിനുപിന്നില്‍ . ഇവരുടെയൊക്കെ വാലാട്ടിപ്പട്ടികളായ കുറെ തലതിരിഞ്ഞ വൈദികരും ഇവര്‍ക്കൊപ്പം കൂട്ടിനുണ്ട് . കത്തോലിക്കാസഭയെ ഏതുവിധേനയും നശിപ്പിച്ചു കര്‍ത്താവിനുനിരക്കാത്ത പ്രവ്ര്‍ത്തികളിലുടെ സഞ്ചരിച്ചു ജനങ്ങളെ കൊള്ളയടിച്ചു
വിശ്വാസികളെ വഴിതെറ്റിക്കുകയാണ് ഇവരുടെ ലക്ഷ്യം . വിശുദ്ധബലി എല്ലാവര്‍ക്കും ആദ്യം മുതല്‍ അവസാനം വരെ കണ്ടു ബലിയില്‍ സബന്തിക്കാന്‍ സാധിക്കുന്നില്ലങ്കില്‍ ആ ബലിയില്‍ സബന്തിക്കുന്നതില്‍ എന്ത്
പ്രയോചനം . കുറെ ഭാഗം കര്‍ട്ടന്‍ ഇട്ടും പുറം തിരിഞ്ഞുനിന്നും ബലിയര്‍പ്പിച്ചാല്‍ അതുകൊണ്ട് എന്തുപ്രയോചനം . ഇവന്മാരുടെ ചന്തി കാണാനാണോ നമ്മള്‍ പള്ളിയില്‍ പോകുന്നത് . അതിനുവേണ്ടിയിട്ടാണെങ്കില്‍
പള്ളിയുടെ ഏറ്റവും പുറകില്‍ നിന്നാല്‍പോരെ . എന്ന് പള്ളിയില്‍ ചെന്നാലും പണം പണം എന്നുമാത്രമേ കേള്‍ക്കാനുള്ളൂ . ഇവന്മാര്‍ക്ക് വേറെ പണിയൊന്നുമില്ലേ . കിട്ടുന്നതില്‍ പകുതി കട്ടുതിന്നാനും ബാക്കിവരുന്നത്
കീശ വീര്‍പ്പിക്കാനുമേ തികയത്തുള്ളൂ . അവസാനം ഞാനൊന്നും അറിഞ്ഞില്ല എന്നമട്ടില്‍ കൈ മലര്‍ത്തി കാണിച്ചിട്ട് കാര്യമുണ്ടോ . കള്ള കണക്കാണ് മൊത്തം എഴുതുന്നത്‌ . കള്ള കണക്കെഴുതാനും തിരുത്താനും
അധി സമര്ത്യന്‍ ഒരാള്‍ കോപ്പെളിലും ഉണ്ട് , നെല്ലുവാരി സണ്ണി . ചിരിച്ചോണ്ട് കഴുത്തറുക്കും . എന്തിനും തയ്യാര്‍ . ഒളിച്ചോടിയ ബ്ലാ ബ്ലാ ആണെങ്കില്‍ എല്ലാത്തിനും ഒത്താശയും ചെയ്തുകൊടുക്കും , ചിക്കന്‍ ബ്രെസ്റ്റും
തുടയും ചപ്പാത്തിയും കിട്ടിയാല്‍ മാത്രം മതി . ഒരഭിഷക്തനും ഇത്രയും തരംതാഴാന്‍ പാടില്ല . കുറ്റം ചെയ്യുന്നതിനേക്കാള്‍ കുറ്റകരമാണ് അതിനു കൂട്ടുനില്‍ക്കുന്നത് . കള്ള സാക്ഷ്യങ്ങള്‍ പറയാന്‍ ഒരിക്കലും തയ്യാരാകരുത് .
ഒരു കത്തോലിക്കാവിശ്വാസിക്ക് കളവിന് കൂട്ടുനില്‍ക്കുന്നതും , കള്ള സാക്ഷ്യം പറയുന്നതും തികച്ചും പാപമാണ് . നമ്മുടെ വൈദികരിലും ഈ പ്രവണത കണ്ടുവരുന്നു . ഉദാ : നമ്മുടെ ഒളിച്ചോടിയ ബ്ലാ ബ്ലാ . നുണയനച്ചന്‍ .

