Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, April 14, 2012

ചാന്‍സലറെ കണ്ടവരുണ്ടോ, പുതിയചാന്‍സലറെ?

ചിക്കാഗോ രൂപതയുടെ പുതിയ ചാന്‍സലര്‍ എന്ന് ഗാര്‍ ലാണ്ട് കാര്‍ക്ക് സ്വയം പരിചയപ്പെടുത്തിയ കല്‍ദായ തീവ്ര വാദി ആരെന്നു കണ്ടുപിടിക്കാനുള്ള ഞങ്ങളുടെ ഇതുവരെയുള്ള ശ്രമങ്ങള്‍ പരാജയപ്പെടു. ഈസ്റ്റര്‍ തിരുക്കര്‍മ്മള്‍ക്ക് ഗാര്‍ ലാന്‍ഡില്‍ സന്നിഹിതനായിരുന്ന അദ്ദേഹം പഴയ ചാന്‍സലര്‍ ഫാ കടുപ്പന്റെയും കുത്തിവരക്കാരന്‍ കൊരോത്തിന്‍റെയും  സഹപാടി യും കൂടിയാണത്രേ.



ചിക്കാഗോയില്‍ പല കേന്ദ്രങ്ങളിലും അന്ന്വേഷിച്ചതില്‍ നിന്നും ഈ പുതിയ ചാന്‍സലര്‍ ആരാണെന്ന് കണ്ടു പിടിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആള് മുങ്ങി നടക്കുകയാണോ എന്ന് ഞങ്ങള്‍ക്ക് സംശയുംണ്ട്. കുറച്ചു നാളേക്ക് അല്‍പ്പം ലോ കീ ആയി നിന്നാല്‍ മതി എന്നുള്ള വിദഗ്ധോപദേശം അദ്ദേഹത്തിനു കിട്ടിക്കാണാനും സാധ്യതയുണ്ട്. നാളെ വരെ കാത്തിരിക്കുക എന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്ലാന്‍. ഇങ്ങനെ ഒരു പുതിയ നിയമനം നടന്നിട്ടുണ്ടെങ്കില്‍ നാളെ പള്ളികളില്‍ അത് വിളിച്ചു പറയുവാന്‍ സാധ്യതയുണ്ട്.

ഒരു പക്ഷെ ഈ പുതിയ ചാന്‍സലര്‍, കാര്യം കല്‍ദായ വട്ടനാനെങ്കിലും, പൊട്ടനല്ല എന്ന സാധ്യതയും തള്ളിക്കളയാന്‍ ആകില്ല. അമേരിക്കയില്‍ വന്നു കണ്ടപ്പോള്‍ സംഗതി പന്തിയല്ലെന്നു കണ്ടു റിട്ടേണ്‍ ഫ്ലൈറ്റ് നു  നാട് വിട്ടോ എന്നാണു ഞങ്ങളുടെ സംശയം.



2 comments:

Anonymous said...

ഗാ൪ലാഡിലുളള കല്‍ദായ വാദികളായ ഞങ്ങളാണെ കണ്ടവ൪.
പെസഹ വൃഴായ്ച്ചയും ദൂഃഖ വെളളിയാഴ്ച്ചയും ഈസ്റ്റ൪ കു൪ബാന ക്കും ഗാ൪ലാഡ് പളളിയിലായിരുന്നു. ഇപ്പോള്‍ എവിടെയാണെന്ന് അറിയുകയില്ല.

Anonymous said...

നാളത്തേ പൊതുയോഗത്തിന് ഫ സാസേരി, സജിയച്ഛന്റെ ഫോട്ടോ മാറ്റാനായി പുതിയ അടവുമായി.