Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, April 21, 2012

ഫാ സജിയെ ഫാ ശാശ്ശേരി ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി

താന്‍ ഒരു ഗൂണ്ടായാണെന്ന് കൊപ്പേല്‍ പൊതുയോഗത്തില്‍ പറഞ്ഞത് ശരി വയ്ക്കാനെന്ന പോലെ ഫാ ശാശ്ശേരി കൊപ്പേല്‍ പള്ളി മുന്‍ വികാരി, ഇപ്പോള്‍ നാട്ടില്‍ സേവനം ചെയ്യുന്ന,   ഫാ സജിയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായി കേരളത്തിലെയും കൊപ്പെളിലെയും ഞങ്ങളുടെ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇന്നലെ വൈകിട്ട് ഫാ സജിയുടെ രണ്ടു സെല്‍ ഫോണുകളില്‍ പേര്‍സണല്‍ ഫോണില്‍ വിളിച്ചാണ് ഫാ ശാശ്ശേരി ഈ തന്റേടം കാണിച്ചത്. 

 കൊപ്പേല്‍ പൊതുയോഗത്തില്‍ തനിക്കുണ്ടായ തിരിച്ചടിയില്‍ ഫാ സജിക്ക് എന്തോ പങ്കുണ്ട് എന്നാ ധാരണ കൊണ്ടാകാം ഫാ ശാശ്ശേരി അദ്ദേഹത്തെ വിളിച്ചത്. സ്വാഭാവികമായും സൌമ്യമായി തുടങ്ങിയ സംഭാഷണം ഫാ ശാശ്ശേരി മുഖവുരയൊന്നുമില്ലാതെ വാക്കുതര്‍ക്കത്തിന്‍റെ വഴിയിലേക്ക് തിരിക്കുകയായിരുന്നു.

പുരോഹിതര്‍ തമ്മില്‍ പ്രയോഗിക്കരുതാത്ത തരത്തിലുള്ള പല  അഭിസംബോധനകളും  വാക്പ്രയോഗങ്ങളും അവര്‍ തമ്മില്‍ ഉണ്ടായി എന്നാണു ഞങ്ങളുടെ കേന്ദ്രങ്ങള്‍ പറഞ്ഞത്. വേണ്ടി വന്നാല്‍ കേരളത്തില്‍ വരുമ്പോള്‍ കാണാം, പൌരോഹിത്യത്തിന്‍റെ കൂട്ടായ്മ യെയും വിശ്വാസത്തെയും പറ്റി നേരിട്ട് പഠിപ്പിക്കാം എന്നൊക്കെ അദ്ദേഹം ഫാ സജിയോടു പറഞ്ഞു ഭീഷണി പ്പെടുത്തിയത്രേ.

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞപോലെയുള്ള ഒരു ചെറ്റത്തരമാണ് ഫാ ശാശ്ശേരി ചെയ്തതെന്ന് കൊപ്പെളിലെഒരു പ്രമുഖ ഇടവകാംഗം ഞങ്ങളോട് പറഞ്ഞു. വികാരിയും വിശ്വാസികളും തമ്മില്‍ ഉള്ള ബന്ധം ഇപ്പോള്‍ തന്നെ താറുമാറായിരിക്കുന്ന സ്ഥിതിക്ക് ഫാ ശാശേരിയുടെ ഈ പുതിയ ഗൂണ്ടായിസം ജനങ്ങള്‍ക്ക്‌ താങ്ങാവുന്നതി ലേറെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫാ സജിയുടെ ഫോട്ടോ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നിടത്തു നിന്നും നീക്കി സ്ഥാപിക്കുന്നതിനെ ചൊല്ലി ജനങ്ങളുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊപ്പെളില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന സംഘര്‍ഷത്തിനു കാരണം. കുറച്ചു കൂടി നയപരമായ രീതിയിലുള്ള നീക്കങ്ങള്‍ ഫാ ശാശേരിയില്‍ നിന്നും ഉണ്ടായിരുന്നെങ്കില്‍ എളുപ്പത്തില്‍ സാധിചെടുക്കാവുന്ന ഒരു കാര്യമായിരുന്നു ഇത് എന്ന് വിവരമുള്ളവര്‍ പറയുന്നു,.