Anonymous said...

ഓശാന ഞായറാഴ്ച ഗാ൪ലാഡില്‍ വെളളികുരിശിനെ്റ തല വശത്തേ കുരിശ് ഒടിച്ച്കളഞ്ഞ് മാണിക്ക൯ കുരിശ് 3D കാണാവുന്നതുപോലെ വെല്ഡ്ചെയ്ത് പിടിപ്പിച്ച കുരിശുമേന്തി ഓശാന സവാരി ഗിരി.

Anonymous said...

ഹവാന: ഔദ്യോഗികമായി നിരീശ്വര രാജ്യമാണെങ്കിലും ക്യൂബയിലെ ജനങ്ങള്‍ 53 വര്‍ഷത്തിനു ശേഷം ഇക്കുറി ദുഃഖവെള്ളിയാഴ്‌ച ആചരിക്കും. വെള്ളിയാഴ്‌ച രാജ്യത്തു പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്‌.

കഴിഞ്ഞ ആഴ്‌ച ക്യൂബ സന്ദര്‍ശിച്ച ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അഭ്യര്‍ഥന മാനിച്ചാണ്‌ പ്രസിഡന്റ്‌ റൗള്‍ കാസ്‌ട്രോ ദുഃഖവെള്ളിയാഴ്‌ച പൊതു അവധിദിനമായി പ്രഖ്യാപിച്ചത്‌.

എല്ലാ വര്‍ഷവും ദുഃഖവെള്ളി പൊതു അവധിദിനമായി പ്രഖ്യാപിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നു ക്യൂബന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ ഗ്രാന്‍മ റിപ്പോര്‍ട്ട്‌ ചെയ്‌തു.

കഴിഞ്ഞ ബുധനാഴ്‌ച ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌തപ്പോഴാണ്‌ യേശുക്രിസ്‌തു ക്രൂശിക്കപ്പെട്ടതിന്റെ ഓര്‍മദിനമായ ദുഃഖവെള്ളിയാഴ്‌ച അവധിയായി പ്രഖ്യാപിക്കണമെന്നു മാര്‍പ്പാപ്പ അഭ്യര്‍ഥിച്ചത്‌.

അതു മാനിക്കുമെന്ന്‌ റൗള്‍ കാസ്‌ട്രോ അപ്പോള്‍ത്തന്നെ ഉറപ്പു നല്‍കിയിരുന്നു. പുതിയ തീരുമാനം നല്ല സൂചനയാണെന്ന്‌ തീരുമാനത്തെ സ്വാഗതം ചെയ്‌ത വത്തിക്കാന്‍ വക്‌താവ്‌ ഫെഡറികോ ലൊംബോര്‍ദി അഭിപ്രായപ്പെട്ടു.ക്യുബന്‍ വിപ്ലവത്തിന്റെ നായകനായ ഫിഡല്‍ കാസ്‌ട്രോ 1959 ല്‍ മതങ്ങളുമായി ബന്ധപ്പെട്ട എല്ലാ അവധിദിനങ്ങളും റദ്ദാക്കിയിരുന്നു.

1998 ല്‍ ക്യൂബയിലെത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അഭ്യര്‍ഥന മാനിച്ച്‌ ഫിഡല്‍ കാസ്‌ട്രോ ക്രിസ്‌മസ്‌ ആലോഷത്തിന്‌ അനുമതി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ അനുജനാണ്‌ ഇപ്പോള്‍ പുതിയ മാര്‍പാപ്പയുടെ ആഗ്രഹം മാനിച്ച്‌ ദുഃഖവെള്ളി ആചരണത്തിന്‌ അനുമതി നല്‍കിയതെന്നതു ശ്രദ്ധേയമായി.