എന്നാല്‍ യുവത്ത്വത്തിന്‍റെ ചോരത്തിളപ്പുകൊണ്ടാകാം മുട്ടാപ്പോക്കിലൂടെ കാര്യങ്ങള്‍ നടത്തിയെടുക്കണം എന്ന പിടി വാശിയാണ് അദ്ദേഹത്തിന്. പൊതുയോഗത്തില്‍ വച്ച് ജനങ്ങളെ വെല്ലുവിളിച്ചതും ഭീഷണിപ്പെടുത്തിയതും അതുകൊണ്ട് തന്നെ. ഇക്കാലത്ത് കേരളത്തിലെ പാവപ്പെട്ട ക്രിസ്ത്യാനികളുടെ അടുത്തു പോലും ചിലവാകില്ലാത്ത ഭീഷണികള്‍ അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ അടുത്തു എങ്ങനെ ചിലവാകും  എന്നാണു അദ്ദേഹം കരുതുന്നത്. 

രണ്ടിലേറെ വര്‍ഷങ്ങളായി ഫാ സജിയുടെ ഫോട്ടോ ഇപ്പോള്‍ ഇരിക്കുന്നിടത്ത്‌ സ്ഥാപിതമായിട്ട്. ഇന്ന് വരെ അത് ആരുടേയും ഉറക്കം കേടുത്തിയതായി കേട്ട് കേള്‍വിയില്ല. ഫാ വര്‍ഗീസിനെ അത് ഒരിക്കലും ശല്ല്യം ചെയ്തിട്ടില്ല. അടുത്തയിടെ മാര്‍ അങ്ങാടിയത്ത് ഒന്ന് രണ്ടു രാത്രികള്‍ അവിടെ ചിലവഴിച്ചു. അന്നും അദ്ദേഹത്തെ ഈ ഫോട്ടോ അലട്ടിയില്ല. 

പ്രസ്തുത ഫോട്ടോ അവിടെ നിന്നും മാറ്റി ഉചിതമായി മറ്റൊരിടത്ത് സ്ഥാപിക്കുന്നതില്‍ ജനങ്ങള്‍ക്ക്‌ പൊതുവേ  എതിര്‍പ്പൊന്നുമില്ല.  ഫാ ശാശ്ശേരി അതിനു പറയുന്ന കാരണങ്ങളും ഉപയോഗിക്കുന്ന വാക്കുകളുമാണ്‌ ജനങ്ങളെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ തവണ ബിഷപ്‌ മാര്‍ അങ്ങാടിയത്ത് സന്ദര്‍ശനത്തിനു വരുന്നതിനു മുമ്പായി ഫാ സജിയുടെ ഫോട്ടോ ഇളക്കി മാറ്റാനുള്ള ഒരു വിഫല ശ്രമം നടന്നിരുന്നു. കുഞ്ഞുങ്ങളുടെ ആദ്യ കുര്‍ബാന സ്വീകരണത്തിനായി അദ്ദേഹം വീണ്ടും അങ്ങോട്ട്‌ അടുത്തു തന്നെ എഴുന്നള്ളുന്നുണ്ട്. അതിനു മുമ്പ് ഫാ സജിയുടെ  ഫോട്ടോ അവിടെനിന്നും എടുത്തു  മാറ്റി വെടുപ്പാക്കി അദ്ദേഹത്തെ സ്വീകരിക്കുക. ഇതാണ് ഫാ ശാശേരിയുടെ പ്ലാന്‍.

ഫാ ശാശ്ശേരി ഏതോ വലിയൊരു ദൂഷിത വലയത്തിന്‍റെ  പിടിയില്‍ അകപ്പെട്ടിരിക്കുകയാണ് എന്നാണു ഞങ്ങളുടെ വിശ്വാസം. കൊപ്പേല്‍ ഇടവകക്കും, ഫാ ശാശേരിക്കും, സീറോ മലബാര്‍ രൂപതക്കും തന്നെ ഹാനികരമാകത്തക്ക വിധത്തിലുള്ള ദുഷ്ട ഉപദേശങ്ങള്‍ അദ്ദേഹത്തിന്‍റെ കാതില്‍ ആരോ ഓതിക്കൊടുക്കുന്നുണ്ട്. കൊപ്പെളില്‍ സേവനം ചെയ്തിട്ടുള്ള സകല പുരോഹിതരെയും ബിഷപ്‌ അങ്ങാടിയത്തിനെയും പഞ്ചാര വാക്ക് പറഞ്ഞു മോഹിപ്പിച്ചു ഒരിക്കല്‍ പടുംകുഴിയില്‍ വീഴ്ത്തിയ കൊപ്പെളിലെ സ്ഥിരം കൊനിഷ്ടുബുദ്ധികള്‍ക്ക് പുറമേ  മഞ്ഞ ജോര്‍ജ് ന്‍റെയും A V തോമസിന്റെയും കറുത്ത കരങ്ങള്‍ ഈ ശാശ്ശേരി/സജി പോരിനു പിറകില്‍ ഉണ്ടെന്നാണ് അറിവ്.