Anonymous said...

കൊപേല്‍ പള്ളിയില്‍ ഇപ്പോള്‍ സമാതാനമായിട്ടു പ്രശ്നങ്ങള്‍ ഇല്ലാതെ നടന്നു പോകുന്നത് സഹിക്കാന്‍ പറ്റാത്ത കുറെ വ്യക്തികള്‍ വികാരിയച്ചനെ ആവശ്യമില്ലാത്തത് പറഞ്ഞു കെണിയില്‍ ചാടിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.
എണ്ണത്തില്‍ നാലില്‍ കുറയാത്ത മക്കളെയും സ്രെഷ്ടിച്ചു എതെങ്കിലു വീട്ടില്‍ ഫ്രീയായി പുട്ടടിച്ചു കൂട്ടം കൂടിയിരുന്നു ജീസസിനെ ഊതുന്ന കുറെ യുവത്തം കഴിഞ്ഞ എമ്പോക്കികള്‍ കൂടെയുണ്ടെന്ന് കരുതി മണ്ടത്തരങ്ങള്‍ കാണിക്കാന്‍ പുതിയ വികാരി ശ്രമിക്കതിരുന്നാല്‍ എല്ലാവര്ക്കും നല്ലതായി കരുതാം.
മക്കളെ ഉണ്ടാക്കി സഭക്ക് കൊടുക്കുന്നതിനോപ്പം പള്ളികള്‍ നടന്നു പോകാന്‍ ഡോളര്‍ കൊടുക്കാതെ അച്ചന്മാരുടെ വാലാട്ടി നിക്കുന്വന്മാര്‍ അറിയുക മണിയടിച്ചു സ്വന്തം ഡോളര്‍ ലഭിക്കാന്‍ മാത്രം നോക്കുന്ന നീയൊക്കെ നമ്മുടെ സഭയുടെ നാശത്തിനു കൂട്ട് നില്‍കുകയാണ്‌. കര്‍ത്താവായ യേശുവിനെ മറന്നു നീയൊക്കെ ഇപ്പോള്‍ പറയുന്ന ബിശോപിനെ അനുസരിക്കണം എന്നാ വാക്കിന്റെ അര്‍ഥം മനസിലാക്കാന്‍ ശ്രമിക്കുക അച്ചന്മാര്‍ അലമായരെ ആണ് ശേസൃഷികെണ്ടാത് അല്ലാതെ അലമായര്‍ അന്ച്ചന്മാരെയല്ല, സ്വന്തം കുടംബം നോക്കി ജീവിക്കെടാ അല്ലാതെ ബ്ലോഗില്‍ വന്നു അച്ചന്മാര്‍ക്ക് സപ്പോര്‍ട്ട് ചെയ്തു കമെന്റ്സ് എഴുതാത്

Anonymous said...

കഴിഞ്ഞ ആഴ്ചകളില്‍ കര്‍ട്ടന്‍ ഇടാതെ നടത്തിയ കുര്‍ബാനകള്‍ എല്ലാം ബിഷപ്‌ അങ്ങാടിയത്ത് അസാധുവായി പ്രഖ്യാപിച്ചു.

അങ്ങനെ ശീല പൊക്കാതെ അത് കണ്ടവര്‍ എന്തെങ്കിലും ചാവുദോഷം ചെയ്തിട്ടുണ്ടോ എന്ന് പ്രസ്തുത കേന്ദ്രങ്ങള്‍ വ്യക്തമാക്കിയില്ല.


കര്‍ട്ടന്‍ ഇടാതെ കുര്‍ബാന അര്‍പ്പിച്ച വികാരിയച്ചനും അദ്ദേഹത്തിന്‍റെ അസ്തെന്തി ക്കും എതിരെ ബിഷപ്‌ എന്ത് നടപടികള്‍ എടുക്കും എന്ന് ഈസ്റ്റര്‍ നു ശേഷം തീരുമാനിക്കും.

Anonymous said...

ചേച്ചിമാരും പിന്നേ നീയും എഴുതാറുണ്ട്.
നിന്‍റെ സംശയം തീ൪ന്നോ കൊച്ചനെ!

ഇപ്പൊ മനസിലായി അങ്കിള്‍ തന്നെ ആണ് കുത്തിയിരുന്ന് എഴുതുന്നത്‌ എന്ന്.

Anonymous said...

ഫാ. വിനോദിനിയുടെ സ്നേഹപൂര്‍ണ്ണമായ പരിചരണത്തില്‍

തന്റെ പ്രിയപ്പെട്ട കര്‍ട്ടന്‍ കേടായതോടെ ബിഷപ്‌ അങ്ങാടിയത്തും കിടപ്പിലായിപ്പോയി എന്നാണ് വാര്‍ത്ത.

ഊണും ഉറക്കവും ഇല്ലാതെ സ്പെയര്‍ പാര്‍ട്ടിനായി കാത്തിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ കൂരിയ ആകെ ആശങ്കയില്‍ ആയിരുന്നു.

ഫാ. വിനോദിനിയുടെ സ്നേഹപൂര്‍ണ്ണമായ പരിചരണത്തില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ ഗണ്യമായ മാറ്റം വന്നിരുന്നു

Anonymous said...

ഒരു ബൈബിള്‍ ഉച്ചപ്രഭാഷകന്‍ അനോണിമസ് മേരിയെ നിന്ദിക്കുന്നതായി കാണുന്നു. അമ്മയെ സ്നേഹിക്കുന്നവര്‍ യേശുവിനെ ഉദരത്തില്‍ വഹിച്ച മേരിയെയും സ്നേഹിക്കും. പുരുഷ
ദൈവങ്ങളും സ്ത്രീ ദൈവങ്ങളും മനുഷ്യന്റെ ഭാവനകള്‍മാത്രം.മരിച്ചു കഴിഞ്ഞാല്‍ ആത്മാക്കള്‍ അരൂപികളാണ്. യേശുവും അരൂപി തന്നെ.

ദൈവത്തിനു ലിംഗരൂപങ്ങള്‍ ഇല്ല. പരിശുദ്ധ ആത്മാവാണ് പിതാവിലേക്ക് നയിക്കുന്നത്. മേരിയും പരിശുദ്ധ ആത്മാവിനാല്‍
അനുഗ്രഹീതയാണ്‌. യേശു
പാപംഉള്ള ഒരു സ്ത്രീയുടെ ഉദരത്തില്‍ കിടക്കുവാന്‍ സാധ്യതയില്ല. ലുക്കാ അദ്ധ്യായം ഒന്ന് 48 ല്‍ മേരിയുടെ ഇളയമ്മ എലിസബത്ത് പറയുന്നത് ഇങ്ങനെ,

സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍ ആകുന്നു. മേരി ഈ അനുഗ്രഹം സ്വീകരിച്ചു കൊണ്ട് ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവള്‍ എന്നു വാഴ്ത്തും. യേശുവിന്റെ
ജനനത്തിനു മേരിയെ ദൈവം തിരഞ്ഞെടുത്തവള്‍ ആണ്. ഗബ്രിയേല്‍ പോലും വാഴ്ത്തപ്പെട്ടവളെ എന്ന് വിളിച്ച മേരിയെ എന്തുകൊണ്ട് ബഹുമാനിച്ചു കൂടാ.