ക്ലാവര്‍ കുരിശു വിവാദത്തില്‍ ബിഷപ്‌ അങ്ങാടിയത്തിനെ മുക്രയിടിയിച്ച, ഇന്നും മുക്രയിടിയിച്ചുകൊണ്ടിരിക്കുന്ന,  ഫാ സജിയുടെ അടുത്തു ഫാ ശാശ്ശേരി സൂക്ഷിച്ചു കളിച്ചാല്‍ കൊള്ളാം. മഞ്ഞയുടെയും A V യുടെയും ഉപദേശം ഏതു പടുംകുഴിയിലാണ് അദ്ദേഹത്തെ കൊണ്ട് ചാടിക്കാന്‍ പോകുന്നതെന്ന് ദൈവം തമ്പുരാന് മാത്രം അറിയാം.

6 comments:

Anonymous said...

ഫാ ശാശ്ശേരി ഫോണില്‍ വിളിച്ചാ ഫാ സജിയെ ഭീഷണിപ്പെടുത്താ൯ ഇവ൯ ആര്?

Anonymous said...

ബ്ലോഗ്‌ മാഷെ പുതിയ ചാന്സലരെ അങ്ങാടി യത് പിതാവ് നിയമിച്ചത് അറിഞ്ഞില്ലേ അതും പാലാക്കാരന്‍.ഈ പാലാക്കാര്‍ അച്ചന്മാര് മാത്രം ഒള്ളോ വിവരം ഉള്ളവര്. കേരളത്തില്‍ പാലാ അല്ലാതെ വേറെ ഒരു സ്ഥലവും ഇല്ലേ

അമേരിക്കയില്‍ പാലാക്കാര് മാത്രമാണോ സീറോ മലബാര്‍ .

Anonymous said...

കല്‍ദായ വാദികളുടെ ,ആദ്യം നുണ , പിന്നെ ഭീഷണി ഇനി ശാബo . ഇനി സാശ്ശേരി സജി അച്ഛനെ ശബിച്ചാല്‍ സജി അച്ഛന്‍ തിരിച്ചു ശബിച്ചാലോന്നുള്ള പേടി കൊണ്ടായിരിക്കും ശബിക്കാത്തത്

Anonymous said...

കൊപ്പേല്‍ പള്ളിയില്‍ മനപൂര്‍വം സസ്ശേരി ഉണ്ട്ടാക്കുന്ന പ്രസ്നാജല്‍ ആണ്. ആള്‍ക്കാരെ പരസ്പരം തെറ്റിക്കുക..പള്ളി
കുളമാക്കുക..ജൂണില്‍ കെട്ടിയെടുത്തു നാട്ടിലേക്ക് പോകുന്നതിനു
മുമ്പ് എന്തെല്ലാം ദ്രോഹം കൊപ്പെന്മാര്ട് അതെല്ലാം ചെയ്യുക
..പൂവെച്ചതും കടലാസ്സുപെരുക്കിയതും വിളിച്ചു പറഞ്ഞു കുറെ
സന്തോഷിക്കുന്ന കുറെ തറ കളും കുറെ പള്ളിബുസിനെസ്സ്കാരും
മാത്രം കൂടെ
കൊപ്പെന്മാര്ര്‍ ഉണര്ന്നിരിക്കുവിന്‍...വാരികുഴികള്‍ നിറയെ..
കെട്ടിവച്ചിരിക്കുന്ന ചിലന്തിവലയില്‍..വീഴാതെ..പള്ളി പൂട്ടിക്കാന്‍
അതികാരികള്‍ തന്നെ മുന്‍പില്‍ കാണും

Anonymous said...

You guys are spoiling a good church. Please stop it. I dont think you guys care anymore for crucifix. Saji achan, We loved you once upon a time. If you are part of this dirty game, you will be hated by all except a few

Anonymous said...

"പാരൃബരൃം കാത്തുസൂക്ഷിക്കുന്ന ജോജിയച്ഛനും ബിഷപ്പ് അങ്ങാടിയത്തും"


ജോജിയച്ഛാ, ഗാ൪ലാഡ് [പളളിയായിരുന്ന] ജോജിയച്ഛ൯ കു൪ബാന ചൊല്ലികൊണ്ടിരുന്ന ഹാളില്‍, എന്തിനാണ് മദൃം വില്‍ക്കാമെന്ന് ഓട൪ കൊടുത്തത്. നാളേ മുതല്‍ ജോജിയച്ഛന് പണം ഉണ്ടാക്കുവാ൯ പളളിക്കകത്തും ബെല്ലി ഡാ൯സ് കളിക്കുവാ൯ ഓട൪ കൊടുക്കുകയില്ല എന്താണ് ഉറപ്പ്!