ബൈബിള്‍ കൊട്ടിഘോഷിക്കുന്നവര്‍
നാക്കുകൊണ്ടു മറുഭാഷ ചൊല്ലി ദൈവത്തെ കളിയാക്കുന്നതിലും
എത്രയോ അര്‍ഥവത്തായ
ദൈവശാസ്ത്രമാണ് ലോകത്തിലെ സകല അമ്മമാര്‍ക്കും വേണ്ടി മേരിയുടെ മുമ്പില്‍ ഒരു നന്മ നിറഞ്ഞവളെ എന്നു വിളിക്കുന്നക്കുന്നത്. അരൂപിയായ ദൈവത്തിനു മുമ്പില്‍ ബൈബിള്‍ മുത്തുന്നതും അങ്ങനെയെങ്കില്‍ തെറ്റ് തന്നെ. മേരിയുടെ മുമ്പില്‍ ഒന്ന് മെഴുകുതിരി കത്തിച്ചാല്‍ ദൈവം കത്തി പോകുവോ?

Anonymous said...

മലയാളത്തില്‍ ചെയ്യുന്ന പാപങ്ങള്‍ എങ്ങനെ ഇംഗ്ലീഷില്‍ കുമ്പസാരിക്കും?

ഇംഗ്ലീഷില്‍ കുമ്പസാരിച്ചാല്‍ ഗുണം വേറേ!

ഇംഗ്ലീഷില്‍ കുമ്പസാരിച്ചാല്‍, എല്ലാ പാപങ്ങളും ഇംഗ്ലീഷില്‍ പറയാ൯ അറിഞ്ഞുകൂടാ എന്ന് ദൈവത്തിനോട് കളളം പറഞ്ഞ് രക്ഷപെടാം. ഈ ബുദ്ധി ഇംഗ്ലീഷുകാ൪ക്ക് അറിയാമായിരുന്നെങ്കില്‍ സായിപ്പുമാ൪ പണ്ടക്കും പണ്ടേ മലയാളത്തില്‍ കുമ്പസാരിച്ചേനേ! അതുകൊണ്ടല്ലേ സീറോമലബാ൪ സഭയിലെ അച്ഛ൯മാ൪ മലയാളത്തില്‍ ധാരാളം തെറ്റ് അറിഞ്ഞുകൊണ്ട് ചെയ്തതിനുശേഷം ഇംഗ്ലീഷില്‍ കുമ്പസാരിക്കുന്നത്. ഇപ്പോള്‍ മനസിലായോ മലയാളത്തില്‍ ചെയ്യുന്ന പാപങ്ങള്‍, ഇംഗ്ലീഷില്‍ കുമ്പസാരിച്ച് രക്ഷപെടുന്നത്!

Anonymous said...

ചിക്കാഗോ കത്തീദ്രല്‍ പള്ളിയില്‍ മാത്രം ഞായറാഴ്ച്ചകളില്‍ നാല് കു൪ബാന!

8:00 AM, 11:00 AM, 5:00 AM മലയാളം കു൪ബാനയും 9:45AM ഇംഗ്ലീഷില്‍ കു൪ബാനയും.

മറ്റ് ചില പളളികളില്‍ ഞായറാഴ്ച്ചകളില്‍ രണ്ട് കു൪ബാന!

ഒരു മലയാളം കു൪ബാനയും, ഒരു ഇംഗ്ലീഷില്‍ കു൪ബാനയും മാത്രം. ജോലിക്കുപോകുന്ന ഇടവക ജെനത്തിന് ഉച്ച കഴിഞ്ഞ് ഒരു മലയാളം കു൪ബാനയും വെച്ചിരുന്നെങ്കില്‍, ലാറ്റിനേ കുറ്റം പറയുന്ന സീറോ മലബാ൪ അച്ഛന്മാ൪ എന്തുകൊണ്ട് ഈ ജെനത്തിന്റെ സൌകരൃം നോക്കി ഉച്ച കഴിഞ്ഞ് ഒരു മലയാളം കു൪ബാന വെക്കാത്തതുകൊണ്ട് ഇംഗ്ലീഷില്‍ കു൪ബാനയെങ്കിലും കാണാ൯ ഉച്ച കഴിഞ്ഞ് ലാറ്റീ൯ പളളികളില്‍, ഈ സീറോ മലബാ൪ ജെനങ്ങള്‍ പോകുന്നു.

Anonymous said...

ചിക്കാഗോ കത്തീദ്രല്‍ പള്ളില്‍ ഞായറാഴ്ച കു൪ബാന സമയം:
08:00 AM - മലയാളം!
09:45 AM - ഇംഗ്ലീഷ്!
11:00 AM - മലയാളം!
05:30 PM - മലയാളം!

വേണ്ട മിക്ക പളളികളില് 05:30 PM - മലയാളം കു൪ബാന ഇല്ല. അച്ഛ൯മാ൪ക്ക് ശബ്ളത്തിന് ഒരു കുറവും ഇല്ല. വേണ്ടത്ര മലയാളം കു൪ബാന ഇല്ല.

Anonymous said...

സൈക്കള്‍ കട വാങ്ങാനായി വാടാ ഫോണ്‍ കോമഡി ഷോ എന്നോ മറ്റോ പറഞ്ഞ എന്തോ ഒന്ന് നമ്മുടെ പള്ളി സ്പോന്‍സര്‍ ചെയ്യുന്നു.

ഈ കോമഡി ഷോ നടത്തുവാ൯ വേണ്ടി എന്തിന് വേറേ സ്ഥലം അനേഷിക്കുന്നു. ചിക്കാഗോ കത്തീദ്രല്‍ പള്ളിയിലെ ശീല വീണ്ടും അനങ്ങിയ സ്ഥിതിക്ക് കോമഡി ഷോ പളളിയില്‍ നടത്തിയാല്‍ നമ്മുക്ക് സൈക്കള്‍ കട കൂടുതല്‍ വാങ്ങാമല്ലൊ വിനോദച്ചാ.

Anonymous said...

ഓശാന ഞായറാഴ്ച ഗാ൪ലാഡില്‍ വെളളികുരിശിനെ്റ തല വശത്തേ കുരിശ് ഒടിച്ച്കളഞ്ഞ് മാണിക്ക൯ കുരിശ് 3D കാണാവുന്നതുപോലെ വെല്ഡ്ചെയ്ത് പിടിപ്പിച്ച കുരിശുമേന്തി ഓശാന സവാരി ഗിരി.
April 2, 2012 3:26 PM

സ്ലീഹാ കുരിശ് ഒടിച്ച് കളഞ്ഞ് മാണിക്ക൯ കുരിശ് പിടിപ്പിച്ചെന്നൊ. സ്ലീഹാ കുരിശ് ഇട്ട് നടക്കുന്ന എളിമയുള്ള പിതാവ് എന്ന സീറോ മലബാര്‍ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ആലഞ്ചേരിയെ ഗാ൪ലാഡിലെ ശവപെട്ടി ജോജി മുഖത്തടിച്ച് കളിയാക്കതിന് തുല്ലൃമായല്ലോ, അങ്ങാടിയത്ത് പിതാവേ.

Anonymous said...

ഈ കണക്കിന്പോയാല്‍ നമ്മുടെ ഗാ൪ലാഡ് പളളിയില്‍ ദുഃഖവെളളിയായിച്ച മുത്തിക്കുന്ന കുരിശ് ചെകുത്താ൯ കുരിശ് അതവാ പേ൪ഷൃ൯ ക്രോസ് ആയിരിക്കുമല്ലോ സാത്താ൯ ജോജി.

Anonymous said...

ഞായറാഴ്ച കു൪ബാന സമയം:

05:30 PM - മലയാളം!

വേണ്ട മിക്ക പളളികളില് 05:30 PM - മലയാളം കു൪ബാന ഇല്ല. അച്ഛ൯മാ൪ക്ക് ശബ്ളത്തിന് ഒരു കുറവും ഇല്ല. വേണ്ടത്ര മലയാളം കു൪ബാന ഇല്ല.
April 3, 2012 6:56 AM


ഫാ.സജി ഉണ്ടായിരുന്നപ്പോള്‍ കോപ്പേല്‍ പളളിയിലും ഉണ്ടായിരുന്നു 05:30 PM - മലയാളം കു൪ബാന! ഫാ.സജി പോയതിനുശേഷം കോപ്പേല്‍ പളളിയില് 05:30 PM - മലയാളം കു൪ബാന ഇല്ലാതെ ആയി. 05:30 PM - മലയാളം കു൪ബാന ഇല്ലെങ്കിലും കുഴപ്പമില്ല. 08:00 PM - മലയാളം കു൪ബാന വെച്ചാല്‍ മതിയായിരുന്നു. നെഴ്സ്മാ൪ക്ക് 7 to 7 ജോലിയായതുകൊണ്ട് പറഞ്ഞതാണെ.

Anonymous said...

പെസ്സഹാ വ്യാഴാഴ്ച പള്ളിയിലെ ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ഞാന്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ ഒരു പള്ളിയില്‍ പോയി. എന്റെ കര്‍ത്താവെ ! സിറോ-മലബാര്‍ അച്ചന്മാര്‍ മൂന്നു പേര്‍ ഉണ്ടായിരുന്നു ,താടി നീട്ടിവളര്‍ത്തിയ്രിക്കുന്ന അഭിഷിക്തരാണ് മൂവരും. ഒരാള്‍ ഒരു മുന്‍ മൂപ്പന്‍ പാതിരി(,എന്നുപറഞ്ഞാല്‍ പെന്‍ഷന്‍കാരന്‍ വി. ജനറാള്‍.) ഗാനമേളയില്‍ തുടങ്ങിയ കുര്‍ബാന തകര്‍ത്ത് തുടങ്ങി .പീഡാനുഭവ ദിവസത്തിന്റെ യാതൊരു വികാര ഭാവങ്ങളും ആ ദേവാലയത്തിലോ(പള്ളിയില്ല, പൊളിച്ചടുക്കി.) അതുണര്‍ത്തുന്ന ബൈബിള്‍ വായനയോ ഒന്നും ഞാന്‍ അവിടെ കേട്ടില്ല.ഗായകര്‍ തകത്ത് നൂറാം കട്ടയില്‍ പാടുന്നു.പ്രസംഗിക്കാന്‍ (വചനം) സമയം വന്നപ്പോള്‍ മൂപ്പന്‍ പാതിരിയെത്തി.എന്റമ്മോ,! ഞാന്‍ സമയം നോക്കി .അങ്ങേരുടെ വചന വധം നടന്നത് കൃത്യം അന്‍പത്തി അഞ്ചു മിനിട്ടുകള്‍! മൂപ്പര്‍ക്ക് കിട്ടിയ സുവര്‍ണ്ണാവസരം.!കുര്‍ബാന എന്ന് പറയുന്നത് സീറോ മലബാര്‍ ഗാനമേള എന്ന് തന്നെ പറയാം.അഭിഷിക്തരുടെയും ഗായകരുടെയും കലാ വാസനയും കഴിവും ഇവിടെ തകര്‍ത്തു വാരി. ഒരിക്കലും പള്ളിയില്‍ കയറാത്ത ചില കള്ളാ ഭക്തന്മാര്‍ കാലു കഴുകല്‍ ചടങ്ങിനു പാതിരിയെക്കൊണ്ട് തന്റെ ആണി രോഗമുള്ള കാലു കഴുകിക്കാന്‍ വേണ്ടി കൈക്കാരന്‍ എന്നാ മുന്‍ പട്ടാളക്കാരന്റെ സ്വാധീനം തേടി അള്‍ത്താരയ്ക്കു മുന്‍പില്‍ വളരെ നേരത്തെ സ്ഥാനം പിടിച്ചിരുന്നു.അതിലൊരുത്തന്‍ എന്റെ കസ്സിന്‍ ആണെന്ന് ഏറ്റവും പിറകില്‍ ഇരിപ്പിടം കിട്ടിയ ഞാന്‍ എത്തിവലിഞ്ഞു നോക്കിയപ്പോള്‍ കണ്ടു. എന്തായാലും എന്റെ പെ